csjkchnl | Unsorted

Telegram-канал csjkchnl - #ജിജ്ഞാസാ(JJSA)

3209

"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.

Subscribe to a channel

#ജിജ്ഞാസാ(JJSA)

⭐പറക്കും അണ്ണാൻ (പാറാൻ)⭐

👉പറക്കുന്ന അണ്ണാൻ എന്നാണ് വിളിപ്പേരെങ്കിലും ഇവ പക്ഷികളെ പോലെ പറക്കുന്നവയൊന്നുമല്ല. സാധാരണ ഒരു അണ്ണാന് ഒരു മരക്കൊമ്പിൽ നിന്നും മറ്റൊരു മരക്കൊമ്പിലേക്ക് ചാടാൻ മാത്രമേ സാധ്യമാകൂ, എന്നാൽ മുൻകാലുകളും പിൻകാലുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ചിറകു പോലെയുള്ള രോമം നിറഞ്ഞ ശരീരഭാഗം ഉപയോഗിച്ച് ഇവയ്ക്ക്, വലിപ്പവും ഇനവും അനുസരിച്ച് 150 അടി മുതൽ 500 അടി വരെ ദൂരത്തിൽ വായുവിലൂടെ തെന്നിത്തെന്നി നീങ്ങാനാകും.
മാത്രമല്ല, താഴേ നിന്നും മുകളിലേക്ക് പറന്ന് ഉയരാൻ ഇവയ്ക്ക് സാധ്യമല്ല. ചുരുക്കി പറഞ്ഞാൽ, വൃക്ഷങ്ങൾക്ക് മുകളിൽ നിന്നും താരതമ്യേന ഉയരം കുറഞ്ഞ വൃക്ഷ - ശിഖരങ്ങളിലേക്ക് തെന്നിപ്പറന്ന് നീങ്ങാൻ മാത്രമേ ഇവക്ക് സാധിക്കൂ ; അതും ഏകദേശം 100-മീറ്റർ മാത്രം.

ശരാശരി 43 സെൻ്റീമീറ്റർ മാത്രം നീളത്തിൽ, ചാര നിറത്തിലോ, കറുപ്പ് നിറത്തിലോ ഇന്ത്യയിൽ കണ്ടു വരുന്ന ഇന്ത്യൻ ജയിൻ്റ് ഫ്ലയിങ് സ്കുരൽ എന്ന പറക്കുന്ന അണ്ണാൻ ഇനത്തിൻ്റെ വാലിനു മാത്രം 50 മുതൽ 52 സെൻ്റീമീറ്റർ വരെ നീളം ഉണ്ടാവാറുണ്ട്.

പെറ്റാറസ് എന്ന സസ്തനി ജനുസ്സിലെ ഒരിനമാണ് പറക്കും അണ്ണാൻ. പരമാവധി, ഒരു വ്യാഴവട്ടക്കാലം (12 വർഷം) വരെയാണ് ഇവയുടെ ആയുസ്സ്. ശരീരമാസകലം ചാരയോ, തവിട്ടോ, അല്ലെങ്കിൽ കറുപ്പ് കലർന്ന ചാരയോ നിറമുള്ള ഇവയുടെ വയറിന്റെ അടിഭാഗം വെളുത്ത നിറത്തിൽ കാണപ്പെടുന്നു. മിശ്രഭുക്കുകളായ ഇവ സാധാരണയായി രാത്രിയിലാണ് ഇര തേടി നടക്കുന്നത്. പകൽ ഇവയെ കാണുന്നത് വളരെ അപൂർവ്വമായി മാത്രമാണ്.!!

കേരളത്തിൽ കാണപ്പെടുന്ന പറക്കും അണ്ണാനെ പൊതുവിൽ "പാറാൻ " എന്നാണ് പറയുക. പ്രാദേശികമായി പാറ ചാത്തൻ അല്ലെങ്കിൽ പാറയാൻ എന്നും പറയാറുണ്ട്. കരണ്ടുതീനി വർഗ്ഗത്തിൽപ്പെടുന്ന ഒരു ജീവിയാണ് പാറാൻ. ഇതിന്റെ ശാസ്ത്രീയനാമം Petaurista philippensis - എന്നാണ്. Indian giant flying squirrel, Large brown flying squirrel, Common giant flying squirrel എന്നെല്ലാം ഇവ അറിയപ്പെടുന്നു.

ചൈന, ഇന്ത്യ, ലാവോസ്, മ്യാന്മാർ, ശ്രീലങ്ക, തായ്‌വാൻ, തായ്ലാന്റ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ എല്ലാം പാറാനെ കാണുന്നുണ്ട്. ഓരോ ഭൂ പ്രദേശങ്ങൾക്കനുസരിച്ച് ഇവയുടെ നിറവും വലിപ്പവും വിത്യാസപ്പെട്ടിരിക്കുന്നു. രാത്രി സഞ്ചാരിയായ, ജീവിതത്തിന്റെ ഭൂരിഭാഗവും മരങ്ങളിൽ വസിക്കുന്ന അണ്ണാൻ ആണിത്. വരണ്ട് ഇലപൊഴിയും കാടുകളിലും നിത്യഹരിതവനങ്ങളിലും പൊതുവേ 500 മീറ്ററിനും 2,000 മീറ്ററിനും ഇടയിലുള്ള പ്രദേശങ്ങളിൽ കാണുന്നു. ഉയരമുള്ള മരങ്ങളുടെ മേലാപ്പിലും മര പൊത്തുകളിലും വസിക്കുന്ന ഇവയെ വനമേഖലയോട് ചേർന്ന തോട്ടങ്ങളിലും, കാണാം.

പാറാന്റെ ശരീരത്തിന്റെ നീളം സധാരണ 40 സെന്റീമീറ്റർ ആണ്. ഇവയുടെ വാലിന് മാത്രം ഏകദേശം 50-സെന്റീമീറ്റർ നീളമുണ്ട്. അണ്ണാന്റെ പോലെ രോമം നിറഞ്ഞ ഈ നീളൻ വാലാണ് പറക്കുമ്പോൾ ഇടത്തേക്കോ, വലത്തേക്കോ തിരിയാൻ ഇവയെ സഹായിക്കുന്നത്. അതായത്, അന്തരീക്ഷത്തിലൂടെ തെന്നിപ്പറക്കുമ്പോൾ വാൽ നിയന്ത്രിച്ചാണ് പ്രധാനമായും ഇവ ദിശ മാറ്റുന്നത്. ഒറ്റപ്പറക്കലിൽ ഏകദേശം 100 മീറ്റർ വരെ പാറാൻ സഞ്ചരിക്കും. മുൻപിൻ കാലുകൾക്കിടയ്ക്കുള്ള ചർമ്മമാണ് ഇവയെ വായുവിലൂടെ ഒരു "ഗ്ളൈഡർ" പോലെ തെന്നിനീങ്ങാൻ സഹായിക്കുന്നത്. മണിക്കൂറിൽ 32 കിലോമീറ്ററാണ് പറക്കും അണ്ണാന്റെ വേഗത.!

പഴങ്ങൾ പ്രധാന ഭക്ഷണമായ ഇവ പ്രാണികളെയും ചെറു ജീവികളെയും ആഹാരമാക്കുന്നു. പൂമ്പൊടി, തേൻ, മരത്തിന്റെ കറ, മരത്തൊലി, മരക്കറ, മുളകൾ, ഇലകൾ, ലാർവകൾ എന്നിവയെ എല്ലാം ആഹരിക്കുന്നു. മിശ്രഭുക്കാണ് ഇവ. അത്തി, പ്ലാവ്, വെടിപ്ലാവ് എന്നിവ ഇവയുടെ ഇഷ്ടവൃക്ഷങ്ങൾ ആണെന്ന് ഗവേഷണം കാണിക്കുന്നു. ഇലകൾ പ്രിയങ്കരമായ പാറാൻ മറ്റേതിനെക്കാളും അത്തിയുടെ ഇല ഇഷ്ടപ്പെടുന്നു.

ജൂൺ മധ്യത്തോടെ ഒറ്റക്കുട്ടിയെയാണ് പ്രസവിക്കുക. മറ്റു സസ്തനികളുടെ കുട്ടിയേക്കാൾ നീളമുള്ള കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അന്ധരായിരിക്കും. ശരീരത്തെ അപേക്ഷിച്ച് തല വളരെ വലുതായിരിക്കും. ആവശ്യംപോലെ ഭക്ഷണമുള്ളപ്പോൾ സ്നേഹത്തോടെ സഹവസിക്കുന്ന ഇവ, ഭക്ഷണക്ഷാമം ഉണ്ടായാൽ മറ്റുജീവികളോട് വഴക്കടിക്കാറുണ്ട്. ഇവയുടെ ശബ്‌ദം കാട്ടു മൂങ്ങയുടേതിനോട് സാമ്യമുള്ളതാണ്.!!

