"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.
⭐അന്തർവാഹിനികളിൽ നിന്ന് CO2 നീക്കം ചെയ്യുന്നതെങ്ങനെ ?⭐
👉 അന്തർവാഹിനികൾ കടലിലായിരിക്കു മ്പോൾ ഭൂരിഭാഗവും വെള്ളത്തിനടിയിലാ യിരിക്കും.അന്തർവാഹിനികൾക്കുള്ളിൽ ഓക്സിജൻ പ്രത്യേക വൈദ്യുതവിശ്ലേഷണ യന്ത്രങ്ങൾ ഉപയോഗിച്ചാണ് സൃഷ്ടിക്കുന്നത് . ഓക്സിജൻ സൃഷ്ടിച്ചുകഴിഞ്ഞാൽ, കപ്പലിലെ നാവികർ ഓക്സിജനെ കാർബൺ ഡൈ ഓക്സൈഡാക്കി മാറ്റുന്നു . ഇതിനർത്ഥം CO2 ൻ്റെ സാന്ദ്രത ക്രമാനുഗതമായി വർദ്ധിക്കും .ഇത് മനുഷ്യർക്ക് മാരകമാണ്. ഈ പ്രശ്നത്തിനുള്ള പരിഹാരമായി കൂടുതൽ ഓക്സിജൻ ഉണ്ടാക്കു ക എന്ന് എളുപ്പത്തിൽ തോന്നിയേക്കാം .
യഥാർത്ഥത്തിൽ അതിനേക്കാൾ അൽപ്പം സങ്കീർണ്ണമാണ്. ഓക്സിജൻ സൃഷ്ടിക്കൽ മാത്രമാണെങ്കിൽ കപ്പൽ വളരെ സമ്മർദ്ദത്തിലാ കും. കപ്പലിനുള്ളിലെ വസ്തുക്കളിൽ നിന്ന് ഓക്സിജൻ നിർമ്മിക്കപ്പെടാത്തതിനാൽ, സന്തുലിതാവസ്ഥ നിലനിർത്താൻ കാർബൺ ഡൈ ഓക്സൈഡ് കപ്പലിൽ നിന്ന് പുറത്തു പോകേണ്ടതുണ്ട് .ഈ പ്രശ്നം കാർബൺ ഡൈ ഓക്സൈഡ് പ്രശ്നത്തിന് പരിഹാരം കണ്ടെ ത്താൻ ശ്രമിച്ചു .
അന്തരീക്ഷ നിയന്ത്രണ സംവിധാനത്തിൻ്റെ ഭാഗമായി കാർബൺ ഡൈ ഓക്സൈഡ് (CO2) നീക്കം ചെയ്യുക എന്നത് ഒരു മുഖ്യ ജോലിയാ ണ് . അന്തർവാഹിനികളിൽ കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുന്നതിനായി രണ്ട് രീതികളുണ്ട്. വൈദ്യുതി ആവശ്യമില്ലാത്ത ഒരു പ്രക്രിയയാണ് ആദ്യ രീതി . എന്നാൽ ഇത് രാസപരമായി തീവ്രമാണ്. അന്തർവാഹിനികൾ വായുവിലെ വിഷവാതകങ്ങൾ നീക്കം ചെയ്യാൻ "സ്‌ക്രബ്ബർ" എന്ന് വിളിക്കുന്ന യന്ത്രങ്ങൾ ഉപയോഗിക്കുന്നു. കെമിക്കൽ ഫിൽട്ടറുകളി ലൂടെ വായു കടത്തിവിടുന്ന ഒരു ഉപകരണമാണ് സ്‌ക്രബ്ബർ. ഒരു അന്തർവാഹിനിയുടെ കാര്യ ത്തിൽ, സാധാരണയായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഒന്നുകിൽ സോഡ ലൈം അല്ലെങ്കിൽ ലിഥിയം ഹൈഡ്രോക്സൈഡ് ആണ്. സോഡ നാരങ്ങയിൽ സോഡിയം ഹൈഡ്രോക്സൈഡ് (NaOH), കാൽസ്യം ഹൈഡ്രോക്സൈഡ് [Ca(OH)2] എന്നിവ അടങ്ങിയിരിക്കുന്നു. അന്തർവാഹിനിയുടെ അന്തരീക്ഷത്തിലെ CO2 നോട് സോഡ രാസപര മായി പ്രതിപ്രവർത്തിച്ച് കുടുങ്ങുന്നു. CO2 വായുവിൽ നിന്ന് നീക്കം ചെയ്തതിനാൽ സോഡ പൂരിതമാകുന്നതുവരെ അത് സോഡ ലായനിയിൽ തുടരുകയും രാസപ്രക്രിയ ഇനി സംഭവിക്കാതിരിക്കുകയും ചെയ്യും. പൂരിത സോഡ പിന്നീട് ഉപേക്ഷിച്ച് പുതിയ സോഡ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു.
ലിഥിയം ഹൈഡ്രോക്സൈഡ് (LiOH) കാനിസ്റ്ററുകൾ നടപ്പിലാക്കുന്നതാണ് മറ്റ് വൈദ്യുത ഇതര രീതി. കാനിസ്റ്ററുകൾ അന്തരീക്ഷത്തിലേക്ക് തുറക്കുമ്പോൾ ലിഥിയം ഹൈഡ്രോക്സൈഡ് വളരെ വേഗത്തിൽ ചുറ്റുമുള്ള വായുവിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുന്നു. മുമ്പത്തെ രീതിയിലുള്ള സ്‌ക്രബ്ബിംഗ് CO2 നേരിട്ട് നീക്കം ചെയ്യാൻ വൈദ്യുതി ഉപയോഗിക്കുന്നില്ലെങ്കി ലും, ഫാനുകൾ പവർ ചെയ്യാൻ ഇത് വൈദ്യുതി ഉപയോഗിക്കുന്നു. നേരെമറിച്ച്, LiOH കാനിസ്റ്ററു കൾ വൈദ്യുതി തടസ്സങ്ങളിൽ മാത്രമേ ഉപയോഗിക്കൂ .കാരണം LiOH വൈദ്യുതിയുടെ ആവശ്യമില്ലാതെ CO2 നന്നായി ആഗിരണം ചെയ്യുന്നു. രാസ പരിഹാരം വളരെ വേഗത്തിൽ പൂരിതമാകുന്നു എന്നതാണ് പ്രധാന പ്രശ്നം.
കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യാനായി അന്തർവാഹിനികൾ അമിൻ (amine )എന്ന രാസവസ്തുവാണ് പൊതുവ ഉപയോഗിക്കുന്നത്. അമിൻ തണുക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ചൂടാകുമ്പോൾ അത് പുറത്തുവിടു കയും ചെയ്യും. അതിനാൽ CO2 സ്‌ക്രബ്ബർ എന്നറിയപ്പെടുന്ന ഒരു യന്ത്രത്തിലൂടെ അമിൻ സൈക്കിൾ ചെയ്യപ്പെടുന്നു .ഇത് കാർബൺ ഡൈ ഓക്‌സൈഡിനെ മാറിമാറി ചൂടാക്കുക യും തണുപ്പിക്കുകയും വാതകത്തെ സമുദ്രത്തി ലേക്ക് തള്ളുകയും അന്തർവാഹിനിയുടെ അക ത്തെ അന്തരീക്ഷത്തെ ശ്വസിക്കാൻ കഴിയുന്ന തരത്തിൽ നിലനിർത്തുകയും ചെയ്യുന്നു.ഇത് വളരെ ഫലപ്രദമായ സംവിധാനമായാണ് വിലയിരുത്തുന്നത് .
അമീൻ അന്തരീക്ഷത്തിലേക്ക് ഒരു പ്രത്യേക ഗന്ധം പകരുന്നു എന്നതാണ് പോരായ്മ. ക്രൂ അംഗങ്ങളുടെ വസ്ത്രങ്ങളും അവരുടെ ചർമ്മ വും ഉൾപ്പെടെ അന്തർവാഹിനിയുടെ ഇൻ്റീരിയറിൻ്റെ എല്ലാ ഭാഗങ്ങളിലും ഇത് ആത്യ ന്തികമായി വ്യാപിക്കുന്നു.അമിൻ മണത്തിന് പുറമേ അന്തർവാഹിനി ജീവനക്കാർക്ക് പാചകത്തിന്റെ ഗന്ധം, ഹൈഡ്രോളിക് ഓയിൽ നിന്നുള്ള നീരാവി, ഡീസൽ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം തീരെ പിടിച്ചെടുക്കാത്ത ഡീസൽ എക്‌സ്‌ഹോസ്റ്റ്, സാനിറ്ററി ടാങ്കുകളുടെ ഇൻ ബോർഡ് വെൻ്റിംഗ്, തുടങ്ങിയ ധാരാളം ഗന്ധങ്ങൾക്ക് വിധേയരാകുന്നു. ഇതെല്ലാം ചേർന്ന് അന്തർവാഹിനിയുടെ അകത്തളങ്ങൾ തികച്ചും രൂക്ഷ ഗന്ധമുള്ള ഇടമായി മാറുന്നു. ക്രൂ അംഗങ്ങൾക്ക് ക്രമേണ ഈഗന്ധം ഒരു ശീലമാക്കുന്നു . എന്നാൽ ആദ്യമായി വരുന്ന ഒരാൾക്ക് ഇതിനോട് പൊരുത്തപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉പത്ത് നാൾ നീണ്ടുനിൽക്കുന്ന ആഘോഷ മാണ് മൈസൂരിലെ ദസറ. ഈ ദിവസങ്ങളിലെ രാത്രികളിൽ മൈസൂർകൊട്ടാരം ഒരു ലക്ഷം ബൾബുകൾക്കൊണ്ട് ശോഭിക്കുന്നത് കാണാം. മൈസൂർ ദസറയുടെ പ്രധാന ആകർഷണ ങ്ങളിൽ ഒന്ന് ആനകളാണ്. വിജയ ദശമി നാളിലെ ജംബോ സവാരിയാണ് സഞ്ചാരികൾ ക്ക് മുന്നിൽ ആനകൾ കൗതുക കാഴ്ചകളാ കുന്നത്.ദസറയ്ക്ക് മാസങ്ങൾക്ക് മുൻപെ ആനകൾ മൈസൂരിലേക്ക് കൂട്ടംകൂട്ടമായി എത്തിത്തുടങ്ങും. മൈസൂരിൽ എത്തിച്ചേരുന്ന ആനകളുടെ പരിശീലനമാണ് ദസറ വരെ നടക്കുന്നത്.
സമീപസ്ഥലങ്ങളിൽ നിന്ന് ആനകളെ ലോറികളിലാണ് മൈസൂരിൽ എത്തിക്കുന്നത്. മൈസൂരിൽ നിന്ന് 70 കിലോമീറ്റർ അകലെ യുള്ള നാഗർഹോള ദേശീയപാതയിൽ നിന്നുള്ള ആനകളെ ചിലപ്പോൾ നടത്തിയും കൊണ്ടു വരാറുണ്ട്.ചെറുഗ്രാമങ്ങൾ താണ്ടി മൈസൂരിൽ എത്തുന്ന ആനകളെ ഗ്രാമീണർ നൃത്തചുവടുക ളും വാദ്യമേളങ്ങളോടും കൂടിയാണ് വരവേൽ ക്കുന്നത്.തുടർന്ന് മൈസൂർ ദസറയുടെ ചുമതലയുള്ള മന്ത്രി ആനകളെ ഔദ്യോഗിക മായി മൈസൂരിൽ സ്വീകരണം നടത്തും.
മൈസൂരിലെ ക്യാമ്പുകളിൽ പാർപ്പിക്കുന്ന ആനകൾക്ക് പ്രത്യേക വിഭവങ്ങളാണ് നൽകു ന്നത്. റാഗി ഉണ്ടയാണ് അതിലൊന്ന്.ഇതു പോലെ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം ആനകൾക്ക് കൊടുക്കാൻ ഈ നാളുകളിൽ ശ്രദ്ധിക്കാറുണ്ട്.ഉയരവും , തൂക്കവും ആരോ ഗ്യവും നോക്കിയാണ് ദസറയ്ക്ക് അണിനിര ക്കേണ്ട ആനകളെ തെരഞ്ഞെടുക്കുന്നത്.
മൈസൂർ രാജ വംശത്തിന്റെ കാലത്തെ ആനകളെ തെരഞ്ഞെടുക്കുന്നതിൽ വലിയ നിഷ്കർഷത നടപ്പിലാക്കിയിരുന്നു. ആനകളുടെ നടത്തം വരെ അവയെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാറുണ്ട് .കാലങ്ങളായി മൈസൂർ ദസറ യ്ക്ക് അണിനിരത്തുന്ന ആനകളെ പാർപ്പി ക്കുന്നത് നാഗർഹോളെ ദേശീയോദ്യാനത്തിന് സമീപമുള്ള ദുബാരെ, ഹെബ്ബാളെ, മൂർക്കൽ, കള്ളള്ള, വീരണ ഹൊസഹള്ളി, മേട്ടികുപ്പെ, ബന്ദിപ്പൂർ, ഭീമേശ്വരി തുടങ്ങിയ സ്ഥലങ്ങ ളിലാണ് .ഈ ആനകളെ പരിപാലിക്കാൻ ഏകദേശം 240ൽ അധികം പാപ്പാന്മാരും ഉണ്ട്.
പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേരാണ് ആനകൾക്ക്സാധാരണയായി ഇടാറുള്ളത്. ഉദാഹരണമായി ദ്രോണ, ബലരാമ, അർജുന, ഭരത, കാന്തി, ഗായത്രി, കോകില, അഭിമന്യു, എന്നിങ്ങനെയാണ് ആനകളുടെ പേരുകൾ.
രാജകീയത വിളിച്ചോതുന്ന ചടങ്ങാണ് മൈസൂരിലെ ഈ ആന എഴുന്നെള്ളത്ത്. ദസറയുടെ പ്രധാന ആകര്‍ഷണീയത തന്നെ യാണ് ഈ ജംബുസവാരി. ജംബു സവാരിയ്ക്കു വേണ്ടി പരിശീലിപ്പിച്ച ആനകളെ ആരോഗ്യ ത്തോടെ കാത്തു സൂക്ഷിക്കേണ്ടത് വനം വകുപ്പിന്റെ ചുമതലയാണ്.
ഗതാഗതത്തിനിടയില്‍ പലപ്പോഴും ആനകള്‍ക്ക് പരിക്കേല്‍ക്കാറുണ്ട്. കൂടാതെ ദസറ കഴിയു ന്നതു വരെ ആനകള്‍ മൈസൂരില്‍ തങ്ങുന്ന തിനാല്‍ ചിലപ്പോള്‍ നാശനഷ്ടങ്ങളും വരുത്തി വെക്കാറുണ്ട്. അതിനാല്‍ ഇപ്പൊൾ ദസറ ആനകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെ ടുത്തിയിട്ടുണ്ട് .യുണൈറ്റഡ് ഇന്ത്യ ഇന്‍ഷു റന്‍സ് ആണ് ആനകള്‍ക്ക് 32 ലക്ഷ ത്തോളം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കി യിരിക്കുന്നത്. ആനയ്ക്കു പുറമേ പാപ്പാന്മാര്‍ക്കും സഹായി കള്‍ക്കും 35 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് വേറെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദസറ ഫെസ്റ്റിവല്‍ കമ്മിറ്റി 41000 രൂപയാണ് ഓരോ ആനകള്‍ക്കുമായി നല്‍കി വരുന്നത്.
കൂട്ടത്തിലെ പ്രധാന ആനയുടെ പുറത്ത് ചാമുണ്ഡേശ്വരി ദേവിയുടെ രൂപമുണ്ടാകും. മൈസൂർ കൊട്ടാരത്തിൽ നിന്ന് ബന്നിമണ്ട പ്പിലേക്കാണ് ഘോഷയാത്ര. ഘോഷയാത്ര യിലുടനീളം പരമ്പരാഗത നൃത്തങ്ങൾ, സംഗീത പരിപാടികൾ, ആയുധ പ്രകടനങ്ങൾ എന്നിവ യുണ്ടാകും. ആഘോഷങ്ങളുടെ മറ്റൊരു അവിഭാജ്യ ഘടകമാണ് പീരങ്കി വെടിക്കെട്ട്. പീരങ്കി വെടിയുടെ ശബ്ദത്തിനിടയിലാണ് സംഗീതവാദ്യ കലകളുടെയും നൃത്തനൃത്ത്യങ്ങ ളുടെയും അകമ്പടിയോടെ ജംബു സഫാരി നടക്കുന്നത്. കൂടാതെ 21 ഗൺ സല്യൂട്ടുകളും നടത്തുന്നുണ്ട്. ദേശീയ ഗാനത്തിന്റെ പശ്ചാത്ത ലത്തിൽ സിറ്റി ആംഡ് റിസർവ് പോലീസ് ഉദ്യോഗസ്ഥരാണ് ഈ സല്യൂട്ട് നടത്തുന്നത്.
