"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.
👉രാജസ്ഥാനിലെ ആരവല്ലിമലനിരകളുടെ താഴ്‌വരയിൽ ഒരു അപൂർവ്വ ഗ്രാമമുണ്ട്. ഇന്ന് ഈ ഗ്രാമം ‘പുലിരാജ്യം’ എന്ന പേരിലാണ് പലപ്പോഴും അറിയപ്പെടുന്നത്. ഈ ഗ്രാമത്തിലെ ത്തിയാൽ ധാരാളം പുള്ളിപ്പുലികൾ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സ്വാതന്ത്ര്യത്തോടെ വിഹരിക്കുന്നത് കാണാൻ കഴിയും. ഇവിടുത്തെ ഗ്രാമീണർക്ക് അതൊരു സംഭവമേ അല്ല. ഈ ഗ്രാമത്തിൽ മനുഷ്യരും , പുള്ളിപ്പുലികളും തമ്മിൽ അത്രയേറെ ഐക്യത്തോടെയാണ് കഴിയുന്നത്. ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ ഈ ഗ്രാമീണർ ഇപ്പോൾ ഈ പുള്ളിപ്പുലികളെ ഒരു ടൂറിസം സാധ്യതയാക്കി മാറ്റുകയാണ്.
പുള്ളിപ്പുലികളെ കാണാനെത്തുന്ന വിനോദസഞ്ചാരികൾക്കും മറ്റുമായി ഹോട്ടലുകളും റിസോർട്ടുകളും അടക്കം വിപുലമായ സൗകര്യങ്ങളാണ് ഇപ്പോൾ ഈ ഗ്രാമത്തിൽ ഒരുങ്ങുന്നത്.
45 വർഷങ്ങൾക്ക് മുമ്പ് കുംഭൽഗഡ് ദേശീയ ഉദ്യാനത്തിൽ നിന്നാണ് ആറ് പുള്ളിപ്പുലികൾ ആരവല്ലിയിലെ പാറക്കെട്ടുകൾ തേടിയെത്തി യത്. ഈ പുലികളെ സംബന്ധിച്ച് ബേര തികച്ചും പ്രകൃതിദത്തമായ ആവാസവ്യവസ്ഥയായിരു ന്നു . പാറക്കൂട്ടങ്ങളുടെയും ഗുഹകളുടെയും ഒരു ശൃംഖല തന്നെയുള്ള ഈ പ്രദേശം പുള്ളിപുലി കളുടെ സ്ഥിരമായ താമസസ്ഥലമായി മാറി. ഈ പാറക്കൂട്ടങ്ങൾക്കിടയിൽ അവർ സുരക്ഷിത മായി സഞ്ചരിക്കുകയും ആഹാരം തേടുകയും ഇണചേരുകയും കുഞ്ഞുങ്ങൾ ജനിക്കുകയും ചെയ്തു. പുലികളുടെ എണ്ണം വർദ്ധിച്ചതോടെ 2003-ൽ ബേരയ്ക്ക് ചുറ്റുമുള്ള ജവായ് ബന്ദിന്റെ 20 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ ജവായ് പുള്ളിപ്പുലി സംരക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ടു.
നിലവിൽ ലോകത്തിൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലികൾ ഉള്ളത് ഈ ഗ്രാമത്തിലാണ്. ഇവിടുത്തെ ഗ്രാമീണർ ഈ പുള്ളിപ്പുലികളെ ദൈവതുല്യമായി കാണുന്നു. ഗ്രാമത്തിന്റെ ദേവതയായ അംബേ മാതാവിന്റെ അവതാര മായി ആണ് ഇവർ പുള്ളിപ്പുലികളെ കണക്കാ ക്കുന്നത്. അതുകൊണ്ടുതന്നെ വല്ലപ്പോഴും ഈ പുലികൾ തങ്ങളുടെ കന്നുകാലികളെ പിടികൂടി ഭക്ഷിച്ചാൽ പോലും ഈ ഗ്രാമീണർക്ക് പരാതി യില്ല. ഗ്രാമീണർ വളർത്തുന്ന കന്നുകാലികളെ പുലി പിടികൂടിയാൽ ആടിന് 4,000 രൂപയും പശുവിന് ഏകദേശം 15,000 രൂപയും ഇവർക്ക് സർക്കാർ നഷ്ടപരിഹാരമായി നൽകാറുണ്ട്. അതിനാൽ തന്നെ ഗ്രാമത്തിലെ ജനങ്ങൾ പുള്ളിപ്പുലികൾക്ക് യാതൊരു ശല്യവും ഉണ്ടാ ക്കുന്നില്ല. ഗ്രാമപ്രദേശങ്ങളിലൂടെയും കുളങ്ങ ളിലും റോഡുകളിലുമെല്ലാം പുലികൾ സ്വതന്ത്ര മായി വിഹരിക്കുന്ന കാഴ്ച ഇവിടെയെ ത്തുന്ന സഞ്ചാരികൾക്ക് കാണാൻ കഴിയുന്നതാണ്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
ഇത്തരത്തിൽ അത്യപൂർവ്വമായ മത്സ്യ ബന്ധന സിദ്ധികൾ കൂടെയാകുമ്പോൾ നമ്മുടെ കട്ടപ്പ കരുത്തനായ മറ്റൊരു അധോലോകക്കാ രനായി മാറുകയാണ് .
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
2016 ൽ University of Illinois ലെ Department of Landscape Architecture നടത്തിയ പഠനത്തിൽ ക്ലാസ് മുറികളുടെ ജനാലകളിലൂടെ ഹരിത ഭൂപ്രകൃതിയുള്ള ദൃശ്യം ലഭിക്കുന്ന ഹൈസ്ക്കൂൾ കുട്ടികൾ പരീക്ഷയിൽ കൂടുതൽ നന്നായി പ്രകടനം കാഴ്ചവക്കുന്നതായി കണ്ടെത്തി. ജനാലയില്ലാത്തതോ,ഹരിത ഭൂപ്രകൃതിയുള്ള ദൃശ്യം ലഭ്യമല്ലാത്തതോ ആയ ക്ലാസ് മുറികളിലെ കുട്ടികളെ അപേക്ഷിച്ച് 13 ശതമാനം വരെ ദീർഘസമയം ഇത്തരം കുട്ടികളുടെ ശ്രദ്ധ കൂടുതലായി നിലനിൽക്കുന്നതായി കണ്ടെത്തി.
Credit: Dhanish Antony
Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
പെർഫെക്ഷനിസം ( എന്തു കാര്യത്തിലും പരിപൂർണ്ണതയ്ക്ക് ശ്രമിക്കുന്ന പ്രവണത ) ഉള്ളവർക്ക് പരാജയങ്ങളെപ്പറ്റി അയാർത്ഥമായ കാഴ്ചപ്പാടും ,സ്വയം വിമർശനാത്മകത കൂടുതലുമുള്ളതിനാൽ അവരുടെ ജീവിതത്തെ ഋണാത്മകമായി ബാധിക്കുകയും ,മിക്കപ്പോഴും വിഷാദ രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.
Credit: Dhanish Antony
👉നമ്മുടെ ആഹാരത്തിൽ പ്രഥമ സ്ഥാനമാണ് ഇഡ്ഡലി , ദോശ , അപ്പം എന്നിവയ്ക്കൊക്കെ . എന്നാൽ അവയെല്ലാം ആ രൂപത്തിൽ പതുപതുപ്പായി തയ്യാറാക്കിയെടുക്കാൻ നമ്മളെ സഹായിക്കുന്ന മാന്ത്രികൻ ആണ്
യീസ്റ്റ് .യീസ്റ്റ് സൂക്ഷ്മാണുക്കളാണ്, ഇത് ഒരൊറ്റ കോശത്തിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത് . യീസ്റ്റിന്റെ ഔദ്യോഗിക പേരാണ് സാക്രോമൈസിസ് സെറിവിസിയ .
ചുരുക്കത്തിൽ എസ്. സെറിവിസിയ എന്നും പറയും. ഭക്ഷണവും പാനീയവും പുളിപ്പിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഉയർന്ന വാണിജ്യ പ്രാധാന്യമുണ്ടതിന് . യൂറോപ്പിൽ , പ്രതിവർഷം 1 ദശലക്ഷം ടൺ യീസ്റ്റ് ഉത്പാദിപ്പിക്കപ്പെടുന്നു, അതിൽ 30% ആഗോളതലത്തിൽ കയറ്റുമതി ചെയ്യുന്നു.
യീസ്റ്റ് സെല്ലിന് ഓക്സിജൻ ഇല്ലാതെ ജീവിക്കാൻ കഴിയുന്നതാണ് അതിന്റെ മാന്ത്രികത. ഇങ്ങനെ ഓക്സിജൻ ഇല്ലാതെ ശ്വസിക്കുന്ന പ്രക്രിയയെ ഫെർമെന്റെഷൻ അല്ലെങ്കിൽ വായുരഹിത ശ്വസനം എന്ന് വിളിക്കുന്നു. (ഓക്സിജൻ ആവശ്യമുള്ള ശ്വസനം എയറോബിക് ശ്വസനം എന്ന് അറിയപ്പെടുന്നു ).യീസ്റ്റ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മാണുക്കൾക്ക് മാത്രമേ ഓക്സിജൻ ഇല്ലാതെ വളരെക്കാലം ജീവിക്കാൻ കഴിയൂ. പുളിപ്പിക്കുന്ന യീസ്റ്റുകൾ എപ്പോഴും കാർബൺ ഡൈ ഓക്സൈഡ് ഉൽപാദിപ്പിക്കുന്നു.
മാവ് പുളിക്കുമ്പോൾ ധാരാളം കാർബൺ ഡൈ ഓക്സൈഡ് ഉൽപാദിപ്പിക്കുകയും വാതകത്തിന്റെ കുമിളകൾ ഉണ്ടാക്കുകയും ചെയ്യുന്നു. മാവ് ചുടുമ്പോൾ യീസ്റ്റുകൾ കൊല്ലപ്പെടും. പക്ഷേ വാതക കുമിളകൾ അവശേഷിക്കുന്നു. ഇത് അപ്പത്തിനും ബ്രെഡിനും ഇഡ്ഡലിക്കുമൊക്കെ മൃദുത്വമുള്ള ഘടന നൽകുന്നു.
യീസ്റ്റ് സൂക്ഷ്മാണുക്കളാണ്, ഇത് ഒരൊറ്റ കോശത്തിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. യീസ്റ്റ് കോശങ്ങൾ വളരുന്നത് ബഡിങ് വഴിയാണ് . പൂർണ്ണ വളർച്ച എത്തിയ കോശങ്ങളുടെ പുറത്ത് ഒരു ചെറിയ യീസ്റ്റ് സെൽ വളരുന്നു, പൂർണ്ണമായി വളർന്ന് കഴിയുമ്പോൾ അത് വേർപെടുന്നു. ഇങ്ങനെ യീസ്റ്റുകൾ വളരുന്നതിന്, അവർക്ക് ആവശ്യമായ ഭക്ഷണവും (കൂടുതലും പഞ്ചസാര) ഉചിതമായ താപനിലയും യോജിക്കുന്ന മറ്റു അവസ്ഥകളും ആവശ്യമാണ്
ഭക്ഷണം തീർന്നു കഴിഞ്ഞാൽ യീസ്റ്റിന്റെ പ്രവർത്തനം മന്ദഗതിയിലാകും. ചില സമയങ്ങളിൽ, യീസ്റ്റുകൾ മരിക്കുകയും ചെയ്യും. അത്തരം സന്ദർഭങ്ങളിൽ യീസ്റ്റുകൾ സജീവമായി നിലനിർത്തുന്നതിന്, നിർമ്മാതാക്കൾ യീസ്റ്റ് വരണ്ടതാക്കുന്നു. ഇത് മാസങ്ങളോ വർഷങ്ങളോ യീസ്റ്റുകൾ സൂക്ഷിച്ചുവയ്ക്കുവാൻ സഹായിക്കും.
👉ഗിന്നസ് എന്ന മദ്യനിർമാണകമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയിരുന്ന ഹ്യൂ ബീവ റാണ് ലോക റെക്കോർഡുകൾ രേഖപ്പെടു ത്താനൊരു പുസ്തകം എന്ന ആശയം ആദ്യമായി മുന്നോട്ടുവയ്ക്കുന്നത്. ഒരിക്കൽ വേട്ടയ്ക്കിറങ്ങിയ ഹ്യൂ ബീവർ പൊൻമണൽ ക്കോഴിയെ (Golden Plover) വെടിവച്ചിടാൻ ശ്രമിച്ചു. എന്നാൽ ആ പക്ഷി പറന്നു രക്ഷപ്പെട്ടു. പക്ഷിയുടെ വേഗം കണ്ട ബീവറുടെ മനസ്സി ലൊരു ചോദ്യമുയർന്നുവന്നു.
യൂറോപ്പിലെ ഏറ്റവും വേഗക്കാരനായ പക്ഷി ഏതാണ്? തന്റെ പക്കലുള്ള റഫറൻസ് ഗ്രന്ഥങ്ങളെല്ലാം പരതിയിട്ടും ബീവറിനു കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. ഇങ്ങനെയുള്ള അനവധി ചോദ്യങ്ങളുണ്ടെന്നും അവയ്ക്ക് ഉത്തരം നൽകുന്ന ഒരൊറ്റ പുസ്ത കമിറക്കിയാൽ അതിനു സ്വീകാര്യത കിട്ടുമെന്ന തിരിച്ചറിവിൽ നിന്നാണ് ഗിന്നസ് ലോകറെ ക്കോർഡുകൾ പിറക്കുന്നത്.
⭐ആരാണ് കലീബ ?⭐
👉വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ, പ്രത്യേ കിച്ച് മലബാര്‍ മേഖലയിലെ മുസ്‌ലിം വീടുകള്‍ കേന്ദ്രീകരിച്ചു ഗൃഹ സന്ദര്‍ശനം നടത്തിയിരുന്ന ഒരു വിഭാഗം സഞ്ചാരികളായിരുന്നു കലീബമാര്‍.
നീട്ടി വളര്‍ത്തിയ താടിയും, പച്ച തലേകെട്ടും, തോളില്‍ മാറാപ്പും, കയ്യില്‍ ചുരുട്ടിപിടിച്ച കൊടി യുമായി എത്തിയിരുന്ന കലീബ ഇന്നത്തെ തല മുറക്ക് അന്യം നിന്നുപോയ ഒരു കാഴ്ചയാണ്.
മരിച്ചുപോയ മഹാന്മാരുടെയും, ഔലിയാക്കളു ടെയും മദ്ഹുകള്‍ പാടിയും പറഞ്ഞും വീടുകള്‍ കയറിയിറങ്ങിയിരുന്ന കലീബ എന്നത് മിക്കവ രുടെയും കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ മായാ തെ തങ്ങി നില്‍ക്കുന്നുണ്ടാകും. കുട്ടികളെ ഒരേ സമയം അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തു കയും ചെയ്തിരുന്ന ഈ 'മുസാഫിറിനു ' കലീബ എന്ന പേര് ലഭിച്ചത് എങ്ങിനെ എന്നറിയില്ല.