Читать полностью…

#ജിജ്ഞാസാ(JJSA)

⭐പാറ്റയ്ക്ക് രക്തമുണ്ടോ?⭐

👉പാറ്റയ്ക്ക് രക്തമുണ്ട് .പക്ഷേ മനുഷ്യരുടേ തിനേക്കാൾ വളരെ വ്യത്യസ്തമായ ഒരു രക്ത ചംക്രമണ വ്യവസ്ഥയാണ് ഇവയ്ക്കുള്ളത്. പാറ്റയുടെ രക്തം പലപ്പോഴും നിറമില്ലാത്തതോ അല്ലെങ്കിൽ ഇളം മഞ്ഞ നിറത്തിലുള്ളതോ ആയിരി ക്കും. ഇത് ഹീമോഗ്ലോബിൻ എന്ന പ്രോട്ടീൻ അടങ്ങിയതല്ല .അതിനാൽ ഓക്സി ജൻ വഹിക്കുന്നതിൽ മനുഷ്യരുടേതിനേക്കാൾ കാര്യക്ഷമമല്ല. പാറ്റയുടെ രക്തത്തെ ഹെമോ ലിംഫ് എന്നാണ് പറയുന്നത്. ഇത് ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും, പോഷകങ്ങളും ഓക്സിജനും എത്തിക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു.

പാറ്റകൾക്ക് ഒരു തുറന്ന രക്തചംക്രമണ വ്യവസ്ഥയാണ്. അതായത് രക്തം രക്ത ക്കുഴലുകളിലൂടെ മാത്രം ഒഴുകുന്നില്ല ശരീര ത്തിലെ വിവിധ അവയവങ്ങളിലേക്ക് നേരിട്ട് ഒഴുകുന്നു. പാറ്റയുടെ രക്തം ശരീര താപനില നിയന്ത്രിക്കുകയും, മുറിവുകൾ ഉണക്കുകയും, രോഗത്തെ പ്രതിരോധിക്കു കയും ചെയ്യുന്നു. ചുരുക്കത്തിൽ പാറ്റകൾക്കും മനുഷ്യരെപ്പോലെ രക്തമുണ്ട് എന്നാൽ അതിന്റെ ഘടനയും പ്രവർത്തനവും വ്യത്യസ്തമാണ്.

മനുഷ്യ രക്തധമനികളില്‍, പ്രത്യേകിച്ച് മൈക്രോ സ്‌കോപ്പിക് കാപ്പിലറികളിലൂടെ രക്തം കടന്നു പോകുന്നതിന് ഒരു നിശ്ചിത തലത്തിലുള്ള മര്‍ദ്ദം നിലനിര്‍ത്തണം. പാറ്റകളുടെ രക്തക്കുഴലു കള്‍ക്ക് വീതി കുറവായതിനാലും ചെറിയ കാപ്പിലറികള്‍ ഇല്ലാത്തതിനാലും രക്തം കടന്നു പോകുന്നതിനാവശ്യമായ മര്‍ദ്ദം വളരെ കുറവാ യിരിക്കും. അതിനാലാണ് അവയുടെ തല മുറിക്കുമ്പോഴും കഴുത്തില്‍ രക്തം കട്ട പിടിച്ച് നില്‍ക്കുന്നത്. അവയ്ക്ക് അധികം രക്തസ്രാ വവും ഉണ്ടാകില്ല.

പാറ്റകള്‍ സ്പിരാക്കിളുകള്‍ വഴിയാണ് ശ്വസനം നടത്തുന്നത്. അവയുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും സ്പിരാക്കിളുകള്‍ തുറന്നിരിക്കും. അതിനാല്‍ പാറ്റകളുടെ ശ്വസനം നിയന്ത്രി ക്കുന്നത് ഒരിക്കലും അവയുടെ മസ്തിഷ്മാ യിരിക്കില്ല. കൂടാതെ രക്തത്തിലൂടെ ശരീര ത്തിലുടനീളം ഓക്‌സിജന്‍ വഹിച്ചു കൊണ്ടു പോകുകയുമില്ല. പകരം, ട്രക്കിയ എന്ന ട്യൂബുകളിലൂടെ ടിഷ്യൂകളിലേക്ക് ഓക്‌സിജന്‍ എത്തിക്കുകയും ചെയ്യുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

ബ്രിട്ടിഷുകാരുടെ കാലത്താണ് വയനാട്ടിലേക്ക് കാപ്പി കുടിയേറിയത്. നിബിഡ വനത്തിലെ ഫലഭൂയിഷ്ഠമായ മണ്ണില്‍ മഞ്ഞും മഴയും വേണ്ടുവോളം ലഭിച്ച് കാപ്പി തഴച്ചു വളര്‍ന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പട്ടാളമായിരുന്നു ആദ്യമായി വയനാട്ടിലെ വനമണ്ണില്‍ കാപ്പി നട്ടത്. ഏറെക്കാലത്തിനു ശേഷം കമ്പനി രാജ്യം വിട്ടെങ്കിലും കാപ്പി ഈ നാട്ടില്‍ വേരുന്നിക്കഴി ഞ്ഞിരുന്നു; ഒരിക്കലും പറിച്ചു മാറ്റാന്‍ സാധിക്കാത്ത വിധം അത്രമേല്‍ ആഴത്തില്‍. എസ്റ്റേറ്റുകള്‍ കൂടാതെ ചെറുകിട കര്‍ഷകരും വ്യാപകമായി കാപ്പിക്കൃഷി ആരംഭിച്ചു. കാപ്പി ച്ചെടിയില്ലാത്ത ഒരു തോട്ടം പോലും വയനാട്ടി ലില്ല. അടുക്കള മുറ്റത്തും വഴിയരികിലും വേലിക്കലു മെല്ലാം കാപ്പിയുടെ സാന്നിധ്യമുണ്ട്. പലനാടുകളില്‍ നിന്നും കുടിയേറി വന്നവരാണ് ആദിവാസികള്‍ ഒഴികെയുള്ള വയനാട്ടുകാര്‍. എവിടെ നിന്നു വന്നു എന്നത് പിന്നീട് മാഞ്ഞു പോകുകയും വയനാട്ടിലെ മണ്ണുമായി അലി ഞ്ഞു ചേരുകയും ചെയ്തവര്‍. വയനാട്ടിലെ ത്തിയ കാപ്പിയും ഇതുപോലെ വയനാടന്‍ ആയി മാറി.

