"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.
⭐മദ്യം കഴിക്കുമ്പോൾ ഗ്ലാസുകൾ കൂട്ടിമുട്ടിച്ച് ചിയേഴ്സ് പറയുന്നത് എന്തിന്? ⭐
👉നമ്മുടെ ഇന്ദ്രിയങ്ങളെ ഉണർത്തുന്നതിന്റെ ഭാഗമായിട്ടാണ് മദ്യം കഴിക്കുമ്പോൾ ഗ്ലാസുകൾ കൂട്ടിമുട്ടിച്ച് ചിയേഴ്സ് പറയുന്നത്. മദ്യം കഴിക്കു മ്പോൾ നമുക്കത് കാണാൻ സാധിക്കും, തൊടാൻ സാധിക്കും, രുചിക്കാൻ സാധിക്കും, മണക്കാനും സാധിക്കും. പക്ഷേ, നമുക്ക് അത് കേൾക്കാൻ സാധിക്കാത്തത് കൊണ്ടാണത്രെ ആദ്യം തന്നെ ഗ്ലാസുകൾ പരസ്പരം മുട്ടിച്ച് ആ ശബ്ദം കേൾക്കുന്നത് എന്ന് വിശ്വസിക്കുന്നവ രുണ്ട്.പഞ്ചേന്ദ്രിയങ്ങളെയും ഉണർത്തുക എന്നത് തന്നെ.
ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ശീലമല്ല. വളരെ അധികം പഴക്കമുള്ള ഒരു രീതിയാണ് ഈ ഗ്ലാസുകൾ കൂട്ടിമുട്ടിച്ച് ശബ്ദമുണ്ടാക്കുന്ന ത് എന്നാണ് പറയുന്നത്. ഫ്രഞ്ച് വാക്കായ ‘chiere’ -ൽ നിന്നാണ് ചിയേഴ്സ് എന്ന വാക്ക് വന്നിരിക്കുന്നത്. മുഖം, തല എന്നൊക്കെയാണ് ഇതിന് അർത്ഥം വരുന്നത്. എന്നാൽ, 18 -ാം നൂറ്റാണ്ട് ആയപ്പോഴേക്കും സന്തോഷവും , പ്രോത്സാഹനവും ഒക്കെ പ്രകടിപ്പിക്കാനുള്ള വാക്കായി ചിയേഴ്സ് മാറിക്കഴിഞ്ഞിരുന്നു. ഇന്ന്, നല്ലത് സംഭവിക്കട്ടെ എന്ന അർത്ഥത്തി ലാണ് മിക്കവരും ചിയേഴ്സ് പറയുന്നത്.എന്തിന് എന്ന് പോലും അറിയാതെ ചിയേഴ്സ് പറയുന്ന വരും ഉണ്ട്.
കൂട്ടുകൂടി മദ്യപിക്കുമ്പോൾ ഒന്നുകൂടി എല്ലാവരും പരസ്പരം അടുക്കുന്നതിനും ഒന്നായിരിക്കുന്നതിനും വേണ്ടിയാണ് ആളുകൾ പരസ്പരം ഗ്ലാസുകൾ കൂട്ടിമുട്ടിക്കുന്നത് എന്നാണ് മറ്റൊരു വിശ്വാസം.
ദൈവങ്ങളോട് പ്രാർത്ഥിക്കുക, അവർക്കായി നൽകുക ഇതിനൊക്കെ വേണ്ടി ഗ്ലാസുകൾ കൂട്ടിമുട്ടിക്കുന്നു എന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതുപോലെ കൂടെയുള്ള ആളുകളുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നതിന് വേണ്ടി ഗ്ലാസുകൾ കൂട്ടിമുട്ടിക്കുന്നരും ഉണ്ടത്രെ.
എന്തൊക്കെ തന്നെയായാലും മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെ എന്നത് മറക്കരുത്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉രണ്ടാംലോമഹായുദ്ധ കാലം. ബ്രിട്ടീഷ് അധീനതയിലുള്ള ഇന്ത്യയെയും യുദ്ധഭീതി പിടികൂടി. മദ്രാസ് പട്ടണത്തിലൊക്കെ ജപ്പാന്റെ വ്യോമാക്രമണമുണ്ടായി. കിഴക്കന്‍ തീരത്തു കൂടി ജപ്പാന്‍ പടയാളികള്‍ ഇരച്ചുകയറുമെന്ന ഭീതി ഉയര്‍ന്നു. അങ്ങനെയുണ്ടായാല്‍ 'മദ്രാസി'ലെ ബ്രിട്ടീഷുകാര്‍ക്ക് മൂന്നാറിലെത്തി കൊച്ചി തുറമുഖം വഴി രക്ഷപ്പെടാന്‍ അവര്‍ ഒരു വഴിയങ്ങ് വീതികൂട്ടി വെട്ടി. രക്ഷപ്പെടാന്‍ വേണ്ടി വെട്ടിയ ആ വഴിയാണ് 'എസ്‌കേപ്പ് റോഡ്'. ഇപ്പോളത് കൊടൈക്കനാല്‍-മൂന്നാര്‍ സംസ്ഥാന പാതയെന്നാണ് അറിയപ്പെടുന്നത്.
യുദ്ധം കഴിഞ്ഞും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച തിനുശേഷവും ഈ പാതയിലൂടെയുള്ള സഞ്ചാരവും ചരക്കുകടത്തും നടന്നുവന്നു. 1990 വരെ ഏറെ ബുദ്ധിമുട്ടിയാണെങ്കിലും ഇതിലൂടെ യുള്ള യാത്രയ്ക്ക് അനുവാദമുണ്ടായിരുന്നു. പിന്നീട് പാതയുടെ ഉടമസ്ഥാവകാശത്തില്‍ കേരള ഹൈവേ വകുപ്പും തമിഴ്നാട് വനം വകുപ്പും തമ്മില്‍ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഇതിലൂടെയുള്ള സഞ്ചാരം പൂര്‍ണമായും നിരോധിച്ചു.തമിഴ്നാടും കേരളവും തമ്മിലുള്ള ഉടമസ്ഥ തര്‍ക്കം കാരണം നിലവില്‍ വാഹന ങ്ങള്‍ കടത്തിവിടുന്നില്ല.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉എല്ലാ വ്യാഴാഴ്ചയുമാണ് ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കിന്റ (Broadcast Audience Research Council – BARC) റേറ്റിംഗ് വിവരങ്ങള്‍ പുറത്തു വരുന്നത്. കേരളത്തില്‍ 70 ലക്ഷം വീടുകളില്‍ കേബിള്‍ കണക്ഷനോ, ഡിഷ് ആന്റിനയോ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ വെറും 700 / 800 വീടുകളിലെ സെറ്റ്‌ടോപ്പ് ബോക്സുകളിൽ റേറ്റിംഗ് പരിശോധിക്കുന്ന ബാര്‍ക്ക് മെഷീന്‍ സ്ഥാപിച്ചാണ് ഇവര്‍ ആധികാ രികത അളക്കുന്നത്. ഓരോ പരിപാടിയും എത്ര സമയം കാണുന്നു എന്നതിനെ അടിസ്ഥാന മാക്കി ആണ് റേറ്റിംഗ് നിശ്ചയിക്കുന്നത്. ഇതിന്റെ ഒക്കെ ആധികാരികത എന്താണെന്ന് ചോദിച്ചാല്‍ ആർക്കും കൃത്യം മറുപടിയില്ല. എന്തായാലും ഏത് ചാനലിന് എത്ര സമയം പരസ്യം കൊടുക്കണമെന്ന് പരസ്യ ദാതാക്കൾ തീരുമാനിക്കുന്നത് ഈ റേറ്റിങ് നോക്കിയിട്ടാണ്.
കേരളത്തില്‍ ബാര്‍ക്ക് സ്ഥാപിച്ച 700 മെഷീനുക ളില്‍ 90 ശതമാനവും തൃശൂര്‍ മുതല്‍ തിരുവന ന്തപുരം വരെയാണ്. നേരത്തെ ടാം (TAM) റേറ്റിംഗ് നടത്തിയ കാലത്ത് ഇത്തരം വീടുകളി ലെ റേറ്റിംഗ് സംവിധാനത്തില്‍ തിരിമറി നടത്തി യതിന് രണ്ട് പ്രധാന മലയാളം എന്റര്‍ടെയിന്‍ മെന്റ് ചാനലുകളെ തൊണ്ടിസഹിതം പിടിച്ചതാ ണ്. ഈയടുത്ത കാലത്ത് ബാര്‍ക്ക് മെഷീനുക ളില്‍ കൃത്രിമം കാണിച്ചു റേറ്റിംഗ് പെരുപ്പിച്ചു എന്ന കുറ്റത്തിന് റിപ്പബ്ലിക് ടിവി ഉടമയും എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതുമാണ്. ബാര്‍ക്ക് റേറ്റിംഗ് എന്നത് ഒരിക്കലും വിശുദ്ധ പശുവായി കാണേണ്ടതില്ല. പക്ഷേ എന്തിനും ഒരു വ്യവസ്ഥയും അളവുകോലും വേണം എന്നതുകൊണ്ട് തൽക്കാലം അതിന് ആശ്രയിക്കാതെ തരമില്ലെന്ന് മാത്രം.
👉കാൽനട യാത്രക്കാർക്ക് റോഡ്മുറിച്ചു കടക്കാനുള്ള വരകളാണ് പെഡസ്ട്രിയൻ ക്രോസ് ലൈൻ അഥവാ സീബ്രാലൈൻ. റോഡിന് കുറുകെ കനത്തിൽ ഇടവിട്ടിടവിട്ടുള്ള വരകളാണിത്. കാൽനടയാത്രക്കാർ സീബ്രാ ലൈനിനടുത്തെത്തിയാൽ വാഹനങ്ങൾ നിർത്തിക്കൊടുക്കണമെന്നാണ് നിയമം.
ലോകത്തിൽ എല്ലായിടത്തും അംഗീകരിക്ക പ്പെട്ട ഒരു സംവിധാനമാണിത്. ഒരു സീബ്രയുടെ ശരീരത്തിലെ വരകളുടെ സദൃശമായി റോഡിൽ ഇരുണ്ടതും , മങ്ങിയ നിറത്തിലുള്ളതുമായ സമാന്തര വരകൾ രേഖപ്പെടുത്തുന്നു. വെളുപ്പും കറുപ്പുമുള്ള വരകളാണ് പൊതുവേ ഉണ്ടാകുക. 40 മുതൽ 60 സെ.മീറ്റർ വരെ വീതിയിലാണ് വരകളുണ്ടാവുക. വിവിധ രാജ്യങ്ങളിലെ സീബ്രാ വരകളിൽ ഘടനയിലും നിറത്തിലും ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ട്. സീബ്ര ക്രോസ്റ്റിംഗി ൽ ഡ്രൈവർമാർക്ക് പ്രത്യേക ശ്രദ്ധ നൽകുന്ന തിന് ബെലീഷ ബീക്കൺ സ്ഥാപിക്കാറുണ്ട്.
എല്ലാവർക്കും സുരക്ഷിതമാക്കുന്നതിനുള്ള ഒരു പരിഹാരമായി 1951 ഒക്‌ടോബർ 31 നാണ് സീബ്രാ ക്രോസിംഗ് ജനിച്ചത്. യുകെ റോഡുകളി ലെ ഗതാഗതത്തിൻ്റെ അളവ് വർഷം തോറും വർദ്ധിച്ചുകൊണ്ടിരുന്നപ്പോൾ വാഹനങ്ങൾ ഉപയോഗിക്കാത്ത കാൽനടയാത്രക്കാരുടെ അപകട മരണങ്ങൾ കുറയ്ക്കാനായാണ് ഇത് വികസിപ്പിച്ചത്.1940-കളുടെ അവസാനത്തിൽ, യുകെയിലെ ആയിരം സ്ഥലങ്ങളിൽ വ്യത്യസ്ത റോഡ് മാർക്കിംഗുകൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നടത്തി. ഒടുവിൽ ഏറ്റവും ഫലപ്രദമായ കറുപ്പും , വെളുപ്പും വരകൾ തിരഞ്ഞെടുത്തു.ദൂരെ നിന്ന് കാണാവുന്ന വരകൾ ഡ്രൈവർമാർക്ക് അവരുടെ വേഗത കുറയ്ക്കാൻ മതിയായ സമയം നൽകുന്നുവെ ന്ന് മാത്രമല്ല തെരുവിലൂടെ നടക്കുന്ന കാൽനട യാത്രക്കാരെ ഇതിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ വ്യക്തമായി കാണാം.
യൂകെ പാർലമെൻ്റ് അംഗവും , പിന്നീട് പ്രധാനമന്ത്രിയാകുമായിരുന്ന ജിം കാലഗനാണ് സീബ്രാ ക്രോസിംഗിന് ആ പേരു നൽകിയത് . റോഡിലെ വരകൾ സീബ്രാ ജീവിയെപ്പോലെ കാണപ്പെടുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. റോഡ് ക്രോസിംഗുകളിൽ പ്രത്യക്ഷപ്പെടുന്ന ഒരേയൊരു ജീവി മാത്രമല്ല സീബ്രകൾ. മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരവധി ക്രോസിംഗുകൾ ഉണ്ട് . മൃഗങ്ങളുടെ ക്രോസിംഗു കളിൽ ചിലത് വിശദമാക്കാം.
⚡പെലിക്കൻ ക്രോസിംഗ് - ട്രാഫിക് ലൈറ്റുകളുള്ള രണ്ട് തൂണുകൾ അത് എപ്പോൾ കടക്കാൻ സുരക്ഷിതമാണെന്ന് നിങ്ങളെ അറിയിക്കാൻ മിന്നുന്ന ഐക്കൺ ഫീച്ചറും കാണാം.
⚡പഫിൻ ക്രോസിംഗ് - കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ അവരെ കണ്ടെത്തുന്ന സെൻസർ ഉപയോഗിച്ച് പെലിക്കൻ ക്രോസിംഗ് മെച്ചപ്പെടുത്തൽ.
⚡ടൂക്കൻ ക്രോസിംഗ് - ഈ ക്രോസിംഗ് സൈക്കിൾ യാത്രക്കാർക്ക് കുറുകെ കയറാൻ അനുവദിക്കുന്നു. ഇതിലൂടെ രണ്ടുപേർക്ക് (കാൽനടക്കാർക്കും , സൈക്കിൾ യാത്രക്കാർക്കും) കടന്നുപോകാൻ കഴിയും .
