"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.
⭐എന്താണ് ക്രൂസ് കണ്‍ട്രോള്‍?⭐
👉വാഹനത്തിന്റെ വേഗവുമായി ബന്ധപ്പെട്ട ഒരു സംവിധാനമാണ് ക്രൂസ് കണ്‍ട്രോള്‍. ഡ്രൈവര്‍ ഒന്നും ചെയ്യാതെ തന്നെ വാഹനത്തിന്റെ വേഗം നിലനിര്‍ത്തി സഞ്ചരിക്കാന്‍ ഇത് സഹായിക്കു ന്നു. ഡ്രൈവര്‍ ഇഷ്ടപ്പെടുന്ന വേഗത്തില്‍ ക്രൂസ് കണ്‍ട്രോള്‍ സെറ്റ് ചെയ്താല്‍ പിന്നീട് ആക്‌സി ലറേറ്റര്‍ അല്ലെങ്കില്‍ ബ്രേക്ക് പെഡല്‍ എന്നിവ അമര്‍ത്തുന്നതുവരെ വാഹനം അതേ വേഗ ത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കും. ഹൈവേക ളില്‍ നിശ്ചയിക്കപ്പെട്ട വേഗപരിധിയില്‍ ഇത് സെറ്റ് ചെയ്താല്‍ ഫൈനുകളില്‍ നിന്ന് ഒഴിവാ കുകയും ചെയ്യാം . കാലുകള്‍ക്ക് ആയാസ മില്ലാതെ വാഹനം ഓടിക്കുകയും ചെയ്യാം. മാത്രമല്ല, വാഹനത്തിന്റെ ഇന്ധനക്ഷമത പരമാവധി ലഭിക്കുകയും ചെയ്യും.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ക്രൂസ് കണ്‍ട്രോള്‍ സംവിധാനത്തിന്റെ ആദ്യ പതിപ്പിന് പ്രാധാന്യം ലഭിച്ചത്. വില്‍സണ്‍ - പില്‍ചര്‍ എന്ന കാറിലെ സ്റ്റിയറിങ് കോളത്തിനു പിന്നിലായി ക്രമീകരിച്ച ലിവര്‍ ഉപയോഗിച്ച് ലോക്ക് ചെയ്താല്‍ ആക്‌സിലറേറ്റര്‍ അമര്‍ ത്താതെ നിശ്ചിത വേഗത്തില്‍ സഞ്ചരി ക്കാന്‍ സാധിക്കുന്ന സംവിധാനം ഉണ്ടായിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ആധുനിക ക്രൂസ് കണ്‍ട്രോള്‍ കണ്ടുപിടിക്കപ്പെടുന്നത്.
1940കളില്‍ റാല്‍ഫ് ടീറ്റര്‍ എന്ന കാഴ്ചയില്ലാത്ത ഓട്ടോമൊബൈല്‍ എന്‍ജിനീയറാണ് ആധുനി ക ക്രൂസ് കൺട്രോള്‍ കണ്ടുപിടിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. സ്പീഡ്സ്റ്റാറ്റ് എന്നാണ് ആദ്യകാ ലങ്ങളില്‍ ഈ സംവിധാനത്തെ വിളിക്കപ്പെട്ടിരു ന്നത്. പെര്‍ഫെക്ട് സര്‍ക്കിള്‍ കോര്‍പറേഷന്‍ എന്ന സ്ഥാപനത്തിന്റെ ജനനത്തിനു പിന്നിലും അദ്ദേഹമായിരുന്നു. ജനറല്‍ മോട്ടോഴ്‌സ്, ക്രൈസ്‌ലര്‍, സ്റ്റുഡ്‌ബെക്കര്‍ തുടങ്ങിയ വാഹന ങ്ങളുടെ പിസ്റ്റണ്‍ റിങ്ങുകള്‍ നിര്‍മിച്ചിരുന്ന പെര്‍ഫെക്ട്ട് സര്‍ക്കിളിന്റെ എന്‍ജിനീയറിങ് വൈസ് പ്രസിഡന്റ് സ്ഥാനവും പിന്നീട് പ്രസിഡ ന്റ് സ്ഥാനവും അദ്ദേഹമായിരുന്നു വഹിച്ചിരു ന്നത്.
പിന്നീട് ക്രൈസ്ലര്‍ കാറുകളില്‍ ഒരു ലക്ഷ്വറി സംവിധാനമായി ഇതു മാറി. ഈ വാഹനത്തില്‍ ഓട്ടോ പൈലറ്റ് എന്നായിരുന്നു അറിയപ്പെട്ടി രുന്നത്. വളരെ വേഗത്തില്‍ ജനപ്രീതി നേടിയ സംവിധാനം ബ്രാന്‍ഡിന്റെ എല്ലാ മോഡലുക ളിലും പ്രത്യക്ഷപ്പെട്ടു. പിന്നീട് കാഡിലാക് അവരുടെ വാഹനങ്ങളില്‍ ഈ സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങിയതിനു പിന്നാലെയാ ണ് സംവിധാനത്തിന് ഔദ്യോഗികമായി ക്രൂസ് കണ്‍ട്രോള്‍ എന്ന പേരു ലഭിച്ചത്.
മെക്കാനിക്കല്‍ സംവിധാനങ്ങളില്‍ ഒരു ആക്‌ച്വേറ്ററുമായി ഘടിപ്പിച്ച കേബിള്‍ സംവിധാ നം ഉപയോഗിച്ച് ത്രോട്ടിൽ വാല്‍വ് സജീവമാക്കി എന്‍ജിന്റെ വേഗം നിലനിര്‍ത്തുന്നു. ഡ്രൈവ് ബൈ വയര്‍ സന്നാഹങ്ങളോടെ പ്രവര്‍ത്തിക്കു ന്ന ആധുനിക വാഹനങ്ങളില്‍ പൂര്‍ണമായി ഇലക്ട്രിക്കലി നിയന്ത്രിക്കപ്പെട്ട സംവിധാനമാണ് ക്രൂസ് കണ്‍ട്രോള്‍. ഇത്തരം വാഹനങ്ങളില്‍ വേഗം കുറയ്ക്കാനും , കൂട്ടാനും സ്റ്റിയറിങ് വീലിലെ ഒരു സ്വിച്ച് വഴി ഡ്രൈവര്‍ക്ക് സാധി ക്കും . പിന്നീട് ഏതെങ്കിലും സാഹചര്യത്തി ല്‍ ബ്രേക്ക് അല്ലെങ്കില്‍ ആക്‌സിലറേറ്റര്‍ അമര്‍ ത്തുന്നതുവഴി സംവിധാനം ഓഫ് ആകുകയും ചെയ്യും.
പുതു തലമുറ കാറുകൾ മുന്നിൽ പോകുന്ന വാഹനങ്ങളുമായി നിശ്ചിത ദൂരം ക്രമീകരിച്ച് ഓടിക്കാവുന്ന അത്യാധുനിക ക്രൂസ് കൺട്രോൾ സാങ്കേതിക വിദ്യ വരെയുണ്ട്. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ എന്ന് വിളിക്കുന്ന ഈ സംവിധാനം മുന്നിലെ വാഹനത്തിന്റെ വേഗ ത്തിന് അനുസരിച്ച് വാഹനത്തിന്റെ വേഗം ക്രമീകരിക്കുക പോലും ചെയ്യും.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉രാജ്യത്ത് ഏറ്റവുമധികം തവണ ബജറ്റ് ആവതരിപ്പിച്ചിട്ടുള്ള ധനമന്ത്രി എന്ന റെക്കോർ ഡ് മോറാർജി ദേശായിയുടെ പേരിൽ ഭദ്രമാണ്. എട്ട് സമ്പൂർണ ബജറ്റുകളും രണ്ട് ഇടക്കാല ബജറ്റുകളുമാണ് അദ്ദേഹം അവതരിപ്പിച്ചിട്ടു ള്ളത്. ഈ റെക്കോർഡ് മറികടക്കുക എന്നത് ഇപ്പോൾ അസാധ്യമാണ് എന്നു തന്നെ പറയാം. ധനമന്ത്രി സ്ഥാനത്തുനിന്നും പിൽക്കാലത്ത് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാറുകയും ചെയ്തു.ഓരോ വർഷവും സ്വന്തം ജൻമദിനത്തിൽ ബജറ്റ് അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ധനമന്ത്രി കൂടിയാണ് മൊറാർജി ദേശായി. ഫെബ്രുവരി 29ന് ആയിരുന്നു അദ്ദേഹം ജനിച്ചത്. ഫെബ്രുവരി യിലെ അവസാന ദിവസം ബജറ്റ് അവതരിപ്പി ക്കുന്ന രീതിയാണ് അന്നുണ്ടായിരുന്നത്. ഈ രീതിക്ക് മാറ്റം വരുത്തിയത് അരുൺ ജെയ്‌റ്റ്‌ലി യാണ്. മൊറാർജി കഴിഞ്ഞാൽ പിന്നീട് ഏറ്റവു മധികം ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ളത് പി ചിദംബരമാണ് (9 ). മൂന്നാം സ്ഥാനത്ത് പ്രണബ് മുഖർജിയും (8 ).
Читать полностью…⭐ഒപ്പാരി പാടൽ എന്ന തമിഴ് ആചാരം⭐
👉തെക്കേ ഇന്ത്യയിൽ (പ്രത്യേകിച്ച് തമിഴ്നാ ട്ടിലും ), വടക്കു-കിഴക്കൻ ശ്രീലങ്കയിലും ഉള്ള ഒരുതരം നാടൻ പാട്ടാണ് ഒപ്പാരി. അച്ഛൻ, അമ്മ, മക്കൾ, ഉറ്റവർ, ഉടയവർ എന്നിങ്ങനെ ആരെ ങ്കിലും മരണപ്പെട്ടാൽ ഒരാളുടെ മനസ്സിലുണ്ടാ കുന്ന ദുഃഖം പുറത്ത് കാണിക്കാനായി ഒപ്പാരി പാടുന്നു. മരണാനന്തര ചടങ്ങുകളുടെ ഭാഗമാ യാണ് ഒപ്പാരി വയ്പ്പ് നടത്തപ്പെടുന്നത്.
മരിച്ചയാളിന്റെ ആശ്രിതരായ സ്ത്രീകളും, ഒപ്പാരിപാട്ടുകാരും ഇതിൽ പങ്കെടുക്കുന്നു. മരിച്ചവരെപ്പറ്റി അറിവില്ലാത്തവർ ആ പാട്ടിൽ നിന്നും അയാളെപ്പറ്റി അറിയുന്നു. മരിച്ചയാളിനെ ക്കുറിച്ചുള്ള സ്തുതികളും മരണത്താൽ വന്ന നഷ്ടങ്ങളും ആണ് സാധാരണ പ്രമേയം. ദുഃഖം പ്രകടിപ്പിക്കാനുള്ള നെഞ്ചത്തടിക്കലും, കൈക ൾ കൊണ്ടുള്ള മറ്റു ഭാവപ്രകടനങ്ങളും ഒപ്പാരി വയ്പ്പിന്റെ ഭാഗമാണ്. നാട്ടിൻ പുറങ്ങളിൽ
ഉറുമി എന്ന ഒരു സംഗീതോപകരണം വായിക്കപ്പെടും. ചില പ്രദേശങ്ങളിൽ ഉറുമി മരണ അറിയിപ്പിനുള്ള ഉപകരണമായും ഉപയോഗിക്കുന്നു .
ഒരാൾ മരിച്ചുകഴിഞ്ഞാൽ സ്ത്രീകൾ ചുറ്റിലുമി രുന്ന് മരിച്ചയാളുടെ അപദാനങ്ങൾ വാഴ്ത്തി പ്പാടുന്ന ചടങ്ങാണിത്. പണ്ടുകാലങ്ങളിൽ മരിച്ചയാളുടെ ബന്ധുക്കൾ തന്നെയായിരുന്നു ഒപ്പാരി പാടിയിരുന്നത്. പിൽക്കാലത്ത് ഇതൊരു കുലത്തൊഴിലായി മാറി.മരിച്ചയാളുടെ വ്യക്തിപ രവും , കുടുംബപരവുമായ മേന്മകളും വിവരങ്ങ ളും പാട്ടുരൂപത്തിൽ കോർത്തിണക്കി നെഞ്ച ത്തടിയും നിലവിളിയുമായി വാദ്യഘോഷ അകമ്പടിയോടെ നാടകീയമായാണ് ഒപ്പാരി അവതരിപ്പിക്കുന്നത്. പഴഞ്ചോല്ലുകൾ ഉൾപ്പെ ടുത്തി അവതരിപ്പിക്കുന്ന പ്രസ്തുത ഗാനശാഖ തമിഴ് സംസ്ക്കാരത്തിൻ്റെ തന്നെ ശേഷിപ്പാണ്. മാറാടിപ്പാട്ട് (മാറത്തടിച്ച് നിലവിളിച്ച് പാടുന്ന പാട്ട്) എന്നും ഇതിന് വിളിപ്പേരുണ്ട്. മരിച്ചയാളു ടെ വിധവയുടെ കെട്ടുതാലി അറുക്കുമ്പോഴും , വിരലുകളിലെ മോതിരം ഊരുമ്പോഴും , ശവശരീ രം ശ്മശാനത്തിലേക്ക് എടുക്കുമ്പോഴും വ്യത്യസ്ത രീതികളിൽ ഒപ്പാരി അവതരിക്കുന്നു.
മധുര ജില്ലയിലെ ഉസിലംപെട്ടി നഗരത്തിലും , സമീപ ഗ്രാമങ്ങളിലുമാണ് ഒപ്പാരി പാട്ടുസംഘ ങ്ങൾ സജീവമായുള്ളത്. ഉന്നതജാതിക്കാർ മരിച്ചാൽ അവരുടെ വീട്ടിൽ മരണാനന്തര ചടങ്ങു തീരും വരെ മാറത്തലച്ച് കണ്ണീരൊലി പ്പിച്ച് പാടണം. ഉസിലംപെട്ടി എളമളൈ പേച്ചിയ മ്മ, വണ്ണാമ്പട്ടി പാർവ്വതി, ഉസിലംപട്ടി പാർവ്വതിയ മ്മാൾ എന്നിവരാണ് ഈ തലമുറയിലെ ഏറ്റവും മുതിർന്ന ഒപ്പാരി പാട്ടുകാർ.അടുത്ത തലമുറ ഈ കണ്ണീർ തൊഴിൽ ഏറ്റെടുക്കാൻ ഇനിയും മുതിർന്നിട്ടില്ല. കരയാനാളില്ലാതെ ശവവും പേറി ഉറ്റവർ ആശങ്കപ്പെടുന്ന ദിനങ്ങളാണ് ഇനി തമിഴ് മണ്ണിൽ വരാൻ പോകുന്നതെന്ന് പഴമക്കാർ പറയുന്നു.
കീഴ് ജാതിക്കാരാണ് ഒപ്പാരി അവതരണത്തിന് എത്തുക. സാമ്പത്തിക ശേഷിയും , സമൂഹത്തി ൽ ഉന്നതിയിലും ഉള്ള ഉയർന്ന ജാതിക്കാരാകും വീട്ടിൽ മരണം സംഭവിച്ചാൽ ഒപ്പാരി സംഘത്തെ പാടാൻ ക്ഷണിക്കുക. മൃതദേഹം വീടിനുള്ളിൽ കിടത്തും. ഒപ്പാരി പാടാനെത്തുന്ന സ്ത്രീകളെ പുറത്ത് വെറുംനിലത്ത് ചാക്ക് വിരിച്ച് അതിലിരു ത്തും. വൈകുന്നേരങ്ങളിലാണ് മരണം സംഭവി ച്ചതെങ്കിൽ അടക്കം വരെ വെറും നിലത്തിരുന്ന് മഴയും വെയിലുമേറ്റ് പാടണം. ദാഹിച്ച് വെള്ളം ചോദിച്ചാൽ പാത്രത്തിൽ കൊണ്ടുവന്ന് ഉയർ ത്തിപ്പിടിച്ച് കൈകളിലേക്ക് ഒഴിച്ചുകൊടുക്കും.
