"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.
നിബിഡമായ വനത്തിനുള്ളിലെ ആക്രമണം നിരവധി അമേരിക്കൻ സൈനികരുടെ ജീവഹാനിക്കും, ഗുരുതര പരിക്കുകൾക്കും നിരന്തരം കാരണമാകുകയും അത് അവരുടെ മനോവീര്യത്തെ തന്നെ ബാധിക്കുകയും ചെയ്തു .
പതിയിരുന്നു അക്രമിക്കുന്നതിനു പുറമെ അമേരിക്കൻ സൈനിക വ്യൂഹങ്ങൾ കടന്നു പോകുന്ന വഴികളും വിവരങ്ങളും മനസ്സിലാ ക്കാനും ആ വിവരങ്ങൾ തുരങ്കം വഴി പരസ്പരം കൈമാറാനും ഭടന്മാരെ ക്യൂ ചി തുരങ്കങ്ങൾ സഹായിച്ചു . അമേരിക്കയെ സംബന്ധിച്ച് വിയറ്റ്നാം സേന എന്നത് വളരെ നിസ്സാരമായി പരാജയപ്പെടുത്താൻ കഴിയുന്ന ഒരു സേന യാണ് .ഒരു ഭൂ പ്രദേശത്തെ ജനങ്ങളുടെ അവിടുത്തെ ഭൂ പ്രകൃതിയെ കുറിച്ചുള്ള അറിവും , അതിനെ തന്ത്രപരമായി എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതും , അത് വഴി ഏത് കൊലകൊമ്പനെയും കുത്തിക്കാം എന്നതും അമേരിക്ക -വിയറ്റ്നാം യുദ്ധം ലോകത്തിന് കാട്ടിത്തരുന്നു . Cu Chi തുരങ്കങ്ങൾ ഇന്നും സന്ദർശകർക്ക് കൗതുകം ഉളവാക്കുന്ന ഒരു ശേഷിപ്പായി തുടരുന്നു .
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
👉ലണ്ടനിലെ ഒരു മ്യൂസിയത്തിലെ കുട്ടി കളുടെ ടോയ്ലറ്റുകളിൽ വിവിധ ഉയര ത്തിലുള്ള സിങ്കുകൾ സ്ഥാപിച്ചിട്ടുണ്ട് . ഇവിടെ വിവിധ പ്രായങ്ങളിലെയും, ഉയര ങ്ങളിലെയും കുട്ടികൾക്ക് സൗകര്യപ്ര ദമായി കൈ കഴുകാൻ കഴിയും. ഇവിടെ സിങ്കുകൾ കുട്ടികൾക്ക് അനുയോജ്യമായി രീതിയിൽ ചരിച്ച് ക്രമീകരിച്ചിരിക്കുന്നു.ഇത് കുട്ടികൾക്ക് സ്വതന്ത്രമായി കൈ കഴുകാൻ പ്രോത്സാഹിപ്പിക്കും ശുചിത്വം പാലിക്കാൻ സഹായിക്കുന്നതുമാണ്.
Читать полностью…⭐സുഡാന്റെ ദേശീയ ചിഹ്നത്തിലും, ദക്ഷിണാ ഫ്രിക്കയുടെ കോട്ട് ഓഫ് ആംസിലുമുൾപ്പടെ നൂറുകണക്കിന് ആഫ്രിക്കൻ സ്റ്റാംപുകളിൽ പ്രത്യക്ഷപ്പെടാറുള്ള പക്ഷി ഏതാണ്?⭐
👉ഫാൽക്കൺ പക്ഷികളുമായി അടുത്ത സാമ്യ മുള്ളവയാണ് സെക്രട്ടറി പക്ഷികൾ(Secretary Bird). പ്രാണികൾ, പല്ലികൾ, ചെറിയ ഉഭയജീ വികൾ എന്നിവയെയൊക്കെയാണ് ഇവ ഭക്ഷി ക്കുന്നത്. പറന്നിറങ്ങി ഇരയെ ഭൂമിയിലേക്ക് ഇടിച്ചുകൊന്നാണ് ഇവ ഭക്ഷിക്കുന്നത്. സജിറ്റേ റിയസ് സെർപന്റേറിയസ്(Sagittarius serpent arius) എന്നു ശാസ്ത്രനാമമുള്ളവയാണ് ഈ പക്ഷികൾ.ഏകദേശം 4 അടി വരെയൊക്കെ പൊക്കം വയ്ക്കുന്ന പക്ഷികളാണ് സെക്രട്ടറി പക്ഷികൾ. കഴുകനു സമാനമായ ശരീരവും, കൊക്കുകളുടെ ആകൃതിയുള്ള കാലുകളും ഇവയ്ക്കുണ്ട്. ഇവയ്ക്കു പറക്കാനൊക്കെ ശേഷിയുണ്ടെങ്കിലും കൂടുതൽ സമയവും പുൽമേടുകൾക്കിടയിലൂടെ ഭക്ഷണം തിരഞ്ഞു നടപ്പാണു രീതി. ഇവയ്ക്കു മൂന്നാമത് ഒരു കൺ പോള കൂടിയുണ്ട്. കണ്ണിനെ പൊടിയിൽ നിന്നും കാറ്റിൽനിന്നുമൊക്കെ സംരക്ഷിക്കാനായാണ് ഇത്.
1779ൽ ആണ് ഈ പക്ഷികളെ കണ്ടെത്തിയത്. കാഴ്ചയിൽ ഭീകരൻമാരൊക്കെയാണെങ്കിലും വാസസ്ഥലം നശിക്കുന്നതുകാരണം സെക്രട്ടറി പക്ഷികളുടെ ജനസംഖ്യ വളരെ കുറഞ്ഞുകൊ ണ്ടിരിക്കുകയാണ്. ആഫ്രിക്കൻ പുൽമേടുകളി ൽ കാണുന്ന വളരെ സവിശേഷമായ ഈ ഇര പിടിയൻ പക്ഷിക്ക് വളരെ നീണ്ട കാലുക ളാണ് ഉള്ളത്. ഈ പ്രത്യേകതയാണ് ഇവയെ മറ്റ് ഇര പിടിയൻ പക്ഷികളിൽ നിന്ന് വ്യത്യസ്തമാ ക്കുന്ന ത്. കാലുകളുടെ അറ്റത്ത് കഴുകന്റെ കൊക്കുക ൾക്ക് സമാനമായ രൂപത്തിലുള്ള നഖങ്ങളുണ്ട്. കറുപ്പും ,വെളുപ്പും, ചാരനിറവും കലർന്നതാണ് ഇവയുടെ തൂവലുകൾ. ചുരുണ്ടതും, കൂർത്തതു മായ കൊക്കുകളും, പരുന്തുകളോട് സാമ്യമുള്ള ശരീരവും ഇവയ്ക്കുണ്ട്.തലയ്ക്ക് പിന്നിലായി പേനകൾ കുത്തിവെച്ചതു പോലെ നിൽക്കുന്ന ഒരു കൂട്ടം തൂവലുകൾ ഇവയ്ക്കുണ്ട്. ഒരു സെക്രട്ടറിയുടെ ചെവിയുടെ പിന്നിൽ പേനകൾ വയ്ക്കുന്നതുപോലെ തോന്നിക്കുന്നതുകൊ ണ്ടാണ് "സെക്രട്ടറി ബേർഡ്" എന്ന പേര് വന്നത്.
സഹാറ മരുഭൂമിയുടെ തെക്ക് ഭാഗത്തുള്ള ആഫ്രിക്കൻ പുൽമേടുകളിലാണ് ഇവ പ്രധാന മായും കണ്ടുവരുന്നത്. തുറന്ന പുൽമേടുകളും , സാവന്ന പ്രദേശങ്ങളും ഇവയുടെ ആവാസവ്യ വസ്ഥയ്ക്ക് അനുയോജ്യമാണ്. മറ്റ് ഇരപിടിയൻ പക്ഷികളെപ്പോലെ അധികം ഉയരത്തിൽ പറ ക്കാതെ, കിലോമീറ്ററുകളോളം പുൽമേടുകളിലൂ ടെ നടന്ന് ഇരകളെ കണ്ടെത്തുന്നു. ഇരയെ കണ്ടാൽ, കാലുകൊണ്ട് ചവിട്ടി അവയെ കൊല്ലു ന്നു. പാമ്പുകളെ വേട്ടയാടുമ്പോൾ, പാമ്പ് തിരിച്ചാക്രമിക്കാതെ കാലുകൊണ്ട് ചവിട്ടി തല തകർത്ത് കൊല്ലുന്നതാണ് ഇവയുടെ രീതി. പാമ്പുകളെ കൊല്ലുന്നതിൽ വളരെ പ്രഗത്ഭരാണ് ഇവർ. ഇര ചത്തുകഴിഞ്ഞാൽ, കൂർത്ത കൊക്കു കൊണ്ട് ചെറു കഷണങ്ങളാക്കി ഭക്ഷിക്കുന്നു.ഇരയെ ആക്രമിക്കുമ്പോൾ ഇവ കണ്ണ് അടയ്ക്കാറുണ്ട്. ഇത് പൊടിയിൽ നിന്നും ഇരയുടെ ആക്രമണത്തിൽ നിന്നും കണ്ണിനെ സംരക്ഷിക്കാൻ സഹായിക്കുന്നു.
💢വാൽ കഷ്ണം💢
ഒരു വ്യക്തിയെ/ കുടുംബത്തെ/ രാജ്യത്തെ/സംഘടനയെ/ നഗരത്തെ/ സർവ്വകലാശാലയെ അല്ലെങ്കിൽ ഒരു കോർപ്പറേഷനെ പ്രതിനിധീകരി ക്കുന്ന ഒരു ഹെറാൾഡിക് ചിഹ്നമാണ് "കോട്ട് ഓഫ് ആംസ്" (Coat of Arms). ഇത് ഒരുതരം ദൃശ്യപരമായ തിരിച്ചറിയൽ അടയാളമാണ്. പ്രധാനമായും ഒരു ഷീൽഡിന്റെ (Shield) ആകൃ തിയിലാണ് ഇത് കാണപ്പെടുന്നത്. ഈ ഷീൽ ഡിൽ പ്രത്യേക ചിഹ്നങ്ങൾ, നിറങ്ങൾ, രൂപങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കും. ഷീൽഡിന് പുറമെ, ഒരു പൂർണ്ണമായ കോട്ട് ഓഫ് ആംസിൽ മറ്റ് ഘടകങ്ങളും ഉണ്ടാകാം.
💥 ക്രസ്റ്റ് (Crest): ഷീൽഡിന് മുകളിൽ, പല പ്പോഴും ഒരു ഹെൽമറ്റിന് മുകളിലായി കാണുന്ന ചിഹ്നം.
💥സപ്പോർട്ടേഴ്സ് (Supporters): ഷീൽഡിനെ താങ്ങി നിർത്തുന്നതായി കാണുന്ന മൃഗങ്ങളോ, മനുഷ്യരൂപങ്ങളോ കാണും
💥 മോട്ടോ (Motto): പലപ്പോഴും ഷീൽഡിന്റെ താഴെ ഒരു ബാനറിൽ എഴുതിയിരിക്കുന്ന വാക്യം.
💥ഹെൽമറ്റ് (Helmet): ഷീൽഡിന് മുകളിൽ കാണുന്ന നൈറ്റിന്റെ ശിരോകവചം.
💥 മാന്റ്ലിംഗ് (Mantling): ഹെൽമറ്റിന് ചുറ്റും കാണുന്ന തുണികൊണ്ടുള്ള അലങ്കാരം.
മധ്യകാലഘട്ടത്തിൽ യുദ്ധക്കളത്തിൽ നൈറ്റ് സിനെ തിരിച്ചറിയാൻ ഇത് ഉപയോഗിച്ചിരുന്നു. പടച്ചട്ടയും, ഹെൽമറ്റും ധരിച്ചാൽ ആളുകളെ തിരിച്ചറിയാൻ പ്രയാസമായിരുന്നതിനാൽ, ഷീൽഡുകളിൽ ചിത്രങ്ങൾ വരച്ച് തിരിച്ചറിയൽ സാധ്യമാക്കി. ഈ ഷീൽഡിലെ ചിത്രങ്ങൾ പിന്നീ ട് നൈറ്റ്സ് അവരുടെ പടച്ചട്ടയുടെ മുകളിൽ ധരിക്കുന്ന കോട്ടുകളിലും (surcoats) തുന്നിച്ചേർ ത്തു. അവിടെ നിന്നാണ് "കോട്ട് ഓഫ് ആംസ്" എന്ന പേര് വന്നത്. ഇന്നും രാജ്യങ്ങൾ, സർക്കാ രുകൾ, സൈന്യങ്ങൾ, സർവ്വകലാശാലകൾ, വലിയ സ്ഥാപനങ്ങൾ, ചില കുടുംബങ്ങൾ എന്നിവയെ പ്രതിനിധീകരിക്കാൻ കോട്ട് ഓഫ് ആംസ് ഉപയോഗിക്കുന്നു.
പാസ്പോർട്ടുകളുടെ കവറുകൾ, ഔദ്യോഗിക രേഖകൾ, നാണയങ്ങൾ, കെട്ടിടങ്ങൾ എന്നിവി ടങ്ങളിലെല്ലാം ഇത് കാണാം.ഓരോ ചിഹ്നത്തി നും നിറത്തിനും കോട്ട് ഓഫ് ആംസിൽ പ്രത്യേക അർത്ഥങ്ങളുണ്ടാകും. ഉദാഹരണത്തിന്, സിംഹം ധൈര്യത്തെയും, കഴുകൻ ശക്തിയെ യും സൂചിപ്പിക്കാം. "ഹെറാൾഡ്രി" (Heraldry) എന്നറിയപ്പെടുന്ന ഒരു പ്രത്യേക പഠനശാഖയാ ണ് കോട്ട് ഓഫ് ആംസുകളുടെ രൂപകൽപ്പന, ചരിത്രം, ഉപയോഗം എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത്.
