csjkchnl | Unsorted

Telegram-канал csjkchnl - #ജിജ്ഞാസാ(JJSA)

3209

"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.

Subscribe to a channel

#ജിജ്ഞാസാ(JJSA)

Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
ക്രിസ്തുമതത്തിലെ 6 വിവിധ സഭകൾ തമ്മിൽ ജറുസലേമിലേയും, ബദ്ലഹേമിലേയും 9 വിശുദ്ധ സ്ഥലങ്ങളുടെ ഉടമസ്ഥത പങ്കിടുന്നതിലെ ധാരണ പ്രകാരം ജറുസലേമിലെ വിശുദ്ധ ശവകുടീരത്തിലെ പള്ളിയിൽ (Church of the Holy Sepulchre) തൽസ്ഥിതി (status quo ) തുടരുവാനും, പുനരുദ്ധാരണ, കൂട്ടിച്ചേർക്കലുകൾ, മാറ്റിമറിക്കലുകൾ ചെയ്യാതിരിക്കുവാനും ധാരണയുള്ളതിനാൽ രണ്ടാം നിരയിലുള്ള ജനാലയിൽ പതിനെട്ടാം നൂറ്റാണ്ടിൽ ചാരി വച്ചിരിക്കുന്ന ഏണി തൽസ്ഥിതിയിൽ തുടരുകയാണ് .
Credit : Dhanish Antony

Читать полностью…

#ജിജ്ഞാസാ(JJSA)

⭐നേപ്പാളിലെ ജീവിക്കുന്ന ദൈവങ്ങൾ : കുമാരികൾ⭐

👉ചിരിക്കാൻ പോലും അനുവാദമില്ലാത്ത പെൺകുഞ്ഞുങ്ങളുള്ള ഒരു നാടുണ്ട്. ആ വിശ്വാസത്തിനു പിന്നിലെ കാരണമാണ് വിചിത്രം. പെൺകുഞ്ഞുങ്ങളുടെ ചിരി സ്വർഗത്തിലേക്കുള്ള ക്ഷണമാണ്. അവൾ ആരെനോക്കി ചിരിച്ചാലും അധികം താമസമില്ലാതെ അയാൾ മരണപ്പെടും. കുട്ടിദൈവങ്ങൾക്ക് പേരുകേട്ട നേപ്പാളിലെ പെൺദൈവങ്ങൾക്കാണ് ചിരിമാഞ്ഞ മുഖവുമായി നടക്കുന്നത്.

കുമാരികൾ എന്നാണ് ഈ പെൺദൈവങ്ങൾ അറിയപ്പെടുന്നത്. രണ്ടു മുതൽ ആറു വയസുവരെയുള്ള പെൺകുഞ്ഞുങ്ങൾക്കു മാത്രമേ കുമാരികളാകാൻ അവകാശമുള്ളൂ. തലേജു എന്ന ദേവതയുടെ പ്രതിരൂപങ്ങളെന്നു വിശ്വസിക്കപ്പെടുന്ന പെൺകുഞ്ഞൾ ഋതുമതിയാവുന്നതോടെ അവരുടെ ദൈവീക ശക്തി നഷ്ടപ്പെടുമെന്നും കരുതപ്പെടുന്നു. പ്രധാനമായും നേവാരി സമുദായത്തിൽ നിന്നോ ഷാക്യാകുലത്തിൽ നിന്നോ ആണ് കുമാരികളാകാനുള്ള പെൺകുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുന്നത്.

കഠിനമായ നിഷ്ഠകളും , ആചാരങ്ങളുമാണ് കുമാരികളാവാൻ പോകുന്ന പെൺകുഞ്ഞു ങ്ങളെ കാത്തിരിക്കുന്നത്. കുമാരികളുടെ പാദം നിലത്തു സ്പർശിക്കാൻ പാടില്ല എന്നതാണ് അതിലൊരു വിശ്വാസം. പ്രധാനപ്പെട്ട ഉത്സവങ്ങൾക്കോ ആഘോഷങ്ങൾക്കോ മാത്രം പുറത്തിറങ്ങുന്ന കുമാരികളെ ചുമലിലേറ്റി യാണ് രഥത്തിലേക്ക് എഴുന്നള്ളിക്കുക. കുമാരികളാകുന്നതോടെ പുറംലോകവുമാ യുള്ള ഇവരുടെ ബന്ധം വിച്ഛേദിക്കപ്പെടുന്നു.

വിദ്യാഭ്യാസമുപേക്ഷിച്ച് ഉറ്റവരെയും ഉടയവരെ യും ഉപേക്ഷിച്ച് ഏകാന്തമായ ജീവിതം നയിക്കണം. ദേവിയുടെ പ്രതിരൂപമായി ഇവരെക്കരുതുന്നതിനാൽ നിത്യവും ഇവരെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യും. മത്സ്യം , മാംസം തുടങ്ങിയ ഭക്ഷണങ്ങളുപ യോഗിക്കാൻ പാടില്ല. കുമാരികളുമായി അടുത്തിടപഴകാൻ അനുവാദമുള്ളവരും ചിട്ടവട്ടങ്ങൾ കർശനമായി പാലിക്കണം. വിലക്കപ്പെട്ട ആഹാരങ്ങളോ , തുകലുപയോ ഗിച്ചുള്ള സാധനങ്ങളോ ഉപയോഗിക്കാൻ ഇവർക്കും അനുവാദമില്ല.

ദേവീ സങ്കൽപത്തിലുള്ള കുമാരിമാരുടെ ദർശനം പുണ്യമാണെന്നാണ് ഇവരുടെ വിശ്വാസം. കുമാരിമാർ തങ്ങളെ നോക്കുന്നതു തന്നെ ഒരു അനുഗ്രഹമാണെന്നു പറയുമ്പോഴും അവളുടെ ചിരിയെ ഭക്തർ ഭയക്കുന്നു.

കാഠ്മണ്ഡുവിലെ റോയല്‍ കുമാരികളെ ജീവിച്ചിരിക്കുന്ന ദേവതകളായിട്ടാണ് അറിയപ്പെടുന്നത്. ഓരോ സമുദായത്തിനും ഇവിടെ അവരുടേതായ കുമാരിമാരുണ്ട്. പല സമുദായങ്ങളിലും ഈ കുമാരി സമ്പ്രദായം നിലനിൽക്കുന്നുമുണ്ട്. നൂറ്റാണ്ട് തന്നെ പഴക്കമുള്ളതാണ് കാഠ്മണ്ഡുവിലെ ഈ കുമാരി സമ്പ്രദായം. ഇങ്ങനെ പെണ്‍കുഞ്ഞുങ്ങളെ ദേവതകളായി വാഴിക്കുന്നതിലൂടെ ഭാഗ്യം കടന്നുവരുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

ഹിന്ദുക്കളും , ബുദ്ധമത വിശ്വാസികളും ഈ കുമാരിമാരെ ആരാധിക്കുന്നു. ദൈവമായിത്ത ന്നെയാണ് ഇവരെ കാണുന്നതും. കന്യക എന്ന അര്‍ത്ഥത്തിലാണ് ഇവരെ കുമാരി എന്ന് വിളിക്കുന്നത്. കാളിയുടെയും തലേജുവിന്റെയും ശക്തി ഇവരില്‍ കുടിയിരിക്കുന്നുണ്ടെന്നാണ് വിശ്വാസം.

വീട്ടില്‍ നിന്നും മാറിയിട്ടാണ് ഇവരുടെ ജീവിതം. കുമാരിമാരുടെ ഭവനത്തില്‍ നിന്നും വല്ലപ്പോഴും മാത്രമാണ് ഇവര്‍ പുറത്തിറങ്ങുക. വീട്ടുകാര്‍ക്കു പോലും വല്ലപ്പോഴുമാണ് കുമാരിമാരെ കാണാനുള്ള അവസരമുണ്ടാവുക. എപ്പോഴും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇവര്‍ ധരിക്കുന്നത്. നെറ്റിയില്‍ ഒരു കണ്ണ് വരച്ചു ചേര്‍ത്തിട്ടുണ്ടാകും. പ്രധാനമന്ത്രിയും പ്രസി ഡണ്ടും വരെ ഇവരെ വണങ്ങുന്നു.
ജനാലയ്ക്കല്‍ നിന്നുപോലും കുമാരിയുടെ ദര്‍ശനം ഒന്നു കിട്ടാനായി കാത്തുനില്‍ക്കുന്ന വരുണ്ട്. കൂടുതല്‍ ഭാഗ്യമുള്ളവരും ഉന്നതരും കുമാരിയെ സന്ദര്‍ശിക്കുന്നു.

ഉന്നതരും , ബ്യൂറോക്രാറ്റുകളുമെല്ലാം ഈ ജീവിക്കുന്ന ദൈവങ്ങളുടെ അനുഗ്രഹത്തി നായി കാത്തുനില്‍ക്കാറുണ്ട്. അവരുടെ സന്ദര്‍ശനവേളയില്‍ കുമാരി എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. കാരണം, കുമാരിയുടെ ഓരോ പ്രവൃത്തികള്‍ക്കും ഗൗരവപൂര്‍ണമായ അര്‍ത്ഥമുണ്ടെന്നാണ് കരുതുന്നത്. ഉദാഹരണത്തിന്, കരയുകയോ ഉറക്കെ ചിരിക്കുകയോ ചെയ്താല്‍ സന്ദര്‍ശകന് ഗുരുതരമായ അസുഖം ബാധിക്കുകയോ മരണപ്പെടുകയോ ചെയ്യുമെന്ന് വിശ്വസിക്ക പ്പെടുന്നു. കുമാരി കണ്ണ് തിരുമ്മിയാല്‍ ആസന്നമരണമാണ് സന്ദർശകന് വരാനുള്ളത്. കുമാരി ഞെട്ടലോ , വിറയലോ പ്രകടിപ്പിച്ചാല്‍ സന്ദര്‍ശകന് തടവ് ഉണ്ടാകുമെന്നാണ് വിശ്വാസം. വഴിപാടുകളായി നല്‍കുന്ന ഭക്ഷണമെടുത്താല്‍ സാമ്പത്തികനഷ്ടമു ണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.

കുമാരിമാരെ തെരഞ്ഞെടുക്കുന്നതിലും ഒരുപാട് കടമ്പകള്‍ ഉണ്ട്. നിരവധി മാനദണ്ഡ ങ്ങള്‍ നോക്കിയാണ് ഇവരെ തെരഞ്ഞെടു ക്കുന്നത്. അഞ്ച് ബുദ്ധമത ബജ്രാചാര്യന്മാര്‍, പ്രധാന പുരോഹിതന്‍, കാളിയുടെ പുരോഹി തന്‍, ജ്യോതിഷി ഇവരെല്ലാവരും ചേര്‍ന്നാണ് കുമാരിയെ തെരഞ്ഞെടുക്കുക. പൂര്‍ണാരോ ഗ്യമുള്ള പെണ്‍കുട്ടികളെയാണ് കുമാരിമാ രാക്കുക. ശരീരത്തിലെവിടെയും മുറിവുകളോ , പാടുകളോ ഉണ്ടാവാന്‍ പാടില്ല. ആര്‍ത്തവമെ ത്തിയിട്ടില്ലാത്ത പെണ്‍കുഞ്ഞുങ്ങളായിരി ക്കണം. പല്ലുകളും നഷ്ടപ്പെട്ടിട്ടുണ്ടാവരുത്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉 2500 അടി ഉയരത്തിൽ വച്ച് എഞ്ചിൻ ഓഫാക്കി കൃത്യസ്ഥലത്ത് എയർക്രാഫ്റ്റ് ലാൻഡ് ചെയ്യിക്കുന്ന മത്സര രീതിയാണ് പൈലറ്റുമാരുടെ ധൈര്യം പരീക്ഷിക്കുന്ന വെല്ലുവിളി നിറഞ്ഞ മൊറേന്‍ സോൾനിയർ റാലി ട്രോഫി മത്സരം. റൺവേയിലെ നിശ്ചിത ഗ്രിഡിൽ വിമാനത്തിന്റെ ചക്രങ്ങൾ കൃത്യമായി സ്‌പർശിക്കണമെന്നതും നിബന്ധനയാണ്.

1963 മുതൽ നടക്കുന്ന ഈ മത്സരത്തിൽ
കൃത്യത, വൈദഗ്ധ്യം, സമ്മർദ്ദത്തിന് അടിമപ്പെടാതെ പ്രവർത്തിക്കാനുള്ള കഴിവ് എന്നിവ എഞ്ചിൻ ഓഫാക്കി വിമാനം ലാൻഡ് ചെയ്യുന്നതിന് ആവശ്യമാണ്. വ്യോമയാന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഇത്തരത്തിലുള്ള പ്രായോഗിക കഴിവുകള്‍ ആവശ്യമാണ്.

ന്യൂസീലന്‍ഡിലാണ് വെല്ലുവിളി നിറഞ്ഞ ഈ എയർക്രാഫ്റ്റ് പറത്തൽ മത്സരം നടക്കുന്നത് .
വാണിജ്യ പൈലറ്റ് ലൈസൻസിനായി പരിശീ ലനം നേടുന്നതിനുള്ള മികച്ച ഇടങ്ങളിൽ ഒന്നാണ് ന്യൂസീലൻഡ്. ഇവിടുത്തെ വ്യോമയാന പരിശീലനവും വളരെ മികച്ചതാണ്.

ന്യൂസീലന്‍ഡിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും , കാലാവസ്ഥയും വിദ്യാർഥികളെ ആത്മവിശ്വാസമുള്ള പൈലറ്റുമാരായി മാറാൻ സഹായിക്കുന്നു. നമ്മുടെ നാട്ടിൽ ടൂവിലർ, ഫോർവീലർ ലൈസൻസ് ഉള്ളത് പോലെയാണ് ന്യൂസീലൻഡിലുള്ളവർ പൈലറ്റ് ലൈസൻസ് സ്വന്തമാക്കുന്നത് .