ഒറ്റയ്ക്കും, കൂട്ടായും ചിലപ്പോള്‍ കുഞ്ഞുകുട്ടി പരിവാരവുമായിട്ടാണ് കലീബയുടെ വരവ്. കയ്യില്‍ ദഫോ, അറവനയോ കൊണ്ട് നടക്കു മായിരുന്നു. വീടുകളില്‍ കോളിംഗ് ബെല്ലുകള്‍ അത്രയൊന്നും സജീവമല്ലാതിരുന്ന പഴയ കാലം. വീട്ടുമുറ്റത്തെത്തുന്ന കലീബ തന്റെ ആഗമനം അറിയിക്കാന്‍ കയ്യിലെ അറവനയില്‍ മുട്ടി ശബ്ദമുണ്ടാക്കി ബൈത്തുകള്‍ പാടും. വീട്ടുകാ ര്‍ വാതില്‍ തുറക്കുന്നതോടെ കയ്യില്‍ ചുരുട്ടി വെച്ചിരുന്ന കൊടി താഴോട്ട് നിവര്‍ത്തി ബദരീങ്ങ ളെയും, ശുഹദാക്കളെയും പ്രകീര്‍ത്തിച്ചു അവ താനങ്ങള്‍ ഉരുവിടും. താഴോട്ടു നിവര്‍ന്നിറങ്ങു ന്ന പച്ച കൊടിയില്‍ അജ്മീര്‍ പള്ളിയുടെയോ, നാഗൂര്‍ ദർഗ്ഗയുടെയോ ചിത്രവും, 786 എന്ന ബിസ്മിയുടെ ചുരുക്കെഴുത്തും, ചന്ദ്രക്കലയും, നക്ഷത്രവും കാണാം. ദീര്‍ഘ ചതുരാകൃതിയിലു ള്ളതും നീളം കൂടിയതുമായ കൊടിയുടെ താഴത്തെ അറ്റം രണ്ട് ത്രികോണങ്ങള്‍ ചേര്‍ത്ത് വെച്ചത് പോലെ ഇരിക്കും. ത്രീകോണത്തിന്റെ മൂലയില്‍ ഓരോ പൂച്ചെണ്ടുകള്‍ തൂങ്ങി നില്‍ക്കു ന്നുണ്ടാകും. കൊടി നിവരുന്നതിനനുസരിച്ചു ബദരീങ്ങളെ കുറിച്ചും , ഔലിയാക്കളെ കുറിച്ചും ഉള്ള അവതാനങ്ങള്‍ ഉച്ചത്തിലാകുന്നു. പിന്നെ തോളില്‍ തൂക്കിയിട്ട മാറാപ്പില്‍ നിന്നും മുറുക്കാ ന്‍ പെട്ടി പോലുള്ള കാണിക്കപെട്ടി പുറത്തെടു ത്തു വീടിന്റെ ഉമ്മറപ്പടിയില്‍ തുറന്നു വെക്കും. കാണിക്കപെട്ടിയില്‍ നാണയ തുട്ടുകളും, ഏല സ്സുകളും, മന്ത്രിച്ചു തയ്യാറാക്കി വെച്ച നൂലുക ളും, ഏലസ്സുകളില്‍ എഴുതി വെക്കാനുള്ള ചെമ്പ് തകിടുകളും കാണാം.
ഒരു ചെറിയ നാണയ തുട്ട് കാണിക്ക പെട്ടിയില്‍ നിക്ഷേപിച്ച് കലീബയെ പറഞ്ഞു വിടാന്‍ വീട്ടു കാര്‍ ശ്രമിക്കുബോഴേക്കും അയാള്‍ പുതിയ തന്ത്രങ്ങള്‍ പുറത്തെടുക്കുകയായി.പുരുഷന്മാര്‍ ഇല്ലാത്ത വീടുകളിലാണ് ഇവരുടെ അടവുകള്‍ എളുപ്പം ചിലവാകുന്നത്. വീട്ടുകാര്‍ക്ക് വലിയൊ രു ആപത്ത് സംഭവിക്കാന്‍ പോകുന്നുവെന്നും, അതില്‍ നിന്ന് രക്ഷ കിട്ടാന്‍ ദര്‍ഗ്ഗകളിലേക്ക് ഒരു തുക നേര്‍ച്ച നല്‍കണമെന്നും സ്ത്രീകളെ പറഞ്ഞു ഫലിപ്പിക്കും. നേര്‍ച്ചക്കാരുടെ ബര്‍ക്ക ത്ത് കൊണ്ട് ആപത്ത് ഒഴിഞ്ഞു പോകുമെന്ന വാഗ്ദാനം സ്ത്രീകള്‍ക്ക് ആശ്വാസമാകുന്നു. അറിവില്ലായ്മയും, അജ്ഞതയും, ഭയവും വീട്ടുകാരിയെ ധര്‍മ്മ സങ്കടത്തിലാക്കും. പെട്ടിയിലോ , തട്ടിന്‍ പുറത്തോ കരുതി വെച്ച സമ്പാദ്യത്തില്‍ നിന്നും ഒരു തുക എടുത്തു കാണിക്ക പെട്ടിയില്‍ നിക്ഷേപിക്കുന്നു. പണം കിട്ടിയതിനു പകരം ദോഷ മുക്തിക്കായി കൈ മേലോട്ട് ഉയര്‍ത്തി പ്രാര്‍ത്ഥന നടത്തുന്നു. ചുമലില്‍ തൂക്കിയിട്ട മാറാപ്പില്‍ നിന്നും അല്‍പ്പം ഉണങ്ങിയ പനിനീര്‍ പൂവിതളുകള്‍ എടുത്തു 'ചീരണി '(ഒജീനം )ആയി വീട്ടുകാര്‍ക്ക് നല്‍കു ന്നു. പിന്നെ അടുത്ത വീടിനെ ലക്ഷ്യമാക്കി യാത്ര തുടരുന്നു.
അടുത്തടുത്ത വീടുകളെ തമ്മില്‍ വേര്‍തിരിക്കാ നായി ഉയരത്തില്‍ പണിതുയര്‍ത്തിയ ചുറ്റു മതിലുകളും, ഇരുമ്പ് ഗേറ്റുകളും, കാവല്‍ ക്കാരും ഇല്ലാതിരുന്ന കാലം. ഒരു വീട്ടില്‍ നിന്നും അടുത്തതിലേക്കു വെറുമൊരു മണ്‍ വരമ്പി ന്റെയൊ, മരക്കമ്പുകള്‍ കൊണ്ടുള്ള വേലിയു ടെയോ തടസ്സമെ ഉണ്ടായിരുന്നുള്ളൂ. എങ്കിലും അയല്‍ പക്കങ്ങളിലെ നായ കൂട്ടങ്ങള്‍ കുരച്ചും, മോങ്ങിയും കലീബയോടുള്ള അവരുടെ പ്രതി ഷേധം അറിയിക്കും. ഭയപ്പെടുത്തിയിരുന്നെ ങ്കിലും കുട്ടികള്‍ കൂട്ടം കൂടി കലീബയെ ദൂരെ മാറി നിന്ന് പിന്തുടരും.
അജ്മീര്‍, നാഗൂര്‍, ഏര്‍വാടി, തുടങ്ങിയ അറിയ പ്പെടുന്ന ജാറങ്ങളിലേക്കും മഖ്ബറകളിലേക്കും, ദര്‍ഗ്ഗകളിലേക്കും കാണിക്കയും, നേര്‍ച്ചയും സംഭാവനകളും വിശ്വാസികളില്‍ നിന്നും ശേഖ രിച്ചു എത്തിച്ചു കൊടുക്കുന്ന മദ്ധ്യവര്‍ത്തിക ളായിരുന്നു ഈ കലീബമാര്‍. ജാറങ്ങളിലും, പള്ളികളിലും നടക്കുന്ന ഉറൂസ്, നേർച്ച തുടങ്ങി യ വിശേഷ ചടങ്ങുകളിലേക്ക് തേങ്ങയും, അരിയും, ഗോതമ്പും, പണവും മറ്റു കാണി ക്കകളും 'വിശ്വാസികളില്‍' നിന്നും ശേഖരിച്ചു ലക്ഷ്യത്തില്‍ എത്തിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുത്താണ് ഇവര്‍ വരുന്നത്. മഖ്ബറകള്‍ മൂടാനുള്ള പച്ചപട്ടു നേര്‍ച്ചയാക്കാന്‍ പ്രേരിപ്പിച്ചു അതിന്റെ പണം വാങ്ങുന്ന കലീബമാരും കൂട്ട ത്തില്‍ ഉണ്ടായിരുന്നു.
⭐ഖോട്ടാ ഹിട്ടു അഥവാ പ്ലാവില കുമ്പിളിലെ ഇഡ്ഡലി⭐
👉ആവിയിൽ പുഴുങ്ങി എടുക്കുന്ന വിഭവങ്ങ ളിൽ ഇഡ്ഡലിക്ക് ആരാധകരേറെയാണ്. ഇഡ്ഡലിക്കിണ്ണങ്ങളിലും തട്ടിലും തുണിയിലും ഒക്കെ മാവൊഴിച്ചു ഇഡ്ഡലിയുണ്ടാക്കാറുണ്ട്. ഇതിലും വിശേഷമായി പൂവരശ് ഇലകളിലും , വട്ടയിലകളിലും വാഴയിലയിലുമൊക്കെ മാവോഴിച്ചു വേവിച്ചെടുക്കുമ്പോൾ ഇലകളുടെ തനത് മണം കൂടെ ഇഡ്ഡലിയിലേക്ക് വന്നു ചേരും. അതിന്റെ രുചി പതിന്മടങ്ങു വർധിക്കുകയും ചെയ്യും.
കാട്ട് കൈതയിലകൾ പ്രത്യേക രീതിയിൽ കോൺ പോലെ നെയ്തു മാവോഴിച്ചുണ്ടാക്കുന്ന "മൂടേ " എന്ന് വിളിക്കുന്ന ഇഡ്ഡലികൾ കർണാ ടകയിൽ ഏറെ പരിചിതമാണ്. കുഞ്ഞു സ്റ്റീൽ കിണ്ണത്തിൽ ഉണ്ടാക്കുന്ന "തട്ടേ ഇഡ്ഡലി "യും അവരുടെ ഇഷ്ട ഇഡ്ഡലികളിലൊന്ന്.
ഇത്തരത്തിൽ കൊങ്കണികളുടെ ഇഷ്ട വിഭവ ങ്ങളിൽ ഒന്നാണ് "ഹിട്ടു" അല്ലെങ്കിൽ "ഖോട്ടാ ഹിട്ടു " എന്ന് വിളിക്കുന്ന പ്ലാവില കുമ്പിളിലെ ഇഡ്ഡലി. നാല് പ്ലാവിലകൾ പച്ച ഈർക്കിലി കോർത്തു ബാസ്കറ്റ് പോലെ ഉണ്ടാക്കി അതിൽ മാവോഴിച്ചു ഇഡ്ഡലി ഉണ്ടാക്കും. ബാസ്കറ്റ് എന്ന അർഥമാണ് ഖൊട്ടോ എന്ന വാക്കിന്. എണ്ണമയമൊന്നും പുരട്ടാതെ നേരിട്ട് ഇത്തരം പ്ലാവില കുമ്പിളിൽ മാവോഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിനും ഗുണകരം. ആവിയി ൽ വെന്ത പ്ലാവിലയുടെ മണം പിന്നെ പറയേണ്ട തില്ലല്ലോ.
മിക്കവാറും വിശേഷ ദിവസങ്ങളിൽ കൊങ്ക ണികൾ ഹിട്ടു ഉണ്ടാക്കും. ചൈത്ര മാസത്തിൽ തുടങ്ങുന്ന പുതുവർഷത്തിലെ ആദ്യ ദിവസം ഉഗാദി ആയി ആഘോഷിക്കുന്ന കൊങ്കണികൾ നിർബന്ധമായും ഹിട്ടു ഉണ്ടാക്കും. തേങ്ങാ ചമ്മന്തിയോ , ചേന അച്ചാറോ , സാമ്പറോ ചേർത്ത് കഴിക്കും.
പണ്ട് കാലങ്ങളിൽ യാത്രകളിൽ ഭക്ഷണമായി കരുതിയിരുന്നതും ഹിട്ടു ആയിരുന്നുത്രെ. കൊണ്ടുപോകാനുള്ള സൗകര്യത്തിനൊപ്പം, കഴിച്ചതിനു ശേഷം ഇലകൾ എടുത്ത് കളയാം എന്നതും, ദീർഘ നേരം കേടാവാതെ നിൽക്കും എന്നതും ഇതിന്റെ മേൻമകളിൽ ചിലത്.
പാചകരീതി സാദാ ഇഡ്ഡലി മാവിന്റേതാകുന്നു. ഒരു കപ്പ് ഉഴുന്നിനു രണ്ടര കപ്പ് പച്ചരി ആണ് സാധാരണ എടുക്കുക. എങ്കിലും, ഹിട്ടുവിനു മാവരയ്ക്കുമ്പോൾ പച്ചരി അധികം അരയാതെ ശകലം തരി രൂപത്തിൽ കിട്ടത്തക്ക രീതിയിൽ അരച്ചെടുക്കും. അത് മാത്രമേ സാദാ ഇഡ്ഡലിയി ൽ നിന്നും ഹിട്ടുവിനു വ്യത്യാസമുള്ളൂ.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
1898 ൽ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലബാമയിലെ മൊത്തം വരുമാനത്തിന്റെ 75 ശതമാനവും ലഭിച്ചത് കുറ്റവാളികളെ പണിയെടുപ്പിക്കാൻ ആയി റെയിൽവേ, വൻകിട തോട്ടങ്ങൾ, ഖനികൾ എന്നിവയിൽ അയച്ചതിൽ നിന്നുമായിരുന്നു.
Credit: Danish Antony
👉സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുമ്പോൾ സ്ഥിരം കാണുന്ന വാചകമാണ് “നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിച്ചു” എന്നത്. ഇൻസ്ട്രുമെൻ്റ് എന്നാൽ യന്ത്രോപകരണങ്ങൾക്ക് മാത്രം പറയുന്ന പേരല്ല . ഔദ്യോഗിക ഭാഷയിൽ അതിന് പ്രമാണം എന്നാണ് അർത്ഥം .
“നെഗോഷ്യബിൾ” എന്നാൽ “വിലപേശാവുന്ന” എന്നാണ് നമുക്കറിയാവുന്ന അർത്ഥം, എന്നാൽ നിയമഭാഷയിൽ “കൈമാറാവുന്ന” എന്നാണർത്ഥം.
നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് എന്നാൽ “കൈമാറാവുന്ന പ്രമാണങ്ങൾ”, അതായത് ചെക്ക്, ഡിഡി, പ്രോമിസറി നോട്ട് തുടങ്ങിയവ. അതായത് ഈ നിയമം പ്രകാരം അവധി പ്രഖ്യാപിച്ചാൽ, ബാങ്കുകളിലും മറ്റും ചെക്ക്, ഡിഡി തുടങ്ങിയവ അന്നത്തെ ദിവസം കാലാവധി തീരുന്നവയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വരെ അവയ്ക്ക് കാലാവധി നിട്ടിയതായി കണക്കാക്കണം. അതാണ് നെഗോഷ്യബിൾ ഇൻസ്ടുമെൻ്റ് ആക്ട് പ്രകാരം ഉളള അവധി.
“കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം” എന്ന പേരിൽ ഇത് സർക്കാർ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔദ്യോഗികഭാഷ മലയാളമായ സ്ഥിതിക്ക് ഇനിയെങ്കിലും “കൈമാറാവുന്നപ്രമാണങ്ങളുടെനിയമം പ്രകാരം അവധി പ്രഖ്യാപിച്ചു” എന്ന് എഴുതിയാൽ നന്നായിരുന്നു.
⭐ ഒരു പെട്രോൾ പമ്പ് തുടങ്ങാൻ എന്തൊക്കെ വേണം? ആർക്കൊക്കെ അപേക്ഷിക്കാം?⭐
👉പെട്രോൾ പമ്പ് തുറക്കാൻ നടപടിക്രമ ങ്ങളേറെയുണ്ട്. ലൈസൻസും , ഡീലർഷിപ്പും മുതൽ അപേക്ഷകൻ്റെ സാമ്പത്തിക സ്ഥിതി വരെ നിർണായകമാണ്. അപേക്ഷകൻ 21നും 55നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാരനാ യിരിക്കണം. എൻആർഐ ആണെങ്കിൽ 180 ദിവസം ഇന്ത്യയിൽ താമസിച്ചിരിക്കണം. വയസ് തെളിയിക്കുന്ന രേഖകൾക്കൊപ്പം പത്താംക്ലാ സിലെ മാര്‍ക്ക് ഷീറ്റും സമര്‍പ്പിക്കണം. കുറഞ്ഞത് മൂന്നുവർഷമെങ്കിലും ബിസിനസ് മേഖലയിൽ പരിചയം വേണം. ക്രിമിനൽ പശ്ചാത്തലമുണ്ടാകരുത്.സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രായനിബന്ധന ഇല്ല. എസ് സി/എസ്ടി/ഒബിസി കാറ്റഗറിയിലുള്ള അപേക്ഷ കർ പത്താം ക്ലാസ് പാസായിരിക്കണം പൊതുകാറ്റഗറിക്കാർക്ക് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യത.