പുതുമഴ പെയ്യാന്‍ തുടങ്ങിയതോടെ കാപ്പി ച്ചെടികളും പൂക്കാന്‍ തുടങ്ങി. വെയിലേറ്റ് വരണ്ടുകിടക്കുന്ന മണ്ണിലേക്ക് തണുത്ത മഴത്തുള്ളികള്‍ ഊര്‍ന്നു വീണു. മഴയ്ക്കു മുന്നേ ഓടിയെത്തുന്ന കാറ്റില്‍ കാപ്പിയിലകള്‍ താളം തുള്ളും. ഒന്നു രണ്ട് ദിവസത്തിനുള്ളില്‍ ചെണ്ടുമല്ലിയുടെ വലുപ്പത്തില്‍ കാപ്പിച്ചെടിയാ കെ പൂക്കള്‍ നിറയും. മഞ്ഞു പൊഴിയുന്ന പ്രഭാതങ്ങളില്‍ വെളുത്ത പൂവുകള്‍ മന്ദസ്മിതം തൂവും. കാപ്പിച്ചെടികളില്‍ നിന്ന് പുതുമഴയുടെ ഈറന്‍ മാറിയിട്ടുണ്ടാകില്ല. തലേന്നു പെയ്ത മഴയില്‍ കുതിര്‍ന്നു കിടക്കുന്ന മണ്ണില്‍ മഞ്ഞു വീഴുമ്പോഴായിരിക്കും വെൺമ പടര്‍ത്തി കാപ്പി പൂക്കുന്നത്. വര്‍ഷത്തില്‍ രണ്ടോ മൂന്നോ ദിവസം മാത്രമേ ഇത്തരം പുലരികളുണ്ടാ കാറുള്ളൂ. ആ പുലരികളിലെ സുഗന്ധം അടുത്ത പൂക്കാലം വരെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ചുവപ്പും, പച്ചയും കളർ ലൈറ്റുകൾ പ്ലെയി നിന്റെ പുറത്തു കാണാം. ചുവപ്പ് ലൈറ്റ് ഇടതു ഭാഗത്തും, പച്ച ലൈറ്റ് വലതു ഭാഗത്തും.1800-ൽ കപ്പിത്താൻമാർ ആണ് ഈ പുതിയ രീതി കൊണ്ടു വന്നത്. കപ്പലുകൾ തമ്മിൽ കൂട്ടിയിടി ക്കാതിരിക്കാനായി ആണ് അവർ ഇത് തുട ങ്ങിയത് എങ്കിലും പിന്നീട് പ്ലെയിനുകളിലും, ബഹിരാ കാശ വാഹങ്ങളിൽ വരെ ഇപ്പോൾ ഉപയോഗിക്കുന്നു. “നാവിഗേഷൻ ലൈറ്റുകൾ” എന്നാണു ഇതിനു പറയുക. ചുവപ്പും, പച്ചയും ലൈറ്റുകൾ എപ്പോഴും കത്തി ക്കൊണ്ടിരിക്കും. നമ്മുടെ വണ്ടികളിലെ ഇൻഡിക്കേറ്റർ പോലെ തിരിയാൻ ഉള്ളപ്പോൾ മാത്രമല്ല ഇടുക. പച്ചയും ചുവപ്പും ലൈറ്റ് കൂടാതെ നടുക്കായി ഒരു വെളുത്ത ലൈറ്റും ഉണ്ടായിരിക്കും. വെള്ള ലൈറ്റ് എപ്പോഴും മിന്നിക്കൊണ്ടിരിക്കും. ഇതി നെ “anti-collision lights” എന്നാണു പറയുക. സാധാരണ വിമാന ങ്ങൾക്കു മാത്രമേ ഈ ലൈറ്റുകൾ ഉള്ളൂ. മിലിട്ടറി പ്ലെയിനുകളിൽ ഇതില്ല.രണ്ട് പ്ലെയിനുകൾ നേർക്കുനേർ വരുന്നു എങ്കിൽ ഈ ലൈറ്റുകൾ നമ്മുടെ റോഡിലെ ട്രാഫിക് ലൈറ്റുകൾ പോലെ ഉപയോഗിക്കുന്നു. മുന്നിലെ പ്ലെയിനിന്റെ പച്ച ലൈറ്റ് കാണുന്ന (ഇടതു) ഭാഗത്തേക്ക് പ്ലെയിൻ തിരിക്കുന്നു. അതു പോലെ എത്രിരേ വരുന്ന പ്ലെയിനും അവർക്കു പച്ച ലൈറ്റ് കാണുന്ന (അവരുടെ ഇടതു) ഭാഗ ത്തേക്ക് പ്ലെയിൻ തിരിക്കുന്നു. അങ്ങനെ പ്ലെയിൻ കൺഫ്യൂഷൻ ഇല്ലാതെ പരസ്പ്പരം അകന്നു പോവുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഞണ്ടുകൾ, ലോബ്സ്റ്ററുകൾ എന്നീ ജീവികളോട് ഉള്ള ഭയങ്കര പേടിയാണ് കബൂറോഫോബിയ. ഞണ്ടിനെ സൂചിപ്പിക്കുന്ന ഗ്രീക്ക് പദമായ കവൂറിസിൽ നിന്നാണ് കബൂറോഫോബിയ എന്ന പേര് ഈ ഫോബിയയ്ക്ക് കിട്ടിയത്. വളരെ അപൂർവമായ പേടിയാണ് കബൂറോഫോബിയ. ഒരു പ്രശസ്തമായ പോപ് താരം ഇടക്കാലത്ത് തനിക്ക് ഞണ്ടുകളെ പേടിയാണെന്ന് വെളിപ്പെടുത്തൽ നടത്തിയപ്പോഴാണ് ഇങ്ങനെയൊരു പേടിയുണ്ടെന്നു തന്നെ പലരുമറിഞ്ഞത്.ചിലർക്ക് ഞണ്ടുകളെയും ലോബ്സ്റ്ററു കളെയും മാത്രമേ പേടിയുണ്ടാകൂ. എന്നാൽ മറ്റു ചിലർക്ക് ഇതിനു പുറമേ ക്രസ്റ്റേഷ്യൻ വിഭാഗത്തിൽപെടുന്ന കൊഞ്ചുകൾ, കക്ക, ചിപ്പികൾ എന്നിങ്ങനെ പലജീവികളെയും പേടിയുണ്ടാകാം. അൽപം ബൃഹത്തായ ഈ പേടിക്ക് ഒസ്ട്രകോനോഫോബിയ എന്നാണു പേര്. കബൂറോഫോബിയ അപൂർവമാണെങ്കിലും ചിലന്തികളോടുള്ള പേടിയായ അരാക്നോഫോബിയ പലർക്കുമുണ്ട്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉സാധനങ്ങളുടേയും , സേവനങ്ങളുടേയും കൈമാറ്റം ചെയ്യുന്നതിലേയ്ക്കായി സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നിർമ്മിച്ച് വിതരണം ചെയ്യുന്ന റവന്യൂ സ്റ്റാമ്പ് അച്ചടിച്ച കടലാസിനേയാണ് സാധാരണയായി മുദ്രപ്പത്രം എന്നു പറയുന്നത്. ഓരോ കൈമാറ്റ ത്തിലൂടെയും സർക്കാരിലേയ്ക്ക് ലഭിക്കേ ണ്ടുന്ന മൂല്യമനുസരിച്ച് ഓരോ മുദ്രപ്പത്രത്തിനും ഓരോ വില നിശ്ചയിച്ചിട്ടുണ്ട്. രണ്ട് വ്യക്തികൾ തമ്മിലോ സ്ഥാപനങ്ങളും വ്യക്തികളും തമ്മിലോ സഥാപനങ്ങളും സ്ഥാപനങ്ങളും തമ്മിലോ ഉണ്ടാക്കുന്ന ഉടമ്പടി ബലപ്പെടുത്തു ന്നതിനും മുദ്രപ്പത്രങ്ങൾ ഉപയോഗിക്കുന്നു. കൂടാതെ സർക്കാർ സ്ഥാപനങ്ങളിലേയ്ക്കുള്ള ചില അപേക്ഷകൾക്കും മുദ്രപ്പത്രങ്ങൾ ഉപയോഗിക്കുന്നു.

മുദ്രപത്രം അതാത് സ്റ്റേറ്റുകൾ തന്നെയാണ് അച്ചടിക്കുന്നത്.സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റ്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡി ന്റെ (SPMCIL) യൂണിറ്റായ ഇന്ത്യ സെക്യൂരിറ്റി പ്രസിന്റെ മേൽനോട്ടത്തിലാണ് അച്ചടി നടക്കുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് ഇന്ത്യ സെക്യൂരിറ്റി പ്രസ്സ് സ്ഥിതി ചെയ്യുന്നത്. ഡിമാൻഡ് ആവശ്യപ്രകാരം നമ്മൾ ഓരോ സ്റ്റേറ്റുകളും അവരുടെ സെക്യൂരിറ്റി പ്രസിൻ്റെ കീഴിൽ അച്ചടിച്ചു കൊണ്ടുവരികയാണ് . ഇത് ഇന്ത്യാ ഗവൺമെന്റിന്റെ കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്.അതാത് സംസ്ഥാന സർക്കാരുകൾ അവരുടെ അധികാര പരിധിയിൽ മുദ്രപ്പത്രങ്ങളുടെ വിതരണം നിയ ന്ത്രിക്കുന്നു. മുദ്രപ്പത്രങ്ങളുടെ വിൽപ്പന യിൽ നിന്നുള്ള നികുതി വരുമാനം സംസ്ഥാന സർക്കാ രുകൾക്ക് ലഭിക്കുന്നു.

ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇ സ്റ്റാംപിങ് നടപ്പാക്കുന്നതിനാൽ ഭാവിയിൽ മുദ്രപ്പത്രം അച്ചടി ഘട്ടം ഘട്ടമായി കുറയ്ക്കും.നാസിക്കിലെ സെക്യൂരിറ്റി പ്രസിൽ അച്ചടിച്ച് കിട്ടുന്ന മുദ്രപ ത്രം അവിടെ നിന്നു കേരള സംസ്ഥാന സ്റ്റാംപ് ഡിപ്പോയിലേക്ക് കൊണ്ടുവരും. ജില്ലാ ട്രഷറിക ളിൽ എത്തിച്ച് സബ് ട്രഷറി മുഖേനയാണ് സ്റ്റാംപ് വെണ്ടർമാർക്ക് മുദ്രപ്പത്രങ്ങളും സ്റ്റാംപു കളും നൽകുക. ആധാരം റജിസ്ട്രേഷന് വേണ്ട മുദ്രപ്പത്രം ഇ സ്റ്റാംപ് രൂപത്തിലാക്കിയിട്ടുണ്ട്.
ഒരു ലക്ഷത്തിൽ താഴെ വില വരുന്നവ സ്റ്റാംപ് വെണ്ടർമാർ മുഖേനയാണ് നൽകുന്നത്. ഒരു ലക്ഷത്തിൽ കൂടുതൽ മുദ്ര വിലയുള്ള ആധാര ങ്ങൾ റജിസ്റ്റർ ചെയ്യാൻ ഇ സ്റ്റാംപിങ് ഒരു വർഷം മുൻപേ തന്നെ നടപ്പാക്കിയിരുന്നു.