👉ഉരുണ്ട ദേഹം മുഴുവൻ നല്ല വെൽവെറ്റ് മൃദു രോമപ്പുതപ്പ്. അതിൽ ആകർഷകമായ കളർ ബാൻഡുകൾ - ഡ്രോണുകൾ പോലെ മൂളിപ്പറന്ന് പൂക്കളിൽ നിന്ന് തേനും, പൂമ്പൊടിയും ശേഖരിക്കുന്നവരാണ് ബംബിൾ ബീകൾ. പൂമ്പൊടി ശേഖരിക്കാൻ സ്വന്തമായി പൂമ്പൊടി ബക്കറ്റും കാലിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. തേനീച്ചകളെ പോലെ സാമൂഹ്യ ജീവിതം തന്നെയാണ് ഇവരും പിൻതുടരുന്നത്.പത്തൻപത് അംഗങ്ങൾ മാത്രം ഉള്ള ഒരു ചെറുകോളനിയാണ് ഇവയ്ക്ക് സാധാരണയായി ഉണ്ടാവുക . ഒരു സാധു രാജ്ഞി - രാജ്ഞിക്കും , വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്കും വേണ്ട തേനും പൂമ്പൊടിയും ശേഖരിക്കുന്ന അനുസരണക്കാരായ കുറേ വേലക്കാർ മാത്രം ഉൾപ്പെട്ട സംഘം. ശാന്ത സുരഭിലമായ ബംബിൾ ബീ കോളനികൾ ഇങ്ങനെയാണ്. എന്നാൽ ഇവരുടെ അടുത്ത ബന്ധുക്കളായ മറ്റൊരിനം ബംബിൾ ബീകൾ ഉണ്ട്. Cuckoo bumblebee - അതി വിരുതന്മാർ . ആരാൻ്റെ ചിലവിൽ മക്കളെ പോറ്റുന്നവർ ആണ് ഇവർ. തേനും, പൂമ്പൊടിയും ശേഖരിച്ച് കൂടുകളിൽ എത്തിച്ച് അവരുടെ കോളനിയുടെ അടുത്ത തലമുറയ്ക്ക് വേണ്ടി ജീവിതം സമർപ്പിക്കുന്നവരല്ല. ബംബിൾ ബീ ജനുസായ Bombus ലെ തന്നെ സബ് ജനുസ് ആയ Psithyrus ൽ ആണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. സാമൂഹ്യ ജീവി അല്ല. ഏകാന്ത സഞ്ചാരികൾ . കൂടും കുഞ്ഞുകുട്ടി പ്രാരബ്ധവും പോറ്റും ഒന്നുമില്ലാത്ത ജീവിതം. തേനീച്ചകളിലെ പോലെ പ്രജനന ശേഷിയില്ലാത്ത വേലക്കാർ ഇവരിൽ പിറക്കുന്നില്ല. ഇണചേരാനും, പ്രത്യുത്പാദനം നടത്താനും ആവതുള്ള ആണോ പെണ്ണോ മാത്രമേ ഉണ്ടാകു. നമ്മുടെ കുയിൽ വർഗക്കാർ കാക്ക കൂട്ടിൽ മുട്ടയിട്ട് പറ്റിച്ചു ജീവിക്കുന്ന പരിപാടി അതിലും ഭീകരമായി നടപ്പിലാക്കുന്ന ഇനം ബംബിൾ ബീ ആയതിനാലാണ് ഇവരെയും (കുയിൽ ഈച്ച ) "കുക്കു ബംബിൾ ബീ "എന്ന് വിളിക്കുന്നത്. മറ്റ് സാധു ബംബിൾ ബീകളുടെ കോളനിയിൽ കയറി മുട്ടയിട്ട് സ്ഥലം വിടലാണ് ഇവരുടെ പണിയെങ്കിൽ സഹിക്കാം. അതിലും ക്രൂരവും പൈശാചികവുമാണ് കക്ഷികളുടെ കൈയിലിരിപ്പ്. നല്ലൊരു ബംബിൾ ബീ കൂട് കണ്ടെത്തിയാൽ പെൺ കുയിൽ ഈച്ച കൂട്ടിൽ കയറി അതിലെ രാജ്ഞിയെ കുത്തി കഥ കഴിക്കും . ഭീഷണിപ്പെടുത്തിയോ ഫിറമോൺ മിമിക്രി വഴി തെറ്റിദ്ധരിപ്പിച്ചോ ബാക്കി കോളനി വാസികളെ അടിമകളാക്കും. കൂടിൻ്റെ രാജ്ഞിയായി സ്വയം പ്രഖ്യാപിക്കും. കൂട്ടിലെ മറ്റ് മുട്ടകളും, ലാർവകളും, പ്യൂപ്പകളും നശിപ്പിക്കും. ഇത്രയും നാൾ സ്വയം അധ്വാനിച്ച് പൂക്കളിൽ തേൻ തെണ്ടി ഭക്ഷണം കണ്ടെത്തിയിരുന്നതൊക്കെ നിർത്തും. അവനവനും മുട്ട വിരിഞ്ഞിറങ്ങുന്ന പിള്ളേർക്കും വേണ്ട ഭക്ഷണം കോളനിയിലെ വേലക്കാർ ഈച്ചകളെ കൊണ്ട് കൊണ്ട് വരുത്തിക്കും. . പിള്ളേർ വളർന്നാൽ അവ ഇണചേരാനായി കൂട് വിട്ട് പറന്ന് പോവും - പെൺ കുയിൽ ഈച്ച ഇണ ചേരാനും പിന്നീട് മുട്ടയിടാനുമായി ഐശ്വര്യമുള്ള മറ്റൊരു കോളനി ആക്രമിക്കാനായി സ്ഥലം വിടും. ഭീകരമായി മറ്റ് കൂടുകൾ ആക്രമിക്കുമെങ്കിലും ശല്യപ്പെടുത്തിയാലല്ലാതെ ഇവർ മനുഷ്യരെ കുത്താനൊന്നും മിനക്കെടാറില്ല.
Читать полностью…👉 ഭാരമുള്ള ബാക്ക്പാക്ക് ധരിച്ച് നടക്കുക യോ ,ഹൈക്ക് ചെയ്യുകയോ ചെയ്യുന്ന ഒരു ശാരീരിക വ്യായാമമാണ് റക്കിങ് (Rucking). ഇത് സൈനികരുടെ പരിശീലനവുമായി ബന്ധപ്പെട്ട ഒന്നാണ്. സൈനികർ അവരുടെ ഉപകരണ ങ്ങൾ വഹിച്ചുകൊണ്ട് ദീർഘദൂരങ്ങൾ കാൽ നടയായി സഞ്ചരിക്കാറുണ്ട്. ഇത് സാധാരണ ക്കാർക്കിടയിൽ ഒരു ഫിറ്റ്നസ് ട്രെൻഡായി മാറിയിട്ടുണ്ട്.
റക്കിംഗിൽ 10 കിലോഗ്രാം (22 പൗണ്ട്) മുതൽ 45 കിലോഗ്രാം (100 പൗണ്ട്) വരെയുള്ള ഭാരം ബാക്ക്പാക്കിൽ ഉൾപ്പെടുത്താ റുണ്ട്. ഭാരം വ്യക്തിയുടെ ശാരീരികക്ഷമതയ്ക്കും, ലക്ഷ്യ ത്തിനും അനുസരിച്ച് വ്യത്യാസപ്പെടാം. റക്കിംഗ് പ്രധാനമായും നടത്തം അല്ലെങ്കിൽ ഹൈക്കിംഗ് ഉൾക്കൊള്ളുന്നു. ഇതിനുവേണ്ടി ഉപയോഗി ക്കുന്ന ബാക്ക് പാക്കുകളെ റക്ക്സാക്ക് (rucksack) എന്ന് പറയുന്നു.
ഒരു റക്ക്സാക്ക് അഥവാ ബാക്ക്പാക്ക്, ഭാരം (വെയിറ്റ് പ്ലേറ്റുകൾ, മണൽ സഞ്ചികൾ, വെള്ളം തുടങ്ങിയവ), സുഖപ്രദമായ ഷൂസുകൾ എന്നിവയാണ് പ്രധാനമായും ആവശ്യമുള്ള ഉപകരണങ്ങൾ. റക്കിംഗ് പ്രധാനമായും ശക്തി, സഹനം, ഹൃദയ സംബന്ധമായ ആരോഗ്യം എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും, പേശികളെ ശക്തിപ്പെടുത്താനും കഴിയുന്ന നല്ലൊരു വ്യായാമമാണ്.
👉 ഒരു പ്രദേശത്ത് എല്ലായിടത്തും ഒരേ സമയം മഴ ലഭിക്കാതെ, ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രം മഴ പെയ്യുന്ന അവസ്ഥയാണ് ഒറ്റപ്പെട്ട മഴ.ഇംഗ്ലീഷിൽ ഇതിനെ "isolated rain" എന്ന് പറയും. കാലാവസ്ഥാ പ്രവചനങ്ങളിൽ സാധാരണയായി ഈ പ്രയോഗം കാണാം. "സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത" എന്ന് പറയുമ്പോൾ സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിലും മഴ പ്രതീക്ഷിക്കുന്നില്ല മറിച്ച് ഏതാനും ചില ജില്ലകളിലോ, പ്രദേശ ങ്ങളിലോ മാത്രം മഴ ലഭിച്ചേക്കാം എന്നാ ണ്.ഇത് സാധാരണയായി ചെറിയ മേഘ ങ്ങൾ മൂലമോ, പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങൾ മൂലമോ ഉണ്ടാകുന്ന ഹ്രസ്വകാല മഴയാണ്.
Читать полностью…⭐എന്താണ് റെയിൽവേ പിറ്റ് ലൈൻ?⭐
👉ട്രെയിനുകളുടെ പരിശോധനയ്ക്കും, അറ്റ കുറ്റപ്പണികൾക്കുമായി റെയിൽവേ സ്റ്റേഷനുക ളിലോ, യാർഡുകളിലോ പ്രത്യേകം നിർമ്മിച്ചി ട്ടുള്ള ട്രാക്കുകളാണ് റെയിൽവേ പിറ്റ് ലൈൻ (Railway Pit Line) . ഈ ട്രാക്കുകൾക്ക് താഴെ യായി ആഴത്തിലുള്ള കുഴികളോ (pits) പ്ലാറ്റ്‌ഫോ മുകളോ ഉണ്ടാകും.ഈ കുഴിയിൽ നിന്ന് ട്രെയിനി ന്റെ അടിത്തട്ടിലേക്ക് എളുപ്പത്തിൽ എത്താൻ ടെക്നീഷ്യന്മാർക്ക് സാധിക്കും.പിറ്റിന്റെ ഇരുവശ ത്തും സുരക്ഷയ്ക്കായി കൈവരികൾ, ലൈറ്റിം ഗ്, സ്റ്റോറേജ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാ കും.
ഒരു ട്രെയിൻ സർവീസ് കഴിഞ്ഞാൽ അടുത്ത സർവീസിനായി തയ്യാറാക്കുന്നതിന് മുമ്പ് പല പരിശോധനകളും, ശുചീകരണ പ്രവർത്തനങ്ങ ളും നടത്തേണ്ടതുണ്ട്. ഇതിനായി പിറ്റ് ലൈനുക ൾ അത്യാവശ്യമാണ്. ട്രെയിനിൻ്റെ അടിഭാഗത്തു ള്ള ബ്രേക്കിംഗ് സംവിധാനങ്ങൾ, ആക്സിലുക ൾ, മോട്ടോറുകൾ, മറ്റ് ഭാഗങ്ങൾ എന്നിവ എളുപ്പ ത്തിൽ പരിശോധിക്കാനും, അറ്റകുറ്റപ്പണികൾ നടത്താനും പിറ്റ് ലൈനുകൾ സഹായിക്കുന്നു.
സാധാരണ ട്രാക്കുകളിൽ ഇത് സാധ്യമല്ല.
കോച്ചുകളുടെ അകവും, പുറവും വൃത്തിയാ ക്കാനും, ടോയ്‌ലറ്റുകൾ വൃത്തിയാക്കാനും പിറ്റ് ലൈനുകൾ ഉപയോഗിക്കുന്നു. കോച്ചുകളുടെ അടിഭാഗം കഴുകി വൃത്തിയാക്കാനുള്ള സൗകര്യ ങ്ങളും ഇവിടെയുണ്ടാകും. കോച്ചുകളിലെ വാട്ടർ ടാങ്കുകളിൽ വെള്ളം നിറയ്ക്കുന്നതിനും, ട്രെയി നിൻ്റെ മറ്റ് അനുബന്ധ അറ്റകുറ്റപ്പണികളും ഈ പിറ്റ് ലൈനുകളിൽ വെച്ച് നടത്താറുണ്ട്. റെയിൽ വേ പിറ്റ് ലൈനുകൾക്ക് ഒരു സ്റ്റേഷൻ്റെ പ്രവർ ത്തനശേഷിയിലും ട്രെയിൻ സർവീസുകളിലും വലിയ സ്വാധീനമുണ്ട്. ട്രെയിനുകൾ സുരക്ഷിത മായി ഓടുന്നതിന് കൃത്യമായ അറ്റകുറ്റപ്പണികൾ അനിവാര്യമാണ്. പിറ്റ് ലൈനുകൾ ഇത് ഉറപ്പാക്കുന്നു.
ഒരു ട്രെയിൻ അടുത്ത യാത്രയ്ക്ക് വേഗത്തിൽ തയ്യാറാക്കാൻ പിറ്റ് ലൈനുകൾ സഹായിക്കു ന്നു. ഇത് ട്രെയിൻ സർവീസുകളുടെ കാര്യക്ഷ മത വർദ്ധിപ്പിക്കുന്നു. ഒരു സ്റ്റേഷനിൽ കൂടുതൽ പിറ്റ് ലൈനുകൾ ഉണ്ടെങ്കിൽ കൂടുതൽ ദീർഘ ദൂര ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ കഴി യും. പിറ്റ് ലൈനുകളുടെ കുറവ് പലപ്പോഴും പു തിയ ട്രെയിനുകൾ ആരംഭിക്കുന്നതിന് തടസ്സമാ കാറുണ്ട്. ഇലക്ട്രിഫൈഡ് പിറ്റ് ലൈനുകൾ ഡീസ ൽ ജനറേറ്ററുകളുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്നു.ഇത് പരിസ്ഥിതിക്ക് കൂടുതൽ അനുയോജ്യമാണ്.പ്രധാനമായും റയിൽവേ സ്റ്റേഷനുകളിലെ യാർഡുകളിൽ, ട്രെയിൻ സർ വീസ് ഡിപ്പോകളിൽ, വർക്ക്ഷോപ്പുകളിലാണ് പിറ്റ് ലൈൻ കാണുന്നത്.
👉1977-ൽ ന്യൂ മെക്സിക്കോയിലെ ആൽബു ക്കർക്കിൽ വച്ച് ബിൽ ഗേറ്റ്സ് ഒരു ട്രാഫിക് ലംഘനത്തിന് അറസ്റ്റിലായിരുന്നു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനും, ഒരു ട്രാഫിക് സിഗ്നൽ ലംഘിച്ചതിനുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിന്റെ ഭാഗമായി എടുത്ത മഗ്ഷോട്ട് (പോലീസ് ഫോട്ടോ) പിന്നീട് ഒരു രസകരമായ സംഭവത്തിന് കാരണമായി.
2010-ൽ, മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കിന്റെ ഡിഫോൾട്ട് പ്രൊഫൈൽ ചിത്രമായി ബിൽ ഗേറ്റ്സിന്റെ 1977-ലെ മഗ്ഷോട്ടിന്റെ ഒരു സിലൗട്ട് (outline) ഉപയോഗിക്കപ്പെട്ടു. ഔട്ട്‌ലുക്കിന്റെ ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ ചിത്രമായി ഈ രസകരമായ സിലൗട്ട് കാണാൻ കഴിഞ്ഞു.ഇത് മൈക്രോസോഫ്റ്റിന്റെ ടീം തമാ ശയോടെ ചെയ്ത ഒരു കാര്യമായിരുന്നു. ഈ നീക്കത്തിലൂടെ ബിൽ ഗേറ്റ്സിന്റെ ചെറുപ്പകാല ത്തെ സംഭവത്തെ ഒരു ഹാസ്യാത്മകമായ രീതിയിൽ അവതരിപ്പിക്കുകയായിരുന്നു .
ഈ സംഭവം ബിൽ ഗേറ്റ്സിന്റെ ജീവിതത്തിലെ ഒരു രസകരമായ അനുഭവമായി പലരും കാണു ന്നു.ഒരു ചെറിയ ട്രാഫിക് ലംഘനം പിന്നീട് ഒരു ടെക് ഭീമന്റെ ചരിത്രത്തിൽ ഒരു തമാശയായി മാറി. പ്രൊഫൈൽ ചിത്രമില്ലാത്ത കോൺടാക്റ്റു കൾക്കായുള്ള ഒരു പ്ലേസ്ഹോൾഡർ ചിത്രമാ യാണ് ഇത് ഉപയോഗിച്ചത്. ഔട്ട്ലുക്കിലെ ഡിഫോൾട്ട് ഐക്കണും ,ഗേറ്റ്സിന്റെ മഗ് ഷോട്ടും തമ്മിൽ സമാനതകളുണ്ടെന്ന് 2010-ൽ Ars Technica എന്ന വെബ്സൈറ്റ് ആണ് ആദ്യം ചൂണ്ടിക്കാട്ടിയത്.ഇത് ഔദ്യോഗികമായി മൈ ക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഔട്ട് ലുക്ക് 2010-ലെ ഡീഫോൾട്ട് പ്രൊഫൈൽ ഐക്കൺ ബിൽ ഗേറ്റ്സിന്റെ മഗ്ഷോട്ടിന്റെ സിലുവെറ്റുമായി വളരെ സാമ്യമുണ്ടെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. പിന്നീട് മൈക്രോസോഫ്റ്റ് മറ്റു ജനറിക് ഐക്കണുകളിലേക്ക് മാറി.
