bahirakasham | Unsorted

Telegram-канал bahirakasham - ബഹിരാകാശം | BAHIRAAKAASHAM

558

ബഹിരാകാശ വിശേഷങ്ങള്‍മാത്രം പങ്കിടുന്ന മലയാളം ഗ്രൂപ്പ്‌. @bahirakasham - Space & Universe Channel : @Bahiraakaasham Http://fb.me/bahiraakaasham Http://instagram.com/bahiraakaasham HTTPS://BAHIRAAKAASHAM.BLOGSPOT.IN

Subscribe to a channel

ബഹിരാകാശം | BAHIRAAKAASHAM

*നവംബറിലെ നാല് ശനിയാഴ്ച്ചകളിൽ*
കേരളത്തിലെ ആദ്യ സയൻസ് സ്ലാം അരങ്ങേറുകയാണ്.
https://scienceslam.in/

🐌 ആഫ്രിക്കൻ ഒച്ചിൻ്റെ ദേശാന്തരയാത്ര മുതൽ 🪨കോൺക്രീറ്റ് മാലിന്യത്തിൻ്റെ പുനരുപയോഗം വരെ.. 92 ഗവേഷണ അവതരണങ്ങൾ.. ഓരോ സ്ലാമിലും 250 പേർക്ക് കേൾവിക്കാരായി പങ്കെടുക്കാൻ അവസരം
*സയൻസിൻ്റെ വെടിക്കെട്ട്*

4 റിജിയണൽ സ്ലാമുകളിൽ അവതരണം നടത്തുന്ന 92 ഗവേഷകരുടെ വിവരങ്ങൾ , അവതരിപ്പിക്കുന്ന വിഷയങ്ങൾ
👇🏼👇🏼👇🏼👇🏼👇🏼

1️⃣ *നവംബർ 9 - കുസാറ്റ് സയൻസ് സ്ലാം*
-https://scienceslam.in/cusat-region/

2️⃣ *നവംബർ 16 - തിരുവനന്തപുരം സയൻസ് സ്ലാം*
-https://scienceslam.in/tvm-region/

3️⃣ *നവംബർ 23 - കാലിക്കറ്റ് സയൻസ് സ്ലാം*
-https://scienceslam.in/calicut-region/

4️⃣ *നവംബർ 30 - കണ്ണൂർ സയൻസ് സ്ലാം*
https://scienceslam.in/kannur-region/

5️⃣ *ഫൈനൽ സയൻസ് സ്ലാം - IIT പാലക്കാട്*
_ _ _
*പൊതുജനങ്ങൾക്കും കുട്ടികൾക്കുമുള്ള രജിസ്ട്രേഷൻ തുടരുന്നു..*
https://scienceslam.in/audience-registration/





#KeralaScienceSlam
ലൂക്ക
കേരള ശാസ്തസാഹിത്യ പരിഷത്ത്

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

NASA-യുടെ കെനഡി സ്പെയ്സ് സെൻറർ ലോഞ്ച് കോംപ്ലക്സിൽ നിന്നും Falcon 9 റോക്കറ്റിൽ ബഹിരാകാശത്തിലേക്ക് പുറപ്പെട്ട ക്രൂ ഡ്രാഗൺ 12 മിനിറ്റിന് ശേഷം ഓർബിറ്റിൽ പ്രവേശിച്ചു. ആദ്യം 1200 കിലോമീറ്റർ ഉയരത്തിലുള്ള എലിപ്റ്റിക്കൽ ഓർബിറ്റിൽ പ്രവേശിച്ച പേടകം ഇപ്പോൾ പരമാവധി 1400 കിലോമീറ്റർ ഉയരത്തിലുള്ള ഓർബിറ്റിൽ ആണ്. 1972-ൽ നടന്ന അവസാന അപ്പോളോ മിഷനിനു ശേഷം ഭൂമിയിൽ നിന്നും ഇത്രയും ദൂരെയെത്തുന്ന സംഘമാണ് പൊളാരിസ് ഡൗൺ പേടകത്തിൽ ഉള്ളത്. രണ്ടാം ദിവസം പേടകം ഭൂമിയോട് കൂടുതൽ അടുത്തുള്ള ഓർബിറ്റിലേക്ക് നീങ്ങും, മൂന്നാം ദിവസം പേടകത്തിന് വെളിയിൽ ഇറങ്ങി ബഹിരാകാശ നടത്തം (spacewalk) നടത്തും. ബഹിരാകാശ നടത്തത്തിന്റെ പ്രധാന ലക്ഷ്യം സ്പേസ് എക്സ് വികസിപ്പിച്ച സ്പേസ് സ്യൂട്ട് (EVA suit) പരീക്ഷിക്കുക എന്നതാണ്. പേടകത്തിന്റെ ക്യാബിൻ തുറന്ന് വായുവിനെ പുറത്തേക്ക് തള്ളുന്നതിലൂടെ, പേടകത്തിനകത്ത് ബഹിരാകാശത്തിന് സമാനമായ വായുവില്ലാത്ത അവസ്ഥ ഉണ്ടാകും. ഐസക്ക് മാൻ, സാറ ഗില്ലിസ് എന്നിവർ പേടകത്തിന് വെളിയിൽ ഇറങ്ങും. നാലാം ദിവസത്തെ പ്രധാന ദൗത്യം, സ്പേസ്-എക്സ് കമ്പനിയുടെ സ്റ്റാർലിങ്ക് മെഗാ കോൺസ്റ്റലേഷൻ വഴി ബഹിരാകാശത്തിൽ നിന്നും ഭൂമിയിലേക്ക് സന്ദേശം അയക്കുക എന്നതാണ്. അഞ്ചാം ദിവസം പേടകം ഭൂമിയിലേക്ക് തിരിച്ചിറങ്ങും. ഈ അഞ്ച് ദിവസത്തെ ദൗത്യത്തിനിടെ, മുപ്പതിൽ അധികം പരീക്ഷണങ്ങൾ നടത്താനാണ് പദ്ധതി.
🧑‍🚀


Free_Space
Source: Space X

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

ജീവൻ തേടി യുറോപ്പയിലേക്ക്

വ്യാഴത്തിന്റെ 95-ൽ അധികം വരുന്ന ഉപഗ്രഹങ്ങളിൽ, പ്രധാനപ്പെട്ട നാലു ഗലീലിയൻ ഉപഗ്രഹങ്ങളിൽ ഒന്നാണ് യൂറോപ്പ. സൂര്യനിൽ നിന്നും 754 മില്യൺ കിലോമീറ്റർ അകലെയുള്ള യൂറോപ്പയുടെ ഉപരിതലത്തിൽ -160⁰ C തണുത്തുറഞ്ഞ ഐസ് പാളികളാണ് ഉള്ളത്. എങ്കിലും അവിടെ ദ്രവരൂപത്തിൽ വലിയ അളവിൽ ജലം ഉണ്ടാകാനുള്ള സാധ്യത വളരെ ഏറെയാണ്. എല്ലിപ്റ്റിക്കൽ ഓർബിറ്റിൽ വ്യാഴത്തെ ചുറ്റുന്ന യൂറോപ്പ, വ്യാഴത്തിന്റെ ശക്തമായ ഗ്രാവിറ്റിയുടെ സ്വാധീനത്തിൽ, ആന്തരിക ഭാഗങ്ങൾ ഞെരിഞ്ഞ് ചൂടുണ്ടാകും. ഈ ചൂട്, ജലം ദ്രാവക രൂപത്തിൽ നിലനിൽക്കാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നു. ഈ വർഷം ഒക്ടോബറിൽ, നാസയുടെ യൂറോപ്പ ക്ലിപ്പർ എന്ന പേടകം, ജീവന്റെ സാന്നിധ്യം അന്വേഷിക്കാനായി യൂറോപ്പയിലേക്ക് യാത്രതിരിക്കും.

