csjkchnl | Unsorted

Telegram-канал csjkchnl - #ജിജ്ഞാസാ(JJSA)

3209

"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.

Subscribe to a channel

#ജിജ്ഞാസാ(JJSA)

എന്നാല്‍ കാന്‍സര്‍ പോലെ മരണം മുന്നില്‍ കാണുന്ന രോഗിക്ക് എന്തും ഒരു പിടി വള്ളി ആണ് ,അങ്ങനെ ആരെങ്കിലും സ്വന്തം ഇഷ്ടപ്രകാരം സ്വന്തം റിസ്കില്‍ കഴിക്കുന്നു എങ്കില്‍ അതിനെ തടയാനും ഒരു ഡോക്ടര്‍ക്കാവില്ല.ഇതുപയോഗിച്ചുള്ള ചികില്‍സയും ആയി ബന്ധപ്പെട്ടു കഴിഞ്ഞ അഞ്ചു വര്‍ഷത്തോളം ആയിട്ടുള്ള കുറെ അധികം അനുഭവ സാക്ഷ്യങ്ങള്‍" ഓണ്‍ലൈന്‍ വായിച്ചു ഇതില്‍ നിന്ന് എല്ലാം മനസ്സിലാക്കുന്നത്,കാന്‍സറിനു മറ്റു ചികില്‍സ എടുത്തവര്‍ ഇത് കൂടെ കൂട്ടത്തില്‍ കഴിക്കുക ആണ് ഉണ്ടായത്,പലര്‍ക്കും കൂടുതല്‍ ആശ്വാസവും,മെച്ചപ്പെട്ട അവസ്ഥയും ഉണ്ടായി,ഇത് എടുത്തിട്ടും മരണപ്പെട്ടവരുടെ അനുഭവവും വായിച്ചു എല്ലാം സാധാരണക്കാരന്റെ വ്യക്തിഗത അനുഭവങ്ങള്‍ ആയിരുന്നു.*ഇത് മാത്രമായി കഴിച്ചു കാന്‍സര്‍നെ നേരിട്ട അനുഭവം ആരും പറഞ്ഞു കേട്ടില്ല. ഇതിനെ വ്യാവസായിക അടിസ്ഥാനത്തില്‍ ദുരുപയോഗം ചെയ്യാന്‍ പ്രവണത ഉണ്ടായാല്‍ അത് തടയുകയും ചെയ്യണം എന്നാണു അഭിപ്രായം.ഇതുമായി ബന്ധപ്പെട്ട വ്യാജ അവകാശ വാദങ്ങളിലോ തട്ടിപ്പുകളിലോ പെട്ട് ആരുടേയും കാശ് പോവാതെ ഇരിക്കട്ടെ എന്ന് മുൻപേര്‍ ആയി ആശംസിക്കുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

ബാക്ടീരിയയില്‍ നിന്നാണ് വേര്‍തിരിച്ചു എടുത്തത്,അനേകം സസ്യങ്ങളില്‍ നിന്നും ആധുനിക വൈദ്യശാസ്ത്രം മരുന്നുകള്‍ കണ്ടെത്തി എടുത്തിട്ടുണ്ട്, ഉദാ:ഡിജിറ്റാലിസ് ചെടിയില്‍ നിന്നും ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന പ്രമുഖ മരുന്നായ ഡിജോക്സിന്‍,നമ്മുടെ വീടുകളില്‍ ഒക്കെ ഉള്ള Catharanthus roseus (ശവം നാറി)എന്ന ചെടിയില്‍ നിന്നും രക്താര്‍ബുദത്തിനു ഉപയോഗിക്കുന്ന വിന്ക്രിസ്ടിന്‍,വിന്ബ്ലാസിട്ന്‍ എന്നീ മരുന്നുകള്‍ ഒക്കെ അവയില്‍ ചിലത് മാത്രം.Newman and Cragg 2012, നെ ഉദ്ധരിച്ചു പറഞ്ഞാല്‍ അവസാന 30 വര്‍ഷമെടുത്താല്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ 50% ത്തോളം പ്രത്യക്ഷമായോ പരോക്ഷമായോ പ്രകൃതിദത്തമായ പദാര്‍ത്ഥങ്ങളില്‍/ ഉറവിടങ്ങളില്‍ നിന്ന് വേര്‍തിരിച്ചു എടുത്തവ ആണത്രേ!കാന്‍സര്‍ ചികിത്സയിലെ 1940 തൊട്ടു ഇത് വരെ ഉള്ള 175 മരുന്നുകളില്‍ 85 എങ്കിലും ഇതേ പോലെ പ്രകൃതിജന്യമായ ഉറവിടങ്ങളില്‍ നിന്ന് വേര്‍തിരിച്ചവ ആണ്.ചുരുക്കം പറഞ്ഞാല്‍ മേല്‍പ്പറഞ്ഞ "ലക്ഷ്മി തരു" വിന്റെ ഗുണഗണങ്ങള്‍ കേട്ടാല്‍ അത്രയ്ക്ക് അത്ഭുതം തോന്നാന്‍ മാത്രം ഒന്നും ഇല്ല എന്നും നിരീക്ഷിക്കാം.

മരത്തിന്റെ ഭാഗങ്ങളില്‍ ഔഷധ ഗുണം ഉള്ള വസ്തുക്കള്‍ ഉണ്ടെന്നുള്ളത് ശരിയാണ്. ഈ ചെടിയില്‍ നിന്നും ഔഷധ ഗുണം ഉള്ള പദാര്‍ഥങ്ങള്‍ വേര്‍പെടുത്തി എടുത്തു വിവിധ പഠനങ്ങളും പരീക്ഷണങ്ങളും ശാസ്ത്രം നടത്തിയിട്ടുണ്ട്.എന്നാല്‍ അത് മനുഷ്യരില്‍ മരുന്നായി പ്രയോഗിക്കുന്ന തരത്തില്‍ ഉള്ള വിശദമായ പഠനങ്ങളോ കണ്ടു പിടിത്തങ്ങളിലോ എത്തിയിട്ടില്ല എന്നാണു മനസ്സിലാക്കുന്നത്. ഔഷധ ഗുണങ്ങള്‍ക്ക് പ്രധാന കാരണം, സൈമോരുബ വൃക്ഷത്തില്‍ അടങ്ങിയിരിക്കുന്ന Quassinoids എന്ന plant alkaloids ഘടകങ്ങള്‍ ആണ്, ailanthinone, glaucarubinone, dehydroglaucarubinone and holacanthone തുടങ്ങി പലയിനം quassinoids ഇതില്‍ അടങ്ങിയിരിക്കുന്നു.ഈ വസ്തുവിന് Anti Microbial properties & Cytotoxic properties  തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങല്‍ ഉണ്ടെന്നു സൂചിപ്പിക്കുന്ന പഠനങ്ങള്‍ ലഭ്യമാണ്. Cytotoxic properties അഥവാ കോശങ്ങളെ നശിപ്പിക്കാന്‍ ഉള്ള പ്രവര്‍ത്തനക്ഷമത ഉള്ളതിനാല്‍ കാന്‍സര്‍ കോശങ്ങളെയും നശിപ്പിക്കാന്‍ കഴിയും ,lymphocytic leukemia എന്ന രക്താര്‍ബുദം,ചിലയിനം ട്യൂമറുകള്‍ എന്നീ കാന്‍സര്‍ നു എതിരെ ഈ ചെടിയില്‍ നിന്ന് വേര്‍തിരിച്ച quassinoids  നു ഫലം ഉണ്ടെന്നു പഠനങ്ങള്‍ ഉണ്ട്.*മലേറിയ ഉണ്ടാക്കുന്ന പ്ലാസ്മോഡിയത്തിനും,വയറുകടി ഉണ്ടാക്കുന്ന എന്ടമീബയ്ക്ക് എതിരെയും,വയറിളക്ക രോഗങ്ങള്‍ ഉണ്ടാക്കുന്ന ഷിഗെല്ല ,സാല്മോണെല്ല തുടങ്ങിയവയ്ക്ക് എതിരെയും ഈ quassinoids  പ്രവര്‍ത്തിക്കും അത്രേ!അള്‍സര്‍ രോഗങ്ങള്‍ക്ക് എതിരെ ഉള്ള പ്രവര്‍ത്തനം അള്‍സര്‍ ഉണ്ടാക്കുന്ന ഹെലികോ ബാക്റെര്‍ പൈലോറി യെ നശിപ്പിക്കുന്നത് കൊണ്ട് ആണെന്ന് പറയപ്പെടുന്നു.എന്നാല്‍ ഇന്ത്യയില്‍ എലികളില്‍ നടത്തിയ ഒരു പഠനത്തില്‍ ഇന്ടോമെതാസിന്‍ മരുന്ന്,മദ്യം എന്നിവ കൊണ്ട് ഉണ്ടാവുന്ന ആമാശയ അള്‍സര്‍ കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു എന്ന് നിരീക്ഷിച്ചിട്ടുണ്ട്.(പ്രോസ്ടാഗ്ലാന്ടിന്‍ ഉല്‍പ്പാദനം കൂട്ടുന്നത് കൊണ്ടോ അല്ലെങ്കില്‍ അതിനു സമാനമായ  ഘടകം ഇതില്‍ അടങ്ങിയത് കൊണ്ടാവാം ഇത് എന്നു കരുതാം.)

ഈ മരത്തിന്റെ ഇല/തടി ഒക്കെ തിളപ്പിച്ച് കഴിച്ചാല്‍ പല പല അസുഖങ്ങള്‍ മാറും എന്ന് പറയുന്നതും /രോഗം വരുന്നത് പ്രതിരോധിക്കും എന്ന് പറയുന്നതും ശാസ്ത്രീയമായി ശരിയല്ല .ഔഷധ ഗുണം ഉള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നത് കൊണ്ട് മാത്രം അത് ഏതെങ്കിലും തരത്തില്‍ ഏതെങ്കിലും ഒക്കെ അളവില്‍ അകത്താക്കുന്നത് ആശാസ്യകരം എന്ന് പറയുക വയ്യ അത് അശാസ്ത്രീയം ആണ് താനും. പ്രകൃതി ജന്യമായ വസ്തുക്കള്‍ക്ക് മനുഷ്യ ശരീരത്തില്‍ പ്രയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ളതു അവാസ്തവം ആണ്.മനുഷ്യ ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യമായ വസ്തുക്കള്‍ക്ക് എല്ലാം തന്നെ ഗുണഫലങ്ങള്‍ പോലെ തന്നെ നമ്മള്‍ക്ക് താല്പര്യം ഇല്ലാത്ത ഫലങ്ങളും ഉണ്ട്.ആധുനിക ശാസ്ത്രത്തിനു പുറത്തുള്ള പല "മരുന്നുകള്‍ക്കും" പാര്‍ശ്വഫലം ഇല്ല എന്നുള്ള പ്രചരണം പലപ്പോളും അവാസ്തവം ആണ്,പാര്‍ശ്വഫലം കണ്ടെത്തിയിട്ടില്ല ആരും അതിനു മെനക്കെട്ടിട്ടില്ല എന്നതായിരിക്കും സത്യം.മരുന്നിന്റെ പ്രവര്‍ത്തനം ഓരോ രോഗിയുടെയും പ്രായം,ജനിതക പരമായ സവിശേഷതകള്‍,ശരീരഘടന,മറ്റു രോഗാവസ്ഥകള്‍,കൂടെ ഉള്ളില്‍ ചെല്ലുന്ന മറ്റു വസ്തുക്കള്‍ എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചു വിവിധം ആണെന്നിതിനാല്‍ ഓരോ ഔഷധ വസ്തുവിനും ന്യൂനപക്ഷത്തില്‍ എങ്കിലും പാര്‍ശ്വഫലങ്ങളും ഉണ്ടാക്കാന്‍ കഴിവുണ്ട്. ആയതിനാല്‍ തന്നെ ഒരു മരുന്നായി പ്രയോഗിക്കപെടുന്നതിനു മുന്‍പ് ഓരോ രോഗത്തിനും രോഗിക്ക് നല്‍കേണ്ട ഡോസ്,ആ വസ്തുവിന് ഡോസ് അനുശ്രുതമായി ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍,പാര്‍ശ്വഫലങ്ങള്‍,മറ്റു മരുന്നുകളും ആയുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ പഠന വിധേയം ആക്കെണ്ടതുണ്ട്.ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചരണത്തില്‍ ചികില്‍സാവിധിയില്‍ അത്തരം ഒരു നിര്‍ണ്ണയം നടന്നിട്ടില്ല കേവല നിരീക്ഷണങ്ങളും,വ്യക്തിഗത അനുഭവ

Читать полностью…

#ജിജ്ഞാസാ(JJSA)

മദ്യം ഉണ്ടാക്കുന്നത് ഫെർമൻ്റേഷൻ എന്ന പ്രക്രിയ വഴിയാണ്.പഞ്ചസാരയിൽ യീസ്റ്റ് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്നതാണ് ആൽക്കഹോൾ.ഇതിൻ്റെ ഉപോൽപ്പന്നം കാർബൺ ഡൈ ഓക്സൈഡാണ്. സാധാരണയായി മുന്തിരി,കരിമ്പ് എന്നിവയൊക്കെയാണ് അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത്.കൂടാതെ ധാന്യങ്ങളായ ഗോതമ്പ്, ബാർലി എന്നിവയും ഉപയോഗിക്കും.ധാന്യങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു പ്രശ്നമുണ്ട്.ഇവയിൽ കാർബൊ ഹൈഡ്രേറ്റുകൾ ലളിതമായ പഞ്ചസാരയുടെ രൂപത്തിന് പകരം കോംപ്ലക്സായ സ്റ്റാർച്ചിൻ്റെ രൂപത്തിലാണ് അടങ്ങിയിരിക്കുന്നത്.ഈ സ്റ്റാർച്ചിനെ ചെറിയ പഞ്ചസാരകളാക്കി മാറ്റിയാൽ മാത്രമേ യീസ്റ്റിന് പ്രവർത്തിക്കാൻ കഴിയൂ. ഇങ്ങനെ സ്റ്റാർച്ചിനെ പഞ്ചസാരയാക്കുന്നതിനെ മാൾട്ടി എന്നു പറയുന്നു. അതിനായി ധാന്യങ്ങൾ വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ച് ഉണക്കിയെടുക്കുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന അന്തിമ ഉൽപ്പന്നം മാൾട്ട് എന്നു പറയുന്നു.വിവിധ ധാന്യങ്ങളിൽ നിന്ന് എടുക്കുന്നതിനാൽ പലവിധത്തിലുള മാൾട്ട് ആയിരിക്കും.മദ്യങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാം.ബിയർ,വൈൻ പോലുള്ള സോഫ്റ്റ് മദ്യങ്ങളും,വിസ്ക്കി,ബ്രാൻഡി പോലുള്ള ഹാർഡ് മദ്യങ്ങളും. സോഫ്റ്റ് മദ്യങ്ങൾ പ്രകൃത്യാലുള്ള പ്രക്രിയവഴിയാണ് നിർമിക്കുന്നത്.14% വരെ ആൽക്കഹോളുള്ള മദ്യങ്ങൾ മാത്രമേ ഇത്തരത്തിൽ ഉണ്ടാക്കുവാൻ കഴിയുകയുള്ളൂ. എന്തുകൊണ്ടെന്നാൽ ആൽക്കഹോളിൻ്റെ അളവ് കൂടുന്നതിനനുസരിച്ച് യീസ്റ്റ് നശിച്ച് പോവും.അതിനാൽ 14% ത്തിൽ കൂടുതൽ ആൽക്കഹോൾ വേണമെങ്കിൽ ഡിസ്റ്റിലേഷൻ എന്ന പ്രക്രിയ കൂടി ചെയ്യേണ്ടതുണ്ട്.ഹാർഡ് മദ്യങ്ങൾ നിർമിക്കുന്നത് ഡിസ്റ്റിലേഷൻ വഴിയാണ്. ഇതിൽ ആൽക്കഹോളിൻ്റെ അളവ് കൂടുതലായതിനാൽ പല രാജ്യങ്ങളിലും നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. ആൽക്കഹോൾ എന്ന ഒറ്റ വാക്കിലാണ് മദ്യത്തെ അടയാളപ്പെടുത്തുന്നതെങ്കിലും ധാരാളം ഓർഗാനിക് കെമിക്കലുകളുടെ കൂട്ടമാണ് ആൽക്കഹോൾ.മീഥേൽ ആൽക്കഹോൾ,ഈഥേൽ ആൽക്കഹോൾ,പ്രൊപ്പേൽ ആൽക്കഹോൾ എന്നിങ്ങനെ പലതരം കെമിക്കലുകളുടെ കൂട്ടം.ഇതിൽ പലതും വിഷാംശമുള്ളതാണ്.എന്നാൽ ചിലതാവട്ടെ ശരീരത്തെ കൊണ്ട് പ്രൊസസ്സ് ചെയ്ത് വിഷാംശം നിർവീര്യമാക്കാൻ കഴിയും.ഇത് ഈഥേൽ ആൽക്കഹോൾ അഥവാ എത്തനോൾ ആണ്.ഒരു കുടിയൻ്റെ രൂപത്തിലേക്ക് എത്തിക്കുന്നത് എത്തനോൾ ആണ്.Vinoj Appukuttan.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സ്വകാര്യവസതികളിലൊന്നാണ് മുകേഷ് അംബാനിയുടെ ആന്റ്‌ലിയ. മുംബൈയിലുള്ള ഈ വീട് 27 നിലകളിലായിട്ടാണ് ഒരുക്കിയിട്ടുള്ളത്. ആറുവര്‍ഷം കൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബാബിലോണിലെ ഹാങ്ങിങ് ഗാര്‍ഡന്റെ മാതൃകയിലാണിത്.
ചിക്കാഗോയില്‍നിന്നുള്ള ആര്‍ക്കിടെക്ടുകളാണ് ഈ വീട് നിര്‍മിച്ചത്. ഓരോ നിലകളും വ്യത്യസ്തവുമാണ്. അതില്‍ ഉപയോഗിച്ചിരിക്കുന്ന നിര്‍മാണവസ്തുക്കളിലും ഡിസൈനിലുമടക്കം ഈ വ്യത്യാസം കാണാം.അനന്ത് അംബാനി-രാധിക മെര്‍ച്ചെന്റ് ജോഡിയുടെ വിവാഹത്തോടനുബന്ധിച്ചുള്ള മിക്ക ചടങ്ങുകളും ഇവിടെ വെച്ചായിരുന്നു.

