csjkchnl | Unsorted

Telegram-канал csjkchnl - #ജിജ്ഞാസാ(JJSA)

3209

"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.

Subscribe to a channel

#ജിജ്ഞാസാ(JJSA)

⭐ എന്താണ് ​ഗ്രേ മാർക്കറ്റ് ?⭐ ​

👉 ഔദ്യോഗികമല്ലാത്തതും, നിയന്ത്രണില്ലാത്ത തുമായ വിപണിയാണ് ഗ്രേ മാർക്കറ്റ് (Grey Market). പ്രധാന എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നതിനു മുമ്പ് പോലും ഇവിടെ ഓഹരി കൾ വ്യാപാരം നടത്തപ്പെടുന്നു. എക്സ്ചേഞ്ച് വ്യാപാരങ്ങളിൽ മാനുഷിക ഇടപെടലുകളില്ല. എന്നാൽ ഗ്രേ മാർക്കറ്റിൽ വ്യക്തികൾ തമ്മിലാണ് വ്യാപാരം നടക്കുന്നത്. റെഗുലേറ്ററി പ്ലാറ്റ്ഫോമുകൾക്ക് പുറത്താണ് ഇത്തരം വ്യാപാരം നടക്കുന്നത് എന്നതിനാൽ ഇവ നിയമത്തിനെതിരാണെന്ന് കണക്കാക്കുന്നില്ല.

ഐപിഒ പ്രൈസിനേക്കാൾ അധികമായി ഗ്രേ മാർക്കറ്റിൽ നിക്ഷേപകർ നൽകാൻ തയ്യാറായ വിലയെ ഗ്രേ മാർക്കറ്റ് പ്രീമിയം(Grey Market Premium) എന്നറിയപ്പെടുന്നു . സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന തിനു മുമ്പുള്ള ഓഹരിവിലയാണിത്. ട്രേഡർമാർ തമ്മിലുള്ള പരസ്പര വിശ്വാസത്തിനു മുകളിൽ ഓഹരി അനൗദ്യോഗികമായി ഗ്രേ മാർക്കറ്റിൽ വ്യാപാരം നടത്തുന്നു. ഉദാഹരണത്തിന് ഒരു ഐപിഒയുടെ ഇഷ്യു പ്രൈസ് ഒരു ഓഹരിക്ക് 500 രൂപയാണെന്നു കരുതാം. ഗ്രേ മാർക്കറ്റിൽ ഈ ഓഹരിയുടെ വ്യാപാരം നടക്കുന്നത് 520 രൂപയാണെന്നും കരുതാം. ഇവിടെ ഗ്രേ മാർക്കറ്റ് പ്രീമിയം 20 രൂപയാണ്.

ഗ്രേ മാർക്കറ്റ് പ്രീമിയം (GMP ) കണക്കാക്കുന്നത് എങ്ങനെ എന്ന് നോക്കാം .ഐപിഒയിൽ ഒരു ഓഹരിയുടെ ഡിമാൻഡ്-സപ്ലൈ ഡൈനാമി ക്സാണ് GMP സൂചിപ്പിക്കുന്നത്. ഇത്, ഓഫറിങ്ങിൽ എത്രത്തോളം ഓഹരികൾ അലോട് ചെയ്യുന്നു എന്നതിലുള്ള ട്രേഡർമാരു ടെ കാഴ്ച്ചപ്പാടിനെ ആശ്രയിച്ചിരി ക്കുന്നു. ഓഹരി അലോട്മെന്റ് വർധിക്കാനാണ് സാധ്യതയെങ്കിൽ,കൂടുതൽ ഓഹരികൾ വ്യാപാരത്തിന് ലഭിക്കുന്നു എന്നാണ് അർത്ഥം. ഇവിടെ GMP കുറയും. നേരെ മറിച്ച്, അലോട് മെന്റ് വഴി ഓഹരികൾ ലഭിക്കാനുള്ള സാധ്യതകൾ കുറഞ്ഞിരിക്കുകയാണെങ്കിൽ കുറച്ച് ഓഹരികൾ മാത്രമായിരിക്കും ലഭി ക്കുന്നത്. ഇവിടെ GMP ഉയർന്നു നിൽക്കും.

ഐപിഒയിൽ ലിസ്റ്റ് ചെയ്യുന്ന ഓഹരികൾ വാങ്ങുന്നതിനായി നിക്ഷേപകർ ഗ്രേ മാർക്കറ്റ് ബ്രോക്കർമാരെ സമീപിക്കുകയാണ് ചെയ്യുക. ഓഹരി ഒരു നിശ്ചിത വില അഥവാ പ്രീമിയ ത്തിൽ വാങ്ങുന്നതിനുള്ള ഓഫർ നിക്ഷേപകൻ നൽകും. തുടർന്ന് ഈ ബ്രോക്കർമാർ, ഐപിഒയിൽ അപേക്ഷിച്ച സെല്ലർമാരെ സമീപിക്കും. ഓഹരി ഏത് വിലയിൽ ലിസ്റ്റ് ചെയ്യും എന്ന് ഉറപ്പില്ലാത്ത, ലിസ്റ്റിങ് വരെ ഹോൾഡ് ചെയ്ത് റിസ്ക് എടുക്കാൻ താല്പര്യമില്ലാത്ത നിക്ഷേപകർ ഓഹരി വില്പന നടത്തും. ഓഹരികളുടെ ഫിസിക്കൽ ട്രാൻസ്ഫർ ഗ്രേ മാർക്കറ്റിൽ നടക്കുന്നില്ല എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

ഡിമാൻഡ്-സപ്ലൈ ഡൈനാമിക്സ് അനുസ രിച്ച് ഒരു പ്രത്യേക ഐപിഒയുമായി ബന്ധപ്പെട്ട വിപണി വികാരമാണ് ഗ്രേ മാർക്കറ്റ് പ്രീമിയം സൂചിപ്പിക്കുന്നത്. ഒരു ഐപിഒയ്ക്ക് വലിയ ഡിമാൻഡ് ഉണ്ടെങ്കിൽ GMP ഉയർന്നു നിൽക്കും. ഇവിടെ ഓഹരിയുടെ ലിസ്റ്റിങ് വില ഉയർന്നതാ യിരിക്കും. അതുപോലെ ഐപിഒയുടെ ഡിമാൻഡ് ദുർബലമാണെങ്കിൽ GMP താഴ്ന്നു നിൽക്കും. ഇവിടെ ലിസ്റ്റിങ് പ്രൈസ് താഴ്ന്നു നിൽക്കും.

യാഥാർത്ഥ ലിസ്റ്റിങ് വിലയെ GMP പ്രതിഫലി പ്പിക്കുന്നില്ല. പക്ഷെ GMP ട്രെൻഡ് നിരീക്ഷി ക്കുന്നതിലൂടെ ഓഹരി ലിസ്റ്റ് ചെയ്തു കഴിഞ്ഞാ ലുള്ള ദിശ നേരത്തെ മനസ്സിലാക്കാൻ സാധി ക്കും. പൊതുവെ GMP യുടെ ഏകദേശം 15-20% വ്യത്യാസത്തിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്യാറു ള്ളതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതായത് GMP വില 200 രൂപയാണെങ്കിൽ ഓഹരി 230 - 240 രൂപ റേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടേക്കാം.

വലിയ ഐപിഒകളിൽ ഗ്രേ മാർക്കറ്റിൽ തിരിമറി നടത്തുകയെന്നത് ബുദ്ധിമുട്ടാണ്. എന്നാൽ ചെറിയ ഇഷ്യു നടക്കുമ്പോൾ തിരിമറികൾ നടന്നേക്കാമെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉സ്‌കൂള്‍ ക്ലാസുകളില്‍ പരിണാമം പഠിക്കുമ്പോള്‍ ഒരു കുരങ്ങനില്‍ നിന്ന് പടിപടിയായി മനുഷ്യന്‍ രൂപപ്പെട്ടുവരുന്ന തരത്തിലുള്ള ഒരു ചിത്രമാണ് നാം പഠിക്കാറ്. പരിണാമം ലളിതമായി പഠിപ്പിക്കാന്‍ ഉപയോഗിച്ചതാണെങ്കിലും ഈ സിദ്ധാന്തത്തെ ഏറ്റവുമധികം തെറ്റിദ്ധരിപ്പിച്ചത് ഈ ചിത്രം ആണ്. കുരങ്ങന്‍ മനുഷ്യനാവുന്ന പ്രക്രിയയാണ് പരിണാമമെന്ന് ആളുകള്‍ തെറ്റിദ്ധരിക്കാന്‍ ഇതു കാരണമായി. ടൈം ലൈഫ് ബുക്‌സിനുവേണ്ടി റുഡോള്‍ഫ് സലിംഗര്‍ എന്ന ചിത്രകാരനാണ് ഈ ചിത്രം വരച്ചത്. 'ദി റോഡ് ടു ഹോമോസാപിയന്‍സ്' എന്ന് പേരിട്ട ചിത്രം 'ദി മാര്‍ച്ച് ഓഫ് പ്രോഗ്രസ്സ്' എന്നും അറിയപ്പെട്ടു. ഇതില്‍ 15 അംഗങ്ങളുണ്ടായിരുന്നു. അതിന്റെ പകുതിയാണ് പിന്നീട് ഉപയോഗിക്കപ്പെട്ടത്. പാലിയന്റോളജിസ്റ്റായ സ്റ്റീഫന്‍ ജെയ് ഗൗള്‍ഡ് തന്റെ 'വണ്ടര്‍ഫുള്‍ ലൈഫ്' എന്ന പുസ്തകത്തില്‍ പരിണാമ പഠനമേഖലയില്‍ ഈ ചിത്രമുണ്ടാക്കിയ ഗുരുതരമായ പരിക്കിനെക്കുറിച്ച് പറയുന്നുണ്ട്.

Читать полностью…

#ജിജ്ഞാസാ(JJSA)

ഈ കീ ഡെലിവറി മെസേജിനാണ് ഓരോ തിയറ്ററുകളും പണം അടയ്ക്കേണ്ടത്. ഒരേ സ്‌ക്രീനിൽ തന്നെയുള്ള ഓരോ പ്രദർശന ത്തിനും പ്രത്യേകം കീ ആണുള്ളത്. അതായത് ഒരു ദിവസം 4 ഷോ ഉണ്ടെങ്കിൽ, നാല് കീകൾക്കുള്ള പണം അടയ്ക്കണം.

ഒന്നിച്ച് ഒരാഴ്ചത്തേക്കോ നിശ്ചിത ദിവസങ്ങ ളിലേക്കോ പ്രദർശനത്തിന് വേണ്ട പണം മുൻകൂറായി അടച്ച് ലൈസൻസ് സ്വന്തമാക്കാം. പിന്നീട് വീണ്ടും ഷോ നടത്തണമെന്നുണ്ടെങ്കിൽ ഈ ലൈസൻസ് പുതുക്കുകയാണ് ചെയ്യുക. അതിനായി ഓരോ തവണയും തിയറ്റർ ഉടമകൾ പണമടയ്ക്കണം. ഇതിന് പുറമേയാണ് നിർമാ താക്കളും ഭീമമായ തുക നൽകേണ്ടി വരുന്നത്.

മുൻപ് പറഞ്ഞ നീണ്ട നടപടിക്രമങ്ങളും ചെലവുകളും ചുരുക്കുക എന്ന ലക്ഷ്യത്തോ ടെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുതിയ ഡിസ്ട്രിബ്യൂഷൻ രീതി തിരഞ്ഞെടു ത്തത്. ‘കോണ്ടന്റും ഞങ്ങൾ തരാം, പ്രദർശന ചെലവും ഞങ്ങൾതന്നെ വഹിച്ചോളാം’ എന്നാണ് അവർ പറയുന്നത്. യുഎഫ്ഒ, ക്യൂബ് പോലുള്ള ഏജൻസികൾ ഒരാഴ്ച പ്രദർശനത്തിന് ആവശ്യപ്പെടുന്നത് 12,000 മുതൽ 20,000 രൂപവരെയാണ്. ഇത് ഓരോ ആഴ്ചയും പുതുക്കുകയും വേണം. എന്നാൽ പിഡിസിയിൽ പ്രദർശനത്തിന് എത്തുമ്പോൾ ആദ്യം അടയ്ക്കേണ്ട 5000 രൂപയ്ക്ക് പുറമേ മറ്റ് ചെലവുകളൊന്നും ഉണ്ടായിരിക്കില്ല.

സിനിമകൾ ഡിജിറ്റലിലേക്ക് മാറിയപ്പോൾ, അത് പ്രൊജക്ട് ചെയ്യാനുള്ള പ്രൊജക്ടറുകൾക്കും വില കൂടിയിരുന്നു. ഇത് സാധാരണക്കാരായ തിയറ്റർ ഉടമകൾക്ക് താങ്ങാനാവാതെ വന്നപ്പോൾ, ഡിസ്ട്രിബ്യൂട്ടർമാർ പ്രൊജക്ടറുകളും വാടക യ്ക്ക് നൽകാൻ തുടങ്ങി. പിഡിസിയിൽ പ്രദർശ നത്തിനെത്തുമ്പോൾ, അവിടെ പ്രൊജക്ടറിന്റെ പേരിലുള്ള കച്ചവടം ഒഴിവാക്കുകയാണ് ചെയ്യുന്നത്.

കുറഞ്ഞ ചെലവിൽ തിയറ്ററിൽ സിനിമ എത്തിക്കാൻ ലോകത്താദ്യമായി ഒരു സംഘടന തുടങ്ങിയ സംരംഭം ആണ് പിഡിസി അഥവാ പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കോണ്ടന്റ്. അതിന് പ്രൊഡ്യൂസർക്ക് 5000 രൂപയും നികുതിയും മാത്രമേ ചെലവ് വരൂ. അല്ലാത്ത പക്ഷം ഒരു തിയറ്ററിനുതന്നെ ചുരുങ്ങിയത് 12,000 രൂപ വച്ച്, കേരളം മുഴുവൻ ലക്ഷങ്ങൾ ഓരോ ആഴ്ചയും അടക്കണം. പകരം സ്വയം ഇതിന്റെ ചെലവ് വഹിക്കാമെന്നാണ് നിർമാതാക്കൾ പറയുന്നത്. അപ്പോൾ ഓരോ ആഴ്ചയും വരുന്ന ചെലവ് നിർമാതാക്കൾക്ക് ചുരുക്കാനാവും.

എന്നാൽ തിയറ്ററുകളിലെ പ്രൊജക്ടറുകൾ പലതും വാടകയ്ക്ക് എടുത്തതായതിനാൽ അവർക്ക് ഈ കോണ്ടന്റുകൾ പ്രദർശിപ്പിക്കാനു ള്ള അനുമതി നൽകുന്നില്ല. മറ്റ് ചെലവുകളെ ല്ലാം നിർമാതാക്കൾ വഹിക്കാമെന്നു പറയു മ്പോഴും, പ്രൊജക്ടർ വാടകയിനത്തിൽ ഈ കാശ് നൽകണമെന്നതാണ് പ്രൊവൈഡർമാ രുടെ ആവശ്യം. പുതിയ തിയറ്ററുകളെങ്കിലും പുതിയ പ്രൊജക്ടറുകൾ വാങ്ങി വയ്ക്കണമെ ന്നാണ് നിർമാതാക്കളുടെ ആവശ്യം.

ഉദാഹരണമായി കൊച്ചിയിൽ ഫോറം മാളിലെ ഐനോക്‌സിന്റെ 9 സ്‌ക്രീനുകളടക്കം 42 സ്‌ക്രീനുകളാണ് കേരളത്തിൽ ആകെയുള്ളത്. അതിൽ മിക്കതും പ്രീമിയം സ്‌ക്രീനുകളുമാണ്. ഒരു ഷോയ്ക്ക് ഒരു സ്‌ക്രീനിൽ ശരാശരി 210 സീറ്റുകളിൽനിന്ന് 45,000 രൂപ കണക്കാക്കി യാൽ, ഒരു ദിവസം 5 ഷോകളിൽനിന്ന് ആ സിനിമ ശരാശരി 2.25 ലക്ഷം കലക്ട് ചെയ്യും.