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

https://chat.whatsapp.com/KXGl4u4DFaGK3JE1SitFjl

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

1610 ൽ ഇതേ ദിവസം ( Jan 7 ), ഗലീലിയോ മൂന്ന് ചെറിയ നക്ഷത്രങ്ങളെ വ്യാഴത്തോട് വളരെ അടുത്ത് കാണാൻ ഇടയായി. തുടർന്നുള്ള ദിവസങ്ങളിൽ വ്യാഴത്തിൻ്റെ ചലനതിന് അനുസരിച്ച് നക്ഷത്രങ്ങളുടെ സ്ഥാനം മാറുന്നത് അദ്ദേഹം കണ്ടു, അവ ഗ്രഹത്തെ ചുറ്റുകയാണെന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേർന്നു, അധികം താമസിക്കാതെ തന്നെ നാലാമത്തെ നക്ഷത്രവും കണ്ടെത്തി. അന്ന് ടസ്കാനി ഭരിച്ചിരുന്ന ഡി മെഡിസി കുടുംബത്തിന്റെ ബഹുമാനാർത്ഥം അദ്ദേഹം ആദ്യം അവരെ മെഡിഷ്യൻ നക്ഷത്രങ്ങൾ എന്ന് വിളിച്ചു എന്നാൽ പിന്നീട് അവ വ്യാഴത്തിൻ്റെ ഉപഗ്രഹങ്ങൾ ആണെന്ന് കണ്ടെത്തുകയും ഗലീലിയൻ ഉപഗ്രഹങ്ങൾ എന്ന് പുനർനാമകരണവും ചെയ്തു, വ്യാഴത്തിന്റെ ഏറ്റവും വലിയ നാല് ഉപഗ്രഹങ്ങളാണ് - അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ. പിന്നീട് പല കാലങ്ങളിലായി വ്യാഴത്തിൻ്റെ 146 ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഗലീലിയോയുടെ നിരീക്ഷണങ്ങളാണ് ആദ്യമായി ആകാശഗോളങ്ങൾ ഭൂമിയെ അല്ല അവ മറ്റ് ഗോളങ്ങളെ ചുറ്റുന്നതായി കണ്ടെത്തിയത്, ഇത് അരിസ്റ്റോട്ടിലിയൻ ജിയോസെൻട്രിക് മാതൃകയെ അട്ടിമറിക്കുന്നതിന് കാരണമായി.

FreeSpace_43
https://whatsapp.com/channel/0029Va4UKRS6WaKnQHipo819

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

Uрgradе tо Tеlеgrаm Prеmium Free lifetime plаn

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

ബെന്നു ചിന്നഗ്രഹത്തിൽ നിന്നും സാമ്പിൾ ശേഖരിച്ച് റിട്ടേൺ ക്യാപ്സൂളിൽ ഭൂമിയിലേക്ക് അയക്കുന്ന Osiris Rex പേടകം. പേടകത്തിൽ നിന്നും ക്യാപ്സൂൾ വേർപെട്ട് അകലുന്നത് ചിത്രത്തിൽ കാണാം. 24 Sep 2023 ന് പേടകത്തിലെ ക്യാമറ പകർത്തിയ ചിത്രങ്ങൾ ചേർത്താണ് വീഡിയോ നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ മുകൾ ഭാഗത്ത് പ്രകാശിക്കുന്നത് സൂര്യനാണ്. ഇടത് ഭാഗത്തുള്ള ഗോളമാണ് ഭൂമി.

Image Credit: NASA
• Free Space
https://whatsapp.com/channel/0029Va4UKRS6WaKnQHipo819

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ഗ്രഹങ്ങളെ മനുഷ്യൻ ഉണ്ടാകുന്നതിന് മുൻപേ മറ്റു പല ജീവികളും കണ്ടിരിക്കാം. പക്ഷേ ഗ്രഹം ആണെന്ന് അവ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ടെലിസ്കോപ്പു കളുടെ കണ്ടുപിടുത്തത്തോടെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത പല ഗ്രഹങ്ങളും മനുഷ്യൻ കണ്ടെത്തി. ഗ്രാവിറ്റിയെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങൾ നെപ്ട്യുണിനെ കണ്ടെത്താൻ സഹായിച്ചു. സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളെയും 19 ആം നൂറ്റാണ്ട് അയപ്പോൾ തന്നെ മനുഷ്യൻ കണ്ടെത്തി. കെപ്ലർ, TESS ബഹിരാകാശ ടെലിസ്കോപ്പുകൾ കൂടുതൽ ഗ്രഹങ്ങളെ സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയിട്ടുണ്ട്. ധാരാളം പ്രപഞ്ച ഗോളങ്ങളെപ്പറ്റി പഠനം നടക്കുന്നുണ്ടെങ്കിലും അവയിൽ 5523 എണ്ണം ഗ്രഹം ആണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. അതിൽ 1674 ഗ്രഹങ്ങൾ പിണ്ഡം, കേന്ദ്രത്തിലെ നക്ഷത്രത്തിൽ നിന്നുളള ദൂരം, മൂലകങ്ങൾ തുടങ്ങി പല കാര്യങ്ങളിലും ഭൂമിയോട് സാദൃശ്യം പുലർത്തുന്നവയാണ്. 1748 എണ്ണം വാതക ഭീമൻമാരും, 1895 എണ്ണം നെപ്ട്യുണിനെ പോലെയുള്ള ഗ്രഹങ്ങളുമാണ്. 206 ഗ്രഹങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. TESS ടെലിസ്കോപ്പ് ഇപ്പോഴും പ്രവർത്തനം തുടരുന്നു.