ജംബു സവാരിക്ക് മുമ്പ് മൈസൂർ കൊട്ടാര ത്തിൽ രാജദമ്പതികളുടെ നേതൃത്വത്തിൽ ചാമുണ്ഡേശ്വരിയെ ആരാധിക്കുന്നു. ജംബു സവാരി ഘോഷയാത്ര വിശാലമായ ബന്നിമണ്ടപ്പ് മൈതാനത്തേക്ക് കടന്ന് കഴിഞ്ഞാൽ ഇവിടു ത്തെ ടോർച്ച് ലൈറ്റ് പരേഡോടെ അവസാനി ക്കുന്നത്. ഈ മിന്നുന്ന തിളങ്ങി നിൽക്കുന്ന ദീപാലങ്കാര ഘോഷയാത്രയിൽ കർണാടക സംസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ഒരു നേർക്കാ ഴ്ച നൽകുന്നു. മനോഹരമായ വർണ്ണപടക്ക ങ്ങൾ, ബൈക്ക് ഷോകൾ, സാംസ്‌കാരിക പരിപാടികൾ, ലേസർ ഷോകൾ എന്നിവ ഉണ്ടാകും. പത്ത് ദിവസത്തെ മൈസൂർ ദസറ ആഘോഷത്തിന് തിരശ്ശീല വീഴ്ത്തുന്ന ഉത്സവ ത്തിന്റെ ഏറ്റവും അവിഭാജ്യ ഘടകമാണ് ഇത്.
തെക്കേ ഇന്ത്യൻ സംസ്ഥാനമായ കർണാടക യുടെ സംസ്ഥാന ഉത്സവമാണ് മൈസൂർ ദസറ (നടഹബ്ബ). മൈസൂരിലാണ് പ്രസിദ്ധമായ ഈ ഉത്സവം നടക്കുന്നത്. മലയാളികൾ ഉൾപ്പെടെ ധാരാളം സഞ്ചാരികൾ ഈ ദിവസങ്ങളിൽ മൈസൂരിൽ എത്തിച്ചേരാറുണ്ട്. ഇതിനെ നവരാത്രി (ഒൻപത് രാത്രികൾ) എന്നും വിളി ക്കുന്നു. ഇതിൻ്റെ അവസാന ദിവസം ദസറയുടെ ഏറ്റവും വിശിഷ്ട ദിവസമായ വിജയദശമി യാണ്.സാധാരണയായി സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തിലാണ് ദസറ വരുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൈസൂർ ദസറ ആഘോഷത്തിൻറെ പ്രധാന ആകർഷണം.
👉പ്രജനന കാലത്ത് ആൺ തവളകളൊന്നിച്ച് വളരെ ദൂരം വരെ കേൾക്കാനാവുംവിധം ഉച്ചത്തിൽ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നു. ഇത് പെൺ തവളകളെ ആകർഷിക്കുന്നതിനും ആൺ തവളകൾ ഒന്നിച്ചു കൂടുന്നതിനും അവയുടെ അതിർത്തി നിർണയത്തിനുമാണ്. മിക്ക ഇനം തവളകളും മുട്ടയിടുന്നത് വെള്ളത്തി ലാണ്. എന്നാൽ അപൂർവം ചിലയിനങ്ങളിൽ ആൺ തവളകൾ പാറക്കെട്ടുകൾക്കിടയിൽ വൃത്താകൃതിയിലുള്ള കുഴി കുഴിച്ചശേഷം ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ച് പെൺ തവളകളെ മുട്ടയിടാനായി ഇവിടേയ്ക്കാകർ ഷിക്കാറുണ്ട്.
ജലത്തിൽ വച്ചാണ് തവളകൾ ഇണ ചേരുന്നത്. വിവിധയിനം തവളകൾ പല രീതികളിലാണ് മുട്ടകൾ സംരക്ഷിക്കുന്നത്. ചിലയിനങ്ങളിൽ ആൺ തവളകൾ ശബ്ദപേടകത്തിനുള്ളിൽ മുട്ടകളെ സംരക്ഷിക്കുന്നു. ഫ്രാൻസിലും ഇറ്റലിയിലുമുള്ള പേറ്റിച്ചിതവളകൾ (European midwife frogs) ഇണചേർന്ന ശേഷം മാലപോലെ യുള്ള മുട്ടകൾ ആൺ തവള കാലിൽ ചുറ്റി മാളത്തിനുള്ളിൽ നിക്ഷേപിക്കുന്നു. മുട്ടകൾ ഈർപ്പമുള്ളതായിരിക്കാൻ ഇടയ്ക്കിടെ അവ വെള്ളത്തിലേക്കു കൊണ്ടുപോയി നനച്ച് വീണ്ടും കുഴികളിലെത്തിക്കുന്നു. മുട്ട വിരിയാറാ കുമ്പോഴേക്കും അവയെ വീണ്ടും വെള്ളത്തിൽ നിക്ഷേപിക്കുന്നു. തെക്കെ അമേരിക്കയിൽ കണ്ടുവരുന്ന സുറിനാം ചൊറിത്തവള (Rana palustris) മുട്ട കുഴികളിൽ നിക്ഷേപിച്ചശേഷം കുഴികൾ അടച്ചു വയ്ക്കുന്നു. ഈ കുഴികളിലാ ണ് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടാകുന്നത്.
ഉയരം കൂടിയ പ്രദേശങ്ങളിൽ കാണുന്ന ചില ആഫ്രിക്കൻ തവളയിനങ്ങളുടെ മുട്ടകൾ അണ്ഡവാഹിനി(oviduct)യിൽ നിലനിന്നു കൊണ്ടുതന്നെ ഒരു പ്ലാസെന്റ പോലെയായിത്തീ രുന്നു. ഇവയുടെ ആന്തര ബീജസങ്കല (Internal fertilization)ശേഷമാണ് തവളക്കുഞ്ഞുങ്ങളു ണ്ടാകുന്നത്. ഭ്രൂണത്തിന്റെ നീളം വർധിക്കുക യും മുൻഭാഗം ഉരുണ്ട് ചൂഷകാവയവ (sucker)മായി രൂപപ്പെടുകയും പിന്നറ്റത്ത് വാൽ രൂപംകൊള്ളുകയും ചെയ്യുന്നു. തലയുടെ ഇരുവശങ്ങളിലുമായി രണ്ട് ജോഡി ഗില്ലുകളും രൂപപ്പെടുന്നു. ഈ അവസ്ഥയിലാണ് വാൽമാക്രി ജെല്ലി പൊട്ടിച്ചു പുറത്തു വരുന്നത്. ഇവ ജലത്തിൽ നീന്തുകയോ ജലസസ്യങ്ങളിൽ ഒട്ടിപ്പിടിച്ചിരിക്കുകയോ ചെയ്യുന്നു.
വാൽമാക്രികൾ ഘടനയിലും സ്വഭാവത്തിലും തവളകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ലാർവ എന്നും അറിയപ്പെടുന്ന വാൽമാക്രി പൂർണ വളർച്ചയെത്തി തവളയായി മാറുന്ന പ്രക്രിയയെ കായാന്തരണം (Metamorphosis) എന്നു പറയുന്നു. രണ്ടാഴ്ച പ്രായമാകുമ്പോഴേ ക്കും വാൽമാക്രി ഭക്ഷണം നിറുത്തുകയും വായ വിസ്തൃതമായി പല്ലുകളുണ്ടാവുകയും ചെയ്യു ന്നു. ഗില്ലുകൾ ചുക്കിച്ചുളിഞ്ഞു പോകുന്നതിനാ ൽ ചർമത്തിൽക്കൂടിയും ശ്വാസകോശത്തിൽ ക്കൂടിയും ശ്വസിക്കാൻ തുടങ്ങുകയും ചെയ്യുന്നു. വാൽ ചുരുങ്ങാൻ തുടങ്ങുമ്പോഴേക്കും ഇവ ഭക്ഷണം കഴിക്കാനാരംഭിക്കുന്നു.
പ്രാണികളേയും ചെറിയ അകശേരുകി ഇനങ്ങളേയും മാത്രം ആഹാരമാക്കുന്ന ഈ ഘട്ടത്തിലാണ് കൈകാലുകൾ പൂർണ്ണ വളർച്ച പ്രാപിക്കുന്നത്. സ്വഭാവത്തിലും ഘടനയിലും വാൽമാക്രിക്ക് മത്സ്യങ്ങളോടു സാമ്യമുണ്ട്. ഹൃദയത്തിന് മൂന്ന് അറകളാണുള്ളത്. ഈ സവിശേഷതകൾ മത്സ്യങ്ങളെപ്പോലെയുള്ള പൂർവികരിൽ നിന്നായിരിക്കാം തവളകൾ പരിണമിച്ചതെന്ന അഭിപ്രായത്തെ സ്ഥിരീകരി ക്കുന്നു. ജന്തുക്കളുടെ പരിണാമ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന തവളയുടെ ജീവിതചക്രം പുനരാവർത്തന സിദ്ധാന്തം (recapitulation theory) എന്നറിയപ്പെടുന്നു.
ഏകദേശം മൂന്ന് വർഷം കൊണ്ടാണ് തവളകൾ പ്രായപൂർത്തിയെത്തുന്നത്.ആൺതവളകളാണ് പെൺതവളകളേക്കാൾ വേഗത്തിൽ പ്രായപൂർ ത്തിയെത്തുന്നത്. തവളകൾക്ക് ഏഴ് മുതൽ പന്ത്രണ്ട് വർഷം വരെ ആയുസ്സുള്ളതായി കണക്കാക്കപ്പെടുന്നു. ബുഫോ ബുഫോ എന്നയിനം തവളയ്ക്ക് 36 വർഷം വരെ ആയു സ്സുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
അത്തരമൊരു കുടിശികയിൽ ആയിരിക്കും പലരും താമസിക്കുക .തെരുവില്‍ ഉപേക്ഷി ക്കപ്പെട്ട കുഞ്ഞുങ്ങളുടെ കാവല്‍ മാലാഖയാ യും ‘നായിക് സർദാർ’ മാറാറുണ്ട് .ആൺകുട്ടി കൾ പിറന്ന വിവരമറിഞ്ഞാൽ ഉത്തരേന്ത്യയിൽ ആദ്യമെത്തുന്നതു ട്രാൻസ്ജെൻഡറുകളുടെ സംഘമാണ്. പാട്ടും ആട്ടവുമായി അവർ പിറവി ആഘോഷമാക്കി അനുഗ്രഹം ചൊരിയും.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
⭐എന്താണ് പെസ നിയമം 1996 ?⭐
👉ഇന്ത്യയിലെ ഷെഡ്യൂൾഡ് ഏരിയകളിൽ താമസിക്കുന്ന ആളുകൾക്ക് പരമ്പരാഗത ഗ്രാമസഭകളിലൂടെ സ്വയം ഭരണം ഉറപ്പാക്കുന്ന തിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നിയമമാണ് 1996 ലെ പഞ്ചായത്തുകളുടെ (പട്ടികയിലുള്ള പ്രദേശങ്ങളിലേക്കുള്ള വിപുലീ കരണം) നിയമം എന്ന പെസ ആക്ട്. 1996 ഡിസംബർ 24 നാണ് നിയമം നിലവിൽ വന്നത്. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ നിയമം നടപ്പാക്കി. അവിടെ ആദിവാസികൾക്ക് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നുണ്ട്.
വ്യാപകമായ ഭൂമി ഏറ്റെടുക്കലും , വികസന പദ്ധതികൾ മൂലമുള്ള കുടിയിറക്കലും , പട്ടിക പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസി സമൂഹങ്ങളെ വലിയ തോതിലുള്ള ദുരിതത്തി ലേക്ക് നയിച്ചു. ഈ ദുർബലതകളിൽ പലതിനു മുള്ള ഒരു പ്രതിവിധിയായിട്ടാണ് പെസ നിയമം പാർലമെന്റെ് പാസാക്കിയത്. പട്ടിക പ്രദേശങ്ങ ളിലെ ആദിവാസി സമൂഹങ്ങൾ അവരുടെ വികസനത്തിന്റെ സ്വഭാവവും , മുൻഗണനകളും സ്വയം തീരുമാനിക്കുന്ന വികസനത്തിൻ്റെ ഒരു പുതിയ മാതൃക അവതരിപ്പിക്കാൻ നിയമം വഴി ശ്രമിച്ചു. നിയമത്തിൽ ആദിവാസികളുടെ പരമ്പരാഗത രാഷ്ട്രീയ വ്യവസ്ഥകളെ മാനിക്കു കയും ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ഗ്രാമീണരു മായി കൂടിയാലോചിക്കുകയും ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തു.
1947ന് ശേഷം 'സ്വയം ഭരണം' എന്ന സങ്കൽപ്പം രാജ്യത്ത് ആദ്യമായി മുന്നോട്ട് വെച്ച നിയമമാണ് "പെസ" നിയമം (Panchayats Extension to Sched uled Areas act:PESA) .നിയമത്തിൽ ആദിവാസി കളുടെ പരമ്പരാഗത രാഷ്ട്രീയ വ്യവസ്ഥകളെ മാനിക്കുകയും ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ഗ്രാമീണരുമായി കൂടിയാലോചിക്കുകയും ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തു. ഒരു വർഷ ത്തിനുള്ളിൽ (1997) ഒമ്പത് സംസ്ഥാനങ്ങളിൽ (ഝാർഖണ്ഡ് ഒഴിച്ച് ) ഷെഡ്യൂൾഡ് ഏരിയ പ്രഖ്യാപിച്ചു. 2001 ൽ ഷെഡ്യൂൾഡ് ഏരിയക്കുള്ള പെസ വ്യവസ്ഥകൾക്കൊപ്പം ത്സാർഖണ്ഡ് പഞ്ചായത്ത് നിയമവും നടപ്പാക്കി. തെലങ്കാന യെ പിന്നീട് ആന്ധ്രയിൽ നിന്ന് വിഭജിച്ചു .
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉 മൂന്നാറിലല്ലാതെ വരയാടുകള്‍ മേയുന്ന കേരളത്തിലെ മറ്റൊരിടമാണ് വരയാട്ടുമൊട്ട അഥവാ വരയാട്ടുമുടി.പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ വരയാട്ടുമുടി തിരുവനന്തപുരം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നെടുമങ്ങാട് താലൂക്കിലെ പൊന്മുടി മലനിരകളുടെ ഭാഗമാണിത്. കല്ലാര്‍ താഴ്വര മുതല്‍ പൊന്മുടി മലനിരകള്‍ വരെയുള്ള, ജൈവ വൈവിധ്യമുള്ള ഈ ഭാഗങ്ങളിൽ നീലഗിരി താര്‍ എന്നറിയ പ്പെടുന്ന വരയാടുകളെ കാണാം. വലുതും , ചെറുതുമായ 13 മലനിരകളുടെ കൂട്ടമാണ് വരയാട്ടുമുടി. മീശപ്പുലിമലയും , അഗസ്ത്യാര്‍ കൂടവും കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് പാതയും ഇതുതന്നെ.
വരയാടുകള്‍ ഉള്ളതിനാലും മുകള്‍ ഭാഗത്ത് മരങ്ങള്‍ ഇല്ലാത്ത മലകള്‍ ആയതിനാലുമാണ് വരയട്ടുമൊട്ട അഥവാ വരയാട്ടുമുടി എന്നു വിളിക്കുന്നത്. കടുവയും , കരടിയുമുള്‍പ്പടെ എല്ലാ മൃഗങ്ങളും ഇവിടെയുണ്ട് . മഴക്കാല ങ്ങളില്‍ ട്രെക്കിങ് അനുവദനീയമല്ല. കഠിനമായ ട്രെക്കിങ് ആയതിനാലും മൃഗങ്ങളുടെ സാമിപ്യം ഉള്ളതിനാലും വരയാട്ടുമൊട്ട കയറാന്‍ അധിക മാരും മുതിരാറില്ല. എന്നാൽ, സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും പോകേണ്ട ട്രെക്കിങ് തന്നെയാണ് വരയാട്ടുമുടി.വരയാട്ടുമുടി യാത്രക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍ കൂട്ടി അനുമതി എടുക്കണം.
👉 നാട്ട് കാക്കയുടെ ശാസ്ത്രനാമം Corvus splendens എന്നാണ്. ഇതിലെ സ്പ്ലെൻഡൻസ് എന്ന സ്പീഷിസ് നാമത്തിന് ലാറ്റിനിൽ അർത്ഥം അതിബുദ്ധി എന്നാണ്.കോർവസ് ജനുസിൽ പെട്ട റാവെൻ എന്ന ഇനം കാക്കയും, കാലിഡോണിയൻ കാക്കയും ഒക്കെ ബുദ്ധിയുടെ കാര്യത്തിൽ ജഗജില്ലികളാണ്.