വാണിജ്യപരമായി മെച്ചപ്പെട്ട അവസ്ഥയിലേക്ക് കഷ്ടപ്പെട്ട് എത്തുകയാണിന്ന് മലയാള സിനിമാ വ്യവസായം. സിനിമകളിൽ പ്രേക്ഷകർ ആവശ്യ പ്പെടുന്ന ഗുണനിലവാരത്തിനൊപ്പം സാങ്കേതിക നിലവാരവും വാണിജ്യമൂല്യവും നൽകാൻ നിർബന്ധിതരാണ് ഇന്നത്തെ നിർമാതാക്കൾ. അത്തരം വിജയങ്ങളിലേക്ക് സാവകാശ മെങ്കിലും എത്തിച്ചേരുകയാണ് മലയാള സിനിമ.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉കപ്പൽച്ചേതങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് സാൻ ഹോസെ സംഭവം. അന്നത്തെ തെക്കൻ അമേരിക്കൻ കോളനികളിൽ നിന്ന് നൂറിലധികം സ്റ്റീൽ പെട്ടികളിൽ വിലപിടിപ്പുള്ള വസ്തുക്കൾ നിറച്ച് സ്പെയിനിലേക്കു പുറപ്പെട്ട താണ് കപ്പൽ. 200 ടൺ ഭാരമുള്ള സ്വർണനാണ യങ്ങൾ മാത്രം ഈ കപ്പലിലുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. അന്നു കടലിൽ പ്രതിയോഗികളുമായി നടന്ന പോരാട്ടത്തിൽ കപ്പൽ തകരുകയും നിധിയുൾപ്പെടെ കടലിൽ മുങ്ങുകയും ചെയ്തു. പിന്നീട് ഒരുപാട് കാലം ഈ നിധി ദുരൂഹതയിൽ മറഞ്ഞുകിടന്നു. 2015ൽ സ്വന്തം കടൽമേഖലയിൽ ഈ കപ്പൽ ച്ചേതമുണ്ടെന്നു കൊളംബിയ പറഞ്ഞു. ഇതു സ്ഥിതി ചെയ്യുന്ന സ്ഥലം ഇന്നും രഹസ്യമാണ്.

ഈ കപ്പലിനോട് സമാനമായ നിലയിൽ ചരിത്രമുള്ള മറ്റൊരു കപ്പലുണ്ട്. അതിന്റെ പേരാണ് ലൂട്ടിൻ. 225 വർഷം മുൻപാണു ജർമനിയിലേക്കു പോയ ബ്രിട്ടിഷ് കപ്പലായ എച്ച്എംഎസ് ലൂട്ടിൻ മുങ്ങുന്നത്. ടൺ കണക്കിനു സ്വർണവും , വെള്ളിയും കയറ്റിയ കപ്പലായിരുന്നു അത്. ഇന്നും കപ്പലിലെ അമൂല്യനിധി കണ്ടെടുത്തിട്ടില്ല. ഇതിനു വേണ്ടി യുള്ള തിരച്ചിൽ തുടരുന്നു. ആഴങ്ങളിലെ വിടെയോ ലൂട്ടിനിലെ കാണാപ്പൊന്ന് സാഹസിക രെയും കാത്തിരിക്കുന്നെന്ന് നിധിവേട്ടയ്ക്കു പുറപ്പെടുന്നവർ വിശ്വസിക്കുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐സന്താറ എന്നാൽ എന്താണ് ? ⭐

👉ജൈന മതഗ്രന്ഥങ്ങൾ പ്രകാരം സന്താറ (Santhara or Sallekhana) എന്നതു ഏറ്റവും പവിത്രമായ മരണമാകുന്നു. മഹാവീരന്റെ കാലം മുതൽക്കെ ജൈനർക്കിടയിൽ നിലനില്ക്കുന്ന അനുഷ്ഠാനമാണിത്. പ്രായമുളളവരും , രോഗികളും ഇനി ജീവിതത്തില്‍ ഒന്നും ചെയ്യാനില്ല എന്ന് തോന്നുന്നവരുമാണ് സന്താറ എന്ന നിരാഹാരമനുഷ്ഠിച്ച് മരണം വരിക്കുന്നത്

ആഹാരം പൂർണമായും ത്യജിച്ച് ഉപവാസത്തിലൂടെ ജൈനമത വിശ്വാസികൾ മരണത്തെ വരിക്കുന്ന ചടങ്ങാണ് സന്താറ അഥവാ ‘സല്ലേഖനം’. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ലൗകിക സുഖങ്ങളെല്ലാം വിസ്മരിച്ച് ഈശ്വരനാമം ജപിച്ചാണ് മരണത്തെ ഇവർ സമീപിക്കുന്നത്.
സന്താറയിൽ പങ്കെടുക്കുന്നവരെ കുറിച്ചുളള വിവരങ്ങൾ പത്രങ്ങളിലൂടെയും മറ്റും ജൈനമതക്കാർ പ്രസിദ്ധപ്പെടുത്താറുണ്ട്. ഇവരെ സന്ദർശിക്കുന്നതും അവസാന നിമിഷങ്ങള്‍ക്ക്‌ സാക്ഷിയാവുന്നതും മഹത്തായ അനുഭവമായിട്ടാണ് വിശ്വാസികൾ കണക്കാക്കുന്നത്. ഫലത്തിൽ ഇതൊരു ആത്മഹത്യയാണ്. പക്ഷേ, ആത്മഹത്യ ഒരു വികാര പ്രക്ഷുബ്ധതയുടെ ബാക്കിപത്രമാകുമ്പോൾ, സന്താറയിൽ, പുനർവിചിന്തനത്തിനു സാധ്യതയുണ്ട്. അങ്കലാപ്പൊന്നുമില്ലാതെയാവണം മരണത്തിലേക്കുളള ഈ യാത്ര. അല്ലെങ്കിൽ സന്താറ അനുഷ്ഠിക്കുന്നവർ അതവസാനിപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങണം എന്നും വ്യവസ്ഥയുണ്ട്.

ജൈനഭിക്ഷുക്കളുടെ ഉപദേശ- നിർദേശങ്ങളോടെ മാത്രമാണ് ഭൗതിക ജീവിതം ഉപേക്ഷിക്കാൻ തീരുമാനിക്കുന്നവർ സന്താറ അനുഷ്ഠിക്കുന്നത്. മൗര്യ സാമ്രാജ്യ സ്ഥാപകൻ ചന്ദ്രഗുപ്ത മൗര്യൻ ശ്രാവണബലഗോളയിൽ വെച്ച് സന്താറ അനുഷ്ഠിച്ച് ദേഹത്യാഗം നടത്തിയതായി ജൈന കൃതികൾ വിവരിക്കുന്നുണ്ട്. ശ്രാവണബലഗോളയിലെ ജൈനാശ്രമത്തിൽ ഒരു ഭിക്ഷുണി ഈ വിധം ഭൗതിക തത്തിൽ നിന്ന് വിടവാങ്ങാൻ ശരീരത്തെ പാകപ്പെടുത്തിയ പ്രക്രിയ ഹൃദയസ്പൃക്കായി പ്രസിദ്ധ ബ്രിട്ടീഷ് എഴുത്തുകാരൻ വില്യം ഡാൽറിംപിൾ ‘Nine Lives: In Search of Modern India’ എന്ന കൃതിയിൽ പ്രതിപാദിച്ചിട്ടുണ്ട്. ആനന്ദ് ഗാന്ധി സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ ‘ഷിപ്പ് ഓഫ് തെസ്യുസ്’ (Ship of Theseus) എന്ന ചലച്ചിത്രത്തിൽ സന്താറയുടെ യുക്തി – അയുക്തികളെപ്പറ്റി ചർച്ച ചെയ്യുന്നുണ്ട്.

വർഷം തോറും സന്താര അനുഷ്ഠിച്ച് 100 ഓളം പേരെങ്കിലും മരിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് രാജസ്ഥാൻ ഹൈക്കോടതി സന്താറ നിരോധിച്ചു. സന്താറ അനുഷ്ഠിക്കുന്നവർക്കെതിരെ ആത്മഹത്യാ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് 2015 ഓഗസ്റ്റ് 10 ന് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആത്മഹത്യയ്ക്കു തുല്യമായ കുറ്റമായി ഇതു പരിഗണിക്കുമെന്നും ഐപിസി 306, 309 വകുപ്പുകൾ പ്രകാരം ശിക്ഷിക്കപ്പെടുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ജൈനമത സംഘടനകളും വിശ്വഹിന്ദു പരിഷത്തും ഇതിനെതിരെ രംഗത്തു വരികയും വിവാദമാവുകയും ചെയ്തതിനെ തുടർന്ന് മതാചാരം അനുഷ്ഠിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി 2015 ഓഗസ്റ്റ് 31ന് ഈ ഉത്തരവ് സ്റ്റേചെയ്യുകയും ചെയ്തു.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഭൂകമ്പ തീവ്രത അളക്കുന്ന മാനകമാണ് റിക്ടർ മാനകം. 1935-ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ചാൾസ് എഫ്. റിക്ടർ എന്ന ശാസ്ത്രജ്ഞനാണ് ഈ സ്കെയിൽ രൂപകല്പന ചെയ്തത്. അദ്ദേഹ ത്തോടുളള ബഹുമാനസൂചകമായി ഈ സംവിധാനത്തെ റിക്ടർ സ്കെയിൽ എന്നു വിളിക്കുന്നു.

ഭൂകമ്പമാപിനിയിൽ രേഖപ്പെടുത്തുന്ന ഭൂകമ്പ തരംഗങ്ങളുടെ ആധിക്യം ലോഗരിതം തത്ത്വം ഉപയോഗിച്ച് കണക്കാക്കുന്ന സംവിധാനമാണ് റിക്ടർ സ്കെയിൽ. ഭൂകമ്പത്തിന്റെ തീവ്രത പൂർണ്ണസംഖ്യയും , ദശാംശസംഖ്യയും ഉപയോഗി ച്ചാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുന്നത്. ഉദാഹരണമായി 5.3 എന്ന് രേഖപ്പെടുത്തപ്പെട്ട ഒരു ഭൂകമ്പത്തേക്കാൾ എത്രയോ തീവ്രത കൂടിയ ഭൂകമ്പമാണ് 6.3 എന്ന റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുമ്പോൾ ഉണ്ടാകുന്നത്.എത്ര ചെറിയ ഭൂകമ്പവും റിക്ടർ സ്കെയിൽ ഉപയോഗിച്ച് രേഖപ്പെടുത്താനാകും.

ഭൂമിയുടെ പലഭാഗങ്ങളിലും 2.0 തീവ്രതയോ അതിൽ കുറവോ ആയ ഭൂകമ്പങ്ങൾ രേഖപ്പെടുത്താറുണ്ട്. എന്നാൽ ഇവ മനുഷ്യന് അനുഭവഗോചരമാകാറില്ല. എന്നാൽ സിസ്മോഗ്രാഫിൽ ഇവയ്ക്കനുസരിച്ച് കമ്പനങ്ങൾ രേഖപ്പെടുത്തുന്നതിനാൽ റിക്ടർ സ്കെയിലിൽ ഈ കമ്പനങ്ങളുടെ തീവ്രത രേഖപ്പെടുത്താൻ സാധിക്കുന്നു. എത്ര ഉയർന്ന ഭൂകമ്പ തീവ്രത വേണമെങ്കിലും ഈ സ്കെയി ലിൽ രേഖപ്പെടുത്താൻ സാധിക്കും.ഈ സംവിധാനത്തിൽ ഉന്നതപരിധി ഇല്ലാത്ത തിനാലാണിത്. റിക്ടർ സ്കെയിൽ ഉപയോഗിച്ച് ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങൾ ഒരിക്കലും കണ്ടുപിടിക്കാൻ കഴിയില്ല. ജനങ്ങൾ തിങ്ങി പാർക്കുന്ന നഗരത്തിലും വിജനമായ വനപ്രദേശത്തും 6.5 തീവ്രതയുള്ള ഭൂകമ്പമുണ്ടായാൽ 6.5 എന്നു മാത്രമേ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുകയുള്ളൂ.

മനുഷ്യരിലും പ്രകൃതിയിലും മറ്റും ഭൂകമ്പം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ കണക്കാക്കാൻ ഇന്റൻസിറ്റി സ്കെയിലുകളാണ് ഉപയോഗിച്ചു വരുന്നത്.( റിക്ടർ സ്കെയിലുകൾ മാഗ്നിറ്റ്യൂഡ് സ്കെയിലുകൾ എന്നാണറിയപ്പെടുന്നത്.) 1783-ൽ ഷിയാൻ ടാറെല്ലി എന്ന ഇറ്റലിക്കാര നാണ് ആദ്യമായി ഇന്റൻസിറ്റി സ്കെയിൽ വിജയകരമായി ഉപയോഗിച്ചത്. ഇറ്റലിയിലെ കലാബ്രിയാനിൽ ഉണ്ടായ ഭൂകമ്പത്തിന്റെ നാശനഷ്ടങ്ങൾ അദ്ദേഹം ഈ സ്കെയിൽ ഉപയോഗിച്ച് കണക്കാക്കി.ആധുനിക ഇന്റൻസിറ്റി സ്കെയിൽ നിർമ്മിച്ചതിന്റെ ബഹുമതി ഇറ്റലിക്കാരനായ മൈക്കൽ ഡി. റോസി. സ്വിസർലണ്ടുകാരനായ ഫ്രാങ്കോയ്സ് ഫോറൽ എന്നിവരാണ് പങ്കുവയ്ക്കുന്നത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉സാധാരണ കഷണ്ടി വരിക പുരുഷന്മാര്‍ ക്കാണെന്നു പറയും. എന്നാല്‍ അപൂര്‍വമായി സ്ത്രീകള്‍ക്കും കഷണ്ടി വരാറുണ്ട്. സ്ത്രീകള്‍ ക്ക് കഷണ്ടി വരുന്നതിന് ഒരു പ്രധാന കാരണം പാരമ്പര്യമാണ്. പ്രത്യേകിച്ചും കുടുംബത്തില്‍ മുന്‍പാര്‍ക്കെ ങ്കിലും കഷണ്ടി വന്ന ചരിത്രമു ണ്ടെങ്കില്‍ പ്രത്യേകിച്ചും. ഹോര്‍മോണ്‍ പ്രശ്‌ന ങ്ങളും സ്ത്രീകളിലെ കഷണ്ടിക്കു കാരണമാ കാറുണ്ട്. പ്രത്യേകിച്ച് ആന്‍ഡ്രൊജന്‍ എന്ന ഹോര്‍മോണ്‍ തോത് വര്‍ദ്ധിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും. ചിലതരം മരുന്നുകള്‍, കെമിക്കലുകള്‍ എന്നിവയുടെ ഉപയോഗവും ചില സ്ത്രീകളില്‍ അമിതമായ മുടികൊഴി ച്ചിലിനും അതുവഴി കഷണ്ടിക്കും ഇട വരുത്തുന്നുണ്ട്. മുടിയില്‍ ഉപയോഗിക്കുന്ന ഷാംപൂ, മറ്റു ക്രീമുകള്‍ എന്നിവയും ചിലപ്പോള്‍ മുടി കൊഴിച്ചിലിന് കാരണമാകും.പോഷകാഹാ രക്കുറവും, മുടികൊഴിച്ചിലിന് ഇട വരുത്തുന്ന മറ്റു ചില കാരണങ്ങളാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ മുടികൊഴിച്ചിലിനും ഗുരുതരമാ യാല്‍ കഷണ്ടിക്കും വരെ വഴി വയ്ക്കും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങൾ പരിഹാരമുള്ളവ തന്നെയാണ്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ഒരു ഗർഭത്തിലെ ഇരട്ടക്കുട്ടികൾക്ക് രണ്ട് അച്ഛൻമാർ ഇങ്ങനെ സംഭവിക്കുമോ?⭐

👉ഒരു സ്‌ത്രീക്ക്‌ ഒരു പ്രസവത്തില്‍ രണ്ട്‌ പുരുഷന്മാരില്‍ നിന്ന്‌ ഇരട്ടക്കുട്ടികള്‍ ഉണ്ടാകു ന്ന അപൂര്‍വ പ്രതിഭാസത്തിന് ഹെട്ടെറോ പാറ്റേണല്‍ സൂപ്പര്‍ഫീക്കണ്ടേഷന്‍ എന്നാണ്‌ പറയുന്നത് .ഒരു ആര്‍ത്തവചക്രത്തില്‍ രണ്ടോ അതിലധികമോ അണ്ഡങ്ങള്‍ ഉണ്ടാകുകയും വ്യത്യസ്‌ത പുരുഷന്മാരില്‍ നിന്നുള്ള ബീജങ്ങ ളാല്‍ ഇവ ഫെര്‍ട്ടിലൈസ്‌ ചെയ്യപ്പെടുകയും ചെയ്യുമ്പോഴാണ്‌ ഹെട്ടറോപാറ്റേണല്‍ സൂപ്പര്‍ഫീക്കണ്ടേഷന്‍ നടക്കുക.

