*ദേശീയ ശാസ്ത്രദിനം - കുട്ടികളിൽ ശാസ്ത്രാവബോധമുണ്ടാക്കാൻ സഹായിക്കുന്ന ഏതാനും ശാസ്ത്ര കഥകൾ, ഒപ്പം ശാസ്ത്ര ദിന ഡോക്യുമെൻ്ററിയും.*
1. ദേശീയ ശാസ്ത്രദിനം - മലയാളം ഡോക്യുമെൻ്ററി
https://youtu.be/W9G7xTH2J2c
2. അറബിയും ഒട്ടകവും - ശാസ്ത്ര കഥ
https://youtu.be/STAfYp1J9Ko
3. കുട്ടി ശാസ്ത്രജ്ഞൻ
https://youtu.be/YNiogHXP53c
4 ടെലിസ്കോപ്പ് കണ്ടു പിടിച്ച കുട്ടിയുടെ കഥ
https://youtu.be/berbcYBDB10
5. കുഞ്ഞു ഗലീലിയോയുടെ വലിയ കണ്ടുപിടുത്തം
https://youtu.be/LnNn4HRj6kU
6. ഗലീലിയോ സൗരകളങ്കങ്ങൾ കണ്ടെത്തിയ കഥ
https://youtu.be/liKMndPaqQI
7. ദേശീയ ശാസ്ത്രദിനം - പ്രഭാഷണം
https://youtu.be/ay2EzEIhXb0
8. CV രാമൻ എന്ന മഹാപ്രതിഭ
https://youtu.be/haYVNCUFvTk
🔰 *പെർസിവിയറൻസിന് ചൊവ്വയിൽ വിജയകരമായ ലാന്റിംഗ്* 🔰
നാസയുടെ ചൊവ്വാദൗത്യം പെർസിവിയറസിന് വിജയകരമായ ലാന്റിംഗ്. ചൊവ്വയിലെ വടക്ക മേഖലയായ ജെസീറോ ക്രേറ്ററി ഇന്ത്യ സമയം പുലർച്ചെ 2.28നാണ് റോവർ ഇറങ്ങിയത്.
👇🏼👇🏼👇🏼
https://luca.co.in/landing-of-the-mars-perseverance/
ലൂക്ക
#CountdownToMars
ഗലീലിയോ - ലൂക്കക്വിസ്
ഗലീലിയോ ഗലീലിയുടെ ജീവിതത്തെയും ശാസ്ത്രസംഭാവനകളെയും അടിസ്ഥാനമാക്കി ലൂക്ക ഒരുക്കിയ ക്വിസിൽ പങ്കെടുക്കാം... ഒരു പ്രാവശ്യം 5 ചോദ്യങ്ങൾ... എത്ര തവണ വേണമെങ്കിലും പങ്കെടുക്കാം...
https://quiz.luca.co.in/quiz/galileo-galilei/
ലൂക്ക
#QUIZLUCA
ഗ്യാലക്സി ക്ലസ്റ്ററുകള്‍ ഗുരുത്വാകർഷണ ബലത്താല്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നവയാണ്. ഇത്തരം നക്ഷത്ര സമൂഹങ്ങള്‍ പ്രപഞ്ച വികാസത്തെ തടയാന്‍ ശ്രമിക്കും. ഗുരുത്വാകർ ക്ഷണ ബലത്തിന്റെ ശക്തിയില്‍ അവ പരസ്പരം കൂട്ടിയിടിക്കും. ഈ കൂട്ടിയിടിയില്‍ ചില നക്ഷത്രങ്ങള്‍ ഗ്യാലക്സികളുടെ ഗുരുത്വ ബന്ധനത്തിൽ നിന്ന് അകന്ന് സ്വതന്ത്രമാക്കപ്പെടുകയും ബഹിരാകാശത്തില്‍ അലഞ്ഞു തിരിയുകയും ചെയ്യും. ചിതറിത്തെറിക്കാതെ അവശേഷിക്കുന്ന നക്ഷത്രങ്ങളെ ഗ്യാലക്സി കേന്ദ്രങ്ങളിലുള്ള തമോദ്വാരങ്ങള്‍ വലിച്ചെടുക്കും. അത്ര വിദൂരമല്ലാത്ത ആകാശഗംഗ ആൻഡ്രോമിഡ ഗ്യാലക്സി സംഘട്ടനത്തില്‍ (Milky Meda) നമ്മുടെ സൂര്യന്റെ ഭാവിയും ഇതുതന്നെയായിരിക്കും. എല്ലാ സർപ്പിള ഗ്യാലക്സി കേന്ദ്രങ്ങളിലും തമോദ്വാരങ്ങളുടെ സാന്നിധ്യം ജ്യോതിശാസ്ത്രജ്ഞര്‍ സംശയിക്കുന്നുണ്ട്.
സ്ഥലകാലത്തിന്റെ ഈ ചുഴിയില്‍ നക്ഷത്രങ്ങള്‍ വലിച്ചു കീറപ്പെടും. നക്ഷത്ര രൂപീകരണത്തിനാവശ്യമായ വാതകങ്ങളും ധൂളീപടലങ്ങളുമെല്ലാം ഈ ചുഴിയിൽ പെടും.. സ്പേസ് നക്ഷത്രങ്ങളുടെ ശവപ്പറമ്പാകും. അവശേഷിക്കുന്നത് കുറെ കുള്ളന്‍ വെള്ള നക്ഷത്രങ്ങളും (white dwarfs) ഏതാനും ന്യൂട്രോണ്‍ താരങ്ങളും (Neutron Stars or Pulsars) പിന്നെ തമോദ്വാരങ്ങളും (Black Holes) മാത്രം. ഈ മൃത നക്ഷത്രങ്ങള്‍ ചിലപ്പോഴെങ്കിലും പരസ്പരം കൂട്ടിമുട്ടിയേക്കാം. ഇടയ്ക്കിടെ ഒരു മിന്നൽ പിണർ മാത്രം. അതും ദൃശ്യപ്രകാശത്തിലല്ല. ഗാമാ വികിരണങ്ങളായി ക്ഷണ നേരത്തേക്ക്. അപ്പോഴും അവശേഷിക്കുന്ന അസ്ഥിരമായ പ്രോട്ടോണുകൾക്ക് അണുകേന്ദ്രം രൂപീകരിക്കുന്നതിന് ശേഷിയുണ്ടാകില്ല. അടിസ്ഥാന ബലങ്ങളൊന്നാകെ ദുർബമാകും. പ്രോട്ടോണുകള്‍ ക്വാർക്കുകളായി വിഘടിക്കപ്പെടും. ക്വാർക്കുകളെ ചേര്ത്തു നിര്ത്തുന്ന ശക്തമായ ന്യൂക്ലിയർ ബലം ദുർബലമാകും. തമോദ്വാരങ്ങള്‍ വിഴുങ്ങിയ ദ്രവ്യമെല്ലാം ബാഷ്പീകരിക്കപ്പെടും ( Via Hawking Radiation). നക്ഷത്ര ദ്രവ്യമെല്ലാം നേർത്തുനേർത്ത് കേവല പൂജ്യമെന്ന (Absolute Zero) ഏറ്റവും താഴ്ന്ന താപനിലയില്‍ പ്രതിപ്രവർത്തന ശേഷി നഷ്ടപ്പെട്ട് സബ് ആറ്റമിക കണികകളുടെ ഒരു കടലായി സ്പേസിന്റെ തിരശ്ശീലയില്‍ അലിഞ്ഞുചേരും.
ഇത്തരമൊരു മഹാശീതികരണമാണ് (Big Rip) തുറന്ന പ്രപഞ്ചത്തെയും പരന്ന പ്രപഞ്ചത്തെയും കാത്തിരിക്കുന്നതെന്നാണ് ആധുനിക കോസ്മോളജി പറയുന്നത്
🔰 *യു.എ.ഇ.യുടെ ചൊവ്വാദൗത്യം- ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ*🔰
ഹോപ്പിന്റെ സയൻസ് ടീം നയിക്കുന്നത് 80% വനിതാ ശാസ്ത്രജ്ഞർ അടങ്ങുന്ന ടീമാണ്. ഈ ദൗത്യത്തിൽ ആകെ പങ്കെടുത്തത് 34% വനിതകളാണ്. ലോകത്തു മറ്റൊരു ശാസ്ത്ര സാങ്കേതിക ദൗത്യത്തിലും പങ്കെടുത്തിട്ടില്ലാത്ത അത്രയും സ്ത്രീകളാണ് ഈ ചരിത്രവിജയത്തിനു ഇന്ധനം പകർന്നത്.
👇🏼👇🏼👇🏼👇🏼👇🏼
https://luca.co.in/emirates-mars-mission-hope/
ലൂക്ക
https://youtu.be/_Gt-OTqDWag
കൊറോണയെക്കുറിച്ച് 4 മിനിട്ട് നേരത്തെ അതിശയിപ്പിക്കുന്ന അവതരണം. ഒരു അവതരണത്തിന് ഇതുവരെ ആരും ഉപയോഗിച്ച് കണ്ടിട്ടില്ലാത്ത അത്ഭുതാവഹമായ സങ്കേതങ്ങൾ! ആറാം ക്ലാസുകാരിയായ ഈ മിടുക്കിയെത്തേടി നിരവധി അംഗീകാരങ്ങൾ എത്തും. തീർച്ച. ഈ മിടുക്കിയുടെ അവതരണം ലക്ഷക്കണക്കിന് കുട്ടികൾക്ക് ക്രിയേറ്റീവ് ആയി ചിന്തിക്കാൻ മോട്ടിവേഷൻ നൽകും. തീർച്ച.
