csjkchnl | Unsorted

Telegram-канал csjkchnl - #ജിജ്ഞാസാ(JJSA)

3209

"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.

Subscribe to a channel

#ജിജ്ഞാസാ(JJSA)

👉പശ്ചിമ യെമൻ തീര ത്ത് വൻ പാരിസ്ഥിതിക ഭീഷണി സൃഷ്ടിച്ച് ജീർണാവസ്ഥയിൽ  വർഷങ്ങളായി നങ്കൂര മിട്ടിരുന്ന എണ്ണ ടാങ്കർ ആയിരുന്നു സാഫിർ . വർഷങ്ങൾ ക്ക് ശേഷം ടാങ്കറിലുണ്ടായിരുന്ന 11.4 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ യു.എൻ മുൻ കൈയെടുത്ത് മറ്റൊരു കപ്പലിലേക്ക് മാറ്റിയിരു ന്നു. എണ്ണ മാറ്റൽ പ്രക്രിയ പൂർത്തിയായ തിലൂടെ ചെങ്കടലിൽ ആസന്നമായ വൻ പാരിസ്ഥിതിക, മാനുഷിക ദുരന്തം അകറ്റിനിർത്താൻ സാധിച്ചു.

ചെങ്കടലിൽ സമുദ്ര സുര ക്ഷക്കും , ആഗോള സമ്പദ്‌ വ്യവസ്ഥക്കും ഭീഷണിയാ യ ഒരു സമുദ്ര പാരിസ്ഥി തിക ദുരന്തമാണ് സാഫിർ ടാങ്കറിലെ എണ്ണ മാറ്റിയതി ലൂടെ ഒഴിവായത്. പശ്ചിമ യെമനിൽ അൽഹുദൈദ തുറമുഖത്തിനു സമീപ മാണ് ജീർണാവസ്ഥയിലു ള്ള സാഫിർ എണ്ണ ടാങ്കർ നങ്കൂരമിട്ടിരുന്നത്. വർഷങ്ങളായി കപ്പലിൽ അറ്റകുറ്റപ്പണികളൊന്നും നടത്തിയിരുന്നില്ല. ബോഡി ദ്രവിച്ച് എൻജിൻ റൂമിലടക്കം വെള്ളം കയറിയ കപ്പലിൽ യു.എൻ പരിശോധന നടത്തുന്നതും അറ്റകുറ്റപ്പ ണികൾ നടത്തുന്നതും ഹൂത്തികൾ ശക്തിയു ക്തം എതിർത്തുവരിക യായിരുന്നു.

വിലപേശലിനുള്ള തുറുപ്പ് ചീട്ട് എന്നോണമാണ് സാഫിർ പ്രശ്‌നം ഹൂത്തി കൾ ഉപയോഗിച്ചിരുന്നത്. 
അന്താരാഷ്ട്ര തലത്തിലെ കടുത്ത സമ്മർദങ്ങൾ ക്കൊടുവിലാണ് സാഫി ലെ എണ്ണ മറ്റൊരു ടാങ്കറിലേക്ക് മാറ്റിയത് .

Читать полностью…

#ജിജ്ഞാസാ(JJSA)

👉അപകടത്തിൽ പുറകി ൽ ഇരിക്കുന്ന യാത്രക്കാർ മുൻപിലിരിക്കുന്ന യാത്ര ക്കാരെ അപേക്ഷിച്ച് വാഹനം ഇടിക്കുന്നത് തിരിച്ചറിയുന്നതിനുള്ള റിയാക്ഷൻ സമയം കുറവായിരിക്കും അതുകൊണ്ട് തന്നെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാഹനം സഡൻ ബ്രേക്ക് ഇടുമ്പോഴോ ഇടിക്കുമ്പോ ഴോ ശരീരം സഞ്ചരിച്ചു കൊണ്ടിരുന്ന വേഗത യിൽ തന്നെ തെറിച്ച് പോയി മുൻപിലിരിക്കുന്ന യാത്രക്കാരെയൊ വിൻഡ് ഷീൽഡ് ഗ്ലാസ് തന്നെയൊ തകർത്ത് പുറത്ത് വരുന്ന തിനൊ കാരണമാകും.

ഇത് അത്യന്തം ഗുരുതരമായ പരിക്കിനൊ മരണത്തിന് തന്നെയൊ കാരണമാകും.അതു കൊണ്ടാണ് ഡ്രൈവിംഗ് റെഗുലേഷൻ സ് 2017 clause 5(7) പ്രകാരം സ്വയം സീറ്റ് ബെൽറ്റ് ധരിച്ചിരിക്ക ണമെന്നും മറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചു എന്ന് ഉറപ്പ് വരുത്തേണ മെന്നതും ഡ്രൈവറുടെ ഉത്തരവാദി ത്വമാക്കി മാറ്റിയിട്ടുള്ളത്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐റെയില്‍വേ സര്‍വ്വീസ് ഇല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം ഏത്?⭐

👉ഹിമാലയത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് സിക്കിം. പ്രകൃതി സ്‌നേഹികളുടെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പി ക്കപ്പെടുന്നയിടം കൂടിയാണിത്. പക്ഷേ റെയില്‍വേ ഇല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണിത്. സിക്കിമിന് ഒരു റെയില്‍ സര്‍വ്വീസ് പോലുമില്ലാത്തതിന് കാരണം സിക്കിമിന്റെ പരുക്കന്‍ ഭൂപ്രദേശമാണ്. ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍ കുറച്ചൊന്നുമല്ല ഇവിടെയുള്ളത്. മനോഹരമായ പ്രകൃതിയും ,കാഴ്ചയ്ക്ക് ആകര്‍ഷകമായ സ്ഥലവുമാണ് ഇവിടെ ഉള്ളതെങ്കിലും കുത്തനെയുളള താഴ്വരകളും , ഇടുങ്ങിയ ചുരങ്ങളും ഉയര്‍ന്ന മലനിരകളും മാത്രമല്ല ഇവിടങ്ങളില്‍ മണ്ണിടിച്ചിലും , ഭൂകമ്പങ്ങളും ഉണ്ടാകാന്‍ സാധ്യതയുമുണ്ട്. അതുകൊണ്ടു തന്നെ റെയില്‍വേലൈന്‍ നിര്‍മ്മിക്കുന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതും അപ്രായോഗികവുമാണ്.

എങ്കിലും നിലവിൽ സിക്കിമിലെ ആദ്യത്തെ റെയില്‍വേ സ്റ്റേഷനായ റാങ്പോ റെയില്‍വേ സ്റ്റേഷൻ്റെയും , റെയിൽവേ പാതയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ത്യൻ റെയിൽവേ തുടങ്ങിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ സിവോക് - സിക്കിമിലെ റാങ്പോ വരെ ഏകദേശം 45 കിലോമീറ്റര്‍ നീളുന്നതാണ് സിക്കിമിലെ ആദ്യത്തെ റെയില്‍വേ ലൈന്‍. ആകെ അഞ്ച് സ്റ്റേഷനുകള്‍ ഈ ലൈനിലു ണ്ടാകുക. സിവോക്, റിയാങ്, മെല്ലി, റാങ്പോ എന്നിവിടങ്ങളില്‍ ഓപ്പണ്‍ ക്രോസിങ് സ്റ്റേഷനുകളുമുണ്ടാകും. ഇന്ത്യയിലെ ആദ്യത്തെ ഭൂഗര്‍ഭ ഹാള്‍ട്ട് സ്റ്റേഷനാകാനൊരുങ്ങുന്ന ടീസ്റ്റ് ബസാര്‍ സ്റ്റേഷനും ഈ റെയില്‍വേ ലൈനിന്‍റെ ഭാഗമാണ്. സിക്കിമിനെ പശ്ചിമബംഗാളുമായി ബന്ധിപ്പിക്കുന്നതിലും ഈ ലൈന്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

44.96 കിമീ നീളത്തില്‍ 38.65 കിമീ (86 ശതമാനം) തുരങ്കമാണ്. 2.24 കിമീ (5 ശതമാനം) പാലങ്ങളും , 4.79 കിമീ (9 ശതമാനം) സ്റ്റേഷന്‍ യാര്‍ഡുകള്‍ എന്നിവയാണ്.പദ്ധതിയുടെ 60 - 65 ശതമാനം നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ള
റെയില്‍വേ ലൈനിന്‍റെ 86 ശതമാനമുള്ള തുരങ്കപാത ഏറ്റവും പുതിയ എന്‍എടിഎം NATM (പുതിയ ഓസ്ട്രിയൻ തുരങ്ക രീതി) സാങ്കേതികത ഉപയോഗിച്ചാണ് നിര്‍മിക്കുക. നിലവിൽ അയൽ സംസ്ഥാനങ്ങളിലേക്കും മറ്റു നഗരങ്ങളിലേക്കും റോഡ് മാര്‍ഗം ആശ്രയി ക്കുകയാണ് ഈ സംസ്ഥാനം .

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐കെമിസ്ട്രി രസതന്ത്രം എന്ന പേരിൽ അറിയപ്പെടാൻ കാരണമെന്ത്?⭐

👉പദാർ‌ഥങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് രസതന്ത്രം അഥവാ രസായന ശാസ്ത്രം (Chemistry).പഴയകാലം മുതലേ രസതന്ത്രമെന്ന പേരിലായിരുന്നു കെമിസ്ട്രി എന്ന ശാസ്ത്ര ശാഖ നമ്മുടെ നാട്ടില്‍ അറിയ പ്പെട്ടിരുന്നത്.

രസം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മെര്‍ക്കു റിയെക്കുറിച്ചുള്ള പഠനം മാത്രമാണ് രസതന്ത്രം എന്ന തെറ്റിദ്ധാരണ ആ കാലത്തുണ്ടായിരുന്നു. മെര്‍ക്കുറിക്ക് വിഭിന്നമായ പല സിദ്ധികളുമു ണ്ടെന്ന് ആളുകൾ വിശ്വസിച്ചിരുന്നു. ഇന്ത്യയിലും ചൈനയിലും പ്രാചീനകാലത്ത് തന്നെ സുലഭമാ യിരുന്ന മെര്‍ക്കുറി വൈവിധ്യമാര്‍ന്ന ആവശ്യ ങ്ങൾക്കായി ഉപയോഗപ്പെടുത്തിയിരുന്നു.

ഭൂമിയില്‍ ആദ്യം രൂപപ്പെട്ട ദ്രവ്യം മെര്‍ക്കുറിയാ ണെന്നും അവയില്‍ നിന്നാണ് മറ്റുള്ള ദ്രവ്യങ്ങള്‍ രൂപപ്പെട്ടതെന്നും ആദ്യകാലത്തെ ആല്‍ക്കെമി സ്റ്റുകള്‍ വിശ്വസിച്ചിരുന്നു. ഈജിപ്തിലും റോമിലും , സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നമായി മെര്‍ക്കുറി ഉപയോഗപ്പെടുത്തിയിരുന്നു. 3500 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈജിപ്ത്യന്‍ കല്ലറക ളില്‍ നിന്നും ഈ മൂലകത്തിന്റെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചി രുന്ന പ്രസിദ്ധ ചൈനീസ് ആല്‍ക്കെമിസ്റ്റായ കെയോഹാങ് ജനങ്ങളുടെ പാദങ്ങളില്‍ മെര്‍ക്കുറി പുരട്ടിയിരുന്നു. ഇങ്ങനെ ചെയ്താല്‍ വെള്ളത്തിന് മുകളിലൂടെ നടക്കാന്‍ കഴിയുമെ ന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.

തെര്‍മ്മോ മീറ്റര്‍,ബാരോ മീറ്റര്‍, സ്ഫിഗ്മോമാ നോമീറ്റര്‍,ഫ്‌ളോട്ട് വാല്‍വ്,കളര്‍ മീറ്റര്‍ ,ഫ്‌ളൂറ സെന്റ് ട്യൂബ്, മെര്‍ക്കുറി ലാമ്പുകള്‍, വിവിധ തരം പെയിന്റുകള്‍, സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്ന ങ്ങള്‍ തുടങ്ങിയ അനേകം വസ്തുക്കളില്‍ മെര്‍ക്കുറി ഉപയോഗപ്പെടുത്തുന്നുണ്ട്. ആദ്യ കാലത്ത് വ്യാപകമായി പല്ലിന്റെ പോടുകള്‍ അടയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ഡെന്റല്‍ അമാല്‍ഗത്തില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. ലിക്വിഡ് മിറര്‍ ടെലിസ്‌കോപ്പുകളില്‍ മെര്‍ക്കുറി ഒരു മുഖ്യ ഘടകമാണ്.

രസത്തിലെ സള്‍ഫറിന്റെ അളവില്‍ മാറ്റം വരു ത്തി ഏത് ലോഹവും നിര്‍മ്മിക്കാന്‍ സാധിക്കു മെന്നും അവയില്‍ ഏറ്റവും ശുദ്ധമായത് സ്വര്‍ണ്ണ മാണെന്നുമുള്ള ആല്‍ക്കെമിസ്റ്റുകളുടെ വിശ്വാ സമാണ് കെമിസ്ട്രിയെന്ന ശാസ്ത്രശാഖയുടെ ഉദയത്തിന് കാരണമായത്. മെര്‍ക്കുറിയെ ഉപയോഗപ്പെടുത്തി സ്വര്‍ണ്ണം നിര്‍മ്മിക്കാനുള്ള പരീക്ഷണങ്ങള്‍ അനേകം മൂലകങ്ങളുടെ കണ്ടെത്തലിന് കാരണമായി.