അപൂര്‍വമാണെങ്കിലും ഇത്‌ ശാസ്‌ത്രീയമായി സംഭവിക്കാവുന്ന ഒരു കാര്യമാണ്‌. പൊതുവേ പട്ടി, പൂച്ച, പശു ഉള്‍പ്പെടെയുള്ള മൃഗങ്ങളില്‍ കണ്ട്‌ വരുന്ന ഈ ഗര്‍ഭധാരണം മനുഷ്യരിലും അപൂര്‍വമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.

ഈ അപൂര്‍വ പ്രതിഭാസം സംഭവിക്കാനായി സ്‌ത്രീക്ക്‌ ഒരു ആര്‍ത്തവചക്രത്തില്‍ ഒന്നില ധികം അണ്ഡങ്ങള്‍ പുറന്തള്ളപ്പെടണം. അണ്ഡോത്‌പാദനത്തോട്‌ അടുത്ത സമയത്ത്‌ വ്യത്യസ്‌ത പങ്കാളികളുമായി സ്‌ത്രീ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും വേണം. പുരുഷ ബീജത്തിന്‌ സ്‌ത്രീയുടെ പ്രത്യുത്‌പാദന നാളി യില്‍ അഞ്ച്‌ ദിവസം വരെ നിലനില്‍ക്കാന്‍ സാധിക്കും. ഈ സമയത്തിനുള്ളില്‍ വ്യത്യസ്‌ത ബീജങ്ങള്‍ വ്യത്യസ്‌ത അണ്ഡങ്ങളുമായി സംയോജിച്ച്‌ ഒന്നിലധികം സൈഗോട്ടുകള്‍ ഉണ്ടാകും. ഇരട്ടകളും അതിലധികം കുട്ടികളും ഇത്തരം പ്രതിഭാസത്തില്‍ ഉണ്ടാകാം. ഡിഎന്‍എ പരിശോധനയിലൂടെ ഈ കുട്ടികളു ടെ പിതൃത്വം തെളിയിക്കാന്‍ സാധിക്കും.

അമേരിക്ക, ബ്രസീല്‍, കൊളംബിയ എന്നിവിട ങ്ങളില്‍ നിന്നുള്‍പ്പെടെ ഇത്തരം അപൂര്‍വ ജനനങ്ങളുടെ വാര്‍ത്തകള്‍ പുറത്ത്‌ വന്നിട്ടുണ്ട്‌. ഏകദേശം ഇരുപതോളം ഹെട്ടറോപാറ്റേണല്‍ സൂപ്പര്‍ഫീക്കണ്ടേഷന്‍ കേസുകളാണ്‌ ഇത്തര ത്തില്‍ ലോകമെങ്ങും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടി ട്ടുള്ളത്‌. ഗ്രീക്ക്‌ റോമന്‍ മിത്തുകളില്‍ കാസ്റ്റര്‍, പോളക്‌സ്‌ എന്ന ഇരട്ട ദേവന്മാരുടെ ജനനം ഹെട്ടറോപാറ്റേണല്‍ സൂപ്പര്‍ഫീക്കണ്ടേഷന്‍ മൂലം സംഭവിച്ചതാണെന്ന്‌ പറയപ്പെടുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എക്സ്ചേഞ്ച് ട്രേഡഡ്‌ ഫണ്ട് (ETF) എന്നാല്‍ എന്ത്?⭐

👉ETF റെഗുലര്‍ മ്യൂച്വല്‍ ഫണ്ടുകള്‍ പോലെ യല്ല. ഇത് ഓഹരി വിപണിയിലെ ഒരു കോമണ്‍ സ്റ്റോക്ക് പോലെ ട്രേഡ് ചെയ്യാന്‍ കഴിയും.ഒരു അംഗീകൃത ഓഹരി വിപണിയിലെ രജിസ്ട്രേഡ് ബ്രോക്കറിലൂടെ ETF യൂണിറ്റുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ETF യൂണിറ്റുകള്‍ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യപ്പെടുകയും വിപണിയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസൃതമായി അതിന്‍റെ NAV വ്യത്യാസ പ്പെടുകയും ചെയ്യും. ETF യൂണിറ്റുകള്‍ ഓഹരി വിപണിയില്‍ മാത്രമാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത് എന്നതിനാൽ ഏതെങ്കിലും നോര്‍മല്‍ ഓപ്പണ്‍ എന്‍ഡ്‌ ഇക്വിറ്റി ഫണ്ട് പോലെ അവ വാങ്ങാനും വില്‍ക്കാനും കഴിയില്ല. ഒരു പരിധിയും ഇല്ലാതെ ഒരു നിക്ഷേപകന് ആഗ്രഹിക്കുന്ന എണ്ണം യൂണിറ്റുകള്‍ ഓഹരി വിപണിയിലൂടെ വാങ്ങാന്‍ കഴിയും.

ലളിതമായി പറഞ്ഞാല്‍, ETFകള്‍ എന്നത് CNX നിഫ്റ്റി അല്ലെങ്കില്‍ BSE സെന്‍സെക്സ് എന്നിങ്ങനെയുള്ള ഇന്‍ഡെക്സുകള്‍ ട്രാക്ക് ചെയ്യുന്ന ഫണ്ടുകളാണ്. നിങ്ങള്‍ ഒരു ETF ഷെയറുകള്‍/യൂണിറ്റുകള്‍ വാങ്ങുമ്പോള്‍, നേറ്റീവ് ഇന്‍ഡെക്സിന്‍റെ യീല്‍ഡും റിട്ടേണും ട്രാക്ക് ചെയ്യുന്ന ഒരു പോര്‍ട്ട്‌ഫോളിയോയുടെ ഷെയറുകള്‍/യൂണിറ്റുകള്‍ വാങ്ങുന്നു എന്നാണ് അര്‍ത്ഥം. ETFഉം മറ്റ് തരം ഇന്‍ഡെക്സ് ഫണ്ടു കളും തമ്മിലുള്ള പ്രധാന വ്യത്യാസം ETF അവയുടെ ബന്ധപ്പെട്ട ഇന്‍ഡെക്സ് ഔട്ട്‌പെര്‍ ഫോം ചെയ്യാന്‍ ശ്രമിക്കില്ല എന്നതാണ്. പകരം ആ ഇന്‍ഡെക്സിന്‍റെ പെര്‍ഫോമന്‍സ് അവ ലളിതമായി പ്രതിഫലിപ്പിക്കും.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐പ്ലാസ്റ്റർ ഓഫ് പാരീസിന് ആ പേര് വന്നത് എങ്ങനെ ?⭐

👉പാരീസ് നഗരത്തിനു വടക്കുള്ള മോണ്ട് മാർത്രെ (Montmartre) എന്ന കുന്നിൻ പ്രദേശത്തായിരുന്നു വൻ തോതിലുള്ള ജിപ്സം നിക്ഷേപങ്ങൾ ഉണ്ടായിരുന്നത്. ഈ ജിപ്സം ധാതുവിനെ 120 - 180 ഡിഗ്രിയിൽ ചൂളയിൽ ചൂടാക്കി കിട്ടുന്ന പൊടി ഉപയോഗിച്ച് പ്ലാസ്റ്ററിംങ് പണ്ടുകാലത്തെ പ്രസിദ്ധമായിരുന്നു. 1666-ൽ ലണ്ടനിലെ വൻ തീപിടിത്തം അതിന്റെ തടി കൊണ്ടുള്ള പല നിർമ്മിതികളും നശിപ്പിച്ചു. അതിന്റെ അനന്തരഫലമായി ഫ്രാൻസിലെ രാജാവ് അത്തരം അഗ്നിബാധയിൽ നിന്നുള്ള സംരക്ഷണമെന്ന നിലയിൽ പാരീസിലെ മരം കൊണ്ട് നിർമ്മിച്ച എല്ലാ നിർമ്മാണങ്ങളും ഉടൻ പ്ലാസ്റ്റർ കൊണ്ട് മൂടാൻ ഉത്തരവിട്ടു.

പാരീസിന് ചുറ്റും വൻതോതിൽ ലഭ്യമായ ജിപ്സത്തിന്റെ വലിയ തോതിലുള്ള ഖനന ത്തിന് ഇത് കാരണമായി. കൂടാതെ ഫ്രാൻസിലെ നിർമ്മാണ രംഗത്തെ ചുമരുകളുടെ കലാപര മായ പ്ലാസ്റ്ററിങ് ഭംഗി ലോകമെങ്ങും ഖ്യാതിയും പടർത്തി , പ്രത്യേകിച്ചും ഇംഗ്ലണ്ടിൽ . ആ പ്ലാസ്റ്ററിങ് പൊടിയ്ക്ക് ഫ്രാൻസിനു പുറത്തും ആവശ്യക്കാരേറി. അങ്ങനെ, 18-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാരീസ് നഗരം പ്ലാസ്റ്റർ പൊടി ഉൽപാദനത്തിന്റെ കേന്ദ്രമായി ത്തീർന്നു .അതിനാൽ ആ പ്ലാസ്റ്ററിങ് പൊടി പ്ലാസ്റ്റർ ഓഫ് പാരീസ് എന്ന പേരിൽ ലോകമെങ്ങും പ്രസിദ്ധമായി.

വളരെ പെട്ടെന്ന് കട്ടിയായി ഉറയ്ക്കുന്ന കാൽസിയം സൾഫേറ്റ് ഹെമി ഹൈഡ്രോക് സൈഡ് ജിപ്സം പ്ലാസ്റ്ററാണ് പ്ലാസ്റ്റർ ഓഫ് പാരീസ് (POP). നനവ് നൽകിയ ശേഷം ഉണക്കു മ്പോൾ കട്ടിയാകുന്ന സ്വഭാവമാണ് ഇതിന്. ജിപ്സം പ്രകൃതിയിൽ കാണപ്പെടുന്ന കാൽസ്യം സൾഫേറ്റ് നിക്ഷേപമാണ്. ജലത്തിന് സ്ഥിര കാഠിന്യം നൽകുന്നതിൽ പ്രധാനിയാണ് കാൽസ്യം സൾഫേറ്റ്. പ്ലാസ്റ്റർ ഓഫ് പാരീസ് കാൽസ്യം സൾഫേറ്റിന്റെ മറ്റൊരു രൂപമാണ്. ജിപ്സത്തെ ചൂടാക്കി അതിലെ ജലത്തിന്റെ അംശം കുറച്ചാണ് പ്ലാസ്റ്റർ ഓഫ് പാരീസ് നിർമ്മിക്കുന്നത്.

രാസനാമം :

പ്ലാസ്റ്റർ ഓഫ് പാരീസ് – CaSO4. ½ H2O

കെട്ടിടങ്ങളിലെ റൂഫിലെയും , കോർണീഷുകളി ലെയും അലങ്കാരത്തിനാണ് പ്ലാസ്റ്റർ ഓഫ് പാരീസ് പ്രധാനമായും ഉപയോഗിക്കുന്നത്. അഗ്നിപ്രതിരോധ വസ്തുക്കൾ, ആശുപത്രി കളിൽ ഓർത്തോപീഡിക് കാസ്റ്റുകൾ, 3D പ്രിന്റിംഗ് etc etc എന്നിവയ്ക്കായും പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിക്കുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

ചന്ദ്രനിലെ ജലം എവിടെ നിന്ന്?
ചന്ദ്രനിൽ ജലം കണ്ടെത്തി എന്ന് പറയുമ്പോൾ അതിനർത്ഥം സമുദ്രങ്ങളോ തടാകങ്ങളോ ഉണ്ടെന്നല്ല,ജല തന്മാത്രകളുടെ സാന്നിധ്യം മനസിലായെന്നു മാത്രമാണ്.അപ്പോളോ യാത്രികർ കൊണ്ടുവന്ന 800 കിലോ ചന്ദ്രശിലകളിൽ നിന്ന് ഒരു ടീസ്പൂൺ ജലം കണ്ടിരുന്നു.ISRO യുടെ മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രയിനിൽ നിന്ന് വേർപെട്ട് ചന്ദ്രനിൽ ആഞ്ഞു പതിച്ചപ്പോൾ ജല തന്മാത്രകൾ ഉണ്ടെന്ന് സൂചന നൽകിയിരുന്നു. ചന്ദ്രനിലെ ചിലയിടങ്ങളിൽ ഒരു ടൺ ചന്ദ്രോപരിതല ദ്രവ്യത്തിൽ നിന്ന് 32 ഔൺസ് ജലം ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന.ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിൽ ഇന്നും സൂര്യപ്രകാശം എത്തിയിട്ടില്ല. ധ്രുവപ്രദേശങ്ങളിലെ ഗർത്തങ്ങളിൽ വൻ തോതിൽ ഹിമശേഖരമുണ്ട്. അവിടത്തെ താപനില ഏകദേശം - 238 ഡിഗ്രിയാണ്.ജീവൻ അസാധ്യമായ താപനില.
സൗരയൂഥത്തിന്റെ പുറം ഭാഗത്തുള്ള ഊർട്ട് ക്ലൗഡ്,കുയിപ്പർ ബൽറ്റ് എന്നിവിടങ്ങളിൽ നിന്നാണ് വാൽനക്ഷത്രങ്ങൾ നമ്മുടെ അടുത്തേക്ക് എത്തിച്ചേരുന്നത്. വാൽനക്ഷത്രങ്ങൾ വൻ ജലശേഖരമുള്ളവയാണ്.ചന്ദ്രനിൽ പതിച്ച വാൽനക്ഷത്രങ്ങളിൽ നിന്നുള്ള ജലം അധികവും ബാഷ്പീകരിച്ച് പോവുകയും കുറച്ചൊക്കെ അവിടെ തങ്ങുകയും ചെയ്തു. അതായിരിക്കണം ജലസാന്നിധ്യത്തിന്റെ ഒരു കാരണം. ധ്രുവപ്രദേശത്തു നിന്ന് 45 ഡിഗ്രി വരെയുള്ള പ്രദേശത്ത് ജലം ഹിമരൂപത്തിൽ കാണാനിടയുണ്ട്.
ചന്ദ്രനിലെ സൂര്യപ്രകാശം പതിക്കുന്ന ഇടങ്ങളിലെ സൂര്യ വികിരണത്തിന്റെ ഫലമായി ഹൈഡ്രജൻ അവിടത്തെ ധാതുക്കളിലെ ഓക്സിജനുമായി പ്രവർത്തിച്ച് ജലതന്മാത്രകൾക്ക് രൂപം കൊടുക്കുന്നുണ്ട് എന്നും കരുതുന്നു.ചന്ദ്രദിനം തുടങ്ങുമ്പോൾ പ്രഭാതത്തിൽ കാണുന്ന ജല തന്മാത്രകൾ നട്ടുച്ചകളിൽ ഇല്ലാതാകുന്നുവെന്ന് നാസ കണ്ടെത്തിയിരുന്നു. സോളാർ വിൻഡ് എന്ന വികിരണം വഴി ഹൈഡ്രജൻ ആറ്റങ്ങൾ ജലമുണ്ടാക്കാൻ വഴിയൊരുക്കുന്നു.
450 കോടി വർഷങ്ങൾക്കു മുൻപ് ചന്ദ്രൻ ഭൂമിയുടെ ഭാഗമായിരുന്നുവെന്നും പസഫിക് സമുദ്രത്തിന്റെ വലിപ്പമുള്ള അത്രയും ഭാഗം അടർന്ന് മാറി ചന്ദ്രനായതെന്നും വിശ്വസിക്കുന്നവരുണ്ട്. ഭൂമിയും ചന്ദ്രനും ഒരേ സമയം ഉണ്ടായി ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ പെട്ട് ചന്ദ്രൻ ഉപഗ്രഹമായി മാറിയതെന്ന് മറ്റൊരു കൂട്ടർ വിശ്വസിക്കുന്നു.മറ്റെവിടയോ ഉണ്ടായ ചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞരും ഉണ്ട്.ചൊവ്വയുടെ വലിപ്പമുള്ള ഒരു ഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ച് ചന്ദ്രനുണ്ടായെന്ന് ഇപ്പോൾ പരക്കെ അംഗീകരിക്കുന്നുണ്ട്. ഇതൊക്കെ വച്ച് നോക്കുമ്പോൾ ആദ്യകാല ഭൂമിയിലെ ജലം തന്നെയാണ് ഇപ്പോൾ ചന്ദ്രനിലുള്ളത്.Vinoj Appukuttan.