മികച്ച രീതിയില്‍ പൈലറ്റ് പരിശീലനം ലഭ്യമാക്കുന്ന ഇടങ്ങളിൽ ഒന്നാണ് ന്യൂസീലൻഡ്. ന്യൂസീലൻഡിൽ മുപ്പതിൽ ഒരാൾക്ക് വീതം പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ഉണ്ടെന്നാണ് റിപ്പോർട്ട്. അതുപോലെ വീടുകളിലും എയർസ്ട്രിപ്പുകളുണ്ട്.

Читать полностью…

#ജിജ്ഞാസാ(JJSA)

സൂപ്പർ കംപ്യൂട്ടറുകളുടെ വരവോടെ സങ്കീർണമായ ഗണിത മാതൃകകൾ പോലും നിർധാരണം ചെയ്തെടുക്കുക എളുപ്പമായി. ഈ മാതൃകകളിലേക്കു നൽകുന്ന വിവരങ്ങളുടെ കൃത്യതയ്ക്കനുസരിച്ചാകും ഫലത്തിന്റെ പൂർണത. താപത്തിന്റെയോ, ആർദ്രതയുടെ യോ അളവെടുക്കുന്നതിൽ വരുന്ന ചെറിയ ഏറ്റക്കുറച്ചിലുകൾ പോലും അന്തിമഫലത്തെ വലുതായി ബാധിക്കും. ഹരിത ഗൃഹവാതക ങ്ങളും , സൂര്യപ്രകാശവുമെല്ലാം അന്തരീക്ഷത്തി ന്റെ സ്വഭാവത്തെ ബാധിക്കുന്നു. സങ്കീർണാവ സ്ഥയിലുള്ള അന്തരീക്ഷത്തിലെ ഓരോ ചെറു മാറ്റവും ഉൾക്കൊണ്ടാലേ പ്രവചനം കൃത്യമാകൂ. അതുകൊണ്ടു തന്നെ ക്രമമായാണ് പ്രവചനം സാധ്യമാകുക. ഒരു ദിവസത്തെ കാലാവസ്ഥ യാണ് അറിയേണ്ടതെന്നു കരുതുക. ഒറ്റയടിക്ക് ഒരു പ്രവചനം നടത്തുകയല്ല, മറിച്ച് ആ 24 മണിക്കൂറുകളെ ഏതാനും മിനിറ്റുകൾ വീതമുള്ള ഘട്ടങ്ങളായി തിരിച്ചു ക്രമമായാണ് പ്രവചനം നടത്തുക. സൂക്ഷ്മമായ മാറ്റങ്ങൾ പ്രതിഫലിക്കണമെങ്കിൽ ഇതു കൂടിയേ തീരൂ.

സമുദ്രങ്ങളും അന്തരീക്ഷവും നിരന്തരമായ പ്രതിപ്രവർത്തനത്തിലാണ്. നാം അനുഭവി ക്കുന്ന കാലാവസ്ഥാ സവിശേഷതകളെല്ലാം ഇതിന്റെ ഫലമാണ്. ഈ സങ്കീർണമായ പ്രതിപ്രവർത്തനത്തെ നിശ്ചിത സമയപരി ധിക്കുള്ളിൽ മനസ്സിലാക്കിയെടുക്കുകയെന്ന താണു പ്രധാനം. സമാഹരിച്ചെടുക്കുന്ന വിവരങ്ങളിലെ പാകപ്പിഴകളും അതു കംപ്യൂട്ടർ മാതൃകകളിലേക്കു പകരുന്നതിലുള്ള പരിമിതികളുമെല്ലാം കണക്കിലെടുത്തു വേണം കാലാവസ്ഥാ പ്രവചനത്തെ വിലയിരുത്താൻ. ‘മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയു ണ്ടെ’ന്നു കാലാവസ്ഥാ പ്രവചനത്തെ പരിഹസിക്കുമ്പോൾ ആളുകൾ മറന്നുപോകു ന്നതും ഈ സങ്കീർണതയെയാണ്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
1961 ൽ ക്യൂബയിൽ സാക്ഷരതാ പ്രചാരണം അതിൻറെ ഉച്ചസ്ഥായിയിൽ ആയിരുന്നപ്പോൾ ഫിഡൽ കാസ്ട്രോ വേനൽക്കാല സ്കൂൾ അവധി നേരത്തെ ആക്കുകയും പത്തു ലക്ഷത്തോളം വരുന്ന " സാക്ഷരതാ ഭടന്മാരെ " രാജ്യത്തിൻറെ ഉൾനാടൻ പ്രദേശങ്ങളിലേക്ക് ആളുകളെ പഠിപ്പിക്കുന്നതിനായി അയക്കുകയുണ്ടായി. പുതിയ സ്കൂളുകൾ നിർമ്മിക്കുക, ആളുകളെ എഴുതാനും, വായിക്കാനും പഠിപ്പിക്കുക ,സാക്ഷരത പകരുവാൻ തക്കവിധം ആളുകളെ പരിശീലിപ്പിക്കുക എന്നിവയായിരുന്നു ഇവരുടെ ചുമതലകൾ.(സ്വമനസാലെ ഇതിന് തയാറായ സ്കൂൾ വിദ്യാഭാസം പൂർത്തിയാക്കിയ മറ്റ് തൊഴിലുകൾ ചെയ്യുന്നവർ, വയസായവർ, സ്ക്കൂൾ അദ്ധ്യാപകർ, വേതനം നൽകി നിയമിക്കുന്ന വിദ്യാഭ്യാസമുള്ള ഫാക്ടറി തൊഴിലാളികൾ എന്നിവർ ചേർന്നതായിരുന്നു ഈ സംഘം ). വർഷാവസാനം ആയപ്പോഴേക്കും ഏഴു ലക്ഷത്തിൽപരം ക്യൂബൻ ആളുകൾ സാക്ഷരർ ആവുകയും ചെയ്തു.

വാൽക്കഷണം:1957 ൽ 80 % ആളുകൾ നിരക്ഷരരായിരുന്ന സ്ഥിതിയിൽ നിന്ന് 1962 ൽ 96 % സാക്ഷരരായ സ്ഥിതിയിലേക്കു മാറിയ ക്യൂബ ഇപ്പോൾ 99.8% സാക്ഷരതയെന്ന നേട്ടത്തോടെ ഏറ്റവും സാക്ഷരരായ 10 പത്തു രാജ്യങ്ങളിലൊന്നായി നിലകൊള്ളുന്നു.
(ഇന്ത്യയുടേത് 74%.)
മാനവിക വികസന സൂചികയിൽ( human development index )85 സ്ഥാനത്താണ് ക്യൂബ. (ഇന്ത്യ 134 മത് )
Credit: Dhanish Antony

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ആർമ്മാദിക്കുക എന്ന പദത്തിന് പിന്നിൽ?⭐

👉ആർമ്മാദിക്കുക എന്ന വാക്ക് അതിരുകടന്ന ആഹ്ലാദത്തെ / ആവേശം നിറഞ്ഞ ആഹ്ലാദത്തെ കാണിക്കാൻ ഉപയോഗിക്കുന്നു.

വലിയ കോലാഹലത്തിൽ ആഹ്ല‌ാദം നൃത്തം ചവിട്ടുക ആഹ്ല‌ാദം പങ്കുവെക്കുക അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക ആഘോഷ പ്രകമ്പനം എന്നൊക്കെ പറയാം.

ഈ ന്യൂജനറേഷൻ വാക്കിന് പിന്നിൽ ചരിത്രപരമായ ഒരു സംഭവം ഉണ്ട് .

Armada എന്നാൽ ചലിക്കുന്ന വസ്തുക്കളുടെ ഒരു വലിയ ശക്തി അല്ലെങ്കിൽ കൂട്ടം എന്നാണ്. Spanish armada എന്നാൽ സ്പാനിഷ് യുദ്ധക്കപ്പലുകളുടെ കൂട്ടം ആണ്.

സ്പാനിഷ് അർമാദ ഏകദേശം 450 വർഷങ്ങ ൾക്ക് മുൻപ് ഉണ്ടായിരുന്ന സ്പെയിനിന്റെ യുദ്ധക്കപ്പലുകളുടെ തന്ത്രപരമായ ഒരു ആക്രമണ രീതിയുമാണ്. ഏകദേശം 200റോളം വരുന്ന കപ്പലുകളും തോണികളും എല്ലാം സായുധരായ ചന്ദ്രക്കലയുടെ ആകൃതിയിൽ കടലിലൂടെ നീങ്ങും. ആ രൂപം നിലനിർത്തി ക്കൊണ്ടുള്ള നീക്കം പൊതുവെ ശത്രുക്കൾക്ക് തകർക്കാൻ പ്രായസമാണ്.

കുപ്രസിദ്ധനായ ഇംഗ്ലീഷ് രാജാവ് ഹെൻറി എട്ടാമന്റെ മകളായ ഇംഗ്ലണ്ടിലെ ഒന്നാം എലിസബത്ത് രാജ്ഞിയെ സ്പെയിൻ രാജാവായ ഫിലിപ്പ് രണ്ടാമന് വിവാഹം ചെയ്യാൻ എലിസബത്തിന്റെ ചേച്ചിയും , അന്നത്തെ രാജ്ഞിയുമായിരുന്ന ബ്ലഡി മേരി എന്നറിയ പ്പെടുന്ന ഒന്നാം മേരി രാജ്ഞി ഉടമ്പടി സ്ഥാപിച്ചു. അത് സ്പെയിനുമായി നല്ല ബന്ധം സ്ഥാപിക്കാ നുള്ള രാഷ്ട്രീയ നീക്കമായിരുന്നു.

പക്ഷെ മേരി മരിച്ച് എലിസബെത്ത് രാജ്ഞി ആയപ്പോൾ അവർ അച്ഛന്റെ പാത പിന്തുടർന്ന് പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരിയായതിനാൽ കത്തോലിക്ക ആയ ഫിലിപ്പിനെ വിവാഹം കഴിക്കാൻ വിസമ്മതിച്ചു.

എലിസബത്തിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് കീഴടക്കി കത്തോലിക്ക വിഭാഗത്തിന്റെ ശക്തി അവിടെ സ്ഥാപിക്കാൻ സ്പാനിഷ് രാജാവ് സ്പാനിഷ് അർമാദയെ അയച്ചു. തോൽപ്പി ക്കാൻ വളരെ പ്രയാസമുള്ള ഈ കപ്പൽ സമൂഹത്തെ എലിസബത്തിന്റെ താരതമ്യേന സംഖ്യയിൽ കുറഞ്ഞ യുദ്ധക്കപ്പലുകൾ തകർത്തു. അന്ന് വീശിയ കാറ്റും കോളും ആണ് അവർക്ക് തുണയായത്. കൂടാതെ ഡച്ച് വിപ്ലവകാരികളുടെ സഹായവും എലിസബ ത്തിന് കിട്ടി. ബാക്കി കപ്പലുകൾ എല്ലാം കല്ലിലും കടലിലും തകർന്നടിഞ്ഞു. നീന്തിത്തത്തി കരയിലെത്തിയ സ്പാനിഷ് യോദ്ധാക്കളെ അയർലണ്ടിലും സ്കോട്ട്ലൻഡിലും ഉള്ള സാധാരണക്കാർ അടിച്ചു കൊന്നു.

ഇന്നും സ്പാനിഷ് അർമാദ ഒരു വലിയ ഉത്സവമായി അയർലണ്ടുകാർ കൊണ്ടാടുന്നു. അത്രയ്ക്കും നിനച്ചിരിക്കാത്ത ആഹ്ലാദമായി രുന്നു സ്പാനിഷ് അർമാദയുടെ തകർച്ച അവർക്ക് നൽകിയത്. അത്രയ്ക്കും ശക്തിയു ള്ള തന്ത്രപരമായി നീങ്ങുന്ന കൂറ്റൻ കപ്പൽക്കൂട്ട ത്തെ തകർക്കാനായത് ദൈവസഹായമായി ജനങ്ങൾ കരുതുന്നു. ആ ആഹ്ലാദം ഇന്നും ഒരു ദേശീയ ഉത്സവമായി ആഘോഷിക്കുന്നത് നൂറ്റാണ്ടുകൾക്ക് ശേഷവും അവരുടെ അതിരില്ലാത്ത ആഹ്ലാദത്തെ കാണിക്കുന്നു.

ആ വാക്ക് അർമാദ അങ്ങനെ നമ്മൾ മലയാളികളും കടമെടുത്തു .

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉മലയാളിയായ ഒരു ജ്യോതിശാസ്ത്ര ജ്ഞനാണ് വൈനു ബാപ്പു . കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് അദ്ദേഹത്തിന്റെ ജനനം. അറിയപ്പെടുന്ന മുഴുവൻ പേര് മണാലി കല്ലാട്ട് വൈനു ബാപ്പു ( Manali Kallat Vainu Bappu). അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ (International Astronomical Union) പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭാരതീയനാണ് ഇദ്ദേഹം.

“ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫി സിക്സും” (Indian Institute of Astrophysics) “വൈനു ബാപ്പു ഒബ്സർ‌വേ‍റ്ററി” (Vainu Bappu Observatory)യും ഉൾപ്പെടെ ഇന്ത്യയിൽ നിരവധി ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ ഇദ്ദേഹം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 1970 ൽ ശാസ്ത്രജ്ഞർക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബഹുമതിയായ ഭട്നഗർ അവാർഡ് ലഭിച്ചു.