റിക്ടര്‍ സ്‌കെയിലില്‍ എട്ടുവരെ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളെ ചെറുക്കാനുള്ള കരുത്തും ഈ വീടിനുണ്ടെന്നാണ് പറയപ്പെടുന്നത്. ഓരോ നിലകളിലേക്കുമായി ഒമ്പത് എലിവേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, യോഗ സ്റ്റുഡിയോ, ഹെല്‍ത്ത് സ്പാ, അമ്പതുപേരെ ഉള്‍ക്കൊള്ളാവുന്ന ഒരു ചെറിയ സിനിമാ തിയേറ്റര്‍, മൂന്ന് ഹെലിപ്പാഡുകള്‍...ആന്റ്‌ലിയയിലെ അദ്ഭുതങ്ങള്‍ തീരുന്നില്ല. വീട്ടിലെ സ്‌നോറൂമാണ് മറ്റൊരു പ്രത്യേകത. കൊടുംചൂടിനെ പ്രതിരോധിക്കാനാണിത്.
ആറുനിലകളിലായുള്ള കാര്‍ പാര്‍ക്കിങ്ങില്‍, 168 കാറുകള്‍ വരെ ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ പറ്റും. ഏഴാം നിലയില്‍ കാര്‍ സര്‍വീസ് സ്റ്റേഷനും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
രണ്ടുനിലകളിലായിട്ടാണ് ജിം, സ്വിമ്മിങ് പൂള്‍ എന്നിവയുള്ളത്. അതിനുമുകളിലുള്ള രണ്ടുനിലകളില്‍ അതിഥികള്‍ക്കുള്ള താമസസൗകര്യം ഒരുക്കിയിരിക്കുന്നു. ഒമ്പതാം നിലയാണ് റെഫ്യൂജി ഫ്‌ളോര്‍. അടിയന്തരഘട്ടങ്ങളില്‍ അഭയം പ്രാപിക്കാനാണിത്. നാലുനിലകളിലാണ് അംബാനി കുടുംബം താമസിക്കുന്നത്. മൂന്ന് നിലകളിലായി മെയിന്റനന്‍സ്, കണ്‍ട്രോള്‍ റൂം എന്നിവയാണ്. ഏറ്റവും മുകളില്‍ ഹെലിപ്പാഡും.

Читать полностью…

#ജിജ്ഞാസാ(JJSA)

👉സൈബര്‍ ഇടങ്ങളില്‍ രാഷ്ട്രീയ നേതൃത്വ ത്തിന് വേണ്ടി പോരാടുന്നതും വലിയ സിനിമാ താരങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്നതും പി.ആര്‍ എജന്‍സികളിലെ പ്രഫഷണുകള്‍ ആണെന്ന് എല്ലാവർക്കും അറിയാം. ഈ പ്രഫഷണല്‍ പോരാട്ടത്തിനിടയില്‍ അറിയാതെ തലവയ്ക്കുന്നവരാണ് മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍. ഭരണപക്ഷത്തിനായാലും , പ്രതിപക്ഷത്തിനായാലും അവരുടെ സൈബര്‍ യുദ്ധത്തിന് ചുക്കാന്‍ പിടിക്കാന്‍ പി.ആര്‍. എജന്‍സികളുണ്ട്. ഓണ്‍ലൈല്‍ ഉപഭോഗം വര്‍ധിക്കുകയും , സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ സാധാരണക്കാരുടെ ശബ്ദമാകു കയും ചെയ്ത സാഹചര്യത്തില്‍ ജനങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് സൈബര്‍ ഇടങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തു കയാണ് രാഷ്ട്രീയപാര്‍ട്ടികളും സിനിമാ താരങ്ങളും .

ഇതിന്റെ ഭാഗമായിയാണ് പി.ആര്‍ എജന്‍സി കളെ പാര്‍ട്ടികള്‍ സ്വാഗതം ചെയ്യുന്നത്. ഇതിനായി കോടിക്കണക്കിന് രൂപയാണ് പാര്‍ട്ടികള്‍ ചെലവഴിക്കുന്നത്. സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പി.ആര്‍ എജന്‍സി കളുണ്ടെന്നും പ്രതിപക്ഷവും, പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പി.ആര്‍ എജന്‍സിയാണ് നിയന്ത്രി ക്കുന്നതെന്ന് ഭരണപക്ഷവും പരസ്പരം ആരോപിക്കുന്നുണ്ട്. സത്യത്തില്‍ ഇവര്‍ രണ്ടു പേര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കാൻ പി.ആര്‍ എജന്‍സികള്‍ ഉണ്ടെന്നാണ് സത്യം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമെല്ലാം ഈ പി.ആര്‍ എജന്‍സികളുടെ ഭാഗമാണ്.

സര്‍ക്കാരിന്റെ പബ്ലിക്ക്റിലേഷന്‍ ജോലികള്‍ക്ക് വേണ്ടി പി.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റും ഓരോ മന്ത്രി മാര്‍ക്കും പി.ആര്‍.ഒ മാരുമുണ്ട്. എന്നാല്‍ ഇതിന് പുറമേ പി.ആര്‍ എജന്‍സിയുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. ഫെയ്‌സ്ബുക്കിലൂ ടെയും , ട്വിറ്ററിലൂടെയും സര്‍ക്കാരിന്റെ ( കേന്ദ്ര / സംസ്ഥാന ) നേട്ടങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പ്രചരിപ്പിക്കാന്‍ 25ലധികം അംഗ പ്രഫഷണല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ പബ്ലിക് റിലേഷന്‍ വകുപ്പിന് കീഴില്‍ സോഷ്യല്‍ മീഡിയാ സെല്ലായി രൂപീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ ദേശീയ അന്തര്‍ ദേശീയ തലത്തില്‍ പോലും സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പി.ആര്‍ എജന്‍സികൾ ഉണ്ട് .എന്തായിരുന്നാലും കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തില്‍ പി.ആര്‍ എജന്‍സികള്‍ പിടിമുറുക്കിയെന്നത് യാഥാര്‍ഥ്യം തന്നെയാണ്. നിലവിൽ മഹാരാഷ്ട്രയില്‍ നിന്നുള്ള മൂന്ന് മള്‍ട്ടി നാഷണല്‍ പി.ആര്‍ കമ്പനികള്‍ കേളത്തിന്റെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

മുമ്പ് തെരഞ്ഞെടുപ്പ് സമയത്ത് സോഷ്യല്‍ മീഡിയാ ക്യാമ്പയിനായി പി.ആര്‍ എജന്‍സി കളെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ സമയത്തേക്കാണ് കമ്പനികളുടെ സേവനം ഈ പാര്‍ട്ടികള്‍ ഉപയോഗപ്പെടു ത്തുന്ന ത്. ഇതിനായി യുവാക്കളുടെ ഒരു നിരതന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ വിവിധ സാമൂഹിക വിഷയത്തിലുള്ള ജനങ്ങളുടെ അഭിപ്രായം പരിശോധിച്ച് അതിന് അനുസൃതമായി രാഷ് ട്രീയ ക്യാമ്പയിനുകള്‍ക്ക് രൂപം നല്‍കുകയെന്ന താണ് പി.ആര്‍ എജന്‍സികളുടെ പ്രധാന ജോലി. ഇതിന്റെ ഭാഗമായി ഓരോ വിഭാഗത്തില്‍ പെടുന്ന ജനങ്ങളെയും ഉള്‍ക്കൊള്ളുന്നവിധ ത്തില്‍ ക്യാമ്പനുകള്‍ സംഘടിപ്പിക്കുക, രാഷ്ട്രീയ നേതാക്കളുടെ പ്രതിഛായ സമൂഹത്തില്‍ മെച്ചപ്പെടുത്തുക, ഓരോ വിഷയത്തിലും കൃത്യമായി പ്രതികരണം എന്നിവയാണ് പി.ആര്‍ എജന്‍സികള്‍ ചെയ്യുന്ന ജോലികള്‍.

ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രത്യേകം പ്രത്യേക ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ സൃഷ്ടിക്കുകയെന്ന ജോലിയാണ് പി.ആര്‍ എജന്‍സികള്‍ ആദ്യം ചെയ്യുന്നത്. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചാലും അബദ്ധം പറ്റുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണിത്. കൂടാതെ വാര്‍ റൂമുകളും പി.ആര്‍ എജന്‍സികള്‍ ഒരുക്കുന്നുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഓരോ പോസ്റ്റുകളും പരമാവധി പേരിലെത്തി ക്കുകയെന്നതു തന്നെയാണ് പി.ആര്‍ എജന്‍ സികള്‍ പ്രധാനമായ ചുമതല.

Читать полностью…

#ജിജ്ഞാസാ(JJSA)

👉രാത്രി കാലങ്ങളിൽ വിമാനം ലാൻഡ് ചെയ്യുമ്പോഴും ടേക്ക്ഓഫ് ചെയ്യുമ്പോഴും വിമാനത്തിനകത്തെ വെളിച്ചം കുറയ്ക്കാറുണ്ട്. മറ്റു സമയങ്ങളിൽ വിമാനത്തിൽ ലൈറ്റുകണ്ടെങ്കിലും ഈ സമയം മാത്രം ഡിം ചെയ്യാറുണ്ട് .
വിമാനമിറങ്ങാറായി എന്നു സൂചന നൽകി യാത്രികരെ ഉണർത്താൻ ഉദ്ദേശിച്ചാണിതെന്നാണ് ഒരു കൂട്ടരുടെ വാദം. മണിക്കൂറുകൾ നീളുന്ന ആകാശപറക്കലിനു ശേഷം മണ്ണിൽ തൊടുന്ന നിമിഷത്തിന് അനാവശ്യ നാടകീയത നൽകുന്നതിനുള്ള വിമാനജോലിക്കാരുടെ ശ്രമത്തിന്റെ ഭാഗമാണെന്നു ആരോപിക്കുന്നവരുമുണ്ട്.
കണ്ണുകൾ കൊണ്ടു കാണാനാവുന്നതിലും വലിയൊരു സുരക്ഷാ ഫീച്ചർ ഇപ്രകാരം വിമാനത്തിനകത്തെ വെളിച്ചം കുറയ്ക്കുന്നതിനു പിന്നിലുണ്ടെന്നാണ് വൈമാനിക വിദഗ്ധർ പറയുന്നത്. അപകടമുണ്ടായാൽ യാത്രികരുടെ കണ്ണുകൾ പുറത്തെ ഇരുട്ടുമായി വേഗം പൊരുത്തപ്പെടുന്നതിനു വേണ്ടിയാണ് ലാൻഡിങ്ങിൽ ഇപ്രകാരം ചെയ്യുന്നത്. അപകടമുണ്ടായാൽ 90 സെക്കന്റിനുള്ളിൽ യാത്രക്കാരെ പുറത്തിറക്കണമെന്നാണ് പറയുന്നത്.ലാൻഡിങ്ങിലുണ്ടായേക്കാവുന്ന അപകടങ്ങളിൽ അടിയന്തിരമായി യാത്രികരെ പുറത്തിറക്കേണ്ടതിന് യാത്രക്കാര്‍ വെളിച്ചക്കുറവുമായി പൊരുതപ്പെടേണ്ടത് വളരെ ആവശ്യമാണ്. വളരെയധികം വെളിച്ചമുള്ള ഒരു മുറിയിൽ നിന്ന് വെളിച്ചക്കുറവുള്ള മുറിയിലേക്കു പ്രവേശിക്കുമ്പോൾ ഇരുട്ടുമുറിയിലേക്കു പ്രവേശിക്കുന്നതു പോലുള്ള പ്രയാസം കുറച്ചു സമയത്തേക്ക് അനുഭവപ്പെടുന്നു. ഇതേ അനുഭവം ഒഴിവാക്കാനാണ് ലാന്‍ഡു ചെയ്യുമ്പോൾ വിമാനത്തിനുള്ളിലെ പ്രകാശം കുറയ്ക്കുന്നത്.
ഇറങ്ങുന്ന അവസരത്തിൽ യാത്രക്കാരോട് വിമാന ജാലകത്തിന്റെ വിരി ഉയർത്താനും ആവശ്യപ്പെടുന്നതും ഇതേ കാരണം കൊണ്ടാണ്. ജാലകത്തിലൂടെ പ്രവേശിക്കുന്ന പ്രകാശം പുറത്തെ അവസ്ഥയുമായി വേഗത്തിൽ പൊരുത്തപ്പെടാൻ യാത്രികരെ സഹായിക്കുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

👉പാലപ്പുറത്ത് കേശവന്റെയും , ദേവയാനിയു ടെയും മകൻ സുരേന്ദ്രനാഥ തിലകൻ പട്ടാളത്തിൽ ചേർന്നത് രാജ്യസ്നേഹത്താൽ ഉത്‌ബോധിതനായിട്ടല്ല. മാതാപിതാക്കളെ ആശ്രയിക്കാതെ അവരുടെ അപ്രീതി വേണ്ടു വോളം കൊയ്‌തെടുത്ത് ധിക്കാരിയായ ആ ചെറുപ്പക്കാരൻ സ്വയം പര്യാപ്തത തേടി നടത്തിയ യാത്രയുടെ ഒരു പാദമെന്ന നിലയി ലാണ് അദ്ദേഹം പട്ടാളത്തിൽ എത്തിച്ചേർന്നത്.

അവിടുത്തെ ജീവിതത്തിനിടയിൽ അതി ശൈത്യം മൂലമോ ഏതോ രോഗബാധ മൂലമോ അദ്ദേഹത്തിന്റെ കാലുകൾക്ക് സാരമായ ക്ഷതം സംഭവിച്ചു. അന്ന് മിലിട്ടറി ആശുപത്രി യിലെ ഡോക്ടർമാർ, ആ കാല് മുറിച്ചു മാറ്റണം എന്ന നിഗമനത്തിൽ എത്തി. മിലിട്ടറി ആശുപ ത്രിയിലെ ഡോക്ടർമാർ അത്തരമൊരു തീരുമാനമെടുത്താൽ അത് നടപ്പിലാക്കുന്നതിന് ഈ രോഗബാധിതനായ വ്യക്തിയുടെയോ ആ കുടുംബത്തിന്റെയോ അനുമതി ചോദിക്കേണ്ട തില്ല.

അങ്ങനെ പാതിതളർന്ന കാലുമായി രോഗാവ സ്ഥയിൽ കഴിയുമ്പോൾ അന്നത്തെ പ്രധാനമ ന്ത്രി ജവഹർലാൽ നെഹ്‌റു ആ പട്ടാളക്യാംപ് സന്ദർശിക്കാൻ എത്തി. ചികിത്സയിൽ കഴിയുന്ന പട്ടാളക്കാരെ ആശ്വസിപ്പിക്കുന്നതി നായി മിലിട്ടറി ആശുപത്രിയിലും അദ്ദേഹം എത്തുകയുണ്ടായി. പ്രധാനമന്ത്രിയോട് ആരും ഒരു വാക്കുപോലും സംസാരിക്കരുതെന്ന കർശനമായ നിർദേശം ഓരോ പട്ടാളക്കാർക്കും നൽകിയിരുന്നു.

ഓരോ കട്ടിലും സന്ദർശിച്ച് തിലകന്റെ കട്ടിലിന രികെ എത്തിയപ്പോൾ ബഹുമാനപൂ ർവം അദ്ദേഹത്തെ തൊഴുതു. അടുത്ത കട്ടിലിലേക്കു പോകുവാൻ നേരം, ‘‘ബഹുമാനപ്പെട്ട പ്രധാന മന്ത്രി എനിക്ക് അങ്ങയോട് ഒരു വാക്ക് സംസാ രിക്കണം’’ എന്നു തിലകൻ പറഞ്ഞു. ഒരുപാട് പുരികങ്ങൾ ചുളിഞ്ഞുവെങ്കിലും സുരേന്ദ്രനാ ഥൻ പറഞ്ഞു, ‘‘എന്റെ കാലുകൾ മുറിച്ചുമാറ്റാൻ ഏകപക്ഷീയമായി തീരുമാനിച്ചിരിക്കുകയാണ്. ഒരു പട്ടാളക്കാരന്റെയും അവയവങ്ങൾ അയാളുടെയോ അയാളുടെ കുടുംബത്തിന്റെ യോ അനുവാദമില്ലാതെ ചെയ്യരുത് എന്ന വിനീതമായ അഭ്യർഥന എനിക്കുണ്ട്. അത് അങ്ങ് സ്വീകരിക്കുകയും ഈ ശസ്ത്രക്രിയയിൽ നിന്ന് എന്നെ ഒഴിവാക്കുകയും വേണം. അതുമൂലമുണ്ടാകുന്ന ഏതു അപകടത്തിനും ഞാൻ മാത്രമായിരിക്കും ഉത്തരവാദി എന്ന് ഏറ്റെടുക്കുകയാണ്.’’ ഒരു നിമിഷം ഈ തന്റേടി യായ ചെറുപ്പക്കാരനെ സാകൂതം നോക്കികൊ ണ്ട് ജവഹർലാൽ നെഹ്‌റു കടന്നുപോയി.

അന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം പുറപ്പെ ടുവിച്ച ഉത്തരവിൽ ഇത്തരത്തിൽ ഒരു തീരുമാ നം എടുക്കുന്നതിനു മുൻപ് രോഗിയുടെയോ , രോഗിയുടെ ബന്ധുക്കളുടെയോ അഭിപ്രായം ആരാഞ്ഞിരിക്കണം എന്ന് നിർദേശിച്ചു. അങ്ങ നെ രക്ഷപ്പെട്ടു കിട്ടിയ കാലുകളുമായിട്ടാണ് സൈനിക സേവനം അവസാനിപ്പിച്ച് സുരേന്ദ്ര നാഥ തിലകൻ നാട്ടിലേക്കു മടങ്ങിയെത്തിയത്. അദ്ദേഹം മടങ്ങിയെത്തിയത് നഷ്ടപ്പെട്ട കാലുമായിട്ടായിരുന്നെങ്കിൽ മലയാളത്തിന്റെ അഭിനയ സംസ്കൃതിക്ക് കാലത്തിന്റെ അതിരുകളോളം ആദരപൂർവം ഓർമിക്കാൻ കഴിയുന്ന ഒരു അഭിനയ പ്രഭുവിനെ നഷ്ടപ്പെടു മായിരുന്നു.

എന്നും എപ്പോഴും എവിടെയും എല്ലാം തുറന്നു പറഞ്ഞിരുന്ന ആളായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ തിലകൻ. ആരെയും കൂസാതെയു ള്ള ആ തുറന്നു പറച്ചിൽ പലപ്പോഴും അദ്ദേഹ ത്തിന്റെ ജീവിതത്തിൽ പല പ്രതിസന്ധികളും സൃഷ്ടിച്ചിരുന്നു.

📌മണ്മറഞ്ഞ പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജോൺ പോൾ സഫാരി ചാനലിൽ നൽകിയ അഭിമുഖത്തിൽ നിന്ന്

Читать полностью…

#ജിജ്ഞാസാ(JJSA)

👉ലോകത്തിലെ വളരെ സൗഹാർദ്ദപരവും സമാധാനപരവും ആയ 'യുദ്ധം" നടന്നുകൊണ്ടിരിക്കുന്ന ഒരു ഇടമാണ് ഹാൻസ് ദ്വീപ്. ഡെന്മാർക്ക് കാനഡയും തമ്മിലാണ് ഈ സമാധാനപരമായ യുദ്ധം വർഷനാകയി നടന്നുകൊണ്ടിരിക്കുന്നത്. ജനവാസമില്ലാത്ത ഹാൻസ് എന്ന ദ്വീപിനു വേണ്ടി 1984 മുതൽ ഇരു രാജ്യങ്ങളും 'യുദ്ധത്തിലാണ്' ഗ്രീൻലാൻഡിനും എല്ലെസ്മിയർ ദ്വീപിനും ഇടയിലുള്ള നരേസ് കടലിടുക്കിലെ തർക്ക സ്ഥലത്താണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

അക്രമത്തിൽ ഏർപ്പെടുന്നതിനുപകരം, ഡെന്മാർക്കും കാനഡയും പതാക സ്ഥാപിക്കലും എടുത്തുമാറ്റലും തുടങ്ങിയ സൗഹൃദപരവും പ്രതീകാത്മകവുമായ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ് . ഓരോ വർഷവും ഇരു രാജ്യങ്ങളിലെയും സൈനികർ മാറിമാറി ദ്വീപ് സന്ദർശിക്കുകയും അതത് പതാകകൾ ഉയർത്തുകയും മറ്റൊന്ന് നീക്കം ചെയ്യുകയും ചെയ്യുന്നു. സാഹചര്യത്തിന് നർമ്മത്തിൻ്റെ സ്പർശം നൽകുന്നതിന്, ഡെന്മാർക്ക് എല്ലായ്പ്പോഴും ഡാനിഷ് മദ്യത്തിൻ്റെ കുപ്പികൾ കനേഡിയൻമാർക്കായി വച്ചിട്ട് പോകുന്നു , അതേസമയം കനേഡിയൻ വിസ്കി കുപ്പികളുമായി കനേഡിയൻ പ്രതികാരവും ചെയ്യുന്നു.

