"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.
⭐ഗള്‍ഫില്‍ നിന്ന് എത്ര സ്വര്‍ണ്ണം നാട്ടിലേക്ക് കൊണ്ടു വരാം?⭐
👉വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേ ക്കും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്കും നിശ്ചിത അളവില്‍ സ്വര്‍ണ്ണം കൊണ്ടു വരുന്നതിന് തടസ്സമില്ല. എന്നാല്‍ ഇതിന് കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഗള്‍ഫ് നാടുകളില്‍ കേരളത്തിനെയും , ഇന്ത്യയിലെ മറ്റു സംസ്ഥാന ങ്ങളെയും അപേക്ഷിച്ച് സ്വര്‍ണ്ണത്തിന് പൊതുവെ വില കുറവാണ്. നല്ല പരിശുദ്ധമായ സ്വര്‍ണ്ണവും ലഭിക്കും. കറന്‍സി വിനിമയത്തിലെ വ്യതാസം കൂടി കണക്കാക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന് (എട്ട് ഗ്രാം) സൗദി അറേബ്യ, യു എ ഇ തുടങ്ങിയ ഗള്‍ഫ് നാടുകളില്‍ കേരളത്തിലേതിനേക്കാള്‍ 4000 ത്തിനും 5000 ഇടയ്ക്ക് രൂപയുടെ കുറവ് മിക്കപ്പോഴും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഇതിനേക്കാളും വിലക്കുറവും ഉണ്ടാകാം.
ഇത് ചെറിയ വ്യത്യാസമല്ല. ഇത് തന്നെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ സ്വര്‍ണ്ണം വാങ്ങി വരാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം . എന്നാല്‍ വിലക്കുറുള്ളതു കൊണ്ട് ഇഷ്ടം പോലെ സ്വര്‍ണ്ണം കൊണ്ടു വാരാന്‍ പറ്റില്ല. ഒരു പുരുഷന് പരമാവധി 50,000 രൂപയുടെയും സ്ത്രീയ്ക്ക് ഒരു ലക്ഷം രൂപയുടെയും സ്വര്‍ണ്ണം ഡ്യൂട്ടി ഇല്ലാതെ തന്നെ വിദേശത്ത് നിന്ന് നാട്ടിലേക്ക് കൊണ്ടുവരാം. ധരിച്ചിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ ഉള്‍പ്പെടെയുള്ള കണക്കാണിത്. 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ കാര്യത്തിലും ഇത് ബാധകമാണ്. ഇന്ത്യക്കാരുടെ നിത്യോപയോഗ ആഭരണങ്ങ ളില്‍ ചെറിയ തൂക്കത്തിലുള്ള താലിമാലയും , പാദസരവും ഒന്നോ രണ്ടോ വളകളും മോതിര വും മറ്റും ഉള്‍പ്പെടുന്നതിനാല്‍ അനുവദിച്ച അളവ് സ്വര്‍ണ്ണത്തിന് പുറമെ ഇതൊക്കെ കൊണ്ടു വരാന്‍ ചിലപ്പോള്‍ നാട്ടിലെ എയര്‍ പോര്‍ട്ടില്‍ കസ്റ്റംസുകാര്‍ അനുവദിക്കാറുണ്ട്. എന്നാല്‍ ഇത് ഒരു അവകാശല്ല. ഒന്ന് കണ്ണട യ്ക്കുന്നുവെന്ന് മാത്രം.
നാട്ടില്‍ നിന്ന് ഗള്‍ഫിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ പുറപ്പെടുന്ന യാത്രക്കാരന്‍ ധരിച്ചിരിക്കുന്നതോ , കൈയ്യിലുള്ളതോ ആയ സ്വര്‍ണത്തിന്റെ അളവ് കൃത്യമായി പ്രഖ്യാപി ക്കുകയും നാട്ടിലെ എയര്‍പോര്‍ട്ട് കസ്റ്റംസ് ഡെസ്‌കില്‍ നിന്ന് എക്സ്പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്താല്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയ എല്ലാ സ്വര്‍ണ്ണാഭരണ ഉല്‍പ്പന്നങ്ങളും തിരിച്ചു നാട്ടിലേക്ക് വരുമ്പോള്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെടും. നാട്ടിലേക്ക് വരുമ്പോള്‍ വിദേശത്ത് നിന്ന് സ്വര്‍ണ്ണം വാങ്ങിയതിന്റെ രേഖകള്‍ കൈയ്യില്‍ കരുതുന്നത്. നല്ലതാണ്. ഇനി ഏതെങ്കിലും കാരണവശാല്‍ അനുവദിക്ക പ്പെട്ട അളവിനേക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം കൈയ്യിലുണ്ടെങ്കില്‍ അക്കാര്യം നാട്ടില്‍ എത്തുമ്പോള്‍ അവര്‍ പരിശോധന തുടങ്ങു ന്നതിന് മുന്‍പ് തന്നെ കസ്റ്റംസുകാരെ ബോധ്യ പ്പെടുത്തി നികുതി അടച്ചാല്‍ സ്വര്‍ണ്ണം വിട്ടു കിട്ടും.
ഇത് വരെ പറഞ്ഞത് നികുതി അടയ്ക്കാതെ കൊണ്ടു വരാന്‍ പറ്റുന്ന സ്വര്‍ണ്ണത്തിന്റെ കണ ക്കാണ്. എന്നാല്‍ നികുതി അടച്ച് വിദേശത്ത് നിന്ന് സ്വര്‍ണ്ണം നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയും. ഒരു യാത്രക്കാരന് പരാമാവധി ഒരു കിലോഗ്രം വരെ സ്വര്‍ണ്ണമാണ് ഇങ്ങനെ കൊണ്ടു വരാനാകുക. ചുരുങ്ങിയത് 13 ശതമാനത്തോളം നികുതി നല്‍കേണ്ടി വരും. ആറ് മാസമോ , അതിലധികമോ വിദേശത്ത് കഴിഞ്ഞവര്‍ക്ക് മാത്രമേ ഇങ്ങനെ സ്വര്‍ണ്ണം കൊണ്ടു വരാന്‍ സാധിക്കുകയുള്ളൂ. വിദേശത്ത് താമസിക്കുന്ന കാലാവധി ആറുമാസം പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ 36 ശതമാനം വരെ ഡ്യൂട്ടി ഈടാക്കും. സ്വര്‍ണ്ണ ബാറുകളാണ് കൊണ്ടു വരുന്നതെങ്കില്‍ അതിന് മുകളില്‍ സീരിയല്‍ നമ്പറും, ഭാരവും, നിര്‍മ്മാതാവിന്റെ പേരും അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കണം.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉 ഗൂഗിൾ മാപ്‌സിൽ നിലവിലുള്ള വീൽചെയർ ആക്‌സസ് ചെയ്യാവുന്ന ട്രാൻസിറ്റ് നാവിഗേഷൻ ഓപ്ഷനിലാണ് വാക്കിംഗ് റൂട്ട്‌സ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാപ്‌സിൽ നടക്കാനുള്ള വഴികൾ ചോദിച്ചാൽ ഗോവണി രഹിത റൂട്ടുകൾ കണ്ടെത്താൻ ഈ ഫീച്ചർ ഉപയോക്താക്കൾക്ക് സഹായകമാകുന്നു. വീൽചെയറുകൾ ഉപയോഗിക്കുന്നവർക്ക് ഇത് ഒരു മികച്ച ഫീച്ചറാകുന്നതോടൊപ്പം ഭാരമുള്ള ലഗേജുകളുമായോ , സ്‌ട്രോളറുകളുമായോ യാത്ര ചെയ്യുന്നവർക്കും ഇത് ഉപയോഗപ്രദമാകും. തങ്ങളുടെ ട്രാൻസിറ്റ് മുൻഗണനകളിൽ വീൽചെയർ ആക്‌സസ് ചെയ്യാവുന്ന ഓപ്ഷൻ തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് നടക്കാനുള്ള വഴികൾ സ്വയമേവ ലഭ്യമാകും. നടത്ത ദിശകൾ ചോദിക്കുമ്പോൾ സ്‌ക്രീനിന്റെ മുകളിലുള്ള മൂന്ന് ഡോട്ടുകൾ ടാപ് ചെയ്യുക. സ്‌റ്റെയർഫ്രീ ദിശകൾ ലഭിക്കുന്നതിന് റൂട്ട് ഓപ്ഷനുകൾക്ക് കീഴിൽ വീൽചെയർ ആക്‌സസ് ചെയ്യാവുന്നത് തെരഞ്ഞെടുക്കുക.
Читать полностью…👉വിമാനഭാഗങ്ങൾ കൂടുതലും അലൂമിനി യത്തിൽ നിർമിച്ചതിനാലും പഴയകാല തെർമോമീറ്ററുകളിൽ മെർക്കുറി ഉള്ളതിനാലും ഇവ തമ്മിൽ വല്ല കാരണ വശാലും സമ്പർക്ക ത്തിൽ പെട്ടാൽ വിമാനത്തിന്റെ കാര്യം പ്രശ്നം ആകും എന്നതിന്റെ അടിസ്ഥാനത്തിൽ ക്ലിനിക്കൽ തെർമോമീറ്റർ ഉൾപ്പടെയുള്ളവയ്ക്ക് നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട് .
Читать полностью…⭐എന്താണ് പണപ്പെരുപ്പം?⭐
👉 നിത്യജീവിതത്തിലെ സാധനങ്ങളുടെയും, സേവനങ്ങളുടെയും വില പണപ്പെരുപ്പവുമായി ചേർന്നു നിൽക്കുന്നു. ഒരു രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിച്ചു നിർത്തുന്നത് പ്രധാനമായും കേന്ദ്രബാങ്കിന്റെ നടപടികളിലൂടെയാണ്.
പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ പലിശ നിരക്കുകൾ നിശ്ചയിക്കപ്പെടുന്നത്. ലോകമെങ്ങുമുള്ള കേന്ദ്രബാങ്കുകൾ പണപ്പെരുപ്പത്തിന്റെ കണക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പഴയകാലത്ത് ചെറിയ തുകയ്ക്ക് സാധനങ്ങൾ ലഭിക്കുമായിരുന്നു എന്ന് പലപ്പോഴും പരാമർശിക്കപ്പെടാറുണ്ട്. കാലം കടന്നു പോകുന്തോറും സാധനങ്ങളുടെയും, സേവനങ്ങളുടെയും വില വർധിക്കുന്ന പ്രവണതയാണ് വർഷങ്ങളായി കാണുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് പണപ്പെരുപ്പം അഥവാ ഇൻഫ്ലേഷൻ എന്ന വാക്ക് കടന്നു വരുന്നത്. പണപ്പെരുപ്പത്തിന് ഏറ്റവും ലളിതമായ വിശദീകരണം, സാധനങ്ങളുടെ വില വർധിക്കുന്നു എന്നതാണ്. എന്നാൽ പല കാരണങ്ങളാലാണ് പണപ്പെരുപ്പം വർധിക്കുന്നത്. അതിനാൽത്തന്നെ പണപ്പെരുപ്പം എന്ന ആശയം അല്പം സങ്കീർണവുമാണ്.
പ്രധാനമായും മൂന്ന് കാരണങ്ങളാലാണ് സാധനങ്ങളുടെ വില വർധിക്കുന്നത്. ഒന്നാമത്തെ തരം കറൻസിയുടെ മൂല്യശോഷണം കാരണമാണ് സംഭവിക്കുന്നത്. രണ്ടാമത്തെ തരം ഇൻഫ്ലേഷൻ സംഭവിക്കുന്നത് മറ്റൊരു സാഹചര്യത്തിലാണ്. സാമ്പത്തിക വളർച്ചയുള്ള ഒരു രാജ്യം പരിഗണിക്കാം. ആളുകളുടെ കയ്യിൽ പണം നീക്കിയിരിപ്പുണ്ടാകുന്നു. ഇവിടെ സമ്പദ് വ്യവസ്ഥയിൽ ഡിമാൻഡ് വർധിക്കുന്നു. ആവശ്യകത വർധിക്കുമ്പോൾ ഡിമാൻഡ് വർധിക്കുന്നു, ഇക്കാരണത്താൽ വില വർധിക്കുന്നു. ഇത് ഡിമാൻഡ് പുൾ ഇൻഫ്ലേഷൻ എന്നറിയപ്പെടുന്നു. മൂന്നാമത്തെ തരം പണപ്പെരുപ്പം വിലക്കയറ്റവുമായി ബന്ധപ്പെടുന്നു. അഥവാ ഒരു വസ്തു ഉല്പാദിപ്പിക്കുന്നതിന് ആവശ്യമായ സാധനങ്ങളുടെ വില വർധിക്കുന്നു. ഇതിന്റെ ഭാഗമായി സാധനങ്ങളുടെ വില വർധിപ്പിക്കേണ്ടി വരുന്നു. ഇത് കോസ്റ്റ് പുഷ് ഇൻഫ്ലേഷൻ എന്നറിയപ്പെടുന്നു.
ഒരു രാജ്യത്ത് മുഴുവനായി പണപ്പെരുപ്പത്തിന്റെ സ്വാധീനമുണ്ടാവും. തൊഴിലില്ലായ്മയും, പണപ്പെരുപ്പവും തമ്മിൽ നേരിട്ട് ബന്ധമുണ്ട്. പണപ്പെരുപ്പം അനിയന്ത്രിതമായാൽ ഒരു രാജ്യത്തെ തൊഴിലില്ലായ്മ, രാജ്യത്തിന്റെ വളർച്ച എന്നിവയെ അത് ദോഷകരമായി ബാധിക്കും. വികസിത രാജ്യങ്ങളിൽ 2%, വികസ്വര രാജ്യങ്ങളിൽ 2 മുതൽ 6 ശതമാനം വരെ പണപ്പെരുപ്പം ഒപ്റ്റിമം നിരക്കാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
സർക്കാരും, റിസർവ് ബാങ്കുമാണ് ഇന്ത്യയിലെ പണപ്പെരുപ്പം നിയന്ത്രിക്കുന്നത്. ധനനയത്തിലൂടെയാണ് കാലാകാലങ്ങളിൽ റിസർവ് ബാങ്ക് പലിശ നിരക്കുകൾ അഥവാ റിപ്പോ നിരക്കുകൾ നിശ്ചയിക്കുന്നത്. ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് പണം കടമെടുക്കുമ്പോൾ നൽകുന്ന പലിശയാണ് ലളിതമായി പറഞ്ഞാൽ റിപ്പോ റേറ്റ് എന്നത്. ഇതിൽ നിയന്ത്രണം വരുത്തിയും റിസർവ് ബാങ്ക് പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നു.