ഇദ്ദേഹത്തിന്റെ പേരിൽ ഒരു വാൽനക്ഷത്രവു മുണ്ട് “ബാപ്പു-ബോക്ക്-ന്യുക്രിക്ക് വാൽ‌ നക്ഷത്രം” (Bappu-Bock-Nukrik Comet). 1949-ൽ അമേരിക്കയിലെ ഹാർവാർഡിൽ (Harvard)ൽ വെച്ച് അദ്ദേഹം കണ്ടെത്തിയ വാൽനക്ഷത്ര മാണിത്. ഈ വാൽ നക്ഷത്രത്തിന്റെ യാത്രാ വഴിയും വിശദാശങ്ങളും ബാർട്ട് ജെ. ബോക്ക്, ഗോർഡതൻ ന്യുക്രിക്ക് എന്നീ ശാസ്ത്രജ്ഞ രാണ് തയ്യാറാക്കിയത്. ഇവരുടെ മൂവരുടേയും പേരിൽ നിന്നാണ് ബാപ്പു-ബോക്ക്-ന്യുക്രിക്ക് വാൽ നക്ഷത്രത്തിന് ആ പേര് കിട്ടിയത്. 1949 ൽ അസ്റ്റ്രോണൊമിക്കൽ സൊസൈറ്റി ഓഫ് പസിഫിക് (Astronomical Society of the Pacific) ഇതു മുൻ നിർത്തി അദ്ദേഹത്തിന് ഡൊൺഹൊ കോമറ്റ് മെഡൽ (Donhoe-Comet-Medal) സമ്മാനിച്ചു.

ഏഷ്യയിലെ ഏറ്റവും ശക്തമായ ടെലസ്കോ പ്പിന് അദ്ദേഹത്തിന്റെ സ്മരണാർഥം വൈനു ബാപ്പു ടെലസ്കോപ്പ് (Vainu Bappu Telescope) എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെ കീഴിലെ പ്രധാന വാനനിരീക്ഷണ കേന്ദ്രങ്ങളി ലൊന്നായ തമിഴ്നാട്ടിലെ കവലൂരിലെ “വൈനു ബാപ്പു ഒബ്സർ‌വേ‍റ്ററി” (Vainu Bappu Observatory) യിൽ ഈ ടെലസ്കോപ്പ് (2.3 മീറ്റർ) ഉപയോഗിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയാ യിരുന്ന രാജീവ് ഗാന്ധി 1986 ൽ ഈ ടെലസ്കോ പ്പ് ഉദ്ഘാടനം ചെയ്തു. 1971ൽ ഈ വാനനിരീ ക്ഷണ കേന്ദ്രത്തിന്റെ നിർമ്മാണത്തിന് ബാപ്പു തുടക്കം കുറിച്ചു.

ചില പ്രത്യേക തരം നക്ഷത്രങ്ങളുടെ പ്രകാശ തീവ്രതയും വർണ്ണ, കാന്തിക മാനങ്ങളും (Spectral features) തമ്മിൽ പൊരുത്തമുള്ള തായി വൈനു ബാപ്പുവും അദ്ദേഹത്തിന്റെ, അമേരിക്കക്കാരനായ സഹശാസ്ത്രജ്ഞൻ കോളിൻ സി. വിൽസണും (Olin Chaddock Wilson) മനസ്സിലാക്കി. പാലോമർ ഒബ്സർ‌വേ റ്ററിയിൽ (Palomar Observatory, California, U.S.A.)വെച്ച് നക്ഷത്രങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കെയാണ് 1957 ൽ ഇവർ ഈ സവിശേഷത കണ്ടെത്തിയത്. ഈ പ്രതിഭാസ ത്തിന് “ബാപ്പു-വില്സൻ പ്രഭാവം” (Wilson-Bappu effect) എന്ന പേരിൽ അംഗീകാരം കിട്ടി.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സീനിയർ റിസർച്ച് ഫെലോ ആയ ശേഷം പിന്നീട് ഉത്തർപ്രദേശിലെ നൈനിറ്റാൾ സ്റ്റേറ്റ് ഒബ്സർവേറ്ററിയിൽ വച്ച് ചൊവ്വാ ഗ്രഹത്തിലെ പൊടിക്കാറ്റ് കണ്ടെത്തി.

1927 ആഗസ്റ്റ്, 10 ന് മദ്രാസ് പ്രവിശ്യയുടെ ഭാഗമായ ഇന്നത്തെ തലശ്ശേരിയിൽ ഒരു മുസ്ലിം കുടുംബത്തിലാണ് ജനനം. മണാലി കുക്കുഴി (Manali Kukuzhi)യുടേയും , സുനന്ദ ബാപ്പു (Sunanna Bappu)വിന്റേയും ഒരേയൊരു മകനായിരുന്നു ഇദ്ദേഹം. ഹൈദരാബാദ് ‘നിസ്സാമിയ ഒബ്സർവേറ്ററി’ (Nizamiah Observatory, Hyderabad Andhra Pradesh)യിൽ അസിസ്റ്റന്റായിരുന്നു വേണുബാപ്പുവിന്റെ പിതാവ്. ഹൈദരാബാദിലെ പ്രാഥമിക വിദ്യാഭ്യാ സത്തിനു ശേഷം മദ്രാസ് യൂണിവേഴ്സിറ്റി (Madras University)യിൽ നിന്നും ബിരുദാനന്തര ബിരുദമെടുത്തു. 1949 ൽ അമേരിക്കയിലെ ഹാര്വാdർഡ് ഗ്രാഡ്യുവേറ്റ് സ്കൂൾ ഓഫ് ആസ്റ്റ്രോണൊമി (Harvard Graduate School of Astronomy)യിൽ നിന്നും പി.എച്ച്ഡി.യെടുത്തു. പിന്നീട് പാലോമർ ഒബ്സർവേറ്ററിയിൽ വാനനിരീക്ഷകനായി ചേർന്നു. മാഹി സ്വദേശിനിയായ യമുനയാണ് ഭാര്യ. ഇന്ത്യയിൽ തിരിച്ചെത്തിയ ബാപ്പു 1953 ൽ ഉത്തർപ്രദേ ശിലെ നൈനിറ്റാളി (ഇപ്പോൾ ഉത്തരഖണ്ഡ് സംസ്ഥാനം)ൽ ഒരു വാനനിരീക്ഷണ കേന്ദ്രം നിർമ്മിക്കുന്ന ജ്യോതിശാസ്ത്രജ്ഞരുടെ സംഘത്തലവനായി നിയമിതനായി. പിന്നീട് കൊടൈക്കനാൽ ഒബ്സർവേറ്ററിയിൽ ഡയറക്ടറായി. 1982 ഓഗസ്റ്റ് 19-നു ൽ ഇദ്ദേഹം മരണമടഞ്ഞു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് വൈ–ആര്‍ സാങ്കേതിക വിദ്യ?⭐

👉ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഹെഡ് ഫോൺ, സ്മാർട്ട് വാച്ച്, സ്മാർട്ട് റിംഗ് തുടങ്ങിയവയെല്ലാം പ്രവര്‍ത്തിക്കുന്നത് ബ്ലൂടൂത്ത് അടക്കമുള്ള വയർലെസ് ടെക്നോ ളജി ഉപയോഗിച്ചാണ്. ഇവ വഴിയുള്ള കമ്യൂണി ക്കേഷന്‍ നടക്കുന്നത് അന്തരീക്ഷത്തിലൂടെ യാണ് എന്നര്‍ഥം. അത് പക്ഷേ ആർക്കു വേണമെങ്കിലും ലഭ്യമാകും. സുരക്ഷിതം വയേര്‍ഡ് കമ്യൂണിക്കേഷന്‍ തന്നെയാണ്, പക്ഷേ ഇക്കാലത്ത് വയറുകള്‍ അഥവാ കേബിളുകള്‍ തൂക്കിയിട്ട് നടക്കാനാകില്ല. വയര്‍ലസിനും കേബിളിനും പകരം നമ്മുടെ ശരീരം തന്നെ ഒരു കണക്ടര്‍ ആയി മാറിയാലോ. അതാണ് വൈ.ആര്‍ (Wi R ) .

നമ്മുടെ ശരീരം തുടർച്ചയായി വൈദ്യുതി തരംഗങ്ങള്‍ നിർമ്മിക്കുകയും സംവേദനം ചെയ്യുകയും ചെയ്യുന്നു. ചിന്ത, കാഴ്ച, കേള്‍വി, ചലനം എല്ലാം ഇത്തരം സിഗ്നലുകളിലൂടെയാണ്. നമ്മുടെ തലച്ചോറിനെ ഒരു കമ്പ്യൂട്ടർ സിപിയു ആയി കാണുക. ആ സിപിയു ശരീരത്തെ മുഴുവൻ നിയന്ത്രിക്കുന്നത് വയർലെസ് ടെക്നോളജിയിലൂടെ അല്ല മറിച്ച്, നാഡീവ്യൂഹം എന്ന വയറുകളിലൂടെയാണ്. ഈ വയറുകൾ സുരക്ഷിതമായി ഉപയോഗപ്പെടുത്തുന്ന പുതിയ ടെക്നോളജി വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുകയാണ്. ശരീരത്തിലെ ഇലക്ട്രിക്കൽ സിഗ്നലുകൾക്കൊപ്പം ഡിജിറ്റൽ സിഗ്നലുകള്‍ കടത്തിവിടുന്ന ടെക്നോളജി. അമേരിക്കയിലെ ഇന്ത്യാന ആസ്ഥാനമായ ഇക്സാന എന്ന സ്റ്റാർട്ടപ്പാണ് ഇതിന് പിന്നിൽ.

അമേരിക്കയിലെ പെർഡ്യൂ സർവ്വകലാശാല അധ്യാപകനായിരുന്ന ശ്രേയസ് സെൻ എന്ന ഇന്ത്യക്കാരന്‍റെ തലയിൽ ഉദിച്ച ആശയമാണ് ഇക്സാന. ഇന്ത്യക്കാരായ അങ്കിക് സർക്കാർ, ഷോവൻ മൈതെ എന്നിവരാണ് സ്റ്റാർട്ടപ്പിന്‍റെ മറ്റ് അമരക്കാർ. സാംസങ് അടക്കമുള്ള കമ്പനികളാണ് സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. എട്ടുവർഷമായി നടക്കുന്ന പരീക്ഷണങ്ങൾ ഫലപ്രാപ്തി യിലേക്ക് എത്തുകയാണ്.

നിലവിലുള്ള ഉപകരണങ്ങളിൽ ഇക്സാന ചിപ്പുകൾ സ്ഥാപിച്ചാൽ വൈ.ആർ ലഭ്യമാക്കാം. ഹെഡ് ഫോൺ, സ്മാർട്ട് വാച്ച് തുടങ്ങിയ ഉപക രണങ്ങളിൽ ശരീരത്തിൽ നിന്ന് സിഗ്നൽ ശേഖ രിക്കാൻ ശേഷിയുള്ള പ്രതലം ഉൾപ്പെടുത്തി യാൽ മാത്രം മതി. ഉപകരണങ്ങളെ ഒരു യുഎസ് ബി കേബിൾ എങ്ങനെ ബന്ധിപ്പിക്കുന്നോ അതുപോലെതന്നെ ശരീരം ബന്ധിപ്പിക്കു ന്നു.

റേഡിയോ വേവ്സ് അടിസ്ഥാനമാക്കിയ വയർലെസ് ടെക്നോളജിയാണ് ഈ നൂറ്റാണ്ടിൽ നമ്മൾ ഏറ്റവുമധികം ഉപയോഗിക്കുന്നത്. അവയെക്കാൾ ആയിരം മടങ്ങ് സുരക്ഷിതവും, ശക്തവുമാണ് വയറുകള്‍. പുതിയ വൈ.ആർ ടെക്നോളജിയിൽ നമ്മുടെ ശരീരത്തെ വയറായി ഉപയോഗിക്കുന്നു, ഒരു കോപ്പർ വയറിന്‍റെ അത്ര ക്ഷമത ലഭിക്കില്ലെങ്കിലും, വയർലെസ് ടെക്നോളജിയെക്കാൾ കാര്യക്ഷമ മാണ്. മനുഷ്യ ശരീരത്തെ ഒരു നെറ്റ്‌വർക്ക് ആക്കുകയാണ് വൈ.ആർ. അതിന് മൂന്ന് നേട്ടങ്ങളുണ്ട്.
⚡1. ഡേറ്റ സുരക്ഷ.
⚡2. ബ്ലൂ ടൂത്തിനെക്കാൾ ഇരട്ടി വേഗം.
⚡3. ഉപകരണങ്ങൾക്കുവേണ്ട ഊർജ്ജത്തിന്‍റെ അളവ് കുറയ്ക്കല്‍.

അധികം ചാര്‍ജ് ചെയ്യേണ്ടെന്ന് ചുരുക്കം.

റേഡിയോ സിഗ്നൽ, വൈഫൈ, ബ്ലൂടൂത്ത്, പണം ഇടപാടിൽ ഉപയോഗിക്കുന്ന എൻ.എഫ് എന്നിവ നമുക്ക് പരിചിതമാണ്. പക്ഷേ ഇവയെല്ലാം വായുവിലൂടെയാണ് ബന്ധപ്പെടു ന്നത്. അതായത് ഈ ഉപകരണങ്ങൾ നമ്മുടെ വിവരങ്ങൾ അന്തരീക്ഷത്തിൽ നാലുപാടും തുറന്നു വിടുന്നു. എൻക്രിപ്ഷനിലൂടെ സുരക്ഷി തമാണെന്ന് അവകാശപ്പെടാമെങ്കിലും, വിദഗ്ധരായ ഹാക്കർമാർക്ക് ഇവയെല്ലാം തട്ടിയെടുക്കാം. കൂട്ടത്തിൽ ബ്ലൂടൂത്താണ് ഏറ്റവും സുരക്ഷ കുറഞ്ഞത്. നമ്മുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റ് മറ്റ് ഫോണുകളില്‍ കണക്ട് ആവുന്നത് പതിവാണ്. ഇനി വൈ.ആറിലേക്ക് വരുമ്പോൾ ഒരു വിവരവും അന്തരീക്ഷത്തി ലേക്ക് നൽകുന്നില്ല എന്നതാണ് പ്രത്യേകത. വിവരങ്ങൾ മുഴുവൻ നമ്മുടെ ശരീരത്തിലാണ്. നമ്മളെ ഒരാൾ സ്പർശിക്കാതെ ഈ വിവര ങ്ങൾ കൈമാറില്ല. ഇനി ആരെങ്കിലും നമ്മളെ ഹാക്ക് ചെയ്യുകയാണെങ്കിൽ, ശരീരത്തിൽ സ്പർശിക്കണം, അതുകൊണ്ട് ആരാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാനും ആകും.