ഒരു ലക്ഷത്തിൽ താഴെ വിലയുള്ള മുദ്രപ്പത്രം ഇ സ്റ്റാംപിങ് ആക്കുമ്പോൾ സ്റ്റാംപ് വെണ്ടർമാർ മുഖേന മാത്രമേ ലഭ്യമാകുകയുള്ളൂ. വെണ്ടർമാ രുടെ ഓഫിസുകളിൽ ഇതിന് ആവശ്യമായ കംപ്യൂട്ടർ സംവിധാനം ഏർപ്പെടുത്താൻ ട്രഷറി വകുപ്പ് നേരത്തേ നിർദേശം നൽകിയിരുന്നു. വെണ്ടർമാർക്ക് പരിശീലനവും നൽകി. ഒരു മുദ്രപ്പത്രം പ്രിന്റ് ചെയ്യുന്നതിന് 5 രൂപയോളം ചെലവു വരും. വെണ്ടർമാർക്ക് സർക്കാർ നൽ കുന്ന കമ്മിഷൻ ചെറിയ ശതമാനം മാത്രമാ യതിനാൽ പ്രിന്റിങ് ചാർജ് ഉപഭോക്താ ക്കളിൽ നിന്ന് ഈടാക്കേണ്ടിവരുന്നുണ്ട്. മറ്റു സംസ്ഥാന ങ്ങളിൽ അങ്ങനെയാണ് ചെയ്യുന്നത്.ആധാരം റജിസ്റ്റർ ചെയ്യുന്നതിനുള്ള ഇ സ്റ്റാംപ് പേപ്പർ കളറിൽ പ്രിന്റ് ചെയ്യുമ്പോൾ മറ്റ് ആവശ്യങ്ങൾ ക്കുള്ളവ ബ്ലാക്ക് ആൻഡ് വൈറ്റ് രൂപത്തിലാണ് ലഭിക്കുന്നത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

ഇബ്രഹിം കാസ്കരിന്റെ മക്കളുടെ വളര്‍ച്ച, 1950 മുതല്‍ 1970 വരെയുള്ള കാലം ബോംബെ ഭരിച്ച പത്താന്മാര്‍ക്ക് താങ്ങാന്‍ ആവുന്നതിലും അധികമായിരുന്നു. അതിനാല്‍ തന്നെ ഇബ്രഹിം കാസ്കരുടെ മൂത്ത രണ്ടു മക്കളെയും ഒറ്റ ദിവസം തീര്‍ക്കാന്‍ പത്താന്‍ ഗാങ്ങിലെ Amirzada യും Alamzeb യും തീരുമാനിച്ചു.അവര്‍ ആ ജോലി മനോഹര്‍ സുര്‍വെ എന്ന വാടക കൊലയാളിയെ ഏല്പിച്ചു. കാസ്കര്‍ സഹോദരന്മാരിലെ മൂത്തപുത്രനായ ശാബിര്‍നെ അവര്‍ തീര്‍ത്തു. എന്നാല്‍ ഇബ്രാഹിമിന്റെ രണ്ടാമത്തെ പുത്രന്‍ കഷ്ട്ടിച്ചു രക്ഷപെട്ടു.അതോടെ Amirzada കൊല്ലെപെടെണ്ടത് കാസ്കരുടെ കുടുംബത്തിനും നിലനില്പ്പിന്റെ ആവശ്യം ആയി മാറി. പത്താന്മാരുമായി നേരിട്ടു ഏറ്റുമുട്ടാതെ ജോലി വാടക കൊലയാളിയായ ബഡാ രാജനെ അവര്‍ ഏല്‍പ്പിച്ചു. എന്നാല്‍ അതിനിടയില്‍ Amirzada യെ പോലീസ് പിടികൂടി. Amirzada യെ കോടതിയില്‍ വച്ചു തന്നെ തീര്‍ക്കാനായിരുന്നു ബഡാ രാജന്‍റെ തീരുമാനം. David Pardesi എന്ന Thilak nagar ലെ സ്വന്തമായി ആരും ഇല്ലാത്ത ഒരു പയ്യനെ രാജന്‍ കൃത്യത്തിനു ഉപയോഗപെടുത്താന്‍ തീരുമാനിച്ചു.രാജന്‍ Pardesiയെ Ulwa ഗ്രാമത്തില്‍ കൊണ്ടു പോയി പരിശീലനം കൊടുത്തു-തോക്ക് ഉപയോഗിക്കാന്‍ അടക്കം. രാജന്‍ പ്ലാന്‍ ചെയ്ത പോലെ പോലീസ്ന്റെ മുന്നില്‍ തന്നെ കോടതിയില്‍ വച്ചു Amirzadaയെ കൊലപെടുത്തി. ഇതു പോലെ ഒരു സംഭവം ബോംബെ ഗാങ്ങ് വാറില്‍ അത് വരെ നടന്നിട്ടിലായിരുന്നു. ബോംബയിലെ അധോലോക സമവാക്യങ്ങള്‍ മാറിമറഞ്ഞു.ഈ സംഭവത്തോടെ മാമൂലി കള്ളകടത്തുകാരന്‍ ആയിരുന്ന ഇബ്രാഹിമിന്‍റെ രണ്ടാമത്തെ പുത്രന്‍ ബോംബെയിലെ ഡോണ്‍ ആയി വളര്‍ന്നു- ദാവൂദ് ഇബ്രാഹിം കാസ്കര്‍.

ഈ സംഭവം ബഡാ രാജനും ബോംബെ അധോലോകത്ത് മേല്‍വിലാസം ഉണ്ടാക്കി കൊടുത്തു. എന്നാല്‍ ഈ മേല്‍വിലാസം കൊണ്ടു ബഡാ രാജന് വലിയ ഗുണം ഒന്നും ഉണ്ടായില്ല എന്നു തന്നെ പറയാം.-രാജന് വെറും 15 ദിവസത്തെക്കു മാത്രം ഉപയോഗക്കപ്പെട്ട മേല്‍വിലാസം.Pardesi പിടിക്കപെട്ടെന്നു മാത്രമല്ല , രാജന്റെയും ,ദാവൂദിന്റെയും പേരുകള്‍ പോലീസിനു പറഞ്ഞും കൊടുത്തു. ശേഷം ചിന്ത്യം- രണ്ടു പേരും ജയിലറക്കു ഉള്ളിലായി.

അതോടെ ബഡാരാജനെ കൊല്ലേണ്ടത് പത്താന്മാരുടെയും കരിം ലാലയുടെയും ആവശ്യം ആയി മാറി. ഒരു വാടക കൊലയാളിയെ രാജനു വേണ്ടി അവര്‍ കണ്ടെത്തി.-അബ്ദുല്‍ കുഞ്ഞു. അബ്ദുല്‍ കുഞ്ഞു രാജന്‍റെ ഗാങ്ങിലെ പഴയ മെമ്പര്‍ ആയിരുന്നു. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ അവര്‍ വേര്‍പിരിഞ്ഞു. എന്നാല്‍ രാജന്‍റെ പഴയ പ്രണയിനിയെ അബ്ദുല്‍ കുഞ്ഞു വിവാഹം ചെയ്തു. അതോടെ അവരുടെ വൈര്യം കൂടി. ഇതിനിടയില്‍ 1979 NATIONAL SECURITIES ACT പ്രകാരം അബ്ദുള്‍ കുഞ്ഞു ജയിലിലായി. രാജന്‍ കിട്ടിയ അവസരത്തില്‍ അബ്ദുല്‍ കുഞ്ഞിന്‍റെ ഗാങ്ങിനെ തകര്‍ത്തു. അതിനു പുറമേ പഴയ പ്രണയിനിയെ തട്ടി കൊണ്ടു പോകാനും ഒരു ശ്രമവും നടത്തി. കഥകള്‍ അറിഞ്ഞു ജയില്‍ ചാടി വന്ന അബ്ദുല്‍ കുഞ്ഞു തന്നെയാണ് രാജനു പറ്റിയ കൊലപാതകി എന്നു പത്തന്മാര്‍ തീരുമാനിച്ചു.എന്നാല്‍ അബ്ദുള്‍ കുഞ്ഞുനു രാജനെ കൊന്നു വീണ്ടും ജയിലില്‍ പോയി കിടക്കാന്‍ താല്പര്യം ഇല്ലായിരുന്നു. അതു കൊണ്ടു തന്നെ റിക്ഷവാല ആയിരുന്ന ചന്ദ്രശേകര്‍ സഫലികക്കു Rs. 50000 ഓഫര്‍ ചെയ്തു രാജന്‍റെ കാര്യത്തില്‍ ഒരു തീരുമാനം ആക്കാന്‍ അബ്ദുള്‍ കുഞ്ഞു നിശ്ചയിച്ചു. Amirzadaയുടെ അനുഭവം വന്‍ നാണകേടു ആയതുകൊണ്ട് ബോംബെ പോലീസ് രാജന്‍റെ കേസ് നടക്കുമ്പോള്‍ കോടതിയില്‍ വന്‍ സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍ നേവി യൂണിഫോറത്തില്‍ കോടതിയില്‍ വന്ന ചന്ദ്രശേകര്‍ പോലീസ് വാനില്‍ കയറുക ആയിരുന്ന ബഡാരാജനെ പോയിന്റ്‌ ബ്ലാങ്കില്‍ തന്നെ തീര്‍ത്തു.