റിപ്പോ നിരക്ക് വർധിപ്പിച്ചാൽ, ബാങ്കുകൾ റിസർവ് ബാങ്കിന് കൂടുതൽ പലിശ നൽകേണ്ടതായി വരും. ഇതിന്റെ ഫലമായി ബാങ്കുകൾ വായ്പാ പലിശ നിരക്ക് വർധിപ്പിക്കുന്നു. ഇതോടെ ആളുകൾ വായ്പ എടുക്കുന്നതു കുറയുകയും, സമ്പദ് വ്യവസ്ഥയിൽ ചിലവാക്കുന്ന പണത്തിന്റെ അളവ് കുറയുകയും ചെയ്യും. മറ്റൊരു തരത്തിൽ പറഞ്ഞാൽ വർധിക്കുന്ന ഡിമാൻഡിനെ നിയന്ത്രിച്ച് വിലക്കയറ്റത്തെ നിയന്ത്രിക്കാൻ സാധിക്കുകയും ചെയ്യുന്നു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉ഹരിതവനങ്ങളില്‍ വളരുന്ന ഒരു സസ്യമാണ് ആന വിരട്ടി ( അങ്കറ :Elephant Nettle) . പേര് സൂചിപ്പിക്കുന്നതു പോലെ ആനയെപ്പോലും സ്വന്തം ശേഷികൊണ്ട് ഈ ചെടി പേടിപ്പിക്കുന്നു . അതായത് ഈ ചെടിയുടെ ഇല ദേഹത്ത് തട്ടിയാല്‍ നന്നായി ചൊറിയും . കട്ടിയേറിയ ചര്‍മ്മമുള്ള ആനക്കുപോലും ചൊറിയുമെങ്കില്‍ ലോലചര്‍മ്മമുള്ള മനുഷ്യന്റെ സ്ഥിതി എന്തായിരിക്കും . ചൊറിച്ചില്‍ ഉണ്ടാക്കുന്നത് കൊണ്ട് ഈ ചെടി ഉപദ്രവകാരിയാണെന്ന് കരുതരുത് .
Читать полностью…👉 മനുഷ്യ ചരിത്രത്തിലെ ഊർജ്ജ സംഭരണ സാങ്കേതികവിദ്യയുടെ ഏറ്റവും പ്രചാരത്തിലു ള്ളതും പഴയ തുമായ രൂപങ്ങളാണ് ബാറ്ററികൾ. 1938-ൽ, ജർമ്മൻ പുരാവസ്തു ഗവേഷകനായ വിൽഹെം കോനിഗ്, ആധുനിക ഇറാഖിലെ ബാഗ്ദാദിന് സമീപം സ്ഥിതി ചെയ്യുന്ന ഖുജൂത് റബുവിൽ നിന്ന് ഏകദേശം മനുഷ്യ മുഷ്ടിയുടെ വലിപ്പമുള്ള മൺപാ ത്രങ്ങൾ കണ്ടെത്തി. 2,200 വർഷം പഴക്കമുള്ള ഈ ഭരണികൾ ഒരു ചെമ്പ് സിലിണ്ടറിനുള്ളിൽ ഒരു ഇരുമ്പ് ദണ്ഡ്, ഒരു അസ്ഫാൽറ്റ് സ്റ്റോപ്പർ ഉപയോഗിച്ച് അടച്ചി രുന്നു.
2,000 വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശം ഭരി ച്ചിരുന്ന പാർത്തിയൻ നാഗരികതയിലെ നിവാ സികൾ സ്വർണ്ണം വെള്ളിയിൽ ഇലക്‌ട്രോ പ്ലേറ്റ് ചെയ്യുന്നതിനുള്ള വൈദ്യുത ബാറ്ററികളായി ഉപയോഗിച്ചി രുന്നതായി ഊഹിക്കപ്പെടുന്നു. ഗവേഷകർ പറയുന്നതനുസരിച്ച്, ഈ പുരാതന ബാറ്ററിക്ക് ഏകദേശം രണ്ട് വോൾട്ട് വൈദ്യുതി ഉത്പാദി പ്പിക്കാൻ കഴിയും. ഇതിനെ പിന്നീട് "ബാഗ്ദാദ് ബാറ്ററി" എന്നറിയപ്പെട്ടു. ബിസി 150ല്‍ മെസൊപ്പോട്ടാ മിയയിലെ പാര്‍ത്തിയന്‍ സംസ്‌കാരത്തിലെ ബാഗ്ദാദ് ബാറ്ററി ചെമ്പും , ഇരുമ്പ് ഇലക്ട്രോഡുകളും വിനാഗിരി യിലോ സിട്രിക് ആസിഡിലോ ഉപയോഗിച്ചുള്ള ഉപകരണമായിരുന്നു . എന്നാല്‍ ബാറ്ററിയുടെ ആദ്യരൂപം ഇതല്ലെന്നാണ് പുരാവസ്തു ഗവേഷകര്‍ പൊതുവെ കരു തുന്നത്. ഇവ പ്രധാനമായും മതപരമായ ചടങ്ങുകള്‍ക്കാണ് ഉപയോഗിച്ചിരുന്നത്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉തെക്കനോട് ചാടാന്‍ പറഞ്ഞാല്‍ ചാടും. ചാട്ടത്തിന്റെ ക്രിയാരൂപമാണ് ചാടുക. എന്നാല്‍, വടക്കനോട് അതുപറഞ്ഞാല്‍, കൈയില്‍ എന്താണോ ഉള്ളത് അതു വലിച്ചെറിയും.
വടക്കേ മലബാറില്‍ നൊടിയുക, നൊടിക്കല്‍, നൊടിച്ചി എന്നൊക്കെ പ്രയോഗങ്ങളുണ്ട്. പിറുപിറുക്കുക, വെറുതെ അതുമിതും പറയുക എന്നൊക്കെയാണ് അര്‍ഥം.
എന്താ ഇത്ര പെരളിയം എന്നു ചോദിച്ചാല്‍ പ്രളയം ഇത്രക്കോ എന്നാണ്. പ്രളയം ആണ് പെരളിയത്തിന്റെ മൂലപ്രകൃതി.
അവനുമായി അത്ര പിരിശം വേണ്ട എന്നു പറഞ്ഞാല്‍ അത്ര പ്രിയം വേണ്ടെന്നാണ്.
എന്റെ വേള പിടിച്ചു എന്നാല്‍, എന്റെ കഴുത്തിനു പിടിച്ചു എന്നാണ്.
കഷണ്ടിക്ക് പൂമൊട്ട
വിവാഹബന്ധത്തിലൂടെ ഇന്‍ലോമാര്‍ ആകുന്നവരില്‍നിന്നാണ് ഇണങ്ങന്മാര്‍ ഉണ്ടാകുന്നതത്രെ. ഇണങ്ങുന്നവര്‍ ഇണങ്ങര്‍.
അവന്‍-ഓന്‍
അവള്‍-ഓള്‍
അവര്‍- ഓര്, ഓല്
മാപ്പിളമാരാണ് അവരെ ഓലാക്കുന്നത്. ഓള് എന്നതിന് ഭാര്യ എന്ന അര്‍ഥവും പകര്‍ന്നുകിട്ടിയിട്ടുണ്ട്.
വടക്കുള്ള മറ്റു ചില പ്രാദേശിക പറച്ചിലുകള്‍:
വന്നിറ്റ്, പോയിറ്റ്, കണ്ടിറ്റ്, എന്നിറ്റ്..
പോയിറ്റ്-പോയിന്-പോയിനി
വടക്കര്‍ അതെ എന്നുപറയുമ്പോള്‍ തെക്കര്‍ ഉവ്വ് എന്നാണ് പറയുക.
വടക്ക് തുന്നല്‍ക്കാരന്‍, തെക്ക് തയ്യല്‍ക്കാരന്‍
തയ്യല്‍ എന്നാല്‍, തമിഴിലും പഴയ മലയാളത്തിലും സുന്ദരിയായ യുവതി എന്നാണ്. തമിഴില്‍ തയ്യല്‍ക്കാരില്ല.
കഞ്ഞി നല്ലോണം മോന്തിക്കുടിക്ക്’
മോന്തിയാകുംമുമ്പേ മടങ്ങിവരണേ.
ആദ്യത്തേത് മോന്തല്‍
രണ്ടാമത്തേത് മൂവന്തി
📌വടക്കേ മലബാറിലെ ഭാഷാഭേദങ്ങളെപ്പറ്റി ഡോ.സുകുമാർ അഴിക്കോടിന്റെ ആത്മകഥയില്‍ നിന്ന് )
⭐രണ്ട് നാവുകളുള്ള ലോകത്തിലെ ഏക മൃഗം ഏത് ?⭐
👉ആഫ്രിക്കന്‍ ദ്വീപായ മഡഗാസ്‌കറിലാണ് രണ്ട് നാവുകളുള്ള ലോകത്തിലെ ഏക മൃഗ ത്തെ കാണപ്പെടുന്നത്. ലെമര്‍ (Lemur )എന്നാണ് ഈ മൃഗത്തിന്റെ പേര്. അവിടെ മാത്രമല്ല നമ്മുടെ ഇന്ത്യന്‍ മൃഗശാലകളിലും ഇവയെ കാണാന്‍ സാധിക്കും.
ഒരു ലെമറിന്റെ മുകളിലെ നാവ് പ്രൈമറി ടങ് എന്നാണ് അറിയപ്പെടുന്നത്. ഈ നാവ് ഉപയോ ഗിച്ചാണ് ഈ മൃഗം ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുമെല്ലാം.ലെമറിന്റെ രണ്ടാമത്തെ നാവിനെ അണ്ടര്‍ ടങ് എന്നാണ് വിളിക്കുന്നത്. ഇത് ചെറുതും ,കട്ടിയുള്ളതും , മാംസളമായതുമായ നാവാണ്. ഈ നാവിനെ ലെമറിന്റെ ചീപ്പ് എന്നും വിളിക്കാറുണ്ട് .
രണ്ടാമത്തെ നാവാണ് ലെമര്‍ തന്റെ രോമങ്ങള്‍ വൃത്തിയാക്കുന്നതിനും അവയെ വേര്‍തിരി ക്കുന്നതിനും ഉപയോഗിക്കുന്നത്. ഇത് അതിന്റെ വാലിലെയും ,രോമങ്ങളിലെയും അഴുക്ക് നീക്കം ചെയ്യുന്നു. ഈ നാവിന്റെ ഘടന ഒരു ചീപ്പ് പോലെയാണ്.ലെമറുകള്‍ സാധാരണയായി പഴങ്ങള്‍, പൂക്കള്‍, പ്രാണികള്‍ എന്നിവയെ യാണ് ഭക്ഷണമാക്കുന്നത്. ഒരു ലെമര്‍ മൃഗ ത്തിന് കാല്‍വിരലുകള്‍ ഉള്‍പ്പെടെ 5 വിരലുകള്‍ മാത്രമാണുള്ളത്. 20 വര്‍ഷം വരെയാണ് ഇവയുടെ ആയുര്‍ദൈര്‍ഘ്യം.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉ലോകത്ത് വിചിത്രമായ പലതരം ജീവികളു ണ്ട്.ഇക്കൂട്ടത്തിൽപെടുന്നവയാണ് പാൻഡ ഉറുമ്പുകൾ. പേരിൽ ഉറുമ്പുണ്ടെങ്കിലും ഇവ യഥാർഥത്തിൽ ഉറുമ്പുകളല്ല, മറിച്ച് കടന്നൽവർഗത്തിൽപെട്ട വാസ്പ് എന്നയിനം ജീവികളാണ്. പാൻഡ ആന്റ്സിലെ പെൺജീവികൾക്കാണ് ഉറുമ്പുകളോട് സാമ്യം. പാൻഡകളെപ്പോലെ വെള്ളയിൽ കറുത്ത പുള്ളികളുള്ള ശാരീരികനിറങ്ങളാണ് ഇവയ്ക്ക് പാൻഡ ആന്റുകൾ എന്ന പേരു നൽകിയത്. പെൺജീവികൾക്ക് ശരീരത്തിന്റെ പകുതിയോളം നീളമുള്ള കൊമ്പുകളുണ്ട്.
സമൂഹങ്ങളായി ജീവിക്കുന്ന സാധാരണ ഉറുമ്പുകളിൽ നിന്ന് വ്യത്യസ്തമായി പാൻഡ ആന്റുകൾ ഒറ്റയ്ക്കാണ് ജീവിതം. തെക്കേ അമേരിക്കയിലെ ചൂടേറിയ തീരപ്രദേശ ങ്ങളിലാണ് ഇവയുടെ വാസം. പൂന്തേനും ചെറിയ കീടങ്ങളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. സുഗമമായി ആഹാരം ലഭിക്കുന്നതും മുട്ടകളിടാൻ മറ്റു കീടങ്ങളുടെ കൂടുകൾ ലഭ്യമായിട്ടുള്ളതുമായ മേഖലകളി ലാണ് ഇവ ജീവിക്കുന്നത്.പാൻഡ ആന്റ്സിലെ ആൺജീവികൾക്ക് ചിറകുകളുണ്ട്. മറ്റു കടന്നലുകളുടെയും തേനീച്ചകളുടെയുമൊക്കെ കൂട്ടിലാണ് പെൺ പാൻഡ ആന്റുകൾ മുട്ടകളിടുന്നത്.
ഒരു പെൺ പാൻഡ ആന്റിന് 2000 വരെ മുട്ടയി ടാം. പാന്‍ഡ ആന്റുകൾക്ക് മറ്റൊരു സവിശേ ഷതയുമുണ്ട്. അവരുടെ ശരീരഭാഗങ്ങൾ പ്രത്യേകരീതിയിൽ ഉരസി ഇവയ്ക്ക് വലിയ ശബ്ദമുണ്ടാക്കാം. അൾട്രാസോണിക് രീതിയിലുള്ള ശബ്ദം വരെ ഇവയ്ക്കുണ്ടാ ക്കാനുള്ള ശേഷിയുണ്ട്. പ്രജനനഘട്ടത്തിൽ ഇണയെ ആകർഷിക്കാനും തങ്ങളെ പിടിക്കാനെത്തുന്ന ജീവികളെ പേടിപ്പിച്ച് ഓടിക്കാനുമായൊക്കെയാണ് ഇവ ഈ ശബ്ദം ഉപയോഗിക്കുന്നത്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
നിമിഷങ്ങള്‍ക്കം വീടിന്റെ വാതിലില്‍ സ്‌ഫോടക വസ്തു വച്ച് മേജര്‍ മുകുന്ദ് വാതില്‍ തകര്‍ത്തു.വീടിന് മുന്നിലേക്ക് സൈനികര്‍ ഇരച്ചുകയറുകയും അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ഭീകരര്‍ ഉത്തരമില്ലാതാവുകയും ചെയ്തു.നിമിഷങ്ങള്‍ക്കം ഒരുഭീകരന്‍ മേജര്‍ മുകുന്ദിന്റെ വെടിയുണ്ടയേറ്റ് നിലംപതിച്ചു.ബാക്കിയുള്ള രണ്ട് ഭീകരര്‍ സൈനികര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞുകൊണ്ട് ഔട്ട്ഹൗസിലേക്ക് നീങ്ങി.ഈ നീക്കം തിരിച്ചറിഞ്ഞ മേജര്‍ മുകുന്ദ് അടുത്ത നിമിഷം ഒരുഗ്രനേഡ് ഔട്ട്ഹൗസിനുള്ളിലേക്ക് എറിഞ്ഞു. സെക്കന്‍ഡുകള്‍ കൊണ്ട് ഔട്ട്ഹൗസ് തരിപ്പണമായി.ഒരുഭീകരന്‍ കൂടി മരിച്ചുവീണു.