കുറഞ്ഞ കൂലിയാവും രാവും പകലും മാറത്തല ച്ച് പാടിയൽ കിട്ടുക. മൃതദേഹം കാണാൻ എത്തുന്ന ആരെയും സ്പർശിക്കാൻ പോലും പാടില്ല. മുറ്റത്തിരുന്ന് പാടി തിരിച്ചു പൊക്കോ ണം. ചില സ്ഥലങ്ങളിൽ കരഞ്ഞു തളർന്ന് ശക്തി കുറയുമ്പോൾ ബന്ധുക്കൾ വഴക്കുമായി എത്തും. കരച്ചിലിന് ശക്തിപോരാ, നെഞ്ചത്തടി ക്കുന്നതിന് ഊക്ക് പോരാ എന്നൊക്കെ പറഞ്ഞ് പരാതി പറയും. അപ്പോൾ ഇല്ലാത്ത ഊർജം സംഭരിച്ച് ആർത്ത് നിലവിളിക്കണം. ഇല്ലേൽ കൂലിയിൽ കുറവ് വരുത്തും. മരണവീട് സന്ദർശി ക്കുന്നവർക്ക് ഇതുകേട്ടാൽ കരച്ചിൽ വരണം എന്നാണ് നിയമം.
കുടുംബ ബന്ധത്തിൽ ആരു മരിച്ചാലും അവർ ക്കൊക്കെ വേണ്ട പാട്ട് മനഃപാഠമാക്കി വെക്ക ണം. 14 പേരടങ്ങുന്ന സംഘമാണ് ഒപ്പാരി അവതരിപ്പിക്കുക. ഏഴുപേർ സംഗീത ഉപകരണ ങ്ങൾ വായിക്കും. ബാക്കിയുള്ളവർ അഭിനേതാ ക്കളാണ്. ഒരു കോമാളിയും രണ്ട് രാജാപാർട്ട് വേഷക്കാരും കാണും. രണ്ട് പേർ പെൺവേഷം കെട്ടിയ ആണുങ്ങളായിരിക്കും.
ഒരാൾ ഒപ്പാരി പാടും. ഒരാൾ നേതൃസ്ഥാനത്ത് നിന്ന് പരിപാടി നയിക്കും. എല്ലാവരുടെ പരിപാടി കളുടെ ഇടവേളകളിലും ഒപ്പാരി ഗായിക പാടിക്കൊണ്ടിരിക്കണം. ഒപ്പാരി സംഘത്തെ മരണവേളകളിൽ നിർബന്ധമായും വിളിക്കുന്ന ത് കള്ളർ സമുദായക്കാരാണ്. പറയർ, മറവർ, അരുന്ധതീയർ, പണ്ടാരം എന്നീ ജാതിക്കാരാണ് ഒപ്പാരി പാടാനായി സാധാരണ പോകുന്നത്.
വീട്ടിൽ ഏതുവേഷത്തിൽനിൽക്കുേമ്പാഴാണോ മരണവിവരം അറിയുന്നത് അപ്പോൾ തന്നെ പോയി കരച്ചിൽ തുടങ്ങുന്നവരും ഉണ്ട് .
⭐എന്തിനാണ് ക്രൈസ്തവ ദേവാലയങ്ങളിൽ പള്ളി മണി അടിക്കുന്നത്?⭐
👉ക്രൈസ്തവ സംസ്‌കാരത്തിന്റെ ഭാഗമാണു ദേവാലയങ്ങളിലെ മണികളും മണിനാദവും. വിദേശ രാജ്യങ്ങളിലേതുപോലെ ഭാരതത്തിലും പള്ളിമണികളുടെ ചരിത്രം അനേകം നൂറ്റാണ്ടു കള്‍ പഴക്കമുള്ള ഒന്നാണ്. പാശ്ചാത്യ സംസ്‌കാരത്തില്‍നിന്നും കുടിയേറിയതല്ല, മറിച്ച് ഭാരത സംസ്‌കാരത്തിന്റെ തന്നെ ഭാഗമായി ഉയിര്‍ക്കൊണ്ടതാണു പള്ളിമണികള്‍. ഹൈന്ദവക്ഷേത്രങ്ങളിലും , ക്രൈസ്തവ ദേവാലയങ്ങളിലും മണികളുണ്ട്.
ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന മണികള്‍ താരതമ്യേന ചെറുതാണ്. ക്ഷേത്രത്തിലെത്തിയ ഭക്തന്‍/ഭക്ത താന്‍ എത്തിയ വിവരം ഭഗവാനെ/ ഭഗവതിയെ അറിയിക്കാന്‍ നടത്തുന്ന ഉണര്‍ത്തുനാദമാണ് മണിയടി. എന്നാല്‍ ക്രൈസ്തവ ദേവാലയങ്ങളിലെ മണികള്‍ താരതമ്യേന വലുതും ഭക്തന്മാരെ/വിശ്വാസികളെ തിരുക്കര്‍മ്മങ്ങളുടെയും മറ്റും കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി ക്ഷണിച്ചു വരുത്തുന്ന നാദമാണ്. ഭാരത സംസ്‌കാരത്തില്‍ വിതയ്ക്കപ്പെട്ടു വളര്‍ന്നു പന്തലിച്ച നസ്രാണി സമൂഹം പാശ്ചാത്യരുടെ ആഗമനത്തിനു വളരെ മുമ്പുതന്നെ ദേവാലയങ്ങളില്‍ മണികള്‍ ഉപയോഗിച്ചിരുന്നു. വിവിധ നാഴികകളില്‍ പള്ളിമണികള്‍ അടിച്ചിരുന്നു. വാച്ചില്ലാത്ത കാലത്ത് സമയം അറിയിക്കാനും , ദൈവിക ചിന്ത ഉണര്‍ത്താനും പള്ളിമണികള്‍ സഹായി ച്ചിരുന്നു. അതിനാല്‍ നാഴികമണി യെന്നും ഒരു കാലത്ത് പള്ളിമണികളെ വിളിച്ചിരുന്നു. മാത്രമല്ല, ദേവാലയ തിരുക്കര്‍മ്മങ്ങളെ സംബന്ധിച്ച അറിയിപ്പും പള്ളിമണികളിലൂടെ നല്കിയിരുന്നു.
നസ്രാണി ദേവാലയങ്ങളിലെ മണികളെ സംബന്ധിച്ച ആദ്യത്തെ വിവരണം ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനയില്‍ കാണാം. അതിൽ പറയുന്നതിൻ്റെ സാരാംശം ഇങ്ങനെയാണ്.
⚡ 1) സൂനഹദോസിന്റെ കാലത്ത് (1599 AD) എല്ലാ നസ്രാണിപ്പള്ളികളിലും മണി ഉണ്ടായിരുന്നില്ല
⚡ 2) മണി പള്ളിയകത്തു തന്നെയാണ് കെട്ടിത്തൂക്കി അടിച്ചിരുന്നത്
⚡3) മണിമാളിക എന്ന സങ്കല്പം പോലും അക്കാലത്ത് ഇല്ലായിരുന്നു
⚡4) മണി പള്ളിക്കു പുറത്ത് കെട്ടിത്തൂക്കി യാല്‍ ആരെങ്കിലും മോഷ്ടിക്കും എന്ന ഭയം ശക്തമായിരുന്നു
⚡ 5) നാടുവാഴികളായ ചില ഹൈന്ദവ രാജാക്ക ന്മാര്‍ പള്ളിമണികള്‍ ഉയര്‍ന്ന സ്ഥലത്തു കെട്ടി അടിക്കുന്നതിനു അനുവദിച്ചിരുന്നില്ല.
ഉദാഹരണമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ പുരാതന ദേവാലയങ്ങളിലെ മണിമാളികകളെല്ലാം തന്നെ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലോ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ നിര്‍മ്മിച്ചവയാണ് എന്നു രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ പുരാതന ദേവാലയങ്ങളില്‍ മണി തൂക്കിയിരുന്നത് മുഖവാരത്തില്‍ മണി തൂക്കുന്നതിനുവേണ്ടി സജ്ജമാക്കിയിരുന്ന സ്ഥാനത്തോ ജനാല യിലോ ആയിരുന്നു. ചില സ്ഥലങ്ങളില്‍ പള്ളിമുറ്റത്തു ഉണ്ടായിരുന്ന വൃക്ഷത്തില്‍ മണിതൂക്കി അടിച്ചിരുന്നു. പള്ളി പണിയുന്ന കാര്യത്തിലെന്ന പോലെ മണിമാളിക പണിയു ന്നിനും നാടുവാഴിയുടെ അനുവാദം ആവശ്യമാ യിരുന്നു.
മേല്പറഞ്ഞ പശ്ചാത്തലത്തില്‍ ഉദയംപേരൂര്‍ സൂനഹദോസിനു ശേഷം പതിനേഴാം നൂറ്റാണ്ടു മുതലാണ് എല്ലാ പള്ളികളിലും പള്ളിമണി നിര്‍ബന്ധമായും ഉപയോഗിക്കാന്‍ തുടങ്ങി യതെന്നും പള്ളിമണി പള്ളിയുടെ പുറത്തു സ്ഥാപിച്ചു മണിയടി തുടങ്ങിയതെന്നും തീര്‍ച്ചപ്പെടുത്താം.
പതിനേഴാം നൂറ്റാണ്ടിലും അതിനുശേഷവും മിഷനറിമാര്‍ വിദേശത്തു നിന്നും ധാരാളം മണികള്‍ കേരളത്തിലേക്കു ഇറക്കുമതി ചെയ്യുകയും പള്ളികളില്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് കേരളത്തിലെ പുരാതന പള്ളികളിലെ മണികളെല്ലാം 17-ാം നൂറ്റാണ്ടിലൊ അതിനു ശേഷമോ നിര്‍മ്മിച്ചവയും സ്ഥാപിച്ച വയുമാണ്. വളരെ ചുരുക്കം പള്ളികളില്‍ ഉദയം പേരൂര്‍ സൂനഹദോസിനു മുമ്പുള്ള പള്ളിമണി ഉണ്ടെന്നു പറയപ്പെടുന്നു. ഇപ്രകാരമുള്ള മണികളുടെ പഴക്കത്തെക്കുറിച്ചു ചരിത്ര കാരന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. കുറവിലങ്ങാടും , ചേന്ദമംഗലത്തും മറ്റും സുറിയാനി ലിഖിതങ്ങളുള്ള മണികള്‍ കാണാനാകും. ഫ്രാന്‍സിസ് റോസ് മെത്രാപ്പോ ലീത്ത പറവൂര്‍-കോട്ടക്കായല്‍ പള്ളി ആസ്ഥാനമായി കൊടുങ്ങല്ലൂര്‍ അതി രൂപതയെ ഭരിച്ച കാലഘട്ടത്തില്‍ (17-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍) അവിടെ പ്രഥമ മണിമാളിക പണിയുകയുണ്ടായി. ടിപ്പുവിന്റെ ആക്രമണ ത്തില്‍ അത് തകര്‍ക്കപ്പെട്ടു. പുത്തന്‍പള്ളി സെമിനാരി റെക്ടറായിരുന്ന കര്‍മ്മലീത്താ വൈദികന്‍ ബോനിഫാസച്ചന്റെ നേതൃത്വത്തില്‍ ഇറക്കുമതി ചെയ്ത വളരെ മണികള്‍ ഇന്നും കേരളത്തിലെ പള്ളികളില്‍ ഉപയോഗിച്ചു വരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കപ്പെടുന്ന കുറവിലങ്ങാടു പള്ളിയിലെ മണിയും അദ്ദേഹം ഇറക്കുമതി ചെയ്തതാണ് .
പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളില്‍ എല്ലാ പള്ളികളിലും മണികള്‍ സ്ഥാപിക്കപ്പെട്ടുവെ ങ്കിലും മണിയടിക്കുന്നതില്‍ ഒരു ഏകീകൃത സ്വഭാവം ഇല്ലായിരുന്നു. എന്നാല്‍ 1939 ഡിസംബര്‍ മാസത്തിലെ എറണാകുളം മിസ്സത്തില്‍ "പള്ളികളില്‍ മണിയടിക്കുന്നതില്‍ ഏകീകൃത മാനമൊന്നുമില്ലാത്തതിനാല്‍ അതിനെ സംബന്ധിച്ച കൃത്യത വരുത്തുന്നതിന് താഴെപറയും പ്രകാരം നിശ്ചയിച്ചിരിക്കുന്നു" എന്നു പറഞ്ഞു മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത കല്പന നല്കി. 1940-ല്‍ പ്രസിദ്ധീകരിച്ച നിയമസംഗ്രഹത്തിലും അത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
👉നിങ്ങൾക്കു ഇഷ്ടപെടാത്ത നിയമം നിങ്ങൾ അനുസരിക്കാൻ ബാധ്യസ്തമല്ല . പക്ഷെ അതിന്റ ഭവിശ്യത്തു (consequence )നേരിടാൻ ഉള്ള മനസ്സ് നിങ്ങൾക്ക് ഉണ്ടായിരിക്കണം. രാജ്യത്തിന്റെ നിയമത്തിനെ ധിക്കരിച്ച ധാരാളം സംഭവങ്ങൾ ചരിത്രത്തിൽ കാണാം . അതിൽ ഒന്നാണ് റോസാ പാർക്സ് സംഭവം.
അമേരിക്കയിൽ അറുപതുകളിൽ കറുത്ത വർഗ്ഗക്കാർ പൊതു വാഹനത്തിൽ സീറ്റിൽ ഇരുന്ന് പോവരുത് എന്ന് നിയമം ഉണ്ടായിരുന്നു. പല കറുത്ത വർഗ്ഗകർക്കും അത് പ്രശ്നം ഉണ്ടായിരുന്നില്ല, ഒരാൾക്ക് ഒഴിച്ച് അതാണ് റോസാ പാർക്സ്. ഒരു ദിവസം ബസിൽ കേറിയ അവർ സീറ്റിൽ കേറി അങ്ങ് ഇരുന്നു. പലരും ഭീഷണി പെടുത്തി, ജയിൽ ശിക്ഷക്ക് പുറമെ പുറത്തു വന്നാൽ ഭവിശ്യത്തു നേരിടേണ്ടി വരുമെന്ന് പറഞ്ഞു. ചില കറുത്ത വർഗ്ഗക്കാർ പറഞ്ഞു ."നിങ്ങൾ ഞങ്ങളെ കുഴപ്പത്തിൽ ആകുകയാണ് അതു കൊണ്ട് എണീക്കണം ". ഇത്ര മഹത്തരം ആയ രാജ്യത്ത് ജീവിക്കുമ്പോൾ നിയമം പാലിക്കുക എന്നതാണ് മര്യാദ എന്ന് ഉപദേശിക്കാനും പലരും ഉണ്ടായിരുന്നു.
എന്തായാലും പോലീസ് വന്നു അവരെ പിടിച്ചോണ്ട് പോയി.പൊതു ബസിൽ സീറ്റിൽ ഇരുന്നതിന് ക്രിമിനൽ എന്ന് മുദ്ര കുത്തി കേസ് നേരിടേണ്ടിയത് വന്ന ഒരാൾ എന്നാൽ പിൽ കാലത്ത് വിപ്ലവകാരി എന്നും അമേരിക്കയുടെ അഭിമാനം എന്നൊക്കെ അറിയപ്പെട്ടു ഈ റോസാ പാർക്സ് .