💢വാൽ കഷ്ണം💢

ഭൂമി എന്നർത്ഥമുള്ള കെം (kēme) എന്ന ഈജിപ് ഷ്യൻ പദത്തിൽ നിന്നാണ് കെമിസ്ട്രി എന്ന ഇംഗ്ലീഷ് നാമം ഈ ശാസ്ത്രശാഖക്ക് ലഭിച്ച ത്.ഏഴാം ശതാബ്ദത്തിൽ ഈജിപ്റ്റും മറ്റ് പൗര സ്ത്യരാജ്യങ്ങളും അറബികൾ കീഴ്പ്പെടുത്തി. ഇതിനെത്തുടർന്ന് ഈജിപ്റ്റ്കാർക്ക് സ്വന്തമാ യിരുന്ന അറിവുകൾ ഉപയോഗിച്ച് അറബികൾ പലതരത്തിലുള്ള ലവണങ്ങൾ, നൈട്രിക് ആസിഡ് എന്നിവയുൾപ്പെടെ ഒട്ടേറെ പുതിയ വസ്തുക്കൾ നിർമ്മിക്കാൻ തുടങ്ങി. ഈജിപ്റ്റു കാർ അവരുടെ തത്ത്വ സംഹിതകളേയും പരീക്ഷണങ്ങളേയും വിളിക്കുവാൻ ഉപയോഗി ച്ചിരുന്ന കമി എന്ന വാക്കിനുമുൻപിൽ അൽ എന്ന അറബിക് വാക്ക് ചേർത്തു കൊണ്ട് അറബികൾ ഈ വാക്കിനെ ആൽക്കെമി എന്ന് നവീകരിച്ചു. ഈ പഠനങ്ങളാണ് രസത്രന്ത്രമായി പരിണമിച്ചത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉നിർമിത ബുദ്ധിയുടെ സഹായത്തോടെ നിരവധി ക്യാമറകളുള്ള അത്യാധു നിക ആയുധമാണ് റോബോട്ട് മെഷീൻ ഗൺ . ഒരു മിനിറ്റിൽ 600 വെടിയു ണ്ടകൾ പ്രയോഗിക്കാൻ ശേഷിയുള്ളതാണ് ഇവ.
ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് വളരെ ദൂരെയുള്ള അജ്ഞാത സ്ഥലത്ത് നിന്ന് ഇത് പ്രയോഗിക്കാം.വധിക്കേണ്ട വ്യക്തിയുടെ ചിത്രങ്ങൾ സ്നൈപ്പർക്ക് ലഭിച്ചാൽ ആ നിമിഷം മെഷീൻ ഗണ്ണിൽ നിന്ന്  വെടിയുണ്ടകൾ ലക്ഷ്യ ത്തിലേക്കു കുതിക്കും . വേണമെങ്കിൽ നിർമിത ബുദ്ധിയുടെ സഹായ ത്തോടെ വാഹനത്തിന്റെ ചലനത്തിനു അനുസരിച്ച് റോബൊട്ട് ഗണ്ണിനെ സജ്ജമാക്കാനായി കൃത്യമായി മാപ്പിങ് ചെയ്യും . വധിക്കേണ്ട ആളുടെ സമീപത്തുള്ള മറ്റ് വ്യക്തികൾക്ക് പോലും പരുക്കേൽക്കാതെ കൃത്യം നിർവഹിക്കാൻ ഇതിന് കഴിയും.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐പിന്നോട്ട് പറക്കാൻ കഴിയുന്ന ഏക പക്ഷി ഏത്?⭐

👉അങ്ങനെയിരിക്കെ ഒറ്റക്കുതിപ്പാണ് ആകാശത്തേക്ക്. ഏകദേശം ഒരു 130 അടി ഉയരത്തിലേക്കൊക്കെ പൊങ്ങും. പിന്നെ ‘ശൂ’ന്ന് താഴോട്ടിങ്ങു പോരും. ഇതെന്തിനെക്കുറിച്ചാണ് ഈ പറഞ്ഞുവരുന്നതെന്നറിയാമോ? ‘പറക്കുന്ന ലിറ്റിൽ അർനോൾഡ് ഷ്വാസ്നെഗർ’ എന്ന് വിളിപ്പേരുള്ള ഹമ്മിങ്ബേഡിനെക്കുറിച്ചു തന്നെ!

ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി എന്നു വിളിച്ച് ആര് ‘കൊച്ചാ’ക്കിയാലും അതൊന്നും നുമ്മക്കൊരു സീനേയല്ല എന്ന മട്ടിൽ വായുവിൽ കിടന്ന് ഈ അഭ്യാസമൊക്കെ കാണിക്കുന്ന ഹമ്മിങ്ബേഡിന് മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത കൂടിയുണ്ട്.

റിവേഴ്സ് ഗിയറുള്ള ഏക പക്ഷി! അനായാസ മായി പിന്നോട്ട് പറക്കാൻ ഇവയ്ക്കാകും.
വെറുതെ ചിറകടിച്ച് മാത്രമല്ല ഇവയുടെ പറക്കൽ. ആവശ്യത്തിന് ചിറക് കറക്കിയും, പ്രാണികൾക്ക് സമാനമായ ചില സൂത്രപ്പണിക ളൊക്കെ കാണിച്ചുമാണ് ഹമ്മിങ്ബേഡ് കുതിക്കുന്നത്. ചിറകുകളിലെ അസ്ഥികളെ നെഞ്ചുമായി ബന്ധിപ്പിക്കുന്ന പേശികളുടെ ഭാരം മാത്രം അവയുടെ ശരീരഭാരത്തിന്റെ ഏകദേശം മുപ്പത് ശതമാനം വരും! പറക്കുന്ന കാര്യത്തിൽ മറ്റ് പക്ഷികളേക്കൊണ്ടൊക്കെ ‘ആശാൻ’ എന്ന് വിളിപ്പിക്കാൻ തക്ക പ്രകടനം നടത്താൻ അവയെ സഹായിക്കുന്നതും ഈ മസിൽ കരുത്തുതന്നെ. ചറപറ പാറിനടക്കുന്ന ഈ കുഞ്ഞൻപക്ഷികളുടെ മെറ്റബോളിസം തോത് മൃഗങ്ങളേക്കാൾ ഉയർന്നതാണ്.

മഞ്ഞുകാലത്തെ അതിജീവിക്കാൻ ഹമ്മിങ് ബേഡുകളുടെ പക്കൽ ഒരു വിദ്യയുണ്ട്. ഫോണുകളിലും മറ്റുമൊക്കെ ഉള്ളതുപോലെ ഒരു ‘എനർജി സേവിങ് മോഡ്’. ടോർപർ എന്നറിയപ്പെടുന്ന ഈ അവസ്ഥയിൽ സാധാരണ ശരീരതാപനിലയായ 107 ഡിഗ്രി ഫാരൻഹീറ്റിൽ നിന്ന് നേരെ 48 ഡിഗ്രി ഫാരൻ ഹീറ്റിലേക്ക് താഴും. കൂടാതെ ഹൃദയമിടി പ്പിന്റെ തോതും വല്ലാതെ കുറയും. ചില ഹമ്മിങ്ബേ ഡുകളിൽ ഇത് മിനിട്ടിൽ 50 മുതൽ 180 വരെ യായി കുറയും. ഇണയെ ആകർഷിക്കാൻ വേണ്ടി വാലിലെ മനോഹരമായ തൂവലുകളുടെ പ്രദർശനവും ആദ്യം പറഞ്ഞതുപോലെയുള്ള അഭ്യാസപ്രകടനങ്ങളും നടത്തുന്ന റൊമാന്റിക് ആക്‌ഷൻ ഹീറോസാണിവർ.

ഇതൊന്നും കൂടാതെ പരാഗണത്തിലൂടെ ചില സസ്യങ്ങളെ നിലനിർത്തുന്നതിൽ ഇവറ്റകൾ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ദൂരെനിന്നും പരാഗരേണുക്കൾ കൊണ്ടുവന്നാണ് അവയുടെ ഈ ചെടിസംരക്ഷണം. ഈ ഇത്തിരിപ്പക്ഷിക ൾക്ക് ഹമ്മിങ്ബേഡ് എന്ന് പേരുവന്നതിന്റെ കാരണമറിയാമോ? സൂപ്പർഫാസ്റ്റ് ചിറകടി മൂലമുണ്ടാകുന്ന മൂളൽ (Humming) തന്നെ!

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉ആദ്യ കാലഘട്ടത്തിൽ ലോഹങ്ങൾ കൊണ്ടാണ് ഇഞ്ചക്ഷൻ സൂചി ഉണ്ടാക്കിയി രുന്നത്. പിന്നീട് സിലിക്കൺ ഡയോക്സൈഡു പോലുള്ളവ ഉപയോഗിച്ചു. ഈ വസ്തുക്കളുടെ യൊക്കെ പ്രധാന പ്രശ്നം ദീർഘനേരം ഉപയോ ഗിക്കുമ്പോൾ രക്തം കട്ടപിടിക്കുന്നു എന്നതും അതുപോലെ കോശങ്ങൾക്കും കലകൾക്കും (Cells and Tissues) നാശം സംഭവിക്കുന്നു എന്നതുമാണ്. ഇത്തരം പ്രശ്നങ്ങളാണ് കൂടുതൽ നമ്മുടെ ശരീരത്തോടിണങ്ങുന്ന, ബയോകോംപാറ്റിബിൾ (Biocompatible) ആയ വസ്തുക്കളിലേക്കു ഗവേഷണത്തെ നയിച്ചത്. നമ്മുടെ രക്തവുമായോ , ശരീരകലകളുമായോ യാതൊരു വിധത്തിലുള്ള പ്രശ്നവുമുണ്ടാ ക്കാത്ത, യാതൊരു രാസപ്രവർത്തനവും ഉണ്ടാക്കാത്ത വസ്തുക്കളാണിവ.

ഇന്ന് മൈക്രോ നീഡിലുണ്ടാക്കാൻ ഏറ്റവും കൂടുതലുപയോഗിക്കുന്നത് ഉറപ്പുള്ള ഗ്ലാസിനെപ്പോലെ തോന്നിക്കുന്ന പോളിമെറുക ളാണ്. Polycarbonate എന്ന പ്ലാസ്റ്റിക് ഇതിനൊരു ദാഹരണമാണ്. കൂടാതെ പോളിമെറുകളുടെ കൂട്ടത്തിൽ ബയോകോംപാറ്റിബിളായ ഒരുപാട് ആൾക്കാരുണ്ട്. ഉപയോഗം കഴിഞ്ഞാൽ ശരീരത്തിൽ വെച്ചുതന്നെ അലിഞ്ഞുപോകുന്ന നിരുപദ്രവങ്ങളായ നാച്ചുറൽ പോളിമെറുകളും ഇതിനായി ഉപയോഗിക്കാമെന്ന് ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്. കടൽജീവികളായ ഞണ്ട്, ചെമ്മീൻ എന്നിവയുടെ തോട് നിർമിച്ചിരിക്കുന്ന കൈറ്റിൻ (Chitin) എന്ന വസ്തുവിൽനിന്നും നിർമിക്കുന്ന Chitosan എന്ന പദാർഥം മൈക്രോ നീഡിൽ ഉണ്ടാക്കാൻ ഉപയോഗിക്കാമെന്ന് ഒരുപാടു പഠനങ്ങളുണ്ട്.

ഇവ ഒരേസമയം ബയോകോംപാറ്റിബിളും , ബയോഡീഗ്രേഡബിളുമാണ്. അതായത് യഥാക്രമം ശരീരത്തിനോടിണങ്ങിയതും പ്രകൃത്യാതന്നെ നശിച്ചുപോകുന്നതുമാണ്. ചെറിയ സൂചിയായതിനാൽ കൂടുതൽ മരുന്ന് നിയന്ത്രിതമായി കുത്തിവെക്കാൻ ഇവ കുറച്ചുകാലത്തേക്ക് ശരീരത്തിൽ നിലനിർത്തേ ണ്ടതുണ്ട്. അങ്ങനെയുള്ള അവസരത്തിൽ ബയോകോംപാറ്റിബിൾ- ബയോഡീഗ്രേഡബിൾ മൈക്രോ നീഡിലുകൾതന്നെയാണ് അഭികാമ്യം.

ചെറിയ ചെറിയ മൈക്രോ നീഡിലുകൾ ഒരുമി ച്ചു ചേർത്ത് ഒരു ബാൻഡെയ്ഡ് രൂപത്തിൽ തൊലിയിൽ ഒട്ടിച്ചുവെക്കാൻ പറ്റിയവ ഇന്ന് ശാസ്ത്രജ്ഞന്മാർ രൂപകല്പന ചെയ്തിട്ടുണ്ട്. ഒന്നിലധികം മരുന്നുകൾ നിയന്ത്രിതമായ അളവിൽ ശരീരത്തിൽ വേദന കൂടാതെ കുത്തി വെക്കാൻ ഇത്തരം സംവിധാനത്തിന് കഴിയും. രക്തം പരിശോധിച്ചു വേണ്ട മരുന്ന് സ്വയം കുത്തിവെക്കാൻ കഴിവുള്ള സംവിധാനം . അത്തരമൊരു മൈക്രോ നീഡിൽ സംവിധാനം പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. ഈ സംവിധാനം നമ്മുടെ ശരീരത്തിൽ ഒട്ടിച്ചുവെച്ചാൽ രക്തത്തിലെ ഇൻസുലിന്റെ അളവ് പരിശോധിച്ച് വേണ്ട അളവ് ഇൻസുലിൻ രക്തത്തിലേക്ക് കടത്തിവിടും. ഇത്തരം സ്മാർട്ട് മൈക്രോ നീഡിലുകൾ പരീക്ഷിക്കുന്ന തിരക്കിലാണ് ഇന്ന് വൈദ്യശാസ്ത്രം.

Читать полностью…

#ജിജ്ഞാസാ(JJSA)

👉1984 ൽ ഒരു ലക്ഷ്വറി ഗുഡ്സ് കമ്പനിയുടെ സി ഇ ഓ ആയ ഷോൺ ലൂയി ഒരു വിമാന യാത്രയിൽ ജെയ്ൻ എന്ന പാട്ടുകാരിയുടെ തൊട്ടടുത്ത സീറ്റിലായിരുന്നു! ഇറങ്ങാൻ നേരം ജെയ്ൻ തന്റെ ലേഡീസ് ബാഗ് ഓവർഹെഡ് കമ്പാർട്ട്മെന്റിൽ നിന്ന് എടുക്കാൻ നോക്കിയപ്പഴാണ്‌ അത്‌ കണ്ടത്.ബാഗിലെ സാധനങ്ങ ളൊക്കെ നാലുവഴിക്ക് പോയിരിക്കുന്നു.

നമ്മളാണ്‌ അടുത്ത സീറ്റിലെങ്കിൽ ഇതും കണ്ട്‌ പുച്ഛച്ചിരിയോടെ നിന്നേനെ. പക്ഷെ ഷോൺ ലൂയി നമ്മളല്ലല്ലോ! ആള് ജെയ്നിനോട് ബാഗിന്റെ പ്രശ്നങ്ങളൊക്കെ ചോദിച്ചറിഞ്ഞു. പുതിയൊരു ബാഗ്‌ ഉണ്ടാക്കുകയാണെങ്കിൽ അതിൽ എന്തൊക്കെ വേണമെന്ന് ചോദിച്ചു. അങ്ങനെയാണ് Birkin ബാഗുകൾ ഉണ്ടായത്.അടുത്തിരുന്ന സ്ത്രീയുടെ പേര് Jane Birkin ന്നാരുന്നു!

ഇനി Birkin ബാഗ് എന്താണെന്ന് കേട്ടിട്ടില്ലെങ്കിൽ - Hermes എന്ന കമ്പനി ഉണ്ടാക്കുന്ന ഒരു (അ)സാധാരണ ലേഡീസ് ബാഗാണ് അത്. വില പക്ഷെ 30 ലക്ഷം മുതൽ 3 കോടി രൂപ വരെ വരും! അത്രയും കാശ് കൊടുത്ത് നിങ്ങൾ വാങ്ങ്വോ ഒരു ബാഗ്?