എന്തും തിന്നുന്ന ശീലക്കാരാണ് ഇവർ. ജീവനുള്ളതെന്നോ, ചത്തതെന്നോ ,അഴുകിയതെന്നോ , പഴുത്തതെന്നോ , ഉണങ്ങിയതെന്നോ ഒന്നും വ്യത്യാസമില്ല. പ്രാണികളും കീടങ്ങളും ചെറു ഉരഗങ്ങളും തുടങ്ങി എലി, തവള, ഒച്ച്, മണ്ണിര, മറ്റ് പക്ഷികളുടെ മുട്ടകൾ ധാന്യങ്ങൾ പഴങ്ങൾ ഒക്കെ ശാപ്പിടുന്ന ഇവർ സ്വന്തം ശരീര ഭാരത്തിന്റെ അത്രതന്നെ ഭാരം ഭക്ഷണവും ദിവസവും അകത്താക്കും.
നഗരങ്ങളിലെയൊക്കെ ജൈവ മാലിന്യങ്ങൾ തിന്നു തീർത്ത് വൃത്തിയാക്കുന്നതിൽ കാക്കക്കൂട്ടങ്ങളുടെ പങ്ക് നിസാരമല്ല. ചില സർവേകൾ വഴി, ഇന്ത്യൻ നഗരങ്ങളിലെ പത്തൊൻപത് ദശലക്ഷവും ഗ്രാമ പ്രദേശങ്ങളിലെ പതിനഞ്ച് ദശലക്ഷവും ഉൾപ്പെടെ 34 ദശലക്ഷം കാക്കകൾ ഇന്ത്യയിൽ ഉണ്ട് എന്നാണ് 2010 ലെ ഏകദേശ കണക്ക് . അവ തിന്നു തീർക്കുന്ന മാലിന്യത്തിന്റെ അളവ് വളരെ ഏറെ ആണ്. ഇതുപ്രകാരം പ്രതിവർഷം എത്രയോ കോടി രൂപയുടെ മൂല്യം ഉള്ള മാലിന്യ സംസ്കരണം ഇവർ ചെയ്യുന്നുണ്ട്.
ശരീര വലിപ്പവുമായി തട്ടിക്കുമ്പോൾ ഏറെ വലിയ തലച്ചോറാണിവർക്കുള്ളത്. ബുദ്ധി ശക്തിയിൽ ആൾക്കുരങ്ങുകളോട് മത്സരിക്കും. മനുഷ്യർ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിശക്തിയുള്ള ജീവി ഇവരാകും. തെക്ക് പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ന്യൂ കാലഡോണിയയിൽ ഉള്ള കാക്കകൾ (Corvus moneduloides ) ആണ് പക്ഷികളുടെ കൂട്ടത്തിൽ ഏറ്റവുംമികച്ച ബുദ്ധിശക്തി പ്രകടിപ്പിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുള്ളത്. മരംകൊത്തികൾ ഇല്ലാത്ത ആ ദ്വീപിൽ മരപ്പൊത്തുകളിലെ, വിള്ളലുകളിലെ - പ്രാണികളേയും പുഴുക്കളേയും തിന്നാൻ അവിടത്തെ കാക്കകൾ പ്രത്യേക രീതിയാണ് ഉപയോഗിക്കുന്നത്. ചെടികളുടെ ചില്ലക്കമ്പുകൾ മുറിച്ച് എടുത്ത് ഇലകൾ നീക്കം ചെയ്ത് നീളമുള്ള ചിള്ളി ഉണ്ടാക്കും. കുത്തിയെടുക്കാനുള്ള വളരെ കൃത്യതയുള്ള ഉപകരണം. ഈ നീളൻ കമ്പുകൾ കടിച്ച്പിടിച്ച് മരപ്പൊത്തുകൾക്കുള്ളിലെ ചെറു ദ്വാരങ്ങളിൽ നിന്ന് പുഴുക്കളെയും പ്രാണികളേയും കുത്തിയിളക്കി അതിൽ പിടിപ്പിച്ച് വലിച്ചെടുത്ത് ശാപ്പിടും. ചിലപ്പോൾ കമ്പുകളെ പ്രത്യേക രീതിയിൽ ഒടിച്ചെടുത്ത് കൊക്കപോലെ ഉപകരണം ഉണ്ടാക്കിയും ഇരകളെ ആഴത്തിൽ നിന്നും തോണ്ടി എടുക്കാൻ ഇവർക്ക് പറ്റും. മനുഷ്യരെ കൂടാതെ ആൾക്കുരങ്ങുകളും ആനകളും മാത്രമാണ് ഇത്രയും വിദഗ്ദമായ ഉപകരണങ്ങൾ ഭാവന ചെയ്ത് ഉണ്ടാക്കാൻ കഴുവുള്ളവരായി കണ്ടിട്ടുള്ളത്. പരിണാമ ഘട്ടങ്ങളിൽ ജീവികളിലെ ബുദ്ധി വികാസവും ഉപകരണങ്ങളുടെ കണ്ടെത്തലും നിർമ്മാണവും തമ്മിലുള്ള ബന്ധത്തെപറ്റി പഠിക്കാൻ ഈ കാക്കകളെയാണ് ശാസ്ത്രലോകം ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത്. വന്യതയിൽ അവർക്ക് പരിചിതമല്ലാത്ത ലോഹ കമ്പികൾ നൽകിയപ്പോൾ അവ വളച്ച് കൊക്കകളുണ്ടാക്കി ആഴമുള്ള പാത്രത്തിന്റെ അടിയിലുള്ള മാംസക്കഷണം കൊളുത്തിയെടുക്കുന്നതായി കണ്ടു. പല സ്റ്റേജുകൾ ഒന്നിനുപിറകെ ഒന്നായി കൃത്യമായി ചെയ്താൽ മാത്രം വിജയിക്കുന്ന പല ഘട്ടങ്ങൾ ഉള്ള പരീക്ഷണങ്ങൾ ഇവർ ബുദ്ധിയും ഭാവനയും ഉപയോഗിച്ച് തെറ്റാതെ ചെയ്യും. ഒരു ഉപകരണം ഉപയോഗിച്ച് മറ്റൊന്നുണ്ടാക്കി അതുപയോഗിച്ച് തീറ്റ സമ്പാധിക്കുന്ന കൂടുതൽ സങ്കീർണ്ണമായ ‘മെറ്റാ- ടൂൾ‘ രീതിയും ഇവ വിജയകരമായി ചെയ്യുന്ന പരീക്ഷണം കണ്ടാൽ നമ്മൾ അമ്പരന്നു പോകും. ഇടുങ്ങിയ ഗ്ലാസ് പാളികൾക്കിടയിൽ മാംസക്കഷണം തീറ്റയായി വെച്ചിട്ടുണ്ടാകും. അതെടുക്കണമെങ്കിൽ നീളമുള്ള ഒരു കമ്പ് വേണം . അത്ര നീളമുള്ള കമ്പ് ഒരു കണ്ണാടിക്കൂട്ടിൽ പ്രത്യേക ചരിവിൽ അടഞ്ഞ രീതിയിൽ വെച്ചിട്ടുണ്ടാകും. അത് താഴോട്ട് വീഴണമെങ്കിൽ മൂന്നു കല്ലുകൾ അതിനു മുകളിൽ ഇടണം. മൂന്നു കല്ലുകൾ മൂന്ന് ചെറിയ കമ്പിഅഴിക്കൂടിനുള്ളിൽ കാക്കയുടെ കൊക്കെത്താത്ത ദൂരത്ത് വെച്ചിട്ടുണ്ടാകും . ആ കല്ലുകൾ എടുക്കണമെങ്കിൽ ആ അഴിക്കൂടിനുള്ളിൽ നിന്നും ചെറിയ ഒരു കമ്പ് കൊണ്ട് ചിള്ളണം. അതിനു പറ്റിയ ഒരു കമ്പ് മുകളിൽ ഒരു കയറിൽ കുടുക്കി ഇട്ടിട്ടുണ്ടാകും. എന്നിട്ട് പരീക്ഷണത്തിനായി ഇതൊന്നും അറിയാത്ത ഒരു കാക്കയെ അവിടെ എത്തിച്ചു. കാക്ക എല്ലാം ഒരുപ്രാവശ്യം നോക്കിയ ശേഷം ഒരു എട്ടുവയസ്സുകാരൻ മനുഷ്യക്കുട്ടിക്ക് പോലും കുറച്ച് ആശയക്കുഴപ്പം ഉണ്ടാകുന്ന ഈ പസിൽ വളരെ വേഗം പൂർത്തിയാക്കി. ചെറിയ കമ്പ് അഴിച്ചെടുത്ത് അതുപയോഗിച്ച് കല്ലുകൾ എടുത്തിട്ട് വലിയകമ്പ് കൂടിൽ നിന്നും എടുത്ത് , ആ നീളൻ കമ്പുകൊണ്ട് ഇറച്ചിക്കഷണം ഗ്ലാസ് പാളികൾക്ക് ഇടയിൽ നിന്നും ചിള്ളി എടുത്ത് കഴിച്ചു. ചെറിയ കമ്പ് കൊണ്ട് ഇറച്ചിക്കഷണം കിട്ടില്ല എന്ന അറിവ് ട്രയൽ ആന്റ് ഏറർ രീതിയിലല്ലാതെ എത്രവേഗം കക്ക തീരുമാനിച്ചു എന്നത് ശരിക്കും അതുഭുതപ്പെടുത്തുന്നതാണ്.
⭐രാമചന്ദ്രൻ റിട്ട. എസ് ഐ എന്ന പുതിയ മലയാള സിനിമയിൽ പരാമർശിക്കുന്ന രജനി പണ്ഡിറ്റ് ആരാണ് ?⭐
👉ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിറ്റക്ടീവ് എന്ന് വിശേഷിപ്പിക്കാവുന്ന ആളാണ് രജനി പണ്ഡിറ്റ്. ലേഡി ഷെര്‍ലെക് ഹോംസ് എന്നൊരു വിശേഷണം കൂടിയുണ്ട് അവര്‍ക്ക്.കുറ്റാന്വേ ഷണ രംഗത്തെ രജനിയുടെ മികവ് പല കേസു കളും തെളിയിക്കുന്നതിന് സഹായകമായിട്ടു ണ്ട്. ഇതിനോടകം 80,000 കേസുകള്‍ രജനി തെളിയിച്ചിട്ടുണ്ട്. രണ്ട് പുസ്തകങ്ങള്‍ എഴുതി, എണ്ണിയാലൊടുങ്ങാത്ത അവാര്‍ഡുകള്‍, നിരവധി ലേഖനങ്ങള്‍...രജനിയുടെ നേട്ടങ്ങള്‍ ഇങ്ങിനെ പോകുന്നു. രജനി ഡിറ്റക്ടീവ് സർവീസസ് എന്ന കുറ്റാന്വേഷണ ഏജൻസി യുടെ അമരക്കാരിയാണ് രജനി. കുടുംബ പ്രശ്‌നങ്ങള്‍, കമ്പനി തര്‍ക്കങ്ങള്‍, കാണാതാ കല്‍, കൊലപാതകം തുടങ്ങി അനേകം കേസു കള്‍ ഇവര്‍ ചെയ്തിട്ടുണ്ട്.
മറാഠാ സാഹിത്യത്തിൽ ബിരുദധാരി ആയ രജനി പഠനത്തിന് ശേഷം ചില്ലറ ജോലികളെല്ലാം ചെയ്യുന്നതിനിടയിൽ ആണ് സ്വന്തമായി ഒരു ഡിക്ടറ്റീവ് ഏജൻസി തുടങ്ങുക എന്ന ആശയം അച്ഛനു മുൻപിൽ അവതരിപ്പിച്ചത്. പക്ഷെ, മുംബൈ പോലീസ് ഉദ്യോഗസ്ഥനായ അച്ഛൻ ശാന്താറാം പണ്ഡിറ്റ് മകളെ ഈ ഉദ്യമത്തിൽ നിന്ന് വിലക്കി.മഹാത്മാഗാന്ധി വധക്കേസ് അന്വേഷിച്ച പോലീസ് ഇന്‍സ്‌പെക്ടര്‍ ശാന്താറാം പണ്ഡിറ്റിന്റെ മകളാണ് രജനി.ആണുങ്ങൾ അടക്കിവാഴുന്ന ഡിറ്റക്റ്റീവ് മേഖലയിലേക്ക് ഒരു പെൺകുട്ടി കടന്നു വരുമ്പോൾ ഉണ്ടാകാ വുന്ന വെല്ലുവിളികളെ കുറിച്ച് ബോധവാനായത് കൊണ്ടാവാം ശാന്താറാം മകളെ നിരുത്സാഹപ്പെ ടുത്തിയത് . പക്ഷെ അമ്മയിൽ നിന്ന് ലഭിച്ച പരിപൂർണ്ണ പിന്തുണയിൽ തന്റെ ഇരുപത്ത ഞ്ചാമത്തെ വയസ്സിൽ രജനി ഡിക്റ്റക്റ്റീവ് ഏജൻസി തുടങ്ങി.
പക്ഷെ ഇതിനു ഒരുപാട് വർഷങ്ങൾക്ക് മുൻപ് തന്നെ രജനി തന്റെ പ്രവർത്തന രംഗം തെര ഞ്ഞെടുത്തിരുന്നു. സ്‌കൂൾകാലഘട്ടത്തിൽ മദ്യപാനത്തിന്റേയും , മയക്കുമരുന്നിന്റെയും വലയിലകപ്പെടുന്ന സ്വന്തം സഹപാഠികളെക്കു റിച്ച് അന്വേഷിച്ച് അവരുടെ വീടുകളിൽ അറിയിച്ചായിരുന്നു രജനിയുടെ ഡിറ്റക്റ്റീവ് ജീവിതത്തിന്റെ തുടക്കം. കോളേജിൽ വച്ച് സെക്‌സ്റാക്കറ്റിൽ അകപ്പെട്ട ഒരു സഹപാഠി യെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തി രക്ഷപ്പെടു ത്തിയപ്പോളാണ് തന്റെ പ്രവർത്തന മേഖല ഇതാണെന്ന് രജനി തിരിച്ചറിയുന്നത്.
1991 ലാണ് മുംബൈയിലെ മാഹിമിൽ രജനി ഡിറ്റക്ടീവ് ഏജൻസി സ്ഥാപിക്കുന്നത്. 2010 ആയപ്പോളേക്കും ഒരു മാസം 20 ഇൽ അധികം കേസുകൾ കൈകാര്യം ചെയ്യുന്ന, 30 ഇൽ അധി കം ജോലിക്കാരുള്ള ഒരു സ്ഥാപനമായിതു മാറി. കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തെ പ്രവർത്തന മികവിൽ 75000 ത്തോളം കേസുകൾ രജനി തെളിയിച്ചിട്ടുണ്ട്.
വീടുകളിലെ പ്രശ്‌നങ്ങൾ , തട്ടിക്കൊണ്ടുപോക ൽ, കൊലപാതകം തുടങ്ങിയ കേസുകളെല്ലാം ഇവരുടെ ഏജൻസി കൈകാര്യംചെയ്യുന്നു. അന്ധ, ഗർഭിണി , ബധിര, വേലക്കാരി, ഭ്രാന്തി എന്നിങ്ങനെ കുറ്റാന്വേഷണ ജീവിതത്തിനിടയി ൽ രജനി കെട്ടാത്ത വേഷങ്ങളില്ല.
കുറ്റാന്വേഷണത്തിന്റെ ഭാഗമായി ഒരു സ്ത്രീയു ടെ വീട്ടിൽ രജനി ആറുമാസക്കാലം വീട്ടുജോലി ക്കാരിയുടെ വേഷത്തിൽ ജീവിച്ചു. ഭർത്താവി നെയും , മകനെയും കൊന്നു എന്ന് സംശയിക്ക പ്പെടുന്ന സ്ത്രീയുടെ വീട്ടിലാണു രജനി താമസി ച്ചത്. പരപുരുഷബന്ധം അറിഞ്ഞ ഭർത്താവിനേ യും മകനെയും കാമുകന്റെ സഹായത്താൽ ആ സ്ത്രീ കൊലപ്പെടുത്തിയെന്നായിരുന്നു പോലീ സിന്റെ നിഗമനം. എന്നാൽ തെളിവുകളുടെ അഭാവത്തിൽ പോലീസിനു കാഴ്ചക്കാരായി നോക്കി നിൽക്കേണ്ടി വന്നു. ഈ ഘട്ടത്തിലാണു പ്രൈവറ്റ് ഡിറ്റക്റ്റീവ് ആയ രജനിയുടെ സഹാ യം ഡിപ്പാർട്ട്‌മെന്റിനു ഉപകരിക്കപ്പെട്ടത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീട്ടുടമസ്ഥ യുടെ വിശ്വസ്തത സ്വന്തമാക്കാൻ രജനിക്ക് സാധിച്ചു. കാമുകൻ അവിടെ ഇടക്ക് വന്ന് പോകാറുണ്ടെന്ന് വിവരം കിട്ടിയെങ്കിലും പോലീസിനു അയാളെ പിടിക്കാൻ സാധിച്ചില്ല.
