csjkchnl | Unsorted

Telegram-канал csjkchnl - #ജിജ്ഞാസാ(JJSA)

3209

"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.

Subscribe to a channel

#ജിജ്ഞാസാ(JJSA)

👉 സോവിയറ്റ് യൂണിയന്റെ രാഷ്ട്രപിതാവ് ആണ് ലോക കമ്യൂണിസത്തിന്റെ പ്രായോഗിക ഗുരു വ്ലാഡിമിർ ഇല്ലിച്ച് ഉല്യാനോവ് എന്ന ലെനിൻ. 53 വർഷം മാത്രമാണ് ലെനിൻ ഭൂമിയിൽ ജീവിച്ചത്. പക്ഷേ, മരണശേഷം അദ്ദേഹത്തിന്റെ ശരീരം മോസ്കോയിൽ റെഡ് സ്ക്വയറിലെ മൗസോളിയത്തിൽ വർഷങ്ങ ളായി ഇങ്ങനെ വിശ്രമിക്കുന്നു.

അഞ്ചടി അഞ്ചിഞ്ചു മാത്രം ഉയരം. ഭൂമിയിൽ ജീവിച്ചത് ആകെ 53 വർ‌ഷം. ലെനിൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ആശയങ്ങൾ അമരത്വം നേടിയിരുന്നു. മരിച്ച പ്പോൾ സോവിയറ്റ് കമ്യൂണിസ്റ്റ് നേതാക്കൾ യോഗം കൂടി അദ്ദേഹത്തിന്റെ ശരീരത്തിനും അതേ പദവി നൽകി;അതാണ് ലെനിൻ മൗസോളിയം. 1924 ജനുവരി 21നായിരുന്നു ലെനിന്റെ മരണം. അദ്ദേഹത്തിന്റെ ശരീരം എന്നന്നേക്കും സൂക്ഷിക്കുന്നതിനെക്കുറിച്ച് കമ്യൂണിസ്റ്റ് പാർട്ടിയിലെ സഹയാത്രികർ അന്നു ചിന്തിച്ചിരുന്നില്ല. എന്നാൽ താൽക്കാലികമായി എംബാം ചെയ്ത് പ്രദർശനത്തിനു വച്ച മൃത ദേഹം കാണാനുള്ള ജനങ്ങളുടെ ഒഴുക്കു നില ച്ചില്ല. അതോടെ റെ‍ഡ് സ്ക്വയറിൽ മരം കൊ ണ്ടു നിർമിച്ച കുടീരത്തിലേക്ക് ലെനിനെ മാറ്റി.

ജനുവരിയിൽ കൊടും തണുപ്പായതിനാൽ ശരീരത്തിന് ഒന്നും സംഭവിച്ചില്ല. ഒടുവിൽ 56 ദിവസങ്ങൾക്കു ശേഷമാണ് ലെനിന്റെ ശരീരം കുറേക്കാലത്തേക്കു കൂടി സൂക്ഷിക്കാൻ തീരു മാനമാകുന്നത്. അതിനു മുൻപ് പാർട്ടി രണ്ടു സമിതികളെ ചുമതലപ്പെടുത്തിയിരുന്നു. ഒന്ന് ലെനിനെ സംസ്കരിക്കുന്ന കാര്യത്തിൽ തീരുമാ നമെടുക്കാനും മറ്റൊന്ന് അദ്ദേഹത്തിന്റെ ശരീരം എന്നന്നേക്കുമായി സൂക്ഷിക്കുന്ന കാര്യത്തിൽ തീരുമാനമെ ടുക്കാനും. പാർട്ടിയിലെ പലരും ഒരേസമയം രണ്ടു സമിതിയിലും അംഗങ്ങളായി!

ശരീരം ഇന്നു കാണുന്ന രീതിയിൽ എംബാം ചെയ്യാനായിരുന്നില്ല ആദ്യ തീരുമാനം. തണുത്തു മരവിപ്പിച്ച് സൂക്ഷിക്കാനായിരുന്നു. അതിനു വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുന്നതിനി ടെ രണ്ടു ശാസ്ത്രജ്ഞർ– വ്ലാഡിമിർ വൊറോ ബ്യോവ്, ബോറിസ് സ്ബാർസ്കി എന്നിവർ രംഗത്തെത്തി. രാസവസ്തുക്കൾ ഉപയോഗിച്ച് എംബാം ചെയ്യാം എന്ന അവരുടെ നിർദേശം ഒട്ടേറെ ചർച്ചകൾക്കൊടുവിൽ സർക്കാർ അംഗീകരിച്ചു. ശാസ്ത്രവും , കലയുമെല്ലാം ഉൾക്കൊള്ളുന്ന ലെനിൻ ലാബിന്റെ കഥ അവിടെ തുടങ്ങുന്നു.

തൊലിയുടെ നിറം പോലും മങ്ങാതെ ശരീരം ദീർഘകാലം നിൽക്കാനുള്ള രാസക്കൂട്ട് കൃത്യ മായ അളവിൽ കണ്ടെത്തുക എന്നതായിരുന്നു ആദ്യ ജോലി. അതിനു വേണ്ടി ശാസ്ത്രജ്ഞർ അഹോരാത്രം അധ്വാനിച്ചു. ഒടുവിൽ 1924 ഓഗസ്റ്റ് ഒന്നിന് ഇന്നു കാണുന്ന രീതിയിലുള്ള മൗസോളിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. അന്നു മുതൽ ഇന്നു വരെ വരെ ‘ലെനിൻ ലാബ്’ എന്നറിയപ്പെടുന്ന സംഘത്തി നാണ് ‘ലെനിനെ’ സംരക്ഷിക്കാനുള്ള ചുമതല. പൊതു പ്രദർശനമില്ലാത്ത ദിവസങ്ങളിലെല്ലാം ഈ സംഘം ലെനിനെ പരിശോധിക്കുന്നു. ഒന്നര വർഷത്തിലൊരിക്കൽ ശരീരം ശുദ്ധീകരിക്കു ന്നതിനും വീണ്ടും എംബാം ചെയ്യുന്നതിനും താഴെയുള്ള ഒരു ലബോറട്ടറിയിലേക്കു മാറ്റും. 1991ൽ സോവിയറ്റ് യൂണിയൻ വിഘടിച്ച് റഷ്യ രൂപീകൃതമായ സമയത്ത് ‘ലെനിൻ ലാബി’നുള്ള ഫണ്ട് വിതരണത്തിൽ തടസ്സം നേരിട്ടു. കമ്യൂണി സ്റ്റ് പാർട്ടി നേരിട്ടിറങ്ങി പിരിവു നടത്തിയാണ് ആ സമയത്ത് തുക കണ്ടെത്തിയത്. 2016ൽ ലെനി ന്റെ ശരീരം സംരക്ഷിക്കാൻ ഒരു വർഷം ചെലവ ഴിക്കുന്ന തുക റഷ്യൻ സർക്കാർ പുറത്തു വിട്ടു– 13 ദശലക്ഷം റൂബിൾ; ഏകദേശം ഒന്നരക്കോടി രൂപ!

റഷ്യൻ ഡോക്ടറായിരുന്ന അലക്സാണ്ടർ ആബ്രികൊസോവാണ് 1924ൽ ലെനിന്റെ പോസ്റ്റ് മോർട്ടം നിർഹിച്ചത്. അപ്പോൾ തന്നെ ലെനിന്റെ ഹൃദയധമനികളെല്ലാം അദ്ദേഹം നീക്കം ചെയ്തിരുന്നു. ശരീരം എംബാം ചെയ്യണ മെന്നറിഞ്ഞിരുന്നെങ്കിൽ അതു ചെയ്യേണ്ടിയിരു ന്നില്ല എന്ന് വിദഗ്ധർ പറയുന്നു. കാരണം അതു വഴി രാസവസ്തുക്കൾ കടത്തിവിട്ടാൽ എംബാ മിങ് എളുപ്പമായേനെ. ഇപ്പോഴും ശരീരത്തിലെ പേശികളും അസ്ഥികളും നിലനിർത്തിയിട്ടുണ്ടെ ങ്കിലും ആന്തരികാവയവങ്ങളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. ലെനിന്റെ തലച്ചോറിന്റെ ശേഷി പ്പുകൾ ഇപ്പോഴും റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ ന്യൂറോളജി സെന്ററിലുണ്ട്. തൊലിയുടെ നിറം നിലനിർത്തുക, സന്ധിക ളുടെ ചലനം നഷ്ടപ്പെടാതിരിക്കുക എന്നതായി രുന്നു ലെനിൻ ലാബിനു മുന്നിലുണ്ടായിരുന്ന വലിയ വെല്ലുവിളി. അതു സാധിച്ചത് വലിയ ശാസ്ത്രനേട്ടം കൂടിയായി.

വിദേശ ശാസ്ത്രജ്ഞർക്കു മുന്നിൽ അതു തെളിയിക്കാൻ സോവിയറ്റ് സർക്കാർ ലെനിന്റെ തല ചലിപ്പിച്ചു കാണിച്ചു കൊടുത്തിരുന്നത്രേ. എന്തായാലും സോവിയറ്റ് ശാസ്ത്രജ്ഞൻമാരു ടെ നേട്ടത്തിന് വിദേശത്തു നിന്നും ആവശ്യക്കാ രുണ്ടായി. വിയറ്റ്നാം രാഷ്ട്രപിതാവ് ഹോചിമി ന്റെയും ഉത്തര കൊറിയൻ നേതാക്കളായ കിം ഇൽ സുങ്ങിന്റെയും കിം ജോങ് ഇലിന്റെയും ശരീരം എംബാം ചെയ്തതും ലെനിൻ ലാബ് ആണ്.

രാജ്യത്തലവൻ താമസിക്കുന്ന ക്രെംലിൻ കൊട്ടാ രക്കെട്ടിനോടു ചേർന്ന് വലിയ ചുവന്നുള്ളി പോലെ ഗോപുരങ്ങളുള്ള സെന്റ് ബേസിൽസ് പള്ളിയും കസാൻ കത്തീഡ്രലും ചരിത്ര മ്യൂസിയ വുമെല്ലാം നിറഞ്ഞ റെഡ് സ്ക്വയറായ മോസ് കോയുടെ ഒരുമൂലയിൽ, കൊച്ചുകുട്ടികൾ അടുക്കിവച്ച കൽക്കെട്ടു പോലെ ഇപ്പോഴും കിടക്കുന്നു ലെനിന്റെ കുടീരം. അതിലേക്കുള്ള വരി ക്രെംലിൻ മതിൽക്കെട്ടുകളുടെ ഒരുഭാഗ ത്തെ അളന്നു തീർക്കും. ലെനിൻ കുടീരത്തിലേ ക്കുള്ള പ്രവേശനം സൗജന്യമാണ്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഏറ്റവും കൂടുതൽ ആളുകൾക്ക് ഇഷ്ടപ്പെട്ട ക്ലോസറ്റുകൾ എല്ലാം S ട്രാപ്പ് ആണ്‌. പക്ഷേ പല രാജ്യങ്ങളിലും ‘S ട്രാപ്പുകൾ’ നിയമവിരുദ്ധമാണ് .‘വാട്ടർ സീൽ ചിലപ്പോഴൊക്കെ S ട്രാപ്പിൽ മിസ് ആകും. അതുകൊണ്ട് മണം വരാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് പല രാജ്യങ്ങളിലും നിയമം മൂലം തന്നെ ഇത് പ്ലംബിംഗിനായി ഉപയൊഗിക്കുന്നത് നിരോധിച്ചിട്ടൂണ്ട്.

പ്ലംബിംഗിൽ ട്രാപ്പുകൾ ഉപയോഗിക്കുന്നത് വേസ്റ്റ് ലൈനിൽ നിന്നും (സീവർ ലൈൻ) ഗ്യാസ് മുറിയ്കകത്തേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നതിനായാണ്‌. U ആകൃതിയിൽ വളച്ച് വച്ചിരിക്കുന്ന ഭാഗത്ത് വെള്ളം നിലനിൽക്കുന്നതിനാൽ അതൊരു ഗ്യാസ് സീൽ ആയി പ്രവർത്തിക്കുകയും വാതകങ്ങൾ സിങ്കിലൂടെയും കമോഡിലൂടെയുമൊക്കെ കെട്ടിടത്തിനകത്തേയ്ക്ക് കയറുന്നതും തടയാനാകുന്നു. അതുപോലെത്തന്നെ സീവർ ലൈനിലൂടെ വരുന്ന ക്ഷുദ്ര ജീവികളെ പ്രതിരോധിക്കാനും ഇതുവഴി കഴിയുന്നു.
S ട്രാപ്പ് , P ട്രാപ്പ് , Q ട്രാപ്പ്, ബോട്ടിൽ ട്രാപ്പ്, ഫ്ലോർ ട്രാപ്… തുടങ്ങി വിവിധ തരം ട്രാപ്പുകൾ പ്ലംബിംഗ് സിസ്റ്റത്തിലുണ്ട്. S, P തുടങ്ങിയവയൊക്കെ ട്രാപ്പിന്റെ ആകൃതിയ സൂചിപ്പിക്കുന്നു. ഇവയുടെയൊക്കെ ലക്ഷ്യം ഒന്നു തന്നെ ആണെങ്കിലും പ്രായോഗിക തലത്തിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് പല തരം ട്രാപ്പുകൾ ഉപയോഗിക്കപ്പെടുന്നു. S ട്രാപ്പ് ആണ്‌ പതിനെട്ടാം നൂറ്റാണ്ട് മുതൽ ഉപയോഗിച്ച് വരുന്ന ആദ്യ കാല ട്രാപ്പുകൾ. പക്ഷേ പിന്നീട് ഇത്തരം ട്രാപ്പുകളിൽ ഗുരുതരമായ ചില പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഇവയ്ക്ക് പകരമായി P ട്രാപ്പ് പോലെയുള്ള സംവിധാനങ്ങൾ കൂടുതൽ വ്യാപകമായി.