നിലവിൽ നിർമ്മിച്ചിട്ടുള്ള വൈ.ആർ ചിപ്പിലൂടെ 6 എംബിപിഎസ് സ്പീഡ് ആണ് ലഭിക്കുന്നത്. അത് 20 വരെ ഉയർത്താനാകും. നമ്മൾ ഉപയോഗിക്കുന്ന ബ്ലൂടൂത്ത് സിസ്റ്റങ്ങളിൽ ശരാശരി രണ്ട് എംപിപിഎസ് ആണ് വേഗം. ഉപകരണങ്ങളുടെ ബാറ്ററി ലൈഫ് വൈ.ആർ ദീർഘിപ്പിക്കും. വൈഫൈ അടക്കമുള്ളവ അന്തരീക്ഷത്തിലേക്ക് വിവരങ്ങൾ നൽകുന്ന തിനാൽ കൂടുതൽ ഊർജ്ജം ആവശ്യമാണ്. എന്നാൽ നമ്മുടെ ശരീരത്തെ ഉപയോഗിക്കുന്ന വൈ ആറിന് കുറഞ്ഞ ഊർജ്ജമേ ആവശ്യ മുള്ളൂ. ഒപ്പം പേസ്മേക്കർ അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങള്‍ കൂടുതല്‍ കാലം ഉപയോഗിക്കാനും കഴിയും.

ഷെയ്ക്ക് ഹാൻഡുകൾ പോലും വിരളമാകുന്ന കാലത്ത് ഇനി വിവരങ്ങൾ കൈമാറാൻ മുട്ടി ഉരുമ്മി ഇരിക്കേണ്ട അവസ്ഥയാകുമോ. ഒപ്പം പരിചയമില്ലാത്തവരുടെ അടുത്തുപോലും പോകാത്ത സ്ഥിതിയിലേക്കും വൈ.ആർ നമ്മളെ എത്തിച്ചേക്കാം. വൈഡ് ഏരിയ നെറ്റ്‍വർക്ക്, ലോക്കൽ ഏരിയ നെറ്റ്‌വർക്ക്, എന്നിവയ്ക്കൊപ്പം ഇനിമുതൽ ബോഡി ഏരിയ നെറ്റ്‌വർക്കും ഉണ്ടാവുകയണ്. അവ സൃഷ്ടിക്കുന്ന ഗുണങ്ങളും ദോഷങ്ങളും കാത്തിരുന്നു തന്നെ അറിയണം

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

Читать полностью…

#ജിജ്ഞാസാ(JJSA)

Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
ലോകത്തിലെ ഏറ്റവും കൂടുതൽ വെള്ളി നിക്ഷേപം ഉള്ള ബോളിവിയിലെ Cerro Rico (സ്പാനിഷിൽ സമ്പന്ന പർവ്വതം എന്നർത്ഥം ) / Cerro Potosí /Sumaq Urqu പർവ്വതത്തിൽ പതിനാറാം നൂറ്റാണ്ട് മുതൽ ഇന്നുവരെ നടന്നുകൊണ്ടിരിക്കുന്ന ഖനന പ്രവർത്തനങ്ങൾക്കിടയിലായി ഏകദേശം എൺപത് ലക്ഷം ആളുകൾ മരണമടഞ്ഞുവെന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് മനുഷ്യരെ തിന്നുന്ന പർവതം എന്നും ഇതറിയപ്പെടുന്നു.

വാൽക്കഷണം: പതിനാറു മുതൽ പതിനെട്ടു നൂറ്റാണ്ടിനിടയിൽ ലോകത്തിൽ ഉദ്പാദിക്കപ്പെട്ട വെള്ളിയുടെ 80% ഇവിടെ നിന്നാണ് വന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോൾ ടിൻ,സിങ്ക് ആണ് കൂടുതലായി ഖനനം നടത്തുന്നത് . വളരെ മോശമായ സാഹചര്യമാണെങ്കിലും മറ്റു ജോലികൾ ഒന്നും ലഭിക്കുന്നില്ലാത്തതിനാൽ ഇന്നും ഇവിടെ 15000 ആളുകൾ ജോലി ചെയ്യുന്നുണ്ട്.
Credit: Dhanish Antony

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് മാഗ്നറ്റിക് ട്രാക് ലൈറ്റിങ്?⭐

👉ലൈറ്റിങ്ങിലെ പുതിയ ട്രെൻഡാണ് മാഗ്നറ്റിക് ട്രാക് ലൈറ്റിങ്.ഒരു ട്രാക്കും അതിൽ പല ലൈറ്റ് ഫിക്സ്ചറുകളും ചേർന്നതാണ് ഈ ലൈറ്റിങ്. ഫിക്സ്ചറുകൾ ട്രാക്കിലേക്ക് മാഗ്നറ്റ് ഉപയോ ഗിച്ച് എളുപ്പം വയ്ക്കാൻ സാധിക്കുന്നു എന്നതാ ണ് സവിശേഷത.

ഇതിലുള്ള ലൈറ്റുകൾ ആവശ്യാനുസരണം നീക്കാനും എടുത്തു മാറ്റി ഇഷ്ടാനുസരണം വയ്ക്കാനും സാധിക്കും. മാഗ്നറ്റിക് ട്രാക്കുകൾ തമ്മിൽ ബന്ധിപ്പിച്ച് ചതുരം, ‘L’, ‘U’, വൃത്തം, ഓവൽ തുടങ്ങി പല ആകൃതികൾ ഉണ്ടാക്കാൻ സാധിക്കും. പരമാവധി രണ്ട് മീറ്റർ നീളത്തിലാണ് ട്രാക്ക് വരുന്നത്. കണക്ടറുകൾ ഉപയോഗിച്ച് അതിലും നീളം കുറച്ചോ കൂട്ടിയോ നൽകാം.

മാഗ്നറ്റിക് എൽഇഡി ലൈറ്റ് വീടുകളിലേക്ക് വളരെ അനുയോജ്യമാണ്. ലിവിങ്, ഡൈനിങ്, അടുക്കള, കിടപ്പുമുറി തുടങ്ങി എവിടെയും വ്യത്യസ്തമായ ഡിസൈൻ പാറ്റേണുകളിൽ നൽകാം. ഇന്റീരിയറിന് മോഡേൺ, സ്റ്റൈലിഷ് ലുക്ക് നൽകാ ൻ ഇത് സഹായിക്കും.

മാഗ്നറ്റിക് റെയിൽ, മാഗ്നറ്റിക് ലൈറ്റിങ് ഫിക്സ്ചർ, ആക്സസറികൾ എന്നിവയാണ് ഇതിനായി വേണ്ടത്. സർഫസ്, റിസസ്ഡ്, കർവ്ഡ് എന്നിങ്ങനെ മൂന്ന് രീതിയില്‍ മാഗ്നറ്റിക് റെയിൽ ലഭിക്കും. ഫോൾസ് സീലിങ് ഉള്ളയിടങ്ങളിൽ റിസസ്ഡ് നൽകാം.

അല്ലാത്തയിടങ്ങളിൽ സർഫസ്/പെൻഡന്റ് എന്നിവ യോജിക്കും. സ്പോട്ട് ലൈറ്റ്, ലീനിയർ ലൈറ്റ്, ട്രാക്ക് സ്പോട്ട് ലൈറ്റ്, പെൻഡന്റ് ലൈറ്റ്, അഡ്ജസ്റ്റബിൾ ഫോൾഡിങ് സ്പോട്ട് ലൈറ്റ് തുടങ്ങി വ്യത്യസ്തങ്ങളായ മാഗ്നറ്റിക് ലൈറ്റുകൾ ലഭ്യമാണ്. കണക്ടർ പോലെയുള്ള സാമഗ്രികളാണ് ആക്സസറിയിൽ ഉൾപ്പെടുന്നത്.

ഫിക്സ്ചറുകളുടെ എണ്ണവും ട്രാക്കിന്റെ നീളവുമെല്ലാമനുസരിച്ചാണ് വില. സാധാരണ ലൈറ്റിങ്ങിനെ അപേക്ഷിച്ച് ചെലവ് കൂടുത ലാണ്. ഒരു ലൈറ്റിന് 500 രൂപ മുതൽ വരും.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഷാരൂഖ് ഖാന് ധാരാളം വീടുകളുണ്ടെങ്കിലും, ആളുകള്‍ക്ക് ഏറ്റവും പരിചിതം മന്നത്താണ്. ഷാരൂഖ് ഖാന്‍ തന്റെ സമ്പാദ്യമെല്ലാം ചെലവഴിച്ച് വാങ്ങിയ വീടാണ് മന്നത്ത്. മുംബൈയിലെ ഏറ്റവും ആഡംബരമേഖലയായ ബാന്ദ്രയിലാ ണിത്. മന്നത്ത് വാങ്ങിയതോടെ തന്റെ സമ്പാദ്യ മെല്ലാം തീര്‍ന്നിരുന്നുവെന്ന് ഷാരൂഖ് നേരത്തെ പല അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്റീരിയര്‍ ഡിസൈനിങ്ങിന് കൊടുക്കാന്‍ പണമില്ലാത്തതു കൊണ്ട്, ഷാരൂഖിന്റെ ഭാര്യ ഗൗരി തന്നെ ആ ജോലി ഏറ്റെടുക്കുകയായിരുന്നു.

ആറുനിലകളിലായിട്ടാണ് വീടുള്ളത്. ഒന്നില്‍ കൂടുതല്‍ ലിവിങ് ഏരിയ, കുട്ടികള്‍ക്കായുള്ള പ്ലേ റൂം, ജിംനേഷ്യം, ലൈബ്രറി, പേഴ്‌സണല്‍ ഓഡിറ്റോറിയം, തിയേറ്റര്‍, സ്വകാര്യ ബാര്‍, എലിവേറ്ററുകള്‍...ഇങ്ങനെ ഒട്ടനവധി സൗകര്യ ങ്ങളുമുണ്ട് ഈ വീട്ടില്‍. ലോകത്തെമ്പാ ടുമുള്ള കൗതുകവസ്തുക്കളും കലാവസ്തുക്ക ളും കൊണ്ട് വീടിനകം അലങ്കരിച്ചിരിക്കുകയാണ്.

വീടിന്റെ നെയിംപ്ലേറ്റ് പോലും വ്യത്യസ്തമാണ്. ഗ്ലാസ് ക്രിസ്റ്റലുകള്‍ ഉപയോഗിച്ചുള്ള മെറ്റീരിയ ലാണ് നെയിംപ്ലേറ്റിനായി തിരഞ്ഞെടുത്തത്. വജ്രവും പതിപ്പിച്ചിട്ടുണ്ട്. ഇതിനുമാത്രമുള്ള ചെലവ് ഏകദേശം 25 ലക്ഷം രൂപയാണ്.

ഈ വീടിനുമുന്നില്‍ എപ്പോഴും ആള്‍ക്കൂട്ടത്തെ കാണാം. ഷാരൂഖ് ഖാനെ ഒരു നോക്കുകാണാ നായി കാത്തുനില്‍ക്കുന്നവര്‍. വിശേഷദിവസ ങ്ങളില്‍ ഷാരൂഖ് വീടിന്റെ ടെറസില്‍ വന്ന് ആരാധകരെ കാണാറുണ്ട്. മഴക്കാലത്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വീടുമുഴുവന്‍ മൂടും.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ന്യൂസീലൻഡിന്റെ ദേശീയചിഹ്നമാണ് കിവി (Apteryx) എന്ന പക്ഷി. നമ്മുടെ വളർത്തുകോഴിയുടെ വലുപ്പം മാത്രമേയുള്ളൂവെങ്കിലും കിവിയുടെ മുട്ടകൾ അവയുടെ ശരീരവലുപ്പത്തെ അപേക്ഷിച്ച് വളരെ വലിയവയാണ്. മഡഗാസ്കറിൽ ഉണ്ടായിരുന്നതും വംശനാശം സംഭവിച്ചതുമായ ആനപ്പക്ഷികളുമായി വളരെ സാദൃശ്യം കിവികൾക്കുണ്ടത്രേ. കണ്ടെത്തിയ അഞ്ച് സ്പീഷീസുകളും വംശനാശഭീഷണിയിലാണ്. വനനശീകരണമാണ് ഇവയുടെ വാസസ്ഥാനം നശിക്കാനുള്ള പ്രധാന കാരണം.
രാത്രി ഇരതേടുന്നവയും നാണംകുണുങ്ങികളുമാണ് കിവി. മൂക്ക് നീളമുള്ള കൊക്കിന്റെ അറ്റത്തായതുകൊണ്ട് കീടങ്ങളെയും പുഴുക്കളെയുമൊക്കെ കാണാതെ തന്നെ മണത്തറിയാൻ കഴിയും.