ഒരു പ്രാദേശിക തർക്കം പരിഹരിക്കുന്നതിനുള്ള ഈ അതുല്യമായ സമീപനം, വിയോജിപ്പിൻ്റെ മുഖത്ത് പോലും, സമാധാനപരവും മാന്യവുമായ ബന്ധം നിലനിർത്താൻ കഴിയുമെന്ന് തെളിയിക്കുന്നു. ഡെൻമാർക്കും കാനഡയും തമ്മിലുള്ള യുദ്ധം സായുധ പോരാട്ടത്തേക്കാൾ പലപ്പോഴും നയതന്ത്രവും സഹകരണവും കൂടുതൽ ഫലപ്രദമാകുമെന്ന ഓർമ്മപ്പെടുത്തലാണ്..

Читать полностью…

#ജിജ്ഞാസാ(JJSA)

👉നമ്മൾ ടിവി കാണുമ്പോൾ, 000-8769-1545-99 എന്ന രൂപത്തിൽ ഒരു നമ്പർ സ്‌ക്രീനിൽ ക്രമരഹിതമായി ദൃശ്യമാകും. ഈ നമ്പർ സ്വയമേവ നമ്മുടെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഈ നമ്പർ കാരണം, വ്യത്യസ്ത പ്രോഗ്രാമുകളോ തത്സമയ മത്സരങ്ങളോ കാണുന്നതിൽ ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇതിനെ ഫിംഗർപ്രിൻ്റ് / വിസി നമ്പർ /വ്യൂവിംഗ് കാർഡ് നമ്പർ അല്ലെങ്കിൽ റിസീവർ നമ്പർ എന്ന് വിളിക്കുന്നു.സബ്‌സ്‌ക്രൈബർമാരുടെ പൈറസി കണ്ടെത്തുന്നതിന് ഈ നമ്പർ പ്രക്ഷേപകരെയും , വിതരണക്കാരെയും സഹായിക്കുന്നു. റെസിഡൻഷ്യൽ ആവശ്യങ്ങൾക്ക് മാത്രമാണ് ചാനലുകൾ കാണുന്നത് എന്ന് സ്ഥിരീകരിക്കാനുള്ള ഒരു സുരക്ഷാ ഫീച്ചർ കൂടിയാണിത് .ടെലിവിഷൻ ബ്രോഡ്‌കാസ്റ്റർക്ക് മാത്രം അറിയാവുന്ന ഒരു കണക്കുകൂട്ടൽ ഉപയോഗിച്ച് പുനഃക്രമീകരിച്ച വ്യൂവിംഗ് കാർഡ് നമ്പറാണ് 11 അക്ക നമ്പർ . ഇൻ്റർനെറ്റിലൂടെ ലൈവ് ടെലിവിഷൻ സ്ട്രീം ചെയ്യുന്ന വ്യൂവിംഗ് കാർഡ് കണ്ടെത്താൻ ഇത് അവരെ സഹായിക്കും. തുടർന്ന് അവർ വ്യൂവിംഗ് കാർഡ് പ്രവർത്തനരഹിതമാക്കും.
ടിവിയിൽ വ്യത്യസ്‌ത പ്രോഗ്രാമുകളോ തത്സമയ മത്സരങ്ങളോ കാണുമ്പോൾ, പല ഉപഭോക്താക്കളും അവരുടെ മൊബൈൽ ഫോണുകൾ വഴി യൂട്യൂബിലെക്കോ മറ്റേതെങ്കിലും വെബ്‌സൈറ്റിലേക്കോ ആ പ്രോഗ്രാമുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങുന്നു അല്ലെങ്കിൽ ആ പ്രോഗ്രാമുകൾ ഡൗൺലോഡ് ചെയ്‌ത് അപ്‌ലോഡ് ചെയ്യാൻ തുടങ്ങുന്നു. എന്നാൽ ഇത് നിയമവിരുദ്ധമാണെന്നും ഇത് പൈറസി നിയമങ്ങളുടെ ലംഘനമാണെന്നും അവർക്കറിയില്ല.

എന്നാൽ ടിവി സ്ക്രീനിൽ ക്രമരഹിതമായി ഈ നമ്പറുകൾ ദൃശ്യമാകുമ്പോൾ, തത്സമയ ബ്രോഡ്കാസ്റ്റർ വഴി വ്യക്തി ആ വീഡിയോ ഒരു വെബ്‌സൈറ്റിൽ ഇടുമ്പോൾ ഏത് സെറ്റ് ടോപ്പ് ബോക്‌സിലൂടെയാണ് ആ വീഡിയോ എന്നത് എളുപ്പത്തിൽ കണ്ടെത്താനാകും. ഇതുവഴി പൈറസി നടത്തുന്നയാളെ എളുപ്പത്തിൽ പിടികൂടാനും സെറ്റ് ടോപ്പ് ബോക്‌സ് കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാനും കഴിയും.

ഇത് നന്നായി മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം . ഒരു വ്യക്തി Y കമ്പനിയിൽ നിന്ന് വാങ്ങിയ ഒരു ഡിഷ് ബോക്‌സ് X എന്ന വ്യക്തിക്ക് ആ ബോക്‌സിന് നൽകിയിട്ടുള്ള 'Z123' എന്ന നമ്പർ ഉണ്ട് എന്ന് വിചാരിക്കുക. ചില സംവിധാനം ഉപയോഗിച്ച് അയാൾ അയൽപക്കത്തുള്ള മറ്റ് ടെലിവിഷനുകളിലേക്ക് ഉള്ളടക്കം നിയമവിരുദ്ധമായി റിലേ ചെയ്യുന്നു, തുടർന്ന് എല്ലാ ടെലിവിഷനുകളും X എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബോക്സിൽ നിന്ന് ഉത്ഭവിക്കുന്ന ഒരേ നമ്പർ 'Z123' പ്രദർശിപ്പിക്കും.അപ്പോൾ കമ്പനി Y ഒരു പതിവ് പരിശോധന നടത്തുമ്പോഴോ സംശയാസ്പദമായ ചില പ്രവർത്തനങ്ങളെക്കുറിച്ച് അറിയുമ്പോഴോ, അവരുടെ അന്വേഷണ സംഘം സന്ദർശിച്ച് നിയമപരമായി അംഗീകൃത വരിക്കാരുടെ എണ്ണത്തേക്കാൾ നിയമവിരുദ്ധമായി പ്രത്യക്ഷപ്പെടുന്ന ഈ നമ്പർ 'Z123' രേഖപ്പെടുത്തും. (ഒരു സെറ്റ് ടോപ്പ് ബോക്‌സിൻ്റെ VC നമ്പർ ആണെങ്കിൽ അത് ഒരു വരിക്കാരന് മാത്രം) .ഈ നമ്പർ ഉപയോഗിച്ച് Y കമ്പനിക്ക് ഉടമയെ (നിയമവിരുദ്ധ വിതരണക്കാരനെ) കണ്ടെത്താനും തുടർന്ന് തുടർനടപടി സ്വീകരിക്കാനും കഴിയും !!സാധാരണ രീതിയിൽ ഈ നമ്പരുകൾ നീക്കം ചെയ്യാൻ കഴിയില്ല (വാട്ടർ മാർക്കിംങ്ങ് പോലെ ) കാരണം ഇത് പൈറസി തടയുന്നതിനുള്ള ഒരു പ്രധാന വിവരമാണ് .

അതുകൊണ്ടാണ് ഓരോ വ്യക്തിയോടും സെറ്റ് ടോപ്പ് ബോക്‌സ് സ്ഥാപിക്കാൻ പ്രേരണ നൽകുന്നത് .അതുവഴി യുണീക് നമ്പർ ഉപയോഗിച്ച് പൈറസി തടയാനാകും. ഇതുകൂടാതെ, ടിആർപി റേറ്റിംഗ് കണക്കാക്കാനും യുണിക് നമ്പർ സഹായകമാണ്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ഗൗതമ ബുദ്ധൻ്റെ പ്രതിമകളിലും മറ്റ് കലാരൂപങ്ങളിലും ശ്രദ്ധിച്ചാൽ ചെറുതും , ഇറുകിയതുമായ വളയങ്ങൾ ഉപയോഗിച്ച് അതിൻ്റെ തലമുടി ഭാഗം ചിത്രീകരിച്ചിരിക്കുന്നത് കാണാം . എന്തിനാണത് ?⭐

👉സിദ്ധാർത്ഥ ഗൗതമബുദ്ധൻ തൻ്റെ കൊട്ടാര ത്തിൽ നിന്ന് ജ്ഞാനോദയം നേടുന്നതിനായി തൻ്റെ മുടി മുറിച്ചിരുന്നുവെന്നാണ് ചരിത്ര ങ്ങളിൽ സൂചിപ്പിക്കുന്നത് . എന്നാൽ ഗൗതമ ബുദ്ധൻ്റെ പ്രതിമകളിലും മറ്റ് കലാരൂപങ്ങളിലും ശ്രദ്ധിച്ചാൽ ചെറുതും , ഇറുകിയതുമായ വളയങ്ങൾ ഉപയോഗിച്ച് അതിൻ്റെ തലമുടി ഭാഗം ചിത്രീകരിച്ചിരിക്കുന്നത് കാണാം .

കൃത്യമായി പറഞ്ഞാൽ ബുദ്ധൻ്റെ തലയിൽ ഏകദേശം 108 വളയങ്ങൾ ഉണ്ട് . എന്തുകൊ ണ്ടാണ് കലാകാരന്മാർ ബുദ്ധനെ ചെറിയ വളയങ്ങളോടെ ചിത്രീകരിക്കുന്നത് എന്നതിന് പിന്നിൽ നിരവധി വിശ്വാസങ്ങളുണ്ട്. ആ വളയ ങ്ങൾ ചെറിയ മുടിയല്ലെന്നും യഥാർത്ഥ ത്തിൽ 108 ഉണങ്ങിയ ഒച്ചുകൾ ആണെന്നു മാണ് പ്രബലമായ വിശ്വാസം . അതിന് പിന്നിലെ കഥ ഇങ്ങനെ .

ബുദ്ധൻ ബോധി വൃക്ഷത്തിൻ കീഴിൽ ധ്യാന ത്തിലിരിക്കുമ്പോൾ ഒരു കൊടുങ്കാറ്റ് ഉയർന്നു വരികയും അദ്ദേഹത്തിൻ്റെ ഏകാഗ്രതയെ അത് തടസ്സപ്പെടുത്തുമെന്ന ഭീഷണി ഉയർന്നപ്പോൾ മഴയിൽ നിന്നും കാറ്റിൽ നിന്നും അദ്ദേഹത്തെ സംര ക്ഷിക്കാൻ ഒരു കൂട്ടം ഒച്ചുകൾ തലയി ലേക്ക് ഇഴഞ്ഞു കയറി സംരക്ഷിത കവചം പോലെയുള്ള ഒരു പാളി ഉണ്ടാക്കി എന്നാണ് ഐതി ഹ്യം പറയുന്നത്. മഴയ്ക്ക് പകരം ചൂട് ആണെന്നും സൂര്യരശ്മികൾ ശിരസ്സിലേക്കാ യിരുന്നു പതിയാതിരിക്കാനാണ് ഒച്ചുകൾ ബുദ്ധൻ്റെ തലയിൽ കയറി അവിടെ ഇരിക്കു ന്നത് എന്നും ചില കഥകളിൽ പറയപ്പെടുന്നു .

ഇത് വഴി വഴുവഴുപ്പുള്ള ശരീരം ബുദ്ധൻ്റെ മിനുസമാർന്നതും , നഗ്നവുമായ ചർമ്മത്തെ തണുപ്പിക്കാൻ സഹായിച്ചു . തലയിലെ ഒച്ചുകൾ ഷെല്ലുകളുടെ വൃത്തിയുള്ള തൊപ്പി പോലെ കാണപ്പെട്ടു.ഒച്ചിൻ്റെ തണുത്തതും , നനഞ്ഞ തുമായ ശരീര സാന്നിധ്യം ബുദ്ധൻ്റെ ധ്യാനം മണിക്കൂറുകളോളം തുടരാൻ സഹായിച്ചു. ബുദ്ധൻ ധ്യാനത്തിൽ നിന്ന് ഉയർന്നപ്പോൾ 108 ഒച്ചുകളുടെ തൊപ്പിയാണ് അദ്ദേഹം ധരിച്ചിരി ക്കുന്നതെന്ന് അദ്ദേഹത്തിന്ന് മനസ്സിലായി . ബുദ്ധൻ്റെ ജ്ഞാനോദയത്തിലേക്കുള്ള പാത യിൽ ശ്രദ്ധ വ്യതിചലിക്കാത്ത അന്തരീക്ഷം സൃഷ്ടിക്കാൻ തങ്ങളെ കൊണ്ട് കഴിയുന്ന രീതിയിൽ അവ സഹായിച്ചു എന്നാണ് വിശ്വാസം .

ഒച്ചുകൾ ബുദ്ധനുവേണ്ടി പ്രവർത്തിച്ചതിനാൽ അവരെ ആദരിക്കാൻ അവരുടെ ത്യാഗത്തെ ഓർമ്മിപ്പിക്കുന്നതിനായി ബുദ്ധ പ്രതിമകളിലും മറ്റ് രൂപങ്ങളിലും അവയെ പ്രദർശിപ്പിക്കാൻ തുടങ്ങി .മനുഷ്യൻ്റെ മിഥ്യാധാരണയുടെയും , അജ്ഞതയുടെയും രൂപകമായി പലപ്പോഴും മുടി ഉപയോഗിക്കാറുണ്ട്. അതിനാൽ, ഇതിനെ " അജ്ഞതയുടെ കളകൾ " എന്ന് വിളിക്കുന്നു . തല മൊട്ടയടിക്കുന്നത് പ്രതീകാത്മകമായി ആ മിഥ്യാധാരണകളിൽ നിന്നും അജ്ഞതയിൽ നിന്നും മുക്തി നേടുന്നതിനെ പ്രതിനിധീകരിക്കു ന്നു. ശരിയായ ധാരണയുടെയും , പ്രബുദ്ധതയു ടെയും നിലവാരം കൈവരിക്കുന്നതിന്, നമ്മുടെ ശരീരവും മനസ്സും വൃത്തിയായി സൂക്ഷിക്കണ മെന്ന് വിശ്വസിക്കപ്പെടുന്നു.

അതുകൊണ്ടാണ് തല മൊട്ടയടിച്ച ബുദ്ധഭിക്ഷു ക്കളെ നാം പലപ്പോഴും കാണുന്നത്. ഈ ചെറിയ ജീവികളിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ച സംര ക്ഷണത്തെയും ബഹുമാനത്തേയും സൂചിപ്പി ക്കുന്നു. ഇത് വഴി പ്രകൃതിയും ആത്മീയതയും തമ്മിലുള്ള യോജിപ്പിൻ്റെ ഒരു ബോധം നൽകു ന്നു . എല്ലാ ജീവ ജാലങ്ങളുടെയും പരസ്പര ബന്ധത്തെ ഉയർത്തിക്കാട്ടുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉തീവണ്ടികളിൽ, ബസ്സുകളിൽ പാട്ടുപാടി ഭിക്ഷ എടുത്ത് ജീവിക്കുന്ന ആളുകൾ സാധാരണ ഉപയോഗിക്കുന്ന ഒരു സംഗീത ഉപകരണമാണ് ചപ്ലാംകട്ട .മരത്തടിയിൽ തീർത്ത ചെറിയ ഒരു സംഗീതോപകരണമാണ് ഇത്. പഴയ കാലത്ത് തെരുവുഗായകർ ഇവ ഉപയോഗിച്ചിരുന്നു. ഇതിനു രണ്ടു ഭാഗങ്ങളുണ്ട്. തള്ളവിരലിൽ ഒരു ഭാഗവും മറ്റു വിരലുകളിൽ രണ്ടാമത്തെ ഭാഗവും കോർത്തുപിടിച്ച് രണ്ടും തമ്മിൽ വിരലുകളുടെ ചലനത്തിലൂടെ താളത്തിൽ കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കുക യാണ് ചെയ്യുക. കോരികയുടെ ആകൃതിയോ ചതുരക്കട്ടയുടെ ആകൃതിയോ ആണ് ഇതിനുണ്ടാകുക. ചില ചപ്ലാക്കട്ടകളിൽ കിലുങ്ങുന്ന ലോഹത്തകിടുകളും ഉണ്ടാകും.
പുരാണ കഥാപാത്രങ്ങളിൽ നാരദൻ്റെ കയ്യിലെ പ്രധാന സംഗീതോപകരണമാണ് ചപ്ലാം കട്ട

Читать полностью…

#ജിജ്ഞാസാ(JJSA)

പള്ളി സ്ഥാപനത്തിനു ശേഷം വർഷങ്ങൾക്ക് ശേഷം അക്കാലത്തെ തെക്കുംകൂർ രാജാവായ ഉദയവർമ്മ കാഞ്ഞിരപ്പള്ളി സന്ദർശിക്കവേ പള്ളിയിലെ കൽവിളക്കിൽ തിരി തെളിയിക്കാതെ കാണുകയും അതിന് കാരണം അന്വേഷിക്കുകയും ചെയ്തു. സ്ഥിരമായി ഈ വിളക്ക് ജ്വലിപ്പിച്ച് നിർത്തുന്നതിനുള്ള എണ്ണ ചെലവിടാനുള്ള ശേഷി തങ്ങൾക്കില്ല എന്ന് നസ്രാണികൾ അറിയിച്ചതിനെ തുടർന്ന് ഓടിൽ തീർത്ത ചോതന (അളവുപാത്രം) പള്ളിക്ക് സംഭാവന ചെയ്യുകയും എണ്ണ അളക്കുന്നതിന് ഈ ചോതന മാത്രം ഉപയോഗിക്കണമെന്ന് കല്പിക്കുകയും ചെയ്തു. കൂടാതെ:

"അരുളി കല്പിക്കുകയാൽ നമ്മുടെ തൊമ്മി മാപ്പിള കണ്ടെന്നാൽ താങ്കളുടെ പള്ളിക്ക് വിളക്കുവപ്പിന് വകയായിട്ട് ചോതനയും വെയ്പ്പിച്ച് കുടം ഒന്നിന് അരയ്ക്കാൻ ഇടങ്ങഴി വെളിച്ചെണ്ണ വീതം എടുത്തു കൊള്ളുമാറു കല്പിച്ച് തരവും എഴുതിക്കൊടുത്ത് കൊല്ലം 697-ാം ആണ്ട് കന്നി ഞായർ 4-ാം തീയതി കാഞ്ഞിരപ്പള്ളി ഇടത്തിൽ ഇരുന്നരുളി കല്പിച്ച വേക്ക് ........."

ഈ കല്പനപ്രകാരം കാഞ്ഞിരപ്പള്ളി അങ്ങാടിയിൽ വില്പനയാകുന്ന ഓരോ ചോതന എണ്ണയ്ക്കും രണ്ടു തുടം എണ്ണ പള്ളിയിലെ വിളക്കു തെളിക്കാനായി മാറ്റിവയ്ക്കണം എന്നത് പ്രാബല്യത്തിലായി.