ഇല്ലാ ല്ലേ? എന്നാൽ വാങ്ങാം ന്ന് വിചാരിച്ചാലും നിവൃത്തിയില്ല. വെറുതെ Hermes ന്റെ കടയിൽ കയറി ഒരു Birkin ബാഗ് വേണമല്ലോന്ന് ചോദിച്ചാൽ "സ്റ്റോക്ക് ഇല്ല സാർ" ന്നേ ഉത്തരം കിട്ടൂ.പിന്നെ എങ്ങനെ വാങ്ങാം ന്നല്ലേ- എളുപ്പമല്ല.ഒരു Birkin ബാഗിന്റെ ഓണർ ആദ്യം നിങ്ങളെ റെക്കമന്റ്‌ ചെയ്യണം. അപ്പോൾ അവർ നിങ്ങളെ ഒന്ന് ഇവാല്വേറ്റ്‌ ചെയ്ത്‌ ( നിങ്ങളെ റെക്കമന്റ്‌ ചെയ്യുന്ന ആളുടെ സ്റ്റാറ്റസും ഒക്കെ നോക്കി), ഓക്കെയാണെങ്കിൽ ഒരു ലിസ്റ്റിലിടും. ഇത്‌ waiting list ആണെന്ന് അവർ പറയുമെങ്കിലും ഇത്‌ അതല്ല!ഈ ലിസ്റ്റിൽ നിന്ന് കുറച്ച്‌ മാസങ്ങൾ/വർഷങ്ങൾ കഴിഞ്ഞാൽ അവർ നിങ്ങളെ അടുത്ത ലിസ്റ്റിലേക്ക്‌ കയറ്റും. ഇതാണ്‌ ശരിക്കുള്ള വെയിറ്റിംഗ്‌ ലിസ്റ്റ്‌! ഇതിൽ നിന്ന് ഒരിക്കൽ നിങ്ങളെ വിളിക്കും. അപ്പോ പോയി വാങ്ങാം!!

Читать полностью…

#ജിജ്ഞാസാ(JJSA)

⭐12 എന്ന അക്കം ഇല്ലാത്ത ക്ലോക്ക് ഉള്ള ഒരു സ്ഥലം?⭐

👉 സ്വിറ്റ്സർലൻഡിലെ സോളോതൂർൺ എന്ന നഗരത്തിലെ ടൗൺസ്ക്വയറിലെയടക്കം പല ക്ലോക്കുകളിലും 12 -ന്റെ സൂചി കാണാൻ സാധിക്കില്ല. അതിന് പകരമായി അവിടെ 11 കാണാം.

ഇനി ഇതിന് പിന്നിൽ ഒരു കാരണമുണ്ട്. ഈ നാട്ടിലെ ആളുകൾക്ക് 11 എന്ന അക്കത്തോട് വളരെ വളരെ പ്രിയമാണ്. ന​ഗരത്തിലെ വിവിധ കെട്ടിടങ്ങളുടെ നിർമ്മിതിയിൽ പോലും നിങ്ങൾ ക്ക് 11 -ന്റെ ആകൃതി കാണാം. അതുപോലെ ഇവിടുത്തെ പള്ളികളിൽ പോലും ഈ 11 -നോടുള്ള പ്രിയം കാണാം. ഉദാഹരണത്തിന്, നഗരത്തിലെ പ്രധാന പള്ളിയായ സെന്റ് ഉർസസ് 11 വർഷമെടുത്താണ് നിർമ്മിച്ചത്. ഇതിന് 11 വാതിലുകളും, 11 ജനലുകളും, 11 മണികളുമാണ് ഉള്ളത്.അതുപോലെ ഇവിടു ത്തെ നിവാസികൾ അവരുടെ പതിനൊന്നാ മത്തെ പിറന്നാൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയും വളരെ ‌നന്നായി ആഘോഷി ക്കുകയും ചെയ്യുന്നു. അതുപോലെ രസകര മായ മറ്റൊരു കാര്യം ഈ നഗരത്തിൽ നിങ്ങൾ ക്ക് 11 മ്യൂസിയങ്ങളും 11 ടവറുകളും കാണാം. ഈ 11 എന്ന സംഖ്യയോടുള്ള ഇഷ്ടം എങ്ങനെ യുണ്ടായി എന്നതിന് പിന്നിലും ഒരു കഥയുണ്ട്.

വിശ്വാസങ്ങൾ അനുസരിച്ച്, ഈ നാട്ടിലെ ആളുകൾ വളരെ കഠിനാധ്വാനം ചെയ്തിരുന്നവ രായിരുന്നു. എന്നാലും അവരുടെ പരിശ്രമത്തിന് അർഹമായ ഫലം ലഭിക്കാത്ത ഒരു കാലവും അവർക്കുണ്ടായിരുന്നു. ഇതിൽ ആളുകൾ വളരെ വിഷമത്തിലും നിരാശയിലുമായി. അങ്ങനെയിരിക്കെ ഒരു ദിവസം, നഗരത്തിലെ കുന്നുകളിൽ നിന്ന് ഒരു കുട്ടിച്ചാത്തൻ (elf) ആ സ്ഥലത്തേക്ക് വന്നു. അതിനുശേഷം അവിടെ യുള്ള ആളുകൾ അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങി, അവരുടെ ജീവിതവും മെച്ചപ്പെട്ടു. ജർമ്മൻ ഭാഷയിൽ, എൽഫ് (elf) എന്നതിന്റെ അർത്ഥം പതിനൊന്ന് എന്നാണ്. അതുകൊണ്ടാ ണ് 11 എന്ന നമ്പറിനെ ഇവിടുത്തെ ജനങ്ങൾ ഇഷ്ടപ്പെടുന്നതത്രെ.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉 മലയാളത്തിന്റെ പ്രിയ കവി ഇടശ്ശേരി അഭിമാനപൂർവം പാടിയ പാലമാണ് ‘കുറ്റിപ്പുറം പാലം’ .ഭാരതപ്പുഴയ്ക്കുമുകളിൽ ദേശീയപാത യിലെ ഏറ്റവും പ്രധാനപ്പെട്ട പാലം എന്നതിന പ്പുറം കേരളത്തിന്റെ സാഹിത്യസാംസ്കാരിക ബിംബം കൂടിയാണ് ‘കുറ്റിപ്പുറം പാലം’. പാലത്തെക്കുറിച്ച് അഭിമാനംകൊള്ളുന്ന തിനൊപ്പം നാശത്തിലേക്ക് ഒഴുകുന്ന നിളയുടെ ദുരവസ്ഥയിൽ ആകുലപ്പെടുകയും ചെയ്തു കവി.

‘കളിയും ചിരിയും കരച്ചിലുമായ്‌ കഴിയും നരനൊരു യന്ത്രമായാൽ

അംബ പേരാറേ.... നീ മാറിപ്പോമോ

ആകുലായാ! മൊരഴുക്കുചാലായ്’

1954 ഫെബ്രുവരി 21-ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് മാസികയിലൂടെ പ്രസിദ്ധീകരിച്ച കുറ്റിപ്പുറം പാലം എന്ന പേരിലുള്ള ഈ കവിതയിൽ കുറ്റിപ്പുറം പാലത്തെയും ഭാരതപ്പുഴയുടെ അവസ്ഥയെയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

പിൽക്കാലത്ത് പുഴകളിലേറെയും അഴുക്കു ചാലുകളായി മാറിയപ്പോൾ കേരളം പിന്നെയും പിന്നെയും കുറ്റിപ്പുറം പാലത്തെക്കുറിച്ചും ആ കവിതയെക്കുറിച്ചും ചർച്ചചെയ്തു.

1953-നവംബർ 11-ന് അന്നത്തെ മദ്രാസ് സർക്കാരിലെ പൊതുമരാമത്ത് മന്ത്രി ഷൺമുഖ രാജേശ്വര സേതുപതിയാണ് കുറ്റിപ്പുറം പാലം ഉദ്ഘാടനം ചെയ്തത്. 370 മീറ്റർ നീളമുള്ള പാലത്തിന് 1949 മേയ് 8-ന് അന്നത്തെ മദ്രാസ് സർക്കാരിലെ പൊതുമരാമത്ത് മന്ത്രിയായി രുന്ന എം. ഭക്തവത്സലമാണ് തറക്കല്ലിട്ടത്. ചെന്നൈയിലെ മോഡേൺ ഹൗസിങ് കൺസ്ട്രക്‌ഷൻ ആൻഡ് പ്രോപ്പർട്ടീസ് ലിമിറ്റഡ് എന്ന കരാർ കമ്പനി 23 ലക്ഷം രൂപയ്ക്കാണ് നിർമ്മാണം പൂർത്തിയാക്കിയത്.പൊന്നാനി സ്വദേശി കെ.വി. അബ്ദുൾ അസീസിനായിരു ന്നു പ്രധാന നിർമാണച്ചുമതല. ചീഫ് എൻജിനീ യർ ഡബ്ള്യു.എച്ച്. നമ്പ്യാരും സൂപ്രണ്ടിങ് എൻജിനീയർ പി.ടി. നാരായണൻ നായരും.

കുറ്റിപ്പുറം പാലം വരുന്നതിനുമുൻപ് കോഴി ക്കോടു ഭാഗത്തുനിന്ന് കൊച്ചി ഭാഗത്തേക്ക് ഷൊർണൂർ വഴിയാണ് പോയിരുന്നത്. പിന്നീട് കുറ്റിപ്പുറംവഴി കടന്നുപോകുന്ന ദേശീയപാത 66-ന്റെ നിർമാണ സമയത്താണ് ഇവിടെ പാലം നിർമിച്ചത്.മലപ്പുറം ജില്ലയെ എറണാകുളം ഭാഗത്തേക്ക്‌ യോജിപ്പിക്കുന്ന ഒരു പ്രധാന പാലമാണിത്. നിള നദിക്കു കുറുകെയുള്ള ഏറ്റവും വലിയ പാലവുമാണ് കുറ്റിപ്പുറം പാലം. പാലത്തിന്റെ ഒരു അറ്റത്ത്‌ മിനി പമ്പ സ്ഥിതി ചെയ്യുന്നു. പഴയ പാലത്തിന്റെ ഇരട്ടിയോളം വീതിയിൽ ഇപ്പോൾ പുതിയ പാലം ഉണ്ട്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐കേരളത്തിൽ എവിടെയാണ് റോഡിനു നടുവിൽ കിണർ ഉള്ളത് ?⭐

👉ഹൈറേഞ്ചിലേക്ക് ആദ്യമായി യാത്ര ചെയ്യുന്നവരുടെയെല്ലാം കണ്ണുടക്കും തൊടുപുഴ–പുളിയന്മല സംസ്ഥാനപാതയിലെ കുരുതിക്കുളത്തെ കിണർ കണ്ടാൽ. സഞ്ചാരികൾ ഇവിടെ ഇറങ്ങി ഒരു ഫോട്ടോ എടുത്തിട്ടേ പോകാറുള്ളൂ. കാലംമാറി ന്യൂജന്മാരും , ഫ്രീക്കന്മാരും , സമൂഹമാധ്യമങ്ങ ളിലങ്ങനെ കിണറിനെ വെെറലുമാക്കി.

സംസ്ഥാനത്തുതന്നെ റോഡിനു നടുവിൽ കിണറുള്ള ഏക സ്ഥലമാണ് കുരുതിക്കുളം. തൊടുപുഴ– പുളിയൻമല സംസ്ഥാനപാതയിൽ പന്ത്രണ്ട് ഹെയർപിൻ വളവുകൾ ഉള്ളതിൽ അഞ്ചാം വളവിലാണിത്. 1952–- 53 കാലത്ത്‌ പുളിക്കൽ ചാക്കോയും , സഹോദരൻ ഫിലിപ്പോസും കൂടി പുരയിടത്തിൽ നിർമിച്ചതായിരുന്നു കിണർ. പിന്നീട് റോഡ് വികസനത്തിന്റെ ഭാഗമായി ഇവർ അഞ്ചര ഏക്കറോളം സ്ഥലം വിട്ടുനൽകി.എന്നാൽ, ഇവർ ഒരു നിബന്ധന വച്ചിരുന്നു– ‘ഒട്ടേറെ കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായ കിണർ നിലനിർത്തണം’.

ഇത് അംഗീകരിച്ച അധികൃതർ കൊടുംവളവിൽ കിണർ നിലനിർത്തി തന്നെ റോഡ് നിർമിച്ചു. ആദ്യം റോഡിന് വശത്തായിരുന്നു കിണർ. വാഹനം നിർത്തി തണുത്ത വെള്ളം കുടിച്ചും , മുഖം കഴുകിയുമൊക്കെ പോയ ഒരു കാലമു ണ്ടായിരുന്നു. പിന്നീട് റോഡ് വീതികൂട്ടിയപ്പോൾ നടുവിലായി. കടുത്ത വേനലിൽപോലും ജലസമൃദ്ധമാണ് ഈ കിണർ. ചെറുതോണി അണക്കെട്ടിന്റെ നിർമാണം പൂർത്തിയായി വെള്ളം കെട്ടിനിർത്തി തുടങ്ങിയതോടെ പ്രദേശ ത്തെ ജലക്ഷാമത്തിന് അറുതി വന്നപ്പോൾ കിണറിനെ ആശ്രയിക്കുന്നവർ കുറഞ്ഞു. എങ്കിലും കിണറിന് ഇരുമ്പുവല കൊണ്ട്‌ കവചം തീർത്ത്‌ ഇപ്പോഴും സംരക്ഷിക്കുന്നു.

2013 ൽ പുറത്തിറങ്ങിയ "ഇടുക്കി ഗോൾഡ് " എന്ന ചിത്രത്തിൽ ഈ കിണർ ഉണ്ട്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐കുട്ടിയാനകൾ അമ്മയുടേയോ , മറ്റ് ആനകളു ടെയോ പിണ്ഡം തിന്നുന്നത് എന്തിന്?⭐

👉 പല നാൽക്കാലികളെപ്പോലെ രണ്ട് ആമാശ യങ്ങൾ ആനയ്ക്കില്ല. ഏറ്റവും വേഗത്തിൽ കിട്ടുന്നത്ര പുല്ലും ഇലകളും അകത്താക്കി, സുരക്ഷിത ഇടത്തേക്ക് മാറി, തിന്നതു മുഴുവൻ സ്വസ്ഥമായി വീണ്ടും തികട്ടി എടുത്ത് ചവച്ചിറ ക്കിയുള്ള അയവെട്ടലും ഇല്ല. വലിയ വയർ നിറയ്ക്കാൻ വളരെ നേരം തിന്നണം. കാടും , പടലും , വേരും , തൊലിയും , പഴങ്ങളും , വിത്തുകളും ഒക്കെ അതിൽപെടും. പകുതിയും ദഹിക്കാതെ പുറത്തേക്ക് ആനപ്പിണ്ഡമായി പോകുകയും ചെയ്യും. വയറിനുള്ളിലെ സിംബ യോട്ടിക് ബാക്റ്റീരിയകളുടെ പ്രവർത്തനഫലമാ യുള്ള Hindgut fermentation ആണ് ആനകളിൽ തിന്ന സെല്ലുലോസൊക്കെ ദഹിക്കാൻ സഹായി ക്കുന്നത്. കുട്ടിയാനകളുടെ വയറ്റിൽ ബാക്റ്റീരി യകൾ ഇല്ലാത്തതിനാൽ സെല്ലുലോസ് ദഹനം പ്രശ്നമാണ്. അതിനാൽ ബാക്റ്റീരിയകൾ കിട്ടാൻ വേണ്ടി അമ്മയുടേയോ മറ്റ് ആനകളുടെ യോ പിണ്ഡം അവ തിന്നും.