Читать полностью…

#ജിജ്ഞാസാ(JJSA)

👉 1860-കളിൽ ഇരുചക്രമുള്ള വാഹനത്തെ വിശേഷിപ്പിക്കാൻ ഫ്രാൻസുകാരാണ് 'ബൈസിക്കിൾ' എന്ന പദം കൊണ്ടുവന്നത്. അടുത്ത വർഷം ലണ്ടനിൽ നിന്നുള്ള ഡെനിസ് ജോൺസൺ ഒരു ഡ്രൈസിൻ വാങ്ങി കുറച്ച് മാറ്റിപ്പണിത് 'pedestrian curricle' എന്ന പേരിൽ പേറ്റന്റ് എടുത്തു. ഒപ്പം നൂറുകണക്കിന് സൈക്കിളുകൾ നിർമിച്ച് വിൽക്കാനും തുടങ്ങി. അതോടെ ഹോബി ഹോഴ്സ് (Hobby horse), ഡാൻഡി ഹോഴ്സ് (dandy horse) എന്നൊക്കെ യായി ആ വാഹനത്തിന്റെ വിളിപ്പേര്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ബെർട്രാൻഡ് റസ്സൽ തന്റെ തത്ത്വശാസ്ത്രത്തെ വിവരിക്കാനായി ഉപയോഗിച്ച ഒരു സാങ്കല്പിക ഉദാഹരണമാണ് റസ്സലിന്റെ ചായക്കപ്പ് എന്ന പ്രയോഗം. റസ്സലിന്റെ പ്രാപഞ്ചിക ചായക്കപ്പ് എന്നും ഇത് അറിയപ്പെടുന്നു. ഒരു വ്യക്തി ശാസ്ത്രീയമായ ഒരു അവകാശവാദം ഉന്നയിക്കുമ്പോൾ അതു തെളിയിക്കാനുള്ള ബാദ്ധ്യത അയാളിൽത്തന്നെ നിക്ഷിപ്തമായിരിക്കുന്നുവെന്നു കാണിക്കാനാണ് ഈ ഉദാഹരണം അദ്ദേഹം കൊണ്ടുവന്നത്. പ്രത്യേകിച്ച് മതത്തിന്റെ കാര്യത്തിൽ ഇത്തരം അവകാശവാദങ്ങൾ തെളിയിക്കാനുള്ള ബാദ്ധ്യതയിൽ നിന്നും ആ വ്യക്തി ഒഴിഞ്ഞുമാറാതെ അതു സ്വയം തെളിയിക്കണം എന്നതാണിതിനർഥം. റസ്സൽ എഴുതുന്നത്: താൻ ഒരു ചായക്കപ്പ് ഭൂമിക്കും ,സൂര്യനും ഇടയിൽ സൂര്യനു ചുറ്റും എവിടെയെങ്കിലും കറങ്ങുന്നതായി അവകാശപ്പെടുന്നുവെന്നിരിക്കട്ടെ. തന്നെ മറ്റുള്ളവർക്ക് തെറ്റെന്നു തെളിയിക്കാൻ കഴിയില്ല എന്നതുകൊണ്ട് അദ്ദേഹം പറയുന്നത് മറ്റുള്ളവർ വിശ്വസിക്കണം എന്നു പറയുന്നത് ബുദ്ധിക്കു നിരക്കുന്നതാണോ എന്നാണ്. ദൈവാസ്തിത്വ ചർച്ചകളിൽ റസ്സലിന്റെ ചായക്കപ്പ് ഇപ്പോഴും പലരും ഉപയോഗിച്ചു വരുന്നുണ്ട്.

1952 ൽ പ്രസിദ്ധീകരണത്തിന് തയ്യാറാക്കിയ ഈസ് ദേർ എ ഗോഡ് ? (ദൈവം ഉണ്ടോ?) എന്ന ലേഖനത്തിൽ റസ്സൽ എഴുതിയത് ഇപ്രകാരം ആണ് :
യാഥാസ്ഥിതിക വിശ്വാസികൾ പലരും അവരുടെ വിശ്വാസങ്ങൾ തെറ്റാണെന്നു തെളിയിക്കേണ്ടത് അത്തരം വിശ്വാസങ്ങളിൽ സംശയമുള്ളവർ തന്നെയാണ് എന്ന വാദം ഉന്നയിക്കാറുണ്ട്. ഇത് തീർച്ചയായും ഒരു തെറ്റായ ധാരണയാണ്. ഏറ്റവും ശക്തിയേറിയ ടെലസ്‌കോപ്പ് കൊണ്ടു പോലും കാണാൻ സാധിക്കാത്ത വിധം ചെറിയ ഒരു ചൈനീസ് ചായക്കോപ്പ ഒരു ഭ്രമണപഥത്തിൽ കൂടി ഭൂമിക്കും, സൂര്യനും ഇടയിൽ സൂര്യനെ വലംവെക്കുന്നു എന്ന് ഞാൻ പറയുകയാണെങ്കിൽ ആർക്കും അതു തെറ്റാണെന്നു തെളിയിക്കാൻ സാധിക്കില്ല. പക്ഷെ തെറ്റാണെന്നു തെളിയിക്കാൻ അസാധ്യമായിരിക്കുമ്പോഴും സാമാന്യ ബുദ്ധി കൊണ്ട് ആരും അതിനെ അംഗീകരിക്കില്ല എന്നു മാത്രമല്ല അതിനെ വിഡ്ഢിത്തമായി കണ്ടു തള്ളിക്കളയുകയും ചെയ്യും. എന്നാൽ ഇതേ ചായക്കോപ്പയെക്കുറിച്ച് പുരാതനമായ ഏതെങ്കിലും പുസ്തകങ്ങളിൽ പരാമർശിക്കുകയും അത് ഒരു പാവന സത്യമായി എല്ലാ ഞായറാഴ്ചകളിലും കുട്ടികളെ പഠിപ്പിക്കുകയും ചെയ്‌താൽ, അത്തരം ഒരു സംഗതിയെ സംശയത്തോടെ വീക്ഷിക്കുന്നത്‌ നിലവിലുള്ള വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയായി കണക്കാക്കപ്പെടുകയും അത്തരം ആളുകളെ മനഃശാസ്ത്രജ്ഞരുടെയോ, പുരോഹിതന്മാരുടെയോ മറ്റു ബന്ധപ്പെട്ടവരുടെയോ അടുത്ത് കൊണ്ടുപോയി പരിവർത്തനത്തിനു ശ്രമിക്കുകയും ചെയ്യും.
1958 ൽ റസ്സൽ തന്റെ ഉദാഹരണം തന്റെ നാസ്തിക കാഴ്ചപ്പാടിനുള്ള കാരണമായി സൂചിപ്പിച്ചു:ഞാൻ ഒരു ആജ്ഞേയവാദി ആയി ആണ് സ്വയം കണക്കാക്കുന്നത്, എന്നാൽ പ്രായോഗികമായ എല്ലാ അർത്ഥത്തിലും ഞാൻ ഒരു നിരീശ്വരവാദിയാണ്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ആഡംബരത്തിന്റെ അവസാനവാക്കാണ് ലോകത്തെ പല ഉല്ലാസ നൗകകളും. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളായ റൊമാൻ അബ്രമോവിച്ചിന്റേതാണ് ലോകത്തിലെ ഏറ്റവും വിലയുള്ള യോട്ടുകളിലൊന്ന്. 1.9 ബില്യൻ ഡോളര്‍ വില (ഏകദേശം 13000 കോടി) കണക്കാക്കുന്ന യോട്ടാണാണ് അബ്രമോവിച്ചിന്റെ എക്ലിപ്സ്.  രണ്ട് ഹെലി പാഡുകളും , 24 അതിഥി മുറികളും , ഒരു ഡിസ്‌കോ ഹാളും , രണ്ട് നീന്തല്‍കുളങ്ങളും നിരവധി സ്റ്റീംബാത് മുറികളും ഈ നൗകയിലുണ്ട്.

Читать полностью…

#ജിജ്ഞാസാ(JJSA)

ഇതിലെല്ലാം വിജയിച്ചുകഴിഞ്ഞാല്‍ അടുത്ത തായി അവരുടെ ശരീര ലക്ഷണങ്ങളാണ് പരിശോധിക്കുക. ആല്‍മരം പോലെ ശരീരമുള്ളവരായിരിക്കണം, പശുവിന്റേതു പോലെയാവണം കണ്‍പുരികങ്ങള്‍, ശംഖ് പോലെയുള്ള കഴുത്തായിരിക്കണം, സിംഹ ത്തിന്റേത് പോലെയാവണം നെഞ്ച്, ശബ്ദം മൃദുവും എന്നാല്‍ താറാവിന്റേതുപോലെ വ്യക്തവുമായിരിക്കണം. രാജാവിന്റെ അതേ ജാതകമായിരിക്കണം. ശാന്തയായവളും , ഭയമില്ലാത്തവളുമായിരിക്കണം, കറുത്ത നീളന്‍മുടിയും ഇരുണ്ട കണ്ണുകളുമായിരിക്ക ണം. ലോലവും മൃദുത്വമുള്ളതുമായ കൈകാലുകള്‍, തുടകള്‍ മാനിന്റേത് പോലെയാവണം തുടങ്ങി അതങ്ങനെ നീളുന്നു.

മുഖംമൂടി ധരിച്ച മനുഷ്യരെയോ , രക്തമോ കണ്ടാല്‍ ഈ പെണ്‍കുട്ടികള്‍ പേടിക്കരുത്. അതിനായി നേര്‍ച്ചകൊടുത്ത നിരവധി പോത്തുകളെ ഇവരെ കാണിക്കുന്നു. ഒപ്പം മുഖംമൂടി ധരിച്ച ആണുങ്ങള്‍ രക്തത്തിന്മേല്‍ നൃത്തം ചെയ്യുന്നതും കാണിക്കും. കുട്ടികള്‍ ഭയപ്പെടുന്നതായി തോന്നിയാല്‍ അവര്‍ കുമാരിയായിരിക്കാന്‍ അര്‍ഹയല്ലാതാവും. എന്നാല്‍, ധൈര്യത്തോടെ ഇരുന്നാല്‍ അവര്‍ കുമാരിയായി തെരഞ്ഞെടുക്കപ്പെടും. എട്ട് ദിവസങ്ങളുടെ വിവിധ ചടങ്ങുകള്‍ക്ക് ശേഷമാണ് കുമാരിയായി ഇവരെ അവരോ ധിക്കുന്നത്. ശരീരത്തിലെവിടെയെങ്കിലും മുറിവുണ്ടാവുകയോ രക്തം പൊടിയുകയോ ചെയ്താല്‍ പിന്നീടവര്‍ക്ക് കുമാരിയായി തുടരാ നാവില്ല. അതുപോലെ തന്നെ ആര്‍ത്തവ മുണ്ടാ യിത്തുടങ്ങിയാലും കുമാരിമാരായിരിക്കാ നാവി ല്ല. പകരം പുതിയ കുമാരിയെ തെരഞ്ഞെ
ടുക്കും.

വളരെ ചെറുപ്രായത്തിലാണ് കുമാരിയായി തെരഞ്ഞെടുക്കപ്പെടുന്നത്. കുമാരിയായി കഴിഞ്ഞാല്‍ പുതിയ കുമാരി വരുന്നതുവരെ അച്ഛന്റെയും അമ്മയുടെയും അടുത്തുനിന്ന് മാറി നില്‍ക്കണം. വളരെ ചെറുപ്രായത്തില്‍ തന്നെ ഇങ്ങനെ അച്ഛനും അമ്മയുമില്ലാതെ ജീവിച്ചു തുടങ്ങണം. എങ്കിലും മാതാപിതാക്കള്‍ മകള്‍ കുമാരിയാവുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ്. എപ്പോഴുമെപ്പോഴും മകളെ സന്ദര്‍ശിക്കാന്‍ ഇവര്‍ക്ക് അവകാശമില്ല. പ്രത്യേകഅവസരങ്ങളിലാണ് സന്ദര്‍ശനം അനുവദിക്കുക. വര്‍ഷത്തില്‍ 13 തവണയാണ് സന്ദര്‍ശനമനുവദിക്കുന്നത്.

കുമാരി ഭവനം എന്നാണ് കുമാരി താമസിക്കുന്ന വീടിനെ വിളിക്കുന്നത്. ആധുനികസൗകര്യങ്ങ ളോട് കൂടിയ പഴയ കൊട്ടാരമാണിത്. സമീപകാലം വരെ കുമാരിമാര്‍ക്ക് വിദ്യാഭ്യാസ ത്തിനുള്ള അവകാശമുണ്ടായിരുന്നില്ല. അതുപോലെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശവുമുണ്ടായിരുന്നില്ല. വിളക്കുകളും , മെഴുകുതിരികളും തെളിച്ചുവച്ച നാല് ചുമരുക ള്‍ക്കുള്ളിലായിരുന്നു അവരുടെ ജീവിതം. എന്നാല്‍, അടുത്തിടെയായി ഇതേച്ചൊല്ലി നടന്ന ചര്‍ച്ചയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരുടെയും സമ്മര്‍ദ്ദവും ഇതില്‍ മാറ്റങ്ങള്‍ വരുത്തി.

വിദ്യാഭ്യാസം നല്‍കാത്തത് കുമാരിമാരല്ലാതായി ക്കഴിഞ്ഞാല്‍ ഈ കുട്ടികളുടെ ജീവിതം ദുസ്സഹമാക്കുമെന്ന് അവര്‍ വാദിച്ചു. കുമാരി മാര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും പുസ്തകങ്ങളും മാസികകളും ലഭ്യമാക്കാനും ഇതുവഴി സാധ്യമായി. മാത്രവുമല്ല, ഇവരുടെ ജീവിതം സാധാരണ കുട്ടികളുടേത് പോലെയാവാനും ഇത് വഴിയൊരുക്കിയിട്ടുണ്ട്. ഓരോ സമുദായ ങ്ങള്‍ക്കും അവരുടേതായ കുമാരിമാരാണുള്ള ത്. മൂന്നുവയസാകുമ്പോള്‍ കുമാരിയായി എത്തിയ പെണ്‍കുട്ടികള്‍ വരെ ഇക്കൂട്ടത്തി ലുണ്ട്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

ഒറ്റയ്ക്ക് വിമാനത്തിൽ അറ്റ് ലാന്റിക്കിനെ മറികടന്ന ആദ്യ വ്യക്തിയാണ് ചാൾസ് ലിൻഡ് ബെർഗ്.1927 ലായിരുന്നു ഈ റെക്കോഡ്. 1919ൽ ക്യാപ്റ്റൻ ജോൺ അൽകോക്ക് ,ലഫ്റ്റനന്റ് ആർതർ വിറ്റൻ ബ്രൗൺ എന്നിവർ ഒരുമിച്ച് വിമാനത്തിൽ അറ്റ് ലാന്റിക്കിന് കുറുകെ സഞ്ചരിച്ചിരുന്നു.
കാലിഫോർണിയയിലെ റയാൻ എയർക്രാഫ്റ്റ് കമ്പനിയുടെ സഹായത്താലാണ് അദ്ദേഹം യാത്രക്കാരുങ്ങിയത്. കമ്പനിയുടെ സഹായത്തോടെ അദ്ദേഹം ഒരു മികച്ച ഒറ്റ എഞ്ചിൻ വിമാനം രൂപപ്പെടുത്തി.ഡൊണാൾഡ് ഹാൾ രൂപകൽപന ചെയ്ത വിമാനത്തിന് സ്പിരിറ്റ് ഓഫ് സെന്റ് ലൂയി എന്നായിരുന്നു പേര്.
1927 മെയ് 20ന് പുലർച്ചെ സെന്റ് ലൂയി പറന്നുയരാൻ തയ്യാറെടുത്തു. വിമാനത്തിലെ ഭാരം കഴിവതും കുറക്കാനായി ഒരു പാരച്യൂട്ട് പോലും ലിൻഡ്ബെർഗ് എടുത്തിരുന്നില്ല.മഴ മൂലം കുഴഞ്ഞുമറിഞ്ഞ റൺവേയിലൂടെ സെന്റ് ലൂയി പറന്നുയർന്നു.മുൻപിൽ നിവർത്തിയ ചാർട്ടും ഒരു വടക്കുനോക്കി യന്ത്രവും ഒരു പെരിസ്കോപ്പുമായിരുന്നു യാത്രയിൽ അദ്ദേഹത്തിന് സഹായത്തിനുണ്ടായിരുന്നത്. ന്യൂയോർക്കിൽ നിന്ന് പറന്നുയർന്ന സെന്റ് ലൂയി 33 മണിക്കൂറും 30 മിനിറ്റും നീണ്ട യാത്രക്കൊടുവിൽ പാരീസിൽ സുരക്ഷിതമായി നിലം തൊട്ടു.ആവേശം കൊണ്ട് ആർക്കുന്ന ജനക്കൂട്ടത്തിനു മുൻപിലേക്കാണ് ലിൻഡ്ബെർഗ് പറന്നിറങ്ങിയത്.നിത്യമായ പ്രസിദ്ധിയിലേക്കും.Vinoj Appukuttan.