👉തേനീച്ചകളുടെ സാമൂഹിക ജീവിതത്തിൽ ഉറക്കത്തിനു വളരെ പ്രാധാന്യമുണ്ട്. ഉറക്ക മില്ലാതെ വന്നാൽ തേനീച്ച താൻ കണ്ടെത്തിയ ഭക്ഷണസ്രോതസിന്റെ ദിശ മറ്റുള്ളവർക്കു വ്യക്തമാക്കുന്നതിനായി കാണിക്കുന്ന ‘നൃത്ത’ത്തിന് പിഴവ് സംഭവിക്കുന്നു. ഉറങ്ങാത്ത തേനീച്ചകൾ ക്ക് പലപ്പോഴും വഴി തെറ്റി തങ്ങളുടെ കൂടുകളിലേ ക്കുള്ള ബന്ധം നഷ്ടമാകു ന്നു. പൊതുവെ രാത്രി ഉറങ്ങുന്നവരാണു തേനീച്ച കൾ. ദിവസം 5 മുതൽ 8 മണിക്കൂർവരെ അവർ ഉറങ്ങാറുണ്ട്. ഉറക്ക സമയത്ത് തേനീച്ചകൾ ആന്റിനയുടെ ചലനം നിർത്തുകയും പരസ്പരം കാലുകളിൽ മുറുകെ പിടിക്കുകയും ചെയ്യാറു ണ്ടെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
Читать полностью…⭐അയഡിന് ഉപ്പിലെന്താ കാര്യം ? ⭐
👉ക്ലോറിന്റെ അടുത്ത ബന്ധുവാണ് അയഡിന്‍. തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവര്‍ത്ത നത്തിനും ശരിയായ രീതിയില്‍ വളര്‍ച്ചയുണ്ടാ കാനുമൊക്കെ അയഡിന്‍ ആവശ്യമാണ്. ഭ്രൂണാവസ്ഥയിലും ശൈശവത്തിലും തലച്ചോ റിന്റെ വളര്‍ച്ചയ്ക്കും അയഡിന്‍ അത്യാവശ്യ മാണ്. അയഡിന്റെ കുറവ് ഗോയിറ്റര്‍ എന്ന തൊണ്ടമുഴക്കും കാരണമാകും. കടല്‍ മത്സ്യങ്ങള്‍ കഴിക്കുന്നവര്‍ക്ക് ആവശ്യത്തിന് അയഡിന്‍ കിട്ടാറുണ്ട്. മതിയായ പോഷകാ ഹാരം ലഭിക്കാത്തവർക്കും കുറഞ്ഞ ചെലവില്‍ അയഡിന്‍ കിട്ടാനുള്ള എളുപ്പവഴിയാണ് ഉപ്പില്‍ പൊട്ടാസ്യം അയഡൈഡ് ചേര്‍ക്കല്‍.
👉കമ്പ്യൂട്ടറിലും ഫോണിലും ടിവിയിലും ഒക്കെ നോക്കുമ്പോൾ നമ്മുടെ കണ്ണുകൾക്ക് ഇറിറ്റേ ഷൻ തോന്നുന്നതിനെ 'ഡിജിറ്റൽ ഐ സ്‌ട്രെ യിൻ എന്നാണ് വിളിക്കുന്നത്. അതായത്, കുറേനേരം ഇലക്ട്രോണിക് സ്‌ക്രീനുകളിലേക്ക് നോക്കിയിരിക്കുമ്പോൾ നമ്മുടെ വിഷൻ ബ്ളർഡ് ആകുന്നു. ഇതിനുകാരണം, നോർമലി നമ്മൾ ഒരു മിനിറ്റിൽ 15 പ്രാവശ്യമെങ്കിലും കണ്ണ് ചിമ്മാറുണ്ട്. എന്നാൽ ഡിജിറ്റൽ സ്‌ക്രീനിൽ നോക്കിയിരിക്കുമ്പോൾ അത് 5-7 പ്രാവശ്യമായി കുറയുന്നു. ഇതുമൂലം കണ്ണുകളിൽ ഉണ്ടാകേണ്ട വഴുക്കൽ കുറയുകയും , കണ്ണ് ഡ്രൈ ആകുക യും ചെയ്യുന്നതിനാലാണ്. ഇതിന് പരിഹാരമായി നിർദേശിക്കുന്നത് ബോധപൂർവം കണ്ണുകൾ കൂടെക്കൂടെ ചിമ്മുക എന്നതാണ്. അതുപോലെ തന്നെ, ഓരോ 20 മിനിറ്റുകൾ കൂടുമ്പോൾ 20 അടി ദൂരെയുള്ള എന്തെങ്കിലും വസ്തുവിലേക്ക് 20 സെക്കൻഡ് തുറിച്ചുനോക്കുകയാണെങ്കിൽ സ്വാഭാവികമായി കണ്ണിൽ കണ്ണുനീർ നിറയുക യും അങ്ങനെ ലൂബ്രിക്കേഷൻ വീണ്ടെടുക്കു കയും ചെയ്യാം എന്നാണ്.
Читать полностью…👉ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ അബദ്ധ
ത്തിൽ ഇത്തിരി വെള്ളം വീണാൽ പോലും അത് മൂത്രമൊഴിച്ചതാണോ എന്ന് മറ്റുള്ളവർ ചിന്തി ക്കുമെന്നോർത്ത് നാണക്കേട് തോന്നുന്നവ രാണ് അധികവും. എന്നാൽ ഇതേ മൂത്രക്കറ ഒരു ഫാഷനും ആണ്.
ജോർദാൻലൂക്കാ എന്ന ബ്രിട്ടീഷ് - ഇറ്റാലിയൻ ഫാഷൻ ബ്രാൻഡിൻ്റെ അസ്ഥാനത്ത് വെള്ളം വീണ പാടുമായി വിപണിയിൽ ഉള്ള ജീൻസാണ് ‘സ്റ്റെയിൻ സ്റ്റോൺവാഷ് ജീൻസ്’ . ഇളം നിറ ത്തിലുള്ള ജീൻസിൽ കറ എന്ന് തോന്നിപ്പി ക്കുന്ന ഭാഗം മാത്രം കടും നിറത്തിലാണ് നൽകിയിരിക്കുന്നത്. അതായത് ഒറ്റനോട്ട ത്തിൽ തന്നെ ആളുകളുടെ കണ്ണിൽ ഈ ‘മൂത്രക്കറ’ കൃത്യമായി പെടും.
ലൂക്കാ മാർഷറ്റോ, ജോർദാൻ ബോവൻ എന്നീ ഡിസൈനർമാരുടെ കീഴിലുള്ള ബ്രാൻഡ് അവരുടെ 2023ലെ ഫോൾ / വിന്റർ കലക്ഷനിൽ ഉൾപ്പെടുത്തിയാണ് വ്യത്യസ്തമായ ജീൻസ് പുറത്തിറക്കിയത്. അൽപം നാണക്കേട് തോന്നിയാലും ലേറ്റസ്റ്റ് ഫാഷൻ അണിയണമെ ന്ന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഈ വസ്ത്രം.
ജീൻസിന്റെ പിൻ പോക്കറ്റുകളിൽ ഡെമൺ ഹോൺ എംബ്രോയ്ഡറി നൽകിയിട്ടുണ്ട്. സ്ലിം ഫിറ്റിലാണ് ജീൻസ് നിർമിച്ചിരിക്കുന്നത്. എന്നാൽ ഈ പ്രത്യേകതകൾക്കൊക്കെ അപ്പുറം ജീൻസിലെ കറയുടെ ഡിസൈൻ തന്നെയാണ് ഹൈലൈറ്റ്. പക്ഷേ ഈ ജീൻസ് ധരിച്ച് ഫാഷൻ ഐക്കണാകാൻ അൽപം പണച്ചെലവുമുണ്ടാകും. കാരണം ഈ സീരീസിലെ ഒറിജിനൽ ജീൻസിന് 811 ഡോളറാണ് (67,600 രൂപ)വില. ഇതിന്റെ അല്‍പം ലൈറ്റർ വേർഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 608 ഡോളറാണ് (50,000 രൂപ) ഇതിന്റെ വില. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയെങ്കിലും വിമർശനങ്ങളും നിർമാതാക്കൾ നേരിട്ടു. ‘പീ സ്റ്റെയിൻ ഡെനിം’ എന്നതാണ് ഫാഷൻ ലോകത്ത് പിന്നീട് ഈ ജീൻസിന്റെ വിളിപ്പേര്.
ഇങ്ങനെയും വസ്ത്രങ്ങൾ ഇറക്കി അത് ഫാഷനാക്കി മാറ്റാൻ ഏതെങ്കിലും ഒരു ബ്രാൻഡ് ശ്രമിക്കുമെന്നത് വിശ്വസിക്കാനാകുന്നില്ല എന്ന് ധാരാളം ആളുകൾ പ്രതികരിച്ചു. മൂത്രക്കറ ഇത്ര വിലപിടിപ്പുള്ള ഫാഷനാണെങ്കിൽ ആളുകൾക്ക് കയ്യിലുള്ള ജീൻസിൽ മൂത്രമൊഴിച്ച് കുറച്ചുകൂടി റിയലിസ്റ്റിക് ഫാഷൻ അവതരിപ്പിച്ചുകൂടെ എന്നും കാലം മാറിയതോടെ മറ്റുള്ളവർക്ക് മുൻപിൽ കൂളായി തോന്നിപ്പിക്കാൻ സ്വന്തം വസ്ത്രത്തിൽ മൂത്രക്കറ ഉൾപ്പെടുത്തേണ്ടി വന്ന അവസ്ഥ വരെയുണ്ടായി എന്നും വിമർശനങ്ങൾ ഉണ്ട്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉നമ്മൾ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം അവിടെയുള്ള ജീരകം എടുത്ത് കഴിക്കാറുണ്ട് .ഇന്ത്യൻ പാചക രീതി യിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ് ജീരകം .ഇത് ദഹന ഗുണങ്ങൾക്ക് പേരു കേട്ടതാണ്. ദഹന എൻ സൈമുകളുടെ ഉൽപാദനത്തെ ഉത്തേജി പ്പിക്കുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരി ക്കുന്നു .ജീരകത്തിന്റെ മറ്റൊരു ഗുണം ശ്വാസം നല്ലതാക്കാ ൻ സഹായിക്കും എന്നതാണ്. ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള അവശ്യ എണ്ണകൾ അടങ്ങിയിരിക്കുന്നതിനാലാണിത്. വായ് നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയ കളെ നശിപ്പിക്കാൻ ഈ എണ്ണകൾക്ക് കഴിയും . ഇത് നമ്മുടെ വായയ്ക്ക് പുതുമയും ,വൃത്തിയും നൽകുന്നു. ദഹനപ്രശ്നങ്ങൾ, ശ്വസന പ്രശ്ന ങ്ങൾ, ഉറക്കമില്ലായ്മ എന്നിവപോലുള്ള ചികിത്സയ്ക്കും ഇത് ഉപയോഗിക്കാറുണ്ട്.
Читать полностью…എന്നിരുന്നാലും പില്‍ക്കാലത്ത് അദ്ദേഹം സൃഷ്ടിച്ച മഹത്തായ കാവ്യത്രയങ്ങള്‍ (യഥാക്രമം കുമാരസംഭവം, മേഘസന്ദേശം, രഘുവംശം) ആരംഭിക്കുന്നത് ആ കന്യക ആശ്ചര്യത്തോടെ ഉച്ചരിച്ച വാക്യത്തിന്റെ ഓരോ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു. പിന്നീട് സൃഷ്ടിച്ച വിക്രമോര്‍വ്വശീയം, മാളവികാഗ്നി മിത്രം, ശാകുന്തളം എന്നീ നാടകങ്ങളോടെ കാളിദാസന്‍ വിശ്വവിശ്രുതനായിത്തീരുകയും ചെയ്തു. കാവ്യത്രയത്തില്‍ മേഘസന്ദേശവും നാടകത്രയത്തില്‍ മാളവികാഗ്നിമിത്രവും കല്‍പിതകഥകളും ബാക്കിയുള്ളവ പുരാണകഥ കളുമായിരുന്നു പറഞ്ഞത്. ഇവ കൂടാതെ മറ്റു ചില കൃതികള്‍ കാളിദാസന്റേതായിട്ടുണ്ടെങ്കിലും അത് കാളിദാസകൃതികളാണോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങളുണ്ട്.
ബഹുഭൂരിപക്ഷം ചരിത്രകാരന്മാരുടേയും നിഗമനങ്ങളും അഭിപ്രായങ്ങളുമനുസരിച്ച് കാളിദാസന്‍ വിക്രമാദിത്യന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സദസ്സി നെ അലങ്കരിച്ചിരുന്ന നവരത്നങ്ങളില്‍ ഒരാളാ യിരുന്നുവെന്നുമാണ് അടയാളപ്പെടുത്തി യിരിക്കുന്നത്. എന്നാല്‍ വിക്രമാദിത്യന്‍ ഭോജരാജാവിന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന കവികുലോത്തമനായിരുന്നു എന്ന വാദവും പ്രബലമായുണ്ട്. ഭോജരാജചരിത്രമെന്ന ഗ്രന്ഥത്തില്‍ ഭോജരാജാവും കാളിദാസനുമായു ള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ അടയാളപ്പെടു ത്തിയിട്ടുണ്ട്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉കൊതുകിന്റെ മൂളിപ്പാട്ട് പ്രസിദ്ധമാണ്. ഈ ശബ്ദം ചിറകടി ശബ്ദമാണ്. ചിറകുകള്‍ വേഗത്തില്‍ ചലിപ്പിച്ച് പറക്കുന്നതി നാല്‍ കമ്പനം മൂലമുണ്ടാ കുന്ന ശബ്ദമാണിത്. ഈ ശബ്ദത്തിലൂടെയാണ് ഇവ ഇണയെ കണ്ടെത്തു ന്നത്.
Читать полностью…👉കണ്ടാല്‍ പര്‍പ്പിള്‍ നിറത്തിലുള്ള ഒരു ആപ്പിള്‍ പോലിരിക്കും. കട്ടിയുള്ള പുറംതോട് പൊളിച്ചു കഴിഞ്ഞാല്‍, ഉള്ളില്‍ നേരിയ തോടോട് കൂടിയ മാംസളഭാഗം കാണാം. തോടങ്ങ് കളഞ്ഞ്, മഞ്ഞുപോലെ തെളിഞ്ഞ രുചിയേറിയ ഭാഗമെടുത്ത് കഴിക്കാം. കേരളത്തിലടക്കം, ദക്ഷിണേന്ത്യയിലെ റോഡരികുകളില്‍ എപ്പോഴും കാണാവുന്ന പനനൊങ്ക് അഥവാ ഇന്ത്യന്‍ ഐസ് ആപ്പിള്‍ ആണ് ഇത്. പ്രാദേശികമായി കിട്ടുന്നതിനാല്‍ വലിയ വിലയൊന്നും കല്‍പ്പിക്കാറില്ലെങ്കിലും ഇവനൊരു കില്ലാടിയാണ്! പറഞ്ഞാല്‍ തീരാത്തത്ര ഗുണങ്ങളാണ് ഈ സുന്ദരന്‍ പഴത്തിനുള്ളത്.
പനയില്‍ ഉണ്ടാകുന്ന നൊങ്ക്, മറാത്തിയിൽ തഡ്ഗോള എന്നും ഹിന്ദിയിൽ 'തഡ്ഗോള' എന്നും തമിഴിൽ 'നുങ്കു' എന്നും അറിയപ്പെടുന്നു. വേനല്‍ക്കാലത്താണ് ഫലം ഉണ്ടാകുന്നത്. വിറ്റാമിനുകളും , ധാതുക്കളും , ആരോഗ്യക രമായ പഞ്ചസാരയും അടങ്ങിയ ഐസ് ആപ്പിൾ ഒരു സൂപ്പർഫുഡ് ആണ്.
വളരെ കുറഞ്ഞ കലോറി മാത്രമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ധാരാളം ജലാംശവും , നാരുകളും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും കുടലിന്‍റെ ആരോഗ്യ ത്തിനും മലബന്ധം ഒഴിവാക്കാനും സഹായി ക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ അനുയോജ്യമാണ് ഇത്.
കൂടാതെ ഇതില്‍, കാൽസ്യം, ഫൈറ്റോ ന്യൂട്രിയന്റുകൾ, കാർബോഹൈഡ്രേറ്റ് എന്നിവയും പ്രോട്ടീൻ, വിറ്റാമിൻ എ, സി, ഇ, കെ, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നേരിട്ട് കഴിക്കുന്നതിനു പുറമേ, ഐസ് ആപ്പിള്‍ ഉപയോഗിച്ച് ജാം, ജെല്ലി, സിറപ്പ്, പാനീയങ്ങൾ എന്നിവയും ഉണ്ടാക്കാവുന്നതാണ്.