അങ്ങിനെ ബോംബയിലെ first shoot-out in court നടപ്പിലാക്കിയ അധോലോക നായകന്‍ മറ്റൊരു court shoot-out ല്‍ തന്നെ മണ്‍മറഞ്ഞതു കാലത്തിന്റെ കാവ്യ നീതിയായി.

Читать полностью…

#ജിജ്ഞാസാ(JJSA)

👉 ലാവോസിലെ ലുവാങ് പ്രബാങ്ങിൽ ആണ്ടിലൊരിക്കൽ നടത്തുന്ന പൗർണമി ആഘോഷം അതിഗംഭീരമാണ്. ആ നാട്ടിലുള്ള ബുദ്ധ സന്യാസികൾ ഈ ദിവസം ഭിക്ഷയ്ക്കി റങ്ങും. രാവിലെ ആറു മണിയാകുമ്പോഴേക്കും ആളുകൾ അവർക്കു നൽകാൻ ഭിക്ഷയുമായി വീടിനു മുന്നിൽ കാത്തു നിൽക്കും. അയ്യായിരം സന്യാസിമാരും അവരെ സ്വീകരിക്കാൻ നിൽക്കുന്ന അൻപതിനായിരം ആളുകളും ചേർന്ന് ലുവാങ് പ്രഭാങ് പൂരപ്പറമ്പായി മാറും.

ഒരു വിട്ടീൽ നിന്ന് ഒരു തവി ചോറു വീതം സ്വീകരിച്ചാലും നാലു വീടു കടക്കുമ്പോഴേക്കും സന്യാസിമാരുടെ പാത്രം നിറയും. പിന്നീടു കിട്ടുന്ന വിഭവങ്ങളെല്ലാം ബുദ്ധഭിക്ഷുക്കൾ തങ്ങളുടെ പുറകെ കൂടുന്ന ദരിദ്രർക്കു നൽകും. ഭിക്ഷ നൽകലും , സ്വീകരിക്കലും ദാനവുമായി സന്മാർഗപാഠമാണ് ലാവോസിലെ പൗർണമി ഉത്സവം. ജനങ്ങളുടെ ഭിക്ഷയിലാണ് ജീവിത മെന്നു സന്യാസിമാരെ ഓർമപ്പെടുത്താ നാണ് ഭിക്ഷാടനം നടത്തുന്നത് . സന്യാസിമാർക്കു ഭിക്ഷ നൽകാനുള്ള ചുമതല ജനങ്ങൾക്കാ ണെന്നൊരു ബോധ്യപ്പെടുത്തലും ഇതിനൊപ്പം സംഭവിക്കുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ കുണ്ടള വാലി റെയിൽവേ⭐

👉മൂന്നാറിൽ പണ്ട് ട്രെയിനോടിയിരുന്നു . കുന്നും , മലയും നിറഞ്ഞ ആ ഹൈറേഞ്ചിൽ അങ്ങനെ ഒന്നിനെപ്പറ്റി ആലോചിക്കാനേ പ്രയാസമാണ്. എന്നാൽ അങ്ങനെ ഒന്നുണ്ടായി രുന്നു. റെയിൽവേയുടെ പരിണാമദശയിലെ ആദ്യകണ്ണികളിൽ ഒന്നായിരുന്ന 'ബുള്ളക്ക് ഡ്രിവൺ മോണോറെയിൽ' അഥവാ പൂട്ടിയ കാളകൾ വലിച്ചുകൊണ്ടുപോയിരുന്ന ഒരു ആദിപുരാതന മോണോറെയിൽ സിസ്റ്റം . കുണ്ടള വാലി റെയിൽവേ എന്നറിയപ്പെട്ടിരുന്ന അതിന്റെ തുടക്കം 1902 -ലായിരുന്നു. 1920 -ൽ അതിനെ നാരോ ഗേജ് എൻജിനായി അപ്ഗ്രേഡ് ചെയ്തു. 1924 -ൽ 99 -ലെ വെള്ളപ്പൊക്കം എന്നറിയപ്പെട്ട മഹാപ്രളയം വന്ന് പാളങ്ങളെല്ലാം അടിയോടെ കടപുഴക്കിക്കൊണ്ടു പോയി. അതോടെ ആ സംവിധാനം എന്നെന്നേക്കുമായി നിലച്ചു.

മൂന്നാറിലെ തണുപ്പിലേക്ക് അവധിക്കാലം ചെലവിടാനെത്തിയ സായിപ്പിന് ഒരു കാര്യം പെട്ടെന്നു മനസ്സിലായി. ഇവിടത്തെ കാലാവസ്ഥ തേയില കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ്. അങ്ങനെ സായിപ്പ് അവിടത്തെ കണ്ണൻ തേവൻ മലനിരകൾ തിരുവിതാംകൂർ മഹാരാജാവിന് നിന്നും പാട്ടത്തിനെടുത്ത് ടീ ഫാക്ടറി തുടങ്ങി. അങ്ങനെ അവർ ലോക ത്തിലെഏറ്റവും ഉയരം കൂടിയ തേയിലത്തോട്ട ങ്ങളിൽ നട്ട 'ഫൈനെസ്റ്റ് ക്വാളിറ്റി' തേയിലക്കിളു ന്തുകൾ നുള്ളാൻ പരുവത്തിനായ 1900 കാലത്താണ് ബ്രിട്ടീഷുകാർ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. തേയിലപ്പെട്ടികൾ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖം വരെ എത്തിക്കണം. എന്നാൽ മാത്രമേ അതിനെ കപ്പൽ കയറ്റി ബ്രിട്ടനിൽ എത്തിക്കാനും മലമുകളിൽ ചെലവിട്ട കാശ് തിരിച്ചു പിടിക്കാ നാവൂ. അതിനായി അന്ന് നിലവിലുണ്ടായിരുന്ന ബദൽ സംവിധാനങ്ങൾ എല്ലാം തന്നെ അപര്യാപ്തമായിരുന്നു.

അങ്ങനെയാണ് അന്നത്തെ സൂപ്രണ്ടായിരുന്ന എമുലേറ്റ് സായിപ്പ് 1902 -ൽ ഇർവിങ്ങ് സിസ്റ്റം എന്നറിയപ്പെട്ടിരുന്ന 'കാളയെ പൂട്ടിയ മോണോറെയിൽ' തുടങ്ങുന്നത്. അതിലേ ക്കായി അഞ്ഞൂറ് കാളകളെ കൊണ്ടുവന്നു. അവറ്റയെ പരിചരിക്കാൻ വേണ്ടി ഒരു മൃഗ ഡോക്ടറെയും രണ്ടു സഹായികളെയും അങ്ങ് ബ്രിട്ടനിൽ നിന്നും കൊണ്ടുവന്നു പാർപ്പിച്ചു സായിപ്പ്.