എന്തിനാണോ ട്രാപ്പുകൾ ഉപയോഗിക്കുന്നത് അതിന്റെ ഉദ്ദേശത്തെ തന്നെ ഇല്ലാതാക്കുന്ന ഒരു പ്രശ്നം S ട്രാപ്പുകൾക്ക് ഉണ്ട് . അതായത് മർദ്ദ വ്യത്യാസം കൊണ്ടുള്ള “സൈഫൺ എഫക്റ്റ്” ഇത്തരം ട്രാപ്പുകളിൽ കൂടുതൽ ആയതിനാൽ ട്രാപ്പിലുള്ള വെള്ളം കൂടുതൽ അളവിൽ വേസ്റ്റ് ലൈനിലേക്ക് വലിച്ചെടുക്കപ്പെട്ട് വാട്ടർ സീൽ പലപ്പോഴും നഷ്ടമാകുന്നു. അങ്ങനെ വാതകങ്ങൾ കെട്ടിടത്തിനകത്തേയ്ക്ക് പ്രവേശിക്കാൻ സാഹചര്യമൊരുങ്ങുന്നു. ഇതുകൊണ്ട് തന്നെ അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും പ്ലംബിംഗിനായി S ട്രാപ്പുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധം ആണ്‌.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ നാട്ടിൽ ഇപ്പോഴും ഇത്തരം യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്തത് എയർ വെന്റുകൾ ഇടുന്നതു കാരണം സൈഫൺ ഡ്രൈ എന്ന പ്രശ്നം ഉണ്ടാകാറില്ല. നമ്മുടെ നാട്ടിൽ S ട്രാപ്പുകൾ ഉള്ള ടൊയ്‌‌ലറ്റ് സിസ്റ്റം കമ്പനികൾ കൂടുതലായി പുറത്തിറക്കാൻ കാരണം പ്രായോഗികതയിൽ ഊന്നിയ അവയുടെ ഡിമാന്റ് തന്നെ ആണ്. അതായത് ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ടോയ്‌‌ലറ്റുകളിൽ വേസ്റ്റ് പൈപ്പ് ലൈൻ തറയ്ക്ക് അടിയിലൂടെ തന്നെ സ്ഥാപിക്കാം എന്നതിനാൽ കൂടുതൽ സൗകര്യം S ട്രാപ്പുകൾ ആണ്‌ എന്നതു തന്നെ.

വാഷ് ബേസിനിലും , കമോഡിലുമൊക്കെ വളരെ അധികം വെള്ളം ഒരുമിച്ച് ഫ്ലഷ് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആണ്‌ S ട്രാപ്പുകളിൽ സൈഫൺ ഡ്രൈ എഫക്റ്റ് വഴി വാട്ടർ സീൽ നഷ്ടമാകുന്നത് എന്നതിനാൽ ഉപയോഗ ശേഷം എപ്പോഴും പതുക്കെ അല്പം വെള്ളം കൂടി ഒഴിച്ച് വാട്ടർ സീൽ നഷ്ടമാകുന്ന പ്രശ്നം ഒഴിവാക്കാൻ കഴിയും.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഏവറസ്റ്റിന്‌ ശേഷം ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കൊടുമുടിയാണ്‌ കെ2 (K2). ഗോഡിൻ ഓസ്റ്റിൻ എന്നും ഇതിന് പേരുണ്ട് .8,611 മീറ്റർ (28,251 അടി) ഉയരമുള്ള ഈ കൊടുമുടി ഔദ്യോഗമായി ഇന്ത്യയിലും ഇപ്പോൾ അനധികൃതമായി പാക്‌-അധീന കാശ്മീരിലുമാണ്. ഇത്‌ ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി ആണ്. അതിനാൽ തന്നെ മൗണ്ട് k2 ഇന്ത്യയുടെ ആണെന്ന് നിസംശയം പറയാം. ഹിമാലയ പർവ്വതനിരയുടെ ഭാഗമായി കണക്കാക്കുന്ന കാറക്കോറത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. ഇതിലേക്കുള്ള ആരോഹണം കഠിനമായതും കയറുന്നതിൽ നാലിലൊരാൾ മരണപ്പെടുന്നതും കാരണം ഇതിന്റെ കഷ്ടതയുടെ പർവ്വതം (Savage Mountain) എന്ന് പറയുന്നു. ഏണ്ണായിരം മീറ്ററിനുമുകളിൽ ഉയരമുള്ള കൊടുമുടികളിൽ അന്നപൂർണ്ണയ്ക്ക് ശേഷം മരണനിരക്ക് കൂടുതലുള്ള പർവ്വതമാണ്‌ ഇത്.

1856 ലാണ്‌ ഒരു യൂറോപ്യൻ സർവേ സംഘം ആദ്യമായി ഇത് സർവേ ചെയ്തത്. ഈ സംഘത്തിലെ അംഗമായിരുന്ന തോമസ് മോണ്ട്ഗോമെറി ആണ് ഇതിന് കെ2 (K2) എന്ന പേര് നൽകിയത്. കാറക്കോറം നിരയിലെ രണ്ടാമത്തെ കൊടുമുടി എന്ന സൂചിപ്പിക്കു വാനായിരുന്നു അങ്ങനെ ചെയ്തത്. മറ്റു കൊടുമുടികളായ K1, K3, K4, K5 എന്നിവയുടെ പേരുകൾ യഥാക്രമം മാശെർബ്രം, ബ്രോഡ് പീക്ക്, ഗാഷർബ്രം II, ഗാഷർബ്രം I എന്നിങ്ങനെ പിന്നീട് പേരുകൾ നൽകി.

Читать полностью…

#ജിജ്ഞാസാ(JJSA)

👉പണ്ടുകാലം മുതലെ മതപരമായും വിശ്വാസ പരമായും ഉള്ള ചടങ്ങാണ് കാതുകുത്തൽ. ചില സമുദായക്കാർ മൂക്കും കുത്തും. ഇന്ന് ഇതെല്ലാം ഫാഷനായി മാറിയിരിക്കുകയാണ് . കാതിൽ ഒരു തവണയല്ല നാലും അഞ്ചും തവണ വരെ കുത്തി കമ്മൽ ഇടാറുണ്ട്. മൂക്കിൽ രണ്ടു വശത്തും ഇടുന്ന രീതിയും ഉണ്ട്.കാതും മൂക്കും കൂടാതെ ചുണ്ട്, പുരികം, പൊക്കിള്‍ തുടങ്ങിയ ശരീരഭാഗങ്ങളും തുളച്ച് ആഭരണങ്ങൾ അണിയുന്നത് വ്യാപകമായിട്ടുണ്ട്.

പെൺകുഞ്ഞ് ജനിച്ച് ഏതാനും മാസങ്ങൾ കഴിയുമ്പോഴേയ്ക്കും കാതുകുത്തുക എന്നത് പല രാജ്യങ്ങളിലും കാലാകാലങ്ങളായി പിന്തുടരുന്ന കാര്യമാണ്. ചില സമുദായ ത്തിലെങ്കിലും ഇതൊരു വലിയ ചടങ്ങാണ്. പെൺകുട്ടികൾ മാത്രമല്ല, പുരുഷന്മാരും കാത് കുത്തുന്നുണ്ട്.

ഇങ്ങനെയുളള പ്രക്രിയകൾ ചെയ്യുമ്പോൾ ആവശ്യമായ ശ്രദ്ധ നൽകിയില്ലെങ്കിൽ പാർശ്വ ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ശരീരഭാഗങ്ങൾ തുളച്ച് ആഭരണങ്ങൾ അണിയുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത്, തുളയ്ക്കുന്നതു ചർമത്തിൽ മാത്രമാണോ അതോ തരുണാസ്ഥിയില്‍ കൂടിയാണോ എന്നതാണ്. തരുണാസ്ഥിയിൽക്കൂടി തുളയ്ക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര മായ അണുബാധയുണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ തുളയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ പൂർണമായും അണുവി മുക്തമായിരിക്കണം.

പരമ്പരാഗതമായി കാതു കുത്തുമ്പോൾ മൂർച്ചയുളള ലോഹക്കമ്പി ഉപയോഗിക്കാറാണു പതിവ്. ഇപ്പോൾ ആശുപത്രികളിൽ സൂചികളും ഡർമാഗണും (Dermagun- തോക്ക് പോലിരി ക്കുന്ന ഉപകരണം) ഉപയോഗിക്കാറുണ്ട്. ഡർമാഗൺ ഉപയോഗിച്ചു കാതു കുത്തുമ്പോൾ താരതമ്യേന വേദന കുറവാണ്. മാത്രമല്ല ലോഹക്കമ്പിയെപ്പോലെ ഈ ഉപകരണം ചർമവുമായി അധികം സമ്പർക്കത്തിൽ വരുന്നില്ല എന്നതുകൊണ്ട് അണുബാധ യുണ്ടാകാനുളള സാധ്യതയും വിരളമാണ്.

കാതു കുത്തുമ്പോൾ താരതമ്യേന അലർജി സാധ്യത കുറ‍ഞ്ഞ (Hypoallergic) ലോഹം കൊണ്ടുണ്ടാക്കുന്ന ഞാത്തുകളില്ലാത്ത കമ്മലാണ് (Ear stud) ആദ്യം അണിയുന്നത്. ഉദ്ദേശം ആറാഴ്ച കഴിഞ്ഞാൽ ഈ കമ്മൽ മാറ്റി സാധാരണ അണിയുന്ന സ്വർണ്ണക്കമ്മൽ ഇടാം. ചർമത്തിലെ തുള പൂർണമായും ഉണങ്ങാൻ വേണ്ടിയാണ് ഈ കാത്തിരിപ്പ്.

കാതുകുത്തുന്നതിനു പ്രായപരിധിയൊന്നും ഇല്ലെങ്കിലും ചെവിയുടെ താഴ്ഭാഗത്തുളള മാംസളമായ ഭാഗം നന്നായി വളർച്ചയെത്തുന്ന തുവരെ കാത്തിരിക്കുന്നതാണ് ഉത്തമം. ഒന്നിൽ കൂടുതൽ ഭാഗത്തു കൂടെ കാത് കുത്തുന്നത് ഇന്ന് ട്രെൻഡാണ്. സെക്കന്‍ഡ് സ്റ്റഡും തേർഡ് സ്റ്റഡുമൊന്നും ഇടുന്നതുകൊണ്ടു പൊതുവേ ദോഷമൊന്നുമില്ല. പക്ഷേ, ചെവിയുടെ മുകൾ ഭാഗത്തുകൂടി തുളയ്ക്കുമ്പോൾ തരുണാ സ്ഥിക്ക് ക്ഷതം ഉണ്ടാകാനുളള സാധ്യത ഏറെയാണ്. തരുണാസ്ഥിയിൽ തുള ഇടുമ്പോൾ ഒരു കാരണവസാലും ഡെർമാഗൺ ഉപയോഗി ക്കാൻ പാടില്ല. സാധാരണയായി മൂക്കുത്തി അണിയുന്നതിനു മൂക്കിന്റെ വശങ്ങളിലുളള തരുണാസ്ഥിയിൽ ആണെങ്കിലും അപൂർവ മായി ചിലർക്ക് മൂക്കിന്റെ നടുക്കുളള ഭാഗത്തും തുളയ്ക്കാറുണ്ട്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐കൃഷ്ണ ഫലം എന്നറിയപ്പെടുന്ന പഴം ഏതാണ് ?⭐

👉നമ്മുടെ നാട്ടിൽ വളരെ സുലഭമായി കാണുന്ന ഒരു ഫലമാണ് പാഷൻ ഫ്രൂട്ട് (Passion Fruit ). ഇന്ത്യയിൽ പൊതുവായി കൃഷ്ണ ഫലം (Krishna fruit ) എന്നറിയപ്പെടുന്ന ഗ്രാനഡില്ല അഥവാ പാഷൻ ഫ്രൂട്ട് ചെടി ബ്രസീൽ, പരാഗ്വേ, അർജന്റീന എന്നിവിടങ്ങൾ സ്വദേശമായ വള്ളിച്ചെടിയുടെ വിഭാഗത്തിൽ പെടുന്ന ഒരു സസ്യമാണ്. നൂറിലേറെ തരങ്ങളുള്ള പാഷൻ പുഷ്പത്തിൽ നിന്നാണ് ഈ പഴത്തിന് അതിന്റെ പുഷ്പത്തിന്റെ പേര് നൽകിയിരിക്കുന്നത്. പാഷൻ ഫ്രൂട്ട് ഒരുതരം സരസഫലമാണ്. നല്ല സുഗന്ധവും ഒരുപാട് വിത്തുകളുമുള്ള ഈ പഴത്തിന് മധുരവും പുളിയും ചേർന്ന രുചിയാ ണുള്ളത്. പർപ്പിൾ നിറത്തിലുള്ളത് മുതൽ മഞ്ഞ, സ്വർണ്ണ നിറങ്ങളിലുള്ള പാഷൻ ഫ്രൂട്ട് ഇനങ്ങളും കാവേരി പോലുള്ള സങ്കരയിനങ്ങ ളുമുണ്ട് ഇവയ്ക്ക്.ആകാശവെള്ളരി , അമ്മൂമ്മ പ്പഴം തുടങ്ങിയവയും ഈ സസ്യ ജനുസ്സിൽ ഉൾപ്പെടുന്നവയാണ്

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മലബാർ പോരടിച്ചതിന്റെ ഓർമകൾ ഉള്ള മലപ്പുറം
ജില്ലയിലെ പാണ്ടിക്കാട്‌ പന്തല്ലൂർ മുടിക്കോട്‌ വില്ലേജ്‌ ഓഫീസിനുസമീപം പൊളിഞ്ഞു തുടങ്ങിയ പന്തല്ലൂർ ബ്രിട്ടീഷ് പോലീസ് ഔട്ട് പോസ്റ്റ് (ട്രാൻസിറ്റ് ജയിൽ) പുരാവസ്തു വകുപ്പിൻ്റെ നേതൃത്വത്തിൽ വീണ്ടെടുത്തു .