പഴയ നസ്രാണി കുടുംബങ്ങളിൽ ചിലരൊക്കെയും ചോതന എന്ന അളവു പാത്രം ഇന്നും സൂക്ഷിച്ചുവച്ചിരിക്കുന്നു.

ചിത്രത്തിൽ കാണുന്നത് കോട്ടയത്ത് കൊല്ലപറമ്പിൽ മാത്തുച്ചൻ PK Mathew സൂക്ഷിച്ചിരിക്കുന്ന കളിമണ്ണിൽ നിർമ്മിച്ച പുറംപട്ട കെട്ടിയ ചോതനയാണ്.

📌 കടപ്പാട് : ചരിത്ര പഥങ്ങളിലൂടെ

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഒരു വ്യക്തിക്ക് പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുമ്പോൾ മറ്റുള്ളവരുടെ സാന്നിധ്യത്തിൽ മൂത്രമൊഴിക്കാൻ കഴിയാത്ത ഒരു തരം ഫോബിയയാണ് Paruresis . അതായത് മൂത്രം ഒഴിക്കുമ്പോൾ മറ്റൊരു വ്യക്തി അടുത്ത് ഉണ്ടെകിൽ മൂത്രം പോകാത്ത അവസ്ഥ .7% പുരുഷന്മാരും Paruresis എന്ന ഉത്കണ്ഠാ രോഗം ഉള്ളവരാണ്. മലവിസർജ്ജനത്തെ ബാധിക്കുന്ന അവസ്ഥയെ Parcopresis എന്നും പറയുന്നു .

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഇന്ത്യൻ സംസ്ഥാനമായാ ഗുജറാത്തിന് ആ പേര് ലഭിക്കാൻ കാരണക്കാരായ വിഭാഗമാണ് Gujjar - ഗുർജർ .ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ താമസിക്കുന്ന ഒരു കാർഷിക വംശ സമൂഹമാണ് ഗുർജർ .
പരമ്പരാഗതമായി നാടോടികളായി കൃഷി ചെയ്ത് നടക്കുന്ന ആളുകളാണ് എങ്കിലും, എട്ടാം നൂറ്റാണ്ടിലും ഒമ്പതാം നൂറ്റാണ്ടിലും ഈ പ്രദേശങ്ങൾ ഭരിച്ചവരും നിരവധി രാജ്യങ്ങളുടെയും , രാജവംശങ്ങളുടെയും സ്ഥാപകരുമാണ് .ബ്രിട്ടീഷുകാരുടെ വരവിന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഗുജറാത്ത് ഗുർജരദേശ എന്നും രാജസ്ഥാൻ ഗുർജരാത്ര എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ഏതാണ്ട് CE 570 കാലഘട്ടത്തിൽ അന്നത്തെ ഗുർജരാത്ര അതായത് ഇന്നത്തെ രാജസ്ഥാനിൽ ഒരു ഗുർജാര സാമ്രാജ്യത്തിൽ നിന്നാണ് ഇവർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയതായി വിശ്വസിക്കപ്പെടുന്നത്.

ഗുർജറുകൾ ഭാഷാപരമായും , മതപരമായും വളരെ വ്യത്യസ്തരാണ്. അവർക്ക് താമസിക്കുന്ന പ്രദേശത്തിന്റെയും , രാജ്യത്തിന്റെയും ഭാഷ സംസാരിക്കാൻ കഴിയുമെങ്കിലും, ഗുർജറുകൾക്ക് അവരുടെ സ്വന്തം ഭാഷയുണ്ട്. അവരുടെ ഭാഷയെ ഗുജാരി എന്നറിയപ്പെടുന്നു. മാത്രവുമല്ല ഹിന്ദുമതം, ഇസ്ലാം, സിഖ് മതങ്ങളും ഇവർ പിന്തുടരുന്നുണ്ട്.

ഹിന്ദു ഗുർജറുകൾ കൂടുതലായി കാണപ്പെടുന്നത് ഇന്ത്യൻ സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ്, പഞ്ചാബ് , മഹാരാഷ്ട്ര എന്നിവിടങ്ങളിലും
മുസ്ലീം ഗുർജറുകൾ കൂടുതലായും കാണപ്പെടുന്നത് പാക്കിസ്ഥാനിലെ പഞ്ചാബിലുമാണ്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇന്ത്യക്കാരിയുടെ പേരിലാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 46 കാരി സ്മിത ശ്രീവാസ്തവയുടെ മുടിക്ക് 7 അടി 9 ഇഞ്ച് നീളമുണ്ടെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ ഡ്‌സ് ഔദ്യോഗികമായി കണക്കാക്കി.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം, സ്മിത സാധാര ണയായി ആഴ്ചയില്‍ രണ്ട് തവണ മാത്രമാണ് മുടി കഴുകുന്നത്. കഴുകല്‍, ഉണക്കല്‍, സ്‌റ്റൈലിംഗ് എന്നിവ ഉള്‍പ്പെടെ യുള്ള മുടിയുടെ പരിചരണത്തിനായി ഓരോ തവണയും മൂന്നു മണിക്കൂര്‍ വരെയാണ് ഇവര്‍ ചെലവഴിക്കാറ്.

Читать полностью…

#ജിജ്ഞാസാ(JJSA)

സാക്ഷ്യങ്ങളും ആണ് അടിസ്ഥാനം.ആയതിനാല്‍ "ഒറ്റമൂലി എന്നോ ദിവ്യ ഔഷധം എന്നോ കരുതി അകത്താക്കുന്നതില്‍ അപകട സാധ്യത ഇല്ലാതെ ഇല്ല.ഒരു പഠനത്തില്‍ പറയുന്നത് ഈ എക്സ്ട്രാക്റ്റ്ല്‍  "highly cytotoxic" ആയ വസ്തുക്കള്‍ അടങ്ങുന്നു എന്നാണു.ഇതിനാല്‍ ആണ് കാന്‍സര്‍ കോശങ്ങളെ കൊല്ലുന്നതു, ഫലത്തില്‍ കീമോ തെറാപ്പി മരുന്നുകളുടെ അതെ പ്രവര്‍ത്തനം ആണ് ഈ പദാര്‍ത്ഥം ചെയ്യുന്നത്.അത് കൊണ്ട് ഇങ്ങനെ ഇല തിളപ്പിച്ച് കഴിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ള വാദം തെറ്റാവാന്‍ ആണ് എല്ലാ സാധ്യതകളും. പല വിധ കാന്‍സര്‍ കള്‍ക്ക് പല വിധ കാരണങ്ങളും സവിശേഷതകളും ആണ് ഉള്ളത്.അത് കൊണ്ട് തന്നെ ഈ പറഞ്ഞ പദാര്‍ഥങ്ങള്‍ എല്ലാ വിധ കാന്‍സര്‍ നും ഉള്ള മരുന്ന് ആവാന്‍ ഉള്ള സാദ്ധ്യതകള്‍ കുറവാണ്.ഓണ്‍ലൈന്‍ പരതിയതില്‍ കണ്ടെത്തിയ പഠനങ്ങള്‍ തന്നെ ചിലതരം രക്താര്‍ബുദം,ലിംഫോമ എന്നിവക്കെതിരെയുള്ള പ്രയോഗസാ്യതയെപ്പറ്റി മാത്രമാണ് സൂചിപ്പിച്ചിരിക്കുന്നത്.മറ്റു ചില കാന്‍സര്‍കളെ കുറിച്ച് പഠനങ്ങള്‍ കുറവാണ്. ചിലതാവട്ടെ മൃഗങ്ങളില്‍ മാത്രം ഉള്ള പഠനങ്ങള്‍ ആണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഓരോ പദാര്‍ത്ഥവും പ്രത്യേകം വേര്‍തിരിച്ചു മരുന്നുകള്‍ ആക്കി ഉചിതമായ രീതിയില്‍ ഉപയോഗ യുക്തം ആക്കുക ആയിരിക്കും ഉചിതം (ഉദാ:മലേറിയയ്ക്ക് മരുന്ന് കഴിക്കുന്ന ഒരാളുടെ ശരീരത്തില്‍ കാന്‍സര്‍ ചികില്‍സയുടെ ഫലം ഉണ്ടാക്കേണ്ടതില്ലല്ലോ.)ഇല തിളപ്പിച്ച് കഴിച്ചാല്‍ മരുന്നാവുമോ?കാന്‍സര്‍ ചികില്‍സയ്ക്കു ഉപയോഗിക്കുന്ന പ്രമുഖ മരുന്നായ വിന്ക്രിസ്ടിന്‍ മരുന്നു ശവംനാറി ചെടിയില്‍ശവംനാറിനിന്നുള്ള വിന്കാ ആല്‍ക്കലോയിഡ് പദാര്‍ഥത്തില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത് എന്നാല്‍ ഇതിന്റെ ഇല കടിച്ചു തിന്നാന്‍ ആരും ശ്രമിച്ചതായി അറിയില്ല.ഓരോ മരുന്നും ഏതു രൂപത്തില്‍ എത്ര അളവില്‍ എങ്ങനെ പ്രയോഗിക്കെണ്ടതാണ് എന്ന് ശാസ്ത്രീയമായി അറിയേണ്ടതുണ്ട്.ഉദാ: ചില മരുന്നുകള്‍ വായിലൂടെ കഴിക്കുമ്പോള്‍ (ചിലത് ഗുളിക മാത്രമായും,ചിലതും ദ്രവമരുന്ന് മാത്രമായോ ചിലത് രണ്ടു രൂപത്തിലോ ഉണ്ടായിരിക്കും, ഇതിനൊക്കെ പ്രസക്തി ഉണ്ട്) ചിലത് ഇന്‍ജെക്ഷന്‍ ആയി ആയിരിക്കും നല്‍കുക.ഇങ്ങനെ ഒക്കെ പ്രത്യേകം നല്‍കുന്നതിന് പിന്നിലും ചില ശാസ്ത്രീയ വശങ്ങള്‍ ഉണ്ട് ഉദാ വായിലൂടെ കഴിക്കേണ്ട ഗുളിക കലക്കി ഇന്‍ജെക്ഷന്‍ നല്‍കുകയോ ഇന്‍ജെക്ഷന്‍ മരുന്ന് പൊട്ടിച്ചു കുടിക്കുകയോ ചെയ്യുന്നത് ആശാസ്യമാവില്ല.അത് പോലെ ഡോസ്മായി ബന്ധപ്പെട്ടു ഓരോ മരുന്നിനും പല എഫെക്റ്റ് ആയിരിക്കും.ഉദാ: മുന്‍പ് പറഞ്ഞ സസ്യത്തില്‍ നിന്ന് തന്നെ വേര്‍തിരിക്കുന്ന ഡിജിറ്റാലിസ് മരുന്ന് പല ഡോസില്‍ പല എഫക്റ്റ് ആണ് ഉണ്ടാക്കുക അല്പം ഡോസ് കൂടിയാല്‍ മരണം വരെ സംഭവിക്കാം!ഡോസ് ഒക്കെ കൃത്യമായി നിശ്ചയിക്കാന്‍ കഴിയില്ലത്തതിനാല്‍ ഇത്തരം ഒരു കലക്കി കുടിക്കല്‍ ശാസ്ത്രീയമായി കണക്കാക്കാന്‍ കഴിയില്ല. ഗുണം ഉണ്ട് എങ്കിലും ഉപയോഗിക്കാന്‍ പാടില്ല എന്നാണോ പറഞ്ഞു വരുന്നത്? എന്തെങ്കിലും ഗുണ ഫലം ഉള്ളത് കൊണ്ട് മാത്രം ഒരു ഔഷധ വസ്തു രോഗിയില്‍ പ്രയോഗിക്കപ്പെടുന്നത് ശാസ്ത്രീയ രീതി അല്ല .നിശ്ചിത സുരക്ഷ ഉണ്ടെന്നു കണ്ടെത്തി ഫലപ്രദമായി ഉപയോഗിച്ച് പോന്ന മരുന്നുകള്‍ പോലും പിന്നീട് നിരോധിക്കപ്പെട്ടിട്ടുള്ളത് അവയ്ക്ക് ഗുണം ഇല്ലാത്തത് കൊണ്ടല്ല,ആധുനിക വൈദ്യശാസ്ത്രം നിരന്തരം മരുന്നുകളെ പഠിക്കുന്നതിന്റെ ഭാഗമായി അപൂര്‍വമായതും,ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉള്ളതും ആയ പുതിയ എന്തേലും ദോഷം കണ്ടു പിടിക്കപ്പെടുമ്പോള്‍ ഭൂരിഭാഗത്തിനും ഗുണം ഉണ്ടാക്കുന്ന ചില മരുന്നുകള്‍ പോലും പിന്നീട് ഉപയോഗിക്കാതെ ഇരുന്നിട്ടുണ്ട്.അതിനാല്‍ ചില രോഗങ്ങള്‍ക്ക് എതിരെ ഉള്ള പ്രവര്‍ത്തനം ഉണ്ടെന്നതിനാലും ,പ്രകൃതിദത്തം ആണെന്ന് വിശ്വസിക്കുന്നത് കൊണ്ടും മാത്രം മറ്റു പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നും തികച്ചും സുരക്ഷിതമാണ് എന്നും കരുതുന്നത് മൌഢൃം ആവും.ഇതൊരു ഒറ്റമൂലി/അത്ഭുത ഔഷധം ആണെന്ന് ഉള്ള മഹത്വവല്‍ക്കരണവും പ്രചാരണവും ശാസ്ത്രാടിസ്ഥാനത്തില്‍ ഉള്ളത് അല്ല! പല വിധത്തില്‍ ഉള്ള ഔഷധ ഗുണങ്ങള്‍ ഉള്ള സ്ഥിതിക്ക് അനാവശ്യമായ ചില മരുന്നുകള്‍ രോഗം ഇല്ലാത്ത ആളില്‍ എത്തി പ്രഭാവം ഉണ്ടാക്കുന്നത് ആരോഗ്യപരം ആവണം എന്നില്ല.അതിനാല്‍ ഈ മരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടങ്ങിയിരിക്കുന്ന ഔഷധ വസ്തുക്കളെ പ്രത്യേകം വേര്‍ തിരിച്ചു എടുത്തു ശാസ്ത്രീയമായി പഠിച്ചു ഉപയോഗയുക്തം ആക്കുന്നതിലെക്കായി ശാസ്ത്ര ലോകം പ്രത്യേക ശ്രദ്ധ ചെലുത്തട്ടെ.ഒരു കാരണവശാലും എഴുതി തള്ളാന്‍ പാടുള്ളതല്ല. .അതിനുള്ള നടപടി സര്‍ക്കാരും ഏറ്റെടുത്തു നടത്തട്ടെ. പിന്നെ ആധുനിക വൈദ്യ ശാത്രം കൈകാര്യം ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ ഇത് കുറിപ്പടി ആയി എഴുതി കൊടുക്കാനോ ആധികാരികം അല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാനോ എനിക്കോ സഹ ഡോക്ടര്‍മാര്‍ക്കോ നിയമപരമായും ധാര്‍മ്മികമായും അവകാശം ഇല്ല.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഇരുപത്തഞ്ച് അടിവരെ ഉയരത്തിൽ ശാഖകളോടെ പന്തലിച്ചു വളരുന്ന ഒരു മരമാണ് ലക്ഷ്മിതരു (ശാസ്ത്രീയനാമം: Simarouba glauca). പാരഡൈസ് മരം എന്നും അറിയപ്പെടുന്ന ഇവയുടെ ജന്മദേശം അമേരിക്കയാണ്. പൂക്കാലം മാർച്ച്‌ ഏപ്രിൽ മാസങ്ങളിലാണ്. മഞ്ഞനിറഞ്ഞ വെള്ളനിറമുള്ള പൂക്കളാണ് ഇവയ്ക്ക്. ചെറിയ ഞാവൽപ്പഴത്തിന്റെ രൂപമുള്ള കായകൾ പഴുക്കുമ്പോൾ ചുവപ്പുനിറമാവും. ഭക്ഷ്യയോഗ്യമായ കായകൾ മധുരമുള്ളതാണ്‌. പഴക്കാലത്ത്‌ ധാരാളം പക്ഷികൾ ഇവ തേടി എത്താറുണ്ട്. കുരുവിൽനിന്നും കിട്ടുന്ന എണ്ണ ഭക്ഷ്യയോഗ്യമാണ്‌. എണ്ണയിൽ കൊഴുപ്പ്‌ കുറവാണ്‌. വിത്തുമുളപ്പിച്ചും കമ്പുനട്ടും പതിവച്ചും വംശവർദ്ധനനടത്താം. ഇടതൂർന്ന വേരുകൾ മണ്ണൊലിപ്പിനെ തടയാൻ നല്ലതാണ്‌. നിറഞ്ഞുനിൽക്കുന്ന ഇലകൾ വേനൽക്കാലത്ത്‌ ചുറ്റുമുള്ള മണ്ണ്‌ അധികം ചൂടാവാതെ സംരക്ഷിക്കുന്നു.ലക്ഷ്മിതരു എന്ന മരത്തിന്റെ ഇല തിളപ്പിച്ച വെള്ളം കുടിച്ചാല്‍ കാന്‍സര്‍ സൌഖ്യം ഉണ്ടാവും എന്ന പ്രചാരണം മെസേജായും ഓണ്‍ലൈന്‍ വാര്‍ത്തകളായും പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ലക്ഷ്മി തരു എന്ന വൃക്ഷം ഒരു പക്ഷെ കല്പവൃക്ഷം ആയ തെങ്ങിന്റെ കാര്യം പറഞ്ഞത് പോലെ വിവിധ ഗുണഗണങ്ങള്‍ ഉള്ള ഒന്നുതന്നെയാണ്. വളരെ വൈവിധ്യമാര്‍ന്ന ഔഷധ ഘടകങ്ങളും , എന്തിനു ബയോ ഇന്ധനം ആക്കാന്‍ ഉതകുന്ന ഘടകങ്ങളും ഈ മരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടങ്ങിയിരിക്കുന്നു എന്നത് ഒരു ശാസ്ത്ര സത്യം തന്നെയാണ്. എന്നാല്‍ ഈ മരത്തിന്റെ വിവിധ ഭാഗങ്ങളെ പല അസുഖങ്ങള്‍ക്കും ഒറ്റമൂലിയായും ദിവ്യൗഷധമായും പ്രചരിക്കുന്ന വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിക്കുകയാണ്. ഈ മരം കണ്ടു വന്നിരുന്ന തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ തദ്ദേശീയര്‍ ഇതിനെ, Paradise Tree, Bitterwood,dysentery bark എന്നീ പേരുകളാല്‍ വിശേഷിപ്പിക്കുന്നു.1713 ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ ആണ് ഈ ജീനസ് നാമകരണം ചെയ്തത്,1725 കാലഘട്ടങ്ങളില്‍ ഈ മരത്തിന്റെ പുറം തോട് ഫ്രാന്‍സില്‍ എത്തിക്കുകയും ദിസ്സെന്റ്രി യുടെ ചികില്‍സയ്ക്കു ആയി ഉപയോഗിക്കുകയും ചെയ്തു.പല രാജ്യങ്ങളിലും ഇത് പല വിധ അസുഖങ്ങള്‍ക്ക് ഉള്ള നാട്ടു മരുന്നായി ഉപയോഗിച്ച് പോരുന്നു എന്നത് ചരിത്രം.ഇന്ത്യയില്‍ ഈ വൃക്ഷം ബയോ ഡീസല്‍ ഉല്‍പ്പാദനത്തിനു വേണ്ടി ആണ് പ്രധാനമായും എത്തിച്ചത്,ആഗോള താപനം തടയാനായി മഹാരാഷ്ട്രയില്‍ ഈ വൃക്ഷം അമേരിക്കയില്‍ നിന്ന് എത്തിച്ചു വെച്ച് പിടിപ്പിച്ചു. 2010 കാലയളവില്‍ നാഷണല്‍ ഫിലിംസ് ഡിവിഷന്‍ ജൈവ ഇന്ധനം ആയി ഉള്ള ഇതിന്റെ ഗുണ ഗണങ്ങളെ വര്‍ണ്ണിക്കുന്ന ഡോകുമെന്ററി പുറത്തിറക്കിയിരുന്നു.എന്നാല്‍ കാര്‍ഷിക ഗവേഷകര്‍ ആയ ഡോ:ശ്യാമസുന്ദര്‍ ജോഷിയും ഭാര്യ ഡോ:ശാന്ത യും ആണ് ഈ വൃക്ഷത്തിന്റെ മറ്റു ഉപയോഗങ്ങളെ കുറിച്ച് കൂടുതല്‍ പഠനം നടത്തുകയും പ്രചരണം കൊടുക്കുകയും ചെയ്തത്.ഇതേ തുടര്‍ന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനം ഈ മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ മുന്‍ കൈ എടുക്കുകയും ഇതുമായി ബന്ധപ്പെട്ട ചില പേറ്റന്റ്കള്‍ കൈവശമാക്കുകയും ചെയ്തിരുന്നു.ഈ പ്രസ്ഥാനം ആണ് ലക്ഷ്മി തരു എന്ന പേര് ഈ വൃക്ഷത്തിന് നല്‍കിയത് എന്ന് പറയപ്പെടുന്നു.ഇപ്പോള്‍ പ്രചരിക്കുന്ന അവകാശവാദങ്ങള്‍Simarouba  Glauca DC എന്ന മരത്തില്‍ നിന്നും ഉണ്ടാക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ക്ക്,അവിശ്വസനീയമായ രീതിയില്‍ വിവിധ രോഗങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തനം ഉണ്ടെന്നാണ് പ്രചരണം.ലിസ്റ്റ് കേട്ടാല്‍ കണ്ണ് തള്ളി പോവും...വഴിയോരത്തു മരുന്ന് വില്‍ക്കുന്ന ലാട വൈദ്യന്റെ വാചകമടി പോലെയും തോന്നാം. ബാക്ടീരിയ ഉണ്ടാക്കുന്ന അസിഡിറ്റി,പലതരം കാന്‍സര്‍,പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവ ഉണ്ടാക്കുന്ന മലേറിയ,ഹെര്‍പ്പിസ് ,ഹെപ്പറ്റ്റ്റിസ് പോലുള്ള വൈറല്‍ രോഗങ്ങള്‍,എന്റമീബ ഉണ്ടാക്കുന്ന വയറുകടി, പ്രമേഹം തുടങ്ങി റുമറ്റൊയിഡ് ആർതെട്രിസ് വരെ !!പലവിധ കൈകാര്യം ചെയ്യുന്ന ഒരു അത്ഭുത മരുന്ന് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ അത് ഒരു വ്യാജ വാര്‍ത്ത ആവാനേ ഇട ഉള്ളൂ എന്നാണു കരുതിയത്.എന്നാല്‍ വിശദമായി അറിഞ്ഞപ്പോള്‍ പലതിലും അല്പം കഴമ്പ് ഉണ്ട് എന്നാണു കണ്ടെത്തിയത്!! പൊതുവില്‍ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ആധുനിക വൈദ്യ ശാസ്ത്രം പ്രയോഗിക്കുന്ന മരുന്നുകള്‍ മുഴുവന്‍ കൃത്രിമമായി പരീക്ഷണ ശാലയില്‍ നിര്‍മ്മിച്ചെടുക്കുന്ന രാസവസ്തുക്കള്‍ മാത്രം ആണെന്നാണ്.എന്നാല്‍ പ്രയോഗത്തില്‍ ഉള്ള പല പ്രമുഖ മരുന്നുകളും പ്രകൃതിജന്യമായ സൂക്ഷ്മജീവികളില്‍ നിന്നും സസ്യജന്തുജാലങ്ങളില്‍ നിന്നും ഒക്കെ വേര്‍തിരിച്ചു എടുത്തിട്ടുള്ളവ ആണ്.പക്ഷെ അവയൊക്കെ വെറുതെ ഇലയും മറ്റും ഇടിച്ചു പിഴിഞ്ഞ് സത്ത് എടുക്കുക അല്ല ആ രാസപദാര്‍ത്ഥം എന്താണെന്ന് കണ്ടെത്തി ശുദ്ധീകരിച്ചു വേര്‍തിരിച്ചു അതിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി പ്രയോഗ സാധ്യത മനസ്സിലാക്കി മൃഗങ്ങളിലും , മനുഷ്യരിലും പരീക്ഷിച്ചു നിരീക്ഷിച്ചു പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തി പലതരം ശാസ്ത്ര പ്രക്രിയകള്‍ക്കും വിധേയമാക്കി ദീര്‍ഘ നാളുകള്‍ക്കു ശേഷം മാത്രം ആണ് ഉപയോഗയുക്തം ആക്കുന്നത്.ചരിത്ര പ്രധാനമായ പെനിസിലിന്‍ ആന്റിബയോട്ടിക്കിന്റെ കണ്ടെത്തല്‍ പെനിസിലിയം നോട്ടെറ്റം എന്ന ഫംഗസില്‍ നിന്നാണ്,ജീവന്‍രക്ഷാ ഔഷധം ആയ സ്ട്രെപ്ടോകൈനെസ് ഒരു