⚡പെഗാസസ് ക്രോസിംഗ് - പുരാണത്തിലെ പറക്കുന്ന കുതിരയുടെ പേരിലുള്ള ഈ ക്രോസിംഗ് കുതിരസവാരിക്കാരെ സുരക്ഷിതമായി തെരുവ് മുറിച്ചുകടക്കാൻ അനുവദിക്കുന്നു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
⭐"അമ്മായിയമ്മയുടെ നാവെന്ന് " വിളിപ്പേരുള്ള ചെടി ഏത് ?⭐
👉ആഫ്രിക്കൻ വംശജനായ ഒരു അലങ്കാര ച്ചെടിയാണ് സർപ്പപ്പോള (ശാസ്ത്രീയനാമം: Sansevieria trifasciata). നിത്യഹരിത ബഹുവർഷ കുറ്റിച്ചെടി. മണ്ണിൽനിന്നും നേരേ ഉയർന്നു നിൽക്കുന്ന കട്ടിയുള്ള ഇലകൾ. പാമ്പിനെ പ്പോലെയുള്ള രൂപത്താൽ ഇതു പാമ്പുചെടിയെ ന്ന് അറിയപ്പെടുന്നു. മൂർച്ചയുള്ള വശങ്ങളുള്ള തിനാൽ അമ്മായിയമ്മയുടെ നാവെന്നും ഇതിനെ വിളിക്കുന്നു.
വളരെക്കുറച്ച് വെളിച്ചവും , വെള്ളവും മാത്രം മതിയായതുകൊണ്ട് ചട്ടിയിൽ വളർത്താനും വീടിനുള്ളിൽ വളർത്താനും അനുയോജ്യമാണ്. . നാസയുടെ ഒരു പഠനപ്രകാരം വിഷാംശമുള്ള നൈട്രജൻ ഓക്സൈഡുകളും , ഫോർമാൽഡി ഹൈഡും മറ്റും വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധീകരിക്കാൻ ഈ ചെടിക്കുള്ള കഴിവു കാരണം വീടിനുള്ളിൽ വളർത്താൻ ഏറ്റവും യോജിച്ച ചെടിയാണിതെന്നാണ്. അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുക എന്നതാണ് ഈ ചെടിയുടെ ധര്‍മ്മമെങ്കിലും യഥാര്‍ത്ഥ സര്‍പ്പപ്പോളയുടെ വര്‍ഗ്ഗത്തില്‍ വരുന്ന ധാരാളം വിഷമുള്ള ചെടികളും ഉണ്ട്.
⭐കുളിയും തേവാരവും എന്ന പ്രയോഗത്തിലെ തേവാരം എന്താണ്?⭐
👉അലക്കും കുളിയും എന്നൊരു നാടൻ പ്രയോഗം ഉള്ളതിനാൽ പലരും കരുതുന്നത് കുളിയും തേവാരവും എന്നുപറഞ്ഞാൽ തുണിയലക്കും കുളിയും എന്നായിരിക്കും എന്നാണ്. മറ്റു ചിലർ വിചാരിച്ചിരുന്നത് ‘കക്കൂസിൽ പോകൽ’ ആണെന്നാണ്. കുളിച്ചു കഴിഞ്ഞു ഈ പരിപാടി എന്തിനാണ് ചെയ്യുന്നത് എന്നും പലരും ആലോചിക്കാറുണ്ട്. എന്നാൽ ഇത് തെറ്റാണ് .ദേവകാര്യം എന്നതിന്റെ ചുരുക്കമാണ് തേവാരം.
കുളി കഴിഞ്ഞ് ഹിന്ദുക്കൾ പ്രത്യേകിച്ച് ബ്രാഹ്മണർ ദേവതക ൾക്ക് പൂജയും , മറ്റുമായി നീക്കി വക്കുന്ന സമയവും ചടങ്ങുകളും ആണ് തേവാരം എന്നറിയപ്പെടുന്നത്. ബ്രാഹ്മണ ഇല്ലങ്ങളിൽ ദിവസവും രാവിലെ നേദ്യം വച്ചു പൂജ ചെയ്യും. ഓരോ കുടുംബത്തിനും അവരവർ ആരാധിക്കുന്ന ദേവി/ദേവൻ ഉണ്ടാവും. ആ ദൈവങ്ങൾക്ക് നേദ്യം കൊടുത്ത തിനു ശേഷമേ വീട്ടുകാർ ഭക്ഷണം കഴിക്കൂ. ആ പൂജക്ക് ആണ് തേവാരം എന്നു പറയുന്നത്.
വിവിധ മതങ്ങളിൽ ഇത് ആചരിച്ചിരുന്നു. ഈശ്വര സേവ എന്നു മാത്രമാണ് അതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. അതായത് “ദേവകാര്യം (പൂജ) എന്നതിന്റെ ചുരുക്കമാണ് തേവാരം.” എന്നാൽ തമിഴ്‌നാട്ടിൽ തേവാരം എന്നുദ്ദേശിക്കുന്നതു് ശൈവഹിന്ദുക്കളുടെ പ്രാമാണികഗ്രന്ഥങ്ങളായ തിരുമുറ എന്ന ഗ്രന്ഥസഞ്ചയത്തിലെ ആദ്യത്തെ ഏഴു കൃതികളെയാണു്.
👉 ഫ്രിജിയയിലെ രാജാവായ ഗോർഡിയസിന്റെ കൊട്ടാരത്തിൽ സങ്കീർണ്ണമായ ഒരു കയർ കുരുക്ക് ഉണ്ടായിരുന്നു. അതഴിക്കുന്ന ആളാകും ഏഷ്യയുടെ ചക്രവർത്തിയെന്നാ യിരുന്നു വിശ്വാസം. അലക്സാണ്ടർ ചക്രവർത്തി അവിടെ എത്തി കയർകുരുക്ക് അഴിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് ക്ഷമ നശിച്ച് വാളുകൊണ്ട് വെട്ടി കുരുക്കഴിച്ചതായി ഒരു കഥയുണ്ട്. ആ കുരുക്ക് പോലെ പരസ്പരം കുരുങ്ങിക്കിടക്കുന്നത് കൊണ്ട് ലോകത്തെ ങ്ങും ഷഡ്പദങ്ങളിലും ചെറു ജീവികളിലും പരാദമായി സാധാരണമായി കാണാറുള്ള ജീവികളെ ഗോർഡിയൻ വേം എന്ന് വിളിക്കാ റുണ്ട്. ഗോർഡിയേസിയെ (Gordiacea) എന്നും വിളിച്ചിരുന്ന നെമറ്റൊമോർഫ (Nematomorpha) വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരി ക്കുന്നത്.ഇവയെ വെള്ളത്തിലാണ് കാണുകയെ ങ്കിലും അവയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ലാർവ കാലം മുഴുവൻ ജീവിക്കുന്നത് മറ്റു ജീവികളുടെ ഉള്ളിൽ ആണ്. ഇവയുടെ ശരീരത്തിൽ ഇണ ചേരാനുള്ള സംവിധാനം ഒഴിച്ച് മറ്റ് അവയവങ്ങൾ ഒന്നും ഇല്ല. തിന്നാൽ വായില്ല, ദഹന സംവിധാനമില്ല, വിസർജ്ജനാ വയവം ഇല്ല, ശ്വസന വ്യവസ്ഥയില്ല, രക്തവും ഇല്ല. ആകെയുള്ളത് ലളിതമായ , പിണഞ്ഞ് ഇണചേരുന്നതിനുള്ള നൂൽക്കമ്പി ശരീരം മാത്രം.
Читать полностью…⭐ഇനി മുതൽ A 1 A 2 പാലോ പാലുൽപന്ന ങ്ങളോ ഇല്ല ⭐
👉 തദ്ദേശീയ ജനുസ്സ് പശുക്കൾ ഉത്പാദിപ്പി ക്കുന്ന പാലാണ് പൊതുവെ A2 പാൽ എന്ന ഗണത്തിൽ ഉൾപ്പെടുന്നത്. എരുമപാലും A2 ഗണത്തിൽ വരുന്നതാണ്. വിദേശ ജനുസ്സുകൾ ചുരത്തുന്ന പാലാവട്ടെ A1 വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. പാലിലെ ഏറ്റവും പ്രധാന മാംസ്യ മാത്രയായ ബീറ്റാ കേസീൻ എന്ന പ്രോട്ടീൻ്റെ ഘടനയിൽ വരുന്ന ചെറിയ മാറ്റങ്ങൾ മാത്രമാണ് A1, A2 വ്യത്യാസത്തിൻ്റെ ശാസ്ത്രീയാ ടിസ്ഥാനം. അല്ലാതെ പാലിൻ്റെ ഗുണത്തിലോ , മേന്മയിലോ A1 പാലും A2 പാലും തമ്മിൽ ശാസ്ത്രീയമായി പരിശോധിച്ചാൽ വ്യത്യാസ ങ്ങൾ ഒന്നും തന്നെയില്ല എന്നതാണ് വസ്തുത. എന്നാൽ നാടൻ ജനുസ്സ് പശുക്കൾ ചുരത്തുന്ന പാലിന് ഗുണവും രോഗാ പ്രതിരോധശേഷിയു മെല്ലാം ഉണ്ടെന്ന് പ്രചരിപ്പിച്ച് വിപണനം നടത്തുന്നവരുണ്ട്.
ഈ വിഷയത്തെ ശാസ്ത്രീയതയുടെ അടിസ്ഥാനത്തിൽ വിലയിരുത്തി, പാൽ വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുറെകൂടി വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ഭക്ഷ്യസുരക്ഷയും വിപണനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ദേശീയ ഏജൻസിയായ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്. എസ്. എസ്. എ. ഐ. ) പാലിലെ പ്രോട്ടീൻ വ്യത്യാസമാണ് A1, A2 എന്ന വ്യത്യാസത്തിന് അടിസ്ഥാനമെന്നിരിക്കെ കൊഴുപ്പ് പ്രധാന ഘടകമായ വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ ഉത്പന്നങ്ങളിൽ A2 എന്ന് ലേബൽ ചെയ്ത് വിപണിയിൽ എത്തിക്കുന്നത് തെറ്റിദ്ധരിപ്പി ക്കുന്ന വിപണന രീതിയാണെന്നാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്.
അതോറിറ്റി 2011-ൽ പുറത്തിറക്കിയ ഭക്ഷ്യോൽപ്പന്നങ്ങളുടെ സ്റ്റാർഡേർഡുമായി ബന്ധപ്പെട്ട നിയന്ത്രണ നിർദ്ദേശങ്ങളിൽ A1 എന്നോ A2 എന്നോ ഉള്ള വ്യത്യാസം പാലിൻ്റെ കാര്യത്തിൽ നിർണയിച്ചിട്ടില്ല, മറിച്ച് പാലിൽ പൊതുവായുള്ള കൊഴുപ്പ്, കൊഴിപ്പിതര ഘടകങ്ങൾ എന്നിവയുടെ അടിസ്ഥാനത്തി ലാണ് പാലിൻ്റെ ഗുണനിലവാരം നിർണയിച്ചിട്ടു ള്ളത്. പാലിൽ ചേർക്കുന്ന മായത്തെ തടയാനും കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്. ഇത് ലഘിച്ച് വിപണനം നടത്തുന്നവർക്ക് എതിരെ ശക്തമായ പിഴയും മറ്റ് നടപടികളും സ്വീകരി ക്കാനും വകുപ്പുണ്ട്.
A1, A2 എന്നൊരു മാനദണ്ഡം എഫ്. എസ്. എസ്. എ. ഐ. നിശ്ചയിക്കുകയോ നിർണയിക്കുക യോ ചെയ്യാത്ത സാഹചര്യത്തിൽ പാലും പാലുത്പന്നങ്ങളും A1,A2 ലേബൽ ചെയ്ത് വിപണനം നടത്തുന്നതിൽ നിന്ന് രാജ്യത്തെ ഫുഡ് ബിസിനസ് സ്ഥാപനങ്ങൾ ഉടനടി പിന്മാറണമെന്നും കേന്ദ്ര ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റി പുതിയ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഓൺലൈൻ വ്യാപാരം നടത്തുന്ന ഇ -കോമേഴ്സ് സ്ഥാപനങ്ങൾ തങ്ങളുടെ വ്യാപാര വെബ്സൈറ്റുകളിൽ നിന്ന് A1, A2 ക്ലെയ്മുകൾ ഉടനടി നീക്കണമെന്നും പുതിയ ഉത്തരവിൽ നിർദ്ദേശമുണ്ട്.
ഓഗസ്ത് 21 മുതൽ രാജ്യമെങ്ങും ഈ നിർദ്ദേശ ങ്ങൾ പ്രാബല്യത്തിലായി .ഈ സാഹചര്യത്തിൽ ഇക്കാര്യങ്ങൾ കർശനമായി നടപ്പിലാക്കിയന്ന് ബന്ധപ്പെട്ട ഫുഡ് ബിസിനസ് സ്ഥാപനങ്ങൾ ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ഏതെങ്കിലും സ്ഥാപനങ്ങൾ നേരെത്തെ തന്നെ അച്ചടിച്ച് തയ്യാറാക്കിയ A1, A2 ലേബൽ ചെയ്ത് കവറുക ളോ മറ്റോ ഉണ്ടെങ്കിൽ 6 മാസത്തിനകം പഴയ പാക്കുകൾ പൂർണ്ണമായും ഉപയോഗിച്ച് തീർത്ത് പുതിയ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അശാസ്ത്രീയതക്കും , അന്ധവിശ്വാസങ്ങൾ ക്കും തെറ്റിദ്ധരിപ്പിക്കുന്ന വിപണന തന്ത്രങ്ങൾ ക്കും വലിയ മാർക്കറ്റും പ്രചാരവും ഉള്ള നാടാണ് ഇന്ത്യ. ഈയൊരു സാഹചര്യത്തിലാണ് A1, A2 പാലുമായി ബന്ധപ്പെട്ട അശാസ്ത്രീയ വിപണന തന്ത്രങ്ങൾ തടയുന്ന കേന്ദ്ര ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റി ഇടപെടൽ പ്രസക്ത മാവുന്നത്. A1, A2 ലേബൽ ചെയ്ത് പാൽ വിൽപ്പന നടത്തുന്നത് വിലക്കുന്നതിലൂടെ പാലിൻ്റെ ഗുണനിലവാരമായ ബന്ധപ്പെടുത്തി ഏറെ പ്രചാരത്തിലുള്ള ഒരാശാസ്ത്രീയതയെ അവസാനിപ്പിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റി. എന്നാൽ രാജ്യത്തെ A2 പാൽ ലോബി നിസ്സാരക്കാരല്ല,ഉത്തരേന്ത്യ യിലും എന്തിന് കേരളത്തിൽ വരെ A2 പാൽ വിപണന കമ്പനികളുടെ ശക്തമായ മാർക്കറ്റ് സാന്നിധ്യമുണ്ട്.
ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റിയുടെ A2 പാൽ, പാലുത്പന്ന വിലക്കിനെതിരെ അവർ സാമ്പത്തികമായും രാഷ്ട്രീയമായും നീങ്ങിയേ ക്കാം. അത്തരം ഇടപെടലുകൾക്കും ലോബിയി ങ്ങുകൾക്കും തോൽപ്പിക്കാൻ കഴിഞ്ഞില്ലങ്കിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന A1,A2 പാൽ വിപണനത്തിന് രാജ്യത്ത് അറുതിയാവും.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉ഇന്ത്യയിലാദ്യമായി വനിതകളെ പൊലീസ് സേനയിൽ നിയമിച്ച നാട്ടുരാജ്യങ്ങളിലൊന്നാണ് തിരുവിതാംകൂർ. പിന്നീട് മഹാരാഷ്ട്രയിലും ഗ്രേറ്റർ ബോംബെയിലും വനിതാ പൊലീസ് നിയമിതരായി. തിരുവിതാംകൂറിൽ ഗ്രാമപ്രദേ ശങ്ങളുടെ പുരോഗതി ലക്ഷ്യമിട്ട് തിരുവിതാം കൂർ വില്ലേജ് യൂണിയൻ ആക്ട് നടപ്പാക്കിയ പ്പോൾ ആണ് പോലീസ് സേനയിൽ വനിതകളെ നിയമിച്ചത്.
ഡച്ചുകാരുമായുള്ള മാര്‍ത്താണ്ഡവര്‍മ്മയുടെ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ച് സൈന്യം പരാജയപ്പെടുകയും അവരുടെ ക്യാപ്റ്റന്‍ ഡിലനോയ് അടക്കം കുറേ ഡച്ച് പടയാളികളെ മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യം പിടികൂടി തടവിലാക്കുകയും ചെയ്തു. യുദ്ധതന്ത്രത്തില്‍ നിപുണന്‍മാരായ മാര്‍ത്താണ്ഡവര്‍മ്മയും, രാമയ്യന്‍ ദളവയും ബുദ്ധിപൂര്‍വ്വമായ തന്ത്രം മെനഞ്ഞെടുത്ത് ക്യാപ്റ്റന്‍ ഡിലനോയിയെ പാര്‍പ്പിച്ചിരുന്ന ജയിലിലേക്ക് ഒരു ദൂതനെ സംഭാഷണത്തിനയച്ചു. ക്യാപ്റ്റന്‍ ഡിലനോയ് മഹാരാജാവിനോട് കൂറു പ്രഖ്യാപിക്കുകയാണെ ങ്കില്‍ അദ്ദേഹത്തെ ജയിലില്‍നിന്നു മോചിപ്പി ക്കാമെന്നും സ്വതന്ത്രനായി തിരുവിതാംകൂറില്‍ ത്തന്നെ താമസിക്കാന്‍ അനുവദിക്കാമെന്നുമു ള്ള സന്ദേശമാണ് ദൂതന്‍ മുഖാന്തരം ഡിലനോയിയെ അറിയിച്ചത്.
ക്യാപ്റ്റന്‍ ഡിലനോയിയെക്കൊണ്ട് തന്റെ സൈന്യത്തിന് ആവശ്യമായ വിദഗ്ദ്ധപരിശീലനം നല്‍കാന്‍ കഴിയും എന്നൊരു കണക്കുകൂട്ടലോ ടുകൂടിയാണ് മാര്‍ത്താണ്ഡവര്‍മ്മ ഈ നീക്കം നടത്തിയത്. രാജാവ് പ്രതീക്ഷിച്ചതുപോലെ തന്നെ ഡിലനോയ് മാര്‍ത്താണ്ഡവര്‍മ്മയോട് കൂറു പ്രഖ്യാപിക്കുകയും തടവില്‍നിന്നു മോചിതനാവുകയും ചെയ്തു. പിന്നീട് ജീവിതാവസാനം വരെ അദ്ദേഹം മാര്‍ത്താണ്ഡ വര്‍മ്മയുടെ വിശ്വസ്ത പടനായകനായി തിരുവിതാംകൂറില്‍ത്തന്നെ താമസിക്കുകയു ണ്ടായി. അങ്ങനെയാണ് ശാസ്ത്രീയമായ ഒരു പാശ്ചാത്യ രീതിയിലുള്ള സൈനികപരിശീലനം ഇവിടെ ആരംഭിക്കുന്നത്. സൈന്യത്തിന്റെ മാര്‍ച്ചിന് ഇന്ന് ഉപയോഗിക്കുന്ന ലെഫ്റ്റ് റൈറ്റ് മുന്‍പ് കേരളത്തിലെ സൈനികര്‍ക്ക് അറിയില്ലായിരുന്നു.
അവരത് പഠിച്ചു പ്രയോഗിക്കാന്‍ ബുദ്ധിമുട്ടുന്ന തു കണ്ട് ലെഫ്റ്റ് റൈറ്റിനു പകരം 'ഓലക്കാല്‍ ശീലക്കാല്‍' എന്നീ വാക്കുകള്‍ ഉപയോഗിച്ച് മാര്‍ച്ച് നടത്തി പഠിക്കാന്‍ ആവശ്യപ്പെട്ടു.
ഒരു കാലില്‍ ഓലക്കഷണവും മറ്റെക്കാലില്‍ ശീലനാടയും കെട്ടി ”ഓലക്കാല്‍ ശീലക്കാല്‍” എന്ന് പറഞ്ഞാണ് മാര്‍ച്ചിങ് നടത്തിയത്. കുറേക്കഴിഞ്ഞ് ലെഫ്റ്റ് റൈറ്റ് അടിച്ചു മാര്‍ച്ച് ചെയ്യാന്‍ അവര്‍ പഠിക്കുകയുണ്ടായി. അതോടൊപ്പം തന്നെ വെടിക്കോപ്പുകള്‍ ഉപയോഗിച്ച് തോക്ക്, പീരങ്കി എന്നിവ ഉപയോഗിക്കാനുള്ള പരിശീലനവും സൈനികര്‍ക്കു നല്‍കി.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
തമ്പിരാൻ വണക്കം
👉വിശുദ്ധ ഫ്രാൻസിസ് സേവ്യർ പോർച്ചുഗീസ് ഭാഷയിൽ എഴുതിയ കൃതിയുടെ തമിഴ് വിവർത്തനമാണ് ഡോക്ട്രീന ക്രിസ്തം എൻ ലിൻഗ്വാ മലബാർ തമുൾ. 1578ൽ ഈ തമിഴ് കൃതി കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചു. ഭാരതീയ ഭാഷകളിലൊന്നിന്റെ തനതായ ലിപി ഉപയോഗിച്ച് ആദ്യമായി അച്ചടിച്ച കൃതിയാണിത്. തമ്പിരാൻ വണക്കം എന്നും ഈ കൃതിയെ പരാമർശിക്കാറുണ്ട്. ഈശോസഭാംഗങ്ങളായ ഫാ. ഹെൻറിക് ഹെൻറിക്കസ്, ഫാ. മാനുവൽ സാൻ പെദ്രോയുമാണ് പരിഭാഷകർ. ആകെ 16 താളുകളാണ് പുസ്തകത്തിൽ ഉള്ളത്.
ലോകത്ത് ഏറ്റവും കൂടുതൽ കൊക്കകോള ഉപയോഗിക്കുന്ന നഗരമാണ് ചാമുല...
ചിയാപാസിലെ ചമുലയിലെ കൊക്കകോള ഉപഭോഗ- പ്രതിഭാസത്തിൻ്റെ ചരിത്രം
തെക്കുകിഴക്കൻ മെക്സിക്കോയിലെ ചിയാപാസ് സംസ്ഥാനത്തിലെ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയായ ചാമുല, ഊർജ്ജസ്വലമായ തദ്ദേശീയ സംസ്കാരത്തിനും ആഴത്തിലുള്ള പാരമ്പര്യത്തിനും പേരുകേട്ടതാണ്. എന്നിരുന്നാലും, സമീപകാല ദശകങ്ങളിൽ, ചാമുലയെ ആഗോള ഭൂപടത്തിൽ ഉൾപ്പെടുത്തിയ അസാധാരണമായ ഒരു പ്രതിഭാസം ഉയർന്നുവന്നിട്ടുണ്ട്: കൊക്കകോളയുടെ അസാധാരണമായ ഉപഭോഗം.
ഒരു ആഗോള പാനീയം ഈ തദ്ദേശീയ സമൂഹത്തിൻ്റെ പാരമ്പര്യങ്ങളോടും ദൈനംദിന ജീവിതത്തോടും എങ്ങനെ ഇഴചേർന്നു എന്നതിൻ്റെ കഥയാണിത്.
1960-കളിൽ കൊക്കകോള മെക്സിക്കോയിലെ ഗ്രാമീണ, വിദൂര വിപണികളിലേക്ക് വിപുലീകരണം ആരംഭിച്ചതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. കൂടുതലും സോറ്റ്സിൽ ജനസംഖ്യയുള്ള ചാമുല, ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായിരുന്നു.
മധുരവും ഉന്മേഷദായകവുമായ രുചിയുള്ള ഈ പാനീയം പ്രദേശവാസികളുടെ ശ്രദ്ധ വേഗത്തിൽ ആകർഷിച്ചു.
ചാമുലയിൽ, പ്രാദേശിക സംസ്കാരത്തിലേക്ക് കൊക്കകോളയുടെ സംയോജനം കേവലം ഒരു ഉപഭോഗ പ്രതിഭാസമായിരുന്നില്ല, മറിച്ച് തദ്ദേശീയമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായുള്ള ഒരു സംയോജനമായിരുന്നു.
കത്തോലിക്കാ മതത്തെ തദ്ദേശീയ വിശ്വാസങ്ങളുമായി കൂട്ടിക്കലർത്തുന്ന മതപരമായ സമന്വയത്തിന് പേരുകേട്ട ചാമുലകൾ അവരുടെ മതപരമായ ചടങ്ങുകളിൽ കൊക്കകോള ഉപയോഗിക്കാൻ തുടങ്ങി.
പാനീയം ദൈവങ്ങൾക്കുള്ള വഴിപാടും ആത്മീയ രോഗശാന്തിക്കുള്ള ഉപകരണമായും മാറി. കൊക്കകോള വാതകം ശരീരത്തിൽ നിന്ന് ദുരാത്മാക്കളെ പുറന്തള്ളാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെട്ടു, ഈ സമ്പ്രദായം പോഷ് പോലുള്ള ലഹരിപാനീയങ്ങളുടെ പരമ്പരാഗത ഉപയോഗത്തിന് പകരമായി.
ചമുലയിൽ കൊക്കകോള ഉപഭോഗം വർദ്ധിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണം, അതിൻ്റെ ലഭ്യതയും, കുടിവെള്ളവുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വിലയുമാണ്.
ചിയാപാസിലെ പല ഗ്രാമീണ കമ്മ്യൂണിറ്റികളിലും, സുരക്ഷിതമായ കുടിവെള്ളത്തിൻ്റെ ലഭ്യത പരിമിതമാണ്, പ്രാദേശിക സ്റ്റോറുകളിൽ കൊക്കകോള ആവശ്യത്തിന് ലഭ്യമാണ്, കൂടാതെ കമ്പനിയുടെ മാർക്കറ്റിംഗ് കാമ്പെയ്‌നുകൾ എല്ലാവർക്കും ഇതിൻ്റെ ലഭ്യത ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
IQinfo by Niyaz Mohd
വര്‍ദ്ധിച്ചുവരുന്ന പെട്രോള്‍ വില ഓട്ടോഡ്രൈവര്‍മാരെ ഇതിലേക്ക് ആകര്‍ഷിച്ചു. ആര്‍ഇ 445, മെഗാ മാക്‌സ് എന്നീ വലുപ്പം കൂടിയ മോഡലുകളും ഇപ്പോള്‍ രംഗത്തുണ്ട്. മുന്‍പ് ടൂസ്‌ട്രോക്ക് അടക്കിവാണ നിരത്തുകളില്‍ ഇന്ന് ഡീസല്‍ മോഡലുകളുടെ വിളയാട്ടമാണ്. പെട്രോള്‍, ഡീസല്‍ എന്നീ ഇന്ധനങ്ങള്‍ കൂടാതെ സിഎന്‍ജി, എല്‍പിജി തുടങ്ങിയവ ഉപയോഗിക്കുന്ന മോഡലുകളും ബജാജ് ഇറക്കിയിട്ടുണ്ട്.
Читать полностью…👉 "തോറ്റു തൊപ്പിയിടുക , തോറ്റു തൊപ്പിയിട്ടു " എന്നിങ്ങനെയുള്ള ശൈലി എഴുത്തിലും , സംസാരത്തിലും നമ്മൾ സാധാരണയായി പ്രയോഗിക്കുന്നത് ആണ് . നാണംകെട്ട തോൽവി ഏറ്റുവാങ്ങുക എന്നാണ് അർത്ഥമാക്കുന്നത്. അതായതു തോൽവിയുടെ അങ്ങേ അറ്റത്തെ അവസ്ഥ. അതിന്റെ ആഘാതം, ആഴം പ്രതിഫലിപ്പിക്കുവാൻ ഭാഷയിൽ പലപ്പോഴും ഉപയോഗിക്കുന്ന നാടൻ ശൈലിയാണിത്.
തോറ്റു തൊപ്പിയിട്ടു എന്നുള്ള പ്രയോഗം നാട്ടിൽ പ്രചാരത്തിലിരുന്ന ഒരു നാടൻ കളിയായ തൊപ്പിക്കളിയിൽ നിന്നാണ് ഉത്ഭവിച്ചത്. സാധാരണയായി കുട്ടികൾ കളിക്കുന്ന ഒരു തരം നാടൻ കളിയാണ് തൊപ്പിക്കളി. ഇത് കൊട്ടുകളി അഥവാ നിരകളി എന്നും അറിയപ്പെടുന്നു. കല്ലോ , മഞ്ചാടിക്കുരുവോ , മരക്കട്ടകളോ ചെറിയ കല്ലുകളോ ഉപയോഗിച്ച് രണ്ടു കുട്ടികളാണ് സാധാരണ ഇതു കളിക്കുന്നത്. ഒരു സമചതുരക്കളം വരച്ചിട്ടാണ് കളിക്കുന്നത്. കോണോടു കോണുള്ള ഒൻപതു സന്ധികളുള്ള ഒരു കളം. ഓരോരുത്തരും മൂന്ന് കരുക്കൾ വീതമെടുക്കുന്നു. എന്നിട്ട് അവ മാറ്റിമാറ്റി നീക്കിയാണ് കളി നടത്തുന്നത്. കരുക്കൾ നേർരേഖയിൽ വരുത്തുന്നയാളാണ് കളി ജയിക്കുന്നത്. തുടർന്ന് തോറ്റയാൾ നേരത്തെ ഉണ്ടാക്കി വച്ചിരിക്കുന്ന പ്ലാവില കൊണ്ടോ കടലാസു കൊണ്ടോ ഉണ്ടാക്കി വച്ചിരിക്കുന്ന തൊപ്പി ധരിക്കണം.