Читать полностью…

#ജിജ്ഞാസാ(JJSA)

👉പത്താം നൂറ്റാണ്ടിൽ ജൈനൻമാരുടെ കാലത്താണ് ബത്തേരി ജനവാസ കേന്ദ്രമായി മാറിയത്. അന്ന് ഹന്നരഡു വീഥി എന്നാണ് ബത്തേരി അറിയപ്പെട്ടിരുന്നത്. 12 ജൈന തെരുവുകൾ ഉണ്ടായിരുന്നതിനെ സൂചിപ്പിച്ചാണ് ഹന്നരഡു വീഥി എന്ന പേരു വന്നത്. വളരെ ക്കാലം ഈ പേരിലാണ് ബത്തേരി അറിയ പ്പെട്ടിരുന്നത്.

ഹൈന്ദവ വിശ്വാസികളായ ചെട്ടി സമുദായം ബത്തേരിയിൽ എത്തിയതോടെ ഗണപതി വട്ടം എന്ന പേരു വന്നു. ബത്തേരി നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഗണപതി വട്ടം എന്ന പേരു വന്നത്. ഏകദേശം 300 വർഷം മുൻപാണ് ഗണപതി വട്ടം എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്. പിന്നീട് കോട്ടയം രാജാക്കൻമാ രുടെ കാലത്ത് പാറയ്ക്ക് മീത്തൽ എന്നാണ് അറിയപ്പെട്ടിരുന്നത് .

13–ാം നൂറ്റാണ്ടിലാണ് ബത്തേരിയിലെ പ്രസിദ്ധ മായ ജൈന ക്ഷേത്രം നിർമിച്ചത്. പൂർണമായും കല്ലുകൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ടിപ്പു സുൽത്താന്റെ കാലത്ത് വയനാട് മൈസൂർ രാജഭരണത്തിന്റെ കീഴിലായിരുന്നു. ടിപ്പുവിന്റെ പ്രധാന താവളമായിരുന്നു ബത്തേരി. ജൈന ക്ഷേത്രം ടിപ്പു പിടിച്ചെടുക്കുകയും ആയുധപ്പുര യാക്കി മാറ്റുകയും ചെയ്തു. ഇതോടെ ബ്രിട്ടിഷു കാരാണ് ടിപ്പു സുൽത്താന്റെ ആയുധപ്പുര എന്ന അർഥത്തിൽ ‘സുൽത്താൻസ് ബാറ്ററി’ എന്നു വിളിച്ചു തുടങ്ങിയത്. അത് പിന്നീട് സുൽത്താൻ ബത്തേരി ആയി മാറുകയായിരുന്നു.

1934ല്‍ കിടങ്ങനാട് എന്ന പേരില്‍ ഒരു പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. ഇത് പിന്നീട് നൂല്‍പ്പുഴ, നെന്മേനി എന്നീ പഞ്ചായത്തുകളായി വിഭജിക്കപ്പെട്ടു. ആ കാലഘട്ടത്തിലും ഗണപതി വട്ടം എന്നായിരുന്നു പേര്. 1968ലാണ് സുല്‍ത്താ ൻബത്തേരി പഞ്ചായത്ത് രൂപം കൊള്ളുന്നത്. കിടങ്ങനാട്, നൂല്‍പ്പുഴ, നെന്മേനി എന്നിവ ചേര്‍ന്നാ ണ് സുല്‍ത്താന്‍ ബത്തേരി ഔദ്യോഗികമായി രൂപം കൊണ്ടത്.

വയനാട് ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ഇവിടം തമിഴ്നാട്, കർണ്ണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമാണ് . മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക താലൂക്കാണ് സുൽത്താൻ ബത്തേരി. കേരളത്തിലെ ആദിവാസികളിൽ ഭൂരിഭാഗവും ഇന്ന് താമസിക്കുന്നത് സുൽത്താ ൻ ബത്തേരി ഉൾപ്പെട്ട വയനാട് ജില്ലയിലാണ്. പണിയ,കാട്ടു നായ്ക്ക,കുറുമ,ഊരാളി എന്നീ വിഭാഗം ആദിവാസികളാണ് ഇവിടെയുള്ളത്. വർധിച്ച ആദിവാസി ജനസംഖ്യ കണക്കിലെടു ത്ത് സുൽത്താൻ ബത്തേരി' നിയമസഭാ മണ്ഡലം ആദിവാസികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉 തിരുവിതാംകൂറിലെ ഏറ്റവും വലുതും പ്രശസ്തവുമായ പാറകളിലൊന്നാണ് കല്ലുവാതുക്കൽ പാറ . മൂന്നേക്കറോളം വീതിയും , 200 അടിയിലേറെ ഉയരവുമുള്ള തായിരുന്ന വലിയ പാറ.ഈ പാറയുടെ മുകളിൽ നിന്ന് അറബിക്കടലും , തങ്കശേരിയിലെ വിളക്കു മാടവും , ചടയമംഗലത്തെ പാറയും കാണാൻ കഴിയുമായിരുന്നു.90 വർഷങ്ങൾക്ക് മുമ്പ് കല്ലുവാതുക്കൽ പാറയും ഒരു കിലോമീറ്ററോളം ചുറ്റളവിലുള്ള പ്രദേശവും റിസർവ് വനമായി രുന്നു.

1934- കാലഘട്ടത്തിൽ കൊല്ലം, നീണ്ടകരയിൽ കടൽഭിത്തി നിർമ്മിക്കാൻ വേണ്ടി തിരുവിതാം കൂർ മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ കല്ലുവാതുക്കൽ പാറപൊട്ടി ച്ചെടുക്കാൻ ഉത്തരവിട്ടു. "നീല'' നിറമുള്ള ഇവിടത്തെ പാറ വളരെയേറെ ഉറപ്പുള്ളതും , ഇഷ്ടമുള്ള ആകൃതിയിൽ വെട്ടിയെടുക്കാൻ കഴിയുന്നതുമായിരുന്നു. കന്നുകാലികൾക്ക് വെള്ളം കൊടുക്കാൻ ഉപയോഗിച്ചിരുന്ന തളക്കല്ല്, തുണ്, അമ്മിക്കല്ല്, അരകല്ല്, ഉരൽ എന്നിവ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത് കല്ലുവാതുക്കൽ പാറയാണ്. ക്ഷേത്രങ്ങളിലെ പല തട്ടുകളുള്ള കൽ വിളക്കുകളും നിർമിക്കാ ൻ ഇവിടത്തെ പാറ ഉപയോഗിച്ചിരുന്നു. കാലക്രമത്തിൽ കല്ലുവാതുക്കൽ പാറ നിന്ന സ്ഥാനത്ത് 20 അടിയിലേറെ താഴ്ചയുള്ള വിസ്ത്രതമായ തടാകമായി .

വനവാസകാലത്ത് പാണ്ഡവര്‍ ഇതിനുമുകളില്‍ വന്നിരുന്ന് ഭക്ഷണം പാചകം ചെയ്തിരുന്നെന്ന് വിശ്വാസമുണ്ട്. പാണ്ഡവര്‍ അരി കഴുകി മറിച്ച വെള്ളമാണ് തെക്കുഭാഗത്തെ കാടിച്ചിറയായത്. ഇത്തരത്തില്‍ നാട്ടുകഥകള്‍ ധാരാളം ഉണ്ട് .

തലസ്ഥാന നഗരിയില്‍നിന്ന് 50 കിലോമീറ്ററും , ജില്ലാ ആസ്ഥാനത്തുനിന്ന് 20 കിലോമീറ്ററും മാത്രം ദൂരമുള്ള കല്ലുവാതുക്കല്‍ പാറമടയില്‍ ടൂറിസം വകുപ്പ് തടാകവിനോദസഞ്ചാരം വിഭാവനം ചെയ്തിരുന്നു .ഐതിഹ്യവും , ചരിത്രവും , ഭൂമിശാസ്ത്രവുമെല്ലാം തലപ്പൊക്ക ത്തോടെ നിന്നിരുന്ന കല്ലുവാതുക്കല്‍ പാറ ഇന്നൊരു വലിയ തടാകമാണ്. കരിങ്കല്ലുകള്‍ പൊട്ടിച്ച് നാടിന്റെ നാനാഭാഗങ്ങളില്‍ പാലവും , തോടും , കടല്‍ഭിത്തികളും , വിഗ്രഹങ്ങളും , കല്‍വിളക്കുകളും ആയി മാറിയപ്പോള്‍ കല്ലുവാതുക്കലില്‍ കല്ല് ഇല്ലാതായി. തിരുവിതാം കൂര്‍ മഹാരാജാവിന്റെ അധീനതയിലായിരു ന്നപ്പോള്‍ ഇവിടം വലിയപാറ, കൊച്ചുപാറ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു.പാറപൊട്ടിച്ച് കുഴിയായി മാറിയ തടാകം ഇന്ന് പായല്‍ വളര്‍ന്ന് മാലിന്യങ്ങള്‍ തള്ളി കൊതുകുവളര്‍ ത്തല്‍ കേന്ദ്രമായി.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉കാറ്റാടി മരം (ചൂളമരം) കേരളത്തിൽ സാധാരണ തീരപ്രദേശങ്ങളിൽ കാണപ്പെടുന്നു. ഇംഗ്ലീഷിൽ Casuarina അല്ലെങ്കിൽ Australian pine എന്നറിയപ്പെടുന്നു. കാറ്റാടി മരം ഒരു വിദേശിയാണ്. ഓസ്ട്രേലിയയാണ് ഇതിന്റെ ജന്മദേശം. ഇലകളില്ല എന്നതാണ് ഇതിന്റെ ഒരു പ്രധാന സവിശേഷത. പക്ഷേ പ്രകാശ സംശ്ലേഷ ണം നടത്താൻ ഇതിനു കഴിയും. ഇലകളുടെ പണി ചെയ്യുന്ന പച്ചനിറത്തിലുള്ള ചരടു പോലു ള്ള ഉപശാഖകൾ ഇവയ്ക്കുണ്ട് . കാറ്റിന്റെ ചലനത്തിനൊത്ത് ഇളകിയാടുന്നതിലാൽ കാറ്റാടി മരം എന്നും കാറ്റിൽ ചൂളം വിളിയുടെ ശബ്ദം ഉണ്ടാക്കുന്നതിനാൽ ചൂളമരമെന്നും ഇതിനു പേര് വന്നു. ഇതു കൂടാതെ ചവാക്ക് എന്നും പേരുണ്ട്.

അമ്പത് മീറ്ററിലധികം പൊക്കം വയ്ക്കുന്ന ഈ മരങ്ങൾ വേഗം വളരുന്നവയാണ്. സൂര്യപ്രകാ ശം ഇതിനാവശ്യമുള്ളതിലാൽ നേരെ മുകളിലേ ക്കാണ് വളരുക. ഏതുകാലാവസ്ഥയിലും ഇതിനു വളരാം. വർഷത്തിൽ 2 തവണ ഇതു പൂക്കും. ഫെബ്രുവരിയിലും സെപ്തംബറിലും ആണ് ഇത്. പൂക്കുലകൾ ചെണ്ട് പോലെ നിൽക്കുന്നു. കായ ചിറകുള്ളതും ഉരുണ്ട് അൽപ്പം നീണ്ടതുമാണ്. കാറ്റിലൂടെയും , വെള്ളത്തിലൂടെയും വിത്തുവിതരണം ധാരാള മായി നടക്കാറുണ്ട്. പക്ഷേ ചിലതു മാത്രമേ കിളിർക്കുകയുള്ളു. 100 അടിയോളം പൊക്കം വയ്ക്കുന്നതിനാൽ ഇവയുടെ തടി നെടുനീളൻ തൂണുകളായിട്ട് ഉപയോഗിക്കുന്നു .

തടി ഉറപ്പുണ്ടെങ്കിലും പൊട്ടാൻ സാധ്യതയുണ്ട്. എങ്കിലും പാലം നിർമ്മാണത്തിനും പണ്ടൊക്കെ താൽക്കാലിക സ്റ്റേഡിയം നിർമാണത്തിനും ഇതാണ് ഉപയോഗിച്ചിരുന്നത്. മറ്റു ദുർബലമായ ചെടികൾക്ക് താങ്ങ് ( ഉദാഹരണം വാഴ) ആയും കാറ്റാടി തടി ഉപയോഗിക്കാം. അതിർവേലിക്കും മറ്റും ഇത് ഉത്തമമാണ്. പേപ്പർ വ്യവസായത്തിൽ പൾപ്പ് നിർമാണത്തിനും , വിറകിനായും കാറ്റാടി ഉപയോഗമാണ്.മഴ മറ കൃഷിക്ക് മഴമറ ഉണ്ടാ ക്കാൻ കാറ്റാടി മരം അത്യുത്തമമാണ്.
തോട്ടങ്ങൾക്ക് ചുറ്റും കാറ്റിനെ ചെറുക്കാൻ കാറ്റാടി മരങ്ങൾ നട്ട് പിടിപ്പിക്കുന്നു .

കാഷ്വെയറൈനേസി കുടുംബത്തിൽപ്പെട്ട കാറ്റാടിമരത്തിന്റെ ശാസ്ത്രീയനാമം കാഷ്വറൈനെ ഇക്വിസെറ്റി ഫോളിയ ലിൻ എന്നാണ്. ഈ മരത്തിന്റെ ഉപശാഖകൾ ഓസ്ട്രേലിയയിലെ കാഷ്വറിയസ് പക്ഷിയുടെ തൂവൽ പോലെയാണ് അതിനാലാണ് ആ പേര് ലഭിച്ചത്.