Читать полностью…

#ജിജ്ഞാസാ(JJSA)

Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
അമേരിക്കൻ ഐക്യനാടുകൂടെ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരം (Strategic Petroleum Reserve) ടെക്സാസിലേയും ,ലൂയിസിയാനയിലേയും ഭൗമാന്തര പ്രകൃതിദത്ത ഉപ്പു നിലവറകളിലാണുള്ളത് .ഉയർന്ന താപനിലയിലും, മർദ്ദത്തിലും ഉപ്പ് പ്ലാസ്റ്റിക് പോലെ പ്രവർത്തിക്കുന്നതിനാൽ വിടവുകൾ നികത്തപ്പെടുകയും ,ചോർച്ച തടയുകയും ചെയ്യുന്നു. ഉപ്പ് നിലവറ അസംസ്കൃത എണ്ണയുമായി പ്രതിപ്രവർത്തിക്കുകയുമില്ല.

വാൽക്കഷണം: ഏകദേശം 714 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ ശേഖരിക്കുവാൻ അമേരിക്കൻ ഐക്യനാടുകൂടെ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരത്തിന് കഴിയും
Credit: Dhanish Antony

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്തുകൊണ്ടാണു കാലാവസ്ഥ കൃത്യമായി പ്രവചിക്കാനാകാത്തത്?⭐

👉 നമ്മുടെ നാട്ടിൽ പൊതുവെ ഓരോദിവസ ത്തെയും കാലാവസ്ഥാ പ്രവചനം എന്താണെന്ന് അറിഞ്ഞ് അതനുസരിച്ചു കാര്യങ്ങൾ ചെയ്യാറു ള്ള പതിവില്ല. എന്നാൽ പാശ്ചാത്യരാജ്യങ്ങളിൽ ആളുകൾ കാലാവസ്ഥാ പ്രവചനത്തെ കാര്യമായി ആശ്രയിക്കാറുണ്ട്. നമ്മുടേത് ഭൂമധ്യരേഖയോടു ചേർന്നുള്ള ട്രോപ്പിക്കൽ രാജ്യങ്ങളിലൊന്നാണ്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടത്തെ കാലാവസ്ഥ പ്രവചി ക്കുകയെന്നത് കൂടുതൽ സങ്കീർണ മാണ്.

ഇവിടെ നമുക്ക് ഏതാണ്ട് 5 ദിവസത്തിനപ്പുറ ത്തേ ക്കുള്ള കാലാവസ്ഥ ഉറപ്പോടെ പ്രവചി ക്കാനാവില്ല. എന്നാൽ ഇങ്ങനെയല്ലാത്ത പാശ്ചാത്യ രാജ്യങ്ങളിൽ കാലാവസ്ഥാ പ്രവചനത്തിന്റെ പരിധി 10 ദിവസത്തോളമാണ്. ഇതിനർഥം ഈ 10 ദിവസത്തിനുള്ളിലെ കാര്യങ്ങളെല്ലാം അച്ചട്ടായി പറയാമെന്നല്ല. ആ ദിവസപരിധിക്ക് അപ്പുറത്ത് അതു സാധ്യമാ കുക അതീവ ദുഷ്കരമെന്നാണു മനസ്സിലാ ക്കേണ്ടത്. 20 ഡിഗ്രി അക്ഷാംശത്തിനു വെളിയിൽ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലെ പ്രവചനങ്ങൾ യാഥാർഥ്യത്തോടു കൂടുതൽ അടുത്തുനിൽക്കും. അതുകൊണ്ട് അവിടത്തെ ജനങ്ങൾ കാലാവസ്ഥാ പ്രവചനത്തെ കൂടുതലായി ആശ്രയിക്കുന്ന പതിവുണ്ടായി.

മഴയും കൊടുങ്കാറ്റുമൊക്കെ പ്രവചിക്കുന്നതിനു പരമ്പരാഗത സമൂഹങ്ങൾക്ക് തങ്ങളുടേതായ രീതികളുണ്ടായിരുന്നു.അനുഭവനിരീക്ഷണങ്ങളിൽ നിന്ന് അവർ എത്തിച്ചേർന്ന തിരിച്ചറിവുകളാ യിരുന്നു അത്. പക്ഷികളുടെ പറക്കലും , ഇലകളിൽ വരുന്ന മാറ്റവും , എന്തിനു സൂര്യോദ യത്തിന്റെയും അസ്തമയത്തിന്റെയും നിറഭേദങ്ങളും , ചന്ദ്രനിലെ പ്രഭാവലയവും വരെ അവർക്കു കാലാവസ്ഥാ പ്രവചനത്തിനുള്ള സങ്കേതങ്ങളായി. കേരളത്തിലെ പഴമക്കാർ കാറ്റിൽ നിന്നു മഴയുടെ വരവ് എപ്പോഴെന്നു മനസ്സിലാക്കിയിരുന്നു. ഉദാഹരണത്തിനു വൃശ്ചികം ഒന്നിനു പകൽ പന്ത്രണ്ടിനു മുൻപാ ണു കാറ്റു വീശുന്നതെങ്കിൽ ഇടവം 15നു മുൻപേ മഴ തുടങ്ങുമെന്നും തുലാം മാസം ആദ്യം കാറ്റുണ്ടെങ്കിൽ മേടമാസം ആദ്യം തന്നെ മഴപെയ്യുമെന്നുമെല്ലാം അവർ കണക്കു കൂട്ടിയിരുന്നു.

നിരീക്ഷണോപകരണങ്ങൾ വന്നതോടെ കാലാവസ്ഥാ പ്രവചനം കൂടുതൽ ഫലം കാണാൻ തുടങ്ങി. അന്തരീക്ഷത്തെക്കുറിച്ചും , കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചും പുതിയ തിരിച്ചറിവുകളും കണ്ടെത്തലുകളും ഉണ്ടായതു കാലാവസ്ഥാ പ്രവചനത്തെ തുണച്ചു. കാറ്റിന്റെ വേഗം, ദിശ, മഴ, മർദം, താപം തുടങ്ങിയ ഘടകങ്ങളെയാണ് ഇതിനായി നിരീക്ഷിക്കു ന്നത്. ഇതോരോന്നും നിരീക്ഷിക്കാൻ വ്യത്യസ്തമായ ഉപകരണങ്ങളാണ് ഉപയോഗി ക്കുന്നത്. താപനിലയളക്കാൻ തെർമോമീറ്ററു കൾ, അന്തരീക്ഷമർദം അറിയാൻ ബാരോ മീറ്ററുകൾ, ആപേക്ഷിക ആർദ്രത കണ്ടെത്തു ന്നതിന് ഹൈഗ്രോ മീറ്റർ, കാറ്റിന്റെ വേഗമറി യാൻ അനിമോമീറ്റർ, കാറ്റിന്റെ ദിശ കണ്ടെ ത്താൻ വിൻഡ് വെയ്ൻ, മഴയുടെ തോതറിയാൻ മഴമാപിനി, കാലാവസ്ഥാ ബലൂണുകളിൽ പിടിപ്പിച്ച് മുകളിലേക്ക് അയയ്ക്കുന്ന റേഡിയോസോണ്ട്, പാരഷൂട്ടിൽ ഘടിപ്പിച്ച് താഴേക്കു വിടുന്ന ഡ്രോപ്സോണ്ട്, കടലിലെയും മറ്റും സ്ഥിതിവിവരങ്ങൾ അറിയാനുപയോഗി ക്കുന്ന വെതർബൂയിസ്, കാലാവസ്ഥാ ഉപഗ്രഹങ്ങൾ, കനത്ത കൊടുങ്കാറ്റുകളെയും മറ്റും നിരീക്ഷിക്കാനുള്ള ഡോപ്ലർ റഡാർ തുടങ്ങിയവയെല്ലാം ഇന്നുണ്ട്.

ഇങ്ങനെ പല ഉപകരണങ്ങളെ ഏകോപിപ്പി ക്കുന്ന സമഗ്രമായ സംവിധാനത്തെയാണ് കാലാവസ്ഥാ കേന്ദ്രം (Weather Station) എന്നു പറയുന്നത്. ഭൂമിയുടെ പലഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളിൽ നിന്നുള്ള വിവരങ്ങളുടെ വിശകലനത്തിലൂടെയാണ് കാലാവസ്ഥ പ്രവചിക്കുന്നത്.

‘ബ്യൂഫോർട്ട് സ്കെയിൽ’ ആവിഷ്കരിച്ച ഹൈഡ്രോഗ്രഫർ ഫ്രാൻസിസ് ബ്യൂഫോർട്ട്, അന്തരീക്ഷ വിജ്ഞാനീയത്തിൽ വിദഗ്ധനാ യിരുന്ന വൈസ് അഡ്മിറൽ റോബർട്ട് ഫിറ്റ്സ്റോയ് എന്നിവരാണ് കാലാവസ്ഥയെ ശാസ്ത്രീയമായി സമീപിക്കാനും ദൈനംദിന പ്രവചനം നടത്താനും തുടങ്ങിയത്. ടെലിഗ്രാഫ് നിലവിൽ വന്നതോടെ വിദൂരത്തു നിന്നു പോലും വേഗത്തിൽ വിവരങ്ങൾ ശേഖരിക്കാനായത് ഇതിനു വലിയ സഹായമായി. എന്നാൽ പരിമിതികളുടെ നടുവിലായിരുന്നു ഈ പ്രവചനങ്ങൾ. ശേഖരിക്കുന്ന വിവരങ്ങളിലെ പിഴവു തൊട്ട് പ്രവചനമാതൃകയുടെ പിഴവു വരെ ഫലത്തിൽ പ്രതിഫലിച്ചു. കൂടുതൽ വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്യാനുള്ള സംവിധാന ങ്ങൾ അക്കാലത്തില്ലായിരുന്നു. പലയിടങ്ങളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തി കാലാവസ്ഥാ ഭൂപടങ്ങൾ (Weather Maps) നിർമിച്ചത് പ്രവചനത്തിനു സഹായകമായി. ഓരോ പ്രദേശത്തെയും കാലാവസ്ഥയുടെ ക്രമങ്ങൾ മനസ്സിലാക്കാൻ ഇതിലൂടെ കഴിയുമായിരുന്നു. എന്നാൽ നോർവീജിയൻ ശാസ്ത്രജ്ഞനായ വിൽഹെം ബിയെക്നെസ് ഗണിത സമവാക്യങ്ങൾ ഉപയോഗിച്ച് കാലാവ സ്ഥ പ്രവചിക്കാമെന്ന ആശയം മുന്നോട്ടുവച്ചു. ഇതു പ്രായോഗികമാക്കാൻ ചില ഗവേഷകർ ശ്രമിച്ചെങ്കിലും പൂർണമായും വിജയിപ്പി ക്കാനായില്ല. എന്നാൽ 1950ൽ വലിയൊരു വഴിത്തിരിവുണ്ടായി. എനിയാക്(ENIAC) എന്ന കംപ്യൂട്ടർ ഉപയോഗിച്ച് സമവാക്യങ്ങൾ നിർധാരണം ചെയ്ത് കാലാവസ്ഥ പ്രവചിച്ചു. ജോൺ വൊൺ നോയിമൻ, ജ്യൂൾ ഗ്രിഗറി ചേർണി, റാനർ ഫ്യോർതൊഫ്ത് എന്നീ ശാസ്ത്രജ്ഞരാണ് ഇതു സാധ്യമാക്കിയത്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഇൻസ്റ്റയിലെ എല്ലാം റീലുകൾക്കും ഒരേ ക്വാളിറ്റിയായിരിക്കില്ല . ചില ഇൻസ്റ്റാ വീഡിയോ കൾക്ക് ക്വാളിറ്റി വളരെ കുറവായിരിക്കും . പഴയതോ , വലിയ പോപ്പുലാരിറ്റിയില്ലാത്തതോ ആയ വീഡിയോകളുടെ ക്വാളിറ്റിയാണ് ഇത്തരത്തിൽ ഇൻസ്റ്റഗ്രാം കുറയ്ക്കുന്നത്. കഴിയുന്നത്ര വീഡിയോകൾ മികച്ച ക്വാളിറ്റിയിൽ കാണിക്കാനാണ് ഇൻസ്റ്റാഗ്രാം പൊതുവെ ആഗ്രഹിക്കുന്നത്. എന്നാൽ ഏറെക്കാലമായി ആളുകൾ കാണാത്ത ഒരു വീഡിയോയാണേൽ അതിൻ്റെ വീഡിയോ ക്വാളിറ്റി കുറയ്ക്കും.