Читать полностью…

#ജിജ്ഞാസാ(JJSA)

👉എണ്ണമയമുള്ള ചർമ്മക്കാരിലാണ് മുഖക്കുരു അധികവും കാണപ്പെടുന്നത്. മുഖത്തെ രോമകൂപങ്ങൾക്കിടയിൽ അഴുക്കു നിറയുന്നതുകൊണ്ടും മുഖത്ത് ഈർപ്പം നിലനിർത്തുന്ന സെബേഷ്യസ് ഗ്രന്ഥിയുടെ പ്രവർത്തനത്തകരാറുകൾക്കൊണ്ടും അണുബാധകൊണ്ടും മുഖക്കുരു ഉണ്ടാകാം. ശരീരത്തിലെ ആൻഡ്രജൻ ഹോർമോണുകൾ സെബേഷ്യസ് ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് വലുതാക്കുകയും അവയിൽ നിന്ന് സെബം എന്നറിയപ്പെടുന്ന എണ്ണമയമുള്ള വസ്തു ഉല്പാദിപ്പിക്കുകയും ചെയ്യുന്നതാണ് മുഖക്കുരുവിന് കാരണമാകുന്നത്. ഈ മാറ്റത്തിന് അനുസൃതമായി ചർമ്മത്തിന്റെ ആവരണങ്ങളിലും സെബേഷ്യസ് ഗ്രന്ഥികളുമായി ചേർന്നിരിക്കുന്ന രോമകൂപങ്ങളിലും മാറ്റങ്ങൾ ഉണ്ടാവും. രോമകൂപങ്ങളുടെ ഭാഗമായ കോശങ്ങൾ വളരെ വേഗം കൂട്ടത്തോടെ മൃതമായി അടരുകയും ചെയ്യും. ഈ മൃതകോശങ്ങളും സെബവും ചേർന്ന് കട്ടപിടിക്കുകയും ചെറിയ കുരുക്കളായി മാറുകയും ചെയ്യും. ചർമ്മത്തിൽ സാധാരണമായി കാണപ്പെടുന്ന പ്രൊപിനോ ബാക്ടീരിയ ആക്നേസ് (പി. ആക്നെ) കട്ടപിടിച്ച രോമകൂപങ്ങളിലേക്ക് ചേക്കേറുകയും വളർന്ന് പെരുകാൻ തുടങ്ങുകയും ചെയ്യുന്നതോടെ മുഖക്കുരു രൂപമെടുക്കും. ഇത് ഉണ്ടാകുന്നതിനും ഗുരുതരമാവുന്നതിനും എന്താണ് കാരണമെന്നതിന് വ്യക്തമല്ല. മുഖക്കുരു ഉണ്ടാവുന്ന അതേ കാരണങ്ങൾകൊണ്ടു തന്നെയാണു താരനും വരുന്നത്. താരൻ കാരണം മുഖക്കുരു വരില്ല.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് സ്റ്റീരിയോടൈപ്പ്‌ ? ⭐

👉Stereotype ഒരു ഇംഗ്ലീഷ് വാക്കാണെങ്കിലും സുലഭമായി മലയാളത്തിലും മറ്റു ഭാഷകളിലും അതെ പോലെ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്. സിനിമയിൽ മാത്രമല്ല സാമാന്യവത്കൃതമായ അടയാളങ്ങളുടെ പേരിൽ സവിശേഷ വിഭാഗങ്ങളെയും ജനതകളെയും സാമൂഹികമായി വർഗീകരിക്കുന്ന രീതിയാണ് വാർപ്പുമാതൃക അല്ലെങ്കിൽ സ്റ്റീരിയോടൈപ്പ് എന്ന് അറിയപ്പെടുന്നത്. സിനിമയിൽ ഒരേ രീതിയിലുള്ള റോളുകൾ ചെയ്യുന്നവരെ സ്റ്റീരിയോടൈപ്പ്‌ ആക്ടര്സ് എന്നും അല്പസ്വല്പം മാറ്റങ്ങളോടെ ഒരേ രീതിയിലുള്ള സിനിമകളെ സ്റ്റീരിയോടൈപ്പ്‌ സിനിമകൾ എന്നൊക്കെ വിശേഷിപ്പിക്കും. ഉദാഹരണം സ്ഥിരമായി വേലക്കാരി / വേലക്കാരൻ, വാച്ച്മാൻ, ചായക്കടക്കാരൻ തുടങ്ങിയ വേഷങ്ങൾ ചെയ്യുന്നവർ സിനിമയിൽ പണ്ടുണ്ടായിരുന്നു. അത് പോലെ സത്യൻ അന്തിക്കാടൻ ചിത്രങ്ങളിൽ സ്ഥിരമായി കണ്ടുവരുന്ന 'നാട്ടിൻപുറം നന്മകളാൽ സമൃദ്ധം' തീമുകളൊക്കെ സ്റ്റീരിയോടൈപ്പ്‌ സിനിമകൾ എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്.

ഇത് കൂടാതെ Gender based, community based, region based, job based ഒക്കെ സ്റ്റീരിയോ ടൈപ്പ് മാതൃകകൾ സമൂഹം പലയിടത്തും ഒരു ഗ്രൂപ്പിന്‌ ചാർത്തിക്കൊടുക്കാറുണ്ട്. സർദാർജിമാരെ വിഡ്ഢികളായും , സ്ത്രീകളെ അബലകളായും , കരയുന്നവരായും , കണക്കപിള്ളകളെ മുരടന്മാരായും ഗൾഫിൽ ഒരു പ്രത്യേക രാജ്യക്കാരെ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരുമൊക്കെ കള്ളികളിൽ തിരിക്കുന്നത് സ്റ്റീരിയോടൈപ്പിങ്ങിൽ ഉൾപ്പെടും. ആ അടയാളങ്ങൾ ആ വിഭാഗങ്ങളുടെ പെരുമാറ്റത്തെയും , സ്വഭാവത്തെയും പ്രത്യക്ഷമായോ , പരോക്ഷമായോ ആയി പ്രതിനിധാനം ചെയ്യുന്നു എന്ന സങ്കല്പമാണ്‌ ഇതിനുപിന്നിൽ. ഉദാഹരണത്തിനു കാലങ്ങളായുള്ള ഹിന്ദി സിനിമാക്കാരുടെ ദക്ഷിണേന്ത്യൻ കഥാപാത്രങ്ങൾ മുഴുവൻ മദ്രാസികളായ കോമെഡി പീസുകളായുള്ള ചിത്രീകരണങ്ങൾ!

ഗ്രീക്ക് ഭാഷയിലെ stereos (meaning 'firm, solid') typos(meaning 'impression') എന്നീ വാക്കുകൾ കൂടി ചേർന്നാണ് stereotype ഉണ്ടായതു. എന്നാൽ ഈ പദം നേരത്തെ സൂചിപ്പിച്ച ഒരു വ്യക്തിയെയോ , ഗ്രൂപ്പിനെയോ പ്രതിനിധാനം ചെയ്യുന്ന പ്രയോഗമായതു അച്ചടി ( printing ) വ്യവസായവുമായി ബന്ധപെട്ടിരിക്കുന്നു. 1798-ൽ ഫ്രഞ്ചുകാരനായ ഫിർമിൻ ഡിഡോട്ട് (Firmin Didot) എന്ന പ്രിന്റിങ് രംഗത്തെ വിദഗ്ധൻ അച്ചടി വ്യാപാരത്തിൽ ഈ പദം ആദ്യമായി ഉപയോഗിച്ചത് ഏത് ടൈപ്പോഗ്രാഫിയും തനിപ്പകർപ്പാക്കുന്ന ഒരു പ്രിൻ്റിംഗ് പ്ലേറ്റിനെ വിവരിക്കാനാണ്. ഒറിജിനലിന് പകരം ഡ്യൂപ്ലിക്കേറ്റ് പ്രിൻ്റിംഗ് പ്ലേറ്റ്, അല്ലെങ്കിൽ സ്റ്റീരിയോടൈപ്പ് ആണ് പ്രിൻ്റിംഗിനായി ഉപയോഗിക്കുന്നത്.

ആദ്യ കാല അച്ചടി പ്രക്രിയക്കുള്ള ന്യൂനത കൊത്തിയുണ്ടാക്കിയ അച്ചുകൾ ഉപയോഗിക്കുന്നതിനുള്ള വേഗതക്കുറവായിരുന്നു. എന്നാൽ സ്റ്റീരിയോ ടൈപ്പ് പ്ലേറ്റുകൾ വന്നതോടെ ഒന്നിലധികം പേജുകൾ പ്രിൻ്റ് ചെയ്യാൻ ഡ്യൂറബിൾ സ്റ്റീരിയോടൈപ്പുകൾ വീണ്ടും വീണ്ടും ഉപയോഗിക്കാം എന്ന സ്ഥിതി വന്നു . സ്റ്റീരിയോടൈപ്പ്‌ പ്രത്യേകതരം പ്രിന്റിങ് പ്ലേറ്റ് ആണ് . ഒരു സോളിഡ് പ്ലേറ്റ് അല്ലെങ്കിൽ ടൈപ്പ്-മെറ്റൽ അതുപോലുള്ള മറ്റ് മെറ്റീരിയലുകളിലോ ഉള്ള ഒരു മോൾഡ് എടുത്ത് ലോഹ പ്രിൻ്റിംഗ് പ്ലേറ്റുകൾ നിർമ്മിക്കുന്നതിനുള്ള ഈ പ്രക്രിയ അച്ചടി പ്രക്രിയയ്ക്ക് വേഗം കൂട്ടി. ഇംഗ്ലീഷുകാർ ഇതിനെ സ്റ്റീരിയോടൈപ്പ്‌ എന്ന് നാമകരണവും ചെയ്തു. തുടർന്ന് എന്തെങ്കിലും മാറ്റമില്ലാതെ തുടരുകയോ , നിരന്തരം ആവർത്തിക്കുകയോ ചെയ്യുന്ന എന്തിനെയും സൂചിപ്പിക്കാൻ ഭാഷയിൽ സ്റ്റീരിയോടൈപ്പ്‌ എന്ന പ്രയോഗം ആരംഭിച്ചു.

അച്ചടി വ്യവസായത്തിന് പുറമെയായി , ഇംഗ്ലീഷിൽ സ്റ്റീരിയോ ടൈപ്പിനെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം 1850-ലാണ് വന്നത് , ' മാറ്റമില്ലാതെ ശാശ്വതമായി നിലനിൽക്കുക' ആവർത്തന വിരസമായ എന്നർത്ഥമുള്ള നാമപദമായി. അമേരിക്കൻ പത്രപ്രവർത്തകൻ വാൾട്ടർ ലിപ്‌മാൻ തൻ്റെ പബ്ലിക് ഒപിനിയൻ എന്ന കൃതിയിൽ ആധുനിക മനഃശാസ്ത്രപരമായ അർത്ഥത്തിൽ സ്റ്റീരിയോടൈപ്പ് ആദ്യമായി 1922-ലാണ് ഉപയോഗിച്ചത് .

ഇപ്പോൾ എല്ലാ മേഖലകളിലും സിനിമ , സാഹിത്യം ഉൾപ്പെടെ ഭാഷാഭേദമന്യേ ആവർത്തന വിരസത, ഒരു വിഭാഗത്തെ കള്ളിയിൽ തിരിക്കൽ, നടപ്പു മാതൃക , വാർപ്പ് മാതൃക എന്നൊക്കെ എവിടെയും പ്രയോഗിക്കുന്ന പദമായി ഈ അച്ചടി രംഗത്തെ പദം!


ചുരുക്കത്തിൽ സാമാന്യവത്കൃതമായ അടയാളങ്ങളുടെ പേരിൽ സവിശേഷ വിഭാഗങ്ങളെയും ജനതകളെയും സാമൂഹികമായി വർഗീകരിക്കുന്ന രീതിയാണ് വാർപ്പുമാതൃക അല്ലെങ്കിൽ സ്റ്റീരിയോടൈപ്പ് ( Stereotype) എന്ന് അറിയപ്പെടുന്നത്.സർദാർജിമാരെ വിഡ്ഢികളായും അറബികളെ ഭീകരരായും ചിത്രീകരിക്കുന്നത് വാർപ്പുമാതൃകകൾക്ക് ഉദാഹരണമാണ്‌. അരസികന്മാരായ കണക്കപിള്ളമാർ, കരയുന്ന നായികമാർ തുടങ്ങിയവരും വാർപ്പുമാതൃകകൾ തന്നെ.