💢വാൽ കഷ്ണം💢
പോലീസ് അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തികളുടെ ഫോട്ടോഗ്രാഫ് എടുക്കുന്ന പതിവിനെ സൂചിപ്പി ക്കുന്നതാണ് മഗ്ഷോട്ട് . ഈ പദം "mug" (മുഖം) എന്ന ഇംഗ്ലീഷ് വാക്കിൽ നിന്നാണ് ഉണ്ടായത്. ഈ ചിത്രങ്ങൾ പ്രധാനമായും അറസ്റ്റ് ചെയ്യപ്പെട്ട വരുടെ മുഖം (മുന്നിൽ നിന്നും പാർശ്വത്തിൽ നിന്നും) ഫോട്ടോയിൽ പകർത്തുന്നു. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഫോട്ടോഗ്രാഫി സാധാര ണമായതോടെ മഗ്ഷോട്ടിന്റെ ചരിത്രം ആരംഭി ക്കുന്നു. 1840-കളിൽ ഫ്രാൻസിലെ പോലീസ് ഫോട്ടോഗ്രാഫി ഉപയോഗിക്കാൻ തുടങ്ങി. ഫ്രഞ്ച് ക്രിമിനോളജിസ്റ്റായ അൽഫോൺസ് ബെർട്ടി ലോൺ (Alphonse Bertillon) 1880-കളിൽ മഗ്ഷോട്ടുകളെ സ്റ്റാൻഡേർഡ് രീതിയാക്കി. അദ്ദേഹം "ബെർട്ടിലോൺ സിസ്റ്റം" എന്നറി യപ്പെടുന്ന ഒരു രീതി വികസിപ്പിച്ചെടുത്തു.ഇത് കുറ്റവാളികളെ തിരിച്ചറിയാൻ ശരീര അളവു കളും (anthropometry), ഫോട്ടോഗ്രാ ഫുകളും ഉപയോഗിച്ചു.
മഗ്ഷോട്ടുകൾ കുറ്റവാളികളെ തിരിച്ചറിയാനും പോലീസ് രേഖകളിൽ അവരുടെ വിവരങ്ങൾ സൂക്ഷിക്കാനും ഉപയോഗിച്ചിരുന്നു. മുഖത്തിന്റെ മുൻവശവും (frontal), പാർശ്വവും (profile) എടു ക്കുന്ന രീതി ബെർട്ടിലോൺ സ്ഥാപിച്ചു.ഇത് തന്നെയാണ് ഇന്നും തുടരുന്നത്.1900-കളോടെ ഫോട്ടോഗ്രാഫി കൂടുതൽ വ്യാപകമായി. മഗ്ഷോ ട്ടുകൾ പോലീസ് ഡിപ്പാർട്ട്മെന്റുകളുടെ അഭി വാജ്യ ഘടകമായി മാറി. വിരലടയാള ശേഖരണ വും (fingerprinting) മഗ്ഷോട്ടിനോടൊപ്പം ചേർന്നതോടെ കുറ്റവാളികളെ തിരിച്ചറിയുന്നത് കൂടുതൽ കാര്യക്ഷമമായി. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, മഗ്ഷോട്ടുകൾ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. പ്രശസ്തരായ കുറ്റവാളി കളുടെ മഗ്ഷോട്ടുകൾ (ഉദാ: Al Capone, Bonnie and Clyde) പൊതുജന ശ്രദ്ധ നേടി. ഇത് മഗ് ഷോട്ടിനെ ഒരു സാംസ്കാരിക ചിഹ്നമാക്കി മാറ്റി.
21-ാം നൂറ്റാണ്ടിൽ, ഡിജിറ്റൽ ഫോട്ടോഗ്രാഫിയും, ഡാറ്റാബേസുകളും മഗ്ഷോട്ടുകളുടെ ഉപ യോഗം വിപ്ലവകരമാക്കി. ഇപ്പോൾ, മഗ്ഷോട്ടു കൾ ഡിജിറ്റൽ രൂപത്തിൽ പോലീസ് ഡാറ്റാബേ സുകളിൽ സൂക്ഷിക്കപ്പെടുന്നു.മുഖം തിരിച്ചറി യൽ സാങ്കേതികവിദ്യ (facial recognition) ഉപ യോഗിച്ച് കുറ്റവാളികളെ വേഗത്തിൽ കണ്ടെ ത്താൻ സഹായിക്കുന്നു. ഇന്റർനെറ്റിന്റെ വര വോടെ, മഗ്ഷോട്ടുകൾ പൊതുജനങ്ങൾക്ക് കൂടുതൽ ലഭ്യമായി. വ്യക്തികളുടെ സ്വകാര്യ തയെ ബാധിക്കുന്നതിനാൽ ചില വെബ്സൈ റ്റുകൾ മഗ്ഷോട്ടുകൾ പ്രസിദ്ധീകരിക്കുന്നത് വിവാദമായി മാറുന്നുണ്ട്.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
⭐ആരാണ് മഡ്‌ലീൻ കുലാബ്?⭐
👉ഗാസയിലെ ആദ്യത്തെയും, ഏക വനിതാ മത്സ്യത്തൊഴിലാളിയാണ് മഡ്‌ലീൻ കുലാബ് (Madleen Kulab). ഉപരോധത്തിന്റെ പരിമിതിക ൾക്കുള്ളിൽ ധൈര്യപൂർവ്വം മീൻ പിടിച്ച് സ്വന്തം കുടുംബത്തെ പോറ്റുന്ന വ്യക്തിയാണ് അവർ. ഇവർ 30 വയസ്സുകാരിയാണ്. ചെറുപ്പം മുതൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന മഡ്‌ലീൻ, സ്വന്തം കുടുംബത്തെ പോറ്റാനായി മീൻ പിടിച്ച് വിൽക്കാറുണ്ടായിരുന്നു.മഡ്‌ലീൻ കുലാബ് തന്റെ പിതാവിനും, സഹോദരങ്ങൾക്കും ഒപ്പം മത്സ്യബന്ധന ബോട്ടിൽ കടലിൽ പോകുന്നു.
സ്ത്രീകളെ മത്സ്യബന്ധനത്തിൽ കാണുന്നത് അപൂർവമായതിനാൽ അവൾക്ക് സമൂഹ ത്തിൽ നിന്ന് പ്രതിരോധവും നേരിടേണ്ടി വന്നി ട്ടുണ്ട്.2023 നവംബറിൽ ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ മഡ്‌ലീന്റെ പിതാവ് കൊല്ലപ്പെട്ടു.സ്ത്രീകൾക്ക് മത്സ്യബന്ധ നം പഠിപ്പിക്കുന്നതിനും, ഈ തൊഴിലിൽ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഇവർ ഒരു ക്ലബ് നടത്തുന്നുണ്ട്. പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെട്ടിരുന്ന മത്സ്യബന്ധനം പോലുള്ള തൊഴിലുകളിൽ സ്ത്രീകൾക്ക് പങ്കാളിത്തം സാധ്യമാക്കുന്നതിനും, സാമ്പത്തി കമായി ബുദ്ധിമുട്ടുന്ന സമൂഹത്തിന് വരുമാന മാർഗം നൽകുന്നതിനും ലക്ഷ്യമിടുന്നു.
പിന്നീട് അവർക്ക് ഖാൻ യൂനിസിലേക്കും, റാഫയിലേക്കും, ദീർ അൽ-ബലാഹിലേക്കും നുസെറാത്തിലേക്കും മാറേണ്ടി വന്നു.തന്റെ കുടുംബത്തിനും സമൂഹത്തിനുമുള്ള ഉത്തര വാദിത്വം നിറവേറ്റുന്നതിനായി ഇപ്പോഴും അവർ ഈ ജോലി തുടരുന്നു.
ഇവരോടുള്ള ആദരസൂചകമായാണ് ഗ്രെറ്റ തുൻബെർഗ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രവർത്തകർ ഗാസയിലേക്കുള്ള സഹായങ്ങൾ എത്തിക്കുന്ന കപ്പലിന് "മഡ്‌ലീൻ" എന്ന് പേരിട്ടി രിക്കുന്നത്.
👉 ഹാക്കർമാരെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ വിഭാഗവും അവരുടെ പ്രവർത്തനരീതിയും ഉദ്ദേശ്യവും അടിസ്ഥാനമാക്കി വ്യത്യസ്തമാണ്:
👨💻WHITE HAT (ETHICAL HACKERS)
നിയമപരമായും ,നൈതികമായും പ്രവർത്തിക്കുന്ന ഹാക്കർമാർ.
സൈബർ സുരക്ഷാ പ്രതിരോധം മെച്ചപ്പെടുത്താൻ സിസ്റ്റങ്ങൾ പരിശോധിക്കുകയും സുരക്ഷാ ദൗർബല്യങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.
👨💻BLACK HAT (CRIMINAL HACKERS)
നിയമവിരുദ്ധമായും, ദുഷ്പ്രവൃത്തികൾക്കായും പ്രവർത്തിക്കുന്ന ഹാക്കർമാർ.
ഡാറ്റാ മോഷണം, സിസ്റ്റം ബ്രീച്ചുകൾ തുടങ്ങിയ ദോഷകരമായ പ്രവർത്തനങ്ങൾക്കായി സുരക്ഷാ ദൗർബല്യങ്ങൾ ഉപയോഗപ്പെടുത്തുന്നു.സൈബർ കുറ്റവാളികൾ ഈ വിഭാഗത്തിലാണ് വരുന്നത്.
👨💻GREY HAT (NOT MALICIOUS BUT NOT ALWAYS ETHICAL)
നിയമപരമായും, നിയമവിരുദ്ധ മായും ഇടയിൽ പ്രവർത്തിക്കുന്ന ഹാക്കർമാർ.പലപ്പോഴും സുരക്ഷാ ദൗർബല്യങ്ങൾ കണ്ടെത്തി വെളിപ്പെടുത്തുന്നു. എന്നാൽ എല്ലാ സമയത്തും അതു നൈതികമോ, നിയമപരമോ ആയിരിക്കണ മെന്നില്ല.
👨💻RED HAT (VIGILANTE HACKERS)
ക്രിമിനൽ ഹാക്കർമാരെ നേരിടാൻ നിയമപരമായ അതിരുകൾ മറികടന്ന് പ്രവർത്തിക്കുന്നവർ. ദുഷ്പ്രവൃത്തികൾ ചെയ്യുന്ന ഹാക്കർമാരെ ഡിജിറ്റലായി തടയുന്നു.നീതിനിർവഹണത്തിനായി പ്രവർത്തിക്കുന്നു.
👨💻BLUE HAT (VENGEFUL HACKERS)
സ്ഥാപനങ്ങൾ സുരക്ഷാ ദൗർബല്യ ങ്ങൾ കണ്ടെത്താൻ പുറത്ത് നിന്ന് ക്ഷണിക്കുന്ന ടെസ്റ്റർമാർ. പലപ്പോഴും പ്രതികാരത്തോടെയാണ് പ്രവർത്തനം.
👨💻GREEN HAT (NEW UNSKILLED HACKERS)
സൈബർസെക്യൂരിറ്റിയിൽ പുതു തായി പഠനം ആരംഭിക്കുന്നവർ. കൗതുകത്തോടെയും, പഠനോത്സാ ഹത്തോടെയും സൈബർസെക്യൂ രിറ്റി പഠിക്കുന്നു.
👉മുൾട്ടാനി മിട്ടി അഥവാ ഫുള്ളേഴ്സ് എർത്ത് (Fuller's Earth) എന്നറിയപ്പെടുന്നത് ഒരുതരം കളി മണ്ണാണ്. ഇത് പ്രധാനമായും സൗന്ദര്യ സംരക്ഷ ണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത ഉൽപ്പന്നമാണ്. ഇതിന് ചർമ്മത്തി ലെ അഴുക്കിനെയും, എണ്ണമയത്തെയും വലി ച്ചെടുക്കാനുള്ള കഴിവുണ്ട്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ പഞ്ചാബ് പ്രവിശ്യയിലുള്ള മുൾട്ടാൻ(Multan) എന്ന പ്രദേശത്ത് നിന്നുള്ള കളിമൺ ആയതിനാലാണ് "മുൾട്ടാണി മിട്ടി" എന്ന പേര് ലഭിച്ചത്. ഇംഗ്ലീഷിൽ ഇത് "Fuller's Earth" എന്ന പേരിൽ അറിയപ്പെടുന്നു. കാരണം പഴയകാലത്ത് കമ്പിളി ശുദ്ധീകരിക്കുന്നവരായ ഫുള്ളേഴ്സ് വസ്ത്രങ്ങൾ വൃത്തിയാക്കാനും, അവയിലെ എണ്ണയും, അഴുക്കും നീക്കം ചെയ്യാ നും ഈ മണ്ണ് ഉപയോഗിച്ചിരുന്നു.മുൾട്ടാനി മിട്ടി പലതരം ഫേസ് പാക്കുകളായും, ഹെയർ പാക്കു കളായും വിപണിയിൽ ലഭ്യമാണ്.സാധാരണ യായി ഇത് വെള്ളം, റോസ് വാട്ടർ, പാൽ, തൈര്, തേൻ, തക്കാളി നീര്, നാരങ്ങാനീര്, ചന്ദനപ്പൊടി തുടങ്ങിയവയുമായി ചേർത്ത് പേസ്റ്റ് രൂപത്തിലാ ക്കിയാണ് ഉപയോഗിക്കുന്നത്.മുടിയിലെ അഴു ക്കും എണ്ണമയവും നീക്കം ചെയ്യാനും ,സോപ്പ്, ക്രീമുകൾ ഉൾപ്പെടെ ചില സൗന്ദര്യവർധക ഉൽ പ്പന്നങ്ങളിലും ഇത് ഒരു ഘടകമായി ഉപയോഗി ക്കുന്നു.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
⭐ "വേഷം മാറിയ രാജ്യദ്രോഹി"(a seditionist in disguise) എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച ഇന്ത്യൻ നേതാവാര്?⭐
👉 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മിതവാദി വിഭാഗത്തിന്റെ നേതാവായിരുന്നു ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുവായിരുന്ന ഗോപാലകൃഷ്ണ ഗോഖലെ. ബ്രിട്ടീഷ് ഭരണ ത്തിന് കീഴിൽ ഭരണപരിഷ്കാരങ്ങളിലൂടെ ഇന്ത്യയ്ക്ക് കൂടുതൽ സ്വയംഭരണം നേടാൻ അദ്ദേഹം ശ്രമിച്ചു. ബ്രിട്ടീഷ് ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിക്കുകയും, ഇന്ത്യൻ ജന തയുടെ അവകാശങ്ങൾക്കായി സമാധാനപര മായി വാദിക്കുകയും ചെയ്തു.
എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും, പ്രവർത്തനങ്ങളും, പ്രത്യേകിച്ച് ഇന്ത്യൻ ജനത യുടെ ദുരിതങ്ങളെക്കുറിച്ചും, ബ്രിട്ടീഷ് ഭരണത്തി ന്റെ അനീതികളെക്കുറിച്ചും അദ്ദേഹം ഉന്നയിച്ച വിമർശനങ്ങൾ ബ്രിട്ടീഷുകാർക്ക് അസ്വസ്ഥ തയുണ്ടാക്കി.ഗോഖലെയുടെ സമീപനം തീവ്ര വാദികളെപ്പോലെ പ്രകടമായ വിപ്ലവപരമല്ലായി രുന്നു, എന്നിട്ടും അദ്ദേഹം ഇന്ത്യൻ ജനതയുടെ ദേശീയ ചിന്തകളെ ഉണർത്തുകയും, ബ്രിട്ടീഷ് ഭരണത്തിന്റെ ദോഷങ്ങൾ വെളിവാക്കുകയും ചെയ്തു. ഇത് ബ്രിട്ടീഷുകാർക്ക് "വേഷം മാറിയ" രാജ്യദ്രോഹമായി തോന്നി.കാരണം അവർക്ക് അദ്ദേഹത്തിന്റെ മിതവാദ സമീപനം ഒരു മറയ്ക്കൽ (disguise) ആയി തോന്നി. അതിനു പിന്നിൽ ദേശീയവാദം ശക്തിപ്പെടുത്താനുള്ള ഉദ്ദേശ്യം ഉണ്ടെന്ന് അവർ സംശയിച്ചു.
1905-ലെ ബംഗാൾ വിഭജനത്തിനെതിരായ പ്രക്ഷോഭങ്ങളിലും, സ്വദേശി പ്രസ്ഥാനത്തിന്റെ പ്രചോദനത്തിലും അദ്ദേഹത്തിന്റെ പങ്ക് ബ്രിട്ടീ ഷുകാർക്ക് ഭീഷണിയായി തോന്നി. ബ്രിട്ടീഷ് സംവിധാനത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും, അവരുടെ സഹായത്തോ ടെ ഇന്ത്യയിൽ സാമൂഹിക പരിഷ്കാരങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം വിശ്വ സിച്ചു. ബ്രിട്ടീഷ് ഭരണത്തിലെ തെറ്റുകൾ ചൂണ്ടി ക്കാട്ടുകയും, ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ ബ്രിട്ടീ ഷ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുക യും ചെയ്തു. 1905-ൽ അദ്ദേഹം സ്ഥാപിച്ച 'സെർ വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി' വിദ്യാഭ്യാസ പ്രചാരണത്തിനും ,സാമൂഹിക സേവനത്തിനും ഊന്നൽ നൽകി.ഗോഖലെയുടെ ബുദ്ധിപരവും, യുക്തിസഹവുമായ വിമർശനങ്ങളും അവ യുടെ മിതവാദ സ്വഭാവവും "disguised seditionist" എന്ന ലേബൽ ബ്രിട്ടീഷുകാർ അദ്ദേഹത്തിന് ചാർത്തി.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
🧩നീല ഗ്രീസ്: ജല പ്രതിരോധം കൂടുതലുള്ള നാവികസേനയിലും, മറൈൻ എഞ്ചിനുകളിലും ഉപയോഗിക്കുന്നു.
🧩പച്ച ഗ്രീസ്: സാധാരണ ലൂബ്രിക്കേഷനു ഓട്ടോ മൊബൈൽ വീൽ ബെയറിങ്ങുകൾക്ക് ഉപയോ ഗിക്കുന്നു.
🧩മഞ്ഞ/സ്വർണം: ഫുഡ് ഗ്രേഡ് ഗ്രീസ്, ഭക്ഷ്യ സംസ്കരണ യന്ത്രങ്ങൾക്ക് ഉപയോഗിക്കുന്നു
🧩വെള്ള: ലിഥിയം ബേസ്ഡ്, സാധാരണ ഉപ യോഗത്തിന്
🧩കറുപ്പ്: ഗ്രാഫൈറ്റ് അടങ്ങിയത്, ഹെവിലോ ഡ് ആപ്ലിക്കേഷനുകൾക്ക് ഉപയോഗിക്കുന്നു
നിറം കൊണ്ട് ഗ്രീസിന്റെ പ്രത്യേക ഗുണങ്ങളും ഉപയോഗ മേഖലയും എളുപ്പം തിരിച്ചറിയാൻ സാധിക്കും. ഇത് തെറ്റായ ഗ്രീസ് ഉപയോഗി ക്കാതിരിക്കാനും സഹായിക്കുന്നു.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
⭐എങ്ങനെയാണ് കണ്ടെയ്നറുകൾ
കൂറ്റൻ കപ്പലിലേക്കു കയറ്റുന്നത് ?⭐
👉ആയിരക്കണക്കിനു കണ്ടെയ്നറുകൾ വഹി ക്കാൻ ശേഷിയുള്ള കൂറ്റൻ കപ്പലിലേക്കു കണ്ടെ യ്നർ കയറ്റുന്നത് ഡിജിറ്റൽ ട്വിൻ സാങ്കേതിക വിദ്യ(Digital Twin Technology ) വഴിയാണ്. തുറമുഖത്തെ കണ്ടെയ്നർ പ്ലാനിങ് ഓഫിസി ലാണ് നിയന്ത്രണം. ക്രെയിൻ, യാഡ്, തുറമുഖ ത്തെ വിവിധ ഉപകരണങ്ങൾ, കണ്ടെയ്നറുക ൾ, പ്രവർത്തന പ്രക്രിയകൾ തുടങ്ങി ഒരു കണ്ടെ യ്നർ ടെർമിനലിന്റെ മുഴുവൻ തത്സമയ വെർച്വ ൽ പതിപ്പ് സൃഷ്ടിച്ചാണ് ഡിജിറ്റൽ ട്വിൻ കണ്ടെയ് നർ നീക്കം ആസൂത്രണം ചെയ്യുന്നത്.
സെൻസറുകൾ, ക്യാമറ, സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ എന്നിവയിൽ നിന്നു വെർച്വൽ മോഡൽ വിവരങ്ങൾ സ്വീകരിക്കുകയും, കയറ്റി റക്കു സമയങ്ങളിൽ കണ്ടെയ്നറുകളുടെ നില വിലെ സ്ഥാനവും, നീക്കവും നിരീക്ഷിക്കുകയും ചെയ്യും.കപ്പലിന്റെ സന്തുലിതാവസ്ഥ, സുരക്ഷ, കാര്യക്ഷമത എന്നിവ ഉറപ്പാക്കാൻ ഓരോ കണ്ടെയ്നറിനും കപ്പലിൽ കൃത്യമായ സ്ഥാനം നിശ്ചയിച്ചിട്ടുണ്ടാവും. കണ്ടെയ്നർ അടുക്കുന്ന തിനു മുൻപ് ഓരോന്നിന്റെയും വലുപ്പം (സാധാ രണയായി 20 അടി, 40 അടി എന്നിങ്ങനെയാ കും കണ്ടെയ്നറിന്റെ നീളം), ഭാരം, എത്തിച്ചേരേ ണ്ട തുറമുഖം, ചരക്കിന്റെ പ്രത്യേകത (അപക ടകരമായ വസ്തുക്കളാണോ, ശീതീകരണം ആവശ്യമുണ്ടോ എന്നിങ്ങനെ) തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ച് സ്റ്റോവേജ് പ്ലാൻ ഉണ്ടാക്കും.ഓരോ കണ്ടെയ്നറും എവിടെ സ്ഥാപിക്കണമെന്നു സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ തീരുമാനിക്കും.
കപ്പൽ സന്ദർശിക്കുന്ന തുറമുഖങ്ങളുടെ ക്രമം അനുസരിച്ചാണ് കണ്ടെയ്നർ അടുക്കുന്നത്. ആദ്യത്തെ തുറമുഖത്ത് ഇറക്കേണ്ടവ മുകളി ലോ ,എളുപ്പത്തിൽ എടുക്കാൻ പറ്റുന്ന സ്ഥാന ങ്ങളിലോ വയ്ക്കും. ഭാരം കൂടിയ കണ്ടെയ്നർ താഴെയും, ഭാരം കുറഞ്ഞവ മുകളിലുമായാണു കയറ്റുന്നത്. ഇതു കപ്പൽ മറിയാനും ആടിയുല യാനുമുള്ള സാധ്യത കുറയ്ക്കും.കപ്പലിന്റെ ഇടതുവശത്തും (പോർട്ട് സൈഡ്) വലതു വശത്തും (സ്റ്റാർ ബോർഡ്) നീളത്തിലും (അണി യം മുതൽ അമരം വരെ) ഭാരം തുല്യനിലയിലാ ക്കും. ഇതു കപ്പലിനെ വശത്തേക്കു ചെരിയാതെ നിലനിർത്തും.ലോഡിങ്ങിനു ശേഷം കപ്പലിന്റെ ഡ്രാഫ്റ്റ് (കപ്പൽ വെള്ളത്തിൽ എത്രത്തോളം താഴുന്നു), ഗുരുത്വാകർഷണ കേന്ദ്രം തുടങ്ങി യവ പരിശോധിക്കും.അസന്തുലിതാവസ്ഥയു ണ്ടെങ്കിൽ കണ്ടെയ്നറുകൾ പുനഃക്രമീകരി ക്കും.
രാസവസ്തുക്കൾ, തീപിടിക്കുന്നവ തുടങ്ങിയവ അടങ്ങിയ കണ്ടെയ്നറുകൾക്കു സുരക്ഷാ ചട്ടങ്ങൾ അനുസരിച്ചാണ് പരിഗണന. ഇത്തരം കണ്ടെയ്നറുകൾ മറ്റു ചരക്കുകൾക്കോ, കപ്പലി നോ അപകടമുണ്ടാകാത്തവിധം അംഗീകൃത സ്ഥലങ്ങളിൽ വയ്ക്കും. സ്റ്റോവേജ് പ്ലാനും ലോഡിങ് പ്രക്രിയയും മോശം കാലാവസ്ഥ കൂടി കണക്കിലെടുത്താണ് ചെയ്യുന്നത്. കണ്ടെയ്ന റുകൾ തെന്നിമാറാനുള്ള സാധ്യത ഒഴിവാക്കാൻ എല്ലാ യൂണിറ്റുകളും ശരിയായി ലോക്ക് ചെയ്തി ട്ടുണ്ടെന്ന് ഉറപ്പാക്കും. കപ്പൽ യാത്ര തിരിച്ചാൽ, കപ്പൽ എത്ര ആടിയുലഞ്ഞാലും ഓരോ കണ്ടെ യ്‌നറും സ്ഥാനത്തുതന്നെ ഇരിക്കണം എന്നതാ ണു വ്യവസ്ഥ.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
👉 ലോകമെമ്പാടും പ്രശസ്തമായ ഒരു സാലഡ് വിഭവമാണ് സീസർ സാലഡ് (Caesar Salad). റോമൈൻ ലെറ്റ്യൂസ്, ക്രൂട്ടോൺസ് (വറുത്ത ബ്രെഡ് കഷ്ണങ്ങൾ), പാർമെസാൻ ചീസ്, ഒരു പ്രത്യേകതരം ക്രീമി ഡ്രസ്സിംഗ് എന്നിവ ചേർത്താ ണ് ഇത് ഉണ്ടാക്കുന്നത്.ചില സീസർ സാലഡുക ളിൽ ഒലിവ് ഓയിൽ,മുട്ടയുടെ മഞ്ഞക്കരു (ചിലപ്പോൾ വേവിച്ച മുട്ട),നാരങ്ങാനീര്, വെളുത്തുള്ളി, Worcestershire sauce, anchovies , Dijon mustard,ഉപ്പും കുരുമുളകും,വേവിച്ച ചിക്കൻ, ചെമ്മീൻ, മറ്റ് ഇറച്ചികൾ, എന്നിവയും ചേർക്കാറുണ്ട്.
ഈ സാലഡിന് റോമൻ ചക്രവർത്തി ജൂലിയസ് സീസറുമായി ഒരു ബന്ധവുമില്ല. 1924 ജൂലൈ 4-ന് മെക്സിക്കോയിലെ ടിജുവാനയിലുള്ള തന്റെ റെസ്റ്റോറന്റിൽ ഇറ്റാലിയൻ ഷെഫ് സീസർ കാർഡിനിയാണ് ഇത് ആദ്യമായി ഉണ്ടാക്കിയത്. അന്ന് റെസ്റ്റോറന്റിൽ സാധനങ്ങൾ കുറവായി രുന്നതിനാൽ, ലഭ്യമായ ചേരുവകൾ ഉപയോഗി ച്ച് അദ്ദേഹം ഈ സാലഡ് തയ്യാറാക്കുകയായി രുന്നു. തുടക്കത്തിൽ ഇത് കൈകൊണ്ട് എടു ത്ത് കഴിക്കാവുന്ന രീതിയിൽ ലെറ്റ്യൂസ് ഇലകൾ മുഴുവനായും ഉപയോഗിച്ചാണ് ഉണ്ടാക്കിയിരു ന്നത്. അമേരിക്കൻ നിരോധന കാലത്ത് (Prohibition Era) അമേരിക്കക്കാരും ടൂറിസ്റ്റുകളും ടിജുവാനിലെത്തിയപ്പോൾ, അവർക്കായി സീസർ കാർഡിനി ഈ സലാഡ് തയ്യാറാക്കി നൽകിയതായിരുന്നു ഇതിന്റെ തുടക്കം. പിന്നീട് ഇത് ലോകമെമ്പാടും പ്രശസ്തമായി.
⭐വിയറ്റ്നാമിലെ ക്യൂചി(CuChi) തുരങ്കങ്ങൾ⭐
👉 വിയറ്റ്നാം യുദ്ധകാലത്ത് (1946-1973) അമേരിക്കൻ ബോംബാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനും, പ്രതിരോധത്തിനുമായി നിർമ്മിച്ച 120 കിലോമീറ്ററിലധികം നീളമുള്ള തുരങ്ക ശൃംഖലയാണ് ക്യൂചി (Cu Chi) തുരങ്ക ങ്ങൾ. സൈനികർ ഈ തുരങ്കങ്ങൾ ഗറില്ലാ പോരാട്ടം നടത്താനും,ഭക്ഷണം, ആയുധങ്ങൾ സൂക്ഷിക്കാൻ, ചികിത്സയ്ക്കും, യോഗങ്ങൾ ക്കുമൊക്കെ ഉപയോഗിച്ചു. തുരങ്കങ്ങൾ പല നിലകളിലായും, പല ഭാഗങ്ങളിലായി കുഴിച്ചി രുന്നതാണ്.അതിനാൽ ശത്രുക്കൾക്ക് കണ്ടെ ത്താൻ ബുദ്ധിമുട്ടായിരുന്നു. ഇന്ന് ക്യൂചി തുരങ്കങ്ങൾ വിയറ്റ്നാ മിലെ പ്രധാന ചരിത്ര സ്മാരകങ്ങളിലൊന്നാണ്.
ഹോ ചി മിൻ സിറ്റിക്ക് (മുൻപ് സൈഗോൺ) അടുത്തുള്ള ക്യൂചി ജില്ലയിലാണ് ഈ തുരങ്കങ്ങൾ സ്ഥിതി ചെയ്യുന്നത്. വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിനെതി രെ പോരാടിയ വിയറ്റ് കോങ് (Viet Cong) സൈനികർക്ക് ഇത് ഒരു പ്രധാന താവളമാ യിരുന്നു. ഈ തുരങ്കങ്ങളുടെ നിർമ്മാണം 1940-കളിൽ ഫ്രഞ്ച് കോളോണിയൽ ഭരണ ത്തിനെതിരായ യുദ്ധകാലത്താണ് ആരംഭിച്ചത്. പിന്നീട് വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ സൈന്യത്തിനെതിരെ പോരാടുന്നതിനായി ഈ തുരങ്കങ്ങൾ വികസിപ്പിക്കുകയും ചെയ്തു. മിക്കവാറും തുരങ്കങ്ങളും കൈകൊണ്ടും, ലളിതമായ ഉപകരണങ്ങൾ ഉപയോഗിച്ചുമാണ് നിർമ്മിച്ചത്. ക്യൂചി തുരങ്കങ്ങൾക്ക് ഏകദേശം 250 കിലോമീറ്ററോളം നീളമുണ്ടായിരുന്നു. ഇത് സൈഗോണിന്റെ പ്രാന്തപ്രദേശങ്ങൾ മുതൽ കംബോഡിയൻ അതിർത്തി വരെ വ്യാപിച്ചു കിടന്നിരുന്നു. അമേരിക്കൻ ബോംബിംഗിൽ നിന്നും, പീരങ്കി ആക്രമണങ്ങളിൽ നിന്നും രക്ഷനേടാനുള്ള സുരക്ഷിതമായ ഒളിത്താവ ളങ്ങളായിരുന്നു ഇത്.