അപേക്ഷകന് 25 ലക്ഷം രൂപയുടെ ആസ്തി യുണ്ടായിരിക്കണം. കുടുംബത്തിൻ്റെ ആസ്തി 50 ലക്ഷത്തിൽ കുറയരുത്. ബോണ്ടുകള്‍, മ്യൂച്വല്‍ഫണ്ടുകള്‍, രജിസ്‌ട്രേഡ് ബാങ്കു കളിലുള്ള നിക്ഷേപങ്ങളോ പോസ്റ്റല്‍ സ്‌കീമു കളോ, നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്, ലിസ്റ്റഡ് കമ്പനികളിലുള്ള ഡീമാറ്റ് അക്കൗണ്ട് , 60% മൂല്യമുള്ള മ്യൂച്ചല്‍ഫണ്ടുകള്‍, ഓഹരികള്‍, ബോണ്ടുകൾ എന്നിവ മാത്രമേ യോഗ്യതയായി പരിഗണിക്കുകയുള്ളൂ.
പെട്രോള്‍ പമ്പ്, ഡീലര്‍മാര്‍ സ്ഥലം തെരഞ്ഞെ ടുക്കുന്നതാണ് അടുത്ത നടപടി. പമ്പ് തുറ ക്കാന്‍ പദ്ധതിയിട്ട പ്രദേശത്ത് ഭൂമി സ്വന്തമായോ പാട്ടത്തിനോ എടുക്കണം. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുക. ഓയില്‍ കമ്പനികള്‍ സ്ഥലം അനുയോജ്യ മാണോയെന്ന് പരിശോധിക്കും. രണ്ട് വിധത്തി ലുള്ള ഡീലർഷിപ്പാണുള്ളത്. കമ്പനി ഉടമസ്ഥത യിലുള്ളതും ഡീലർ ഉടമസ്ഥതയിലുള്ളതും.
ഗ്രാമങ്ങളിൽ സിങ്കിൾ ഡിസ്പെൻസിങ് യൂണിറ്റിന് 800 സ്ക്വയർ മീറ്റർ സ്ഥലവും , രണ്ട് ഡിസ്പെൻസിങ് യൂണിറ്റിന് 1200 സ്ക്വയർ മീറ്റർ സ്ഥലവും വേണം. നഗരങ്ങളിൽ യഥാക്രമം 500ഉം 800 ഉം സ്ക്വയർ മീറ്റർ സ്ഥലമാണ് വേണ്ടത്.ദേശീയപാതയിലാണെങ്കിൽ 1200-2000സ്ക്വയർ മീറ്റർ സ്ഥലമാണ് വേണ്ടത്. പെർമിറ്റ് ഉൾപ്പെടെ ഉള്ള അംഗീകാരങ്ങൾക്കും ലൈസൻസിനുമായി രണ്ടുമുതൽ 5 ലക്ഷം വരെയാണ് ചെലവ്. നഗരങ്ങളിൽ ആയിരം രൂപയാണ് അപേക്ഷാഫീസ്. എന്നാല്‍ ഗ്രാമങ്ങളിലിത് നൂറ് രൂപയാണ്. പെട്രോള്‍ പമ്പ് തുറക്കാന്‍ 60 ലക്ഷം മുതല്‍ ഒരു കോടി രൂപാവരെ മുതല്‍മുടക്ക്.
റോഡ് നിയമങ്ങൾ, നിലവിലുള്ള പമ്പിൽ നിന്നുള്ള ദൂരപരിധി, സമീപത്തെ പമ്പുകളിലെ വിൽപനയുടെ അളവ്, പൊല്യൂഷൻ കൺട്രോൾ റെസ്‌ക്യൂ, പൊലീസ് ഡിപ്പാർട്ട്‌മെന്റ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിൽ നിന്നുള്ള അനുമതികൾ എന്നിവയും പുതിയ പമ്പ് തുടങ്ങാൻ ആവശ്യമാണ്.
പെട്രോൾ പമ്പ് തുടങ്ങണമെങ്കിൽ ചെലവഴി ക്കേണ്ടത് എകദേശം ഒരുകോടിയിലധികം രൂപ. ലേലത്തുകയും , കരുതൽനിക്ഷേപവും കൂടാതെയാണിത്. ബി.പി.സി.എൽ. വെബ് സൈറ്റിൽ രേഖപ്പെടുത്തിയ കണക്കാണിത്. കമ്പനി നിർദേശിക്കുന്ന പ്രവർത്തനമൂലധന മായി 32 ലക്ഷം രൂപയും സൗകര്യങ്ങൾ ഒരുക്കാൻ 75 ലക്ഷം രൂപയുമടക്കം 1.07 കോടി രൂപയാണ് ചെലവ്. ലേലത്തുകയായി 15 ലക്ഷം രൂപ നേരത്തേ അടയ്ക്കണം. കരുതൽ നിക്ഷേപമായി നാലുലക്ഷം രൂപയും അടയ്ക്ക ണം. 900 ചതുരശ്രമീറ്റർ സ്ഥലവും വേണം.
പമ്പ് തുടങ്ങാൻ കമ്പനികൾ കളക്ടർക്കാണ് അപേക്ഷ നൽകുന്നത്. അതിൽ സർവേ നമ്പർ, വില്ലേജ്, പ്ലാൻ അടക്കം ഉണ്ടാകും. ആരാണ് ഡീലർ എന്നത് ലെറ്റർ ഓഫ് ഇൻഡൻഡിൽ രേഖപ്പെടുത്തും. കളക്ടറുടെ നിർദേശപ്രകാരം എ.ഡി.എം. ആണ് ഫയൽ കൈകാര്യം ചെയ്യുന്നത്. എതിർപ്പില്ലാരേഖ തയ്യാറാക്കു ന്നതിന് ആറ് വകുപ്പുകളിൽനിന്ന് അദ്ദേഹം റിപ്പോർട്ട് തേടും. ജില്ലാ പോലീസ് മേധാവി, ജില്ലാ സപ്ലൈ ഓഫീസർ, ആർ.ഡി.ഒ./സബ് കളക്ടർ, തദ്ദേശസ്ഥാപനം, ആഗ്നിരക്ഷാസേന, പൊതുമരാമത്ത് (റോഡ്സ്) വകുപ്പ് എന്നിവയിലേക്ക് അയച്ച് റിപ്പോർട്ട് ശേഖരിക്കും. പരാതിയോ പ്രശ്നമോ വന്നാൽ മലിനീകരണ നിയന്ത്രണ ബോർഡും ഇടപെടും.
നിയമപ്രകാരം എല്ലാ വകുപ്പുകളും മൂന്നുമാസ ത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. അതിനു ശേഷം കളക്ടർ/എ.ഡി.എം. നേരിട്ട് സ്ഥലപരി ശോധന നടത്തും. എല്ലാം കൃത്യമാണെങ്കിൽ എതിർപ്പില്ലാരേഖ (എൻ.ഒ.സി.) നൽകും.
നിരസിക്കുകയാണെങ്കിൽ എന്തുകൊണ്ടാ ണെന്ന് തെളിവെടുപ്പുവെച്ച് അറിയിക്കും. എൻ.ഒ.സി. അടക്കം പരിശോധിച്ച് ചെന്നൈയി ലെ കൺട്രോളർ ഓഫ് എക്സ്പ്ലോസീവാണ് പ്രവർത്തനാനുമതി നൽകുക.
നിശ്ചിത പ്രദേശത്ത് പമ്പ് ആരംഭിക്കുന്നതിന് ആദ്യം സർവേ നടത്തും. നിശ്ചിത ദൂരപരിധി യിൽ വേറെ പമ്പുകൾ ഉണ്ടോ, വാഹനങ്ങളുടെ തിരക്ക്, നിശ്ചിതപരിധിയിൽ വീടുകൾ ഉണ്ടോ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സർവേയിലൂടെ പരിശോധിക്കും. അതിനുശേഷം പമ്പുകൾ തുടങ്ങാനുള്ള സ്ഥലത്തിനായുള്ള താത്പര്യ പത്രം ക്ഷണിക്കും. പിന്നീട് ഡീലർഷിപ്പിനായും താത്പര്യപത്രം നൽകും.
ഡീലർഷിപ്പ് തുടങ്ങാൻ അനുമതി നൽകിക്കഴി ഞ്ഞാൽ, കമ്പനി എതിർപ്പില്ലാരേഖ (എൻ.ഒ.സി.) ക്കായി ബന്ധപ്പെട്ട കളക്ടർക്ക് അപേക്ഷ നൽകും. അനുമതി വേഗത്തിലാക്കാൻ പലപ്പോഴും ഡീലർമാരാണ് പുറകെ നടക്കുക.
എൻ.ഒ.സി. ലഭിച്ചശേഷമാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽനിന്നടക്കമുള്ള അനുമതികൾ ലഭിക്കുക. എല്ലാ അനുമതിയും ലഭിച്ചശേഷം പമ്പ് നിർമിക്കാനാവശ്യമായ സഹായവും കമ്പനികൾ നൽകും
👉ശസ്ത്രക്രിയ ചെയ്തതില്ലെങ്കിൽ ആറു മാസമോ ഒരു വർഷമോ മാത്രം ജീവിച്ചിരിക്കാൻ സാധ്യതയുള്ള ഒരാൾക്കാണ് ഹൃദയമാറ്റ ശസ്ത്ര ക്രിയ ചെയ്യുന്നത്. ചെയ്തു കഴിഞ്ഞാൽ 5 വർഷം വരെ ജീവിച്ചിരിക്കാവുന്ന സാധ്യത 90 ശതമാനത്തിലധികവും. വളരെ മെച്ചപ്പെട്ട ഒരു ജീവിതവുമാണ് അവർക്കു കിട്ടുന്നത്. വളരെ പ്രയോജനകരമായ ശസ്ത്രക്രിയയാണിത്.
ഹൃദയത്തിന്റെ പമ്പിങ് നടക്കാതെ വരുമ്പോഴും ഹൃദയം പ്രവർത്തനക്ഷമമല്ലാതെയാ കുമ്പോഴുമാണ് ഹൃദയം മാറ്റിവയ്ക്കുന്ന ഘട്ടത്തിലേക്കു കടക്കുന്നത്. ഹൃദയത്തിലെ മാംസ പേശികളുടെ ശക്തി പൂർണമായും ക്ഷയിക്കുകയും പമ്പിങ് 30 ശതമാനത്തിലേക്ക് താഴുകയും മരുന്നുകളോ , ശസ്ത്രക്രിയകളോ ഫലപ്രദമാകില്ല എന്നുള്ള അവസ്‌ഥ വരികയും രോഗി ഒരു വർഷത്തിൽ താഴെയേ ജീവിച്ചി രിക്കു എന്നുമുള്ള അവസ്‌ഥയിൽ എത്തുമ്പോ ഴാണ് ഹൃദയമാറ്റ ശസ്ത്രക്രിയയിലേക്കു പോകുന്നത്.
പലതവണ ഹൃദയാഘാതം സംഭവിക്കുമ്പോൾ പേശികൾക്ക് കട്ടി കുറയാം. മസിലിനു വീക്കവും , ക്ഷതവും സംഭവിക്കുന്ന ഡയലേറ്റഡ് കാർഡിയോമയോപ്പതി, അതല്ലെങ്കിൽ അമൈലോഡോസിസ് എന്ന ഹൃദയത്തിലെ ഡിപ്പോസിറ്റുകൾ മൂലം പ്രവർത്തനം കുറയുക, ജന്മനാ ഉള്ള ചില അവസ്‌ഥകൾ എന്നിവ യൊക്കെ ഇതിന് കാരണമാകാം. ജന്മനാ ഉള്ള പ്രശ്‌നങ്ങൾ മൂലം കുട്ടികളെ ഒന്നോ രണ്ടോ തവണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടും വീണ്ടും ഹൃദയം പ്രവർത്തനക്ഷമമല്ലാതാകുന്ന അവസ്‌ഥയും ഹൃദയമാറ്റ ശസ്ത്രക്രിയയിലേക്കു നയിക്കാറുണ്ട്. ഒരറ മാത്രമുള്ള ഹൃദയങ്ങൾക്കാ ണ് ഇതു കൂടുതൽ സംഭവിക്കുന്നത്.
ഹൃദയത്തിനു വരുന്ന കാർഡിയോ മയോപ്പതി, ചില വൈറൽ അണുബാധ എന്നിങ്ങനെ യുണ്ടാകുമ്പോഴും ഹൃദയമാറ്റ ശസ്ത്രക്രിയയെ ക്കുറിച്ച് ആലോചിക്കാറുണ്ട്. അടിസ്‌ഥാന പ്രശ്നം പമ്പിങ് നിലയ്ക്കുന്നതു തന്നെയാണ്. കരളും , വൃക്കയും ജീവിച്ചിരിക്കുന്നവരിൽനിന്നു പകുത്ത് വയ്ക്കാൻ സാധിക്കുമെങ്കിൽ ഹൃദയ ത്തിൻ്റെ കാര്യത്തിൽ അതിനു സാധിക്കി ല്ല. മസ്‌തിഷ്‌ക മരണം സംഭവിച്ചുവെന്ന് മെഡിക്ക ലി സാക്ഷ്യപ്പെടുത്തിയാലേ ആ വ്യക്‌തിയിൽ നിന്നു ഹൃദയം സ്വീകരിക്കാൻ കഴിയൂ. ഹൃദയം പ്രവർത്തനരഹിതമാകുന്ന എല്ലാ അവസ്‌ഥയി ലും മാറ്റിവയ്ക്കൽ സാധ്യമല്ല.
സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ വന്നവർ, ബ്രെയിൻ ഡാമേജ് വന്നവർ, കൈകാലുകളിലെ രക്‌തക്കുഴലുകൾ ബ്ലോക്കായവർ എന്നിവരിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നിർദേശിക്കാറില്ല. കരളിനും , വൃക്കയ്ക്കും സാരമായ പ്രശ്‌നം വന്നവരിലും ഇത് നടക്കില്ല. അല്ലെങ്കിൽ പ്രവർത്തനരഹിതമായ കരളോ വൃക്കയോ കൂടി മാറ്റിവയ്ക്കണം.ഹൃദയം പ്രവർത്തനരഹിതമാ കുന്നതിനോടൊപ്പം അർബുദം, ചികിത്സിച്ച് ഭേദമാക്കാനാകാത്ത അണുബാധ, രോഗപ്രതി രോധ ശേഷി കുറയൽ എന്നീ ഘട്ടങ്ങളിലും ഹൃദയം മാറ്റിവയ്ക്കൽ സാധ്യമല്ല. രോഗിയുടെ മാനസികാവസ്‌ഥയും മാറിവരുന്ന സാഹചര്യ ത്തോടു പൊരുത്തപ്പെടാനുള്ള മനസ്സും പ്രധാന മാണ്. കുടുംബത്തിന്റെയും , മാനസികാരോഗ്യ വിദഗ്‌ധന്റെയും പിന്തുണ ഈ ഘട്ടത്തിൽ ആവശ്യമാണ്. രോഗിക്ക് ഇൻഫെക്ഷൻ വരാതെ കൃത്യമായി നോക്കേണ്ടതും മരുന്നുകൾ കൃത്യസമയത്ത് കൊടുക്കേണ്ടതും നിർബ ന്ധമാണ്. അല്ലെങ്കിൽ ശസ്ത്രക്രിയ പരാജയ മാകും. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചു മാത്രമേ ശസ്ത്രക്രിയ തീരുമാനിക്കൂ.
ശസ്ത്രക്രിയ കഴിഞ്ഞ രോഗികളിൽ പലരും ഇരുപതോ , മുപ്പതോ വർഷത്തിനു മുകളിൽ ജീവിച്ചിരിക്കുന്നവരുണ്ട്. ഒരു വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കുന്നവർ 95 ശതമാന ത്തിൽ കൂടുതൽ ആണെങ്കിൽ 5 വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കുന്നവർ 90 ശതമാന ത്തിൽ കൂടുതലാണ്. 95 ശതമാനം ആളുകൾ ക്കും സാധാരണ എല്ലാ ജോലികളും ചെയ്‌ത് ജീവിക്കാൻ സാധിക്കും. മരുന്നുകൾ കൃത്യമായി കഴിക്കുക, കൃത്യമായ ഇടവേളകളിൽ ചെക്കപ്പുകൾ നടത്തുക. മാറ്റിവച്ച ഹൃദയത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ വീഴ്‌ചവരുത്താതെ ചികിത്സയെടുക്കണം.