🔰 *SCIENCE IN INDIA* 🔰
*ഗണിതവും ജ്യോതിശ്ശാസ്ത്രവും പ്രാചീന ഇന്ത്യയിൽ*
എല്ലാ വിജ്ഞാനവും (ശാസ്ത്രം ഉൾപ്പെടെ) ആദ്യമുണ്ടായത് ആർഷഭാരതത്തിലാണെന്നും നമ്മളത് പ്രതിഫലമൊന്നും വാങ്ങാതെ ലോകത്തിനു മുഴുവൻ നൽകുകയായിരുന്നു എന്നും മറ്റുമുള്ള ‘അതിദേശഭക്തരുടെ’ വിടുവായത്തമൊന്നും യുക്തിഭദ്രമല്ലാത്തതുകൊണ്ട് തന്നെ ഗൗരവമായെടുക്കേണ്ടതില്ല. പ്രാചീന ഇന്ത്യയിൽ ഗണിതവും ജ്യോതിശ്ശാസ്ത്രവും എത്രകണ്ട് വികസിച്ചിരുന്നു എന്ന് അന്വേഷിക്കുകയാണ് ലേഖനത്തിൽ
*പ്രൊഫ.കെ.പാപ്പുട്ടി എഴുതുന്നു.*👇🏼👇🏼👇🏼👇🏼
https://luca.co.in/astronomy-and-mathematics-in-ancient-india/
ലൂക്ക
#ScienceInIndia
☄️✨🌟💫🪐 *2021ൽ വരാനിരിക്കുന്ന ചില ആകാശക്കാഴ്ചകൾ* 🌔🌚🌖🌝
മെയ് 26-ന് പൂർണ്ണചന്ദ്രഗ്രഹണം, ജൂൺ പത്തിന് വലയസൂര്യഗ്രഹണം (ഇന്ത്യയിൽ ഇത് ദൃശ്യമാകില്ല), ഭാഗിക ചന്ദ്രഗ്രഹണം നവംബർ 19-ന്, ഒക്ടോബറിലെ ഉൽക്കാവർഷം *തുടങ്ങി 2021 ലെ പ്രധാന ആകാശക്കാഴ്ച്ചകൾ*
*ലൂക്കയിൽ വായിക്കാം* 👇🏼👇🏼👇🏼👇🏼👇🏼
https://luca.co.in/skywatch-2021/amp
ലൂക്ക
#Astro
*ബഹിരാകാശ നിലയത്തെ ഫെബ്രുവരി 8 ന് തിങ്കൾ വ്യക്തമായി കാണാം.*
തിങ്കളാഴ്ച (ഫെബ്രുവരി 8) വൈകിട്ട് 07.46.41 ന് ആകാശത്തിൻ്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നും തിളക്കമേറിയ ഒരു നക്ഷത്രം കണക്കെ ബഹിരാകാശ നിലയം ഉയർന്ന് വരും. 07.50.25 ന് തെക്കു കിഴക്കു ഭാഗത്തെ ചക്രവാളത്തിൽ അസ്തമിക്കും. 07.48.33 ന് നമ്മുടെ ഉച്ചിയിലൂടെ കടന്നു പോകും. ഇപ്പോഴത്തെ അനുകൂല കാലാവസ്ഥയിൽ ഈ കാഴ്ച ഏറെ മനോഹരമായിരിക്കും.
20 വർഷക്കാലമായി ഏതാനും ബഹിരാകാശ സഞ്ചാരികൾ താമസിച്ച് ഗവേഷണം നടത്തി വരുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെക്കുറിച്ച് കൂടുതലറിയാൻ താഴെ ലിങ്കിലെ വീഡിയോ കാണാം.
https://youtu.be/33a2aIXGHck
ശാസ്ത്ര- ജ്യോതിശാസ്ത്ര സംബന്ധമായ കൂടുതൽ വാർത്തകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ചേരാം.
https://t.me/joinchat/OFdBNhTcP-oru7BWxnDNAA
ഇല്യാസ് പെരിമ്പലം
9745 200 510
എന്നാല്‍, ഈ ബ്രെയ്ന്‍ വേള്‍ഡില്‍നിന്നും വ്യത്യസ്തമായ ക്രമീകരണങ്ങളുള്ള മറ്റൊരു ലോകത്ത് കാര്യങ്ങള്‍ വളരെ വിഭിന്നമായിരിക്കും. ജീവനാകട്ടെ, നിങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍നിന്ന് എത്രയോ വിചിത്രമായിരിക്കും. ചില ബ്രേയ്ന്‍ പ്രപഞ്ചങ്ങളില്‍ ജീവന്റെ രൂപീകരണത്തിനാവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകപോലുമില്ല!
സമാന്തരപ്രപഞ്ചങ്ങള്‍ എത്രവരെയാകാമെന്നതാണ് മറ്റൊരു കാര്യം. അവ സ്‌പേസിലെ 'വാക്വം സ്റ്റേറ്റിനെ' ആശ്രയിച്ചാണിരിക്കുന്നത്. സ്‌പേസിലുള്ള 500 വാക്വം സ്റ്റേറ്റുകള്‍ കണക്കാക്കിയാല്‍ തന്നെ വ്യത്യസ്തങ്ങളായ 10^500 ക്രമീകരണങ്ങള്‍ ലഭിക്കും. ഇതൊരു വലിയ സംഖ്യയാണ് (ഒന്നിനു ശേഷം 500 പൂജ്യങ്ങള്‍ വരുന്ന സംഖ്യ). ദൃശ്യപ്രപഞ്ചത്തിലെ ആകെ ആറ്റങ്ങളുടെ എണ്ണം 10^85(ഒന്നിനു ശേഷം 85പൂജ്യങ്ങള്‍ വരുന്ന സംഖ്യ) മാത്രമാകുമ്പോള്‍ തീര്‍ച്ചയായും ഇതു വളരെ വളരെ വലുതാണ്. ഈ സംഖ്യ സ്വന്തമാണെന്നു പറയുമ്പോഴും അതിന് അനന്തവുമായുള്ള അന്തരം തിരിച്ചറിയാന്‍ മനുഷ്യമസ്തിഷ്‌കത്തിന് കഴിയുമെന്നു തന്നെ കരുതാം. ചില പുതിയ കണക്കുകൂട്ടലുകളില്‍ സമാന്തരപ്രപഞ്ചങ്ങളുടെ ക്രമീകരണം 10^1000 (ഒന്നിനു ശേഷം 1000 പൂജ്യം വരുന്ന സംഖ്യ) വരെ ആകാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 10^500 ഒരു പഴയ എസ്റ്റിമേറ്റാണത്രേ! അതുകൂടാതെ, നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ കോണ്‍ഫിഗറേഷനുള്ള 10^320 പ്രപഞ്ചങ്ങളെങ്കിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അഥവാ നമ്മുടെ പ്രപഞ്ചത്തിനു സമാനമായ 10^320 പ്രപഞ്ചങ്ങള്‍ നമ്മുടെ തൊട്ടടുത്തു തന്നെയുണ്ട്. മള്‍ട്ടിവേര്‍ഡില്‍ 10^1000 ക്രമീകരണങ്ങളുണ്ട് എന്നു പറഞ്ഞാല്‍ അത്രയും എണ്ണം പ്രപഞ്ചങ്ങളുണ്ടെന്നല്ല, മറിച്ച് അത്രയും തരത്തില്‍പ്പെട്ട പ്രപഞ്ചങ്ങളുണ്ടെന്നാണ്. പ്രപഞ്ചങ്ങളുടെ എണ്ണം അതിലും എത്രയോ വലുതായിരിക്കും.