Source: Nasa Exoplanet Research Institute
🖋️ Free Space

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

Coronal Mass Ejection ൻ്റെ വളരേ അടുത്തുനിന്നുളള വീഡിയോ (Recorded by: Parker Probe )

ഇതുവരെ റെക്കോർഡ് ചെയ്യപ്പെട്ടത്തിൽ ഏറ്റവും സമീപത്ത് നിന്നുള്ള CMEs ൻ്റെ Video ആണിത്.

https://whatsapp.com/channel/0029Va4UKRS6WaKnQHipo819

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

Coronal Mass Ejection ൻ്റെ വളരേ അടുത്തുനിന്നുളള വീഡിയോ (Recorded by: Parker Probe )

ഇതുവരെ റെക്കോർഡ് ചെയ്യപ്പെട്ടത്തിൽ ഏറ്റവും സമീപത്ത് നിന്നുള്ള CMEs ൻ്റെ Video ആണിത്.

For more updates:
https://whatsapp.com/channel/0029Va4UKRS6WaKnQHipo819

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

ഈ വിജയത്തിൽ ഇന്ത്യ ഭരിക്കുന്ന ഭരണകൂടത്തിന് പങ്കില്ല,
സ്വാതന്ത്ര്യാനന്തരം ശാസ്ത്രഗവേഷണങ്ങൾക്കുള്ള ഫണ്ടുകളിൽ
ഏറ്റവും കുറച്ച് ഫണ്ട് അനുവദിക്കപ്പെടുന്ന കാലമാണ് ഇത്.
എല്ലാത്തരത്തിലും ശാസ്ത്രവിരുദ്ധവും അക്കാദമിക വിരുദ്ധവുമായ
ഈ രാജ്യത്തിന്റെ അഭിമാനമാകാൻ ISRO-യ്ക്ക് കഴിഞ്ഞത്
അതിനെ പടുത്തുയർത്തിയ പൂർവ്വകാല ശാസ്ത്രപക്ഷ സമീപനങ്ങളോട്
നാം നന്ദി പറയണം..


ഇന്ത്യയിലെ ശാസ്ത്രഗവേഷണ മേഖലയിലെ ഫണ്ടിംഗ്
https://youtu.be/dJNsiXdzNtg


നൂറോളം ശാസ്ത്രപുരസ്കാരങ്ങൾ ഇനിയില്ല
https://luca.co.in/science-awards-central-government/


നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ബിൽ (NRF) 2023
https://luca.co.in/signature-campaign-on-nrf-bill-2023/

ഇന്ത്യയിലെ അക്കാദമിക സ്വാതന്ത്ര്യം
https://luca.co.in/academic-freedom-in-india/

ലൂക്ക
#ISRO

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

🛑 ചന്ദ്രയാൻ - 3 ൻ്റെ ലാൻഡിങ് കാണാം
https://www.youtube.com/watch?v=DLA_64yz8Ss


ഇത് പോലുള്ള വാർത്തകൾ ഫോണിൽ ലഭിക്കാൻ
https://news.google.com/publications/CAAqBwgKMMKCuwswz53SAw
ഈ ലിങ്ക് തുറന്ന് മുകളിലെ ⭐ ബട്ടൺ അമർത്തുക

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

*ചന്ദ്രയാൻ 3 സോഫ്റ്റ്*
*ലാൻഡിങ്ങ് ലൈവായി കാണാം*


ബെം​ഗളൂരു | ഇന്ത്യയുടെ മൂന്നാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ മൂന്ന് വിജയത്തിന് തൊട്ടരികിൽ. ഓഗസ്റ്റ് 23ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുമെന്ന് ഐ എസ് ആർ ഒ അറിയിച്ചു.

ഈ ദൃശ്യങ്ങൾ ഐ എസ് ആർ ഒ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ടെലിവിഷനിലൂടെയും തത്സമയം കാണാൻ കഴിയും.

ഓഗസ്റ്റ് 23 വൈകുന്നേരം 5.27ന് ലൈവ് സ്ട്രീമിംഗ് ആരംഭിക്കും. 6.04നാണ് ലാൻഡിങ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ദൂരദർശൻ നാഷണൽ ചാനലിലൂടെ സോഫ്റ്റ് ലാൻഡിങ് കാണാം.

▪️ISRO Website
https://www.isro.gov.in/

▪️YouTube
https://youtube.com/watch?v=DLA_64yz8Ss

▪️Facebook
https://facebook.com/ISRO

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

https://youtu.be/rTtf1ChzQqc

ചാന്ദ്രയാൻ 3 ൻ്റെ ഏറ്റവും പുതിയ വിശേഷങ്ങൾ അടക്കം പങ്കു വെക്കുന്ന ഗൂഗിൾ മീറ്റിൻ്റെ റെക്കോഡഡ് വീഡിയോ.
സംഘാടനം : Neyyattinkara Physics Teachers Community
ഉദ്ഘാടനം : ജയകുമാർ തോമസ് സാർ, Rtd ISRO Scientist, അവതരണം : ഇല്യാസ് പെരിമ്പലം

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

പ്രിയരേ,

ചാന്ദ്രദിനത്തിൽ സ്കൂളിൽ ചാന്ദ്രയാനെക്കുറിച്ച് ക്ലാസെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമായി ടെക്ക് മലപ്പുറം തയ്യറാക്കിയ പ്രെസൻ്റേഷൻ്റെ pdf ആണ് ഈ മെസേജിൻ്റെ കൂടെ ഷെയർ ചെയ്യുന്നത്. ഇതിലെ സ്ലൈഡുകൾക്കുള്ള വിശദീകരണങ്ങൾ ലഭിക്കാൻ അവസാന സ്ലൈഡിൽ നൽകിയ ലിങ്ക് ഉപയോഗിച്ച് യൂട്യൂബ് വീഡിയോ കാണുക. ഈ പ്രസൻ്റേഷനിലെ സ്ലൈഡുകൾ ഉപയോഗിച്ചാണ് വീഡിയോ ചെയ്തിരിക്കുന്നത് എന്നതിനാൽ ഈ വീഡിയോ കണ്ടാൽ ഓരോ സ്ലൈഡിലെയും കാര്യങ്ങൾ സദസ്സിന് മുമ്പിൽ വിശദീകരിക്കാൻ എളുപ്പമാകും.