മലബാറിന്റെ പോർവീര്യത്തിനുമേൽ അധികാര ത്തിന്റെ ബൂട്ട്‌ പതിഞ്ഞ ഓർമകളാണ്‌ കാടുമൂടി ക്കിടക്കുന്ന ഈ കെട്ടിടം. ബ്രിട്ടീഷ് സാമ്രാജ്യത്വ ത്തിന്റെ ക്രൂരതകളുടെ കഥയുറങ്ങുന്ന ജയിലായിരുന്നു ഇത്‌. മലബാർ കലാപകാലത്ത്‌ പോരാളികളെ നിരീക്ഷിക്കാനുള്ള പൊലീസ് എയ്ഡ് പോസ്റ്റുമായിരുന്നു. തടവുകാരെ പാണ്ടിക്കാട്ടെ പ്രധാന ജയിലിൽ എത്തിക്കുന്ന തിനുമുമ്പ് താൽക്കാലികമായി പാർപ്പിച്ചിരുന്നത്‌ ഇവിടെയായിരുന്നു.

ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ പന്തല്ലൂരി ൽ നിന്നുള്ള ശക്തമായ ചെറുത്തുനിൽപ്പ് സ്വദേശിയരായ സേനാനികളെ വച്ച് നിരീക്ഷി ക്കാനുള്ള കേന്ദ്രമായിരുന്നുവെന്ന് ചരിത്രം പറയുന്നു. പശ്ചിമഘട്ട മലനിരകളുടെ ഭാ​ഗമായ പന്തല്ലൂർ മലയിലായിരുന്നു പോരാളികളുടെ ഒളിത്താവളം. പാണ്ടിക്കാട്ടെ ഹെഡ് ഓഫീസിൽ നിന്ന് ബ്രിട്ടീഷ് പട്ടാളം എത്തിയിരുന്നത്‌ കടലു ണ്ടിപ്പുഴയിലൂടെ തോണിമാർഗമായിരുന്നു.

സൈനികർ വിശ്രമിച്ചിരുന്നതും മുടിക്കോടായി രുന്നു. 1921ലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ ഭാഗമായി വാരിയൻകുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ ഈ ജയിൽ കെട്ടിടം പിടിച്ചെടുത്തു. വർഷങ്ങൾക്കുശേഷം ഈ കെട്ടിടം പന്തല്ലൂർ വില്ലേജ് ഓഫീസായി. പുതിയ കെട്ടിടമായതോടെ ദേശചരിത്രം പറയുന്ന കേന്ദ്രം കാടുമൂടി. കെട്ടിടത്തിന്റെ അവശിഷ്ട ങ്ങൾമാത്രമാണുള്ളത്‌. നൂറ്റാണ്ട് പിന്നിട്ട ഈ കെട്ടിടത്തിന് കേടുപാടുകൾ പറ്റിയെങ്കിലും പഴയ കഥകൾ തേടി ചരിത്ര ​ഗവേഷകരും വിദ്യാർഥികളും എത്താറുണ്ട്‌.

മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നാണ് ആനക്കയം പഞ്ചായത്തി ന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പന്തലൂർ മല.മലബാർ കലാപ കാലത്ത് കലാപകാരികളു ടെ ഒളിത്താവളമായിരുന്നു പന്തലൂർമല. ഈ പ്രദേശത്തു ഒളിവിൽപോയ കലാപകാരികളെ പിടികൂടാൻ കഴിയാതിരുന്ന ബ്രിട്ടീഷ് പട്ടാളം, പൂക്കോട്ടൂർ യുദ്ധത്തിനു ശേഷം, പഞ്ചായത്തി ന്റെ പടിഞ്ഞാറേയറ്റത്തുള്ള ആര്യാപറമ്പിൽ കുതിരവണ്ടിയിൽ പീരങ്കി ഘടിപ്പിച്ച്, പന്തലൂർ മലയിലേക്കു വെടിവെച്ചതായി പറയപ്പെടുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐പുരുഷാംഗനമാർ⭐

👉ആഗ്രഹ പൂർത്തീകരണത്തിന് പുരുഷന്മാർ സ്ത്രീ വേഷത്തിൽ ഒരുങ്ങി വിളക്കെടുക്കുന്ന സ്ഥലമാണ് കൊല്ലം ജില്ലയിലെ കൊറ്റൻകുള ങ്ങര .പുരുഷന്മാർ, കുട്ടികൾ, ഭിന്നലിംഗത്തി ലുള്ള ആളുകൾ തുടങ്ങിയവർ സ്ത്രീ വേഷം അണിഞ്ഞ് വിളക്കെടുത്തെത്തുന്ന മനോഹര മായ കാഴ്ചയാണ് ഇവിടെ കാണുവാൻ സാധിക്കുക. ചമയവിളക്ക് എന്നറിയപ്പെടുന്ന അന്നെ ദിവസം പെൺവേഷം കെട്ടുന്നവരെ നാടും നാട്ടുകാരും ഒരു സ്ത്രീയായി അംഗീകരി ക്കുന്ന ദിവസം കൂടിയാണ്.

പെൺസൗന്ദര്യക്കാഴ്ചകളുടെ ദിവസം.എല്ലാ വർഷവും മീനം 10,11 തിയ്യതികളിലാണ് ഇത് നടക്കുക. അണിഞ്ഞൊരുങ്ങി വരുമ്പോൾ ഇതെന്തൊരു സൗന്ദര്യമാ എന്നു നോക്കിനിൽ ക്കുന്നവര്‍ പറഞ്ഞുപോകുന്ന തരത്തിലുള്ള അംഗനമാർ വന്നിറങ്ങുന്ന സമയം. ആൺസുന്ദ രന്മാർ പെൺസുന്ദരിമാരായി മാറുന്ന ദിവസമെ ന്ന് വേണം കൊറ്റൻകുളങ്ങര ചമയവിളക്കിനെ വിശേഷിപ്പിക്കുവാൻ.എവിടെ നോക്കിയാലും അണിഞ്ഞൊരുങ്ങി നിൽക്കുന്ന സുന്ദരിമാര്‍. അവനാണോ അവളാണോ ഈ രൂപമാറ്റത്തിനു പിന്നിലെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത വിധത്തിൽ കൂടി നിൽക്കുന്ന പെൺസുന്ദരിക ൾ. ഇങ്ങനെ പെൺവേഷം കെട്ടുന്നവരെ വിളിക്കുന്ന പദമാണ് പുരുഷാംഗനമാർ .

Читать полностью…

#ജിജ്ഞാസാ(JJSA)

Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
ശാന്ത സമുദ്രത്തിലെ ന്യൂസീലൻറ് രാജ്യം സീലൻറിയ എന്ന വെള്ളത്തിൽ മുങ്ങിയ ഭൂഖണ്ഡത്തിൻ്റെ ഭാഗമായതിനാൽ അറിയപ്പെടുന്ന 7 ഭൂഖണ്ഡങ്ങളുടെ ഭാഗമായി പൂർണ്ണമായും കരുതപ്പെടാനാകില്ല.

വാൽക്കഷണം: 100 കോടി വർഷങ്ങൾ പഴക്കമുള്ള സീലൻറിയ ചെറു ഭൂഖണ്ഡം (micro continent) ഭൂഖണ്ഡ ഭാഗം(continental fragment)
, മുങ്ങിയ ഭൂഖണ്ഡം(submerged continent) തുടങ്ങിയ വിഭാഗങ്ങളിലായാണ് ശാസ്ത്രജ്ഞർ ഉൾപ്പെടുത്തുന്നത്.
Credit: Danish Antony

Читать полностью…

#ജിജ്ഞാസാ(JJSA)

കീഴ്ത്താടിയും അടുത്തു തന്നെയായി ഒരു കൈത്തണ്ടയെല്ലും കണ്ടു. ഒരു തലയോട്ടിയുടെ അവശിഷ്ടവും കണ്ടെത്തി. ഒരു താടിയുടെ കഴ, ഒരു തുടയെല്ല് എന്നിവയെല്ലാം കിട്ടി.
കാറ്റഗറിക്കലായി AL-288-1 എന്ന നമ്പറിട്ട അസ്ഥികൂടത്തിന് ലൂസി എന്നു പേരിട്ടു. ആദ്യ ദിവസം തന്നെ ടിബിയ ബോണിന്റെ സാന്നിധ്യം ഇതൊരു ഇരുകാലി ജീവിയാണെന്ന് ഉറപ്പി ച്ചിരുന്നു. ഇടുപ്പെല്ലിന്റെ മുൻവശം (Sub Pubic) കൂടിച്ചേർന്നുണ്ടാകുന്ന ആംഗിൾ 90 ഡിഗ്രിക്ക് തൊട്ടു മുകളിലാണെന്നും കണ്ടെത്തി. അതുകൊണ്ടു തന്നെ ഇതൊരു സ്ത്രീയാണെ ന്നും ഉറപ്പിച്ചു. പുരുഷന്മാരിൽ ഈ കോൺ പരമാവധി 82 ഡിഗ്രിവരെ വരാം. സ്ത്രീകളിൽ പ്രസവത്തിനു വഴിയൊരുക്കാൻ പ്രകൃതിയുടെ സൂത്രപ്പണിയാണത്രെ ഇത്. ഇരുകാലിയായ തിനാൽ ആസ്ട്രെലോ പിത്തക്കസ് വർഗത്തിൽ പെട്ടതായിരുന്നു.

‘‘അതൊരു ചെറിയ സ്പെസിമാനായിരുന്നു. ആസ്ട്രലോപിത്തക്കസ് വർഗത്തിൽ അതിനെ പ്പെടുത്താൻ കാരണം അതിന്റെ തലച്ചോറിന്റെ വലുപ്പമാണ്. തലച്ചോറിനെ സംരക്ഷിക്കുന്ന ആൻസിപ്പിറ്റൽ അസ്ഥിയിൽ (Occipital bone) നിന്ന് അത് അനുമാനിക്കാം. ആ എല്ലിന്റെ ആർക്കിന്നിടയിലേക്ക് നെല്ലിക്കയുടെ വലുപ്പത്തിൽ കവിഞ്ഞതൊന്നും അവിടെ ഉൾക്കൊള്ളിക്കാനാവില്ല. അതുപോലെ പല്ലിന്റെ പ്രത്യേകതകളും. സ്റ്റേബിൾ ഐസോടോപ് ടെസ്റ്റുകളിൽ നിന്ന് ലൂസി പുല്ലും ഇലകളും മധുരമുള്ള പഴങ്ങളും ധാരാളമായി കഴിച്ചിരു ന്നുവെന്ന് തെളിവ് കിട്ടി. കൂടാതെ പ്രീ മോളാർ (അണപ്പല്ല്) പല്ലുകളുടെ സാന്നിധ്യവും. ഇതിൽനിന്ന് എല്ലാം മനസ്സിലാവുന്നത് അതുവരെ കണ്ടെടുത്ത ഫോസിലുകളിൽ നിന്നും മനസ്സിലാക്കിയ ജീവി വർഗങ്ങളിൽ നിന്നും ലൂസി തികച്ചും വ്യത്യസ്തയായിരുന്നു എന്നാണ്. ഔദ്യോഗികമായി ഇതു സ്ഥിരീകരി ക്കുന്നത് 1977 ഡിസംബർ 31–നാണ്. ലൂസിയെ കണ്ടെടുത്ത അഫാർ പ്രദേശത്തിന്റെ സ്മരണ കൂടി നിലനിർത്താൻ ഈ വംശത്തിന് ആസ്ട്രലോപിത്തിക്കസ് അഫാറെൻസിസ് എന്നു നാമകരണം ചെയ്തു.’’ ഡോണൾഡ് ജോൺസൻ പറയുന്നു. അങ്ങിനെയാണു പുതിയ ജീവി വർഗത്തിന്റെ ഒന്നാമത്തെ കണ്ണി ലൂസി ആവുന്നത്. അതിനുശേഷം മാത്രമാണ് മനുഷ്യ ചരിത്രമുള്ളത്.

രണ്ടുകാലിൽ നിൽക്കാനും , അനായാസം നടക്കാനും ലൂസിക്കു സാധിക്കുമായിരുന്നു. കൂടാതെ രണ്ടു കാലുകളും ചേർത്തു വച്ചാൽ ഇരുകാൽമുട്ടുകളും തമ്മിൽ തൊടുന്ന 'Valgus knee' ലൂസിയിലും കാണപ്പെട്ടു. ഇത് ആധുനിക മനുഷ്യന്റെ കാൽമുട്ടിനു സമാനമാണ്.
ലൂസിയുടെ കാൽമുട്ടിന്റെ മറ്റൊരു പ്രത്യേകത ജോയിന്റിന്റെ ഉപരിതലത്തിന് ഇണങ്ങും വിധമുള്ള ഇന്റർഫെയ്സാണ് എല്ലുകൾക്ക് ഉണ്ടായിരുന്നത്. ഇത് ഒറ്റക്കാലിൽ നിൽക്കാൻ സഹായിക്കും. കൂടാതെ കാൽമുട്ട് തെന്നിപ്പോ കാതിരിക്കാൻ Patellar lip എന്ന മൃദുകലയും കാൽമുട്ടിലുണ്ടായിരുന്നു.

ലൂസിയുടെ തുടയെല്ലിന്റെയും കാൽത്തണ്ടയെ ല്ലിന്റെയും നീളത്തിന്റെ അനുപാതം 84.6 ശതമാനമാണ്. മനുഷ്യരിൽ ഇത് 71.8%, അതായത് പിൽക്കാല മനുഷ്യരിൽ നിന്നു ചെറിയൊരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ആധുനിക മനുഷ്യനെ അപേക്ഷിച്ച് കൈകൾ ക്ക് അൽപം നീളക്കൂടുതലുണ്ടായി രുന്നു. ഈ നീളക്കൂടുതൽ മരം കയറാനും ചില്ലയിൽ തൂങ്ങി ആടാനും മറ്റും ലൂസിയെ സഹായിച്ചിട്ടുണ്ടാ കണം. രണ്ടുകാലിൽ നടന്നെന്നു കരുതി ഒരുപാട് ദൂരമൊന്നും നടക്കുന്ന വർഗമായിരു ന്നില്ല. ഭൂമിയിൽ കഴിയുന്നതിനെക്കാൾ കൂടുതൽ മരങ്ങളിലാണ് ഇവ കഴിഞ്ഞിരുന്നത്. ഇതിനു കാരണം മാർജ്ജാര വംശ ജീവികളുടെ ആക്രമണത്തെ ഭയന്നതാണ്. വളരെ ഉയര ത്തിൽ പോലും കയറാനുള്ള മെയ്‌വഴക്കം ഇവയ്ക്കുണ്ടായിരുന്നു. ലൂസിയുടെ തോളെല്ലി ൽ കാണപ്പെട്ട വിള്ളൽ ഉയരത്തിൽനിന്നു വീണതുകൊണ്ടാകാമെന്നും ഇത് മരണകാരണ മാകാമെന്നും ഒരു വാദമുണ്ട്. മറ്റു മാംസഭോജി കളാൽ കൊല്ലപ്പെട്ടു എന്ന് മറ്റൊരു വാദവുമുണ്ട്.