തമിഴ് നാട്ടിൽ വ്യാവസായികമായി ഇത് കൃഷി ചെയ്തു വരുന്നു. തണലിനൊപ്പം നല്ല തോതില്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുമെന്നതും കാറ്റാടി മരങ്ങളുടെ പ്രത്യേകതയാണ്. തീര പ്രദേശങ്ങ ളിൽ തീരദേശ വനവൽക്കരണത്തിനു ഈ കാറ്റാടി മരങ്ങൾ അനുയോജ്യമാണ്. തീരദേശങ്ങളില്‍ ജൈവകവചമൊരുക്കാന്‍ കാറ്റാടി മരങ്ങള്‍ സഹായിക്കുന്നതിനാൽ പരിസ്ഥിതി പ്രാധാന്യമുള്ള സസ്യം കൂടിയാണ് കാറ്റാടി മരങ്ങൾ.കടൽക്കാറ്റ് തടയുന്നതിനും , സൂനാമി ഉൾപ്പെടെയുള്ള കടൽക്ഷോഭങ്ങളെ പ്രതിരോധിക്കാനും കാറ്റാടിക്കു സാധിക്കും.

വൃക്ഷം എന്ന നിലയിലുള്ള ഉപകാരങ്ങൾക്കു പുറമെ ചില നാട്ടുചികിൽസകളിൽ ഔഷധാവ ശ്യത്തിനും കാറ്റാടിയുടെ ഭാഗങ്ങൾ പ്രയോജന പ്രദമാണ്. ബറി ബെറി, വയറിളക്കം, ചുമ, മുഖക്കുരു, വയറുവേദന, തൊണ്ടവേദന തുടങ്ങിയ രോഗങ്ങളുടെ ചികിൽസക്കാണ് ഇവ ഉപയോഗിക്കുന്നത്. വ്യക്ഷത്തിലടങ്ങിയിരി ക്കുന്ന അമിനോ അമ്ലം, ടാനിൻ, അസ്പരാജിൻ ഗ്യാമിൻ എന്നീ രാസഘടകങ്ങളുടെ സാന്നിദ്ധ്യ മാണ് ഔഷധമൂല്യത്തിന് കാരണം.

സ്വദേശം ഓസ്ട്രേലിയ ആണെങ്കിലും ഏറ്റവുമ ധികം കാറ്റാടി മരങ്ങളുള്ളത് ഇന്ത്യയിലാണ്. രാജ്യത്ത് എട്ടു ലക്ഷം ഹെക്ടറിലാണ് കാറ്റാടി കൃഷി ചെയ്യുന്നത്. ഏകദേശം 6.73 ദശലക്ഷം ഹെക്ടർ ഭൂമി അമിതമായ ഉപ്പു കാരണം കാറ്റാടി കൃഷിക്കു യോഗ്യമല്ല. ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി കേരള ത്തിൽ ഇത്തരത്തിൽ 20,000 ഹെക്ടർ സ്ഥലമു ണ്ട്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, ഒഡിഷ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാന ങ്ങളിലാണു കൂടുതൽ കാറ്റാടിമരങ്ങൾ ഉള്ളത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉കാൾ ലീനസ് ആണ് 1758 ൽ കാട്ടുപന്നിയ്ക്ക് Sus scrofa എന്ന ശാസ്ത്രനാമം നൽകിയത് .
Boar എന്ന വാക്ക് പലപ്പോഴും കാട്ട് പന്നിയെയും , വളർത്തു പന്നികളിലെ പ്രജനന ശേഷിയുള്ള ആണിനേയും സൂചിപ്പിക്കാൻ മാത്രമായും ഉപയോഗിക്കാറുണ്ട്. പെൺ പന്നികളെ സൂചിപ്പിക്കാൻ പൊതുവെ Sow എന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്. പക്ഷെ നമുക്ക് മലയാളത്തിൽ രണ്ടിനും പന്നി എന്ന ഒര് വാക്ക് മാത്രമേ ഉള്ളു.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ഇന്ത്യയിലേക്കുള്ള കടൽമാർഗം കണ്ടെത്താ ൻ വാസ്‌ഗോഡ ഗാമയേ സഹായിച്ചത് ഗുജറാ ത്ത് വ്യാപാരിയാണോ ?⭐

👉പോർച്ചുഗീസ് പര്യവേക്ഷകനായ വാസ്‌കോ ഡ ഗാമക്ക് ഇന്ത്യയിലേക്കുള്ള കടൽമാർഗം കണ്ടെത്തിയതിന് സഹായിച്ചത് കപ്പൽ നിർമ്മാണത്തിന് പേരുകേട്ട ഗുജറാത്തിലെ തുറമുഖ പട്ടണമായ മാണ്ട്വി പട്ടണത്തിൽ നിന്നുള്ള കച്ചി നാവികനായിരുന്ന കാഞ്ചിമാല മാണെന്ന് ( ചന്ദൻ എന്നും അറിയപ്പെടുന്നു ) പല ചരിത്രകാരൻമാരും ചൂണ്ടിക്കാട്ടുന്നു . ആഫ്രിക്ക യിലെ സാൻസിബാറിൽ എത്തിയപ്പോൾ തൻ്റെ കപ്പലിനേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള ഒരു കപ്പൽ കണ്ടതായി വാസ്കോഡ ഗാമ തൻ്റെ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് സുഗന്ധദ്രവ്യങ്ങൾക്കൊപ്പം പൈൻ
മരവും , തേക്കും കൊണ്ടുവന്ന് കൊച്ചിയിലേക്ക് വജ്രങ്ങൾ തിരികെ കൊണ്ടുപോകുന്ന ഗുജറാ ത്തി വ്യാപാരിയെ കാണാൻ അദ്ദേഹം ഒരു ആഫ്രിക്കൻ ദ്വിഭാഷിയെ കണ്ടെത്തി.ഇന്ത്യയുടെ തീരത്ത് എത്താൻ വാസ്‌കോഡ ഗാമ കാഞ്ചിമാലത്തെ പിന്തുടർന്നു .

1498 ഏപ്രിൽ 14 ന് മലയാളികൾ അവരുടെ പുതുവർഷത്തെ വരവേറ്റപ്പോൾ കാഞ്ചി മാലം എന്ന ഗുജറാത്തി നാവികൻ വാസ്കോഡ ഗാമയുടെ സഹായത്തിനെത്തി. പിന്നീടുള്ള ഇൻഡീസിലേക്കുള്ള യാത്രയുടെ യഥാർത്ഥ നായകനായി കാഞ്ചി മാറി. കാഞ്ചിയും , സംഘ വും കാപ്പാടിലേക്കുള്ള യാത്ര 23 ദിവസം കൊണ്ട് പൂർത്തിയാക്കി. ഗാമയുടേത് ഉൾപ്പെടെ യുള്ള ചരിത്രരേഖകളിൽ അദ്ദേഹത്തി ൻ്റെ പേര് പരാമർശിക്കുന്നില്ല പകരം, അദ്ദേഹത്തെ 'ഒരു ഗുജറാത്തി പൈലറ്റ്' എന്നാണ് സൂചിപ്പിക്കുന്ന ത്.

കോഴിക്കോട് സാമൂതിരിയുമായി അനുകൂല മായ ബന്ധം സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട വാസ്കോഡ ഗാമയുടെ മടക്കയാത്ര
(കാഞ്ചിയുടെ സഹായത്തോടെ ഗാമ ആഫ്രിക്ക യിലെ മാലിന്ദിയിൽ നിന്ന് കോഴിക്കോട്ടേക്ക് വെറും 23 ദിവസമെടുത്തെങ്കിൽ കഞ്ചിയില്ലാ ത്ത മടക്കയാത്രയ്ക്ക് നാല് മാസമെടുത്തു ). മൺസൂൺ കാറ്റിനെക്കുറിച്ച് ധാരണയില്ലാത്ത ഗാമ സംഘം ഓഗസ്റ്റ് അവസാനത്തോടെ പുറപ്പെട്ടു, ആദ്യം ഗോവയുടെ തീരത്തെത്തി. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ അവർ മാലിന്ദിയിൽ തിരിച്ചെത്തിയപ്പോഴേക്കും 1499 ആയിരുന്നു. വാസ്കോഡ ഗാമയുടെ തിരിച്ചു വരവിനെ തുടർന്ന്, 1596-ൽ ഡച്ചുകാർ ഇന്ത്യയിൽ പ്രവേശിച്ചു .

പോർച്ചുഗീസുകാരെ മറികടന്ന് ഒരു നൂറ്റാണ്ട് വാണിജ്യ ആധിപത്യം വിജയകരമായി സ്ഥാപിച്ചു. വ്യാവസായിക വിപ്ലവത്തിന് മുമ്പ് യൂറോപ്പിൻ്റെ സാമ്പത്തിക വളർച്ചയെ ത്വരിത പ്പെടുത്തുന്നതിൽ ഇന്ത്യൻ സുഗന്ധ വ്യഞ്ജന ങ്ങൾ, ആനക്കൊമ്പ്, മറ്റ് വിലപിടിപ്പുള്ള വസ്തു ക്കൾ എന്നിവയുടെ ലഭ്യത ഒരു പ്രധാന പങ്ക് വഹിച്ചു. അതിനിടയിൽ, ഡച്ചുകാർ സമുദ്ര നാവിഗേഷനിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. 1300-കളിൽ ഒരു എളിയ മത്സ്യ ബന്ധന ഗ്രാമമായി ആരംഭിച്ച റോട്ടോ നദിയുടെ തീരം 15-ാം നൂറ്റാണ്ടോടെ ക്രമേണ തിരക്കേറിയ തുറമുഖമായി രൂപാന്തരപ്പെട്ടു. ഇത് ഡച്ചുകാരു ടെ ആഗോള നാവിക മേധാവിത്വത്തിൻ്റെ പതിറ്റാണ്ടുകളുടെയും , നൂറ്റാണ്ടുകളുടെയും തുടക്കമായി.

ചില വിവരണങ്ങൾ പ്രകാരം ഗാമയെ സഹാ യിച്ച വ്യക്തി ഒരു ക്രിസ്ത്യാനിയോ മുസ്ലീമോ ആണെന്നും അറബ് നാവികനായ ഇബ്നു മജീദ് ആണെന്നും അവകാശപ്പെടുന്നു. എന്നാലും ഈ അവകാശവാദത്തെ പല ചരിത്രകാരൻമാരും ഖണ്ഡിക്കുന്നു . ആ സമയത്ത് മജിദിന് വാസ് കോഡ ഗാമയ്ക്ക് സമീപം എവിടെയും ഉണ്ടാകാ ൻ കഴിയില്ലെന്ന് പറയുന്നു.വാസ്കോഡ ഗാമയ്ക്ക് കടൽമാർഗം ഇന്ത്യയിലേക്കുള്ള വഴി ശരിക്കും കാണിച്ചുകൊടുത്തത് കാഞ്ചിമാല മാണെന്ന് തന്നെയാണ് ഭൂരിപക്ഷ ചരിത്രകാര ൻമാരുടെയും അഭിപ്രായം.

📌റഫറൻസ് : ടൈംസ് ഓഫ് ഇന്ത്യ , ഐഎൻഎസ് ദ്രോണാചാര്യയിലെ ഇന്ത്യൻ നേവൽ മാരിടൈം മ്യൂസിയം

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉ലോകത്ത് ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങൾക്ക് ഉള്ള പ്രത്യേക മത്സരമാണ് ദുബായ് സംഘടിപ്പിക്കുന്ന സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ട് വേൾഡ് ചലഞ്ച് . ഈ മത്സരം ലോകമെമ്പാടുമുള്ള ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങൾ വികസിപ്പിക്കുന്ന കമ്പനികൾക്കും , ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവസരമൊരുക്കുന്നു. ഈ മത്സരത്തിൽ ഏറ്റവും മികച്ച വാഹനങ്ങളെ തിരഞ്ഞെടുത്ത് അവയ്ക്ക് സമ്മാനങ്ങൾ നൽകുന്നു. ഇത്തരം മത്സരങ്ങൾ ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങളുടെ വികസനത്തിന് ഊർജ്ജം നൽകുകയും സാങ്കേതികവിദ്യയിലെ പുരോഗതിക്ക് കാരണമാകുകയും ചെയ്യുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ പുതിയ ഒരു മലയാള സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ ഘട്ടങ്ങൾ ഏതെല്ലാം?⭐

👉നിർമാണം പൂർത്തിയാക്കിയ ഒരു സിനിമ തിയറ്ററുകളിൽ എത്തിക്കുന്നത് ഡിജിറ്റർ സർവീസ് പ്രൊവൈഡർമാരാണ്. ഇത്തരത്തിൽ സിനിമ ഡിജിറ്റൽ പ്രദർശനത്തിന് എത്തിക്കാ നായി തിയറ്റർ ഉടമകളിൽനിന്ന് ഇവർ നിശ്ചിത തുക ഈടാക്കും. ഈ തുകയ്ക്ക് പുറമേ, നിർമ്മാതാക്കളിൽനിന്നും ഫീസ് വാങ്ങാറുണ്ട്. കേരളത്തിലെ തിയറ്ററുകളിലേക്ക് സിനിമയുടെ ഡിജിറ്റൽ പ്രിന്റുകൾ എത്തിക്കുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ പ്രൊവൈഡർമാരാണ്.
ഇവർ പ്രദർശനത്തിന് അമിത തുക ഈടാ ക്കുന്നു എന്ന പരാതി ഉണ്ടായിരുന്നു. അതിനൊ രു പ്രതിവിധി എന്ന നിലയ്ക്ക് നിർമാതാക്കളുടെ സംഘടന പുതിയൊരു കണ്ടന്റ് പ്രൊവൈഡിങ് കമ്പനി ആരംഭി ച്ചു. പിഡിസി അഥവാ പ്രൊഡ്യൂ സേഴ്സ് ഡിജിറ്റൽ കണ്ടന്റ് എന്ന പുതിയ സംവിധാനം വഴി 6000 രൂപയിൽ താഴെ മാത്രം ചെലവിൽ തിയറ്ററുകളിൽ സിനിമ എത്തിക്കാൻ കഴിയും .

ഒരു സിനിമ അതിന്റെ പ്രൊഡക്‌ഷൻ പൂർത്തി യാക്കുന്ന പക്ഷം, തിയറ്ററിൽ പ്രദർശിപ്പി ക്കാനായി സജ്ജമാക്കുന്നതും ഡിജിറ്റൽ റീമാസ്റ്ററിങ് ചെയ്യുന്നതും എല്ലാ തിയറ്ററുകളിലും സാറ്റലൈറ്റ് വഴി ഡിജിറ്റൽ കോപ്പികൾ എത്തിക്കുന്നതും ഡിജിറ്റൽ കോണ്ടന്റ് ഡിസ്ട്രിബ്യൂട്ടിങ് ഏജൻസികളാണ്. യൂണിവേഴ്സൽ പിക്ചേഴ്സ്, പാരാമൗണ്ട് പിക്ചേഴ്സ്, വാർണർ ബ്രോസ്, വാൾട്ട് ഡിസ്നി സ്റ്റുഡിയോസ്, സോണി പിക്ചേഴ്സ് എന്നിവ യാണ് ലോക സിനിമ ഭരിക്കുന്ന പ്രധാന കോണ്ടന്റ് ഡിസ്ട്രിബ്യൂട്ടർമാർ. എന്നാൽ ഇന്ത്യയിൽ ഈ കുത്തക അവകാശം ഇപ്പോൾ കൈവശമുള്ളത് യുഎഫ്ഒ, ക്യൂബ് എന്നീ കമ്പനികൾക്കാണ്.

