"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.
👉 മറ്റു വിവാഹങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പാഴ്സി വിവാഹ ചടങ്ങുകൾ . ഒരാഴ്ച നീണ്ടു നിൽക്കുന്ന ചടങ്ങുകൾ നടത്ത പ്പെടുന്നത് അഗിയറി അഥവാ ബാഗ് എന്നറിയ പ്പെടുന്ന പാഴ്സി പവിത്രാഗ്നി ക്ഷേത്രത്തിനു മുന്നിലാണ്. രസകരമായ പല ആചാരങ്ങ ളുമുണ്ട്. ഉദാ : അച്ചുമിച്ചു എന്നൊരു ചടങ്ങുണ്ട്. അതിൽ വധുവിന്റെ അമ്മ മുട്ട, അരി, തേങ്ങ, ഈന്തപ്പഴം, അടക്ക തുടങ്ങിയവ യുമായി വരനെ പ്രദക്ഷിണം വെച്ച ശേഷം അവ വരന്റെ തലയ്ക്കു മീതെക്കൂടി എറിഞ്ഞുകളയുന്നു.
Читать полностью…⭐വാഴപ്പഴം റേഡിയോ ആക്ടീവ് ആണോ ?⭐
👉 വാഴപ്പഴം ചെറുതായി റേഡിയോ ആക്ടീവ് ആണ് .വാഴപ്പഴത്തിൽ പ്രകൃതിദത്തമായ റേഡിയോ ആക്ടീവ് ഐസോടോപ്പുകൾ അടങ്ങിയിട്ടുണ്ട് ;പ്രത്യേകിച്ച് പൊട്ടാസ്യം-40 ( 40 k) .പൊട്ടാസ്യത്തിൻ്റെ സ്വാഭാവികമായി ഉണ്ടാ കുന്ന നിരവധി ഐസോടോപ്പു കളിലൊന്ന് . എന്നാലും പ്രായോഗികമായി ഈ ഡോസ് ക്യുമുലേറ്റീവ് അല്ല കാരണം ഭക്ഷണത്തിലെ പൊട്ടാസ്യം ഹോമിയോസ്റ്റാസിസ് നിലനിർ ത്താൻ ശരീരം മൂത്രം /മലം / വിയർപ്പ് ലൂടെ പുറന്തള്ളപ്പെടുന്നു .
ഒരു ലോറി നിറയെ വാഴപ്പഴം റേഡിയോ ആക്ടീവ് ആണ് . റേഡിയേഷൻ ഡിറ്റക്ടറിൽ പരിശോധി ച്ചാൽ അലാറം പുറപ്പെടുവിക്കും. സാധാരണ മുതിർന്ന വ്യക്തിയിൽ ഏകദേശം 140 ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് .അതിൽ ഏകദേശം 16 മില്ലിഗ്രാം പൊട്ടാസ്യം-40 ആണ് . ഇത് മനുഷ്യനെ വാഴപ്പഴത്തേക്കാൾ 280 മടങ്ങ് റേഡിയോ ആക്ടീവ് ആക്കുന്നു. ഒരെണ്ണം കഴിക്കുന്നത് മൊത്തത്തിലുള്ള പൊട്ടാസ്യം- 40-ൻ്റെ അളവ് 0.4 ശതമാനം വർദ്ധിപ്പിക്കുന്നു . ഇത് ഒരു സെൻസിറ്റീവ് ഗീഗർ കൗണ്ടറിലൂടെ കണ്ടെത്താനാകും, എന്നാൽ നമ്മുടെ ശരീരം തന്നെ പൊട്ടാസ്യത്തിൻ്റെ അളവിനെ നിയന്ത്രി ക്കുന്നതിനാൽ അതിൻ്റെ ഫലം താൽക്കാലിക മാണ്.കൂടാതെ അധികമുള്ളത് ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽ മലമൂത്രവിസർജന ത്തിലൂടെ പുറന്തള്ളുകയും ചെയ്യും. അതായത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏകദേശം 10,000,000 ഓളം വാഴപ്പഴം കഴിക്കേ ണ്ടി വന്നാൽ റേഡിയേഷൻ ഉണ്ടാവും . ഇത് യാഥാർത്ഥ്യമായ കാര്യമല്ല എന്ന് നമുക്കറിയാം .
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടൽ ക്കാട് എന്ന ബഹുമതിയു ള്ളത് പശ്ചിമ ബംഗാളിലെ സുന്ദർബന്‍ കണ്ടൽ ക്കാടുകൾക്കാണ്. ഒരിക്കലും നേരിട്ട് കണ്ണുകൾ കൊണ്ട് വിശ്വസിക്കാനാവാത്ത വന്യമായ കാഴ്ചകളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. മനോഹരമായ കാട് എന്നാണ് ബംഗാളി ഭാഷയിൽ സുന്ദർബൻ എന്ന വാക്കിനർഥം.
പത്മ, ബ്രഹ്മപുത്ര, മേഘ്ന എന്നീ മൂന്നു നദികൾ സംഗമിക്കുന്ന സ്ഥല ത്താണ് സുന്ദർഹൻ കാടുകൾ സ്ഥിതി ചെയ്യുന്നത്. കണ്ടൽ ക്കാട്ടിനുള്ളിൽ കടുവക ളെ കാണാൻ സാധിക്കുന്ന ഏക സ്ഥലം കൂടിയാണി ത്. 10000 ചതുരശ്ര കിലോമീറ്ററിലായാണ് ഈ വനം മൊത്തത്തിൽ വ്യാപിച്ചു കിടക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സുന്ദർ വനം ഇടം നേടിയിട്ടുണ്ട്.
⭐ എന്താണ് ഹക്ക നൃത്തം?⭐
👉വെറുമൊരു നൃത്തമല്ല ന്യൂസിലൻഡിലെ മാവേറി ജനതയ്ക്ക് തങ്ങളുടെ സംസ്കാരത്തി ൻ്റെ ഭാഗമായ ഹക്ക (Haka Dance ) . മാവേറി ജനതയുടെ പ്രതിരോധശേഷി, പൈതൃകം, സംസ്കാരം, സ്വത്വം, വികാരം, ഗോത്രത്തിൻ്റെ ശക്തി, അഭിമാനം, ഐക്യദാർഢ്യം, പൂർവികരു മായുള്ള ബന്ധം എന്നിവയുടെ ആഖ്യാനം കൂടിയാണ് ഹക്ക നൃത്തം. ഭയപ്പെടുത്തുന്ന മുഖഭാവത്തോടെ വളരെ ഉയർന്ന ശബ്ദത്തിൽ പ്രത്യേക ശരീരഭാഷയിലാണ് ഹക്ക നൃത്തം ചെയ്യുന്നത്. ഹക്കയുടെ ഏറ്റവും പ്രധാനം ഭാഗം മുഖഭാവങ്ങളും , ശരീര ചലനങ്ങളുമാണ്. ഭയപ്പെടുത്തുന്ന രീതിയിൽ കണ്ണുരുട്ടി കാൽ തറയിൽ ആഞ്ഞ് ചവിട്ടിയും വികാരങ്ങൾ അറിയിക്കാൻ നാവ് പുറത്തേക്ക് നീട്ടിയും താളാത്മകമായ രീതിയിൽ ശരീരത്തിൽ അടിച്ചുമാണ് ഹക്ക നൃത്തം ചെയ്യുന്നത്.
ന്യൂസിലൻഡ് റഗ്ബി ടീമാണ് ഹക്കയെ ലോക പ്രശസ്തമാക്കിയത്. ന്യൂസിലൻഡിലെ തദ്ദേ ശീയരായ മാവോറി ജനതയുടെ ആത്മാവും , പാരമ്പര്യവും ഉൾക്കൊള്ളുന്ന ഹക്ക അവരുടെ ജീവിതത്തിൻ്റെ ഭാഗമാണ്. പലതരത്തിലുള്ള വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടർന്നി രുന്ന ന്യൂസിലൻഡിലെ തദ്ദേശീയരായ ജനങ്ങ ളാണ് മാവോറികൾ. പാരമ്പര്യങ്ങൾക്കും ആത്മീയ വിശ്വാസങ്ങൾക്കും പേരുകേട്ട ഇവർ നൂറ്റാണ്ടുകളോളം പീഡനങ്ങൾ നേരിട്ടു.
മാവോറി സംസ്കാരത്തിൻ്റെ മുഖമാണ് ഹക്ക. അവർക്ക് ഊർജ്ജവും കരുത്തും നൽകിയ ശബ്ദം. വംശപരമ്പര, ദൈവങ്ങൾ, ദേവതകൾ, പൂർവ്വികർ, ഭൂമി, പ്രപഞ്ചം എന്നിവയ്ക്ക് മാവോറി ജനത വലിയ പ്രധാന്യം നൽകിയി രുന്നു. മാവോറി ജനതയുടെ മറ്റൊരു പ്രധാന ഐഡൻ്റിറ്റി അവരുടെ മുഖത്ത് കാണാവുന്ന ടാറ്റൂകളാണ്. 'ടാ മോക്കോ' എന്നാണ് ഈ ടാറ്റൂവിനെ വിശേഷിപ്പിക്കുന്നത്. പരമ്പരാഗത മാവോറി കലാരൂപമാണ് 'ടാ മോക്കോ'.
അതിഥികളെ സ്വീകരിക്കുമ്പോഴും , ഭീഷണി നേരിടുന്ന സാഹചര്യങ്ങളിലും ഹക്ക നൃത്തം ചെയ്യുന്നത്. പലപ്പോഴും ഗ്രൂപ്പുകളായിട്ടാണ് നടത്തപ്പെടുക. വംശാവലിയുടെ ചരിത്രവും ഗോത്ര പ്രൗഢിയും ഈ വേളയിൽ ഉറക്കെ പറയും. വിവിധ രൂപങ്ങൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന ഹക്ക നൃത്തം ശത്രുക്കളെ ഭയപ്പെടുത്താനും യോദ്ധാക്കളുടെ വീര്യവും ഒത്തൊരുമയും പ്രകടമാക്കാനും ഉപയോഗി ക്കാറുണ്ട്.
ഒരു ഗോത്രത്തിൻ്റെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുടെ കഥകൾ പറയുന്ന പ്രദേശ ങ്ങളിൽ ഹക്ക വ്യത്യസത രീതിയിലാണ് ഇവ കൊണ്ടാടുന്നതെങ്കിലും ആശയം ഒന്നുതന്നെ യാണ്. ഓരോന്നിനും അതിൻ്റേതായ ഉദ്ദേശ്യ മുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ മാവോറി തലവനായ തെ റൗപരഹ രചിച്ച കാ മതേയാണ് ഏറ്റവും പ്രശസ്തമായ ഹക്ക. അതിജീവനവും ഐക്യവുമായിരുന്നു ഇതി പറഞ്ഞിരുന്നത്. പരമ്പരാഗതമായി ഹക്ക ഒരു യുദ്ധ നൃത്തമായി രുന്നുവെങ്കിലും ഇന്ന് വിവിധ ആവശ്യങ്ങൾക്കാ യി പല വേദികളിലും ഇത് അവതരിപ്പിക്കുന്നവ രുണ്ട്. ഓരോരുത്തരെയും ഒന്നിപ്പിക്കുന്നതിനും ബഹുമാനിക്കുന്നതിനും ഒരുമിച്ച് കൊണ്ടുവരു ന്നതിനുമുള്ള ഒരു മാർഗമായിട്ടും ഹക്കയെ കണക്കാക്കാറുണ്ട്.
മവോരി എന്ന ഗോത്ര വിഭാഗം അനുവർത്തി ക്കുന്ന ഹക്ക യുദ്ധത്തിന് മുന്നോടിയായി അവതരിപ്പിച്ചില്ലെങ്കിൽ യുദ്ധത്തിന്റെ വിജയ ത്തിന് വിപരീതഫലമുണ്ടാകുമെന്നാണ് മവോരി ജനതയുടെ വിശ്വാസം. എന്തിനും തയ്യാറാ ണെന്ന് എതിരാളികളെ അറിയിക്കുക കൂടിയാ ണ് ഹാക്കയുടെ ലക്ഷ്യം.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉ഒരാളുടെ നിറം,ശബ്ദം, ഗന്ധം, സ്പര്‍ശം എല്ലാം ഒരുമിച്ചു 'രുചി'ച്ചറിയാ നാകുന്ന സര്‍വേന്ദ്രിയ ങ്ങളുടെയും പ്രവര്‍ത്തന ക്ഷമതയുടെ പരമമായ അടയാളപ്പെടുത്തല്‍ ആണ് ചുംബനം .മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പക്ഷികളും ചുംബിക്കാറു ണ്ടത്രേ! എന്നാല്‍ ചുംബനത്തെ പറ്റി കേട്ടിട്ടു കൂടിയില്ലാത്ത ജനതയും ഉണ്ട്. ആഫ്രിക്കയിലെ തോംഗി ഗോത്രവര്‍ഗ്ഗ ത്തിലും , ചില ആമ സോണ്‍ ഗോത്രക്കാരിലും ചുംബനമേയില്ല. അതുപോലെ ഓരോ സംസ്കാരത്തിലെയും, ദേശത്തിലെയും ചുംബന രീതികള്‍ തമ്മിലും കാര്യമായ വ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ട്. നാക്കും നാക്കും തമ്മിലുള്ളത് ഫ്രഞ്ച് കിസ്സും, മൂക്കും മൂക്കും തമ്മിലുള്ളത് കിവി കിസ്സുമൊക്കെ ആകുന്നത് ചുംബന കാര്യത്തിൽ ആ ഭൂഖണ്ഡാന്തരം ഉള്ളതുകൊണ്ടാണ്.
സ്നേഹചുംബനം, സൗഹൃദ ചുംബനം, വാത്സല്യചുംബനം, അന്ത്യചുംബനം തുടങ്ങി ധാരാളം ചുംബനങ്ങള്‍ നിലവിലുണ്ട് . ജീവന്‍ രക്ഷിക്കാനായി കൃത്രിമ ശ്വാസം കൊടുക്കുന്നത് പോലും ചുംബനത്തില്‍ പെടുമെന്നാണ് പറയു ന്നത്, 'ജീവന്‍റെ ചുംബനം' (KISS OF LIFE).
നിരവധിയായ ചുംബന ങ്ങളെ പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് 'ഫിലമറ്റോളജി (PHILEMATOLOGY)'.