നട്ടെല്ലിൽ വാതം, തേയ്മാനം തുടങ്ങി ചില ഡീ ജനറേറ്റീവ് രോഗങ്ങൾ ഉള്ളതായിരുന്നു എന്ന് ഫിസിഷ്യൻമാർ രേഖപ്പെടുത്തിയിരിക്കുന്നു. എന്തായാലും പൂർണവളർച്ച നേടിയ ശേഷമാണ് ലൂസി ഇഹലോകവാസം വെടിഞ്ഞത്. ഇപ്പോൾ ഇത്യോപ്യൻ നാഷനൽ മ്യൂസിയത്തിന്റെ നിലവറയിൽ ചില്ലുകൂട്ടിൽ അരണ്ട വെളിച്ച ത്തിൽ സ്വസ്ഥമായിരിക്കുന്നു. അമിത വെളിച്ചം എല്ലിനു കേടുണ്ടാക്കുമെന്ന വിശ്വാസത്തിൽ ഫ്ലാഷ് ഉപയോഗിക്കുന്നതു പോലും നിരോധിച്ചി രിക്കുന്നു. ലൂസിയുടെ ചില്ലുകൂടാരത്തിന് തൊട്ടടുത്തു മറ്റൊരു ചില്ലുകൂട്ടിൽ മൂന്നു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ലൂസിയുടേ തിനെക്കാൾ വ്യക്തതയുള്ള ഒരു ഫോസിലും ഉണ്ട്. 2000ത്തിൽ അഫാറിലെ ഡിക്ക എന്ന സ്ഥലത്തുനിന്ന് ലഭിച്ചതാണ് ഇത്. ഡിഐകെ– 1/1. തുടക്കത്തിൽ ലൂസി ബേബി എന്നാണ് ഇവളെ വിളിച്ചിരുന്നത്. എന്നാൽ ഇവൾ ചില്ലറക്കാരിയല്ല. ലൂസിയെക്കാൾ 1,20,000 വയസ്സിനു മൂത്തതാണിവൾ. ഇപ്പോൾ ഇവൾ അറിയപ്പെടുന്നത് സമാധാനം എന്നർഥം വരുന്ന ഗ്രീക്ക് ഭാഷയിലെ ‘സെലാം’ (Selam) എന്നാണ്. മനുഷ്യനുമായുള്ള സാമ്യം ലൂസിയെക്കാൾ കുറവായതിനാൽ ലൂസി തന്നെ മിന്നും താരം.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

ജിജ്ഞാസാ Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
പഠനങ്ങൾ തെളിയിക്കുന്നത് എന്തെങ്കിലും (വസ്തുക്കളോ മറ്റോ ) സ്വന്തമാക്കുന്നതിനായി പണം ചിലവഴിക്കുന്നതിലും കൂടുതൽ സന്തോഷ പ്രദമാകുന്നത് ( സാഹസികത, യാത്ര മുതലായ) " അനുഭവങ്ങൾ " ലഭ്യമാകുന്നതിനായി പണം ചിലവഴിക്കുന്നതിലാണ്.
Credit: Danish Antony

Читать полностью…

#ജിജ്ഞാസാ(JJSA)

8 ബില്യൺ ജനങ്ങളിൽ ഏതാണ്ട് 700 മില്യൺ ജനങ്ങൾ വസിക്കുന്നത് ദ്വീപുകളിലാണ്.അതിൽ ഒന്നാം സ്ഥാനത്ത് ഇന്തോനേഷ്യയിലെ ജാവ ദ്വീപാണ്.ഇവിടെ മാത്രം 14 കോടിയോളമാണ് ജനസംഖ്യ.രണ്ടാമത് ജപ്പാനിലെ ഹൊൻഷു ദ്വീപ് ജനസംഖ്യ 10.4 കോടി.
കരയുടെ വലിയൊരു ഭാഗം ദ്വീപുകളാണെന്ന് അറിയാമല്ലൊ.ഏറ്റവും വലിയ 16 ദ്വീപുകളുടെ ആകെ വലുപ്പം നോക്കിയാൽ യൂറോപ്പ് ഭൂഖണ്ഡത്തേക്കാൾ വലുതാണ്.ദ്വീപുകളെ മൂന്നായി തരം തിരിക്കാം.കോണ്ടിനെന്റൽ, ഓഷ്യാനിക്,കോറൽ എന്നിങ്ങനെ.വൻകരയോട് ചേർന്നു കിടക്കുന്നവയാണ് കോണ്ടിനെന്റൽ ദ്വീപുകൾ.ഇത്തരം ദ്വീപുകളുടെ ഭൂമിശാസ്ത്രപരമായ ഘടന വൻകരയുടേതു പോലെയായിരിക്കും.ഉദാ: ഗ്രീൻലാന്റ്, സുമാത്ര .
സമുദ്രത്തിന്റെ അടിയിൽ ഉയർന്ന് വന്നവയാണ് ഓഷ്യാനിക് ദ്വീപുകൾ.ഇത്തരം ദ്വീപുകളുടെ ഉപരിതലം സബ്മറൈൻ മലകളുടെ അതായത് സബ്മറൈൻ അഗ്നിപർവ്വതങ്ങളുടേത് പോലെയായിരിക്കും.Ascension ദ്വീപും Tristan da Cunha ദ്വീപും മധ്യ അറ്റ്ലാന്റിക് മലയിൽ നിന്ന് ഉയർന്ന് വന്നവയാണ്. സബ്മറൈൻ അഗ്നിപർവ്വതങ്ങൾ മൂലം രൂപം കൊണ്ടവയാണ് St.Helena ദ്വീപും Tencriffe ദ്വീപും.കോറൽ ദ്വീപുകൾ അഥവാ പവിഴ ദ്വീപുകൾ കോറൽ പൊളിപ്പുകളാൽ നിർമിതമാണ്.Baker ഉം Howland(ചിത്രം കാണുക)ഉം കോറൽ ദ്വീപുകളാണ്.Vinoj Appukuttan

Читать полностью…

#ജിജ്ഞാസാ(JJSA)

👉 കോഴിക്കാൽ വടക്കൻ കേരളത്തിന്റെ പലഹാരമാണെന്ന് ഒറ്റവാചകത്തിൽ പറയാം.
മസാലയിലും , കടലമാവിലും മുക്കിയ പച്ചക്ക പ്പയാണ് കോഴിക്കാലിന്റെ മുഖ്യ ചേരുവ. പേരിൽ മാത്രമേ കോഴിക്കാലുള്ളു എന്നർഥം.

തലശ്ശേരിയിലെ കോയിക്കൽ തറവാട്ടിലു ണ്ടാക്കിയിരുന്ന വിഭവം പുറത്തേക്കിറങ്ങി യപ്പോൾ പേരിലുണ്ടായ പരിഷ്‌കാരമാണ് കോഴിക്കാലായി മാറിയതെന്ന് പറയുന്നു. ഇതിൽ കോഴിയുമില്ല കാലുമില്ലെന്ന് ചുരുക്കം.
മലബാറിൽ പ്രത്യേകിച്ചും കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലും സമീപപ്രദേശങ്ങളിലും ലഭിക്കുന്ന പലഹാരമായ കോഴിക്കാൽ മരച്ചീനി നീളത്തിൽ കീറി മൈദയിൽ മുക്കി എണ്ണയിൽ വറുത്തെടുത്താണ് ഉണ്ടാക്കുന്നത്.മരച്ചീനി കോഴിയുടെ കാലു പോലെ നീളത്തിൽ അരിഞ്ഞ് അതിൽ മൈദമാവ് അല്ലെങ്കിൽ കടലപ്പൊടി, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞപ്പൊടി, ഗരം മസാലപ്പൊടി, പച്ചമുളക്,കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത മാവിൽ ഇടുക. നന്നായി യോജിപ്പിച്ച ശേഷം തിളച്ച വെളിച്ചെണ്ണയിലേക്ക് ഇടുക. നന്നായി പൊരിയുന്നതു വരെ എണ്ണയിൽ വേവിച്ചെടുക്കുക

Читать полностью…

#ജിജ്ഞാസാ(JJSA)

Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
രാജ്യത്തിൻ്റെ ഒരു ഭാഗത്ത് രാത്രിയായിരിക്കുമ്പോൾ മറ്റൊരു ഭാഗത്ത് പകലായിരിക്കുന്ന ഒരേയൊരു രാജ്യം റഷ്യയാണ്.

Credit: Dhanish Antony

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഗുരുതരമായ രോഗാവസ്ഥയിൽ രോഗികൾക്കു കൃത്രിമ ശ്വാസം നൽകാൻ ഉപയോഗിക്കുന്ന ഉപകരണമാണ് വെന്റിലേറ്ററുകൾ. ആശുപത്രികളിലാണ് ഇവ കൂടുതലും. ഇവ രണ്ടു തരമുണ്ട്.

✨ഇൻവേസീവ് :
ഇൻവേസീവ് രണ്ടുരീതിയിൽ ഉപയോഗിക്കുന്നു. വെന്റിലേറ്ററിനെ ഒരു ട്യൂബിലൂെട ശരീരവുമായി ഘടിപ്പിക്കുന്നു. ട്യൂബിന്റെ ഒരറ്റം വായിലൂടെയോ, മൂക്കിലൂടെയോ ശ്വാസകോശങ്ങളിലെ വായുമാർഗങ്ങളിൽ സ്ഥാപിക്കുന്നു, ഇതിനെ എൻഡോട്രക്കിയൽ ഇൻകുബേഷൻ എന്നു പറയും. ചില അവസ്ഥകളിൽ ശ്വസന ട്യൂബ് ഒരു ദ്വാരത്തിലൂെട ശ്വാസനാളിയിലേക്കു നേരിട്ട് ബന്ധിപ്പിക്കും. കഴുത്തിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കിയാണ് ഇതു ചെയ്യുന്നത്. ഇങ്ങനെ ദ്വാരം ഉണ്ടാക്കുന്നതിനെ ട്രക്കിയോസ്റ്റമി എന്നാണ് പറയുന്നത്.

✨നോൺ ഇൻവേസീവ്:
നോൺ ഇൻവേസീവിൽ മാസ്ക് മുഖത്തു ധരിപ്പിക്കുകയാണ് ചെയ്യുന്നത്.

വെന്റിലേറ്റർ 100 ശതമാനം സംരക്ഷണം നൽകണമെന്നില്ല. വ്യക്തിയുടെ മറ്റ് അവയവങ്ങളു ടെആരോഗ്യം, ശ്വാസകോശത്തിന്റെ പ്രവർത്തനം എന്നിവ അനുസരിച്ചാണ് ഫലം ലഭിക്കുക.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഊക്കൽ എന്നതിനു പല അർത്ഥങ്ങ ളുണ്ട്.ശക്തി, കരുത്ത്, വേഗം, ഊക്കടിക്കുക = അഹങ്കരിക്കുക, മദം കാട്ടുക (ഉദാഹരണം കൈയ്യൂക്ക് - കൈക്കരുത്ത് ) തുടങ്ങിയ ഉദാഹരണം .

ബ്രാഹ്മണർ സൂര്യോദയത്തിനു മുൻപ് ചെയ്യുന്ന ഒരു പൂജാകർമ്മമാണ് ഊക്കുക അഥവാ ഊക്കുകഴിക്കുക. സൂര്യദേവനെ ധ്യാനിച്ച്‌ ഗായത്രിമന്ത്രം ജപിച്ചുകൊണ്ട് ജലം തർപ്പണം ചെയ്യുന്നതാണ് ചടങ്ങ്. പകൽ വെളിച്ചം പരക്കുന്നതിനു മുൻപുതന്നെ ഇതു ചെയ്തി രിക്കണം എന്നാണ് വിശ്വാസം. തമിഴിലെ "ഉകുത്തൽ" എന്ന പദത്തിൽ നിന്നാണ് ഊക്കുക എന്ന പദം ഉണ്ടായിരിക്കുന്നത്. വീഴ്ത്തുക, തളിക്കുക എന്നൊക്കെയാണ് ഈ പദത്തിന്റെ മൂലാർത്ഥം .

പല സ്ഥലങ്ങളിലും ഊക്കൽ എന്നതു ലൈംഗിക ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു നാടൻ പ്രയോഗവും തെറിയും ആയി ഉപയോഗിക്കാറുണ്ട് .