തുടർന്ന് കളി തുടരുകയും തോറ്റയാൾ ജയിക്കുന്നതു വരെ തൊപ്പി തലയിൽ വയ്ക്കുകയും വേണം. ജയവും തോൽവിയും മാറി വരുന്നതിനനുസരിച്ചു തൊപ്പിയുടെ സ്ഥാനവും മാറും. തോൽക്കുന്നതിനെ തൊപ്പിവയ്ക്കുക അല്ലെങ്കിൽ തൊപ്പിയിടീക്കുക എന്നു പറയുന്നു . ചില ചീട്ടുകളിയിലും ഈ തൊപ്പിയിടൽ ഉണ്ട്.( കാതിൽ മച്ചിങ്ങാ കടുക്കനിടുന്നത് പോലെ) അതിനാലായിരിക്കാം മലബാറിൽ ഇതു തൊപ്പിക്കളി എന്നറിയപ്പെടു ന്നത്.മധ്യകേരളത്തിലാണ് നിരകളി എന്നറിയ പ്പെടുന്നത്. ദക്ഷിണകേരളത്തിൽ കൊട്ടുകളി എന്നും അറിയപ്പെടുന്നു.
തൊപ്പിക്കളി നാട്ടിൽ നിന്നും അപ്രത്യക്ഷമായെ ങ്കിലും, ശേഷിപ്പായി ഈ പ്രയോഗം ഭാഷയിൽ നില നിന്ന് പോരുന്നു.തൊപ്പിയുമായി ബന്ധപ്പെട്ട് മലയാളത്തിൽ മറ്റ് ചില ശൈലികൾ കൂടി ഉണ്ട് . തൊപ്പിയിലൊരു തൂവൽകൂടി, തൊമ്മന് പോയാൽ തൊപ്പി പാള മാത്രം .ടോപി (topi) എന്ന ഉർദു പദത്തിൽ നിന്നാണ് 'തൊപ്പി' എന്ന പദം ഉണ്ടായത് .തല മൂടുന്നതിനു ശീല മുതലായ തു കൊണ്ടു തച്ചുണ്ടാക്കുന്ന വസ്തുവാണ് തൊപ്പി.
⭐ബസിലും , ട്രെയിനിലും പൊതുസ്‌ഥലത്തു മൊക്കെ വച്ച് ഹൃദ്രോഗം വന്ന വ്യക്തികളെ പ്രഥമശുശ്രൂഷ (സിപിആർ) നൽകി ജീവൻ രക്ഷിക്കാൻ സാധിക്കുമോ? ⭐
👉പൊതുസ്‌ഥലത്തു വച്ച് ഹൃദ്രോഗം വരികയല്ല കുഴഞ്ഞു വീഴുന്നതു പോലെ എന്തെങ്കിലുമാണു സംഭവിക്കുന്നത്. കുഴഞ്ഞുവീഴാൻ പല കാരണ ങ്ങൾ ഉണ്ടാകാം. അതിൽ ഒന്നാണ് സിൻകോപ്പൽ അറ്റാക്ക്. തലകറക്കം എന്നും പറയാം. ഭക്ഷണം കഴിക്കാതെയോ , വെള്ളം കുടിക്കാതെയോ ക്ഷീണത്തോടെ ഇരിക്കു മ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്.
അസംബ്ലികളിലും മറ്റും കുട്ടികൾ കുഴഞ്ഞു വീഴുന്നത് നമ്മൾ കാണാറുണ്ട്. കുറെ സമയം നിൽക്കുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും ക്ഷീണം സംഭവിക്കു കയും ചെയ്യുമ്പോൾ ചെറിയ ബോധക്ഷയ ത്തോടെ വീഴുന്നതാണിത്. ഇത്തരം ആളുകൾക്ക് കുറച്ചു സമയം നിലത്തു കിടന്ന് പിന്നീട് മുഖത്തു വെള്ളം തളിക്കുമ്പോൾ എഴുന്നേൽക്കാൻ സാധിക്കും.
പെട്ടെന്നുള്ള ഹൃദയസ്‌തംഭനം അഥവാ സഡൻ കാർഡിയാക് അറസ്‌റ്റ് മൂലമുണ്ടാകുന്ന കുഴഞ്ഞുവീഴ്‌ചയാണു മറ്റൊന്ന്. ചിലപ്പോൾ അത് കുറെ സമയം നീണ്ടുനിൽക്കുന്ന സമ്മർദം കൊണ്ടാകാം. അതുമല്ലെങ്കിൽ ചിലപ്പോൾ നിന്നനിൽപിൽ താഴെ വീഴാം. അടുത്തത് സന്നിരോഗമുള്ള വിഭാഗമാണ്. പെട്ടെന്നു താഴെ വീണ് ബോധക്ഷയമുണ്ടാകുകയും സന്നിയുണ്ടാ കുകയും വായിലൂടെ നുരയും പതയും വരിക യും കയ്യും കാലുമിട്ടടിക്കുകയും ചെയ്യുന്നു. ഇങ്ങനെ പലവിധത്തിലാണ് പൊതുസ്‌ഥലത്ത് ഒരാൾ കുഴഞ്ഞു വീഴുന്നത്.
ഇത്തരത്തിൽ കുഴഞ്ഞുവീണ ആൾക്കു സംഭവിച്ചത് പെട്ടെന്നുള്ള ഹൃദയ സ്‌തംഭനമാ ണോ എന്നു മനസ്സിലാക്കുകയാണ് ഏറ്റവും പ്രധാനം. താഴെ വീണ വ്യക്‌തിയെ ആദ്യം തന്നെ കുലുക്കി വിളിച്ച് അദ്ദേഹം പ്രതികരിക്കുന്നു ണ്ടോ എന്ന് ഉറപ്പാക്കുക. അദ്ദേഹം കണ്ണു തുറക്കാൻ ശ്രമിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ താൽക്കാലികമായ എന്തോ അസ്വസ്ഥതയാണെന്ന് അനുമാനി ക്കാം. മുഖത്തു വെള്ളം തളിച്ച് എഴുന്നേൽപി ക്കാവുന്നതാണ്. എന്നാൽ, കുലുക്കിവിളിച്ചിട്ടും പ്രതികരണമില്ലെങ്കിൽ അത് ഹൃദയസ്‌തംഭന മാകാം.
ഹൃദയസ്തംഭനം മൂലം ഒരാൾ വീഴുമ്പോൾ അയാളുടെ ഹൃദയത്തിന്റെ പ്രവർത്തനവും ശ്വാസോച്ഛ്വാസവും നിലയ്ക്കും. ഇതു രണ്ടും ഉണ്ടോ എന്നറിയണം. അതിന് വീണയാളുടെ പൾസ് നോക്കണം. കഴുത്തിൽ കരോട്ടിഡ് പൾസ് ഉണ്ടോ എന്നാണു നോക്കേണ്ടത്. ഉണ്ടെങ്കിൽ ഹൃദയം പ്രവർത്തിക്കുന്നുണ്ടെന്നും പൾസ് ഇല്ലെങ്കിൽ ഹൃദയത്തിൻ്റെ പ്രവർത്തനം നിലച്ചെന്നുമാണ് മനസ്സിലാക്കേണ്ടത്.
രണ്ടാമതായി നോക്കേണ്ടത് ശ്വസിക്കുന്നുണ്ടോ എന്നാണ്. നെഞ്ച് ശ്വാസത്തിന്റെ താളക്രമ ത്തിൽ ഉയരുകയും താഴുകയും ചെയ്യുന്നുണ്ടെ ങ്കിൽ ശ്വസിക്കുന്നുണ്ടെന്നർഥം.അനങ്ങുന്നി ല്ലെങ്കിൽ ശ്വാസം നിന്നുപോയി എന്നും. ശ്വാസവും നിന്നുപോയി പൾസും കിട്ടുന്നില്ല എന്നാണെങ്കിൽ അത് കാർഡിയോ റെസ്‌പറേ റ്ററി അറസ്‌റ്റ് ആണ്. ഈ അവസ്‌ഥയിലാണ് ബേസിക്ക് ലൈഫ് സപ്പോർട്ട് തുടങ്ങേണ്ടത്. ആദ്യം കൃത്യമായി ശ്വാസോച്ഛ്വാസം നൽകണം. അടുത്തതായി ഹൃദയം പമ്പ് ചെയ്യുന്നില്ലെങ്കിൽ പുറമേ നിന്ന് അമർത്തി ഹൃദയം പമ്പ് ചെയ്യിച്ച് ശരീരത്തിലേക്കു രക്തമെത്തിക്കണം.
ഉടൻ തന്നെ രോഗിയെ ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനം ഒരുക്കണം: സിപിആറിൽ രണ്ടു കാര്യങ്ങളാണ് പ്രധാന മായും ചെയ്യേണ്ടത്. പുറമേ നിന്ന് അമർത്തി ഹ്യദയം പമ്പ് ചെയ്യിക്കുക. സ്റ്റെർനം അഥവാ നെഞ്ചിൻകൂടിൻ്റെ ഭാഗത്തു കൈ വച്ച് അമർ ത്തി ഹൃദയത്തിൽനിന്നു രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുക. കാർഡിയാക് കംപ്രഷൻസ് എന്നാണ് ഇതിനു പറയുന്നത്. അടുത്തതായി കൃത്രിമ ശ്വാസോ ച്ഛ്വാസം നൽകുക. താടിയെല്ല് പൊക്കിപ്പിടിച്ച് ടവ്വലോ മറ്റോ വച്ച് വായിലേക്ക് ഊതിക്കൊടു ക്കുക. ഇത് രണ്ടും തുടരുക.
വിമാനത്താവളങ്ങളിലോ, ഷോപ്പിങ് മാളുക ളിലോ വച്ചാണ് ഇതു സംഭവിക്കുന്നതെങ്കിൽ ഓട്ടമാറ്റിക് എക്‌സ്‌റ്റേണൽ ഡീഫിബിലേറ്റർ (എഇഡി) എന്ന ഉപകരണം ലഭ്യമാണ്. ഇത് രോഗിയിൽ ഘടിപ്പിച്ചാൽ ഹൃദയത്തിന്റെ പ്രവർത്തനം നടക്കുന്നുണ്ടോ എന്ന് അറിയാൻ കഴിയും. ഇല്ലെങ്കിൽ ഈ ഉപകരണത്തിന് സ്വയം ഷോക്ക് നൽകാൻ സാധിക്കും. ഇത് ചെയ്തു കഴിഞ്ഞാൽ ഉടൻ രോഗിയെ ആശുപത്രിയിൽ എത്തിക്കുക. അടിസ്‌ഥാനമായുള്ള ലൈഫ് സപ്പോർട്ട് പരിശീലനം പൊതുജനങ്ങൾക്ക് ആവശ്യമാണ്.
⭐എന്താണ് കാസ്റ്റിങ് കൗച്ച് ?⭐
👉ഒരു അവസരത്തിനു പകരം ശാരീരികമായ ഉപകാരങ്ങൾ സ്വീകരിക്കുന്ന ഏതൊരു പ്രഫഷനിലും കാസ്റ്റിങ് കൗച്ച് (CASTING COUCH ) എന്ന വാക്ക് ഉപയോഗിക്കാമെങ്കിലും സിനിമാ വ്യവസായത്തിൽത്തന്നെയാണ് ഈ വാക്ക് ഏറെ പരിചിതം. സംവിധായകർ/കാസ്റ്റിംഗ് ഏജൻ്റുമാർ സിനിമാ അഭിനേതാക്കളിൽ നിന്നും നടിമാരിൽ നിന്നും അധാർമ്മിക ലാഭം നേടുകയും ലൈംഗികതയ്ക്ക് പകരമായി യുവാക്കൾക്ക് സിനിമയിൽ അവസരം നൽകുകയും ചെയ്യുന്ന ആശയമാണ് കാസ്റ്റിംഗ് കൗച്ച്.
സിനിമയിൽ അവസരം കിട്ടാൻ ചിലപ്പോൾ അതുമായി ബന്ധപ്പെട്ടവർക്കു മുന്നിൽ വസ്ത്രങ്ങൾ ഉരിഞ്ഞും , ശരീരം കൊടുത്തും അവർ പറയുന്നതു പോലെയൊക്കെ ചെയ്യേണ്ടി വരുന്നതാണ് കാസ്റ്റിങ്ങിന്റെ ആദ്യ പ്രക്രിയ. ബോളിവുഡിലെ സ്വവർഗരതിക്കാരായ ചില സിനിമാക്കാർ പുരുഷന്മാരെയും ഇത്തരത്തിൽ ഉപയോഗിക്കാറുണ്ട്.പലപ്പോഴും ഇതിനെതിരെ പ്രതികരിക്കുന്നത് സിനിമയിൽ അഭിനയിക്കാൻ സാധ്യതകൾ ഇല്ലാതെ പോയവരോ അല്ലെങ്കിൽ ശരീരം നൽകി സിനിമാ മോഹം തിരിച്ചെടു ക്കണ്ട എന്നു കരുതിയവരോ തന്നെയാണ്.
കാസ്റ്റിങ് കൗച്ച് എന്ന പേര് സിനിമയുടെ തുടക്കകാലം മുതൽ ആചാരമെന്നോണം തന്നെ നടക്കുന്നുണ്ടെന്നാണ് പിന്നാമ്പുറ സംസാരം. ഈ വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും ഈ വിഷയം അടിസ്ഥാനമാക്കി ഇറങ്ങിയ സിനിമകൾ ഇതിനെ ബലപ്പെടുത്തുന്നു. എത്രയോ കഥകൾ പണ്ടും ഇപ്പോഴും ഇതുമായി ബന്ധപ്പെട്ടിറങ്ങിയിരിക്കുന്നു. സിനിമാമോഹ ങ്ങളുമായി വന്നു സെക്സ് റാക്കറ്റുകളുടെ പിടിയിലായ സ്ത്രീകൾ ഏറെയാണ്. ചിലരെ യൊക്കെ കാസ്റ്റിങ് കൗച്ചിന്റെ ഗുണമെന്നോണം ചില്ലറ വേഷങ്ങൾ തേടിയെത്തുന്നു. വലയിൽ പ്പെട്ടു പോയാൽ രക്ഷപ്പെടൽ പലപ്പോഴും അസാധ്യം. വല മുറുകുകയും ഇര അവിടെ ത്തന്നെ കുടുങ്ങുകയും ചെയ്യും. താൻ ഇരയാക്കപ്പെടുകയാണെന്നു പലരും തിരിച്ചറി യുന്നുമില്ല എന്നതാണ് സത്യം.