പക്ഷെ അപ്പോഴും ഭീകരസംഘത്തിന്റെ തലവനായ അല്‍ത്താഫ് വാനി ഔട്ട് ഹൗസിനരികില്‍ നിന്ന് മുകുന്ദിന്റെ സഹസൈനീകനായ വിക്രം സിങ്ങിന് നേരെ വെടിയുതിര്‍ത്ത് ആപ്പിള്‍ത്തോട്ടത്തിലേക്ക് മറഞ്ഞു.വാനിയുടെ അപ്രതീക്ഷിത പ്രത്യാക്രമണം വിക്രം സിങ്ങിന്റെ ജീവനെടുത്തു.കഴുത്തിലും മുഖത്തുമാണ് വെടിയേറ്റത്.അപ്രതീക്ഷിത തിരിച്ചടിയില്‍ സ്തംഭിച്ച് നില്‍ക്കാതെ ആപ്പിള്‍ തോട്ടത്തില്‍ ഒളിച്ചിരുന്ന വാനിയെ നിമിഷങ്ങള്‍ക്കം മേജര്‍ മുകുന്ദും ടീമും വളഞ്ഞു.
സൈന്യം ആപ്പിള്‍ മരങ്ങള്‍ വളഞ്ഞതോടെ വീണ്ടും അല്‍ത്താവ് വാനിയുമായി വെടിവയ്പ്പ് തുടങ്ങി.ആ സമയത്താണ് മേജര്‍ മുകുന്ദ് ഒരു കാര്യം ശ്രദ്ധിക്കുന്നത്.അല്‍ത്താഫ് വാനിയിരിക്കുന്ന ആപ്പിള്‍ മറവില്‍ നിന്ന് തുരുതുരാ വെടിപൊട്ടുന്നില്ല.ഇടവിട്ട് മാത്രമാണ് അയാള്‍ നിറയൊഴിക്കുന്നത്.അടുത്ത ക്ഷണം വാനിയുടെ ഭാഗത്ത് നിന്നുള്ള വെടിവയ്പ്പ് നിലച്ചു.സൈനികര്‍ അമ്പരന്നു. ആകെ ആശയക്കുഴപ്പം. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല.
എന്നാല്‍, മേജര്‍ മുകുന്ദ് ശാന്തനായിരുന്നു.കാരണം, എന്താണ് സംഭവിക്കുന്നതെന്ന് ചെറുപ്പത്തിലേ യൂണിഫോമണിഞ്ഞ മേജര്‍ മുകുന്ദ് വരദരാജനോട് ആരും പറയേണ്ടതില്ലായിരുന്നു.അല്‍ത്താഫിന്റെ ബുള്ളെറ്റുകള്‍ കഴിയാറായിരിക്കുന്നു.അവസാന വെടിയുണ്ട വരെ പോരാടുകയല്ലാതെ അല്‍ത്താഫിന് മറ്റൊരു മാര്‍ഗവുമില്ല. മേജറിന് അക്കാര്യം ഉറപ്പായിരുന്നു. അതങ്ങനെ തന്നെ സംഭവിച്ചു. അല്‍ത്താഫ് വാനിയുടെ അവസാന ബുള്ളറ്റും തീര്‍ന്നു.തൊട്ടടുത്ത നിമിഷം സൈന്യം നിര്‍ണ്ണായക നീക്കം നടത്തി.തന്ത്രപരമായ ഇടപെടല്‍. അല്‍ത്താഫ് വാനി കൊല്ലപ്പെട്ടു.
മേജര്‍ മുകുന്ദിന്റെ നേതൃപാടവവും തന്ത്രപരമായ തീരുമാനവും പരിചയ സമ്പത്തുമായിരുന്നു ആ ഓപ്പറേഷന്റെ വിജയ രഹസ്യം.ഇതോടെ ഇന്ത്യന്‍ മിലിട്ടറിയുടെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തുകയായിരുന്നു ഓപ്പറേഷന്‍ ഖാസിപത്രയും മേജര്‍ മുകുന്ദിന്റെ അസാധാരണ പോരാട്ട മികവും.
ചരിത്ര വിജയമായ ഓപ്പറേഷന്‍ ഖാസിപത്രയ്ക്ക് മേജര്‍ മുകുന്ദിന് പകരം കൊടുക്കേണ്ടി വന്നത് സ്വന്തം ജീവന്‍ തന്നെയായിരുന്നു.
ഓപ്പറേഷന്‍ വിജയിച്ച് നില്‍ക്കുന്ന ആ നിമിഷത്തിലാണ് മേജര്‍ മുകുന്ദ് തന്റെ ശരീരത്തില്‍ മൂന്ന് ബുള്ളറ്റുകള്‍ ഏറ്റെന്ന് പറയുന്നത്. തുടര്‍ച്ചയായ വെടിവയ്പ്പിനിടെ എപ്പോഴോ ശരീരത്തില്‍ തറച്ച ആ ബുള്ളറ്റുകള്‍ മുകുന്ദിനെ തളര്‍ത്തി.പിന്നാലെ അദ്ദേഹം കുഴഞ്ഞുവീണു.
ഉടന്‍ ശ്രീനഗറിലെ ആര്‍മി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും റെജിമെന്റല്‍ മെഡിക്കല്‍ ഓഫീസറുടെ കൈകളില്‍ കിടന്ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.ഏറ്റുമുട്ടലില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഭീകരരിലെ മൂന്നാമനുനായ അല്‍ത്താഫ് വാനിയുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ മേജര്‍ മുകുന്ദ് വീരമൃത്യു വരിക്കുകയായിരുന്നു.തീവ്രവാദി നേതാവിനെ വധിക്കുന്നതിനിടെ, തീവ്രവാദിയുടെ തോക്കില്‍ നിന്നുതിര്‍ന്ന ഒരു ബുള്ളറ്റ്, വയറിന്റെ വലതുവശം തുളച്ച് കയറി കരളിനെ പരിക്കേല്‍പ്പിച്ചു.
തുളഞ്ഞു കയറിയ ആ ബുള്ളറ്റാണ് മുകുന്ദിന്റെ ജീവന്‍ അപഹരിച്ചത്.മരണത്തിന് 13 ദിവസം മുന്‍പായിരുന്നു മുകുന്ദിന്റെ ജന്മദിനം.
മേജര്‍ മുകുന്ദ് വരദരാജന് 31 വയസ്സ് തികഞ്ഞ, 2014 ഏപ്രില്‍ 12-ന്, പിതാവ് വരദരാജന്‍ അതി രാവിലെ തന്നെ വാട്ട്‌സ്അപ് വഴി ജന്മദിനാശംസകള്‍ നേര്‍ന്നു.ഡ്യൂട്ടിക്കിടയിലായിരുന്നതിനാല്‍ വൈകുന്നേരം വിളിക്കാമെന്ന് പറഞ്ഞ് ജന്മദിനാശംസകള്‍ക്ക് നന്ദി നേര്‍ന്നുള്ള സന്ദേശങ്ങള്‍ ഉടനടി പിതാവിന് ലഭിച്ചു.
വൈകുന്നേരത്തെ ഫോണ്‍ സംഭാഷണത്തില്‍ എപ്പോഴത്തെയും പോലെ അച്ഛനോട് കുറച്ചും അമ്മയോട് ഒരുപാടും സംസാരിച്ചു.
എന്നാല്‍ ജന്മദിനാശംസകള്‍ക്ക് മറുപടിയായി പിതാവിന് അയച്ച സന്ദേശങ്ങളിലൊന്ന് രഹസ്യമായിരുന്നു.പത്തു ദിവസത്തെ ലീവ് എടുത്ത് മെയ് ആദ്യവാരം വീട്ടിലേക്ക് വരാന്‍ പോവുകയാണെന്നും, പക്ഷെ ഈ വിവരം തന്റെ പ്രിയതമ ഇന്ദു അറിയാതെ രഹസ്യമയിരിക്കണമെന്നുമായിരുന്നു അത്.പ്രിയപ്പെട്ടവള്‍ക്ക് ഒരു സര്‍പ്രൈസ് ഒരുക്കാന്‍ അദ്ദേഹം പ്ലാന്‍ ചെയ്തു.
പക്ഷെ കുറച്ച് ദിവസങ്ങള്‍ക്കപ്പുറം മെയ് ആദ്യവാരത്തെ ലീവിന് കാത്തു നില്‍ക്കാതെ അദേഹം തന്റെ ജീവന്റെ ജീവനായിരുന്ന പ്രിയപ്പെട്ടവരിലേക്കെത്തി.അവര്‍ക്കൊരിക്കലും മറക്കാന്‍ പറ്റാത്ത തീരാവേദനയുടെ സര്‍പ്രൈസ് നല്‍കിക്കൊണ്ട്.അദ്ദേഹത്തിന്റെ മരണവാര്‍ത്ത 2014 ഏപ്രില്‍ 25 ന് സ്വഭവനത്തില്‍ എത്തി.
👉തൈക്കിളവൻ ,കടൽ കിളവൻ എന്നീ വാക്കു കൾ ആൾക്കാർ മറ്റുള്ളവരെ അപമാനിക്കാൻ വേണ്ടി ഉപയോഗിക്കുന്ന രണ്ട് വാക്കുകളാണ്. ഈ വാക്കിനൊന്നും അടിസ്ഥാനപരമായി ഭാഷയിൽ വേരുകൾ ഇല്ല.തൈ കിളവൻ അല്ലെ ങ്കിൽ തൈ കിളവി എന്ന പദം 55-60 വയസ് വരുന്നവരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രയോഗം ആണ് . തന്തയെ തൈ എന്ന രൂപത്തി ൽ തമിഴ് ഭാഷയിൽ ഉപയോഗിച്ച് വരുന്നു .
മൂക്കിൻ തുമ്പിൽ അരിശം, ആവശ്യമില്ലാത്ത തിനകത്തെല്ലാം പോയി തലയിടുകയും അഭി പ്രായം പറയുകയും ചെയ്യുന്നവരാണ് അടി സ്ഥാനപരമായി തൈക്കിളവൻമ്മാർ.
കടൽ കിളവൻ എന്നത് ഒരുപാട് പ്രായമായിട്ടും മരിച്ചുപോകാതെ നിലനിൽക്കുന്ന ആൾക്കാരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. യഥാർത്ഥ ത്തിൽ ഇതിന് വലിയ ജീവിതാനുഭവങ്ങൾ ഉള്ള വ്യക്തി എന്നാണ് വിവക്ഷ.ഏർനെസ്റ്റ് ഹെമിംഗ വേയുടെ oldman and sea എന്ന നോവലിലെ സാൻ്റിയാഗോ എന്ന നോവലിൽ കടൽ കിളവൻ എന്ന പേരിൽ ഭാഗ്യം ഇല്ലാത്ത മീൻപിടിത്തക്കാ രനെ ചീത്രികരിക്കുന്നുണ്ട്.തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല; മറ്റുള്ളവർ എന്ത് ചെയ്യാൻ നോക്കിയാലും അതിനെ ല്ലാം മുടന്തൻ ന്യായ വും പറഞ്ഞ് വഴിമുടക്കിയായി നിൽക്കും . ഈ ശല്യം ഒന്ന് തീർന്ന് കിട്ടിയിരുന്നെ ങ്കിൽ എന്ന് ചുറ്റിലുമുള്ളവർ ചിന്തിക്കുന്ന രീതിയിലുള്ളവർ. കടൽ കിളവൻ എന്ന പദം തെക്കൻ തീരദേശ ത്ത് വളരെ പ്രായമായിട്ടും കടലിൽ മത്സ്യം പിടി ക്കാൻ പോകുന്നവരെ ഉദ്ദേശിച്ചും പ്രയോഗി ക്കാറുണ്ട് .
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
⭐ എന്താണ് ബ്രിക്സ് കറൻസി?⭐
👉 സ്വര്‍ണത്തേക്കാള്‍ മൂല്യമുളളതായി രാജ്യ ങ്ങള്‍ കരുതുന്ന ഒന്നുണ്ട്. ഡോളര്‍. ഒരു അത്യാവശ്യത്തിന് ഉപയോഗിക്കാനായി വിട്ടിലെ സ്വര്‍ണം ഉപയോഗിക്കാറില്ലേ. പണയം വച്ചോ, വിറ്റോ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ നാം സ്വര്‍ണത്തെ ഉപയോഗപ്പെടുത്തും. അതു പോലെ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും കരുതല്‍ധനമായി സൂക്ഷിക്കുന്ന ഒന്നാണ് ഡോളര്‍. ഡോളറിനെ ഇത്തരത്തില്‍ കരുതല്‍ ധനം അഥവാ റിസര്‍വ് കറന്‍സിയായി ലോക രാജ്യങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് 90കളുടെ ആദ്യത്തിലാണ്. 1920കളോടെ എന്ന് പറയാം. ചുരുക്കത്തില്‍ 100 വര്‍ഷത്തിലേറേ യായി ഡോളര്‍ ലോകരാജ്യങ്ങളുടെ അമൂല്യ സമ്പത്താണ്.ഈ ഡോളർ ആധിപത്യത്തെ ഇല്ലാതാക്കാനായി ഒരു മുന്നേറ്റം നടക്കുന്നുണ്ട്. ഡീഡോളറൈസേഷൻ എന്ന പദം ഈ മുന്നേറ്റത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞു വന്നതാണ്.
ഡോളറിന്റെ അപ്രമാദിത്വം എല്ലാ രാജ്യങ്ങ ളെയും വലച്ചിട്ടുണ്ട്. ഡോളറിനെതിരെ കനത്ത ഇടിവ് നേരിട്ട് രൂപ എന്ന് നാം വാർത്തകളിൽ കേൾക്കാറുണ്ട്. ഡോളര്‍ വിനിമയത്തിന് ഉപയോഗിക്കുമ്പോള്‍ ഇന്ത്യന്‍ രൂപയ്ക്ക് മൂല്യം കുറവായിരിക്കും. ഇത് ഭൂരിഭാഗം രാഷ്ട്രങ്ങളും ഏറ്റക്കുറച്ചിലുകളോടെ അനുഭവിക്കുന്നുണ്ട്. ഇതിന് പ്രധാന കാരണം ആഗോളവിപണിയിലെ പ്രധാന ചരക്കായ ഇന്ധനങ്ങള്‍ ഉള്‍പ്പെടെ യുള്ളവ കൈമാറ്റം ചെയ്യപ്പെടുന്നത് ഡോളര്‍ അടിസ്ഥാനമാക്കിയാണ് എന്നതാകുന്നു. പെട്രോള്‍ ബാരലിന് ഇത്ര ഡോളര്‍ എന്നാണ് പറയാറ് പോലും. ഇത്തരം സാഹചര്യം കൂടി കണക്കിലെടുത്താണ് ഓരോ രാജ്യത്തെയും കേന്ദ്ര ബാങ്കുകള്‍ ഡോളര്‍ കരുതല്‍ ധനമായി സൂക്ഷിക്കുന്നത്. എന്നാല്‍ കുറച്ചുകാലമായി ഡോളറിന്റെ ഈ മേധാവിത്വത്തിന് കടിഞ്ഞാണി ടാനായി രാജ്യങ്ങളുടെ ഒരു കൂട്ടായ്മ ഉയര്‍ന്നു വന്നിട്ടുണ്ട്. അതായത് ഡീ ഡോളറൈസേഷന്‍ എന്നാല്‍ കരുതല്‍ധനമായി ആഗോളതല ത്തില്‍ ഡോളര്‍ ഉപയോഗിക്കുന്നത് നിര്‍ത്തുക. ഒപ്പം ബദല്‍ കറന്‍സി കൊണ്ടുവരിക എന്ന ആശയമാണ്.