ഊക്കലും ഉപദേശവും ഒന്നിച്ചു വേണ്ട എന്നതു എന്തുപദേശം കൊടുക്കുന്നുവോ ആ വ്യക്തി / പ്രസ്ഥാനം / കൂട്ടം താൻ കൊടുക്കുന്ന ഉപദേശത്തിന് വിപരീതമായി പ്രവർത്തിക്കുന്ന സ്ഥിതി വിശേഷത്തെ സൂചിപ്പിക്കുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് CRI (Colour Rendering Index) ?⭐

👉ഒരു പ്രകാശത്തിൽ ഒരു വസ്തുവിനെ എങ്ങിനെ കാണുന്നു എന്നതിന്റെ മാനമാണ് ആ പ്രകാശത്തിന്റെ CRI റേറ്റിംഗ്. ഈ റേറ്റിംഗ് 0-100 റേഞ്ചിൽ നല്കപ്പെടുന്നു. CRI വാല്യൂ 100 ആണ് എങ്കിൽ ഒരു വസ്തുവിനെ അതിന്റെ 100% യഥാർത്ഥ നിറത്തിൽ കാണുന്നുവെന്നും റേറ്റിംഗ് 100 ൽ നിന്നും താഴേയ്ക്ക് പോകുന്നതിനനുസരിച്ച് ക്ലാരിറ്റി കുറയുന്നു അല്ലെങ്കിൽ അതിനെ മറ്റൊരു നിറത്തിൽ കാണുന്നു എന്നുമാണ് അർത്ഥമാക്കേണ്ടത്. 100% എന്ന റേറ്റിംഗ് ബുദ്ധിമുട്ടായകൊണ്ട് ഈ റേറ്റിംഗ് 80 എങ്കിലും വേണം ഒരു വസ്തുവിനെ ശരിയായി കാണാൻ എന്നു മനസ്സിലാക്കുക. ( >90 -100 = True View), (>70 - 80 = Good View), (>50 - 70 = Average View)

Читать полностью…

#ജിജ്ഞാസാ(JJSA)

👉നമ്മുടെ സംസ്ഥാനത്ത് 2015 ലെ കണക്കുകൾ പ്രകാരം 7,93,937 പേർ ഭിന്നശേഷിക്കാരായുണ്ട്. അന്ന് ഏഴു വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് 2017 ഏപ്രിൽ മാസത്തിൽ നിലവിൽ വന്ന 2016 ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം ഇപ്പോൾ ഇരുപത്തിയൊന്നു വിഭാഗങ്ങളിലായി പത്തുലക്ഷത്തിലധികം ഭിന്നശേഷിക്കാർ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

നമ്മുടെ രാജ്യത്ത് ആദ്യമായി ഭിന്നശേഷി വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഒരു നിയമനിർമാണം നടന്നത് 1995ൽ ആയിരുന്നു. ആ നിയമത്തിന്റെ പേര് ഭിന്നശേഷിക്കാരുടെ (തുല്യ അവസരങ്ങളും അവകാശ സംരക്ഷണവും പൂർണപങ്കാളിത്തവും ) നിയമം, 1995 (Persons with Disabilities (Equal Opportunities, Protection of Rights and Full Participation) Act, 1995) എന്നാണ്.

ഭിന്നശേഷിക്കാർക്ക് മറ്റു പൗരന്മാർക്കു തുല്യമായി അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ബന്ധപ്പെട്ട സർക്കാരുകൾ ഒരുക്കണമെന്ന് നിയമത്തിൽ പ്രത്യേക നിർദേശമുണ്ട്. അത് ഭിന്നശേഷിക്കാരുടെ ക്ഷേമം അടിസ്ഥാനമാക്കിയുള്ള ഒരു നിയമമായിരുന്നു. 1996 ഫെബ്രുവരി ഏഴാം തീയതി ആണ് ഈ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. അന്ന് ഏഴു വിഭാഗം

ഭിന്നശേഷിക്കാരായിരുന്നു നിയമത്തിന്റെ പരിധിയിൽ വന്നിരുന്നത്. എന്നാൽ, അത്തരം ഒരു ക്ഷേമനിയമത്തിന്റെ ഗുണഭോക്താവാകാൻ നമ്മുടെ രാജ്യത്തെ വിരലിലെണ്ണാവുന്ന ഭിന്നശേഷിക്കാർക്കു മാത്രമേ സാധിച്ചുള്ളൂ.

ആ സാഹചര്യത്തിലാണ് സുപ്രീംകോടതി നാഷനൽ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് എന്നൊരു സന്നദ്ധ സംഘടന ഫയൽ ചെയ്ത റിട്ട് ഹർജിയിൽ, രാജ്യത്ത് ഭിന്നശേഷി അവകാശപ്രകാരമുള്ള അനുകുല്യങ്ങൾ അടിയന്തരമായി നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി വ്യക്‌തമാക്കിക്കൊണ്ട് വിധിന്യായം പുറപ്പെടുവിച്ചത്.

അതിനുശേഷമാണ് 2016ലെ, ഇപ്പോൾ നമ്മുടെ രാജ്യത്തു നിലവിലുള്ള, ഭിന്നശേഷി അവകാശ നിയമം (The Rights of Persons with Disabilities Act, 2016) നിലവിൽ വന്നത്. 1995ലെ നിയമം ക്ഷേമം അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ 2016ലെ നിയമം, അവ കാശാധിഷ്ഠിതമായിട്ടുള്ളതാണ് എന്നതാണ് വ്യത്യാസം.

ഇതിൽ 21 ഭിന്നശേഷി വിഭാഗങ്ങളാണുള്ളത്. അന്ധർ അഥവ കാഴ്‌ച പരിമിതർ, ബധിരർ അഥവാ കേൾവി പരിമിതർ, ചലനപരിമിതർ. കുഷ്ഠരോഗവിമുക്തർ, മസ്തിഷ്ക - തളർവാതം ബാധിച്ചവർ (Cerebral Palsy), ഉയരക്കുറവുള്ളവർ (Dwarfism), പേശീക്ഷയമുള്ളവർ (Muscular Distrophy). ആസിഡ് ആക്രമണത്തിലെ ഇരകൾ, ബുദ്ധിപരിമിതിയുള്ളവർ (Intellectual Disability), സംസാരഭാഷ പരിമിതിയുള്ളവർ, നിശ്ചിത പഠന ന്യൂനതകൾ ഉള്ളവർ (Specific Learning Disabilities), ദിവാ സ്വപ്‌നപ്രകൃതക്കാർ (Autism Spectrum Disorders), മാനസിക രോഗമുള്ളവർ, മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് എന്ന നാഡീവ്യൂഹ പ്രശ്‌നമുള്ളവർ, വിറയൽ രോഗമുള്ളവർ (Parkinson's Disease), ഹീമോഫീ ലിയ (Haemophilia) എന്ന രോഗമുള്ളവർ, തലസിമിയ (Thalassemia). അരിവാൾ രോഗം (Sickle Cell Anaemia) ബഹുവൈകല്യമുള്ളവർ (Multiple Disabilities) എന്നിവയാണ് ആ വിഭാഗത്തിലുള്ളവർ.

ഈ വിഭാഗങ്ങളുടെ ഏറ്റവും വിലപ്പെട്ട അവകാശമാണ് നമ്മുടെ എല്ലാ സംവിധാനങ്ങളിലേക്കുമുള്ള പ്രാപ്യത (accessibility). ഗതാഗത സംവിധാനങ്ങളിലേക്കു മാത്രമല്ല. മറിച്ച് വിവരസാങ്കേതികവിദ്യപോലുള്ള നൂതന സമ്പ്രദായങ്ങളിലേക്കും, മനുഷ്യ ജീവൻ സംരക്ഷിക്കാനുതകുന്ന ആധുനിക വൈദ്യശാസ്ത്ര സംവിധാനങ്ങളിലേക്കും അത്തരം സേവനങ്ങളുടെ ഗുണഭോക്താക്കളാകാനും സാധാരണ വ്യക്‌തികളെപ്പോലെ തന്നെ ഭിന്നശേഷി വ്യക്‌തികൾക്കും അ വകാശമുണ്ട്.

ഇതിനെ ഭിന്നശേഷിയുടെ പേരിൽ തടസ്സപ്പെടുത്താനോ നിഷേധിക്കുവാനോ നമ്മുടെ സംവിധാനത്തിൽ ആർക്കും അവകാ ശമില്ല എന്നും ഭിന്നശേഷി അവകാശനിയമം അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് വായുഗുളിക ?⭐

👉ഏലത്തരി, പച്ചില, ചുക്ക്, കുരുമുളക്, ചെറുതിപ്പലി ,ത്രിഫലത്തോട്, വത്സനാഭി, കസ്തൂരി, ജാതിക്കാ, കന്നാരം, പശുപാശി, അക്രാവ്, പച്ചക്കര്‍പ്പൂരം, പൊന്‍കാരം, ചായില്യം, വയമ്പ്, അഞ്ജക്കല്ല്, ഗ്രാമ്പൂവ്, ജീരകം, കരിഞ്ജീരകം, ശതകുപ്പ, ഇരുവേലി, രസം, ചിറ്റരത്ത, അയമോദകം, മനയോല, ഇരട്ടിമധുരം, വാല്‍മുളക്, അയസ്കാന്തം, ചവര്‍ക്കാരം, തുവര്‍ച്ചിലക്കാരം എന്നിവ സമമെടുത്ത് പനിനീരിലോ കയ്യോന്നിനീരിലോ മൂന്നുദിവസമരച്ച് കുന്നിക്കുരുപ്രമാണം ഗുളിക രൂപത്തിലാക്കി നിഴലിലുണക്കി സൂക്ഷിക്കുന്നു .
വായുവിന്റെ ഗതി നേരെയാകാനും ഇക്കിള്‍ മാറാനും ഉപയോഗിക്കുന്ന ഈ ഗുളികയാണ് വായുഗുളിക എന്നറിയപ്പെടുന്നത് .

Читать полностью…

#ജിജ്ഞാസാ(JJSA)

👉 സിനിമകളിൽ ഒരു പുസ്‌തകപ്പുഴുവിനെയോ, നേർഡിനെയോ (nerd) കാണിക്കുന്നത് കണ്ണട ധരിച്ച ഒരു വ്യക്തിയായിട്ടാവും. യഥാർത്ഥ ജീവിതത്തിലും കണ്ണടക്കാരെ പൊതുവെ ബുദ്ധി ജീവികളും, പുസ്തകപ്പുഴുക്കളുമൊക്കെയാ യാണ് ആദ്യകാഴ്ച്ചയിൽ പലരും വിലയിരു ത്തുന്നത്.

അറിവ് നേടുന്നത് കൂടുതലായും പുസ്തക ങ്ങൾ, ഗവേഷണം, നിരീക്ഷണം എന്നിവയിലൂടെ ആണല്ലോ .ഇതിനായി വിശ്രമമില്ലാതെ, കൂടുത ലായി പ്രവർത്തിക്കുമ്പോൾ, കണ്ണുകളുടെ ആരോഗ്യം കുറയുകയും, കണ്ണടയുടെ സഹായം ആവശ്യമായി വരികയും ചെയ്യുന്നു. അറിവിന്‌ വേണ്ടിയുള്ള പ്രയത്നത്തിന്റെ ഒരു അടയാള മായി കണ്ണട കരുതപ്പെടുന്നത് അങ്ങനെയാണ് .

അന്തർമുഖരെയോ, മറ്റുള്ളവരുമായി അധികം ഇടപഴകുന്നതിൽ ബുദ്ധിമുട്ടുളളവരെയോ ചിത്രീകരിക്കാനും കണ്ണട ഉപയോഗിക്കാറുണ്ട് . കാരണം, പൊതുവിൽ ഇത്തരക്കാരുടെ ഇഷ്ട വിനോദം , വായന ആയിരിക്കും. അല്ലെങ്കിൽ ചലച്ചിത്രങ്ങൾ. ഇവക്കും കണ്ണുകളുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. ആളുകളുമായി ഇടപഴകുന്നതിലുപരി തനിയെ ഇരിക്കാൻ ഇഷ്ടപ്പെടുന്നവർ, പുസ്തകപ്പുഴു ക്കൾ, ഫാന്റസി ലോകത്ത് അഭിരമി ക്കുന്നവർ എന്നൊക്കെയുള്ള ഒരു തോന്നൽ കാഴ്ച്ചയിൽ ഉളവാക്കാൻ ഇത്തരം കഥാപാത്രങ്ങളെ കണ്ണട ധരിപ്പിക്കുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
പാവകളിയിലൂടെയാണ് ചെക്ക് ഭാഷ വംശനാശ ഭീഷണിയെ നേരിട്ട് നിലനിന്നത്. വിശുദ്ധ റോമ സാമ്രാജ്യത്തിലെ ഫെർഡിനാൻ്റ് രണ്ടാമൻ ചെക്ക് ഭാഷ നിരോധിച്ചതിനാൽ പാവകളികളിലൂടെ മാത്രമാണ് ആ ഭാഷ അതിജീവിച്ചത്.

വാൽക്കഷണം: ഇന്ന്1 കോടിയിലധികം ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ചെക്ക് ഭാഷ
Credit: Danish Antony

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് ബെല്ലി ലാൻഡിങ്?⭐

👉ഒരു വിമാനം ലാൻഡിങ് ഗിയർ പൂർണമായി നീട്ടാതെ ലാൻഡ് ചെയ്യുകയും അതിൻ്റെ അടി വശം അല്ലെങ്കിൽ വയറ് അതിൻ്റെ പ്രാഥമിക ലാൻഡിംഗ് ഉപകരണമായി ഉപയോഗിക്കുകയും ചെയ്യുന്നതിനെയാണ് ബെല്ലി ലാൻഡിങ് (Belly landing ) അല്ലെങ്കിൽ ഗിയർ-അപ്പ് ലാൻഡിങ് എന്ന് വിളിക്കുന്നത്. സാധാരണയായി 'ഗിയർ- അപ്പ് ലാൻഡിങ്' എന്ന പദം പൈലറ്റ് ലാൻഡിങ് ഗിയർ നീട്ടാൻ മറക്കുന്ന സംഭവങ്ങളെ സൂചിപ്പി ക്കുന്നു. അതേസമയം ബെല്ലി ലാൻഡിങ് എന്നത് മെക്കാനിക്കൽ തകരാർ കാരണം ലാൻഡിങ് ഗിയർ നീക്കുന്നതിൽ പൈലറ്റിന് തടസം നേരിടുന്ന സാഹചര്യമാണ്.

ബെല്ലി ലാൻഡിങ് സമയത്ത്, സാധാരണയായി വിമാനത്തിന് വ്യാപകമായ കേടുപാടുകൾ സംഭവിച്ചേക്കാം. വളരെ വേഗത്തിലോ, ശക്തിയിലോ ലാൻഡ് ചെയ്താൽ വിമാനം മറിഞ്ഞുവീഴുകയോ , പൊട്ടിത്തകരാനോ കാരണമായേക്കാം. തീപിടിക്കാനുള്ള അപകട സാധ്യതയും കൂടുതലാണ്. നിയന്ത്രണം നിലനിർ ത്താൻ ആവശ്യമായ എയർസ്പീഡ് നിലനിർ ത്തിക്കൊണ്ടു തന്നെ വിമാനം കഴിയുന്നത്ര നേരെയും നിരപ്പും നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ കൃത്യത ആവശ്യമാണ്.