ലൈംലൈറ്റിൽ നിൽക്കുന്ന നടിമാർക്കു പോലും കാസ്റ്റിങ് കൗച്ച് പാരയാകുമ്പോൾ തുടക്ക ക്കാരുടെ കാര്യം പറയേണ്ടതുമില്ല. സിനിമ യിലേക്കുള്ള ഏകവഴി കാസ്റ്റിങ് കൗച്ചാണെന്നു പറഞ്ഞുകൂടാ. എങ്കിൽപ്പോലും പലപ്പോഴും അത് ആവശ്യമായി വരുന്നു എന്നതാണു സത്യം.
പലരും തങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന നീതിനിഷേധത്തെക്കുറിച്ചു പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കലും കാസ്റ്റിങ് കൗച്ച് എന്ന വാക്ക് കോടതി കയറിയിട്ടില്ല. സിനിമയിൽ അഭിനയിക്കുകയെന്ന സ്വപ്നവു മായി നടക്കുന്ന സ്ത്രീകളും , പുരുഷന്മാരും (ഇതിന്റെ ഭാഗമാകുന്നതിലേറെയും സ്ത്രീകൾ തന്നെയാണ്) കാസ്റ്റിങ് കൗച്ചിനെ സിനിമയുടെ ഭാഗമായിത്തന്നെ കാണുകയും സഹകരിക്കു കയും ചെയ്യുന്നതോടെ അനീതി എന്ന പദം തന്നെ മാറ്റിനിർത്തപ്പെടുന്നു.
പരസ്പര സഹകരണത്തോടെ തങ്ങളുടെ സ്വപ്നം കയ്യെത്തിപ്പിടിക്കാൻ ശ്രമിക്കുന്നതു കുറ്റമല്ലല്ലോ എന്ന നിലയ്ക്കു കാര്യങ്ങളെത്തു മ്പോൾ ആര്, എന്തു ചോദ്യം ചെയ്യാൻ! പക്ഷേ ഇടയ്ക്കുയരുന്ന ചില എതിർശബ്ദങ്ങളുടെ പേരിൽ സ്വമേധയാ കേസെടുക്കാൻ രാജ്യത്തെ വനിതാ കമ്മിഷനോ അന്വേഷണം ആവശ്യപ്പെ ടാൻ സ്ത്രീപക്ഷ സംഘടനകൾക്കോ പറ്റുന്നില്ല.
കാലങ്ങളുടെ പഴക്കമുണ്ട് കാസ്റ്റിങ് കൗച്ച് എന്ന വാക്കിന്. അവസരങ്ങള്‍ക്കായി സ്ത്രീകളെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാസ്റ്റിങ് കൗച്ച് കാസ്റ്റിങ്ങിന്റെ ആദ്യപ്രക്രിയയാ ണെന്നാണ് വെപ്പ്. അതായത് അവസരങ്ങൾ ക്കായി ശരീരം പങ്കുവയ്ക്കണമെന്ന അനീതി യുടെ തുടക്കം. ഒരു ഫോട്ടോഷൂട്ടിലോ , കാസ്റ്റിംഗ് പ്രക്രിയയിലോ ഉൾപ്പെട്ടിരിക്കുന്ന അധാർമിക ലൈംഗികതയെ പ്രതിനിധീകരി ക്കാൻ ഉപയോഗിക്കുന്ന മറ്റൊരു പദമാണ് കോംപ്രോ ഷൂട്ട് (അല്ലെങ്കിൽ ലളിതമായി കോംപ്രോ). കോംപ്രോ എന്നത് കാസ്റ്റിംഗ് കൗച്ചിനായുള്ള ആധുനികവൽക്കരിച്ച സൈബർ ഭാഷയാണ് .
ഭാഷയും, ദേശവും മാറുന്നതൊഴിച്ചാല്‍ കാസ്റ്റിങ് കൗച്ച് ഒരു യാഥാര്‍ത്ഥ്യമാണ്. കാസ്റ്റിങ് ഓഫീസു കള്‍ അല്ലെങ്കില്‍ സിനിമയിലെ കഥാപാത്രങ്ങ ളെ നിശ്ചയിക്കുന്ന ഓഫീസിലെ സോഫകളില്‍ നിന്നാണ് അക്ഷരാര്‍ത്ഥത്തില്‍ ഈ വാക്ക് രൂപപ്പെട്ടത്. ഒരു നിയമാവലിയിലും അവസര ങ്ങൾക്കായി ഇത്തരമൊരു വാക്ക് കടന്നു കൂടിയിട്ടില്ല. നീതിക്ക് നിരക്കാത്ത തുല്യതയി ല്ലാത്ത വലിപ്പ ചെറുപ്പത്തിന്റെ ഭാഷ കൂടിയാണ് ഈ വാക്ക്.1910 മുതല്‍ അമേരിക്കന്‍ വിനോദമേഖലയിലെ സ്റ്റുഡിയോ സംവിധാന ത്തിന്റെ തുടക്കം മുതലാണ് കാസ്റ്റിങ് കൗച്ച് ആരംഭിച്ചത്. ഇന്ന് അമേരിക്കയിൽ ഇത് നിയമവിരുദ്ധമാണ്.
അവസരങ്ങള്‍ നഷ്ടമാകുമെന്ന ഭയം, ഉന്നതര്‍ ക്കെതിരെ വിരല്‍ചൂണ്ടിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍, ചൂഷണത്തിനിരയാകുക യാണെന്ന അറിവില്ലായ്മ അങ്ങനെ കാസ്റ്റിങ് കൗച്ചിനെതിരെ മൗനം പാലിക്കാനുള്ള കാരണം പലതാണ്. ഇരകളാക്കപ്പെടുന്നവരോട് അതിവി ടെ പതിവല്ലേ എന്ന സ്ഥിരപ്പെടുത്തല്‍ മുതല്‍ മൂടിവയ്ക്കലിന്റെ തുടക്കങ്ങളാകും.
ഇരയാക്കപ്പെട്ടവരുടെ അവസരം ഇല്ലാതാവല്‍, മാനസികമായുള്ള തകര്‍ച്ച മുതല്‍ കാസ്റ്റിങ് കൗച്ച് ഇല്ലാതാക്കുന്നത് അഭിനയമോഹവുമായി സിനിമയിലെത്തുന്ന നിരവധി പെണ്‍കുട്ടികളെ യാണ്. ഒപ്പം സിനിമയിലെ താരങ്ങളെല്ലാം മിന്നുന്നവരല്ലെന്ന സത്യം ഈ പകലിലും തെളിഞ്ഞുകത്തുന്നുണ്ട്.
⭐എന്താണ് കുന്തവും കുടച്ചക്രവും?⭐
👉അപ്രധാനമായ കാര്യങ്ങള്‍ വിശേഷിപ്പിക്കുന്ന തിനാണ് കുന്തവും കുടച്ചക്രവും എന്ന വാക്ക് പൊതുവെ പ്രയോഗിക്കുന്നത്.
കുന്തം, കുടച്ചക്രം എന്നീ വസ്തുക്കൾ ശരിക്കും ഉളളതാണ്.പണ്ടു കാലങ്ങളിൽ പോരാളികൾ യുദ്ധത്തിനായി ഉപയോഗിച്ചിരുന്ന ആയുധ മാണ് കുന്തം .കുടച്ചക്രത്തിന് മറ്റ് രണ്ട് അര്‍ത്ഥ ങ്ങള്‍ കൂടിയുണ്ട്. ഒന്ന് പണ്ടു കാലത്ത് ഉപയോ ഗിച്ചിരുന്ന ഓലക്കുടയുമായി ബന്ധപ്പെട്ടതാണ്. ഓലക്കുടയുടെ കാലും , പിടിയും മുകളില്‍ ഓല തുന്നിക്കെട്ടാനുമുള്ള ഫ്രെയിമിനെയാണ് കുടച്ചക്രം എന്ന് പറയുന്നത്. ആണുങ്ങൾ കൊടച്ചക്രമുണ്ടാക്കുമ്പോൾ, സ്ത്രീകൾ അതിനുള്ളിൽ ഓല വിരിച്ച് തുന്നികെട്ടുന്ന തായിരുന്നു പതിവ് .ചക്രം എന്ന് വിശേഷണ മുള്ള പടക്കത്തിനേയും പലഭാഗങ്ങളിലും കുടച്ചക്രമെന്ന് പറയാറുണ്ട്.ദീപാവലിയ്ക്കും, വിഷുവിനും ഒക്കെ കത്തിയ്ക്കുന്ന ചക്രത്തിന് കുടചക്രമെന്നാണ് തെക്കൻ കേരളത്തിൽ പറയുന്നത്. കത്തിക്കുമ്പോൾ ഒരു കമ്പിയിൽ കിടന്ന് കറങ്ങുന്ന തരത്തിലാണ് ഈ ചക്രമുള്ളത്. ചിലയിടങ്ങളിൽ നിലച്ചക്രത്തിനും (തറച്ചക്രം) കുടച്ചക്രം എന്ന് പറയാറുണ്ട്.
എന്തിനെക്കുറിച്ചാണോ കുന്തവും കുടച്ചക്രവും എന്ന് പറയുന്നത് അതിനെ നിങ്ങൾ ബഹുമാനി ക്കുന്നില്ല, അല്ലെങ്കിൽ വിലവയ്ക്കുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്. 'ചുക്കും ചുണ്ണാമ്പും', 'അന്തവും കുന്തവും' തുടങ്ങിയ ശൈലികളും പുച്ഛിച്ച് സംസാരിച്ചു പറയുമ്പോൾ ഉപയോഗിക്കുന്നതാണ്.but it doesnt mean anythingഎന്ന ഉദ്ദേശ്യത്തിലാണ്. 'അണ്ണൈ ദുരൈ കിണ്ണൈ ദുരൈ' എന്നൊക്കെ പറയുന്ന പോലെ എല്ലാ ഭാഷയിലും ഉണ്ട് ഇത്തരം പ്രയോഗങ്ങൾ .
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
⭐എന്തുകൊണ്ടാണ് മൊണാലിസക്ക് പുരികങ്ങളും കൺപീലിയും ഇല്ലാത്തത് ?⭐
👉1503നും 1506നും ഇടയിലാണ് നിഗൂഢതക ളും രഹസ്യങ്ങളും ഒരുപാട് ഒളിപ്പിച്ചു വെച്ച ‘മൊണാലിസ’ എന്ന ചിത്രം ലിയനാർഡോ ഡാവിഞ്ചി പൂർത്തിയാക്കിയത്. യഥാർഥത്തിൽ മൊണാലിസ എന്ന സ്ത്രീ ഉണ്ടായിരുന്നോ എന്നായിരുന്നു ചരിത്രകാരന്മാരുടെ ആദ്യ അന്വേഷണം. അതിന് കിട്ടിയ ഉത്തരം പലതായിരുന്നു. മോണാലിസ യഥാർഥത്തിൽ ജീവിച്ചിരുന്ന ആളായിരുന്നുവെന്നും അതല്ല ഡാവിഞ്ചിയുടെ സഹായിയെ സ്ത്രീരൂപത്തിൽ വരച്ചതാണെന്നുമെല്ലാമുള്ള വാദമുഖങ്ങൾ വന്നു. ഇറ്റലിയിൽ വെച്ചാണ് ചിത്രം വരച്ചതെന്ന് കരുതപ്പെടുന്നു.
മോണാലിസയുടെ നിഗൂഢമായ പുഞ്ചിരിയെ ക്കുറിച്ചായിരുന്നു പിന്നീടുള്ള അന്വേഷണങ്ങൾ. ചിത്രകലാരാധകർ ഏറെ ഇഷ്ടപ്പെടുന്നതാണ് മൊണാലിസയുടെ ഈ പുഞ്ചിരി. ചിത്രം ഒരു യഥാർഥ മോഡലിനെ നോക്കി വരച്ചതാകുമെ ങ്കിൽ ആ സ്ത്രീക്ക് അന്ന് 24 വയസ്സോളമായിരി ക്കണം പ്രായം എന്നായിരുന്നു മറ്റൊരു കണ്ടെ ത്തൽ. എന്നാൽ, ഇക്കാര്യങ്ങളൊന്നും വസ്തു തകളായി അവതരിപ്പിക്കാൻ ആർക്കും കഴി ഞ്ഞിട്ടില്ല. ചരിത്രകാരന്മാര്‍ കണ്ടെത്തിയ വാദങ്ങള്‍ മാത്രമാണ് ഇവയെല്ലാം.
എന്നാൽ, മൊണാലിസയുടെ ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്ന മറ്റൊരു ചോദ്യത്തിനുള്ള ഉത്തരം പിന്നീട് പുറത്തുവന്നു.മൊണാലിസയു ടെ പെയിന്റിങ് ശ്രദ്ധിച്ചാൽ നമുക്ക് അതിൽ പുരികങ്ങളും കൺപീലിയും കാണാൻ കഴിയില്ല. മനഃപൂർവം ഡാവിഞ്ചി പുരികങ്ങൾ ഇല്ലാതെ വ്യത്യസ്തതക്കുവേണ്ടി വരച്ചതാ ണെന്നും അതേസമയം പുരികം വരക്കാൻ മറന്നു പോയതാണെന്നും വാദങ്ങളുണ്ടായി.
ഡാവിഞ്ചി വരക്കുന്ന സമയത്ത് മൊണാലിസ ക്ക് പുരികങ്ങളുണ്ടായിരുന്നു എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പിന്നീട് പലതവണ, പല ആളുകളിലൂടെ കൈമാറിവന്നപ്പോൾ ഈ ചിത്രം പലതവണ വൃത്തിയാക്കിയിരുന്നു. അങ്ങനെ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ഈ പുരികങ്ങൾ മാഞ്ഞുപോയതാകാം എന്നാണ് പലരും കണ്ടെത്തിയത്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
മാറാനൊരുങ്ങി പുരുഷവർഗം,
മനുഷ്യന്റെ ഭൂതകാലമറിയാൻ മികച്ച മാർഗം ജനിതകമാപ്പിങ്ങാണ്.അതിൽ രണ്ട് തരം ജനിതകപദാർത്ഥങ്ങളാണ് ഉപയോഗിക്കുന്നത്. ഒന്ന് അമ്മയിൽ നിന്ന് പെൺകുട്ടിയിലേക്ക് കൈമാറുന്ന മൈറ്റോകോൺഡ്രിയൽ DNA,രണ്ട് ആൺകുട്ടിയിലേക്ക് കൈമാറുന്ന Y കോമോസോം.ആയിരക്കണക്കിന് വർഷങ്ങൾകൊണ്ടാണ് DNA സ്വീക്വൻസുകളിൽ മ്യൂട്ടേഷൻ ഉണ്ടാകുന്നത്.നിയാണ്ടർതാലുകളുടേയും ഹോമോസാപ്പിയൻസായ നമ്മുടേയും പൂർവ്വികർ ഒന്നു തന്നെയാണ്.നിയാണ്ടർതാലുകളുടെ ജീനോമിന്റെ ചുരുളഴിച്ച് പരീക്ഷണശാലയിൽ ഒന്നിനെ ക്ലോൺ ചെയ്യാൻ പദ്ധതിയുണ്ട്.ഫോക്സ് p 2 എന്ന ജീനുകളാണ് മനുഷ്യ മസ്തിഷ്കത്തിൽ സംസാരം, ഭാഷ എന്നിവയുടെ അടിസ്ഥാനം.മനുഷ്യനെ മനുഷ്യനാക്കിയതും അതുതന്നെ.പുരുഷ ക്രോമോസോമായ Y ഏതാനും ദശലക്ഷവർഷങ്ങൾ കൂടി മാത്രമേ കാണപ്പെടുകയുള്ളൂ. ഈ ക്രോമോസോമിന്റെ പരിണാമം X എന്ന സ്ത്രീ ക്രോമോസോമിനേക്കാൾ വേഗത്തിലാണ് പരിണമിക്കുന്നത്.അതിന്റെ കാരണമെന്തെന്നറിയില്ല.ഇപ്പോൾ തന്നെ അനേകം ജീനുകൾ Y കോമോസോമിന് നഷ്ടമായിരിക്കുന്നു.ഈയവസ്ഥയിൽ പോയാൽ Y ഇല്ലാതാവുമെന്ന് കരുതുന്നു.അതിന് മുൻപ് പരിണാമഫലമായി പുരുഷന്റെ രൂപവും ഭാവവും മാറും.