തുടർന്ന് ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം അമൃത്സറിൽ ഇറക്കേണ്ടിവന്നു. അവിടെവച്ച് എൻ.എസ്.ജി. ഓപ്പറേഷനിലൂടെ ഭീകരനെ വധിക്കുകയും 141 യാത്രക്കാരെയും പരിക്കുകളൊന്നും കൂടാതെ രക്ഷിക്കുകയും ചെയ്തു.
💫ഓപ്പറേഷൻ വജ്രശക്തി:2002 സെപ്റ്റംബർ 24. ഗുജറാത്തിലെ അക്ഷർദാം ക്ഷേത്രത്തിൽ സായുധരായ രണ്ട് പേർ ആക്രമണം നടത്തി. 30 പേർ കൊല്ലപ്പെടുകയും 80ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരരെ വധിക്കാൻ എൻ.എസ്.ജി. നടത്തിയ നീക്കമാണ് ഓപ്പറേഷൻ വജ്രശക്തി എന്നറിയപ്പെടുന്നത്.
💫ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ:2008 നവംബർ 26-ലെ മുംബൈ ഭീകരാക്രമണത്തിൽ ദേശീയ സുരക്ഷാ സേന നടത്തിയ ഇടപെടലാ ണ് ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ. തുടർച്ചായി 60 മണിക്കൂറോളമാണ് ആക്രമികൾ രാജ്യത്തെ മുൾമുനയിൽ നിർത്തിയത്. ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോയ്ക്കിടയിൽ മലയാളിയായ സൈനികൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണനും ജീവൻ നഷ്ടമായി.
1998-99 വർഷങ്ങളിൽ ജമ്മു & കശ്മീരിലുണ്ടാ യ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെയും എൻ.എസ്.ജി. നിർണായക ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉ചെറിയ മുറിവ് ശരീരത്തില്‍ പറ്റിയാല്‍ ഉടന്‍തന്നെ നമ്മളില്‍ പലരും അന്വേഷിക്കുന്നത് ബാന്‍ഡ്- എയ്ഡായിരിക്കും. ഒന്നര രൂപയ്ക്കും രണ്ട് രൂപയ്ക്കും വിപണിയില്‍ സുലഭമായ ബാന്‍ഡ്- എയ്ഡ് കണ്ടുപിടിച്ചതിന്റെ പിന്നിലുണ്ട് ഒരു ഭർതൃ കരങ്ങള്‍.നാം കുരുന്നത് പോലെ വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയ്‌ക്കായി കണ്ടെത്തിയ ഒന്നല്ല ബാൻഡ് എയ്ഡുകൾ. മറിച്ച് ഒരു ഭർത്താവ് ഭാര്യയുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടപ്പോൾ രൂപപ്പെട്ട ഒന്നാണ് ഇത്. അമേരിക്കക്കാരനായ ഏർലി ഡിക്‌സനാണ് ബാൻഡ് എയ്ഡുകൾ കണ്ടുപിടിച്ചത്. ജോൺസൺ ആന്റ് ജോൺസൺസ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ഇതിനിടെ 1917 ലാണ് ഡിക്‌സൻ ജോസഫൈനെ വിവാഹം ചെയ്യുന്നത്.
പെട്ടെന്ന് മുറിവുണ്ടാകുന്ന ശരീര പ്രകൃതിയായിരുന്നു ജോസഫൈന്റേത്. ഭക്ഷണം പാകം ചെയ്യുമ്പോഴും , മറ്റ് ജോലികൾ ചെയ്യുമ്പോഴുമെല്ലാം നിരവധി മുറിവുകളാണ് ജോസഫൈന്റെ കൈകളിൽ ഉണ്ടാകുക. ഇത് ഏർലി ഡിക്‌സനെ വല്ലാതെ വിഷമത്തിലാഴ്‌ത്തി. ഇതിന് പുറമേ മുറിവുണ്ടാകുമ്പോഴെല്ലാം മരുന്ന് തേടിപോകാനും ബാൻഡേജ് കെട്ടാനും ഏർലി ഡിക്‌സൻ ഏറെ ബുദ്ധിമുട്ടി. ഏകദേശം മൂന്ന് വർഷത്തോളം കാലം ഈ വിഷമം തുടർന്നു. 1920 ലാണ് ഡിക്‌സൻ ബാൻഡ്എയ്ഡ് കണ്ടുപിടിച്ചത്.
1920 ലെ ഒരു ഒഴിവ് ദിവസം ഡിക്‌സൻ ടേപ്പ് മുറിച്ച് അതിൽ കോട്ടൻ തുണിയുടെ ചതുര കഷ്ണം ഒട്ടിച്ച് ആദ്യത്തെ ബാൻഡ് എയ്ഡ് ഉണ്ടാക്കി. പിന്നീട് ജോസഫൈന് മുറിവു പറ്റുമ്പോഴെല്ലാം ഏർലി ഡിക്‌സൻ റെഡിമെയ്ഡ് ബാൻഡ് എയ്ഡ് മുറിവിൽ ഒട്ടിച്ച് ഉപയോഗിക്കുകയും ചെയ്തു. കുറച്ച് നാളുകൾക്ക് ശേഷം അദ്ദേഹം തന്റെ കണ്ടുപിടിത്തത്തെക്കുറിച്ച് കമ്പനി മുതലാളിയോട് പറഞ്ഞു. എന്നാൽ ആദ്യം കമ്പനിയ്‌ക്ക് അതിൽ വലിയ താത്പര്യമൊന്നും തോന്നിയില്ലെങ്കിലും അദ്ദേഹം സ്വയം അത് ഉപയോഗിച്ച് കാണിച്ചു കൊടുത്തതോടെ അവർക്കും അതിൽ താത്പര്യം ജനിച്ചു. തുടർന്ന് ബാൻഡ് എയ്ഡ് എന്ന ലേബലിൽ കമ്പനി ബാൻഎയ്ഡുകൾ നിർമ്മിച്ച് വിൽപ്പന ആരംഭിച്ചു.
രണ്ടര ഇഞ്ച് വീതിയും , 18 ഇഞ്ച് നീളവുമുള്ള ബാൻഡ് എയ്ഡുകളായിരുന്നു ആദ്യകാലത്ത് നിർമ്മിച്ചിരുന്നത്. ഇത്രയും വലിപ്പം ഉള്ളതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ എണ്ണം മാത്രമാണ് അന്നത്തെ കാലത്ത് വിറ്റു പോയിരുന്നത്. പിന്നീട് 1924 മുതൽ യന്ത്രങ്ങൾ ഉപയോഗിച്ച് കൂടുതൽ സൗകര്യപ്രദമായ ബാൻഡ് എയ്ഡുകൾ നിർമ്മിയ്ച്ചു. ഇതോടെ വിൽപ്പനയും കുതിച്ചുയർന്നു. രണ്ടാം ലോക മഹയുദ്ധകാലത്ത് ഇതിൻ്റെ കയറ്റുമതി മൂലം കോടിക്കണക്കിന് ഡോളറുകൾ ആണ് കമ്പനി നേടിയത്. എല്ലാ രാജ്യക്കാരുടെയും ഒരു അവശ്യ വസ്തുവായി മാറുകയായിരുന്നു ഈ ഉൽപന്നം.
ബാൻഡ് എയ്ഡ് എന്ന മഹത്തായ കണ്ടുപിടുത്തത്തിന്റെ പിതാവായ ഡിക്‌സൺ തന്റെ അവസാന കാലം വരെ ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ ഭാഗമായിരുന്നു. വിരമിയ്‌ക്കുന്നത് വരെ അദ്ദേഹം കമ്പനിയുടെ വൈസ് പ്രസിഡന്റായും, വിരമിച്ച ശേഷം ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിയ്ച്ചിട്ടുണ്ട്. 1961 സെപ്തംബർ 22 നാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്....
Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
അമേരിക്കൻ ഐക്യനാടുകളിലെ ലോസാഞ്ചലസ് നഗരം മാത്രമാണ് ട്രാഫിക് ലൈറ്റുകൾ തമ്മിൽ കാലപ്പൊരുത്തമുണ്ടാക്കിയ(synchronisation) സംവിധാനമുള്ള ആദ്യ പ്രമുഖനഗരം.496 മൈലുകളിലായി 4400 ട്രാഫിക് ലൈറ്റുകൾ തൽസമയ ട്രാഫിക് വിവരം പുതുക്കിക്കൊണ്ടിരിക്കുകയും ,നിമിഷങ്ങൾ വച്ചുള്ള പുനക്രമീകരണങ്ങൾ നടത്തുകയും ചെയ്യുന്നതിനാൽ 16 ശതമാനം വരെ ട്രാഫിക് ബ്ലോക്കുകൾ കുറയുകയും ,വാഹനം ഓടാതെ എൻജിൻ ഓണായിരിക്കുന്ന ട്രാഫിക്കിലെ അവസ്ഥ കുറയുകയും ചെയ്തു.
Credit: Danish Antony
👉മഴ പോലെയുള്ള സാഹചര്യങ്ങ ളിൽ തുമ്പികൾ ചിലപ്പോൾ പുറത്തിറങ്ങാറില്ല .മഴക്കാലത്തും മഴക്കാലത്തിനു തൊട്ടുമുമ്പും പിമ്പുമാണ് തുമ്പികളെ ഏറ്റവും കൂടുതലായി കാണുന്നത്. ഇളംവെയിലുള്ള സമയത്ത് തുമ്പികളെ ധാരാളമായി കാണാം. എന്നാൽ ചിലയിനം തുമ്പികൾക്കു നട്ടുച്ചയ്ക്കും സന്ധ്യക്കും പറന്നുനടക്കുന്നതാണ് ഇഷ്ടം.
തുമ്പിയുടെ വളർച്ചയ്ക്ക് താപവും , സൂര്യപ്രകാശവും അത്യന്താപേക്ഷിതമായതിനാൽ ഉഷ്ണമേഖലാ രാജ്യങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ചൂടിന്റെ കാഠിന്യം കൂടുകയും കുറയുകയും ചെയ്യുന്നതനുസരിച്ചു ചിറകുകളും ഉടലും ക്രമീകരിച്ചു ശരീരതാപം നിയന്ത്രിക്കാൻ ഇവയ്ക്കു കഴിയും . അതിനായി വളരെ ചൂടുള്ളപ്പോൾ പറന്നുവന്ന് ജലപ്പരപ്പിൽ ഉടൽ രണ്ടുമൂന്നു പ്രാവശ്യം മുക്കുന്ന പ്രവണതയുമുണ്ട്.ജലാശയങ്ങളിൽ പൂത്തുലഞ്ഞുനിൽക്കുന്ന ആമ്പൽപ്പൂവുകളിലും , പുൽക്കൊടികളിലും തൊട്ടാവാടികളിലും തുമ്പികൾ കൂട്ടംകൂടി പ്രണയസല്ലാപം നടത്തുന്നു. ജൂൺ മുതൽ സെപ്റ്റംബർവരെ നീളുന്ന മഴക്കാലമാണ് തുമ്പികളുടെ പ്രജനനകാലം. എന്നാൽ, നിർത്താതെ മഴ പെയ്താൽ ഈ പ്രജനനകാലത്തിന്റെ ദൈർഘ്യം കൂടും. ലോകത്താകെ 6250 ഇനം തുമ്പികളുണ്ടെന്ന് കണക്കാക്കുന്നു. അതിൽ 488 എണ്ണം മറ്റ് സംസ്ഥാനങ്ങളിലും 167 എണ്ണം കേരളത്തിലും കണ്ടുവരുന്നു. 65 ഇനങ്ങളെ കേരളത്തിൽ മാത്രമാണ് കാണുന്നത്. ശുദ്ധജലത്തിലാണ് ഇവ മുട്ടയിടുന്നത്. പുഴകളിൽ ഉപ്പുവെള്ളം കയറുന്നതും വെള്ളക്കെട്ടുകൾ മണ്ണിട്ടുനികത്തുന്നതും , തോടുകളും പുഴകളും , മലിനമാകുന്നതും ഇവയുടെ വംശനാശത്തിനിടയാക്കും. പുഴകളിലെ മാലിന്യത്തിന്റെ തോതറിയാൻ തുമ്പികളുടെ സാമീപ്യം സഹായകമാണ്. മുട്ടവിരിഞ്ഞുണ്ടാകുന്ന ലാർവയ്ക്ക് നീണ്ട ജീവിതകാലമാണ്. പറക്കുന്ന തുമ്പികൾക്ക് മാസങ്ങളുടെ ആയുസ്സേ ഉണ്ടാകൂ.മഴ പോലെയുള്ള അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ ഇവയുടെ എണ്ണം കുറയും . ആറു കാലുകളുണ്ടെങ്കിലും നടക്കുവാൻ ഇവയ്‌ക്കു സാധിക്കില്ല. മാംസഭുക്കുകളായ ഇവ സാധാരണയായി കൊതുകുകൾ, ഈച്ച, കായീച്ച, കണ്ണീച്ച പോലെയുള്ള ചെറുപ്രാണികൾ, തേനീച്ച, ശലഭങ്ങൾ എന്നിവയേയും ആഹാരമാക്കുന്നു. തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാൽ ഇവയെ തടാകങ്ങൾ, കുളങ്ങൾ, കായലുകൾ, നീർച്ചാലുകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിലാണ് പൊതുവായി കണ്ടുവരുന്നത്. പ്രാദേശികമായ മേധാവിത്വം കാണിക്കുന്ന ഒരു ജീവിവർഗ്ഗമാണ് തുമ്പികൾ. ഇത് കൂടുതലായി പ്രകടിപ്പിക്കുന്ന ഇവയിലെ ആൺതുമ്പികൾ മറ്റ് ആൺതുമ്പികളെ തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് പ്രവേശിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു. തുമ്പികൾ ചെടികളിലും , പൂക്കളിലും ചെന്നിരിക്കുന്നതു തേൻ കുടിക്കാനല്ല. തുമ്പികൾക്കു പൂമ്പാറ്റകളെ പോലെ തേനുണ്ണാൻ ആവശ്യമായ തുമ്പിക്കൈ(Proboscis) ഇല്ല. പറന്നുപോകുന്ന പ്രാണികളെ പിന്തുടർന്നു പിടിച്ചു ജീവനോടെ തിന്നും. ഒരു തുമ്പി വേറെ ഒരു തുമ്പിയെ പിടിച്ചുതിന്നാറുണ്ട് . വിശന്നാൽ സ്വന്തം ജാതിക്കാരാണെന്ന നോട്ടമൊന്നും തുമ്പികൾക്കില്ല. ഇരയെ പിടിവിട്ടുപോകാതിരിക്കാനായി കാലുകളിൽ ധാരാളം മുള്ളുകൾ കാണാം. ഇരയെ കറുമുറെ തിന്നാൻ മൂർച്ചയേറിയ വദനാവയവങ്ങൾ സഹായിക്കുന്നു .നമ്മുടെ നാട്ടിലെ പാറക്കെട്ടുകളിൽ സാധാരണയായി കാണുന്ന മതിൽ തുമ്പികൾ സമർഥരായ കൊതുകു വേട്ടക്കാരാണ്. ദിവസവും നൂറുകണക്കിന് കൊതുകുകളെ ഓരോ തുമ്പിയും പിടിച്ചുതിന്നാറുണ്ട്. വെള്ളത്തിൽ ജീവിക്കുന്ന ഇവയുടെ കുഞ്ഞുങ്ങളും കൊതുകുകളുടെ കൂത്താടികളെ ഭക്ഷിക്കാറുണ്ട് . അതേപോലെ നമ്മുടെ വീട്ടുവളപ്പിലും മറ്റും സദാ പറന്നു നടക്കുന്ന കനൽവാലൻ ചതുപ്പൻ തുമ്പികളും കൊതുകുതീനികളാണ്.കൃഷിയെ നശിപ്പിക്കുന്ന കീടങ്ങളെയും തുമ്പികൾ യഥേഷ്ടം പിടിച്ചുതിന്നാറുണ്ട്. തുമ്പികൾ മുട്ടയിടുന്ന വെള്ളക്കെട്ടുകളും ചതുപ്പുകളും നികത്തിയാൽ തുമ്പികൾ ഇല്ലാതാകും. അനന്തരഫലമായി മാരകരോഗങ്ങൾ പരത്തുന്ന കൊതുകുകളുടെ കടിയേറ്റു നാം പൊറുതിമുട്ടും. കീടങ്ങൾ പെരുകി നമ്മുടെ കൃഷി നശിക്കും. തുമ്പികൾ നിലനിൽക്കാൻ നാം പുഴകളും തോടുകളും കുളങ്ങളും ചതുപ്പുകളും കാടുകളും സംരക്ഷിച്ചേ മതിയാകൂ .