ഇല്യാസ് പെരിമ്പലം
പ്രസിഡണ്ട്, TECH Malappuram

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

ജീവൻ തേടി യുറോപ്പയിലേക്ക്
( ഭാഗം 3 )

ക്ലിപ്പറിൻ്റെ യാത്ര 🚀

സൗരയൂഥത്തിലെ ഏറ്റവും വലുതും, സൂര്യനിൽനിന്നും അഞ്ചാമത്തെയും ഗ്രഹമാണ് വ്യാഴം. 12 വർഷങ്ങൾ കൊണ്ടാണ് വ്യാഴം ഒരുതവണ സൂര്യനെ ചുറ്റുന്നത്. ഭൂമിയിൽനിന്നും ശരാശരി 732 കോടി കിലോമീറ്റർ ദൂരെയാണ് വ്യാഴമുള്ളത്. ഭൂമിയുടെ ഏറ്റവും അടുത്തെത്തുമ്പോൾ 588 കോടി കിലോമീറ്റർ ദൂരെയും, ആ സമയത്ത് ഭൂമിയിൽ നിന്നും പ്രകാശം വ്യാഴത്തിൽ എത്തുവാൻ 33 മിനിറ്റുകൾ വേണ്ടിവരും. അടുത്ത മാസം 10 ( ഒക്ടോബര് 10 ) ന് ആണ് ക്ലിപ്പർ പേടകത്തിനായുള്ള ലോഞ്ച് വിൻഡോ തുറക്കുന്നത് . സ്പേസ് എക്സ് വികസിപ്പിച്ച ഫാൽക്കൺ ഹെവി റോക്കറ്റിൽ ആയിരിക്കും പേടകം വിക്ഷേപിക്കുക. സാമ്പത്തിക ലാഭം, നാസയുടെ SLS റോക്കറ്റിനുള്ള അധിക വൈബ്രേഷൻ ഒക്കെയാണ് ഫാൽക്കൺ റോക്കറ്റ് തിരഞ്ഞെടുക്കുവാനുള്ള പ്രധാന കാരണം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് ക്ലോപ്ലെക്സിൽ നിന്നും ഓക്ടോബർ 10 ന് കുതിച്ചുയരുന്ന യൂറോപ്പ ക്ലിപ്പർ ഭൂമിയുടെ അന്തരീക്ഷവും കടന്ന് ബഹിരാകാശത്തെത്തി ഭൂമിയെ ചുറ്റുവാൻ തുടങ്ങും. പിന്നീട് നേരെ ചൊവ്വയെ ലക്ഷ്യമാക്കി യാത്ര തിരിക്കും.
SLS റോക്കറ്റ് ഉപയോഗിച്ച് ക്ലിപ്പർ പേടകത്തെ നേരിട്ട് വ്യാഴത്തിലേക്ക് എത്തിക്കാൻ ആയിരുന്നു ആദ്യം പദ്ധതി ഇട്ടിരുന്നത്. ശക്തിയേറിയ SLS ന് 3 വര്ഷം കൊണ്ട് പേടകത്തെ വ്യാഴത്തിൽ എത്തിക്കുവാൻ സാധിക്കുമായിരുന്നു. പക്ഷെ ഫാൽക്കൺ റോക്കറ്റ് തിരഞ്ഞെടുത്തതും, പേടകത്തിന്റെ മാസ്സിൽ ഉണ്ടായ വർധനവും മൂലം, ചൊവ്വയുടെയും ഭൂമിയുടെയും ഗ്രാവിറ്റി പ്രയോജനപ്പെടുത്തി കുറഞ്ഞ ഊർജം ഉപയോഗിച്ച് 6 വർഷങ്ങൾ നീണ്ട യാത്രയാണ് ക്ലിപ്പർ പേടകത്തിന് വ്യാഴത്തിലെത്താൻ വേണ്ടത്.

2025 ഫെബ്രുവരിയിൽ പേടകം ചൊവ്വയുടെ 600 കിലോമീറ്റർ അടുത്തെത്തും. ആ സമയം പേടകം സെക്കൻഡിൽ 24.5 കിലോമീറ്റർ വേഗത കൈവരിക്കും. അവിടെനിന്ന് ചൊവ്വയുടെ ഗ്രാവിറ്റി ഉപയോഗിച്ച് തന്നെ സഞ്ചാര പാതയിൽ വ്യതിയാനം വരുത്തി ഭൂമിയുടെ അടുത്തേക്ക് തിരിക്കും. 2026 ഡിസംബറിൽ ഭൂമിയുടെ ഗ്രാവിറ്റി പ്രയോജനപ്പെടുത്തി പേടകം സെക്കൻഡിൽ 39 കിലോമീറ്റർ വേഗത കൈവരിച്ച്‌ വ്യാഴത്തിലേക്ക് യാത്ര തിരിക്കും. 2030 ഏപ്രിൽ വ്യാഴത്തിന്റെ സമീപമെത്തുന്ന ക്ലിപ്പർ പേടകം വേഗത കുറച്ച് വ്യാഴത്തിന്റെ ഓർബിറ്റിൽ പ്രവേശിക്കും.

വ്യാഴത്തിന് ശക്തിയേറിയ കാന്തികമണ്ഡലമാണ് ഉള്ളത്. ഈ വായു ഭീമനിൽ നിന്നും ശക്തിയേറിയ റേഡിയേഷനും ഉണ്ട്. ഈ പ്രദേശത്താണ് വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയുടെ സ്ഥാനം. ക്ലിപ്പർ പേടകത്തെ യൂറോപ്പക്ക് ചുറ്റുമുള്ള ഓർബിറ്റിൽ നിലനിർത്തിയാൽ ശക്തിയേറിയ റേഡിയേഷൻ മൂലം ഉപകരണങ്ങൾക്ക് നാശം സംഭവിക്കും. മാത്രമല്ല ഭൂമിയിലേക്കുള്ള കമ്മ്യൂണിക്കേഷനെയും മോശമായി ബാധിക്കും. അതിനാൽ ക്ലിപ്പർപേടകം വ്യാഴത്തെ ആയിരിക്കും പരിക്രമണം ചെയ്യുക. വ്യാഴത്തിന് ചുറ്റുമുള്ള ഒരു ദീർഘ എലിപ്റ്റിക്കൽ ഓർബിറ്റിൽ ഇൻസേർട്ട് ചെയ്ത ക്ലിപ്പർ പേടകം 44 തവണയായി ഫ്ലൈ-ബൈ കൾ നടത്തി യൂറോപ്പയുടെ 50 കിലോമീറ്റർ വരെ അടുത്തെത്തി നിരീക്ഷണങ്ങൾ നടത്തും. ശേഷം കൂടുതൽ സമയം ഭൂമിയിലേക്ക് വിവരങ്ങൾ അയക്കാൻ പ്രയോജനപ്പെടുത്തും. ഇതിനിടയ്ക്ക് മറ്റു ഗലീലിയൻ ഉപഗ്രഹങ്ങളുടെ സമീപത്ത് എത്തുന്ന രീതിയിൽ ആണ് സഞ്ചാരപാത ക്രമീകരിച്ചിരിക്കുന്നത്. നിരീക്ഷണങ്ങൾക്ക് ശേഷം 2034 സെപ്റ്റംബറിൽ വ്യാഴത്തിൻ്റെ ഉപഗ്രഹമായ ഗ്രാനിമെയ്ഡിൽ ഇടിച്ചിക്കുന്നതോടെ യൂറോപ്പ ക്ലിപറിൻ്റെ യാത്ര അവസാനിക്കും.