Читать полностью…

#ജിജ്ഞാസാ(JJSA)

👉തവിട്ട്, വെള്ള എന്നീ നിറങ്ങളിലാണ് മുട്ട പൊതുവായി കാണപ്പെടുന്നത്.
കോഴിയുടെ തൂവലിന്റെ നിറം അനുസരിച്ചാണ് മുട്ടയുടെ നിറം നിർണയിക്കാനാവുക. തവിട് നിറത്തിലുളള തുവലുളള കോഴി തവിട് മുട്ടയും, വെളള മുട്ട അതേ നിറത്തിൽ തൂവലുളള കോഴിയും നൽകുന്നു .കോഴിമുട്ടയുടെ നിറം കോഴിയുടെ ബ്രീഡിനെ (ഇനം) ആശ്രയിച്ചിരിക്കും .എല്ലാ മുട്ടയിലും ഒരേ അളവിലുളള പോഷകമാണ് അടങ്ങിയിരിക്കുന്നത് . ഫൊലൈറ്റ്, അയൺ, സിങ്ക്, വൈറ്റമിൻ ബി12, വൈറ്റമിൻ എ തുടങ്ങിയ ഗുണകരമായ ധാതുക്കൾ മുട്ടയിലുണ്ട് .ആരോഗ്യവും ജൈവീകവുമാണെന്ന് കരുതി പലരും തവിട്ട് നിറത്തിലുളള മുട്ടയാണ് തിരഞ്ഞെടുക്കാറുളളത്.എന്നാൽ രണ്ടും ഒരേ തരത്തിലുളള പോഷകഗുണമാണ് നൽകുന്നത്. വെള്ളയേക്കാളും തവിട്ട് നിറത്തിലുളള മുട്ടയ്ക്ക് പൊതുവേ വില കൂടുതലാണ്. തവിട്ട് നിറത്തിലുളള മുട്ടയിടുന്ന കോഴി കൂടുതൽ വലുതും എന്നാൽ എണ്ണത്തിൽ കുറവും മുട്ടകൾ നൽകുന്നു എന്നതാണ് ഇതിനു കാരണം . ബ്രൗൺ നിറത്തിലുള്ള കോഴിമുട്ടയെ നാടൻമുട്ട എന്നാണ് വ്യാപാരികൾ വിളിക്കുന്നതും പ്രചരിപ്പിക്കുന്നതും. BV 380, ഗ്രാമശ്രീ, ഗ്രാമപ്രിയ, പ്ലിമത്ത് റോക്ക് തുടങ്ങിയ ഇനങ്ങൾ ബ്രൗൺ നിറത്തിലുള്ള മുട്ട ഇടുന്നു. വൈറ്റ് ലഗോൺ ഇനത്തിലുള്ള കോഴികള്‍ വെള്ളനിറത്തിലുള്ള മുട്ടയും ഇടുന്നു. ഇറച്ചിക്കോഴികളുടെ വിരിപ്പ് മുട്ട (പേരന്റ് സ്റ്റോക്കിന്റെ മുട്ട) ബ്രൗൺ നിറത്തിലുള്ളതാണ്. ബ്രൗൺ നിറം നൽകുന്നത് പ്രോട്ടോപോർഫൈറിൻ എന്ന പിഗ്‌മെന്റാണ്. കോഴിമുട്ടയുടെ നിറവും അതിന്റെ പോഷകമൂല്യവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഏതു തരം തീറ്റ നൽകി വളർത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മുട്ടയുടെ ഗുണനിരവാരം. ഉദാഹരണത്തിന് ഒമേഗ–3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്ന കോഴികൾ, ഇത്തരം ഫാറ്റി ആസിഡ് അടങ്ങിയ മുട്ട ഉൽപാദിപ്പിക്കും. വെളിയിൽ തുറന്നുവിട്ട് വളർത്തുന്ന, വെയിൽ കൊള്ളുന്ന കോഴികൾ ഉൽപാദിപ്പിക്കുന്ന മുട്ടയിൽ വൈറ്റമിൻ ഡി(D)യുടെ അളവ് വളരെ കൂടുതലായിരിക്കും. 

നമ്മുടെ അടുക്കളമുറ്റത്ത് തുറന്നുവിട്ട് വളർത്തുന്ന കോഴികൾ നമ്മുടെ വീട്ടിലെ ഭക്ഷണ അവശിഷ്ടവും , ചെറിയ പ്രാണികളെയും , പുഴുക്കളെയും പുല്ലുമൊക്കെ തിന്നാണ് വളരുന്നത്. അത്തരം കോഴികൾ ഉൽപാദിപ്പിക്കുന്ന മുട്ടകളാണ് ശരിക്കും നാടൻ മുട്ടകൾ . അവ വെള്ള നിറത്തിലായാലും ഗുണനിലവാരമുള്ളതായിരിക്കും. 
വിരിക്കാൻ കഴിയാത്ത, ഹാച്ചറികളിൽനിന്നും തിരിഞ്ഞ് മാറ്റുന്ന മുട്ടയുടെ നിറവും ബ്രൗണാണ്. അതും നാടൻ ലേബലിൽ നമ്മുടെ മാർക്കറ്റിൽ എത്തുന്നുണ്ട്. ചിലപ്പോൾ അത്തരം മുട്ടകൾ പൊട്ടിപ്പോകുമ്പോൾ രക്തത്തിന്റെ അംശമോ, ഭ്രൂണത്തിന്റെ ഭാഗങ്ങളോ കണ്ടെന്നും വരാം.  മുട്ടത്തോടിന്റെ നിറമല്ല. കോഴിക്ക് നൽകുന്ന ഭക്ഷണത്തിന്റെ നിലവാരമാണ്, മുട്ടയുടെ ഗുണനിലവാരം നിശ്ചയിക്കുന്നത്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐മഹാത്മാഗാന്ധിക്ക് 'രാഷ്ട്രപിതാവ്' എന്ന പദവി നൽകിയത് ആര് ?⭐

👉ഒരു രാജ്യത്തിന്റെ രൂപവത്കരണത്തിൽ ഒരു മഹദ്‌വ്യക്തി നൽകിയ സംഭാവനകളെ മാനിച്ച് നൽകുന്ന ആദരണീയ സ്ഥാനമാണ്‌ രാഷ്ട്ര പിതാവ് എന്ന സ്ഥാനം. Father of the country എന്നർത്ഥം വരുന്ന ലാറ്റിൻ പദമായ Pater patriae എന്ന വാക്കിൽ നിന്നാണ്‌ ഈ പ്രയോഗത്തിന്റെ ഉത്ഭവം.

മികച്ച പണ്ഡിതരെയും , യോദ്ധാക്കളെയും ആദരിക്കാൻ ബി.സി. 63-ൽ റോമൻ സെനറ്റ് ആണ്‌ Pater patriae എന്ന പദവി നൽകി ത്തുടങ്ങിയത്. പ്രശസ്ത റോമൻ പണ്ഡിതനായ മാർക്കസ് തുല്ലിയസ് സിസറോയ്ക്കാണ്‌ ഈ പദവി ആദ്യമായി നൽകിയത്. പിന്നീട് ജൂലിയസ് സീസർ, അഗസ്റ്റസ് സീസർ, കലിഗുള, നീറോ തുടങ്ങിയ റോമൻ ചക്രവർത്തിമാരെയും ഈ പദവി തേടിയെത്തി. എ.ഡി. 307-ൽ കോൺസ്റ്റ ന്റൈൻ ഒന്നാമൻ ചക്രവർത്തിക്കാണ്‌ ഈ പദവി അവസാനമായി നൽകിയത്.

ആധുനിക രാജ്യങ്ങളുടെ ചരിത്രത്തിൽ രാജ്യ ങ്ങളുടെ സ്ഥാപക നേതാക്കൾക്കാണ്‌ രാഷ്ട്ര പിതാവ് സ്ഥാനം നൽകിയിരിക്കുന്നത്. മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് ആകുന്നത് ഈ അർത്ഥത്തിലാണ്‌. മഹാത്മാ ഗാന്ധിക്ക് 'രാഷ്ട്രപിതാവ്' എന്ന പദവി നൽകിയത് സുഭാഷ് ചന്ദ്രബോസ് ആണ് .

മഹാത്മാഗാന്ധിയുമായുള്ള ശക്തമായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും, ഗാന്ധിയൻ രാഷ്ട്രീയ തത്വശാസ്ത്രത്തിൻ്റെയും , പരിപാടിയുടെയും നേതൃത്വത്തിൻ്റെയും മേൽക്കോയ്മ സുഭാഷ് ചന്ദ്രബോസ് അംഗീകരി ച്ചുവെന്നതിന് തെളിവാണ് 1944 ജൂലൈ ആറിനുള്ള നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ആസാദ് ഹിന്ദ് റേഡിയോ പ്രക്ഷേപണം . അന്നാണ് നേതാജി സുഭാഷ് ചന്ദ്രബോസ് മഹാത്മാഗാന്ധിയെ "ഇന്ത്യയുടെ രാഷ്ട്രപിതാവ്" എന്ന് അഭിസംബോധന ചെയ്തത്.

💢വാൽ കഷ്ണം💢

1942 ൽ ജർമ്മനിയിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തി നായി പൊരുതാൻ ഇന്ത്യക്കാരെ പ്രോത്സാഹിപ്പി ക്കുന്നതിനുവേണ്ടി ആരംഭിച്ച ഒരു പ്രചരണ റേഡിയോ സേവനമായിരുന്നു ആസാദ് ഹിന്ദ് റേഡിയോ. ജർമ്മനി ആസ്ഥാനമായിരുന്നെങ്കി ലും പിന്നീട് സിംഗപ്പൂരിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലെ യുദ്ധാനന്തരം റങ്കൂൺ എന്നിവിട ങ്ങളിലേക്ക് മാറ്റി.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉വിയർപ്പ് ഒരു സ്വാഭാവികമായ പ്രക്രിയ ആണ്. ചൂടു കാലാവസ്ഥയിൽ നമ്മൾ വിയർക്കും. കഠിനമായ ശാരീരികാധ്വാനം ചെയ്യുമ്പോഴും വിയർക്കുക സ്വാഭാവികം. ശരീരത്തിന്റെ താപനില വർധിക്കുമ്പോൾ ഒന്നു തണുപ്പിക്കാൻ ശരീരം കണ്ടെത്തുന്ന മാർഗമാണ് വിയർക്കൽ.ശരീരതാപനില 98.6 F ആയി നിലനിർത്താൻ ശരീരം സോഡിയം, പൊട്ടാസ്യം, കാൽസ്യം ഇവയടങ്ങിയ ജലത്തെ പുറത്തുവിടുന്നതാണ് വിയർപ്പ്. വിയർപ്പിനു ദുർഗന്ധം ഉണ്ടെങ്കിൽ അതിനർഥം, നിങ്ങളുടെ ശരീരത്തിൽ നിന്നും ലവണാംശം നഷ്ടപ്പെടുന്നു എന്നും വളരെ വേഗം വെള്ളം ശരീരത്തിനാവശ്യമാണ് എന്നുമാണ്. ജലാംശങ്ങളില്ലെങ്കിൽ നാം രോഗിയാകും. ശരീരത്തിന്റെ താപനില കൂടുമ്പോൾ തന്നെ ധാരാളം വിയർക്കും എന്ന് ചിലർ പറയാറുണ്ട്.

ശരീരം അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് ചർമത്തിലെ വിയർപ്പുഗ്രന്ഥികൾ കൂടുതൽ വിയർപ്പ് ഉത്പാദിപ്പിക്കുന്നത്. ഈ വിയർപ്പ് ബാഷ്പീകരിക്കാനായി കൂടുതൽ താപം ഉപയോഗിക്കപ്പെടുമ്പോൾ ശരീരം തണുക്കുന്നു. അതുകൊണ്ട് തന്നെ വിയർപ്പൊരു ശല്ല്യക്കാരനല്ല .
വിയർപ്പുഗ്രന്ഥികൾ 2 തരമുണ്ട്-  എക്രിൻ, അപ്പോക്രിൻ ഗ്രന്ഥികൾ എക്രിൻ ഗ്രന്ഥികൾ ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് നേരിട്ട് വിയർപ്പ് ഉൽപ്പാദിപ്പിക്കുന്നു.  എക്രിൻ ഗ്രന്ഥികൾ കൈകളും , കാലുകളും ഉൾപ്പെടെ ശരീരത്തിന്റെ ഭൂരിഭാഗം സ്ഥലത്തും ഉൾക്കൊള്ളുന്നു. ഇതിന് ഒരു ഗന്ധവുമില്ല. അപ്പോക്രൈൻ ഗ്രന്ഥികൾ രോമകൂപങ്ങളിലേക്ക് തുറക്കുന്നു.  അരക്കെട്ടിലും , കക്ഷങ്ങളിലുമാണ് അപ്പോക്രൈൻ ഗ്രന്ഥികൾ ഉള്ളത്. അപ്പോക്രൈൻ ഗ്രന്ഥികളിൽ നിന്നുള്ള വിയർപ്പ് അരക്കെട്ടിലും കക്ഷങ്ങളിലും കൂടുതൽ നേരം തങ്ങിനിന്ന്, അവിടുള്ള ബാക്ടീരീയകളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ സൾഫൈഡ് പോലുള്ള വാതകങ്ങൾ ഉത്പാദിപ്പിക്കുമ്പോഴാണ് വിയർപ്പുനാറ്റം ഉണ്ടാകുന്നത്. വിയർപ്പ് ദുർഗന്ധത്തിന് മധുരമോ, പുളിയോ, കഷായമോ ഉള്ളി പോലെയോ മണക്കാം.
പ്രായപൂർത്തിയാകുന്നതുവരെ അപ്പോക്രൈൻ ഗ്രന്ഥികൾ പ്രവർത്തിക്കാൻ തുടങ്ങുന്നില്ല, അതിനാലാണ് ചെറിയ കുട്ടികളിൽ ശരീര ദുർഗന്ധം അനുഭവപ്പെ ടാത്തത്. പ്രായം ഏറുന്തോറും വിയർപ്പുഗ്രന്ഥികൾക്ക് മാറ്റം ഉണ്ടാകും. അതുകൊണ്ടു തന്നെ ഒരു കുട്ടിയെ അപേക്ഷിച്ച് മുതിര്‍ന്ന ഒരാളെ കൂടുതൽ വിയർക്കും.  ഓരോ വ്യക്തിയുടെയും ആരോഗ്യാവസ്ഥ അനുസരിച്ചായിരിക്കും വിയർപ്പ്. ചുമയ്ക്കും ജലദോഷത്തിനും മറ്റും ആന്റിബയോട്ടിക് കഴിക്കുന്നവരിൽ വിയർപ്പ് കൂടുതലായിരിക്കും. സ്ട്രെസ്, ഉത്ണ്ഠ മുതലായവയ്ക്ക് മരുന്നു കഴിക്കുന്നവരെയും കൂടുതൽ വിയർക്കും. മാത്രമല്ല ഹോർമോൺ വ്യതിയാനങ്ങളും ശരീരതാപനിലയിൽ വ്യത്യാസം ഉണ്ടാക്കും. അമിതമായി വിയർക്കുന്നത് കടുത്ത നിർജലീകരണ (dehydration) ത്തിനു കാരണമാകും. അതുകൊണ്ടു തന്നെ ചൂടുള്ള കാലാവസ്ഥയിലും വ്യായാമം ചെയ്യുമ്പോഴും എല്ലാം ധാരാളം വെള്ളവും പഴച്ചാറുകളും പാനീയങ്ങളും കുടിക്കണം.

Читать полностью…

#ജിജ്ഞാസാ(JJSA)

👉നീല നിറത്തിലും ,പിങ്ക് നിറത്തിലും , ഓറഞ്ച് നിറത്തിലും , തൂവെള്ള നിറത്തിലും ലോബ്സ്റ്ററു കൾ കാണപ്പെടാറുണ്ട്. തൊലിപ്പുറത്തുള്ള പിഗ്മെന്‍റിലു ണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന്‍റെ നിറത്തില്‍ പ്രതിഫലിക്കുന്നത്.

അസ്റ്റാക്സാന്തിന്‍ എന്ന ആന്‍റി ഓക്സിഡന്‍റ് ആണ് ശരീരത്തിന്‍റെ പുറത്തുള്ള സെല്ലുകളുടെ നിറത്തെ സ്വാധീനിക്കുന്നതും , ലോബ്സ്റ്ററു കളുടെ നിറം നിര്‍ണയിക്കുന്നതും. സാധാരണ രീതിയില്‍ തെളിഞ്ഞ ചുവപ്പ് നിറമാണ് ഈ ചെമ്മീനുകള്‍ക്കു ണ്ടാകുക. കടും പച്ച, കറുപ്പ് തുടങ്ങിയ നിറങ്ങളിലും ലോബ്സ്റ്ററുകൾ മറ്റ് മേഖലകളില്‍ കാണപ്പെടാറുണ്ട്. എന്നാല്‍ ഈ സ്വാഭാവിക നിറം അസ്റ്റാക്സാന്തിന്‍ എന്ന ഘടകത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ചിലപ്പോള്‍ മറ്റ് നിറങ്ങള്‍ക്ക് വഴിമാറും. ഈ സാഹചര്യത്തിലാണ് വെള്ളയും , ഓറഞ്ചും , നീലയും നിറത്തിലുള്ള ചെമ്മീനുകള്‍ ഉണ്ടാകുന്നത്.

പതിവുള്ളതില്‍ നിന്നും നേരിയ തോതിലുള്ള മാറ്റങ്ങള്‍ അസ്റ്റാക്സാന്തിനിൽ ഉണ്ടാകുമ്പോ ഴാണ് ഓറഞ്ച് അല്ലെങ്കില്‍, തവിട്ട് നിറത്തിലുള്ള ലോബ്സ്റ്ററുകൾ ഉണ്ടാകുന്നത്. എന്നാല്‍ മറ്റ് നിറങ്ങളിലേക്ക് വരുമ്പോള്‍ അസ്റ്റാക്സാന്തി ന്‍റെ അളവിലുള്ള വ്യത്യസ്തതയും വർധിക്കും. കോട്ടണ്‍ കാന്‍ഡി എന്ന രോമം പോലുള്ള മിഠായിയയുടെ നീല നിറത്തോടുള്ള സാമീപ്യം മൂലം കോട്ടണ്‍ കാന്‍ഡി ലോബ്സറ്ററുകള്‍ എന്നും നീല നിറത്തിലുള്ള ചെമ്മീനുകളെ വിളിക്കാറുണ്ട്. നിറത്തിലെ വ്യത്യസ്തത മൂലം ഈ ജീവികൾക്ക് കടലില്‍ സുരക്ഷിതമായ ഒരു ജീവിതം ഉറപ്പില്ല. വേട്ടക്കാരായ ജീവികളുടെ കണ്ണില്‍ പെട്ടെന്ന് എത്തിപ്പെടാൻ ഈ നിറം കാരണമായേക്കും.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ജീവനുള്ള കല്ലുകൾ ⭐

👉‘അയാളുടെ മനസ്സ് കല്ലു പോലെയാണ്...’ എന്നു പറഞ്ഞാൽ അതിനർഥം ആ മനസ്സിന് ഇളക്കമൊന്നും തട്ടില്ലെന്നും അതൊരിക്കലും മാറാൻ പോകുന്നില്ലെന്നുമാണ്. നിശ്ചലമായ, ഇളകാത്ത വസ്തുക്കൾക്ക് കല്ലുമായി അത്രയേറെ അടുപ്പമാണ്. പക്ഷേ കല്ല് ചുമ്മാ നിശ്ചലമായിരിക്കാതെ വളർന്നാലോ? അത്തരമൊരു അദ്ഭുതം റുമേനിയയിലുണ്ട്. വളരാനും , സഞ്ചരിക്കാനും കഴിവുള്ള കല്ലുകൾ! ജീവനുള്ള കല്ലുകൾ എന്നാണ് അവയുടെ വിളിപ്പേരു തന്നെ. റുമേനിയയിലെ കോസ്തേഷിയിലാണ് ട്രൊവന്റ്സ് എന്നറിയപ്പെടുന്ന ഈ കല്ലുകളുള്ളത്.

വളരാനും , വിഭജിക്കാനും , സ്വയം സഞ്ചരി ക്കാനും കഴിവുള്ളവയാണ് ഇത്തരം പാറകളെ ന്നാണു പ്രദേശവാസികൾ പറയുന്നത്. ഇവയുടെ ഘടനയ്ക്കുമുണ്ട് പ്രത്യേകത. കാഠിന്യമേറിയ കല്ലുകൊണ്ടാണ് പാറയുടെ ഉൾഭാഗം, എന്നാൽ പുറംപാളിയാകട്ടെ മണൽകൊണ്ടു നിർമിച്ചതാണ്. കാഠിന്യമേറിയ ഭാഗത്തിനു ചുറ്റുമുള്ള ഈ കനംകുറഞ്ഞ ഭാഗമാണ് കല്ലിനെ ‘വളരാൻ’ സഹായിക്കുന്നത്. സാൻഡ്ഷ്ടെയ്ൻ കോൺക്രീസിയോണ്‍ എന്ന ജർമൻ വാക്കിൽ നിന്നാണ് ഇവയുടെ പേരിൽ ഉദ്ഭവം.