എന്നാല്‍ ഇതെല്ലം ശ്രദ്ധിക്കുന്ന ഒരുപറ്റം സ്റ്റോക്ക് മാര്‍ക്കറ്റ് എക്‌സ്‌പെര്‍ട്‌സും , ബിസിനസ് ജേര്‍ണലിസ്റ്റുകളും ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു ബിസിനസ് ജേര്‍ണലിസ്റ്റായ സുചേത ദലാല്‍. ആദ്യ അന്വേഷണത്തില്‍ തന്നെ തട്ടിപ്പ് തിരിച്ചറിഞ്ഞ സുചേത ശക്തമായ തെളിവുകളില്ലാതെ ചെന്നാല്‍ തന്റെ കണ്ടുപിടുത്തം വെറും ആരോപണങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് മേഹ്തക്ക് സുഖമായി തള്ളിക്കളയാന്‍ കഴിയുമെന്ന് മനസിലാക്കുന്നു. തുടര്‍ന്ന് സുചേതയും , എസ്.ബി.ഐയുടെ ചെയര്‍മാ നുമായുള്ള കൂടിക്കാഴ്ചയില്‍ ബാങ്കിന്റെ ലെറ്റര്‍ റെസിപ്റ്റുകള്‍ മിസ്സിങ് ആണെന്നും 770 കോടിയുടെ ഗവണ്മെന്റ് സെക്യൂരിറ്റി ഹര്‍ഷദ് മെഹ്തയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ആയിട്ടുണ്ടെന്നും അതില്‍ 550 കോടി മാത്രമാണ് ബാങ്കിന് നല്‍കാന്‍ കഴിഞ്ഞിട്ടു ള്ളുവെന്നും കണ്ടെത്തി. പിന്നീട് എസ്.ബി.ഐ യുടെ പി.ആര്‍ വിങ്ങും ആര്‍.ബി.ഐയും സുചേതയെ സഹായിക്കാമെന്ന് തീരുമാനി ച്ചതോടെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി.
23 ഏപ്രില്‍ 1992 എന്ന ദിവസം ഇന്ത്യ അത്ര വേഗം മറക്കാന്‍ സാധ്യതയില്ല. സുചേത ദലാല്‍, ഹര്‍ഷദ് മെഹ്തയെ കുറിച്ച് കണ്ടെത്തിയതെ ല്ലാം ടൈംസ് ഓഫ് ഇന്ത്യ അന്നേ ദിവസം പബ്ലിഷ് ചെയ്തു. അത്രയും കാലം സൂപ്പര്‍ഹീറോ ആയി ജനങ്ങള്‍ കണ്ടയാളുടെ യഥാര്‍ത്ഥ മുഖം അറിഞ്ഞപ്പോള്‍ കൂടെ നിന്നവര്‍ പോലും കയ്യൊഴിഞ്ഞു. തുടര്‍ന്ന് നടന്ന അന്വേഷണ ത്തില്‍ 4000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഹര്‍ഷദ് മെഹ്ത നടത്തിയതായി കണ്ടെത്തി. ഇന്നത്തെ രൂപയുടെ മൂല്യം വെച്ച് നോക്കുകയാ ണെങ്കില്‍ ഏകദേശം 30,000 കോടിയോളം വരും. ഒന്‍പത് വര്‍ഷത്തോളം വരുന്ന നിയമ പോരാടത്തിനൊടുവിന്‍ തീഹാര്‍ ജയിലില്‍ വെച്ച് തന്റെ 47ാം വയസില്‍ ബിഗ് ബുള്ളില്‍ നിന്നും ബിഗ്ഗെസ്റ്റ് സ്‌കാമര്‍ ആയി മാറിയ ഹര്‍ഷദ് മെഹ്ത അന്തരിച്ചു. ഒന്‍പത് വര്‍ഷത്തി നുളളില്‍ അദ്ദേഹത്തിന്റെ സ്വത്തുക്കളില്‍ ഏറെയും ഗവണ്മെന്റ് കണ്ടുകെട്ടി. നേരായ വഴിയിലൂടെ അല്ലാതെ കുറുക്കുവഴികളിലൂടെ സമ്പന്നനാകാന്‍ കഴിയില്ലെന്നും എത്ര വലിയ ബിഗ് ബുള്ളായാലും കാലം സത്യം തെളിയിക്കു മെന്നും ഹര്‍ഷദ് മേഹ്തയുടെ ജീവിതം കാണിച്ച് തരുന്നു.
ഹര്‍ഷദ് മെഹ്തയുടെ തട്ടിപ്പ് പുറത്തുകൊണ്ടു വന്ന ജേര്‍ണലിസ്റ്റ് സുചേത ദലാലിന് രാജ്യം 2006 പദ്മശ്രീ നല്‍കി ആദരിച്ചു. സുചേത ദലാല്‍ തന്റെ അന്വേഷണത്തെ കുറിച്ചെഴുതിയ ‘The Scam: Who Won, who Lost, who Got Away’ എന്ന പുസ്തകം ചൂടപ്പം പോലെയാണ് വിറ്റുതീര്‍ന്നത്.
ഇതുതന്നെയാണ് ഹര്‍ഷദ് മെഹ്ത സിനിമ മെറ്റീരിയലാണെന്ന് ബോളിവുഡിന് തോന്നാന്‍ കാരണവും. ഒരു സിനിമാറ്റിക് ജീവിതം നയിച്ച മെഹ്തയുടെ കഥ ‘സ്‌കാം1992’ എന്ന പേരില്‍ 2020 ല്‍ സോണി ലിവില്‍ സീരീസായി എത്തി. ലോകത്തിലെ തന്നെ മികച്ച സീരീസുകളുടെ ഗണത്തിലാണ് ‘സ്‌കാം1992’ ഉള്‍പ്പെടുന്നത്. 2021ല്‍ ‘ബിഗ് ബുള്‍’ എന്ന പേരില്‍ അഭിഷേക് ബച്ചന്‍ നായകനായി ഹര്‍ഷദ് മെഹ്തയുടെ ജീവിതകഥ ബിഗ്സ്‌ക്രീനില്‍ എത്തിയിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഏറ്റവും പുതിയ ചിത്രമായ ‘ലക്കി ഭാസ്‌കറിലും’ ഹര്‍ഷദ് മെഹ്തയെ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ചിത്രത്തില്‍ ഹര്‍ഷദ് മെഹ്തയായല്ല ദുല്‍ഖര്‍ എത്തുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കറാ യാണ്. ‘ഹര്‍ഷ്’ എന്ന സ്റ്റോക്ക് മാര്‍ക്കറ്റ് രാജാവിനെ ചിത്രത്തില്‍ പരോക്ഷമായി പരാമര്‍ശിക്കുന്നു. ഹര്‍ഷദ് മെഹ്തയുടെ വ്യാജ കടപത്രവും , ഇടനിലക്കാരനും ആഡംബര ജീവിതവും സാധാരണക്കാരനില്‍ നിന്ന് പണക്കാരനായി മാറുന്ന കുറുക്കുവഴികളും, അങ്ങനെ മെഹ്തയുടെ ജീവിതത്തിനോട് സാമ്യമുള്ള പലതും നമുക്ക് ലക്കി ഭാസ്‌കറില്‍ കാണാന്‍ കഴിയും. ഒരുതരത്തില്‍ ഭാസ്‌കറായും ഹര്‍ഷദ് മെഹ്തയായും ദുല്‍ഖര്‍ മാറുന്നതും കാണാം. കൂടുതല്‍ പറഞ്ഞാല്‍ സ്‌പോയ്‌ലര്‍ ആക്കുമെന്നതിനാല്‍ മെഹ്തയുടെ ജീവിതവു മായി ഭാസ്‌കറിന് അങ്ങനെ നിസാരമല്ലാത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് നിര്‍ത്തുന്നു.
👉വിവിധ ഇമോജികള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്ത് പുതിയ ഇമോജി നിര്‍മിക്കാന്‍ സാധിക്കുന്ന ഗൂഗിൾ ഫീച്ചർ ഇമോജി കിച്ചന്‍ .
ഗൂഗിള്‍ സെര്‍ച്ചില്‍ Emoji Kitchen എന്ന് സെര്‍ച്ച് ചെയ്യുക ശേഷം Get Cooking എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യാം.അപ്പോള്‍ ഇമോജികളുടെ ഒരു വലിയ പട്ടിക കാണാം.മുകളില്‍ രണ്ട് ഇമോജികള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്ത് പുതിയ ഇമോജി നിര്‍മിച്ചതിന്റെ മാതൃക കാണാം.ഇതില്‍ ക്ലിയര്‍ ഓള്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുക .ശേഷം താഴെ കാണുന്ന പട്ടികയില്‍ നിന്ന് ആദ്യത്തെ ഇമോജി തിരഞ്ഞെടുക്കാം.ശേഷം രണ്ടാമത്തേതും തിരഞ്ഞെടുക്കുക.
നിങ്ങള്‍ തിരഞ്ഞെടുത്ത രണ്ട് ഇമോജികളും തമ്മില്‍ ചേര്‍ത്ത പുതിയ ഇമോജി മുകളില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.അതിന് താഴെ കാണുന്ന കോപ്പി ബട്ടന്‍ ക്ലിക്ക് ചെയ്തിന് ശേഷം ഏത് പ്ലാറ്റ്‌ഫോമില്‍ വേണമെങ്കിലും പേസ്റ്റ് ചെയ്ത് പങ്കുവെക്കാം.കൂടാതെ 'Random' ബട്ടന്‍ ക്ലിക്ക് ചെയ്തും പുതിയ ഇമോജി ഉണ്ടാക്കാം.ഇമോജി കിച്ചന്റെ ജിബോര്‍ഡ് പതിപ്പില്‍ കൂടുതല്‍ ഇമോജി കോമ്പിനേ ഷനുകള്‍ ലഭ്യമാണ്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
പാട്ടുകാരായ പക്ഷികളിൽ തികച്ചും വ്യത്യസ്തനാണ് ക്ലബ് വിങ്ഡ് മനാകിൻ. ഈ പക്ഷി ശബ്ദമുണ്ടാക്കുന്നത് അതിന്റെ ചിറകുകൾ കൊണ്ടാണ്.അസ്സൽ വയലിന്റെ ശബ്ദമാണ് ഇക്കൂട്ടരുടേത്. ചിറകുകൊണ്ടാണ് ശബ്ദമുണ്ടക്കുന്നത് എന്ന് ശാസ്ത്രജ്ഞർക്ക് മനസിലായിരുന്നില്ല.ഒരു കൂട്ടം ശാസ്ത്രജ്ഞർ ഈ പക്ഷി പാടുന്നത് വീഡിയോയിൽ പകർത്തി സ്ലോ മോഷനിൽ കണ്ടപ്പോഴാണ് ഇവർ ചിറകുകൊണ്ടാണ് ശബ്ദമുണ്ടാക്കുന്നതെന്ന് മനസിലായത്.ഇരു ചിറകുകളും പിന്നിലേക്ക് കൊണ്ടുവന്ന് സെക്കന്റിൽ 100 തവണയോളം വേഗതയിൽ ഉരസിയാണ് വയലിൻ ശബ്ദമുണ്ടാക്കുന്നത്. ചിറകിന് ഇത്രയും വേഗതയുള്ളതുകൊണ്ട് ആർക്കും കണ്ടെത്താനുമായില്ല. ഒരു പക്ഷേ ചീവിടുകളെപ്പോലെ ചിറകുരച്ച് ശബ്ദമുണ്ടാക്കുന്നത് ഇതാദ്യമായിട്ടാണ് ശാസ്ത്രജ്ഞർ കണ്ടെത്തുന്നത് vdo കാണുക.Vinoj Appukuttan.
Читать полностью…ഒരു പരിചയവുമില്ലാത്ത ഒരാൾ മരിച്ചാൽ കരയാനും നിലവിളിയ്ക്കാനും കഴിയണം. ഇവരുടെ കരച്ചിൽ മരിച്ചയാളുടെ മക്കളുടെ യും , ബന്ധുക്കളുടെയും കരച്ചിലിനേക്കാൾ സത്യസന്ധമാണ് എന്നു കാണുന്നവർക്കു തോന്നും. ബന്ധുക്കൾ മൃതശരീരം കാണുമ്പോ ൾ കരയാൻ തുടങ്ങും. പക്ഷെ കരച്ചിൽ തുടരാ ൻ അവർക്കു പറ്റില്ല. പെട്ടെന്നു തന്നെ അവരെ ദുഃഖം കീഴടക്കും. ഇവർ എത്ര നേരം വേണമെ ങ്കിലും കരച്ചിൽ തുടരാനാവും.
ഇവരുടെ കരച്ചിലിൻ്റെ ഈണങ്ങൾ നൂറ്റാണ്ടുക ൾക്കു മുന്നേ ചിട്ടപ്പെടുത്തിയതാണ്. ഇതിലെ ഈണങ്ങളെല്ലാം തലമുറ തലമുറകളായി കൈമാറിക്കിട്ടിയ താണ്. ഈ ഈണങ്ങളിൽ എപ്പോഴാണ് ശബ്ദമുയർത്തി കരയേണ്ടതെ ന്നും എപ്പോഴാണ് ശബ്ദം താഴ്ത്തി കരയേണ്ട തെന്നും എപ്പോഴാണ് ഇടറിയ ശബ്ദത്തിൽ കരയേണ്ടതെന്നും വരണ്ട തൊണ്ടയോടെ കര യേണ്ടതെന്നും എപ്പോഴാണ് കണ്ണീരില്ലാതെ കരയേണ്ടതെന്നും ദുഃഖം കൊണ്ടു ശരീരം വിറ പ്പിച്ചു കരയേണ്ടതെന്നും എപ്പോഴാണ് ശബ്ദ മില്ലാതെ കരയേണ്ടതെന്നും വ്യവസ്ഥകളുണ്ട്.
പൊതുവേ പാടാറുള്ള വരികളുടെ അർത്ഥങ്ങൾ ഇങ്ങനെയാണ്. "ഇത്ര അദ്ധ്വാനശീലനായ നിങ്ങൾ പോയല്ലോ…", "നല്ല ദിനങ്ങൾ വന്ന പ്പോൾ ഞങ്ങളെ വിട്ടു പോവാൻ നിങ്ങൾ ക്കെങ്ങനെ കഴിഞ്ഞു…" എന്നൊക്കെയാണ് ആ വരികൾ.സൂക്ഷിച്ചു നോക്കിയാൽ കരച്ചിലിന് ഒരു രീതിയുണ്ടെന്നു കാണാം. നിങ്ങൾ വിതുമ്പുമ്പോൾ അവർ ഉറക്കെ നിലവിളിയ്ക്ക ണം. അവർ വിതുമ്പുമ്പോൾ നിങ്ങൾ ഉറക്കെ നിലവിളിയ്ക്കണം.
ഇതൊരു പ്രകടനമാണ്. മരിച്ചയാളുടെ കുടും ബാംഗങ്ങളാണ് പ്രധാന അഭിനേതാക്കൾ. പക്ഷെ ദുഃഖം കാരണം അവർക്ക് ഒന്നും ചെയ്യാനാവാതെ വരും. അവർ രംഗം വിടും. അപ്പോഴാണ് സഹനടന്മാരായ ഇവർ രംഗം ഏറ്റെടുക്കുക. വാടകയ്ക്കെടുക്കുന്ന കരച്ചിലു കാരാണ് അവസാനം വരെ രംഗത്തുണ്ടാവുക.
ഒപ്പാരി പാട്ടിൻ്റെ വരികൾ ഇങ്ങനെയാണ്
''ഇനക്ക് എൻട്രും
എനക്ക് വായ്ച്ച എല്ലാമേ
എനക്ക് ഇൻകേ ഒരുക്കിവെച്ച്
എനക്ക് ആറ് ഏസുവേറും
എനക്ക് ഇറന്ത കൂടലവേ
എനക്ക് ഒരു മയ്ന്തനെന്തേ
എൻ്റെ സണ്ടാല സീമയിലേ
എന്നെ പേസീ മാളെ''..
ഇടക്കിടക്ക് നെഞ്ചത്തടിച്ച് നിലവിളിക്കും. ചിലപ്പോൾ താഴെക്കിടന്ന് ഉരുളും. വിരഹ ത്തിൻ്റെ നൊമ്പരം മുഴുവൻ ഉള്ളിൽപ്പേറിയുള്ള കരച്ചിൽ കണ്ടുനിൽക്കുന്നവരുടെയും കണ്ണ് നനയിക്കും. അവരും ചിലപ്പോൾ കരയുന്ന പെണ്ണുങ്ങളുടെ കൂട്ടത്തിൽ കൂടും.