യൂറോ മാതൃകയിൽ ബ്രിക്സ് രാജ്യങ്ങൾ ഒരു ഏകീകൃത കറൻസി കൊണ്ടുവരിക എന്ന് ബ്രസീൽ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ തീരുമാനിച്ചു. ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാ ഫ്രിക്ക, ഇന്ത്യ എന്നീ അതിവേഗം വളരുന്ന സാമ്പത്തികവ്യവസ്ഥകൾ ഒത്തുചേർന്ന് ഒരു കറൻസി രൂപീകരിച്ചാൽ അതിന് യൂറോ പോലെ ശക്തി പ്രാപിക്കാനാകുമെന്നാണ് കരുതപ്പെ ടുന്നത്. ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയി ൽ പൊതു കറൻസി ഒരു അജണ്ടയായി ഉൾപ്പെടുത്തി.
സ്വർണ്ണം തന്നെയായിരിക്കും ബ്രിക്സ് കറൻസി ക്കും പിന്തുണ നൽകുന്ന നിക്ഷേപം.ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ശരിയായ രീതിയിൽ ശക്തിപ്പെടുത്തിയതിനു ശേഷം ഏകീകൃത കറൻസിക്ക് പ്രാധാന്യമുള്ളൂ എന്ന താണ് ഇന്ത്യയുടെ നിലപാട് .ചൈന, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളെ സംബന്ധിച്ച് അമേരിക്ക യുടെ കറൻസിയെ വെല്ലുവിളിക്കുക യെന്നത് അവരുടെ രാഷ്ട്രങ്ങളിൽ ഭരിക്കുന്ന കക്ഷികൾ ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന കാര്യംകൂടിയാ ണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തര മൊരു സാഹചര്യം നിലവിലില്ല. ദക്ഷിണാഫ്രിക്ക യും ഇത് നിലവിലൊരു ചർച്ചാവിഷയ മാക്കാൻ താൽപ്പര്യപ്പെടുന്നില്ല. ഡോളറിനോടുള്ള ആശ്രിതത്വം അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ച് പ്രവർത്തിക്കുന്ന രാജ്യങ്ങളിലൊന്ന്, ഡോളറിന്റെ മാതൃരാജ്യമായ അമേരിക്കയോട് എതിര്‍ത്തു നില്‍ക്കുന്ന റഷ്യയാണ്.
പല സാമ്പത്തിക വിദഗ്ധരും ചൂണ്ടികാട്ടിയ വസ്തുതകളിലൊന്ന് ഡോളറിന്റെ അപ്രമാദിത്വം അവസാനിപ്പിക്കുമെന്നത് 1960കള്‍ മുതല്‍ കേള്‍ക്കുന്നതാണ് എന്നതാണ്. ചര്‍ച്ച മാത്രമേ നടന്നിട്ടുള്ളു. ഇതുവരെ ഫലം കണ്ടില്ല . കണക്കു കള്‍ പ്രകാരം അന്താരാഷ്ട്ര വ്യാപാരത്തിന്റെ 84.3 ശതമാനവും ഡോളര്‍ ഉപയോഗിച്ചാണ് നടക്കുന്നത്. ഡോളര്‍ ഉപേക്ഷിക്കാന്‍ എത്ര ബ്രിക്‌സ് രാജ്യങ്ങള്‍ തയ്യാറാവുമെന്നും വ്യക്തമായിട്ടില്ല. ചൈനയും റഷ്യയും ഒരേ ചേരിയിലെത്തിയാല്‍ നിരവധി ഗുണങ്ങളുണ്ട്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ വെല്ലുവിളി ക്കുന്ന ഘടകമായി ഇരുരാജ്യങ്ങളുടെയും കൂട്ടായ്മയ്ക്ക് മാറാന്‍ സാധിക്കും. ഒപ്പം ബ്രിക്‌സ് രാജ്യങ്ങളും എത്തിയാല്‍ ജനാധിപത്യ സ്വഭാവത്തില്‍ ഉപയോഗിക്കുന്ന കറന്‍സിയായി ഇത് രൂപാന്തരപ്പെടാനും സാധ്യതകളേറെയാണ്.
ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ അർജൻ്റീന, കസാക്കിസ്ഥാൻ, നൈജീ രിയ, സെനഗൽ, ബംഗ്ലാദേശ്, മെക്സിക്കോ, സിംബാബ്‌വെ, ബൊളീവിയ, വെനസ്വേല എന്നിവയുൾപ്പെടെ ഒരു ഡസനിലധികം രാജ്യ ങ്ങൾ പുതിയ ബ്രിക്‌സ് കറൻസി സ്വീകരിക്കുമെ ന്ന് പ്രതീക്ഷിക്കുന്നു . പങ്കെടുക്കുന്ന രാജ്യങ്ങളി ൽ നിന്നുള്ള സാംസ്കാരിക പ്രാധാന്യമുള്ള ചിത്രങ്ങൾ ഉൾക്കൊള്ളുന്ന നിർദ്ദിഷ്ട BRICS ബാങ്ക് നോട്ടിൻ്റെ രൂപകൽപ്പനയിൽ യേശുവി ൻ്റെയും , ഓർത്തഡോക്‌സ് ക്രിസ്ത്യൻ ചർച്ചി ൻ്റെയും , ഇന്ത്യയിൽ നിന്നുള്ള താജ്മഹലിന്റെ ചിത്രവും ഉണ്ട് .
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
മറ്റേതൊരു ദ്രാവകത്തിനേക്കാളും കൂടുതൽ വസ്തുക്കളെ ലയിപ്പിക്കാൻ കഴിവുള്ളതുകൊണ്ടാണ് ജലത്തിനെ "സാർവത്രിക ലായകം" എന്നു വിളിക്കുന്നത്.
Credit: Dhanish Antony
⭐എന്താണ് വാട്ടർ സ്പൗട്ട് പ്രതിഭാസം ?⭐
👉കടലിൽ രൂപപ്പെടുന്ന കുഴൽ രൂപത്തിലുളള പ്രതിഭാസമാണ് ആനക്കാൽ അഥവാ വാട്ടർ സ്പൗട്ട് (ജലസ്തംഭം :Water spout )അഥവാ കടൽ ചുഴലി . ജലോപരിതലത്തിൽ നിന്ന് ആകാശത്തേക്ക് നീണ്ട കുഴൽപോലെയും , തൊട്ടുമുകളിൽ കുമിളിന്റെ മുകൾഭാഗം പോലുളള മേഘവും കൂടിച്ചേർന്നുളള രൂപത്തി ലാണ് വാട്ടർ സ്പൗട്ട് പ്രത്യക്ഷമാകുന്നത്. ക്യമുലോനിംബസ് എന്ന മഴമേഘം കടലിലേക്ക് ചോർപ്പിന്റെ ആകൃതിയിൽ ഇറങ്ങി വരുന്ന താണ് ജലസ്‌തംഭം (വാട്ടർസ്‌പൗട്ട്). മേഘത്തി ന്റെ ശക്‌തിയേറുമ്പോൾ ഉയരത്തിലേക്ക് ജലം വലിച്ചെടുക്കും.
അന്തരീക്ഷത്തിലെ നീരാവി, പൊടിപടലം, കാറ്റ് എന്നിവ കൂടിക്കലരുന്നതിനാൽ ഈ സമയം ഇരുട്ട് പരക്കും. അന്തരീക്ഷത്തിലെ ചൂടാണ് ഇതിന്റെ പ്രധാന കാരണമെന്നും ശാസ്‌ത്ര ഗവേഷകർ പറയുന്നു. സാധാരണ പത്ത് മുതൽ ഇരുപത് മിനുറ്റ് വരെയാണ് വാട്ടർ സ്‌പൗട്ട് കാഴ്‌ചയുണ്ടാകുക .വാട്ടർ സ്പൗട്ട് പ്രതിഭാസം കണ്ടാൽ ചുഴലിക്കൊടുങ്കാറ്റ് പോലെ തോന്നു മെങ്കിലും വലിയ അപകടമുണ്ടാക്കില്ല. ചിലഘട്ടങ്ങളിൽ മാത്രം ചെറുവളളങ്ങളിൽ പോകുന്നവർക്ക് അപകടമുണ്ടാക്കിയേക്കാം. നിർവചനങ്ങൾക്ക് അതീതമാണ് പലപ്പോഴും ഇത്തരം പ്രതിഭാസങ്ങൾ. അതിനാൽ മീൻ പിടിത്ത തൊഴിലാളികൾ ഇത്തരം പ്രതിഭാസ ങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആ മേഖലയിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് അകന്നുപോകണം.
കാറ്റിന്റെ ദിശയിലുണ്ടാകുന്ന വ്യതിയാനത്തെ തുടർന്നുണ്ടാക്കുന്ന പ്രതിഭാസമാണിത്. കടലിന്റെ ഉപരിതലത്തിലുളള ജലകണികളും , നീരാവിയും കൂടിച്ചേർന്ന് ഖനീഭവിച്ച് ഉണ്ടാകുന്ന താണ് മത്സ്യത്തൊഴിലാളികൾ ആനക്കാൽ എന്നുവിളിക്കുന്ന വാട്ടർ സ്പൗട്ട് പ്രതിഭാസം ഉണ്ടാകുന്നത്. ആഴക്കടലിൽ ഇത് ഉണ്ടാവാറില്ല . തിരുവനന്തപുരം ജില്ലയിലെ തീരക്കടലിൽ അഞ്ചുതെങ്ങ്, വേളി, കോവളം ,ലക്ഷദ്വീപ് അടക്കമുളള മേഖലകളിൽ ഇതുണ്ടാകാറുണ്ട്. കാല വർഷവുമായി ബന്ധപ്പെട്ട അപകട സാധ്യതകളുടെ പട്ടികയിൽ ജലസ്തംഭം കൂടി ചേർക്കുവാൻ കേരള സംസ്ഥാന ദുരന്ത നിവാരണ സമിതി ഇപ്പോൾ നിർദ്ദേശമുണ്ട്.
തെക്കൻ കേരളത്തിലെ മീൻ പിടിത്തക്കാർ ഇതിനെ അത്തക്കടൽ ഏറ്റം എന്ന് വിളിക്കുന്നു. ഈ പ്രതിഭാസം കരയിലാണ് നടക്കുന്നതെങ്കിൽ ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ട്. ഇതിനേ 'ടോർനാടോ 'എന്നറിയപ്പെടുന്നു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
സർവേകളിൽ തെളിയുന്നത് പ്രകാരം ദരിദ്രരായ മനുഷ്യരാണ് ധനികരേക്കാൾ കൂടുതൽ ഉദാരമതികൾ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ വരുമാനത്തിൻ്റെ അനുപാതത്തിൽ അളക്കുമ്പോൾ ദരിദ്രർ കൂടുതൽ നൽകുന്നതായി കാണപ്പെടുന്നു.
Credit: Dhanish Antony
⭐കൊച്ചു കുട്ടികൾ ച്യൂയിങ് ഗം വിഴുങ്ങിയാൽ കുറേനാൾ അത് വയറ്റില്‍ കിടക്കുമെന്ന് പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ?⭐
👉മുതിര്‍ന്നവര്‍ ചവയ്ക്കുകയും , ഊതി വീര്‍പ്പി ക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ അത് അനുകരിക്കാനുള്ള പ്രവണത കൊണ്ടാണ് കുട്ടികള്‍ ച്യൂയിങ് ഗം ചവയ്ക്കുന്നത്. പല കുട്ടികളും അറിയാതെ അതു വിഴുങ്ങുകയും ചെയ്യും. പക്ഷേ, എല്ലാവർക്കും അതുകൊണ്ട് ആപത്തുകള്‍ വരണമെന്നുമില്ല. ചിലര്‍ക്ക് ച്യൂയിങ് ഗം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍ ഡോക്ടറുടെ സഹായം തേടേണ്ടി വരുന്നു.
ഒരു വലിയ കഷണം ച്യൂയിങ്ഗമോ , ചെറിയ കുറേ കഷണങ്ങളോ കുറഞ്ഞ സമയത്തിനു ള്ളില്‍ വയറ്റിൽ ചെന്നാല്‍ അത് ദഹനേന്ദ്രിയ വ്യവസ്ഥയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. അപൂര്‍വമായി മാത്രമേ ഇങ്ങനെ സംഭവിക്കാ റുള്ളൂ. ച്യൂയിങ് ഗം മാത്രമല്ല നാണയങ്ങള്‍, വിത്തുകള്‍, റബ്ബര്‍, പിന്നുകള്‍ തുടങ്ങി വയറ്റിലേക്കെത്തുന്ന ദഹിക്കാന്‍ കഴിവില്ലാത്ത ഏതു വസ്തുവും ദഹന പ്രക്രിയയ്ക്ക് തടസ്സ മുണ്ടാക്കാം. കൊച്ചു കുട്ടികളാണ് ഇത്തരം അബദ്ധങ്ങള്‍ പലപ്പോഴും കാണിക്കുന്നത്.
കുട്ടികളുടെ വായിലെ ദുര്‍ഗന്ധം മാറ്റാനും , ബലൂണ്‍ പോലെ ഊതി വീർപ്പിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദത്തിനുമായി പണ്ടു മുതൽ ച്യൂയിങ് ഗം ഉപയോഗിച്ചിരുന്നതായി ശിശു രോഗ വിദഗ്ധന്‍മാരുടെ അക്കാദമി രേഖപ്പെ ടുത്തിയിട്ടുണ്ട്. വിഴുങ്ങപ്പെടുന്ന ച്യൂയിങ് ഗം അന്നനാളത്തിലേക്കോ , ആമാശയത്തിലേ ക്കോ എത്തുന്നു. അഞ്ചു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ച്യൂയിങ് ഗം വിഴുങ്ങരുതെന്ന അറിവില്ല. ചില സമയം ച്യൂയിങ് ഗം വിഴുങ്ങി യാൽ വളരെ അപകടകരമാകുന്നുണ്ട്.
മരക്കറ പോലെ പ്രകൃതി ദത്തമായതോ , കൃത്രിമമായതോ ആയ വസ്തുക്കള്‍ കൊണ്ടാണ് ച്യൂയിങ് ഗം നിര്‍മിക്കുന്നത്. കേടുവരാതിരിക്കാനുള്ള രാസവസ്തുക്കളും , ഫ്ലേവറുകളും നിറങ്ങളും , മധുരവും എല്ലാം ഇതിൽ ചേര്‍ക്കുന്നുമുണ്ട്. ചവയ്ക്കുന്തോറും കൂടുതല്‍ മധുരം ഊറി വരുന്നതിനു വേണ്ടി കലോറി പ്രദാനം ചെയ്യുന്ന പഞ്ചസാര ധാരാള മായി ഇതിൽ ചേര്‍ക്കുന്നുണ്ട്. ഈ മധുരത്തിനെ ആഗിരണം ചെയ്യാന്‍ മനുഷ്യ ശരീരത്തിന് സാധിക്കും. പശ പോലുള്ള ഈ മരക്കറയെ ദഹിപ്പിക്കാന്‍ മനുഷ്യനിലെ ദഹന പ്രക്രിയക്ക് സാധിക്കില്ല. ദഹന വ്യവസ്ഥയുടെ ചുരുങ്ങിയും , വലിഞ്ഞുമുള്ള ചലനത്തിലൂടെ ഈ പശ അന്ന നാളത്തിലേക്ക് എത്തിച്ചേരും. ഈ പശയുടെ പിന്നീടുള്ള യാത്ര മലവിസര്‍ജ്ജനത്തിലൂടെ അവസാനിക്കുകയും ചെയ്യും.