👉ശ്രീ ധന്വന്തരി ക്ഷേത്രങ്ങളിലും വൈക്കത്ത പ്പന് മുൻപിലും നടത്തുന്ന വഴിപാടാണ് മുക്കുടി നിവേദ്യം. ഉദര രോഗങ്ങളിൽ നിന്നും രക്ഷ കിട്ടും എന്ന് കരുതപ്പെട്ടിട്ടുള്ളതാണ് ഈ വിശ്വാസം. പച്ചമരുന്നുകൾ കൊണ്ട് ഔഷധക്കൂട്ടുകൾ അരച്ചുരുട്ടി ശ്രീകോവിലിൽ സമർപ്പിക്കുകയും ശാന്തിക്കാരൻ അതെടുത്ത് മുക്കുടിയുണ്ടാക്കി പന്തീരടിപ്പൂജക്ക് ദേവനു നിവേദിച്ചതിനു ശേഷം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നു. ഇതാണ് "മുക്കുടി നിവേദ്യം".
മകരത്തിലും ,കർക്കടകത്തിലും , തിരുവോണം നാളിലാണ് വഴിപാട്. ഇതിനു മുന്നോടിയായി ധന്വന്തരി ഹോമം നടക്കും. പ്രത്യേക പൂജകൾ ക്കുശേഷമാണ് മുക്കുടി നൽകുന്നത്. ഔഷധ സമാനമായി കാണുന്ന ദ്രവരൂപത്തി ലുള്ളതാണ് നിവേദ്യം. പുളിയാറില, പനിക്കൂർ ക്കയില, മുക്കുറ്റി, മഞ്ഞൾപ്പൊടി, കുരുമുളക്, അയ മോദകം, ജീരകം, ചുക്ക്, ഇന്തുപ്പ്, പുളിയില്ലാത്ത മോര് ഇവ ആയൂർവേദ വിധിപ്രകാരം ചേർത്ത് മൺകലത്തിൽ തയ്യാറാക്കിയ എടുക്കുന്നതാണ് മുക്കുടി.
മുക്കുടി പല രീതിയിൽ പല നാടുകളിൽ തയാർ ചെയ്യുന്നു. കർക്കിടക കഞ്ഞി കുടിക്കുന്നതിന് നാലോ അഞ്ചോ ദിവസം മുമ്പ് മുക്കുടി ഉണ്ടാക്കി കുടിക്കുന്നതാണ് പതിവ്. എന്നാൽ ദഹന പ്രശ്നങ്ങളുണ്ടാകുമ്പോൾ എപ്പോൾ വേണമെങ്കിലും ഈ വിശിഷ്ടൗഷധം ഉണ്ടാക്കി കഞ്ഞിയുടെ കൂടെയോ അല്ലാതെയോ കഴിക്കുന്നത് അത്യുത്തമമാണ്. ഒരു കാലത്ത് അതീവ രഹസ്യമാക്കി വച്ച ഈ മുക്കുടി ക്കൂട്ടുകളിൽ ഒന്ന് താഴെ കൊടുക്കുന്നു.
⚡1. പുളിയാറില -ഒരു പിടി
പനിക്കൂർക്കയില-രണ്ടോ മൂന്നോ തണ്ട്
മുക്കുറ്റി-രണ്ടോ മൂന്നോ എണ്ണം മുഴുവൻ
⚡2.മഞ്ഞൾപ്പൊടി-ഒരു ടീസ്പൂൺ
കുരുമുളക് -ഒരു ടീസ്പൂൺ
അയമോദകം-അര ടീസ്പൂൺ
നല്ല ജീരകം -അര ടീസ്പൂൺ
ചുക്ക് -ഒരു ചെറിയ കഷണം
ഇന്തുപ്പ് -ഒരു നുള്ള്
⚡3. അധികം പുളിക്കാത്ത മോര്-അര ലിറ്റർ
ഉണ്ടാക്കുന്ന വിധം:
ഒന്നാം ചേരുവകൾ ഓരോന്നായി ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക. ആവശ്യത്തിന് വെള്ളം ചേർക്കാം. ഒരു മൺ പാത്രത്തിൽ ഇത് അരിച്ചൊഴിച്ച് അതിലേക്ക് രണ്ടാം ചേരുവക ളെല്ലാം ചേർക്കുക. ചുക്ക് പൊടിച്ചു ചേർക്കണം. ഇതിലേക്ക് ഒരു നുള്ള് ഇന്തുപ്പും അധികം പുളിക്കാത്ത മോരും ചേർത്തിളക്കുക. ഇത് ചെറു തീയിൽ വച്ച് ഒരേ രീതിയിൽ പതിയെ ഇളക്കി കൊടുത്ത് ആറേഴു മിനിറ്റു കഴിഞ്ഞ് വാങ്ങി വച്ച് ഉപയോഗിക്കുക. വിശിഷ്ടമായ മുക്കുടി തയാറായിക്കഴിഞ്ഞു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉 ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി ധീരമായി പെരുതിയ മഹാ വിപ്ലവകാരി :ബിര്‍സ മുണ്ട⭐
👉ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഒരേയൊരു ഗോത്ര നേതാവിന്റെ ചിത്രമേയുള്ളു. ബിര്‍സാ മുണ്ടയുടേത്. ബ്രിട്ടീഷ് ഭരണത്തിനും , ജന്മിത്വത്തിനും എതിരെ മധ്യേന്ത്യയിലെ ഗോത്ര വര്‍ഗക്കാര്‍ക്കിടയില്‍ ഉയര്‍ന്ന വിപ്ലവവീര്യമാണ് ബിര്‍സ മുണ്ട. ഇരുപത്തിയഞ്ചാംവയസ്സില്‍, 1900 ജൂണ്‍ ഒമ്പതിനാണ് ബിര്‍സ മുണ്ട മരിച്ചത്. അന്ന് ജയിലിലായി രുന്നു ബിര്‍സ. കോളറ ബാധിച്ചാണ് മരണമെന്ന ബ്രിട്ടീഷ് ഭരണാധി കാരികളുടെ പറച്ചില്‍ അന്നും ഇന്നും അവിശ്വാ സത്തിൻ്റെ പുകമറയിലാണ്.
ഇന്നത്തെ ഝാര്‍ഖണ്ഡിലെ ഉളിഹത്ത് ഗ്രാമത്തില്‍ മുണ്ട ഗോത്രവര്‍ഗത്തില്‍ 1875 നവംബര്‍ 15-നാണ് ബിര്‍സ മുണ്ട ജനിക്കുന്നത്. കൊടിയ ദാരിദ്ര്യത്തിലായിരുന്നു ശൈശവവും ബാല്യവും. മധ്യപൂര്‍വ ഇന്ത്യയിലെ ഉള്‍വനങ്ങളി ലേക്ക് ബ്രിട്ടീഷുകാര്‍ ദുരമൂത്ത് കയറിത്തുടങ്ങി യിരുന്ന കാലമായിരുന്നു അത്. ഗോത്രവര്‍ഗ ക്കാരുടെ സ്വന്തം കാര്‍ഷികസമ്പ്രദായമായിരുന്ന ഖുന്ത്കട്ടി മാറ്റി ബ്രിട്ടീഷുകാര്‍ സെമീന്ദാരി ഭരണം കൊണ്ടുവന്നു. വട്ടപ്പലിശക്കാരും , കരാറുകാരും ജന്മിമാരും എത്തി. മിഷനറിമാരെത്തി. കാടിന്റെ ഉള്ളറകളില്‍ ഗോത്രവര്‍ഗക്കാര്‍ കാത്തുസൂക്ഷി ച്ചിരുന്ന ശീലങ്ങളും പതിവുകളും എല്ലാം മാറ്റിയെഴുതപ്പെട്ടു കൊണ്ടേയിരുന്നു.
അവകാശങ്ങളും സമ്പ്രദായങ്ങളും നിലനിര്‍ ത്തണമെന്നും തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് പരാതികള്‍ അയച്ചുകൊണ്ടുള്ള പ്രതിഷേധസമരം ബ്രിട്ടീഷ് ഭരണാധികാരികള്‍ അവഗണിച്ചു. ഭൂഉടമകളായിരുന്ന ഗോത്രവര്‍ഗ ക്കാര്‍ കൂലിത്തൊഴിലാളികളായി. ഇതെല്ലാം കണ്ടുംകേട്ടും അനുഭവിച്ചുമാണ് ബിര്‍സ വളര്‍ന്നത്. പ്രതിഷേധത്തിന്റെ കനല്‍ ഉള്ളിലിട്ടു നടന്നത്. മധ്യേന്ത്യയിലെ ആദിവാസികളുടെ സംഘടിതവിപ്ലവത്തിന്റെ വിത്തുകള്‍ പാകിയത് അവിടെ നിന്നാണ്.
മതപരവും , രാഷ്ട്രീയവുമായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു മൗലിക രാഷ്ട്രീയ പദ്ധതിയാ ണ് ബിര്‍സ വിഭാവന ചെയ്തത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരും , മിഷണറിമാരും ജന്മിമാരും എല്ലാം ഉള്‍പ്പെടുന്ന സ്വാധീനസമ്മര്‍ദ്ദശക്തി കളുടെ കീഴില്‍ നിന്ന് മുക്തമാവുകയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നും തനത് ശൈലിയില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുക എന്നും ബിര്‍സക്ക് ബോധ്യമായിരുന്നു. അതിനൊപ്പം ഗോത്രവര്‍ഗക്കാരുടെ മുന്നേറ്റ ത്തിനും പുരോഗമനത്തിനും ആദ്യം വേണ്ടത് അന്ധവിശ്വാസങ്ങളില്‍ നിന്നും ദുരാചാരങ്ങ ളില്‍ നിന്നുമുള്ളവിടുതലാണെന്നും ബിര്‍സ തിരിച്ചറിഞ്ഞു. നാട്ടുകാരായ ആദിവാസികളു ടെ മതവിശ്വാസങ്ങളെ പുനര്‍നിര്‍മിച്ചുള്ള 'സര്‌നര' എന്ന് വിളിക്കുന്ന പുതിയ മതത്തിന്റെ പ്രവാചകനായി അദ്ദേഹം സ്വയം മാറി. പിന്നാലെ ആദിവാസികള്‍, മുണ്ഡകള്‍, ഒറാഓണ്‍, ഖാരിയകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ ബിര്‍സാ യെ 'ദര്‍ത്തി അബ' അഥവാ ദൈവമെന്ന് വിളിക്കാന്‍ തുടങ്ങി. ഈ ഘട്ടത്തിലാണ് ഭീം ഭോയി, ഗാസി ദാസ്, ഫൂലേ തുടങ്ങിയ വിപ്ലവ കാരികളുമായി ബിര്‍സ അടുക്കുന്നതും.
ആദിവാസി ജനത പിന്തുരടര്‍ന്നു പോന്നിരുന്ന തനതായ ജീവിതരീതിയും , സംസ്‌കൃതിയും എല്ലാം എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാന്‍ പ്രാപ്തമായിരുന്നു ബ്രിട്ടീഷ് ഇന്ത്യാ സര്‍ക്കാര്‍ പാസാക്കിയ വനനിയമം. നിയമത്തെ എതിര്‍ത്ത് ആദിവാസിഗോത്രജനതയുടെ ചെറുത്ത് നില്‍പിന് നേതൃത്വം നല്‍കുമ്പോള്‍ ബിര്‍സക്ക് 19 വയസ്സായിരുന്നു പ്രായം.
ക്രിസ്ത്യന്‍ മിഷണറി സ്‌കൂളില്‍ തേര്‍ഡ് ഫോറ ത്തില്‍ പഠിച്ചുകൊണ്ടിരുന്ന ബിര്‍സ, മുണ്ട ആദിവാസികള്‍ക്കെതിരായി അധ്യാപകര്‍ അധിക്ഷേപം നിറഞ്ഞ ഭാഷ ഉപയോഗിച്ചതിന്റെ പേരിലാണ് വിദ്യാഭ്യാസം തന്നെ ഉപേക്ഷിച്ചത്. അവിടെനിന്ന് സ്വപ്രയത്‌നത്തിലൂടെയും അഭിമാനബോധത്തിലൂടെയും ആണ് പോരാട്ടവീര്യവുമായി ആദിവാസി ജനതയുടെ നേതൃത്വത്തിലേക്ക് ബിര്‍സ ഉയര്‍ന്നുവന്നത്.
ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കും , അധികാര കേന്ദ്രങ്ങള്‍ക്കും , ജമീന്ദാര്‍മാരും വട്ടപ്പലിശക്കാ രുമെല്ലാം ഉള്‍പെടുന്ന ചൂഷകര്‍ക്കും എതിരെ ജംഗള്‍ മഹല്‍ പ്രദേശത്ത് (ഛോട്ടാനാഗ്പൂര്‍) വ്യാപകമായ പ്രതിഷേധ പരിപാടികള്‍ക്ക് ബിര്‍സ തുടക്കമിട്ടു. ''അബുവാ രാജ് സ്‌തേ ജാനാ, മഹാറാണി രാജ് താണ്ടു ജാനാ''
(മഹാറാണിയുടെ ഭരണം അവസാനിക്കട്ടെ, നമ്മുടെ ഭരണം പുനഃസ്ഥാപിക്കട്ടെ). ഇതായി രുന്നു ആഹ്വാനം . സ്വാധീനമുള്ള പ്രദേശങ്ങളി ല്‍ 'ജംഗ്‌ളാരാജ്' പ്രഖ്യാപിച്ചായിരുന്നു ബിര്‍സാ യുടെ നേതൃത്വത്തിലുള്ള സായുധപ്രക്ഷോ ഭത്തിന്റെ തുടക്കം. കരമടക്കാതെയുള്ള പ്രതിഷേധപരിപാടികള്‍ കൂടിയായതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ ആദിവാസികള്‍ക്കെതിരെ സൈന്യത്തെ ഉപയോഗിക്കുവാന്‍ നിശ്ചയിച്ചു. 1895 ആഗസ്ത് ഒന്നിന് അച്ഛന്‍ സുഗുണ മുണ്ടക്കും മറ്റ് നിരവധി കൂട്ടാളികള്‍ക്കുമൊപ്പം ബിര്‍സയെ പോലീസ് അറസ്റ്റു ചെയ്തു. രണ്ട് വര്‍ഷത്തെ തടവും 40രൂപ പിഴയും കോടതി വിധിച്ചു.
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
⭐"വെൺനുര വന്നു തലോടുമ്പോൾ
തടശില അലിയുകയായിരുന്നോ...