ഒരിക്കൽ രാത്രി വീട്ടിലെത്തിയ കാമുകൻ, പ്രസ്തുത വീട്ടുകാരിയുമായി വഴക്കിട്ടു. പക്ഷേ പൊലീസിനെ വിവരം അറിയിക്കാൻ രജനിയുടെ കയ്യിൽ ഒരു മൊബൈൽ ഫോൺ പോലും ഇല്ലാത്തതിനാൽ സാധിച്ചില്ല. ബുദ്ധിമതിയായ രജനി കത്തി കൊണ്ട് സ്വന്തം കാലിൽ മുറിവു ണ്ടാക്കി. രജനിയുടെ കാലിൽ നിന്നു രക്തം വരുന്നതു കണ്ട് വീട്ടുടമസ്ഥ പെട്ടന്ന് ഡോക്ടറെ കാണുന്നതിന് പറഞ്ഞുവിട്ടു. ഈ അവസരം മുതലാക്കി രജനി പൊലീസിനെ കൂട്ടിയെത്തി സ്ത്രീയെയും കാമുകനേയും പിടിക്കുകയായി രുന്നു.
ഒരു നല്ല ഡിറ്റക്ടീവാകാന്‍ വേണ്ടത് വിദ്യാഭ്യാസ ത്തേക്കാളുപരി ശ്രദ്ധയും, കഠിനാധ്വാനം ചെയ്യാനുള്ള മനസും, അർപ്പണ ബോധവും ആണെന്ന് രജനി പറയുന്നു. സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കാൻ ദൂരദർശൻ നൽകുന്ന ഹിർക്കനി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ രജനിയെ തേടി എത്തിയി ട്ടുണ്ട് . രജനി തന്റെ കുറ്റാന്വേഷണ ജീവിതത്തെ കുറിച്ച് രണ്ടു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇത് രണ്ടും ഒരുപാട് ആരാധകരെ ഉണ്ടാക്കിയതാണ്. ഫെയ്‌സസ് ബിഹൈന്‍ഡ് ഫെയ്‌സസ്, മായാജാല്‍ എന്നിവയാണ് പുസ്തകങ്ങളുടെ പേര്. ആദ്യത്തെ പുസ്തകം രണ്ടു അവാര്‍ഡ് നേടിയപ്പോള്‍ മായാജാല്‍ ആറ് അവാര്‍ഡുകള്‍ വാരിക്കൂട്ടി.
👉കോപ്പർ കേബിളിലൂടെ അനലോഗ് സിഗ്നലുകൾ വഴി ശബ്ദതരംഗങ്ങൾ കൈമാറ്റം ചെയ്യുകയാണു പരമ്പരാഗത പ്ലെയിൻ ഓൾഡ് ടെലിഫോൺ നെറ്റ്‌വർക്കിൽ (പിഒടിഎൻ) ചെയ്തിരുന്നത്. ടെലിഫോൺ ഉപയോഗിക്കുന്നതിനു പ്രത്യേക പവർ വേണ്ടെന്നതായിരുന്നു ഇതിന്റെ പ്രയോജനം.
കോപ്പർ കേബിളുകൾക്കു പകരം ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക് വഴി വോയ്സും , ഡേറ്റയും അയയ്ക്കുകയാണ് നെക്സ്റ്റ് ജനറേഷൻ നെറ്റ്‌വർക് (എൻജിഎൻ) എന്ന പുതുതലമുറ സേവനത്തിൽ ചെയ്യുന്നത്. അതിവേഗ ഇന്റർനെറ്റ് സേവനമാണ് ഇതു വഴി ലഭിക്കുക. വോയ്സ് ക്ലാരിറ്റിയും വർധിക്കും.പരമ്പരാഗത കോപ്പർ അധിഷ്ഠിത ടെക്നോളജിയിൽ നിന്നു പുതുതലമുറ ഒപ്റ്റിക്കൽ ഫൈബറിലേക്കു മൊബൈൽ കമ്പനികൾ മാറി കഴിഞ്ഞു .
⭐എന്താണ് പേജര്‍? ⭐
👉ഹൃസ്വമായ സന്ദേശങ്ങൾ റേഡിയോ ഫ്രീക്വൻ സിയുടെ സഹായത്തോടെ അയക്കുന്ന ഉപകര ണമാണ് പേജർ അഥവാ ബീപ്പർ. മൊബൈൽ ഫോണുകൾ പ്രചാരത്തിലെത്തുന്നതിന് മുമ്പേ വന്ന വാർത്ത വിനിമയ ഉപകരണമാണ് പേജർ. സന്ദേശങ്ങൾ ലഭിക്കുമ്പോൾ ബീപ് സന്ദേശം പുറപ്പെടുവിക്കുന്നത് കൊണ്ടാണ് ബീപ്പർ എന്നും ഈ ഉപകരണത്തെ വിളിക്കുന്നത്. ജപ്പാനിൽ പേജറിന് പോക്കറ്റ് ബെൽ എന്നും വിളിപ്പേരുണ്ട്. സന്ദേശം ലഭിച്ചാലുടൻ ലാൻഡ് ഫോൺ മുഖാ ന്തിരം മറുപടി കൊടുക്കാൻ കഴിയും. മാധ്യമ പ്രവർത്തകർ, ഡോക്ടർമാർ, നേഴ്സുമാർ, സാങ്കേതിക പ്രവർത്തകർ ഇങ്ങനെ നിരവധി മേഖലയിലുള്ളവരായിരുന്നു പേജറിൻ്റെ ഉപയോക്താക്കൾ.
1949ൽ അമേരിക്കയിലെ സാങ്കേതിക വിദഗ്ധ നായ ആൽഫ്രഡ് ഗ്രോസ് ആണ് പേജർ കണ്ടു പിടിച്ചത്. 1959ൽ മോട്ടറോള കമ്പനി പേജർ എന്ന പേരിന് പേറ്റൻ്റ് നേടി.1964ൽ മോട്ടോറോള കമ്പനിയുടെ ആദ്യ പേജറായ ‘പേജർ ബോയി 1’ മാർക്കറ്റിലിറങ്ങി. പക്ഷേ, അത് ഏറ്റവും മെച്ച പ്പെട്ട സാങ്കേതിക തികവോടെ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് എൺപതുകളു ടെ തുടക്കത്തിലാണ്. ഒരുപാട് മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം മെസേജുകൾ വായിക്കാൻ കഴിയുന്ന സ്ക്രീൻ ഉള്ള പേജറുക ൾ വിപണിയിലെത്തി. 1994ൽ ലോകവ്യാപക മായി 610 ലക്ഷത്തിലധികം പേജർ ഉപഭോ ക്താക്കൾ ഉണ്ടായിരുന്നതായാണ് അമേരിക്കൻ പേജർ നിർമാണ കമ്പനിയായ സ്പോക്ക് അവകാശപ്പെട്ടിരുന്നത്. തൊണ്ണൂറുകളുടെ മധ്യത്തോടെ മൊബൈൽ ഫോൺ വ്യാപകമായ തോടെ പേജറുകൾ അപ്രത്യക്ഷമായി.
മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവ രുടെ ലൊക്കേഷൻ കണ്ടെത്താൻ എളുപ്പമായ തുകൊണ്ടും പേജറിലെ സന്ദേശങ്ങൾ ചോർ ത്താനോ, ട്രാക്ക് ചെയ്യാനോ കഴിയാത്തതു കൊണ്ടും പലരും ഇന്നും പേജറുകൾ ഉപയോ ഗിക്കുന്നു.
ന്യൂമറിക് പേജര്‍, ആല്‍ഫാന്യൂമറിക് പേജര്‍ എന്നിങ്ങനെ രണ്ട് തരം ഉപകരണങ്ങളുണ്ട്. പേര് പോലെ തന്നെ ന്യൂമറിക് പേജര്‍ ഫോണ്‍ നമ്പറുകള്‍ പോലെ എന്തെങ്കിലും അക്കങ്ങള്‍ മാത്രമാണ് തെളിക്കുക. ഇതാണ് പേജറിന്‍റെ ഏറ്റവും അടിസ്ഥാന രൂപം. ആല്‍ഫാന്യൂമറിക് ആവട്ടെ നമ്പറും അക്ഷരങ്ങളും സ്ക്രീനില്‍ കാട്ടും. കൂടുതല്‍ വിശദമായ സന്ദേശം അയ ക്കാനും സ്വീകരിക്കാനും ആല്‍ഫാന്യൂമറിക് പേജര്‍ സഹായിക്കും.
ഇന്നത്തെ മൊബൈല്‍ ഫോണുകളുടെ ആദിമ രൂപമായി പേജറുകളെ തോന്നാം. ആദ്യകാല മൊബൈല്‍ ഫോണുകളേക്കാള്‍ ചില ഗുണ ങ്ങള്‍ പേജറുകള്‍ക്കുണ്ട്. വലിയ കവറേജ് ഏരിയയാണ് ഇത്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭ്യമല്ലാത്ത ഇടങ്ങളില്‍ പോലും പേജര്‍ ഉപയോഗിച്ച് കമ്മ്യൂണിക്കേഷന്‍ സാധ്യ മാകും. വളരെ കുറച്ച് ഫീച്ചറുകള്‍ മാത്രമുള്ള ലളിതമായ ഒരു കമ്മ്യൂണിക്കേഷന്‍ ഉപകരണം എന്ന വിശേഷണമാണ് പേജറിന് ചേരുക. നവീന മൊബൈല്‍ ഫോണുകളിലെ പോലെ വോയ്സ് മെസേജ്, ടെക്സ്റ്റ് മെസേജ്, ഇന്‍റര്‍ നെറ്റ് ആക്സസ്, വീഡിയോ കോളിംഗ് തുടങ്ങി യ വലിയ ഫീച്ചറുകളുടെ നിര പേജറുകള്‍ക്കി ല്ല. മൊബൈല്‍ ഫോണുമായി തട്ടിച്ചു നോക്കു മ്പോള്‍ ട്രേസ് ചെയ്യാന്‍ പ്രയാസമുള്ളതാണ് പേജറുകള്‍ എന്നതാണ് അതിന്‍റെ രഹസ്യാത്മ കത.
ഇതാണ് സ്‌മാര്‍ട്ട്ഫോണുകളുടെ കാലത്തും പേജര്‍ ഉപയോഗിക്കാനുള്ള ഒരു കാരണം. ഉപയോഗിക്കാനുള്ള എളുപ്പവും , ദീര്‍ഘമായ ബാറ്ററി ലൈഫും ഇപ്പോഴും എമര്‍ജന്‍സി സര്‍വീ സുകള്‍ അടക്കം പേജര്‍ ഉപയോഗിക്കാന്‍ കാരണമാകുന്നു. ഒരു തവണ ചാര്‍ജ് ചെയ്താ ല്‍ പേജര്‍ ദിവസങ്ങളോളം ഉപയോഗിക്കാം. മൊബൈല്‍ ഫോണ്‍ റേഞ്ച് ഇല്ലാത്തയിടങ്ങ ളില്‍ ഇപ്പോഴും പേജറുകള്‍ എന്ന കുഞ്ഞന്‍ ഉപകരണത്തിന് പ്രസക്തിയുണ്ടെന്നത് മറ്റൊരു പ്രാധാന്യം.
ഉപകരണത്തിന്റെ അടിസ്ഥാന പ്രവര്‍ത്തന ത്തില്‍ സന്ദേശങ്ങള്‍ സ്വീകരിക്കുന്നതും അയയ് ക്കുന്നതും ഉള്‍പ്പെടുന്നു. മിക്ക പേജര്‍മാര്‍ക്കും റേഡിയോ ഫ്രീക്വന്‍സികള്‍ വഴി സന്ദേശങ്ങള്‍ ലഭിക്കുന്നത് ഒരു ബേസ് സ്റ്റേഷനില്‍ നിന്നോ സെന്‍ട്രല്‍ ഡിസ്പാച്ചില്‍ നിന്നോ ആണ്. ഈ സന്ദേശങ്ങള്‍ സംഖ്യാ (ഉദാ. ഫോണ്‍ നമ്പര്‍) അല്ലെങ്കില്‍ ആല്‍ഫാന്യൂമെറിക് (ടെക്സ്റ്റ്) ആകാം. ഉപകരണം പിന്നീട് ഉപയോക്താവിനെ അറിയിക്കുന്നതിനുള്ള സന്ദേശം പ്രദര്‍ശിപ്പിക്കു ന്നു. ഒരു സന്ദേശം അയയ്ക്കുമ്പോള്‍, ടു-വേ പേജറുകള്‍ ഉപയോഗിക്കുന്നു, അവ സാധാരണ മല്ല, ഇതുപയോഗിച്ച് സന്ദേശങ്ങള്‍ അയയ്ക്കാ നും സ്വീകരിക്കാനും കഴിയും. ചെറിയ ടെക്സ്റ്റുക ളായി മെസേജുകള്‍ കൈമാറാനാകും.
ഒരു ഇന്‍കമിംഗ് സന്ദേശത്തെക്കുറിച്ച് ഉപയോ ക്താവിനെ അറിയിക്കുന്നതിന് പേജറുകള്‍ പലപ്പോഴും ഒരു ടോണ്‍, ബീപ്പ് ശബ്ദമോ അല്ലെ ങ്കില്‍ വൈബ്രേഷനോ പുറപ്പെടുവിക്കും. ഇത് നോട്ടിഫിക്കേഷന് സമാനമായി വിലയിരുത്താം. ഇത് പിന്നീട് ടെക്സ്റ്റ് മെസേജിലേക്ക് വികസിച്ചു.
പേജറുകള്‍ പ്രത്യേക റേഡിയോ ഫ്രീക്വന്‍സിക ളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ആവൃത്തിക ളിലൂടെ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ രൂപകല്‍ പ്പന ചെയ്തിട്ടുള്ളവയാണ്. ഒരു പേജറിന്റെ ശ്രേണി ഉപയോഗിക്കുന്ന ഫ്രീക്വന്‍സി ബാന്‍ഡി നെയും പേജിംഗ് നെറ്റ്വര്‍ക്കിന്റെ കവറേജ് ഏരിയയെയും ആശ്രയിച്ചിരിക്കുന്നു. ഇൻറർനെ റ്റുമായി ബന്ധപ്പെട്ടല്ല പ്രവർത്തനം എന്നതിനാൽ ആധുനിക ഫോണുകളിലെ പോലെ ചാരപ്പേടി യും സൈബര്‍ ആക്രമണവും ഇല്ലാത്ത പഴയ ഉപകരണമാണ് പേജര്‍ എന്നതും ഇതുപയോ ഗിക്കാന്‍ കാരണമാണ്.
⭐എന്താണ് ഒരു രാജ്യം ഒറ്റ തിരഞ്ഞടുപ്പ്?⭐
👉ലളിതമായി പറഞ്ഞാല്‍ എല്ലാ ഇന്ത്യാക്കാരും ലോക്‌സഭാ, നിയമസഭ, തദ്ദേശതിരഞ്ഞെടുപ്പുകള്‍ക്കായി ഒരേ വര്‍ഷം വോട്ടുചെയ്യും, ഒരു പക്ഷേ ഒരുസമയത്ത് അല്ലെങ്കില്‍ പോലും.നിലവിൽ ഏതാനും സംസ്ഥാനങ്ങള്‍ മാത്രമേ കേന്ദ്രസര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നതിനൊപ്പം പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നുള്ളു. ആന്ധ്രപ്രദേശ്, സിക്കിം, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍-ജൂണിലാണ് വോട്ടുചെയ്ത് പുതിയ സര്‍ക്കാരുകളെ തിരഞ്ഞെടുത്തത്. വ്യത്യസ്ത സമയത്താണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഉദാഹരണത്തിന് കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം വ്യത്യസ്ത സമയത്ത് വോട്ടെടുപ്പ് നടന്നു. ഒരു രാജ്യം ഒറ്റ തിരഞ്ഞടുപ്പിന് വേണ്ടി സംസ്ഥാന സര്‍ക്കാരുകളുടെ കാലാവധി വെട്ടിച്ചുരുക്കുന്നതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്.
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനും, സമൂഹത്തിനും ഗുണകരമെന്നാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോര്‍ട്ടില്‍ വിലയിരുത്തിയത്. ലോക്‌സഭാ, നിയമസഭാ, തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പഠിക്കാനാണ് സമിതി രൂപീകരിച്ചത്.