ഡിജിറ്റൽ സിനിമയുടെ സാറ്റലൈറ്റ് ഡിസ്ട്രിബ്യൂ ഷൻ ഇന്ത്യയിൽ ആരംഭിക്കുന്ന തുതന്നെ സഞ്ജയ് ശങ്കർ ഗേയ്ക്‌വാദിന്റെ ഉടമസ്ഥത യിലുള്ള യുഎഫ്ഒ ആണ്. ഇന്ത്യയിലെ 1150 നഗരങ്ങളിലായി 3400ൽ അധികം സ്‌ക്രീനുകളി ലാണ് യുഎഫ്ഒ പ്രദർശനം നടത്തി വരുന്നത്. ശരാശരി 200 കോടി കാഴ്ചക്കാർ വർഷാവർഷം ഉണ്ടെന്നാണ് അവരുടെ വെബ്സൈറ്റ് അവകാശപ്പെടുന്നത്. സിനിമയ്ക്ക് പുറമേ, അതിനൊപ്പം തിയറ്ററിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളും ഇവരുടെ വരുമാനമാണ്.

അതേസമയം ക്യൂബിന് 48 രാജ്യങ്ങളിലായി ഏഴായിരത്തിൽ അധികം സ്‌ക്രീനുകളാണ് ഉള്ളത്. ഇന്ത്യയിൽ മാത്രം നാലായിരം സ്‌ക്രീനുകളും. അതായത് ഇവിടെയുള്ള 42 ശതമാനം വരുന്ന സ്‌ക്രീനുകളിലേക്കും സിനിമയും തിയറ്റർ പരസ്യങ്ങളും എത്തിക്കു ന്നത് ക്യൂബാണ്. ഇന്ത്യയിൽ ‘ഡോൾബി’യുമായി ‘എക്‌സ്‌ക്ലുസിവ് ടൈ–അപ്പും’ ഇവർക്കുണ്ട്. അതായത് ഡോൾബി അറ്റ്മോസിന്റെ സൗണ്ട് സിസ്റ്റം നൽകുന്ന അനുഭൂതി അറിയണ മെങ്കിൽ, ക്യൂബിന്റെ തിയറ്ററുകളിൽ തന്നെ ചെല്ലണം.

പോസ്റ്റ് പ്രൊഡക്‌ഷൻ പൂർത്തിയാക്കിയ സിനിമകൾ നേരെ ഡിപിഎക്സ് എന്ന ഫോർമാ റ്റിലേക്ക് മാറ്റി നിർമാതാക്കൾ ഡിസ്ട്രിബ്യൂട്ടിങ് ഏജൻസികൾക്ക് നൽകുക യാണു പതിവ്. ഓഡിയോ ട്രാക്കിനെയും , വിഷ്വൽ ട്രാക്കിനെ യും വെവ്വേറെ ഫയലുകളിലാക്കിയാണ് നൽകുക. പ്രത്യേകം ഡിസിപി ഫോർമാറ്റുകളി ലേക്ക് ഈ ഫയലുകൾ മാറ്റപ്പെടും. മെറ്റീരിയൽ എക്സ്ചേഞ്ച് ഫോർമാറ്റ് അഥവാ എംഎക്സ് എഫ് ഫോർമാറ്റുകളിലുള്ള ഓഡിയോ- വിഡിയോ ഫയലുകൾ അടങ്ങിയ പാക്കേജ് ആണ് ഡിസിപി. അതിനു പുറമേ, അസറ്റ് മാപ് ഫയൽ, കോംപസിഷൻ പ്ലേലിസ്റ്റ്, പാക്കിങ് ലിസ്റ്റ് ഫയൽ അല്ലെങ്കിൽ പാക്കേജ് കീ ലിസ്റ്റ്, വോള്യം ഇൻഡക്സ് ഫയൽ എന്നിവയും ഇതിൽ ഉൾപ്പെടും.

ഇങ്ങനെ നൽകുന്ന ഫയലുകൾ രണ്ട് തരത്തിൽ സൂക്ഷിക്കും. അൺഎൻക്രിപ്റ്റഡ് ഫയലും എൻക്രിപ്റ്റഡ് ഫയലും. അൺഎൻക്രിപ്റ്റഡ് ഫയലുകൾ പ്രത്യേക കീ ഉപയോഗിച്ച് ലോക്ക് ചെയ്യാത്ത ഫയലുകളാണ്. അതായത് ഫയൽ കയ്യിലുള്ള ആർക്കും യഥേഷ്ടം എവിടെയും ഉപയോഗിക്കാനാവും. ചലച്ചിത്രമേളകൾക്കും മറ്റും അയയ്ക്കുന്ന ഫയലുകൾ സ്വതന്ത്രമായി ഉപയോഗിക്കാൻ പാകത്തിന് അൺഎൻക്രി പ്റ്റഡ് ആയിട്ടാണ് സമർപ്പിക്കപ്പെടാറുള്ളത്. എന്നാൽ, തിയറ്ററുകളിൽ എത്തുന്ന മറ്റ് ചിത്രങ്ങൾ ഡിജിറ്റൽ പ്രൊവൈഡർമാർ കീ ഡെലിവറി മെസേജുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കും.

സിനിമ പൂർത്തിയായാൽ നിർമാതാക്കൾ അതിന്റെ മാസ്റ്റർ റിപ്പോർട്ട് മുൻപ് പറഞ്ഞിട്ടുള്ള പ്രൊവൈഡർമാരുടെ വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യും. ഇത് ഡിസിപി ഫോർമാറ്റി ലേക്ക് മാറ്റി, പരിശോധിച്ച ശേഷം അവർ മാസ്റ്റർ ഔട്ട്പുട്ട് തയാറാക്കും. സിനിമ ഏതൊക്കെ തിയറ്ററുകളിൽ പ്രദർശിപ്പിക്കണമെന്ന പട്ടിക നിർമാതാവ് ഇവരെ അറിയിക്കുന്നതനുസരിച്ച്, സാറ്റലൈറ്റ് ഉപയോഗിച്ചോ ഹാർഡ് ഡിസ്ക് ഉപയോഗിച്ചോ അപ്‌ലോഡ് ചെയ്യും. പ്രദർശന ത്തിനെത്തുന്ന സിനിമയുടെ വലുപ്പം, ഏറ്റവും കുറഞ്ഞത് 200 ജിബി എങ്കിലും ഉണ്ടാകും എന്നതുകൊണ്ട് സാറ്റലൈറ്റ് വഴിയാണ് മിക്ക വിതരണവും നടക്കുന്നത്.

ഈ കിട്ടുന്ന ഫയൽ തിയറ്റർ ഉടമകൾക്കോ , പ്രൊജക്ടർ ഓപറേറ്റർമാർക്കോ വേണ്ടവിധം ഉപയോഗിക്കാനൊന്നും സാധിക്കില്ല. പ്രദർശന സമയത്തിന് ഒരു മണിക്കൂറോ, അര മണിക്കൂ റോ മുൻപാണ് അത് ആക്സസ് ചെയ്യാൻ വേണ്ട കെഡിഎം അഥവാ കീ ഡെലിവറി മെസേജ് നൽകുക. പ്രസ്തുത കോണ്ടന്റ് പ്രൊവൈഡർമാർ അനുവദിക്കുകയാണെങ്കിൽ വിഷ്വൽ ശരിയാണോ എന്ന് പരിശോധിക്കാ നായി ചില പ്രിവ്യൂ ക്ലിപ്പുകൾ മാത്രം പ്രോജക്ടർ ഓപറേറ്റർമാർക്ക് പ്രദർശിപ്പിക്കാനാവും.

Читать полностью…

#ജിജ്ഞാസാ(JJSA)

👉 'Achilles heel' അതിശക്തന്റെ ദൗര്‍ബല്യത്തെ സൂചിപ്പിക്കുന്നു. അതിശക്തനായാണ് ഗ്രീക്ക് മിഥോളജിയിലെ പ്രധാനിയായ അക്കില്ലസ് വളര്‍ന്നുവന്നത്. ഈ ശക്തിക്ക് അടിസ്ഥാനം കുഞ്ഞായിരുന്നപ്പോള്‍ അമ്മ ഫിത്തിയ Styx നദിയില്‍ അക്കില്ലസിനെ മുക്കിയെടുത്തതാണ്. heel ല്‍, ഉപ്പൂറ്റിയില്‍ പിടിച്ചാണു മുക്കിയത്. അതുകൊണ്ട് ഉപ്പൂറ്റി നനഞ്ഞില്ല. അവിടം മാത്രം ദുര്‍ബലമായി നിന്നു. ട്രോജന്‍ യുദ്ധത്തിലെ അഗമ്‌നോണ്‍ സേനയുടെ നായകനായിരുന്നു. സുന്ദരന്‍, കരുത്തന്‍, ധീരന്‍. അക്കില്ലസിനെ ഉപ്പൂറ്റിയിലല്ലാതെ എവിടെയടിച്ചും വീഴ്ത്താ നാവില്ല. ഉപ്പൂറ്റി ദൗര്‍ബല്യമായി! അതിശക്തന്റെ ഏക ദൗര്‍ബല്യം എന്ന അര്‍ത്ഥത്തിലാണ് Achilles heel ഉപയോഗിക്കുന്നത്.നനയാത്ത ഉപ്പൂറ്റിയിലൂടെയാണ് നളചരിതത്തിൽ കലി നളനെ ആവേശിക്കുന്നത് എന്നതും ഓർക്കാവുന്നതാണ്.

a weakness in spite of the overall strength, which can lead to downfall. അതാണ് 'Achilles heel' .

Читать полностью…

#ജിജ്ഞാസാ(JJSA)

👉അറബ് നാടുകളില്‍ പ്രത്യേകിച്ച് സൗദി ജിസാനിൽ ( സൗദിയില്‍ ജിസാനിലാണ് ഏറ്റവുമധികം എളളു കൃഷി ചെയ്യുന്നത്. വര്‍ഷത്തില്‍ രണ്ടു തവണയാണ് എള്ളു കൊയ്‌തെടുക്കുന്നത് ) എള്ള് ആട്ടി എണ്ണയെ ടുക്കുന്ന പരമ്പരാഗത സമ്പ്രദായം ഇന്നും ഉണ്ട് .ഒട്ടകങ്ങളെയും , കഴുതകളെ യുമാണ് ഇതിനായി ഉപയോഗിക്കുന്നത്. കണ്ണു മൂടിക്കെട്ടിയ ഒട്ടകം ആട്ടുകല്ലുമായി മണിക്കൂ റുകളോളം ചക്കിനെ ചുറ്റിവലിക്കു ന്നതോടെ ചക്കില്‍ നിക്ഷേപിക്കുന്ന എളളും കൊപ്രയു മൊക്കെ പരിപൂര്‍ണമായി പിഴിഞ്ഞെടുത്ത് എണ്ണ ലഭിക്കും. ഒരു ഭാഗം അടച്ച സിലിണ്ടര്‍ ആകൃതിയില്‍ പഴക്കം ചെന്ന മരങ്ങളുടെ ഭാഗങ്ങളാണ് ആട്ടു യന്ത്രമായി ഉപയോഗ പ്പെടുത്തുന്നത്. അല്‍പം വെള്ളം ചേര്‍ത്ത് എള്ള് ചക്കിലേക്കിടും. ഏതാനും സമയം ഒട്ടകം വലിക്കുന്നതോടെ പ്രത്യേക പാത്രങ്ങളില്‍ എണ്ണ ശേഖരിക്കാനാകും. ഒറ്റത്തവണ ചക്കില്‍ നിക്ഷേപിക്കുന്ന എള്ളില്‍നിന്ന് 20 ലിറ്റര്‍ എണ്ണ വരെ ആട്ടിയെടുക്കാനാകും.

Читать полностью…

#ജിജ്ഞാസാ(JJSA)

👉 പലനിറങ്ങളിൽ കാണാനും അതു കഴിക്കണമെന്നാഗ്രഹിക്കുന്നവരും ആയ മധുരപ്രിയർ വളരെയേറെയാണ്. ഇറ്റലിയാണ് ടൂട്ടി ഫ്രൂട്ടി (Tutti frutti)എന്ന വർണ്ണ പകിട്ടിന്റെ ഉപജ്ഞാതാക്കൾ. പലതരം പഴങ്ങൾ കാൻഡി രൂപത്തിലാക്കി അലങ്കരിക്കുന്നതിനെ അവർ ഇറ്റാലിയനിൽ tutti i frutti ( meaning "all fruits") എന്ന് വിളിച്ചു. ഐസ്ക്രീം , പുഡ്ഡിംഗ് , ഫ്രൂട്ട് സലാഡ്, കേക്കുകൾ തുടങ്ങി എന്തിനെയും (മദ്യമുൾപ്പെടെ) അലങ്കരിക്കാനായി പിന്നീട് ടൂട്ടി ഫ്രൂട്ടിയുടെ വിധി. കോളനിവൽക്കരണത്തിന്റെ ബാക്കി പത്രമായി നമ്മുടെ നാട്ടിലും കേക്കുകൾ, ഐസ്ക്രീം തുടങ്ങിയ പേസ്ട്രികളിൽ നിത്യ സാന്നിദ്ധ്യമാണ് ഇദ്ദേഹം.എല്ലാം വാണിജ്യ വൽക്കരണത്തിന്റെ ഭാഗമായി ബേക്കറിക ളിലും മറ്റും റെഡിമേഡ് ടൂട്ടി ഫ്രൂട്ടി സുലഭമാണ്. യഥാർത്ഥ പഴങ്ങളെയൊക്കെ മാറ്റി നിർത്തി കൃത്രിമ നിറവും രുചിയും മധുരമൊക്കെ ചേർത്തു ഉണക്കിയ പച്ച പപ്പായയാണ് മാർക്കറ്റിൽ കിട്ടുന്ന ടൂട്ടി ഫ്രൂട്ടി.നമ്മൾ ഉപയോഗിച്ചു കളയുന്ന തണ്ണിമത്തൻ തോട് പച്ച പപ്പായയ്ക്കു പകരക്കാരനായി ചിലയിടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉Hobson's choice എന്നാല്‍  no choice എന്നാണ് അര്‍ത്ഥം. കുതിര വില്‍പ്പന നടത്തുന്നയാളായിരുന്നു Hobson. ആര്‍ക്കും അവിടെച്ചെന്നു കുതിരയെ വാങ്ങാം. ഒരു കുഴപ്പമേയുള്ളൂ; Hobson തരുന്നതിനെ വാങ്ങിക്കൊള്ളണം. തെരഞ്ഞെടുക്കാനനുവദിക്കില്ല. ഇതാണ് ഇംഗ്ലീഷിലെ ' Hobson's choice'

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഭാഷയ്ക്കുള്ളില്‍ ഭാഷ സൃഷ്ടിക്കുന്ന യാളാണ് യഥാര്‍ത്ഥ സാഹിത്യകാരന്‍. ഷേക്‌സ് പിയര്‍ കൃത്യമായും അതുതന്നെയാണു ചെയ്ത ത്. Unrhymed iambic pentameter ആയിരുന്നു ഷേക്‌സ്പിയറുടെ എഴുത്തിന്റെ ഒരു പൊതു രീതി. ഒരു തരം വൃത്തമുക്ത രീതിയാണത്. നിയത രീതികളെയൊക്കെ ലംഘിച്ചു കൊണ്ടാണ് ആ എഴുത്തുരീതി പലപ്പോഴും മുന്നോട്ടുപോയത്. സോണറ്റുകളുടെ കാര്യത്തിലും പൊതുവില്‍ iambic pentameter ആണെങ്കിലും അത്യപൂര്‍വ്വമായി iambic tetrameter ഉം കാണാം. രൂപത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. ഭാഷയെ അദ്ദേഹം നവീകരിച്ചതേതു വിധത്തിലാണെന്നു നോക്കുക.