മള്‍ട്ടിവേര്‍സുകള്‍ സാധ്യമാണോ? കേവലമൊരു സയന്‍സ് ഫിക്ഷനുമപ്പുറം അതിനു നിലനില്‍പ്പുണ്ടോ? ഭൗതികശാസ്ത്രത്തിലെ നിയമങ്ങള്‍ പ്രതീതി സ്ഥലം (False vacuum) എന്നൊരു സാധ്യത അംഗീകരിക്കുന്നുണ്ട്. രണ്ടു വാക്വം സ്‌റ്റേറ്റുകളില്‍ ഒന്നു മറ്റേതിനേക്കാള്‍ ഊര്‍ജനില വര്‍ധിക്കുന്നതിനാണ് പ്രതീതി സ്ഥലമെന്നു പറയുന്നത്. അങ്ങനെ വരുമ്പോള്‍ ഊര്‍ജനില കൂടിയ വാക്വം സ്‌റ്റേറ്റില്‍ ക്വാണ്ടം ആന്ദോളനങ്ങള്‍ നടക്കുകയും ഊര്‍ജനില കുറഞ്ഞ ക്വാണ്ടം തലത്തിലേക്ക് പ്രവേശിക്കുകയും (Quantum tunneling) ചെയ്യും. സ്‌പേസിന്റെ ത്വരിതവികസനത്തിന് (inflation) തിരിതെളിക്കുന്നത് ഇത്തര ക്വാണ്ടം ആന്ദോളനങ്ങളാണ്. ദൃശ്യപ്രപഞ്ചത്തിലുള്ള ഒരൊറ്റ പ്രതീതി സ്ഥലം തന്നെ നിരവധി പ്രപഞ്ചങ്ങള്‍ക്കു കാരണമാവുമ്പോള്‍ മള്‍ട്ടിവേര്‍സിന്റെ നിലനില്‍പ്പിന് നിരവധി പ്രതീതി സ്ഥലങ്ങളുടെ ഒരു പ്രാപഞ്ചിക തിരശ്ശീല (Cosmological Landscape) ആവശ്യമാണ്. പ്രാപഞ്ചിക സ്ഥിരാങ്കങ്ങള്‍ (Cosmological Constants) വ്യത്യസ്തങ്ങളായ അത്തരം പ്രപഞ്ചങ്ങളില്‍ കാര്‍ബണിന്റെയും ഓക്‌സിജന്റെയും ഘടനയും വ്യത്യാസപ്പെട്ടിരിക്കും.
കോസ്‌മോളജിക്കല്‍ ലാന്‍ഡ്‌സ്‌കേപ്പിന് അതിഭൗതികത്തിന്റെ ഒരു നിറമുണ്ടോ എന്ന സംശയം സ്വാഭാവികമാണ്. എന്നാല്‍, ഡി-ബ്രേയ്‌നുകളുടെ സാന്നിധ്യം സൈദ്ധാന്തികമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ജ്യോതിശാസ്ത്ര- പ്രപഞ്ച വിജ്ഞാന മേഖലയില്‍ ഗണിതപരമായി ഏറ്റവും നിലനില്‍പ്പുള്ള സിദ്ധാന്തങ്ങളാണ് ചരടുസിദ്ധാന്തവും എം- തിയറിയും. എന്നാല്‍, പരീക്ഷണശാലയില്‍ ഉപകരണങ്ങളുടെ സഹായത്തോടെ തെളിയിക്കുന്നതിന് ഇപ്പോഴുള്ള സാങ്കേതികവിദ്യ പര്യാപ്തമല്ല. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറുകളിലും ഇന്ന് ഇത്തരമൊരു പരീക്ഷണം നടത്താന്‍ കഴിയില്ല. അതിനര്‍ഥം നാളെ അതിന് കഴിയില്ലെന്നല്ല. ഗണിതപരമായി തെളിയിക്കപ്പെട്ട ശാസ്ത്രസിദ്ധാന്തങ്ങളാണ് പിന്നീട് ഉപകരണങ്ങള്‍ വഴി തെളിയിക്കപ്പെടുന്നതും നാളത്തെ ശാസ്ത്രസത്യങ്ങളായി മാറുന്നതും.
പ്രപഞ്ച രഹസ്യങ്ങളുടെ ഒരു സമ്പൂര്‍ണ സിദ്ധാന്തം ആവശ്യമുണ്ടെന്ന് വാശിപിടിക്കുന്നവര്‍ അവസാനമെത്തിച്ചേരുക എം-തിയറിയിലായിരിക്കും. അതോടൊപ്പം ഒരേയൊരു പ്രപഞ്ചമെന്ന (Universe) യാഥാസ്ഥിതിക കാഴ്ചപ്പാടില്‍നിന്നും വ്യത്യസ്തമായി നിരവധി പ്രപഞ്ചങ്ങളുടെ (Multiverse) സാധ്യതയിലേക്കും ഈ സിദ്ധാന്തം വാതില്‍ തുറക്കുന്നുണ്ട്. എനര്‍ജി ബാരിക്കേഡുകള്‍ കൊണ്ട് കൃത്യമായി വേര്‍തിരിക്കപ്പെട്ട നിരവധി പ്രപഞ്ചങ്ങള്‍, ഒന്നിനുമീതെ മറ്റൊന്നായി നിരവധി പേപ്പറുകള്‍ അടുക്കിവച്ചിരിക്കുന്നതുപോലെ വിന്യസിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ സമാന്തര പ്രപഞ്ചങ്ങളിലേക്കൊരു സഞ്ചാരം സാധ്യമല്ല. ഊര്‍ജനിലയുടെ അന്തരം തന്നെ കാരണം. എന്നാല്‍ സമാന്തര പ്രപഞ്ചങ്ങള്‍ തൊട്ടടുത്തുതന്നെയാണ്.
ഇനി, പരമ്പരാഗത മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ എം-തിയറി എങ്ങനെയാണ് നിര്‍വചിക്കപ്പെടുന്നത് എന്ന് നോക്കാം. സ്തരങ്ങള്‍ക്കിടയിലുള്ള ഊര്‍ജത്തിന്റെ (Interbrane force) ഫലമായി ബ്രേയ്‌നുകള്‍ കൂട്ടിമുട്ടുന്നതാണ് മഹാവിസ്‌ഫോടനം. ഇങ്ങനെയുള്ള ഓരോ കൂട്ടിമുട്ടലുകളിലും പ്രപഞ്ചത്തിലെ ഐക്യരൂപമില്ലായ്മകള്‍ (നക്ഷത്രസമൂഹങ്ങള്‍, വാതക പടലങ്ങള്‍, ഗ്രഹങ്ങള്‍ മുതലായവ) നശിപ്പിക്കപ്പെടുകയും പുതിയവയുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്യും. കൈകള്‍ കൂട്ടിയടിക്കുമ്പോള്‍ ഇരുകൈകളുടെയും പ്രതലങ്ങള്‍ ഒരേസമയം സന്ധിക്കുന്നതുപോലെ സ്തരങ്ങളുടെ കൂട്ടിമുട്ടലുണ്ടാകുന്ന നേരിയ വ്യതിയാനമാണ് പരഭാഗ വികിരണങ്ങളില്‍ (Cosmic Microwave Background) ഉണ്ടാകുന്ന അപശ്രുതിക്ക് കാരണമാകുന്നത്. ഇത്തരമൊരു വിശദീകരണം പരമ്പരാഗത മഹാവിസ്‌ഫോടന മാതൃകയ്ക്ക് തികച്ചും അന്യമാണ്. ചാക്രിക പ്രപഞ്ചമെന്നോ, ഫിനിക്‌സ് പ്രപഞ്ചമെന്നോ വിളിക്കാവുന്ന ഏക പ്രപഞ്ച മാതൃക വാദികളായ ജ്യോതിശാസ്ത്രജ്ഞരില്‍ പലരും ഇപ്പോള്‍ എം-തിയറിയുടെ ആരാധകരാണ്. പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗും എം-തിയറിയുടെ സമാന്തര പ്രപഞ്ചങ്ങളുടെ സാധ്യതയെ അംഗീകരിക്കുന്നുണ്ട്.
ഇനി പ്രപഞ്ചോല്‍പ്പത്തിയും അതിന്റെ പരിണാമവും എം-തിയറി വിവരിക്കുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം.
ഐക്യരൂപമുള്ള സമാന്തര സ്തരങ്ങളുടെ ഇടയിലുണ്ടാകുന്ന ഊര്‍ജം (Interbrane force), സ്തരങ്ങളില്‍ ക്വാണ്ടം ആന്ദോളനങ്ങള്‍ ശക്തമാകുന്നതോടെ ബ്രേയ്‌നുകള്‍ കൂട്ടിമുട്ടുന്നു. ഇതിന് മഹാവിസ്‌ഫോടനമെന്നു വേണമെങ്കില്‍ പറയാം. അത് ഐക്യരൂപമില്ലാത്തതും അതാര്യവുമായ പ്ലാസ്മയുടെ സൃഷ്ടിക്ക് കാരണമാകുന്നു. ബ്രേയ്‌നുകളുടെ ഇലാസ്തിക സ്വഭാവം കാരണം കൂട്ടിമുട്ടലിന്റെ ഫലമായി അവ പരമാവധി അകലുന്നു. ഇത് മഹാവിസ്‌ഫോടനത്തിനു ശേഷം ഒരു മൈക്രോസെക്കന്റിനുള്ളില്‍ സംഭവിക്കാവുന്ന കാര്യങ്ങളാണ്. പരസ്പരം അകലുന്നതിനൊപ്പം ബ്രേയ്‌നുകള്‍ വലിഞ്ഞുനീളാന്‍ (expansion) ആരംഭിക്കുന്നു. ഇപ്പോള്‍ ബ്രേയ്‌നുകളിലാകെ റേഡിയേഷന്‍ നിറഞ്ഞുനില്‍ക്കുകയാണ്. ക്രമേണ റേഡിയേഷന്‍ നേര്‍ത്തുവരികയും ദ്രവ്യം ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു. ബ്രേയ്‌നുകളിലെ ഐക്യരൂപമില്ലാത്ത ഭാഗങ്ങളില്‍ ദ്രവ്യത്തിന്റെ വിവിധ രൂപങ്ങള്‍ (നക്ഷത്ര സമൂഹങ്ങള്‍, നെബുലകള്‍) ആവിര്‍ഭവിക്കുന്നു. ആയിരം കോടി വര്‍ഷങ്ങള്‍ ഈ അവസ്ഥയില്‍ തുടരുകയായി. ക്രമേണ ദ്രവ്യാധിപത്യത്തിനുമേല്‍ പ്രപഞ്ചവികാസ നിരക്ക് ത്വരിതപ്പെടുത്തുന്ന ഋണമര്‍ദം (Dark Energy) ആധിപത്യം സ്ഥാപിക്കുന്നു. ശ്യാമ ഊര്‍ജത്തിന്റെ സാന്നിധ്യം ബ്രേയ്‌നുകളുടെ വികാസം ത്വരിതഗതിയിലാക്കും. സ്‌പേസിനെ അതിധ്രുതം വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് ശ്യാമ ഊര്‍ജത്തിന്റെ സാന്നിധ്യമാണ്. ഒരു ട്രില്യണ്‍ വര്‍ഷങ്ങള്‍ ഈ അവസ്ഥ തുടര്‍ന്നുകൊണ്ടിരിക്കും. പ്രപഞ്ച ദ്രവ്യമൊന്നാകെ നേര്‍ത്തുനേര്‍ത്ത് അപ്രത്യക്ഷമാകും. ഒടുവില്‍ വികിരണങ്ങള്‍ മാത്രം നിറഞ്ഞ ഐക്യരൂപമുള്ള ബ്രേയ്‌നുകള്‍ മാത്രം അവശേഷിക്കും. ഈ ബ്രേയ്‌നുകള്‍ മറ്റൊരു ക്വാണ്ടം ആന്ദോളനത്തിന്റെ ഫലമായുണ്ടാകുന്ന മറ്റൊരു മഹാവിസ്‌ഫോടനത്തിനായി കാത്തിരിക്കും.