മരിച്ചയാളുടെ ചേതനയറ്റ ദേഹവും പേറി ബന്ധുക്കൾ ചുടുകാട്ടിലേക്ക് നടന്നകലുമ്പോൾ അന്നത്തെ കൂലിയും കണക്കുപറഞ്ഞ് അവർ പോകും .കരഞ്ഞുപാടുന്ന ഈ പെണ്ണുങ്ങൾ ക്കും ഒന്ന് സങ്കടപ്പെട്ട് സ്വന്തം ആവശ്യത്തിന് കരയാനാകാറില്ല. കണ്ണീരൊക്കെ അളന്നുതൂക്കി വിറ്റ് അന്നന്നത്തെ അന്നത്തിനുള്ള വക തേടിയിരുന്ന അവർക്ക് ഇനി ഒന്ന് സ്വന്തം കാര്യത്തിന് സങ്കടപ്പെടാൻ കണ്ണീർ ഗ്രന്ഥികൾ അധികം പണിയെടുക്കേണ്ടിവരും. മരണവീടുകളിൽ നിന്ന് മരണവീടുകളിലേക്ക് അവരിങ്ങനെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. കണ്ണീരിൻ്റെയും , ദുഃഖത്തിെൻ്റെയും ഉടൽപ്പിറപ്പുകളാണവർ. മരണം കൊണ്ടു മാത്രം ജീവിതത്തിനേക്കുള്ള ഉപ്പുതേടുന്നവർ.
''എട്ടടീ വീടിരുക്ക്
ഇരുക്ക് മെത്തെയ് ഇങ്കെരുക്ക്
ഇന്തടഞ്ചൈ സുടുകാട്
നീങ്ക ഇരുക്ക മണം തേടിട്ടിങ്കെ
പത്തടി വീടിരുക്കെ
പടുക്ക മെത്തെയ് ഇങ്കിറുക്കെ
പാടടച്ച സുടുകാട്
പടുക്ക മണം തേടിട്ടിങ്കെ...''
തമിഴ്നാട്ടിലെ 'ഒപ്പാരി പാടൽ' പോലൊന്ന് ചൈനയിലും ഉണ്ടായിരുന്നു. മരിച്ചവർക്കു വേണ്ടി കരയാൻ വാടകയ്ക്കെടുക്കുന്ന കരച്ചിലുകാർ. യിവു ലിയാവോ എഴുതിയ "The Corpse Walker" എന്ന പുസ്തകത്തിൽ അവരെ പ്പറ്റി പരാമർശിക്കുന്നുണ്ട് . ഇന്ത്യയിലെ രാജസ്ഥാനിൽ ഇവരെ റുദാലി എന്ന് വിളിക്കും. 'സെങ്കതിർ' എന്ന കൾച്ചറൽ ടീമിൻ്റെ തെരുവ് പ്രോഗ്രാം അവതരിപ്പിക്കുന്ന 'വിയർവൈ' ആണ് ഇപ്പോൾ ഒപ്പാരി പോലെയുള്ള തമിഴ് പാരമ്പര്യ കലകൾ കൊണ്ടുനടക്കുന്നത്. തമിഴിൽ അന്യം നിൽക്കുന്ന അടിസ്ഥാന വർഗത്തിൻ്റെ കലകൾ കണ്ടെടുത്ത് ജാതിവെറിയെ തോൽപിക്കുന്നതി നായി പൊതുഇടങ്ങളിൽ അവതരിപ്പിക്കുകയാ ണ് വിയർവൈ.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
അത് ഇപ്രകാരമാണ്:
"ഈ അതിരൂപതയിലെ പള്ളികളില്‍ ഓരോ ആവശ്യങ്ങള്‍ക്കായി മണി അടിക്കുന്നതില്‍ ഏകരീതി ഉണ്ടായിരിക്കേണ്ടതിനു മണി അടിക്കുന്നതിനുള്ള ക്രമം താഴെ ചേര്‍ത്തുകൊള്ളുന്നു:
⚡1) ത്രികാല ജപത്തിന്: മുമ്മൂന്നു വീതം മൂന്നു പ്രാവശ്യം
⚡2) ശുദ്ധീകരണത്തിലെ വിശുദ്ധാത്മാക്കള്‍ ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍: സന്ധ്യയ്ക്കുള്ള ത്രികാലജപത്തിനുള്ള മണികഴിഞ്ഞ് ഉദ്ദേശം അരമണിക്കൂര്‍ കഴിയുമ്പോള്‍ ഒറ്റയായി ആറുപ്രാവശ്യം
⚡3) രാത്രി ആരാധനയ്ക്ക്: മുന്‍പും പിന്‍പും കൂട്ടമണി
⚡4) പിറ്റേ ദിവസത്തെ കുര്‍ബാനകളുടെ എണ്ണം അറിയിക്കാന്‍: രാത്രി ആരാധന കഴിഞ്ഞുള്ള കൂട്ടമണിക്കുശേഷം പിറ്റേ ദിവസത്തെ കുര്‍ബാ നയുടെ എണ്ണം അനുസരിച്ചു ഒറ്റ ഒറ്റയായി
⚡5) ഞായറാഴ്ചയുടെയും കടമുള്ള ദിവസങ്ങളുടെയും തലേദിവസം : സന്ധ്യയ്ക്കുള്ള ത്രികാലജപത്തിന്റെ മണികഴിഞ്ഞു കൂട്ടമണി
⚡6) ഇടദിവസങ്ങളില്‍: ജനങ്ങള്‍ക്കു അധികം കൂടാവുന്ന കുര്‍ബാനയ്‌ക്കെങ്കിലും കാല്‍മ ണിക്കൂര്‍ മുമ്പു കൂട്ടമണിയും, ഓരോ കുര്‍ബാ നയ്ക്കും പട്ടക്കാരന്‍ തിരുവസ്ത്രങ്ങള്‍ ഉടുത്തു തുടങ്ങുമ്പോള്‍ ഒറ്റ മണിയും
⚡7) ഞായറാഴ്ചയും കടമുള്ള തിരുനാളുക ളിലും: പ്രധാന കുര്‍ബാനകള്‍ക്കായി നിശ്ചയി ക്കപ്പെട്ടിരിക്കുന്ന സമയത്തിനുമുമ്പ് അരമ ണിക്കൂര്‍ വീതം ഇടവിട്ട് ഒന്നാം മണിയും രണ്ടാം മണിയും മൂന്നാംമണിയും കൂട്ടമണിയും, പട്ടക്കാരന്‍ തിരുവസ്ത്രങ്ങള്‍ ഉടുത്തു തുടങ്ങു ന്നതു മുതല്‍ കുര്‍ബാന ആരംഭിക്കുന്ന തുവരെ നടമണി ഒറ്റ ഒറ്റയായും, കുര്‍ബാന ആരംഭിക്കു മ്പോള്‍ കൂട്ടമായും, "പാതിക്കാല"ത്തിന് (Consecration) മുമ്പ് ധൂമിച്ചുകഴിഞ്ഞു പട്ടക്കാ രന്‍ "ബാറേക്മാര്‍" എന്നു ചൊല്ലി മൂന്നുപ്രാവശ്യം അള്‍ത്താര മുത്തുമ്പോള്‍ ഓരോ മുത്തലിനും ഓരോന്നു വീതവും, അതുമുതല്‍ തിരുവോസ്തി എഴുന്നെള്ളിച്ചു ഉയര്‍ത്തുന്നതുവരെ ഒന്നും രണ്ടും വീതവും, ഉയര്‍ത്തുമ്പോള്‍ കൂട്ടമായും, അതുമുതല്‍ കാസ ഉയര്‍ത്തുന്നതുവരെ വീണ്ടും ഒന്നും രണ്ടും വീതവും, കാസ ഉയര്‍ത്തുമ്പോള്‍ കൂട്ടമായും, "മാര്‍ലാ…" ചൊല്ലി പിഴയിടിക്കുമ്പോള്‍ ഓരോ പ്രാവശ്യവും ഒറ്റ ഒറ്റയായും, കാസാ ഉള്‍ക്കൊള്ളുമ്പോള്‍ കൂട്ടമായും അടിക്കണം.
⚡8) വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു മൂന്നുമ ണിക്കു : ദിവ്യരക്ഷകന്റെ തിരുമരണത്തിന്റെ സ്മരണയ്ക്കായി ഇപ്പോള്‍ അടിക്കുന്ന 14 മണിക്കുപകരം ഒറ്റയായി ഒന്‍പതു പ്രാവശ്യം (ഒന്‍പതാം മണിക്കാണല്ലോ ദിവ്യരക്ഷകന്‍ മരിച്ചത്, മത്തായി 27:46)
⚡9) മാര്‍പ്പാപ്പയുടെ മരണം സംബന്ധിച്ച് : മൂന്നും നാലുമായി ഓരോ നിര്‍ത്തിനും അയ്യഞ്ചു പ്രാവശ്യം
⚡10) മെത്രാപ്പോലീത്തായുടേയും മെത്രാന്റെ യും മരണം സംബന്ധിച്ച് : രണ്ടും മൂന്നുമായി ഓരോ നിര്‍ത്തിനും അയ്യഞ്ചു പ്രാവശ്യം
⚡11) പട്ടക്കാരുടെ മരണം സംബന്ധിച്ച് : ഒന്നും മൂന്നുമായി ഓരോ നിര്‍ത്തിനും അയ്യഞ്ചു പ്രാവശ്യം
⚡12) 7 വയസ്സിനുമേലുള്ള മറ്റുള്ളവരുടെ മരണം സംബന്ധിച്ച് : ഒന്നും രണ്ടുമായി ഓരോ നിര്‍ത്തിനും അയ്യഞ്ചുപ്രാവശ്യം
⚡13) 7 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണം സംബന്ധിച്ചു: ഓരോ നിര്‍ത്തിനും 9 മണി കൂട്ടമായും, (9 ഗണം മാലാഖമാരുടെ ഓര്‍മ്മ യ്ക്ക്),
⚡14) മരിച്ചവര്‍ക്കുവേണ്ടി പൊതുവില്‍ : ഒന്നും രണ്ടും വീതവും
⚡15) പള്ളിയിലെ പ്രത്യേക ആവശ്യങ്ങള്‍ക്കും , പ്രദക്ഷിണത്തിനും മെത്രാന്മാരുടേയും രാജാക്ക ന്മാരുടേയും വരവിനും അവരുടെ ബഹുമാന ത്തിനും കൂട്ടമായും മണി അടിക്കേണ്ട താകുന്നു" (എറണാകുളം മിസ്സം, Vol. XII, 1939 ഡിസംബര്‍, pp.175-177)
ക്ലോക്കും വാച്ചും സാധാരണക്കാര്‍ക്ക് ലഭ്യമാകാ തിരുന്ന കാലഘട്ടത്തില്‍ സമയം അറിയുന്ന തിനു പള്ളിമണി ഒരു സഹായകമായിരുന്നു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉ബ്രിട്ടീഷ് റോയല്‍ നേവിയും , ഫ്രഞ്ച് - സ്പാനിഷ് സംയുക്ത നാവികസേനയും തമ്മിൽ 1803 മുതല്‍ 1815 വരെ നീണ്ട Trafalgar യുദ്ധത്തില്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടുമായി ഏറ്റുമുട്ടിയ യുദ്ധവീരന്‍ ആണ് Nelson എന്ന അഡ്മിറല്‍ ലോഡ് നെല്‍സണ്‍. യൂറോപ്പു കീഴടക്കാന്‍ പുറപ്പെട്ട നെപ്പോളിയനുമായി ഏറ്റുമുട്ടി നെല്‍സണ്‍ ആ യുദ്ധത്തില്‍ കൊല്ലപ്പെടുകയായിരുന്നു. വീറുറ്റ പോരാളി യായിരുന്നെങ്കിലും നെല്‍സന് ഒരു കണ്ണേ ഉണ്ടായിരുന്നുള്ളൂ.
കോർസികയിലെ യുദ്ധത്തില്‍ വലം കണ്ണു നഷ്ടപ്പെട്ടിരുന്നു. വലതുഭാഗത്തെ ഒന്നും നെല്‍സണ് കാണുമായിരുന്നില്ല. അതില്‍ നിന്നാണ് 'Turning a Nelson's eye' എന്ന ഇംഗ്ലിഷിലെ പ്രയോഗമുണ്ടായത്. നെല്‍സണ്‍ ബോധപൂര്‍വ്വം കാണാതിരുന്നതല്ല. പക്ഷെ പ്രയോഗത്തിലെ Nelson's eye ബോധപൂര്‍വ്വം കാണാതിരിക്കുന്ന താണ്. (Tenerif ലെ യുദ്ധത്തില്‍ നെല്‍സണ് വലതു കൈയും നഷ്ടപ്പെട്ടിരുന്നു.)
'Turn a Nelson's eye' എന്ന ഈ പ്രയോഗത്തിൻ്റെ അർത്ഥം ബോധപൂര്‍വ്വം കാണാതിരിക്കലാണ്. Eg:Some one is doing something which you do not like. You are at liberty to turn a Nelson's eye.'
👉മൂങ്ങകള്‍ പൊതുവേ ശാന്തശീലരും മനുഷ്യ രെ ഉപദ്രവിക്കാത്ത ജീവികളുമാ ണെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ മഞ്ഞ് മൂങ്ങ (Snowy owl) അതിനു വിപരീതമാണ്.നല്ല മഞ്ഞില്‍ കുളിച്ചു നില്‍ക്കുംപോലെ അതിമനോ ഹരമാണെങ്കിലും നല്ല അപകടകാരികളാണ് ഇക്കൂട്ടര്‍. ആര്‍ട്ടിക് ഔള്‍സ്, ഗ്രേറ്റ് വൈറ്റ് ഔള്‍സ് എന്നീ തുടങ്ങി ഒട്ടനവധി പേരുകളുണ്ട് ഇവയ്ക്ക്. 3.5 പൗണ്‍സിലും , 6.5 പൗണ്‍സിനും ഇടയിലാണ് ഇവയുടെ ഭാരം.
സാധാരണ മൂങ്ങകള്‍ രാത്രിയിലാണ് ആക്ടിവേറ്റ് ആകുന്നത് എന്നാല്‍ സ്‌നൗയ് ഔള്‍ പകലാണ് ആക്ടീവ്. മനുഷ്യരാണ് ഇവരുടെ പ്രധാന ഇര. ആര്‍ട്ടിക്ക് തുന്ദ്രയിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. ഇവയുടെ വാസസ്ഥലത്ത് ഏത് ജീവി വന്നാലും തന്റെ പോയിന്റഡ് വിങ്‌സ് കൊണ്ട് ഉപദ്രവിക്കുക പതിവാണ്. മനുഷ്യരുടെ കണ്ണും തലയുമാണ് ഇവര്‍ ആക്രമിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇവയുടെ അടുത്ത് പോകാന്‍ ആരും ഒന്ന് ഭയപ്പെടും. ഇവയുടെ ശബ്ദമാണ് മറ്റൊരു പ്രധാനപ്പെട്ട സവിശേഷത. പെണ്‍ വര്‍ഗത്തില്‍പെട്ട ഇത്തരം മൂങ്ങകള്‍ വലിയൊരു വിസിലിങ് സൗണ്ട് പുറപ്പെടുവിക്കാ റുണ്ട്. വായുവിലൂടെ ഏകദേശം 10 കിലോമീറ്റര്‍ ദൂരം വരെ നിങ്ങള്‍ക്ക് ഈ ശബ്ദം കേള്‍ക്കാന്‍ കഴിയും.
👉പലതരം കെണികൾ വച്ചുപിടിക്കുന്ന ആനയെ ഭീകരമായാണ് മെരുക്കുന്നത്. ആ മെരുക്കലിന്റെ ഭീതിദമായ ഓർമ്മകൾ ഉണ്ടെങ്കിലേ ആന ഇടയാതെ അനുസരണ യോടെ ജീവിക്കുകയുള്ളൂ. വന്യജീവിയാ ണെന്നും ചിന്താശേഷിയുണ്ടെന്നും ഉള്ള തോന്നൽ നഷ്ടപ്പെടുത്തുന്ന വിധം ക്രൂരമായ ഈ പരിപാടിയെ "തകർക്കൽ (breaking-in)" എന്നാണ് വിളിക്കുന്നത്.