👉പരുന്തിനോളം വലിപ്പമുള്ളതും , പൂച്ചയുടേതു പോലെ തോന്നുന്ന മുഖമുള്ളതുമായ ഒരിനം പക്ഷിയാണ് മീൻകൂമൻ ( BROWN FISH OWL) (ശാസ്ത്രീയനാമം: Ketupa zeylonensis: കട്ടപ്പയെന്നു വിളിക്കുന്നുണ്ടെങ്കിലും പക്ഷി നിരീക്ഷകർ വിളിക്കുന്നത് മീൻ കൂമനെന്നാണ്). തലയിൽ ചെവികൾ പോലെയുള്ള തൂവൽ ക്കൂട്ടങ്ങളൂണ്ട് (ചെവിപ്പൂട ).
കണ്ണുകൾ നല്ല മഞ്ഞനിറത്തി ലുള്ളതാണ്. കാലുകൾ നഗ്നമാണ്. പുറം തവിട്ടു നിറമാണെ ങ്കിലും , അനവധി വീതിയുള്ള കറുപ്പുവരകൾ ഉള്ളതിനാൽ നിറം തവിട്ടും,കറുപ്പും കലർന്നതു പോലെ തോന്നും. തൊണ്ടയിൽ നിന്നു തുടങ്ങി നെഞ്ചും വയറും വരെ നേർത്ത മഞ്ഞകലർന്ന തവിട്ടു നിറത്തിൽ നെടുകെ തവിട്ടു വരകളാണ്. ഈ തവിട്ടു വരകളിൽ ഓരോന്നിനും കുറുകെ ചെറിയ നേർത്ത വരകളുമുണ്ട്. പ്രധാന ഭക്ഷണം മീനകളായതുകൊണ്ട് തിന്ന മീനുകളു ടെയെല്ലാം മുള്ളുകളെ മാലകളാക്കി കഴുത്തി ലിട്ട പോലിരിക്കും ഇത്. മീൻപിടുത്തം മുഖ്യ തൊഴിൽ ആയതു കൊണ്ട് സാധാരണയിൽ കവിഞ്ഞ നീളമുള്ള കാലുകൾ ഇവയിൽ കാണാം.ഊമൻ എന്ന പേരിലും ഈ പക്ഷി അറിയപ്പെടുന്നു.രാത്രിയിലെ മികച്ച കാഴ്ചശക്തി മൂലം വെള്ളത്തിൽ നിന്ന് വളരെ വേഗത്തിൽ മീനുകൾ പിടിച്ചെടുക്കാൻ കഴിയുന്നു.
കാലുകളിൽ തൂവലുകളില്ല എന്ന പ്രത്യേകത കൂടിയുണ്ട് ഇക്കൂട്ടർക്ക്. വെള്ളത്തിൽ മുങ്ങാ തെ കാൽമുട്ടുവരെ മാത്രം നനയുന്ന പോലെ യാണ് ഇവയുടെ മീൻപിടുത്തം. ആഴമില്ലാത്ത പരന്നൊഴുകുന്ന അരുവികളിൽ ഇറങ്ങി നിൽ ക്കാനും ഇവക്ക് മടിയില്ല. നഗ്നമായ കാലുകളായ തുകൊണ്ട് തൂവലുകൾ നനഞ്ഞു കുതിർന്നുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയില്ല. വലിയ, കൂർത്തു വളഞ്ഞ നഖങ്ങളും, മീൻപിടുത്ത ക്കാരായ പരുന്തുകളിൽ കാണും പോലെ പരുപരുത്ത കാലിന്നടിഭാഗവും ഇവക്കുണ്ട്. പിടിക്കുന്ന മീനുകൾ വഴുതി രക്ഷപ്പെടാതിരി ക്കാൻ കാലാന്തരങ്ങളിൽ രൂപപ്പെട്ട പ്രത്യേകത കൾ ആവാം ഇവയെല്ലാം. മറ്റ് മൂങ്ങകളെ അപേക്ഷിച്ച് ഇവ പറക്കുമ്പോൾ ചിറകടി ശബ്ദം കേൾക്കാൻ കഴിയും. ഇവയുടെ പുറംചിറകുകളിലെ തൂവലുകൾക്ക് നേർത്തതും പതുപതുത്തതുമായ അരികുകൾ ഇല്ലയെന്ന താണ് ഇതിനു കാരണം .
വെള്ളത്തിലെ മീനുകൾ ചിറകടിയൊന്നും കേട്ട് രക്ഷപ്പെടാൻ സാധ്യതയില്ലാത്തതു കൊണ്ട് ഈ പ്രത്യേകത ഒരു പ്രശ്നമാകുന്നില്ല. മറിച്ച് സാധാരണ മൂങ്ങകളിൽക്കവിഞ്ഞ വലുപ്പമുള്ള ചിറകുകൾ ഇവയെ കൃത്യമായി മീനുകളെ പിന്തുടരാനും, ഓളപ്പരപ്പിൽ പൊടുന്നനെ കുതി ച്ചിറങ്ങി കാലുകളാഴ്ത്തി അവയെ പിടികൂടാനും സഹായിക്കുന്നു.മീൻ കൂമനെന്ന പേരുകേട്ട് മീനുകൾ മാത്രമാണ് ഇവയുടെ ഭക്ഷണമെന്ന് തെറ്റിദ്ധരിക്കരുത്. ഞണ്ടുകളും , തവളകളും , ഉരഗങ്ങളും ചെറിയ സസ്തനികളും വരെ മെനുവിൽ ഉണ്ട്. രാത്രി മാത്രമല്ല, പകലും മീൻ കൂമൻ ഇരപിടിക്കാൻ ഇറങ്ങാറുണ്ട്. പുഴയോര ങ്ങളോടു ചേർന്ന മരങ്ങളിൽ ഇലച്ചാർത്തുകളി ൽ മറഞ്ഞ്, അനങ്ങാതിരുന്ന് വെള്ളത്തിലെ ചലനങ്ങൾ നിരീക്ഷിക്കലാണ് പ്രധാന പണി. രാത്രി കുറെക്കൂടെ ഊർജ്ജസ്വലത കാണിക്കു മെന്ന് മാത്രം. പകൽ ആഴം കുറഞ്ഞ അരുവിക ളിലും വെള്ളക്കെട്ടുകളിലും മറ്റും ഇറങ്ങി നിന്ന് നീരാട്ടു നടത്താൻ നമ്മുടെ കക്ഷിക്ക് വലിയ ഇഷ്ടമാണ്.
ടർക്കി മുതൽ, ഇന്ത്യൻ ഉപഭൂഖണ്ഡവും ശ്രീലങ്ക യും മുഴുവനും, തെക്കു കിഴക്കൻ ഏഷ്യയിൽ ഹോങ്കോങ് വരെയും ഈ മൂങ്ങകൾ സ്ഥിര താമസക്കാരാണ്. ഇലപൊഴിയും കാടുകളിലും നിത്യഹരിത കാടുകളിലും എന്തിന്, കടലോരങ്ങ ളിൽ വരെ ഇവയെ കാണാൻ കഴിയും.ആൺപ ക്ഷിയെ അപേക്ഷിച്ച് പെൺപക്ഷിക്ക് വ്യക്തമായ വലിപ്പക്കൂടുതൽ ഉണ്ടായിരിക്കും. നവംബർ മുതൽ ഏപ്രിൽ വരെയാണ് ഇവയുടെ പ്രജനനകാലം. വേനൽക്കാലത്ത് എല്ലായിട ത്തെയും ജലനിരപ്പ് താഴുന്നതിനാൽ മത്സ്യ ബന്ധനം എളുപ്പമായിത്തീരുന്നതാവാം വേനൽ ക്കാല പ്രജനനത്തിൻ്റെ രഹസ്യം. മിക്കവാറും ഒരേയൊരു ജീവിത പങ്കാളിയേ ഇവക്കുണ്ടാവൂ. പങ്കാളിക്കൊരുമ്മ എന്നൊക്കെ പറയുന്നതു പോലെ പങ്കാളിക്കൊരു മീൻ എന്നിങ്ങനെയുള്ള സോപ്പിടൽ പരിപാടികളും ഇക്കാലത്ത് സാധാരണമാണ്.
മരപ്പൊത്തുകളിലും പാതി വച്ച് മുറിഞ്ഞു വീണ മരങ്ങളിലും പാറക്കെട്ടുകൾക്കിടയിലെ ചെറിയ ഗുഹകളിലുമാണ് ഇവ കൂടുകൂട്ടാറ്. പരുന്തുക ളും മറ്റും ഉപേക്ഷിച്ചു പോകുന്ന കൂടുകളും കയ്യേറുന്നു. ഒന്നോ രണ്ടോ മുട്ടകളാണ് പെൺ കൂമൻ ഇടുക.കൂമൻ ഒന്നു മൂളിയാൽ കൂമത്തി രണ്ടു മൂളുമെന്ന് ഒരു ചൊല്ലുണ്ട്. യുഗ്മഗാന ത്തിലെ അനുപല്ലവി കൂമത്തി ആലപിക്കുന്ന താകാം ഇത്. ആൺപക്ഷി ആഴമുള്ള ശബ്ദ ത്തിൽ ഹൂപ്… ഹൂ.. ഹു എന്നു കൂവുമ്പോ ൾ ആദ്യത്തെ ഹൂപ്പ് കൂമനും പിന്നീടു വരുന്ന ഹൂ… ഹു കൂമത്തിയും ആണെന്നും തോന്നിപ്പോകും. ഈ കൂവലുകൾ അത്രമേൽ ദുരൂഹവും ഉറവിടം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതും ആയതിനാ ൽ ശബ്ദ മായാവികളോടാണ് (ventriloquists) പ്രൊഫ. കെ.കെ.നീലകണ്ഠൻ ഇവരെ ഉപമിച്ചിട്ടുള്ളത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എല്ലായിടത്തും ജീവിക്കുന്ന പക്ഷേ അപൂർവ്വമായി മാത്രം കാണാൻ കഴിയുന്ന ഒരു പക്ഷിയാണ് മീൻ കൂമൻ. ചൂണ്ടയും വലയുമായി മീൻ പിടിക്കാൻ ഒരിക്കലെങ്കിലും ഇറങ്ങിയിട്ടുള്ളവർക്കറിയാം അതിന്റെ ബുദ്ധിമുട്ട്. അപ്പോഴാണ് നമ്മുടെ ചങ്ങാതി പകലെന്നോ രാത്രിയെന്നോ ഇല്ലാതെ പറന്ന് വന്ന് ലളിതമായി മീനും പിടിച്ചു പോകു ന്നത്.
👉കുതിരസവാരി സമയത്ത് കുതിരയുടെ പുറത്ത് ഇരിക്കാതെ പലതരം സ്റ്റണ്ടുകൾ അവതരിപ്പിക്കുന്നതിനെയാണ് ട്രിക്ക് റൈഡിംഗ് എന്ന് പറയുന്നത് . ഇതിനെ റോമൻ റൈഡിംഗ് എന്നും പറയാറുണ്ട് . ട്രിക്ക് റൈഡിംഗ് എന്നത് ഇന്ന് കുതിര സവാരിയിൽ അല്ലാതെ സൈക്കി ൾ , മൗണ്ടന്‍ ബൈക്ക് , സ്കേറ്റ് ബോർഡ് തുടങ്ങിയവയിൽ വിവിധ തരം സങ്കീര്‍ണ്ണമായ കസര്‍ത്തുകള്‍ അഥവാ "ട്രിക്കുകള്‍" ചെയ്യുന്ന ഒരു വിനോദമായി കണക്കാക്കുന്നു. ഇതില്‍ വായുവില്‍ ചാടുക, സൈക്കിളിന്റെ ഒരു ചക്രത്തില്‍ സഞ്ചരിക്കുക , സൈക്കിളിന്റെ വിവിധ ഭാഗങ്ങളില്‍ ഭ്രമണം ചെയ്യുക, ഒരു സ്ഥലത്ത് തന്നെ സൈക്കിള്‍ നിയന്ത്രിക്കുക തുടങ്ങിയവയും ഉള്‍പ്പെടുന്നു.അതായത് ട്രിക്ക് റൈഡിംഗ് ഒരു വെല്ലുവിളി നിറഞ്ഞതും അപകടകരവുമായ വിനോദമാണ്. ശരിയായ പരിശീലനവും സുരക്ഷാ ഉപകരണങ്ങളും ഇതിന് അത്യാവശ്യമാണ്.
Читать полностью…⭐പ്രോഗ്രാമിംഗിൽ "ബഗ്" എന്ന പദം എങ്ങനെ യാണ് ഉണ്ടായത്?⭐
👉1947-ൽ, ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ മാർക്ക് II എന്ന ആദ്യകാല കമ്പ്യൂട്ടറുകളുടെ ഓപ്പറേറ്റർമാർക്ക് ഒരു അപ്രതീക്ഷിത പ്രശ്‌നം നേരിട്ടു: യന്ത്രത്തിൻ്റെ റിലേകളിലൊന്നിൽ ഒരു പുഴു കുടുങ്ങി, അത് തകരാറിലായി. ഓപ്പറേറ്റ ർമാർ പ്രാണിയെ നീക്കം ചെയ്യുകയും സാങ്കേ തിക ലോഗ്ബുക്കിൽ ടേപ്പ് ചെയ്യുകയും ചെയ്തു . ഒരു "ബഗ്" (നിശാശലഭത്തെ പരാമ ർശിച്ച്) കണ്ടെത്തിയതായി ചൂണ്ടിക്കാട്ടി. അന്നുമുതൽ, "ബഗ്" എന്ന പദം പ്രോഗ്രാമു കളിലും സിസ്റ്റങ്ങളിലും പിശകുകൾ അല്ലെങ്കിൽ തകരാറുകൾ എന്നിവയുടെ സങ്കേതിക പര്യായ മായി മാറി .
ഒരു കംപ്യൂട്ടർ പ്രോഗ്രാം, അതു രൂപകല്പന ചെയ്തതിൽ നിന്നു വ്യത്യസ്തമായി പ്രവർ ത്തിക്കുകയും, കാരണം കണ്ടെത്താൻ സാധിക്കാതെ വരുകയും ചെയ്യുമ്പോൾ, പ്രോഗ്രാമിൽ ബഗ്ഗ് ഉണ്ടെന്നു പറയും. പ്രോഗ്രാം പരിശോധിച്ച്, കുഴപ്പമെന്തെന്നു കണ്ടെത്തി, ബഗ്ഗ് ഇല്ലതാക്കുന്നതിനെ ഡീബഗ്ഗിങ്ങ് എന്നു വിളിക്കുന്നു. ഡീബഗ് ചെയ്യാനായി ധാരാളം സോഫ്ടുവെയറുകൾ ലഭ്യമാണ്. അത്തരം സോഫ്ടുവെയറുകളാണ് ഡീബഗ്ഗറുകൾ. ജിഡിബി, ഡിബിഎക്സ് (dbx), തുടങ്ങിയവ യുണിക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റമിലെ ഡീബഗ്ഗ റുകളാണ്. ഗുരുതരമായ ബഗുകളുള്ള ഒരു പ്രോഗ്രാമിനെ പലപ്പോഴും ബഗ്ഗി എന്ന് വിശേഷി പ്പിക്കാറുണ്ട്.