💢വാൽ കഷ്ണം💢

മൃഗങ്ങളുടെ ആന്തരിക അവയവങ്ങളിൽ (hindgut) നടക്കുന്ന ഒരു ജൈവ പ്രക്രിയയാണ് Hindgut fermentation.ബാക്ടീരിയ, പ്രോട്ടോ സോവ, ഫംഗസ് എന്നിവയുടെ സഹായത്തോ ടെ, ഭക്ഷ്യ സാധനങ്ങളിലെ cellulose ദ്രവീകരിച്ച് എനർജിയാക്കി മാറ്റുന്നു.ഇത് വഴി ആഹാര ത്തിലെ പോഷകങ്ങൾ കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ സഹായിക്കുന്നു. പശുക്കൾ, കുതിരകൾ, ഹിമാലയൻ യാക്കുകൾ തുടങ്ങിയ മൃഗങ്ങളിൽ ഈ പ്രക്രിയയാണ് ഉള്ളത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഹോട്ടലുകളിൽ നിന്ന് എടുക്കുന്ന സോപ്പുകൾ റീസൈക്കിൾ ചെയ്ത് പുതിയ സോപ്പ് ഉണ്ടാക്കി, അത് വിവിധ ദരിദ്ര രാജ്യങ്ങളി ലേക്ക് അയച്ച് ആവശ്യമുള്ളവർക്ക് പ്രയോജന പ്പെടുത്തുന്ന പദ്ധതിയാണ് ഗ്ലോബൽ സോപ്പ് പ്രോജക്റ്റ് .വികസ്വര രാജ്യങ്ങളിലെ കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണങ്ങളാണ് ശുചിത്വ സംബന്ധമായ അസുഖങ്ങൾ .

ഓരോ വർഷവും 1.7 ദശലക്ഷത്തിലധികം ജീവൻ അപഹരിക്കുന്നു. സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് ഈ മരണങ്ങൾ തടയുന്നതി നുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് .
കാരണം സോപ്പിന് വയറിളക്ക രോഗങ്ങളെ പകുതിയോളം കുറയ്ക്കാനും ശ്വാസകോശ സംബന്ധമായ അണുബാധയുടെ നിരക്ക് നാലിലൊന്ന് കുറയ്ക്കാനും കഴിയും.സോപ്പിന്റെ ആവശ്യം വ്യക്തമാണെങ്കിലും, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഹോട്ടലുകൾ മാത്രം പ്രതിദിനം 2.6 ദശലക്ഷം ബാറുകൾ വെറുതെ ഉപേക്ഷിക്കുന്നു.

ഹോട്ടലുകളിൽ നിന്ന് ഭാഗികമായി ഉപയോഗി ക്കുന്ന സോപ്പുകൾ ശേഖരിച്ച് പുതിയ സോപ്പ് ബാറുകളാക്കി പുനരുപയോഗം ചെയ്തു കൊണ്ട് മാലിന്യങ്ങൾ കുറയ്ക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്യുന്നു.ദുരന്തങ്ങളുടെ ഇരകൾ, അഭയാർത്ഥികൾ, ഭവനരഹിതർ, കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന അമ്മമാർ, കുട്ടികൾ എന്നിവരെയാണ് ഈ സംഘടന ലക്ഷ്യമിടുന്നത്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉മേഘനാഥൻ എന്നത് തെറ്റാണ്. ശരിയായ രൂപം മേഘനാദൻ എന്നാണ്. രാവണൻ്റെ മൂത്ത പുത്രൻ ഇന്ദ്രജിത്തിൻ്റെ മറ്റൊരു പേരാണ് മേഘനാദൻ . ഇദ്ദേഹം പിറന്നു വീണപ്പോൾ അലറിക്കരഞ്ഞത്രെ. ഏതാണ്ട് ഇടിമുഴക്കം പോലുള്ള ശബ്ദം. അങ്ങനെ മേഘത്തിൻ്റെ നാദത്തോടു കൂടിയവൻ :മേഘനാദൻ .

ഇന്ദ്രജാലം, മഹേന്ദ്രജാലം, ഖഗേന്ദ്രജാലം, നരേന്ദ്രജാലം, സുരേന്ദ്രജാലം, അഗ്നിസ്തംഭം, ജീവസ്തംഭം, ആകാശസഞ്ചാരം, പരകായപ്രവേശം, തിരോധാനം, രൂപമാറ്റം തുടങ്ങിയ സര്‍വ്വവിദ്യകളും അറിയാവുന്ന തിനാൽ മേഘനാദന് മായാവി എന്നും പേരുണ്ട്.കാനീനന്‍, രാവണി എന്നിങ്ങനെയും പേരുകളുണ്ട്.

ഇന്ത്യയുടെ ജ്യോതിർ ഭൗതിക ശാസ്ത്രജ്ഞനായിരുന്ന മേഘനാദ് സാഹ ഈ പേരിൽ പ്രശസ്തനാണ് .

Читать полностью…

#ജിജ്ഞാസാ(JJSA)

കാണാൻ അല്പം ഗൗരവക്കാരനെങ്കിലും വലിയ തമാശ ക്കാരനായിരുന്നുവെന്ന് ഇന്ദു ഒരിക്കൽ പറഞ്ഞിരുന്നു. മരിക്കുമ്പോൾ 31 വയസ് ആയിരുന്നു മേജർ മുകുന്ദ് വരദരാജിന്റെ പ്രായം. മകൾക്ക് മൂന്ന് വയസും. 'ഈ ലോകം മുഴുവൻ എതിർത്തു നിന്നാലും ആകാശം തന്നെ ഇടിഞ്ഞു വീണാലും ഭയം എന്നിൽ ഒരു തരി പോലും ഉണ്ടാവില്ല..' എന്ന ഭാരതിയാരുടെ കവിതയാണ് ഭാവി ജീവിതത്തിലേക്ക് അദ്ദേഹം അവർക്കായി ബാക്കിവെച്ചത്.

മേജർ മുകുന്ദ് വരദരാജൻ, ഇന്ദു റബേക്ക എന്നീ പേരുകളുള്ള കേന്ദ്ര കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നത് ശിവകാർത്തി കേയനും ,സായ് പല്ലവിയുമാണ്.രാജ്യത്തിനായി തന്റെ യൗവ്വനം ബലി നല്‍കി 31-ാം വയസ്സില്‍ വീരമൃത്യു മരിച്ച മേജര്‍ മുകുന്ദിന്റെ ജീവിതം ഏതൊരിന്ത്യക്കാരനും ഇന്നും ആവേശമാണ്. രാജ്യത്തെ വെല്ലുവിളിക്കാന്‍ വന്ന ഒരുകൂട്ടം തീവ്രവാദികളെ തന്റെ ബുദ്ധിയും വൈഭവവും ഉപയോഗിച്ച് ഇല്ലാതാക്കിയ ശേഷമാണ് മേജര്‍ മുകുന്ദ് മരണത്തിന് കീഴടങ്ങിയത്.അന്ന് ഒരുതുള്ളികണ്ണുനീര്‍ പൊടിക്കാതെ അഭിമാന ത്തോടെ തലയയുര്‍ത്തി പിടിച്ച് ഇന്ദു ആ അശോകചക്ര തന്റെ മാറോട് അടുപ്പിച്ചു. അന്ന് ഇന്ദുകാണിച്ച ആത്മവിശ്വാസത്തിന് ഓരോ ഇന്ത്യക്കാരനും ഹൃദയം കൊണ്ടാണ് കൈയടി ച്ചത്.

ഇത് ആദ്യമായല്ല മേജർ മുകുന്ദ് വരദരാജനെ ക്കുറിച്ച് ഒരു സിനിമയിൽ പ്രതിപാദിക്കുന്നത്
വർഷങ്ങൾക്ക് മുമ്പ് തന്നെ ഒരു സിനിമയിൽ മേജർ മുകുന്ദിനെക്കുറിച്ച് പരാമർശമുണ്ടാ യിട്ടുണ്ട്, അതും ഒരു മലയാളം സിനിമയിൽ. 2015ൽ മേജർ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 എന്ന സിനിമയിൽ മേജർ മുകുന്ദ് വരദരാ ജനെക്കുറിച്ച് ഒരു പരാമർശമുണ്ട് .സിനിമയിലെ ഒരു രംഗത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഹരീന്ദ്രൻ എന്ന കഥാപാത്രം മറ്റൊരു സൈനിക നെ ഫോണിൽ വിളിക്കുന്ന രംഗമുണ്ട്. ഇരുവർ ക്കുമിടയിലെ സംഭാഷണത്തിനിടയിൽ ഫോണി ന്റെ അങ്ങേത്തലയ്ക്കലുള്ള സൈനികൻ 'കഴിഞ്ഞ ആഴ്ച മൂന്നുപേർ പോയി… മേജർ മുകുന്ദൻ സാർ ഉൾപ്പടെ' എന്ന് പറയുന്നുണ്ട്. ഉടൻ അത് കേട്ട് ഞെട്ടിയ പൃഥ്വി 'അയ്യോ മുകുന്ദ് സാറോ… എന്നിട്ട്?' എന്ന് ചോദിക്കുന്നു. 'എന്നിട്ട് എന്താ എല്ലാവരും കൂടി ഒരു സല്യൂട്ട് കൊടുത്ത് പറഞ്ഞയച്ചു' എന്ന് സൈനികൻ പറയുമ്പോൾ 'അയ്യോ മൂന്ന് വയസ്സുള്ള ഒരു മോളായിരുന്നു മുകുന്ദ് സാറിന്' എന്നാണ് പൃഥ്വിരാജിന്റെ മറുപടി.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉പഴയ കാല ഗ്യാസ് സിലിണ്ട റിനെക്കാൾ കാര്യക്ഷമത ഉള്ള കമ്പോസിറ്റ് എല്‍പിജി സിലി ണ്ടര്‍ ആണ് ഇന്ന് പലരും ഉപയോഗിക്കുന്നത്. ഹൈ-ഡെന്‍സിറ്റി പോളിത്തി ലിന്‍ ഉപയോഗിച്ചാണ് കമ്പോ സിറ്റ് സിലിണ്ടര്‍ നിര്‍മ്മിച്ചിരിക്കു ന്നത്. ഫൈബര്‍ ഗ്ലാസിന്റെ കവചവും , എച്ച്ഡിപിഇ ഔട്ടര്‍ ജാക്കറ്റും കാണും. പരമ്പരാഗത സിലിണ്ടറുകളെ അപേക്ഷിച്ച് നിരവധി ഗുണങ്ങള്‍ പുതിയ സിലിണ്ടറിനുണ്ട്. പരമ്പരാഗത സിലിണ്ടറുകളെ അപേക്ഷിച്ച് കമ്പോസിറ്റ് സിലിണ്ടറിന് ഭാരം കുറവാണ്. സുതാര്യമായ തിനാല്‍, സിലിണ്ടറിനുള്ളിലെ എല്‍പിജിയുടെ അളവ് ഉപഭോ ക്താവിന് കാണാന്‍ കഴിയും. റീഫില്ലിന് ഇത് സഹായകമാ ണ്.ഭംഗിയുള്ളതും , തുരുമ്പെ ടുക്കാത്തതുമായ കമ്പോസിറ്റ് എൽ.പി.ജി സിലിണ്ടറുകൾ ചുമന്നുകൊണ്ട് പോകേണ്ട വർക്കും, ഫ്ലാറ്റിൽ താമസിക്കു ന്നവർക്കും , മോടിപിടിപ്പിച്ച അടുക്കളകൾക്കും കൂടുതൽ ഉപയോഗപ്പെടും.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഹൃദയസ്തംഭനമോ , കഠിനമായ 'കൊറോണറി ആര്‍ട്ടറി' രോഗമോ ഉള്ള രോഗികളിലാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുക .മറ്റ് ചികിത്സകള്‍ ഫലപ്രദമല്ലാതെ വരുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ സാധാരണയായി ഇത്തരം ശസ്ത്രക്രിയകള്‍ ശുപാര്‍ശ ചെയ്യുന്നത്.

മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ആളുകളുടെ ഹൃദയം, ഹൃദയം തകരാറിലായ ആളുകള്‍ക്കായി നല്‍കിക്കൊണ്ടാണ് പൊതുവെ ഇത് നടക്കാറുള്ളത്. നിയമ വശങ്ങള്‍ എല്ലാം പൂർത്തീകരിച്ച് (Kerala Network for Organ Sharing) KNOS എന്ന സര്‍ക്കാര്‍ സംവിധാനം അംഗീകരിച്ചതിന് ശേഷമാണ് ഹൃദയം ശരീരത്തില്‍ നിന്നെടുക്കുക. അടുത്ത നാല് മണിക്കൂറിനുള്ളില്‍, സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ ഹൃദയം പ്രവര്‍ത്തിച്ചു തുടങ്ങണം. സ്വീകര്‍ത്താവിനെ, തെരഞ്ഞെടുക്കുന്നതില്‍ നിരവധി മെഡിക്കല്‍ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. പ്രധാനമായും രക്ത ഗ്രൂപ്പ് മാച്ചാവണം. പ്രായം കുറഞ്ഞ ദാതാവിന്റെ ഹൃദയമാണ് കൂടുതലും തിരഞ്ഞെടുക്കുക. എപ്പോഴും മറ്റ് പ്രശ്‌നമില്ലാത്ത, ആരോഗ്യപൂര്‍ണമായ ഹൃദയമാണ് നോക്കുക.

ശസ്ത്രക്രിയ കഴിഞ്ഞാല്‍ ആദ്യത്തെ ഒരു മാസം വളരെ പ്രധാനപ്പെട്ടതാണ്. സാധാരണ ഗതിയില്‍ 48 മണിക്കൂര്‍ ഒബ്‌സര്‍വേഷന്‍, ഒരാഴ്ച്ച ഐസിയുവില്‍. പിന്നീട് ബയോപ്‌സി എടുക്കും. ശരീരം അവയവത്തെ റിജക്ട് ചെയ്യാതിരിക്കാനുള്ള മരുന്നുകള്‍ നല്‍കും. പിന്നീട് ശരീരം അതിനോട് പൊരുത്തപ്പെടുകയാണ് ചെയ്യുക. മൂന്ന് ആഴ്ച്ചയോളം ആശുപത്രിയില്‍ രോഗിയെ പരിചരിച്ചതിന് ശേഷമാകും ഡിസ്ചാര്‍ജ് ചെയ്യുക.
ശസ്ത്രക്രിയ കഴിഞ്ഞ് വ്യക്തി പൂര്‍ണമായും ആരോഗ്യവാനാവാന്‍ 3 മാസം സമയമെടുക്കും

കൃതൃമായ സമയങ്ങളില്‍ മരുന്നും ശരിയായ ട്രീറ്റ്‌മെന്റും പിന്തുടര്‍ന്ന് പോയല്‍ 10 വര്‍ഷം വരെ അതിജീവന കാലയളവാണ് ലഭിക്കുക. പുറം നാടുകളില്‍ 80 ശതമാനം ആളുകളും ഇന്ത്യയില്‍ 50 ശതമാനം ആളുകളുമാണ് 10 വര്‍ഷത്തോളം അതിജീവിക്കുന്ന തായി കാണുന്നത്.

ലോകമെമ്പാടും ഓരോ വര്‍ഷവും ഏകദേശം 3,500 ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നു, അതില്‍ പകുതിയിലേറെയും യുഎസിലാണ്.

അതുകൊണ്ടാണ് ഹൃദയ കൈമാറ്റങ്ങള്‍ക്ക് വേണ്ടി എപ്പോഴും ഇങ്ങനെ ഹെലികോപ്റ്ററുകളും ആംബുലന്‍സുകളും ചീറിപ്പായേണ്ടി വരുന്നത് .