സൈനികർക്ക് താമസിക്കാനും, ആസൂത്രണം ചെയ്യാനും പരിശീലിക്കാനുമുള്ള ഇടങ്ങളാ യിരുന്നു ഇത് ആശയവിനിമയത്തിനും, ആയു ധങ്ങൾ, ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുന്ന തിനുള്ള രഹസ്യപാതകളായി ഇത് ഉപയോഗിച്ചു. തുരങ്കങ്ങൾക്കുള്ളിൽ താൽക്കാലിക ആശുപ ത്രികളും, ശസ്ത്രക്രിയാ യൂണിറ്റുകളും പ്രവർ ത്തിച്ചിരുന്നു. ശത്രുക്കൾക്ക് അപ്രതീക്ഷിതമായി ആക്രമണം നടത്താനും, ശേഷം തുരങ്കങ്ങളി ലേക്ക് അപ്രത്യക്ഷരാകാനും വിയറ്റ് കോങ് സൈനികർക്ക് ഇത് സഹായിച്ചു.ചെറിയ ആയുധങ്ങൾ നിർമ്മിക്കാനുള്ള ശാലകളും തുരങ്കങ്ങൾക്കുള്ളിൽ ഉണ്ടായിരുന്നു. ബോംബാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾക്ക് സുരക്ഷിതമായ സ്ഥലങ്ങൾ നൽകി.
അമേരിക്കൻ സൈന്യം തുരങ്കങ്ങൾ കണ്ടെത്തി നശിപ്പിക്കാൻ പലതവണ ശ്രമിച്ചു. "ടണൽ റാറ്റ്സ്" (Tunnel Rats) എന്ന് വിളിക്കപ്പെട്ടിരുന്ന അമേരിക്കൻ സൈനികർ തുരങ്കങ്ങളിലേക്ക് ഇറങ്ങി പരിശോധന നടത്തി. എന്നാൽ, തുരങ്കങ്ങൾ വളരെ ഇടുങ്ങിയതും, സങ്കീർണ്ണ മായ രൂപകൽപ്പനയും, കെണികളും കാരണം അമേരിക്കൻ സൈനികർക്ക് ഇത് വലിയ വെല്ലുവിളിയായിരുന്നു. ചില തുരങ്കങ്ങൾക്ക് മൂന്ന് തട്ടുകളുണ്ടായിരുന്നു. ഓരോ തട്ടിലും പ്രത്യേക ഉപയോഗങ്ങളുണ്ടായിരുന്നു.വിയറ്റ് നാമീസ് ജനതയുടെ പ്രതിരോധശേഷി യുടെയും, കൗശലത്തിന്റെയും പ്രതീകമായി ഇത് കണക്കാ ക്കപ്പെടുന്നു. ഈ തുരങ്കങ്ങളി ല്ലായിരുന്നെങ്കിൽ വിയറ്റ്നാം യുദ്ധത്തിന്റെ ഗതി മറ്റൊന്നാകുമായി രുന്നു എന്ന് പല ചരിത്രകാരന്മാരും അഭിപ്രായ പ്പെടുന്നു. 1968-ലെ ടെറ്റ് ഒഫൻസീവ് (Tet Offensive) പോലുള്ള പ്രധാന സൈനിക നീക്ക ങ്ങൾക്ക് ഇത് ഒരു പ്രധാന കേന്ദ്രമായിരുന്നു.
1975-ൽ സൈഗോണിന്റെ പതനത്തിനുശേഷം, വിയറ്റ്നാമീസ് സർക്കാർ ക്യൂചി തുരങ്കങ്ങൾ ഒരു യുദ്ധ സ്മാരക പാർക്കായി സംരക്ഷിച്ചിരി ക്കുന്നു. ബെൻ ദിൻ (Ben Dinh), ബെൻ ഡുക് (Ben Duoc) എന്നിവിടങ്ങളിലായി രണ്ട് പ്രധാന സന്ദർശക കേന്ദ്രങ്ങളുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് തുരങ്കങ്ങളിലൂടെ ഇഴഞ്ഞു നീങ്ങാനും, അന്നത്തെ സൈനികരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അവസരം ലഭിക്കുന്നു.ക്യൂചി തുരങ്കങ്ങൾ വിയറ്റ്നാമീസ് ജനതയുടെ നിശ്ചയദാർഢ്യത്തി ന്റെയും, കൗശലത്തിന്റെയും, പ്രതിരോധത്തി ന്റെയും ഒരു ജീവിക്കുന്ന സ്മാരകമാണ്.
തുരങ്കങ്ങൾ വളരെ ഇടുങ്ങിയതായതു കൊണ്ട് ഉയരം കൂടിയ യു എസ് സൈനികർക്ക് അതിനു ള്ളിൽ പ്രവേശിക്കുക എന്നത് ദുഷ്കരമായി രുന്നു . വിയറ്റ്നാം പടയാളികൾ താരതമ്യേന ഉയരം കുറഞ്ഞവരായതു കൊണ്ട് അവർക്ക് യഥേഷ്ടം അതിലൂടെ സഞ്ചരിക്കാൻ കഴിയു കയും ചെയ്യുമായിരുന്നു .പലസ്ഥല ത്തായി തുറക്കുന്ന ഈ തുരങ്കം വഴി യു എസ് സൈനി കർക്ക് അപ്രതീക്ഷിത ആക്രമണങ്ങൾ ഏറ്റു വാങ്ങേണ്ടി വരിക മാത്രമല്ല , ആക്രമിച്ച വിയറ്റ് കോങ് കൾ തുരങ്കത്തിനുള്ളിലൂടെ രക്ഷപ്പെ ടുകയും ചെയ്യുമായിരുന്നു , അവരെ കണ്ടെത്താ ൻ അമേരിക്കൻ സൈനികർക്ക് കഴിയുമായിരു ന്നില്ല .അമേരിക്കൻ പെട്രോളിംഗ് , അഥവാ വാഹനവ്യൂഹങ്ങൾ കടന്നു പോകുമ്പോൾ തുരങ്കങ്ങൾക്കുള്ളിൽ നിന്ന് പുറത്തു വന്നു ദ്രുതഗതിയിൽ ആക്രമിക്കുകയും , അതെ തുരംഗങ്ങളിലേക്ക് പിൻവാങ്ങുകയും ചെയ്യുക എന്ന തന്ത്രം ആയിരുന്നു വിയറ്റ്നാം ഭടന്മാരുടെ രീതി . ഒളിയുദ്ധങ്ങൾ അമേരിക്കൻ സൈനിക ർക്കിടയിൽ ഭ്രാന്തമായ അവസ്ഥ സൃഷ്ടിച്ചു .
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
👉 മറ്റൊരാളുടെ ശ്രമം, സൃഷ്ടി, അല്ലെങ്കിൽ ആക്സസ് ഉപയോഗിച്ച് തനിക്കു പ്രയോജനം നേടുന്ന ഏതൊരു പ്രവൃത്തിയുമാണ് പിഗ്ഗി ബാക്കിംഗ് (Piggybacking) . ഒരാളുടെ തോളിൽ മറ്റൊരാൾ കയറി ഇരിക്കുന്നതിനെയാണ് "piggyback ride" എന്ന് പറയുന്നത്. ഇതിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം.ഇത് വിവിധ മേഖലകളിൽ ഉപയോഗിക്കുന്നുണ്ട്.
അനധികൃതമായി മറ്റൊരാളുടെ ആക്സസ് ഉപയോഗിച്ച് സിസ്റ്റത്തിലോ നെറ്റ്വർക്കിലോ പ്രവേശിക്കുന്നത് സൈബർ സെക്യൂരിറ്റി പിഗ്ഗിബാക്കിംഗ് എന്നാണ് പറയുന്നത്. ഉദാ ഹരണത്തിന്, പാസ്‌വേഡ് ഇല്ലാതെ മറ്റൊരാ ളുടെ വൈഫൈ ഉപയോഗിക്കൽ, അല്ലെങ്കിൽ മറ്റൊരാളുടെ ലോക്ക്ഡ് അക്കൗണ്ടിൽ അനധി കൃതമായി പ്രവേശിക്കൽ തുടങ്ങിയവ. മറ്റൊരു വിൽപ്പനക്കാരന്റെ ലിസ്റ്റിംഗിൽ നിന്ന് പ്രയോ ജനം കണ്ടെത്തി ഉൽപ്പന്നം വിൽക്കുന്നതിന് ആമസോൺ പിഗ്ഗിബാക്കിംഗ് എന്നും പറയും.
ചില സമയങ്ങളിൽ"piggybacking" മനഃപൂർവ മോ, അബദ്ധത്തിലോ സംഭവിക്കാം. ഉദാഹര ണത്തിന് ഒരു സെക്യൂരിറ്റി ഗേറ്റ് കടക്കാൻ ഒരാ ൾക്ക് കാർഡ് ഉപയോഗിക്കുമ്പോൾ മറ്റൊരാൾ അവരുടെ പിന്നാലെ വേഗത്തിൽ കടന്നുപോകു ന്നത് ഒരുതരം piggybacking ആണ്. "Tailgating" എന്നും ഇതിനെ പറയാറുണ്ട്.
ഒരാൾ ചെയ്തതോ ഉണ്ടാക്കിയതോ ആയ ഒരു പ്ലാറ്റ്‌ഫോം/സംവിധാനം/വിജയം മുതലെടുത്ത് സ്വന്തം നേട്ടങ്ങൾ ഉണ്ടാക്കുന്നതിനെ "piggyback on" എന്ന് പറയുന്നുണ്ട്. മലയാളത്തിൽ, ഇതിനെ "മറ്റൊരാളുടെ തോളിൽ കയറി സഞ്ചരിക്കുക" എന്നോ "ആന്റെ പുറത്ത് കയറുക" എന്നോ രൂപകമായി വിശേഷിപ്പിക്കാം.
⭐പാമ്പുകളിൽ നിന്ന് നമ്മുടെ വാസസ്ഥലങ്ങളും, ജോലിസ്ഥലങ്ങളും സുരക്ഷിതമാക്കുന്നതിന് ചില മുൻകരുതലുകൾ ⭐
🐍കെട്ടിടത്തിന്റെ ഉൾഭാഗവും, പരിസരവും സദാ വൃത്തിയായി സൂക്ഷിക്കുക. മുറ്റം, നടപ്പുവഴി എന്നിവിടങ്ങളിൽ നിന്നും കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക.
🐍 കെട്ടിടങ്ങൾക്ക് സമീപം ഇഷ്ടിക, വിറക്, കല്ലുകൾ, പാഴ് വസ്തുക്കൾ എന്നിവ വലിച്ചെറിയുകയോ അലക്ഷ്യമായി കൂട്ടിയിടുകയോ അരുത്. ഇത്തരം വസ്തുക്കൾ കൃത്യമായി അടുക്കി വയ്ക്കുക. മഴയുള്ളപ്പോഴും വെളിച്ചമില്ലാതെയും കുട്ടികളെ ഒറ്റയ്ക്ക് അതിനടുത്തു പോകാൻ അനുവദിക്കരുത്. വീടിനു പുറത്ത് ശേഖരിച്ച വിറക്, വെളിച്ചമുള്ള സമയത്ത് മാത്രം ശ്രദ്ധയോടെ അകത്തേക്ക് എടുക്കുക, അസമയങ്ങളിലും ഇരുട്ടിലും അതിന് മുതിരാതിരിക്കുക.
🐍ഭക്ഷണാവശിഷ്ടങ്ങൾ ശരിയായി സംസ്കരിക്കുക, കാരണം ഏതെങ്കിലും ഭക്ഷ്യ അവശിഷ്ടങ്ങളുടെ സാന്നിധ്യം എലികളെ ആകർഷിക്കും, എലിയുടെ സാന്നിധ്യം തീർച്ചയായും പാമ്പുകളെ ആകർഷിക്കും.
🐍കെട്ടിടത്തിന് മുകളിലേക്ക് വളർന്നുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യുക.വീടിനു മുകളിലേക്ക് പടർത്തിയ വള്ളിച്ചെടികൾ ജനൽ, എയർഹോൾ എന്നിവയിലേക്ക് എത്താത്ത വിധം ക്രോപ്പ് ചെയ്യുക, അങ്ങനെ അവ മരംകയറാൻ കഴിയുന്ന പാമ്പുകൾക്ക് കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാൻ സൗകര്യമാകാത്ത വിധം സംവിധാനിക്കുക.
🐍 ഡ്രെയിനേജ് പൈപ്പുകൾ ശരിയായി മൂടി സംരക്ഷിക്കണം, കാരണം തുറന്ന പൈപ്പുകളിലൂടെ പാമ്പുകൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം.
🐍 കെട്ടിടത്തിന്റെ മുൻ, പിൻവാതിലുകളുടെ കീഴെ വിടവ് ഇല്ലാത്ത തരത്തിലുള്ള പാളിയും കട്ടിളയും ആകണം, കാരണം വാതിലിനു താഴെയുള്ള ഇടുങ്ങിയ വിടവിലൂടെ പാമ്പുകൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം. കട്ടിളയിൽ ചുവടുപടി ഇല്ലെങ്കിൽ മാറ്റ് ഉപയോഗിച്ച് കീഴിലെ വിടവ് നികത്താം.
🐍 കെട്ടിടത്തിന്റെ പരിസരത്ത് എലികളുടെയും, ഉരഗങ്ങളുടെയും വാസസ്ഥലമാകാവുന്ന എല്ലാ മാളങ്ങളും മറ്റ് പ്രവേശന സ്ഥാനങ്ങളും സുരക്ഷിതമായി അടച്ചു സീൽ ചെയ്യുക.
🐍 രാത്രികളിൽ കാൽനടയാത്രക്ക് ലൈറ്റ്/ ടോർച്ച് നിർബന്ധമായും ഉപയോഗിക്കുക. വീടിന്റെ മുറ്റമുൾപ്പെടെ താമസിക്കുന്ന സ്ഥലത്താകമാനം നല്ല വെളിച്ചം ഉറപ്പാക്കുക.
🐍വീടിനു പുറത്തുവച്ച ഷൂ, ചെരുപ്പ് എന്നിവ ധരിക്കുമ്പോൾ അതിനുള്ളിൽ ചെറിയ പാമ്പുകളോ മറ്റ് ജീവികളോ ഇല്ല എന്നുറപ്പ് വരുത്തുന്നത് ശീലമാക്കുക, കുട്ടികളെയും ഇത് ശീലിപ്പിക്കുക. ഷൂവിനുള്ളിൽ കൈ കടത്താതെ നിലത്ത് കൊട്ടി വേണമിത് ചെയ്യാൻ.
🐍വീടിന് മുന്നിൽ വച്ച ചെറിയ ചെടിച്ചട്ടികൾ ശ്രദ്ധിക്കുക. ഗേറ്റ് ഉണ്ടെങ്കിൽ പോലും അതിന് കീഴിലെ വിടവിലൂടെ അകത്തെത്താവുന്ന ചെറിയ പാമ്പുകൾ ചെടിച്ചട്ടിക്ക് കീഴിൽ ചുരുണ്ടുകൂടാം.