ഫോസിൽ രേഖകൾ വ്യക്തമാക്കുന്നത് മനുഷ്യ മസ്തിഷ്ക വികാസം ഏതാണ്ട് പൂർണതയിലെത്തിയെന്നാണ്.കഴിഞ്ഞ 5000 വർഷമായി നമ്മുടെ ജീനുകളുടെ 7% പരിണാമത്തിന് വിധേയമായിട്ടുണ്ട്. പ്രകൃത്യാകാരണങ്ങളും നമ്മുടെ ചെയ്തികളും അതിന് കാരണമാണ്. ചൈന,ആഫ്രിക്ക പോലുള്ള രാജ്യത്തുള്ളവർക്ക് പച്ചപ്പാൽ ദഹിക്കില്ലത്രെ.എന്നാൽ സ്വീഡൻ, ഡെൻമാർക്ക് എന്നിവിടങ്ങളിലുള്ളവർക്ക് ഇതിന് കഴിയുന്നു.ഇതിന് കാരണം കാലിവളർത്തലുമായി ബന്ധപ്പെട്ടാണ്.പരിണാമത്തിന്റെ ഒരു കാര്യം മാത്രമാണിത്.300 പ്രദേശങ്ങളിൽ നിന്നുള്ള ജീനോം പരിശോധനയിൽ നിലനില്പ്, പ്രത്യുൽപാദനം എന്നിവയ്ക്കു വേണ്ടി ജീനുകളിൽ മാറ്റം വന്നിട്ടുണ്ടെന്നാണ്.വരുംകാല മനുഷ്യരെ കുറിച്ച് മുൻപ് പറഞ്ഞിട്ടുണ്ട്.40 കോടി വർഷമായി സീലാക്കാന്ത് മൽസ്യങ്ങൾ അതേപടി നിലനിൽക്കുന്നു. എന്നാൽ 10000 വർഷങ്ങൾക്കാണ്ട് തന്നെ മനുഷ്യന് നൂറ് മടങ്ങ് മാറ്റമുണ്ടായിട്ടുണ്ട്. ആഫ്രിക്കയിലെ ജനങ്ങളെ ബാധിച്ചിരുന്ന ലാസാഫീവറിന് കാരണമായ വൈറസ്സിനും മലേറിയയ്ക്കുമെതിരെയുള്ള പ്രതിരോധശേഷി,ചർമനിറവ്യത്യാസം,വടക്കൻ യൂറോപ്പ്കാരുടെ വെളുത്തചർമ്മം നീലക്കണ്ണുകൾ ഇതൊക്കെ പരിണാമത്തിന്റെ ലക്ഷണങ്ങളാണ്.വിശേഷങ്ങൾ തീരുന്നില്ല.Vinoj Appukuttan
👉Eigenlicht ഇരുണ്ട വെളിച്ചം അല്ലെങ്കിൽ ബ്രെയിൻ ഗ്രേ എന്നും വിളിക്കപ്പെടുന്ന Eigengrau വെളിച്ചത്തിന്റെ അഭാവത്തിൽ കാണുന്നതായി പലരും റിപ്പോർട്ട് ചെയ്യുന്ന ഏകീകൃത ഇരുണ്ട ചാര പശ്ചാത്തലമാണ്. പ്രകാശത്തിന്റെ അഭാവത്തിൽ തികഞ്ഞ ഇരുട്ടിൽ കണ്ണ് അടയ്ക്കുമ്പോൾ കാണുന്ന നിറമാണ് . പൂർണ്ണമായ ഇരുട്ടിൽ മനുഷ്യന്റെ കണ്ണുകൾ മനസ്സിലാക്കുന്നഒരു പ്രത്യേക നിഴലിനെ സൂചിപ്പിക്കുന്ന പദം .
ഈ പദം ജർമ്മൻ ഭാഷയിൽ നിന്നാണ് വന്നത്. അവിടെ "ഈജൻ"
(Eigen ) എന്നാൽ "സ്വന്തം" എന്നും "ഗു"(grau) എന്നാൽ "ചാരനിറം" എന്നും അർത്ഥമാക്കുന്നു.
👉 ജയ്‌പൂരിലെ നഗരമധ്യത്തിലാണ് ആരും പോവാൻ കൊതിക്കുന്ന ഹവാ മഹൽ സ്ഥിതി ചെയ്യുന്നത് .
മഹാരാജ സവായ് പ്രതാപ് സിങ് ആണ് 1799ൽ ഹവാ മഹൽ പണി കഴിപ്പിച്ചത്. രജപുത്ര രാജാക്കന്മാരുടെ കൊട്ടാരത്തിലെ സ്ത്രീകളുടെ അന്തപുരത്തിന്റെ ഭാഗമായി നിർമ്മിച്ച ഈ മഹൽ സഞ്ചാരികളുടെയും, ചരിത്രകാരന്മാരുടെയും ഇഷ്ടയിടം കൂടിയാണ്. അന്നത്തെ കാലത്ത് സ്ത്രീകൾ പുറത്തിറങ്ങുന്നത് വിരളമായിരുന്നു. അതിനാൽ നഗരത്തിൽ എന്ത് നടക്കുന്നു എന്നറിയാനുള്ള അവരുടെ ഏക സഹായം ഹവാ മഹലിലെ ജനാലകൾ ആയിരുന്നു. മഹാരാജ സവായ് പ്രതാപ് സിംഗിന്റെ നിർദ്ദേശപ്രകാരം ലാൽ ചന്ദ് ഉസ്ത എന്നയാളാണ് മുഗൾ, രജ്പുത് നിർമ്മിതികളുടെ സങ്കലനമായ ഈ മഹൽ നിർമ്മിക്കുന്നത്. കൂടാതെ ശ്രീകൃഷ്ണ ഭക്തനായിരുന്ന മഹാരാജ സവായ് പ്രതാപ് സിംഗിന്റെ നിർദ്ദേശമനുസരിച്ച് ശ്രീകൃഷ്ണന്റെ കിരീടത്തിന് ആകൃതിയിലാണ് മഹൽ പണിതിരിക്കുന്നത് .
മഹൽ എന്നുപറയുമ്പോൾ വലിയൊരു കൊട്ടാരമാണ് മനസിൽ വരുന്നതെങ്കിലും ഒരു മുഖപ്പായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ കാണുന്ന മുൻ ഭാഗം മാത്രമാണ് ഹവാ മഹൽ, ഇതിന്റെ പിന്നിലേക്ക് നിർമ്മിതികളില്ല.953 ജനാലകൾ ആണ് ഇതിലുള്ളത്. അതും തേനീച്ച കൂട് പോലെ. ഇവയെ ജരോഖകൾ എന്നാണ് പറയുന്നത്. നിരവധി കൊത്തുപണികൾ കാണാൻ സാധിക്കും. കൂടാതെ മഹലിനുള്ളിൽ എപ്പോഴും തണുപ്പ് ആയിരിക്കും എന്നത് മറ്റൊരു പ്രത്യേകത ആണ്.പുറംമോടി ആസ്വദിച്ചുകഴിയുമ്പോൾ ഇതിനേക്കാൾ മനോഹരമാണ് ഉള്ളിൽ എന്ന് വിചാരിച്ചാൽ ശരിയാവില്ല. ഹവാ മഹലിന്റെ പുറംമോടി തന്നെയാണ് എടുത്തുപറയേണ്ടത്. ഉള്ളിൽ കടന്നാൽ നടുമുറ്റവും , മുറികളും മാത്രമാണ് കൂടുതലായി കാണാൻ ഉള്ളത്. പുറകിലായാണ് അകത്തേക്ക് കടക്കാനുള്ള പ്രവേശന കവാടം. നടുമുറ്റം ശരത് മന്ദിർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓരോ നിലകളുടെയും പേര് രത്തൻ മന്ദിർ, വിചിത്ര മന്ദിർ, പ്രകാശ് മന്ദിർ, ഹവാ മന്ദിർ എന്നിങ്ങനെയാണ്.കാറ്റുകളുടെ മാളിക എന്നാണ് ഹവാ മഹൽ എന്ന പേരിനർത്ഥം. ചുവന്ന മണൽക്കല്ലിൽ വെളുത്ത വരമ്പുകൾ ചേർത്ത് രജപുത്രശൈലിയിലുള്ളതാണ് ഈ കെട്ടിടം . ഹവാ മഹലിനകത്തേക്കുള്ള പ്രവേശനം, അതിനു പിന്നിലൂടെയാണ്.
⭐പീഡനപരാതി വന്നാൽ എംഎൽഎമാർ രാജിവയ്ക്കാൻ നിയമമുണ്ടോ? ⭐
👉ലൈംഗിക പീഡനപരാതികൾ ഉയർന്നാലുട നെ എംഎൽഎമാരും എംപിമാരും രാജിവയ്ക്ക ണമെന്ന മുറവിളി ഉയരുന്നത് പതിവാണ്. ധാർമ്മികതയുടെ പേര് പറഞ്ഞാണ് രാജി ആവശ്യപ്പെടുന്നത്. ജന പ്രാധിനിത്യ നിയമ പ്രകാരം ഒരു എംപിയെയോ , എംഎൽഎയെ യോ ക്രിമിനൽ കേസിൽ രണ്ട് വർഷമോ അതിലധികമോ വർഷത്തേക്ക് ശിക്ഷിച്ചാൽ സ്ഥാനം ഉടൻ നഷ്ടമാകും. അതല്ലാതെ കുറ്റാരോപിതനായി എന്നതിൻ്റെ പേരിൽ മാത്രം എംഎൽഎ സ്ഥാനമോ എംപി സ്ഥാനമോ രാജിവയ്ക്കണമെന്ന് നിയമത്തിലെങ്ങും പറയുന്നില്ല.
മുമ്പും പല ജനപ്രതിനിധികളും പീഡനക്കേ സുകളിൽ പ്രതികളായിട്ടുണ്ട്. അന്നൊന്നും അവരാരും എംഎൽഎ സ്ഥാനം രാജിവെച്ച കീഴ് വഴക്കമോ , പാരമ്പര്യമോ കേരള നിയമസഭ യിൽ ഉണ്ടായിട്ടില്ല. ക്രിമിനൽ കേസുകളിൽ രണ്ട് വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാത്ത കാലത്തോളം സാങ്കേതികമായും നിയമപരമാ യും എംഎൽഎ സ്ഥാനമോ ,എംപി സ്ഥാനമോ രാജിവയ്ക്കേണ്ടതില്ല. ആരോപണങ്ങൾ ഉയർന്നാലുടൻ രാജിവെക്കുന്നതിനോട് കക്ഷി രാഷ്ട്രീയത്തിന് അതീതമായി രാഷ്ടീയ പാർട്ടി കൾ യോജിക്കുന്നില്ല. അക്കാര്യത്തിൽ അവരെ ല്ലാം ഒറ്റക്കെട്ടാണ്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉കടലിൽ നിറയെ ഉപ്പുരസമുള്ള വെള്ളമാ ണെന്ന് നമുക്കറിയാം. എന്നാൽ കടൽ ജലത്തിൽ വ്യാപകമായി സ്വർണം അടങ്ങിയി ട്ടുണ്ട്. സമുദ്രജലം ഒരു ലീറ്റർ എടുത്താൽ വളരെ ചെറിയ അളവിലായിരിക്കും സ്വർണമുള്ളത്. എന്നാൽ മൊത്തം സമുദ്രത്തിലെ ജലം കണക്കാക്കുമ്പോൾ ഏകദേശം 2 കോടി ടൺ സ്വർണമാണ് സമുദ്രജലത്തിൽ. 1872ൽ ബ്രിട്ടിഷ് രസതന്ത്രജ്ഞനായ എഡ്വേഡ് സോൻസ്റ്റാ ഡാണ് ഇക്കാര്യം കണ്ടെത്തിയത്. അതിനു ശേഷം പലരും ഇതു കണ്ടെടുക്കാനായി വലിയ ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതെങ്ങനെ വേർതിരിച്ചെടുക്കാമെന്ന് ആർക്കും ഒരൂഹവുമില്ല. ഒന്നുമാത്രമറിയാം. വലിയ ചെലവും അധ്വാനവുമുള്ള കാര്യമാണിത്.
Читать полностью…⭐ അഴിച്ചു വിട്ട് വളർത്തുന്ന കോഴികളുടെ മുട്ടയെ കഴിക്കാവൂ എന്ന് പറയുന്നത് ശരിയാണോ?⭐
👉അഴിച്ചുവിട്ടു വളർത്തുന്ന കോഴികൾ എന്തോ മഹത്തരമാണ് എന്നത് വാട്സ്ആപ്പ് ശാസ്ത്രജ്ഞന്മാരുടെ പ്രചരണമാണ്.
വികസിത രാജ്യങ്ങളിൽ അഴിച്ചുവിട്ടു വളർത്തുന്ന കോഴികൾക്ക് മൂല്യം കൂടുതലുണ്ടാവും. അതനുസരിച്ച് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് കാര്യങ്ങൾ നടപ്പിലാവില്ല.