വീഡിയോയുടെ ആരംഭത്തിൽ മാത്രമായി രിക്കും ഏറെ കാഴ്ചക്കാരുണ്ടായിരുന്നിരിക്കുക എന്ന കാരണത്താലാണിത്. ആ വീഡിയോ വീണ്ടും ഏറെപ്പേർ കാണുകയാണേൽ താനെ ക്വാളിറ്റി ഉയരും .ഇൻസ്റ്റഗ്രാമിലെ പെർഫോമ ൻസ് മികച്ചതാക്കിയാൽ മാത്രം വീഡിയോ ക്വാളിറ്റി കൂട്ടാം എന്ന പ്രഖ്യാപനം അപഹാസ്യ മാണ് എന്ന് ഇതിനെ പലരും വിമർശിക്കാറു ണ്ട് .ക്വാളിറ്റിയിലല്ല കണ്ടൻറിൻ്റെ മേൻമയിലാണ് കാര്യമിരിക്കുന്നത് എന്നാണ് ഇൻസ്റ്റയുടെ മറുപടി .

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
പുരാതന ഈജിപ്തിൽ കരയുന്ന കുട്ടികളേയും, ശിശുക്കളേയും നിശബ്ദരാക്കുവാനായി "കറുപ്പ് " ഉപയോഗിക്കുമായിരുന്നു. വിക്ടോറിയൻ കാലഘട്ടത്തിൽ പോലും ഇത് നിലനിന്നിരുന്നു. തുടർച്ചയായി മയക്കുമരുന്നിനു വിധേയരാകുന്ന ശിശുക്കൾ ഭക്ഷണം കഴിക്കുവാൻ വിമുഖത കാണിക്കുകയും ,ചിലപ്പോൾ പട്ടിണിയായി മരിക്കുകയും ചെയ്യാറുണ്ടായിരുന്നു.
Credit: Dhanish Antony

Читать полностью…

#ജിജ്ഞാസാ(JJSA)

👉പഴങ്ങളിൽ ദഹനത്തിന് ആവശ്യമായിട്ടുള്ള ഒരുപാട് ഡയറ്ററി ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിനു മുൻപോ ശേഷമോ പഴങ്ങൾ കഴിക്കുന്നതിലൂടെ നമ്മുടെ ദഹനവും എളുപ്പമാവുന്നു. കൂടാതെ കോൺസ്റ്റിപേഷൻ പോലുള്ള പ്രശ്നങ്ങളിൽ നിന്നും സ്വാഭാവികമായി മുക്തി നൽകാനും ഈ ഫൈബറുകൾ സഹായിക്കുന്നു. എന്നാൽ പഴവർഗങ്ങൾ ജ്യൂസ് ആക്കി മാറ്റുന്നതിലൂടെ അതിലെ ഫൈബറുകൾ സ്വാഭാവികത നഷ്ടപ്പെട്ട് ഗ്രൈന്റ് ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ പഴം കഴിക്കുന്നത് കൊണ്ട് ശരീരത്തിനു ണ്ടാകുന്ന യഥാർത്ഥ ഗുണങ്ങൾ ജ്യൂസ് കഴിക്കുന്നതിലൂടെ ലഭിക്കുന്നില്ല. മാത്രമല്ല നമ്മൾ എല്ലാവരും തന്നെ ജ്യൂസ് ഉണ്ടാക്കു മ്പോൾ പഴത്തിൽ അടങ്ങിയിരിക്കുന്ന മധുരത്തിന് പുറമെ പഞ്ചസാര ചേർക്കുന്ന വരാണ്. ഇതും ശരീരത്തിനു ഗുണം ചെയ്യുന്നില്ല.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്തിനാണ് ക്ലാപ്പ്ബോർഡ് ഉപയോഗിക്കുന്നത് ?⭐

👉ഒരു സീനിന്റെ അല്ലെങ്കിൽ ടേക്കിന്റെ തുടക്കം കുറിക്കാൻ ഫിലിം, വീഡിയോ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഉപകരണമാണ് ക്ലാപ്പർ ബോർഡ്, സ്ലേറ്റ് അല്ലെങ്കിൽ ക്ലാപ്പ്ബോർഡ് .

ചതുരാകൃതിയിലുള്ള ഈ ബോർഡിൽ ഘടിപ്പിച്ചിരിക്കുന്ന ചലിക്കുന്ന ഭാഗത്തെ ക്ലാപ്പർ എന്ന് വിളിക്കുന്നു.നിർമ്മാണ കമ്പനിയുടെ പേര്, സീൻ നമ്പർ, ടേക്ക് നമ്പർ എന്നിങ്ങനെ ചിത്രീകരിക്കുന്ന സീനിനെക്കുറിച്ചുള്ള വിവരങ്ങളാണ് ബോർഡിൽ സാധാരണയായി പ്രദർശിപ്പിക്കുന്നത്. ഈ വിവരങ്ങൾ ബോർഡിൽ ചോക്ക് അല്ലെങ്കിൽ ഡ്രൈ-ഇറേസ് മാർക്കർ ഉപയോഗിച്ച് എഴുതിയിരിക്കുന്നു . അത് ക്യാമറയിൽ ദൃശ്യമാകും.

ക്ലാപ്പർബോർഡ് ഉപയോഗിക്കുമ്പോൾ അത് പ്രവർത്തിപ്പിക്കുന്ന ആൾ ക്യാമറയ്ക്ക് മുന്നിൽ ബോർഡ് പിടിച്ച് നമ്പറുകൾ വിളിച്ച് ദൃശ്യങ്ങൾ എടുക്കുന്നു. ക്ലാപ്സ്റ്റിക്ക് താഴെക്ക് കൊണ്ടു വരുമ്പോൾ ഒരു വലിയ "ക്ലാപ്പ്" ശബ്ദം പുറപ്പെടു വിക്കുന്നു. ഇതിനെ തുടർന്ന് ദൃശ്യ, ഓഡിയോ ക്യൂ സൃഷ്ടിക്കുന്നു .അത് ദൃശ്യത്തിന്റെ ഓഡിയോ, വീഡിയോ റെക്കോർഡിംഗുകൾ സമന്വയിപ്പിക്കാൻ സഹായിക്കുന്നു.

ഒരു സീനിന്റെ തുടക്കം കുറിക്കുന്നതിനൊപ്പം, പോസ്റ്റ്-പ്രൊഡക്ഷൻ എഡിറ്റിംഗിനുള്ള പ്രധാന വിവരങ്ങളും ക്ലാപ്പർബോർഡ് നൽകുന്നു. ക്ലാപ്പ് സൃഷ്‌ടിച്ച വിഷ്വൽ, ഓഡിയോ സൂചകങ്ങൾ ഓഡിയോ, വീഡിയോ റെക്കോർഡിംഗുകൾ കൃത്യമായി പൊരുത്തപ്പെടുത്താൻ എഡിറ്റർ മാരെ സഹായിക്കുന്നു .ഇത് എഡിറ്റിംഗ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന ഫേസ്ബുക്ക് ,വാട്സ്ആപ്പ് & ടെലഗ്രാം പേജ് സന്ദർശിക്കുക ⚡

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉വഴുതനങ്ങ കുടുംബത്തിലെ മനോഹരമായ ഫലമുണ്ടാവുന്ന ഒരു ചെടിയാണ് അഞ്ചുമുലച്ചി അല്ലെങ്കിൽ അഞ്ചുമുലച്ചി വഴുതന. തെക്കേ അമേരിക്കൻ വംശജനായ ഇതൊരു വിഷ സസ്യമാണ്. (ശാസ്ത്രീയനാമം: Solanum mammosum). Nipplefruit, Titty Fruit, Cow's Udder, Apple of Sodom, fox head എന്നെല്ലാം അറിയപ്പെ ടുന്ന അഞ്ചുമുലച്ചി ഒരു ഔഷധ സസ്യം കൂടിയാണ്. സംസ്കൃതനാമം ഗോമുഖ വർത്തകി. പഴത്തിന്റെ രൂപം കാരണം ഒരു ആകർഷകമായ ഉദ്യാനസസ്യമാണ്.

കേരളത്തിൽ പണ്ട് സുലഭമായി കണ്ടിരുന്ന ഒരു നാട്ടു ചെടിയായിരുന്നു അഞ്ചുമുലച്ചി. വഴുതന , തക്കാളി , ഉരുളക്കിഴങ്ങു വർഗ്ഗത്തിൽ പെട്ടതാണെങ്കിലും ഫലം പഴുത്താൽ ഭക്ഷ്യ യോഗ്യമല്ലാതാവുന്നു. steroidal glycoalkaloid ന്റെ സാന്നിധ്യമാണിതിന് കാരണം.

ലോകത്തു പലയിടത്തും ഈ സസ്യവും അതിലെ ഫലങ്ങളും നാട്ടു വൈദ്യത്തിൽ ഉപയോഗിക്കുന്നുണ്ട്. അത് പോലെ ചിലയിടങ്ങളിൽ സോപ്പ് നട്ട് പോലെ പതയുന്നതിനാൽ ഒരു ഡിറ്റര്ജന്റ് ആയി ഉപയോഗിക്കുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ തിമിംഗ ലങ്ങളാണ് ബെലൂഗ തിമിംഗലങ്ങൾ. അതേ പേരിലുള്ള ബെലൂഗ വിമാനമാവട്ടെ, ഏറ്റവും വലിപ്പമേറിയ വിമാനങ്ങളിലൊന്നും. കാഴ്ചയിലെ അമ്പരപ്പ് വിമാനത്തിനുള്ളില്‍ കയറിയാലും മാറില്ല. റോള്‍സ് റോയ്​സ് ട്രന്‍റ് 700 ടര്‍ബോ ഫാന്‍ എഞ്ചിനാണ് വിമാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.വാതിലുകളും പടുകൂറ്റന്‍ തന്നെ. 7.5 മീറ്റര്‍ ഉയരവും 8.1 മീറ്റര്‍ വീതിയുമാണ് വാതിലിന്‍റെ അളവ്. അതായത് ചില വിമാനങ്ങളെക്കാള്‍ വിസ്താരമുണ്ട് വാതിലിനെന്ന് ചുരുക്കം. 40–50 മെട്രിക് ടണ്‍ (40,000-50,000 ടണ്‍) ഭാരം വഹിക്കാനുള്ള ശേഷിയും വിമാനത്തിനുണ്ട്. കണ്ടാല്‍ ഒരു കൂറ്റന്‍ തിമിംഗലം.

അടുത്തെത്തിയാലോ പുഞ്ചിരിക്കുന്ന മുഖം, വശങ്ങളിലായി കണ്ണുകളും! വിമാനത്തിന്‍റെ ഭാഗങ്ങളും വലിയ അളവില്‍ ചരക്കെത്തിക്കു ന്നതിനുമായാണ് സാധാരണയായി ബെലൂഗ വിമാനം സര്‍വീസ് നടത്തുക.ഇത്തരത്തിലുള്ള ആറ് ബെലൂഗ വിമാനങ്ങളാണ് എയര്‍ബസിന്‍റെ പക്കല്‍ നിലവിലുള്ളത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉 സാധാരണ സ്റ്റീരിയോ സംവിധാനങ്ങളെക്കാൾ വ്യക്തതയോടു കൂടി ഓരോ ചെറിയ ശബ്ദവും ആസ്വദിക്കാൻ സാധിക്കും എന്നതാണ് ഹോം തിയറ്ററുകളുടെ പ്രത്യേകത.
ഹോം തിയറ്ററിലെ ഏറ്റവും പ്രധാനപ്പെട്ടതു ചാനലാണ്. പല വ്യത്യസ്തമായ ചാനലുകൾ ലഭ്യമാണ്. 2.1, 5.1, 7.1 എന്നിവ വിപണിയിലുണ്ട്. ഇതിൽ ആദ്യത്തെ അക്കം സ്പീക്കറുകളുടെ എണ്ണത്തെയാണു സൂചിപ്പിക്കുന്നത്. ‘.1’ എന്നതു സബ് വൂഫറിനെയും. സബ് വൂഫറുകൾ ഏറെ പ്രധാനപ്പെട്ടതാണ്. കുറഞ്ഞ ഫ്രീക്വൻസിയിലുള്ള എന്നാൽ വളരെ ശക്തമായ ശബ്ദങ്ങൾക്കു വേണ്ടിയുള്ളതാണിവ.

ഉദാഹരണത്തിനു ജാസ്, ബ്ലൂസ്, ക്ലാസിക്കൽ ഗാനങ്ങൾ കേൾക്കുമ്പോൾ കുറഞ്ഞ ബാസിലുള്ള ശബ്ദം മിക്ക സ്പീക്കറുകൾക്കും നൽകാൻ സാധിക്കില്ല. സബ് വൂഫർ ഇതിനുവേണ്ടിയുള്ളതാണ്. രണ്ട് ഫ്രന്റ് സ്പീക്കറുകൾ, രണ്ട് സറൗണ്ട് സ്പീക്കറുകൾ, ഒരു സെന്റർ സ്പീക്കർ, ഒരു ലോ ഫ്രീക്വൻസി ഇഫക്ട്(എൽഎഫ്ഇ അല്ലെങ്കിൽ സബ് വൂഫർ) എന്നിവയാണു 5.1 ഹോം തിയറ്ററിൽ ഉണ്ടാകുക. അതായത് ആകെ ആറു ചാനലുകൾ. സാധാരണ ഹോം തിയറ്റർ സംവിധാനങ്ങളിൽ 5.1 തന്നെയാണ് ഏറ്റവും അനുയോജ്യം. 