ച്യൂയിങ് ഗം ചവയ്ക്കുന്നത് പല്ലുകള്‍ക്ക് ഏറെ നേരം പണി കൊടുക്കുന്ന കാര്യമാണ്. മധുരമി ല്ലാത്ത ച്യൂയിങ്ഗമ്മുകള്‍ വിരളവുമാണ്. അതുകൊണ്ടുതന്നെ പല്ലുകളിലേക്കും , മോണയിലേക്കും മധുരം ഏറെ നേരം ചെന്നു ചേരുമ്പോള്‍ പല്ലുകള്‍ക്ക് കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഷുഗര്‍ ഫ്രീ ആണെന്നു പറഞ്ഞു വില്‍ക്കുന്ന ച്യൂയിങ് ഗമില്‍ ചേര്‍ക്കുന്നത് സോർബിടോള്‍ ആണ്. ഇത് കുട്ടികളില്‍ വയറിളക്കത്തിന് കാരണമാ കുന്നു. കറുവപ്പട്ടയുടെ രുചി തോന്നിപ്പിക്കുന്ന ച്യൂയിങ് ഗം ചവയ്ക്കുമ്പോള്‍ സുഗന്ധ ത്തോ ടൊപ്പം ചെറിയ എരിച്ചില്‍ കൂടി അനുഭവപ്പെടു ന്നത് ഇതിനാലാണ് . ഇത് ചവയ്ക്കുന്നത് വായില്‍ വരകള്‍ വീഴുന്നതിനു ഇടയാക്കുന്നുണ്ട്. എത്ര ഷുഗര്‍ ഫ്രീ ആയാലും ച്യൂയിങ് ഗം പല്ലില്‍ ഒട്ടിപ്പിടിക്കുക തന്നെ ചെയ്യും.
മുതിര്‍ന്നവരില്‍ ച്യൂയിങ് ഗം ശീലമാക്കിയവര്‍ ദിവസം രണ്ടില്‍ കൂടുതല്‍ ച്യൂയിങ് ഗം ചവക്കാ തിരിക്കുക. ചവച്ചതു വിഴുങ്ങാതെ കടലാസി ലോ , ഇലയിലോ ചുരുട്ടി പുറത്തു കളയുക. മറ്റുള്ളവര്‍ തുപ്പിയ ച്യൂയിങ് ഗം നമ്മുടെ ചെരുപ്പിലോ , കയ്യിലോ ,വണ്ടിയുടെ ടയറിലോ ഒക്കെ ഒട്ടി പിടിക്കുന്നത് ഏറ്റവും അറപ്പ് ഉളവാക്കുന്ന കാര്യമാണ്.
വലിച്ചു നീട്ടാവുന്നതും , കട്ടിയുള്ളതുമായ അസംസ്കൃത വസ്തുക്കള്‍ കൊണ്ടാണ് ച്യൂയിങ്ഗമിലെ പശ നിര്‍മിക്കുന്നത്. ഭക്ഷണ പദാർഥങ്ങള്‍ പോലെ എളുപ്പത്തില്‍ വിഴുങ്ങാന്‍ പറ്റുന്ന വിധത്തിലല്ല ഇതിനെ രൂപകല്പന ചെയ്തിരിക്കുന്നത്. ച്യൂയിങ് ഗം പോലുള്ള ഏതൊരു വസ്തുവും തൊണ്ടയ്ക്കുള്ളില്‍ കുടുങ്ങിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിദഗ്ധർ പ്രസ്താവിച്ചിട്ടുണ്ട്.
ഷുഗര്‍ ച്യൂയിങ്ഗത്തിൽ ചേര്‍ക്കുന്ന സോർബി ടോള്‍ ഘടകങ്ങള്‍ ചെറിയ അളവില്‍ ശരീരത്തില്‍ ചെന്നതുകൊണ്ട് ദഹനപ്രക്രിയക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. എന്നാല്‍ വളരെ കൂടിയ അളവില്‍ ഇത് ശരീരത്തില്‍ എത്തിയാല്‍ അതിസാരത്തിന് ഇടയാക്കും. ച്യൂയിങ് ഗം വിഴുങ്ങിയാല്‍ അത് ദഹിക്കാതെ കിടന്ന് ചിലര്‍ക്ക് മലബന്ധത്തിന് ഇടയാക്കു മെന്നും സംഘടന പറയുന്നു.
കുട്ടികള്‍ ച്യൂയിങ് ഗം ചവച്ചു കഴിഞ്ഞാല്‍ തുപ്പാന്‍ മറന്നു പോകാനും അബദ്ധത്തില്‍ വിഴുങ്ങാനും ഇടയുണ്ട്. മിഠായിയും ച്യൂയിങ് ഗമും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാകുന്ന പ്രായത്തില്‍ മാത്രമേ കുട്ടികള്‍ക്ക് ച്യൂയിങ് ഗം കൊടുക്കാവൂ .
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉നിർത്താതെ പെയ്യുന്ന മഴയിൽ എന്നും കുടിചൂടി നിൽക്കുന്ന നാടാണ് മൗസിന്‍റാം. മേഘങ്ങളുടെ വീടായ മേഘാലയയിലെ മാത്ര മല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും നനവാർന്ന ഇടങ്ങളിലൊന്നായി അറിയപ്പെടുന്ന മൗസിന്‍റാം ശരീരത്തെ മാത്രമല്ല, മനസ്സിനെയും നനച്ച് കുളിപ്പിച്ചു വിടുന്ന സ്ഥലമാണ്. മേഘാലയയിലെ ഖാസി കുന്നുകളിൽ സമുദ്ര നിരപ്പിൽ നിന്നും 4,600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എപ്പോൾ വേണമെങ്കിലും മഴ പെയ്യാം. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയ ങ്ങളിൽ ഒരു മുന്നറിയിപ്പും തരാതെ കിടിലൻ മഴയായിരിക്കും ഇവിടെ. ഒരു തുള്ളി പോലും മഴ ചാറാത്ത ദിവസങ്ങൾ ഇവിടുത്തുകാരുടെ ജീവിതത്തിൽ ഇല്ല എന്നു തന്നെ പറയാം. കോടയിൽ പുതച്ചെത്തുന്ന മഴയാണ് ഇവിടു ത്തെ പ്രത്യേകത.
മൗസിന്‍റാമിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന മഴയുടെ പേരിൽ മാത്രം മനസ്സിൽ കയറിക്കൂടിയ മറ്റൊരു ഇടമാണ് ചിറാപുഞ്ചി. ചിറാപുഞ്ചി എന്ന വാക്കിനർഥം ഓറഞ്ചുകളുടെ നാട് എന്നാണെങ്കിലും നിർത്താതെ പെയ്യുന്ന മഴ തന്നെയാണ് ഇവിടുത്തെ താരം. ഇവിടേക്കുള്ള യാത്ര തന്നെ അതിമനോഹരമാണ്. ഇപ്പോൾ വീണു പോകും എന്നു തോന്നിപ്പിക്കുന്ന ചെങ്കുത്തായയ പാതകളും ,കാടും , കൊക്കക ളും മലമടക്കും പിന്നെയും സഞ്ചരിച്ചാൽ കാണുന്ന പാടങ്ങളും .ജീവനുള്ള വേരുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന പാലങ്ങളും നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഗുഹകളും ഒക്കെയാണ് ഇവിടുത്തെ മറ്റ് ആകർഷണം
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
⭐മരുഭൂമിയിലെ കൊമ്പുള്ള അണലി⭐
👉മണലുകള്‍ക്കുള്ളില്‍ മണലോ , പാമ്പോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത കൊടീയ വിഷം ഉള്ളിലൊളിപ്പിച്ച മണല്‍ പാമ്പുകള്‍ ഉണ്ട്. അക്കൂട്ടത്തില്‍, (മൊറോക്കോ, മൗറിറ്റാനിയ, മാലി), കിഴക്ക് അൾജീരിയ, ടുണീഷ്യ, നൈജർ, ലിബിയ, ചാഡ് വഴി ഈജിപ്ത്, സുഡാൻ, എത്യോപ്യ, സൊമാലിയ) സിനായ് മുതൽ വടക്കൻ നെഗേവ് വരെ ,അറേബ്യൻ ഉപദ്വീപിൽ, യെമൻ, കുവൈറ്റ്, തെക്കുപടിഞ്ഞാറൻ സൗദി അറേബ്യ, ഖത്തറിലെ രാജ്യത്തിന്റെ ചില ഭാഗങ്ങൾ കാണപ്പെടുന്ന ഒരു വിഭാഗമാണ് സഹാറൻ കൊമ്പൻ അണലികൾ (Saharan horned viper ).
പൊതുവെ മണലിന്‍റെ നിറം തന്നെയായിരിക്കും ഇവയ്ക്കും. അതിനാല്‍ മരുഭൂമിയില്‍ വച്ച് ഇവയെ പെട്ടെന്ന് കണ്ടെത്തുകയും എളുപ്പമല്ല. അതേസമയം മണലില്‍ ഒളിച്ചിരിക്കാനും വിദഗ്ദരാണിവര്‍. മരുഭൂമിയിലെ കൊമ്പുള്ള അണലി എന്നും ഇവ അറിയപ്പെടുന്നു.
ഈ പാമ്പുകൾ വരണ്ടതും , മണൽ നിറഞ്ഞതുമായ പ്രദേശങ്ങളെയാണ് കൂടുതലായും ഇഷ്ടപ്പെടുന്നത്. കൂടാതെ പാറക്കെട്ടുകളും , പരുക്കൻ മണൽ പ്രദേശവും ഇവ ഇഷ്ടപ്പെടുന്നില്ല. കാരണം ഇവയ്ക്ക് ഒളിച്ചിരിക്കാനും ഇരയെ വേട്ടയാടാനും മണല്‍പരപ്പാണ് ഏറ്റവും ഉത്തമം. കണ്ണിന് തൊട്ടുമുകളിലായി ഉയർന്ന് നിൽക്കുന്ന രണ്ട് കൊമ്പുളോട് കൂടിയ ഇവ കാഴ്ചയിൽ തന്നെ ഭീകരരാണ്. വശങ്ങളില്‍ നിന്ന് വശങ്ങളിലേക്ക് തെന്നിനീങ്ങുന്നത് പോലെ സഞ്ചരിക്കുന്ന സഹാറൻ അണലികൾ പെട്ടെന്ന് ഇരകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് അവയെ കീഴ്പ്പെടുത്തുന്ന ആംബുഷ് പ്രിഡേറ്റർ ഗണത്തിൽപെട്ട ജീവികളാണ്.
മുന്നോട്ട് സഞ്ചരിക്കുമ്പോള്‍ മണലില്‍ നീങ്ങുന്നതിനാല്‍ ഇവയ്ക്ക് പെട്ടെന്ന് സഞ്ചരിക്കാന്‍ കഴിയില്ല. ഈ പ്രശ്നം പരിഹരി ക്കാനാണ് ഇവ ഇരുവശങ്ങളിലേ ക്കായി ഇഴഞ്ഞ് മുന്നോട്ട് നീങ്ങുന്നത്. ഇത്തരം നീക്കം ഇവയെ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്നു. ഇവയ്ക്ക് പറക്കാൻ കഴിയും എന്നുള്ള അവകാശ വാദങ്ങൾ ചില പ്രദേശ വാസികള്‍ പറയുന്നുണ്ടെങ്കിലും അത് വാസ്തവ രഹിതമാണന്നാണ് വിദഗ്ദർ പറയുന്നത്.
എലിയുടെ വർഗ്ഗത്തില്‍ പെട്ട ജീവികൾ, പല്ലികൾ, പക്ഷികൾ തുടങ്ങിയവയാണ് ഇവയു ടെ പ്രധാന ഇരകൾ. രാത്രികാലങ്ങ ളിലാണ് ഇവ പ്രധാനമായും ഇര തേടി ഇറങ്ങുന്നത്. ആ സമയങ്ങളിൽ ഇവ ഏറെ ദൂരം സഞ്ചരിക്കാ റുണ്ട്. മൃഗശാലകളിൽ ഇവ 18 വർഷം വരെ ജീവിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. പരമാവധി 85 സെന്‍റീമീറ്റർ വരെ നീളമുള്ളവ യാണ് ഈ അണലികൾ. ഇവയിലെ പെൺ അണലികൾക്കാണ് ആൺ അണലികളേക്കാൾ വലുപ്പ കൂടുതൽ.
ചില വിഭാഗങ്ങളിൽപ്പെട്ട പാമ്പുകൾക്ക് ഈ കൊമ്പുകൾ അത്ര പ്രകടമല്ല. ഈജിപ്തിൽ എൽ തോറിഷയെന്നും ലിബിയയിൽ ഉംഗോറോണെന്നും സഹാറൻ അണലികൾ അറിയപ്പെടുന്നു. പൊതുവെ വരണ്ട മണലുള്ള, പാറക്കെട്ടുകൾ കുറവുള്ള സ്ഥലങ്ങളിൽ വസിക്കാനാണ് ഇവയ്ക്ക് താൽപര്യം. മരുപ്പച്ചകൾക്ക് സമീപവും ഇവയെ സാധാരണയായി കാണപ്പെടാറുണ്ട്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉ഇന്ത്യയിൽ വർഷാവർഷം ചുരുങ്ങിയത് 2500 പേരെങ്കിലും കൊല്ലപ്പെടാറുണ്ട് എന്നാണ് കാലാവസ്ഥാവിഭാഗത്തിന്റെ ഏകദേശ കണക്ക്. അമേരിക്കയിൽ ഇത് വർഷത്തിൽ അൻപതും യുകെയിൽ ഇരുപതിൽ താഴെയുമാണ്. ഉത്തരേന്ത്യയിൽ ഇത്രയധികം പേർ വർഷാവർഷം ഇടിമിന്നലേറ്റ് മരിക്കുന്നതിന് പല കാരണങ്ങൾ ഉണ്ട്.
✨ഒന്നാമത്തെ കാരണം പാശ്ചാത്യ ലോകത്ത് നിലവിലുള്ള വളരെയധികം ആധുനികവൽക്ക രിക്കപ്പെട്ട മിന്നൽ മുന്നറിയിപ്പ് സംവിധാന ങ്ങളും, അവ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കുന്ന ജനങ്ങളുടെ ശീലവുമാണ്.
✨ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ ഉത്തരേന്ത്യയിലേക്കെത്തുന്ന മൺസൂൺ സീസൺ ആണ് ഇവിടങ്ങളിലെ മിന്നലിന് പ്രധാനകാരണം.അമേരിക്കയെക്കാൾ കൂടുതലായി ജനങ്ങൾ പാടത്തും പറമ്പിലു മൊക്കെയായി തൊഴിലെടുക്കുന്നുണ്ട് ഉത്തരേന്ത്യയിൽ എന്നതും മരണസംഖ്യ കൂടിയിരിക്കാൻ കാരണമാണ്.