സമാന്തരങ്ങളായ നിരവധി ബ്രേയ്‌നുകളുടെ സാധ്യത നിരവധി പ്രപഞ്ചങ്ങളുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു പ്രപഞ്ചമുണ്ടെങ്കില്‍ എന്തുകൊണ്ട് ഒന്നിലധികമായിക്കൂടാ. എം-തിയറിസ്റ്റുകള്‍ ആ രീതിയില്‍ ചിന്തിക്കുന്നവരാണ്.
പ്രപഞ്ചത്തിന്റെ രൂപീകരണത്തിലും, നിലനില്‍പ്പിലും അ്തിന്റെ ഭാവി തീരുമാനിക്കുന്നതിലുമെല്ലാം നിര്‍ണായക പങ്കുവഹിക്കുന്നത് ഗുരുത്വബലമാണ്. നാല് അടിസ്ഥാന ബലങ്ങളില്‍ ഏറ്റവും ദുര്‍ബലമാണെങ്കിലും (ക്ഷീണ ന്യൂക്ലിയര്‍ ബലം ഗുരുത്വബലത്തേക്കാള്‍ 10 ^38 മടങ്ങ് ശക്തമാണ്) മറ്റൊരു അടിസ്ഥാന ബലവും പ്രവര്‍ത്തിക്കാത്ത അകലങ്ങളില്‍ ഗുരുത്വബലം സ്വാധീനം ചെലുത്തും. ശക്തബലവും ക്ഷീണബലവും (strong and weak nuclear forces) ആറ്റത്തിന്റെ ന്യൂക്ലിയസ്സില്‍ ശക്തമാണെങ്കിലും അതിനപ്പുറമെത്തില്ല. വൈദ്യുത കാന്തിക ബലത്തിന്റെ പരിധിയും അത്ര വലുതൊന്നുമല്ല. എന്നാല്‍ ഒരിടത്തരം നക്ഷത്രമായ സൂര്യന്റെ ഗുരുത്വാകര്‍ഷണ ക്ഷേത്രം 1.6 പ്രകാശവര്‍ഷം ദൂരേക്ക് വ്യാപിച്ചിരിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അത് ഗുരുത്വബലത്തിന്റെ 'ലോംഗ് റേഞ്ച്' ആണ് സൂചിപ്പിക്കുന്നത്.
📣📣📣📣📣📣
*യൂട്യൂബിൽ സയൻസ് മലയാളം എന്ന പുതിയ ശാസ്ത്ര ചാനൽ*
✅ഈ ചാനലിലെ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ചില വീഡിയോകൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കും.
https://youtube.com/playlist?list=PL9AshZEiXvDnI8fjncnLimdbRE51VRdYY
✅ബഹിരാകാശവുമായി ബന്ധപ്പെട്ട ചില വീഡിയോകൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കും
https://youtube.com/playlist?list=PL9AshZEiXvDmrQg1LbdhHua_p4pUDVVgp
✅ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ചില ശാസ്ത്ര മാജിക്കുകൾ ലഭിക്കും.
https://youtube.com/playlist?list=PL9AshZEiXvDlFqjTDEcF_AmlJCvY-jAgI
✅ഇതു പോലെ മുന്നൂറിനു മീതെ വീഡിയോകൾ ഈ ചാനലിൽ വിഷയം തിരിച്ച വിവിധ Playlist കളിൽ ക്രമീകരിച്ചിരിക്കുന്നു.!
✅ ഇപ്പോൾ നിത്യ വും ശരാശരി 25 വീഡിയോകൾ വീതം അപ് ലോഡ് ചെയ്യപ്പെടുന്നു !! ഏറ്റവും വലിയ ഒരു മലയാളശാസ്ത്ര ചാനലായി വികസിപ്പിക്കുകയാണ് ലക്ഷ്യം. BeeTV Science പോലെ ഇതിനെയും നിങ്ങൾ നെഞ്ചേറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
ചാനലിൻ്റെ ലിങ്ക് താഴെ നൽകുന്നു.
https://youtube.com/channel/UCJhavW9bp_4gQ0IQhWKAivQ
*Please subscribe and share to your friends*
*ഇല്യാസ് പെരിമ്പലം*
https://youtu.be/W9G7xTH2J2c
*ഫെബ്രുവരി 28- ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട മലയാള ഡോക്യുമെൻ്ററി*
*ബഹിരാകാശ നിലയത്തിൽ ഒരു ദിനം*
അന്താരാഷ്ട്ര ബഹിരാകാശ നിലയം ആകാശത്തൂടെ നീങ്ങിപ്പോകുന്നത് മിക്കവരും ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാകും. അതിൻ്റെ ഉള്ളിൽ ജീവിക്കുന്ന സഞ്ചാരികളുടെ അനുഭവങ്ങൾ വിശദീകരിക്കുന്നതാണ് ഈ വീഡിയോ. ഏറെ കൗതുകങ്ങളും തമാശകളും നിറഞ്ഞതാണ് ബഹിരാകാശ വിലയത്തിലെ ജീവിതം. സഞ്ചാരികൾ അവിടെ എങ്ങനെ ടോയ്‌ലറ്റ് ഉപയോഗിക്കുന്നു, എങ്ങനെ കുളിക്കുന്നു, എങ്ങനെ വസ്ത്രങ്ങൾ അലക്കുന്നു, എന്ത് ഭക്ഷണം കഴിക്കുന്നു, എങ്ങനെ ഉറങ്ങുന്നു, എന്തെല്ലാം വിനോദങ്ങൾ, കുടുംബവുമായി എങ്ങനെ ബന്ധപ്പെടുന്നു, വരാവുന്ന ആരോഗ്യ പ്രശ്നങ്ങൾ, അവർ അവിടെ എന്തെല്ലാം ജോലികൾ ചെയ്യുന്നു തുടങ്ങിയ ഏറെ കൗതുകകരമായ കാര്യങ്ങൾ ഈ വീഡിയോ വിശദീകരിക്കുന്നു.
https://youtu.be/OYLZ6fkKZeQ
❤️🐲🌼🐉Health or happiness cannot be created externally. May be inspired from the outside,
* But both have to come from within. *🥀🍎
🌼🌸🌺🎋 GOOD NIGHT🌸🍃🌺🌼🍀
❤️🐲🌼🐉No one owns anyone
Everyone is alone. Only our shadow or sun can be with us. When it is dark, everyone is alone🥀🍎
🌼🌸🌺🎋 GOOD NIGHT🌸🍃🌺🌼🍀
*ഫെബ്രുവരി 15, ഗലീലിയോ ദിനം.*
ഗലീലിയോയുമായി ബന്ധപ്പെട്ട ചില വീഡിയോകൾ കാണാം
1. കുഞ്ഞു ഗലീലിയോയുടെ വലിയ കണ്ടു പിടുത്തം
https://youtu.be/LnNn4HRj6kU
2. ഗലീലിയോ സൗരകളങ്കങ്ങൾ കണ്ടെത്തിയ കഥ
https://youtu.be/liKMndPaqQI
3. ഏതാദ്യം താഴെയെത്തും?