പൂമീൻ തേടിയ ചെമ്പിലരയൻ
ദൂരേ തുഴയെറിമ്പോൾ." ഈ വരികളിൽ പരാമർശിക്കുന്ന തടശില എന്താണ്?⭐
👉അമരം സിനിമയിലെ കൈതപ്രത്തിന്റെ രചനയിൽ രവീന്ദ്രൻ ഈണമിട്ട മധ്യമാവതി രാഗത്തിലുള്ള 'വികാര നൗകയുമായ്..' എന്ന ഗാനം വികാര പെയ്ത്ത് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയിൽ ഭരതൻ ചിത്രീകരിച്ചിട്ടുണ്ട്.
തടം=തീരം
ശില=പാറ
തീരത്തു കിടക്കുന്ന കല്ല് എന്നാണ് അർത്ഥം. കടൽത്തീരമാവാം. ആറ്റുതീരവുമാകാം. കടൽഭിത്തിയൊക്കെ വരും മുന്നേ തന്നെ തടശിലകളുണ്ട്. കടൽഭിത്തിയിലെ കല്ലുക ളെയും തടശിലയെന്നു വിളിക്കാം. സിനിമയിലെ കടലിന്റെ പശ്ചാത്തലത്തിൽ കടൽഭിത്തിയാണ് തടശില.
👉ദുബൈയുടെ പഴയ കാലത്ത് കാപ്പി വെറുമൊരു പാനീയമായിരുന്നില്ല, അതൊരു ജീവിതരീതിയായിരുന്നു. വാസ്തവത്തിൽ, കാപ്പിക്കായി സമർപ്പിച്ചിരിക്കുന്ന ഒരു മുഴുവൻ മ്യൂസിയമുണ്ട്! കാപ്പിയുടെ ഉത്ഭവവും അതിൻ്റെ ആഗോള ആഘോഷവും പ്രദർശിപ്പിക്കുന്ന ദുബൈ കോഫി മ്യൂസിയം അറബി സംസ്‌കാ രത്തിൻ്റെയും ചരിത്രത്തിൻ്റെയും കലവറയാണ്. ഗ്രൈൻഡറുകൾ, പഴയ ബ്രൂവിംഗ് പാത്രങ്ങൾ മുതൽ ചരിത്രപരമായ വസ്തുതകളും സംവേദ നാത്മക പ്രദർശനങ്ങളും വരെ കാപ്പിയുമായി ബന്ധപ്പെട്ട എല്ലാം മ്യൂസിയത്തിൽ പ്രദർശിപ്പി ക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങൾ, അറബി പാരമ്പര്യങ്ങൾ, തയ്യാറാക്കൽ രീതികൾ എന്നിവയിൽ കാപ്പിയുടെ പ്രാധാന്യത്തെ ക്കുറിച്ചും ഇത് ഉൾക്കാഴ്ച നൽകുന്നു.
മ്യൂസിയത്തെ രണ്ട് നിലകളായി തിരിച്ചിരി ക്കുന്നു, താഴത്തെ നിലയിൽ ഒരു കടയുണ്ട്. താഴത്തെ നിലയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വറുത്തതും ബ്രൂവിംഗ് ശൈലികളും പ്രദർശിപ്പിക്കുന്നു, ഒന്നാം നിലയിൽ 18-ാം നൂറ്റാണ്ടിലെ കോഫി ബുക്കുകളും , മാപ്പുകളും ഉള്ള ഒരു സാഹിത്യ വിഭാഗം അവതരിപ്പിക്കുന്നു. സന്ദർശകർക്ക് മുഴുവൻ കോഫി പ്രോസസ്സി നെക്കുറിച്ചും അതുല്യമായ ബ്രൂവിംഗ് ടെക്നിക്കുകളെക്കുറിച്ചും പഠിക്കാനാകും, കൂടാതെ ലോകമെമ്പാടുമുള്ള വ്യത്യസ്ത കോഫി സാമ്പിളുകൾ മ്യൂസിയത്തിൻ്റെ രുചിമുറിയിൽ പരീക്ഷിച്ചുനോക്കാനും കഴിയും!
പ്രവേശനം സൗജന്യമാണ് .
( ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ )
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉മുംബൈ ജുഹുവില്‍ മാത്രം അമിതാഭ് ബച്ചന് അഞ്ച് അഞ്ച് ആഡംബര വസതികളാണുള്ളത്. ബച്ചന്‍ തന്റെ മാതാപി താക്കള്‍ക്കൊപ്പവും പിന്നീട് ഭാര്യയും, അഭിനേ ത്രിയുമായ ജയയ്‌ക്കൊ പ്പവും താമസിച്ചിരുന്നത് പ്രതീക്ഷ എന്ന വീട്ടിലാണ്. ഐശ്വര്യ റായ്-അഭിഷേക് ബച്ചന്‍ വിവാഹം നടന്ന തും പ്രതീക്ഷയിലാണ്. മാതാപിതാക്കളുടെ മരണശേഷം അതിന് തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലേക്ക് മാറി. അതാണ് ജല്‍സ.
സട്ടേ പെ സട്ട എന്ന സിനിമയുടെ വിജയത്തി നുശേഷം സംവിധായക നും നിര്‍മാതാവുമായ രമേഷ് സിപ്പി, ബിഗ് ബിക്ക് സമ്മാനമായി കൊടുത്ത താണ് ജല്‍സയെന്നും പറയപ്പെടുന്നു. ആദ്യം മെഹബൂബ് എന്നായിരു ന്നു പേര്. പിന്നീട് മാന്‍സ എന്ന് ഹരിവംശരായ് ബച്ചന്‍ പേരുമാറ്റി. പിന്നീട് വാസ്തു വിശ്വാസ പ്രകാ രമാണ് ജല്‍സ എന്നിട്ടത്.
പതിനായിരം ചതുര ശ്രമീറ്റ റിലായി ജല്‍സ പരന്നുകി ടക്കുന്നു. കുറേ ലിവിങ് റൂമുകള്‍, പേഴ്‌സണല്‍ ജിം, ക്ഷേത്രം എന്നിവയാ ണ് ഈ വീടിന്റെ പ്രത്യേക തകള്‍. മിക്കവാറും എല്ലാ ഞായറാഴ്ചകളിലും ബിഗ് ബി ആരാധകരെ കാണാ നായി ജല്‍സയുടെ പുറത്തേക്ക് വരാറുണ്ട്.
⭐സബീനപ്പാട്ടുകൾ അഥവാ മാപ്പിളപ്പാട്ടുകൾ⭐
👉അറബിച്ചുവയുള്ള മലയാളം ഭാഷയിൽ എഴുതപ്പെട്ട (പ്രാദേശിക മാപ്പിള ശൈലിയിൽ) മുസ്‌ലിം ഗാനശാഖയാണ് മാപ്പിളപ്പാട്ട്.
ജനകീയവും സംഗീതാത്മകവുമാണ് അതിന്റെ പ്രത്യേകതകൾ. സംഗീതത്തിനു മുൻതൂക്കമു ള്ളത് കൊണ്ട് തന്നെ ഗാനമാധുരിക്ക് പ്രാധാന്യം കല്പിക്കുന്നു.
മലയാളത്തിൽ നിലവിലിരിക്കുന്ന ഗാനവൃത്ത ങ്ങൾക്ക്പുറമേ സംസ്കൃത വൃത്തങ്ങളിൽ ചിലരൂപമാറ്റം വരുത്തിയും പാട്ടുകൾ രചിക്കുക യുണ്ടായി. മാപ്പിളപ്പാട്ടിൻ്റെ ഈണത്തിന്റെ താളക്രമത്തിന് 'ഇശൽ' എന്നാണ് പറയുന്നത്.
തൊങ്കൽ, ആദിഅനം, പുകയിനാൽ, കൊമ്പ്, കപ്പപ്പാട്ട്, ഒപ്പനചായൽ, ഒപ്പനമുറുക്കം, വിരുത്തം തുടങ്ങി ഒട്ടേറെ ഇശലുകൾ ഇതിന് ഉണ്ട്. ദ്രാവിഡ രീതിയുടെ അടിത്തറയിൽ നിന്നാണ് ഇശലുകൾ രൂപപ്പെടുത്തിയിക്കുന്നത്.
കമ്പി, കഴുത്ത്, വാൽകമ്പി, വാലുമ്മൽക്കമ്പി, എന്നിങ്ങനെയുള്ള പ്രാസവ്യവസ്ഥ കൂടി മാപ്പിളപ്പാട്ടിനുണ്ട്, ഇതിൻറെയും അടിസ്ഥാനം ദ്രാവിഡപാരമ്പര്യം തന്നെയാണ്. കമ്പി-പാട്ടിലെ 'മോന' അഥവാ ആദ്യാക്ഷരപ്രാസവും കഴുത്ത്-നാലടിയിലും രണ്ടാമത്തെ അക്ഷരം സമാനമാവുക എന്നത് പാട്ടിലെ 'എതുക'
(ദ്വിതിയാക്ഷര പ്രാസത്തിനുതുല്യം)യ്ക്ക് തുല്യവുമാണ്. വാൽകമ്പി അന്ത്യാക്ഷര പ്രാസവും, വാലുമ്മൽകമ്പി അന്താദിപ്രാസ വുമാണ്. ഭാഷയിലെ പാട്ടു പാരമ്പര്യം മാപ്പിള പ്പാട്ടിൻറെ പാരമ്പര്യവുമായി ഇഴചേരു ന്നതിൻ്റെ ദൃഷ്ടാന്തങ്ങളാണിവയൊക്കെ.
മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, പ്രണയ കാവ്യങ്ങൾ, കത്തുപാട്ടുകൾ, ഒപ്പനപ്പാട്ടുകൾ, കിസ്സപ്പാട്ടുകൾ, കെസ്സുപ്പാട്ടുകൾ, കല്യാണ പ്പാട്ടുകൾ തുടങ്ങി ഒട്ടേറെ പാട്ടുകൾ മാപ്പിളപ്പാട്ടു സാഹിത്യത്തിൽ ഉണ്ട്.മാലപ്പാട്ടുകളിൽ ആദ്യ ത്തേത്, കൊല്ലവർഷം 752-ൽ കോഴിക്കോട്ടു കാരനായ ഖാസിമുഹമ്മദ് രചിച്ച 'മുഹയിദ്ധീൻ മാല'യാണ്.
ഖാസി മുഹമ്മദ്, മോയിൻ കുട്ടി വൈദ്യർ, കുഞ്ഞായിൻ മുസ്ല്യാർ, ഇച്ച മസ്താൻ തുടങ്ങിയ പൌരാണിക കവികളുടേതടക്കം ഖണ്ഡകാവ്യങ്ങളും ഗീതങ്ങളും മാപ്പിളപ്പാട്ടായി പ്രചാരത്തിലുണ്ടു്. കവിയേക്കാൾ പാടുന്നവ ർക്ക് പ്രാധാന്യം നൽകപ്പെട്ടതിനാലായിരിക്കണം പല മാപ്പിള കൃതികളും അജ്ഞാത കർതൃകങ്ങ ളായത് . സമകാലീന മാപ്പിളപ്പാട്ടുകളിൽ അറബി-മലയാളത്തിന്റെ സ്വാധീനവും തുലോം കുറവാണ്
മാപ്പിളപ്പാട്ടുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമു ണ്ടെങ്കിലും 1932-ൽ വക്കം അബ്ദുൽ ഖാദർ മൗലവി 'അൽഅമീൻ' പത്രത്തിലെഴുതിയ ഒരു ലേഖനത്തിലാണ് ആദ്യമായി മാപ്പിളപ്പാട്ട് എന്ന പദം പ്രയോഗിക്കപ്പെട്ടതെന്ന് ചരിത്രകാരൻമാർ കരുതുന്നു .അതുവരെയും 'സബീനപ്പാട്ടുകൾ' എന്ന പേരിലാണ് മാപ്പിളപ്പാട്ടുകൾ അറിയപ്പെട്ടി രുന്നത്. കുഞ്ഞായിൻ മുസല്യാരുടെ 'കപ്പ(ൽ) പാട്ടിൽ' നിന്നാണ് ഈ പേരുണ്ടായതെന്നാണ് ദൂരിപക്ഷം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. മനുഷ്യശരീരത്തെ കപ്പലിനോടുപമിച്ച് ആധ്യാത്മിക വിചാരം നടത്തുന്ന ഒരു ദാർശനി ക കാവ്യമാണ് കപ്പപ്പാട്ട്. കപ്പലിന് അറബിയിൽ സഫീനഃ എന്നാണ് പറയുക. അതിനാൽ കപ്പപ്പാട്ട് 'സഫീനപ്പാട്ട്' എന്ന പേരിലും അറിയ പ്പെട്ടു. പിന്നീട് ആ മാതൃകയിൽ രചിക്കപ്പെട്ട പാട്ടുകളെല്ലാം സഫീനപ്പാട്ട് എന്ന പേരിൽ അറി യപ്പെട്ടു പോന്നു. സഫീനയാണ് സബീനയായത്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
ബാങ്കിതര ഫിനാൻസ് കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ കമ്പനി നിയമം, റിസർവ് ബാങ്ക് നിയമം, സെബി ചട്ടം എന്നിവപ്രകാരം സ്വീകരിക്കുന്ന നിക്ഷേപങ്ങൾ നിയമപരമാണ്. സഹകരണ നിയമപ്രകാരം അംഗമല്ലാത്ത വരിൽനിന്ന് നിക്ഷേപം സ്വീകരിക്കാൻ ബാങ്കിങ് ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ നിയമപര മായി സാധിക്കൂ.
ബഡ്സ് നിയമം നടപ്പിലാക്കാനുള്ള കേരള ത്തിലെ അതോറിറ്റി ആഭ്യന്തര സെക്രട്ടറിയാണ്. കേരള സർക്കാരിന്റെ ആവശ്യാനുസരണം ബഡ്സ് നിയമം നടപ്പിലാക്കാൻ പ്രത്യേക കോടതികളെ അധികാരപ്പെടുത്തി ഹൈക്കോ ടതി ഉത്തരവിറക്കിയിട്ടുമുണ്ട്. ജില്ലാ പൊലീസ് മേധാവി, സ്റ്റേഷൻ ചാർജുള്ള ഓഫിസർമാർ തുടങ്ങിയവർക്ക് പരിശോധന നടത്താനും രേഖകൾ പിടിച്ചെടുക്കാനും തട്ടിപ്പുകാരെ തടങ്കലിൽ വയ്ക്കാനുമുള്ള വിപുലമായ അധികാരമുണ്ട്.