Читать полностью…

#ജിജ്ഞാസാ(JJSA)

👉അമേരിക്കയിലാണ് ആദ്യമായി വൈദ്യുതി ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പിലാക്കിയത്. 1890ൽ ന്യൂയോർക്കിലാണ് ശിക്ഷ നടപ്പാക്കി യത്. Dr. J. Mount Bleyer ആണ് ഇതിനായി ഇലക്ട്രിക് ചെയർ രൂപകൽപ്പന ചെയ്തത്. മരക്കസേരയിൽ ബന്ധിച്ച വ്യക്തിയുടെ ശരീരത്തിലേക്ക് ഉയർന്ന വോൾട്ട് വൈദ്യുതി കടത്തിവിട്ടാണ് ശിക്ഷ നടപ്പാക്കുന്നത്. Stephen King സംവിധാനം ചെയ്ത The Green Mile എന്ന ചലച്ചിത്രത്തിൽ വൈദ്യുതി ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പാക്കുന്ന രംഗങ്ങളുണ്ട്.

തലയിലെയും കാൽവണ്ണയിലെയും രോമങ്ങൾ നീക്കം ചെയ്തതിന് ശേഷം ഉപ്പുവെള്ളത്തിൽ മുക്കിയ സ്പോഞ്ച് ആ ഭാഗത്ത് ധരിപ്പിക്കും. ഈ ഭാഗത്തുകൂടിയാണ് ലോഹചാലകങ്ങൾ ഉപയോഗിച്ച് വൈദ്യുതി കടത്തിവിടുന്നത്. മരക്കസേരയിൽ കൈകാലുകൾ ബന്ധിച്ചതിന് ശേഷമാണിത് ചെയ്യുന്നത്. 2000 വോൾട്ടില ധികം ശക്തിയുള്ള വൈദ്യുതിയാണ് ശരീര ത്തിലൂടെ പ്രവഹിപ്പിക്കുന്നത്. സെക്കൻഡുകൾ നീളുന്ന പല തവണകളായാണ് ഇത് ചെയ്യുന്നത്. വ്യത്യസ്ത അളവിലും തീവ്രതയിലുമുള്ള വൈദ്യുതിയാണ് വിവിധ സ്ഥലങ്ങളിൽ ഇതിനായുപയോഗിക്കുന്നത്. വൈദ്യുതി കടത്തി വിടുന്ന സമയവും പലയിടങ്ങളിലും വ്യത്യസ്ത മായിരിക്കും.

Читать полностью…

#ജിജ്ഞാസാ(JJSA)

👉തണ്ണിമത്തൻ ചിലപ്പോൾ സ്വയം പൊട്ടിത്തെ റിക്കും .തണ്ണിമത്തനിലുള്ള ഒരു പ്രത്യേകതരം ബാക്ടീരിയയാ ണ് പ്രശ്നകാരി. ഈ ബാക്ടീരിയ തണ്ണിമത്തനിലെ ഷുഗറുമായും ,യീസ്റ്റുമായും പ്രവർത്തിച്ച് ഫെർമെ ന്റേഷന് (പുളിക്കൽ) വിധേയമാകു ന്നു. കടുത്ത ചൂടുള്ള സാഹചര്യ ങ്ങളിലാണ് ഈ ബാക്ടീരിയ പെരുകുക.

കടുത്ത ചൂടിൽ സൂക്ഷിക്കുന്ന തണ്ണിമത്തന കത്ത് ബാക്ടീരിയ പെരുകാനും അത് പൊട്ടി ത്തെറിക്ക് കാരണമാകുന്ന രാസപ്രവർത്തന ത്തിന് വിധേയമാകാനും വഴിയൊരു ക്കുന്നു. മേൽപ്പറഞ്ഞ പ്രക്രിയ നടന്നു കഴിഞ്ഞാൽ തണ്ണിമത്തനുള്ളിൽ രൂപപ്പെടുന്ന ഗ്യാസ് ഒടുവിൽ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു. വൻ ശബ്ദത്തോ ടെയാണ് പൊട്ടിത്തെറി നടക്കുക. ചൂടാണ് ഈ ബാക്ടീരിയുടെ പ്രിയ പ്പെട്ട ജീവിത സാഹചര്യം. ഇത്തരം സാഹചര്യ ത്തിൽ തണ്ണിമത്തൻ സൂക്ഷിക്കാതിരിക്കുക എന്നതാ ണ് പോംവഴി.

Читать полностью…

#ജിജ്ഞാസാ(JJSA)

👉വില്യംഷേക്സ്പിയർ പ്രണയത്തെക്കുറിച്ചെ ഴുതിയ പ്രസിദ്ധമായ വരികളാണ് sonnet 116 .

14 വരികളുള്ള ഗീതകങ്ങളാണ് സോണെറ്റ്. ഇറ്റാലിയൻ സാഹിത്യത്തിലൂടെയാണ് ആദ്യമായി കടന്നു വരവ് നടത്തിയത്‌ . റിനയ്ൻസൻസ് കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ ഇത് ഒരു തരംഗമായി മാറി .പിന്നാലെ ലോകമെമ്പാടും പടർന്നു .

ഇംഗ്ലീഷിൽ 'പെട്രാർക്യൻ - ഷേക്ക്‌സ്പീരിയൻ' എന്നീ രണ്ട് തരം സോണെറ്റുകളാണ് പ്രധാനമായും .

ആദ്യത്തെത് 8 ഉം 6 ഉം വീതം വരികളുള്ള 2 ഭാഗങ്ങൾ മാത്രമുള്ളതും ; രണ്ടാമത്തേതായ ഷേക്സ്പീരിയൻ സോണെറ്റ് 4 വരികൾ വീതമുള്ള 3 ഭാഗങ്ങളും അവസാനം 2 വരികളുള്ള ഒരു ഭാഗവും ചേർന്ന രീതിയിൽ ചിട്ടപ്പെടുത്തുന്നവയാണ്.

ഇവയിൽ ഷേക്സ്പീരിയൻ സോണെറ്റ്കളാണ് കൂടുതൽ പ്രസിദ്ധി ആർജ്ജിച്ചത്. അദ്ദേഹ ത്തിന്റെ 154 സോണറ്റുകളിൽ ഏറെ ജനപ്രിയ മായ ഒന്നാണ് Sonnet 116.

Читать полностью…

#ജിജ്ഞാസാ(JJSA)

👉11 വയസ്സിന് മുകളില്‍ പ്രായമുള്ള ഒരാള്‍ക്ക് ഒരു ദിവസം ഏതാണ്ട് ഒരു ടീസ്പൂണ്‍ ഉപ്പ് മതി. അതായത് 5 മുതല്‍ 6 ഗ്രാം വരെ. കുട്ടികള്‍ക്ക് വളരെ കുറച്ച് മാത്രം മതി. പരമാവധി രണ്ട് ഗ്രാം. നമ്മള്‍ കഴിക്കുന്ന ബ്രെഡ്, ബിസ്‌കറ്റ്, പപ്പടം, അച്ചാര്‍ തുടങ്ങിയവയില്‍നിന്ന് തന്നെ ആവശ്യമുള്ള ഉപ്പിന്റെ ഭൂരിഭാഗവും കിട്ടും. അപ്പോള്‍ കറികളിലും മറ്റും ധാരാളം ഉപ്പുപയോഗിച്ചാല്‍ ആവശ്യമുള്ളതിലും അളവേറും. നിരന്തരമായ അമിത ഉപയോഗം രക്തസമ്മര്‍ദം കൂട്ടുകയും ഹൃദയത്തിനും വൃക്കയ്ക്കും തകരാറുണ്ടാക്കുകയും ചെയ്യും. ദൈനംദിന ജീവിതത്തില്‍ ആവശ്യമുള്ളതിലും വളരെക്കൂടുതല്‍ ഉപ്പ് മിക്കവരും ഉപയോഗിക്കുന്നുണ്ട്. കറികളിലും മറ്റും ഉപ്പിന്റെ അളവ് പടിപടിയായി കുറയ്ക്കുന്നതാണ് എളുപ്പമുള്ള രീതി. അധികം വൈകാതെ തന്നെ ആ മാറ്റത്തോട് നമ്മള്‍ക്ക് പൊരുത്തപ്പെടാനാവും.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ബോളി: കിലോമീറ്ററുകൾ വ്യത്യാസത്തിൽ ഒരേ പേരുള്ള രണ്ടു പലഹാരങ്ങൾ ⭐

👉ബോളി എന്ന് പറഞ്ഞാൽ ആലപ്പുഴക്കാർക്ക് പഴം പൊരിയുടെ ആകൃതിയിൽ ഉള്ള പലഹാ രമാണ്.എന്നാൽ തിരുവനന്തപുരത്ത് ബോളി എന്നത് ചപ്പാത്തിയുടെ ആകൃതിയുള്ള മധുര മുള്ള ഒന്നാണ്.തിരുവനന്തപുരത്തുകാരുടെ സദ്യയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ബോളി. ബോളിയും പായസവും മിക്സ് ചെയ് തു കഴിച്ചാണ് സദ്യ അവസാനിപ്പിക്കുന്നത്. തമിഴ്നാട്ടിലെ പ്രത്യേകിച്ച് നാഗർകോവിൽ ഭാഗങ്ങളിലാണ് ഇത് പ്രചാരത്തിലുള്ളത്. തിരുവനന്തപുരത്തിന് ആ സ്ഥലവുമായുള്ള ബന്ധമാകാം കേരളത്തിലേയ്ക്ക് ഇത് എത്തി ച്ചേരാൻ കാരണമായത്.കർണാടക ത്തിൽ നിന്ന് കേരളത്തിലേക്ക് കുടിയേറി വന്ന തുളു ബ്രാഹ്മണർ വഴിയാണ് ബോളി രുചി എത്തിയ തെന്നും പറയുന്നു .

വെറുതെ കഴിക്കാൻ മാത്രമല്ല വ്യത്യസ്ത കോമ്പിനേഷനും ഇതിനുണ്ട്. പാൽപായസം, പാലടപ്രഥമൻ എന്നിവയോടൊപ്പം ട്രൈ ചെയ്യാവുന്നതാണ്. പരിപ്പ് ചേർക്കുന്നതിനാൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയുണ്ട്. അതിനാൽ അധിക ദിവസം ഇത് സൂക്ഷിച്ചു വയ്ക്കാനാവില്ല. ബോളി മാവ് തയ്യാറാക്കുന്നതി നും ഏറെ ശ്രദ്ധ വേണം മൈദ നന്നായി കുഴയ് ക്കണം. എത്രത്തോളം നല്ല രീതിയിൽ കുഴയ്ക്കു ന്നുവോ അത്രത്തോളം ബോളി സോഫ്റ്റാകും. കട്ടി കുറച്ച് മാവ് പരത്താനും ശ്രദ്ധിക്കണം. കടല പരിപ്പാണ് ബോളിയുടെ പ്രധാന ഘടകം.

കടും മഞ്ഞ നിറവും , ദോശയുടെ ആകൃതിയും ഉള്ള ബോളി മധുരപ്രിയന്മാരുടെ ഇഷ്ടവിഭവം ആണ്. ലഡ്ഡു, ജിലേബി എന്നിവയുടെ കൂട്ടത്തി ൽ പെടുത്താമെങ്കിലും ബോളി വളരെ വ്യത്യസ്ത മാണ്. ചെറിയൊരു ദോശ പോലെ നേർത്ത് പരന്ന്, വട്ടത്തിൽ, പട്ടുപോലെ മൃദുവായ, വായി ലിട്ടാൽ അലിഞ്ഞു പോകുന്ന ഈ മധുരം എല്ലാ വർക്കും പ്രിയങ്കരം എന്നു തന്നെ പറയണം.
തിരുവനന്തപുരത്തെ വിവാഹസദ്യകളിൽ മൂന്നാമത്തെ ചിലപ്പോൾ നാലാമത്തെ പാൽ പായസം വിളമ്പുമ്പോൾ ഈ 'മഞ്ഞവട്ടം' കൂടി തരും. പാൽപായസം - അത് പാലടയാവട്ടെ, സേമിയയാവട്ടെ, ഉണക്കലരിപ്പായസമാവട്ടെ - ബോളി അനിവാര്യമായ ഒരു കോംബിനേഷനാ യിമാറി.

ഭക്ഷണക്കാര്യത്തിൽ യാതൊരു 'കോംപ്ര മൈസ്'നും തയ്യാറില്ലാത്ത കേരളീയർക്ക് പാൽ പായസമുണ്ടോ - ഒരു പിറന്നാളിനോ ഓണത്തി നോ വിഷുവിനോ വെറുതെ ഒരു രസത്തിനോ വച്ചതാവാം - കൂടെ ബോളിയും ഉണ്ടാവും. പാരമ്പര്യമായിത്തന്നെ എല്ലാവർക്കും ബോളിയോട് വളരെ ഇഷ്ട്ടമാണ്.

ഒരു കാലത്ത് കേരളത്തിൽ തിരുവനന്തപുരത്ത് മാത്രം ഒതുങ്ങിയിരുന്ന ബോളി പതുക്കെ പതു ക്കെ കൊല്ലം ജില്ലയിലേക്ക് കടന്നു, അവിടെ നിന്ന് മറ്റ് സമീപ ജില്ലകളിലേക്കും. ഇങ്ങനെ രുചി ലയനം നടന്നതോടെ എറണാകുളം വരെയുള്ള പല സദ്യകൾക്കും ഇപ്പോൾ ബോളിയും കാണാം. ബോളി പാൽ പായസത്തിനൊപ്പമാണ് സാധാ രണ കഴിക്കുന്നത്.

കടലമാവും , മൈദയും , പഞ്ചസാരയും ,
ഏലക്ക യും ഒക്കെ ചേർത്താണ് ബോളി ഉണ്ടാക്കുന്നത്. എത്രത്തോളം സോഫ്റ്റ് ആയി ഉണ്ടാക്കാൻ കഴിയുമോ അത്രത്തോളം രുചിയും കൂടും. കല്യാണത്തിന് വിളമ്പുന്ന ബോളിക്ക് പുറമെ മറ്റ് പലതരം ബോളികളും തിരുവനന്ത പുരത്തുകാർ പരീക്ഷിക്കാറുണ്ട്. ഇത്തരത്തിൽ വെറൈറ്റി ബോളികളും വിവിധ തരം പായസ വും മാത്രം ലഭിക്കുന്ന കടകളും തിരുവനന്ത പുരത്ത് ധാരാളമുണ്ട്. ഇപ്പോൾ തലസ്ഥാനത്തെ ത്തുന്ന ഫുഡ് ബ്ലോഗർമാർ ബോളിയുടെ രുചി കൂടി പരിചയപ്പെടുത്താതെ മടങ്ങാറില്ല.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐തളങ്കര തൊപ്പി ⭐

👉വിവിധ വര്‍ണങ്ങളില്‍, വിവിധ രൂപങ്ങളില്‍, തല മറക്കുക എന്ന ഒരു സങ്കല്‍പ്പമാണ് തൊപ്പി അല്ലെങ്കില്‍ തലപ്പാവിനാല്‍ പൂര്‍ത്തിയാവുന്നത്.
പെരുന്നാളിന് പുത്തന്‍ വസ്ത്രത്തോടൊപ്പം പുത്തന്‍ തൊപ്പിയും അണിയണനായി മുസ്ലിം വിശ്വാസികള്‍ തൊപ്പി വാങ്ങുവാനായി എത്തും.
മുസ്ലിം സമുദായത്തിന് നബി തിരുമേനിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി കാണുമ്പോള്‍ തൊപ്പിയുടെ പ്രാധാന്യം വളരെ ഉയര്‍ന്നതാണ്.