🐍 പാമ്പിൻ കുഞ്ഞുങ്ങൾ ജനിച്ച് കുറച്ചുനാൾ സ്വന്തമായി ടെറിട്ടറി കണ്ടെത്തി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള നിരന്തര യാത്രയായിരിക്കും. അതുകൊണ്ടു തന്നെ അവയെ പുറത്തുകാണാൻ സാധ്യത കൂടുതലാണ്. ഫെബ്രുവരി മുതൽ തുടങ്ങി ഇടവപ്പാതി കാലത്തുമൊക്കെ ഇങ്ങനെ പാമ്പിൻ കുഞ്ഞുങ്ങളെ കാണാറുണ്ട്.
🐍വീട്ടിൽ പൂച്ചയോ നായയോ ഉണ്ടെങ്കിൽ അവ പുറത്തുനിന്നും പാമ്പുകളെ പിടികൂടി വീടിനുള്ളിൽ എത്തിക്കാൻ സാധ്യതയേറെയാണ്. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.
👉 കരടികൾ ഹൈബർനേഷനിൽ (ശൈത്യ നിദ്ര) സാധാരണയായി ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ, മലമൂത്രവിസർജ്ജനം നടത്തുകയോ ചെയ്യാറില്ല. ഇത് ഒരു വലിയ അത്ഭുതകരമായ ജൈവിക പ്രക്രിയയാണ്. ഹൈബർനേഷന് മുമ്പുള്ള മാസങ്ങളിൽ (പ്രധാനമായും വേനൽക്കാലത്തും, ശരത് കാലത്തും) കരടികൾ ധാരാളം ഭക്ഷണം കഴിച്ച് ശരീരത്തിൽ കൊഴുപ്പ് ശേഖരിക്കുന്നു. ഈ കൊഴുപ്പാണ് ഹൈബർനേഷൻ സമയത്ത് അവയുടെ ഊർജ്ജത്തിൻ്റെ പ്രധാന സ്രോതസ്സ്. കൊഴുപ്പ് വിഘടിപ്പിച്ച് ഊർജ്ജം ഉത്പാദിപ്പി ക്കുമ്പോൾ വെള്ളവും, ഉത്പാദിപ്പിക്കപ്പെ ടുന്നു. ഇത് ദീർഘകാലം വെള്ളം കുടിക്കാതെ കഴി യാൻ അവരെ സഹായിക്കുന്നു.
ഹൈബർനേഷൻ സമയത്ത് കരടികളുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും വളരെ മന്ദഗതിയിലാകും. ശരീര താപനില സാധാരണ താപനിലയിൽ നിന്ന് ഏകദേശം 8-12 ഡിഗ്രി ഫാരൻഹീറ്റ് കുറയും .എന്നാൽ യഥാർത്ഥ ഹൈബർനേറ്റർമാരെപ്പോലെ വളരെ താഴ്ന്ന നിലയിലേക്ക് പോകുന്നില്ല.ഹൃദയമിടിപ്പ് മിനി റ്റിൽ 40-50 ൽ നിന്ന് 8-12 ആയി കുറയും.
ശ്വാസമെടുക്കുന്നതിൻ്റെ നിരക്ക് ഗണ്യമായി കുറയും (ചിലപ്പോൾ 45 സെക്കൻഡിൽ ഒരു ശ്വാസം മാത്രം). ഇവയെല്ലാം ഊർജ്ജം ലാഭിക്കാൻ സഹായിക്കുന്നു. സാധാരണയായി മൂത്രത്തിലൂടെ പുറത്തുപോകുന്ന യൂറിയ (ഒരു വിഷ മാലിന്യം) കരടികളുടെ ശരീരത്തിൽ പുനരുപയോഗിക്കപ്പെടുന്നു. ഈ യൂറിയയിലെ നൈട്രജൻ പേശികളുടെയും, മറ്റ് അവയവങ്ങ ളുടെയും ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ പ്രോട്ടീനുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
ഇത് പേശികളുടെ ബലക്ഷയം തടയാൻ സഹായിക്കുന്നു.ദഹിക്കാത്ത നാരുകൾ, രോമങ്ങൾ, കുടലിലെ സ്രവങ്ങൾ എന്നിവ കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്ന മലം കുടലിൽ കെട്ടിക്കിടന്ന് ഒരു "ഫേക്കൽ പ്ലഗ്" (Fecal Plug) രൂപപ്പെടുന്നു. ഹൈബർനേഷൻ അവസാനി ക്കുമ്പോൾ ഈ പ്ലഗ് പുറന്തള്ളപ്പെടുന്നു. ഇത് പൊതുവെ ഉണങ്ങിയതും, ദുർഗന്ധമില്ലാത്തതു മായിരിക്കും.ഹൈബർനേഷൻ സമയത്ത് ഭക്ഷണം കഴിക്കാതെയും, ചലിക്കാതെയും ഇരിക്കുമ്പോൾ പോലും, കരടികൾക്ക് വലിയ തോതിലുള്ള പേശീബലവും, അസ്ഥികളുടെ സാന്ദ്രതയും നഷ്ടപ്പെടുന്നില്ല എന്നത് ശ്രദ്ധേ യമാണ്. ഇത് യൂറിയ പുനരുപയോഗം ചെയ്യു ന്നതിൻ്റെയും മറ്റ് സവിശേഷമായ രാസപ്രവർ ത്തനങ്ങളുടെയും ഫലമായാണ്. ശാസ്ത്രീയ മായി പറഞ്ഞാൽ, കരടികൾ "യഥാർത്ഥ ഹൈബർനേറ്റർമാർ" (true hibernators) എന്ന വിഭാഗത്തിൽ പെടുന്നില്ല. കാരണം, അവയുടെ ശരീര താപനില യഥാർത്ഥ ഹൈബർനേറ്റർമാ രെപ്പോലെ വളരെ താഴ്ന്ന നിലയിലേക്ക് പോകാറില്ല. അതിനാൽ അവയെ "സൂപ്പർ ഹൈബർനേറ്റർമാർ" അല്ലെങ്കിൽ "വിന്റർ സ്ലീപ്പർമാർ" എന്ന് വിശേഷിപ്പിക്കാറുണ്ട്.
💢 വാൽ കഷ്ണം 💢
ചില മൃഗങ്ങൾ ശീതകാലത്ത് (winter) തണുപ്പ് സഹിക്കാൻ, ഊർജം സംരക്ഷിക്കാൻ, പ്രവർ ത്തനരഹിതമായ അവസ്ഥയിലേക്കു കടക്കു ന്നതാണ് hibernation. ഈ സമയത്ത് അവയുടെ ശരീര താപനില, ഹൃദയമിടിപ്പ്, ശ്വാസം, മെറ്റ ബോളിസം എന്നിവ വളരെ കുറഞ്ഞ നില യിലാകും.പ്രധാനമായും ഭക്ഷ്യലഭ്യത കുറയുന്ന ശീതകാലം അതിജീവിക്കാനാണ് ഹൈബർ നേഷൻ ഉപയോഗിക്കുന്നത്.മലയാളത്തിൽ ഇതിന് "ശീതകാലനിദ്ര", "ശിശിരനിദ്ര", "നിഷ്ക്രി യാവസ്ഥ" എന്നിങ്ങനെയാണ് പറയുന്നത്.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
👉അന്തർദേശീയ വിമാനങ്ങളിൽ സെർവ്വ് ചെയ്യുന്ന മദ്യം (വൈൻ, വിസ്കി, ബിയർ തുടങ്ങിയവ) കുപ്പിയിൽ ബാക്കി വരു മ്പോൾ അതു വീണ്ടും ഉപയോഗിക്കാൻ സാധിക്കാത്തതാണെങ്കിൽ (കുപ്പി തുറന്ന താണെങ്കിൽ) വിമാനം ലാൻഡ് ചെയ്ത ശേഷം എയർലൈൻ സ്റ്റാഫ് തന്നെ നിർദ്ദിഷ്ടമായ രീതിയിൽ ഡിസ്പോസ് ചെയ്യുന്നു. പൊതുവെ വിമാനത്തിലെ വാഷ്‌ബേസിനിൽ ഒഴുക്കിക്കളയുന്ന രീതിയിലായിരിക്കും ഇത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പാർഷ്യലി കൺസ്യൂം ചെയ്ത മദ്യം വീണ്ടും സെർവ്വ് ചെയ്യാൻ എയർലൈൻസുകൾക്ക് സാധിക്കില്ല. അതിനാൽ ബാക്കി വരുന്ന മദ്യം സുരക്ഷിതമായി ഒഴുക്കിക്കളയുകയോ പ്രത്യേകമായി ശേഖരിച്ച് നശിപ്പിക്കുകയോ ചെയ്യുന്നതാണ് സാധാരണ നടപടി.
💢വാൽ കഷ്ണം💢
ബാറിൽ മദ്യം അളന്ന് കൊടുക്കുമ്പോൾ ട്രേയിൽ വിഴുന്ന മിശ്രിത മദ്യത്തിനെ കേരളത്തിലെ ചില ഭാഗങ്ങളിൽ വെട്ടിരുമ്പ് തുടങ്ങിയ പല പേരുകളിൽ അറിയപ്പെടു ന്നുണ്ട്.പലതരം മദ്യങ്ങൾ ചേർന്ന വില കുറഞ്ഞ ഈ മിശ്രിതം പൊതുവെ താഴ്ന്ന നിലവാരമുള്ള മദ്യമാണ് എങ്കിലും ഡിമാൻ്റ് ഉണ്ട്.
👉തമിഴ്നാട് പുതുക്കോട്ടയിൽ അനിയ ന്ത്രിത സമയങ്ങളിൽ (രാത്രി/പുലർ ച്ചെ )പൊതു ടാപ്പുകളിലൂടെ കുടിവെള്ളം പൈപ്പിലൂടെ എത്തുന്നതിനാൽ, പലപ്പോഴും നാട്ടുകാർക്ക് വെള്ളം ലഭിക്കുന്നത് അറി യാൻ കഴിയാറില്ല.ഇതിന്റെ ഫലമായി വെള്ളം പാഴാക്കപ്പെടുകയോ, ചിലപ്പോൾ വെള്ളം ശേഖരിക്കാൻ കഴിയാതെയും വരുന്നു . ഈ പ്രശ്നത്തിന് പരിഹാരമായി ആ നാട്ടിലെ ഭൗതികശാസ്ത്ര അധ്യാപക നായ ബാലമുരുകൻ ഒരു ചെറിയ മാർഗം കണ്ടെത്തി. കുടിവെള്ളം വരുന്ന പൈപ്പിന്റെ അറ്റത്ത് വിസിൽ (whistle) ഘടിപ്പിക്കൽ. സംഗതി ലളിതം.
വെള്ളം പൈപ്പിലൂടെ വരുമ്പോൾ ആദ്യം വായു പുറത്ത് പോകും. അതിനാൽ വിസിൽ 10-15 മിനിറ്റ് ശബ്ദം ഉണ്ടാകും. ഈ ശബ്ദം കേട്ട് നാട്ടുകാർ വെള്ളം വരുന്ന തറിയുകയും, ബക്കറ്റുകൾ വെച്ച് വെള്ളം ശേഖരിക്കുകയും ചെയ്യാം. ഈ സംവിധാനം ചെലവുകുറഞ്ഞതും, എളുപ്പവുമാണ്. ബാലമുരുകൻ ഈ ആശയം നാട്ടിലെ മറ്റ് വീടുകളിലും പ്രചരിപ്പിച്ചു.
⭐ടോയ്‌ലറ്റ് സീറ്റുകള്‍ വെള്ളനിറത്തിൽ കാണപ്പെടുന്നത് എന്തുകൊണ്ട്?⭐
👉സാധാരണ ഗതിയില്‍ ബാത്ത്‌റൂമുകള്‍ ഉപ യോഗിക്കുമ്പോള്‍ ഉണ്ടാകുന്ന കറകള്‍ മായ് ക്കാന്‍ കടുംനിറത്തിലുളള ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നത് നല്ലതാണെന്ന് തോന്നിയേക്കാം. എന്നിരുന്നാലും മിക്ക ടോയ്‌ലറ്റുകളും വെള്ള നിറത്തിലാണ് നിര്‍മ്മിക്കുന്നത്. ഇതിന് പല കാരണങ്ങൾ ഉണ്ട്.വെള്ളനിറം വൃത്തിയും, ശുചിത്വവും എടുത്തു കാണിക്കാൻ സഹായി ക്കുന്നു. ഏതെങ്കിലും അഴുക്കോ ,കറകളോ ഉണ്ടെങ്കിൽ അത് വെള്ള പ്രതലത്തിൽ എളുപ്പത്തിൽ കാണാൻ സാധിക്കും. ഇത് ടോയ്‌ലറ്റ് വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു.
വെള്ള പ്രതലത്തിൽ അഴുക്കുകൾ പെട്ടെന്ന് കാണാൻ കഴിയുന്നതുകൊണ്ട് അത് വൃത്തി യാക്കുന്നത് എളുപ്പമാക്കുന്നു. അഴുക്കുകൾ അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും സാധിക്കുന്നു.അതുകൊണ്ടുതന്നെ അണുബാധ ഉണ്ടാകാനുളള സാധ്യതയും കുറയും.വെള്ളനിറം ഏത് തരം ബാത്ത്‌റൂം ഡിസൈനുമായും എളുപ്പ ത്തിൽ യോജിക്കുന്ന ഒന്നാണ്. മറ്റ് നിറങ്ങളിലു ള്ള ടൈലുകളോ, ഫർണിച്ചറുകളോ ആയാലും വെള്ളനിറം ചേർച്ചയില്ലാത്തതായി തോന്നില്ല. സാധാരണയായി, നിറം ചേർക്കാത്ത പ്ലാസ്റ്റിക് അല്ലെങ്കിൽ മറ്റ് വസ്തുക്കൾ ഉപയോഗിക്കുന്ന താണ് കൂടുതൽ ചെലവ് കുറഞ്ഞ രീതി.
നിറങ്ങൾ ചേർക്കുന്നത് ഉൽപ്പാദനച്ചെലവ് വർ ദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.വെള്ളനിറം പ്രകാശ ത്തെ നന്നായി പ്രതിഫലിപ്പിക്കുന്നു. ഇത് ബാത്ത് റൂമിൽ കൂടുതൽ വെളിച്ചം നൽകാനും വിശാല മായി തോന്നിക്കാനും സഹായിക്കും.അതി നാൽ ഇന്നത്തെ കാലത്ത് ബാത്ത് റൂം ഇന്റീരി യറുകള്‍ പല നിറത്തില്‍ നിര്‍ന്മിക്കുന്നുണ്ടെ ങ്കിലും ടോയ്‌ലറ്റ് സീറ്റുകൾ വെള്ളനിറത്തിൽ വ്യാപകമായി കാണപ്പെടുന്നത്.