തട്ടിപ്പു സ്ഥാപനങ്ങളുടെ വസ്തുവകകളും അക്കൗണ്ടുകളും മരവിപ്പിക്കാനും കസ്റ്റഡിയി ലെടുത്തു പണം വസൂലാക്കാനും സാധിക്കും. സംസ്ഥാന അതിർത്തിക്കപ്പുറമുള്ള ആസ്തികൾ പിടിച്ചെടുക്കാൻ സിബിഐയുടെ സേവനം ആവശ്യപ്പെടാം. ബഡ്സ് നിയമ പ്രകാരം നിക്ഷേപകർക്ക് പ്രത്യേക കോടതിവഴി ലഭിക്കേണ്ട തുകയ്ക്ക് മുൻഗണനയുണ്ട്. പക്ഷേ, പാപ്പരത്ത നിയമം, സർഫാസി നിയമം എന്നിവപ്രകാരവുമുള്ള നടപടികൾക്കു താഴെ മൂന്നാമതായേ പരിഗണന ലഭിക്കൂ.
രാജ്യത്തെ നിയമങ്ങൾക്കു വിധേയമായി നിക്ഷേപിക്കാൻ ഒട്ടനവധി അവസരങ്ങൾ ഉണ്ടായിട്ടും ഉയർന്ന പലിശയടക്കമുള്ള കപട വാഗ്ദാനങ്ങളിൽ വീണ് പണം മുടക്കി വെട്ടിലാകുന്നവർക്ക് ആശ്വാസമേകുന്നതാണ് ബഡ്സ് നിയമം.
നിക്ഷേപത്തട്ടിപ്പുകള്‍ മുന്‍കൂട്ടി തടയാനും ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള കാലതാമസം കുറയ്ക്കാനും ബഡ്‌സ് നിയമം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ഏതൊരു സ്ഥാപനത്തിലെയും നിക്ഷേപ പദ്ധതികള്‍ തുടങ്ങുമ്പോള്‍ അതോറിറ്റിക്ക് ഇടപെടാം .തട്ടിപ്പ് നടന്നാല്‍ സ്ഥാപനത്തി ന്റെയും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരു ടെയും നിക്ഷേപങ്ങളും ആസ്ഥികളും ഇടക്കാല ഉത്തരവിലൂടെ അതോറിറ്റിക്ക് പിടിച്ചെടുക്കാം .
സിവില്‍ കോടതിക്ക് സമാനമായ അധികാരങ്ങ ളാണ് സമിതിക്ക് ഉള്ളത്. അന്വേഷണത്തിന് ഉത്തരവിടാനും , പരാതികള്‍ തള്ളാനും സമന്‍സ് നല്‍കി വ്യക്തികളെ വിളിച്ചു വരുത്താനും അതോറിറ്റിക്ക് അധികാരമുണ്ട്. അന്വേഷണത്തിനായി പൊലീസിനെയോ , പ്രത്യേക സംഘങ്ങളെയോ നിയോഗിക്കാം.
ബഡ്‌സ് ആക്ടിന് കീഴിലുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഓരോ ജില്ലയിലും അഡീഷണല്‍ സെഷന്‍സ് കോടതി ആയിരിക്കും.
ബഡ്സ് നിയമ പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസന്വേഷണങ്ങളുടെ മേൽനോട്ടത്തിനു പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റാന്വേ ഷണ വിഭാഗം പൊലീസ് ഇൻസ്പെക്ടർ ജനറലിനെ സ്റ്റേറ്റ് നോഡൽ ഓഫിസറായി നിയമിച്ചിട്ടുണ്ട്. ഉത്തര, ദക്ഷിണ മേഖല ഐജിമാർ അതതു മേഖല നോഡൽ ഓഫിസർമാരാണ്. പൊതുജനങ്ങൾക്കു കോംപിറ്റന്റ് അതോറിറ്റിയുടെ ca.budsact@kerala.gov.in മുഖേനയും സഞ്ജയ് എം. കൗൾ ഐ.എ.എസ്, കോംപിറ്റന്റ് അതോറിറ്റി, ബഡ്സ് ആക്ട്, റൂം നമ്പർ 374, മെയിൻ ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001 വിലാസത്തിലും പരാതികൾ സമർപ്പിക്കാം.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
കാനഡയിലെ ടൊറൻ്റോ നഗരത്തിൽ 30 കിലോമീറ്റർ നീളത്തിൽ ഭൗമാന്തര തുരങ്കത്തിൽ കടകൾ, ഭക്ഷണശാലകൾ ,സബ് വേകൾ തുടങ്ങിയവ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് PATH എന്ന പേരിലറിയപ്പെടുന്ന സംവിധാനമുള്ളതിനാൽ കൂടിയ ചൂടും, മഞ്ഞുപാതത്തിലും ജനങ്ങൾക്ക് പുറത്തിറങ്ങാതെ ഇവയൊക്കെയുപയോഗിക്കാനാവും.
വാൽക്കഷണം: ലോകത്തിലെ ഏറ്റവും ബൃഹത്തായ ദൗമാന്തര ഷോപ്പിംഗ് കോംപ്ലക്സായി ഗിന്നസ് റെക്കോർഡിട്ട ഇവിടെ 40 ലക്ഷം ചതുരശ്രയടി സ്ഥലത്ത് വിപണനമുണ്ട്.
Credit: Dhanish Antony
Knowledge of the day:( #ഒരു_ദിവസം_ഒരറിവെങ്കിലും )
അന്താരാഷ്ട്ര റേഡിയോ ആശയ വിനിമയ സംവിധാനത്തിൽ ദുരന്തത്തിൽപ്പെട്ടുവെന്ന അടയാളം കൊടുക്കുവാനുപയോഗിക്കുന്ന " മെയ് ഡേ Mayday" എന്ന വാക്ക് എന്നെ സഹായിക്കൂവെന്നർത്ഥമുള്ള മൈഡാസ് M'aidaz
എന്ന ഫ്രഞ്ച് പദത്തിൽ നിന്നുമുത്ഭവിച്ചതാണ് .ആപത്ഘട്ടങ്ങളിൽ മൂന്നു തവണ ഇതുപയോഗിച്ചാൽ ആദ്യം ഇത് കേൾക്കുന്നവർ സഹായത്തിനായി എത്തണമെന്നാണ് കീഴ്വഴക്കം.
Credit: Dhanish Antony
👉 സിനിമകളിലും മറ്റും വൈദ്യുതഘാതം ഏൽക്കുന്ന വ്യക്തി നിന്ന് വിറയ്ക്കുന്നത് കാണാം . വൈദ്യുതി ലൈനുമായി സമ്പർക്ക ത്തിലാവുമ്പോൾ ശരീരത്തിലെ മാംസ പേശികൾ അതിശക്തമായി സങ്കോചിക്കും. ഇത് മൂലം വൈദ്യുതി പ്രവഹിക്കുന്ന കമ്പിയിൽ കൂടുതൽ ശക്തമായി ഇറുകിപ്പിടിക്കുകയും അതിലൂടെ കൂടുതൽ വൈദ്യുതി ശരീരത്തി ലേക്ക് പ്രവഹിക്കുകയും ചെയ്യാം. എന്നാൽ വളരെ ഉയർന്ന വോൾട്ടിലുള്ള വൈദ്യുതി യാണെങ്കിൽ ശക്തമായ വൈദ്യുതാഘാത ത്താൽ ശരീരം തെറിച്ചുപോകാനുള്ള സാധ്യതയുമുണ്ട്. പെട്ടെന്ന് തന്നെ അബോധാവസ്ഥയിലാകുകയും അപസ്മാര ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യാം.
Suspended animation എന്ന ഒരു പ്രത്യേക അവസ്ഥയിലൂടെ ഷോക്കേറ്റയാൾ കടന്നു പോകാൻ സാധ്യതയുണ്ട്. ജീവനുണ്ടെങ്കിലും ആന്തരിക ശാരീരിക പ്രവർത്തനങ്ങൾ താത്ക്കാലികമായി നിലച്ച് ബോധമില്ലാത്ത അവസ്ഥയിലെത്തുന്നതാണിത്. ജീവൻ നഷ്ടപ്പെട്ട അവസ്ഥയാണെന്നേ തോന്നുക യുള്ളൂ. ഈ അവസ്ഥയിൽ നിന്നും ജീവനോടെ തിരിച്ചെത്തുക സാധ്യമാണ്. തലചുറ്റൽ, തലവേദന, ഓർമ്മക്കുറവ്, ചെവിയിൽ മൂളൽ, കാഴ്ചയും കേൾവിയും വ്യക്തമല്ലാതാകുക, ഷോക്കേറ്റ ഭാഗത്ത് മരവിപ്പ് തുടങ്ങിയ ലക്ഷണങ്ങളുമുണ്ട്.ഹൈ ടെൻഷൻ ലൈനു കളിൽ സ്പർശിച്ചാൽ അംഗവൈകല്യം സംഭവിക്കാൻ സാധ്യതയുണ്ട്. ഹൈ ടെൻഷൻ ലൈനുകളിൽ സ്പർശിക്കുന്നവർ ആഘാത ത്താൽ തെറിച്ച് വീണും ഗുരുതരമായ പരിക്കുകൾ പറ്റാം.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
⭐ഈന്തപ്പനയുടെ പരാഗണം⭐
👉നഗ്നപാദരായി കടന്നുപോയാല്‍ കാല്‍പ്പാദം പോലും ദ്രവിപ്പിക്കുന്ന മണ്ണില്‍ വേരിറക്കി മധുവൂറും ഫലം നല്‍കുന്ന മറ്റൊരു വൃക്ഷവും ലോകത്തില്ലെന്നാണ് അനുമാനിക്കപ്പെടുന്നത്. കാഴ്ചക്ക് തീരെ അലിവില്ലാത്തതെന്ന് തോന്നി ക്കുന്ന പരുക്കനും, മൂര്‍ച്ചയേറിയ തടിയും , ഓലകളുമുള്ള മരത്തിലാണ് തേനൂറുന്ന കനികള്‍ കായ്ക്കുന്നത്.
ഈന്തപ്പനകള്‍ പൂവിട്ടു തുടങ്ങിയാൽ ഈന്തപ്പഴ തോട്ടങ്ങളില്‍ പരപരാഗണത്തിൻ്റെ കാലമാണ്. ആ സമയങ്ങളിൽ ഗ്രാമീണ ചന്തകളിൽ കൃത്രിമ പരാഗണത്തിനായുള്ള പൂമ്പൊടികളുടെ വില്‍പനയും സജീവമാകും. ചെടികളില്‍ പരാഗണം നടത്താനുള്ള ആണ്‍ പൂമ്പൊടിക ളാണ് ചന്തകളില്‍ വില്‍ക്കുന്നത്. പല സസ്യങ്ങളിലും പൂങ്കൂലകളില്‍ തന്നെ പ്രകൃതി സ്വയം പരാഗണം നടത്താനുതകുന്ന വിധം ആണ്‍, പെണ്‍ പൂക്കളെ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ടെങ്കിലും ഈന്തപ്പനയുള്‍പ്പെ ടെയുള്ള ചിലതില്‍ പരാഗണം നടക്കണമെങ്കില്‍ കാറ്റ്, വണ്ട്, തേനീച്ച എന്നിവയുടെ സഹായം വേണം. പരപരാഗണം എന്ന് വിളിക്കുന്ന പ്രകൃതിയുടെ ഈ സംവിധാനത്തിന് കാത്തിരുന്ന ഈന്തപ്പനകളില്‍ നിന്ന് കര്‍ഷകര്‍ക്ക് മെച്ചമുള്ള വിളവ് കിട്ടില്ല.
അതുകൊണ്ട് തന്നെ ഈന്തപ്പഴ കൃഷിയുടെ അറിയപ്പെടുന്ന ചരിത്രത്തിൻ്റെ തുടക്കം മുതലേ കൃത്രിമ പരാഗണമാണത്രെ നടക്കുന്നത്.
ഇടത്തരം ഈന്ത പന തോട്ടത്തിലുണ്ടാകുന്ന നാല്‍പതു ചെടികള്‍ക്ക് ഒന്നോ രണ്ടോ ആണ്‍ ചെടികളിലെ പൂമ്പോടി മതിയാകു മെങ്കിലും ചില തോട്ടങ്ങളില്‍ മെച്ചപ്പെട്ട വിളവെടുപ്പിനായി നല്ല ചെടികളുടെ പൂമ്പൊടികള്‍ ശേഖരിക്കാറു ണ്ട്. നല്ലയിനം ആണ്‍ചെടികളുടെ പൂങ്കുലകള്‍ പ്രത്യേക രീതിയില്‍ ഉണക്കി പാകപ്പെടുത്തി പെന്‍പൂങ്കുലകളില്‍ നിക്ഷേപിക്കും. പൂമ്പൊടി നഷ്ടപ്പെടാതിരിക്കാന്‍ അവിടെ തന്നെ പ്രത്യേക രീതിയില്‍ കെട്ടിയിടും.
ബാക്കി പ്രകൃതി കൈകാര്യം ചെയ്യും. ജനുവരി, ഫെബ്രുവരി മാസത്തില്‍ പൂത്തുതുടങ്ങുന്ന ഈന്ത പനകളുടെ വിളവെടുപ്പ് നടക്കുന്നത് വേനല്‍ചൂട് കത്തി നില്‍ക്കുന്ന മെയ്, ജൂണ്‍ മാസങ്ങളിലാണ്. നല്ല തണുപ്പുണ്ടായാല്‍ നല്ലവിളവിന് സാധ്യതയുണ്ട് . ശക്തമായ കാറ്റോ മഴയോ വന്നാലെ പ്രശ്നമുള്ളവെന്നാണ് പഴമ ക്കാരുടെ പക്ഷം. കനത്തവേനല്‍ പലര്‍ക്കും ആശങ്കയാണ് സമ്മാനക്കാറെങ്കിലും ഈന്തപ്പഴ കര്‍ഷകര്‍ക്ക് വേനല്‍ പ്രതീക്ഷയുടേതാണ്.