https://youtu.be/AuoUhWJfUpI
പ്രപഞ്ചം തണുത്തുറയുന്നു
പ്രപഞ്ചം തണുത്തുറയുകയാണ്. നിരവധി ഭൂതല, ബഹിരാകാശ ദൂരദർശിനികളുടെ സംഘാതമായ ഗാമ (Galaxy And Mass Assembly-GAMA) പ്രോജക്ടിന്റെ നിരീക്ഷണ ഫലങ്ങള്‍ അപഗ്രഥിച്ച ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍. രണ്ടു ലക്ഷത്തിൽപരം ഗ്യാലക്സികളെ 21 വ്യത്യസ്ത തരംഗ ദൈർഘ്യമുള്ള വികിരണങ്ങളുപയോഗിച്ച് നിരീക്ഷിച്ചതിൽ നിന്നുമാണ് ഈ ഗവേഷണ റിപ്പോർട്ട് നിർമിച്ചത്. ഈ നിരീക്ഷണങ്ങളിൽ നിന്നും ഗ്യാലക്സികളിലെ നക്ഷത്ര രൂപീകരണ നിരക്ക് കുറഞ്ഞുവരികയാണെന്നും അവയുടെ ശോഭ കുറഞ്ഞ് മങ്ങിക്കൊണ്ടിരിക്കുകയാണെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
200 കോടി വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്നതിന്റെ പകുതി ഊർജം മാത്രമേ ഇന്ന് നക്ഷത്ര സമൂഹങ്ങളില്‍ അവശേഷിക്കുന്നുള്ളൂ. അതിനർഥം നക്ഷത്ര രൂപീകരണ നിരക്ക് 200 കോടി വർഷങ്ങൾക്കുള്ളില്‍ നേർ പകുതിയായിരുക്കുന്നുവെന്നാണ്. ഈ നില തുടർന്നാൽ പ്രപഞ്ചത്തിലുള്ള നക്ഷത്ര സമൂഹങ്ങളെല്ലാം ക്രമേണ മങ്ങിപ്പോവുകയും നക്ഷത്രങ്ങളുടെ താപനില കുറഞ്ഞുവന്ന് ഒടുവില്‍ അവ കേവല പൂജ്യമെന്ന ഏറ്റവും താഴ്ന്ന താപനിലയില്‍ സബ് ആറ്റമിക കണികകളായി തണുത്തുറഞ്ഞു പോകാമെന്നാണ് ഗാമ ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാല്‍ ഇത് ആസന്ന ഭാവിയില്‍ സംഭവിക്കുന്ന കാര്യമൊന്നുമല്ല. ഏകദേശം 10,000 കോടി വർഷങ്ങൾക്കപ്പുറമായിരിക്കും അത് സംഭവിക്കുക
ഗാമ എന്ന ആധുനിക നിരീക്ഷണപദ്ധതിയാണ് ഇത്തരമൊരു കണ്ടെത്തലിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. ലോകത്തിലെ ഏറ്റവും നവീനവും സംവേദന ക്ഷമതയുള്ളതുമായ ദൂരദർശിനികളെ സംയോജിപ്പിച്ച് വിദ്യുത്കാന്തിക വികിരണങ്ങളുടെ വ്യത്യസ്ത തരംഗദൈർഘ്യമുപയോഗിച്ച് പ്രപഞ്ചനിരീക്ഷണം നടത്തുന്നതിന് രൂപീകരിച്ച സംരംഭമാണ് ഗാമ. ലോകനിലവാരമുള്ള ദൂരദർശിനികളാണ് ഗാമയുടെ കണ്ണുകൾക്ക് പ്രകാശം പകരുന്നത്.
ആംഗ്ലോ-ഓസ്ട്രേലിയന്‍ ടെലസ്കോപ്പ് (AAT), വെരി ലാർജ് സർവേ ടെലസ്കോപ്പ് (VLT-ST), വിസിബിള്‍ ആൻഡ് ഇൻഫ്രാറെഡ് സർവേ ടെലസ്കോപ്പ് ഫോര്‍ അസ്ട്രോണമി (VISTA), ഓസ്ട്രേലിയന്‍ സ്ക്വയര്‍ കിലോമീറ്റര്‍ അറേ പാത്ത്ഫൈൻഡർ (ASKAP), ഹെർഷല്‍ സ്പേസ് ഒബ്സർവേറ്ററി (HSO), ഗ്യാലക്സി എവല്യൂഷന്‍ എക്സ്പ്ലോറര്‍ (GALEX) എന്നീ അത്യാധുനിക ദൂരദർശിനികള്‍ ക്രാന്തിവൃത്തത്തെയൊന്നാകെ സ്കാൻ ചെയ്ത് നാലുലക്ഷത്തോളം നക്ഷത്രസമൂഹങ്ങളെ നിരീക്ഷിച്ചുവരികയാണ്.
നമ്മുടെ മാതൃഗ്യാലക്സിയായ ക്ഷീരപഥം ഉൾപ്പെടുന്ന ലോക്കൽ ഗ്രൂപ്പും സൂപ്പർ മെഗാ ക്ലസ്റ്ററിയ ലാനിയകയയും (Laniakea) ഗാമയുടെ നിരീക്ഷണ പരിധിയില്‍ വരും. ശ്യാമദ്രവ്യം (Dark Matter) എന്ന അദൃശ്യദ്രവ്യത്തെക്കുറിച്ചും ശ്യാമ ഊർജം എന്ന ഋണ മർദത്തെക്കുറിച്ചുമുള്ള (Negative Pressure) പഠനവും ഗാമയുടെ ലക്ഷ്യമാണ്. ഗാമയുടെ ഏറ്റവും പുതിയ പഠന റിപ്പോർട്ടാണ് പ്രപഞ്ചത്തിന്റെ ഭാവിയെക്കുറിച്ചുള്ള പരികൽപന രൂപീകരിക്കുന്നതിന് ശാസ്ത്രജ്ഞരെ പ്രാപ്തരാക്കിയത്.
അടഞ്ഞത് (positively curved), തുറന്നത് (negatively curved), പരന്നത് (flat) എന്നിങ്ങനെ മൂന്നുതരത്തിലുള്ള പ്രപഞ്ചമാതൃകകളാണ് കോസ്മോളജിസ്റ്റുകള്‍ അവതരിപ്പിക്കുന്നത്. ഈ മൂന്നു മാതൃകകളിലും പ്രപഞ്ചത്തിന്റെ ഭാവി വ്യത്യസ്തമായിരിക്കും. ആധുനിക ഉപഗ്രഹ സർവേ നിരീക്ഷണത്തെളിവുകളും അടഞ്ഞ പ്രപഞ്ച മാതൃക അംഗീകരിക്കുന്നില്ല. തുറന്നതോ പരന്നതോ ആയ പ്രപഞ്ചചിത്രങ്ങളോടാണ് ജ്യോതിശാസ്ത്രജ്ഞര്‍ താല്പര്യം കാണിക്കുന്നത്. ആധുനിക ജ്യോതിശാസ്ത്രജ്ഞരില്‍ പലരും പ്രപഞ്ചത്തിലെ ദ്രവ്യസാന്ദ്രത ക്രിട്ടിക്കല്‍ വാല്യവിലും കുറഞ്ഞ ഒരു വ്യവസ്ഥയാണ് കാണുന്നത്. തുറന്ന പ്രപഞ്ചമെന്നാണ് ഈ മാതൃക അറിയപ്പെടുന്നത്. രണ്ടു മാനങ്ങളുള്ള ഈ പ്രതലത്തിന്റെ ഒരു തലം മുകളിലേക്കു വളയുമ്പോള്‍ മറ്റൊന്ന് താഴേക്കു വളയുന്നു. മാത്രമല്ല, ഇത് എല്ലാ വശത്തേക്കും വികസിച്ചുകൊണ്ടേയിരിക്കും.
ഗ്യാലക്സികളിലെ നക്ഷത്രരൂപീകരണവും നക്ഷത്രങ്ങളുടെ അന്ത്യവും ഇപ്പോഴുള്ളതുപോലെതന്നെ നടക്കും. എന്നാല്‍, സ്പേസിന് മാറ്റമുണ്ടാകും. സ്പേസിന്റെ വികാസം തുടർന്നു കൊണ്ടേയിരിക്കുന്നതുകൊണ്ട് കൂടുതല്‍ സ്ഥലം സൃഷ്ടിക്കപ്പെടുകയും ഇപ്പോള്‍ ദൃശ്യമായ നക്ഷത്രസമൂഹങ്ങളെല്ലാം അപ്രത്യക്ഷമാവുകയും ചെയ്യും. ചുവപ്പുനീക്കം ശക്തമാവുന്നതോടെ വിദൂര ഗ്യാലക്സികളിൽ നിന്നുള്ള പ്രകാശ തരംഗങ്ങള്‍ തരംഗദൈർഘ്യം കൂടി ഇൻഫ്രാറെഡ് തരംഗങ്ങളും റേഡിയോ തരംഗങ്ങളും ആകും. അപ്പോഴേക്കും നമ്മുടെ ഗ്യാലക്സിയായ ക്ഷീരപഥവും സമീപത്തുള്ള 30 നക്ഷത്രസമൂഹങ്ങളും മാത്രമേ ദൃഷ്ടിഗോചരമാകുകയുള്ളു. ഈ പ്രപഞ്ചത്തില്‍ മറ്റ് നക്ഷത്ര സമൂഹങ്ങളുണ്ടെന്നതിനു തെളിവായി അവശേഷിക്കുന്നത് പ്രപഞ്ചത്തിന്റെ എല്ലാ ദിശകളിലും നിന്നു വരുന്ന ദുർബമായ റേഡിയോ തരംഗങ്ങള്‍ മാത്രമായിരിക്കും. ഇപ്പോൾ തന്നെ ദുരബലമായ പ്രാപഞ്ചിക പശ്ചാത്തല വികിരണങ്ങളും (Cosmic Microwave Background) കുറേക്കൂടി ദുർബമാവുകയും തിരിച്ചറിയാന്‍ കഴിയാതാവുകയും ചെയ്യും. ഭാവി തലമുറയ്ക്ക് മഹാവിസ്ഫോടനത്തിന്റെ എല്ലാ തെളിവുകളും അതോടെ നഷ്ടമാകും.