FreeSpace
Post_66
Source: NASA, New Scientist Magazines

Share your comments 🧑‍🚀👇
https://www.facebook.com/freedeepspace?mibextid=ZbWKwL

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

ലോകത്തിലെ ആദ്യത്തെ സ്വകാര്യ കമ്പനിയുടെ ബഹിരാകാശ നടത്ത-പദ്ധതി ( space walk ) യാഥാർത്ഥ്യമാക്കാൻ ഒരുങ്ങി സ്പേസ് എക്സ്

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാസയ്‌ക്കായി ബഹിരാകാശയാത്രികരെ വിക്ഷേപിക്കാൻ ഒരുങ്ങി ബോയിംഗ്

ബോയിംഗിൻ്റെ CST-100 സ്റ്റാർലൈനർ ക്യാപ്‌സ്യൂളിൻ്റെ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആദ്യ ബഹിരാകാശ പറക്കലാണിത്. എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സ് 2020 മുതൽ നാസയ്‌ക്കായി ഒമ്പത് ടാക്‌സി യാത്രകൾ നടത്തിയിട്ടുണ്ട്, അതേസമയം ബോയിംഗ് ആളില്ലാതെ രണ്ട് പരീക്ഷണ പറക്കലുകൾ മാത്രമേ കൈകാര്യം ചെയ്‌തിട്ടുള്ളൂ. സ്റ്റാർലൈനർ ക്യാപ്‌സ്യൂൾ ഏകദേശം 10 അടി (3 മീറ്റർ) ഉയരവും 15 അടി (4.5 മീറ്റർ) വ്യാസവുമുള്ളതാണ്. ഇത് ഏഴ് പേരെ വരെ ഉൾക്കൊള്ളാൻ കഴിയും, എന്നിരുന്നാലും നാസയുടെ ജോലിക്കാർ സാധാരണയായി നാല് പേരായിരിക്കും.
ഫ്‌ളോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ സമയം മെയ് 7, 08:04 AM ന് അറ്റ്ലസ് 5 റോക്കറ്റിൽ ആണ് സ്റ്റാർലൈനർ ബഹിരാകാശത്തേക്ക് കുതിക്കുക. സുനിത വില്യംസ്, ബച്ച് വിൽമോർ എന്നിവരാണ് യാത്രികൾ. 2 ദിവസത്തിന് ശേഷം ISS മായി ഡോക്ക് ചെയ്ത് 6 ദിവസം അവിടെ തങ്ങി ശേഷം തിരികെ ഭൂമിയിലേക്ക് ഇറങ്ങുവാനാണ് പദ്ധതി.

തത്സമയ സംപ്രേഷണം 👇
https://www.youtube.com/live/wb3qcR2tUQs?si=nmBMU9Gh-6OuxpqJ

FreeSpace_53

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

https://m.facebook.com/nt/screen/?params=%7B%22note_id%22%3A2728593937456211%7D&path=%2Fnotes%2Fnote%2F&__wblt=1

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ പ്ലൂട്ടോ അടക്കം 9 ഗ്രഹങ്ങൾ സൗരയൂഥത്തിൽ ഉണ്ടായിരുന്നു. പല ഗ്രഹങ്ങളെയും ദൂരദർശിനികളുടെ കണ്ടുപിടുത്തതിന് ശേഷമാണ് മനുഷ്യൻ കണ്ടെത്തിയത്. പക്ഷെ അതിനും നൂറ്റാണ്ടുകൾ മുൻപുള്ള ഭാരതീയ ഗ്രന്ഥങ്ങളിൽ 9 ഗ്രഹങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ദൂരദർശിനികൾ ഇല്ലാതെ അവർ എങ്ങനെയാണ് 9 ഗ്രഹങ്ങളെ കണ്ടെത്തിയത് ......???

ഇന്ന് സൗരയൂഥത്തിലുള്ള ഗ്രഹങ്ങൾ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, ശനി, വ്യാഴം, യുറാനസ്, നെപ്ട്യൂൺ എന്നീ 8 എണ്ണമാണ്. ഇവയിൽ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, ശനി, വ്യാഴം എന്നീ ഗ്രഹങ്ങൾ നഗ്നനേത്രങ്ങൾകൊണ്ട് കാണുവാൻ സാധിക്കും. ദൂരദർശിനികളുടെ കണ്ടുപിടുത്തതിന് ശേഷം 1781 ൽ യുറാനസിനെ കണ്ടെത്തി. 1613 ൽ തന്നെ ഗലീലിയോ നെപ്ട്യൂണിനെ കണ്ടെത്തിയിരുന്നു എങ്കിലും 1846 ൽ ആണ് അതൊരു ഗ്രഹമാണെന്ന് സ്ഥിരീകരിച്ചത്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മനുഷ്യർ ആകാശ ഗോളങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷിച്ചുപോന്നിരുന്നു. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ മറ്റ് പ്രപഞ്ച വസ്തുക്കൾ എല്ലാം ഭൂമിയെ പരിക്രമണം ചെയ്യുന്നതായി അവർക്ക് തോന്നി. കൃത്യമായ ഇടവേളകളിൽ ആവർത്തിച്ചു ദൃശ്യമാകുന്ന നക്ഷത്രങ്ങളെ, ഗ്രഹങ്ങളെ ഒക്കെ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതുപയോഗിച്ച് കലണ്ടറുകളും നിർമിച്ചിരുന്നു. അത്തരം ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന ഗ്രഹങ്ങൾ ചന്ദ്രൻ, സൂര്യൻ, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, രാഹു, കേതു എന്നിവയാണ്. ഇവയിൽ ചന്ദ്രൻ ഭൂമിയുടെ ഉപഗ്രഹമാണ്. സൂര്യൻ നക്ഷത്രവും. ഭൂമി ഒരു ബഹിരാകാശ ഗോളമായി അന്ന് കരുതിയിരുന്നില്ല. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ ഭൂമിയിൽ നിന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്നവയുമാണ്. ഭൂമിയിൽ നിന്നും സൂര്യൻ്റെയും ചന്ദ്രൻ്റെയും പരിക്രമണ പാത നിരീക്ഷിക്കുമ്പോൾ അവ തമ്മിൽ 5⁰ ചെരിഞ്ഞിട്ടാണ്. ഭൂമി സൂര്യനെ പരിക്രമണം ചെയ്യുന്ന പാതയുള്ള പ്രദലത്തിൽ ( Ecliptic ) ചന്ദ്രൻ്റെ പാത കൂട്ടി മുട്ടുന്നത് രണ്ട് ഇടങ്ങളിൽ മാത്രമാണ്. ഈ സാങ്കൽപ്പിക ബിന്ദുക്കളെയാണ് രാഹു, കേതു (Ascending Node, Descending Node) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സൂര്യൻ്റെയും ഭൂമിയുടെയും ഗ്രാവിറ്റി മൂലം ചന്ദ്രൻ്റെ പരിക്രമണ പാത 18.6 വർഷംകൊണ്ട് സ്വയം ഭ്രമണം ചെയ്യുന്നുണ്ട് ( Regression of Moon's Orbit ). അതിനാൽ രാഹു, കേതു എന്നീ ബിന്ദുക്കൾ എപ്പോഴും മാറിക്കൊണ്ടെ ഇരിക്കും. ജ്യോതിഷത്തിൽ ഇപ്പോഴും ഇവ ഗ്രഹങ്ങൾ ആയിട്ടാണ് കരുതിപ്പോരുന്നത് ( തെക്കൻ ഇന്ത്യയിൽ പ്രചാരത്തിലുള്ള രാഹുകാലവുമായി ഇതിന് ബന്ധമില്ല ). ഇന്നുള്ള ഗ്രഹ സങ്കൽപ്പങ്ങൾ അല്ലായിരുന്നു പണ്ട് നിലനിന്നിരുന്നത്. മത, ഗോത്രീയ വിശ്വാസങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞ ഗ്രഹങ്ങളെ പറ്റിയുള്ള കഥകളും അന്തവിശ്വാസങ്ങളും ഇന്നും നിലനിൽക്കുന്നു.