'മക്‌ബേത്തി'ല്‍ ഷേക്‌സ്പിയര്‍ 'incarnadine' എന്നു പ്രയോഗിച്ചിട്ടുണ്ട്. എന്നാൽ ഇംഗ്ലീഷിൽ അന്നുവരെ അങ്ങനെയൊരു വാക്കില്ലായി രുന്നു. 'Will all great Neptune's ocean wash this blood clean from my hand? No, this my hand will rather the multitudinous seas in Incarnadine, making the green one red'. അക്കാലത്തെ ഇംഗ്ലീഷ് പണ്ഡിതന്മാര്‍ incarnadine എന്ന പ്രയോഗത്തിന് ഷേക്‌സ്പിയറെ വിമര്‍ശിച്ചു. ഭാഷയില്‍ ഇല്ലാത്ത വാക്കാണത് എന്ന വിമര്‍ശനത്തിനു ഷേക്‌സ്പിയര്‍ കൊടുത്ത മറുപടി ഇതാണ്: 'ഭാഷയില്‍ ഇല്ലാത്തതു കൊണ്ടാണല്ലൊ, എനിക്ക് ഉണ്ടാക്കേണ്ടിവന്നത്'.

'Incarnadine' എന്ന വാക്ക് ഉൾപ്പെടെ 1,700 വാക്കുകളെങ്കിലും സ്വന്തമായി ഭാഷയ്ക്കു സംഭാവന ചെയ്തിട്ടുണ്ട് അദ്ദേഹം. സവിശേഷമായ ഒരു സന്ദര്‍ഭം വരുമ്പോള്‍, നിലവിലുള്ള വാക്കുകളിലൊന്നും ഭാവ സംവേദനത്തിനും അര്‍ത്ഥ സംവേദനത്തിനും സമര്‍ത്ഥമല്ല എന്നു തോന്നിയാലുടന്‍ പുതിയ ഒരു വാക്കുണ്ടാക്കും. ആ പ്രത്യേക context ല്‍ അതിന് ഒരു അര്‍ത്ഥമുള്ളതായി വായനക്കാ രനു തോന്നുകയും ചെയ്യും. ഇങ്ങനെ ഭാഷയിലേക്കു വന്ന എത്രയെത്ര വാക്കുകള്‍! 'affin'd' എന്ന വാക്ക് ഉദാഹരണം. 'United by affinity' എന്ന ആശയമായിരുന്നു ഷേക്‌സ്പിയ ര്‍ക്ക് വായനാക്കാരനിലേക്കു സംക്രമിപ്പിക്കേ ണ്ടിയിരുന്നത്. അതിനാകട്ടെ, വാക്കുകളൊന്നു മില്ലതാനും. അപ്പോഴാണ് 'affin'd' എന്നു ഷേക്‌സ്പിയര്‍ എഴുതിയത്. 'For then the bold and coward, The wise and fool, The artist and unread, The hard and soft, seem all affin'd and kin' എന്ന് 'Troilus and Cressida' യില്‍ ഷേക്‌സ്പിയര്‍ എഴുതി. കൃത്യമായും United by affinity എന്ന അര്‍ത്ഥം കിട്ടുന്നില്ലേ ആ പ്രയോഗത്തില്‍? ഇതാണു ഭാഷയെ നവീകരിക്കുന്നതിന്റെ രീതികളിലൊന്ന്. ഒഥല്ലോയിലും ഇതേ വാക്കു കാണാം. 'Now, sir, be judge yourself whether I in any just term and 'affin'd' to love the Moor' ഇവിടെയും അര്‍ത്ഥം വ്യക്തം. 'Bound by any claim of affinity' എന്നാണിവിടെ അര്‍ത്ഥം. Articulate എന്ന വാക്ക് സൃഷ്ടിച്ചതും ഷേക്‌സ്പിയറാണ്. Articulus എന്ന ലാറ്റിന്‍ വാക്കില്‍ നിന്നു രൂപപ്പെടുത്തിയതാണ് ഇത്. 'To express' എന്ന അര്‍ത്ഥത്തില്‍ ഇത് ഇന്നും ഭാഷയില്‍ പ്രയോഗിക്കപ്പെടുന്നു. 'These things, indeed you have articulated' എന്ന് Henry IV ല്‍ ഷേക്‌സ്പിയര്‍. 'Taken to task' എന്ന അര്‍ത്ഥത്തില്‍ ഒരു വാക്കു വേണ്ടിവന്നു ഷേക്‌സ്പിയര്‍ക്ക് കിങ് ലിയര്‍ എഴുതുന്ന വേളയില്‍; ഒട്ടും മടിക്കാതെ അദ്ദേഹം എഴുതി : attasked! 'You are much more attasked for want of wisdom' എന്നതാണ് ലിയറിലെ പ്രയോഗം. Cadens എന്ന ലാറ്റിന്‍ വാക്ക് എടുത്ത് cadent എന്ന കാവ്യാത്മകമായ epithet ഉണ്ടാക്കി ലിയറില്‍ തന്നെ ചേര്‍ത്തു ഷേക്‌സ്പിയര്‍. 'The cadent tears fret channels in her cheecks' എന്ന് കിങ് ലിയറില്‍ കാണാം. Hamlet ലെ 'Co-mart', Henry V ലെ 'congreeted' എന്നിവയും ഷേക്‌സ്പിയര്‍ രൂപപ്പെടുത്തിയതുതന്നെ. കൂട്ടായ വിലപേശല്‍, പരസ്പരം അഭിവാദ്യം ചെയ്യല്‍ എന്നൊക്കെയാണ് യഥാക്രമം അര്‍ത്ഥം. കന്യകയായി മരിക്കുന്നവരുടെ ശവകുടീരത്തില്‍ ആചാരപരമായി കിരീടമോ പുഷ്പ മാലയോ വെക്കുന്ന ഒരു ഏര്‍പ്പാട് ഡെന്മാര്‍ക്കിലുണ്ടായിരുന്നു. ഷേക്‌സ്പിയര്‍ ഹാംലെറ്റില്‍ 'crance' എന്ന വാക്കില്‍ നിന്നു 'crant' ഉണ്ടാക്കി virgin crant ആക്കി ഇങ്ങനെ അവതരിപ്പിച്ചു. 'Yet here she is allowed her virgin crants, her maiden strawments, and the bringing home of bell and burial' വെറുതേയല്ല, 'Our myraid minded Shakespeare' എന്ന് എസ് ടി കോളറിഡ്ജ് ഷേക്‌സ്പിയറെക്കുറിച്ചു പറഞ്ഞത്. 'But Shakespeare's magic could not copied be, within that circle, none durst walk but he' എന്ന് John Dryden പറഞ്ഞതും ഇവിടെ അര്‍ത്ഥവത്താ വുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഒരു നൂറ്റാണ്ടിലധികമായി നിർമ്മാണം നടക്കുന്ന ഒരു ആരാധനാലയം. കേൾക്കു മ്പോൾ വിചിത്രമായി തോന്നുമെങ്കിലും സംഗതി സത്യമാണ്. ബാഴ്സലോണയിലാണ് യുനെസ് കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ 'ലാ സാഗ്രഡ ഫാമിലിയ' എന്ന ഈ മൈനർ ബസിലിക്ക സ്ഥിതിചെയ്യുന്നത്.

സ്പാനിഷ് ആർക്കിടെക്ട് ആയിരുന്ന അന്റോണി ഗൗഡി രൂപകല്പന നിർവഹിച്ച ബസിലിക്കയുടെ നിർമ്മാണം 1882 ലാണ് ആരംഭിച്ചത്. ഗോതിക് - കർവിലീനിയർ എന്നീ ശൈലികൾ സംയോജിപ്പിച്ച് നിർമ്മാണം ആരംഭിച്ച ഈ നിർമ്മിതിക്ക് വേണ്ടിയാണ് ഗൗഡി തന്റെ ജീവിതത്തിന്റെ ശേഷിച്ച ഭാഗം നീക്കിവച്ചത്. വ്യക്തിഗത സംഭാവനകൾ മാത്രം ഉപയോഗിച്ചായിരുന്നു നിർമ്മാണം. 1926 ൽ ഗൗഡി മരിക്കുമ്പോൾ നിർമ്മാണത്തിന്റെ കാൽഭാഗം പോലും പൂർത്തിയായിരുന്നില്ല.

സ്പെയിനിലെ ആഭ്യന്തര യുദ്ധം മൂലം പിന്നീട് ബസിലിക്കയുടെ നിർമ്മാണം തടസ്സപ്പെട്ടു. 1936 ൽ വിപ്ലവകാരികൾ നിർമ്മിതിക്ക് തീയിടുകയും ഗൗഡി തയ്യാറാക്കിയ രൂപരേഖയും , പ്ലാസ്റ്റർ മോഡലും ഭാഗികമായി നശിപ്പിക്കുകയും ചെയ്തു. ബസിലിക്കയുടെ മാതൃക പൂർവ്വാവ സ്ഥയിൽ കൂട്ടിച്ചേർക്കാൻ നീണ്ട 16 വർഷക്കാല മാണ് വേണ്ടി വന്നത്. പിന്നീടിങ്ങോട്ട് തുടർച്ച യായി നിർമ്മാണം തടസ്സമില്ലാതെ നടന്നു. കമ്പ്യൂട്ടറും ,ആധുനിക സാങ്കേതികവിദ്യകളും പ്രചാരം നേടിയതിനുശേഷം നിർമാണപ്രവർത്ത നങ്ങൾ ത്വരിതഗതിയിൽ ആവുകയും 2010 ആയപ്പോഴേക്കും നിർമ്മാണത്തിന്റെ പകുതിഭാഗം പൂർത്തിയാവുകയും ചെയ്തു.

അതേ വർഷം പോപ്പ് ബെനഡിക്റ്റ് പതിനാറാ മൻ ബസിലിക്കയുടെ പ്രതിഷ്ഠാകർമ്മം നിർവഹിച്ചിരുന്നു.ഗൗഡി മരിച്ചിട്ട് നൂറ് വർഷം തികയുന്ന 2026 ൽ ബസിലിക്കയുടെ നിർമ്മാ ണം പൂർത്തിയാക്കാനാണ് പദ്ധതി യിട്ടിരുന്നത്. എന്നാൽ കോവിഡ് വ്യാപനവും തുടർന്നുള്ള ലോക്ഡൗണുകളും മൂലം ബസിലിക്കയുടെ നിർമാണം പൂർത്തിയാക്കാൻ അതിലുമധികം കാലം കാത്തിരിക്കേണ്ടി വന്നു.

ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള വിവിധ വാസ്തുകലാശൈലികളുടെ സമ്മിശ്ര രൂപമാണ് സഗ്രാദാ ഫമില്യ. ഈ ദേവാലയ സമുച്ചയം 18 മണിഗോപുരങ്ങളെ ഉൾക്കൊ ള്ളുന്നു. ഇതിൽ 12എണ്ണം ക്രിസ്തുവിന്റെ ശിഷ്യന്മാരേയും, 4 എണ്ണം സുവിശേഷ പ്രസംഗകരേയും, ഒന്ന് കന്യാമറിയത്തെയും, ഏറ്റവും വലുത് യേശുദേവനേയും പ്രതിനിധാനം ചെയ്യുന്നു.

മൂന്ന് പാർശ്വമുഖങ്ങളാണ് പള്ളിയുടെ മറ്റൊരാകർഷണം. ഇവ പാഷൻ ഫസാഡ്, നേറ്റിവിറ്റി ഫസാഡ്, ഗ്ലോറി ഫസാഡ് എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഡച്ച് ആചാരപ്രകാരം, മരണം നടന്ന് ഏഴാം ദിവസം വിളമ്പുന്ന ബൺ ആണ് ബ്രൂഡർ. വെണ്ണയും , ബ്രൂതർ ബ്രെഡുമാണ് ആ ദിവസത്തെ വിശിഷ്ടവിഭവം. ബ്രെഡ്ഡിന്റെ രൂപത്തിലും ചിലർ ബ്രൂഡർ ഉണ്ടാക്കും. ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, ബദാം, ടൂട്ടി ഫ്രൂട്ടി, ജാതിക്ക പോലുള്ള ചില സുഗന്ധവ്യജ്ഞ നങ്ങൾ, ഈന്തപ്പഴം പിന്നെ ഇത്തിരി വൈനുമാണ് ബ്രൂഡർ ബ്രെഡിന് പ്രത്യേക രുചി നൽകുന്നത്. ഡച്ച് പട്ടണത്തിലെ ബഹുമാന്യ നായ പൗരനെ ബർഗർ എന്നാണ് വിളിച്ചിരുന്നത്. ഫോർട്ട്കൊച്ചിയിലെ തെരുവുകളിലൊന്നിന് ബർഗർ സ്ട്രീറ്റ് എന്നു പേരിട്ടത് അവരാണ്. ഈ തെരുവിലെ എലൈറ്റ് ബേക്കറിയിൽ ഇന്നും ബ്രൂഡർ ബേക്ക് ചെയ്യുന്നുണ്ട്. പതിനൊന്നു മണിയോടെ ഇവിടെയെത്തിയാൽ നല്ല ചൂടോടെ ഡച്ച് കേക്ക് എന്നറിയപ്പെടുന്ന ബ്രൂതർ ബണ്ണും ബ്രൂതർ ബ്രെഡ്ഡും രുചിക്കാം.

Читать полностью…

#ജിജ്ഞാസാ(JJSA)

ഈ വർഷം Earth overshoot day ആഗസ്റ്റ് 1 നാണ്.
ഭൂമിയിൽ മനുഷ്യരുടെ ഒരു വർഷത്തെ ആവശ്യങ്ങൾ, ഭൂമിയിലെ ഇക്കൊ സിസ്റ്റങ്ങൾക്കും വിഭവങ്ങൾക്കും അവയുടെ സേവനങ്ങൾക്കും മേലെ വരുന്ന ദിനത്തെയാണ് ഭൗമപരിധി ദിനം(Earth Overshoot Day)എന്ന് വിളിക്കുന്നത്.നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഭൂമിക്ക് കഴിയുന്നതിനും പരിധിക്കും അപ്പുറമെത്തുന്ന ദിനമാണിത്.കാർഷിക/വന/സമുദ്ര വിഭവങ്ങൾ,കരയിലെ മറ്റു പ്രകൃതി വിഭവങ്ങൾ, അന്തരീക്ഷത്തിലെ പ്രാണവായു,ആവാസ വ്യവസ്ഥകളുടെ സേവനം,C02 ബഹിർഗമനത്തിന്റെ തോത് എന്നിവയെല്ലാം ചേർന്നതാണ് മനുഷ്യന്റെ ആവശ്യങ്ങൾ.ഇതിൽ പലതും നശിപ്പിക്കപ്പെട്ടാൽ വീണ്ടും ഉൽപാദിപ്പിക്കാൻ കഴിയാത്തതാണ്.മനുഷ്യന്റെ പ്രതിവർഷ ഡിമാന്റ് അനുസരിച്ച് ഭൂമി സപ്ലൈ ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ പരിധി തീരുന്ന ദിനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.2020 ൽ AUG 22 നായിരുന്നു E O Day.എന്നാൽ 2021ൽ അത് JULY 29 നായി. കണക്ക് നോക്കിയാൽ ഒരു വർഷം കൊണ്ട് ഉപയോഗിക്കേണ്ടവ അഞ്ച് മാസം മുൻപേ തീർത്തു.മനുഷ്യന്റെ ഇക്കോളജിക്കൽ ആവശ്യങ്ങൾ ഭൂമിയുടെ പുനരുൽപ്പാദന ശേഷിക്ക് മുകളിൽ വരുന്ന അവസ്ഥയാണിത്.ഭൗമപരിധി ദിനം കഴിഞ്ഞിട്ടും നമ്മൾ ഉപയോഗിക്കുന്നത് ഭാവി തലമുറക്കുള്ള സംഭരണത്തിൽ നിന്നാണ്.സാമ്പത്തിക വളർച്ച,ജനസംഖ്യാ വർധനനവ്,പ്രകൃതി വിഭവങ്ങടെ ആവശ്യം/പെരുകൽ എന്നിവയെല്ലം ഉയർന്ന് കൊണ്ടരിക്കുബോൾ ഭൂമിയുടെ വലുപ്പത്തിന് മാറ്റമില്ലാത തുടരുന്നു.ഇന്നത്തെ പോലെ മനുഷ്യരുടെ ആവശ്യങ്ങൾ തുടരു കയാണെങ്കിൽ 2030 ആകുബോഴേക്കും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടാനുള്ള വിഭവങ്ങൾ ലഭിക്കണമെങ്കിൽ മറ്റൊരു ഭൂമി ആവശ്യമായി വരേണ്ട അവസ്ഥയാവും.Vinoj Appukuttan.