👉വാഹനങ്ങളിലെ എയർ പ്രഷർ അളക്കാൻ ഉപയോഗിക്കുന്ന രണ്ട് പ്രധാന യൂണിറ്റുകൾ ആണ് psi (pounds per square inch) ഉം bar ഉം. ഇവ രണ്ടും മർദ്ദം (pressure) അളക്കാൻ ഉപയോ ഗിക്കുന്ന യൂണിറ്റുകളാണ്. എന്നാൽ അവ വ്യത്യസ്ത അളവ് സമ്പ്രദായങ്ങളിൽ നിന്നുള്ള വയാണ്. ഇതിൽ psi ഒരു ഇംപീരിയൽ യൂണിറ്റ് ആണ്. ഒരു ചതുരശ്ര ഇഞ്ച് വിസ്തീർണ്ണത്തിൽ ഒരു പൗണ്ട് ബലം പ്രവർത്തിക്കുമ്പോൾ ഉണ്ടാ കുന്ന പ്രഷർ ആണ് 1 psi. അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിൽ സാധാരണയായി psi ആണ് ഉപയോഗിക്കുന്നത്.സാധാരണ പാസ ഞ്ചർ കാറുകളിൽ 30-35 PSI ആണ് ടയർ പ്രഷർ സാധാരണയായി ശുപാർശ ചെയ്യുന്നത്.
bar എന്നത് ഒരു മെട്രിക് യൂണിറ്റ് ആണ്. 1 bar ഏകദേശം 14.5 psi ആണ്.അതുകൊണ്ട്, 32 PSI എന്നത് ഏകദേശം 2.2 BAR-ന് തുല്യമാണ്. യൂറോപ്പിലും metric measurement ഉപയോഗി ക്കുന്ന രാജ്യങ്ങളിലും bar ആണ് കൂടുതൽ ഉപ യോഗിക്കുന്നത്.1 BAR എന്നത് 100,000 പാസ് കൽ (Pascal) എന്നതിന് തുല്യമാണ്. ഇത് ഏക ദേശം സമുദ്രനിരപ്പിലെ അന്തരീക്ഷ മർദ്ദത്തിന് തുല്യമാണ്.
- 1 bar ≈ 14.5 psi
- 1 psi ≈ 0.068 bar
ഉദാഹരണം:
2 bar = 2 × 14.5 = 29 psi
35 psi = 35 ÷ 14.5 = 2.41 bar
ശരിയായ ടയർ പ്രഷർ വാഹനത്തിന്റെ സുരക്ഷ, ഇന്ധനക്ഷമത, ടയർ ദൈർഘ്യം എന്നിവയ്ക്ക് നിർണായ കമാണ്. വാഹന നിർമ്മാതാവിന്റെ നിർദ്ദേശപ്രകാരം psi അല്ലെങ്കിൽ bar എന്ന യൂണിറ്റിൽ ടയർ പ്രഷർ പരിശോധിക്കുകയും നിലനിർത്തുകയും ചെയ്യണം.നമ്മുടെ വാഹന ത്തിൻ്റെ ഡ്രൈവർ സൈഡ് ഡോറിനടുത്തോ, ഗ്ലോവ് കമ്പാർട്ട്മെൻ്റിനുള്ളിലോ, അല്ലെങ്കിൽ ഉടമയുടെ മാനുവലിലോ ശരിയായ ടയർ പ്രഷർ എത്രയാ ണെന്ന് രേഖപ്പെടുത്തിയിരിക്കും. ടയർ മർദ്ദം കുറവാണെങ്കിൽ, ടയറുകൾക്ക് കൂടുതൽ ചൂട് പിടിക്കാനും അമിതമായി തേയ്മാനം സംഭ വിക്കാനും ഇന്ധനക്ഷമത കുറയാനും സാധ്യത യുണ്ട്.
ടയർ മർദ്ദം കൂടുതലാണെങ്കിൽ, ടയറുകൾക്ക് അമിതമായി തേയ്മാനം സംഭവിക്കാനും ഡ്രൈ വിംഗ് സുഖം കുറയാനും സാധ്യതയുണ്ട്.അതു കൊണ്ട്, നിങ്ങളുടെ വാഹനത്തിന് അനുയോ ജ്യമായ യൂണിറ്റ് ഏതാണെന്ന് മനസ്സിലാക്കി, ശരിയായ ടയർ പ്രഷർ നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
⭐7-up എന്ന പാനീയത്തിന് ആ പേര് ലഭിച്ചതെ ങ്ങനെ?⭐
👉1920-ൽ 7-up എന്ന സോഫ്റ്റ് ഡ്രിങ്ക് ആദ്യമാ യി നിർമ്മിച്ചത് ചാൾസ് ലൈപ്പർ ഗ്രിഗ്(Charles Leiper Grigg)എന്നയാളാണ്. ആ സമയത്ത് ഡിപ്ര സീവ് സൈക്കോസിസ് (ഇന്ന് ബൈപോളാർ ഡിസോർഡർ എന്നറിയപ്പെടുന്നു) എന്ന മാന സിക രോഗത്തിന് Lithium citrate എന്ന മരുന്ന് ഉപയോഗിച്ചിരുന്നതു കൊണ്ട് ഗ്രിഗ് ഈ ഘടകം 7-up-ൽ ചേർത്തു. Lithium citrate ഉപയോഗിക്കു ന്നത് hangover (മദ്യപാനത്തിന്റെ പിൻഫലമായ മന്ദത) കുറയ്ക്കാനും സഹായിക്കും എന്ന് വി ശ്വാസം ഉണ്ടായിരുന്നു. 7-up ആദ്യം "Lithium- lemon soda" എന്ന പേരിൽ വിപണിയിൽ എത്തി. 1950 വരെ 7-up-ൽ ലിഥിയം സിട്രേറ്റ് ചേർത്തിരു ന്നതിനാൽ ഇത് ഒരു ഔഷധപാനീയമായി (pate nted medicine) ഔദ്യോഗികമായി പരിഗണിച്ചു.
7-up എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് വിവിധ കഥകൾ പ്രചാരത്തിലുണ്ട്.ആദ്യ റെസിപ്പിയിൽ 7 ഘടകങ്ങൾ ഉണ്ടായിരുന്നതു കൊണ്ടാണ് ഈ പേര് വന്നത് എന്നും, 7 ഔൺസ് ബോട്ടിലിൽ ലഭ്യമായിരുന്നതുകൊണ്ടാണെന്നും ,ലിഥിയ ത്തിന്റെ ആറ്റോമിക് മാസ് 7 ആണെന്നതിന്റെ അടിസ്ഥാനത്തിലാണ് 7-up എന്ന പേര് വന്നതെ ന്നും പറയപ്പെടുന്നു."Bib-Label Lithiated Lemon- Lime Soda" എന്നായിരുന്നു ആദ്യത്തെ പേര്, പിന്നീട് "7up Lithiated Lemon Soda" ആയി മാറി. 1929-ലെ മാന്ദ്യകാലത്ത് മനോവിഷാദവും, മാന സിക സമ്മർദ്ദവും വ്യാപകമായിരുന്നു. ഈ സാഹചര്യത്തിൽ, ലിഥിയം അടങ്ങിയ 7-അപ്പ് ഒരു "മൂഡ് ലിഫ്റ്റർ" ആയി ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടി.
1937-ൽ ലിഥിയം ഘടകം ഒഴിവാക്കിയതോടെ പേര് ചുരുക്കി "7 Up" ആയി."Bib-Label" എന്നത് ബോട്ടിലി ന്റെ കഴുത്തിൽ പേപ്പർ ടാഗ് (ബിബ്) കെട്ടുന്ന രീതി സൂചിപ്പിക്കുന്നതായിരുന്നു. ഇങ്ങ നെ വിവിധ കഥകളും, മാർക്കറ്റിംഗും കൂടിയാണ് 7-അപ്പ് എന്ന പേര് വിപണിയിൽ ജനപ്രിയമായ ത്. ലിഥിയം ഒരു ശക്തമായ രാസവസ്തുവാണ്. വിദഗ്ധനായ ഒരു വ്യക്തിയുടെ നിർദേശം ഇല്ലാ തെ അതിന്റെ ഉപയോഗം അപകടകരമാകും. ആരോഗ്യ, സുരക്ഷാ നിയന്ത്രണങ്ങൾ കർശന മായതോടെ ഇത് പാനീയങ്ങളിൽ ഉപയോഗി ക്കുന്നത് നിരോധിക്കപ്പെട്ടു.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
👉ലോകത്ത് ഇപ്പോഴും ഉപയോഗത്തിലുള്ള ഏറ്റവും പഴയ നാണയമാണ് ബ്രിട്ടീഷ് പൗണ്ട് (പൗണ്ട് സ്റ്റർലിംഗ്). ഇതിന് ഏകദേശം 1200 വർഷം പഴക്കമുണ്ട്. പൗണ്ടിന്റെ ഉത്ഭവം ആംഗ്ലോ- സാക്സൺ കാലഘട്ടമായ ക്രി.വ. 8-ാം നൂറ്റാണ്ടിലാണ്. പൗണ്ട് എന്ന പേര് ലാറ്റിൻ ഭാഷ യിലെ "ലിബ്ര" എന്ന വചനത്തിൽ നിന്നാണ് വന്നത്.അതിന്റെ അർത്ഥം ഭാരം അല്ലെങ്കിൽ തുല്യം എന്നാണ്. ഒരു ബ്രിട്ടീഷ് പൗണ്ട് ഒരു പൗണ്ട് വെള്ളിയുടെ മൂല്യത്തോടു തുല്യമായിരു ന്നതിനാലാണ് അതിനെ "പൗണ്ട് സ്റ്റർലിംഗ്" എന്ന് വിളിച്ചത്. ഇന്ന് ബ്രിട്ടീഷ് പൗണ്ട് യുണൈ റ്റഡ് കിംഗ്ഡവും, ചില ബ്രിട്ടീഷ് പ്രദേശങ്ങളും ഔദ്യോഗിക നാണയമായി ഉപയോഗിക്കുന്നു.
ഇംഗ്ലണ്ടിലെ ആദ്യത്തെ രാജാവായ അഥൽ സ്റ്റാൻ എ.ഡി. 928-ൽ സ്റ്റെർലിങ്ങിനെ ആദ്യത്തെ ദേശീയ കറൻസിയായി അംഗീകരിച്ചു. രാജ്യത്തു ടനീളം കറൻസി ലഭ്യമാക്കാൻ അദ്ദേഹം പുതിയ ശാലകൾ സ്ഥാപിച്ചു.1717-ൽ യുണൈറ്റഡ് കിംഗ്ഡം ആദ്യമായി പൗണ്ടിന്റെ മൂല്യം സ്വർണ്ണ ത്തിന്റെ അടിസ്ഥാനത്തിൽ നിർവചിച്ചു. പിന്നീട് 1800-കളിൽ ജർമ്മനി ഗോൾഡ് സ്റ്റാൻഡേർഡ് സ്വീകരിച്ചതോടെ ഇത് അന്താരാഷ്ട്ര വ്യാപാര ത്തിന് കൂടുതൽ പ്രോത്സാഹനം നൽകി.ബ്രിട്ടീഷ് പൗണ്ട്, നിലവിൽ ലോകത്ത് ഏറ്റവുമധികം വ്യാപാരം നടക്കുന്ന നാലാമത്തെ കറൻസി യാണ്.
👉ഡ്രൈവർ ക്യാബിന്റെ മുന്നിലേക്ക് എഞ്ചിനും, ഹുഡും നീളുന്ന രൂപകൽപ്പനയുള്ള ട്രക്കുകളെ യാണ് 'ഡോഗ് നോസ്' ട്രക്കുകൾ' (Dog Nose Trucks)എന്ന് വിശേഷിപ്പിക്കുന്നത്. സാധാരണ പരന്ന മുഖമുള്ള ട്രക്കുകളിൽ നിന്ന് വ്യത്യസ്ത മായി, ഇവയ്ക്ക് മുന്നോട്ടു നീണ്ട ഹുഡ് ഉണ്ട് . ഈ രൂപം നായയുടെ മൂക്ക് പോലെയാണ് കാണപ്പെടുന്നത്. ഇവയെ കൺവെൻഷണൽ ട്രക്കുകൾ എന്നും പറയാറുണ്ട്.
1990-കൾ വരെ ഇന്ത്യയിലും ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഇത്തരം ട്രക്കുകൾ സാധാരണ കാഴ്ചയായിരുന്നു. ഡ്രൈവർക്ക് എഞ്ചിന്റെ മുകളിൽ ഇരിക്കാതെ, കുറച്ചുകൂടി പിന്നിലേക്ക് മാറി ഇരിക്കാൻ സാധിക്കുന്നത് റോഡ് കാണു ന്നതിനുള്ള കാഴ്ചാപരിധി (visibility) മെച്ചപ്പെ ടുത്താനും അപകടങ്ങൾ ഒഴിവാക്കാൻ കൂടു തൽ പ്രതികരണ സമയം (reaction time) നൽ കാനും സഹായിക്കുമെന്നാണ് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഡ്രൈവർക്കും മുൻവ ശത്തെ തടസ്സങ്ങൾക്കും ഇടയിൽ ഒരു "സ്പേസ് കുഷ്യൻ" നൽകുന്നു .
ഇത്തരം ട്രക്കുകൾക്ക് കാർഗോ കൊണ്ടുപോ കാനുള്ള സ്ഥലം (ലോഡിംഗ് സ്പേസ്) കുറവാ യിരിക്കും. കാരണം, ട്രക്കിന്റെ മൊത്തം നീള ത്തിൽ എഞ്ചിൻ ഭാഗം ഒരു നല്ല പങ്ക് എടുക്കു ന്നു. നിലവിൽ സാധാരണയായി കാണുന്ന ട്രക്കു കൾക്ക് (ഫ്ലാറ്റ്-ഫേസ്ഡ് അല്ലെങ്കിൽ ക്യാബ്- ഓവർ-എഞ്ചിൻ ട്രക്കുകൾ) ഡ്രൈവറുടെ ക്യാ ബിന്റെ നേരെ താഴെയായിരിക്കും എഞ്ചിൻ. ഇത് ട്രക്കിന്റെ മൊത്തം നീളം കുറയ്ക്കാനും കാർഗോ സ്പേസ് കൂട്ടാനും സഹായിക്കുന്നു.
ഇന്ത്യൻ സർക്കാർ റോഡ് സുരക്ഷ വർദ്ധിപ്പിക്കു ന്നതിനായി 'ഡോഗ് നോസ്' ട്രക്കുകൾ വീണ്ടും കൊണ്ടുവരുന്നത് പരിഗണിക്കുന്നുണ്ട്.
⭐പലവിധ നിറങ്ങളിൽ ഗ്രീസ് ഉണ്ട്. എന്തിനൊ ക്കെയാണ് ഇവ ഉപയോഗിക്കുന്നത്?⭐
👉ഗ്രീസ് (grease) എന്നത് ഒരു ലൂബ്രിക്കന്റാണ്. ഇത് യന്ത്രഭാഗങ്ങളുടെ ഘർഷണം കുറയ്ക്കാ നും, തേയ്മാനം തടയാനും, തുരുമ്പ് സംരക്ഷ ണം നൽകാനും, ചൂട് നിയന്ത്രിക്കാനും ഉപയോ ഗിക്കുന്നു. NLGI ഗ്രേഡ് അനുസരിച്ച് ഗ്രീസിന്റെ കട്ടി (0 മുതൽ 6 വരെ) തിരഞ്ഞെടുക്കാം.
ഗ്രീസ് പലവിധ നിറങ്ങളിൽ ലഭ്യമാണ് . ഗ്രീസിന് നിറം നൽകുന്നത് സാധാരണയായി അതിലെ അടിസ്ഥാന എണ്ണ (base oil), കട്ടിയാക്കുന്ന പദാർത്ഥം (thickener), കൂടാതെ ചേർക്കുന്ന additives (സവിശേഷ ഗുണങ്ങൾ നൽകുന്നവ) എന്നിവയെ ആശ്രയിച്ചിരിക്കും. ഈ നിറങ്ങൾ ക്ക് സാധാരണയായി ഒരു പ്രത്യേക മാനദണ്ഡം ഇല്ല ചിലപ്പോൾ ഒരു നിർമ്മാതാവ് ഒരു പ്രത്യേക ഗ്രീസിന് നൽകുന്ന നിറം മറ്റൊരു നിർമ്മാതാവ് അതേതരം ഗ്രീസിന് നൽകണമെന്നില്ല. ഗ്രീസുക ൾക്ക് പല നിറങ്ങൾ നൽകുന്നതിന് പ്രധാന ചില കാരണങ്ങൾ ഉണ്ട്.ഒരേ ഫാക്ടറിയിലോ, വർക്ക് ഷോപ്പിലോ പലതരം ഗ്രീസുകൾ ഉപയോഗിക്കു മ്പോൾ നിറങ്ങൾ അവയെ വേഗത്തിൽ തിരിച്ച റിയാൻ സഹായിക്കുന്നു. ഇത് തെറ്റായ ഗ്രീസ് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. ഒപ്പം ഗ്രീസുകൾക്ക് നേരിയ നിറം നൽകുന്നത് വഴി ഉപയോഗിച്ച് കഴിയുമ്പോൾ അതിൽ എന്തെ ങ്കിലും മാലിന്യം കലർന്നിട്ടുണ്ടോ എന്ന് എളുപ്പ ത്തിൽ തിരിച്ചറിയാൻ സഹായിക്കും.ഓരോ ഗ്രീസിനും അതിൻ്റേതായ പ്രത്യേകതകളും ഉപയോഗങ്ങളും ഉണ്ട്.