ഗൾഫ് നാടുകളിൽ തോട്ടം മേഖലകളില്‍ പണിയെടുക്കുന്നവരില്‍ സ്വദേശികള്‍ക്കൊപ്പം ബംഗാളികളും മലയാളികളുമാണ് കൂടുതലുള്ള ത് . ചിലരില്‍ ഈന്തപനയുടെ പൂക്കള്‍ മാരകമാ യ തോതില്‍ അലര്‍ജിയും അസ്വസ്ഥകളുമുണ്ടാ കാറുണ്ട്
ഈന്തപ്പനയില്‍ ആണ്‍പൂക്കളാണ് പെണ്‍പൂക്ക ളേക്കാള്‍ വളരെ നേരത്തേയുണ്ടാകുന്നത്. വ്യാവസായികമായി വളര്‍ത്തുമ്പോള്‍ കൈകള്‍ കൊണ്ടോ യന്ത്രങ്ങള്‍ ഉപയോഗിച്ചോ പരാഗണം നടത്താറുണ്ട്. ആണ്‍പൂക്കളിലുള്ള പൂങ്കുല മുറിച്ചെടുത്ത് പെണ്‍പൂക്കളിലേക്ക് ചേര്‍ത്ത് വെച്ചാണ് പരാഗണം നടത്തുന്നത്.കൈകള്‍ കൊണ്ട് പരാഗണം നടത്തുന്ന രീതിയാണ് ഈന്തപ്പനയില്‍ കൂടുതല്‍ കാര്യക്ഷമം. പെണ്‍ പൂക്കള്‍ വിടര്‍ന്ന് പരാഗം സ്വീകരിക്കാന്‍ തയ്യാറാ കുന്ന സമയം കൃത്യമായി മനസിലാക്കുകയെന്ന ത് വൈദഗ്ധ്യം ആവശ്യമുള്ള കല തന്നെയാണ്. സാധാരണ ഗതിയില്‍ അഞ്ച് ആണ്‍ചെടികള്‍ ഉണ്ടെങ്കില്‍ 100 പെണ്‍ചെടികളില്‍ പരാഗണം നടത്താമെന്നതാണ് കണക്ക്.
നിലവിൽ ഓരോ മരത്തിലും കയറി ഈന്തപ്പന യുടെ കുലയിൽ ആൺപൂമ്പൊടിയുള്ള കുല വച്ചുകെട്ടിയാണു പരമ്പരാഗത മാതൃകയിൽ പരാഗണം നടത്തി വരുന്നത്. ലക്ഷക്കണക്കിനു ഈന്തപ്പനകൾക്കു കൃത്രിമ പരാഗണം നടത്താ ൻ വൻ മനുഷ്യധ്വാനവും സമയവും വേണ്ടിവരും. ഇപ്പോൾ ഈന്തപ്പനയ്ക്കു കൃത്രിമ പരാഗണം നടത്താൻ ഡ്രോൺ വികസിപ്പിച്ചിട്ടുണ്ട്. ലക്ഷ ക്കണക്കിനു ഈന്തപ്പനകൾക്കു കുറഞ്ഞ സമയ ത്തിനകം പരാഗണം നടത്താൻ സാധിക്കുന്നതാ ണ് ഡ്രോൺ. ഇതുവഴി 60 ശതമാനം തൊഴിലാ ളികളുടെ അധ്വാനം കുറയ്ക്കാനും ഒത്തിരി ജീവനക്കാരുടെ ജോലി എളുപ്പത്തിലും വേഗ ത്തിലും ആക്കാനും സാധിക്കും .
പുരുഷ ഈന്തപ്പനയിൽ നിന്ന് ശേഖരിച്ച പൂമ്പൊ ടി പെൺ ഈന്തപ്പനയുടെ കുലയിൽ സ്പ്രേ ചെയ്യുകയാണ് ഡ്രോണിന്റെ ജോലി. പച്ച നിറ ത്തിൽ എക്സ് എന്നു രേഖപ്പെടുത്തിയതാണ് പെൺ ഈന്തപ്പന. ചുവന്ന നിറത്തിൽ ഒ എന്ന് രേഖപ്പെടുത്തിയതു പുരുഷ ഈന്തപ്പനയും. ഡ്രോണിലെ സെൻസർ ഉപയോഗിച്ച് ഇവ തിരിച്ചറിഞ്ഞാണ് പൂമ്പൊടി ശേഖരിക്കുന്നതും പരാഗണം നടത്തുന്നതും.
കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ പരാഗണം നടത്താമെന്നു മാത്രമല്ല തണ്ടുതുരപ്പൻ വണ്ടിനെ ഓടിക്കാനും മറ്റുമായുള്ള കീടനാശിനി തളിക്കാനും ഡ്രോൺ ഉപയോഗിക്കാം
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ളതും യമനിൽ നിയമവിധേയമായ ഒരു ലഹരി വസ്തുവാണ് ഖത്.കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ഉൾപ്പടെയുള്ള ആളുകൾ
ഈ ചെടിയുടെ ഇലകളും തണ്ടും പരമ്പരാഗതമായി മാനസികാവസ്ഥ ഉയർത്തുന്നതിനുള്ള ഒരു മരുന്നായി കരുതി ചവക്കുന്നു.യെമനില്‍ 80 ശതമാനത്തിൽ കൂടുതൽ ആളുകൾ ഇത് വളരെ അധികം ഉപയോഗിക്കുന്നു.എല്ലാ പുരുഷന്മാരും മുറുക്കാന്‍ ചവക്കുന്നത് പോലെ വായില്‍ ഒരു ഉണ്ട പോലെ ഉരുട്ടി വെയ്ച്ച് ഉപയോഗിക്കുന്നു. ഉപയോഗിച്ചതിന് ശേഷം ഉറങ്ങാൻ ബുദ്ധിമുട്ട്, ഊർജം നഷ്ടപ്പെടൽ, ഏകാഗ്രതക്കുറവ് എന്നിവ സാധാരണയായി പിന്തുടരുന്നു. രക്തക്കുഴലുകളിലെ മാറ്റങ്ങൾ, ലൈംഗിക അരക്ഷിതാവസ്ഥ, ക്യാൻസർ പോലെ ഉള്ള അസുഖം എന്നിവ എല്ലാം ഖാറ്റിൽ നിന്നുള്ള ഗുരുതരമായ പാർശ്വഫലങ്ങൾ ആണ്.ലോകാരോഗ്യ സംഘടന (WHO) ആളുകളിൽ "ആശ്രിതത്വം" (തുടർന്നും ഉപയോഗിക്കാനുള്ള ആഗ്രഹം ) സൃഷ്ടിക്കുന്ന ഒരു മരുന്നായി ഖാതിനെ പട്ടികപ്പെടുത്തുന്നു.
👉 മറ്റൊരു വാഹനത്തി ന്റെ തൊട്ടടുത്തെത്തി യാല്‍ ഡ്രൈവര്‍ ശ്രദ്ധിച്ചി ല്ലെങ്കില്‍പ്പോലും വാഹനം സ്വയം നില്‍ക്കുന്ന സവി ശേഷ സംവിധാനമാണ് ഓട്ടോണമസ് എമര്‍ജന്‍ സി ബ്രേക്കിങ് (എ.ഇ.ബി) . വാഹനം അപകടത്തില്‍പ്പെടുന്ന സാഹചര്യമുണ്ടായാല്‍ ക്യാമറകളും , റഡാറുകളും ഉപയോഗിച്ച് വാഹനം ഇത് തിരിച്ചറിയുകയും ഡ്രൈവരക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. മുന്നറിയിപ്പ് ലഭിച്ചിട്ടും ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ തയ്യാറായി ല്ലെങ്കില്‍ വാഹനം സ്വയം നില്‍ക്കും. സേഫ്റ്റി ബെല്‍റ്റിനുശേഷം വാഹന സുരക്ഷാരംഗത്തെ ഏറ്റവും ശ്രദ്ധേയ കണ്ടു പിടിത്തമായാണ് എ.ഇ.ബി വിശേഷിപ്പിക്ക പ്പെടുന്നത്. വരുന്ന നൂറ്റാണ്ടുകളില്‍ അപകട മരണങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന സുപ്ര ധാന കണ്ടെത്തലായി മാറാന്‍ ഇതിന് കഴിയു മെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. വാഹനാപകടങ്ങള്‍ 38 ശത മാനം വരെ കുറയ്ക്കാന്‍ എ.ഇ.ബിയ്ക്ക് കഴിയു മെന്നാണ് കണ്ടെത്തി യിട്ടുള്ളത്. സുരക്ഷ ഒഴിവാക്കുമെന്നത് മാത്രമല്ല വാഹന ഉടമക ള്‍ക്ക് സാമ്പത്തിക നേട്ട വും ഭാവിയില്‍ എ.ഇ.ബി മൂലം ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്‍ഷുറന്‍സ് പ്രീമിയം കുറയാന്‍ വഴിതെളിയുന്ന തോടെയാണിത്. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അടക്ക മുള്ള പല നിര്‍മാതാ ക്കളും അവരുടെ വാഹന മോഡലുകളില്‍ എ.ഇ.ബി സ്റ്റാന്റേഡായി ഉള്‍പ്പെടു ത്താന്‍ തുടങ്ങിക്കഴി ഞ്ഞു. ഫോര്‍ഡ്, ഫോക്സ വാഗണ്‍, നിസാന്‍, മെഴ്സിഡീസ് ബെന്‍സ്, കിയ തുടങ്ങിയ നിര്‍മാതാ ക്കള്‍ എ.ഇ.ബി ഘടിപ്പിച്ച പല മോഡലുകളും തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നുണ്ട്.
Читать полностью…👉ട്വിറ്ററിന്റെ മുൻ സി ഇ ഒ ആയി രുന്നു ജാക്ക് ഡോർസി വികസിപ്പിച്ച ഒരു സമൂഹ മാധ്യമ മാണ് ബ്ലൂ സ്കൈ .ട്വിറ്റെറിനെപോലെ അല്ല ബ്ലൂ സ്കൈ. ഒരു സൈറ്റിന് പകരം ഒന്നിലധികം സൈറ്റുകൾ ചേർന്ന് നിയന്ത്രിക്കാൻ സാധിക്കു ന്ന രീതിയിലാണ് ബ്ലൂ സ്കൈയുടെ നിർമ്മാണം. ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത് ഒതന്റിക്കേറ്റഡ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണ്. 2019 ലാണ് ബ്ലൂ സ്കൈ എന്ന സംരംഭം ട്വിറ്ററിന് കീഴിൽ വികസിപ്പിച്ചു തുടങ്ങിയത്. ട്വിറ്റർ ഏറ്റെടുത്തപ്പോൾ ഇലോൺ മസ്കിന് ബ്ലൂ സ്കൈയെ വിട്ടു കൊടുത്തിരുന്നി ല്ല. ഈ ബ്ലൂ സ്കൈ ജാക്ക് ഡോർസിക്ക് പറന്നുയരാനുള്ള നീലാകാശം ആകുമോ എന്ന് കാത്തിരുന്നു കാണാം.
ജാക്ക് ഡോര്‍സി, നോഹ ഗ്ലാസ്, ബിസ് സ്റ്റോണ്‍, ഇവാന്‍ വില്യംസ് എന്നിവർ ചേർന്ന് 2006 ലാണ് ട്വിറ്റർ ആരംഭിച്ചത്. സി ഇ ഒ ആയി ചുമതലയേറ്റ ജാക്ക് ഡോര്‍സി 2021 നവംബറിലാണ് ചുമതല ഒഴിയുന്നത്. പിന്നീട് പരാഗ് അഗര്വാളായിരുന്നു ട്വിറ്ററിന്റെ തലപ്പത്തുണ്ടായിരുന്നത്. എന്നാൽ മസ്‌ക് എത്തിയതോടെ ആദ്യ നടപടിയായി പരാഗ് അഗർവാളിനെ പുറത്താക്കി.
ഇപ്പോൾ എലോൺ മസ്‌കിൻ്റെ എക്‌സിന് ബദൽ അയ പ്ലാറ്റ്‌ഫോമാ ണ് അതിൻ്റെ നിറത്തി ൻ്റെയും , ലോഗോയുടെയും കാര്യത്തിൽ സമാനമായ ബ്ലൂ സ്കൈ.നവംബറിൽ നടന്ന യുഎസ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിൻ്റെ വിജയത്തെത്തുടർന്ന് ആണ് ബ്ലൂസ്‌കി ഉപയോക്താക്കളുടെ എണ്ണം വർദ്ധി ച്ചത് . എക്‌സിൻ്റെ ഉടമയായ മിസ്റ്റർ മസ്‌ക്, ട്രംപിൻ്റെ പ്രചാരണ വേളയിൽ അദ്ദേഹത്തിൻ്റെ വലിയ പിന്തുണ ക്കാരനായിരുന്നു, ഇത് ഒരു രാഷ്ട്രീയ വിഭജനത്തിലേക്ക് നയിച്ചു . ചിലർ പ്രതിഷേധവുമായി X വിട്ടു.
1897-ല്‍ ജയില്‍ മോചിതനായ ബിര്‍സ പിന്നെ യും പോരാട്ടത്തിന് ഇറങ്ങി. ആയിരക്കണക്കിന് ആദിവാസി യുവാക്കളാണ് ബിര്‍സക്കൊപ്പം ചേരാനെത്തി. 1898 ഫെബ്രുവരിയില്‍ ഗോണ്ട് വനമേഖലയില്‍ ഒത്തുകൂടിയ അവര്‍ 'ജംഗിള്‍ രാജിനായി പോരാടാന്‍ ശപഥം ചെയ്തു. ആദ്യം സര്‍ക്കാരിന് മുന്നറിയിപ്പ് കൊടുത്തു. അവരത് അവഗണിച്ചു. പിന്നെ കണ്ടത് ആക്രമണം. പൊലീസ് സ്റ്റേഷനുകളും , പള്ളികളും ഒക്കെ ആക്രമിക്കപ്പെട്ടു കഴിഞ്ഞിട്ടേ അധികാരികള്‍ സംഗതി അറിഞ്ഞുള്ളൂ. 1899 ക്രിസ്തുമസ് കാലത്തായിരുന്നു അത്. തിരിച്ചടിക്കാന്‍ മുതിര്‍ന്ന ബ്രിട്ടീഷ് സേനക്ക് വനമേഖലയില്‍ ആദിവാസികര്‍ക്കുള്ള പരിചയവും ഒളിപ്പോരി ലുള്ള പ്രാഗത്ഭ്യവും തലവേദനയായി.