ശക്തമായ ക്രോസ് വിൻഡ്, കുറഞ്ഞ കാഴ്ച, വിമാനത്തിന് കേടുപാടുകൾ, അല്ലെങ്കിൽ പ്രവർത്തനരഹിതമായ ഉപകരണങ്ങൾ എന്നിവ ബെല്ലി ലാൻഡിംഗ് നടത്താനുള്ള അപകടത്തെ വളരെയധികം വർധിപ്പിക്കുന്നു. എന്നിരുന്നാലും, ബെല്ലി ലാൻഡിങ്ങുകൾ വിമാനാപകടങ്ങളിൽ ഏറ്റവും സാധാരണമായ ഒന്നാണ്. ഇത് ശ്രദ്ധാ പൂർവം നിർവ്വഹിച്ചാൽ സാധാരണയായി മാര കമല്ല.

2009ൽ അഫ്ഗാനിസ്ഥാനിലെ ബഗ്രാം എയർഫീ ൽഡിൽ സി 17 ഗ്ലോബ് മാസ്റ്റർ വിമാനം ബെല്ലി ലാൻഡിങ് നടത്തിയിരുന്നു. ബെല്ലി ലാൻഡിങ്ങി ലേക്ക് നയിച്ച കാരണം പൈലറ്റിൻ്റെ പിഴവാണെ ന്ന് പിന്നീട് കണ്ടെത്തിയിരുന്നു. വിമാനത്തിൻ്റെ ടച്ച്ഡൗണിന് മുമ്പായി ലാൻഡിങ് ഗിയർ നീട്ടാൻ പൈലറ്റ് മറന്നു എന്നതായിരുന്നു പ്രധാന കാരണം. പിൻവലിക്കാവുന്ന ഏതൊരു ഗിയർ വിമാനത്തിലും, ലാൻഡിങ് ഗിയർ താഴ്ത്തി പരിശോധിക്കുന്നത് പൈലറ്റിൻ്റെ ലാൻഡിങ് ചെക്ക്‌ലിസ്റ്റിൻ്റെ ഭാഗമാണ്.

ലാൻഡിങ്ങിനായി ഫ്ലാപ്പുകൾ, പ്രൊപ്പല്ലർ, മറ്റു നിയന്ത്രണങ്ങൾ എന്നിവ സജ്ജീകരിക്കുന്നതും ചെക്ക് ലിസ്റ്റിൽ പ്രധാനമാണ്. ലാൻഡിങ്ങിന് മുമ്പ് ഇത്തരം ചെക്ക്‌ലിസ്റ്റുകൾ പതിവായി നടത്തുന്ന പൈലറ്റുമാർക്ക് 'ഗിയർ-അപ്പ്' ചെയ്യാനുള്ള സാധ്യത കുറവാണ്. ചില പൈല റ്റുകൾ ഈ ചെക്ക്‌ലിസ്റ്റുകൾ അവഗണിക്കു കയും, ഓട്ടോ മെമ്മറി ഉപയോഗിച്ച് ടാസ്‌ക്കു കൾ ചെയ്യുകയും ചെയ്യുന്നു. ഇത് ലാൻഡിങ് ഗിയർ താഴ്ത്തുന്നത് മറക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.

എത്ര ശ്രദ്ധാലുവായ പൈലറ്റാണെങ്കിലും അപകടസാധ്യതയുണ്ട്. കാരണം ചെക്ക്‌ ലിസ്റ്റ് ശ്രദ്ധിക്കാൻ മറന്നാൽ, അല്ലെങ്കിൽ കൂട്ടിയിടി ഒഴിവാക്കൽ അല്ലെങ്കിൽ മറ്റൊരു അടിയന്തരാ വസ്ഥ പോലുള്ള മറ്റു ചുമതലകൾ അതിൻ്റെ മധ്യത്തിൽ തടസപ്പെടുത്തുകയും ചെയ്തേ ക്കാം.

മെക്കാനിക്കൽ തകരാറാണ് ബെല്ലി ലാൻഡി ങ്ങിൻ്റെ മറ്റൊരു കാരണം. മിക്ക ലാൻഡിങ് ഗിയറുകളും പ്രവർത്തിപ്പിക്കുന്നത് ഇലക്ട്രിക് മോട്ടോറുകളോ , ഹൈഡ്രോളിക് ആക്യുവേറ്ററു കളോ ആണ് . മുഴുവൻ ലാൻഡിങ് ഗിയർ വിപുലീകരണ പ്രക്രിയയും പരാജയപ്പെടുന്ന തിൽ നിന്ന് ഒരു പരാജയം തടയുന്നതിന് സാധാരണയായി ഒന്നിലധികം ആവർത്തന ങ്ങൾ നൽകാറുണ്ട്. വൈദ്യുതമായോ ഹൈഡ്രോളിക് ആയി പ്രവർത്തിക്കുന്നതോ ആകട്ടെ, ലാൻഡിങ് ഗിയർ സാധാരണയായി ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് പവർ ചെയ്യാവുന്നതാണ്.

പവർ സിസ്റ്റം പരാജയപ്പെടുന്ന സാഹചര്യ ത്തിൽ, ഒരു എമർജൻസി എക്സ്റ്റൻഷൻ സിസ്റ്റം എപ്പോഴും ലഭ്യമാണ്. ഇത് സ്വമേധയാ പ്രവർത്തി പ്പിക്കുന്ന ക്രാങ്കിൻ്റെയോ പമ്പിൻ്റെയോ രൂപമെടു ത്തേക്കാം, അല്ലെങ്കിൽ അപ്‌ലോക്കുകൾ വിച്ഛേദിക്കുകയും, ഗുരുത്വാകർഷണം കൂടാതെ വായുപ്രവാഹം കാരണം ലാൻഡിങ് ഗിയർ വീഴാനും ലോക്കുചെയ്യാനും അനുവദിക്കുന്ന മെക്കാനിക്കൽ ഫ്രീ-ഫാൾ മെക്കാനിസത്തിൻ്റെ രൂപമെടുത്തേക്കാം.

ഒരു ലാൻഡിങ് ഗിയർ ലെഗ് മാത്രം നീട്ടുന്നതിൽ പരാജയപ്പെടുന്ന സന്ദർഭങ്ങളിൽ, പൈലറ്റ് എല്ലാ ഗിയറുകളും പിൻവലിച്ച് ബെല്ലി ലാൻഡി ങ് നടത്താൻ തീരുമാനിച്ചേക്കാം. കാരണം റോൾഔട്ട് സമയത്ത് ഗിയർ ഒന്നുമില്ലാതെ നിയന്ത്രിക്കുന്നത് എളുപ്പമാണെന്ന് അവർ വിശ്വസിച്ചേക്കാം. എ-10 തണ്ടർബോൾട്ട് II പോലെയുള്ള ചില വിമാനങ്ങൾ ബെല്ലി ലാൻഡി ങ് സുരക്ഷിതമാക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുണ്ട്. A-10 ൻ്റെ കാര്യത്തിൽ, പിൻവ ലിച്ച പ്രധാന ചക്രങ്ങൾ അവയുടെ നാസിലു കളിൽ നിന്ന് പുറത്തേക്ക് നീണ്ടുനിൽക്കുന്നു. അതിനാൽ വിമാനം ബെല്ലി ലാൻഡിങ്ങുകൾക്ക് സമാനമായി ഉരുളുന്നു.അടിയന്തിര ഘട്ടങ്ങളിൽ മാത്രമേ ഇത്തരം ലാൻഡിങ്ങിന് അനുമതി നൽകാറുള്ളൂ. ഇവ ചിലപ്പോൾ റൺവേയിൽ നിന്നും മാറി, ഇരുവശത്തുമായുള്ള പുല്ലുകൾ നിറഞ്ഞ പ്രദേശത്തും മറ്റുമായി ഹാർഡ് ലാൻഡിംഗ് ചെയ്യിക്കുന്ന രീതിയാണ്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐പുരുഷാംഗനമാർ⭐

👉ആഗ്രഹ പൂർത്തീകരണത്തിന് പുരുഷന്മാർ സ്ത്രീ വേഷത്തിൽ ഒരുങ്ങി വിളക്കെടുക്കുന്ന സ്ഥലമാണ് കൊല്ലം ജില്ലയിലെ കൊറ്റൻകുള ങ്ങര .പുരുഷന്മാർ, കുട്ടികൾ, ഭിന്നലിംഗത്തി ലുള്ള ആളുകൾ തുടങ്ങിയവർ സ്ത്രീ വേഷം അണിഞ്ഞ് വിളക്കെടുത്തെത്തുന്ന മനോഹര മായ കാഴ്ചയാണ് ഇവിടെ കാണുവാൻ സാധിക്കുക. ചമയവിളക്ക് എന്നറിയപ്പെടുന്ന അന്നെ ദിവസം പെൺവേഷം കെട്ടുന്നവരെ നാടും നാട്ടുകാരും ഒരു സ്ത്രീയായി അംഗീകരി ക്കുന്ന ദിവസം കൂടിയാണ്.

പെൺസൗന്ദര്യക്കാഴ്ചകളുടെ ദിവസം.എല്ലാ വർഷവും മീനം 10,11 തിയ്യതികളിലാണ് ഇത് നടക്കുക. അണിഞ്ഞൊരുങ്ങി വരുമ്പോൾ ഇതെന്തൊരു സൗന്ദര്യമാ എന്നു നോക്കിനിൽ ക്കുന്നവര്‍ പറഞ്ഞുപോകുന്ന തരത്തിലുള്ള അംഗനമാർ വന്നിറങ്ങുന്ന സമയം. ആൺസുന്ദ രന്മാർ പെൺസുന്ദരിമാരായി മാറുന്ന ദിവസമെ ന്ന് വേണം കൊറ്റൻകുളങ്ങര ചമയവിളക്കിനെ വിശേഷിപ്പിക്കുവാൻ.എവിടെ നോക്കിയാലും അണിഞ്ഞൊരുങ്ങി നിൽക്കുന്ന സുന്ദരിമാര്‍. അവനാണോ അവളാണോ ഈ രൂപമാറ്റത്തിനു പിന്നിലെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത വിധത്തിൽ കൂടി നിൽക്കുന്ന പെൺസുന്ദരിക ൾ. ഇങ്ങനെ പെൺവേഷം കെട്ടുന്നവരെ വിളിക്കുന്ന പദമാണ് പുരുഷാംഗനമാർ .

Читать полностью…

#ജിജ്ഞാസാ(JJSA)

⭐"വൃന്ദാവനം കണ്ടെത്തിയത് ഞാനാണ് രാധേ "എന്ന ഇപ്പോഴത്തെ സോഷ്യൽ മീഡിയ വൈറൽ ഡയലോഗിൽ പ്രതിപാദിക്കുന്ന ബർസാന എന്താണ് ?⭐

👉ഉത്തർപ്രദേശ് സംസ്ഥാനത്തിലെ മഥുര ജില്ലയിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണ് വൃന്ദാവനം .ശ്രീകൃഷ്ണന്റെ ബാല്യകാലം ചിലവഴിച്ച സ്ഥലമാണ്‌ വൃന്ദാവനം എന്നാണ് ഐതിഹ്യം. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മധുരയിൽ നിന്നും 16 കി.മി അകലെയാണ് വൃന്ദാവനം സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിന് ക്ഷേത്രങ്ങൾ വൃന്ദാവനത്തിലുണ്ട്. മിക്ക ക്ഷേത്രങ്ങളും രാധാകൃഷ്ണ ക്ഷേത്രങ്ങളാണ്.
വൃന്ദ എന്ന പദത്തിനർത്ഥം തുളസി(Ocimum sanctum) എന്നാകുന്നു. വനം(സംസ്കൃതം : वन) എന്നാൽ കാട് അല്ലെങ്കിൽ ചാൽ എന്നും . ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമാണ് വൃന്ദാവനം.

ഭാഗവതപുരാണത്തിൽ ശ്രീകൃഷ്ണനും സഹോ ദരൻ ബലരാമനും മറ്റു ഗോപാലകന്മാരും ബാല്യകാലത്തിൽ ചിലവഴിച്ച സ്ഥല മായാണ് വൃന്ദാവനത്തെ വർണിച്ചി രിക്കുന്നത്. ശ്രീകൃഷ്ണൻ തന്റെ ബാല്യകാല സഖിമാരോ ടോത്ത് പ്രത്യേകിച്ച് രാധാറാണിയുമായി ചിലവഴിച്ച സ്ഥലമാണ്‌ വൃന്ദാവനം. ഗീത ഗോവിന്ദം,ജയദേവ തുടങ്ങിയ സംസ്കൃത കവിതകളിൽ ഇത്തരം കാര്യങ്ങളെകുറിച്ച് പരാമർശിക്കുന്നുണ്ട്.

2001 ലെ ഭാരതജനസംഖ്യ കണക്കെടുപ്പിൽ 56,618 പേർ വൃന്ദാവനത്തിലുണ്ട്. ഇതിൽ 56% പേർ പുരുഷൻ മാരും 44% പേർ സ്ത്രികളു മാണ്.വൃന്ദാവനത്തിലെ ഏകദേശ സാക്ഷരത 65% മാണ്. ഇതു ദേശിയ ശരാശരിയേക്കാൾ കൂടുതലാണ്. പുരുഷസാക്ഷരത 73% വും സ്ത്രീസാക്ഷരത 55% വുമാണ്.ഏതാണ്ട് 13% പേർ 6 വയസ്സിൽ താഴെയുള്ളവരാണ്.

ഭർത്താക്കന്മാർ മരിച്ചതിനെ തുടർന്നു സമൂഹ ത്തിൽ തിരസ്കാരവും അവഗണയും നേരിടുന്ന സ്ത്രീകൾ, ശിഷ്ടജീവിതം ചെലവഴിക്കാൻ വൃന്ദാവനം തെരഞ്ഞെടുക്കുക പതിവാണ്. പലതരം സാഹചര്യങ്ങളിൽ കഴിഞ്ഞുകൂടേണ്ടി വരുന്ന അത്തരം ഒട്ടേറെ സ്ത്രീകളെ ഇവിടെ കാണാം. പലപ്പോഴും കുടുംബാംഗങ്ങൾ തന്നെ യാണ് അവരെ ഇവിടെ എത്തിച്ച് ഉപേക്ഷിച്ചു പോകുന്നതെന്ന് ആരോപണമുണ്ട്.