📌ചില പ്രധാന ഗ്രീസ് തരങ്ങളും അവയുടെ ഉപയോഗങ്ങളും താഴെക്കൊടുക്കുന്നു:
💥 കാൽസ്യം ഗ്രീസ് (Calcium Grease): ഇത് സാധാരണയായി ഉപയോഗിക്കുന്ന ഒരു മൾട്ടി പർപ്പസ് ഗ്രീസ് ആണ്. നല്ല വെള്ളം പ്രതിരോധി ക്കാനുള്ള ശേഷി, നാശത്തിൽ നിന്ന് സംര ക്ഷണം എന്നിവ ഇതിനുണ്ട്. കുറഞ്ഞ താപനില യിൽ ഉപയോഗിക്കാൻ ഇത് വളരെ അനുയോ ജ്യമാണ്. മറൈൻ, ഇൻഡസ്ട്രിയൽ, ഓട്ടോമോ ട്ടീവ്, അഗ്രികൾച്ചറൽ ആപ്ലിക്കേഷനുകളിൽ ഇത് സാധാരണയായി ഉപയോഗിക്കുന്നു.
💥 ലിഥിയം ഗ്രീസ് (Lithium Grease): ഇത് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മൾട്ടി പർപ്പ സ് ഗ്രീസ് ആണ്. ഉയർന്ന താപനില, ഉയർന്ന മർദ്ദം, നാശം എന്നിവയിൽ നിന്ന് നല്ല സംരക്ഷ ണം നൽകുന്നു. വാഹനങ്ങൾ, ഗാർഡനിംഗ് ഉപകരണങ്ങൾ, വ്യാവസായിക യന്ത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയിൽ ഇത് വ്യാപക മായി ഉപയോഗിക്കുന്നു.
💥 അലുമിനിയം കോംപ്ലക്സ് ഗ്രീസ് (Aluminum Complex Grease): വളരെ ഉയർന്ന താപനിലയെ പ്രതിരോധിക്കാനുള്ള കഴിവ്, മികച്ച വെള്ളം പ്രതിരോധിക്കാനുള്ള ശേഷി, തുരുമ്പും നാശവും തടയുക തുടങ്ങിയ ഗുണങ്ങളുണ്ട്. ഫുഡ് ഇൻഡസ്ട്രിയിൽ ഇത് കൂടുതലായി ഉപയോഗി ക്കപ്പെടുന്നു. ഓട്ടോമോട്ടീവ്, സ്റ്റീൽ മില്ലിംഗ്, നിർമ്മാണം, കൃഷി വ്യവസായങ്ങളിലും ഇത് ഉപയോഗപ്രദമാണ്.
💥 ബേരിയം കോംപ്ലക്സ് ഗ്രീസ് (Barium Complex Grease): ഉയർന്ന പ്രകടനമുള്ള ഗ്രീസ് ആണിത്. യന്ത്രപരമായ സ്ഥിരത, ഉയർന്ന താപനില പ്രതിരോധം, കനത്ത ഭാരങ്ങളെയും ഉയർന്ന വേഗതയെയും ചെറുക്കാനുള്ള കഴിവ്, മികച്ച ജല സഹിഷ്ണുത, ഓക്സിഡേഷൻ സ്ഥിരത, രാസവസ്തുക്കളോടുള്ള പ്രതിരോധം എന്നിവയ്ക്ക് ഇത് പേരുകേട്ടതാണ്. വ്യാവസാ യിക, എയറോനോട്ടിക്കൽ, മറൈൻ, നിർമ്മാണ ആപ്ലിക്കേഷനുകളിൽ കനത്ത ഭാരം വരുന്ന സാഹചര്യങ്ങളിൽ ഇത് ഉപയോഗിക്കുന്നു.
💥സിന്തറ്റിക് ഗ്രീസ് (Synthetic Grease): ഉയർന്ന താപനില, കുറഞ്ഞ താപനില, കനത്ത ഭാരം തുടങ്ങിയ അങ്ങേയറ്റത്തെ സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്ന ഗ്രീസുകളാണിവ. പ്രത്യേക ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തവയാണ്.
💥 മോളി ഗ്രീസ് (Moly Grease / Molybdenum Disulfide Grease): ഇതിൽ molybdenum disulfide എന്ന ഖര ലൂബ്രിക്കന്റ് അടങ്ങിയിരിക്കുന്നു. ഇത് ലോഹങ്ങൾ തമ്മിലുള്ള ഘർഷണം കുറയ് ക്കാൻ സഹായിക്കുന്നു. ഉയർന്ന മർദ്ദവും, ഭാര വുമുള്ള ആപ്ലിക്കേഷനുകളിൽ ഇത് ഉപയോഗി ക്കുന്നു.
വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഗ്രീസുകളുടെ രാസഘടനയും വ്യത്യസ്തമാണ്. ചില പ്രധാന തരങ്ങൾ ഇവയാണ്
🔅മെക്കാനിക്കൽ ഗ്രീസ്: യാന്ത്രിക ഉപകരണ ങ്ങളുടെ കഷ്ടപ്പാടുകൾക്കും, ബലവും കുറയ് ക്കാനുമായി ഉപയോഗിക്കുന്നു. സാധാരണ യായി ലിതിയം, ബാർബറോൺ എന്നിവയുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കുന്നു.
🔅വാഷിംഗ് ഗ്രീസ്: തണുത്ത വെള്ളത്തിൽ ലയിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. കുപ്പികൾ, ടാങ്കുകൾ എന്നിവയുടെ വൃത്തിയാ ക്കലിനായി ഉപയോഗിക്കുന്നു.
🔅ഹൈഡ്രോളിക് ഗ്രീസ്: ഹൈഡ്രോളിക് സിസ്റ്റ ങ്ങളിൽ ഉപയോഗിക്കുന്നു. ഉയർന്ന സമ്മർദ്ദ ത്തിലൂടെ പ്രവർത്തിക്കുന്നു.
🔅ഇലക്ട്രിക്കൽ ഗ്രീസ്: ഇലക്ട്രിക്കൽ കണക്ടർ, സ്വിച്ച് എന്നിവയുടെ സമ്പർക്കം മെച്ചപ്പെടുത്തു ന്നതിനും കറുപ്പ് തടയുന്നതിനും ഉപയോഗിക്കു ന്നു.
🔅താപഗ്രീസ്: ഉയർന്ന താപത്തിൽ പ്രവർത്തി ക്കുന്ന ഉപകരണങ്ങൾക്കായി രൂപകൽപന ചെയ്തതാണ്. താപം പകരാൻ കഴിയുന്ന ഗുണങ്ങൾ ഉണ്ട്.
🔅സിഗ്മൻ ഗ്രീസ്: പ്രത്യേക സാങ്കേതിക ആവ ശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്രത്യേക ഗ്രീസു കൾ.
ഈ ഉപയോഗങ്ങൾക്ക് അവയുടെ നിറം വച്ച് കണ്ടു പിടിക്കാം.
🧩ചുവപ്പ് ഗ്രീസ്: ഉയർന്ന താപനിലയിൽ പ്രവർ ത്തിക്കുന്ന ഹെവി ഡ്യൂട്ടി മെഷിനറി ഭാഗങ്ങൾ ക്ക് ഉപയോഗിക്കുന്നു.
👉അമേരിക്കൻ പതാകയിലെ 50 നക്ഷത്രങ്ങൾ ഓരോന്നും അമേരിക്ക യിലെ 50 സംസ്ഥാനങ്ങളെ പ്രതിനിധീ കരിക്കുന്നു. ഈ പതാകയിലെ ചുവപ്പും, വെള്ളയും നിറങ്ങളിലുള്ള പതിമൂന്ന് വരകൾ അമേരിക്ക ബ്രിട്ടനി ൽനിന്ന് സ്വാതന്ത്ര്യം നേടിയ ആദ്യത്തെ 13 കോളനികളെയാണ് സൂചിപ്പിക്കു ന്നത്. അമേരിക്ക യുടെ ചരിത്രത്തിൽ ഓരോ പുതിയ സംസ്ഥാനം ചേർന്നപ്പോ ൾ ഓരോ നക്ഷത്രവും പതാകയിൽ ചേർ ത്തു. ആദ്യകാല പതാകയിൽ 13 നക്ഷത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നു ള്ളൂ.ഇന്ന് 50 സംസ്ഥാനം ഉള്ളതിനാൽ 50 നക്ഷത്രങ്ങൾ ഉണ്ട്.
Читать полностью…⭐ഭാരത് മാതാവിന്റെ ചരിത്രം ⭐
👉ഭാരത് മാതാവ് (ഭാരതാംബ) എന്നത് ഇന്ത്യയെ സ്ത്രീരൂപത്തിൽ പ്രതിനിധീകരിക്കുന്ന ഒരു സങ്കല്പമാണ്. സാധാരണയായി കുങ്കുമം നിറ മുള്ള സാരി ധരിച്ച, കൈയിൽ ദേശീയ പതാക യേന്തിയ സ്ത്രീരൂപമായാണ് ഭാരത മാതാവിനെ ചിത്രീകരിക്കുന്നത്. ചിലപ്പോൾ സിംഹത്തിനു മേൽ ഇരിക്കുന്നവളായും കാണുന്നു.
പുരാതന ഇന്ത്യയിലോ, മധ്യകാലത്തോ "മാതൃ രാജ്യം" എന്ന ആശയം ഉണ്ടായിരുന്നില്ല. ഭാരതം എന്ന പേര് പഴയ ലിഖിതങ്ങളിൽ കാണുന്നു വെങ്കിലും, മാതാവെന്ന ആശയം ആധുനിക കാലഘട്ടത്തിലാണ് രൂപം കൊണ്ടത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയുടെ പുനരുദ്ധാനത്തോടെയാണ് ഭാരത മാതാവിന്റെ പ്രതീകം ശ്രദ്ധയാകർഷിച്ചത്. 1873-ൽ കിരൺ ചന്ദ്ര ബന്ദോപാധ്യായുടെ "ഭാരത് മാതാ" എന്ന നാടകം അവതരിപ്പിക്കപ്പെ ട്ടു. ബങ്കിംചന്ദ്ര ചാറ്റർജിയുടെ "വന്ദേ മാതരം" എന്ന ഗാനം ഈ ആശയത്തെ കൂടുതൽ ശക്തി പ്പെടുത്തി.
1905-ൽ ബംഗാൾ വിഭജനത്തിന് എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി അബനീന്ദ്രനാഥ് ടാഗോർ വരച്ച ചിത്രമാണ് ഭാരത മാതാവിന്റെ ഏറ്റവും പ്രശസ്തമായ രൂപം.ചാറ്റര്‍ജിയുടെ ആനന്ദമഠം വായിച്ചതിന്റെ പ്രേരണയാലാണ് രബിന്ദ്രനാഥ ടാഗോറിന്റെ മരുമകനായ അബനീ ന്ദ്രനാഥ് ഭാരത് മാതാവിന് മുഖവും, രൂപവും നല്‍കിയത്. നാല് കൈകളുള്ള, കാവി വസ്ത്രം ധരിച്ച സ്ത്രീ, പുസ്തകം, വെള്ളതുണി, നെൽ ക്കതിര്‍, രുദ്രാക്ഷമാല എന്നിവ കൈയിൽ പിടി ച്ചിരിക്കുന്ന ഈ ചിത്രം ദേശീയതയുടെ പ്രതീകമാ യി മാറി.അബനീന്ദ്രനാഥ് വരച്ച ചിത്രം ഇപ്പോഴും കൊല്‍ക്കത്തിയിലെ മ്യൂസിയത്തില്‍ സൂക്ഷി ക്കുന്നുണ്ട്.
"ഭാരത് മാതാ കീ ജയ്" എന്ന മുദ്രാവാക്യം രൂപ പ്പെടുത്തിയതും പ്രചരിപ്പിച്ചതും അസീമുള്ള ഖാനാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടു ന്നവരെ ഒന്നിപ്പിക്കാൻ ഈ മുദ്രാവാക്യം പ്രധാന ആയുധമായി. 1857ലെ ഒന്നാം സ്വാതന്ത്ര്യസമര ത്തി നിടെയാണ് ഈ മുദ്രാവാക്യം ആദ്യമായി അസീമുള്ള ഖാൻ ഉയർത്തുകയായിരുന്നു. നാനാസാഹേബിന്റെ ദിവാനും, പിന്നീട് പ്രധാന മന്ത്രിയായിരിക്കെ ബ്രിട്ടീഷുകാരുടെ ക്രൂരത നേരിട്ട അനുഭവവും, വിദേശ യാത്രകളിൽ നിന്ന് നേടിയ അറിവുകളുംഅസീമുള്ള ഖാനെ ഈ മുദ്രാവാക്യം രൂപപ്പെടുത്താൻ പ്രേരണയായി.
1936-ൽ ശിവപ്രസാദ് ഗുപ്ത് വാരാണസിയിൽ ഒരു ഭാരത് മാതാ ക്ഷേത്രം പണികഴിപ്പിച്ചു. ഈ ക്ഷേത്രം മഹാത്മാഗാന്ധിയാണ് ഉദ്ഘാടനം ചെ യ്തത്. ഇവിടെ വിഗ്രഹങ്ങൾക്ക് പകരം അവിഭ ക്ത ഇന്ത്യയുടെ ഭൂപടമാണ് ഉണ്ടായിരുന്നത്. ഇത് എല്ലാ ജാതിമത വിഭാഗങ്ങൾക്കുമായി തുറന്നുകൊടുത്ത ഒരു ക്ഷേത്രമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷവും ഭാരത് മാതാവിന്റെ പ്രതീകം പ്രാധാന്യം നിലനിർത്തി. ഇന്ത്യൻ പാർലമെന്റിൽ ഇന്നും ഈ ചിത്രം പ്രദർശിപ്പി ച്ചിരിക്കുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും ഈ പ്രതീകം ഉപയോഗിക്കുന്നു.
ഭാരത് മാതാവ് കേവലം ഒരു കലാകൃതി മാത്ര മല്ല, മറിച്ച് ഇന്ത്യയുടെ സാംസ്കാരിക ഐക്യ ത്തിന്റെയും, ദേശീയ അഭിമാനത്തിന്റെയും പ്രതീകമായി മാറി.ഇന്ന് ഭാരത് മാതാവ് ഇന്ത്യൻ ഐക്യത്തിന്റെയും, ദേശസ്നേഹത്തിന്റെയും ശക്തമായ പ്രതീകമാണ്. ചിത്രങ്ങൾ, പ്രതിമ കൾ, മുദ്രാവാക്യങ്ങൾ എന്നിവയിലൂടെ ഭാരത മാതാവ് ഇന്ത്യൻ പൊതുജന മനസ്സിൽ ഉറച്ചി രിക്കുന്നു.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