സ്പീക്കറുകൾ തന്നെ പലതരം ലഭ്യമാണ്. സെന്റർ ചാനൽ സ്പീക്കർ, ടവർ സ്പീക്കർ എന്നിവയെല്ലാമുണ്ട്. പക്ഷെ ഇവ വാങ്ങേണ്ടതു ടിവി, സബ് വൂഫർ തുടങ്ങിയവയുടെ വലിപ്പം കൂടി പരിഗണിച്ച ശേഷമാകണം. വലിയ സ്പീക്കറും ചെറിയ സബ് വൂഫറുമാണെങ്കിൽ കാര്യമില്ല. നിങ്ങൾ വിചാരിക്കുന്ന ശബ്ദ മികവു ലഭിക്കില്ല. ചെറിയ സൈസ് ടിവിയാണെങ്കിൽ ടവർ സ്പീക്കറുകളുടെ ആവശ്യമില്ല. 
മുറിയുടെ സൗകര്യം, നിങ്ങളുടെ ആവശ്യം എന്നിവയെല്ലാം പരിഗണിച്ച ശേഷമാണ് ഹോം തിയറ്ററുകൾ വാങ്ങേണ്ടത്. 

ടിവിയുടെ മുകളിലോ താഴെയോ സെന്റർ സ്‌പീക്കർ വയ്‌ക്കാം. ഫ്രന്റ് സ്‌പീക്കറുകൾ ഓരോന്നും ടിവിയിൽ നിന്ന് അൽപം മാറ്റി ഇടത്തും വലത്തുമായി വയ്‌ക്കണം. ഫ്രന്റ് സ്‌പീക്കറുകൾ തമ്മിൽ ആറു മുതൽ പന്ത്രണ്ടു വരെ അടി ദൂരം ആകാമെന്നാണു വിദഗ്ധരുടെ നിർദേശം. അതേസമയം സറൗണ്ട് സ്‌പീക്കറുകൾ ചെവിയുടെ അൽപം ഉയരത്തിൽ, കാഴ്‌ചക്കാരന്റെ ഇരിപ്പിടത്തിനു വശങ്ങളിലായി വേണം വയ്‌ക്കേണ്ടത്. ഫ്രന്റ് സ്‌പീക്കറുകൾ തമ്മിലുള്ള ദൂരത്തേക്കാൾ അൽപം കൂടുതലാവണം സറൗണ്ട് സ്‌പീക്കറുകൾ തമ്മിലുള്ള ദൂരം. സബ് വൂഫർ ടിവിയുടെയോ ഡിവിഡിയുടെയോ സമീപത്തു സൗകര്യപ്രദമായി വയ്ക്കാം. അതിൽനിന്നുള്ള ശബ്ദം എല്ലായിടത്തുമെത്തുമെന്നതിനാൽ സ്ഥാനം പ്രശ്നമല്ല. ഹോം തിയറ്റർ സെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന മുറിയുടെ രൂപത്തിൽത്തന്നെ ശ്രദ്ധിക്കണം. സമചതുരത്തിലുള്ളവ ഒഴിവാക്കുകയാണു നല്ലത്. വെറുംഭിത്തിയിൽ തട്ടി ശബ്‌ദം തിരിച്ചുവരാതിരിക്കാൻ കാർപറ്റ്, കർട്ടൻ, ഡ്രേപ് എന്നിവ ഉപയോഗിക്കാം.

Читать полностью…

#ജിജ്ഞാസാ(JJSA)

👉സമുദ്രത്തിലെ ഓന്ത് എന്നറിയപ്പെടുന്ന
കട്ടില്‍ ഫിഷ് മീനുകള്‍ കടലിനടിയിലെ പ്രധാന ആള്‍മാറാട്ടക്കാരാണ്. പരന്ന ശരീരത്തില്‍ നിന്ന് ത്രീ ഡൈമന്‍ഷണല്‍ രൂപമാകാനും അഞ്ചു നിറങ്ങളില്‍ പ്രത്യക്ഷപ്പെടാനും ഇവയ്ക്കു കഴിയും. ഇങ്ങനെയുള്ള രൂപം മാറുന്ന സമയത്ത് ഇവയെ കണ്ടാല്‍ ഹിപ്പോകളല്ലെന്ന് ആരും പറയില്ല. മുന്‍കാലുകളില്‍ ഊന്നിയുള്ള ഇവയുടെ നടപ്പു കൂടിയാകുമ്പോള്‍ കടലിനടിയിലെ കുഞ്ഞന്‍ ഹിപ്പോകള്‍ എന്ന പേര് ഇവയ്ക്ക് അനുയോജ്യമാകും.
കാണാന്‍ സുന്ദരനാണെങ്കിലും അത്യന്തം അപകടകാരികളാണ് കട്ടില്‍ ഫിഷുകള്‍. ഇവയുടെ ശരീരം മുഴുവന്‍ വിഷമാണ്. ഇവ തൊട്ടാല്‍ പൊളളലേല്‍ക്കും. സ്പര്‍ശനം അധിക നേരം നീണ്ടു നിന്നാല്‍ മരണം വരെ സംഭവിക്കാം.ഓസ്ട്രേലിയ മുതല്‍ തെക്കനേഷ്യ വരെയുള്ള പസഫികിന്‍റെ പ്രദേശങ്ങളിലാണ് ഇവയെ സാധാരണ കൂടുതലായി കണ്ടു വരുന്നത്. 

Читать полностью…

#ജിജ്ഞാസാ(JJSA)

👉ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്നറിയപ്പെടുന്ന പ്രദേശമാണ് സ്റ്റാനാര്‍ഡ് റോക്ക് ലൈറ്റ് ഹൗസ്.ലേക്ക് സുപ്പീരിയറില്‍ ഒരു പാറക്കൂട്ടത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ലൈറ്റ് ഹൗസില്‍ എത്തിച്ചേരുക എന്നത് അങ്ങേയറ്റം ശ്രമകരമാണ്. യു എസിലെ ഏറ്റവും അത്ഭുതകരമായ പത്തു എഞ്ചിനീയ റിംഗ് വൈദഗ്ധ്യങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കുന്നത്. ഇവിടെ നിന്നും ഏറ്റവും അടുത്തുള്ള കരഭാഗമായ കെവീനാവ് പെനിൻ സുല കാണണമെങ്കില്‍ 39 കിലോമീറ്റര്‍ സഞ്ചരിക്കണം!

1835 ൽ ക്യാപ്റ്റൻ ചാൾസ് സി. സ്റ്റാനാർഡ് ആണ് ലൈറ്റ്ഹൗസിന് അനുയോജ്യമായ ഈ സ്ഥലം കണ്ടെത്തുന്നത്. നിര്‍മ്മാണം പൂര്‍ത്തി യായ ശേഷം ലൈറ്റ് ഹൗസ് പ്രവര്‍ത്തിപ്പിക്കുന്ന പുരുഷന്മാര്‍ മാത്രമേ ഇവിടെയുണ്ടായിരുന്നു ള്ളൂ. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്ന് ഇതിനെ വിളിക്കുന്ന തും. 1962 ഇവിടം സ്വയം പ്രവര്‍ത്തന സജ്ജമാ ക്കി. ഈ ലൈറ്റ്ഹൗസ് തങ്ങളുടെ നീക്കങ്ങള്‍ ക്കായി യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡ് ഇപ്പോഴും ഉപയോഗിച്ച് വരുന്നു.

പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല. ബോട്ടിലോ , വിമാനത്തിലോ മാത്രമേ ഇത് കാണാൻ കഴിയൂ. 1971 ൽ ദേശീയ ചരിത്ര സ്ഥലങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തി. ഇവിടേക്ക് സഞ്ചാരികളെ കൊണ്ടു പോകുന്ന തിനായി ബോട്ട് സര്‍വീസ് ലഭ്യമാണ്.

വെള്ളത്തിനടിയിലുള്ള ഒരു പർവ്വതത്തിനു മുകളിലാണ് ലൈറ്റ് ഹൗസ് നിര്‍മിച്ചിരിക്കുന്നത്. 40 കിലോമീറ്റർ വരെ നീളത്തില്‍ കിടക്കുന്ന ഈ പര്‍വ്വതത്തിലെ പാറക്കൂട്ടങ്ങള്‍ സുപ്പീരിയർ തടാകത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അപകട മുണ്ടാക്കിയിരുന്നു. അപകടങ്ങള്‍ ഒഴിവാക്കുന്ന തിനായി ഇത്രയും കഠിനമായ സ്ഥലത്ത് ഒരു ലൈറ്റ് ഹൗസ് നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന് നിർണ്ണയിക്കാൻ നിരവധി പരിശോധനകൾ നടത്തി.

സമുദ്രത്തിലൂടെയുള്ള ഗതാഗതം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവിടെ ഒരു ലൈറ്റ് ഹൗസ് സ്ഥാപിച്ചേ മതിയാകൂ എന്ന് അധികൃതര്‍ തീരുമാനമെടുത്തു. കൊടുങ്കാറ്റുകള്‍ക്ക് പേരു കേട്ട തടാകത്തിനു നടുവില്‍ വെറും 20 അടി മാത്രം വ്യാസമുള്ള ഒരു പാറയ്ക്ക് മുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനു നിലനില്ക്കാന്‍ കഴിയുമോ എന്നതായിരുന്നു അവര്‍ നേരിട്ട പ്രധാന വെല്ലുവിളി. അങ്ങനെ 1868 ൽ ഇവിടെ ഒരു താൽക്കാലിക ലൈറ്റ് ഹൗസ് നിര്‍മ്മിച്ചു.

പിന്നീട് 1882- ല്‍ 78 അടി ഉയരമുള്ള ലൈറ്റ് ഹൗസ് പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അടുക്കള, സ്ലീപ്പിംഗ് ക്വാർട്ടേഴ്സ്, ലെൻസ് റൂമുകൾ, ലൈബ്രറി റീഡിംഗ് റൂം, വാച്ച് റൂമുകൾ എന്നിവയെല്ലാം ഇതിനുള്ളിലുണ്ട്.

ഇന്ന്, സുരക്ഷിതമായ സമുദ്രഗതാഗതം ഉറപ്പാക്കുക എന്നതിന് പുറമേ സുപ്പീരിയർ തടാകത്തിലെ ബാഷ്പീകരണ നിരക്ക് നിരീക്ഷണത്തിനു കൂടി സ്റ്റാനാർഡ് റോക്ക് ലൈറ്റ്ഹൗസ് ഉപയോഗിച്ച് വരുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ നടി ആര്?⭐

👉ആച്ചി അഥവാ പെൺശിവാജി എന്ന് വിളിക്കുന്ന മനോരമയാണ് ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടി . തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തി അഞ്ഞൂറോളം ചിത്രങ്ങളിലും , ആയിരത്തിലേറെ നാടകങ്ങളിലും അഭിനയിച്ച് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് .അഞ്ച് തെന്നിന്ത്യൻ മുഖ്യമന്ത്രിമാർക്കൊപ്പം സിനിമയിൽ പ്രവർത്തി ച്ചുവെന്ന നേട്ടം മനോരമയ്ക്ക് മാത്രം സ്വന്തമാണ്.

അണ്ണാദുരൈ, എം.ജി.ആർ, കരുണാനിധി, ജയലളിത എന്നീ തമിഴ്നാട് മുഖ്യമന്ത്രിമാർക്കും ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന എൻ.ടി.രാമറാവു വിനൊപ്പവുമാണ് മനോരമ പ്രവർത്തിച്ചത്.
തമിഴ്നാട്ടിലെ തഞ്ചാവൂരിലെ മന്നാർഗുഡയി ലായിരുന്നു ഗോപിശാന്തയെന്ന മനോരമയുടെ ജനനം.മികച്ച ഗായികയെന്ന ഖ്യാതിയും സ്വന്ത മായിരുന്നു മനോരമയ്ക്ക്. ഏതാണ്ട് 300 തമിഴ് ഗാനങ്ങൾ ആലാപിച്ചിട്ടുണ്ട്.2002ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച മനോരമയെ തേടി നിരവധി പുരസ്കാരങ്ങൾ വന്നിട്ടുണ്ട്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ഹോട്ടലുകളിൽ ബെഡ് ഷീറ്റിന് മുകളിൽ ഉള്ള ഈ തുണിയുടെ ഉപയോഗം എന്ത് ?⭐

👉ഹോട്ടലുകളിൽ പോയാൽ ബെഡ് ഷീറ്റു കളുടെ മുകളിൽ ഒരു തുണി കാണാം. "ബെഡ് റണ്ണർ"(BED RUNNER )എന്നാണ് ഇത് അറിയപ്പെടുന്നത് .

അലങ്കാരത്തിന് പുറമെ അതിഥി ഷൂസ് ധരിച്ച് ഉറങ്ങുകയാണെങ്കിൽ ബെഡ്ഷീറ്റുകൾ വൃത്തി യായി സൂക്ഷിക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. കിടക്കയിൽ വച്ച് ചായ / ലഘു ഭക്ഷണം കഴിക്കുമ്പോഴും ഇത് ഉപയോഗിക്കു ന്നു . അങ്ങനെ ബെഡ്ഷീറ്റുകൾക്ക് വേഗം അഴുക്ക് വരാതെ സഹായിക്കുന്നു. ഇത് പൊതുവെ കറയെ പ്രതിരോധിക്കുന്ന ഒരു സിന്തറ്റിക് തുണികൊണ്ടാണ് നിർമ്മിച്ചിരിക്കു ന്നത്.

കിടക്കയും മൊത്തത്തിലുള്ള മുറിയും കൂടുതൽ ആകർഷകമാക്കാൻ രൂപകൽപ്പന ചെയ്‌തിരി ക്കുന്ന കളർ/പാറ്റേൺ മെറ്റീരിയലിൻ്റെ ഒരു സ്ട്രിപ്പാണിത്.ഇപ്പോൾ ലോകമെമ്പാടുമുള്ള മിക്ക ഹോട്ടലുകളും ""ട്രിപ്പിൾ ഷീറ്റ്" സംവിധാന ത്തിലേക്ക് മാറിയിട്ടുണ്ട് . ബെഡ് റണ്ണറുകളും , തലയിണകളും ബെഡ് ഷീറ്റുകളും ടവലുകളും പോലെ ദിവസവും കഴുകാറില്ല .

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…
Subscribe to a channel