അവിടെ കോഴികൾ ചിക്കിപ്പെ റുക്കുന്നത് കീടനാശിനിയോ, രാസവളമോ, കളനാശിനിയോ ഇല്ലാത്ത പറമ്പിലാണ്. അവിടെ പറമ്പിലേക്ക് ആരും ഉപയോഗമില്ലാത്ത മരുന്നുകളോ, ആൻറിബയോട്ടിക്കുകളോ വലിച്ചെറിയാറില്ല. അവിടെ കാര്യങ്ങൾ കർശനമായി പരിശോധിച്ച് സർട്ടിഫൈ ചെയ്യാൻ സംവിധാനം ഉണ്ട്.
ഇതൊന്നുമില്ലാത്ത നമ്മുടെ നാട്ടിൽ ഏറ്റവും സുരക്ഷിതം കൂട്ടിലിട്ടടച്ചു കോഴിത്തീറ്റ കൊടുത്ത് വളർത്തുന്ന കോഴികളുടെ മുട്ടയാണ്.
കോഴിത്തീറ്റയിൽ അടങ്ങിയിരിക്കുന്നത് കോഴിക്ക് ആവശ്യമായ കാർബോഹൈഡ്രേറ്റും ,പ്രോട്ടീനും ,കൊഴുപ്പും ,വിറ്റാമിൻ ധാതു ലവണങ്ങളും ആണ് .
അതിനായി ആവശ്യമുള്ള അളവിൽ ധാന്യങ്ങളും പിണ്ണാക്കും, തവിടും ,മീൻ പൊടിയും വിറ്റാമിൻ ധാതു ലവണങ്ങളും ചേർത്ത് ഉണ്ടാക്കുന്നതാണ് കോഴി തീറ്റ.
📌കടപ്പാട്: ഡോ. മരിയ
👉ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഏറ്റവും വലിയ ശീതള പാനീയ കമ്പനിയാണ് വരുൺ ബീവറേജസ് . പാനീയങ്ങൾ നിർമ്മിക്കുകയും , കുപ്പിയിലാ ക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ വരുൺ യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്ത് പെപ്സികോ യുടെ പാനീയങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ബോട്ടിലിംഗ് കമ്പനിയും AMESA മേഖലയിലെ ഏറ്റവും വലിയ കമ്പനിയുമാണ് . ഇവരുടെ മറ്റ് ഉത്പന്നങ്ങൾ ആണ് അക്വാഫിന, ട്രോപിക്കാനാ, മൗണ്ടൻ ഡ്യു, മിറിണ്ട, സെവൻഅപ്പ് .
Читать полностью…👉ഒരു പ്രത്യേക കാര്യത്തിനുവേണ്ടി താത്കാലി കമായി രൂപവത്കൃതമാകുന്ന കമ്മിറ്റിയെ അഡ്‌ഹോക്ക് കമ്മിറ്റി എന്നു വിളിക്കുന്നു. അഡ്ഹോക് എന്ന ലത്തീൻ വാക്കിന്റെ അർഥം ഇതിനായി അഥവാ ഇക്കാര്യത്തിന് മാത്രമായി എന്നാണ്. ഈ വാക്ക് ചേർത്താണ് അഡ്ഹോക്ക് കമ്മിറ്റി എന്ന പദം ഉണ്ടാക്കിയത്. സ്റ്റാൻഡിംഗ് കമ്മിറ്റി നിലവിൽ വരുന്ന പക്ഷം അഡ്ഹോക്ക് കമ്മിറ്റി ഇല്ലാതാകുന്നു. ഏതെങ്കിലും സംഘടന രൂപവത്കരിക്കാൻ ഉദ്ദേശിക്കുമ്പോൾ, ആദ്യപടിയായി അഡ്ഹോ ക്ക് കമ്മിറ്റി സംഘടിപ്പിക്കുക സാധാരണമാണ്
Читать полностью…ദക്ഷിണാർധഗോളത്തിൽ, പ്രത്യേകിച്ചും അന്റാർട്ടിക്കയിലാണ് പെൻഗ്വിനുകളെ (Spheniscidae) കൂടുതലായും കണ്ടുവരുന്നത്. പറക്കാൻ കഴിയില്ലെങ്കിലും നീന്തൽവിദഗ്ധരാണ്. അവയുടെ കുറിയ കാലുകളും ശരീരവും പ്രത്യേകരീതിയിലുള്ള നടത്തത്തിനു പറ്റിയതാണ്. മഞ്ഞിലൂടെ കുലുങ്ങിക്കുലുങ്ങിയുള്ള ഈ നടത്തം ഊർജനഷ്ടം കുറയ്ക്കാൻ സഹായിക്കുന്നു. രണ്ടു കാലും പൊക്കി ചാടാനും ഇവയ്ക്ക് കഴിയും. നല്ല കാഴ്ചശക്തിയുള്ള കണ്ണുകളും ശത്രുക്കളിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന വെളുപ്പും കറുപ്പും ചേർന്ന നിറവുമാണ് പെൻഗ്വിനുകൾക്കുള്ളത് .
Читать полностью…👉ത്രീവീലർ വിപണിയിലെ എക്കാലത്തെയും കരുത്തനാണ് ബജാജ്. ഏറെ മുന്‍പു തന്നെ ഇരുചക്രവാഹനമേഖലയിലുണ്ടായിരുന്നെങ്കിലും 1970കളിലാണ് ബജാജ് ഈ രംഗത്തേക്ക് കടന്നു വരുന്നത്.പിയാജിയോ ആപെ ‘സി’ ആണ് ഇന്ത്യയില്‍ ചില്ലറ മാറ്റങ്ങളോടെ എത്തിയത്. ഡ്രൈവറുടെ ക്യാബിനിലുണ്ടായിരുന്ന രണ്ടു ഡോറുകള്‍ ഇന്ത്യയിലെ കാലാവസ്ഥ പരിഗണിച്ച് നീക്കം ചെയ്തു. ഡ്രൈവര്‍ സീറ്റിനടിയില്‍ മൗണ്ട് ചെയ്തിരുന്ന 150 സിസി ടൂസ്‌ട്രോക്ക് എന്‍ജിനായിരുന്നു ഈ വാഹനത്തിന്റെ ഹൃദയം. 1971ലായിരുന്നു ഈ മോഡലിനെ ബജാജ് വിപണിയിലെത്തിച്ചത്. ഏറെത്താമസിയാതെ ഇതിന്റെ പാസഞ്ചര്‍ വകഭേദവുമെത്തി. അലറിവിളിച്ചുകൊണ്ട് ഓടിപ്പോകുന്ന എ.പി.ഐ ഓട്ടോറിക്ഷകള്‍ക്കിടയില്‍ അല്‍പം സ്‌ത്രൈണതയുള്ള ശബ്ദവുമായി ബജാജ് ഓട്ടോറിക്ഷകള്‍ നഗരങ്ങളിലെ പരിചിതമുഖമായി മാറി. എന്നാല്‍ പിക്കപ് വാനിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചതുകൊണ്ട് യാത്രാസുഖം എന്ന സംഗതി എന്നും അല്‍പം ദൂരത്തായിരുന്നു എന്ന് പറയണം. പെട്ടിപ്പുറത്തിരുന്നു പോകുന്നതുപോലെ തോന്നിച്ചിരുന്നു അക്കാലത്തെ ഓരോ ഓട്ടോറിക്ഷായാത്രയും.
1977 ആയപ്പോഴേക്കും ബജാജ് ആര്‍ഇ അഥവാ റിയര്‍എന്‍ജിന്‍ അരങ്ങത്തേക്കു വന്നു. ഓട്ടോറിക്ഷകളുടെ വിപ്ലവം അവിടെ തുടങ്ങുകയായിരുന്നു. ഫ്രണ്ട് എന്‍ജിന്‍ മോഡലിനെ അപേക്ഷിച്ച് ഏറെ ഗുണകരമായ മാറ്റങ്ങളായിരുന്നു ആര്‍ഇക്കുണ്ടായിരുന്നത്. എന്‍ജിന്‍ പിന്നിലേക്കു മാറി എന്നതു മാത്രമല്ല, മെച്ചപ്പെടുത്തിയ ഡിഫറന്‍ഷ്യല്‍, സസ്‌പെന്‍ഷന്‍ തുടങ്ങി ആദ്യമോഡലിനെക്കാളും ഏറെ മുന്നിലായിരുന്നു ആര്‍ഇ. ചെയിനുകളിലോടിയിരുന്ന ഫൈനല്‍ ഡ്രൈവിനു പകരം റാച്ചറ്റ്-സ്‌ലൈഡര്‍-ഫ്‌ളാന്‍ജ് ഉപയോഗിക്കുന്ന ഷാഫ്റ്റുകളായിരുന്നു ആര്‍ഇയില്‍. പിന്നില്‍ ടോര്‍ഷന്‍ബാറിനു പകരം ട്രെയിലിങ്ങ് ആം-ഷോക്ക്അബ്‌സോര്‍ബര്‍ സസ്‌പെന്‍ഷന്‍ വന്നു. മുന്നിലെ സസ്‌പെന്‍ഷന്‍ പരമ്പരാഗത രീതിയില്‍ പിവറ്റ് പിന്‍-സ്പ്രിങ്ങ്-ഷോക്ക് അബ്‌സോര്‍ബര്‍ കോംബിനേഷനില്‍ തന്നെ തുടര്‍ന്നു പോന്നു. 1987 ആയപ്പോഴേക്കും ആര്‍ഇ ഇലക്ട്രോണിക് വന്നു ബോഡി ലൈനുകളില്‍ മാറ്റംവരുത്തിയെങ്കിലും രൂപം മാറിയിരുന്നില്ല. കോണ്ടാക്റ്റ് ബ്രേക്കര്‍ ഇഗ്നീഷ്യനു പകരം ഇലക്ട്രോണിക് ഇഗ്നീഷ്യന്‍ വന്നു. 6 വോള്‍ട്ട് ആയിരുന്നു ഇലക്ട്രിക്കല്‍സ്. 1994 ആയപ്പോഴേക്കും 12 വോള്‍ട്ട് ഇലക്ട്രോണിക് എന്ന മോഡല്‍ വന്നു. ഒപ്പം വിന്‍ഡ്ഷീല്‍ഡിന്റെ രൂപത്തിന് ഒരു ചതുരവടിവ് വന്നു. 2പോര്‍ട്ട് ആയിരുന്ന എന്‍ജിന്‍ 3 പോര്‍ട്ട് ആക്കി മാറ്റിയിരുന്നതിനാല്‍ കരുത്തിലും ഇന്ധനക്ഷമതയിലും മികവു നേടിയിരുന്നു ഈ മോഡല്‍. 1999ല്‍ വീണ്ടും എന്‍ജിനില്‍ പരിഷ്‌കാരങ്ങള്‍ വന്നു. ഇത്തവണ ഇന്‍ടേക്കിന് റീഡ് വാല്‍വുകള്‍ നല്‍കിയാണ് ഈ ടൂസ്‌ട്രോക്കിനെ ബജാജ് ശക്തീകരിച്ചത്. ഒപ്പം പോര്‍ട്ടുകളുടെ എണ്ണം കൂട്ടി 5 ആക്കി. മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായി വരുന്നതിനാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ഒരു മുന്‍കരുതലെന്ന നിലയില്‍ എക്‌സ്‌ഹോസ്റ്റ് സര്‍ക്യൂട്ടില്‍ ഒരു കാറ്റലിറ്റിക് കൺവര്‍ട്ടറുമുണ്ടായിരുന്നു. ഒപ്പം ഹെഡ്‌ലാമ്പിന്റെ വലുപ്പം കൂട്ടുകയും ചെയ്തു.
1999ല്‍ ആര്‍ഇ ഫോര്‍ സ്‌ട്രോക്ക് വന്നു. എങ്കിലും വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ഫോര്‍സ്‌ട്രോക്കിനായില്ല. ടൂസ്‌ട്രോക്കിനെ അപേക്ഷിച്ച് അറ്റകുറ്റപ്പണികള്‍ ഏറെയായതിനാല്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഫോര്‍സ്‌ട്രോക്കിനെ കൈവിടുകയാണുണ്ടായത്.
2001ല്‍ മുന്നിലെ സസ്‌പെന്‍ഷന്‍ ആന്റി-ഡൈവ് ലിങ്കേജ് നല്‍കി പരിഷ്‌കരിച്ചു. മൂന്നു വീലുകള്‍ക്കും ഹൈഡ്രോളിക് ബ്രേക്ക് വന്നു. ലാമ്പ് ക്ലസ്റ്ററുകള്‍ നവീകരിച്ചു. അധികം വൈകാതെ ഫൈനല്‍ഡ്രൈവില്‍ സിവി ജോയിന്റുകളും വന്നു ചേര്‍ന്നു. 2007 ഡിസംബറില്‍ മറ്റൊരു സുപ്രധാന ചുവടുവയ്പ്പിലൂടെ ബജാജ് ശ്രദ്ധിക്കപ്പെട്ടു. ആര്‍ഇ 145 ജിഡിഐ എന്ന മോഡലായിരുന്നു അത്. ടു സ്‌ട്രോക്ക് എന്‍ജിനില്‍ ഡയറക്ട് ഇന്‍ജക്ഷന്‍ നടപ്പിലാക്കുകയായിരുന്നു ബജാജ് ചെയ്തത്. അവസാനമായി ഇറങ്ങിയ ബജാജ് ടൂസ്ട്രോക്ക് ഓട്ടോറിക്ഷ ആര്‍ഇ 145 ജിഡിഐ ആയിരുന്നു.
1997ലാണ് ആദ്യമായി ബജാജ് തങ്ങളുടെ ഓട്ടോറിക്ഷകളില്‍ ഡീസല്‍ എന്‍ജിന്‍ പരീക്ഷിക്കുന്നത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിലയിടത്ത് മാത്രമായിരുന്നു അവ ഉണ്ടായിരുന്നത്. 2003ല്‍ ജിസി 1000 എന്ന പേരില്‍ അല്‍പം വലിയ ഓട്ടോറിക്ഷ വിപണിയിലെത്തിച്ചു. ഇരട്ട ഹെഡ്‌ലാമ്പുകളും മുന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമുള്ള ജിസി 1000ന്റെ എന്‍ജിന്‍ ജപ്പാനിലെ കുബോട്ടയുമായുള്ള സഹകരണത്തില്‍ ജന്മം കൊണ്ടതായിരുന്നു. പാസഞ്ചര്‍, പിക്കപ് വാന്‍ രൂപങ്ങളില്‍ ജിസി 1000 കുറെയൊക്കെ നിരത്തിലിറങ്ങിയെങ്കിലും തുടര്‍ക്കഥയാവുന്ന അറ്റകുറ്റപ്പണികള്‍ ഉടമസ്ഥര്‍ക്കും ബജാജിനും ഒരുപോലെ തലവേദനയായി. ഇന്ന് നിരത്തിലോടുന്നതിനെക്കാളേറെ ജിസി 1000കള്‍ പുറമ്പോക്കുകളില്‍ തുരുമ്പിച്ചു കിടക്കുന്നെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല. ഇതോടെ പിക്കപ് വാന്‍ വിപണിയില്‍ നിന്നും ബജാജിന് തല്‍ക്കാലത്തേക്ക് പിന്മാറേണ്ടി വന്നു. 2008-2009 കാലഘട്ടത്തില്‍ ആര്‍ഇ ഡീസല്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളിലായി നിരത്തിലിറങ്ങി.