✨ ഉത്തര ഇന്ത്യയിൽ പ്രത്യേകിച്ച് ബീഹാർ, ഉത്തർപ്രദേശ് എന്നിവയുടെ ഭൂപ്രകൃതിയാണ്. ഇവിടങ്ങളിൽ ഇടിമിന്നലുണ്ടാക്കുന്ന കുമുലസ്, കുമുലോനിംബസ് മേഘങ്ങൾക്ക് അടിഞ്ഞു കൂടാൻപറ്റിയ മലകൾ നിറഞ്ഞ ഭൂപ്രകൃതി യാണുള്ളത്. ഈ പ്രദേശങ്ങളിൽ എല്ലാം തന്നെ മിന്നൽ പ്രവചന സംവിധാനങ്ങൾ സ്ഥാപി ച്ചിട്ടുണ്ട്. അവയിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ പഠിച്ചാൽ കാലാവസ്ഥാ വിഭാഗത്തിന് ഇടിമിന്നലുകളെ 24 മണിക്കൂർ മുമ്പുതന്നെ പ്രവചിക്കാൻ സാധിക്കും. ഇങ്ങനെ ലഭിക്കുന്ന മുന്നറിയി പ്പുകൾ ദുരന്ത നിവാരണ അതോറിറ്റി സാധാരണ എസ്എംഎസ് വഴി ജനങ്ങളിലേക്ക് എത്തിക്കാറുണ്ട്. എന്നാൽ, പാടത്തും , പാരമ്പത്തുമൊക്കെ ജോലി ചെയ്യുന്ന പലർക്കും സ്വന്തമായി മൊബൈൽ ഫോൺ ഒന്നുമില്ലാത്തതും, ഇത്തരം മുന്നറിയിപ്പുകൾ നിരന്തരം വരാറുള്ളതും ഒക്കെ അവരെ ഇതിന്റെ സഹായം പ്രയോജനപ്പെടുത്തു ന്നതിൽ നിന്ന് തടയുന്നു.
✨ഗ്രാമങ്ങളിലാണ് മിന്നൽ കൂടുതലായി ഉണ്ടാകുന്നത്. തുറസ്സായ സ്ഥലങ്ങളിലെ ഈർപ്പം മിന്നലിനു കൂടുതൽ സാധ്യത ഉണ്ടാക്കുന്ന ഒന്നാണ്.
മൺസൂൺ വരുമ്പോഴേക്കും കൃഷിയിടങ്ങൾ ഞാറുനട്ട് തയ്യാറാക്കാൻ വേണ്ടിയാണ് കർഷകർ നേരിയ മഴ പൊടിയുന്ന സമയത്തും പടങ്ങളിലിറങ്ങി പണി ചെയ്യുന്നത്. അങ്ങനെ പാടത്ത് പണിചെയ്തുകൊണ്ട് നിൽക്കുന്നവർ ഇടിമിന്നലുണ്ടായാൽ മരണപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
സാമ്പത്തികനില വളരെ പരിതാപകരമായ ഉത്തരേന്ത്യയിലെ ജനങ്ങളിൽ ഭൂരിഭാഗ ത്തിനും ചെലവ് കഴിക്കാനുള്ള ഒരേയൊരു പ്രതീക്ഷ മൺസൂണിനെ ആശ്രയിച്ചുകൊണ്ടു ള്ള ഈ കൃഷി എന്നതിനാൽ ജനങ്ങൾക്ക് എത്രകണ്ട് ഈ മുന്നറിയിപ്പുകൾ നൽകിയാലും അവർ പാലിക്കാനാകും എന്ന കാര്യത്തിൽ സംശയമുണ്ട്.
ഇടിമിന്നൽ ഒറ്റയടിക്ക് വലിയ അളവിൽ വൈദ്യുതി നമ്മുടെ ശരീരത്തിലേക്ക് കടത്തിവിടും അത് നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തന താളം, കാർഡിയാക് റിഥം, തെറ്റിക്കുകയും ചെയ്യുന്നതാണ് മരണത്തിനുള്ള പ്രധാന കാരണം. ഷോക്ക് കാരണം അപസ്മാരബാധ വരികയോ, ശ്വാസംമുട്ട് അനുഭവപ്പെടുകയോ ഒക്കെ ചെയ്യാം. കടന്നുപോകുന്നിടങ്ങളിലൊക്കെ അത് പൊള്ളലും ഏൽപ്പിക്കും. അതും മരണത്തിന് കാരണമാകും.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
⭐നിങ്ങൾ വില്‍പ്പത്രം തയ്യാറാക്കിയിട്ടുണ്ടോ?⭐
👉ഒരാളുടെ മരണാനന്തരം അവരുടെ വീടും, വസ്തു വകകളും ആർക്കാണ് അവകാശപ്പെട്ടത് എന്ന് എഴുതി വയ്ക്കുന്ന രേഖയെ വില്‍പ്പത്രം എന്ന് വിളിക്കുന്നു. പ്രായപൂർത്തി ആയ ഓരോ ആൾക്കും വിൽപ്പത്രം തയ്യാറക്കി വയ്ക്കാം. വിൽപ്പത്രം ഇല്ലെങ്കിൽ
ബന്ധങ്ങൾ പൂർണ്ണമായും തകരാം. അതിനാൽ പ്രായപൂർത്തി ആയ ഓരോ ആളും ഒരു വിൽപത്രം തയ്യാറാക്കി വയ്ക്കുന്നത് നന്നായിരിക്കും.
നിങ്ങൾ വിദേശ മലയാളി ആണെങ്കിൽ, നിങ്ങൾക്ക് അവിടെ വീടോ, മറ്റു വസ്തു വകകളും ഉണ്ടെങ്കിൽ തീർച്ചയായും വിൽപ്പത്രം തയ്യാറാക്കി വയ്ക്കണം. ഓരോ രാജ്യത്തും ഓരോ നിയമങ്ങൾ ആണ്. വിൽപ്പത്രം ഇല്ലാത്ത അവസ്ഥയിൽ ചില രാജ്യങ്ങളിൽ നിങ്ങളുടെ സമ്പാദ്യം മുഴുവനായി ആ രാജ്യത്തെ law on intestacy അനുസരിച്ചായിരിക്കും എവിടെ പോകണം എന്ന് തീരുമാനിക്കുക. പ്രത്യേകിച്ചും മൈനർ ആയ കുട്ടികൾ ഉള്ളവർ, വിൽ തയ്യാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മൈനർ ആയ കുട്ടികൾ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം?
നിങ്ങൾക്കും, നിങ്ങളുടെ പങ്കാളിക്കും എന്തെങ്കിലും സംഭവിച്ചാൽ, കുട്ടികളെ ആര് നോക്കും എന്നൊക്കെ നേരത്തെതന്നെ കരുതി വയ്ക്കേണ്ടത് ആണ്. അവർ പ്രായ പൂർത്തി ആകുന്നത് വരെ അവരുടെ കാര്യങ്ങൾ നോക്കുവാൻ ആരാണ് ഉത്തരവാദിത്വപ്പെട്ടവർ എന്നൊക്ക രണ്ടു പേരും കൂടി ആലോചിച്ചു തീരുമാനിക്കുക. അപ്പൂപ്പൻ, അമ്മൂമ്മ ഇവരൊന്നും കുട്ടികൾ പ്രായപൂർത്തി ആവുന്ന വരെ ജീവിക്കും എന്ന് കരുതാൻ വയ്യ, പിന്നെയുള്ളത് സഹോദരങ്ങൾ ആണ്. നിങ്ങൾ കുട്ടികളുടെ അവകാശികളെ (Legal Guardian) തീരുമാനിക്കുമ്പോൾ അമ്മയുടെ ഭാഗത്തു നിന്നും ഒരാളും, അച്ഛന്റെ ഭാഗത്തു നിന്നും ഒരാളും വീതം ഉള്ളതാണ് ഏറ്റവും അഭികാമ്യം. അങ്ങിനെ എങ്കിൽ സ്വാർത്ഥ താത്പങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യതകൾ കുറവായിരിക്കും. രണ്ടു പേരും കൂടി തീരുമാനിച്ചാൽ മാത്രമേ കുട്ടികൾ പ്രായ പൂർത്തി ആകുന്നതിനും മുൻപേ വസ്തുക്കൾ വിൽക്കാൻ പറ്റൂ.
എന്തൊക്കെ ചെയ്യണം?
ആദ്യമായി നിങ്ങളുടെ സമ്പാദ്യം എന്തൊക്കെയെന്ന് എഴുതി വയ്ക്കുക. അവയുടെ അവകാശികളെ (Beneficiaries) തീരുമാനിക്കുക. കൃത്യമായി ഓരാ ആൾക്കുള്ളതും എത്രയെന്ന് കണക്കാക്കി എഴുതി വയ്ക്കുക.
പ്രായ പൂർത്തി ആകാത്ത കുട്ടികളുടെ Legal Guardian ആരാണ് എന്ന് കണ്ടെത്തി എഴുതി വയ്ക്കുക. കുട്ടികളുടെ അവകാശികളെ തീരുമാനിക്കുമ്പോൾ മുകളിൽ പറഞ്ഞ കാര്യം കൂടി ശ്രദ്ധിക്കുക. വിദേശത്തു താമസിക്കുന്നവർക്ക് വിൽ തനിയെ ഉണ്ടാക്കാം. അതിനുള്ള ധാരാളം ടെമ്പ്ലേറ്റ് കൾ (ഓരോ രാജ്യത്തിനും അനുയോജ്യം ആയവ) നെറ്റിൽ സെർച്ച് ചെയ്താൽ കിട്ടും. അല്ലെങ്കിൽ ഒരു സോളിസിറ്റർ, ലോയർ വഴി അധികം ചിലവില്ലാതെ ചെയ്യാവുന്ന കാര്യമേ ഉള്ളൂ (ഏകദേശം നൂറ് യൂറോ). ഇന്ത്യയിൽ വിൽപ്പത്രം എഴുതി, അത് രെജിസ്റ്റർ ചെയ്യണം എന്നില്ല. പക്ഷെ സാക്ഷികൾ വേണം. ആധാരം എഴുതുന്ന ആൾക്കാർ പരിചയത്തിൽ ഉണ്ടെങ്കിൽ അവർക്ക് ഇത് വളരെ എളുപ്പത്തിൽ ചെയ്യാവുന്നതേ ഉള്ളൂ.
നിങ്ങൾ ഏതു പ്രായത്തിൽ ഉള്ളവർ ആണെങ്കിലും ഒരു വിൽപ്പത്രം ഇല്ലെങ്കിൽ, അത് ഉണ്ടാക്കാൻ ഇന്ന് തന്നെ ശ്രമം തുടങ്ങിക്കൊള്ളൂ. പ്രത്യേകിച്ചും പ്രായം ആയവരും, പ്രായപൂർത്തി ആകാത്ത കുട്ടികൾ ഉള്ളവരും.
👉സ്ഥലങ്ങളുടെ നാമങ്ങളി ൽ അധികവും, പട്ടണങ്ങൾക്കും, നഗരങ്ങൾക്കുമെല്ലാം നദിയു ടെയോ, പർവതത്തിന്റെയോ, കാടിന്റെ യോ , കൃഷിയുടെയോ, സംസ്ക്കാരത്തിന്റെയോ, കണ്ടു പിടിച്ചതോ, മുമ്പ് ഭരിച്ചിരുന്നതോ ആയ ഒരു വ്യക്തിയുടെയോ പേരാണ്. നമ്മുടെ കൊച്ചു കേരളം തന്നെ കേരവൃക്ഷത്തിൽ (തെങ്ങ്) നിന്ന് വന്നതാണെന്നാണ് പ്രബലമായ അഭിപ്രായം.
വിസ്താരം, വിശാലത എന്നർത്ഥം വരുന്ന ആല വും (തമിഴ്) പുഴയും കൂടി ചേർന്ന് ആലപ്പുഴ യുണ്ടായി. ആദിവാസി മൂപ്പൻ തന്റെ മകളായ തങ്കമണിക്ക് സ്ത്രീധനമായി നൽകിയ സ്ഥല മാണ് ഇടുക്കിയിലെ തങ്കമണി. ബെർമുഡയുടെ പേര് കണ്ടുപിടിച്ച നാവികനായ ജുവാൻ ബെർമുഡസിൽ നിന്ന്. പെറു പ്രാദേശിക ഭരണാ ധികാരി ബിറുവിൽ നിന്നും. പേര് എന്തായാലും, അതിന്റെ നാമകരണത്തിന് പിന്നിൽ എല്ലായ് പ്പോഴും യുക്തിസഹമായ ഒരു വിശദീകരണ മുണ്ട്.
ലോകത്ത് ചില സ്ഥലങ്ങൾക്ക് അത്തരം വിചി ത്രവും, അസാധാരണവും, രസകരവുമായ ചില പേരുകൾ കൂടി .അമേരിക്കയിലെ ഒറഗ ണിൽ സ്ഥിതി ചെയ്യു ന്ന സ്ഥലമാണ് ബോറിങ്ങ് . വില്യം ഹാരിസൺ ബോറിങ്ങിൽ നിന്നാണ് പേര് ലഭി ച്ചത്. അമേരിക്കയിലെ അലാസ്കയി ൽ തീരെ ജനവാസം കുറഞ്ഞ ഒരു ചെറിയ പട്ടണമാണ് ചിക്കൻ. ഫ്രാൻസിലെ മറ്റൊരു സ്ഥലമായ കോണ്ടം സംഗമസ്ഥലം എന്നതിനെ സൂചിപ്പി ക്കുന്നു. യൂറോപ്യൻ രാജ്യമായ അയർല ന്റിലെ ഒരു ഗ്രാമമാണ് കിൽ. പള്ളി എന്നർത്ഥം വരുന്ന cill ൽ നിന്നാണ് ഈ പദം രൂപപ്പെട്ടത് എന്ന് പറയ പ്പെടുന്നു.ഇന്ത്യയിലെ ഹിമാച്ചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന Poo എന്ന സ്ഥലം ഇംഗ്ലീഷ് സംസാരി ക്കുന്ന ഒരു വ്യക്തി ഉറപ്പായും നെറ്റി ചുളിച്ചേക്കാം . പക്ഷേ, ഈ നാമം ടിബറ്റൻ ഭാഷയിൽ നിന്ന് വന്നതാവാം എന്ന് കരുതുന്നു .
👉ന്യൂഗിനിയയിലും തൊട്ടടുത്ത ദ്വീപുകളിലും വടക്കുകിഴക്കൻ ഓസ്ട്രേലിയയിലും കാണപ്പെടുന്ന പറക്കാനാകാത്ത കൂറ്റൻ പക്ഷിയാണ് കാസ്സോവാരി (Casuarius casuarius). ഇവ കൊടുങ്കാടുകളിൽ ഒളിച്ചുകഴിയുന്നു. തീറ്റ തേടുന്നതും കൂടുകൂട്ടുന്നതുമൊക്കെ കാട്ടിനകത്തുതന്നെയാണ്. ഈ പക്ഷികൾക്ക് ശരാശരി ഒന്നര മീറ്ററാണ് ഉയരം. കാലുകളിൽ നല്ല മൂർച്ചയുള്ള നഖങ്ങൾ ഇവയ്ക്കുണ്ട്. ശത്രുക്കളെ ഉപദ്രവിക്കാൻ ആ കാലുകൾ ഇവ വിദഗ്ധമായി ഉപയോഗിക്കുകയും ചെയ്യും. ലജ്ജാശീലരാണെങ്കിലും മനുഷ്യരെപ്പോലും ബലിഷ്ഠമായ നഖങ്ങളുള്ള കാലുകൊണ്ട് തൊഴിക്കുകയും പരിക്കുകൾ ഏല്പിക്കുകയും ചെയ്യാറുണ്ട്. തെക്കൻ കാസ്സോവാരി, വടക്കൻ കാസ്സോവാരി, മുണ്ടൻ കാസ്സോവാരി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഇനം കാസ്സോവാരികളെ കണ്ടുവരുന്നു. മണിക്കൂറിൽ അമ്പത് കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ കഴിയുന്ന ഇവയ്ക്ക് കടലിൽപ്പോലും നീന്താൻ കഴിയും. ഇലകളും പഴങ്ങളും പ്രാണികളുമാണ് കാസ്സോവാരികളുടെ പ്രധാന ആഹാരം. പൊതുവെ ഒറ്റയ്ക്ക് നടക്കാൻ ഇഷ്ടപ്പെടുന്നവയാണ് കാസ്സോവാരികൾ.