🔰 *ഫെബ്രുവരി 11- ശാസ്ത്രത്തിലെ പെണ്ണുങ്ങൾക്കായുള്ള ദിവസം* 🔰
ഫെബ്രുവരി 11- ശാസ്ത്രരംഗത്തെ സ്ത്രീകൾക്കായുള്ള ദിവസമാണ് (International Day of Women and Girls in Science).ശാസ്ത്രത്തിലെ സ്ത്രീകളുടെ മികവും പങ്കാളിത്തവും ആഘോഷിക്കുന്നതിനും ഈ വിഷയത്തിൽ അവബോധം വളർത്തുന്നതിനും ശാസ്ത്രവും ലിംഗസമത്വവും കൈകോർത്തുവരണമെന്ന് അന്താരാഷ്ട്ര സമൂഹത്തെ ഓർമ്മപ്പെടുത്തുന്നതിനും ഒക്കെയായി ഈ ദിവസം ആഘോഷിക്കുന്നു.
👇🏼👇🏼👇🏼👇🏼👇🏼
https://luca.co.in/international-day-of-women-and-girls-in-science/
2️⃣ *വനിതാ ശാസ്ത്രജ്ഞരെക്കുറിച്ച് വായിക്കാം... നൂറിലേറെ ലേഖനങ്ങൾ* 👇🏼👇🏼👇🏼👇🏼
https://luca.co.in/tag/women_scientist/
3️⃣ *പെണ്മണം - കലരാ(നരുതാ)ത്ത ധീരനൂതന ലോകങ്ങള്‍* 👇🏼👇🏼👇🏼👇🏼
https://luca.co.in/women-and-science/
4️⃣ *ആണധികാരവും ആധുനിക ശാസ്ത്രവും - സുനിൽ പി ഇളയിടം* 👇🏼👇🏼👇🏼👇🏼
https://luca.co.in/patriarchy-and-science/
5️⃣ *100 ഇന്ത്യൻ വനിതാശാസ്ത്രജ്ഞര്‍* 👇🏼👇🏼👇🏼👇🏼
https://luca.co.in/100-indian-women-scientists/
6️⃣ *ശാസ്ത്രരംഗത്തെ വനിതകളും മെറ്റിൽഡാ ഇഫക്റ്റും* 👇🏼👇🏼👇🏼👇🏼👇🏼
https://luca.co.in/the-matilda-effect/
7️⃣ *ചന്ദ്രനിലേക്കിനിയെത്ര പെണ്‍ദൂരം ?* 👇🏼👇🏼👇🏼👇🏼👇🏼
https://luca.co.in/women-in-space/
8️⃣ *നിങ്ങളറിഞ്ഞിരിക്കേണ്ട 10 വനിതാ ജ്യോതിശ്ശാസ്ത്രജ്ഞര്‍* 👇🏼👇🏼
https://luca.co.in/women-in-astronomy/
ലൂക്ക
#WomensInScience
*ഇന്ന് ബഹിരാകാശ നിലയത്തെ കാണാം.*
ഇന്ന് (ഫെബ്രുവരി 8, തിങ്കൾ ) വൈകിട്ട് 07.46.55 ന് ആകാശത്തിൻ്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നും തിളക്കമേറിയ ഒരു നക്ഷത്രം കണക്കെ ബഹിരാകാശ നിലയം ഉയർന്ന് വരും. 07.50.40 ന് തെക്കു കിഴക്കു ഭാഗത്തെ ചക്രവാളത്തിൽ അസ്തമിക്കും. 07.48.47 ന് നമ്മുടെ തലക്ക് മുകളിലൂടെ കടന്നു പോകും. ഇപ്പോഴത്തെ അനുകൂല കാലാവസ്ഥയിൽ ഈ കാഴ്ച ഏറെ മനോഹരമായിരിക്കും.
20 വർഷക്കാലമായി ഏതാനും ബഹിരാകാശ സഞ്ചാരികൾ താമസിച്ച് ഗവേഷണം നടത്തി വരുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെക്കുറിച്ച് കൂടുതലറിയാൻ താഴെ ലിങ്കിലെ വീഡിയോ കാണാം.
https://youtu.be/33a2aIXGHck
ഇല്യാസ് പെരിമ്പലം
ഇന്നാണേ... 🔰 *LUCA TALK- തമോഗർത്തങ്ങൾ ഏറ്റുമുട്ടുമ്പോൾ – ഇന്ന് രാത്രി 7 മണിക്ക്* 🔰
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ 2021 ഫെബ്രുവരി 1 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന Science in India – ശാസ്ത്രം ഇന്ത്യയിൽ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന LUCA TALK പ്രഭാഷണപരമ്പരയിൽ ആദ്യത്തെ അവതരണം *ഫെബ്രുവരി 5ന് വൈകുന്നേരം 7.30 ന് നടക്കും.*
ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയതിന്റെ കഥ, ഗുരുത്വതരംഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ വഹിച്ച പങ്ക് എന്നിവയെല്ലാം വിശദമാക്കുന്ന അവതരണം നടത്തുന്നത് ഈ രംഗത്തെ അന്തർദേശീയ സംഘങ്ങളിൽ അംഗമായിരുന്ന *പ്രൊഫ. കെ.ജി. അരുൺ (ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്) ആണ്. *പങ്കെടുക്കാൻ താത്പര്യമുള്ളവർ ഇന്ന് ഫെബ്രുവരി 5 ഉച്ചയ്ക്ക് മുമ്പ് രജിസ്റ്റർ ചെയ്യുക*
👇🏼👇🏼👇🏼👇🏼👇🏼👇🏼
https://luca.co.in/luca-talk-gravitational-waves-registration/
ലൂക്ക
#ScienceInIndia
#LUCATALK
🔰 *LUCA TALK- തമോഗർത്തങ്ങൾ ഏറ്റുമുട്ടുമ്പോൾ – രജിസ്ട്രേഷൻ ആരംഭിച്ചു* 🔰
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ 2021 ഫെബ്രുവരി 1 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന Science in India – ശാസ്ത്രം ഇന്ത്യയിൽ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന LUCA TALK പ്രഭാഷണപരമ്പരയിൽ ആദ്യത്തെ അവതരണം *ഫെബ്രുവരി 5ന് വൈകുന്നേരം 7.30 ന് നടക്കും.*
ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയതിന്റെ കഥ, ഗുരുത്വതരംഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ വഹിച്ച പങ്ക് എന്നിവയെല്ലാം വിശദമാക്കുന്ന അവതരണം നടത്തുന്നത് ഈ രംഗത്തെ അന്തർദേശീയ സംഘങ്ങളിൽ അംഗമായിരുന്ന *പ്രൊഫ. കെ.ജി. അരുൺ (ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്) ആണ്. *പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക*
👇🏼👇🏼👇🏼👇🏼👇🏼👇🏼
https://luca.co.in/luca-talk-gravitational-waves-registration/
ലൂക്ക
#ScienceInIndia
#LUCATALK
അതുകൂടാതെ മറ്റ് അടിസ്ഥാന ബലങ്ങളെല്ലാം പരസ്പര വിരുദ്ധ ഗുണങ്ങള്‍- ധനാത്മകവും ഋണാത്മകവും - പ്രകടിപ്പിക്കുമ്പോള്‍ ഗുരുത്വബലം ആകര്‍ഷണ സ്വഭാവം മാത്രമേ പ്രകടിപ്പിക്കുന്നുള്ളൂ. എം-തിയറി അനുസരിച്ച് ഗുരുത്വബലം ഒഴികെയുള്ള അടിസ്ഥാന ബലങ്ങളെല്ലാം ബ്രേയ്‌നുകളില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്; അഥവാ കണികകളുടെ സ്വഭാവം പ്രകടിപ്പിക്കുന്ന ബ്രേയ്‌നുകള്‍ അടിസ്ഥാന ബലങ്ങളെ വഹിച്ചുകൊണ്ടുപോകുന്നവയാണ്. എന്നാല്‍ ഗുരുത്വ ക്വാണ്ടങ്ങള്‍ (gravitons) അടഞ്ഞ തന്ത്രികളുടെ (closed strings) രൂപത്തില്‍ സ്വതന്ത്രമായ ബ്രേയ്‌നുകളില്‍ സഞ്ചരിക്കുന്നു. സ്വതന്ത്രമായ ഗ്രാവിറ്റോണുകള്‍ സ്‌പേസിന്റെ അധികമാനങ്ങളിലൂടെ അനന്തമായി സഞ്ചരിക്കുന്നവയായതു കൊണ്ട് അവ ക്രമേണ നേര്‍ത്തുനേര്‍ത്തു വരുന്നു. ഗ്രാവിറ്റോണുകളെ തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നതുകൊണ്ട് ബ്രേയ്ന്‍ പ്രപഞ്ചത്തെ അതിന്റെ വികാസത്തില്‍നിന്നു തടയാന്‍ മറ്റൊരു ബലത്തിനും കഴിയില്ല.