റെയിലിന്മേൽ ഉരുണ്ടിരുന്ന ഒരു കുഞ്ഞൻ ചക്രം, തറയിൽ ഉരുണ്ടിരുന്ന ഒരു വലിയ ചക്രം, ശകടങ്ങൾ വലിക്കാൻ പൂട്ടിയ കാളകൾ. ഇത്രയുമായിരുന്നു ഇർവിങ്ങ് സിസ്റ്റത്തിന്റെ അവിഭാജ്യ ഘടകങ്ങൾ. തേയില ഫാക്ടറികൾ ക്കു സമീപമുള്ള മൂന്നാർ സ്റ്റേഷനിൽ നിന്നും മോണോ റെയിൽ ടോപ്പ് സ്റ്റേഷനിൽ നിന്നും മോണോറെയിൽ സഞ്ചാരം തുടങ്ങുന്ന തേയിലപ്പെട്ടികൾ മാട്ടുപ്പെട്ടി, പാലാർ സ്റ്റേഷനു കൾ പിന്നിട്ട് ടോപ്പ് സ്റ്റേഷൻ എന്നറിയപ്പെടുന്ന സ്റ്റേഷനിൽ അവസാനിക്കും. അവിടെ നിന്നും ആ പെട്ടികൾ 'ഏരിയൽ റോപ്പ്‌ വേ' വഴി ലോ സ്റ്റേഷൻ എന്നറിയപ്പെട്ടിരുന്ന കോട്ടഗുഡി വരെ എത്തും. പിന്നീട് കാളവണ്ടികൾ വഴി ബോഡി നായ്ക്കനൂർ സ്റ്റേഷനിൽ വന്ന്, അവിടെ നിന്നും തീവണ്ടികളിലേറി തൂത്തുക്കുടിയിൽ എത്തുന്ന തോടെയാണ് തേയിലപ്പെട്ടികളുടെ പ്രയാണം പൂർത്തിയാവുന്നത്.

1908 -ൽ മോണോറെയിൽ സംവിധാനത്തെ ബ്രിട്ടീഷുകാർ രണ്ടടി വീതിയുള്ള നാരോ ഗേജ് റെയിൽവേയിലേക്ക് അപ്ഗ്രേഡ് ചെയ്തു. ആവി എഞ്ചിൻ വലിക്കുന്ന ചരക്കുബോഗികൾ വന്നു. അടുത്ത പതിനാറു വർഷം ബ്രിട്ടീഷുകാർ കണ്ണൻ തേവൻ മലനിരകളിൽ പൊന്നു വിളയിച്ചു. എല്ലാം നല്ലപോലെ പൊയ്ക്കൊണ്ടിരി ക്കുന്നതിനിടെയാണ് 99 -ലെ വെള്ളപ്പൊക്കത്തി ന്റെ വരവ്. ആ മഴയിലെ മലവെള്ളപ്പാച്ചിലിൽ തേയിലക്കമ്പനിയുടെ ജീവനാഡിയായിരുന്ന കുണ്ടള റെയിൽവേയുടെ പാളങ്ങളും , ബോഗികളും എല്ലാം ഒലിച്ചുപോയി.

ഉരുൾപൊട്ടലും മലയിടിച്ചിലും മൂന്നാറുകാർക്ക് പുത്തരിയല്ല. എന്നും പ്രകൃതിയുടെ വികൃതികൾ സധൈര്യം അതിജീവിച്ച ചരിത്രമേ മൂന്നാറി നുള്ളൂ. എന്നിട്ടും കുണ്ടള വാലി റെയിൽവേ മാത്രം പുനർ നിർമിക്കപ്പെട്ടില്ല. പകരം ഹൈറേ ഞ്ചിൽ റോഡ് ഗതാഗതം വികസിപ്പിക്കപ്പെട്ടു. റെയിലിനു പകരം കരമാർഗ്ഗം തേയില കൊണ്ടു പോവാൻ തുടങ്ങി. മലമുകളിലെ മൂന്നാർ റെയിൽവേ സ്റ്റേഷൻ കണ്ണൻ ദേവൻ തേയില ഫാക്ടറിയുടെ ഓഫീസായി മാറി. അന്നത്തെ റെയിൽവേ പ്ലാറ്റുഫോമുകൾ എല്ലാം റോഡുക ളായി മാറി. എന്നാലും ആ മലനിരകളിൽ പഴയ റോപ്പ് വേയുടെയും , റെയിലിന്റെയുമൊക്കെ കാലം മായ്ക്കാത്ത അവശിഷ്ടങ്ങളിൽ പലതും ഇന്നും കാണാം. അന്നത്തെ റെയിൽവേ സിസ്റ്റ ത്തിന്റെ ഭാഗമായിരുന്ന 'അലൂമിനിയം ബ്രിഡ്ജ്' എന്നറിയപ്പെട്ടിരുന്ന പാലം ഇപ്പോൾ ഒരു റോഡാണ്. അവിടെ ഒരു മാർക്കറ്റ് മുളച്ചു വന്നിരിക്കുന്നു.

കഴിഞ്ഞുപോയ ഒരു പ്രതാപകാലത്തിന്റെ ഓർമകളുടെ തിരുശേഷിപ്പെന്നോണം കുണ്ടള വാലി റെയിൽവേ സിസ്റ്റത്തിന്റെ അവശിഷ്ടങ്ങ ളിൽ പലതും ഇന്നും സൂക്ഷിച്ചിട്ടുണ്ട്, കണ്ണൻ ദേവൻ കമ്പനിയുടെ 'ടീ മ്യൂസിയ'ത്തിൽ.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഹാര്‍ലെക്വിന്‍-ടൈപ്പ് ഇക്തയോസിസ് എന്നത് അപൂര്‍വ ജനിതക ത്വക്ക് രോഗമാണ്. ഈ രോഗവുമായ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശരീരത്തിന്‍റെ പല ഭാഗങ്ങളെയും പരുപരുത്ത കട്ടിയുള്ള ചര്‍മം മൂടിക്കളയും. 

Читать полностью…

#ജിജ്ഞാസാ(JJSA)

👉കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ചിലന്തിവലകൾ . ഓസ്ട്രേലിയയിലുള്ള ഇത് കണ്ടാൽ ചിലന്തി വലകൊണ്ടൊരു പുതപ്പു തുന്നിയത് പോലെയിരിക്കും. കാറ്റടിക്കുമ്പോൾ തിരകൾ പോലെ ഇത് അനങ്ങും. ഇവ എണ്ണ ത്തിൽ കൂടുതലായതുകൊണ്ടാണ് ഇത്ര വലിയ വല സൃഷ്ടിക്കപ്പെട്ടത്.

ബലൂണിങ് എന്ന ഈ പ്രക്രിയയ്ക്ക് കാരണം ആംബികോഡാമസ് എന്ന സ്പീഷിസിൽ പെട്ട ചിലന്തികളാണ്. ഈ ചിലന്തികൾ സാധാരണ ഗതിയിൽ വലകെട്ടി ജീവിക്കാതെ നിലത്തു കഴിയാനിഷ്ടപ്പെടുന്നവയാണ്. എന്നാൽ മഴയും , കാലാവസ്ഥാമാറ്റവുമൊക്കെ വരു മ്പോൾ ദൂരേക്ക് പോകാനായി വളരെ നേർത്ത, മീറ്ററുകൾ നീളമുള്ള വല ഇവകെട്ടും. എന്നാലും ഇവർ കുഴപ്പക്കാരല്ല എന്നാണ് വിദഗ്ധർ പറയ്യുന്നത്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉വിമാനയാത്രകളില്‍ പെട്ടെന്ന് എഞ്ചിന്‍ കേടാ യാലോ എന്ന ഭയമുണ്ടോ? എല്ലാ യാത്ര വിമാനങ്ങ ള്‍ക്കും സഞ്ചരിക്കാന്‍ ഒരു എഞ്ചിന്‍ തന്നെ ധാരാളമാണ്. ഒരു എഞ്ചി നില്‍ പറക്കാനുള്ള എല്ലാ പരീക്ഷണങ്ങളും നടത്തി വിജയിച്ചതിന് ശേഷം മാത്രമാണ് യാത്രാവിമാ നങ്ങള്‍ ആകാശത്ത് പറക്കുന്നതും.യഥാര്‍ത്ഥത്തില്‍ എഞ്ചിന്‍ പ്രവര്‍ ത്തന രഹിതമായാലും ഏറെ ദൂരം ആകാശത്ത് പറന്ന് നീങ്ങാന്‍ വിമാന ങ്ങള്‍ക്ക് സാധിക്കും. ഗ്ലൈഡ് റേഷ്യോ എന്നാണ് ഇത് അറിയപ്പെടുന്നത്.
ഓരോ ആയിരം അടി ഉയരത്തിലും രണ്ട് മൈല്‍ ദൂരം തെന്നി നീങ്ങാന്‍ ബോയിംഗ് 747 വിമാനങ്ങ ള്‍ക്ക് സാധിക്കും. യാത്ര ക്കാരെ സുരക്ഷിതമായി താഴെയിറക്കാന്‍ ഈ സമയം തന്നെ ധാരാളം.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ഇന്ത്യയിലെ ജുറാസിക് പാര്‍ക്ക്⭐

👉 ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാ ബാദിലാണ് ഇന്ദ്രോഡ ഡിനോസര്‍ ആന്‍ഡ് ഫോസില്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
ഡിനോസര്‍ ആന്‍ഡ് ഫോസില്‍ പാര്‍ക്ക് എന്ന പേരു കേട്ടിട്ട് ഇവിടെ ഡിനോസര്‍ ജീവിച്ചിരുന്നു എന്നൊന്നും കരുതരുതേ!. ഇത് പൂര്‍ണ്ണമായും മനുഷ്യനിര്‍മ്മിതമായ ഒരു ഡിനോസര്‍ പാര്‍ക്കാണ്.