•FreeSpace_41
•Image Credit: Shiju
https://whatsapp.com/channel/0029Va4UKRS6WaKnQHipo819

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

മനുഷ്യൻ നിർമ്മിച്ച ഏറ്റവും വിലയേറിയ വസ്തുവായ അന്തരാഷ്ട്ര ബഹിരാകാശ നിലയം (ISS) കേരളത്തിലുടനീളം നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ അവസരം. ഇന്ന് ( 08.10.2023 ) വൈകിട്ട് 7 മണിക്ക് ശേഷമായിരിക്കും കാണുവാൻ സാധിക്കുക.

Time: 19.04.24 to 19.09.45
Peak Magnitude: -3.7
Direction: Start:NNW, Mid:ESE, End:SE

ISS ൻ്റെ ആകാശത്തെ സ്ഥാനം വ്യത്യസ്ത ആപ്പുകളുടെയും വെബ്സൈറ്റ് കളുടെയും സഹായത്തോടെ കണ്ടെത്താവുന്നതാണ്.
Website:https://isstracker.pl/en?satId[]=25544

•Free Space
Join Channel:https://whatsapp.com/channel/0029Va4UKRS6WaKnQHipo819

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

1957 ൽ ഇന്നേ ദിവസമാണ് ( October 4 ) ചരിത്രത്തിൽ ആദ്യമായി ഭൂമിക്കൊരു കൃത്രിമ ഉപഗ്രഹം ( Artificial Satellite ) ഉണ്ടാകുന്നത്.

ശീതയുദ്ധം പുരോഗമിച്ചപ്പോൾ ഭൂഖണ്ടാന്തര ബാലെസ്റ്റിക് മിസൈലുകൾ നിർമിക്കാൻ അമേരിക്കയും USSR ഉം പരസ്പരം മത്സരിച്ചു. അതിൻ്റെ ഭാഗമായി ശക്തിയേറിയ റോക്കറ്റുകൾ നിർമ്മിക്കപ്പെട്ടു. അമേരിക്ക ജർമനിയുടെ കൈവശം ഉണ്ടായിരുന്ന V2 റോക്കറ്റുകൾ പരിഷ്കരിച്ചു. USSR ആകട്ടെ കൊർലേവിൻ്റെ നേതൃത്വത്തിൽ R7 റോക്കറ്റ് പരിഷ്കരിച്ച് 3 ഘട്ടങ്ങളുള്ള സാറ്റ്ലൈറ്റ് വിക്ഷേപിക്കാൻ സാധിക്കുന്ന റോക്കറ്റ് നിർമിച്ചു. എങ്കിലും അതിന് USSR ആദ്യം നിർമിച്ച ഒബ്ജക്റ്റ് ഡി ( പിന്നീട് വിക്ഷേപിച്ച സ്പുട്നിക് 3 ) എന്ന സാറ്റ്ലൈറ്റ് വഹിക്കുവാൻ ശേഷി ഇല്ലായിരുന്നു. പകരം പുതുതായി രൂപകല്പന ചെയ്ത 83.6 കിലോ ഭാരമുള്ള സ്പുട്നിക് 1 ( Sputnik 1 ) എന്ന ചെറിയ സാറ്റ്ലൈറ്റ് വിക്ഷേപിക്കാൻ തീരുമാനമായി. 1957 ഒക്ടോബർ 4 ന് സ്പുട്നിക് 1 നേ വഹിച്ചുകൊണ്ട് R7 റോക്കറ്റ് കുതിച്ചുയർന്നു. 256 സെക്കൻഡുകൾക്ക് ശേഷം 223X959 എന്ന ഓർബിറ്റിൽ പ്രവേശിച്ചു. ആദ്യ ശ്രമത്തിൽ തന്നെ ഒരു കൃത്രിമ ഉപഗ്രഹത്തെ ഭൂമിയുടെ ഓർബിറ്റിൽ എത്തിച്ച് USSR ചരിത്രനേട്ടം കൈവരിച്ചു. മനുഷ്യൻ്റെ ബഹിരാകാശത്തേക്കുള്ള വലിയൊരു ചുവടുവയ്പ്പായിരുന്നു അത്. ബഹിരാകാശം വരെ എത്തുന്ന റോക്കറ്റുകൾ മുൻപുണ്ടായിരുന്നു എങ്കിലും ദീർഘകാലം ബഹിരാകാശത്ത് നിലനിൽക്കുന്ന ഒരു പേടകം ആദ്യമായിരുന്നു. ഓരോ 96.2 മിനിറ്റിലും സ്പുടിക് 1 ഭൂമിയെ പരിക്രമണം ചെയ്തു. പേടകത്തിൽ ക്രമീകരിച്ചിരുന്ന മൂന്ന് സിൽവർ-സിങ്ക് ബാറ്ററികൾ ഇരുപത്തിരണ്ടാം ദിവസം നിലയ്ക്കുന്നവരെ ഭൂമിയിലേക്ക് സിഗ്നൽ അയച്ചുകൊണ്ടേ ഇരുന്നു. 1958 ജനുവരി 4 ന് ഭൂമിയുടെ അന്തരീക്ഷത്തിൽ എരിഞ്ഞടങ്ങുമ്പോൾ സ്പുടിക് 1, 1440 തവണ ഭൂമിയെ വലം വച്ച് 70,000,000 കിലോമീറ്റർ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു. പിന്നീട് കൃത്രിമ ഉപഗ്രഹം ഇല്ലാത്ത ഒരു കാലം ഭൂമിക്ക് ഉണ്ടായിട്ടില്ല. ഇന്ന് 7702 ഓളം കൃത്രിമ ഉപഗ്രഹങ്ങൾ ഭൂമിയുടെ ഓർബിറ്റിലുണ്ട് ( കൃത്യമായ കണക്ക് ലഭ്യമല്ല ).