ചില സോഫ്റ്റ്‌വെയർ ബഗുകൾ ഗുരുതര പ്രത്യഘാതങ്ങൾ ഉണ്ടാക്കാറുണ്ട്. Therac-25 റേഡിയേഷൻ തെറാപ്പി മെഷീനെ നിയന്ത്രി ക്കുന്ന കോഡിലെ ബഗുകൾ കാരണം 1980 കളിൽ രോഗികളുടെ മരണത്തിന് കാരണമായി. 1996-ൽ, യൂറോപ്യൻ ബഹിരാകാശ ഏജൻസി യുടെ 1 ബില്യൺ യുഎസ് ഡോളറിന്റെ പ്രോട്ടോ ടൈപ്പ് ഏരിയൻ 5 റോക്കറ്റ് വിക്ഷേപിച്ച് ഒരു മിനിറ്റിനുള്ളിൽ ഓൺ-ബോർഡ് ഗൈഡൻസ് കമ്പ്യൂട്ടർ പ്രോഗ്രാമിലെ ബഗ് കാരണം തകർന്നു തരിപ്പണമായി.1994-ൽ റാഫ്(RAF) ചിനൂക്ക് ഹെലികോപ്റ്റർ തകർന്ന് 29 പേർ മരിച്ചു. പൈലറ്റിന്റെ പിഴവ് മൂലമാണ് ഇത് സംഭവിച്ചത് എന്ന് ആദ്യം കരുതിയിരുന്നത്, എന്നാൽ പിന്നീട് എഞ്ചിൻ കൺട്രോൾ കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വെ യർ ബഗ് മൂലമാണ് ഇത് സംഭവിച്ചതെന്ന് കരുതപ്പെടുന്നു. ബഗ്ഗ് ഉള്ള സോഫ്റ്റ്‌വെയർ മൂലം 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് പോസ്റ്റ് ഓഫീസ് അഴിമതിക്ക് കാരണമായി, ബ്രിട്ടീഷ് നിയമ ചരിത്രത്തിലെ ഏറ്റവും വ്യാപക മായ നീതിനിഷേധമായിരുന്നു അത്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
കടൽത്തീരമില്ലാത്ത രാജ്യങ്ങളാണ് Land locked രാജ്യങ്ങൾ .44 Land locked രാജ്യങ്ങളുണ്ടെങ്കിലും ഏഷ്യൻ രാജ്യമായ Uzbekistan, യൂറോപ്യൻ രാജ്യമായ Liechtenstein എന്നീ രണ്ട് രാജ്യങ്ങൾ മാത്രമാണ് double land locked രാജ്യങ്ങൾ. ഇവയുടെ അയൽ രാജ്യങ്ങളിലും കടൽത്തീരമില്ല.
Credit: Danish Antony
റൂഹാനി, കൂളി, കണ്ണേര്‍, മാട്ടം, പിശാചുബാധ, കുട്ടിച്ചാത്തന്‍, മാരണം, ഒടിയന്‍, കൊതികൂടല്‍, ജിന്ന്ബാധ, തുടങ്ങിയവയുടെ ഉപദ്രവം മൂലം വീട്ടുകാരെ 'ബാധിക്കുന്ന' സകലമാന പ്രയാസ ങ്ങള്‍ക്കും ആത്മീയ ചികില്‍സ വാഗ്ദാനം നല്‍കുന്ന കലീബമാർ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേരളീയ മുസ്ലിം സമൂഹത്തിന്റെ ഒരു നേര്‍ക്കാ ഴ്ച തന്നെയായിരുന്നു. റൂഹാനിയും, ഒടിയനും, മാരണക്കാരും, കുട്ടിച്ചാത്തനും സമൂഹത്തില്‍ നിറഞ്ഞു നിന്നിരുന്ന പഴയ കാലത്തെ സാമൂഹി കാവസ്ഥയെ എളുപ്പം ചൂഷണം ചെയ്യാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. റൂഹാനികളില്‍ നിന്നും രക്ഷ കിട്ടാന്‍ വേണ്ടി ചെമ്പ് തകിടില്‍ എഴുതി കുപ്പിയിലടച്ച് വീടിന്റെ നാലു മൂലയില്‍ കെട്ടി ത്തൂക്കാനും, മാരണം ബാധിക്കാതി രിക്കാന്‍ പിഞ്ഞാണമെഴുതി കുടിക്കാനും നിര്‍ദ്ദേശി ക്കുന്ന വിദഗ്ദ്ധരായ കലീബമാരും കൂട്ടത്തില്‍ ഉണ്ടായിരുന്നു.
അയല്‍പക്കത്തെ ആള്‍ താമസമില്ലാത്ത വീട്ടുവളപ്പില്‍ കൂട്ടുകാരോടോത്ത് കുട്ടികൾ കളിക്കാന്‍ പോകുമ്പോള്‍ മുതിർന്നവർ ഒടി കെട്ടിയ മരത്തിന്റെ ചുവട്ടില്‍ കളിക്കുകയോ ഫലങ്ങൾ പറിച്ചു തിന്നുകയോ ചെയ്യരുത് എന്ന് താക്കീത് ചെയ്യുമായിരുന്നു. പടര്‍ന്നു പന്തലിച്ചു കിടന്നിരുന്ന പുളി മരത്തിന്റെ തടിയില്‍ തെങ്ങോല കൊണ്ട് അരപ്പട്ട പോലെ ചുറ്റി കെട്ടിയ ഒരു പച്ച പട്ട് കാണും . ഒടിയന്മാര്‍ രാത്രിയില്‍ പല രൂപത്തില്‍ വന്നു ആളുകളെ ഉപദ്രവിക്കുമത്രേ. ഇതിനെ 'മാട്ടുക' എന്നാണ് അന്ന് പറഞ്ഞിരുന്നത്. രോഗങ്ങളും , പ്രയാസ ങ്ങളും ആപത്തുകളും നേരിടുമ്പോള്‍ ആരോ നമുക്കിട്ട് 'മാട്ടം' ചെയ്തു എന്ന് പണ്ടുള്ളവർ പറയും .
അക്കാലത്ത് കൃഷിയും കാര്‍ഷിക വൃത്തിയും ഇന്നത്തെതിനെക്കാള്‍ സജീവമായിരുന്നു. സാധാരണ മിക്ക വീടുകളോടും ചേര്‍ന്നു വീട്ടുവളപ്പില്‍ തന്നെ ചെറിയ രീതിയില്‍ നെല്‍കൃഷി കാണും. വയലുകള്‍ കേന്ദ്രീകരിച്ചും നല്ല നിലയില്‍ കൃഷി നടന്നിരുന്നു. വിളവെടു പ്പിനു ശേഷം നാട് സമൃദ്ധി നേടുന്നതോടെയാണ് കലീബയുടെ വരവിനു വേഗത കൂടുന്നത്. ചാണകം തേച്ചു മിനുക്കിയ മുറ്റം നിറയെ നെല്ലി ന്‍ കറ്റകളും, പറമ്പില്‍ അങ്ങിങ്ങായി വൈക്കോ ല്‍ കൂനകളും കാണാം. അവയ്ക്ക് മുകളില്‍ കയറി ഊളിയിടുകയും, ഒളിച്ചു കളി ക്കുകയും ചെയ്യുന്ന കൊച്ചു കുട്ടികളുടെ ആരവം. കൃഷിയുള്ള വീടുകളില്‍ നിന്ന് നാഴി നെല്ല് ചോദിച്ചു വാങ്ങാന്‍ കലീബ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു.
വീട്ടിനകത്ത് നിന്ന് കൊച്ചു കുട്ടികളുടെ കരച്ചില്‍ കേട്ടാല്‍ പിന്നെ അവരിലായിരിക്കും കലീബ യുടെ ശ്രദ്ധ.കുട്ടികള്‍ക്ക് കണ്ണേര്‍ ബാധിക്കാതി രിക്കാനും, അംഗ വൈകല്യം സംഭവിക്കാതി രിക്കാനും, വെള്ളിയിലോ ചെമ്പിലോ തീര്‍ത്ത അവയവത്തിന്റെ രൂപം നേര്‍ച്ച നല്‍കാന്‍ വീട്ടുകാരിയോട് നിര്‍ദ്ദേശിക്കുന്നു. തന്റെ മാറാ പ്പില്‍ നിന്നും കണ്ണ്, വിരല്‍, മൂക്ക് പോലുള്ള അവയവങ്ങളുടെ രൂപം പുറത്തെടുത്ത് അതി ല്‍ മന്ത്രിച്ച് കാണിക്ക പെട്ടിയില്‍ നിക്ഷേപി ക്കുന്നു. അതിനുള്ള പണം കൂടി വീട്ടുകാരില്‍ നിന്നും കണക്ക് പറഞ്ഞു വാങ്ങും. കുട്ടികളുടെ അരയില്‍ കെട്ടാനുള്ള കറുത്ത അരഞ്ഞ കയര്‍ കൂടി മന്ത്രിച്ചു നല്‍കി അടുത്ത വീട്ടിനെ ലക്ഷ്യമാക്കി കലീബ യാത്ര തുടരുന്നു. രാത്രി കാലങ്ങളില്‍ പള്ളി വരാന്തകളിലായിരിക്കും കലീബയുടെ വിശ്രമം.
ഇന്ന് കലീബയുടെ വരവ് പാടെ നിലച്ചിരിക്കുന്നു. നാട്ടിന്‍ പുറത്തെ ജീവിത ചുറ്റുപാടുകള്‍ മാറിയതിനാലും മത വിശ്വാസങ്ങളെ കുറിച്ച് കൂടുതല്‍ അവബോധം സമൂഹത്തില്‍ ഉണ്ടായതിനാലും ഇവരുടെ പ്രവര്‍ത്തന മേഖല ഇല്ലാതായി എന്ന് പറയാം. എങ്കിലും അന്ധ വിശ്വാസങ്ങള്‍ പഴയ കോലം മാറി പുതിയ രൂപം സ്വീകരിപ്പോള്‍ കലീബയില്‍ നിന്നും സിദ്ധന്മാ രിലേക്ക് എത്തി നില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉Dabke (دبكة) ഒരു പരമ്പരാഗത അറബി നൃത്തമാണ് പ്രത്യേകിച്ച് ലെവാൻ്റൈൻ നാടോടി നൃത്തമാണ് . ലെബനീസ്, ജോർദാനിയൻ, പലസ്തീൻ, സിറിയൻ കമ്മ്യൂണിറ്റികൾക്കിട യിൽ ആണ് ഡാബ്കെ പ്രചാരത്തിലുള്ളത്. വിവാഹങ്ങളിലും മറ്റ് സന്തോഷകരമായ ആഘോഷ അവസരങ്ങളിലും ഇത് വ്യാപക മായി അവതരിപ്പിക്കപ്പെടുന്നു.
"തട്ടൽ" എന്ന അർത്ഥമുള്ള അറബി വാക്കായ "ദബ്ക" എന്നതിൽ നിന്നാണ് ഉത്ഭവിച്ചത്. പഴയ കാലങ്ങളിൽ വീടുകളുടെ മേൽക്കൂരകൾ നിർമ്മിക്കാൻ മണ്ണും ,മരക്കൂട്ടുകളും ഉപയോ ഗിച്ചിരുന്നപ്പോൾ മഴക്കാലത്ത് മണ്ണിൽ പിളർന്ന ഭാഗങ്ങൾ പുനഃസ്ഥാപിക്കാൻ കുടുംബാംഗ ങ്ങളും , സമൂഹവും ചേർന്ന് കൈകൾ പിടിച്ച് നൃത്തം ചെയ്തതിൽ നിന്നാണ് ഈ നൃത്തരൂപം ഉടലെടുത്തത് .
ഏറ്റവും സാധാരണമായ ശൈലി, പുരുഷന്മാരും സ്ത്രീകളും കൈകൾ പിടിച്ച് നൃത്തം ചെയ്യുന്ന രീതിയാണ് .യുവാക്കൾ അല്പം കൂടി വേഗതയും നൈപുണ്യവും ഉള്ള രീതി പരീക്ഷിക്കുന്നു . Dabke ന്റെ സംഗീതം ശക്തമായ താളങ്ങളോടു കൂടിയതാണ്, സാധാരണയായി oud, mijwiz, tabla, daff, arghul എന്നി ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
⭐എന്താണ് ജെറിമാൻഡറിംഗ് ?⭐
👉രാഷ്ട്രീയ നിഘണ്ടുവിൽ ജെറിമാൻഡറിംഗ് (Gerrymandering) എന്നൊരു പ്രയോഗമുണ്ട്. തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യം വച്ച് നീങ്ങുന്ന ഹീനവും , നീചവും , പരിഹാസ്യവുമായ രാഷ്ട്രീയ ആഭിചാരങ്ങളെയാണ് രാഷ്ട്രമീ മാംസകരും , മാധ്യമവിദഗ്ദ്ധരും ജെറിമാൻ ഡറിംഗ് എന്ന സൂചകം കൊണ്ട് വിശേഷിപ്പിയ് ക്കുന്നത്.
രണ്ട് നൂറ്റാണ്ടുകൾക്കു മുമ്പ് അമേരിക്കയിൽ (1812) റിപ്പബ്ലിക്കനായ മസാച്ചുസെറ്റ്സ് ഗവർണർ എൽബ്രിഡ്ജ് ജെറി (Elbridge Gerry) വിജയകരമായി നടപ്പാക്കിയ ഒരു കുതന്ത്ര ത്തെയാണ് അന്ന് 'ബോസ്റ്റൺ ഗസറ്റ്' എന്ന പത്രം ഒരു കാർട്ടൂണിലൂടെ Gerrymandering എന്ന് പരിഹസിച്ചത്. വിജയം ഉറപ്പാക്കാനായി എൽബ്രിഡ്ജ് ജെറി, സൗത്ത് എസ്സെക്സ് ജില്ലയിലെ നിയോജകമണ്ഡലങ്ങളുടെ അതിർത്തികൾ, നീതീകരിയ്ക്കപ്പെടാൻ കഴിയാത്തവിധം മാറ്റി വരച്ചതിനെയാണ് അന്ന് പത്രം കാർട്ടൂണിലൂടെ കൂവിയിരുത്തിയത്.
അതോടെ 'ജെറിമാൻഡറിംഗ്' രാഷ്ട്രീയ വിശകലനശാഖയിൽ ആയിരം മുനകളുള്ള വിമർശനായുധമായി. ഇംഗ്ലീഷിൽ ഒരംഗീകൃത പ്രയോഗമായി മാറിയ ഈ പ്രയോഗം പിന്നീട് ഓക്സ്ഫോർഡ് നിഘണ്ടുവിൽ ഇടം നേടി. തെരഞ്ഞെടുപ്പ് വിജയം എന്ന ഏകലക്ഷ്യ ത്തോടെ നീങ്ങുന്ന എല്ലാവിധ രാഷ്ട്രീയ പ്രഹസനങ്ങളെയും ലോകം ഇന്ന് ജെറിമാൻ ഡറിംഗ് എന്ന ആക്ഷേപഹാസ്യ പ്രയോഗത്തിലൂടെ വിചാരണ ചെയ്യുന്നു.
ഒരു പാർട്ടിക്ക് അതിൻ്റെ എതിരാളികളേക്കാൾ നേട്ടം നൽകുന്ന തരത്തിൽ തിരഞ്ഞെടുപ്പ് ജില്ലകളുടെ അതിരുകൾ വരയ്ക്കുന്നതാണ് യുഎസ് രാഷ്ട്രീയത്തിൽ ജെറിമാൻഡറിംഗ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അധികാര ത്തിലുള്ള പാർട്ടിയുടെ ഓഫീസ് ഹോൾഡർ മാർക്ക് ഒന്നുകിൽ എതിർ പാർട്ടിയിലെ വോട്ടർമാരെ ജില്ലകളിലുടനീളം പ്രചരിപ്പിക്കു ന്നതിനോ അല്ലെങ്കിൽ സ്വന്തം സ്ഥാനാർത്ഥിക ൾക്ക് മത്സരത്തിൻ്റെ മുൻതൂക്കം നൽകുന്ന തിനോ ഉപയോഗിക്കാം. പകരമായി, എതിർ പാർട്ടിക്ക് നിയന്ത്രിക്കാൻ കഴിയുന്ന സീറ്റുകളു ടെ എണ്ണം കുറയ്ക്കുന്നതിന് എതിർ പാർട്ടിയിൽ നിന്നുള്ള വോട്ടർമാരെ വോട്ടിംഗ് ജില്ലകളിൽ ന്യൂനപക്ഷമാക്കാം.
ഉദാഹരണമായി ടെക്സസിലെ ഒരു ചെറിയ ഗ്രാമമാണ് ടെന്നിസി കോളനി ഏരിയ. 16,000 നിവാസികൾ ഉണ്ടെന്നാണ് കണക്ക്. എന്നാൽ ഒരു ഗ്രാമീണപാതയും അതിന് കുറുകെയുള്ള നടപ്പാതയും ഒരു വുഡ് സ്റ്റോറും ചൊവ്വാഴ്ച തോറും ജനങ്ങൾ കൂടുന്ന ടാകോ ട്യൂസ് ഡേയ്ക്കടുത്തുള്ള ഗ്യാസ് സ്റ്റേഷനും മാസത്തി ലൊരിക്കൽ മേസണിക് ലോഡ്ജിൽ നടക്കുന്ന മീറ്റിങ്ങുമാണ് ഈ ചെറിയ പട്ടണത്തിൽ ആകെയുള്ളത്. മൊത്തം 2,000 ജനങ്ങൾ മാത്രമാണ് ഇവിടെ പാർക്കുന്നത്. ശേഷിച്ച വരിൽ 13,344 പേർ ഈ ആൻഡേഴ്സൺ കൗണ്ടിയിലെ ജയിലിലെ അന്തേവാസികളാണ്.