ഇംഗ്ലിഷിൽ സാൻഡ്‌സ്റ്റോൺ കോൺക്രീഷൻ അഥവാ സിമന്റ് സാൻഡ് എന്നും വിളിക്കാം. മഴ പെയ്താൽ ഇവയ്ക്കുള്ളിലെ സാൻഡ്‌സ്റ്റോൺ സിമന്റിനു സമാനമായി കട്ടിയാവുകയും കല്ല് വളർന്നതായി തോന്നുകയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്. ഏതാനും മില്ലിമീറ്റർ മുതൽ 10 മീറ്റർ വ്യാസത്തിൽ വരെ വളർച്ച സാധിക്കുന്നവയാണ് ഈ പാറകൾ.

പ്രകൃതിഗവേഷകനായ ജി.എം. മർഗോച്ചിയാണ് തന്റെ ‘ദ് ടെർഷ്യറി ഓഫ് ഓൾത്തേനിയ’ എന്ന റിപ്പോർട്ടിൽ ആദ്യമായി ട്രൊവന്റ്സ് എന്ന പദം പ്രയോഗിക്കുന്നത്. ഓൾത്തേനിയ പ്രദേശ ത്തോടു ചേർന്ന കോസ്തേഷിയിലാണ് ഇത്തരം കല്ലുകൾ വ്യാപകമായി കണ്ടിരുന്നതും. എങ്ങനെയാണ് ഇവയ്ക്കു സ്വയം വളരാൻ സാധിക്കുന്നത് എന്നതു സംബന്ധിച്ച് ഒട്ടേറെ സിദ്ധാന്തങ്ങളുണ്ടായിട്ടുണ്ട്.

അവയിലൊന്നു പ്രകാരം ഇവ ജീവന്റെ സിലിക്കൺ രൂപങ്ങളാണത്രേ! ചിലർ പറയുന്നത് ട്രൊവന്റ്സ് കല്ലുകൾക്ക് ശ്വസിക്കാനാകുമെ ന്നാണ്. എന്നാൽ വളരെ പതിയെ മാത്രം. ഒറ്റത്തവണ ശ്വാസമെടുക്കാൻ മാത്രം ചിലപ്പോൾ ദിവസങ്ങളും ആഴ്ചകളുമെടുക്കും. ഈ പാറകൾക്ക് മനുഷ്യരുടേതിനു സമാനമായ ‘പൾസ്’ പോലുമുണ്ടെന്നും ഗവേഷകർ പറയു ന്നു. പക്ഷേ അതിസൂക്ഷ്മ ചലനങ്ങൾ പോലും പിടിച്ചെടുക്കുന്ന ഉപകരണങ്ങൾ കൊണ്ടേ അവ തിരിച്ചറിയാനാവുകയുള്ളൂ.

രണ്ടാഴ്ചയെടുത്ത് ഇവ 2.5 മില്ലിമീറ്റർ സഞ്ചരി ച്ചതായും കണ്ടെത്തിയിട്ടുണ്ട്. റുമേനിയയിൽ ഒരു ഗ്രാമം നിറയെ ട്രൊവന്റ്സ് പാറകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അവിടെയുള്ള വർ പറയുന്നത് ഈ പാറകൾക്കു സ്വയം വിഭജിക്കാനാകുമെന്നാണ്. ചെടികളിലും മറ്റും മുകുളങ്ങളുണ്ടാകുന്നതു പോലെയാണത്രേ അത്. തുടക്കത്തിൽ ഒരു ചെറുമുകുളം പോലെയായിരിക്കും രൂപം. പതിയെ അത് വളർന്നു വലുതാകും, ഒടുവിൽ ‘അമ്മപ്പാറ’യി ൽനിന്നു വിട്ടുമാറുകയും ചെയ്യും. ഇവയും അതിവേഗം വളരാൻ തുടങ്ങും. മഴ പെയ്തു തോർന്നതിനു പിന്നാലെയാണ് പലപ്പോഴും ഇവയുടെ വളർച്ച പ്രകടമായി കാണാനാവുക. എങ്ങനെയാണ് ഇവ ‘വളരുന്നതെന്നു’ കണ്ടെത്താൻ ഗവേഷകർ ചില കല്ലുകൾ പൊട്ടിച്ചു നോക്കി. എന്നാൽ ആകെ കാണാ നായത് ഉറച്ചുപോയ മണലും ധാതുലവണ ങ്ങളും മാത്രം!

എന്നാൽ മരങ്ങൾ മുറിക്കുമ്പോൾ കാണു ന്നതിനു സമാനമായ ‘റിങ്ങുകൾ’ ഇവയ്ക്കു ള്ളിൽ ഉണ്ടായിരുന്നു. അവയുടെ എണ്ണം നോക്കി കല്ലിന്റെ കാലപ്പഴക്കം നിർണയിക്കാനും സാധിക്കും. ഇത്തരം തെളിവുകളെല്ലാം ചേർത്തുവച്ചാണ് ജീവന്റെ അജൈവ രൂപമാണ് ട്രൊവന്റുകളെന്ന് ഗവേഷകർ പറയുന്നത്. റുമേനിയയിൽ ഇത്തരം കല്ലുകൾക്കായി മ്യൂസിയം തന്നെയുണ്ട്. ഇവിടെയെത്തുന്നവ ർക്ക് സമ്മാനമായും ഇത് നൽകാറുണ്ട്. ‘നിങ്ങൾ ഈ കല്ല് പൂന്തോട്ടത്തിൽ നടുക. അത് 10 മീറ്ററെ ങ്കിലും ഉയരത്തിൽ വളരുന്നതു കാണാം...’ എന്നാണ് ജീവനുള്ള പാറകളെപ്പറ്റി റുമേനി യക്കാർ പറയുന്നത്. റഷ്യയിലും പലയിട ത്തും ഈ കല്ലുകളുടെ സാന്നിധ്യം കണ്ടെത്തി യിട്ടുണ്ട്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐നൂറുവർഷമായി വനിത അധ്യാപകർ മാത്രം പഠിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്കൂൾ ⭐

👉കണ്ണൂർ ചൊവ്വ ദേശത്തിന്റെ ധാർമികവും സാംസ്കാരികവുമായ നവോത്ഥാനം മുൻ നിർത്തി 1922-ൽ രൂപീകൃതമായ ഒരു മഹത്‌ സ്ഥാപനമാണ് ചൊവ്വ ധർമസമാജം.
ആര്യബന്ധു പി. കെ. ബാപ്പു അവർകളുടെയും , ശ്രീ. എ. പി. പൊക്കൻ അവർകളുടെയും നേതൃത്വത്തിൽ സഹൃദയന്മാരും ഒത്തുേചർന്നു സമാരംഭിച്ചതാണു സമാജം.ഇരുപത്തിയേഴ് അമ്മമാരുടെ സ്നേഹത്തണലിലാണു കണ്ണൂർ ധർമസമാജം സ്കൂളിലെ അഞ്ഞൂറിലധികം കുട്ടികൾ പഠിച്ചു വളരുന്നത്. 24 അധ്യാപിക മാരും മൂന്ന് ആയമാരും. സ്റ്റാഫിൽ പുരുഷനായുള്ളത് അറ്റൻഡർ സുജിത് മാത്രം.

എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ പഠിക്കുന്ന ഈ സ്കൂൾ 1923ൽ ആരംഭിച്ചു ബാലിക പാഠശാല കാലത്തിനൊപ്പം വളർന്നു ചൊവ്വ ധർമസമാജം യുപി സ്കൂളായി മാറി. നൂറുവർഷമായി വനിത അധ്യാപകർ മാത്രം പഠിപ്പിക്കുന്ന സ്കൂൾ. ഇത്തരത്തി ലൊന്നു രാജ്യത്തു തന്നെ അപൂർവമായിരിക്കും.

1923–ൽ ഒരു ബാലികാ പാഠശാലയായി ഈ സ്കൂൾ തുടങ്ങുമ്പോൾ ആര്യബന്ധു പി.കെ. ബാപ്പുവിന് ഒരുകാര്യം നിർബന്ധമായി രുന്നു. പെൺകുട്ടികൾക്കു വിദ്യാഭ്യാസം കിട്ടണം. അതു മാത്രമല്ല ജോലിയും വേണം. അതിനു വേണ്ടി അദ്ദേഹം അവതരിപ്പിച്ച നിർദേശമാണ് ഇവിടെ അധ്യാപികമാർ മാത്രം മതിയെന്ന് .കണ്ണൂർ കോഴിക്കോട് ഹൈവേയോടു ഏറെ ചേർന്നാണ് ഈ സ്കൂൾ.

കണ്ണൂരിന്റെ സാംസ്കാരിക ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള വ്യക്തിയാണ് ആര്യബന്ധു പി.കെ.ബാപ്പു. സമൂഹത്തിന്റെ താഴേത്തട്ടിൽ നിന്നു ജീവിതം തുടങ്ങിയ അദ്ദേഹം കണ്ണൂരിൽ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടു നിരവധി പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ മാത്രമല്ല നെയ്ത്തുശാല പോലുള്ള വ്യവസായ സ്ഥാപനങ്ങളും അദ്ദേഹം തുടങ്ങി.

സ്ത്രീകൾ വരുമാനം നേടി സ്വന്തം കാലിൽ നിന്നാലേ സാമൂഹിക പുരോഗതി സാധ്യമാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. കണ്ണൂരിന്റെ ദാഹമകറ്റാൻ ഒരു നൂറ്റാണ്ട് മുൻപ് 23 പൊതുകിണറുകളുണ്ടാക്കി. സാമൂഹിക മാറ്റത്തിനു ശക്തി പകരാൻ സ്വാതന്ത്ര്യസമര കാലത്തു മഹാത്മാഗാന്ധിയെ കണ്ണൂരിൽ വിളിച്ചുവരുത്തി സ്വീകരിച്ചു. ആ ശ്രമങ്ങളുടെ തുടർച്ചയായി ശ്രീനാരായണ ഗുരുദേവനും കണ്ണൂരിലെത്തി. അങ്ങനെ കണ്ണൂരിൽ പി.കെ. ബാപ്പു എന്ന വ്യവസായി നടത്തിയ സാമൂഹ്യമാറ്റ ങ്ങളുടെ ഫലമാണ് ഒരു നൂറ്റാണ്ടായി വനിതാ അധ്യാപികമാർ മാത്രം പഠിപ്പിക്കുന്ന ധർമസമാ ജം യു.പി. സ്കൂൾ.

അധ്യാപകർ സ്ത്രീകൾ മാത്രം മതിയെന്നു തീരുമാനിച്ചെങ്കിലും വിദ്യാർഥികളായി ആൺകു ട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. വിഷ്ണു എന്ന കുടുംബപ്പേരിലാണ് നെയ്ത്തു ശാല തുടങ്ങിയത്. അതു കണ്ണൂരിലെ വലിയ സാംസ്കാരിക പ്രസ്ഥാനമായി മാറി. പണ്ട് മലബാറിൽ നിന്നു തെക്കൻ കേരളത്തിലേ ക്കുള്ള രാജവീഥിയിലെ പ്രധാന ഇടത്താവളമാ യിരുന്നു ചൊവ്വ. അതുകൊണ്ടാണ് ബാപ്പു ഇവിടെയൊരു പൊതു കിണറും ചുമടുതാങ്ങി യും സ്ഥാപിച്ചത്. കാളവണ്ടികളായിരുന്നു അന്നത്തെക്കാലത്തു പ്രധാന വാഹനങ്ങൾ. കാളകൾക്ക് തീറ്റയും വെള്ളവും കൊടുക്കാനു മുള്ള കാലിത്തൊട്ടിയും അദ്ദേഹം സ്ഥാപിച്ചു.

‘മനുഷ്യനോടു മാത്രമല്ല മൃഗങ്ങളോടും കാരുണ്യ ത്തോടെ പെരുമാറിയ വ്യക്തിയായിരുന്നു ആര്യബന്ധു . അതുകൊണ്ടാണ് അദ്ദേഹം കിണറ്റിനടുത്തു കാലിത്തൊട്ടി കൂടി സ്ഥാപിച്ചത്. രാവിലെ ആരെങ്കിലും ആ തൊട്ടിയിൽ വെള്ളം കോരി നിറച്ചിടും. വണ്ടിക്കാളകൾ മാത്രമല്ല അലഞ്ഞു നടക്കുന്ന കാലികളും ഇവിടെ നിന്നാണു വെള്ളം കുടിച്ചിരുന്നത്. കിണറും കാലിത്തൊട്ടിയും മാത്രമല്ല കാലത്തിന്റെ ശേഷിപ്പുകളിൽ ഒരു ശവമഞ്ചവുമുണ്ട്.പണ്ട് ആംബുലൻസുകൾ ഇല്ലാത്ത കാലത്ത് മരിച്ച വരെ കൊണ്ടുപോയിരുന്നത് ഈ മഞ്ചലിലാ യിരുന്നു. സ്കൂളിലേക്കുള്ള ശുദ്ധജലം ഇപ്പോഴും എടുക്കുന്നത് പി.കെ ബാപ്പു കുഴിച്ചു കൊടുത്ത കിണറിൽ നിന്നാണ്. വണ്ടിക്കാളകളുടെ കാലം കഴിഞ്ഞെങ്കിലും കാലിത്തൊട്ടി ഇപ്പോഴുമുണ്ട്.

സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറയു മ്പോൾ അധികമാകുന്ന അധ്യാപകരെ മറ്റ് സ്കൂളുകളിൽ വിന്യസിക്കും. അങ്ങനെ കുറച്ചു കാലം ബാലൻ മാഷ് എന്ന പുരുഷ അധ്യാപകൻ പഠിപ്പിച്ചിട്ടുണ്ട്. അതല്ലാതെ പുരുഷ അധ്യാപകർ ഇവിടെ പഠിപ്പിച്ചതായി രേഖകൾ ഇല്ല . നൂറുവർ ഷത്തിനി‍ടയിൽ ധർമസമാജം സ്കൂളിൽ പല മഹാന്മാരും സന്ദർശകരായെത്തി. അവരിൽ ശ്രീനാരായണഗുരു, സ്വാമി സത്യവ്രതൻ, വാഗ്ഭടാനന്ദഗുരു, ഇന്ത്യൻ രാഷ്ട്രപതിയായി രുന്ന വി.വി. ഗിരി, ചിന്മയാനന്ദസ്വാമികൾ... അങ്ങനെ ആ പട്ടിക നീണ്ടു പോകുന്നു. ജാതിഭേദമില്ലാതെ എല്ലാവരെയും മനുഷ്യരായി കാണാനുള്ള ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു പി.കെ.ബാപ്പു.സ്കൂളിലെ ത്തിയ ശ്രീനാരായണഗുരുദേവനു വിശ്രമിക്കാൻ പ്രത്യേകം കസേര തയാറാക്കി കൊണ്ടുവന്നു. ശ്രീനാരായണഗുരു വിശ്രമിച്ചു എന്നു വിശ്വസി ക്കുന്ന ആ കസേര ഇന്നും അമൂല്യനിധിയായി സ്കൂളിൽ സൂക്ഷിക്കുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐പ്രകൃതിസ്നേഹിയും കണ്ടൽചെടികളുടെ വളർത്തച്ഛനുമായ കല്ലേൻ പൊക്കുടൻ ⭐

👉പ്രകൃതിക്ക് വേണ്ടി ജീവാതാവസാനം വരെ കലഹിച്ചു നടന്നകന്നുപോയ പച്ച മനുഷ്യൻ കല്ലേൻ പൊക്കുടൻ -(1930-2015)

ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന ഒരു ലക്ഷത്തിലധികം കണ്ടൽകാടുകൾ കേരളത്തിൽ അങ്ങോളമിങ്ങോളം വെച്ച് പിടിപ്പിച്ച മനുഷ്യൻ പ്രകൃതിയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിൽ കണ്ടൽകാടുകൾക്കുള്ള പങ്ക് അടിസ്ഥാന വിദ്യാഭ്യാസമില്ലാത്ത പൊക്കുടൻ മനസ്സിലാക്കിയതിനു ശേഷമാണ് പല പരിസ്ഥിതിശാസ്ത്രജ്ഞരും ഇതിനെ പറ്റി പഠിക്കാൻ തുടങ്ങുന്നത് തന്നെ അത് വരെ പുറംമ്പോക്കിൽ ആവശ്യമില്ലാതെ വളരുന്ന ഒരു പാഴ്ച്ചെടി മാത്രാമായിരുന്നു കണ്ടൽ ചെടികൾ....

കല്ലേൻ പൊക്കുടന്റെ കണ്ടൽകാടുകൾക്ക് വേണ്ടിയുള്ള ജീവിതം ദേശീയതലത്തിൽ ചർച്ചയാവുകയും കണ്ണൂർ ജില്ലയിലെ "നിരങ്ങിന്റെ മേട് "മായി ബന്ധപ്പെട്ട സ്ഥലങ്ങൾ യോജിപ്പിച്ചു ഒരു കണ്ടൽ റിസർവ് തുടങ്ങാൻ കേന്ദ്രസർക്കാർ പഠനം നടത്തുകയും അതിന് പച്ചക്കൊടി കാണിക്കുകയും ചെയ്തിരുന്നു പിന്നീട് മാറി മാറി വന്ന സർക്കാരുകൾ ഇതിനെ അവഗണിക്കുകയായിരുന്നു..

ആദ്യകാലങ്ങളിൽ അടിയുറച്ച കമ്യുണിസ്റ്റ് സഹയാത്രികനായിരുന്ന പൊക്കുടൻ എൺപതുകളോടെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് പിൻവലിയുകയും മുഴുവൻ സമയവും കണ്ടൽകാടുകൾക്ക് വേണ്ടി ജീവിക്കുകയുമായിരുന്നു.
കണ്ണൂരിലെ ഏഴോം പഞ്ചായത്തിലെ നാട്ടിൻപുറത്തുകാരനെ തേടി പല വിദേശരാജ്യങ്ങളിൽ നിന്നുള്ള പരിസ്ഥിതിപ്രവർത്തകർ എത്തുകയും കണ്ടൽകാടിന്റെ പ്രാധാന്യത്തെ കുറിച്ച് പഠിക്കുകയും അതീവപ്രാധാന്യത്തോടെ അവരുടെ രാജ്യങ്ങളിൽ നടപ്പാക്കുകയും ചെയ്തിട്ടുണ്ട് ഖത്തറിലെ മരുഭൂമിയിൽ പച്ചപ്പോടെ നിറഞ്ഞു നിൽക്കുന്ന കണ്ടൽകാടുകളും അതോടനുബന്ധിച്ച ടൂറിസം ആക്റ്റിവിറ്റികളും കല്ലേൻ പോക്കുടനോട് പ്രചോദനം ഉൾക്കൊണ്ടു ഉണ്ടായതാണെങ്കിൽ പൊക്കുടന്റെ സ്വന്തം നാട് അദ്ദേഹത്തോട് അല്ലെങ്കിൽ അദ്ദേഹം തുടങ്ങിവെച്ച പ്രവർത്തങ്ങളോട് എന്നും അവഗണനയാണ് കാണിച്ചിട്ടുള്ളത് എന്ന് ഓർക്കാൻ പോലും കല്ലേൻ പൊക്കുടനെ അറിയുന്നവർ പോലും കേരളത്തിൽ നന്നേ കുറവാണ്.