എട്ട് വാല്യങ്ങളില്‍ ആയി 18000-ത്തോളം പേജുള്ള റിപ്പോര്‍ട്ട് ആണ് സമിതി തയ്യാറാക്കിയത്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മാതൃക റിപ്പോര്‍ട്ടില്‍ ഉണ്ട്. വിവിധ സമയങ്ങളില്‍ വ്യത്യസ്ത തലങ്ങളിലേക്ക് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് വലിയ പണച്ചെലവുണ്ടാക്കുന്നതാണ് എന്ന് സമിതി വിലയിരുത്തി. ഒറ്റ തിരഞ്ഞെടുപ്പിലൂടെ ഈ ചെലവ് കുറയ്ക്കാനാകും എന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നത്. ദേശിയ താത്പര്യം മുന്‍ നിര്‍ത്തി ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കണം എന്നും സമിതി ശുപാര്‍ശ ചെയ്തു.
രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് തിരഞ്ഞെടുപ്പ് ഉണ്ടാകും. ചില സംസ്ഥാനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തന്നെ വ്യത്യസ്ത തിരഞ്ഞെടുപ്പുകള്‍ ആണ് നടക്കുന്നത്. പ്രതിവര്‍ഷം ഏതാണ്ട് 200 മുതല്‍ 300 ദിവസങ്ങള്‍ വരെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആയി മാറ്റി വയ്ക്കപ്പെടുകയാണ്. ഇത് സമൂഹത്തില്‍ തടസങ്ങള്‍ക്ക് കാരണം ആകുകയാണ്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിലൂടെ ഈ തടസങ്ങള്‍ മറികടക്കാന്‍ കഴിയും എന്ന് രാംനാഥ് കോവിന്ദ് സമിതിയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാന്‍ ഭരണഘടനയിലും, വിവിധ നിയമങ്ങളിലും കൊണ്ടുവരേണ്ട മാറ്റങ്ങളെ സംബന്ധിച്ചും സമിതി ശുപാര്‍ശ തയ്യാറാക്കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയുടെ ഏകീകരണം ഉള്‍പ്പടെയുള്ള വിഷയങ്ങളെ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഇവ നടപ്പാക്കുന്നതിനുള്ള രൂപരേഖയും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.
മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, ധന കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ എന്‍ കെ സിംഗ്, ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുബാഷ് കശ്യപ്, സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരായിരുന്നു അംഗങ്ങള്‍.
എന്നാല്‍, ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിനെ ഇന്ത്യയിലെ 18 ഓളം പ്രതിപക്ഷകക്ഷികള്‍ എതിര്‍ക്കുന്നു. നിര്‍ദ്ദേശം പ്രായോഗികം അല്ല എന്നാണ് വിലയിരുത്തല്‍. പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമം എന്നാണ് പറയുന്നത്. ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതിയെങ്കിലും വേണ്ടിവരും മാത്രമല്ല ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറ്റാനും ഇതിന് സാധിക്കും എന്ന് ചൂണ്ടിക്കാട്ടുന്നു .ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ സാഹചര്യങ്ങളും പശ്ചാത്തലവുമാണ്. അതു പരിഗണിക്കാതെയും സംസ്ഥാനങ്ങളില്‍ ഉരുത്തിരിയുന്ന രാഷ്ട്രീയപ്രശ്‌നങ്ങളെ കണക്കിലെടുക്കാതെയും യാന്ത്രികമായി തിരഞ്ഞെടുപ്പ് നടത്തുന്നത് അതല്ലെങ്കില്‍ ജനവിധി അട്ടിമറിച്ച് കേന്ദ്രഭരണം അടിച്ചേല്‍പ്പിക്കുന്നതും ജനാധിപത്യത്തെ തകര്‍ക്കും . ഗൗരവമേറിയ വിഷയത്തിൽ ധൃതി പിടിച്ച് തീരുമാനം എടുക്കേണ്ടതില്ലെന്നും കൂടുതൽ കൂടിയാലോചനകൾ നടത്തണമെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നു .ഇത് ജനാധിപത്യത്തെ പരിമിതപ്പെടുത്തുകയും സംസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. പ്രാദേശിക പാര്‍ട്ടികളെയും ദേശീയ പാര്‍ട്ടികളെയും വേര്‍തിരിക്കും, ഒരു പാര്‍ട്ടിയുടെ ആധിപത്യം വര്‍ധിപ്പിക്കും, ഈ സംവിധാനം രാഷ്ട്രപതി ഭരണത്തിലേക്ക് നയിക്കും എന്നീ ആശങ്കകളാണ് ആശയത്തെ എതിര്‍ക്കുന്നവര്‍ അറിയിക്കുന്നത് .
👉കൊച്ചിയിലെ പ്രിൻസസ് സ്ട്രീറ്റിൽ ഡച്ച് വാസ്തു കലയിലുള്ള കൊഡർ ഹൗസ് കാണാം. ധനികനും , ജൂതനുമായ സാമുവൽ കൊഡറുടെ ബംഗ്ലാവായിരുന്നു കൊഡർ ഹൗസ്. ഫോർട്ട് കൊച്ചിയിലേക്ക് വൈദ്യുതി കൊണ്ടുവന്നതും ഗവൺമെന്റിന് വൈദ്യുതി നൽകിയിരുന്നതും അദ്ദേഹമാണ്. പിന്നീട് ആ അവകാശം ഗവൺ മെന്റിനു കൈമാറുകയായിരുന്നു. ഗോദ്റെജി ന്റെ ഹോൾസെയിൽ ഡീലർ ആയിരുന്ന അദ്ദേഹം ഡച്ചുകാരിൽ നിന്ന് വാങ്ങിയതാണ് കൊഡർ ഹൗസ്. മൂന്ന് കെട്ടിടങ്ങൾ ചേർന്ന കൊഡറുടെ ഈ കുടുംബവീട് മൂന്ന് വ്യത്യസ്ത ആളുകൾ സ്വന്തമാക്കി. ഇന്നത് ഹോട്ടലു കളാണ്.
രണ്ടു നിലകളിലായി വിശാലമായ പൂമുഖവും , അകത്തളവും ഇന്നത്തെക്കാലത്തെ വീടുക ളിൽ കാണുന്ന കിടപ്പുമുറികളുടെ രണ്ടിരട്ടി വലിപ്പമുള്ള കിടപ്പുമുറികളും , മട്ടുപ്പാവുമുള്ള പ്രധാന കെട്ടിടമാണ് ടവർ റോഡിലെ കൊഡർ ഹൗസ് എന്ന ബുട്ടീക് ഹോട്ടൽ. തൊട്ടു പുറകിലെ ഭാഗത്തുള്ള ‘ഫോർട്ടെ കൊച്ചി’ ഹോട്ടല‍്‍ കൊഡറുടെ ബിസിനസ് സ്ഥാപനം ആയിരുന്നു.
👉സിരകളിൽ മുറിവുണ്ടാക്കുന്നതിനാണ് ഫ്ലിബോട്ടമി (phlebotomy ) എന്നുവിളിക്കുന്നത്. സിരകളിൽ നിന്ന് അശുദ്ധരക്തത്തെ സ്വീകരി ക്കുന്നതിനും മുൻകാലങ്ങളിൽ സിരകളിൽ നിന്നും അമിത അശുദ്ധരക്തം കളയുന്നതിനും ഉപയോഗിച്ചിരുന്ന രീതിയാണിത്. ഈ ജോലി ചെയ്യുന്ന ആളെ ഫ്ലിമോട്ടമിസ്റ്റ് എന്നു വിളിക്കുന്നു. ഗവേഷണത്തിനോ , പരീക്ഷണ ത്തിനോ ചികിത്സയ്ക്കോ ഫ്ലിബോട്ടമിസ്റ്റുകൾ സിരാരക്തം ശേഖരിക്കുന്നു.
Читать полностью…👉കുതിരക്ക് കൊമ്പും അട്ടയ്ക്ക് കണ്ണും കൊടുക്കാത്തത് വെറുതെയല്ല എന്ന ചൊല്ല്
അട്ടയ്ക്ക് കണ്ണു കണ്ടുകൂട എന്ന ധാരണയിൽ ജനിച്ചതാണ് . മനുഷ്യരെപ്പോലെ അവയ്ക്ക് രണ്ട് ഉണ്ടക്കണ്ണില്ല എന്നേ ഉള്ളു. പകരം അഞ്ച് ജോഡി പൊട്ടുപോലുള്ള കണ്ണുകൾ ഇവയുടെ തലഭാഗത്തുണ്ട്. പുറം കഴ്ചകൾ കാണാനൊ ന്നുമുള്ളതല്ല ഇവ. പ്രകാശവ്യതിയാനങ്ങൾ തിരിച്ചറിയുന്നതിനുള്ള ഇന്ദ്രിയങ്ങൾ മാത്രം. കുതിരയ്ക്ക് കൊമ്പ് കിട്ടിയില്ലെങ്കിലും അട്ടയ്ക്ക് പരിമിതമായ കണ്ണുകൾ ഉള്ളതിനാൽ അതിന്റെ അന്നം മുട്ടുന്നില്ല എന്ന് പറയാം.
⭐മരണാനന്തരം മൃതദേഹം മെഡിക്കൽ കോളജിന് നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ എന്തെല്ലാം ?കേരളത്തിൽ ആദ്യമായി ശരീരദാനം നടത്തിയ വ്യക്തി ആര് ?⭐
👉ഓരോ മൃതദേഹവും ഓരോ ഗുരുവെന്നാണ് പ്രമുഖ വൈദ്യശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയി രിക്കുന്നത്. വൈദ്യശാസ്ത്ര പഠനത്തിനായി വരുന്ന കുട്ടികൾ ഈ ശരീര (കഡാവർ ) ഭാഗങ്ങൾ കണ്ടും തൊട്ടും കീറിയുമൊക്കെ യാണ് മനുഷ്യ ശരീരത്തെ ക്കുറിച്ച് പഠിക്കുന്നത്. വൈദ്യശാസ്ത്ര പഠനത്തിന് കഡാവറുകൾ അനിവാര്യവും അത്യന്താപേക്ഷിതവുമാണ്.
ജീവിച്ചിരിക്കുമ്പോഴേ തൻ്റെ ഭൗതിക ശരീരം പഠിക്കാൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നൽകണമെന്ന കാര്യം ബന്ധുമിത്രാദികളുമായി പങ്കുവയ്ക്കുക. അതിനുള്ള ആഗ്രഹവും , സമ്മതവും വേണ്ടപ്പെട്ടവരെ വിശദമായി അറിയിക്കുക. പെട്ടെന്നുള്ള മരണം ആർക്കും സംഭവിക്കാം. അങ്ങനെയാണെങ്കിൽ നിങ്ങളുടെ ബന്ധുക്കൾക്ക് താല്പര്യമുണ്ടെങ്കിൽ അടുത്തുള്ള മെഡിക്കൽ കോളജിനെ രേഖാ മൂലം വിവരമറിയിച്ചാൽ മൃതദേഹം കൈമാറാ വുന്നതാണ്. ഇതല്ലാതെ മറ്റൊരു രീതിയിലും ശരീരം കൈമാറാനുള്ള നടപടിക്രമങ്ങളുണ്ട്.
മൃതദേഹം ദാനം ചെയ്യുവാൻ തത്പര്യമുള്ളവർ നിർദ്ദിഷ്ട ഫോറത്തിലുള്ള സമ്മതപത്രം 100 രൂപയുടെ മുദ്രപത്രത്തിൽ രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തി മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് നൽകിയാൽ മതി. ദാതാവിന്റെ അനന്തരാവകാശികളായ ഉറ്റബന്ധുക്കളുടെ സമ്മതം നിർബന്ധമായും ഉണ്ടായിരിക്കണം. രണ്ട് സാക്ഷികൾ പേര് സഹിതം ഒപ്പ് വെക്കണം. ബന്ധുക്കൾ ഇല്ലാത്ത പക്ഷം അക്കാര്യം വ്യക്തമാക്കിയിരിക്കണം. (ദാതാവിന്റെയും അടുത്ത ബന്ധുവിന്‍റെയും ഓരോ പാസ്പോർട്ട് സൈസ് ഫോട്ടോകളും, ദാതാവിന്റെ വിവര മടങ്ങിയ റേഷൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് സഹിതം). മരണാനന്തരം മൃതശരീരദാന സമ്മതപത്രം ആശുപത്രിയിൽ നല്കിയാൽ മെഡിക്കൽ കോളേജ് ആശുപത്രി അധികാരികളിൽ നിന്ന് സ്വന്തം ഡയറിയിലോ പോക്കറ്റിലോ സൂക്ഷിക്കുന്നതിന് ഒരു തിരിച്ചറി യൽ രേഖ നൽകുന്നതാണ്.
മരണാനന്തരം മൃതശരീരം സ്വന്തം ചിലവിൽ അതാത് മെഡിക്കൽ കോളേജിൽ എത്തിക്കേ ണ്ടതാണ്. കൂടുതൽ വൈകുകയാണെങ്കിൽ ഫ്രീസറിൽ സൂക്ഷിക്കുക. മരണാനന്തര ക്രിയകൾ ചെയ്യുകയാണെങ്കിൽ ആ വിധ എല്ലാ കർമ്മങ്ങൾക്കും ശേഷം മൃതശരീരം കൈമാ റിയാലും മതി. മൃതശരീരം കൊണ്ടു പോകേണ്ട സമയം കൃത്യമായി അധികൃതരെ അറിയിക്കുക.
മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തി നുതകുന്ന മൃതദേഹങ്ങൾ അനാട്ടമി (ശരീര ശാസ്ത്ര വിഭാഗം) ഡിപ്പാർട്ടുമെന്റാണ് സ്വീകരിക്കുന്നത്. (എന്നാൽ പകർച്ചവ്യാധി പിടിപ്പെട്ടതും , അഴുകി തുടങ്ങിയതും , പോസ്റ്റു മോർട്ടം നടത്തിയതുമായവ സ്വീകരിക്കില്ല). മൃതദേഹം ദാനം ചെയ്യുവാൻ താത്പര്യമുള്ളവർ നിർദ്ദിഷ്ട ഫോറത്തിലുള്ള സമ്മതപത്രം താഴെ പറയുന്ന മെഡിക്കൽ കോളേജുകളിലെ ഫോൺ നമ്പറുകളിൽ അനാട്ടമി വിഭാഗത്തിലോ അതാത് ആശുപത്രികളിലെ പ്രിൻസിപ്പാളിനോ അഡ്മിനിസ്ട്രേറ്റിവ് ഓഫീസിലോ ബന്ധപ്പെടാ വുന്നതാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, തൃശൂർ, പാലക്കാട് എന്നീ സർക്കാർ മെഡിക്കൽ കോളജുകളിൽ സമ്മതപത്രം നൽകാവുന്നതാണ്.
1980 സെപ്റ്റംബർ 28നാണ് കേരളത്തിൽ ആദ്യമായി ശരീരദാനം നടന്നത്. കോഴിക്കോട് ഇരിങ്ങൽ സ്വദേശിയും , മാഹി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ഇരിങ്ങൽ കൃഷ്ണൻ തന്റെ അമ്മ കെ. കല്യാ ണിയുടെ ശരീരം കോഴിക്കോട് മെഡിക്കൽ കോളേജിന് വിട്ടുനൽകി. തുടർന്നുള്ള ശരീര, അവയവദാനങ്ങൾക്കു ഈ മാതൃക പ്രചോ ദനമായി. രാജ്യത്ത് ഏറ്റവും കൂടുതൽ ദേഹദാനം നടക്കുന്നത് കേരളത്തിലാണെ ന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ പല പ്രമുഖ നേതാക്കളും അവരുടെ ദേഹം പഠനാവശ്യത്തിനായി നൽകിയിട്ടുണ്ട്. ബംഗാൾ മുൻ മുഖ്യമന്ത്രിമാരായ ജ്യോതി ബസു, ബുദ്ധദേവ് ഭട്ടാചാര്യ, ലോക്സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി, ജനസംഘം നേതാവ് നാനാജി ദേശ്മുഖ്, മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണി, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡൻ്റ് ഡോ. എ അച്യുതന്‍, വനിതാ കമ്മിഷൻ മുൻ ചെയർപേഴ്സൺ ജോസഫൈൻതുടങ്ങിയവരാണ് ശരീരം മെഡിക്കൽ കോളജുകൾക്ക് നല്കിയ മുന്‍ മാതൃകകള്‍.സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കൽപ്പകം യെച്ചൂരിയുടെ മൃതദേഹവും അവരുടെ ആഗ്രഹപ്രകാരം എയിംസിന് 2021ൽ കൈമാറിയിരുന്നു. ഇന്ന് വൈകുന്നേരം യെച്ചൂരിയുടെ ഭൗതിക ശരീരം വൈദ്യശാസ്ത്ര പഠനത്തിനായി ആശുപത്രി അധികൃതരെ ഏല്പിക്കും. അധികമൊന്നും അറിയപ്പെടാത്ത നിരവധി പേർ അവരുടെ ശരീരങ്ങൾ മെഡിക്കൽ കോളജുകൾക്ക് നൽകാറുണ്ട്.