ഇന്ദ്രോഡ ഡിനോസര്‍ ആന്‍ഡ് ഫോസില്‍ പാര്‍ക്ക് അറിയപ്പെടുന്നത് ഇന്ത്യയിലെ ജുറാസിക് പാര്‍ക്ക് എന്ന പേരിലാണ്. ഗുജറാത്ത് ഇക്കോളജിക്കല്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്റെ കീഴില്‍ നടത്തുന്ന ഈ ഫോസില്‍ പാര്‍ക്ക് ലോകത്തിലെ മൂന്നാമത്തെ ഡിനോസര്‍ ഖനന കേന്ദ്രം കൂടിയാണ്.ചരിത്ര പ്രേമികളെയും , പുരാവസ്തുഗവേഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന സ്ഥലമാണ് ഈ ഫോസില്‍ പാര്‍ക്ക്. 36 മില്യണ്‍ വര്‍ഷം പഴക്കമുള്ള ഫോസില്‍ മുതല്‍ പീരങ്കിയുണ്ട യുടെ വലുപ്പം വരെയുള്ള ഡിനോസര്‍ മുട്ടകള്‍ വരെ ഇവിടെ കാണുവാന്‍ സാധിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുള്ള ഫോസിലുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വഡോധര, പഞ്ചമഹല്‍, ഖേധ, സോന്‍ഖിര്‍ഭാഗ് ബേസിന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഫോസിലുകള്‍ ഇവിടെ കാണാം.
അഹമ്മദാബാദിലെ ഗാന്ധിനഗര്‍ എന്ന സ്ഥലത്തിനടുത്തായാണ് ഇന്ത്യയിലെ ജുറാസിക് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐പട്ടം പറത്തുന്നത് ഇന്ത്യയിൽ കുറ്റകരമാ ണോ? ⭐

👉പട്ടം പറത്തുന്നത് നല്ല ആനന്ദം പകരുന്ന ഒരു വിനോദമാണ്. മനോഹരമായ ആകാശത്തിൽ അതിലും മനോഹരമായ പട്ടങ്ങൾ കാറ്റത്തു പാറി പറക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്. എന്നാൽ പട്ടം പറത്തുന്നത് ഇന്ത്യയി ൽ നിയമവിരുദ്ധമാണ് എന്ന് പറഞ്ഞാലോ? എന്ത് മണ്ടത്തരമാണിത് എന്നാവും പറയുന്നത്. എന്നാൽ പറഞ്ഞത് സത്യമാണ്. പട്ടം പറത്തു ന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്.

1934ലെ ഇന്ത്യൻ എയർക്രാഫ്റ്റ് ആക്ട് പ്രകാരം ആകാശത്തു പട്ടം പറത്തുന്നത് നിരോധിച്ചിരി ക്കുന്നു. പിന്നീട് 2008ൽ ഈ നിയമത്തിനു ഒരു ഭേദഗതി വരികയും ചെയ്തു. വെറുമൊരു നിരോധനം മാത്രമല്ല അത്, സെക്ഷൻ 11 പ്രകാരം നിയമം പാലിക്കാത്തവർക്ക് 2 വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും. ഈ നിയമ പ്രകാരം ആകാശത്തു പട്ടം പറത്തണമെ ങ്കിൽ ഒരു ലൈസൻസ് തന്നെ എടുക്കേണ്ടി വരും.

ഒരു ചെറിയ വിനോദം ഇത്രയും വലിയ കുറ്റമാണോ? ജയിൽ വാസം ലഭിക്കാൻ തക്ക വ്യാപ്തിയുള്ള കുറ്റം. എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിയമം?

1934ലെ ഇന്ത്യൻ എയർക്രാഫ്റ്റ് നിയമത്തിലെ സെക്ഷൻ 11 പ്രകാരം ‘വായു, ജല, കര ഗതാഗത്തിനും ജീവികൾക്കും വസ്തുക്കൾക്കും ഹാനി വരുത്തുന്ന രീതിയിൽ മനപ്പൂർവം ആര് ഒരു എയർക്രാഫ്റ്റ് പറത്തുന്നുവോ, ആ വ്യക്തിക്ക് 2 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാവുന്നതാണ്.‘ (ദി എയർക്രാഫ്റ്റ് ആക്ട്, സെക്ഷൻ 11, ഇന്ത്യൻ ലജിസ്ലേറ്റീവ് ഗവണ്മെന്റ്).ഈ വിധിക്ക് പിന്നീട് 2008ൽ ഒരു ഭേദഗതി കൊണ്ടുവന്നു ജയിൽ ശിക്ഷാ കാലാവധിയും പിഴയുടെ സംഖ്യയും കൂട്ടുകയുണ്ടായി.

എയർക്രാഫ്റ്റ് നിയമപ്രകാരം അന്തരീക്ഷമർദ്ദ ത്തെ പിന്തുണയ് ക്കുന്ന ഏതൊരു യന്ത്രത്തേ യും ഉപകരണത്തേയും എയർ ക്രാഫ്റ്റ് ആയി പരിഗണിക്കുന്നു. ഈ നിയമം അനുശാസിക്കു ന്നതനുസരിച്ച് ഗ്ലൈഡർ, പട്ടം, പറക്കുന്ന യന്ത്രങ്ങൾ എന്തിനു ഒരു ബലൂൺ പോലും ഈ നിയമത്തിൽ പെടും.

നമുക്ക് നിർബന്ധമായും പട്ടം പറത്തുന്നതിനു ഒരു ലൈസൻസ് വേണ്ടി വരും.ഇത്തരത്തിലു
ള്ള ലൈസൻസ് ലോക്കൽ പോലീസ് സ്റ്റേഷനു കളിൽ നിന്നാണ് ലഭിക്കുന്നത്. ഈ ലൈസൻസ് ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്നും ലഭ്യമാണ് .ഈയൊരു നിയമം നില നിൽക്കെ തന്നെ ആരും തന്നെ പട്ടം പറത്താൻ ഇത്തരത്തിലുള്ള ഒരു ലൈസൻസും എടുക്കു ന്നില്ല എന്നതാണ് യാഥാർഥ്യം.

ഇന്ത്യൻ ജനതയ്ക്ക് ഈ നിയമത്തെ പറ്റി കാര്യ മായ അവബോധമില്ല എന്നതാണ് യാഥാർഥ്യം. ഇതിലും അശ്ചര്യകരമായ കാര്യമെന്തെന്നാൽ പലരോടും നമ്മൾ ഇതിനെപ്പറ്റി ചോദിച്ചാൽ ഇങ്ങനെയൊരു നിയമം നിലവിലുള്ളതുപോലും അവർക്ക് നിശ്ചയമില്ല എന്നാണ്. അവർക്കാർ ക്കും തന്നെ പട്ടം പറത്തുന്ന ലൈസൻസിനെപ്പറ്റി അറിയുകയുമില്ല. ഈ നിയമത്തെപ്പറ്റി കാര്യമാ യിട്ടുള്ള അറിവില്ലാതെ ഇന്നും അനവധി പേർ പട്ടം പറത്തൽ ഒരു വിനോദമായി കൊണ്ടു നടക്കുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉പുരുഷന്മാരുടെ സ്യൂട്ട് ജാക്കറ്റുകളുടെ മുൻവശത്ത് മൂന്ന് പോക്കറ്റുകളാണ് സാധാര ണയായി വരുന്നത്: വശങ്ങളിലൂം, താഴത്തും. വലത് താഴത്തെ പോക്കറ്റിന് തൊട്ടുമുകളിൽ ഇരിക്കുന്ന മൂന്നാമത്തെ പോക്കറ്റ് ആണ് ടിക്കറ്റ് പോക്കറ്റ് അഥവാ ക്യാഷ് പോക്കറ്റ് . 19-ആം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ സമ്പന്നർ ബസ്സ് യാത്രകൾക്കും മറ്റും തനിക്കും തന്റെ കൂടെയു ള്ള ഭാര്യയ്ക്കും ലഭിക്കുന്ന ടിക്കറ്റും , ബാക്കി പൈസയും ഇടാൻ വേണ്ടി ഉപയോഗിച്ചത് കൊണ്ടാണ് ഈ പേര് ലഭിച്ചത്.ഹിപ് പോക്കറ്റിന് മുകളിൽ ഏകദേശം മൂന്ന് ഇഞ്ച് മുകളിൽ പകുതി വീതിയിലാണ് ഇത്.