ബ്രേയ്ന്‍ പ്രപഞ്ചങ്ങളിലെ അധികമാനങ്ങളുടെ ക്രമീകരണത്തെ (Configuration) ആശ്രയിച്ചാണ് ഗ്രാവിറ്റോണുകളുടെ പലായനം. ഗ്രാവിറ്റോണുകളുടെ പ്രവേഗത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ക്രമീകരണമാണുള്ളതെങ്കില്‍ പ്രപഞ്ചവികാസം അധികകാലം തുടരുകയില്ല. എന്നാല്‍, ക്രമീകരണം ഈ നിലയിലല്ലെങ്കില്‍ പ്രപഞ്ചവികാസം ഒരിക്കലും അവസാനിക്കില്ല. അതുമാത്രമല്ല, ഗ്രാവിറ്റോണുകള്‍ നമ്മുടെ ബ്രേയ്ന്‍ പ്രപഞ്ചത്തില്‍നിന്ന് പുറത്തേയ്ക്ക് ലീക്ക് ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകും. അങ്ങനെ വരുമ്പോള്‍ മറ്റ് ബ്രേയ്ന്‍ പ്രപഞ്ചങ്ങളില്‍ നിന്നുള്ള കണികകള്‍ ഇവിടെയും എത്താനുള്ള സാധ്യതയുണ്ട്. ശ്യാമദ്രവ്യ കണങ്ങളെക്കുറിച്ച് (Dark matter particles) പഠിക്കുന്ന ജ്യോതിശാസ്ത്രജ്ഞര്‍ ഇതിനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
സ്‌പേസില്‍ രണ്ടു മാനങ്ങളുള്ള ബ്രേയ്‌നുകള്‍ ഒഴുകിനടക്കുകയാണ്. സ്‌പേസ് എന്ന വാക്കിന് ഇവിടെ ആപേക്ഷികത നിര്‍വചിക്കുന്ന അര്‍ഥമല്ല ഉള്ളത്. ബ്രേയ്‌നുകള്‍ക്കിടയിലുള്ള 'എനര്‍ജി ബാരിക്കേഡുകള്‍' സൂചിപ്പിക്കുന്നതിനാണ് ഈ വാക്കുപയോഗിക്കുന്നത്. ഒഴുകിനടക്കുന്ന ബ്രേയ്‌നുകള്‍ പരസ്പരം കൂട്ടിമുട്ടുകയും ഒന്ന് മറ്റൊന്നിനെ ചുറ്റുകയും പരസ്പരം അകന്നുപോകുകയും ചെയ്യും. മേശപ്പുറത്ത് അടുക്കിവച്ചിരിക്കുന്ന പേപ്പറുകള്‍ കാറ്റില്‍ പറന്നുനടക്കുന്നതുപോലെ. എന്നാല്‍, സ്‌പേസിന്റെ അധികമാനങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരു സംവിധാനം ഇന്നില്ല. എന്നാല്‍, ഗണിതക്രിയകള്‍ക്കപ്പുറം അധികമാനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യപ്പെടും. ബ്രേയ്‌നുകള്‍ക്കിടയിലുള്ള ഇന്റര്‍ ബ്രേയ്ന്‍ ഫോഴ്‌സ്, ബ്രേയ്‌നുകള്‍ കൂട്ടിമുട്ടുമ്പോള്‍ മറ്റു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. ഇങ്ങനെ രൂപമാറ്റം വരുത്തപ്പെടുന്ന ഊര്‍ജമാണ് പ്രപഞ്ചത്തിന്റെ ത്വരിതവികാസത്തിന് (inflation) തിരിതെളിക്കുന്നത്. ബ്രേയ്‌നുകള്‍ കൂട്ടിമുട്ടുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഊര്‍ജത്തിന്റെ അളവ് പ്രപഞ്ചത്തിന്റെ ഊര്‍ജനിലയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ മറ്റ് രീതികളിലും ഊര്‍ജോല്പാദനം നടക്കുന്നുണ്ടെന്നു കാണാന്‍ കഴിയും. ദ്രവ്യവും പ്രതിദ്രവ്യവും കൂട്ടിമുട്ടുമ്പോള്‍ അവ പരസ്പരം നിഗ്രഹിച്ച് ഊര്‍ജമായി മാറുന്നതുപോലെ ഒരു ബ്രേയ്ന്‍ പ്രപഞ്ചവും അതിന്റെ വിപരീത ഗുണമുള്ള ആന്റി ബ്രേയ്ന്‍ പ്രപഞ്ചവും അടുത്തെത്തിയാല്‍ പരസ്പരം നിഗ്രഹിച്ച് ഊര്‍ജോല്പാദനം നടത്തും. അങ്ങനെ വരുമ്പോള്‍ ശ്യാമദ്രവ്യമെന്ന ഋണമര്‍ദ്ദത്തിനും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ എം- തിയറിക്കു കഴിയും.
സ്‌പേസിലെ അധികമാനങ്ങളില്‍ സഞ്ചരിക്കുന്ന രണ്ടു ബ്രേയ്‌നുകള്‍ പരസ്പരം അടുത്തെത്തുമ്പോള്‍ അവയുടെ ഗതികോര്‍ജം ദ്രവ്യമായും വികിരണങ്ങളായും പരിവര്‍ത്തനം ചെയ്യപ്പെടും. ഈ ഊര്‍ജമെല്ലാം അടിസ്ഥാനപരമായി ബ്രേയ്‌നുകളുടെ ഗുരുത്വബലത്തില്‍നിന്നാണ് ഉണ്ടാകുന്നത്. ഒരു തവണ ബ്രേയ്‌നുകളിലുണ്ടാകുന്ന ഇളക്കങ്ങള്‍ അവയുടെ തുടര്‍ച്ചയായുള്ള ആന്ദോളനങ്ങള്‍ക്ക് കാരണമാകും (ഒരു റബ്ബര്‍ പന്ത് തറയില്‍ തട്ടി തെറിക്കുന്നതുപോലെ). ഗുരുത്വബലത്തിന്റെ ഋണാത്മകത (Negativity) കാരണം ഈ കമ്പനങ്ങള്‍ ഒരിക്കലും അവസാനിക്കില്ല. അതിനര്‍ഥം സ്‌പേസ് സ്ഥിരമായി വികസിച്ചുകൊണ്ടിരിക്കുമെന്നാണ്. കമ്പനങ്ങള്‍ തുടരുന്നതിനൊപ്പം പ്രപഞ്ചമാകെ റേഡിയേഷന്‍ നിറയും. ഒടുവില്‍ നക്ഷത്രസമൂഹങ്ങളെല്ലാം നേര്‍ത്തുനേര്‍ത്ത് അപ്രത്യക്ഷമായി വികിരണങ്ങള്‍ മാത്രമുള്ള ഒരു വിശാല വെളിമ്പ്രദേശമായി പ്രപഞ്ചം അവശേഷിക്കും.
ഏക പ്രപഞ്ചമെന്ന പഴഞ്ചന്‍ ആശയത്തില്‍നിന്നും അനേക പ്രപഞ്ചങ്ങളുടെ അനന്തസാധ്യതയിലേക്ക് വാതില്‍ തുറക്കുകയാണ് എം-തിയറി നിര്‍മിര്രുന്ന പ്രപഞ്ചമാതൃക. നിരവധി ബ്രേയ്ന്‍ പ്രപഞ്ചങ്ങള്‍, അവയില്‍ നാമധിവസിക്കുന്ന ബ്രേയ്ന്‍ പ്രപഞ്ചത്തിന് സമാനമായ നിരവധി ലോകങ്ങളുണ്ടാകും. അവയിലെ ദ്രവ്യഘടന നമ്മുടെ പ്രപഞ്ചത്തോട് സമമായിരിക്കും. അവിടെ നക്ഷത്രക്കൂട്ടങ്ങളും നെബുലകളും ഗ്രഹകുടുംബങ്ങളുമെല്ലാം രൂപീകരിക്കപ്പെട്ടിരിക്കും. അത്തരം ബ്രേയ്ന്‍ പ്രപഞ്ചങ്ങളിലെ ജീവന്റെ നിര്‍വചനം നമ്മുടെ പ്രപഞ്ചത്തിലേതുതന്നെ ആയിരിക്കും.