100,000 ബൾബുകൾ ഉപയോഗിച്ചു ദിവസവും വൈകീട്ട് 7 മണി മുതൽ 10 മണി വരെ പ്രകാശിക്കുന്ന മൈസൂർ പാലസാണ്. ഇതിന്റെ പണികൾക്ക് മാത്രമായി എല്ലാ വർഷവും 10 മില്യൺ രൂപ ചിലവഴിക്കുന്നു.പ്രകാശപൂരിത മായ പാലസിനു മുന്നിൽ കർണാടക സംസ്ഥാനത്തിൻ്റെ സാംസ്കാരികതയും മതപരമായതുമായ വിവിധ നൃത്ത, സംഗീത, സാംസ്കാരിക പരിപാടികൾ നടക്കും. ഗംഭീരമായ ഘോഷയാത്രകൾ, മേളകൾ, പ്രദർശനങ്ങൾ എന്നിവയാൽ മൈസൂരു ദസറ ആനന്ദിപ്പിക്കുന്ന ഒന്നാണ്. . ആന, കുതിര പരേഡുകളും കായിക മത്സരങ്ങളും ചലച്ചിത്ര മേളകളും മുതൽ പൈതൃക ടൂറുകൾ, യോഗ, ഗുസ്തി എന്നിവ വരെ ഇവിടെ ഈ സമയ ങ്ങളിൽ ഉണ്ടാകാറുണ്ട്.
ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മൈസൂർ കൊട്ടാരം. പ്രതിവർഷം 27 ലക്ഷത്തോളം സഞ്ചാരികൾ ഈ കൊട്ടാരം സന്ദ ർശിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉മൊറോക്കോയിലെ റബാത്തിലെ തൻ്റെ പുസ്തകശാലയിൽ ദിവസവും മണിക്കൂറുക ളോളം ഇരുന്നു വായിക്കുന്നു!സാഹിത്യത്തോ ടുള്ള അദ്ദേഹത്തിൻ്റെ സമർപ്പണവും , വിദ്യാഭ്യാ സത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ യാത്രയെ അഭിമുഖീകരിക്കുന്ന എല്ലാവർക്കും പ്രചോദനം നൽകുന്നു.ആറാം വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട മുഹമ്മദ് അസീസിൻ്റെ യാത്ര ദുരന്തത്തോടെയാണ് ആരംഭിച്ചത്. വെല്ലുവിളി കൾക്കിടയിലും നിരാശയ്ക്ക് കീഴടങ്ങാൻ അദ്ദേഹം തയ്യാറായില്ല. 15 വയസ്സുള്ളപ്പോൾ വിദ്യാഭ്യാസം താങ്ങാൻ കഴിയാത്ത കഠിനമായ യാഥാർത്ഥ്യത്തെ അദ്ദേഹം അഭിമുഖീകരിച്ചു. പിന്നെ, വഴികാട്ടിയായി പുസ്തകങ്ങളിലേക്ക് തിരിഞ്ഞു.
ഔപചാരിക ഡിപ്ലോമ ഇല്ലാതിരുന്നിട്ടും അസീസ് പഠനം തുടർന്നു.1963-ൽ, വെറും ഒമ്പത് പുസ്തകങ്ങളും മരത്തണലിൽ ഒരു പരവതാനിയുമായി ഒരു പുസ്തക വിൽപ്പന ക്കാരനായി അസീസ് ജീവിതം ആരംഭിച്ചു. തൻ്റെ വിനീതമായ തുടക്കത്തിൽ തളരാതെ അദ്ദേഹം സ്ഥിരോത്സാഹത്തോടെ ഒടുവിൽ റബത്ത് മദീന യിലെ തിരക്കേറിയ തെരുവുകളിൽ തൻ്റെ പുസ്തകശാല സ്ഥാപിച്ചു. അറിവിൻ്റെ സങ്കേത മായ അദ്ദേഹത്തിൻ്റെ പുസ്തകശാല നാല് പതിറ്റാണ്ടിലേറെയായി നിലകൊള്ളുന്നു. സാഹിത്യത്തോടും വിദ്യാഭ്യാസത്തോടുമുള്ള അദ്ദേഹത്തിൻ്റെ സമർപ്പണത്തിൻ്റെ തെളി വാണിത്.
അസീസിൻ്റെ ദൗത്യം കേവലം വാണിജ്യത്തി നപ്പുറമാണ് . അദ്ദേഹത്തിന്റെ ദരിദ്രമായ ഭൂതകാലത്തിനെതിരായ ഒരു പ്രതികാരമാ ണ് .സാഹചര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന പരിമിതികൾക്കെതിരായ ഒരു കലാപം. പുസ്തകങ്ങളുടെ പരിവർത്തന ശക്തിയിൽ അദ്ദേഹം വിശ്വസിക്കുന്നു .അവയെ ശാക്തീക രണത്തിൻ്റെയും , പ്രബുദ്ധതയുടെയും ഉപകര ണങ്ങളായി കാണുന്നു.
വായനയോടുള്ള അചഞ്ചലമായ പ്രതിബദ്ധ തയുടെ തെളിവാണ് അസീസിൻ്റെ ദിനചര്യ. ദിവസവും ആറ് മുതൽ എട്ട് മണിക്കൂർ വരെ പുസ്തകങ്ങളിൽ മുഴുകി വിവിധ ലോകങ്ങ ളിലേക്ക് അദ്ദ്ദേഹത്തെ കൊണ്ടുപോകുന്ന പേജുകളിൽ ആശ്വാസവും സംതൃപ്തിയും കണ്ടെത്തുന്നു. അദ്ദേഹത്തിൻ്റെ കട, വലുപ്പത്തിൽ എളിമയുള്ളതാണെങ്കിലും, ജ്ഞാനത്തിൻ്റെ ഒരു നിധിയാണ്, ഒന്നിലധികം ഭാഷകളിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങൾ സൂക്ഷിക്കുന്നു.
അസീസിനെ യഥാർത്ഥത്തിൽ വേറിട്ടു നിർ ത്തുന്ന മറ്റൊരു ഘടകം പരോപകാരമാണ്. തൻ്റെ കഷ്ടപ്പാടുകൾക്കിടയിലും, മറ്റുള്ളവർക്ക് സാഹിത്യത്തിലേക്ക് പ്രവേശനം ഉറപ്പാക്കുന്ന തിൽ അദ്ദേഹം സമർപ്പിതനാണ്. പണം നൽകാനുള്ള അവരുടെ കഴിവ് പരിഗണിക്കാ തെ തന്നെ അദ്ദേഹത്തിൻ്റെ കട എല്ലാവർക്കു മായി തുറന്നിരിക്കുന്നു . വായിക്കാനും , വളരാനുമുള്ള അവസരം എല്ലാവർക്കും അർഹമാണെന്ന അദ്ദേഹത്തിൻ്റെ വിശ്വാസത്തെ പ്രതിധ്വനിപ്പിക്കുന്നു. അസീസിന് വായന ഒരു ഹോബി മാത്രമല്ല അതൊരു ജീവിതരീതിയാണ്-അജ്ഞതയും നിസ്സംഗതയും കൊണ്ട് പലപ്പോഴും വലയുന്ന ഈ ലോകത്ത് മുഹമ്മദ് അസീസ് പ്രത്യാശയുടെ വെളിച്ചമാണ്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉പീഡനക്കേസുകളും ബലാത്സംഗക്കേസു കളും വാർത്തയാകുമ്പോൾ പലപ്പോഴും ഉയർന്നുകേൾക്കുന്ന ഒന്നാണ് ലൈംഗികശേഷി പരിശോധന. പല തെറ്റിദ്ധാരണകളും ഈ പരിശോധനയെ ചുറ്റിപ്പറ്റി സാധാരണക്കാർ മനസിൽവച്ച് പുലർത്തുന്നുണ്ട്. പേര് പോലെ തന്നെ ഒരു വ്യക്തിയുടെ ലൈംഗികശേഷി തെളിയിക്കാൻ നടത്തുന്ന പരിശോധനയാണിത്. ബലാത്സംഗം പോലുള്ള കേസുകളിലെ പ്രതികളെയാണ് ഈ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. കുറ്റകൃത്യം ചെയ്യാൻ ശാരീരികമായി പ്രതിയ്ക്ക് ശേഷിയുണ്ടോ എന്ന് അറിയാനാണ് പരിശോധന. ലൈംഗികാതിക്രമ കേസുകളിൽ ചില പ്രതികൾ തങ്ങൾക്ക് ലൈംഗികശേഷി ഇല്ലെന്ന് വരെ വാദിക്കാൻ ശ്രമം നടത്താറുണ്ട്. ഇത്തരത്തിലുള്ള വാദത്തിനെതിരെയുള്ള തെളിവാണ് ലൈംഗികശേഷി പരിശോധന അഥവാ പൊട്ടൻസി ടെസ്റ്റ്.
പൊട്ടൻസി ടെസ്റ്റുകൾക്കായി പലരീതികൾ അവലംബിക്കാറുണ്ട്. സെമൻ അനാലിസിസ്, പീനൈൽ ഡോപ്ലർ അൾട്രാസൗണ്ട്,വിഷ്വൽ ഇറക്ഷൻ എക്‌സാമിനേഷൻ എന്നിവയാണവ
⚡സെമൻ അനാലിസിസ് :
പുരുഷ ശുക്ലത്തിന്റെ പരിശോധനയും അതിൽ അടങ്ങിയിട്ടുള്ള ബീജത്തിന്റെ അളവുമാണ് ഇവിടെ പരിശോധിക്കുന്നത്. പുരുഷന് പ്രത്യുത്പാദന ശേഷിയുണ്ടോ എന്ന് തിരിച്ചറിയാൻ ഈ പരിശോധനയാണ് നടത്തുന്നത്. പുരുഷന്റെ ലൈംഗികശേഷി നിർണയിക്കുന്നതിൽ ബീജത്തിന്റെ അളവിന് നിർണായകമായ പങ്കാണ് വഹിക്കുന്നത്. എന്നാൽ ഉദ്ധാരണശേഷിയെ വിലയിരുത്താൻ ഈ പരിശോന അപര്യാപ്തമെന്നാണ് ഡോക്ടർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
⚡വിഷ്വൽ ഇറക്ഷൻ എക്‌സാമിനേഷൻ :
പുരുഷന്റെ വൃഷണത്തെയാണ് പരിശോധനയ്ക്കായി വിധേയമാക്കുന്നത്. ഉത്തേജിതമായ സമയത്തും ഉത്തേജനം കുറഞ്ഞ സമയത്തുമുള്ള പെനിസിന്റെ മാറ്റം ഡോക്ടർമാർ പരിശോധിക്കുന്നു. ഏതെങ്കിലും തകരാറുകളും അല്ലെങ്കിൽ പരിക്കുകൾ പരിശോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.രാവിലെകളിലോ, ഉറക്കത്തിലോ സംഭവിക്കുന്ന ഉദ്ധാരണവും ഈ പരിശോധനയിൽ വിലയിരുത്തും.
⚡പീനൈൽ ഡോപ്ലർ അൾട്രാസൗണ്ട് :
ഉദ്ധാരണശേഷി വിലയിരുത്തുന്നതിന് ഏറ്റവുമധികം സഹായകമാകുന്ന പരിശോധനാരീതിയാണ് പീനൈൽ ഡോപ്ലർ അൾട്രാസൗണ്ട്. ലിംഗത്തിൽ മരുന്ന് കുത്തിവച്ച ശേഷം പല തവണകളായി അൾട്രാസൗണ്ട് സ്‌കാൻ ചെയ്യുന്നതാണ് ഈ രീതി. ലിംഗത്തിലേ ക്കുള്ള രക്തയോട്ടത്തിന്റെ ഗതി മനസ്സിലാക്കാ നാണ് ഇത് ചെയ്യുന്നത്. എത്ര അളവിൽ, എത്ര ശക്തമായിട്ടാണ് ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം എന്ന് അറിയാനുള്ള പരിശോധനയാണിത്.
ഇത്കൂടാതെ രക്തപരിശോധന,എൻപിടി,
ഹോർമോൺ പരിശോധന എന്നിവയും നടത്തുന്നു.
⚡രക്തപരിശോധന: പ്രമേഹമോ, വൃക്കസം ബന്ധമായ രോഗങ്ങളോ കുറ്റാരോപിതനായ വ്യക്തിയുടെ ലൈംഗികക്ഷമതയെ ബാധിച്ചിട്ടു ണ്ടോ എന്ന് അറിയാനുള്ള പരിശോധനയാ ണിത്.
⚡എൻപിടി :
റിജിസ്‌കാൻ മോണിറ്ററിങ്ങ്- ഉറക്കത്തിലൊ ഉണരുമ്പോഴോ പെട്ടന്ന് ഉദ്ധാരണം ഉണ്ടാകുന്നു ണ്ടോ എന്നറിയാനായി നടത്തുന്ന പരിശോധന
⚡ടെസ്റ്റിസ്റ്റിറോൺ :
പുരുഷ ഹോർമോണായ ടെസ്റ്റിസ്റ്റിറോണിന്റെ രക്തത്തിലെ അളവ് അറിയാനായി നടത്തുന്ന പരിശോധനയാണിത്.
പീഡനക്കേസുകളിലെ പ്രതികളോട് സ്വയംഭോഗം ചെയ്ത് ശുക്ലം പരിശോധനയ്ക്ക് കൊടുക്കാൻ മുമ്പ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ പ്രതികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്ന് കണ്ടതിനെത്തുടർന്ന് ഇതി പിന്നീട് വിലക്കി.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉ട്രാൻസ്ജെൻഡറുകളിലെ പ്രബല വിഭാഗമാ ണ് സുജാനികൾ.500 വർഷങ്ങൾക്കു മുൻപ് മുഗൾ ചക്രവർത്തിമാരുടെ കാലഘട്ടത്തിൽ രാജാവിനു ഭരണത്തിനുതകുന്ന തരത്തിൽ ‘റായി’ (അഭിപ്രായങ്ങൾ) കൊടുക്കുന്നവരായി രുന്നു ട്രാൻസ്ജെൻഡറുകളിലെ റായി വിഭാഗ ക്കാർ. അവരുടെ പ്രതിപക്ഷമായി വർത്തിച്ചിരു ന്നവരാണ് ട്രാൻസ്ജെൻഡറുകളിൽ തന്നെ യുള്ള സുജാനികൾ. ഇന്ത്യയിലെ ട്രാൻസ്ജെൻ ഡറുകളുടെ അവസാന വാക്ക് അല്ലെങ്കിൽ നേതാവ് അല്ലെങ്കിൽ ഗുരു അറിയപ്പെടുന്നത് ബാഷ അഥവാ ‘നായിക് സർദാർ’ എന്നാണ് .
ഇന്ത്യയിൽ മാത്രമല്ല പാകിസ്ഥാനിലും സുജാനി കളുണ്ട്. അവരും ഈ നായിക് സർദാർ ഭരണ ത്തിൻ കീഴിൽ വരുന്നവരാണ്. റായി വിഭാഗക്കാ രുടെ റാണിയും നേതാവും വസിക്കുന്നത് ദില്ലിയിൽ തന്നെയാണ്. സൈക്കിൾ റിക്ഷകൾ തൊട്ടുതൊട്ടുമാത്രം നീങ്ങുന്ന ഇടുങ്ങിയ വഴിയി ൽ ഇന്ത്യ ഒഴുകുന്നിടം, ഓൾഡ് ഡൽഹിയിലെ സദർ ബസാർ. വിലപേശി സാധനങ്ങൾ വാങ്ങാൻ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നു വന്നെത്തുന്നവരുടെ തിരക്കിനിടയിലൂടെ ചെന്നെത്തുന്നതു ധീരജ് പഹാഡിയിലെ ബഹുജിവാലി ഗലിയിലേക്ക്. അവിടെ മൂന്നാൾ പൊക്കമുള്ളൊരു മതിൽക്കെട്ട്. അതിനൊരു ഇടുങ്ങിയ ചെറുവാതിലും.വാതിൽ തുറന്നു കിട്ടാൻ അകത്തു നിന്ന് അനുവാദം കിട്ടണം. മുകളിലേക്കു ചെറുപടികൾ. അവിടെയാണു സുജാനികളുടെ പ്രധാന ഡേര.