Читать полностью…👉ലോകത്തിലെ ഏറ്റവും ചെറിയ റെസ്റ്റോറന്റ് ഇറ്റലിയിലെ റൈറ്റിയിലെ ‘സോളോ പെർ ഡ്യൂ’ ആണ്. ഏറ്റവും സ്വകാര്യത ആഗ്രഹിക്കുന്നവ ർക്കും ബഹളങ്ങളില്ലാതെ തങ്ങളുടെ ഭക്ഷണം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇതി ലും മികച്ച ഒരിടം വേറെ കിട്ടാൻ സാധ്യത ഇല്ല. കാരണം ഇവിടെ ഒരു സമയം രണ്ടേ രണ്ടുപേർ ക്കേ ഭക്ഷണം വിളമ്പാൻ സാധിക്കുകയുള്ളൂ.
അതിന് കാരണം വേറൊന്നുമല്ല, അത് അത്ര യും ചെറുതാണ് എന്നത് തന്നെ. എന്നാൽ, ഇവിടെ ഭക്ഷണം കഴിക്കണമെങ്കിൽ കാശ് അൽപം ചെലവാക്കേണ്ടി വരും. ഒരു നേരം ഭക്ഷണം കഴിക്കണമെങ്കിൽ ഇവിടുത്തെ ഭക്ഷണത്തിന് 44000 രൂപ നൽകേണ്ടി വരും. അതിന്റെ ചെറിയ ഡൈനിംഗ് റൂം 500 ചതുരശ്ര അടിയിൽ താഴെയാണ്. അത് കൂടാതെ റോമി ന്റെ വടക്ക് ഭാഗത്തുള്ള വാക്കോൺ വില്ലേജിന് സമീപത്തായി സ്ഥിതി ചെയ്യുന്ന 20 -ാം നൂറ്റാണ്ടി ലെ കല്ലുകൊണ്ടുണ്ടാക്കിയ ഒരു മാളികയുടെ ഘടനയാണ് ഈ റെസ്റ്റോറന്റി ന്.രണ്ടുപേർക്ക് ഭക്ഷണത്തിന് 44000 രൂപ വാങ്ങിക്കണമെങ്കിൽ സംഗതി റെസ്റ്റോറന്റ് ചില്ലറക്കാരനല്ല . ക്ലാസി ലുക്കാണ് റെസ്റ്റോറന്റിന്. ഇനി, സോളോ പെർ ഡ്യൂ എന്ന പേര് കൊണ്ട് അർത്ഥമാക്കുന്നത് ‘ജസ്റ്റ് ഫോർ ടു’ എന്നാണ്. അതായത് വെറും രണ്ട് പേർക്ക് മാത്രമുള്ള റെസ്റ്റോറന്റ്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
എന്റെ കണ്ണുനീരാകരുത്, മുകുന്ദിന്റെ ധീരതയാകണം ലോകം കാണുന്നത്, മുകുന്ദ് ജീവിച്ചിരിക്കുന്നെങ്കില്‍ അശോകചക്ര വാങ്ങുന്നത് ഏറ്റവും അഭിമാനത്തോടെയായിരിക്കും, അതുതന്നെയേ ഞാനും ചെയ്തുള്ളൂ..'.2015ലെ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് തന്റെ ജീവിത പങ്കാളിയുടെ ധീരതയ്ക്ക് മരണാനന്തരം രാജ്യം നല്‍കിയ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര ഏറ്റുവാങ്ങിയശേഷം മലയാളികൂടിയായ ഇന്ദു റബേക്ക വര്‍ഗീസ് പറഞ്ഞ വാക്കുകളാണിത്.ഒരു തരത്തില്‍ തന്റെ ഭര്‍ത്താവിന് കൊടുത്ത വാക്ക് അക്ഷരം പ്രതി പാലിക്കുകയായിരുന്നു ഇന്ദു.
രാജ്യത്തിനു വേണ്ടിയുള്ള ഡ്യൂട്ടിക്കിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ കരയരുത് എന്നതായിരുന്നു മേജര്‍ മുകുന്ദ് ഭാര്യയോട് പലപ്പോഴും ആവശ്യപ്പെട്ടിരുന്നത്.അതാണ് പുരസ്‌കാര വേദിയില്‍ ഇന്ദു പാലിച്ചതും.അന്ന് ഒരുതുള്ളികണ്ണുനീര്‍ പൊടിക്കാതെ അഭിമാനത്തോടെ തലയയുര്‍ത്തി പിടിച്ച് ഇന്ദു ആ അശോകചക്ര തന്റെ മാറോട് അടുപ്പിച്ചു.അന്ന് ഇന്ദുകാണിച്ച ആത്മവിശ്വാസത്തിന് ഓരോ ഇന്ത്യക്കാരനും ഹൃദയം കൊണ്ടാണ് കൈയടിച്ചത്.
മേജര്‍ മുകുന്ദ് കാണിച്ച ധീരതയ്ക്കും രാജ്യത്തിന് നല്‍കിയ സംഭാവനയ്ക്കും ആദരമായി രാജ്യത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയായ അശോക ചക്ര നല്‍കിയാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്.2015-ലെ റിപ്പബ്ലിക്ക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തില്‍ മേജര്‍ മുകുന്ദിന്റെ ജീവിത പങ്കാളി ഇന്ദു റബേക്ക വര്‍ഗീസ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് അശോക ചക്ര സ്വീകരിച്ചു.
മേജര്‍ വരദരാജന്റെ ധീരതയെക്കുറിച്ച് ശിവ് അരൂരും രാഹുല്‍ സിംഗും രചിച്ച ഇന്ത്യാസ് മോസ്റ്റ് ഫിയര്‍ലെസ്: ട്രൂ സ്റ്റോറീസ് ഓഫ് മോഡേണ്‍ മിലിട്ടറി എന്ന പുസ്തക പരമ്പരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മുകുന്ദിന്റെ ജീവതം സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി അമരനെന്ന പേരില്‍ വെള്ളിത്തരയിലെത്തിക്കുന്നത്.മുകുന്ദ് വരദരാജനായി ശിവകാര്‍ത്തികേയനെത്തുമ്പോള്‍ ഭാര്യ ഇന്ദുവായെത്തുന്നത് സായി പല്ലവിയാണ്. അമരന്‍ എന്നാല്‍ മരണമില്ലാത്തവന്‍''ഇതല്ലാതെ മറ്റേത് പേരാണ് ആ ധീര രക്തസാക്ഷിയുടെ ബയോപിക്കിന് യോജിക്കുക.
*മേജർ മുകുന്ദ് വരദരാജൻ റിയൽ അമരൻ.*
മേജർ മുകുന്ദ് വരദരാജൻ 1983 ഏപ്രിൽ 12 ന് കേരളത്തിലെ കോഴിക്കോട് ജില്ലയിൽ ആണ് ജനിച്ചത് . ശ്രീ ആർ വരദരാജൻ്റെയും ശ്രീമതി ഗീതയുടെയും മകനായ അദ്ദേഹം വളർന്നത് തമിഴ്‌നാട്ടിൽ ആണ് , ശ്വേത, നിത്യ എന്നിവർ ആയിരുന്നു അദ്ദേഹത്തിന്റെ സഹോദരങ്ങൾ. തമിഴ്‌നാട്ടിലെ ഏനാത്തൂരിലുള്ള ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വ മഹാവിദ്യാലയത്തിൽ നിന്ന് കൊമേഴ്‌സ് ബിരുദവും താംബരത്തെ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ജേണലിസത്തിൽ ഡിപ്ലോമയും നേടിയ മുകുന്ദ് മുത്തച്ഛന്റെയും രണ്ട് അമ്മാവന്മാരുടേയും പാത പിന്തുടർന്ന് സൈന്യത്തിൽ ചേരുകയാണ് ഉണ്ടായത്. 2005-ൽ കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ പാസായ ശേഷം സൈന്യത്തിൽ ചേരാൻ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ചെന്നൈയിലെ പ്രശസ്തമായ OTA (ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി) യിലേക്ക് മാറി.
2006-ൽ രാജ്പുത്താന റെജിമെൻ്റിൻ്റെ 22 രജ്പുത് ബറ്റാലിയനിലേക്ക് ലെഫ്റ്റനൻ്റായി അദ്ദേഹത്തെ നിയോഗിക്കുകയുമുണ്ടായി. ഇന്ത്യൻ മിലിട്ടറിയിലെ തന്നെ ധീരരായ സൈനികർക്കും അവരുടെ അനവധി നിരവധി യുദ്ധ വീര്യത്തിനും യുദ്ധ വിജയങ്ങൾക്കും പേരുകേട്ട കാലാൾപ്പട റെജിമെൻ്റാണ് രജപുത്തന റെജിമെന്റ്. 2006-ൽ മൂന്ന് വർഷത്തോളം സേവനമനുഷ്ഠിച്ച ശേഷം, 2009 ഓഗസ്റ്റ് 28-ന് അദ്ദേഹം തൻ്റെ ദീർഘകാല സുഹൃത്തായ ഇന്ദു റെബേക്ക വർഗീസിനെ വിവാഹം കഴിച്ചു, ദമ്പതികൾക്ക് 2011 മാർച്ച് 17-ന് ഒരു മകൾ ആശ്രേയ ജനിച്ചു. അദ്ദേഹം മധ്യപ്രദേശിലെ മോവിലുള്ള ഇൻഫൻട്രി സ്‌കൂളിൽ സേവനമനുഷ്ഠിച്ചു. ലെബനനിലെ യുഎൻ മിഷൻ്റെ ഭാഗവും ആയിരുന്നു. 2012 ഡിസംബറിൽ, കലാപ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ജമ്മു കാശ്മീരിൽ വിന്യസിച്ച 44 ആർആർ ബറ്റാലിയനൊപ്പം സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തെ നിയോഗിക്കുകയുണ്ടായി.
*ഓപ്പറേഷന്‍ ഖാസിപത്ര:
ആപ്പിള്‍ ടൗണിനെ ചുവപ്പിച്ച പകല്‍....!*
2014 കാലം..ആപ്പിള്‍ ടൗണ്‍ എന്നറിയപ്പെടുന്ന കശ്മീരിലെ ഷോപ്പിയാനില്‍ ഇന്ത്യയെ വെല്ലുവിളിക്കാനും കശ്മീരിനെ കൈപ്പിടിയിലാക്കാനും തീവ്രവാദികള്‍ ആയുധമേന്തി അതിര്‍ത്തി കടന്നെത്തിയ നാളുകള്‍.പ്രദേശവാസികളായ ജനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍, സൈനികര്‍ അങ്ങനെ തങ്ങളെ ചോദ്യം ചെയ്തവര്‍ക്കെല്ലാം തോക്ക് കൊണ്ട് മറുപടിനല്‍കി തീവ്രവാദികള്‍ ചോരയുടെ പുതിയ കണക്കുകള്‍ കശ്മീരില്‍ പടര്‍ത്തികൊണ്ടേയിരുന്നു.ഈ കാലത്താണ് രാഷ്ട്രീയ റൈഫിള്‍സ് റെജിമെന്റ് 44-മത് യൂണിറ്റിന്റെ ഭാഗമായി മേജര്‍ മുകുന്ദ് ഷോപിയാന്‍ ജില്ലയിലേക്ക് എത്തുന്നത്.ഷോപിയാനിലെ സവോറയിലായിരുന്നു ബറ്റാലിയന്റെ ആസ്ഥാനം.
കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ അമിത് സിങ്ങിന്റെ നേതൃത്വത്തില്‍ ഷോപിയാനെ കാക്കാന്‍ മേജര്‍ മുകുന്ദെത്തി.തീവ്രവാദികളില്‍ നിന്നുള്ള വെല്ലുവിളി ഇല്ലാതാക്കുക, പ്രദേശത്ത് സമാധാനജീവിതം പുന:സ്ഥാപിക്കുക എന്നതായിരുന്നു രാജ്യം ആ സൈനിക വിഭാഗത്തെ അന്ന് ഏല്‍പ്പിച്ച ദൗത്യം.പിന്നീടുള്ള ദിവസങ്ങളില്‍ നടന്ന വിവിധ ഓപ്പറേഷനുകളില്‍ തന്റെ ബുദ്ധിയും ധൈര്യവും കൊണ്ട് മേജര്‍ മുകുന്ദ് ശ്രദ്ധനേടി.ഒരുകൂട്ടം തീവ്രവാദികള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിഷ്‌കരുണം കൊലപ്പെടുത്തിയതിന്റെ പിറ്റേന്നാള്‍.കൃത്യമായി പറഞ്ഞാല്‍ 2014 ഏപ്രില്‍ 25.
ഷോപിയാനിലെ ക്വാസിപത്രി ഗ്രാമത്തിലെ ആപ്പിള്‍ തോട്ടങ്ങളിലൊന്നില്‍ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ അല്‍ത്താഫ് വാനിയടക്കും കൊടുഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ റൈഫിള്‍സ് റെജിമെന്റ് 44-ാമത് യൂണിറ്റ് വിന്യസിക്കപ്പെട്ടു.മേജന്‍ മുകുന്ദിനെ ടീം ലീഡാക്കി കമാന്‍ഡിങ് ഓഫീസര്‍ സൈനിക സംഘത്തെ പ്രദേശത്തേക്ക് അയച്ചു.തലേന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വധിച്ചതും സമാന തീവ്രവാദികളാണെന്ന വിവരവും അതിനകം ഇന്‍ലിജന്‍സ് കൈമാറിയിരുന്നു.30 മിനുട്ടിനകം മേജര്‍ മുകുന്ദും സംഘവും തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന ആപ്പിള്‍ തോട്ടത്തിലെ വീടിനരികിലെത്തി.
ആപ്പിള്‍തോട്ടത്തിലെ ഇരുനില വീട്ടിലും ഇരുവശത്തായുള്ള രണ്ട് ഔട്ട് ഹൗസുകളിലുമായാണ് തീവ്രവാദികള്‍ ഒളിച്ചത്.തന്റെ സംഘത്തെ രണ്ടുപേര്‍ വീതമുള്ള ടീമുകളാക്കി വീടിന്റെ വിവിധ ഭാഗങ്ങളിലേക്ക് മേജര്‍ മുകുന്ദ് വിന്യസിച്ചു.സൈന്യം വീട് വളഞ്ഞെന്ന് തിരിച്ചറിഞ്ഞ അല്‍ത്താഫ് വാനിയും സംഘവും വെടിയുതിര്‍ത്ത് സൈന്യത്തെ വെല്ലുവിളിക്കാന്‍ തുടങ്ങി.തിരിച്ചും സൈനികര്‍ വെടുയുതിര്‍ത്തു.ഒരുമണിക്കൂര്‍ ഈ വെടിവയ്പ്പ് നീണ്ടു.അടച്ചിട്ട വീടിന്റെ ഉള്ളില്‍ സുരക്ഷിതരായി നില്‍ക്കുന്ന ഭീകരരെ പുറത്തെത്തിക്കാന്‍ മറവില്‍ നിന്നുള്ള ആ വെടിവയ്പ്പ് ഗുണം ചെയ്യില്ലെന്ന് മേജര്‍ മുകുന്ദിന് അറിയാമായിരുന്നു.മേജര്‍ മുകുന്ദും സഹസൈനികനായ വിക്രം സിങ്ങും സൈനികരെ വെല്ലുവിളിച്ച് വീടിന്റെ പ്രധാനവാതിലിന് മുന്നിലേക്ക് കയറിവന്നു.