1900 ജനുവരി ആദ്യം ബ്രിട്ടീഷ് സേന സര്‍വ സന്നാഹങ്ങളുമായെത്തി. സ്ത്രീകളും കുട്ടികളു മൊക്കെയുള്ള ഗ്രാമങ്ങള്‍ വളയുകയും വെടിവെക്കുകയും ചെയ്തു. പുക തീരാത്ത തോക്കുകള്‍ക്ക് മുന്നില്‍ അവസാന അമ്പ് തീരുംവരെ ആദിവാസികള്‍ പോരാടി. ഹുംബാരി ബുരുജ് കൂട്ടക്കൊലയില്‍ നൂറുകണക്കിനാളു കള്‍ മരിച്ചു. ഫെബ്രുവരിയില്‍ ബിര്‍സയെയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തു. ജയിലിലായി രിക്കെ ബിര്‍സ മരിച്ചു. മരണത്തിനിപ്പുറവും ബിര്‍സ ആദിവാസികള്‍ക്കിടയിലെ ഉണര്‍ത്തു പാട്ടായി. വിപ്ലവക്കാറ്റായി.
പ്രക്ഷോഭമുണ്ടാക്കിയ പരിക്കുകള്‍ ഉണക്കാനും ആദിവാസികര്‍ക്കിട യില്‍ വിശ്വാസം വീണ്ടെടു ക്കാനും ബ്രിട്ടീഷ് സര്‍ക്കാര്‍ എന്തൊക്കെയോ ചെയ്തു. 1908-ലെ ഛോട്ടാ നാഗ്പൂര്‍ ടെനന്‍സി ആക്ട് ഈ ശ്രമങ്ങളുടെ ഭാഗമായിരുന്നു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
⭐നായയുമൊത്ത് ട്രെയിനിൽ യാത്ര ചെയ്യാൻ പറ്റുമോ ?⭐
👉ഇപ്പോൾ ധാരാളം ആൾക്കാർ സ്വന്തം അരുമമൃഗങ്ങളെയും കൊണ്ട് പൊതു വാഹനങ്ങളിൽ യാത്ര ചെയ്യാറുണ്ട്. തീവണ്ടിയിൽ നായയെയും കൂട്ടി എങ്ങനെ യാത്ര ചെയ്യാമെന്ന് പലർക്കും അറിയില്ല. നായക്കുട്ടികളുമായിട്ടാണെങ്കിൽ കുട്ടകളിലും , ചെറിയ കൂടുകളിലുമായി എല്ലാ ബോഗികളിലും യാത്ര ചെയ്യാവുന്നതാണ്. എന്നാൽ, മുതിർന്ന നായയാണെങ്കിൽ എസി ഫസ്‌റ്റ് ക്ലാസ് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് കൂപ്പെ എന്നിവയിൽ മാത്രമേ കൊണ്ടുപോകാൻ പറ്റുകയുള്ളൂ. മറ്റു കംപാർട്ട്മെന്റുകളിലൊന്നും തന്നെ മുതിർന്ന നായകൾക്ക് യാത്ര അനുവദനീയമല്ല.
എന്നാൽ, നായക്കുട്ടികളായാലും മുതിർന്ന നായയായാലും ലഗേജ് കം ബ്രേക് വാനിൽ കൊണ്ടുപോകാം. ട്രെയിനിലെ ഗാർഡിന്റെ മേൽനോട്ടത്തിലാവും ഇത്തരം യാത്ര. ട്രെയിനിൽ യാത്ര ചെയ്യുന്ന ഉടമയ്ക്ക് റിസർവേഷൻ ടിക്കറ്റും തിരിച്ചറിയൽ രേഖയും ഉണ്ടായിരിക്കേണ്ടതാണ്. ട്രെയിൻ പുറപ്പെടുന്നതിന് മൂന്നു മണിക്കൂർ മുൻപെങ്കിലും നായയെ ലഗേജ് ഓഫിസിൽ എത്തിക്കുകയും വേണം. നിശ്ചിത ചാർജ് ഈടാക്കിയ രസീത് യാത്ര തുടങ്ങുന്നതിനു മുൻപായി ഗാർഡിനെ കാണിക്കണം. ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയാൽ ഉടമയുടെ കയ്യിലുള്ള റസീറ്റിന്റെ കൗണ്ടർ ഫോയിൽ കാണിച്ച് നായയെ തിരിച്ചു വാങ്ങാം.
യാത്രയ്ക്കിടയിലുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ, നാശങ്ങൾ, യാത്രയുടെ അവസാനം നായയെ ലഭിക്കാതിരിക്കുക തുടങ്ങിയവ ഉണ്ടായാൽ റെയിൽവേയ്ക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുകയില്ല. നായയുടെ വർഗം, നിറം, ലിംഗം, പ്രായം ഇവയെ സംബന്ധിച്ചുള്ള വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റും ട്രെയിൻ യാത്ര ബുക്ക് ചെയ്യുന്നതിനു നിർബന്ധമാണ്. പ്രതിരോധ കുത്തിവയ്‌പിൻ്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയ ഷെഡ്യൂൾ കെ87 - 3 പ്രകാരമുള്ള ഫിറ്റ്നെസ് സർട്ടിഫിക്കറ്റും ഉടമ കയ്യിൽ കരുതണം. ഈ സർട്ടിഫക്കറ്റിന് 12മണിക്കൂർ വരെയാണ് സമയപരിധിയുള്ളത്. മുൻകൂർ ബുക്കിങ് ഇല്ലാതെ നായയുമായി യാത്ര ചെയ്യുന്നയാൾക്ക് ലഗേജ് ചാർജിന്റെ ആറിരട്ടി തുക പിഴയായി റെയിൽവേ ഈടാക്കും.
യാത്രയിലൂടനീളം ഉടമ തന്റെ നായയ്ക്ക് ആവ ശ്യമായ വെള്ളവും , ആഹാരവും ഉറപ്പു വരുത്തു കയും വേണം. നായകളെ സംബന്ധി ച്ച് ഏറ്റവും സുഖകരമാകുന്നത് ട്രെയിൻ യാത്ര തന്നെയാ ണ്.അതേസമയം ദീർഘദൂരയാത്രയ്ക്ക് കൊണ്ടു പോകുമ്പോൾ നായയുടെ ഉത്കണ്ഠ കുറയ്ക്കാൻ ആവശ്യമായ മരുന്നുകൾ ഒരു വെറ്ററിനറി ഡോക്ടറെ കണ്ട് വാങ്ങുവാൻ മറക്ക രുത്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
⭐കളക്ടർ എന്ന പദവി വന്നത് എങ്ങനെ?⭐
👉ബ്രിട്ടീഷ് രാജിന്റെ ബാക്കി പത്രമാണ് ഇന്ത്യയിലെ ഭരണത്തിന്റെ അടിസ്ഥാന വിഭാഗമായ ഒരു ജില്ലയുടെ ചുമതലയുള്ള ഒരു ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസറെ ജില്ലാ കളക്ടർ (ജില്ലാ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ ഡെപ്യൂട്ടി കമ്മീഷണർ എന്നും അറിയപ്പെടുന്നു) എന്നുള്ള നാമകരണം. "DM " അല്ലെങ്കിൽ "DC" എന്ന ചുരുക്കെഴുത്ത് ഉപയോഗിച്ചാണ് അവരെ പരാമർശിക്കുന്നത് .
റോബർട്ട് ക്ലൈവ് പ്ലാസ്സി യുദ്ധത്തിൽ വിജയം കൈവരിക്കുന്നതു വരെ ഈസ്റ്റ് ഇന്ത്യയുടെ ഭരണപ്രദേശങ്ങളായ മൂന്നു പ്രസിഡൻസികളും ഭരിച്ചിരുന്നത് കച്ചവടക്കാരായ ഒരു സംഘം ആളുകളുടെ കൗൺസിലാണ്. ഭരണകാര്യ ങ്ങളിൽ യാതൊരു മുൻപരിച്ചയവുമില്ലാതിരുന്ന കൗൺസിലിന് ഒരു വലിയ രാജ്യത്തിന്റെ ഭരണചുമതല, പ്രത്യകിച്ചും വളരെ സമ്പന്നമായ ബംഗാൾ, ഏറ്റെടുക്കേണ്ടി വന്നത് ബ്രിട്ടനിൽ പല പ്രതികരണങ്ങളും സൃഷ്ടിച്ചു.കമ്പനിയുടെ ഭരണപരമായ ഉത്തരവാദിത്തങ്ങൾ വർധിച്ചതിനനുസരിച് ചെലവ് കൂടിയ യുദ്ധങ്ങളും അനിവാര്യമായിത്തീർന്നു.
കമ്പനിയുടെ സാമ്പത്തികഭദ്രതയെ ഇത് സാരമായി ബാധിച്ചു. അതുവരെ ഇംഗ്ലണ്ടിലെ ഗവണ്മെന്റിനു സാമ്പത്തിക സഹായങ്ങൾ നല്കികൊണ്ടിരുന്ന കമ്പനി ക്രമേണ ബാദ്ധ്യതയാകുന്ന ഘട്ടത്തിലെത്തി. 1772 - ൽ ഈ സ്ഥിതിയിൽ നിന്ന് രക്ഷപ്രാപിക്കാൻ ഒരു വായ്പക്കായി അന്നത്തെ പ്രധാനമന്ത്രിയായ ലോർഡ് നോർത്തിനെ സമീപിച്ചു. ഈ അവ സരം കണക്കിലെടുത്ത് കമ്പനി കാര്യങ്ങളെക്കു റിച്ച് കൂടുതലറിയാൻ ഒരു കമ്മിറ്റിയെ ചുമതപ്പെടുത്തി. പ്രസ്തുത കമ്മറ്റിയുടെ റിപ്പോർട്ടാണ് 1773 - ൽ റഗുലേറ്റിംഗ് ആക്റ്റ് പാസ്സാകാനിടയാക്കിയത്. കമ്പനിയുടെ അഴിമതിനിറഞ്ഞ ഭരണം ഇല്ലാതാക്കുന്നതിനും , ഇന്ത്യയിലെ ഭരണം മെച്ചപ്പെടുത്തുന്നതിനുമായി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യത്തെ ആക്റ്റാണിത്. ഈ ആക്റ്റ്‌നുസരിച്ച് കമ്പനി യുടെ സിവിൽ ,പട്ടാള, റവന്യൂ ഭരണ കാര്യങ്ങൾ ക്കായുള്ള എല്ലാ എഴുത്തുകുത്തുകളും ബ്രിട്ടീഷ് ഗവൺമെന്റിന്റെ നിരീക്ഷണത്തിലായി.ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യത്തെ ബംഗാൾ ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ് (6 ഡിസംബർ 1732 – 22 ഓഗസ്റ്റ്1818) . 1772 മുതൽ 1785 വരെയായിരുന്നു അദേഹത്തിന്റെ ഭരണകാലം.
വാറൻ ഹേസ്റ്റിംഗ്സ് 1772-ലെ ജുഡീഷ്യൽ പ്ലാനിൽ ഭരണ പ്രവിശ്യകളെ വേർതിരിച്ചു ജില്ലാ കളക്ടറുടെ ഓഫീസ് എന്ന ആശയം അവതരിപ്പി ച്ചു. 1774-ലെ ജുഡീഷ്യൽ പ്ലാൻ പ്രകാരം ജില്ലാ കളക്ടറുടെ ഓഫീസ് താത്കാലികമായി 'ദിവാൻ' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ബ്രിട്ടീഷ് പാർലമെന്റ് 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് പാസാക്കിയതോടെ, ജില്ലാ കളക്ടർമാർ ഇന്ത്യൻ സിവിൽ സർവീസിൽ അംഗങ്ങളാകു കയും ജില്ലയിലെ പൊതുഭരണത്തിന്റെ മേൽനോട്ടം വഹിക്കുകയും ചെയ്തു.
ബ്രിട്ടീഷ് രാജ് കാലത്തു അവരുടെ അധികാര പരിധിയിലെ പ്രദേശങ്ങളുടെ ഉന്നമനമൊന്നു മല്ല, ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുക എന്നത് തന്നെയായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും , ബ്രിട്ടീഷ് ഗവൺമെന്റിന്റെയും താല്പര്യം. അതായതു കോളനിവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിൽ നിന്നും മാക്സിമം 'ഊറ്റുക'. നികുതി വരുമാനങ്ങൾ, ചുരുങ്ങിയ വിലക്കുള്ള അസംസ്‌കൃത വസ്തുക്കൾ ബ്രിട്ടനിലേക്കയച്ചു സംസ്ക്കരിച്ചു ഇന്ത്യയിൽ തന്നെ വിപണി പിടിച്ചു വരുമാനം വർധിപ്പിക്കുക തുടങ്ങിയവ ജില്ലാ അടിസ്ഥാനത്തിൽ ഓർഗനൈസ് ചെയ്യാൻ,collect ചെയ്യാന്‍ ഉദ്യോഗസ്ഥ മേധാവികളെ ആവശ്യമായി വന്നു. അവർ ജില്ലയുടെ റവന്യൂ ഓർഗനൈസേഷന്റെ (നികുതി പിരിവ്) തലവനായതിൽ നിന്നാണ് "കളക്ടർ" എന്ന പേര് ലഭിച്ചത്. പിന്നീട് അതിൽ പല പല അധികാരങ്ങളും ഉത്തരവാദിത്തങ്ങ ളും കൂട്ടിച്ചേര്‍ത്തു ആ പദവി ഒരു സമ്പൂര്‍ണ ജില്ലാ ഭരണകൂട അധികാരിയുടെതു ആയി പരിണമിച്ചു. സ്വാതന്ത്ര്യാനന്തരം അതെ പേരിൽ തന്നെ ആ പദവിയും അതിന്റെ അധികാര ങ്ങളും അതേപോലെ തന്നെ നില നിന്നു പോരുന്നു.
2021 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 748 ജില്ലകളുണ്ട്. ഇന്ത്യയിലെ നിലവിലെ ജില്ലാ ഭരണകൂടം ബ്രിട്ടീഷ് രാജിന്റെ പൈതൃകമാണ് എന്ന് പറഞ്ഞുവല്ലോ. അതിൽ നിന്നും വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഇന്നും ജില്ലാ കളക്ടറാ ണ് ജില്ലാ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ. സ്വാതന്ത്ര്യാനന്തരം, കളക്ടർമാരുടെ റോളും അധികാരങ്ങളും ഇന്ത്യയിലുടനീളം ഏതാണ്ട് ഒരുപോലെയാണെങ്കിലും വ്യത്യസ്ത പേരുകൾ തുടർന്നു.
കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും ജില്ലാ കളക്ടർ എന്ന പേരിലാണ് ഈ സ്ഥാനം അറിയപ്പെടുന്നത്.
എന്നാൽ കർണാടകയിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് ഹിമാചൽ പ്രദേശ്, അസം, മിസോറം, അരുണാചൽ പ്രദേശിലും ഡെപ്യൂട്ടി കമ്മീഷണർ (Deputy Commissioner) എന്ന പേരിലാണ് ഈ സ്ഥാനം പൊതുവേ അറിയപ്പെടുന്നത്.
ഉത്തർ പ്രദേശ്, രാജസ്ഥാൻ, ജമ്മു കശ്മീർ, പഞ്ചാബ്, ഡൽഹി, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പൊതുവേ ജില്ലാ മജിസ്ട്രേറ്റ് (District Magistrate) എന്ന പേരിലാണ് അറിയപ്പെടുന്നത്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
⭐കൗബോയ് ഹാറ്റ്⭐
👉19-ാം നൂറ്റാണ്ടില്‍നിന്നാണ് കൗബോയ് ഹാറ്റിന്റെ വരവ്. പണ്ടുകാലത്ത് കുതിര പ്പുറത്തേറി കാലിമേയ്ക്കുന്നവരെ കൗബോയ് എന്നാണ് വിളിച്ചിരുന്നത്. അവരുപയോ ഗിച്ചിരുന്ന തൊപ്പിയാണ് പിന്നീട് കൗബോയ് ഹാറ്റായി മാറിയത്.ടെന്‍ ഗാലണ്‍ ഹാറ്റ് എന്നും ഇതിന് പറയും. ഈ തൊപ്പിയില്‍ ഉള്‍ക്കൊ ള്ളുന്ന വെള്ളത്തിന്റെ കണക്ക് 10 ഗാലണ്‍ ആണത്രേ. അങ്ങനെയാണ് ഈ പേരും വന്നത്. സ്പാനിഷ് വാക്കായ 'ടാന്‍ ഗാലന്‍' എന്ന വാക്കില്‍നിന്നാണ് ഇതുണ്ടായതെന്നും പറയ പ്പെടുന്നു.
കൗബോയ് സംസ്‌കാരത്തില്‍ മറ്റുള്ളവരെ അഭിവാദ്യം ചെയ്യുന്നത്, ഹാറ്റ് തലയില്‍നിന്ന് ചെറുതായി ഉയര്‍ത്തിയാണ്. അത്രത്തോളം അവരുടെ ജീവിതവുമായി അത് ഇഴുകി ച്ചേര്‍ന്നുനില്‍ക്കുന്നു.
'ദ ലാസ്റ്റ് ഡ്രോപ്പ് ഫ്രം ഹിസ് സ്റ്റെറ്റ്‌സണ്‍' എന്ന പ്രശസ്തമായ ചിത്രവും ഇതുമായി ബന്ധപ്പെട്ടു ണ്ട്. ലോണ്‍ മെഗര്‍ഗീയാണ് ചിത്രം വരച്ചത്. ഒരാള്‍ തന്റെ കുതിരയുടെ മുന്നില്‍ മുട്ടുകുത്തി, കുതിരയ്ക്ക് വെള്ളംകൊടുക്കുന്ന ചിത്രം. കൗബോയ് ഹാറ്റാണ് വെള്ളംകൊടുക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും പ്രശസ്തമായ കൗബോയ് രചനയും ഇതുതന്നെ. ഈ ചിത്രം പിന്നീട് സ്റ്റെറ്റ്‌സണ്‍ ഹാറ്റ് ബ്രാന്‍ഡിന്റെ തന്നെ ഐക്കണും കൗബോയ് സംസ്‌കാരത്തിന്റെ പ്രതീകവുമായി മാറി.
കൗബോയ് ഹാറ്റ്-വെസ്റ്റേണ്‍ കാഷ്വല്‍ വെയറു കള്‍ക്കൊപ്പം നന്നായി ഇണങ്ങുന്നതാണ്. ഏത് വസ്ത്രത്തിനും ഒരു വ്യത്യസ്തലുക്ക് നല്‍കാൻ ഇതിന് കഴിയും. കടുത്ത ചൂടില്‍നിന്ന് കണ്ണും മുഖവും സംരക്ഷിക്കുകയെന്നതാണ് കൗബോയ് ഹാറ്റിനെ കൊണ്ടുള്ള പ്രധാനഗുണം, ഒപ്പം സ്റ്റൈലിഷ് ലുക്കും.
കാലം മാറുന്നതിനനുസരിച്ച്, കൗബോയ് ഹാറ്റിലും ഒരുപാട് മാറ്റങ്ങളുണ്ടായി. അത് ഫാഷന്‍ സ്റ്റേറ്റ്‌മെന്റുമായി. മിനി ഡ്രസ്സിനും, ഷോര്‍ട്‌സ്-ടോപ്പിനും, ഫുള്‍ഡ്രസ്സിനുമെല്ലാ മൊപ്പം കൗബോയ് ഹാറ്റ് ചേരും.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉കാഴ്ചയാണ് പശുവിൻ്റെ ഏറ്റവും പ്രധാന സഹായ ഇന്ദ്രിയം. ചുറ്റുമുള്ള വിവരങ്ങളുടെ പകുതിയും അറിയുന്നത് കാഴ്ചയിലൂടെയാണ്. ഏത് സമയത്തും ഏതു ഭാഗത്തുനിന്നും ഇരപിടിയന്മാര്‍ എത്താമെന്നതിനാല്‍ നാലുഭാഗത്തേക്കും കണ്ണ് വേണമല്ലോ ഇവര്‍ക്ക്. അതിനാലാണ് തലയുടെ മുന്‍ഭാഗത്തിനു പകരം അരികുകളില്‍ കണ്ണുകള്‍ പരിണമിച്ചുണ്ടായത്. അതിനാല്‍ തന്നെ 330 ഡിഗ്രി കാഴ്ച ഇവര്‍ക്ക് സാദ്ധ്യമാണ്. പിറകിലുള്ളത് കാണാനായി നടക്കുമ്പോള്‍ ഇടക്കിടെ തല രണ്ടുഭാഗത്തേക്കും ചെരിച്ചു കൊണ്ടായിരിക്കും പലപ്പോഴും നടക്കുക. പക്ഷെ, ബൈനോക്കുലര്‍ കാഴ്ചശക്തി കുറവാണ്. അതായത് ദൃശ്യങ്ങളിലെ വസ്തുക്കളിലേക്കുള്ള ദൂരം - ആഴം മനസിലാക്കാന്‍ കഴിവ് കുറവാണ്. നല്ല രാത്രിക്കാഴ്ച ഇവര്‍ക്കുണ്ടെങ്കിലും കളര്‍ ബ്ലൈന്‍ഡ് ആണെന്ന് വേണമെങ്കില്‍ പറയാം. ഇവര്‍ക്ക് കണ്ണില്‍ രണ്ടിനം ഫോട്ടോറിസപ്റ്റര്‍ - കോണ്‍ കോശങ്ങള്‍ മാത്രമേ ഉള്ളു. അതിനാല്‍ തന്നെ രണ്ട് പ്രാഥമിക വര്‍ണങ്ങളുടെ മിശ്രണമായി മാത്രമേ ഇവര്‍ക്ക് നിറങ്ങള്‍ കാണാന്‍ കഴിയു. ചുവപ്പും , പച്ചയും കൃത്യമായി വേര്‍തിരിച്ചറിയാനുള്ള കഴിവില്ല. അവ ബ്രൗണിന്റെ ടോണുകളായാണ് മനസിലാക്കുക. അതായത് നമ്മള്‍ കൊണ്ടിട്ട പച്ചപ്പുല്ലിന്റെ പച്ചയല്ല പശു കാണുന്ന പച്ച.
Читать полностью…👉ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക്
യഥാർത്ഥത്തിൽ ‘ടൊമാറ്റോ ഡോട്ട് കോം’ എന്ന പേരായിരുന്നു വേണ്ടിയിരുന്നത് . പക്ഷേ ആ ഡൊമെയ്ൻ അവർക്ക് ലഭിച്ചില്ല . അതിനാൽ ഒരു അക്ഷരം മാറ്റി സൊമാറ്റോ ഡോട്ട് കോം എന്ന ഡൊമെയ്ൻ നേടി.
👉പല്ലിന്റെ കേട് പൂര്‍ണമായും വേരിലേക്ക് എത്തി പഴുപ്പ് പിടിച്ച ഒരു പല്ലിനെ സംരക്ഷി ക്കുന്ന രീതിയാണ് പള്‍പെക്ടമി (Pulpectomy ) അഥവാ കുട്ടികള്‍ക്കുള്ള പാല്‍ പല്ലിലെ റൂട്ട് കനാല്‍ .തീരെ കൊച്ചുകുട്ടികള്‍ ചികിത്സ നടത്താന്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ ജനറല്‍ അനസ്‌തേഷ്യ നല്‍കി മയക്കി ചെയ്യാവുന്നതാണ് .
സഹകരിക്കുന്ന കുട്ടികളില്‍ ലോക്കല്‍ അനസ് തേഷ്യ അഥവാ ഇഞ്ചക്ഷന്‍ വെച്ച് മരവിപ്പിച്ച് ചെയ്യാവുന്നതാണ്.ഓരോ പല്ലും ഇളകി പോകുവാന്‍ നിശ്ചിത പ്രായം ഉണ്ട് .അതിനു മുമ്പായി നശിക്കുന്ന പല്ലുകളെ ചികിത്സ ചെയ്ത സംരക്ഷിക്കേണ്ടത് അത്യാവശ്യ മാണ് .ചെയ്യാതിരുന്നാല്‍ കീഴ്ത്താടി യുടെയും , മേല്‍ താടിയുടെയും വളര്‍ച്ച വ്യത്യാസം , പല്ലുക ള്‍ മുമ്പിലേക്ക് തള്ളി വരുക , മുഖത്തിന്റെ അഭംഗി തുടങ്ങിയവയിലേക്ക് നയിക്കും.പാല്‍ പല്ലുകളെ പൂര്‍ണ്ണമായ ആരോഗ്യത്തോടുകൂടി നിലനിര്‍ത്തണം .ചെറിയ പോടുകള്‍ വേദന വരുന്നതിന് മുമ്പ് തന്നെ ദന്തഡോക്ടറെ കണ്ട് വേണ്ട ചികിത്സ തേടേണ്ടതാണ്.
👉രജനികാന്തിൻ്റെ പുതിയ സിനിമയായ വേട്ടയ്യനിൽ പരാമർശിക്കുന്ന 'ബഡ്സ് ആക്ട്' എന്താണ്?⭐
👉സാമ്പത്തിക ക്രമക്കേടുകൾ തടയാൻ വേണ്ടി ഇന്ത്യൻ പാർലമെൻറ് പാസാക്കിയ നിയമമാണ് 'ബാനിങ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം' (ബഡ്സ് :Buds Act) . ഈ നിയമപ്രകാരം ഏതെങ്കിലും നിയമാനുസൃതമായ മാർഗത്തിൽ കൂടിയല്ലാതെ ഒരു കമ്പനിക്കോ വ്യക്തിക്കോ അല്ലെങ്കിൽ മറ്റാർക്കെങ്കിലുമോ നിക്ഷേപ സമാഹരണം നടത്താൻ സാധ്യമല്ല.
റിസർവ് ബാങ്ക്, സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ), ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി പോലെയുള്ള സംവിധാനങ്ങളുടെ അനുമതി കൂടാതെ നിക്ഷേപം സമാഹരിക്കുന്ന പ്രക്രിയതന്നെ ക്രിമിനൽക്കുറ്റം ആക്കുന്ന നിയമമാണിത്. അല്ലെങ്കിൽ സംസ്ഥാന നിയമങ്ങൾ ആയ കോ-ഓപ്പറേറ്റീവ്സ് ആക്ടിന്റെയോ , ചിറ്റ് ഫണ്ട്സ് ആക്ടിന്റെയോ സമാനമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം നിക്ഷേപ സമാഹരണം. അങ്ങനെയല്ലാത്ത നിക്ഷേപ സമാഹരണം ജാമ്യമില്ലാ കുറ്റങ്ങളുടെ വകുപ്പിൽ പെടും.
അതായത്, അനധികൃത നിക്ഷേപ സമാഹര ണങ്ങളെ മുളയിലേ നുള്ളിക്കളയാനുള്ള ഒരു ശ്രമം. അനിയന്ത്രിത നിക്ഷേപങ്ങൾ നിരോധിക്കുന്ന ഈ പദ്ധതിയുടെ കീഴിലുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് പ്രധാനമായും സംസ്ഥാനങ്ങളാണ്. കേന്ദ്ര സർക്കാരിനും ചില ഉത്തരവാദിത്വം ഈ നിയമം അനുശാസിക്കുന്നു.
പരസ്യം കൊടുക്കുന്ന മാധ്യമങ്ങൾക്കും ഈ നിയമം മൂലം ഉത്തരവാദിത്വം ഉണ്ട് . അനിയന്ത്രിതമായ നിക്ഷേപങ്ങളുടെ പരസ്യം, അഥവാ കൊടുത്താൽ അതിന്റെ നിരാകരണം അതേ വലിപ്പത്തിലും രൂപത്തിലും കൊടുക്കേ ണ്ട ബാധ്യത മാധ്യമങ്ങൾക്ക് വരും.പരസ്യം കൊടുക്കുകയും അതിന്റെയടക്കം അടിസ്ഥാനത്തിൽ പാവപ്പെട്ടവർ നിക്ഷേപം നടത്തി, സമ്പാദ്യം നഷ്ടപ്പെടുമ്പോൾ അത് വാർത്തയാക്കി കൊടുക്കാനും കഴിയാതെവരും. മാധ്യമങ്ങൾക്കും ജനത്തിനും നിക്ഷേപ സമാഹരണം നടത്തുന്നവർക്കും ഇത് ഗുണം ചെയ്യും.