ട്രാൻസ്ജെൻ ഡറുകൾ ഒന്നിച്ചു താമസിക്കുന്ന ആശ്രമം. മുഗൾ കാലഘട്ടത്തിൽ ഇവർക്കായി ഉയർത്തി യതാണു പ്രൗഢമായ ആ കെട്ടിടം. മുകളിലത്തെ നിലയിൽ വിശാലമായ നടുത്ത ളത്തിലേക്കു വാതിൽ തുറക്കുന്ന മുറികൾ. പ്രധാന മുറിക്കുള്ളിൽ ഗദ്ദയുണ്ട്. അതായതു സിംഹാസനതുല്യമായ മെത്ത. അതിൽ സ്വർണാഭരണങ്ങളണിഞ്ഞ് ആയിരിക്കും നായിക് സർദാർ കഴിയുക . പണ്ട് കാലത്തു കൊട്ടാരത്തിൽ വിശേഷാവസരങ്ങളിൽ ആട്ടവും പാട്ടുമായി പോയിരുന്നവരത്രേ സുജാനികൾ.അവരുടെ സാന്നിധ്യവും , സന്തോഷവും രാജാക്കന്മാർ അനുഗ്രഹമായി കരുതി. അതുകൊണ്ടു തന്നെ അവർക്കു സകലസൗകര്യവും രാജാക്കന്മാർ തലമുറക ളായി നൽകിപ്പോന്നു. സുജാനികളുടെ നായിക്കിനുള്ളതാണ് ധീരജ് പഹാഡിയിലെ ഡേര. അതിന്റെ ഉള്ളറകളിൽ ഇപ്പോഴും നിഗൂഢതകളുടെ തുറക്കാമുറികളാണ്.
സുജാനികളുടെ പന്ത്രണ്ടാമത്തെ നായിക് സർദാർ മലയാളിയാണ് (ലക്ഷ്മി സെലിൻ തോമസ് ) .ഇതുവരെ ‘നായിക് സർദാർ’ ആയി ഇരുന്നതു മുഴുവൻ ഹജ്ജ് ചെയ്തു വന്ന മുസ്‌ലിംകളായിരുന്നു. ആദ്യമായാണ് ഇതര മതത്തിൽപ്പെട്ട ഒരു വ്യക്തി ഈ സ്ഥാനത്തേക്കു വരുന്നത്. ഇന്ത്യ മുഴുവനുമുള്ള ആയിരക്കണ ക്കിനു‘നായിക്കുകൾ’ (പ്രതിനിധികൾ) ഒത്തു കൂടിയാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. ചേലകളും (മക്കളായി കരുതുന്നവർ) മറ്റുമായി ഇരുപതോളം പേർ ഒപ്പം കാണും. മുഖ്യ കാര്യാ ലയം ആയതു കൊണ്ട് ഓരോ സംസ്ഥാ നത്തു നിന്നും ആളുകൾ പഞ്ചായത്തു കൂടാനും മറ്റു കാര്യങ്ങൾക്കുമായി വന്നുകൊണ്ടേയിരിക്കും.
ഏതു മതത്തിലാണോ ജനിച്ചത് ആ മതത്തിൽ പൂജ ചെയ്തു ജീവിക്കാനുള്ള അവസരം സുജാ നികൾക്ക് ഉണ്ട് . സുജാനികളിൽ ആരെങ്കിലും മരിച്ചാൽ നായിക് സർദാർ അവിടെ ചെന്നിരി ക്കണമെന്നാണു നിയമം. അവസാനമായി ദുശാല (കോടി) പുതപ്പിക്കാനുള്ള അവകാശം അവർക്കാണ്. തുടർന്നുള്ള ആചാരങ്ങൾക്കും അവിടെ ഉണ്ടാകണം. അതുപോലെ പൊതുസ മ്മേളനങ്ങളിലെ ഓരോ തീരുമാനങ്ങളിലും സർദാറിൻ്റെ അഭിപ്രായം ആരായും.
വിവാഹം നടക്കുമ്പോഴും , കുഞ്ഞുങ്ങൾ ജനിക്കുമ്പോഴും ആ വീടുകളിൽ ചെന്ന് ആടിപ്പാടി അവരെ അനുഗ്രഹിക്കുമ്പോൾ കിട്ടുന്ന പ്രതിഫലമാണു ഇവരുടെ പ്രധാന വരുമാനം. ഓരോരുത്തർക്കും കിട്ടുന്ന പണം ഒരുമിച്ചു കൂട്ടി പങ്കുവയ്ക്കുകയാണു പതിവ്. കേരളത്തിൽ ഈ പതിവുകൾക്കു വ്യത്യാസ മുണ്ട്. ഇവിടെയുള്ള ട്രാൻസ്ജെൻഡറുകൾ എല്ലാവരും പഠിക്കുകയും ജോലി ചെയ്യുകയും ഉയർന്ന നിലയിൽ എത്തുകയും ചെയ്യുന്നുണ്ട്.
വിവാഹവും നടത്തുന്നുണ്ട്. പൊതുവെ വിവാഹ ത്തിന് ഇവർ എതിരാണ് . ഈ വിഭാഗത്തിലുള്ള വർക്കു വേണ്ടി പല തരത്തിലുള്ള ക്ഷേമപ്രവർ ത്തനങ്ങൾ നടത്തുന്നുണ്ട്.പരസ്പര സമ്മത പ്രകാരം ആർക്കും ആരെയും ചേലയാക്കാം. പ്രായവ്യത്യാസമൊന്നും അതിനു ബാധകമല്ല. അമ്മ മകളെ പ്രതീകാത്മകമായി പാലു കുടിപ്പി ക്കുന്ന ഒരു ചടങ്ങുണ്ട്. അമ്മ – മകൾ ബന്ധ മാണു ഇവർക്കിടയിലെ ഏറ്റവും പവിത്രമായ ബന്ധം.
ആദ്യ കാലങ്ങളിൽ കല്ലിൽ വച്ചു ലിംഗം കത്തി കൊണ്ടു മുറിച്ചു കളയുന്ന, പ്രാകൃതമായ പ്രക്രിയ ഇവർക്ക് ഇടയിൽ ഉണ്ടായിരുന്നു. മണ്ണെണ്ണ അടുത്തു വച്ചിട്ടാണ് ആ കൃത്യം ചെയ്യുക.എന്തെങ്കിലും കാരണം കൊണ്ടു പിഴവു വരികയാണെങ്കിൽ മണ്ണെണ്ണ ഒഴിച്ചു ആ വ്യക്തിയെ കത്തിച്ചു കളയും.ശസ്ത്രക്രിയ കഴിഞ്ഞു മൂന്നാം ദിവസം കുളിപ്പിക്കും. മുറിവു ഭാഗത്ത് എണ്ണ ചൂടാക്കി ഒഴിക്കുന്നതാണ് ഉണ ങ്ങാനുള്ള മരുന്ന്. 40 ദിവസം കഴിയുപ്പോൾ പുരുഷപടം പൊഴിച്ചു പെണ്ണായി മാറും. ദില്ലിയിലെ ട്രാൻസ്ജെൻഡേഴ്സ് ഡാൻസ് ചെയ്താണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. റെയിൽവേ സ്റ്റേഷന്റെ അടുത്തു നിരനിരയായി ഉള്ള കുടിലുകൾക്ക് കുടിശിക എന്നാണ് പറയുന്നത്.
👉ഇറ്റലിയിലെ ഒരു ചെറിയ തുകൽ വ്യാപാരിയുടെ മകൻ.1899ൽ, തന്റെ 20 ആം വയസ്സിൽ ജോലി തേടി ലണ്ടനിൽ എത്തുന്നു.അതിപ്രശ സ്തമായ സാവോയ് ഹോട്ടലിൽ ബാഗേജ് ഹാൻഡ്ലറായി ജോലി കിട്ടുന്നു.വലിയ കാശുകാരുടെ ബാഗുകൾ എടുത്ത് റൂമിലെത്തിക്ക ലാണ് പണി.കഷ്ടപ്പെട്ട് പണിയെ ടുത്തു.അതിനിടയിൽ, പണക്കാർ എന്ത് ടൈപ്പ് ബാഗുകളാണ് ഉപയോഗിക്കുന്നത് എന്നൊക്കെ കണ്ടുമനസ്സിലാക്കി, ആൾ തിരിച്ച് ഇറ്റലിയിൽ പോയി അതുപോലുള്ള ബാഗുകൾ ഉണ്ടാക്കാൻ തുടങ്ങുന്നു!
ഗൂചിയോ ഗൂചി എന്ന ആ പയ്യന്റെ കമ്പനിയാണ് Gucci എന്ന ഇന്നത്തെ ലോകപ്രശസ്തമായ ലക്ഷ്വറി ബ്രാൻഡ്!
കൊത്തിപ്പൊട്ടിക്കാൻ വിഷമമുള്ള വാൽനട്ട് പോലുള്ളവ കിട്ടിയാൽ അവ ടാർ റോഡിലേക്ക് കൃത്യമായ ഉയരത്തിൽ നിന്ന് ഇട്ട് പൊട്ടിച്ച് (അധികം ഉയരത്തിൽ നിന്ന് ഇട്ടാൽ എല്ലാം ചിതറിപ്പോകും എന്നവർക്ക് അറിയാം) കൊത്തി തിന്നാൻ അവർക്കറിയാം. ട്രാഫിക്ക് ജംഗ്ഷനുകളിൽ കൃത്യമായി റെഡ് സിഗ്നൽ വരുന്നതിനനുസരിച്ച് റോഡിൽ കുരുക്കൾ ഇട്ട് വാഹനങ്ങൾ കയറി ഇറങ്ങുന്നത് വഴി പൊട്ടിച്ച് കഴിക്കുന്നതും നിരവധി വീഡിയോകളിൽ നമുക്ക് കാണാം. അഞ്ച് വരെ അക്കം ഓർമ്മിക്കാനും എണ്ണാനും ഇവർക്ക് കഴിയും.
ദാഹിച്ച് അലഞ്ഞ് കുഴഞ്ഞ ഒരു കാക്ക കൂജയുടെ അടിത്തട്ടിൽ ഇത്തിരി വെള്ളം കണ്ട്, ചരൽകല്ലുകൾ അതിൽ കൊത്തിയിട്ട് ജലനിരപ്പുയർത്തി വെള്ളം കുടിച്ച് പറന്നുപോയ ഈസോപ്പ് കഥ പലരൂപത്തിൽ നമ്മളെല്ലാം കേട്ടിട്ടുണ്ട്. കൗശലക്കാരനായ കുറുക്കന്റെയും, അപ്പം വീതം വെച്ച് മൊത്തം അകത്താക്കുന്ന കുരങ്ങന്റെയും കഥ പോലെ വെറും കഥയല്ല ഇത്. 2009 ൽ എത്തോളജിസ്റ്റായ നിക്കോള ക്ലൈടൺ നടത്തിയ പരീക്ഷണങ്ങൾ കാക്കയ്ക്ക് ഇതൊക്കെ നിസാരം എന്ന് തെളിയിച്ചു. ജലനിരപ്പുയരാൻ അതിൽ മറ്റ് സാധനങ്ങൾ ഇട്ടാൽ മതി എന്ന കാര്യം ഏതു കാക്കയ്ക്കും അറിയാമത്രെ. കൂടാതെ കാക്കകൾ ഉൾപ്പെട്ട കോർവിഡ് കുടുംബത്തിലെ മറ്റ് പക്ഷികൾക്കും ഈ ബുദ്ധി ശക്തിയുണ്ടെന്നും കണ്ടു. വളരെ സങ്കീർണ്ണമായ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള സ്കില്ലും ഓർമ്മ ശക്തിയും പരിണാമഘട്ടത്തിൽ തലച്ചോറിലെ ഹിപ്പോകാമ്പസിന്റെയും അമിഗ്ഡലയുടെയും വികാസം വഴി കാക്കകൾ ആർജ്ജിച്ചതാണ്.
കാക്ക വെറും കൂറപ്പക്ഷിയല്ല എന്ന് ചുരുക്കം .
ഇതിനിടെ അനധികൃത മാര്‍ഗങ്ങളിലൂടെ വ്യക്തി കളുടെ ടെലിഫോണ്‍ സംഭാഷണ രേഖകള്‍ ചോര്‍ത്തിയ കേസിൽ രജനി പണ്ഡിറ്റ് അറസ്റ്റിലു മായിരുന്നു. ടെലിഫോണ്‍ സംഭാഷണരേഖകള്‍ ചോര്‍ത്തിയെടുത്ത് വിറ്റതിന് അറസ്റ്റിലായ നാല് സ്വകാര്യ ഡിറ്റക്ടീവുമാരില്‍നിന്നു കിട്ടിയ വിവര മനുസരിച്ചാണ് അന്വേഷണം രജനിയിലേക്ക് നീണ്ടത്. തങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന ടെലി ഫോണ്‍ രേഖകള്‍ വന്‍വില നല്‍കി രജനി പണ്ഡിറ്റ് വാങ്ങാറുണ്ടെന്നായിരുന്നു അറസ്റ്റിലാ യവരുടെ മൊഴി. ഇതിനെത്തുടർന്നായിരുന്നു അറസ്റ്റ്.
രജനി പണ്ഡിറ്റിനെ കുറിച്ച് ലേഡി ജെയിംസ് ബോണ്ട് എന്ന പേരില്‍ ഡോക്യുമെന്ററിയും തമിഴ്‌സിനിമയില്‍ ഇവരുടെ ജീവിതത്തെയും കുറ്റാന്വേഷണത്തെയും ആസ്പദമാക്കി ‘കുട്രപായിര്‍ച്ചി’ എന്ന പേരില്‍ ഒരു സിനിമ തന്നെ അണിയറയില്‍ ഒരുങ്ങുന്നുണ്ട് . തൃഷയാണ് സിനിമയിലെ നായിക.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉രാത്രിയിലെ താപനില താഴ്ന്ന് വരുമ്പോള്‍ അന്തരീക്ഷത്തിലെ ജലബാഷ്പം ഐസ് കണികകളുടെ രേഖകളായി രൂപപ്പെടുന്നുണ്ട്. ഇത് പക്ഷേ മഴയായി മാറുകയുമില്ല. വളരെ അപൂര്‍വമായി മാത്രം രൂപപ്പെടുന്ന ഐസ് കണികകള്‍ ലംബമായി അന്തരീക്ഷത്തില്‍ നില്‍ക്കുകയും മല്‍സ്യബന്ധന കപ്പലുകളില്‍ നിന്നുള്ള പ്രകാശം ഇതില്‍ തട്ടുന്നതോടെ അതിനെ പ്രതിഫലിപ്പിക്കുകയും ചെയ്യും. തീരത്ത് പ്രകാശത്തൂണുകള്‍ കണക്കെയാവും ഇവ ദൃശ്യമാകുക.
വര്‍ഷത്തിലൊരിക്കലെങ്കിലും ഈ പ്രതിഭാസം കടൽ തീരങ്ങളിൽ സംഭവിക്കാം . ആകാശത്ത് നിന്നും കടലിലേക്ക് ഇറങ്ങുന്നതായി തോന്നിയ ഈ പ്രകാശത്തൂണുകൾ അന്യഗ്രഹ പേടക ങ്ങൾ ഒന്നും അല്ല . മേഘത്തിലെ ഐസ് കണങ്ങള്‍ കണ്ണാടിയെന്നോണം വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്ന ഇതിനെ അഭൗമികമായ എന്തോ നടക്കുന്നുണ്ടെന്ന് ഉറപ്പിച്ച് വിചിത്രമായ കഥകളും ആകാശത്ത് നിന്നും മാലാഖമാരി റങ്ങി വരുന്നതാണെന്നും അതല്ല, ഭൂമി കീഴടക്കാനെത്തിയ ഏതോ ശക്തികളാണെന്നും പലയിടത്തും സാധാരണക്കാർ പറയാറുണ്ട് .
ഒരു സുരക്ഷിത ആശയ വിനിമയ രീതിയായി കണക്കാക്കപ്പെട്ടിരുന്നത് കൊണ്ടാണ് നിരവധി പരിമിതികള്‍ ഉണ്ടായിട്ടും ഇന്നും ഇത് പലരും ഉപയോഗിക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
സമിതിയുടെ ശിപാര്‍ശ പ്രകാരം അടുത്ത സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ നിയമം പാസ്സാക്കിയാല്‍ 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഇത് ചില സംസ്ഥാന സര്‍ക്കാറുകളെ നേരത്തേ പിരിച്ചുവിടുന്നതിലേക്ക് നയിക്കും. 2021 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത് 2026ലാണ്. നിയമം പുതുക്കിയാല്‍ ഈ സംസ്ഥാനങ്ങളുടെ ഭരണ കാലാവധി മൂന്ന് വര്‍ഷമോ അതില്‍ കുറവോ ആയി ചുരുങ്ങും. കര്‍ണാടക, തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും കാലാവധിക്ക് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച്, തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. മുന്‍ രാഷ്ട്രപതി അധ്യക്ഷനായ സമിതിയുടെ റിപോര്‍ട്ട് നടപ്പാക്കിയാല്‍ അത് ഭരണഘടനാ ലംഘനമായി മാറും.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ അംഗീകരിച്ച ദേശീയ പാര്‍ട്ടികള്‍ രണ്ടെണ്ണം മാത്രമാണ്. അതിലൊന്ന് ബി ജെ പിയാണ്. രണ്ടാമത്തേത് ബി ജെ പിയുടെ സഖ്യകക്ഷിയായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി). കോണ്‍ഗ്രസ്സ്, ആം ആദ്മി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, സി പി എം എന്നീ ദേശീയ പാര്‍ട്ടികള്‍ ഈ ആശയത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയവുമായി സമിതി രാജ്യത്തെ 62 രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെടുകയുണ്ടായി. ഇവയില്‍ 18 പാര്‍ട്ടികളുമായി നേരിട്ട് കൂടിയാലോചിക്കുകയും ചെയ്തിരുന്നു. അഭിപ്രായം അറിയിച്ചത് 42 പാര്‍ട്ടികളാണ്.