🖋️ Free Space

വാട്സാപ്പ് ചാനൽ
https://whatsapp.com/channel/0029Va4UKRS6WaKnQHipo819

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

ഭൂമിയുടെ അന്തരീക്ഷത്തിൻ്റെ 1% മാത്രം സാന്ദ്രതയുള്ള ചൊവ്വയുടെ അന്തരീക്ഷത്തിൽ പറക്കൽ പരീക്ഷണത്തിനായി NASA അയച്ച ചെറു ഹെലികോപ്റ്ററാണ് ഇൻജെന്യൂയിറ്റി. 2020 ജൂലായ് 30 ന് പേഴ്സിവറൻസ് റോവറിനൊപ്പം ചൊവ്വയിൽ ഇറങ്ങിയ ഇൻജെന്യൂയിറ്റി 2021 ഏപ്രിൽ 19 ന് ആദ്യപറക്കൽ നടത്തി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മനുഷ്യനിർമിതമായ ഒരു വാഹനത്തിൻ്റെ മറ്റൊരു ഗ്രഹത്തിലെ ആദ്യ പറക്കലായിരുന്നു അത്. സ്വയം നിയന്ത്രിതമായി പറക്കുന്ന ഇൻജെന്യൂയിറ്റി പറക്കാനാവശ്യമായ ഊർജം സോളാർ പാനലുകൾ ഉപയോഗിച്ച് ശേഖരിക്കും. 5 പരീക്ഷണ പറക്കലുകൾ മാത്രം ലക്ഷ്യമിട്ട് അയച്ച ഇൻജെന്യൂയിറ്റി ഇതുവരെ 60 തവണയായി 108 മിനിറ്റുകൾ പറന്നു. ചൊവ്വയുടെ ഉപരിതലത്തിൽ 0.7 കിലോഗ്രാം ഭാരമുള്ള ഹെലികോപ്റ്റർ 20 മീറ്റർ ഉയരത്തിൽ പറന്നിട്ടുണ്ട്. റോവറുകൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത പ്രദേശങ്ങളിൽ കടന്നു ചെല്ലാനും, വളരെ വേഗതയിൽ സഞ്ചരിക്കാനും ഹെലികോപ്റ്ററുകൾക്ക് സാധിക്കും. ഭാവിയിൽ സാമ്പിൾ ശേഖരിക്കാൻ സാധിക്കുന്ന യന്ത്രകൈകൾ ഉള്ള ഹെലികോപ്റ്റർ അയക്കാനും NASA ക്ക് പദ്ധതികൾ ഉണ്ട്.

Vidoe: Persiverence Rover NASA \ 3 Aug 2023

@freespa_ce

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

ബെന്നു ചിന്നഗ്രഹത്തിൽ നിന്നും ഉപരിതല പദാർഥങ്ങൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കുന്ന OSIRIS-REx പേടകത്തിൻ്റെ ചിത്രം VTP (Virtual Telescope Project) പകർത്തി.

ഇന്ന് (24 Sep 2023) 7.30 pm ന് പാരചൂട്ടിൻ്റെ സഹായത്തോടെ സാമ്പിളുകൾ ഒരു sample return module ല് ആക്കി ഭൂമിയിലേക്ക് അയക്കും. അതിൻ്റെ തൽസമയ സംപ്രേഷണം NASA യുടെ YouTube ചാനലിൽ ഉണ്ടാകും.

YouTube Link 👇🏻

https://www.youtube.com/live/21X5lGlDOfg?si=L3wzkiagVOhETYr4

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

https://youtu.be/9CS73UKU5PQ?si=4Hn6s5svFetSR8_S

ചന്ദ്രയാൻ 3 ൻ്റെ വിജയ പശ്ചാത്തലത്തിൽ കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഞാൻ അവതരിപ്പിച്ച *ചന്ദ്രനെ മുത്തമിട്ട് ഇന്ത്യ* എന്ന പ്രോഗ്രാം. സമയം കിട്ടുമെങ്കിൽ കണ്ട് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ. താത്പര്യമുള്ള സുഹൃത്തുക്കളിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യണം എന്നും അഭ്യർഥിക്കുന്നു.

ഇല്യാസ് പെരിമ്പലം

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪
*ചന്ദ്രയാൻ - 3 വിജയം ചെറുതല്ല !*
🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪

അപകടങ്ങൾ നിറഞ്ഞ ചന്ദ്രൻ്റെ ദക്ഷിണ ധ്രുവ മേഖലയിൽ ആദ്യമായി സോഫ്റ്റ് ലാൻ്റ് ചെയ്ത വാഹനമായി ചന്ദ്രയാൻ 3 മാറിയതിൽ ഒരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ഇവിടെ ലാൻ്റിംഗ് ഏറെ ദുഷ്ക്കരമാണ്. അതിനാൽ ഇന്ത്യക്ക് മുമ്പ് ചന്ദ്രനിൽ വാഹനത്തെ സോഫ്റ്റ് ലാൻ്റ് ചെയ്യിച്ച അമേരിക്കയും സോവിയറ്റ് യൂണിയനും ചൈനയും അതിനായി മധ്യരേഖക്കടുത്ത സ്ഥലമാണ് തെരഞ്ഞെടുത്തിരുന്നത്. എന്നിട്ടും നിരവധി പരാജയങ്ങൾക്ക് ശേഷമാണ് അവർക്ക് ചന്ദ്രനിൽ മൃദു ഇറക്കം സാധ്യമായത്.
അമേരിക്കയും സോവിയറ്റ് യൂണിയനും നേരിട്ട ഭീമൻ പരാജയങ്ങളുടെ ആഴം മനസ്സിലാക്കുമ്പോഴാണ് നമ്മുടെ വിജയത്തിൻ്റെ വലുപ്പം മനസ്സിലാവുക. എന്നാൽ അവരുടെയൊക്കെ വീരഗാഥകൾ മാത്രമേ പൊതുവെ എല്ലാവർക്കുമറിയൂ.

ചന്ദ്രനിൽ ഹാർഡ് ലാൻ്റിംഗ് നടത്താൻ നിശ്ചയിച്ചിരുന്ന സോവിയറ്റ് യൂണിയൻ്റെ ലൂണ - 1 ന് ചന്ദ്രൻ്റെ 5995 കിലോമീറ്റർ അപ്പുറത്തു കൂടി പറന്നു പോകാനേ കഴിഞ്ഞുള്ളൂ. നിയന്ത്രണം നഷ്ടപ്പെട്ട അത് ചൊവ്വക്കപ്പുറത്തുള്ള ഒരു പഥത്തിലൂടെ സൂര്യനെ ചുറ്റുകയാണ് ചെയ്ത്. എട്ട് ദൗത്യങ്ങൾക്ക് ശേഷം ലൂണ 9 നാണ് ചന്ദ്രനിൽ ആദ്യമായി സോഫ്റ്റ് ലാൻ്റിംഗ് സാധ്യമായത്.