ഒമാന്‍ തൊപ്പി, തുര്‍ക്കിതൊപ്പി, ചൈന തൊപ്പി, ജിന്നതൊപ്പി, മക്ക പ്ലെയിന്‍ തൊപ്പി,തായ്‌ലന്റ് തൊപ്പി, ഇന്തോനേഷ്യ തൊപ്പി, നാടന്‍ തൊപ്പി തളങ്കര തൊപ്പി തുടങ്ങി നിരവധി ഇനം തൊപ്പിക ളാണ് വിപണിയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. 10 രൂപ മുതല്‍ 500 രൂപ വരെ വില വരുന്നവയാണ് തൊപ്പികള്‍. അറബി വാചകങ്ങളും , മക്ക മദീന ഖുബ്ബകളുടേയും മുനാരങ്ങളുടേയും ചിത്രങ്ങള്‍ നൂലില്‍ ഇഴചേര്‍ത്ത് വിവിധ വര്‍ണങ്ങളില്‍ ഉള്ളവയും ഉണ്ട്. റമസാന്‍ ആശംസ അര്‍പ്പിച്ച് കൊണ്ട് ഇറങ്ങുന്ന റമസാന്‍ മുബാറക്ക് സ്‌പെഷ്യല്‍ തൊപ്പികളും പെരുന്നാൾ തൊപ്പികള്‍ വരെ കാണാം .ഇവക്ക് പുറമെ നാടന്‍ തൊപ്പികളും പള്ളികളില്‍ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് തൊപ്പികളും പായതൊപ്പികളും വേറെയും ഉണ്ട്. വിദേശ നിര്‍മിത തൊപ്പികള്‍ക്ക് പുറമെ മുംബൈ രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തൊപ്പികള്‍ എത്തുന്നു.

ആദ്യകാലത്തു കേരളത്തില്‍ തന്നെ നിര്‍മി ക്കുന്ന കാസര്‍കോടന്‍ തൊപ്പികള്‍ ആയിരുന്നു വിപണിയില്‍ ഉണ്ടായിരുന്നത് എങ്കിലും ഇപ്പോള്‍ ഗള്‍ഫ് നാടുകളില്‍ നിന്നുള്ളവക്കാണ് ആവശ്യ ക്കാര്‍ കൂടുതല്‍ വരുന്നത്.നോമ്പുകാലത്ത് കാസർകോടിന്റെ പൈതൃകം വിളിച്ചോതുന്നത് തളങ്കര തൊപ്പികളിലൂടെയാണ്. 14-ാം നൂറ്റാ ണ്ടിൽ ഇബ്ൻ ബത്തൂത്തയുടെ രചനകളിൽ പോലും പരാമർശമുള്ള തളങ്കര തൊപ്പികൾക്ക് ആവശ്യക്കാരും ഏറെയാണ്. എന്നാൽ ഇന്ന് ഇവയുടെ നിർമ്മാണം പ്രതിസന്ധിയിലാണ്.
മെഷീൻ തൊപ്പികളുടെ വരവും പണിക്ക് ആളു കളെ കിട്ടാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. തളങ്കരയിൽ കുടിൽ വ്യവസായമായിരുന്ന തളങ്കര തൊപ്പി സർക്കാർ പൈതൃക പട്ടികയിൽ ഇടം നൽകി പരിപോഷിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല.

നൂറ്റാണ്ടുകൾക്ക് മുമ്പ് തളങ്കരയിലെ അബൂബ ക്കർ ‍മൗലവിയുടെ നേതൃത്വത്തിലാണ് തൊപ്പി നിർമാണം ആരംഭിക്കുന്നത്. തളങ്കര പ്രദേശ ത്തെ നിരവധി വീട്ടമ്മമാർ സ്വയംതൊഴിൽ എന്ന നിലയിൽ തൊപ്പി നിർമാണത്തിൽ ഏർപ്പെട്ടി രുന്നു. അന്താരാഷ്ട്ര കുത്തക കമ്പനികളോട് മത്സരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതി നാല്‍ നിര്‍മാണവും വിപണനവും കുറഞ്ഞു. ഒരു തൊപ്പിക്ക് 40 രുപ മുതല്‍ 250 രുപ വരെയും, മികച്ച ഗുണനിലവാരമുള്ളവയ്ക്ക് കൂടുതൽ വിലയും ഉണ്ട്. മുന്‍ കാലങ്ങളില്‍ ഒരു തൊപ്പി നിര്‍മാണത്തിന് 20 ദിവസത്തോളം വേണ്ടി വന്നിരുന്നു. ആറ് തൊഴിലാളികളാണ് ഡിസൈനിംഗ് ജോലികള്‍ ചെയ്തു പോന്നത്.

പണ്ടത്തെ ധനികരായ മുസൽമാൻമാർ പലരും ഉപയോഗിച്ചിരുന്നത് കൈയിൽ തുന്നിയെടു ക്കുന്ന തളങ്കര തൊപ്പിയായിരുന്നു. കൈവിരുതി ൽ മെനയുന്ന മഹനീയ രൂപമായിരുന്നു തൊപ്പിയുടേത്. പണ്ടുകാലത്ത് കാസർകോടി ന്റെ പെരുമ ലോകം അറിഞ്ഞത് തളങ്കര തൊപ്പിയിലൂടെയാണ്. പരുത്തി നൂൽ കൊണ്ട് പ്രത്യേക രീതിയിലാണ് തൊപ്പി തുന്നുന്നത്. ദശകങ്ങൾക്ക് മുമ്പ് വരെ പുരുഷന്മാർ തൊപ്പി യുണ്ടാക്കുകയും സ്ത്രീകൾ അലങ്കാര പണികളും ചെയ്തിരുന്നു. തളങ്കര തൊപ്പികൾ ആകർഷകമാക്കുന്നത് കരവേലകളാണ്. അറബിക് പേർഷ്യൻ നിസ്‌കാര പായകളിലെ കലിഗ്രഫ് രീതികളാണ് ഇതിന് ഉപയോഗിക്കു ന്നത്. ഒരു മീറ്റർ തുണിയിൽ അഞ്ച് തൊപ്പികൾ ഉണ്ടാക്കാം.

ഉത്തര ആഫ്രിക്ക, ഒമാൻ, സൗദി അറേബ്യ, ഖത്തർ ‍, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കും തളങ്കരയിലെ ഈ വിശേഷ പ്പെട്ട തൊപ്പികൾ കയറ്റിയയച്ചിരുന്നു.രാജ്യത്ത് മുംബൈ, ബംഗളുരു, അഹ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലും തൊപ്പിക്ക് ആവശ്യക്കാരേറെ യായിരുന്നു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ തളങ്കര തൊപ്പികളെ ഒമാനി ക്യാപ്സ് എന്നും അറിയപ്പെട്ടു. ശുദ്ധമായ കോട്ടൺ കൊണ്ട് നിർമിച്ചിരുന്ന തൊപ്പികൾക്ക് കട്ടിയുള്ള വശങ്ങളും , പേർഷ്യൻ പ്രാർത്ഥന റഗ്ഗുകൾ പോലെയുള്ള ഡിസൈനുകളും ഉണ്ട്.
മെഷീൻ നിർമിത തൊപ്പിയുടെ വിലയുടെ 5 മടങ്ങ് വിലയാണ് കൈ കൊണ്ട് നിർമിക്കുന്ന തൊപ്പികൾക്ക്. ബേപ്പൂർ ഉരുവും , കൊയിലാണ്ടി ഹുക്കയും , മാപ്പിള തെയ്യവുമൊക്കെ നാമാവശേ ഷമായ പോലെ 'തളങ്കര തൊപ്പി'യും ചരിത്രത്താ ളിൽ മറയുമെന്ന ആശങ്കയാണുള്ളത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ഇന്ത്യയിൽ ആദ്യമായി പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച എയര്‍സ്ട്രിപ്പ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?⭐

👉ഇടുക്കി ജില്ലയുടെ വിമാന സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച പദ്ധതിയാണ് എന്‍സിസിയുടെ രാജ്യത്തെ ഏക എയര്‍സ്ട്രിപ്പ് ആയ വണ്ടിപ്പെരി യാറിലെ സത്രം ഭാഗത്ത് പൂര്‍ത്തിയായത് .15 സീറ്റുവരെയുള്ള ചെറുവിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പാണിത്. ഇത്തര ത്തില്‍ രാജ്യത്തെ ആദ്യത്തേതാണ്. ഇവിടെ എയര്‍ഫോഴ്‌സ് വിമാനങ്ങളും , വലിയ ഹെലികോപ്ടറുകളും അടിയന്തര സാഹചര്യങ്ങളില്‍ ഇറക്കാനാകും.

നിലവിൽ ആയിരം മീറ്ററില്‍ 650 മീറ്റര്‍ റണ്‍വേയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട് . എന്‍.സി.സി കേഡറ്റുകള്‍ക്ക് സൗജന്യമായി ഫ്‌ളൈയിങ് പരിശീലനം നല്‍കുന്നതിനാണ് എയര്‍സ്ട്രിപ്പ് സ്ഥാപിക്കുന്നതെങ്കിലും അടിയ ന്തര സാഹചര്യങ്ങളില്‍ ഇടുക്കി ജില്ലയ്ക്ക് ഇത് ഏറെ സഹായകരമാകും. റവന്യു വകുപ്പ് അനുവദിച്ച 12 ഏക്കര്‍ സ്ഥലത്ത് 2017 മേയ് 21നാണ് നിര്‍മാണം ആരംഭിച്ചത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണം നടത്തിയത്.

രാജ്യത്ത് ആദ്യമായാണ് പൊതുമരാമത്ത് വകുപ്പ് ഒരു എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്നത്.
പ്രതിവര്‍ഷം ആയിരം എന്‍.സി.സി കേഡറ്റു കള്‍ക്ക് സൗജന്യമായി ഫ്‌ളൈയിങ് പരിശീലനം നല്‍കുന്ന ദേശീയ നിലവാരത്തിലുള്ള രാജ്യ ത്തെ ആദ്യ പരീശീലനകേന്ദ്രമാണ് ഇവിടെ .
ഭാവിയില്‍ വിമാനത്താവളമായി ഉയര്‍ത്തിയാല്‍ വലിയ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാം. എട്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള ശബരിമല യില്‍ എത്തുന്ന അന്യസംസ്ഥാന തീര്‍ത്ഥാട കര്‍ക്കും സഹായകരമാവും. വാഗമണ്‍, തേക്കടി, മൂന്നാര്‍ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങ ളിലേക്ക് സഞ്ചാരികള്‍ക്ക് എളുപ്പമെത്താനും കഴിയും. ആദ്യം രണ്ട് തവണ വിമാനമിറക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. സമീപമുള്ള മണ്‍തിട്ടയായിരുന്നു തടസമായി നിന്നത്. പിന്നീട് മണ്‍തിട്ട മാറ്റിയാണ് മൂന്നാം തവണ വിജയിച്ചത് (2022 Dec 1 ).

പെരിയാർ കടുവാ സങ്കേതത്തിനു ഏതാനും വാര അകലെയുള്ള എയർ സ്ട്രിപ്പിന്റെ നിർമാണം ഗുരുതരമായ പാരിസ്ഥിത പ്രത്യാ ഘാതം ഉണ്ടാക്കുമെന്നും എയർ സ്ട്രിപ്പിലേ ക്കുള്ള റോഡിലെ 400 മീറ്റർ വനഭൂമിയിലൂടെ യാണ് കടന്നു പോകുന്നതെന്നും വനം വകുപ്പ് ശുപാർശ കാരണം നിലവിൽ പ്രവർത്തനം തുടങ്ങാനാകാതെ കിടക്കുകയാണ് സത്രം എയർ സ്ട്രിപ്പ്.

അടിയന്തര സാഹചര്യമുണ്ടായാല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുവിമാന ങ്ങളും ഹെലികോപ്റ്ററുകളും സത്രത്തില്‍ ഇറക്കാൻ കഴിയുമെന്ന് വ്യോമസേന സ്ഥിരീകരി ച്ചിരുന്നു. റൺവേയ്ക്കൊപ്പം വിമാനങ്ങൾ പാർക്കു ചെയ്യുന്നതിനുള്ള ഹാംഗർ, ഓഫീസ്, പരിശീലത്തിനെത്തുന്ന കുട്ടികൾക്കുള്ള താമസം സൗകര്യം എന്നിവയും പൂർത്തിയാക്കി യിരുന്നു. വൈറസ് എസ് ഡബ്ല്യു 80 വിഭാഗത്തി ലുള്ള നാലു വിമാനങ്ങളും അനുവദിച്ചിരുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐കുടുംബത്തിലെ ആരെങ്കിലും കുറ്റം ചെയ്‍താ ല്‍ പെണ്‍കുട്ടികളെ 'ദൈവത്തിന്‍റെ ഭാര്യമാരാ' ക്കുന്ന ആചാരം⭐

👉'ദൈവത്തിന്‍റെ ഭാര്യമാര്‍' എന്നാണ് ട്രോകോസി എന്ന വാക്കിന്‍റെ അര്‍ത്ഥം.ഘാന, ടോഗോ, ബെനിന്‍ എന്നിവിടങ്ങളിലെ ഒരു ആചാരമാണ് ട്രോകോസി സമ്പ്രദായം .
ആഫ്രിക്കയിൽ നൂറുകണക്കിന് പെണ്‍കുട്ടി കളാണ് ആരോ ചെയ്‍ത കുറ്റത്തിന്‍റെ പേരില്‍ വീട്ടില്‍നിന്നും നാട്ടില്‍നിന്നും അകത്തിമാറ്റപ്പെട്ട് ദൈവത്തിന്‍റെ ഭാര്യമാരായി ഏകാന്തജീവിതം നയിക്കേണ്ട ഗതികേടിലെത്തുന്നത്.

വിവിധ വിഭാഗക്കാര്‍ തങ്ങളുടെ പെണ്‍കുട്ടി കളെ ഇങ്ങനെ ആരെങ്കിലും ചെയ്‍ത കുറ്റങ്ങ ളുടെ പേരില്‍ ദൈവത്തിന് നല്‍കിപ്പോന്നു. അത്തരം ഒരു വിഭാഗമാണ് ഈവ് (EWE) ജനവിഭാഗം. ദൈവങ്ങള്‍ക്കായി ആടിനെയും , പശുക്കളെയും ഒക്കെ അവർ നല്‍കാറുണ്ട് . തങ്ങള്‍ ചെയ്‍ത കുറ്റത്തിന് പരിഹാരമെ ന്നോണമാണ് ഈ സമര്‍പ്പണം. ഓരോ ദൈവത്തേയും കുറ്റത്തേയും ഒക്കെ അടിസ്ഥാ നമാക്കി ചില ദൈവങ്ങള്‍ക്ക് മനുഷ്യരെത്തന്നെ നല്‍കേണ്ടിവരും . പക്ഷേ, പശുവിനെയും , ആടിനെയുമൊന്നും പോലെ കൊന്ന് സമര്‍പ്പി ക്കാറില്ല, മറിച്ച് അവരെ ഒറ്റപ്പെടുത്തുക യാണ് ചെയ്യുന്നത്. കുടുംബത്തിലാ രെങ്കിലും ചെയ്‍ത കുറ്റത്തിന് അങ്ങനെ അവര്‍ ആ കുടുംബത്തി ല്‍ നിന്ന് തുടച്ചുമാറ്റപ്പെടുകയും ദൈവത്തിന്‍റെ ഭാര്യമാരാക്കി മാറ്റപ്പെടുകയും ചെയ്യുകയാണ്.