പരിശീലന സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടു വന്നു തുടങ്ങുന്ന ഈ പരിപാടി ഒരാഴ്ച നീളുന്നു. മനുഷ്യനു പൂർണ്ണമായി അടിമപ്പെടാനുള്ള താണ് എന്ന ഒരു മനസ്ഥിതി ഉണ്ടാക്കലാണ് ഈ പ്രക്രിയയുടെ ലക്ഷ്യം. ഇതിനായി ഒന്നോ, രണ്ടോ മരക്കുറ്റികളുടെ ഇടയിൽ അനങ്ങാൻ ആവാ ത്ത വിധത്തിൽ ആനയെ കെട്ടിയിടുന്നു. തകർക്കാനായി ആനക്കുട്ടിയെ തുടർച്ചയായി തോട്ടി കൊണ്ട് അടിക്കുകയാണ് ആദ്യം ചെയ്യുക, ഇതോടൊപ്പം ആനപ്പാപ്പാൻ ശാന്തനായി ആനയോടു സംസാരിക്കുകയും ചെയ്യുന്നു. പേടി, വേദന, ദാഹം, വിശപ്പ് എന്നിവ ഒടുവിൽ ആനയുടെ എല്ലാ എതിർപ്പുകളും ഇല്ലാതാക്കുന്നു. തന്റെ വിധി സ്വീകരിക്കാൻ ആന തയ്യാറാവുന്നതോടെ പാപ്പാന്മാർ ആനയെ കുളിക്കാനും, തിന്നാനും അനുവദിക്കുന്നു. എന്നാലും ആ സമയമെല്ലാം മെരുക്കുവാൻ സഹായിക്കുന്ന ആന അതിന്റെ കൂടെത്ത ന്നെയുണ്ടാവും.
ഏതാനും ആഴ്ച ഇത്തരം പരിശീലനം നൽകു ന്നതോടെ പാപ്പാനെ അനുസരിക്കാൻ ഏറെ ക്കുറെ ആയിട്ടുണ്ടാവും പുതിയ ആന. എന്നാൽ സർക്കസ്സിലോ , മൃഗശാലയിലോ ജനിക്കുന്ന ആനക്കുട്ടികളെ ഇങ്ങനെ മെരുക്കേണ്ട ആവശ്യം വരാറില്ല. ഒരു പാപ്പാൻ മാറി മറ്റൊരു പാപ്പാൻ വരുമ്പോൾ ഇത് ആവർത്തിക്ക പ്പെടുന്നു. തായ്‌ലാന്റിൽ ആനകളെ മെരുക്കാ നായി ചെവിയിലും, കാലിലും എല്ലാം ആണിയടി ച്ചു കയറ്റാറുണ്ടത്രേ. അതിനൊപ്പം അടിക്കുക, ഉറങ്ങാൻ അനുവദിക്കാതിരിക്കുക, ഭക്ഷണവും വെള്ളവും കൊടുക്കാതിരിക്കുക എന്ന രീതിക ളും ഉണ്ട്. തന്റെ ബുദ്ധിയും ബോധവും ഇച്ഛാശ ക്തിയും നഷ്ടപ്പെട്ട് ഇനി ഒരു അടിമയുടെ ജീവിതമായി മാറിയാലേ നിലനിൽപ്പ് സാധ്യമാവു കയുള്ളൂ എന്ന് ആനയ്ക്ക് ബോധ്യം വരുത്തുവാ നാണ് ഈ ശിക്ഷാരീതികൾ.
മിക്ക ആനകളുടേ കാലുകളിലും നിരന്തരം കെട്ടിയിട്ട ഇരുമ്പു ചങ്ങല ഉരഞ്ഞ് ഉണ്ടായ പൊട്ടലുകൾ കാണാം. പിടിക്കപ്പെട്ട അന്നു മുതൽ ചെരിയുന്നതുവരെ ആ ചങ്ങല അഴിച്ചു മാറ്റാറില്ല. ചട്ടം പഠിപ്പിക്കുമ്പോഴുള്ള ക്രൂര മർദ്ദനത്തിൽ ആനയുടെ ജീവൻ തന്നെ അപകട ത്തിലാവുന്ന അവസ്ഥകൾ ധാരാളമാണ് . ലോറിയിൽ കയറ്റി ഒരിടത്തുനിന്ന് മറ്റൊരിട ത്തേക്ക് കൊണ്ടുപോകുന്നത് ആനകൾക്ക് വലിയ ദ്രോഹം ചെയ്യുന്നു .
👉80 ഡെസിബെല്ലിനു മുകളിലുള്ള ശബ്ദം അര മണിക്കൂർ തുടർച്ചയായി കേട്ടാൽ ചെവിക്കു പ്രശ്നം വരാമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. നമ്മുടെ റോഡുകളിലെ ശബ്ദം പോലും 80 ഡെസിബെല്ലിനു മുകളിലാണ്.
ശബ്ദ മലിനീകരണം നമ്മെ ഒറ്റയടിക്കു ബാധിക്കാത്തതു കാരണം അതു സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ ആരും ഗൗനിക്കുന്നില്ല. എന്നാൽ ശബ്ദ മലിനീകരണം മൂലം ശാരീരിക വും , മാനസികവുമായി ഒട്ടേറെ പ്രശ്നങ്ങളുണ്ടാ കും. കേൾവി ക്കുറവ് അതിൽ ഒന്നു മാത്രം. തുടർച്ചയായി ഉയർന്ന ശബ്ദം കേൾക്കുന്നതു മൂലം തലവേദന, ഹൃദയമിടിപ്പിലെ വർധന, രക്ത സമ്മർദത്തിലെ ഏറ്റക്കുറച്ചിലുകൾ, ഹൃദയ വേദന, ശ്രദ്ധക്കുറവ്, ഓർമശക്തി കുറയൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. വിഷാദ രോഗം, ഉറക്കമില്ലായ്മ, വൈകാരിക മായ ബുദ്ധിമുട്ടുകൾ തുടങ്ങി മാനസിക പ്രശ്നങ്ങൾ ക്കും ശബ്ദ മലിനീകരണം കാരണമാകും.
👉ജാക്കറ്റ് എന്നാൽ മുഖ്യമായ വസ്ത്രത്തിൻ്റെ പുറത്തിടുന്ന വസ്ത്രം . അതുപോലെ ഒരു പത്രത്തിൻ്റെ മുഖ്യമായ പേജുകളുടെ മുകളിൽ വസ്ത്രം പോലെ തന്നെ ഒന്നാം പേജ് നിറ ഞ്ഞുള്ള ഒറ്റപ്പരസ്യത്തിന് ജാക്കറ്റ് പരസ്യം എന്ന് പറയുന്നു .
ഈ കാര്യത്തിൽ കേരളത്തിലെ പത്രങ്ങൾ മാതൃകയാക്കിയത് ഇംഗ്ലണ്ടിലെ പത്രങ്ങളെ യാണന്നതിനാൽ മലയാളപത്രങ്ങളിൽ തുടക്കം മുതൽ തന്നെ ഒന്നാം പേജിൽ വാർത്തകളായി രുന്നില്ല പരസ്യങ്ങളായിരുന്നു .ഇന്നത്തെ ജാക്കറ്റ് പോലെ ഒറ്റപരസ്യമല്ല അനേക പരസ്യ ങ്ങൾ ചേർന്ന ഒരു ഒന്നാം പേജ് ജാക്കറ്റ് പരസ്യ ങ്ങൾ മലയാളപത്രങ്ങളിൽ വന്നു തുടങ്ങിയത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തൊണ്ണൂറുകളിലായിരു ന്നെങ്കിലും 'മാതൃഭൂമി'യിൽ 1930 ൽ തന്നെ ജാക്കറ്റ് പരസ്യം വന്നിരുന്നു .
ഉപ്പുസത്യഗ്രഹ വാർത്തകൾ വായനക്കാരെ അന്നന്നുതന്നെ അറിയിക്കാൻവേണ്ടി 1930 ഏപ്രിൽ മുതൽ മാതൃഭൂമി ആഴ്‌ചയിൽ എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്നു എന്ന അറിയിപ്പ് ഒന്നാം പേജിൽ ഒരു ഫുൾ പേജ് പരസ്യം ആയി ട്ടാണു വന്നത്. മലയാളത്തിലെ രണ്ടാമ ത്തെ ദിനപത്രമായിരുന്നു 'മാതൃഭൂമി' അതിനു മുൻപ് കോട്ടയത്ത് പാലാമ്പടത്തെ തോമസ് വക്കീലി ൻ്റെ പത്രാധിപത്യത്തിൽ ഒരു ദിനപത്രം 1929ൽ ആരംഭിച്ചിരുന്നു. എല്ലാ ദിവസവും ഉണ്ട് എന്നറി യിക്കാൻ പത്രത്തിൻ്റെ പേരു തന്നെ പ്രതിദിനം എന്നായിരുന്നു.
⭐തോക്കുകളുടെ നാട് :ഗ്വാളിയറും ചമ്പലും⭐
👉മധ്യപ്രദേശിലെ ഗ്വാളിയാർ-ചമ്പൽ പ്രദേശ ത്തെ ആളുകൾക്ക് തോക്കുകളോടുള്ള കമ്പം അവിശ്വസനീയമാണ്. ഗ്വാളിയോർ, മൊറീന, ബിന്ദ് തുടങ്ങിയ നഗരങ്ങളിൽ സാമൂഹിക പദവിയുടെ അടയാളമായിട്ടാണ് തോക്കുകളെ കാണുന്നത്. ഒരു കാലത്ത് സർക്കാരിന് തലവേദനയായിരുന്ന ചമ്പൽ വിമതർ ഒട്ടുമിക്കവരും കൊല്ലപ്പെടുകയോ, പിടിക്ക പ്പെടുകയോ ചെയ്തുവെങ്കിലും, ഇന്നും ആളുകൾ ദേശീയപാത 44 -ലൂടെ രാത്രികാലങ്ങ ളിൽ യാത്ര ചെയ്യാൻ ഭയപ്പെടുന്നു. കുറ്റകൃത്യ ങ്ങൾ കുറെയൊക്കെ അവസാനിച്ചുവെങ്കിലും, തോക്കിനോടുള്ള ഇഷ്ടം ഇന്നും അവർ കൈവിടാതെ സൂക്ഷിക്കുന്നു.
ഗ്വാളിയാറിലെ തോക്ക് ഉടമകളിൽ 60 ശതമാനത്തിലധികവും ഗ്രാമീണ കർഷകരാണ്. സുരക്ഷയ്ക്ക് വേണ്ടിയാണ് തോക്ക് കൈവശം വയ്ക്കുന്നത് എന്നാണ് അവരുടെ വാദം. അവിടെ ഒരു കുടുംബത്തിന്റെ പ്രതാപം അവരുടെ കൈയിലുളള വെടിമരുന്നിന്റെ അടിസ്ഥാനത്തിലാണ് അളക്കുന്നത്. ഒരു കുടുംബത്തിൽ ആറ് അംഗങ്ങളുണ്ടെങ്കിൽ, ആറ് പേരുടെ കൈയിലും ഓരോ തോക്ക് കാണും.
പ്രദേശവാസികളെ സംബന്ധിച്ചിടത്തോളം, ഈ തോക്ക് സംസ്കാരം നിരുപദ്രവകരമായ ഒരു ശീലം മാത്രമാണ്. കാരണം തോക്കുകൾ പലപ്പോഴും വെടിവയ്ക്കുന്നതിനേക്കാൾ ഒരലങ്കാരമായി കൊണ്ടുനടക്കുന്നവരാണ് അവരിൽ കൂടുതൽ. ഇവിടത്തെ ആളുകൾക്ക് കിറുക്കുണ്ടോ എന്ന് തോന്നാം. കാരണം 1,000 രൂപ മുടക്കി കാലിലിടാൻ ഒരു ഷൂസ് വാങ്ങാൻ മടിക്കുന്ന ആളുകൾ, പക്ഷേ 50,000 രൂപ മുടക്കി റൈഫിൾ വാങ്ങുന്നു .
ഗ്വാളിയാറിലെ ഏറ്റവും പഴക്കം ചെന്ന ഒന്നാണ് ചൗധരിയുടെ തോക്ക് കട :ഡോ. ലാധ റാം ചൗധരി & സൺസ്. 1948 -ൽ ചൗധരിയുടെ മുത്തച്ഛൻ തുറന്ന ഈ ഷോപ്പ് അന്നുമുതൽ അദ്ദേഹത്തിന്റെ കുടുംബം നോക്കി നടത്തുന്നു. എന്നിരുന്നാലും, ഇന്ത്യയിൽ ഒരു തോക്ക് കടയുടെ ഉടമയാകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ചൗധരി ആശങ്കപ്പെടുന്നു.
ആദ്യമൊക്കെ നഗരത്തിൽ 150 തോക്ക് കടകളുണ്ടായിരുന്നു. ഇപ്പോൾ വെറും 20 എണ്ണമേയുള്ളൂ. ഇപ്പോൾ തോക്കു കടകൾക്ക് വളരെയധികം നിയന്ത്രണങ്ങളുണ്ട് .ഇന്ത്യയിൽ, ലൈസൻസുള്ള ചിലതരം തോക്കുകൾ സ്വന്തമാക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതേസമയം "അധികാരത്തിലെത്തിയാൽ തന്റെ അനുയായികൾക്ക് തോക്ക് ലൈസൻസ് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സ്ഥാനാർത്ഥികൾ വോട്ട് ചോദിക്കുന്നത് .
തോക്ക് കൈവശം വെക്കണമെങ്കിൽ കുറച്ച് നിബന്ധനകൾ പാലിക്കണം. ഉതിർക്കുന്ന ഓരോ വെടിയുണ്ടയ്ക്കും പിന്നാലെ തിര അത് വാങ്ങിയ തോക്ക് കടയിൽ സമർപ്പിക്കണം. തുടർന്ന് ഷോപ്പ് അത് പൊലീസിന് സമർപ്പിക്കണം. ഓരോ മാസവും ചൗധരി തന്റെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ എത്ര ആയുധങ്ങൾ വിറ്റു, എത്ര വെടിയുണ്ടകൾ ഉപയോഗിച്ചു തുടങ്ങിയ കണക്കുകൾ നൽകണം. 2019 -ൽ പുതിയ ഒരു നിയമം സർക്കാർ കൊണ്ടുവരികയുണ്ടായി. അതിൻപ്രകാരം, ഒരാൾക്ക് കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. നിരോധിത തോക്കുകൾ (സെമി, ഓട്ടോമാറ്റിക് തോക്കുകൾ ഉൾപ്പെടെ) നിർമ്മിച്ചാലുള്ള ശിക്ഷ 14 വർഷം മുതൽ ജീവപര്യന്തം വരെ വർദ്ധിപ്പിക്കുകയും, വിവാഹങ്ങളിലും , മതപരമായ ചടങ്ങുകളിലും വെടിയുതിർക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുകയും ചെയ്യുന്നു.