മനുഷ്യനെ ആറു തവണ ചന്ദ്രനിൽ ഇറക്കാൻ വരെ സാധിച്ച അമേരിക്കയുടെ ആദ്യ ദൗത്യങ്ങളുടെ കാര്യം പരമ ദയനീയമായിരുന്നു. അവരുടെ ആദ്യ ചാന്ദ്രപര്യവേക്ഷണ വാഹനമായ പയനിയർ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ പോലുമെത്താനാകാതെ തകർന്ന് വീണു. പയനിയർ 2 ഉം ലൂണ - 1 നെപ്പോലെ സൂര്യന് ചുറ്റുമുള്ള ഒരു പഥത്തിലാണ് എത്തിച്ചേർന്നത്.

പയനിയർ പരമ്പരയിലെ 5 ദൗത്യങ്ങൾക്കും റേഞ്ചർ പരമ്പരയിലെ 9 ദൗത്യങ്ങൾക്കും ശേഷം സർവേയർ -1 വഴിയാണ് അമേരിക്കക്ക് ചന്ദ്രനിൽ സോഫ്റ്റ് ലാൻ്റിംഗ് സാധിച്ചത്. ഏറ്റവും അവസാനം ആഗസ്റ്റ് 19 ന് റഷ്യയുടെ ലൂണ 25 ഉം ചന്ദ്രനിൽ തകർന്ന് വീണത് നാം കണ്ടു.

ലാൻ്ററും റോവറും അവയിലെ പേലോഡുകൾ ഉപയോഗിച്ച് ചന്ദ്രനെക്കുറിച്ച് വിലപ്പെട്ട നിരവധി വിവരങ്ങൾ ശേഖരിക്കും. അവയുടെ വിശകലനം വഴി പുതിയ പല അറിവുകളും നമുക്ക് ലഭ്യമാകും. ചന്ദ്രയാൻ - 1 ലെ മൂൺ മിനറോളജി മാപ്പർ 100 കിലോ മീറ്റർ മുകളിൽ നിന്നു പകർത്തിയ ചിത്രങ്ങളിൽ നിന്നാണ് ചാന്ദ്രമണ്ണിലെ നേരിയ ജല സാന്നിധ്യം നാം തിരിച്ചറിഞ്ഞത് എന്നത് ഇത്തരണത്തിൽ നാം ഓർക്കണം.

*ചന്ദ്രയാൻ - 2 പരാജയമോ?*

അല്ലേ, അല്ല. അതിലെ ലാൻ്റർ മാത്രമാണ് പരാജയപ്പെട്ടത്. 2019 ൽ വിക്ഷേപിക്കപ്പെട്ട ഇതിൻ്റെ ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്നു. ചന്ദ്രയാൻ - 3 ൻ്റ ട്രാക്കിംഗിന് ഇതിനെയും ISRO ഉപയോഗപ്പെടുത്തുകയുണ്ടായി. ചന്ദ്രൻ്റെ എക്സോസ്ഫിയറിൽ ആർഗൺ 40 എന്ന അലസ വാതകത്തിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞത് ചന്ദ്രയാൻ - 2 ആണ്. വീണു തകർന്ന ചന്ദ്രയാൻ 2 ൻ്റെ ലാൻ്ററിൻ്റെ ചിത്രങ്ങൾ പകർത്താനും ഓർബിറ്ററിന് കഴിഞ്ഞു. കേവലം 14 ദിവസക്കാലം, പരിമിതമായ പ്രദേശത്ത് മാത്രം പര്യവേക്ഷണം നടത്തേണ്ടിയിരുന്ന ലാൻ്ററും റോവറും മാത്രമാണ് ചന്ദ്രയാൻ 2 ൽ നഷ്ടപ്പെട്ടത്. എന്നാൽ നാലു വർഷമായി ചന്ദ്രനെ ചുറ്റുന്ന ചന്ദ്രയാൻ - 2 ൻ്റെ ഓർബിറ്റർ ഒട്ടേറെ വിലപ്പെട്ട വിവരങ്ങളാണ് നമുക്ക് നൽകിക്കൊണ്ടിരിക്കുന്നത്. ചന്ദ്രയാൻ രണ്ട് 96 ശതമാനവും വിജയമാണെന്നാണ് ISRO വിലയിരുത്തുന്നത്.

*ഇല്യാസ് പെരിമ്പലം*

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

*ചന്ദ്രയാൻ 3- നിർണ്ണായകമായ 15 മിനിറ്റും 8 ഘട്ടങ്ങളും*

പതിനഞ്ച് മിനുട്ടിനുള്ളിൽ എങ്ങനെയാണീ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതെന്ന് ഗ്രാഫിക്സുകളുടെ സഹായത്തോടെ വിശദീകരിക്കുന്നു.

*എഴുതിയത്* : ഡോ.ടി.വി.വെങ്കിടേശ്വരൻ, *പരിഭാഷ* : ശിലു അനിത, അവതരണം : വി.വേണുഗോപാൽ *ചിത്രങ്ങൾ* : BBC Tamil, Daniel

*കേൾക്കാം.. കാണാം.. വായിക്കാം*
https://luca.co.in/chandrayaan-3-15-minutes-of-terror/


*വിഡിയോ കാണാം*
https://youtu.be/5DOkUBL2WAo

*റേഡിയോ ലൂക്ക കേൾക്കാം*
https://luca.co.in/radioluca/

ലൂക്ക
#Chandrayan3

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

പുതിയ syllabus അനുസരിച്ചുള്ള SSLC Mathematics Tution ഓഗസ്റ്റ് 10 ന് ആരംഭിക്കുന്നതാണ്

ഗ്രൂപ്പിൽ ചേരുവാനുള്ള ലിങ്ക്
👇👇👇
/channel/sslctution

നിങ്ങളുടെ സുഹൃത്തുക്കൾക്കും share ചെയ്യുമല്ലോ.
🙏🙏🙏

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

Document from ILLIAS PERIMBALAM

Читать полностью…

ബഹിരാകാശം | BAHIRAAKAASHAM

*ചാന്ദ്രദിനത്തിന് കുട്ടികളെ കാണിക്കാൻ ഏറ്റവും അനുയോജ്യമായ ലഘു വീഡിയോകൾ*

1. ചന്ദ്രനെത്തേടി (ഡോക്യുമെൻ്ററി)
https://youtu.be/4QAhaDb-iOA

2. ബഹിരാകാശത്തെ സുനിതാ വില്യംസിൻ്റെ വിശേഷങ്ങൾ
https://youtu.be/-bqGRf4qhZk

3. ചാന്ദ്രയാൻ 3 - ശാസ്ത്രീയമായ പഠന ക്ലാസ്
https://youtu.be/dQqwOzBanBg

Читать полностью…
Subscribe to a channel