ഭക്തിയും , പ്രണയവും അഭിന്നമാകുന്ന ഇതിവൃ ത്തമാണ് വൃന്ദാവനത്തിലെ രാധാകൃഷ്ണ ബന്ധം വെളിപ്പെടുത്തുന്നത്. വൃന്ദാവനത്തില്‍ കൃഷ്ണനെ സര്‍വ്വസ്വമായി കണ്ട അനേകം ഗോപികമാരില്‍ ഒരുവളാണ് രാധ. എന്നാല്‍ രാധയുടെ നിഷ്‌കളങ്ക പ്രേമത്തിനു മുന്നില്‍ മറ്റ് ഗോപികമാരുടെ പ്രണയം നിഷ്പ്രഭമായി പോകു ന്നു.രാധാ ദീര്‍ഘകാലം ജീവിച്ച ഗ്രാമമാണ് ഉത്തർപ്രദേശ് സംസ്ഥാനത്തിലെ മഥുര ജില്ലയിലെ നഗര പഞ്ചായത്തായ ബര്‍സാന എന്ന ഗ്രാമം .

ഗോകുലത്തിനടുത്തുള്ള റാവല്‍ എന്ന സ്ഥല ത്താണ് രാധ ജനിച്ചതെങ്കിലും രാധായുടെ പിതാവ് വൃഷഭാനു മഹാരാജാവ് സകുടുംബം ബര്‍സാനയിലേക്ക് താമസം മാറി. യൗവ്വന ത്തിന്റെ ആദ്യ പകുതിവരെ രാധ ജീവിച്ചത് ബര്‍സാനയിലാണ്. രാധായും കുടുംബവും ഗോകുലത്തില്‍ നിന്ന് ബര്‍സാനയിലേക്ക് പലായനം ചെയ്ത അതേസമയത്ത് തന്നെ യാണ് ശ്രീകൃഷ്ണന്റെ വളര്‍ത്തച്ഛനായ നന്ദ ഗോപര്‍ ഗോകുലത്തില്‍ നിന്നും താമസം മാറ്റു ന്നത്. കേവലം ആറു വയസ്സുള്ളപ്പോഴാ ണത്രേ രാധ ബര്‍സാനയിലെത്തുന്നത്. വിഷ്ണു പുരാണത്തില്‍ ബര്‍സാനയെ ക്കുറിച്ചുള്ള നിരവധി പരാമര്‍ശങ്ങളുണ്ട്.

വൃന്ദാവനം കണ്ടെത്തിയത് താനാണെന്ന് പറയുന്ന കൃഷ്ണന്‍. അതിനുള്ള ധനം നല്‍കി യത് താനാണെന്ന് രാധയും. വൃന്ദാവനത്തിന്‍റെ പേരില്‍ വഴക്കിടുന്ന കൃഷ്ണനും രാധയും അതോടെ റീല്‍സില്‍ ട്രെന്‍ഡിങ്. പിന്നാലെ യെത്തിയ കൃഷ്ണന്‍റെ വിശദീകരണം വൈറലും

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഈ അമ്മയെ നിങ്ങൾ അറിയുമോ?
മനുഷ്യരാശിയുടെ ആദി പൂർവിക അമ്മയുടെ സാങ്കല്പിക മുഖമാ ണിത് !!പ്രാചീന നരവംശ ശാസ്ത്ര ത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലായിരുന്നു 1974 നവംബർ 24 ഞായറാഴ്ച എത്തിയോപ്പിയയിലെ അഫാർ തടത്തിലെ ഹാദർ എന്ന നിബിഡ വന പ്രദേശ ത്ത് നിന്നും 35 ലക്ഷം വർഷം പഴക്കം ചെന്നെന്ന് തിട്ടപ്പെടുത്തിയ കുറേ മനുഷ്യാസ്ഥികൾ ലഭിച്ചത് !! അത് ഒരു സ്ത്രീയുടേതെന്ന് അസ്ഥിക ളുടെ വിന്യാസത്തിൽ നിന്ന് തീർച്ചപ്പെടുത്താമായിരുന്നു !!

തലയോടും , നട്ടെല്ലും വാരിയെല്ലുകളും രണ്ട് കയ്യുകളുടെ അസ്ഥിയും ഇടുപ്പ് എല്ലിൻ്റെ ചില ഭാഗങ്ങളുമാണ് ലഭിച്ചത് !! ഇത് കുരങ്ങ് വർഗങ്ങളിൽ ഒന്നിൻ്റേയും അല്ലെന്ന്
തീർച്ചപ്പെടുത്തിയതോടെ "ആസ്ട്രലോ പിത്തെക്കസ് ആഫ്രിക്കെൻസിസ് " എന്ന്
പേരിട്ട ആദിമ മനുഷ്യൻ്റെ അസ്ഥി തന്നെയെന്ന് തീരുമാനിക്കപ്പെട്ടു!! തുടർന്ന് ഈ ആദിമ സ്ത്രീയെ 1978 ൽ "ലൂസി " (AL 288-1) എന്ന പേര് നല്കി "മനുഷ്യരാശിയുടെ അമ്മ " എന്ന ബഹുമതി നല്കി!! . മനുഷ്യന്റെ പൂർവ്വികരോ പൂർവ്വികരുമായി ബന്ധമുള്ളതോ ആയതിനാൽ ഹോമിനിൻ (hominin) ആയി കണക്കാക്ക പ്പെടുന്ന ലൂസി, 32 ലക്ഷം വർഷങ്ങൾക്കു മുമ്പേയാണ് ജീവിച്ചിരുന്നതെന്ന് കണക്കാക്ക പ്പെടുന്നു.

ലൂസിയുടെ ഫോസിലുകൾ ഇത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലെ ദേശീയ മ്യൂസിയത്തിൽ എഎൽ–288–1 എന്ന് അടയാളപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ട് . യൗവ്വനയുക്തയായ ഒരു പെൺകുട്ടിയുടെ അസ്ഥികൂടത്തിന്റെ 40 ശതമാനത്തോളം വരുന്ന അവശിഷ്ടം. ഈ പതിനെട്ടുകാരിയെ ലോകം വിളിക്കുന്നത് ലൂസി. അമേരിക്കൻ പുരാവസ്തു ഗവേഷകൻ ‍ഡോ. ഡോണൾ‍ഡ് ജൊഹാൻസൻ കണ്ടെടുത്ത ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഇരുകാലിൽ നിവർന്നു നടന്നിരുന്ന സ്ത്രീയെന്നു തിരിച്ചറിഞ്ഞ ജീവിയുടെ അസ്ഥികൂടം.

അസ്ഥികൂടം മുഴുവനില്ല, മൊത്തം വരുന്ന അസ്ഥികളുടെ 40 ശതമാനം വരുന്ന എല്ലിൻ കഷണങ്ങൾ. പ്രായം മുപ്പത്തിയൊന്നു ലക്ഷത്തി എൺപതിനായിരം വർഷങ്ങൾക്കു മപ്പുറം. ഇരുകാലി വർഗത്തിന്റെ ശാസ്ത്ര നാമമായ ‘ആസ്ട്രലോ പെത്തിക്കസ്’ പട്ടികയിലെ ഒന്നാം നമ്പറുകാരി. 1970–ലെ ചുട്ടുപഴുത്ത ഒരു ദിവസം, പകലന്തിയോളം അലഞ്ഞിട്ടും ഇത്യോപ്യക്കാരനായ ഫോസിൽ ശേഖരണക്കാരൻ അലമയെഹു അസഫയ്ക്ക് കിട്ടിയത് ഒരു കീഴ്ത്താടിയെല്ല് മാത്രം. ഇത്യോപ്യയിലെ അഫാർ പ്രവിശ്യയിലെ ഹഡാർ പ്രദേശം സമുദ്ര നിരപ്പിൽനിന്നു നൂറ്റൻപതോളം മീറ്റർ താഴ്ന്നു കിടക്കുന്നതാണ്. ലോകത്തിൽ ഏറ്റവും ചൂടു കൂടിയ സ്ഥലം. 40 ലക്ഷത്തിലേറെ വർഷം പഴക്കമുള്ള പലതരം ജീവികളുടെ (ഇരുകാലികളൊഴികെ) ഫോസിലുകൾ ഇവിടെ നിന്നു ലഭിച്ചിട്ടുള്ളതിനാൽ പാലിയോ ആന്ത്രപ്പോളജിസ്റ്റുകൾ ഇവിടം വിട്ടൊഴിഞ്ഞ നേരമില്ല.

തിരച്ചിലിൽ ലഭിച്ച താടിയെല്ലിൽ അണപ്പല്ലുകൾ ക്കു പുറകിലായി ഒരു വിസ്ഡം ടൂത്തും (വിവേക ദന്തം) ആ കീഴ്ത്താടിയിലുണ്ടായിരുന്നു. കീഴ്ത്താടിയുടെ ഉടമ ഒരു ഇരുകാലിയാണെന്ന തിനുപരി പ്രായപൂർത്തിയായ ഒരു ജീവി കൂടിയാണെന്നതിനു തെളിവായിരുന്നു വിസ്ഡം ടൂത്ത്. രണ്ടു കാലിൽ നിവർന്നു നടന്ന ജീവികൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നു എന്നതിന് ആദ്യമായി ലഭിച്ച തെളിവ് ഇതായിരുന്നു.
ഹഡാർ ത്രികോണത്തെ മനുഷ്യവർഗത്തിന്റെ കളിത്തൊട്ടിൽ എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിച്ചതിനു കാരണം മുപ്പതു ലക്ഷത്തിനോടടുത്തു വർഷങ്ങൾ പഴക്കമുള്ള ഈ കീഴ്ത്താടിയാണ്. നാലുകാലിൽ നടന്ന വാനരവംശജർ കാലക്രമേണ രണ്ടുകാലിൽ നട്ടെല്ലു നിവർത്തി നടന്നു എന്ന ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിന് ഏറ്റവും വലിയ സാധൂകരണമായി ഇത്.

ഈ വിവരം പുറത്തുവന്നതോടെ അമേരിക്ക യിൽ നിന്നും യൂറോപ്പിൽ നിന്നും ധാരാളം ഗവേഷകർ അഫാർ പ്രവിശ്യയിലെത്തി. തദ്ദേശീയരായ നരവംശ ശാസ്ത്രജ്ഞന്മാരും വെറുതെയിരുന്നില്ല. ഇവരിൽ പ്രധാനിയാ യിരുന്നു മൊറെയ്സ് താലിബ്. ഗവേഷണത്തിന് താൻ തന്നെ ഡയറക്ടറായി 1974ന്റെ തുടക്കത്തിൽ ഇന്റർനാഷനൽ ഹഡാർ റിസർച് എക്സ്പെഡിഷൻ എന്ന സംഘടന അദ്ദേഹം രൂപീകരിച്ചു. സഹ ഡയറക്ടർമാരായി അമേരിക്കക്കാരനായ ഡോ. ഡോണൾഡ് ജൊഹാൻസനെയും ഒപ്പം കൂട്ടി. കൂടാതെ ഫ്രാൻസുകാരനായ വെസ് കോപ്പനെയും.

1972ലും 1973ലും ഡോ. ജൊഹാൻസൻ ഇവിടം സന്ദർശിച്ചിരുന്നു. മാത്രമല്ല ഫോസിലായി മാറിയ ഒരു കാൽമുട്ടുചിരട്ടയും സമീപത്തു നിന്നായി ഒരു കാലെല്ലിന്റെ ഭാഗവും അദ്ദേഹ ത്തിനു കിട്ടി. മുട്ടുചിരട്ടയെ പാദവുമായി ബന്ധിപ്പിക്കുന്ന രണ്ട് എല്ലുകളിൽ മുൻവശത്തു കാണുന്ന ടിബിയ എല്ല് (Tibia bone) ആയിരുന്നു അത്. ഇത് ഇരുകാലികളിൽ മാത്രം കാണുന്ന ഒന്നാണ്. അത് അദ്ദേഹം തിരിച്ചറിഞ്ഞെങ്കിലും മറ്റു യാതൊരു ഫോസിലുകളും ആ പ്രദേശത്തു നിന്നു കണ്ടുകിട്ടിയിരുന്നില്ല. 1974 നവംബർ 14ന് പതിവു പോലെ ജൊഹാൻസനും കൂട്ടാളിയും താഴ്ചയുള്ള പ്രദേശത്തു തിരഞ്ഞു. അവിടെ ചെളിയും മണ്ണും പാറക്കഷണങ്ങളും അടിഞ്ഞു കൂടി കിടപ്പുണ്ടായിരുന്നു. തന്റെ സഹപ്രവർത്ത കർ രണ്ടു തവണ പര്യവേഷണം നടത്തിയ സ്ഥലമായിരുന്നു അത്. എങ്കിലും അവിടെ ഒന്നിറങ്ങി നോക്കാൻ അവർ തീരുമാനിച്ചു.

Читать полностью…

#ജിജ്ഞാസാ(JJSA)

Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
പുരാതന ഈജിപ്തിലെ മമ്മികളിൽ സ്ത്രീകളുടെ മമ്മികൾ കൂടുതൽ ജീർണ്ണത സംഭവിച്ചതായി കാണപ്പെടുന്നതിനു കാരണം ( ചരിത്രകാരൻ ഹെറഡോട്ടസ് രേഖപ്പെടുത്തുന്നത് ) സ്ത്രീകളുടെ മൃതദേഹം മരണശേഷം ഏറെ ദിവസങ്ങൾ വീടുകളിൽ സൂക്ഷിച്ച് മൃതദേഹം അഴുകിത്തുടങ്ങി ശരീര ഭംഗി നഷ്ടപ്പെടുമ്പോഴായിരുന്നു അവ മമ്മികളാക്കാനായി നൽകിയിരുന്നതെന്നാണ്.( ശവഭോഗം ഒഴിവാക്കുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം )

Читать полностью…

#ജിജ്ഞാസാ(JJSA)

Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
എല്ലാ മാസവും കൃത്യമായി ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്നവർ സാമ്പത്തിക ലോകത്ത് ഡെഡ്ബീറ്റ്സ് ( അലസർ / വിരക്തിയുളവാക്കുന്നവർ) എന്നാണ് അറിയപ്പെടുന്നത്

Credit: Danish Antony

Читать полностью…

#ജിജ്ഞാസാ(JJSA)

👉ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പ് ധനമന്ത്രാലയം പാര്‍ലമെന്റില്‍ അവതരിപ്പി ക്കാറുള്ള (പുറത്ത് വിടുന്ന ) നിര്‍ണായക രേഖയാണ് സാമ്പത്തിക സര്‍വേ (ഇക്കണോമിക് സര്‍വേ ഓഫ് ഇന്ത്യ) റിപ്പോർട്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വാര്‍ഷിക റിപ്പോര്‍ട്ട് കാര്‍ഡ് എന്ന് ഇതിനെ വിളിക്കാം.