നിയമവിരുദ്ധവും കണ്ടെത്താനാകാത്തതുമായ തോക്കുകളുടെ എണ്ണം ഇവിടെ കൂടുതലാണ്. ഇവയിൽ മിക്കതും ചെറിയ പ്രാദേശിക വർക്ക്‌ഷോപ്പുകളിലും , വീടുകളിലും നിർമ്മിക്കു ന്നതാണ്. ഗ്രാമത്തിലെ എല്ലാവർക്കും തോക്കുകൾക്ക് ലൈസൻസുണ്ടെങ്കിലും വെടിവയ്ക്കാൻ ആരും ലൈസൻസുള്ള തോക്കുകൾ ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം. ചമ്പലിൽ, എല്ലാ വീടുകളിലും കുറഞ്ഞത് ഒരു ലൈസൻസില്ലാത്ത തോക്കെ ങ്കിലും ഉണ്ടാകുമെന്ന് പറയപ്പെടുന്നു. നിയമപരമായി ആയുധങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും ബുദ്ധിമുട്ടാകുമ്പോൾ, ലൈസൻസില്ലാത്ത തോക്കുകൾ ഉപയോഗി ക്കുന്നു. രാജ്യത്തിന്റെ തോക്ക് നിയമങ്ങളെ ദുർബലപ്പെടുത്തുകയും, തോക്ക് അടിസ്ഥാനമാ ക്കിയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ത്തിന് അത് തടസ്സമാവുകയും ചെയ്യുന്നു. ചെറുകിട ആയുധ സർവേയുടെ കണക്കനുസ രിച്ച് ഇന്ത്യയിലെ 85 ശതമാനം തോക്കുകളും രജിസ്റ്റർ ചെയ്യാത്തവയാണ്. അതുകൊണ്ട് തന്നെ പ്രത്യക്ഷത്തിൽ തോക്ക് ഉപയോഗം കുറഞ്ഞു എന്ന് തോന്നുമെങ്കിലും, ലൈസൻസി ല്ലാത്ത തോക്കുകളുടെ ഉപയോഗം വർദ്ധിക്കുക യാണ്. അക്രമം ചമ്പലിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. ചമ്പലിന്റെ വായുവിൽ, വെള്ള ത്തിൽ, ജീനുകളിൽ, എല്ലാം അതുണ്ട്. തോക്കുകളല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപയോ ഗിച്ച് ആളുകൾ പരസ്പരം കൊല്ലും
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
⭐ആഴ്ചയിൽ ഏഴ് ദിവസം വരാൻ കാരണമെന്ത്?⭐
👉ആഴ്ചയിൽ 7 ദിവസം എന്ന സങ്കല്പം ബാബിലോണിയയിൽ ഏകദേശം 2700 വർഷം മുമ്പ് പ്രചാരത്തിൽ വന്നുവെന്നു കരുതപ്പെടു ന്നു. അക്കാലത്ത് സൂര്യനേയും , ചന്ദ്രനേയും ഗ്രഹങ്ങളായാണ് കരുതിയിരുന്നത്. ഭൂമിയാണ് പ്രപഞ്ചകേന്ദ്രം എന്നായിരുന്നു പൊതുധാരണ. സൂര്യൻ, ചന്ദ്രൻ എന്നിവക്കു പുറമേ ബുധൻ, ശുക്രൻ ( വെള്ളി), ചൊവ്വ, വ്യാഴം, ശനി എന്നിവ യും ചേർന്ന് 7 ഗ്രഹങ്ങൾ ഭൂമിയെ ചുറ്റുന്നു വെന്നാണ് കരുതിയിരുന്നത്. അങ്ങനെ യാണ് 7 ദിവസം ചേർന്ന ആഴ്ച എന്ന സങ്കല്പം ഉണ്ടായത്. അതു പിന്നീട് ലോകമെമ്പാടും അംഗീകരിക്കപ്പെടുകയായിരുന്നു. യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളെക്കുറിച്ച് അന്ന് അറിയില്ലായിരുന്നു. അവ പിന്നീട് ദൂരദർശിനി കൾ ഉപയോഗിച്ചാണ് കണ്ടെത്തിയ ത്. നമ്മൾ ഇപ്പോൾ പൊതുവേ ഉപയോഗിക്കുന്നത് 1582-ൽ അന്നത്തെ പോപ്പ് ഗ്രിഗറി പതിമൂന്നാ മൻ അവതരിപ്പിച്ച കലണ്ടറാണ്. ആഴ്ചയിലെ ആദ്യ ദിവസം ഞായർ എന്നെടുക്കുന്നതും ഗ്രിഗോറിയൻ കലണ്ടറിലെ ഒരു പരമ്പരാഗത രീതിയാണ്. ആഴ്ചയിൽ 8 ദിവസങ്ങളുള്ള കലണ്ടർ മ്യാൻമറിൽ നിലവിലുണ്ട്.
⭐കാളി ദാസന് ആ പേര് എങ്ങനെയാണ് കിട്ടിയത് ?⭐
👉വിക്രമാദിത്യസദസ്സിനെ അലങ്കരിച്ചിരുന്ന നവരത്നങ്ങളിലൊരാളായിരുന്നു കാളിദാസന്‍. വ്യാസനും, ഭാസനും , വാല്മീകിയുമൊക്കെ പരിപോഷിപ്പിച്ച സംസ്കൃതസാഹിത്യത്തിനു നവയൗവ്വനം പ്രദാനം ചെയ്ത സാഹിത്യ രത്നമായിരുന്നു അദ്ദേഹം. വേദങ്ങളിലും , പുരാണങ്ങളിലും , ഉപനിഷത്തുക്കളിലും , ജ്യോതിഷത്തിലും , വൈദ്യത്തിലുമൊക്കെ അഗാധപാണ്ഡിത്യം നേടിയ കാളിദാസന്‍ സംസ്കൃതഭാഷയിലൂടെ ഭാരതീയസാഹിത്യ ത്തിനു നല്‍കിയ സംഭാവനകള്‍ പകരം വയ്ക്കാനില്ലാത്തത്രയായതുകൊണ്ടുതന്നെ അദ്ദേഹത്തെ വിശ്വമഹാകവി എന്നുവിളിച്ചാലും അതില്‍ അത്ഭുതപ്പെടേണ്ടതില്ല.
കാളിദാസന്റെ ജനനത്തെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ഒന്നും തന്നെയില്ല. അദ്ദേഹത്തിന്റെ മാതാപിതാക്കളെക്കുറിച്ചോ യഥാര്‍ത്ഥ പേരെന്തായിരുന്നുവെന്നതിനെപ്പറ്റിയോ ഒരു ധാരണയുമില്ല. കാളിദാസന്റെ ജീവിത കാലഘട്ടമായി ചരിത്രകാരന്മാര്‍ പൊതുവേ കരുതിയിരിക്കുന്നത് ക്രിസ്തുവിനുമുമ്പ് രണ്ടാം നൂറ്റാണ്ടിനും , ക്രിസ്തുവിനു പിന്‍പ് ആറാം നൂറ്റാണ്ടിനും ഇടയ്ക്കായിരിക്കാമെന്നാണ്. ഇന്നത്തെ മധ്യപ്രദേശിലുള്ള ഉജ്ജയിനിയിലാണ് കാളിദാസന്‍ ജനിച്ചതെന്നാണ് പൊതുവേ കണക്കാക്കപ്പെട്ടിരിക്കുന്നത്. കാളിദാസന്റെ ജീവിതവും മറ്റുമെല്ലാം ഐതീഹ്യങ്ങളെയും കേട്ടുകേള്‍വികളേയും ആസ്പദമാക്കിമാത്രമേ അനാവരണം ചെയ്യാനാകൂ.
ബ്രാഹ്മണകുലത്തില്‍ ജനിച്ച കാളിദാസന്‍ യഥാകാലം വിദ്യാഭ്യാസമൊക്കെക്കഴിച്ച് വിദ്വാനായിത്തീര്‍ന്നു. മുടങ്ങാതെ ശിവക്ഷേത്ര ദര്‍ശനം കഴിച്ചിരുന്ന കാളിദാസന്‍ ഒരിക്കല്‍ ക്ഷേത്രദര്‍ശനത്തിനുപോയപ്പോള്‍ അവിടെ ക്കണ്ട ഒരു യോഗീശ്വരന്റെ സംസാരവൈകല്യ ത്തെക്കളിയാക്കി അദ്ദേഹത്തെപ്പരിഹസിച്ച തില്‍ കുപിതനായ യോഗീശ്വരന്‍ കാളിദാസനെ പഠിച്ചതെല്ലാം മറന്നു ഒരു മൂഡനായിമാറട്ടെയെ ന്നു ശപിച്ചു. ശാപംകേട്ട കാളിദാസന്‍ പശ്ചാത്താപവിവശനായി യോഗീശ്വരനോട് ക്ഷമയാചിച്ചപ്പോള്‍ ഒരുകാലത്തു കാളിയുടെ അനുഗ്രഹം സിദ്ധിച്ച് ഇപ്പോഴുള്ള മൂഡതമാറി പൂര്‍വ്വാധികം ബുദ്ധിമാനും വിദ്വാനുമായിത്തീരും എന്ന്‍ ആ യോഗീശ്വരന്‍ കാളിദാസനെ അനുഗ്രഹിക്കുകയും ചെയ്തു.
ശാപം കിട്ടിയ കാളിദാസന്‍ മൂഡനായിത്തീരു കയും അലഞ്ഞുതിരിഞ്ഞു നടക്കാനാരംഭിച്ചു. ഒരു പ്രഭുവിന്റെ സുന്ദരിയും , വിദുഷിയുമായ മകളുടെ വരനായ കാളിദാസന്‍ എത്തിപ്പെട്ടതും വിധിഹിതമായിരുന്നു. ആ കന്യക കാളിദാസന്‍ കാണിക്കുന്ന വങ്കത്തരങ്ങള്‍കണ്ട് തന്റെ ഭര്‍ത്താവ് മൂഡനാണെന്നു മനസ്സിലാക്കി കണക്കിനു പരിഹസിക്കുകയും മുറിയില്‍ നിന്നിറക്കിവിടുകയും ചെയ്തു. അവിടം വിട്ടിറങ്ങിയ കാളിദാസന്‍ ഘോരവനാന്തരത്തി ലൂടെ അലഞ്ഞുനടക്കവേ മഴയുടെ ലക്ഷണം കണ്ടപ്പോള്‍ അവിടെക്കണ്ട ഒരു പഴയക്ഷേത്ര ത്തിനകത്തുകയറി വാതിലടച്ചിരിപ്പാരംഭിച്ചു. അതൊരു കാളിക്ഷേത്രമായിരുന്നു.
അന്ത്യയാമത്തില്‍ ചുടലക്കാടുകളിലേയ്ക്കു പോയിരുന്ന കാളിദേവി മടങ്ങിയെത്തിയപ്പോള്‍ ക്ഷേത്രവാതിലുകള്‍ അടഞ്ഞുകിടക്കുന്നതു കണ്ട് അത്ഭുതപ്പെട്ടു. കതകു അകത്തുനിന്നു സാക്ഷയിട്ടിരുന്നതിനാല്‍ ആരോ അകത്തു ണ്ടെന്ന്‍ മനസ്സിലാക്കിയ കാളി അകത്താര് എന്നുചോദിച്ചു. ഉടന്‍ അകത്തുനിന്ന്‍ കാളിദാസന്‍ പുറത്താര് എന്ന മറുചോദ്യം ചോദിച്ചു. പുറത്തുകാളി എന്ന ഉത്തരം കിട്ടിയപ്പോള്‍ അകത്ത് ദാസന്‍ എന്നു കാളിദാസന്‍ മറുപടിയും പറഞ്ഞു. കാളി എത്രതന്നെപറഞ്ഞിട്ടും ദാസന്‍ വാതില്‍ തുറക്കാന്‍ തയ്യറായില്ല. തന്റെ മന്ദത മാറ്റിത്ത ന്നാലേ വാതില്‍തുറക്കൂ എന്ന്‍ അവന്‍ വാശി പിടിച്ചപ്പോള്‍ മറ്റുമാര്‍ഗ്ഗമില്ലാതെ കാളിദാസനോട് വാതിലിനിടയില്‍ക്കൂടി നാവു നീട്ടാന്‍ കാളി ആവശ്യപ്പെടുകയും ആ നാവില്‍ തന്റെ കൈയിലിരുന്ന ശൂലാഗ്രംകൊണ്ട് വിദ്യാമന്ത്രമെ ഴുതുകയും ചെയ്തു. തല്‍ക്ഷണം കാളിദാസനെ ബാധിച്ചിരുന്ന ശാപം വിട്ടൊഴിയുകയും അദ്ദേഹം തന്റെ ഓര്‍മ്മശക്തിയെല്ലാം വീണ്ടെടുക്കുകയും ചെയ്തു. വാതില്‍തുറന്നുപുറത്തിറങ്ങിയ കാളിദാസന്‍ കാളിയെ നമസ്ക്കരിക്കുകയും ചില സ്തോത്രങ്ങള്‍ തല്‍ക്ഷണമുണ്ടാക്കി ച്ചൊല്ലുകയും ചെയ്തു. ദേവി കാളിദാസനെ അനുഗ്രഹിക്കുകയും കാളിദാസാ എന്നുവിളി ക്കുകയും ചെയ്തു. അന്നുമുതല്‍ അദ്ദേഹം കാളിദാസനെന്നറിയപ്പെടാനാരംഭിച്ചു.
അതിനുമുമ്പുവരെ അദ്ദേഹത്തിന്റെ പേര് മറ്റെന്തോ ആയിരുന്നു. മന്ദതയെല്ലാം മാറി ബുദ്ധിശരിയാവണ്ണം വിളങ്ങിത്തുടങ്ങിയപ്പോള്‍ കാളിദാസന്‍ ഭാര്യാഗൃഹത്തില്‍ മടങ്ങിയെത്തി. താന്‍ ആക്ഷേപിച്ചിറക്കിവിട്ട ആള്‍ തികഞ്ഞ വാഗ്മിയെപ്പോലെ സംസാരിക്കുകയും ഇടപെടു കയും ചെയ്യുന്നതുകണ്ട് അദ്ദേഹത്തിന്റെ ഭാര്യ അത്ഭുതപ്പെടുകയും അതിശയഭാവേന അസ്തി കശ്ചിത് വാഗർത്ഥ: എന്നൊരു വാക്യമുരുവിടുക യും ചെയ്തു. കാളിയുടെ അനുഗ്രഹത്താല്‍ വിദ്വാനും കൂടുതല്‍ രൂപ സൗകുമാര്യമുള്ളവ നുമായിത്തീര്‍ന്ന കാളിദാസനോട് അവള്‍ പ്രേമപൂര്‍വ്വം അടുക്കാന്‍ നോക്കിയെങ്കിലും തന്നെ അധിക്ഷേപിച്ചിറക്കിവിട്ട ആ സ്ത്രീയില്‍ കാളിദാസന്‍ താല്‍പ്പര്യമൊന്നും കാണിച്ചില്ല എന്നുമാത്രമല്ല അവിടെനിന്നു വിട്ടുപോകുകയും ചെയ്തു.
👉കൃത്യം ഒരിഞ്ച് നീളത്തിൽ മുറിച്ച മത്സ്യം ധാന്യമാവ് പുരട്ടി എണ്ണയിൽ വറുത്തെടുക്കുന്ന തായിരുന്നു ഇറാഖിൽ ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈന്റെ ഇഷ്ട ഭക്ഷണം. എൺപതു കളിലെ ഇറാൻ ഇറാഖ് യുദ്ധകാലത്ത് സൈന്യ ത്തിൽ സദ്ദാം ഹുസൈന്റെ പാചകക്കാരനായി എത്തിയ അബു അലിയായിരുന്നു പിന്നീടുള്ള കാലം മുഴുവൻ അദ്ദേഹത്തിനായി ഭക്ഷണം പാചകം ചെയ്തിരുന്നത്. ഭക്ഷണം ഇഷ്ടമാ യാൽ സദ്ദാം അബു അലിയെ വിളിച്ചു വരുത്തി 50 ദിനാർ സമ്മാനമായി നൽകുമായിരുന്നു. അബു അലിയുടെ ഒരാഴ്‌ച്ചത്തെ ശമ്പളത്തിന് തുല്യമായിരുന്നു ഈ തുക.എന്നാൽ ഭക്ഷണം ഇഷ്ടപ്പെടാതെ വന്നാൽ അലിയെ വിളിച്ചു വരുത്തി ഭക്ഷണം നശിപ്പിച്ചതിനുള്ള പിഴയായി 50 ദിനാർ ഈടാക്കുകയും ചെയ്യുമായിരുന്നു. ഇത് ഒരു പതിവായതോടെ, പ്രസിഡന്റ് അലിയെ വിളിക്കുന്നു എന്നറിയിപ്പ് വന്നാൽ ഉടൻ അദ്ദേഹത്തിന്റെ സഹപാചകക്കാരെല്ലാം ''ഫിഫ്റ്റി ദിനാർ'' എന്ന് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി അലിയെ കളിയാക്കുമായിരുന്നു.
എന്നാൽ അലി പറയുന്നത് ഇത് ഒരുതരം കൊടുക്കുക എടുക്കുക എന്ന രീതിയിലുള്ള കളിയായിരുന്നു എന്നാണ്. എത്രയായാലും മാസാവസാനം ലാഭം തനിക്കായിരിക്കുമെന്നും അദ്ദേഹം ഓർക്കുന്നു.നീണ്ടകാലം സദ്ദാം ഹുസൈനോടൊപ്പമുണ്ടായിരുന്ന അലി പറയുന്നത് തന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് സദ്ദാം ഹുസൈൻ അടുക്കളയിൽ വന്നതെന്നാണ്. ഒരു റംസാൻ നോമ്പ് സമയത്ത് ആരും കാണാതെ ഭക്ഷണം കഴിക്കുവാനാണ് അദ്ദേഹം വന്നതെന്നും അലി പറയുന്നു.