കഴിഞ്ഞ വർഷം നടന്ന സെൻസസിൽ 2,50,000 ഓളം ടെക്സസിൽ മാത്രം ഉള്ള തടവുപുള്ളി കളായിരുന്നു. ഇങ്ങനെ വസ്തുതകൾ വള ച്ചൊടിച്ച് വോട്ടർ പട്ടിക ഉണ്ടാക്കി അധികാര ത്തിൽ കടിച്ചുതൂങ്ങാനാണ് ശ്രമമെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ ആരോപിച്ചു . തടവുപുള്ളികളെ അവർ പിടിക്കപ്പെട്ട സ്ഥലത്തെ നിവാസികളായി എണ്ണിയാൽ 5 ൽ ഒരു കൗണ്ടിയിലെ ഫലം മാറിയേക്കുമെന്ന് നിരീക്ഷകർ പറയുന്നു.
തിരഞ്ഞെടുപ്പ് വിഭജനത്തിൻ്റെ രണ്ട് അടി സ്ഥാന തത്ത്വങ്ങൾ ലംഘിക്കുന്നതിനാൽ ജെറിമാൻഡറിംഗ് പൊതുവെ അപലപിക്ക പ്പെടുന്നു . യുണൈറ്റഡ് സ്റ്റേറ്റ്സിൽ, സംസ്ഥാന അസംബ്ലികളിലേക്കും യുഎസ് ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവുകളിലേക്കും പ്രതിനിധികളെ നിശ്ചയിക്കുന്നത് ഓരോ സംസ്ഥാനത്തിലെയും വോട്ടിംഗ് ജില്ലകൾക്കുള്ളിലെ വോട്ടർമാരാണ്. വ്യക്തിഗത യുഎസ് സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തികളിൽ നിന്ന് വ്യത്യസ്തമായി, ഓരോ 10 വർഷത്തിലും യുഎസ് സെൻസസുമായി ഒത്തുപോകുന്നതിനായി വോട്ടിംഗ് ജില്ലാ അതിർത്തികൾ പുനഃക്രമീകരിക്കുന്നു . സംസ്ഥാനത്തിനകത്ത് എല്ലാ ജില്ലകളിലും പരസ്പരം ഏകദേശം തുല്യമായ ജനസംഖ്യ ഉണ്ടായിരിക്കണം. ഓരോ തവണയും ജില്ലകൾ വീണ്ടും പുന:ക്രമീകരിക്കുമ്പോൾ മാധ്യമങ്ങ ളിൽ ജെറിമാൻഡറിംഗ് ഒരു ജനപ്രിയ വിഷയമായി മാറുന്നു.
ജെറിമാൻഡറിംഗിൻ്റെ സ്വാധീനം കുറയ്ക്കുന്ന തിന് നിരവധി പരിഹാരങ്ങൾ രൂപപ്പെടുത്തി യിട്ടുണ്ട്.ഉദ്യോഗസ്ഥർ വോട്ടിംഗ് ജില്ലകളുടെ പകർപ്പുകൾ LEGO ഉപയോഗിച്ച് നിർമ്മിക്കണ മെന്ന് നിർദ്ദേശിച്ചു .കൂടാതെ, നഗര കേന്ദ്രങ്ങൾ തമ്മിലുള്ള ശരാശരി ദൂരം നിർണ്ണയിക്കാൻ ഗണിതവും സ്പേഷ്യൽ വിശകലനവും ഉപ യോഗിച്ച് കോംപാക്റ്റ്നെസ് പരിശോധിക്കാം .
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉ബിസ്ലേരി എന്നത് യഥാർത്ഥത്തിൽ ഒരു ഇറ്റാലിയൻ ബ്രാൻഡാണ്. 1965ൽ ഇറ്റാലിയൻ ഡോക്ടർ സിസാരി റോസിയും , ഇന്ത്യൻ വ്യവസായി ഖുഷ്‌റൂ സുൻതൂക്കും ചേർന്ന് താനെയിൽ ഒരു ഫാക്ടറി സ്ഥാപിച്ച് കൊണ്ട് ബിസ്‌ലേരി കുപ്പിവെള്ളം ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ആദ്യം ഇത് മുംബൈയിലെ ആഡംബര ഹോട്ടലുകളിൽ മാത്രമാണ് വിറ്റിരുന്നത്. 1969ൽ കമ്പനി ബിസിനസിൽ പ്രതിസന്ധി നേരിട്ടു. ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിച്ച കമ്പനി ഇതേതുടർന്ന് പാർലെ ഗ്രൂപ്പിന്റെ ജയന്തിലാൽ ചൗഹാൻ 4 ലക്ഷത്തിന് അന്ന് ബിസ്ലേരി ഏറ്റെടുത്തു.
1969ൽ പാർലെ ഗ്രൂപ്പ് ബിസ്ലേരിയുടെ പേരിൽ സോഫ്റ്റ് ഡ്രിംങ്ക്സ്, സോഡാ എന്നിവ അവതരിപ്പിച്ച് കൊണ്ട് വിപുലീകരണം ശക്തമാക്കി.വൈകാത തന്നെ രാജ്യം മുഴുവൻ ബിസ്ലേരി എന്ന ബ്രാൻഡ് അറിയപ്പെട്ടു. കാർബണേറ്റഡ് നോൺ കാർബണേറ്റഡ് മേഖലകളിൽ കമ്പനി പ്രധാനമായും സോഡാ വിൽപ്പന നടത്തി. ഇതിന് പിന്നാലെ കമ്പനി സാധാരണക്കാർക്കായി കുടിവെള്ള വിൽപ്പനയും ശക്തമാക്കി.
വർഷങ്ങളായി, വർദ്ധിച്ചുവരുന്ന ആവശ്യത്തിന് പ്രതികരണമായി കമ്പനി പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുത്തു. ബിസ്ലേരി ആദ്യ കുപ്പി വെള്ളത്തിലാണ് തുടങ്ങിയത്. ഇത് വിജയം ആയതിന് പിന്നാലെ കമ്പനി കൂടുതൽ ഉത്പന്നങ്ങൾ അവതരിപ്പിച്ചു. പിന്നീട്, കമ്പനി കാർബണേറ്റഡ്, നോൺ-കാർബണേറ്റഡ് ശീതളപാനീയങ്ങൾ, ഊർജ്ജ പാനീയങ്ങൾ, സോഡ, ഐസ്ബോക്സുകൾ, എന്നിവ അവതരിപ്പിച്ചു.
ബിസ്ലേരി കുപ്പിവെള്ളങ്ങൾ രാജ്യമെങ്ങും പ്രശസ്തമായപ്പോൾ കുപ്പിവെള്ള മേഖലയിൽ വൻ വിജയം കൈവരിച്ചതിന് പിന്നാലെ
ബിസ്ലേരിയുടെ പേരിൽ അനേകം വ്യാജ കുപ്പിവെള്ളങ്ങളുടെ വിപണിയിൽ എത്തി. Belsri, Bilseri, Brislei, Bislaar തുടങ്ങിയ പേരു കളിൽ നിങ്ങൾക്ക് അനേകം കുപ്പിവെ ള്ളങ്ങൾ പല കടകളിലായി കാണാൻ സാധിക്കും.പല ലോക്കൽ കടക്കാരും ബിസ്ലേരിയുടെ കാലി കുപ്പികളിൽ ശുദ്ധീകരിക്കാത്ത വെള്ളം നിറച്ച് വിൽക്കാറുണ്ട്. ഇത് കമ്പനിയുടെ ബ്രാൻഡ് വാല്യുവിനെ സാരമായി ബാധിക്കുന്നു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
പമ്പിന് അനുമതിനേടിക്കൊടുക്കാൻ എണ്ണക്ക മ്പനി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വൻസംഘം പ്രവർത്തിക്കുന്നുണ്ട്. ബിനാമി പേരിലും ഒട്ടേറെപ്പേർ പെട്രോൾ പമ്പുകൾക്ക് അനുമതിനേടിയെടുക്കുന്നു. സ്വന്തമായി സ്ഥലമില്ലാത്തവർക്കും അനുമതിലഭിക്കും വിധത്തിലാണ് ക്രമീകരണം.ബിനാമി അപേക്ഷകരെവെച്ച് അനുമതിനേടിയശേഷം വൻ തുകയ്ക്ക് മറിച്ചുവിൽക്കുന്നവരുമുണ്ട്. നിശ്ചിതതുക നൽകിയാൽ പമ്പ് ലൈസൻസ് നേടിക്കൊടുക്കാമെന്ന് വാഗ്ദാനംചെയ്യുന്ന സംഘവും സജീവം. എണ്ണക്കമ്പനി ഉദ്യോഗ സ്ഥരിലും ഇവർക്ക് സ്വാധീനമുണ്ട്. അപേക്ഷനൽകേണ്ട രീതിയും അതിന്റെ സാങ്കേതികത്വവും അറിയാവുന്നവരാണിവർ. ഒരു മേഖലയിൽ പമ്പ് തുടങ്ങണമെങ്കിൽ എണ്ണക്കമ്പനി പരസ്യംചെയ്ത് അപേക്ഷകരെ ക്ഷണിക്കണമെന്നതാണ് ആദ്യനടപടി. പലപ്പോഴും ഇടനിലക്കാരും ഉദ്യോഗസ്ഥരും ചേർന്നാണ് ഏതുമേഖലയിൽ പമ്പ് തുടങ്ങണ മെന്ന് തീരുമാനിക്കുന്നത്. ഇതിനുശേഷമാകും പരസ്യം.
പമ്പ് തുടങ്ങാൻ സ്ഥലംവരെ ഇടനിലക്കാർ ഇടപെട്ട് പാട്ടത്തിന് ശരിയാക്കിനൽകും. ലൈസൻസ് ലഭിക്കാൻ സാധ്യതയുള്ള വ്യക്തി എന്നപേരിലാണ് അപേക്ഷകനെ സ്ഥലം ഉടമയ്ക്ക് പരിചയപ്പെടുത്തുക. രൂപരേഖ തയ്യാറാക്കുന്നതും അപേക്ഷ സമർപ്പിക്കുന്നതും കമ്പനി നേരിട്ടാണ്. മിക്കപ്പോഴും ശരിക്കുള്ള നിക്ഷേപകരായിരിക്കില്ല അപേക്ഷകർ. ഇത് എണ്ണക്കമ്പനി ഉദ്യോഗസ്ഥർക്കുമറിയാം
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
മരങ്ങൾക്ക് സിദ്ധാന്ത പരമായി ഏറ്റവും കൂടുതൽ പൊക്കം വരിക 400 അടിക്കും 426 അടിക്കും ഇടയിലായിരിക്കും. അതിനു മുകളിലേക്ക് വളർന്നാൽ അവിടങ്ങളിലേക്ക് ഗുരുത്വാകർഷണം മൂലം വെള്ളം ചെന്നെത്തുകയില്ല ,അതിനാൽ വരണ്ട അവസ്ഥയായിരിക്കും ഉണ്ടാവുക.
വാൽക്കഷണം: അമേരിക്ക നാടുകളിലും കാലിഫോർണിയിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരത്തിന് (Hyperion, a redwood )379 അടി ഉയരമാണ് ഉള്ളത്
Credit: Danosh Antony
👉അമേരിക്കയിലാണ് ടോമും ജെറിയും പിറന്നത്. വില്യം ഹന്നയും , ജോസഫ് ബാർബറയുമാണിവരുടെ തലതൊട്ടപ്പന്മാർ. ഹോളിവുഡിലെ മോട്രോ ഗോൾഡ്വിൻ മേയറിൽ (എം.ജി.എം.) ആനിമേറ്റർമാരായിരുന്നു ഹന്നയും ബാർബറയും. ഇരുവരും ചേർന്നു സൃഷ്ടിച്ച ഈ 'അടിപിടി' കൂട്ടുകാരുടെ ആദ്യപേര് ജാസ്പെർ എന്നും ജിൻക്സ് എന്നുമായിരുന്നു. ഇരുവരുടെ കൂട്ടുകെട്ടിൽ പിറന്ന കാർട്ടൂണിന്റെ പേര് പുസ് ഗെറ്റ്സ് ദ ബൂട്ട് എന്നും. പിന്നീടാണവർ ടോമും ജെറിയുമായത്. ആദ്യഷോ 1940 ഫെബ്രുവരി പത്തിന് എം.ജി.എം. കാർട്ടൂൺ സ്റ്റുഡിയോയിൽ നടന്നു. ആദ്യത്തെ കാർട്ടൂണിനുതന്നെ മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള നോമിനേഷൻ ലഭിച്ചു.
തുടർന്നങ്ങോട്ട് ടോമിന്റെ പ്രേമഭാജനമായ ടൂഡിൽസും , സ്പൈക്കും , ടൈക്കും , ബൂച്ചും , നിബ്ബിൾസും , അങ്കിൾ പൈക്കോസുമെല്ലാം ഇടയ്ക്കിടെ കയറിവന്ന് നമ്മെ രസിപ്പിച്ചുപോന്നു.
ഓസ്കർ പുരസ്കാരം ഏഴുതവണ ടോം ആൻഡ് ജെറി നേടി. എക്കാലത്തെയും മികച്ച കാർട്ടൂണുകളുടെ ടൈംസിന്റെ പട്ടികയിലും ടോമും ജെറിയും ഇടം നേടിയിട്ടുണ്ട്. 1940 മുതൽ 1959 വരെ ഇവരുടെ 114 കാർട്ടൂണുകളാണ് ഉണ്ടാക്കിയിട്ടുള്ളത്.
⭐കരിമ്പൂച്ചകൾ അഥവാ നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG )⭐
👉രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ പ്രതിസന്ധി യി ലാകുമ്പോള്‍, ഭീകരാക്രമണങ്ങളുണ്ടാകു മ്പോള്‍ രക്ഷകരായി അവതരിക്കുന്നവരാണ് ദേശീയ സുരക്ഷാ സേനയുടെ ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകള്‍.വേഷഭൂഷാദികളിൽ കറുപ്പു നിറം പുലർത്തുന്നതിനാൽ സേനയെ ബ്ലാക്ക് ക്യാറ്റ് കമാൻഡോകൾ എന്നും വിളിക്കാറുണ്ട്. എന്നാൽ ഈ സേന പോലീസിന്റേയോ , മറ്റു സൈന്യങ്ങളുടേയോ പോലെ ദൈനംദിന ജോലികൾക്ക് നിയോഗിക്കപ്പെടാനുള്ള തര ത്തിൽ പരിശീലിപ്പിക്കപ്പെട്ടവരല്ല. ഇന്ത്യൻ കരസേനയിൽ നിന്നും കേന്ദ്ര സായുധ പോലീസ് സേനകളിൽ നിന്നും ഡെപ്യൂട്ടേഷനിൽ ആണ് കമാൻഡോകളെ നിയമിക്കുന്നത്.അതി വേഗം അപ്രതീക്ഷിതമായി ആക്രമിക്കുക. കഴിഞ്ഞാ ൽ ഉടൻ പിൻവാങ്ങുക എന്നതാണ് എൻ.എസ്.ജി. ദൗത്യങ്ങളുടെ അടിസ്ഥാന തത്വം.
അതിപ്രാധാന്യമുള്ള ഭീകരവിരുദ്ധ ദൗത്യങ്ങൾ ക്കുവേണ്ടി 1984ലാണ് നാഷണൽ സെക്യരിറ്റി ഗാർഡ് എന്ന പേരിൽ സേനാവിഭാഗം രൂപവത് കരിച്ചത്. രണ്ട് ദശാബ്ദത്തോളമായി രാജ്യത്തെ പ്രധാനവ്യക്തികളുടെ സുരക്ഷയും 'കരിമ്പൂച്ച' കളുടെ കൈയിൽ സുരക്ഷിതമായിരുന്നു. എന്നാൽ എൻ.സി.ജിയുടെ സ്ഥാപിത ലക്ഷ്യത്തിൽ 'വി.ഐ.പി. സുരക്ഷ' ഉണ്ടായി രുന്നില്ല.വി.ഐ.പി. സുരക്ഷാ ചുമതലകളിൽ നിന്ന് നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി.) കമാൻഡോകളെ പിന്നീട് കേന്ദ്രസർക്കാർ പിൻവലിച്ചു . 'ഇസഡ് പ്ലസ്' കാറ്റഗറി സുരക്ഷയുള്ള 13 വി.ഐ.പി.കളുടെ സുരക്ഷ അതോടെ അർധസൈനിക വിഭാഗ ങ്ങളായ സി.ആർ.പി.എഫ്., സി.ഐ.എസ്.എഫ്. എന്നിവർക്കായി .
അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ നിന്ന് ജർണൈൽ സിങ് ഭിന്ദ്രൻവാലയുടെ നേതൃത്വ ത്തിലുള്ള ഖലിസ്ഥാൻ തീവ്രവാദികളെ പിടികൂടുന്നതിന് 1984-ൽ സൈന്യം നടത്തിയ ഇടപെടലാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന കോഡിൽ അറിയപ്പെടുന്നത്. രാജ്യം ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ ആഭ്യന്തര സൈനികനീക്കമായിരുന്നു അത്. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ശേഷമാണ് രാജ്യത്തിന് കേന്ദ്രീകൃതവും , സുസ്ഥിരവുമായ സുരക്ഷാ സേന വേണമെന്ന ആശയം രൂപപ്പെട്ടത്. അതേ വർഷം തന്നെ ഡയറക്ടർ ജനറലിന് കീഴിൽ കോർ ഗ്രൂപ്പുണ്ടാക്കി എൻ.സി.ജിയുടെ രൂപീകരണത്തിന് വേണ്ട പ്രവർത്തനങ്ങളും ആരംഭിച്ചു. ആന്ധ്രാപ്രദേശ് കേഡറിലെ ആർ.ടി. നഗ്രാണി എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥ നായിരുന്നു ആദ്യ ഡയറക്ടർ ജനറൽ.
1986 ഓഗസ്റ്റിൽ പുതിയൊരു സൈനികവിഭാഗം രൂപികരിക്കുന്നതിനുള്ള ബിൽ പാർലമെന്റിൽ എത്തി. അതേവർഷം സെപ്റ്റംബർ 22ന് രാഷ്ട്ര പതിയുടെ അംഗീകരത്തോടെ THE NATIONAL SECURITY GUARD ACT വിജ്ഞാപനം ചെയ്തു. അങ്ങനെ ദേശീയ സുരക്ഷാ സേന ഔദ്യോഗി കമായി നിലവിൽ വരികയും ചെയ്തു. 'സർവത്ര സർവോത്തം സുരക്ഷ' എന്നാണ് എൻ.എസ്.ജി യുടെ ആപ്തവാക്യം.
ബ്രിട്ടന്റെ സ്പെഷ്യൽ എയർ സർവീസ് (എസ്.എ.എസ്.), ജർമനിയുടെ ജി.എസ്.ജി -9 എന്നീ പ്രത്യേക സേനകളുടെ മാതൃകയിലാണ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഏജൻസി അഥവാ എൻ.എസ്.ജി. പ്രവർത്തിക്കുന്നത്.
പ്രത്യേക ദൗത്യ സേന എന്ന നിലയ്ക്കാണ് എൻ.എസ്.ജി. രൂപവത്കരിച്ചിട്ടുള്ളത്.
രണ്ട് ഘടകങ്ങളാണ് എൻ.എസ്.ജിക്ക് ഉള്ളത്:
⚡1. സൈനികരുൾപ്പെടുന്ന സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ്.
⚡2. കേന്ദ്ര സായുധ സേനകളിലെയും , സംസ്ഥാ ന പോലീസ് സേനകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന സ്പെഷ്യൽ റേഞ്ചർ ഗ്രൂപ്സ്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് എൻ.എസ്.ജിയുടെ പ്രവർത്തനം.
തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്തുന്ന തിനു പുറമെ ഗൂഢാലോചനയും അട്ടിമറിയും തകർക്കുക, ബന്ദികളാക്കപ്പെട്ടവരെ മോചിപ്പി ക്കുക തുടങ്ങിയ ജോലികളും കമാൻഡോകൾ ചെയ്യുന്നുണ്ട്. ഇന്ത്യൻ സൈന്യം, കേന്ദ്ര സായുധ പോലീസ് സേനകൾ, സെൻട്രൽ റിസർവ് പോലീസ്, സംസ്ഥാന പോലീസ് എന്നിവിടങ്ങ ളിലെ മികച്ച ഓഫീസർമാരെയാണ് കമാൻഡോ കളായി നിയമിക്കുന്നത്. എല്ലാ കമാൻഡോ കളും ഡെപ്യൂട്ടേഷനിലാണ് ദേശീയസുരക്ഷാ സേനയിൽ എത്തുന്നത്. ഇതിൽ ഇന്ത്യൻ സൈന്യത്തിൽ നിന്നുള്ളവർ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (SAG) എന്ന പേരിലും മറ്റുള്ളവർ സ്പെഷ്യൽ റെയ്ഞ്ചർ ഗ്രൂപ്പ് (SRG) എന്ന പേരിലും അറിയപ്പെടുന്നു
💥NSG യുടെ കരുത്തുകാട്ടിയ ദൗത്യങ്ങൾ
💫ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ: ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ശേഷം വീണ്ടും സുവർണ ക്ഷേത്രം ഖലിസ്താൻ വാദികൾക്ക് താവളമായി. ഇതിനെതിരേ 1986 ഏപ്രിൽ 30ന് നാഷണൽ സെക്യൂരിറ്റി ഗാർഡ് നടത്തിയ നീക്കം ഒന്നാം ബ്ലാക്ക് തണ്ടർ ഓപ്പറേഷൻ എന്ന് അറിയപ്പെ ടുന്നു. എന്നാൽ പൊതുവേ ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ എന്നറിയപ്പെടുന്നത് രണ്ടാം ബ്ലാക്ക് തണ്ടർ ഓപ്പറേഷനാണ്. 1988 മേയിലായിരുന്നു ഇത്. രണ്ടാം ബ്ലാക്ക് തണ്ടർ ഓപ്പറേഷന്റെ വിജയത്തിനും പഞ്ചാബിലെ തീവ്രവാദ പ്രവർ ത്തനങ്ങൾ അമർച്ച ചെയ്യാനും ഏറെ സംഭാവനകൾ നൽകിയ വ്യക്തിയാണ് അന്ന് പഞ്ചാബ് ഡി.ജി.പി. ആയിരുന്ന കെ.പി.എസ്. ഗിൽ.
💫ഓപ്പറേഷൻ അശ്വമേധ്:1993 ഏപ്രിൽ 24-25. ഡൽഹിയിൽ നിന്ന് പറന്നുപൊങ്ങിയ ഇന്ത്യൻ എയർലൈൻസിന്റെ വിമാനം മുഹമ്മദ് യൂസഫ് ഷാ എന്ന ഭീകരൻ തന്റെ നിയന്ത്രണത്തിലാക്കി. റാഞ്ചിയ വിമാനം കാബൂളിലേക്ക് പറക്കണമെ ന്നായിരുന്നു അയാളുടെ നിർദേശം. എന്നാൽ പാകിസ്താൻ അവരുടെ വ്യോമപാതയിലുടെ യുള്ള സഞ്ചാരം നിഷേധിച്ചു.
👉സ്‌പോക്ക് വീലുകളിൽ തുടങ്ങിയ വാഹനങ്ങ ളുടെ യാത്ര നൂറുകണക്കിന് ഡിസൈനുകളുള്ള അലോയ് വീലുകളുടെ രൂപത്തിൽ ഇന്നും തുടരുന്നു. ഒപ്പം അതിന്റെ ജനപ്രിയതയും കൂടിയിരിക്കുന്നു.
ആദ്യകാലങ്ങളിൽ, അലോയ് വീലുകളിൽ മഗ്നീഷ്യം ഉപയോഗിച്ചിരുന്നു, അതിനാൽ അവയെ മാഗ് വീലുകൾ എന്നും വിളിച്ചിരുന്നു. മാഗ് വീലുകൾക്ക് ഭാരം വളരെ കുറവായിരുന്നു, അതിനാൽ അവ പൊട്ടുന്നതായി പരാതികൾ ഉണ്ടായിരുന്നു, അതിനാൽ മഗ്നീഷ്യം മാറ്റി അലുമിനിയം ഉപയോഗിച്ചു. അവ തികച്ചും ശക്തമാണ്.
അലോയി വീലുകൾക്ക് സ്റ്റീൽ വീലുകളേക്കാൾ ഭാരം കുറവാണ്. ഇതുമൂലം വാഹനത്തിന്റെ ഭാരം കുറയുകയും വാഹനത്തിന്റെ മൈലേജ് മെച്ചപ്പെടുകയും ചെയ്യു ന്നു. ഇതുകൂടാതെ, അലോയ് വീലുകളുള്ള വാഹനങ്ങളുടെ റൈഡ് നിലവാരം സ്റ്റീൽ വീലുകളുള്ള വാഹനങ്ങളേ ക്കാൾ മികച്ചതാണ്. അതേസമയം, അറ്റകുറ്റപ്പ ണിയുടെ കാര്യത്തിലും അവ മികച്ചതാണ്.
കാരണം അവയിൽ തുരുമ്പെടുക്കാനുള്ള സാധ്യത കുറവാണ്. അലോയ് വീൽ കാറിന്റെ സൈഡ് പ്രൊഫൈൽ മികച്ചതായി തോന്നുന്നു.
അലോയ് വീലുകൾക്ക് സ്റ്റീൽ വീലുകളേക്കാൾ വില കൂടുതലാണ്. അലോയ് വീലിൽ വിള്ളലു ണ്ടായാൽ, അത് നന്നാക്കാൻ ചെലവ് കൂടുതലാണ്. ഇത് പൂർണ്ണമായും നന്നാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഇരുമ്പ്, കാർബൺ, ക്രോമിയം തുടങ്ങിയ വസ്തുക്കളാണ് സ്റ്റീൽ വീലുകളുടെ നിർമ്മാണ ത്തിന് ഉപയോഗിക്കുന്നത്. അലോയ് വീലുകളേ ക്കാൾ സ്റ്റീൽ വീലുകൾ വളരെ വിലകുറഞ്ഞ താണ്. അതിനാലാണ് എൻട്രി ലെവലിലും ബജറ്റ് കാറുകളിലും ഓട്ടോമൊബൈൽ കമ്പനി കൾ അവ ഉപയോഗിക്കുന്നത്.
പ്രത്യേക അറ്റകുറ്റപ്പണികളില്ലാതെ അവ വളരെക്കാലം ഉപയോഗിക്കാം.സ്റ്റീല്‍ ചക്രങ്ങൾ വളയുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്നില്ല. അവ വളഞ്ഞാലും നന്നാക്കാൻ എളുപ്പമാണ്. അതേ സമയം, അവ കാഴ്ചയിൽ ലളിതവുമാ ണ്.സ്റ്റീൽ വീലിന്റെ ഭാരം അലോയ് വീലിനേക്കാൾ കൂടുതലായതിനാൽ, അത് വാഹന ത്തിന്റെ മൈലേജിനെയും പ്രകട നത്തെയും ബാധിക്കുന്നു.ശരിയായി പരിപാ ലിക്കുന്നില്ലെങ്കിൽ, അവ ക്രമേണ തുരുമ്പെ ടുക്കാൻ തുടങ്ങും .
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
ചുവപ്പു കുപ്പായത്തിൽ കറുപ്പ് ബെൽറ്റിട്ട മാർബിൾ കുടീരത്തിന്റെ തറനിരപ്പിൽ നിന്ന് താഴോട്ടാണ് പടവുകൾ. ഓരോ തിരിവിലും, കുത്തിപ്പിടിച്ച തോക്കുകൾപോലെ പട്ടാളക്കാർ. താഴെ കാലം ഉറഞ്ഞു പോയ നടുത്തളം. അതിനു മധ്യത്തിൽ, ഉയർത്തിവച്ചൊരു ചില്ലുമഞ്ചം. നരച്ചു പോയ വെളിച്ചത്തിൽ കണ്ണുകളടച്ച്, കൈകൾ തുട യോടു ചേർത്ത്, കറുത്ത സ്യൂട്ടിൽ ഉറങ്ങുന്നു ലെനിൻ.
ഒരേയൊരു തവണ മാത്രമാണ് ലെനിന്റെ ഭൗതികശരീരം മൗസോളിയത്തിൽ നിന്നു മാറ്റിയത്. 1941 ഒക്ടോബറിൽ മോസ്കോ ജർമൻകാർ പിടിച്ചടക്കുമെന്ന ഘട്ടം വന്നപ്പോൾ സൈബീരിയയിലെ ത്യുമെനിക്ക് മാറ്റി. എന്നാൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ലെനി ന്റെ ശരീരം സംസ്കരിക്കണമെന്ന ആവശ്യം നാൾക്കുനാൾ ശക്തമായി വരികയാണ്. 2017ൽ ബോൾഷെവിക് വിപ്ലവത്തിന്റെ നൂറാം വാർഷിക ത്തോടനുബന്ധിച്ച് നടത്തിയ ഒരു സർവേയിൽ 56% റഷ്യക്കാർ ലെനിനെ സംസ്കരിക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചു. എന്നാൽ എവിടെ, എങ്ങനെ സംസ്കരിക്കണമെന്ന കാര്യത്തിലുൾ പ്പെടെ വലിയ ആശയക്കുഴപ്പമാണ്.
കെട്ടിടവളപ്പിൽ ലെനിനെ ചുറ്റിപ്പറ്റി മറ്റു കമ്യൂണി സ്റ്റ് നേതാക്കളുമുണ്ട്. സോവിയറ്റ് യൂണിയന്റെ തലവൻമാരായ ജോസഫ് സ്റ്റാലിൻ, ലിയോനിഡ് ബ്രഷ്നേവ് തുടങ്ങിയവരുടെ ശവകുടീരങ്ങൾ. 1953ൽ സ്റ്റാലിൻ മരിച്ചപ്പോൾ മൃതദേഹം അതേപടി ലെനിനു സമീപം സൂക്ഷിച്ചിരുന്നു. എന്നാൽ 1961ൽ നികിത ക്രൂഷ്ചേവിന്റെ ഭരണകാലത്ത് മാറ്റി അടക്കം ചെയ്തു. അതോടെ കുടീരത്തിനുള്ളിൽ ലെനിൻ ഒറ്റയ് ക്കായി. കർശനമായ ചിട്ടകളോടെ വേണം ശരീരം കാണാൻ. ഫൊട്ടോയെടുക്കരുത്, കൈകൾ പോക്കറ്റിൽ തിരുകരുത്, പുരുഷൻ മാർ തൊപ്പി ധരിക്കരുത് എന്നിങ്ങനെ...
മൗസോളിയത്തിനു ചുറ്റും സ്റ്റാലിനുൾപ്പെടെയു ള്ളവർക്കൊപ്പം വേണോ അതോ ലെനിന്റെ തന്നെ ആഗ്രഹപ്രകാരം സെന്റ് പീറ്റേഴ്സ് ബർഗിലെ വോൾക്കോവോ സെമിത്തേരിയിൽ അദ്ദേഹത്തിന്റെ അമ്മയുടെ അടുത്തു വേണോ എന്നതാണ് ചോദ്യം.
ക്രിസ്ത്യൻ വിശ്വാസപ്രകാരം ലെനിനെ സംസ്കരിക്കണമെന്ന് ചിലർ പറയുമ്പോൾ പറ്റില്ലെന്ന് മറ്റു ചിലർ. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ആശീർവാദത്തോടെ മുൻ പ്രസിഡന്റ് ബോറിസ് യെൽസിൻ ലെനിനെ സംസ്കരിക്കാ നുള്ള നീക്കം സജീവമാക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രസിഡന്റ് വ്ലാഡിമിർ പുടിന് അങ്ങനെയൊരു ഉദ്ദേശ്യമില്ല. ലെനിനെയും ലെനിൻ മൗസോളിയത്തെയും വലിയ തോതിൽ മഹത്വവൽക്കരിക്കുന്നില്ലെങ്കിലും പുടിന് കാര്യമറിയാം. ലെനിന്റേത് വിപ്ലവ ശരീരമാണ്, തൊട്ടാൽ പൊള്ളും.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