എല്ലാ തിരഞ്ഞെടുപ്പും ഒരേസമയം നടത്തുമ്പോള്‍ ചില മെച്ചങ്ങള്‍ ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരഞ്ഞെടുപ്പ് ചെലവും , മനുഷ്യാധ്വാനവും കുറയും. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും , പാര്‍ട്ടികളും (സര്‍ക്കാറിന്റേതുമടക്കം) 60,000 കോടി രൂപ ചെലവഴിച്ചു എന്നാണ് കണക്ക്. 1952ല്‍ നടന്ന ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചെലവായ മൊത്തം സംഖ്യ 11 കോടി രൂപയായിരുന്നു. സംസ്ഥാനത്തെ വോട്ടര്‍മാര്‍ ഒരു സര്‍ക്കാറിനെ തിരഞ്ഞെടുക്കുന്നത് അഞ്ച് കൊല്ലം ഭരിക്കാനാണ്. 1994ലെ സുപ്രീം കോടതി വിധിയനുസരിച്ച് കാലാവധിക്കു മുമ്പേ സംസ്ഥാന മന്ത്രിസഭ പിരിച്ചു വിടുന്നതിന് പരിമിതിയുണ്ട്. മാത്രമല്ല എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തിയാല്‍ അവിടെ പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഓരോ പാര്‍ട്ടിയോടും വോട്ടര്‍മാര്‍ പുലര്‍ത്തുന്ന നിലപാട് വ്യത്യസ്തമായിരിക്കും.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉പശ്ചിമ ആഫ്രിക്കയില്‍ സ്ഥിതിചെയ്യുന്ന ഒരു രാജ്യമാണ് ഐവറി കോസ്റ്റ്. കോട്ട് ദ് ഇവാർ എന്ന് വിളിക്കുന്ന ഈ രാജ്യത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത് ലൈബീരിയയും , ഗിനിയയും , വടക്ക് മാലിയും , ബർക്കിന ഫാസോയും , കിഴക്ക് ഘാനയും ,തെക്ക് ഗിനിയ ഉൾക്കടലുമാണ് അതിരുകൾ. 'പടിഞ്ഞാറന്‍ ആഫ്രിക്കയുടെ കവാടം' എന്നറിയപ്പെടുന്ന ഈ രാജ്യം കൊക്കോ ഉത്പാദനത്തിൽ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണ്.
പ്രകൃതിസൗന്ദര്യവും , സസ്യജന്തുജാലങ്ങളുടെ വൈവിധ്യവുമെല്ലാം ചേര്‍ന്ന് ഏറെ സുന്ദരമാണ് ഇവിടം. ഒരു കാലത്ത് ആഫ്രിക്കയിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യമായിരുന്ന ഐവറികോസ്റ്റ് ഇന്ന് രാഷ്ട്രീയ അസ്ഥിരതയും , ആഭ്യന്തര യുദ്ധസ്ഥിതിയും കാരണം തകര്‍ച്ചയിലാണ്. സായുധ സംഘടനകളുടെയും , സർക്കാരിന്‍റെയും നിയന്ത്രണത്തിലാണ് പല ഭാഗങ്ങളും. ലോകത്തിലെ ഏറ്റവും മോശം സ്ഥലങ്ങളുടെ 2016 വര്‍ഷത്തെ പട്ടികയിൽ 23-ാം സ്ഥാനത്താണ് ഐവറി കോസ്റ്റിന്‍റെ തലസ്ഥാന നഗരമായ അബിജാൻ.
⭐ഉറുമ്പുകൾ വെള്ളം കുടിക്കാറുണ്ടോ?⭐
👉ഉറുമ്പുകളും മറ്റ് ജീവികളെപ്പോലെ വെള്ളം കുടിക്കാറുണ്ട് .ചെറിയ തുള്ളികൾ ആയോ ,നനഞ്ഞ മണ്ണിൽ നിന്ന് ഈർപ്പം വലിച്ചെടുത്തും
തങ്ങളുടെ ശരീരത്തിൽ വെള്ളം സംഭരിച്ച് കൂട്ടിൽ എത്തിക്കാറുണ്ട് .
ശരീര താപനില നിയന്ത്രിക്കാനും ,
ദഹന പ്രക്രിയക്കും , ശരീര കോശങ്ങളെ ഊർജ്ജ സ്വലമാക്കാനും ജലം ആവശ്യമാണ് . കൗതുകകരമായ ചില കാര്യങ്ങളും ഉണ്ട് . ചിലയിനം ഉറുമ്പുകൾ ഉപ്പുവെള്ളം കുടിക്കും മാത്രമല്ല വരണ്ട കാലാവസ്ഥയിൽ ജീവിക്കുന്ന ഉറുമ്പുകൾ വെള്ളം തേടി കിലോമീറ്ററുകൾ സഞ്ചരിക്കാറുമുണ്ട് .ഉറുമ്പുകള്‍ സാമൂഹ്യജീവികളാണ്.പരസ്പരം സഹായവും സഹകരണവും ഇല്ലാതെ അവക്ക് ജീവിക്കാനാകില്ല. സൈനികര്‍, തൊഴിലാളികള്‍, രാജ്ഞി ഇങ്ങനെ പലതായി വിഭജിക്കപ്പെട്ടതാണ് അവയുടെ സമൂഹം.പ്രതിസന്ധികളുണ്ടാകുമ്പോഴും അതിനെ ഒറ്റക്കെട്ടായി നേരിടുന്നവരാണ് ഉറുമ്പുകള്‍. വെള്ളം ഉറുമ്പുകൾക്ക് പ്രശ്നം തന്നെയാണ് . ചൂടുള്ളതോ , തിളച്ചതോ ആയ വെള്ളം ഒഴിച്ചാൽ സാധാരണ ഉറുമ്പുകൾ നശിക്കും. അല്ലെങ്കിൽ ഉറുമ്പുകൾ മറ്റൊരു സ്ഥലത്തേക്ക് മാറും. അവരുടെ കമ്മ്യൂണിക്കേഷനാവശ്യമായ ഫെറോമോൺ തടസ്സപ്പെടുന്നു .
ഇത് പരിഹരിക്കാനായി വെള്ളം കയറുമ്പോള്‍ പന്തായി രൂപപ്പെട്ട് പ്രതിസന്ധിയെ അതിജീവിക്കാന്‍ ഉറുമ്പുകള്‍ ശ്രമിക്കാറുണ്ട്.വെള്ളം കയറുമ്പോള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന ഉറുമ്പുകള്‍ വൈകാതെ പല ഗോളങ്ങളായി രൂപം കൊള്ളും.വെള്ളത്തിന് മുകളില്‍ കനം കുറവ് മൂലം ഈ ഗോളങ്ങള്‍ പൊങ്ങിക്കിടക്കും. അതേസമയം തന്നെ ഈ ഗോളങ്ങള്‍ കറങ്ങിക്കൊണ്ടേയിരിക്കും. വെള്ളത്തോട് ചേര്‍ന്ന ഭാഗത്ത് സ്ഥിരമായി ഒരു ഉറുമ്പ് കുടുങ്ങിപ്പോകാതിരിക്കാനാണ് ഇങ്ങനെ കറങ്ങുന്നത്.
വെള്ളത്തില്‍ വീഴുമ്പോള്‍ ഉറുമ്പുകള്‍ ഉത്പാദിപ്പിക്കുന്ന ആസിഡാണ് അവയെ വെള്ളത്തില്‍ ഒഴുകി നില്‍ക്കാന്‍ സഹായിക്കുന്നത്.മാത്രമല്ല വെള്ളത്തില്‍ പന്തായി മാറുന്നതിന് മുന്‍പേ കൃത്യമായ പദ്ധതികളും ഉറുമ്പുകള്‍ക്ക് ഉണ്ടാകും. പ്രത്യേകിച്ചും ഏത് ഉറുമ്പ് പന്തിന്‍റെ ഏത് ഭാഗത്ത് നില്‍ക്കണമെന്നതുള്‍പ്പടെ.ഉറുമ്പുകള്‍ക്ക് പ്രത്യേക നിറം നല്‍കി നടത്തിയ പരീക്ഷണത്തിലാണ് ഉറുമ്പകളുടെ ഈ ചിട്ടകള്‍ ശാസ്ത്രലോകം തിരിച്ചറിഞ്ഞത്.
തെക്കന്‍ അമേരിക്കയിലെയും , ആഫ്രിക്കയിലെയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കണ്ട് വരുന്ന ഉറുമ്പ് വര്‍ഗ്ഗങ്ങളിലാണ് ഈ പരീക്ഷണം നടത്തിയത്.ലോകത്തെ ചുരുക്കം വിഭാഗങ്ങളൊഴികം ഭൂരിഭാഗവും വെള്ളപ്പൊക്കത്തെ അതീജീവിക്കാന്‍ പന്തുകളായി കൂട്ടത്തോടെ മാറുന്നവയാണ്.റോബോട്ടിക്സിലും നാനോ ടെക്നോളജിയിലും ഉറുമ്പുകളുടെ ഈ വിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പരിശോധിക്കുന്നുണ്ട് . വൈദ്യശാസ്ത്രമേഖലയില്‍ ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ഈ കണ്ടത്തല്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
👉ഗൾഫ് രാജ്യങ്ങളിലെ കൊട്ടാരങ്ങളിൽ മാത്രം കിട്ടുന്ന മന്തിയാണ് സുർബിയാൻ ( surbiyaan manthi). യെമെനികളുടെയും , ജോർദാൻകാ രുടെയും , തുർക്കികളുടെയുമൊക്കെ വിശിഷ്ട വിഭവമാണിത്. കൊട്ടാരത്തിലെ ഭക്ഷണമെന്ന് പദവിയുള്ളതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഹോട്ട ലുകളിൽ സുർബിയാൻ മന്തി എന്ന പേരിൽ ഇത് വിൽക്കാൻ അനുമതിയില്ല. പാചകരീതി സമാനമാണെങ്കിലും മറ്റ് മന്തികളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഇതിന്റെ രുചി.
1972ൽ ഖത്തറിലാണ് ആദ്യമായി സുർബിയാൻ അവതരിപ്പിക്കപ്പെടുന്നത്. യെമെൻകാരനായ ഷെഫ് ഖത്തർ രാജാവിനുവേണ്ടിയാണ് ഇതു ണ്ടാക്കിയത്. പിന്നീട് ആ കഥ കൊട്ടാരങ്ങളിൽ നിന്ന് കൊട്ടാരങ്ങളിലേക്ക് പരന്നു.അങ്ങനെ സുർബിയാന്റെ രുചി എല്ലാ അറബ് രാജകൊട്ടാ രങ്ങളിലുമെത്തി. ഗൾഫ് രാജ്യങ്ങളിൽ ചിക്കൻ, ഫിഷ് സുർബിയാനുകൾ മാത്രമാണുള്ളത്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
⭐ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം ഏതാണ് ?⭐
👉സദ്യയിലെ പ്രധാനിയാണ് ഓലൻ. സാധാരണയായി നാളികേരം വറുത്തരച്ചും , പച്ചക്ക് അരച്ചും ഓലൻ വയ്ക്കാറുണ്ട്. കുമ്പളങ്ങയും വൻപയറുമാണ് ചേരുവ. ഓലന് ഉപ്പ് ചേർക്കാറില്ല. കാരണം സദ്യ കഴിക്കുമ്പോൾ മറ്റു കറികളുടെ രുചി നാവിൽ നിന്ന് മാറാതിരി ക്കുവാനാണ് ഉപ്പില്ലാതെ ഓലൻ കഴിക്കുന്നത്. സദ്യക്കിടയില്‍ ഇടക്കിടെ കുറേശ്ശെ ഒഴിച്ചാല്‍ അതിനു തൊട്ടുമുമ്പു കഴിച്ച കറിയുടെ രുചി നാവില്‍നിന്ന് മാറി അടുത്ത കറിയുടെ രുചി അറിയാന്‍ പറ്റും. സദ്യക്ക് ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത വെളുത്ത ഒരു കറിയാണിത്.രുചികരവും. ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി കുമ്പളങ്ങയാണ്. ഓലൻ സാധാരണയായി നാളികേരം വറുത്ത രച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്. അതുകൊണ്ട് ഇത് വെളുത്ത നിറത്തിലും, തവിട്ട് നിറത്തിലും കാണാവുന്നത്. രണ്ടിന്റെയും രുചി അല്പം വ്യത്യസ്തമാണ്. തേങ്ങപ്പാൽ (വെള്ള ഓലൻ ), ഇഞ്ചി, പച്ചമുളക് എന്നിവയാണ് മറ്റ് ചേരുവകൾ.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉ഓസ്‌ട്രേലിയയുടെ കിക്ക് ബോക്‌സർമാർ എന്നറിയപ്പെടുന്ന കങ്കാരുക്കളെ കണ്ടാൽ മല്ലന്മാരെ പോലെ ഇരിക്കും. ഒരു പക്ഷെ ഒരു പടിക്ക് മനുഷ്യ മല്ലന്മാരെക്കാൾ മുമ്പിലാണെന്നു തന്നെ പറയാം. അടുത്തിടെയായി സോഷ്യൽ മീഡിയയിലും മറ്റും ഈ ‘ജാക്ക്ഡ് കങ്കാരു ക്കൾ’ (Jacked Kangaroo) മല്ലു പിടിക്കുന്ന വിഡിയോകൾ വലിയ തോതിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ജാക്ക്ഡ് കങ്കാരുക്കൾ ഉയരത്തിൽ ചാടാൻ അവിശ്വസനീയമായ കഴിവുകളുള്ള ഓസ്‌ട്രേലിയൻ മൃഗങ്ങളാണ്. ഇവർ ഒട്ടും ശാന്തരായ മൃഗങ്ങളല്ല. അതുകൊണ്ട് തന്നെ അവർക്കിടയിൽ പലപ്പോഴും വഴക്കുകൾ ഉണ്ടാകാറുണ്ട്. ഏറ്റവും രൂക്ഷമായ പോരുകൾ പുരുഷ കങ്കാരുക്കൾക്കിടയിലാണ് സംഭവി ക്കാറ്. ഈ പോരാട്ടങ്ങൾ പലപ്പോഴും രക്ത രൂക്ഷിതവും ക്രൂരവുമാകാം. ഏറ്റവും ശക്തനും യോഗ്യനും പ്രതിരോധിക്കാൻ ശേഷിയുമുള്ള കങ്കാരുവാണ് വിജയം നേടുന്നത്.പുരുഷന്മാർ തമ്മിലുള്ള ഇത്തരം പോരാട്ടങ്ങളെ ബോക്സിംഗ് എന്നാണ് വിളിക്കുന്നത്.
മനുഷ്യർക്കിടയിലുള്ള ബോക്സിംഗ് മത്സരം പോലെ പുരുഷ കങ്കാരുക്കൾ പരസ്പരം തള്ളിയിടുകയും, കുത്തുകയും, ഉപദ്രവിക്കു കയും മുറിവേൽപ്പിക്കുകയും ചെയ്യും. അതി മൂർച്ചയുള്ള മുൻ നഖങ്ങൾ ഉപയോഗിച്ച് അവർ പരസ്പരം അടിക്കുകയും ചെയ്യുന്നു.
കായികമായി തങ്ങളുടെ ശരീരം എപ്പോഴും പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ജാക്ക്ഡ് കങ്കാരുക്കളുടെ എല്ലാ പേശികളും അധികമായി വളരുകയും ചെയ്യും. കൂടുതൽ സജീവമായി പ്രവർത്തിക്കുന്ന ഇവരുടെ അതിഗംഭീര്യമുള്ള ശരീരവും വാശിയേറിയ തല്ലുപിടിയും കണ്ട് കണ്ണ് തള്ളി പോകാത്തവർ ചുരുക്കം.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