👉മൈസൂര്‍ കൊട്ടാരത്തിലെ അടുക്കളയില്‍ പിറന്നതായി പറയപ്പെടുന്ന മൈസൂര്‍ പാക്ക് കന്നഡിഗരുടെ മാത്രമല്ല, ദക്ഷിണേന്ത്യക്കാരു ടെയും പ്രിയപ്പെട്ട മധുരപലഹാരമാണ്.
ടേസ്റ്റ് അറ്റ്‌ലസ് ലോകത്തെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡ് മധുരപലഹാരങ്ങളുടെ പട്ടികയില്‍ പ്രശസ്തവും ,സ്വാദിഷ്ടവുമായ മൈസൂര്‍ പാക്കിനെ ഉള്‍പ്പെടുത്തി. പട്ടികയിലെ ഏറ്റവും മികച്ച തെരുവ് ഭക്ഷണമായി മൈസൂര്‍ പാക്ക് 14ാം സ്ഥാനത്താണ്, ഫലൂദയും , കുല്‍ഫി ഫലൂദയും പട്ടികയിലെ മറ്റ് ഇന്ത്യന്‍ പലഹാര ങ്ങളാണ്. ലോകമെമ്പാടുമുള്ള തെരുവ് ഭക്ഷണത്തെക്കുറിച്ചുള്ള വിശദമായ അവലോ കനങ്ങളും വിവരങ്ങളും നല്‍കുന്ന ഭക്ഷണ ത്തെ അടിസ്ഥാനമാക്കിയുള്ള മാസികയാണ് ടേസ്റ്റ് അറ്റ്‌ലസ്.മൈസൂര്‍ പാക്കിന്റെ ഉത്ഭവം മൈസൂരാണെന്ന് പേര് സൂചിപ്പിക്കുന്നുണ്ടെ ങ്കിലും, ഇത് ആദ്യം ജനിച്ചത് തമിഴ്‌നാട്ടില്‍ ആണെന്നും പിന്നീട് മൈസൂരിലേക്ക് എത്തിയതാണെന്നും ഒരു സിദ്ധാന്തം നിലവിലുണ്ട്.
⭐ദുല്‍ഖർ സൽമാൻ്റെ പുതിയ സിനിമയായ ലക്കി ഭാസ്‌കറിലൂടെ വീണ്ടും ചര്‍ച്ചയാകുന്ന ഹര്‍ഷദ് മെഹ്ത ആരാണ് ?⭐
👉ഗുജറാത്തില്‍ ഒരു സാധാരണ ടെക്സ്റ്റെയില്‍സ് വ്യവസായിയുടെ മകനായി ജനിച്ച ഹര്‍ഷദ് ഷാന്റിലാല്‍ മെഹ്തയുടെ ജീവിത കഥ ഏതൊരു സിനിമയെയും വെല്ലുന്നതായിരുന്നു. സ്‌കൂള്‍ പഠനത്തിന് ശേഷം മുംബൈയിലേക്ക് കോളേജ് വിദ്യാഭ്യാസത്തിനായി വന്ന ഹര്‍ഷദ് പിന്നീട് എട്ട് വര്‍ഷത്തോളം നിരവധി ചെറുകിട ജോലികള്‍ ചെയ്ത് കഴിഞ്ഞുകൂടി.
ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ സെയില്‍സ് മാനായി ജോലിയില്‍ പ്രവേശിച്ചത് മുതലാണ് അദ്ദേഹത്തിന്റെ ജീവിതം മറ്റൊരു ദിശയിലേക്ക് മാറുന്നത്. ഇവിടെ വെച്ച് സ്റ്റോക്ക് മാര്‍ക്കറ്റില്‍ താത്പര്യം തോന്നിയ മെഹ്ത ഓഹരി വിപണിയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ വേണ്ടി തന്റെ സെയില്‍സ്മാന്‍ ജോലി രാജി വെച്ച് സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴിയുന്ന ഹര്‍ജീവന്‍ദാസ് നെമിദാസ് സെക്യൂരിറ്റീസില്‍ ബ്രോക്കറായി ജോലി തരപ്പെടുത്തുന്നു. അസാധ്യമായ വാക് ചാതുര്യമുള്ള മെഹ്തക്ക് ഈ ജോലിയില്‍ പേരെടുക്കാന്‍ അധികകാലം വേണ്ടിവന്നില്ല.
വര്‍ഷങ്ങളോളം ഓഹരിവിപണിയില്‍ നടത്തിയ പഠനം നല്‍കിയ ധൈര്യംകൊണ്ട് 1986ല്‍ ഗ്രോ മോര്‍ റിസെര്‍ച്ച് ആന്റ് അസെറ്റ് മാനേജ്മെന്റ് എന്ന സ്ഥാപനം സ്ഥാപിക്കുകയും വലിയ രീതിയില്‍ ഓഹരിവിപണിയില്‍ ട്രേഡിങ്ങ് തുടങ്ങുകയും ചെയ്തു. 1990ആയപ്പോഴേക്കും വമ്പന്‍ സ്രാവുകള്‍ മേഹ്തയുടെ ഫേര്‍മില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. ആ സമയത്താണ് മെഹ്ത, അസോസിയേറ്റഡ് സിമന്റ് കമ്പനിയുടെ ഓഹരികള്‍ വലിയ രീതിയില്‍ വാങ്ങിക്കാന്‍ തുടങ്ങിയത്. ഇത് ശ്രദ്ധിച്ച മറ്റ് ഓഹരി നിക്ഷേപകര്‍ ഈ കമ്പനിയുടെ ഷെയര്‍ വാങ്ങാന്‍ തുടങ്ങി. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ 200 രൂപയുണ്ടായിരുന്ന ഷെയര്‍ 9000 രൂപവരെ ഉയര്‍ന്നു. എന്നാല്‍ ഈ ഷെയറുകള്‍ വേഗത്തില്‍ ഇടിയുമെന്ന് മനസിലാക്കിയ സ്റ്റേയ്ക്ക് ഹോള്‍ഡേഴ്‌സ് വില്‍ക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പുതന്നെ മെഹ്ത എല്ലാം വിറ്റ് ലാഭം ഇരട്ടിയിലേറെ ആക്കിയിരുന്നു. ഇങ്ങനെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വ്യാജ ഡിമാന്റ് കാണിച്ചാണ് അദ്ദേഹം തന്റെ തട്ടിപ്പിന് തിരികൊളുത്തുന്നത്.
പിന്നീടങ്ങോട്ട് രാജ്യം കണ്ടത് ഒരു സാധാരക്കാ രന്റെ അസാധാരണ വളര്‍ച്ചയായിരുന്നു. മുംബൈയുടെ കടലോരത്ത് പതിനയ്യായിരം സ്‌കോയര്‍ഫീറ്റുള്ള മിനി ഗോള്‍ഫ് ഗ്രൗണ്ടും , സ്വിമ്മിങ് പൂളും ഉള്‍പ്പെടെയുള്ള ആഡംബര മാളികയാണ് മെഹ്ത പണിതുയര്‍ത്തിയത്. ആഡംബരജീവിതം കൊണ്ട് ആരുടേയും കണ്ണ് മഞ്ഞളിക്കുന്ന ജീവിതമായിരുന്നു അദ്ദേഹ ത്തിന്റേത്. ഇന്ത്യയിലെ അതിസമ്പന്നര്‍ക്ക് മാത്രമുണ്ടായിരുന്ന ടൊയോട്ട കൊറോള, ലെക്‌സസ് LS400, ടൊയോട്ട സെറ തുടങ്ങിയ വാഹനങ്ങള്‍ കൊണ്ട് അദ്ദേഹം തന്റെ കാര്‍ പോര്‍ച്ചിനെ അലങ്കരിച്ചു. സാധാരണക്കാരനില്‍ നിന്ന് സ്വപ്നതുല്യമായ ജീവിതം സ്വന്തമാക്കിയ മെഹ്തക്ക് ആളുകളുടെയും മാധ്യമങ്ങളുടെയും ഇടയില്‍ സൂപ്പര്‍സ്റ്റാര്‍ പരിവേഷമായിരുന്നു. ബിഗ് ബുള്ളെന്നും സ്റ്റോക്ക് മാര്‍ക്കറ്റിലെ അമിതാഭ് ബച്ചനെന്നും അദ്ദേഹത്തെ വാഴ്ത്തി. ‘ബിസിനസ് ടുഡേ‘മാസികയിലടക്കം ഇന്ത്യയിലെ ഒട്ടുമിക്ക മാഗസിനുകളിലും മുഖചിത്രം അദ്ദേഹത്തിന്റേതായിരുന്നു.
എന്നാല്‍ കാശിന്റെ തിളക്കത്തില്‍ അദ്ദേഹ ത്തിന് മത്തുപിടിക്കുകയായിരുന്നു. പത്തു കൊടുത്താല്‍ നൂറിന് പകരം ആയിരം തിരിച്ച് കിട്ടണമെന്ന അത്യാഗ്രഹം അദ്ദേഹത്തിനെ കൂടുതല്‍ കൂടുതല്‍ അന്ധനാക്കി. ഒരു സ്റ്റോക്കിന്റെ മൂല്യത്തില്‍ ഇമ്പാക്ട് ഉണ്ടാക്കുന്ന തരത്തില്‍ വലിയ രീതിയില്‍ നിക്ഷേപിക്കുന്ന തന്ത്രമായിരുന്നു മെഹ്ത എളുപ്പത്തില്‍ പണം കൊയ്യാനായി കണ്ടുപിടിച്ചത്. അതുകൊണ്ടു തന്നെ കോടികളായിരുന്നു അദ്ദേഹത്തിന് ആവശ്യമായി വന്നത്. അതിന് വേണ്ട പണം കണ്ടെത്താനായി അദ്ദേഹം കണ്ടുപിടിച്ച മാര്‍ഗമായിരുന്നു ബാങ്കുകള്‍. സര്‍ക്കാര്‍ കടപത്രങ്ങള്‍ നിറയ്ക്കുന്ന ബാങ്കുകളില്‍ നിന്ന് അത് വാങ്ങി മറ്റു ബാങ്കുകളില്‍ കൊടുക്കുന്ന ഇടനിലക്കാരനാകാന്‍ അദ്ദേഹത്തിന് വളരെ വേഗം കഴിഞ്ഞു. നിക്ഷേപകരെ ഒപ്പിച്ചു കൊടുക്കാമെന്ന് പറഞ്ഞ് ബാങ്കുകളില്‍ നിന്ന് എളുപ്പത്തില്‍ ഹര്‍ഷദ് കടപത്രങ്ങള്‍ വാങ്ങി. തുടര്‍ന്ന് നിക്ഷേപിക്കാന്‍ സന്നദ്ധരായ ബാങ്കുകളെ കണ്ട് പിടിച്ച് പണം കൈപ്പറ്റുകയും കടപത്രം നല്‍കിയ ബാങ്കുകള്‍ക്ക് ആഴ്ചകള്‍ ക്ക് ശേഷം മാത്രം പണം നല്‍കുകയും ചെയ്തു. ഈ രീതിയില്‍ അദ്ദേഹത്തിന് വലിയ രീതിയില്‍ പണം റോള്‍ ചെയ്യാന്‍ കഴിഞ്ഞു.
കടപത്രം വാങ്ങാന്‍ സന്നദ്ധരായ ബാങ്കുകളില്‍ നിന്ന് മുന്‍കൂറായി കടം വാങ്ങുകയായിരുന്നു രണ്ടാം ഘട്ടത്തില്‍ ചെയ്തത്. ഇതിലും എളുപ്പത്തില്‍ പണം നേടാന്‍ കടപത്രങ്ങള്‍ വ്യാജമായി നിര്‍മിച്ചാല്‍ കഴിയുമെന്ന് അദ്ദേഹ ത്തിന് മനസിലാകുന്നു. പണത്തോട് ആര്‍ത്തി മൂത്ത് മെഹ്തയുടെ പതനം സംഭവിക്കുന്നത് ഇവിടെ നിന്നായിരുന്നു. വ്യാജമായി നിര്‍മിച്ച കടപത്രങ്ങളിലൂടെ ബാങ്കുകളില്‍ നിന്ന് കൂടുതല്‍ തുക അയാള്‍ കൈപ്പറ്റാന്‍ തുടങ്ങി. പണത്തിന്റെ പളപളപ്പില്‍ കണ്ണ് മഞ്ഞളിച്ച മെഹ്തക്ക് കുമിഞ്ഞു കൂടുന്ന പണത്തിനപ്പുറം ഒന്നും കാണാന്‍ കഴിഞ്ഞില്ലായിരുന്നു.
👉ഷേവ് ചെയ്ത തലയും , പേശി ശരീരത്തിനും പേരുകേട്ട ഏറ്റവും പ്രചാരമുള്ള അശ്ലീല സാഹിത്യ തിരയലുകളിൽ ഒരാളാണ്
അമേരിക്കൻ അശ്ലീല നടൻ, സംവിധായകൻ, യൂട്യൂബർ എന്നീ നിലകളിൽ അറിയപ്പെടുന്ന ജോണി സിൻസ് എന്നറിയപ്പെടുന്ന സ്റ്റീവൻ വോൾഫ്.2015 വർഷത്തെ മികച്ച പ്രകടന ത്തിനുള്ള എവിഎൻ അവാർഡിന് രണ്ട് നോമിനേഷ നുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഒരു പോൺ ചിത്ര ത്തിൽ വേഷമിടുന്നതിന്റെ കഷ്ടപ്പാട് എത്രത്തോളം ഉണ്ടെന്നു അറിയണ മെങ്കിൽ ജോണിയോട് ചോദിക്കണം.
സ്‌ക്രീനിൽ നിങ്ങൾ കാണുന്ന കേവലം 30 മിനിട്ട് വീഡിയോക്ക് വേണ്ടുന്നത് 4 മുതൽ 12 മണിക്കൂർ വരെ നീളുന്ന കഠിന പ്രയത്‌നം ആണെന്ന് അദ്ദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. പലരും കരുതുന്നത് ആ 30 മിനിട്ട് വിഡിയോ ക്കായി കേവലം 30 മിനിട്ട് മാത്രമാണ് ചെലവി ടേണ്ടി വരുന്നതെന്നാണ്.അഭിനയം മാത്രമല്ല, സ്ക്രിപ്റ്റ്, വേഷം, എക്സ്ട്രാ അഭിനേതാക്കൾ തുടങ്ങിയവയൊക്കെ ആദ്യമേ ഉറപ്പിക്കണം. എങ്കിലേ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അവതരിപ്പിക്കുന്നതിലേക്ക് കടക്കാൻ ആകൂ. പക്ഷെ കാര്യങ്ങൾ കരുതുന്ന പോലെ എളുപ്പം അല്ല എന്നും ജോണി പറയു ന്നു. ഒരവസരം തരാമോ എന്ന് ചോദിക്കുന്ന യുവാക്കളുടെ കെട്ടുകണക്കിനു ഇ- മെയ്‌ലു കളാണ് ദിവസവും ജോണിക്കു കിട്ടുന്നത്. അതും ഭൂരിപക്ഷവും ഇന്ത്യയിൽ നിന്നും എന്നതാണ് വാസ്തവം.
സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള പോൺ താരമാണ് ജോണി സിൻസ് . മലയാളികൾ ജോണിയെ ട്രോളുകളിലും മറ്റുമൊക്കെ ആഘോഷമാ ക്കാറുണ്ട്. എന്നാൽ മലയാളികളെ പറ്റി നന്നായി അറിയുന്ന ആളാണ് ജോണി .ആദ്യ കാലത്ത് സൗജന്യമായാണ് ചിത്രങ്ങളില്‍ അഭിനയിച്ചത്. പിന്നീടാണ് പണം ലഭിച്ചു തുടങ്ങിയത് .മൊട്ട ജോണി എന്ന പേരി ലാണ് മലയാളി യുവാക്കള്‍ക്കിടയില്‍ ജോണി സിന്‍സ് അറിയപ്പെടുന്നത് .പോൺ താരം എന്നതിലുപരി വ്‌ളോഗറും, യോഗ പരിശീലകയും കൂടിയായ കിസ സിൻസ് ആണ് ജീവിത പങ്കാളി.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