Knowledge of the day :(#ഒരു_ദിവസം_ഒരറിവെങ്കിലും)
ഡിസ്കവറി ചാനലിൻ്റെ അതിജീവന വിദഗ്ദനായ Ed stafford ആണ് ആദ്യമായി ആമസോൺ നദിയുടെ തുടക്കം മുതൽ ഒടുക്കം ( കടലിൽ ചേരുന്നയിടം ) വരെ മുഴുനീളം നടന്ന ആദ്യത്തെ മനുഷ്യൻ. ഒരു വർഷം എടുക്കുമെന്ന് വിചാരിച്ച യാത്ര 860 ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കിയത്.
വാൽക്കഷണം:
മുൻ ബ്രിട്ടീഷ് ക്യാപ്റ്റനായിരുന്ന ഇദ്ദേഹത്തിനെ ആമസോൺ ദൗത്യത്തിനിടയിൽ 2 തവണ കൊലപാതകക്കുറ്റം ചുമത്തി ഗോത്രവർഗ്ഗങ്ങൾ പിടികൂടി.ഏകദേശം അമ്പതിനായിരം കൊതുകുകടികൾ ഏറ്റുവാങ്ങിയ ഇദ്ദേഹം 18 അടി നീളമുള്ള മുതല, അനക്കോണ്ട പാമ്പുകൾ തുടങ്ങിയവയെ അതിജീവിച്ച് ,പിരാന മത്സ്യങ്ങളെ പിടികൂടി ഭക്ഷിച്ചു രണ്ടര വർഷത്തോടുത്ത സമയം കൊണ്ടാണ് സമുദ്രതീരത്തെത്തിച്ചേരുന്നത്.പ്രളയ സമയത്ത് നിറഞ്ഞു കവിഞ്ഞ്100 കിലോമീറ്റുകൾ വരെ വീതിയുണ്ടാകാറുള്ള ആമസോണിലെ പ്രളയം ഏകദേശം രണ്ടായിരം മൈലുകൾ ഇദ്ദേഹത്തിൻ്റെ യാത്ര ദീർഘിപ്പിച്ചു.
Credit: Dhanish Antony
👉മലപ്പുറത്തിന്റെ പൈതൃകവും ,ചരിത്ര ത്തിലേക്കും മിഴി തുറക്കുന്ന പൈതൃക മ്യൂസിയ മാണ് ചെമ്മാട്ടെ ഹജൂർ കച്ചേരി . ബ്രിട്ടിഷ് ഭരണകാലത്ത് അവരുടെ ആസ്ഥാനമായിരുന്ന ഇവിടം പുരാവസ്തു വകുപ്പ് ജില്ലാ പൈതൃക മ്യൂസിയമാക്കി മാറ്റി . അധിനിവേശ കാലത്ത് ഭരണ സിരാകേന്ദ്രവും , കോടതിയും , പോലീസ് സ്റ്റേഷനും, ജയിലുമൊക്കെയായി പ്രവർത്തി ച്ചിരുന്ന കെട്ടിടമാണ് ഹജൂർ കച്ചേരി .
ഒരു മണിക്കൂറിലേറെ സമയം ചെലവഴിക്കാ വുന്ന തരത്തിലാണ് മ്യൂസിയത്തിന്റെ സജ്ജീ കരണം. സാങ്കേതിക വിദ്യയുടെ സഹായത്തോ ടെയുള്ള ഡിജിറ്റൽ ചുമരുകൾ തയ്യാറാക്കി സന്ദർശകർക്ക് വിവരങ്ങൾ നൽകുന്നതിനുള്ള സംവിധാനം ഇവിടെ ഉണ്ട്. 1921ലെ മലബാർ സമരകാലത്ത് കൊല്ലപ്പെട്ട ബ്രിട്ടിഷ് പട്ടാളമേധാ വികളുടെ ശവക്കല്ലറ ഹജൂർ കച്ചേരി വളപ്പിൽ സംരക്ഷിച്ച് നിലനിർത്തിയിട്ടുണ്ട്. ഹജൂർ കച്ചേരി കെട്ടിടത്തിലെ ജയിലറകളും പഴമ നിലനിർത്തി സംരക്ഷിച്ചിട്ടുണ്ട്.
ജില്ലയിലെ വിവിധസ്ഥലങ്ങളിൽ നിന്നു പുരാവ സ്തു വകുപ്പ് കണ്ടെടുത്ത ചരിത്രരേഖകൾ, പഴയകാല ഉപകരണങ്ങൾ, ചെങ്കൽ ഗുഹക ളുടെയും , സംസ്കാരങ്ങളുടെയും ശേഷിപ്പു കൾ, മാമാങ്കം, മലബാർ സമരം, വാഗൺ ട്രാജഡി ദുരന്തം, തുടങ്ങിയവയുടെ ചരിത്രം മനസ്സിലാക്കുന്നതിനും ചരിത്രശേഷിപ്പുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സന്ദർശകർക്ക് കാണുന്നതിനും മ്യൂസിയത്തിൽ സൗകര്യങ്ങളുണ്ട്.കെട്ടിടത്തിൽ മുൻപ് താലൂക്ക് ഓഫിസ് ആണ് പ്രവർത്തിച്ചിരുന്നത്.
പ്രദർശന വസ്തുക്കൾക്കൊപ്പം ആധുനിക ദൃശ്യ, ശ്രവ്യ സംവിധാനങ്ങളും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.
(ചിത്രങ്ങൾക്ക് കടപ്പാട് : ജിജ്ഞാസ വാട്സ് ആപ്പ് ഗ്രൂപ്പ് അംഗം മുജീബ് ഇറമ്പത്തിൽ )
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉ഭാർഗവി നിലയം എന്ന സിനിമാ അഭിനയ ത്തോടെയാണ് പദ്മലാക്ഷൻ എന്ന് പേരുള്ള പപ്പു ചേട്ടൻ സിനിമാ രംഗത്തേക്ക് പ്രവേശി ക്കുന്നത്.ഭാർഗവി നിലയത്തിലെ കഥാപാത്ര ത്തിന്റെ പേരായ കുതിരവട്ടം പപ്പു എന്ന പേരിലാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത് .
കുമാർ വടിവേൽ നടരാജ എന്ന് ശരിക്കും പേരുള്ള വടി വേലുവിന് ആ പേര് ലഭിച്ചത് അദ്‌ദ്ദേഹത്തിൻ്റെ ആദ്യ ഹിറ്റ് എൻ രാസാവിൻ മകൻ എന്ന സിനിമയിലെ കഥാപാത്രത്തിന്റ പേരായ വടിവേലുവിൽ നിന്നാണ് .
കെന്നഡി എന്ന യഥാർത്ഥ പേരുള്ള വിക്രം മലയാളത്തിലെ ഹിറ്റ് സിനിമയായ കുണക്കിട്ട കോഴി തെലുഗിൽ അടല്ല മജാക എന്ന പേരിൽ റീമേക്ക് ചെയ്തപ്പോൾ അതിലെ വിക്രമിന്റെ റോളിന്റ പേരായ വിക്രം സ്വീകരിക്കുകയാ യിരുന്നു.
സരവണൻ എന്ന് പേരുള്ള സൂര്യയും ആദ്യത്തെ സിനിമ നേർക്കു നേർ സിനിമയിലെ കഥാപാത്ര ത്തിന്റ പേരായ സൂര്യ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.
⭐നൂറാൻ സഹോദരിമാർ⭐
👉ഇന്ത്യയിലെ ജലന്ധറിൽ നിന്നുള്ള ഒരു സൂഫി ആലാപന ജോഡിയാണ് നൂറൻ സഹോദരിമാർ - ജ്യോതി നൂറൻ, സുൽത്താന നൂറൻ. അവർ ഷാം ചൗരസ്യ ഘരാന ശാസ്ത്രീയ സംഗീതം അവതരി പ്പിക്കുന്നു.1970 കളിലെ സൂഫി ഗായകനായ സ്വാർൻ നൂറന്റെ മകനും , ബിബി നൂറന്റെ ചെറുമ കനുമായ ഉസ്താദ് ഗുൽഷൻ മിറാണ് സഹോ ദരിമാരെ കുട്ടിക്കാലം മുതൽ പരിശീലിപ്പിച്ചത്.
സുൽത്താന നൂറന് ഏഴും , ജ്യോതി നൂറാന് അഞ്ചും വയസ്സുള്ളപ്പോൾ, അവർ വീട്ടിൽ കളിക്കുകയും മുത്തശ്ശിയിൽ നിന്ന് 'കുള്ളി വിചോൻ നി യാർ ലാബ് ലായ്' എന്ന ബുല്ലേ ഷാ പാടുകയും ചെയ്യുമ്പോഴാണ് മിർ അവരുടെ കഴിവുകൾ കണ്ടെത്തിയത്. ഉപകരണങ്ങൾ ഉപയോഗിച്ച് പാടാൻ കഴിയുമോ എന്ന് മിർ അവരോട് ചോദിച്ചു. അവർ തബലയും , ഹാർമോണിയവും ഉപയോഗിച്ച് പ്രൊഫഷണ ലായി പാടിയതും തെറ്റിയില്ല. കനേഡിയൻ സംഗീത പ്രമോട്ടറായ ഇഖ്ബാൽ മഹൽ 2010-ൽ ഈ സഹോദരിമാരെ കണ്ടെത്തിയത് അവരുടെ വിജയത്തിൽ വലിയ പങ്കുവഹിച്ചു. 2013 ൽ അവർ ആദ്യമായി നകോദറിലെ ബാബ മുറാദ് ഷാ ദർഗയിൽ സംഗീതം അവതരിപ്പിച്ചു.
ആ രാത്രി മുതൽ അവർ വളരെ ജനപ്രിയരായി മാറി. അവരുടെ പല എന്ന ഗാനങ്ങളും യൂട്യൂബിൽ പിന്നീട് ഹിറ്റായിരുന്നു. അതിനു ശേഷം, "മേ യാർ ദ ദിവാന", "പതാഖ ഗുഡ്ഡി" തുടങ്ങിയ ഗാനങ്ങൾ ഇരുവരുടെയും ജനപ്രീതി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ബോളിവുഡ് സിനിമകളിലായി ഇവരുടെ പേരിൽ നിരവധി ഗാനങ്ങളുണ്ട്.ഇന്ത്യയിലെ എംടിവി ടാലന്റ് ഹണ്ട് സീരീസിലൂടെ എംടിവി സൗണ്ട് ട്രിപ്പിനിലൂടെയും അവരുടെ "തുങ് തുങ്" എന്ന ഗാനത്തിലൂടെയും പിന്നീട് എംടിവി അൺപ്ലഗ്ഡ്, കോക്ക് സ്റ്റുഡിയോ എന്നിവയി ലൂടെയും പ്രശസ്തരായി മാറി .2016ലും 2017ലും അവർ ധാക്ക ഇന്റർനാഷണൽ ഫോക്ക് ഫെസ്റ്റിൽ അവതരിപ്പിച്ചു.
2015 സെപ്തംബർ 2 -ന് അവർ തങ്ങളുടെ ആദ്യ ആൽബമായ യാർ ഗരിബൻ ഡാ പുറത്തിറക്കി . അതിൽ അഞ്ച് ട്രാക്കുകൾ അടങ്ങിയിരിക്കു ന്നു . അത് എംഎസ് റെക്കോർഡ്സ് നിർമ്മിച്ചു. 2017-ൽ, ചന്നോ കമ്ലി യാർ ദി എന്ന ചിത്രത്തിലെ "യാർ ദി ഗലി" എന്ന ഗാനത്തിന് പഞ്ചാബി ഫിലിംഫെയർ അവാർഡിന്റെ മികച്ച പിന്നണി ഗായിക അവാർഡ് അവർക്ക് ലഭിച്ചു. ക്രാസി തബ്ബാർ എന്ന ചിത്രത്തിലെ അവരുടെ "ബാജ്രെ ദി രാഖി" എന്ന ഗാനം 2018-ലെ ഫിലിംഫെയർ അവാർഡ് പഞ്ചാബി മികച്ച പിന്നണി ഗായികയ് ക്കുള്ള നോമിനേഷൻ നേടി. 2019-ലെ ദി സ്കൈ ഈസ് പിങ്ക്, 2022-ലെ ഡിസ്നിയുടെ ടിവി സീരീസായ മിസ്. മാർവൽ എന്നിവയിൽ അവതരിപ്പിച്ച "ഫോർ ഐഷ" എന്ന ചിത്രത്തി നായി സഹകരിച്ചു.
സംഗീതസംവിധായകൻ ഡി. ഇമ്മനുവേണ്ടി പായും പുലി (2015), ബോഗൻ (2017) തുടങ്ങിയ തമിഴ് സിനിമകളിൽ ജ്യോതി റെക്കോർഡ് ചെയ്തിട്ടുണ്ട്. 2014-ൽ സംഗീത സംവിധായകൻ എ.ആർ റഹ്മാനൊപ്പം ഹൈവേ എന്ന ചിത്രത്തി ലെ പതഖാ ഗുഡ്ഡി എന്ന ഗാനത്തിലൂടെയാണ് ബോളിവുഡിൽ ഇവർക്ക് ആദ്യ ബ്രേക്ക് ലഭിച്ചത്. സുൽത്താൻ, മിർസ്യ, ദംഗൽ, ജബ് ഹാരി മീറ്റ് സേജൽ, ഭാരത് എന്നിവ അവർ പാടിയ സിനിമകൾ ആണ്.
👉സാധാരണയായി ഒരു കൂറ്റൻ കല്ല് അല്ലെ ങ്കിൽ കോൺക്രീറ്റ് മതിലാണ് ബ്രേക്ക് വാട്ടർ . വളരെ കനത്ത തിരമാലകളിൽ നിന്നും നീണ്ട തീരത്തെ ഒഴുക്കിൽ നിന്നും സംരക്ഷിക്കുന്നതി നായി തീരപ്രദേശത്ത് നിർമ്മിക്കുന്നതാണ് ഇത്. തീരദേശ പരിപാലന നടപടിയുടെ ഭാഗമായാണ് ബ്രേക്ക് വാട്ടറിനെ കണക്കാക്കുന്നത്.
തീരത്ത് നേരിട്ട് നിർമ്മിക്കുന്ന കടൽഭിത്തിയിൽ നിന്ന് വ്യത്യസ്തമായി ഒരു ബ്രേക്ക്‌വാട്ടർ തീരത്തോട് ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത് . കൂടാതെ തീരത്ത് നിന്ന് കടലിലേക്ക് കുറച്ച് ദൂരം നീട്ടാൻ കഴിയും .അല്ലെങ്കിൽ വേർപെടുത്തിയ ബ്രേക്ക്‌വാട്ടറായി തീരത്തോട് ഘടിപ്പിക്കാൻ പോലും കഴിയില്ല. ഒരു ബ്രേക്ക്‌വാട്ടർ സാധാര ണയായി പാറകളിൽ നിന്നോ കോൺക്രീറ്റിൽ നിന്നോ നിർമ്മിച്ച് തീരത്തിന് സമാന്തരമായി സ്ഥിതി ചെയ്ത് തിരമാലയെ തീരത്തേക്ക് എത്തിക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നു .