1997 -ല്‍ ഒരു അമേരിക്കന്‍ ടെലിവിഷന്‍ സംഘമാണ് ഈ ആചാരത്തെപ്പറ്റി പുറം ലോക ത്തെ അറിയിച്ചത്. ആരെങ്കിലും ചെയ്യുന്ന തെറ്റിനാണ് ഈ പെണ്‍കുട്ടികൾ ഇങ്ങനെ 'ദൈവത്തിന്‍റെ ഭാര്യമാരെ'ന്നും പറഞ്ഞ് ഏതെ ങ്കിലും ദേവാലയങ്ങളില്‍ കൊണ്ടുപോയി നടതള്ളുന്നത്. അന്ന് ആ ടെലിവിഷൻ സംഘം അമ്മാവന്‍ ചെയ്‍ത തെറ്റിന് ദൈവത്തിന്‍റെ ഭാര്യയാക്കി മാറ്റിയ ബ്രിഗിറ്റ് (ചിത്രം കൂടെ )എന്ന യുവതിയെ ചിത്രീകരിച്ച് പുറത്തുവിട്ട വിവര ങ്ങള്‍ ലോകത്തെ കാണിച്ചു. ഘാനയിലെ ഒരു അമേരിക്കക്കാരന്‍ ഈ ദൃശ്യങ്ങള്‍ കാണാനിട യായി. അദ്ദേഹം ബ്രിഗിറ്റിനെ മോചിപ്പിക്കാനുള്ള ഇടപെടലുകള്‍ നടത്തുകയും അവളെ ദത്തെടു ക്കുകയും ചെയ്‍തു. ഇന്ന് ബ്രിഗിറ്റ് ഒരു യുവതിയാണ്.

ഘാന, ടോഗോ, ബെനിന്‍ എന്നിവിടങ്ങളിലാണ് ഈ ആചാരം നിലനിന്നുപോന്നിരുന്നത്. ബ്രിഗിറ്റ് ആ ട്രോകോസി ആചാരത്തില്‍നിന്നും രക്ഷ പ്പെട്ടുവരുമ്പോള്‍ ഏകദേശം 5000 പേരോളം വരുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ദൈവത്തിന്‍റെ ഭാര്യമാരെന്നും പറഞ്ഞ് അവിടെ തുടരേണ്ടി വന്നിരുന്നു. ഘാനയിലെ മാത്രം കണക്കാണിത്.1998 -ല്‍ ട്രോകോസി സമ്പ്ര ദായം നിയമപരമായി നിരോധിച്ചു. ബ്രിഗിറ്റ് മോചിപ്പിക്കപ്പെട്ടതിന് ഒരു വര്‍ഷത്തിനു ശേഷമായിരുന്നു ഇത്. പക്ഷേ, ഒരു പുരോഹിത ന്‍പോലും ഇതിന്‍റെ പേരില്‍ വിചാരണ ചെയ്യപ്പെ ട്ടില്ല. മാത്രവുമല്ല, ഇപ്പോഴും നിയമവിരുദ്ധമായി ട്രോകോസി സമ്പ്രദായം നിലവിലുണ്ട്. സ്ത്രീകള്‍ മാത്രം ഇരകളാക്കപ്പെടുന്ന ഇന്ത്യയിലെ ദേവദാ സി സമ്പ്രദായം പോലെയുള്ള അനേകം അറിയു ന്നതും അറിയപ്പെടാത്തതുമായ ആചാരങ്ങളി ലൊന്നു മാത്രമാണ് ഈ ട്രോകോസി സമ്പ്രദായവും.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉ലോകത്തെ ആദ്യത്തെ പിരമിഡ് സക്കാര യിലെ സോസര്‍ രാജാവിന്റേതാണെന്ന് കരുതു ന്നു. ആദ്യത്തെ ശിലാനിര്‍മിതിയും ഇതാണെന്ന് കരുതപ്പെടുന്നു. ഈജിപ്ത്യന്‍ ഓള്‍ഡ് കിംഗ്ഡ ത്തിലെ പ്രമുഖ രാജാക്കന്മാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. സോസര്‍ രാജാവിന്റെ മന്ത്രിയും , വാസ്തു ശില്‍പിയുമായ ഇം ഹോടെപ് ആണ് ആദ്യത്തെ പിരമിഡിന്റെ രൂപകല്‍പന ചെയ്തത്. മുകള്‍ തട്ടിലേക്ക് കയറിപ്പോകാന്‍ പടികള്‍ നിര്‍മിച്ച ഇവയെ സ്റ്റെപ്പ് പിരമിഡ് എന്നാണ് വിളിക്കുന്നത്.ഹൂണി രാജാവിന്റെ പിരമിഡ് ആണ് അവസാനത്തെ സ്റ്റെപ് പിരമിഡ്. അദ്ദേഹത്തിന്റെ കാലശേഷം മകന്‍ നെഫറു സ്റ്റെപ് പിരമിഡിനെ പരിഷ്‌ക്കരിച്ചു.

പടികള്‍ ഒഴിവാക്കി കുത്തനെ ചെരിവുകള്‍ വരുത്തിയ പിരമിഡ് ആണ് അദ്ദേഹത്തിന് വേണ്ടണ്ടി പണികഴിപ്പിച്ചത്.ത്രികോണത്തിന്റെ വിസ്തീര്‍ണം കണക്കാക്കുന്ന രീതി ലോകത്തി ന് സമ്മാനിച്ചത് ഈജിപ്തുകാരായിരുന്നു. പിരമിഡിന്റെ ആകൃതി ഈജിപ്ത്യന്‍ അടിസ്ഥാ ന വര്‍ഗത്തെ സൂചിപ്പിച്ചിരുന്നു. പ്രഭുക്കളും പുരോഹിതന്മാരും അടങ്ങുന്ന വിഭാഗം ഒന്നാം തട്ടിലും കച്ചവടക്കാര്‍, കരകൗശല വിദഗ്ധര്‍ എന്നിവര്‍ രണ്ടണ്ടാം തട്ടിലും താഴെ തട്ടില്‍ തൊഴിലാളികളെയുമായിരുന്നു ചിത്രീകരിച്ചിരു ന്നത്. പിരമിഡ് രൂപങ്ങള്‍ക്കുള്ളില്‍ പച്ചക്കറി കള്‍ ദീര്‍ഘകാലം കേട് കൂടാതെ നില്‍ക്കുമെന്ന് ഫ്രഞ്ചുകാരന്‍ ആന്റൊയിന്‍ ബോവിസും , ബ്ലേഡിന് മൂര്‍ച്ചകൂടുമെന്ന് സ്ഥാപിച്ച് കാരെല്‍ ഡല്‍ബാന്‍ എന്ന ചെക്കോസ്ലാവിയക്കാരനും പ്രശസ്തരായി.

Читать полностью…

#ജിജ്ഞാസാ(JJSA)

👉എടിഎം പേയ്‌മെന്റ് ടെർമിനലുകളിൽ സ്‌കിമ്മറുകൾ എന്ന ഉപകരണങ്ങൾ ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിവരങ്ങൾ മോഷ്‌ടിക്കുന്നതാണ് കാർഡ് ക്ലോണിംഗ് അഥവാ സ്‌കിമ്മിംഗ്. അക്കൗണ്ട് നമ്പറുകളും പിൻ നമ്പറുകളും ഉൾപ്പെടെ  കാർഡിന്റെ മാഗ്നറ്റിക് സ്ട്രൈപ്പിൽ നിന്ന് സ്‌കിമ്മറുകൾ ഡാറ്റ മോഷ്ടിക്കുന്നു. തുടർന്ന് മോഷ്ടിച്ച ഡേറ്റ ഉപയോഗിച്ച് ക്ലോൺ ചെയ്ത കാർഡുകൾ സൃഷ്ടിക്കുന്നു. എന്നാൽ പുതിയ ചിപ്പ് കാർഡുകൾ ഹാക്ക് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ് .കാരണം ഡാറ്റ ചിപ്പിനുള്ളിൽ തന്നെ എൻക്രിപ്റ്റ് ചെയ്തിരി ക്കുന്നു. ഈ കാർഡുകളി ൽ അവയുടെ പ്രധാനപ്പെട്ട വിവരങ്ങൾ ഉൾക്കൊ ള്ളുന്ന ഇംപ്ലാൻന്റ് ചെയ്ത മൈക്രോചിപ്പുകൾ ഉൾപ്പെടുന്നു.ഇക്കാരണത്താൽ, ചിപ്പ് കാർഡിലേക്ക് പ്രവേശനം ലഭിച്ചാലും, അവർ എടുത്ത ഡാറ്റ ഉപയോഗിക്കാൻ കഴിയില്ല.

Читать полностью…

#ജിജ്ഞാസാ(JJSA)

കരയാൻ കഴിയുന്നവർ ഭാഗ്യവാന്മാർ എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്.ഹാർവാർഡ് യൂണിവേഴ്സിറ്റി,അമേരിക്കൻ അക്കാദമി ഓഫ് ഒപ്താൽമോളജി തുടങ്ങിയ സ്ഥാപനങ്ങളിലെ ഗവേഷണ ഫലങ്ങൾ കരയുന്നതു വഴി ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും എന്ന ധാരണയെ സ്ഥിരീകരിക്കുകയാണ്.എൻഡോർഫിൻസ് എന്നറിയപ്പെടുന്ന ഹോർമോണുകളാണ് കരയുമ്പോൾ മനസ്സുഖം തരുന്നത് എന്ന് കണ്ടെത്തിയിരിക്കുന്നത്.കരച്ചിൽ മാനസിക സമ്മർദ്ദം കുറയ്ക്കും വേദനയും സങ്കടവും കുറയാൻ ഇടയാകും.ദേഷ്യത്തിനും നിരാശയ്ക്കും ശമനമുണ്ടാക്കും.സുഖനിദ്രയ്ക്ക് കാരണമാകും.കണ്ണുനീർ കണ്ണുകളെ കഴുകി ശുദ്ധീകരിക്കും.കരയുമ്പോൾ താളം തെറ്റിയ ഹൃദയമിടുപ്പ് കുറെയൊക്കെ ക്രമത്തിൽ ആകുമത്രേ.കരച്ചിൽ വഴി ദുർമേദസ്സ് കുറയാൻ സാധ്യതയുണ്ട്.ഗർഭിണികൾ കരയുന്നത് നല്ലതാണത്രെ.എന്നാൽ കുഞ്ഞുങ്ങൾക്ക് കരച്ചിൽ ബലം എന്ന പഴമൊഴിക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും ഗവേഷണം പറയുന്നു.ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും ഒരുമിച്ച് കരയുന്നത് ബന്ധങ്ങൾ ദൃഢപ്പെടുത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്.കരച്ചിൽ വന്നിട്ടും കരച്ചിലടക്കി സംയമനം പാലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് പുതിയ നിഗമനം.നമ്മളെ ഒന്ന് കരഞ്ഞു സഹായിക്കാൻ ഇപ്പോൾ ഇൻ്റർനെറ്റിന്റെ സഹായമുണ്ട്.www.cryonceaweek.com എന്നൊരു സൈറ്റുണ്ട്.ഈ സൈറ്റ് ഓപ്പൺ ചെയ്യുമ്പോൾ കിട്ടുന്ന സ്ക്രീനിൽ നമ്മുടെ email id enter ചെയ്യാനുള്ള സ്ഥലമുണ്ട്.അതേ സ്ക്രീനിൽ click to feel something എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക.സങ്കടം വരുന്ന ഒരു വീഡിയോ ദൃശ്യം വരും.അത് കണ്ടിട്ടും സങ്കടം വന്നില്ലെങ്കിൽ refresh എന്ന ഓപ്ഷൻ കൊടുക്കുക.എനിക്ക് വന്ന vdo ദൃശ്യം നമ്മളെല്ലാവരും മുൻപ് കണ്ടിട്ടുണ്ടാവും.Vinoj Appukuttan.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐അത്തിപ്പഴം മാംസാഹാരമാണോ (നോൺ വെജിറ്റേറിയൻ )?⭐

👉അത്തിപ്പഴം അല്ലെങ്കിൽ അഞ്ജീർ അഥവാ ഫിഗ്സ് ഇന്ത്യയിൽ പലപ്പോഴും ഉണങ്ങിയ രൂപത്തിൽ കഴിക്കുന്ന വളരെ ആരോഗ്യകര മായി കണക്കാക്കപ്പെടുന്ന ഒരു പഴമാണ് . പണ്ടുകാലം തൊട്ടേ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത് ധാരാളമായി കൃഷി ചെയ്തു വരുന്നു. ഉണക്കിയ അത്തിപ്പഴം ബേക്കറിക്ക ടകളില്‍ സുലഭമായി കിട്ടും. കൊഴുപ്പും പ്രോട്ടീ നും വളരെ കുറഞ്ഞ അത്തിപ്പഴത്തില്‍ കാർബോ ഹൈഡ്രേറ്റ്സ്, ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നീ പഞ്ചസാരകള്‍, ഡയറ്ററി ഫൈബർ എന്നിവയുടെ അളവ് കൂടുതലാണ്. മാംഗനീസി ൻ്റെ സമ്പന്നമായ ഉറവിടമായ അത്തിപ്പഴത്തില്‍, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ കെ എന്നിവയും മിതമായ അളവിൽ ഉണ്ട്.

എന്നിരുന്നാലും, ഈ ‘പഴം’ നോൺ വെജിറ്റേറി യൻ ആയാണ് അറിയപ്പെടുന്നത്. വിചിത്രമായി തോന്നുന്നു, അല്ലേ. മരങ്ങളിൽ വളരുന്ന പഴം എങ്ങനെ സസ്യേതരമാകും. അത്തിപ്പഴത്തിന്റെ രൂപീകരണത്തിനുപിന്നിലെ അതുല്യമായ പ്രക്രിയയിൽനിന്നാണ് ഈ ആശയക്കുഴപ്പം ഉണ്ടാകുന്നത്.