കഴിഞ്ഞ ഒരു വർഷക്കാലത്തെ സാമ്പത്തിക വ്യവസ്ഥയുടെ പ്രകടനം,​ കേന്ദ്രത്തിന്റെ ഇനി മുന്നോട്ടുള്ള നയങ്ങളുടെ ദിശ എന്നിവ വ്യക്തമാക്കുന്നതാകും സാമ്പത്തിക സർവേ റിപ്പോർട്ട്.ഇന്ത്യയില്‍ 1950-51ലാണ് ആദ്യ സാമ്പത്തിക സര്‍വേ അവതരിപ്പിച്ചത്. 1964വരെ പൊതുബജറ്റിനൊപ്പം അവതരിപ്പിച്ചി രുന്ന സര്‍വേ പിന്നീട് 1965 മുതല്‍ ബജറ്റില്‍ നിന്ന് വേര്‍പെടുത്തുകയായിരുന്നു. കേന്ദ്ര ബജറ്റിന് ഒരു ദിവസം മുമ്പ് കേന്ദ്ര ധനമന്ത്രി സഭയില്‍ അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വേ റിപ്പോർട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിന്റെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ വാര്‍ഷി കാടസ്ഥാനത്തിലുള്ള കണക്കാണെന്ന് പറയാം. അതായത് രാജ്യത്തിന്റെ സാമ്പത്തിക വികസന ത്തിന്റെ സമഗ്രമായ അവലോകനം.

സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന റിപ്പോര്‍ ട്ടാണ് സാമ്പത്തിക സര്‍വേ. ഇത് സാമ്പത്തിക വളര്‍ച്ചയിലെ മേഖല തിരിച്ചുള്ള പ്രവണതകള്‍ എടുത്തുകാണിക്കുന്നു. വിവിധ മേഖലകളിലെ നിക്ഷേപത്തിന്റെ അളവ് വിശദമാക്കും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരു ത്താനും , വരുന്ന സാമ്പത്തിക വര്‍ഷത്തിലെ സമ്പദ്‌വ്യവസ്ഥയുടെ ദിശയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കാനും റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നു.മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജി.ഡി.പി), പണപ്പെരുപ്പം തുടങ്ങി വിവിധ കാര്യങ്ങള്‍ സാമ്പത്തിക സര്‍വേയിലുണ്ടാകും.

കൂടാതെ വരാനിരിക്കുന്ന വര്‍ഷത്തേക്കുള്ള ഒരു വീക്ഷണവും നല്‍കുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക പ്രകടനത്തെക്കുറിച്ചുള്ള കൃത്യ മായ ധാരണ നല്‍കുകയും തുടര്‍ന്നുള്ള ബജറ്റിന്റെ പ്രധാന അടിത്തറയായി പ്രവര്‍ത്തി ക്കുകയും ചെയ്യുന്നു. സാമ്പത്തിക സര്‍വേക്ക് രണ്ട് ഭാഗങ്ങളുണ്ട്. ആദ്യഭാഗത്തില്‍ പ്രധാന സാമ്പത്തിക സംഭവവികാസങ്ങളും, സമ്പദ്‌ വ്യവസ്ഥയുടെ അവലോകനവും ഉണ്ടാകും. അതേസമയം, രണ്ടാം ഭാഗത്തില്‍ സാമൂഹിക സുരക്ഷ, ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മാനവ വികസനം, കാലാവസ്ഥ തുടങ്ങിയ പ്രത്യേക വിഷയങ്ങള്‍ ഉള്‍ക്കൊ ള്ളുന്നു.

കൃഷി, സേവനങ്ങള്‍, വ്യവസായങ്ങള്‍, പൊതു ധനകാര്യം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ യുള്‍പ്പെടെ വിവിധ മേഖലകളുടെ പ്രകടനം വിലയിരുത്തുന്നതില്‍ ഇന്ത്യയുടെ സാമ്പത്തിക സര്‍വേ നിര്‍ണായക പങ്ക് വഹിക്കുന്നു. സാമ്പത്തിക നയത്തിനുള്ള ശുപാര്‍ശകളും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പത്തി ക സ്ഥിതിയുടെ സമഗ്രമായ ഒരു അവലോകനം നല്‍കുന്നതിലൂടെ, വരാനിരിക്കുന്ന വര്‍ഷ ത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കു ന്നതിന് ഇത് സര്‍ക്കാരിനെ സഹായിക്കുന്നു. സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന പ്രധാന വെല്ലുവിളികളും പ്രതിബന്ധങ്ങളും തിരിച്ചറിയാന്‍ സര്‍വേയില്‍ നിന്ന് ലഭിച്ച സ്ഥിതിവിവരക്കണക്കുകള്‍ പോളിസി നിര്‍മ്മാ താക്കള്‍ പ്രയോജനപ്പെടുത്തുന്നു. ഇത് മെച്ചപ്പെട്ട നയരൂപീകരണത്തിന് ഏറെ സഹായിക്കുന്നു.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാര്‍ഗനിര്‍ ദേശപ്രകാരം ധനമന്ത്രാലയത്തിന്റെ സാമ്പ ത്തിക വിഭാഗമാണ് സാമ്പത്തിക സര്‍വേ തയ്യാറാക്കുന്നത്. മുഖ്യ സാമ്പത്തിക ഉപദേ ഷ്ടാവിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന ഒരു രേഖ കൂടിയാണിത്. സാമ്പത്തിക സര്‍വേ റിപ്പോർട്ട് ധനമന്ത്രി പാര്‍ലമെന്റില്‍ അവതരി പ്പിക്കും. സാമ്പത്തിക സര്‍വേ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ സമഗ്രമായ അവലോകനം നല്‍കുകയും സര്‍ക്കാരിന്റെ സാമ്പത്തിക അജണ്ട രൂപപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പുതിയ വാർത്തകൾ, അറിവുകൾ, കൗതുക പോസ്റ്റുകൾ, സംശയങ്ങൾ , വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങിയ വ്യത്യസ്തമായ അറിവുകൾക്ക് മാത്രമായുള്ള ഈ പേജിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉നവജാത ശിശുക്കൾക്ക് കാഴ്ച ശക്തിയും , കേൾവിശക്തിയും ജനിച്ചയുടനെ ഉണ്ടാകുന്നില്ല. അവരുടെ കണ്ണുകളും ചെവികളും ജനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർണ്ണമായും വികസിക്കുന്നു.കണ്ണുകൾക്ക് ലൈറ്റിനെ പ്രതികരിക്കാൻ സഹായിക്കുന്ന റെറ്റിന എന്ന ഭാഗം ജനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർണ്ണമായും വികസിക്കുന്നു. നവജാത ശിശുക്കളുടെ കാഴ്ചശക്തി വളരെ മങ്ങിയതാണ്, അവർക്ക് വ്യക്തമായി കാണാൻ കഴിയില്ല. അവരുടെ കാഴ്ചശക്തി പൂർണ്ണമായും വികസിക്കുന്നത് ജനിച്ച് 6-8 മാസമാകുമ്പോഴാണ്.

ചെവികൾക്ക് ശബ്ദം കേൾക്കാൻ സഹായിക്കുന്ന കോക്ലിയ എന്ന ഭാഗം ജനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർണ്ണമായും വികസിക്കുന്നു. നവജാത ശിശുക്കളുടെ കേൾവിശക്തി വളരെ മങ്ങിയതാണ്, അവർക്ക് ഉച്ചത്തിലുള്ള ശബ്ദങ്ങൾ മാത്രമേ കേൾക്കാൻ കഴിയൂ. അവരുടെ കേൾവിശക്തി പൂർണ്ണമായും വികസിക്കുന്നത് ജനിച്ച് 6-8 മാസമാകുമ്പോഴാണ്.

ജനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ നവജാത ശിശുക്കൾക്ക് കാഴ്ചയും കേൾവിയും പൂർണ്ണമായും വികസിക്കുന്നില്ലെങ്കിലും, അവർക്ക് അവരുടെ ചുറ്റുമുള്ള ലോകം പഠിക്കാൻ കഴിയും. അവർ അവരുടെ കണ്ണുകളും ചെവികളും ഉപയോഗിച്ച് വെളിച്ചം, നിറങ്ങൾ, ശബ്ദങ്ങൾ എന്നിവ ആസ്വദിക്കാൻ തുടങ്ങുന്നു. അവർ അവരുടെ മാതാപിതാക്കളെയും ദാതാക്കളെയും തിരിച്ചറിയാൻ തുടങ്ങുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ചൈനയിലെ സ്വയം ഭരണ പ്രദേശമായ ഗ്വാങ്സി ഷുവാങില്‍ സ്ഥിതി ചെയ്യുന്ന യൂലിന്‍ നഗരത്തിലാണ് പട്ടിയിറച്ചി ഉത്സവം ഉള്ളത്. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഒരു വമ്പന്‍ മേളയാണ്. ആയിരക്കണക്കിന് ആള്‍ക്കാരാണ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ എത്താറുള്ളത്. വിദേശ രാജ്യങ്ങളില്‍ നിന്നുപോലും ജനങ്ങളെത്തുന്നു.
മൃഗസ്‌നേഹികളാരും ഈ ഉത്സവത്തില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത്. നായ്ക്കള്‍ കൊടിയ പീഡനം സഹിക്കുന്നതിന്റെ കാഴ്ച്ചകള്‍ ഇവിടെ കാണേണ്ടി വരും. നായയിറച്ചിക്ക് ചൈനയില്‍ വല്യ പ്രിയമാണ്. അതുകൊണ്ടു തന്നെ നായ്ക്കളെ പ്രദര്‍ശിപ്പിക്കുന്ന ഒരു മേളയാണിതെന്ന് കരുതിയാല്‍ തെറ്റി. നായയിറച്ചിക്കാണ് ഇവിടെ പ്രാധാന്യം. കൂടുകള്‍ക്കുള്ളില്‍ ജീവനോടെ കിടക്കുന്ന നായ്ക്കളെയും, കെട്ടിത്തൂക്കിയിട്ടിരിക്കുന്ന നായകളുടെ മാംസവും ഇവിടെ കാണാം.ചൈനയിലെ വേറിട്ട ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആള്‍ക്കാര്‍ എത്തുന്നു. പട്ടിയിറച്ചിയുടെ രുചി അറിയാന്‍ ആള്‍ക്കാര്‍ എത്തും. പല സ്ഥലങ്ങളിലും നായ, വവ്വാല്‍ അടക്കമുള്ളവയുടെ ഇറച്ചി വില്‍ക്കുന്നു.ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ (എച്ച്എസ്ഐ) റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഷ്യയിലുടനീളം പ്രതിവര്‍ഷം 30 ദശലക്ഷം നായ്ക്കള്‍ ഉപഭോഗത്തിനായി കൊല്ലപ്പെടുന്നു. നായ മാംസം കഴിക്കുന്നത് ചൈനയില്‍ സാധാരണമല്ല. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഈ മാംസം ഭക്ഷണത്തില്‍ കഴിക്കുന്നത്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉വെള്ളമൊഴിച്ചാൽ തീ കെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കത്താന്‍ ഒരു ഇന്ധനവും, കത്താന്‍ സഹായിക്കാന്‍ ഓക്സിജനും പിന്നെ താപവും ഉണ്ടാവുമ്പോള്‍ ആണ് തീ ഉണ്ടാവുന്നത്. കത്താനുള്ള സാഹചര്യം ഉണ്ടാവുന്നത് ഇന്ധനം ജ്വലനതാപനിലയില്‍ ആവുമ്പോള്‍ ആണ്. അതുകൊണ്ടാണ് വിറകോ, മണ്ണെണ്ണയോ വെറുതെ തുറന്നു വച്ചാല്‍ തീ പിടിക്കാത്തത്.             

വെള്ളമൊഴിക്കുമ്പോള്‍ കത്താന്‍ ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ വരുന്നു എന്നതാണ് തീ അണയാനുള്ള ഒരു കാരണം. വെള്ളമൊഴിക്കുന്നതോടെ കത്തിക്കൊണ്ടിരിക്കുന്ന വസ്തുവിന്‍റെ താപനില ജ്വലനതാപനിലയില്‍ നിന്നും വളരെ താഴ്ന്നുപോകുന്നു എന്നതാണ് രണ്ടാമത്തെ കാരണം. വെള്ളം കത്തുന്ന വസ്തുവിന്‍റെ താപം വലിച്ചെടുത്തു സ്വയം ആവിയായി മാറുന്നു. ഇങ്ങനെ വെള്ളം കുറെയേറെ താപം വലിച്ചെടുക്കുന്നതിനാല്‍ ആണ് കത്തുന്ന വസ്തുവിന്‍റെ താപനില താഴുന്നത്.           

 വെള്ളമോഴിച്ചാലും കെടുത്താനാവാത്ത തീപിടുത്തങ്ങളും ഉണ്ട്. എണ്ണക്ക് തീ പിടിക്കുന്നത്‌ ഉദാഹരണം. വെള്ളം എണ്ണയെ കൂടുതല്‍ പരക്കാനും തീ പടരാനും മാത്രമേ സഹായിക്കു. ചില രാസവസ്തുക്കള്‍, വൈദുതിക്കമ്പികള്‍ എന്നിവ ഉള്‍പെട്ട തീപിടുത്തവും വെള്ളം ഉപയോഗിച്ച് നിയന്ത്രിക്കാന്‍ ആവില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ മണലോ, പ്രത്യേകതരം അഗ്നിശമനികളോ ഉപയോഗിച്ചാണ്‌ തീ അണക്കുന്നത്.

Читать полностью…
Subscribe to a channel