പ്രകൃതിചൂഷണം മൂലമുണ്ടായ ഓരോ പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും കല്ലേൻ പൊക്കുടന്മാരെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കും... വരും തലമുറക്ക് പഠിക്കാനുള്ള ഒരു പാഠപുസ്‌തകമായിട്ട്.

1937 ജനനം, 2015 സെപ്റ്റംബർ 27 ന് മരണം. കണ്ണൂർ ജില്ലയിലെ ഏഴോo പഞ്ചായത്തിൽ ഏടക്കീൽ തറയിലെ അരിങ്ങേളേയൻ ഗോവിന്ദൻ പാറോട്ടിയുടെയും , കല്ലേൻ വെള്ളച്ചിയുടെയും മൂന്നാമത്തെ മകനായി ജനിച്ചു. ഒരു വള്ളത്തിൽ വെള്ളവും കഞ്ഞിയും കണ്ടൽ വിത്തുകളും അതിന്റെ തൈകളുമായി രാവിലെ പുഴയിലൂടെ യാത്ര ആരംഭിക്കും. ഇത് എന്നും പതിവ്. അങ്ങനെ കണ്ണൂർ മുതൽ കാസർഗോഡ് വരെയുള്ള തീരങ്ങളിൽ ആയിരകണക്കിന് കണ്ടൽ ചെടികൾ നട്ടു വളർത്തി. അദ്ദേഹത്തിന്റെ മരണം വരെ അത് പരിപാലിച്ചു വന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ "തൈലാദിവസ്തുക്കളശുദ്ധമായാൽ പൗലോസു തൊട്ടാലതു ശുദ്ധമാകും "എന്ന പഴഞ്ചൊല്ല് കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?⭐

👉അയിത്തവും മറ്റു ജാത്യാചാരങ്ങളും നടമാടിയിരുന്ന പഴയ കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന സമ്പ്രദായങ്ങളിൽ ഒന്നായിരുന്നു എണ്ണതൊട്ടു ശുദ്ധിയാക്കൽ. സവർണ്ണ ജനവിഭാഗങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ അവർണ്ണർ തൊട്ടു പിടിച്ചുവന്ന എണ്ണയിൽ സ്പർശനം മൂലം കടന്നുകയറിയ അശുദ്ധി മാറ്റേണ്ടതുണ്ടായിരുന്നു. അതിനായി നിയോഗിക്കപ്പെട്ടത് നസ്രാണികളെയായിരുന്നു.

എണ്ണ ഉദ്പാദിപ്പിക്കുന്നതിൻ്റെ ആദ്യഘട്ടത്തിൽ കൃഷിയും , വിളവെടുപ്പുമെല്ലാം നടത്തുന്നത് അടിയാള സമൂഹത്തിൽ പെട്ടവർ. എണ്ണയാക്കുന്ന പ്രക്രിയ നടത്തുന്നവരും ജാതിയിൽ താണവർ. അവരെല്ലാം തൊട്ടും പിടിച്ചും വന്ന എണ്ണയാണല്ലോ ക്ഷേത്രങ്ങളിലും , അരമനകളിലുമൊക്കെ ഉപയോഗിക്കേണ്ടി വരുന്നത്! അപ്പോൾ ആ "അശുദ്ധി" മാറ്റിയേ തീരൂ. അഥവാ മാറ്റാനായില്ലെങ്കിൽ എണ്ണയിൽ വറത്തും , പൊരിച്ചും താളിച്ചുമൊക്കെ ഒന്നും കഴിക്കാനാവില്ല എന്നു മാത്രമല്ല, ഇരുളകറ്റാൻ വിളക്ക് തെളിക്കാൻ കഴിയാതെയും വരും.

അതിനായി ആ കാലത്ത് ആരോ കണ്ടെത്തിയ പരിഹാരമാർഗ്ഗമായിരുന്നു നസ്രാണിയെ കൊണ്ട് തൊടുവിച്ച് എണ്ണ ശുദ്ധിയാക്കുന്ന സമ്പ്രദായം. നസ്രാണികളും , ജാത്യാചാരങ്ങൾ മറ്റുള്ളവരോട് പുലർത്തിയിരുന്നുവെങ്കിലും ബ്രാഹ്മണർ നിശ്ചയിച്ച ജാത്യാചാരങ്ങൾക്ക് പുറത്തായിരുന്നു അവർ. നസ്രാണികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ക്രിസ്തീയവിശ്വാസത്തിൽ പെടാത്തതായിരുന്നു അയിത്തവും. അതിനാൽ തന്നെ സവർണ്ണരായ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും സ്വീകാര്യരായിരുന്നു അവർ.

ക്ഷേത്രങ്ങൾക്കും , കോവിലകങ്ങൾക്കും തൊട്ടു മുന്നിലായി പഴക്കവും , പാരമ്പര്യവും അവകാശപ്പെടുന്ന ഒരു ക്രൈസ്തവകുടുംബത്തെ കൊണ്ടുവന്ന് വസിപ്പിക്കുന്ന രീതി അതോടെ ആരംഭിച്ചു. നാടുവാഴിയോ , ഊരാളന്മാരോ ക്ഷണിച്ചുവരുത്തുന്ന നസ്രാണികുടുംബത്തിന് കുടിവയ്ക്കാൻ പുരയിടം കൂടാതെ നിലങ്ങളും മറ്റു വസ്തുവകകളും അനുവദിച്ചു നൽകിയിരുന്നു. ക്ഷേത്രത്തിലേയ്ക്കും , നമ്പൂതിരിയില്ലങ്ങളിലേക്കും , കോവിലകങ്ങളിലേയ്ക്കും എണ്ണയെടുക്കുമ്പോൾ നസ്രാണി അതിൽ വിരൽ മുക്കി ശുദ്ധം വരുത്തി എന്ന് ഉറപ്പുവരുത്തിയിരുന്നു. അതുവരെയുണ്ടായ അശുദ്ധി കൊണ്ടുള്ള ദോഷം നസ്രാണിയെ ബാധിച്ചോളുമെന്നും തങ്ങൾ അതിൽ നിന്ന് ഒഴിവായി എന്നും സവർണ്ണർ ആശ്വസിച്ചു. വിരൽ മുക്കിയ നസ്രാണി ക്കാകട്ടെ ജാത്യാചാരങ്ങളിൽ വിശ്വാസമില്ലാതിരുന്നതിനാൽ അത്തരമൊരു ആശങ്ക അലട്ടിയിരുന്നതുമില്ല. മറിച്ച് മികച്ച ജീവിതസാഹചര്യങ്ങളും പദവികളും ലഭിക്കുന്നതിന് ഈ "ശുദ്ധീകരണപ്രക്രിയ" അവരെ സഹായിക്കുകയും ചെയ്തു.

എണ്ണയെ കൂടാതെ ശർക്കരയും തൊട്ടു ശുദ്ധമാക്കി കൊടുക്കേണ്ടതുണ്ടായിരുന്നു.
എണ്ണയും ശർക്കരയും ശേഖരിച്ചു കൊണ്ടുവരികയും കച്ചവടം ചെയ്യുകയുമെന്ന ചുമതലയിലേക്ക് ഇതു ക്രമേണ മാറി. അതുകൊണ്ടു തന്നെ അങ്ങാടികളിലും അവരുടെ വീടുകളിൽ തന്നെയും എണ്ണവ്യാപാരം ചെയ്യുന്നതിനുള്ള കുത്തകാവകാശം അവർക്ക് സിദ്ധിച്ചു. നൂറ്റാണ്ടുകളോളം പരമ്പരാഗതമായ അവകാശമായി എണ്ണ തൊട്ടു ശുദ്ധിയാക്കുന്ന ചുമതല ഓരോ ക്ഷേത്രത്തിനും മുന്നിൽ താമസിച്ചിരുന്ന ക്രിസ്ത്യാനി കുടുംബത്തിനും നിക്ഷിപ്തമായിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ആരംഭത്തോടെ ജാതിവ്യവസ്ഥയും , അയിത്താചരണങ്ങളും പുറന്തള്ളപ്പെട്ടതോടെ ഈ സമ്പ്രദായവും നിലച്ചുപോയി. വടക്കൻ കേരളത്തിൽ ഈ രീതി നിലനിന്നിരുന്നോ എന്നറിവില്ല. എങ്കിലും പഴയ കൊച്ചി-തിരുവിതാംകൂർ മേഖലയിൽ നിലനിന്നിരുന്നതായി തെളിവുകളുണ്ട്. പല പ്രധാന ക്ഷേത്രങ്ങൾക്കും സമീപം താമസിച്ചുവരുന്ന നസ്രാണികുടുംബങ്ങളുടെ പുരാതന കുടുംബരേഖകളിലും വാമൊഴിചരിത്രത്തിലും ഇതു വെളിപ്പെടുന്നുണ്ട്.

പ്രശസ്തമായ കാഞ്ഞിരപ്പള്ളിയിലെ വലിയപള്ളിയുടെ സ്ഥാപനചരിത്രത്തിലേക്ക് ഒന്ന് എത്തിനോക്കാം. പതിനാലാം നൂറ്റാണ്ടിൽ നിലയ്ക്കൽ പ്രദേശത്ത് വക്രപ്പുലി, പെരുമ്പാറ്റ എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ടിരുന്ന കൊള്ളക്കാരുടെ ആക്രമണമുണ്ടാകുകയും അവിടെയുണ്ടായിരുന്ന ജനങ്ങൾ പലയിടങ്ങളിലേക്ക് പലായനം ചെയ്യുകയുമുണ്ടായി എന്ന് വാമൊഴിയായി നിലനിന്നു വരുന്ന ഒന്നാണ്. അത്തരത്തിൽ നസ്രാണികൾ വന്നുചേർന്നത് സംഘകാലത്തോളം പെരുമയുള്ള കാഞ്ഞിരപ്പള്ളി അങ്ങാടിയിലായിരുന്നു. സ്വന്തമായി ആരാധനാലയം ഇല്ലാതിരുന്നതിനാൽ വടക്ക് ദൂരെയുള്ള അരുവിത്തുറപ്പള്ളിയിലാണ് ആരാധനയ്ക്കായി അവർ പോയിരുന്നത്. AD 1449 ൽ അന്നത്തെ തെക്കുംകൂർ രാജാവായ വീരകേരളവർമ്മ ചിറ്റാറിൻ്റെ കരയിൽ പള്ളി വയ്ക്കുന്നതിനായി ക്രൈസ്തവപ്രമാണിയായ വലിയ വീട്ടിൽ തൊമ്മിമാപ്പിളയ്ക്ക് അനുമതി നൽകി.

" അരുളി കല്പിക്കുകയെന്നാൽ നമ്മുടെ തൊമ്മി മാപ്പിള കണ്ടെന്നാൽ പയിനാപ്പള്ളി ചെട്ടിയാരോട് താങ്കൾക്ക് തേട്ടമുള്ള പടിഞ്ഞാറേ മുറിപ്പറമ്പിൽ പള്ളിയും അങ്ങാടിയും വെപ്പിച്ചു കൊള്ളുമാറ് വേക്ക് ഇത് കൊല്ലം 624-ാം ആണ്ട് മേടം ഞായർ 21-ാം തീയതി കാഞ്ഞിരപ്പള്ളി ഇടത്തിൽ ഇരുന്ന് രാജശ്രീ വീരകേരളപ്പെരുമാൾ, ഇതു മേനോൻ കയ്യെഴുത്ത്" കാഞ്ഞിരപ്പള്ളി സെൻ്റ് മേരീസ് വലിയപള്ളിയിൽ നിന്ന് പിൽക്കാലത്തു കണ്ടെത്തിയ ഓലയിൽ നിന്നാണ് ഇതു വായിച്ചെടുത്തത്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഇന്ത്യൻ പാർലമെന്റ് മന്ദിരം പോലുരു ക്ഷേത്രമുണ്ട് .9-ആം നൂറ്റാണ്ടിലെ ഒരു ശിവ ക്ഷേത്രവും ഇന്ത്യയിലെ തന്നെ ഒരു അപൂർവ്വ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണ് ചൗസത്ത് യോഗിനി ക്ഷേത്രം.
മധ്യപ്രദേശിലെ മൊറേന ജില്ലയിലെ മിതാവാലി എന്ന ഗ്രാമത്തിലെ ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് ചൗസത്ത് യോഗിനി ക്ഷേത്രം.

കച്ഛപഘട്ട ഭരണകാലത്ത് 9-ആം നൂറ്റാണ്ടിൽ ഗുർജാര പ്രതിഹാര രാജവംശത്തിലെ പത്താമത്തെ ഭരണാധികാരി ദേവപാൽ ഗുർജാർ ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്.
101 തൂണുകലുള്ള ക്ഷേത്രം, ഇന്ത്യയുടെ പാർലമെന്റ്മന്ദിരം ഈ ക്ഷേത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയപ്പെടുന്നു. കൂടാതെ സൂര്യന്റെ സംക്രമത്തെ അടിസ്ഥാനമാക്കി ജ്യോതിഷവും ഗണിതവും ക്ഷേത്ര നിർമാണത്തിന് ഉപയോഗിച്ചു എന്നും പറയപ്പെടുന്നു.

ഇന്ത്യയിലെ ചാഷ്ഠ യോഗിനി ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. 64 മുറികളും അതിൽ ശിവലിംഗവുമുണ്ട്. അതുകൊണ്ടാണ് ഈ ക്ഷേത്രത്തെ ചൗസത് എന്ന് വിളിക്കുന്നത്. അറുപത്തിനാലു എന്നതിന് ഹിന്ദിയിൽ ചൗസത്ത് എന്നാണ്.
കല്ലുകൾ ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിട്ടുണ്ട്. മധ്യഭാഗത്തായി ഒരു വലിയ വൃത്താകൃതിയിലുള്ള ശിവക്ഷേത്രവുമുണ്ട്.തുറന്ന മണ്ഡപമുള്ള ക്ഷേത്രത്തിന്റെ മേൽക്കൂരകൾക്ക് ഗോപുരങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു, എന്നാൽ പിന്നീടുള്ള പരിഷ്‌ക്കരണങ്ങളിൽ ഇവ നീക്കം ചെയ്യപ്പെട്ടു.

ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ആകാശത്തേക്ക് തുറന്നിരിക്കുന്നു.
യോഗിനി ക്ഷേത്രങ്ങൾ സാധാരണയായി വൃത്താകൃതിയിലാണ്. യോഗിനി ക്ഷേത്രങ്ങൾ 9 മുതൽ 12 വരെ നൂറ്റാണ്ടുകളിലെ മേൽക്കൂരയില്ലാത്ത ഹൈപേത്രൽ ഘടനയുള്ള ആരാധനാലയങ്ങൾ ആണ്.

ഈ വൃത്താകൃതിയി ഭൂകമ്പത്തിൽ നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കുന്നു എന്ന് പറയപ്പെടുന്നു. ഭൂകമ്പ സാധ്യത നോക്കുന്ന സീസ്മിക് സോൺ III മേഖലയിലാണ് ഈ ക്ഷേത്രം, നിരവധി ഭൂകമ്പങ്ങളെ അതിജീവിച്ചിട്ടുണ്ട് .പ്രത്യക്ഷത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ല.

ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന യോഗിനി ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഒരു പുരാതന ചരിത്ര സ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്തു.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഇംഗ്ലണ്ടിലെ നോർത്ത് യോർക്ഷയർ(North Yorkshire) ൽ ഉള്ള പ്രകൃതിയുടെ ഒരദ്‌ഭുത സൃഷ് ടിയാണ് ബ്രിഹാം പാറകൾ ( Brimham Rocks) .വർഷങ്ങളായു ണ്ടായ മണ്ണൊലിപ്പും മറ്റു പ്രകൃതി പ്രതിഭാസങ്ങളും മൂലം രൂപപ്പെട്ട അദ്‌ഭുതകരമായ പ്രകൃതിയുടെ കരവിരുത് .ബ്രിഹാം റോക്സ് കരിങ്കല്ലാൽ നിർമ്മിതമാണ് . ഇതിന്റെ പഴക്കം എന്നത് Carboniferous കാലഘട്ടം മുതൽ ക്കാണ് കണക്കാക്കപ്പെടു ന്നത്. ഏകദേശം 300 മില്യൺ വർഷ ത്തോളം പഴക്കം . കാലക്രമേണ പാറയുടെ ബലം കുറഞ്ഞ ഭാഗങ്ങൾ ജലത്തിന്റെ കുത്തൊഴുക്കിൽ വരുന്ന ഘർഷണത്തിൽ ശോഷി ക്കുകയും കട്ടിയുള്ള ഭാഗങ്ങൾ അവശേഷിക്കുകയും സംഭവിക്കുക വഴിയാണ് പ്രകൃതിയുടെ ഈ അദ്‌ഭുത നിർമ്മിതി സംഭവിച്ചിട്ടു ള്ളത്.കാറ്റും ജലശോഷണവും മൂലമാണ് ഈ പാറകൾ ഈവിധം അദ്‌ഭുത കലാ സൃഷ്ടി ആക്കി മാറ്റിയിട്ടുള്ളത്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ആഗോള താപനത്തെ കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടിയാണ് UN Framework Convention on Climate Change. ഈ ഉടമ്പടിയിൽ അംഗമായ രാജ്യങ്ങൾ (Parties to the Convention) വർഷത്തിൽ ഒരിക്കൽ ലോകത്ത് എവിടെയെങ്കിലും ഒക്കെ സമ്മേളിച്ച് ഈ വിഷയത്തിലെ പുരോഗതി ചർച്ച ചെയ്യും. ഇതിനെ Conference of the Parties അല്ലെങ്കിൽ CoP എന്നാണ് പറയുന്നത്. ആ വർഷം നടക്കുന്നത് എത്രാമത്തെ സമ്മേളനമാണോ അതിൻ്റെ നമ്പർ സൂചകമായി ചേർക്കും . ഉദാഹരണമായി ഇരുപത്തി എട്ടാമത്തെ സമ്മേളനത്തെ സൂചിപ്പിക്കാൻ CoP28.നൂറ്റി തൊണ്ണൂറ്റി എട്ടു രാജ്യങ്ങൾ UNFCCC യിൽ അംഗങ്ങളായിട്ടുണ്ട് .

രാജ്യങ്ങളുടെ പ്രസിഡൻ്റ്മാർ , പ്രധാനമന്ത്രിമാ ർ ,രാജ്യങ്ങളുടെ പരിസ്ഥിതി മന്ത്രി മാർ ,വലിയ ഉദ്യോഗസ്‌ഥ സംഘങ്ങൾ ,അന്താരാഷ്ട്ര സംഘടനകൾ, ലോകത്തെവിടെ നിന്നുമുള്ള സർക്കാരിതര സന്നദ്ധ സംഘടനകൾ, ആക്ടി വിസ്റ്റുകൾ, യുവാക്കൾ തുടങ്ങിയ വലിയ സംഘം കാണും . CoP നടക്കുന്ന പ്രദേശത്തെ Blue Zone - Green Zone എന്നിങ്ങനെ രണ്ടായി തിരിക്കും . ബ്ലൂ സോണിൽ പ്രവേശനത്തിന് ഏറെ നിയന്ത്രണങ്ങൾ ഉണ്ട്. ഗ്രീൻ സോണിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. ഇത് വിദ്യാർത്ഥികൾക്കും പരിസ്ഥിതി പ്രവർത്തകർക്കും ഏറെ താല്പര്യമുള്ള പ്രോഗ്രാമാണ്.

Читать полностью…
Subscribe to a channel