അത്തിപ്പഴത്തിന്റേത് ഒരു അടഞ്ഞ പുഷ്പമാ ണ്. ഈ രൂപം, കാറ്റ് അല്ലെങ്കിൽ തേനീച്ച മുതലാ യ സാധാരണ രീതിയിൽ പരാഗണം നടത്തുന്ന തിനെ തടയുന്നു. ഇവിടെയാണ് പൂക്കളെ പഴങ്ങളാക്കിമാറ്റാൻ കടന്നലുകൾ അത്തിമര ത്തെ പരാഗണം നടത്തി സഹായിക്കുന്നത്.ഒരു പെൺകടന്നൽ അത്തിപ്പൂവിന്റെ ചെറിയ ദ്വാര ത്തിലൂടെ മുട്ടയിടാൻ കേറുന്നു. ഈ പ്രക്രിയയ് ക്കിടയിൽ, കടന്നലിന്റെ ആന്റിനകളും ചിറകുക ളും ഒടിഞ്ഞുപോകുന്നു. അതോടെ പുറത്തു കടക്കാൻ കഴിയാതെ ആ പെൺകടന്നൽ പൂവിനുള്ളിൽവച്ച് ചത്തുപോകുന്നു. ഫിസിൻ എന്ന എൻസൈം ഉപയോഗിച്ച് അത്തിപ്പഴം ഈ കടന്നലിന്റെ ശരീരത്തെ ദ്രവിപ്പിച്ച് പ്രോട്ടീനാക്കി മാറ്റുന്നു. അങ്ങനെ മുട്ടകൾ വിരിയുകയും ലാർവകൾ ഇണചേരുകയും തുടർന്ന് അത്തി പ്പഴത്തിൽനിന്ന് പുറത്തേക്കു പോകുകയും ചെയ്യുന്നു.

നാം കഴിക്കുന്ന ഓരോ അത്തിപ്പഴത്തിലും അത് കായ്ക്കാൻ സഹായിക്കുന്ന ഒരു കടന്നൽ ചത്തിരിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, അത്തിപ്പഴം ദ്രവിച്ച കടന്നലിനെ ആഗിരണം ചെയ്യുന്നതിനാൽ പഴങ്ങൾ കടിക്കുമ്പോൾ പ്രാണികളുടെ ശരീരം നമ്മൾ കഴിക്കുകയില്ല. ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തു കയും വിൽക്കുകയും ചെയ്യുന്ന അത്തിപ്പഴങ്ങൾ സാധാരണയായി പാർഥെനോകാർപിക് രീതിയിൽ ഉൽപാദിപ്പിക്കുന്നതോ, ഭക്ഷ്യയോഗ്യ മായതോ ആയ അത്തിപ്പഴങ്ങളാണ്. അതായ ത്, അത്തിപ്പഴം നിർമിക്കുന്നത് പരാഗണത്തി ന്റെ സഹായമില്ലാതെ തന്നെ.അത്തിപ്പഴത്തിന്റെ രൂപീകരണപ്രക്രിയ കാരണം പലരും അത്തി പ്പഴം നോൺ-വെജിറ്റേറിയനാണെന്നു കണ്ടെ ത്തിയേക്കാം.

ചില സസ്യാഹാരികൾ അത്തിപ്പഴം ഇപ്പോഴും ഉപയോഗത്തിന് അനുയോജ്യമാണെന്നു വാദിക്കുന്നു. കാരണം, സസ്യാഹാരം മൃഗങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരായ ഒരു പ്രസ്ഥാന മാണ്. അതേസമയം വാഷ്-ഫിഗ് പരാഗണം മനുഷ്യനാൽ പ്രേരിതമല്ലാത്ത മൃഗങ്ങളെ ചൂഷണം ചെയ്യാത്ത ഒരു സ്വാഭാവിക പ്രക്രിയ യാണ്. അത്തിപ്പഴം വീഗന്‍ ഭക്ഷണരീതി പിന്തുട രുന്നവര്‍ക്കും അനുയോജ്യമല്ലെന്നു വിശ്വസിക്ക പ്പെടുന്നു.

കടന്നലുകളുടെ സഹായത്തോടെയല്ലാതെ ആധുനിക കൃഷി രീതികൾ ഉപയോഗിച്ച് പരാഗണം നടത്തിയ അത്തിപ്പഴങ്ങളാണ് ഇന്ന് കൂടുതലും വിപണികളില്‍ എത്തുന്നത്. വ്യാപകമായി ലഭിക്കുന്ന 'ഫിക്കസ് കാരിക്ക' എന്നയിനം അത്തിപ്പഴം ഇങ്ങനെ കടന്നലു കളുടെ സഹായമില്ലാതെ ഉണ്ടാകുന്ന ഒന്നാണ്.

ബുദ്ധമതത്തിലും , ക്രിസ്തുമതത്തിലും , യഹൂദ മതത്തിലും , ഇസ്ലാം മതത്തിലുമെല്ലാം അത്തി ഒരു പുണ്യവൃക്ഷമായാണ് ചിത്രീകരിക്കുന്നത്. മിഡിൽ ഈസ്റ്റിലും പടിഞ്ഞാറൻ ഏഷ്യയിലു മാണ് അത്തിവൃക്ഷത്തിൻ്റെ ജന്മദേശം. ഈജിപ്തുകാർ, ഗ്രീക്കുകാർ, റോമാക്കാർ എന്നിവരുൾപ്പെടെ വിവിധ പുരാതന നാഗരികത കളുടെ ഭക്ഷണത്തിൽ അത്തിപ്പഴം പ്രധാന ഘടകമായിരുന്നു. തുർക്കി, ഈജിപ്ത്, ഗ്രീസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളില്‍ ഇത് വ്യാപകമായി കൃഷിചെയ്യുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ പുതിയ തമിഴ് ചിത്രമായ 'അമരൻ ' സിനിമയുടെ പ്രമേയം ആയ ഭീകരർക്കെതി രായി പോരാടി വീരമൃത്യു വരിച്ച ധീരനായ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ മേജർ മുകുന്ദ് ആരാണ് ? ⭐

👉2014 ഏപ്രിൽ 25. കശ്മീരിലെ ഷോപ്പിയാൻ. ആപ്പിൾ ടൗൺ എന്നറിയപ്പെടുന്ന ഷോപിയാ നിൽ രാഷ്ട്രീയ റൈഫിൾസ് റെജിമെന്റ് 44-ാമത് യൂണിറ്റ് വിന്യസിക്കപ്പെട്ടു. തമിഴ്‌നാട് സ്വദേശി യായ മേജർ മുകുന്ദ് വരദരാജന്റെ നേതൃത്വ ത്തിലുള്ള സംഘം എന്തിനും തയ്യാറായി നിൽക്കുകയാണ്. ഷോപ്പിയാനിലെ ആപ്പിൾ തോട്ടങ്ങൾക്ക് ചോരയുടെ മണമുള്ള കാലമായിരുന്നു അത്. തലേന്നാണ് അവിടെ ഒരു ഭീകരാക്രമണം നടന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കൊലപാതകങ്ങളിൽ പ്രതിയായ ജയ്ഷെ മുഹമ്മദ് കമാൻഡർ അൽത്താഫ് വാനി ഉൾപ്പെടെ ചില ഭീകരർ ഖാസിപത്രി ഗ്രാമത്തിൽ ഒളിവിൽ കഴിയുന്ന തായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ആയിരുന്നു മേജർ മുകുന്ദിന്റെ സംഘം അവിടെ എത്തിയത്.

ഭീകരർ ഒളിച്ചു താമസിക്കുന്നതായി കരുതുന്നത് ഒരു ഇരുനില വീട്ടിലാണ്. അവിടെ ആപ്പിൾ തോട്ടവും , രണ്ട് ഔട്ട്ഹൗസുകളുമുണ്ടായിരുന്നു. മേജർ മുകുന്ദ് മണിക്കൂറുകൾ കൊണ്ട് പദ്ധതി തയ്യാറാക്കി. തന്റെ ക്വിക്ക് റിയാക്ഷൻ ടീമിനെ പല ജോഡികളാക്കി തിരിച്ച് പൂർണ്ണ സജ്ജരാ ക്കി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പ് തെറ്റിയില്ല. അൽതാഫ് വാനിയും മറ്റു രണ്ട് ഭീകരരും ആ വീട്ടിൽ തന്നെയുണ്ടായിരുന്നു. സൈന്യം വീടു വളഞ്ഞത് തിരിച്ചറിഞ്ഞ ഭീകരർ സൈന്യത്തെ വെല്ലുവിളിക്കാൻ തുടങ്ങി.

ഒട്ടും താമസിച്ചില്ല. വീടിന്റെ വാതിൽ സ്‌ഫോടക വസ്തുവച്ച് തകർത്ത് തുരുതുരാ വെടിച്ചുകൊ ണ്ട് സൈന്യം ഇരച്ചുകയറി. അതിനു മറുപടിയാ യി വീട്ടിനുള്ളിൽനിന്നും വെടിവെപ്പ്. ഇരുവശ ത്തുനിന്നും വെടിയുണ്ടകൾ പാഞ്ഞു. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടൽ.

ആദ്യത്തെ ഭീകരനെ വെടിവച്ചു വീഴ്ത്തിയ മേജർ മുകുന്ദ് ഔട്ഹൗസിനുള്ളിലേയ്ക്ക് ഒരു ഗ്രനേഡ് എറിഞ്ഞു. വൻ സ്‌ഫോടനം. ഒരു ഭീകരൻ കൂടി കൊല്ലപ്പെട്ടു. അടുത്ത നിമിഷം സൈനിക ഉദ്യോഗസ്ഥൻ വിക്രം സിങ്ങിനു നേരെ വെടിയുതിർത്ത അൽത്താഫ് വാനി, ആപ്പിൾ തോട്ടത്തിലേക്ക് രക്ഷപ്പെട്ടു. സൈന്യം ആപ്പിൾ മരങ്ങൾ വളഞ്ഞു. വീണ്ടും വെടിവയ്പ്പ്.

ആ സമയത്താണ് മേജർ മുകുന്ദ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. അൽത്താഫ് വാനിയിരിക്കുന്ന ആപ്പിൾ മറവിൽ നിന്ന് തുരുതുരാ വെടിപൊട്ടു ന്നില്ല. ഇടവിട്ട് മാത്രമാണ് അയാൾ നിറയൊഴി ക്കുന്നത്. അടുത്ത ക്ഷണം വാനിയുടെ ഭാഗത്ത് നിന്നുള്ള വെടിവയ്പ്പ് നിലച്ചു, സൈനികർ അമ്പരന്നു. ആകെ ആശയക്കുഴപ്പം. എന്താണ് സംഭവിക്കുന്നത്.

എന്നാൽ, മേജർ മുകുന്ദ് ശാന്തനായിരുന്നു. കാരണം, എന്താണ് സംഭവിക്കുന്നതെന്ന് ചെറുപ്പത്തിലേ യൂണിഫോമണിഞ്ഞ മേജർ മുകുന്ദ് വരദരാജനോട് ആരും പറയേണ്ടതില്ലാ യിരുന്നു. അൽത്താഫിന്റെ ബുള്ളെറ്റുകൾ കഴിയാറായിരിക്കുന്നു. അവസാന വെടിയുണ്ട വരെ പോരാടുകയല്ലാതെ അൽത്താഫിന് മറ്റൊരു മാർഗവുമില്ല. മേജറിന് അക്കാര്യം ഉറപ്പായിരുന്നു. അതങ്ങനെ തന്നെ സംഭവിച്ചു. അൽത്താഫ് വാനിയുടെ അവസാന ബുള്ളറ്റും തീർന്നു. തൊട്ടടുത്ത നിമിഷം സൈന്യം നിർണ്ണായക നീക്കം നടത്തി. തന്ത്രപരമായ ഇടപെടൽ. അൽത്താഫ് വാനി കൊല്ലപ്പെട്ടു.

മേജർ മുകുന്ദിന്റെ നേതൃപാടവവും , തന്ത്രപര മായ തീരുമാനവും , പരിചയ സമ്പത്തുമായിരു ന്നു ആ ഓപ്പറേഷന്റെ വിജയ രഹസ്യം.എന്നാൽ, അതിന് കൊടുക്കേണ്ടി വന്നത് വലിയ വില കൂടിയായിരുന്നു. ഏറ്റുമുട്ടലിലിന്റെ അവസാന ഘട്ടത്തിൽ എപ്പോഴോ മേജർ മുകുന്ദിനും വെടിയേറ്റിരുന്നു. മൂന്ന് വെടിയുണ്ടകൾ അദ്ദേഹ ത്തിന്റെ ശരീരത്തിൽ തറച്ചു. ഓപ്പറേ ഷൻ പൂർത്തിയായതും മേജർ കുഴഞ്ഞുവീണു. ഉടൻ ശ്രീനഗറിലെ ആർമി ഹോസ്പിറ്റലിൽ എത്തിച്ചെ ങ്കിലും റെജിമെന്റൽ മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

മരണാനന്തരം പരമോന്നത സൈനിക ബഹുമ തിയായ അശോക ചക്ര നൽകി രാജ്യം ആ ധീരജവാനെ ആദരിച്ചു. മലയാളി കൂടിയായ ഭാര്യ ഇന്ദു റബേക്ക വർഗീസ് ഒരു തുള്ളി കണ്ണീരു പൊടിക്കാതെ അഭിമാനം സ്ഫുരിക്കുന്ന കണ്ണുകളുമായി തലയുയർത്തി നിന്ന് അശോക ചക്ര ഏറ്റുവാങ്ങി. 'മുകുന്ദ് ജീവിച്ചിരുന്നെങ്കിൽ അശോക ചക്ര വാങ്ങുക ഏറ്റവും അഭിമാന ത്തോടെയാകും. അതുതന്നെയേ ഞാനും ചെയ്തുള്ളൂ. എൻ്റെ കണ്ണുനീരാകരുത്, മുകുന്ദിൻ്റെ ധീരതയാകണം ലോകം കാണു ന്നത്.', എന്നായിരുന്നു അശോക ചക്ര സ്വീകരിച്ച ശേഷം ബർക്കാ ദത്തുമായുള്ള അഭിമുഖത്തിൽ ഇന്ദു പറഞ്ഞത്.

1983 ഏപ്രിൽ 12ന് ആർ വരദരാജൻ്റെയും , ഗീതയുടെയും മകനായി കോഴിക്കോടാണ് മുകുന്ദ് ജനിക്കുന്നത്.പിന്നീടുള്ള ജീവിതവും വിദ്യാഭ്യാസവുമെല്ലാം തമിഴ്‌നാട്ടിലായിരുന്നു. കൊമേഴ്‌സില്‍ ബിരുദവും പിന്നീട് ജേര്‍ണലി സത്തില്‍ പിജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയ ശേഷമാണ് മുകുന്ദ് രാജ്യസേവനത്തിന്റെ വഴിയിലേക്ക് നടന്നത്. ഇന്ത്യൻ ആർമിയുടെ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന കുടുംബ മാണ് അദ്ദേഹത്തിൻ്റേത്. മുത്തച്ഛനും അച്ഛന്റെ രണ്ട് സഹോദരന്മാരും പട്ടാളക്കാർ.ചെറുപ്പം തൊട്ടേ മുകുന്ദിന് വികാരമായിരുന്നു സൈനിക യൂണിഫോം.ഒമ്പത് വർഷത്തെ പ്രണയത്തി നൊടുവിലാണ് മലയാളിയായ ഇന്ദു റെബേക്ക മുകുന്ദിന്റെ ജീവിത സഖിയായത്. തമിഴ് നടൻ മാധവൻ്റെ രൂപസാദൃശ്യം കൊണ്ട് മാഡി എന്ന് വിളിപ്പേര് അദ്ദേഹത്തിന് ലഭിച്ചു.

Читать полностью…
Subscribe to a channel