👉ഏഷ്യയില്‍ ഏറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയില്‍ ആണ് . രാജ്യത്തെ നിരവധി പ്രമുഖ വ്യവസായികളുടെ സ്വന്തം ഗുജറാത്തില്‍ തന്നെയാണ് മദാപ്പര്‍ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. കോടിക്കണക്കിന് രൂപയാണ് ഇവിടുത്തെ ബാങ്കുകളില്‍ സ്ഥിരനിക്ഷേപമായി ഉള്ളത്. ഗുജറാത്തിലെ മദാപ്പര്‍ ഗ്രാമത്തിലെ വിവിധ ബാങ്കുകളിലായി 7000 കോടിയുടെ സ്ഥിര നിക്ഷേപമാണ് ഇവിടുത്തുകാര്‍ക്കുള്ളത്. 32,000 വരുന്ന ജനസംഖ്യയില്‍ ഭൂരിഭാഗവും പട്ടേല്‍ സമുദായത്തില്‍ നിന്നുള്ളവരാണെ ന്നതാണ് മറ്റൊരു പ്രത്യേകത.
എസ്.ബി.ഐ, എച്ച്ഡിഎഫ്‌സി, പിഎന്‍ബി തുടങ്ങിയ വിവിധ ബാങ്കുകളുടെ 17 ശാഖക ളാണ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നത്. രാജ്യത്ത് മറ്റേതൊരു ഗ്രാമത്തിലുള്ളതിനേക്കാളും കൂടുതല്‍ ബാങ്കുകള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. കൂടുതല്‍ ബാങ്കുകള്‍ ഇവിടെ ശാഖകള്‍ തുറക്കാനുള്ള താത്പര്യവും അറിയിച്ചിട്ടുണ്ട്. എന്താണ് മദാപ്പര്‍ ഗ്രാമത്തിന്റെ അഭിവൃദ്ധി യെന്ന് ചോദിച്ചാല്‍ അതിന് കാരണം പ്രവാസികളുടെ വരുമാനം എന്നത് തന്നെയാണ്.
സമൃദ്ധിയുടെ പ്രധാനകാരണം ഗ്രാമത്തിലെ 65 ശതമാനത്തിലേറെ പേരും പ്രവാസികളാണ് എന്നതാണ്. ഇവിടെ ഏകദേശം 20000ത്തോളം വീടുകളുണ്ട്.1200 കുടുംബങ്ങള്‍ വിദേശത്ത് താമസിക്കുന്നു. ഒരു കുടുംബത്തിലെ ഒരാള്‍ എങ്കിലും യുകെ, യുഎസ്എ, ആഫ്രിക്ക, ഗള്‍ഫ് എന്നിവിടങ്ങളില്‍ ജോലിയുള്ളവരാണ്. ഇവരുടെ വരുമാനത്തിന്റെ വലിയ ഒരു ശതമാനം നാട്ടിലേക്കു തന്നെ ഇവര്‍ എത്തി ക്കുന്നു. സ്ഥലത്തെ ബാങ്കുകളില്‍ നിക്ഷേപി ക്കുന്നു. ഒപ്പം വ്യവസായങ്ങളും നാട്ടില്‍ തന്നെ ആരംഭിക്കുന്നു. ഇതോടെയാണു ഗ്രാമം സമ്പന്നമായത്.
തന്റെ സ്വപ്നം സത്യമാക്കാൻ പണം നൽകുന്ന അത്രയും ലാഘവത്തോടെ ശരീരവും നൽകേണ്ടി വരും എന്ന നിലപാട് എത്ര സ്ത്രീ വിരുദ്ധമായ നീതികേടാണ്. സിനിമാ രംഗത്തുള്ള എല്ലാവർക്കും ഇതൊക്കെ അറിയാമെങ്കിലും ഇതിൽനിന്നു മാറിനിൽക്കു ന്നവർ പോലും ഇത്തരം പ്രവണതകൾക്കെ തിരെ നീങ്ങുകയോ അതൊരു ചർച്ചയാക്കി മാറ്റുകയോ ചെയ്യുന്നില്ല. ഒരു കച്ചവടം നടത്തുന്നതുപോലെ ശരീരം വിറ്റു നേടേണ്ടതാ കുന്ന സ്ത്രീസ്വപ്നങ്ങളെക്കുറിച്ച് അതിന്റെ ഇരകളായ സ്ത്രീകൾക്കു പോലും പരാതിയില്ല എന്നതാണു സങ്കടകരം.
കാസ്റ്റിങ് കൗച്ചിനെതിരെ പ്രതികരിച്ചവരിൽ അധികവും ബോളിവുഡ് താരങ്ങളാണെന്നതാ ണ് ഇതിൽ എടുത്തു പറയേണ്ടത്. അഭിനയ ത്തിൽ മികച്ച പ്രതിഭയുള്ളവർക്കു പോലും അവസരങ്ങൾ ഒരുക്കിക്കൊടുക്കുന്നത് നിർമാതാവിന്റെയും , സംവിധായകരുടെയും വൻ താരപ്രഭുക്കന്മാരുടെയും ശരീര താൽപര്യ ങ്ങളാകുമ്പോൾ നിവൃത്തികേടു കൊണ്ട് പലർക്കും പെടാതെ തരമില്ല എന്നുവരുന്നു. ബോളിവുഡിൽ സുലഭമാണ് ഇത്തരം ആശയങ്ങൾ വച്ചുള്ള സിനിമകളും. ഇത്തരം സംഭവങ്ങൾ അഭിനയത്തിന്റെ ഭാഗമായി കാണാൻ അവർ പഠിക്കുകയും ചെയ്തിരിക്കു ന്നു. അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും കാസ്റ്റിങ് കൗച്ച് സത്യമാണ്’ . എന്നാൽ ഇത്തരത്തിലല്ലാതെ സിനിമാലോകം പിടിച്ചടക്കിയവരും നിരവധിയുണ്ട്.
ഒരിക്കൽ ലൈംലൈറ്റിൽ നിന്നാൽ പിന്നെ പലർക്കും അതു നഷ്ടപ്പെടുന്ന അവസ്ഥ ആലോചിക്കാൻ പോലും കഴിയില്ല. പണം, പ്രശസ്തി, അഭിനയത്തോടുള്ള മോഹം, അവസരങ്ങളില്ലാതെയാകുമ്പോൾ ചുറ്റുമുള്ള വരുടെ പരിഹാസം ഇതെല്ലാം വെള്ളിവെളിച്ച ത്തിലേക്കു തിരികെപ്പോകാൻ പ്രേരിപ്പിക്കുന്നവ യാണ്. അത്തരം അവസരങ്ങളിൽ പലപ്പോഴും കാസ്റ്റിങ് കൗച്ച് അനിവാര്യവുമായിത്തീരുന്നു ണ്ട്. പ്രതിഭകൾക്കു പോലും കരിയറിന്റെ ആദ്യഘട്ടങ്ങളിൽ ചിലപ്പോൾ ഇത്തരം വലകളിൽ ചെന്നു കുടുങ്ങേണ്ടി വരുന്നുവെ ന്നതു സങ്കടകരമാണ്. തങ്ങളുടെ കഴിവ് എക്‌സ്‌പ്ലോർ ചെയ്യാൻ വേണ്ടി സ്വന്തം ശരീരം കാഴ്ച വയ്ക്കേണ്ടിവരുകയെന്ന നീതികേടു ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്.
കാസ്റ്റിങ് കൗച്ച് എന്നത് സിനിമാ മേഖലയിലെ പ്രതിഭാസമായിരുന്നുവെങ്കിൽ കൾച്ചറൽ കൗച്ച് ( സാംസ്കാരിക രംഗത്തെ പബ്ലിഷിങ് കൗച്ച് ) എന്നത് മാധമ്യ, സാഹിത്യ പ്രസിദ്ധീകരണ രംഗങ്ങളിൽ നിന്നുള്ളതാണ്.മാധ്യമ പ്രവർത്തന ത്തിലെ തൊട്ടപ്പന്മാരും ഗ്രന്ഥകർ ത്താക്കളും രാഷ്ട്രീയ നേതാക്കളുമായിരുന്ന വരാണ് ആദ്യം ഈ ഇരപിടിയന്മാരെന്ന് തിരിച്ചറിയപ്പെട്ടത്. അത് പിന്നീട് മറ്റ് മേഖലകളിലേക്കും കടന്നുവന്നു.
പലപ്പോഴും ഇതൊന്നും പുറത്ത് പറയാനുള്ള ശേഷി പോലും ആർക്കും ഉണ്ടാകണമെന്നില്ല. കരിയർ, മാത്രമല്ല, അതിന് തടസമാകുന്നത് മുന്നോട്ടുള്ള ജീവിതം പോലും നഷ്ടമാകാം എന്ന ഭയമാണതിന് അടിസ്ഥാനം.
അല്ലെങ്കിൽ പിന്തുണയില്ലാതെ അതിജീവിത നിശബ്ദയായതാകാം. ഇത് സിനിമാ, മാധ്യമ, സാംസ്കാരിക മേഖലകളിൽ മാത്രമല്ല, രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗങ്ങളിലും സമസ്ത തൊഴിലിടങ്ങളിലും കാണാം. മാധ്യമരംഗം ഉൾപ്പടെ പലയിടങ്ങളിലും ഔദ്യോഗികമായി തന്നെ നിരവധി പരാതികൾ വരുകയും നല്ല പങ്കും പലവിധ കാരണങ്ങളാൽ പിൻവലിക്ക പ്പെടുകയോ തള്ളിപ്പോവുകയോ ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിലെങ്കിലും ഉത്തരാവാദികൾക്കെ തിരെ സ്ഥാപനങ്ങൾ (മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പടെ) നടപടി സ്വീകരിച്ചിട്ടുണ്ട്. വേട്ടക്കാ രെന്ന് ആരോപിക്കപ്പെട്ടവരിൽ ചിലർക്കെതിരെ നടപടിയും ചിലർക്ക് സ്ഥാനമാനങ്ങളും ഒരേ പാർട്ടികളിൽ തന്നെ കാണാനാകും. മറ്റെല്ലായിടത്തുമെന്ന പോലെ സാംസ്കാരിക മേഖലയിലും ഈ അതിക്രമങ്ങളൊക്കെ നടമാടുന്നത്. ഈയവസ്ഥയെ കുറച്ചുകൂടി ചുരുക്കി പറഞ്ഞാൽ പുറംലോകം അറിഞ്ഞ സംഭവങ്ങളേക്കാൾ ഭയാനകമായിരിക്കും അറിയാത്തവ.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉ഒറ്റപ്രസവത്തിൽ ഒൻപത് കുട്ടികൾ . മലേഷ്യക്കാരായ ഹലീമ-അബ്ദുൾകാദർ അർബി ദമ്പതികൾക്കാണ് 2021 മെയ് 4 ന് ഒൻപത് കുഞ്ഞുങ്ങൾ പിറന്നത്.
ഒറ്റപ്രസവത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ എന്ന ഗിന്നസ് വേൾഡ് റെക്കോർഡും ഹലീമ-അബ്ദുൾകാദർ സ്വന്തമാക്കിയിരുന്നു. അഞ്ച് പെൺകുട്ടികളും നാല് ആൺകുട്ടിക ൾക്കുമാണ് ഹലീമ ജന്മം നൽകിയത്. സിസേറിയനിലൂടെയായിരുന്നു 9 പേരേയും പുറത്തെടുത്തത്. 25 പാരാമെഡിക്കൽ സ്റ്റാഫുകളുടേയും , 10 ഡോക്ടർമാരുടെ മെഡിക്കൽ ടീമിനെ മേൽനോട്ടത്തിലായിരുന്നു പ്രസവം.
പ്രസവ ശേഷം ആഗസ്റ്റ് വരെ വെന്റിലേറ്ററിലാ യിരുന്നു കുട്ടികൾ. എന്നാൽ അഞ്ച് മാസ ങ്ങൾക്ക് ശേഷം പുറത്തെടുത്തു. ട്യൂബ് ഫീഡിംഗിനെത്തുടർന്ന് കുട്ടികളുടെ ഭാരം ഉയർന്നു.9 കുട്ടികൾ ഒരുമിച്ച് ഉണ്ടാകുമ്പോൾ ഏറ്റവും വലിയ ആശങ്ക അവരുടെ ആരോഗ്യം തന്നെ. എന്നാൽ കുഞ്ഞുങ്ങൾ എല്ലാവരും പൂർണ ആരോഗ്യവാൻമാരായി മാറി.മലേഷ്യൻ ആർമിയിലെ ഉദ്യോഗസ്ഥനാണ് അബ്ദുൾ കാദർ.
കുഞ്ഞുങ്ങൾ ജനിച്ച കാസാബ്ലാങ്കയിലെ ഐൻ ബോർജ ക്ലിനിക്കിന്റെ മെഡിക്കലൈസ്ഡ് ഫ്ലാറ്റിലാണ് ഹലീമയും അബൂബക്കറും മക്കൾ ക്കൊപ്പം കഴിയുന്നത്. കുട്ടികളെ നോക്കാനും ശുശ്രൂഷിക്കാനും മൂന്ന് നഴ്സുമാരുണ്ടായിരു ന്നു. മക്കളുടെ ഒന്നാം പിറന്നാൾ ഗംഭീരമായി കുടുംബം ആഘോഷിച്ചത് വൈറൽ ആയിരു ന്നു. 9 മക്കളെ നോക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
എല്ലാവർക്കും വ്യത്യസ്ത സ്വഭാവമാണ്. ചിലർ വലിയ ബഹളക്കാരാണ്. ചിലരെ കൊണ്ട് വലിയ ബുദ്ധിമുട്ടില്ല. എന്നാൽ മക്കളെ കൊണ്ട് പലപ്പോഴും ഏറെ ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും 9 പേരേയും പൂർണ ആരോഗ്യ ത്തോടെ കാണുമ്പോൾ വലിയ ആശ്വാസവും സന്തോഷവും തോന്നും, അപ്പോൾ ഞങ്ങൾ എല്ലാ പരിഭവങ്ങളും മറക്കും .
ഹലീമിന്റെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്. ആദ്യ പ്രസവത്തിൽ ഒരു പെൺകുഞ്ഞുണ്ട് ഹലീമിന്, സൗദ. അവൾക്കിപ്പോൾ അഞ്ച് വയസായി .