Читать полностью…

#ജിജ്ഞാസാ(JJSA)

👉പങ്ക് അഥവാ portion പഴയ കാലത്തെ അളവിനെ സൂചിപ്പിക്കുന്ന ഒന്നാണ് കൈയളവ്. രണ്ടു കൈ കൂട്ടി എടുക്കുന്ന അളവ്. പഴയകാല വൻതോതിലുള്ള പാചകത്തിലൊക്കെ ഒരു കൈയളവ് , രണ്ടു കൈയളവ് എന്നൊക്കെ അളവിനെ സൂചിപ്പിക്കാൻ കൈ ഉപയോഗി ക്കാറുണ്ട്. അങ്ങിനെ അളവൊന്നും കണക്കാ ക്കാൻ പറ്റാത്തത്ര ഒന്നിനെ എന്ന അർത്ഥത്തി ലാണ് കയ്യും കണക്കുമില്ല എന്നു പ്രയോഗി ക്കുന്നത്.'അറിഞ്ഞത് കൈയളവ് , അറിയാത്തത് കടലളവ്' എന്ന പഴഞ്ചൊല്ലൊക്കെ ഇങ്ങനെ വന്നതാണ്

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ചില വൈഫൈ നെറ്റ്‌വർക്ക് കണക്ട് ചെയ്യുമ്പോൾ ഫോണിൻ്റെ സ്റ്റാറ്റസ് ബാറിൽ ഒരു വൈഫൈ signal കാണിക്കുന്നതിൻ്റെ താഴെ ഒരു കുഞ്ഞു wifi signal കാണിക്കുന്നു . എന്തിനാണ് അത് ?⭐

👉2.4GHZ, 5 GHZ ഫ്രീക്വൻസി ബാൻഡുകൾ ഉൾപ്പെടെ രണ്ട് വ്യത്യസ്ത ആവൃത്തികളിൽ വയർലെസ് ഇൻ്റർനെറ്റ് കണക്ഷൻ നൽകുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് ഡ്യുവൽ- ബാൻഡ് വൈഫൈ റൂട്ടർ. കൂടുതൽ ഉപകരണ ങ്ങളെ പിന്തുണയ്ക്കുന്നതിനും , സിംഗിൾ- ബാൻഡ് റൂട്ടറുകളേക്കാൾ ഉയർന്ന പ്രകടനം വഹിക്കുന്നതിനും ഇരട്ട ഫ്രീക്വൻസി ഓപ്പറേഷൻ നടത്താനും ഇത് സഹായിക്കുന്നു.

2. 4 GHz ബാൻഡ് എന്നത് പഴയ പല ഉപകരണങ്ങളും ഉപയോഗിക്കുന്ന പരമ്പരാഗത ഫ്രീക്വൻസി ബാൻഡാണ്. വിശാലമായ കവറേജ് ഏരിയ നൽകുന്നതിൻ്റെ പ്രയോജനം ഇതിന് ഉണ്ട് . കോർഡ്‌ലെസ് ഫോണുകൾ, മൈക്രോ വേവ്‌കൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ തുടങ്ങിയ പല ഗാർഹിക ഉപകരണങ്ങളും ഉപയോഗി ക്കുന്നതിനാൽ ഈ ബാൻഡ് പലപ്പോഴും തിരക്കേറിയതായിരിക്കും .

എന്നാൽ 5 GHz ഫ്രീക്വൻസി ബാൻഡിൻ്റെ കാര്യത്തിൽ തികച്ചും വ്യത്യസ്തവും , പുതുമയുള്ളതും തിരക്ക് കുറവുമാണ്. ഇത് വേഗതയേറിയ ഡാറ്റാ സ്പീഡ് നൽകുന്നു . ഹൈ-ഡെഫനിഷൻ വീഡിയോകൾ , ഓൺലൈൻ ഗെയിമിംഗ്, വലിയ ഫയലുകൾ കൈമാറ്റം ചെയ്യുക തുടങ്ങിയ ഒഴുക്കുള്ള ജോലികൾക്ക് ഇത് അനുയോജ്യമാണ്. എന്നിരുന്നാലും, 2.4 GHz ബാൻഡുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് പരിമിതമായ കവറേജ് ദൈർഘ്യമുണ്ട് . കൂടാതെ മതിലുകൾ , ഭിത്തികൾ പോലുള്ള തടസ്സങ്ങൾ ഇതിന് കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നു .

ഒരേസമയം ഡ്യുവൽ ബാൻഡ് റൂട്ടറുകൾ
2.4 GHz, 5 GHz നിലവാരത്തിൽ പ്രക്ഷേപണം നടക്കുന്നിടത്ത് ഉപയോക്താക്കൾ ഉപയോഗി ക്കുന്ന ഉപകരണങ്ങളിൽ ( ഉദാഹരണം : വൺ പ്ലസ് ഫോണുകളിൽ ) ഡ്യുവൽ ബാൻഡ് വൈഫെ ഓട്ടോമാറ്റിക്ക് ആയി തിരഞ്ഞെ ടുക്കാം .അല്ലെങ്കിൽ രണ്ടും ഒരേസമയം ഉപയോ ഗിക്കാതെ 2.4 GHz , 5 GHz ഏതെങ്കിലും ഒന്ന് ( റൂട്ടർ ഏത് ബാൻഡിലാണ് പ്രവർത്തി ക്കേണ്ട തെന്ന് തിരഞ്ഞെടുത്ത് ) ഉപയോഗിക്കുക .

മികച്ച പ്രകടനവും , വേഗതയും തരുന്നതിനാൽ ഇപ്പോൾ രണ്ട് ബാൻഡുകൾ കൂടുതൽ പ്രയോജനകരമാണ് .തിരക്ക് ഉള്ള ബാൻഡിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിൽ മാറാൻ കഴിയും. കുറഞ്ഞ ബാൻഡ്‌ വിഡ്ത്ത് ആവശ്യ മുള്ള ഉപകരണങ്ങൾ 2.4 GHz ബാൻഡുമായി ബന്ധിപ്പിക്കാൻ കഴിയും . അതേസമയം 5 GHz ബാൻഡ് മറ്റ് ബുദ്ധിമുട്ടുള്ള ജോലികൾക്ക് ഉപയോഗിക്കാം .

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉തമിഴ്നാട്ടിൽ മെയ് മാസത്തിൽ അന്തരീക്ഷ ത്തിലെ ഈർപ്പം വളരെ കുറവായിരിക്കും. ഒപ്പം പൊടിപടലങ്ങൾ ഇല്ലാത്ത തെളിഞ്ഞ അന്തരീ ക്ഷമായതിനാൽ സൂര്യരശ്മികൾ കൂടുതലായി ഭൂമിയിലേക്ക് എത്തും. അതോടെ തമിഴ്നാട് ചുട്ടു പഴുക്കും. ഇതിന് പുറമെയാണ് കാറ്റിൻ്റെ ദിശാ മാറ്റവും. വടക്ക് കിഴക്കു നിന്ന് തെക്ക് പടിഞ്ഞാറു ഭാഗത്തേക്ക് കാറ്റിൻ്റെ ഗതി മാറും. പകൽ സമയത്ത് കരക്കാറ്റാണ് തമിഴ്നാട്ടിൽ വീശുക. 42 ഡിഗ്രി ചൂടുള്ള സമതല പ്രദേശങ്ങ ളിൽ നിന്ന് വീശുന്ന കാറ്റ് തമിഴ്നാടിനെ മുഴുവന്‍ ചൂടു പിടിപ്പിക്കും.തമിഴ്നാട്ടില്‍ എല്ലാ വര്‍ഷവുമുള്ള ഈ കാലാവസ്ഥയ്ക്ക് കത്തിരി വെയില്‍ പ്രതിഭാസം എന്നാണ് പറയുന്നത്.

ഈ സമയത്ത് 45 ഡിഗ്രി സെല്‍സ്യസിന് മുകളി ല്‍ ചൂടായിരിക്കും .അഗ്നി നക്ഷത്രം എന്നൊരു പേരുമുണ്ട് കത്തിരിക്ക്. മുരുകനുമായി ചേർത്തു നിർത്തിയാണ് അഗ്നി നക്ഷത്ര ആഘോഷങ്ങൾ. മുരുകന് ജന്മം നൽകാനായി ഭഗവാൻ ശിവൻ തൃക്കണ്ണ് തുറന്നതിന്റെ ചൂടാണ് കത്തിരി എന്നാണ് ഐതിഹ്യം. പളനി, തിരുട്ടാണി, സ്വാമിമല അടക്കമുള്ള മുരുക ക്ഷേത്രങ്ങളിൽ ഈ സമയം അഗ്നി നക്ഷത്ര ആഘോഷങ്ങൾ നടക്കും.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐കെട്ടുകല്യാണവും പുടമുറിയും തമ്മിലുള്ള വ്യത്യാസം എന്താണ്?⭐

👉പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ നായർ, ഈഴവർ, വാണിയർ, തീയർ തുടങ്ങിയ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന ഒരു ആചാരമാണ് കെട്ടുകല്യാണം അഥവാ താലി കെട്ടുകല്യാണം. പെൺകുട്ടികളെ ഏതെങ്കിലും ബ്രാഹ്മണനെക്കൊണ്ടോ , സമുദായത്തിലെ തന്നെ പ്രമുഖരായവരെക്കൊണ്ടോ താലികെട്ടി ക്കുന്നതാണ് നായന്മാർക്കിടയിലുണ്ടായിരു ന്നത്.

കെട്ടുകല്യാണം നടത്തിയതുകൊണ്ട് പെൺകുട്ടി പുരുഷന്റെ ഭാര്യയാകുന്നില്ല. ബാല്യത്തിൽനിന്ന് യൗവനത്തിലേക്ക് അവൾ കടന്നുവെന്നുള്ള പ്രഖ്യാപനം മാത്രമാണിത്. വിവാഹത്തിനുള്ള അഥവ ഭർത്തൃസ്വീകരണത്തിനുള്ള അർഹത മാത്രമേ ഇതു കൊണ്ടുണ്ടാവുന്നുള്ളൂ.

വളരെ നീണ്ടതും , ചിലവേറിയതുമായ ആഘോ ഷമായിരുന്നതുകൊണ്ട് തറവാടുകളിൽ മാസമുറയാകാറായ പെൺകുട്ടികളുടെ താലികെട്ടുകല്യാണം ഒരുമിച്ചുനടത്തുന്ന രീതിയും പതിവായിരുന്നു. താലികെട്ടിക്കഴിഞ്ഞ പെൺകുട്ടി 'അമ്മയായി' എന്നായിരുന്നു ചൊല്ല്. സാമ്പത്തികസ്ഥിതി കുറഞ്ഞ കുടുംബങ്ങൾ ചെറിയതോതിൽ കെട്ടുകല്യാണം നടത്തിയി രുന്നു. പെൺകുട്ടിയുടെ അമ്മതന്നെ താലികെ ട്ടുകയോ , ഒരു ബൊമ്മയെ അടുത്തിരുത്തിയ ശേഷം ഏതെങ്കിലും സ്ത്രീകളായ ബന്ധുക്കൾ താലികെട്ടുകയോ ചെയ്യുന്ന രീതികൾ നിലവിലു ണ്ടായിരുന്നു.

യഥാർത്ഥ വിവാഹം പുടമുറി എന്നറിയപ്പെട്ടി രുന്ന വളരെ ലളിതമായ ചടങ്ങായിരുന്നു. നീ ഇന്ന വീട്ടിലെ ഇന്ന പെണ്ണിന് ഉടുക്കാനും തേയ്ക്കാനും കൊടുക്കണം എന്ന് കാരണവര്‍ മരുമകനോട് പറയുന്നതാണ് ആദ്യ ചടങ്ങ്. പിറ്റേ ദിവസം അമ്മാവന്‍ രണ്ടു പുടവയും ഒന്നോ രണ്ടോ ഉറുപ്പികയും മരുമകനെ ഏല്‍പ്പിക്കും പെണ്ണിന്‍റെ അച്ഛനെക്കണ്ട് ദിവസം നിശ്ചയി ക്കും.വിവാഹ ദിവസവും സമയവും നിശ്ചയിച്ച ശേഷം ആ ദിവസം മരുമകനും ബന്ധുക്കളും പെണ്ണിന്‍റെ വീട്ടിലേക്ക് പോകും. മുഹൂര്‍ത്ത സമയത്ത് പുടവ കൊടുക്കും. വരന്‍ രാത്രി അവിടെ തങ്ങും. മറ്റുള്ളവര്‍ ഊണ് കഴിച്ച് തിരി ച്ചു പോരും . പുട മുറിയുടെ ചടങ്ങുകള്‍ ഇത്ര മാത്രം.

കത്തിച്ചു വച്ച നിലവിളക്കിനു സാക്ഷിയായി നാലോ അഞ്ചൊ ബന്ധുക്കൾക്കു മുന്നിൽ വച്ച് വരൻ വധുവിനു പുടവ കൊടുക്കുന്നു.
അതൊടെ പുട മുറിയുടെ ചടങ്ങുകൾ തീർന്നു. എന്നാൽ കെട്ടുകല്യാണം ആകട്ടെ ദിവസങ്ങൾ നീണ്ടു നിൽകുന്നതും കുടുംബത്തിന്റെ ആഡ്യത്തം വിളിച്ചോതുന്നതരവുമായിരുന്നു.

കെട്ടുകല്യാണം അസന്മാർഗ്ഗികമാണെന്നും, അത് ബ്രാഹ്മണരോട് വിധേയത്വം കാട്ടുന്നുവെ ന്നും, ഇത് ഭാരിച്ച ചിലവിനിടയാക്കുന്നു എന്നും വിമർശനങ്ങളുയർത്തി, ഇരുപതാം നൂറ്റാണ്ടി ന്റെ ആരംഭത്തിൽത്തന്നെ സമുദായപരിഷ്ക്കർ ത്താക്കൾ കെട്ടുകല്യാണത്തെ എതിർത്തു. കാലക്രമേണ ഈ ആചാരം പ്രചാരത്തിലല്ലാ തായി.

പുടമുറി പുടവ കൊടുക്കൽ എന്ന പേരിൽ ഇന്നും നടക്കുന്നു .പുടവ കൊടുത്താൽ സ്ത്രീയും , പുരുഷനും ഭാര്യയും ഭർത്താവും ആയെന്നാണ് വിശ്വാസം. എന്നാൽ ഇന്ന് പല പരിഷ്‌കാരങ്ങളും ഈ ആചാരത്തിൽ വന്നു. വിവാഹ ദിനത്തിൽ താലിയും മാലയും ചാർത്തിയ ശേഷമാണ് പുടവ കൊടുക്കൽ ചടങ്ങ് സാധാരണ നടത്താറുള്ളത്. ഒരു തളികയിൽ പുടവവെച്ച് അതിന് മുകളിൽ ഒരു നാണയവും വെച്ച് വധുവിന് കൈമാറുന്നതാണ് പുടവ കൊടുക്കൽ ചടങ്ങ്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…
Subscribe to a channel