എം- തിയറി
പ്രപഞ്ച പഠനത്തിനുപയോഗിക്കാവുന്ന രണ്ടു ടൂളുകളാണ് ആപേക്ഷികതയും ക്വാണ്ടം മെക്കാനിക്ക്സും. ആപേക്ഷികത സ്ഥൂല പ്രപഞ്ചത്തിന്റെ ചര്യകള്‍ വിവരിക്കുന്നതില്‍ വിജയമാണെങ്കിലും അതിന് സൂക്ഷ്മ പ്രപഞ്ചത്തിന്റെ അനിശ്ചിത സ്വഭാവം വഴങ്ങില്ല. സൂക്ഷ്മ പ്രപഞ്ചം സംസാരിക്കുന്നത് ക്വാണ്ടം ഭൗതികത്തിന്റെ ഭാഷയാണ്. സ്ഥൂലമെന്നും സൂക്ഷ്മമെന്നുമുള്ള വ്യത്യാസമില്ലാതെ പ്രപഞ്ചത്തെക്കുറിച്ചു പഠിക്കുന്നതിന് ഈ രണ്ടു പ്രമാണങ്ങളെയും സംയോജിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിനാദ്യം വേണ്ടത് പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങളെ ഒരു കുടക്കീഴിലാക്കുകയാണ്.
എന്നാല്‍ ഇതത്ര എളുപ്പമൊന്നുമല്ല. ശക്ത ന്യൂക്ലിയര്‍ ബലം, ക്ഷീണ ന്യൂക്ലിയര്‍ ബലം, വൈദ്യുത കാന്തിക ബലം, ഗുരുത്വ ബലം എന്നീ നാല് അടിസ്ഥാന ബലങ്ങളാണ് പ്രപഞ്ചത്തിലുള്ളത്. ഗണിതപരമായി നിലനില്‍ക്കുന്ന നിരവധി പ്രപഞ്ചസിദ്ധാന്തങ്ങള്‍ അടിസ്ഥാന ബലങ്ങളെ സംയോജിപ്പിക്കുന്നതിനുവേണ്ടി പ്രതിഭാശാലികളായ ഗണിതശാസ്ത്രജ്ഞര്‍ ഇതിനകം രൂപപ്പെടുത്തുകയോ ചില സിദ്ധാന്തങ്ങളുടെ പണിപ്പുരയിലോ ആണ്. പ്രപഞ്ചത്തെക്കുറിച്ചുള്ള ഇത്തരം ഗണിതശാസ്ത്ര സിദ്ധാന്തങ്ങളുടെ ഒരു കൂട്ടത്തെ നമുക്ക് ക്വാണ്ടം ഗ്രാറ്റിവിറ്റി എന്നു വിളിക്കാം. സ്റ്റീഫന്‍ ഹോക്കിംഗിന്റെ അഭിപ്രായത്തില്‍ ക്വാണ്ടം ഗ്രാറ്റിവിറ്റി സകലതിന്റെയും സമ്പൂര്‍ണ സിദ്ധാന്തമാണ്.
നിങ്ങള്‍ക്കു വേണമെങ്കില്‍ ക്വാണ്ടം ഗ്രാവിറ്റിയെ ദൈവമെന്നു വിളിക്കാന്‍ കഴിയും. എന്നാല്‍ അത് നിങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെ വരങ്ങള്‍ തരികയും നിങ്ങള്‍ക്കായി പ്രതികാരം നിര്‍വഹിക്കുകയും ചെയ്യുന്ന ഒരു സ്വകാര്യ, പുരുഷ ദേവനല്ല, മറിച്ച് ഒരുകൂട്ടം ഗണിതശാസ്ത്ര പ്രമാണങ്ങളാണ്.
ചരടു സിദ്ധാന്തങ്ങളും (String theories) അവയുടെ വകഭേദങ്ങളും സംസാരിക്കുന്നത് സകലതിന്റെയും സമ്പൂര്‍ണ സിദ്ധാന്തത്തിന്റെ (Theory of Everything) ഭാഷ തന്നെയാണ്. ശുദ്ധ ശൂന്യതയും വൈചിത്ര്യബിന്ദുവുമൊന്നും ആവശ്യമില്ലെങ്കിലും ചരടു സിദ്ധാന്തങ്ങലെ സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയില്‍ വശീകരിക്കുക ഏറെ പ്രയാസകരമാണ്. സ്ഥലകാലങ്ങളുടെ അധികമാനങ്ങളും (Extra dimensions) പ്രകാശാതിവേഗ കണികകളും (tachyons) ആപേക്ഷികതയില്‍ കുരുങ്ങിക്കിടക്കുന്ന ശാസ്ത്രവിദ്യാര്‍ഥിയ്ക്കും ദഹനക്കേടുണ്ടാക്കും.
ചരടു സിദ്ധാന്തങ്ങളുടെ പരിഷ്‌ക്കരിച്ച പതിപ്പുകളാണ് സൂപ്പര്‍സിമട്രിയും സൂപ്പര്‍ ഗ്രാവിറ്റിയും. അടിസ്ഥാന കണങ്ങള്‍ ബിന്ദുക്കളല്ല, മറിച്ച് അവ ചില ചരടുകളുടെ അഥവാ തന്ത്രികളുടെ (string) കമ്പനമാണെന്നാണ് ഈ സിദ്ധാന്തങ്ങളെല്ലാം അവതരിപ്പിക്കുന്നത്. സ്ഥലകാലങ്ങളുടെ പതിനൊന്ന് മാനങ്ങളിലാണ് ഈ സിദ്ധാന്തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കുറെയേറെ വ്യത്യാസങ്ങളുണ്ടെങ്കിലും ഏറെക്കുറെ സൂപ്പര്‍ ഗ്രാവിറ്റി സിദ്ധാന്തവുമായി ചേര്‍ന്നുനില്‍ക്കുന്ന പ്രപഞ്ചസിദ്ധാന്തമാണ് എം-തിയറി (M- theory). ക്വാണ്ടം ഭൗതികത്തിനും ആപേക്ഷികതയ്ക്കും പോറലേല്‍പ്പിക്കാതെ പ്രപഞ്ചകഥ പറയാന്‍ കഴിയുന്ന ഈ സിദ്ധാന്തം ഭൗതിക ശാസ്ത്രജ്ഞരെയും ഗണിതശാസ്ത്രജ്ഞരെയും ഒരുപോലെ തൃപ്തരാക്കുന്നതും ഗണിതപരമായി പൂര്‍ണതയുള്ളതുമാണ്. എന്നാല്‍ സിദ്ധാന്തം അതിന്റെ പൂര്‍ണ രൂപത്തിലെത്തിയിട്ടില്ല. തീര്‍ച്ചയായും ഇതൊരു അത്ഭുത ശിശുവായിരിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. നാളത്തെ പാഠപുസ്തകങ്ങളില്‍ പ്രപഞ്ചകഥയെഴുതുന്നത് എം-തിയറിയുടെ ഭാഷയിലായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.
ചരടു സിദ്ധാന്തങ്ങളില്‍ അവതരിപ്പിക്കുന്നതുപോലെ അടിസ്ഥാന കണങ്ങള്‍ തന്ത്രികളുടെ കമ്പനമല്ല. മറിച്ച് രണ്ടു മാനങ്ങള്‍ മാത്രമുള്ള സ്തരങ്ങളുടെ ചലനമാണെന്നതാണ് എം-തിയറിയുടെ കാതല്‍. രണ്ടു മാനങ്ങളുള്ള ഒരു പേപ്പര്‍ ഷീറ്റായോ ഒരു ഡ്രമ്മിന്റെ തോലായോ ഈ സ്തരത്തെ പരിഗണിക്കാം. ഗണിതഭാഷയില്‍ ഒരു ബിന്ദുവിനെ O-brane എന്നും രേഖയെ 1-brane എന്നും ഒരു സ്തരത്തെ 2-brane എന്നും വിളിക്കാം. അധികമാനങ്ങളെ 3-branes, 4-branes എന്നിങ്ങനെയും വിളിക്കുന്നു. ഇവയെ പൊതുവേ P-branes എന്ന് കണക്കാക്കാം. 'P' എന്നത് ഏത് സംഖ്യയുമാകാം. കൗതുകകരമായ മറ്റൊരു വസ്തുത 'M-Theory'യിലെ 'M' എന്താണെന്ന് നിര്‍വചിക്കപ്പെട്ടിട്ടില്ല എന്നതാണ്. ഈ സിദ്ധാന്തത്തിന്റെ സൃഷ്ടാവായ എഡ്‌വിറ്റന്‍ 'M'ന്റെ നിര്‍വചനം ബോധപൂര്‍വം ഒഴിവാക്കിയതാണെങ്കിലും 'Membrane' എന്നതിന്റെ ചുരുക്കരൂപമാണ് 'M' എന്നു കരുതാനാണ് ശാസ്ത്രസമൂഹം ഇഷ്ടപ്പെടുന്നത്.
സ്തരങ്ങളും തന്ത്രികളെപ്പോലെ തന്നെയാണ് പെരുമാറുന്നത്. എന്നാല്‍ അവയുടെ ക്രമീകരണത്തിലെ (Compactification) സവിശേഷത കാരണം ഒരു മാനം മാത്രമുള്ള തന്ത്രികളെ സങ്കല്‍പ്പിക്കുന്നതിനുള്ള പ്രയാസം സ്തരങ്ങള്‍ക്കില്ല. സ്തരങ്ങളും തന്ത്രികളെപ്പോലെ തന്നെയാണ് പെരുമാറുന്നത്. വലിയുകയും ചുരുങ്ങുകയും ചെയ്യാന്‍ കഴിയുന്ന ഇവയ്ക്ക് സ്ട്രിങ്ങുകളുടെ എല്ലാ സവിശേഷതകളുമുണ്ട്.