തട്ടിപ്പു നിക്ഷേപങ്ങളിലൂടെ ജനങ്ങളിൽനിന്ന് പണം പിരിച്ചെടുക്കുന്നവരെ ജാമ്യമില്ലാതെ തടങ്കലിലാക്കാം. നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചാൽ അഞ്ചു വർഷംവരെ തടവും പത്തു ലക്ഷംവരെ പിഴയും നൽകാം. പണം സ്വീകരിക്കുന്ന ഘട്ടത്തിൽ പത്തുലക്ഷംവരെ പിഴയ്ക്കും ഏഴ് വർഷംവരെ തടവിനും ശിക്ഷിക്കാം.
പണം തിരികെ നൽകാൻ വീഴ്ചവരുത്തിയാൽ തടവ് പത്തു വർഷമാണ്. ഒപ്പം നിക്ഷേപ സംഖ്യയുടെ ഇരട്ടി പിഴയായും ചുമത്താം. ഒരിക്കൽ ശിക്ഷിക്കപ്പെടുന്നവർ വീണ്ടും തെറ്റ് ആവർത്തിച്ചാൽ പിഴ 50 കോടിവരെ ഉയരും. നിക്ഷേപത്തട്ടിപ്പു തടയാനുള്ള ബഡ്സ് നിയമത്തിലെ ശിക്ഷാവിധികളാണിവ.
തട്ടിപ്പു നടത്തിയ സ്ഥാപനത്തിന്റെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ വിവരങ്ങൾ ബഡ്സ് നിയമപ്രകാരം ശേഖരിച്ച് വസ്തുവകകൾ കണ്ടു കെട്ടാം. അത്തരം ആസ്തികൾ വിറ്റ് പണമാക്കി നിക്ഷേപകർക്ക് 180 ദിവസത്തിനുള്ളിൽ തിരികെ നൽകാൻ ബഡ്സ് നിയമത്തിൽ കർശനവ്യവസ്ഥകളുണ്ട്. അനധികൃത നിക്ഷേപങ്ങൾ സ്വീകരിച്ച് പണം തട്ടിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികളെടുക്കാൻ പൊലീസിനു പ്രത്യേക അധികാരങ്ങളുണ്ട്.
വാറന്റുകളില്ലാതെ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യാനും ,ആസ്തികളും അക്കൗണ്ടുകളും മരവിപ്പിച്ച് പണം തിരികെപ്പിടിക്കാനും ബഡ്സ് നിയമം അനുശാസിക്കുന്നു. ജനത്തെ കബളി പ്പിച്ച് തട്ടിപ്പു നടത്തുന്നവരെ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പ്രകാരം തടങ്കലിലാക്കാം. തട്ടിപ്പു നിക്ഷേപങ്ങൾ പരസ്യം ചെയ്യുക, ഇത്തരം സ്കീമുകള്‍ പ്രചരിപ്പിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക, പരസ്യങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ട് ശുപാർശ ചെയ്യുക എന്നിവ യൊക്കെ ബഡ്സ് നിയമത്തിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. പണം തിരികെ നൽകാൻ വീഴ്ചവരുത്തുന്നതുവരെ കാത്തിരിക്കാതെ പണം സ്വീകരിക്കുന്ന സന്ദർഭങ്ങളിലും നിക്ഷേപകർ ആവശ്യപ്പെടു മ്പോഴും ബഡ്സ് നിയമപ്രകാരം നടപടികളെടു ക്കാം.
വിവിധ കേന്ദ്ര-സംസ്ഥാന ഏജൻസികൾ, റജിസ്ട്രേഷനും പരിശോധനകളും അടക്കം മേൽനോട്ടവും നിയന്ത്രണങ്ങളും നിർവഹി ക്കുന്ന സ്ഥാപനങ്ങൾക്കേ നിയമപരമായി നിക്ഷേപം സ്വീകരിക്കാനാകൂ. അത്തരം സ്ഥാപനങ്ങൾ സ്വീകരിക്കുന്ന നിക്ഷേപങ്ങളെ മാത്രമേ നിയമവിധേയ നിക്ഷേപം എന്നു വിളിക്കാനാകൂ.
വ്യക്തികളോ, പ്രൊപ്രൈറ്റർ ഷിപ്പ്–
പാർട്ണർഷിപ് സ്ഥാപനങ്ങൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് കമ്പനികൾ (എൽഎൽപി), അസോസിയേഷനുകൾ, ട്രസ്റ്റ് എന്നിവയൊക്കെ സ്വീകരിക്കുന്ന നിക്ഷേപ ങ്ങൾ ബഡ്സ് നിയമത്തിന്റെ പരിധിയിൽവരും. എന്നാൽ, കേന്ദ്ര ബാങ്കിങ് റെഗുലേഷൻ നിയമപ്രകാരം പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകൾ, മറ്റു സഹകരണ ബാങ്കുകൾ എന്നിവയിലെ നിക്ഷേപങ്ങൾ നിയമവിരുദ്ധമല്ല.
ബന്ധുക്കൾ, പാർട്ണർമാരുടെ ബന്ധുക്കൾ എന്നിവരിൽനിന്നും വാങ്ങുന്ന വായ്പ, വ്യാപാരാവശ്യത്തിനായി നൽകിയ മുൻകൂർ തുക, വസ്തു വാങ്ങാനും മറ്റും മുൻകൂറായി നൽകിയ തുക, പ്രാതിനിധ്യ നിയമപ്രകാരമുള്ള സംഭാവന തുടങ്ങിയവ ബഡ്സ് നിയമത്തിന്റെ പരിധിയിൽ നിക്ഷേപമായി കണക്കാക്കില്ല. സ്വയംസഹായ സംഘാംഗങ്ങൾ അനുവദനീയ നിരക്കിൽ നടത്തുന്ന നിക്ഷേപങ്ങൾ, സംഘങ്ങളിലെയും എൽഎൽപികളിലെയും അംഗത്വ വരിസംഖ്യ– വായ്പ പണം തുടങ്ങിയവയും നിക്ഷേപമായി പരിഗണിക്കില്ല.
⭐വരഞ്ഞു കിടത്തലും വസൂരിപ്പുരകളും ⭐
👉പതിറ്റാണ്ടുകൾക്കു മുമ്പ് നാടാകെ ഭയം വിതച്ച വസൂരിക്കാലത്ത് രോഗം ബാധിച്ചവരെ ക്വാറന്റൈൻ ചെയ്യാനായി തയ്യാറാക്കിയിരുന്ന പ്രത്യേക കെട്ടിടങ്ങളാണ് വസൂരിപ്പുരകൾ.
അന്ന് നാടിന്റെ പല ഭാഗങ്ങളിലുമുണ്ടായിരുന്ന ഇത്തരം പുരകൾ മണ്ണടിഞ്ഞെങ്കിലും പഴയ തലമുറയിലുള്ളവരുടെ മനസ്സിൽ ഇന്നും അവ ഭയപ്പാടിന്റെ പുരകളാണ്.
ലോകത്ത് പല കാലങ്ങളിലായാണ് വസൂരി രോഗം പടർന്നുപിടിച്ചിരുന്നത്. അറുപതുകളുടെ അവസാനത്തിൽ ഇന്ത്യയൊട്ടാകെ പടർന്ന വസൂരി കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളെ യും പിടികൂടിയിരുന്നു. ശരീരമാസകലം കുരു പൊന്തി പൊട്ടിയൊലിച്ച് പടർന്നു പിടിച്ച രോഗത്തിനു കൃത്യമായ മരുന്നു കണ്ടെത്തിയി ട്ടില്ലായിരുന്ന കാലമായിരുന്നു. രോഗികളെ വീട്ടിൽ നിന്നു മാറ്റിപ്പാർപ്പിക്കുന്ന ക്വാറന്റൈൻ സംവിധാനം തന്നെയാണ് അന്നും അനുവർ ത്തിച്ചത്.
വസൂരിപ്പുരയിൽ ഏതാണ്ടു പത്തു പേർക്കു താമസിക്കാനുള്ള മുറികളാണുണ്ടായിരുന്നത്. രോഗികളെ അവിടെ പാർപ്പിക്കും. ഭക്ഷണവും , വെള്ളവും രോഗപ്രതിരോധ ശേഷിക്കുള്ള മരുന്നും നൽകാൻ പണിക്കാരെ നിർത്തും. ആഴ്ചയിലൊരിക്കൽ ക്യാമ്പിലെ ഡോക്ടറെത്തി ദൂരെ നിന്ന് പരിശോധിക്കും. ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും നോക്കുന്നത്. മരിച്ചവരെ പൊതിഞ്ഞുകെട്ടി കുഴിമാടത്തിലിറക്കാൻ പണിക്കാരനെ എൽപിക്കും. വസൂരിപ്പുരയിൽ അടക്കപ്പെട്ടവർ ക്ക് വീട്ടുകാരെ കാണണമെങ്കിൽ രോഗം മാറി തിരിച്ചുവരണം. വസൂരിപ്പുരകളെ പ്രേതവീടുക ളായാണ് അന്ന് ജനങ്ങൾ കണ്ടിരുന്നത്. കുട്ടികളോട് ആ ഭാഗത്തേക്ക് നോക്കരുതെന്നു പോലും മുതിർന്നവർ പറഞ്ഞു കൊടുക്കും. രോഗം നാട്ടിൽ നിന്ന് വിട്ടൊഴിഞ്ഞ ശേഷവും കുട്ടികൾ ഈ ഭാഗത്തേക്ക് പോകുന്നത് തടയാൻ മുതിർന്നവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ വസൂരി നാട്ടിൽ നിന്നു വിട്ടൊഴിഞ്ഞതിനു ശേഷവും ഈ കെട്ടിടങ്ങൾ അവിടെ തന്നെയുണ്ടായിരുന്നു. കറുത്ത ഓർമകൾ ബാക്കിയാക്കി അവ പിന്നീട് മണ്ണടിഞ്ഞു.
വസൂരിരോഗം ബാധിക്കുന്നവരെ ആള്‍പ്പാര്‍പ്പി ല്ലാത്ത പുരകളിലോ , മുറികളിലോ കൊണ്ടു കിടത്തുകയായിരുന്ന പണ്ടു കാലത്തെ ഈ പതിവ് രീതിക്ക് വരഞ്ഞു കിടത്തുക എന്നാണ് പറഞ്ഞിരുന്നത്.രോഗികള്‍ക്ക് പ്രത്യേക ചികിത്സയൊന്നുമില്ലായിരുന്നു. മുമ്പ് വസൂരി വന്ന് രക്ഷപ്പെട്ടവരായിരുന്നു ഇവരുടെ നോട്ടക്കാര്‍. അവര്‍ കൊടുക്കുന്ന ഭക്ഷണം മാത്രമേ രോഗിക്ക് കിട്ടുകയുള്ളൂ. വസൂരിക്ക് പ്രതിരോധ കുത്തിവയ്പ്പ് വന്നതോടെ വരഞ്ഞു കിടത്തലും വസൂരിപ്പുരകളും അപ്രത്യക്ഷമായി.
മലപ്പുറം എം.എസ്.പിയിലെ സ്‌കൂൾ കോമ്പൗ ണ്ടിനു സമീപമുണ്ടായിരുന്ന വസൂരിപ്പുരയാണ് ചിത്രത്തിൽ
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢
👉അസ്ത്രമോ .അതെന്തു കറിയാ .എന്ന്പലരും ചോദിക്കും.കാരണം കേരളത്തിന്റെ എല്ലാ ജില്ലകളിലും ഉള്ളവര്‍ക്ക് അസ്ത്രം എന്ന കറി അറിയാന്‍ സാധ്യതയില്ല. ഓണാട്ടുകരക്കാരുടെ പ്രിയപ്പെട്ട കൂട്ടുകറിയാണ് അസ്ത്രം . മലയാളിയ്ക്ക് മറക്കാനാവാത്ത രുചികളില്‍ മറ്റൊന്നാണ് മണ്‍ ചട്ടിയില്‍ വെയ്ക്കുന്ന ചൂടു കഞ്ഞിയും ചൂടു അസ്ത്രവും.
നമ്മുടെ കൈവശമുള്ള പച്ചക്കറികള്‍ എല്ലാം ഉപയോഗിച്ച് അസ്ത്രം ഉണ്ടാക്കാം.കാച്ചില്‍, ചേന, ചേമ്പ്, ഓമക്കായ,ചക്കക്കുരു, കപ്പ, കപ്പകിഴങ്ങ്, വെള്ളരി എന്നിവ അവരവരുടെ ആവശ്യത്തിന് എടുക്കുക. പച്ചക്കറികള്‍ എല്ലാം നന്നായി കഴുകി വൃത്തിയാക്കിയെടുത്ത് ചെറിയ കഷ്ണ ങ്ങളായി മുറിക്കുക. (ഈ കിഴങ്ങ് വര്‍ഗവും പച്ചക്കറിയും തന്നവേണെമെന്ന് നിര്‍ബന്ധം ഇല്ല. )
പച്ചക്കറി കഷ്ണങ്ങള്‍ പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. ഇനി തയ്യാറാക്കേണ്ടത് അരപ്പ് ആണ്.തേങ്ങ ചിരകിയത് ഒരുമുറി ,പച്ചമുളക് നാലെണ്ണം
മഞ്ഞള്‍പൊടി ആവശ്യത്തിന് ,ജീരകം മൂന്ന് നുള്ള് .വെളുത്തുള്ളി മൂന്ന് അല്ലി എന്നിവ ചതച്ച് എടുക്കുക.അരപ്പ് കഷ്ണവുമായിചേര്‍ത്ത് പച്ചമണം പോകുന്നതുവരെ ചൂടാക്കുക. ഇതിലേക്ക് കടുക്,വറ്റല്‍മുളക്,വേപ്പില എന്നിവതാളിച്ചിട്ടാല്‍ നല്ല ഉശിരന്‍ അസ്ത്രം തയ്യാറായി .ചില ജില്ലകളില്‍ ഈ കറിയില്‍ കുടമ്പുളിയും/ തൈരും ചേര്‍ക്കും.
അസ്ത്രം കഞ്ഞിയുടെ കൂടെ ആണ് ഉത്തമം . എന്നാല്‍ ചോറിന്റെ കൂടെയും കഴിയ്ക്കാം . വേവുന്ന കഷണങ്ങള്‍ നല്ല പോലെ അലുത്തു പോകണം എന്നില്ല .അസ്ത്രം കൂടുതല്‍ കുറുകിയും പോകരുത് .എന്നാല്‍ ചാറു നീണ്ടും പോകരുത്,ഒരു മീഡിയം പരുവത്തില്‍ വേണമെന്ന് സാരം
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐
💢ശുഭം💢