മറ്റൊരു ചരിത്രം പറയുന്നത് പഴയ ബ്രിട്ടനിൽ വ്യാവസായിക വിപ്ലവത്തിന് മുമ്പ് കുതിരപ്പു റത്ത് വരുന്ന പുരുഷന്മാരിൽ അവരുടെ ജാക്കറ്റ് അഴിക്കാതെ ടോൾ ബൂത്തുകളിലെ നാണയങ്ങൾ വേഗത്തിൽ എടുത്ത് ടിക്കറ്റ് കൈയ്യ്ക്കലാക്കാൻ ഈ പോക്കറ്റുകൾ സഹായിക്കുന്നു.ഇത് ചിലപ്പോൾ സാധാരണ പോക്കറ്റിന് നേരായതോ ചരിത്തോ ആയിരിക്കും.

Читать полностью…

#ജിജ്ഞാസാ(JJSA)

👉മനുഷ്യരെപ്പോലെ മരങ്ങൾക്കും നാണമുണ്ട്. മരങ്ങൾ മറ്റുമരങ്ങളെ തൊടാതെ വളരുന്ന സ്വാഭാവിക പ്രതിഭാസമാണ് ക്രൗൺ ഷൈനെസ്( CROWN SHYNESS) . ചില വൃക്ഷ ഇനങ്ങളുടെ മുകളിലെ ശാഖകൾ പരസ്പരം സ്പർശി ക്കാൻ ഇഷ്ടപ്പെടാത്ത തരത്തിലാണ് വളരുന്നത്.മിതശീതോഷ്ണ ഇലപൊഴിയും വനങ്ങളിൽ ഇത് സാധാരണമായ ഒരു പ്രതിഭാസമാണ് .ഇവിടെ മരങ്ങൾ പ്രായത്തിലും ഇനത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

യൂക്കാലിപ്റ്റസ്, പൈൻ, ഓക്ക് എന്നിവ യുൾപ്പെടെയുള്ള ചില സ്പീഷിസുകളിലും ക്രൗൺ ഷൈനെസ് പ്രാഥമികമായി നിരീക്ഷി ക്കപ്പെടുന്നു. ഇത് വഴി മരങ്ങൾ ദോഷകരമായ പ്രാണികളുടെ വ്യാപനം കുറയ്ക്കുകയും കാറ്റി ൽ അവയുടെ ശാഖകളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിഭാസമുള്ള മരങ്ങളുടെ ഏറ്റവും പുറമേയ്ക്കുള്ള ശാഖകൾ അടുത്ത മരത്തിന്റെ ശാഖകൾ സ്പരിശിക്കാതെ മനോ ഹരമായ ഒരു വിടവ് സൃഷ്ടിക്കുന്നു.സൂര്യ പ്രകാശം, വെള്ളം, പോഷകങ്ങൾ എന്നിവ യ്‌ക്കായുള്ള മരങ്ങളുടെ മത്സരം കുറയ്ക്കു ന്നതിനുള്ള ഒരു അഡാപ്റ്റീവ് മെക്കാനിസമാണ് ഇത്. ശാരീരികമായ ഈ വിടവ് രോഗം പടരുന്ന ത് തടയാനുള്ള ഒരു മാർഗം കൂടിയാണ്. കാറ്റുള്ള ദിവസങ്ങളിൽ ഇലകളും ശിഖരങ്ങളും പരസ് പരം ഉരസുന്നത് വളർച്ചയെ തടയുകയും വൃക്ഷ ത്തിന്റെ മേലാപ്പ് ഓവർലാപ്പ് ചെയ്യുന്നത് തടയുകയും ചെയ്യുന്നു .

Читать полностью…

#ജിജ്ഞാസാ(JJSA)

⭐സുജോക് ചികിത്സരീതി ⭐

👉മനുഷ്യശരീരത്തെ കൈകളിലേ ക്കാവാഹിച്ച് ചികിത്സിയ്ക്കുന്ന കൊറിയന്‍ ചികിത്സാ രീതി ആണ് ‘സുജോക്ക്'. ദക്ഷിണകൊറിയന്‍ സ്വദേശി പാര്‍ക്ക് ജെ വൂ ആണ് ഈ നൂതന ചികിത്സാരീതിയുടെ ഉപജ്ഞാതാവ്. ഏതൊരു വേദനയും നിഷ്പ്രയാസം മാറ്റാം എന്നതാണ് സുജോക്കിന്റെ പ്രത്യേകത. 1942 മാര്‍ച്ച് 11ന് ദക്ഷിണകൊറിയയില്‍ ജനിച്ച പാര്‍ക്ക് ജെ വൂവിന് അപ്രതീക്ഷി തമായി പകര്‍ന്നു ലഭിച്ച തായിരുന്നു ഈ സിദ്ധി. വ്യവസായിയായ ഇദ്ദേഹം ഒരിക്കല്‍ തന്റെ മകന് അസുഖം ബാധിച്ച പ്പോള്‍ കാറില്‍ ഡോക്ടറെ കാണാന്‍ വേണ്ടി പോവുകയായിരുന്നു. ഈ യാത്രയ്ക്കിട യിലാണ് ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ കൈക ളിലെ ചില മര്‍മങ്ങളില്‍ സൂചി കുത്തി വേദന യും അസുഖങ്ങളും മാറ്റുന്ന ചികിത്സയെപ്പറ്റി പറയുന്നത്. പണ്ടു കാലത്ത് കൊറിയയില്‍ നില നി്ന്നിരുന്ന ഒരു പാരമ്പര്യ ചികിത്സാ രീതിയാ യിരുന്നു ഇത്. ഭാഗ്യവശാല്‍ ഡ്രൈവര്‍ക്ക് ഈ രീതി അറിയുകയും ചെയ്യുമായിരുന്നു.

കുഞ്ഞിന് ഡ്രൈവര്‍ ചികിത്സ നല്‍കുന്നത് പാര്‍ക്ക് കൗതുക ത്തോടെ നോക്കിനിന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞി ന്റെ അസുഖം പൂര്‍ണ്ണമായി മാറിയിരുന്നു. കൈവിരലുകളിലും കൈവെള്ളയിലും മാത്രം നടത്തുന്ന അത്ഭുതകരമായ ഈ ചികിത്സ പാര്‍ക്കിനെ വല്ലാതെ സ്വാധീനിച്ചു. ഇതോടെ പാര്‍ക്ക് ജേ വൂ ഈ ചികില്‍സയുടെ ശാസ്ത്രീയ വശത്തെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങി. നിരന്തര മുള്ള മനനത്താല്‍ പാര്‍ക്ക് മറഞ്ഞിരുന്ന ആ രഹസ്യം കണ്ടെത്തി. മനുഷ്യന്റെ കൈകള്‍ ശരീരത്തെ മൊത്തം പ്രതിനിധി കരിക്കുന്ന അത്ഭുത പ്രതിഭാസമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. താന്‍ വികസിപ്പി ച്ചെടുത്ത ഈ ചികിത്സാരീതിയ്ക്ക് അദ്ദേഹം ‘സുജോക്’ എന്നു നാമകരണം ചെയ്തു. ഒരാളുടെ ശരീരത്തിന്റെ ഘടനകളും പ്രത്യേകത കളും കൈകളില്‍ കാണാമെന്നും ഇദ്ദേഹം കണ്ടെത്തി. അത് ശാസ്ത്രീയമായി തെളിയിക്കു ന്നതിലും അദ്ദേഹം വിജയം കണ്ടു.

കൈകാലുകള്‍ എന്നാണ് സുജോക് എന്ന വാക്കിനര്‍ഥം. കൊറിയന്‍ ഭാഷയില്‍ ‘സു’ എന്നാല്‍ കൈ എന്നും ‘ജോക്’ എന്നാല്‍ കാല്‍ എന്നുമാണര്‍ഥം.കൈകള്‍ മനുഷ്യ ശരീരത്തെ പ്രതിനിധീകരിക്കുന്ന ചികിത്സയാണിത്. മനുഷ്യന്റെ സ്രഷ്ടാവ് ശരീരത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന രീതിയിലാണ് കൈകളെ സൃഷ്ടിച്ചതെന്നാണ് ജെ വൂ പറയുന്നത്. സുജോക് ചികിത്സ വഴി ഏതു വേദനയും മാറ്റാം. പഴക്കം ചെന്ന വേദനയാണെങ്കില്‍ ഒന്നു രണ്ടു പ്രാവശ്യം ചികിത്സ നടത്തേണ്ടി വരും. മരുന്നു കള്‍ ഇല്ലാതെ തന്നെ ശരീരത്തിലെ സന്ധിവേദന യുള്‍പ്പെടെ എല്ലാ വേദനകളും അസുഖങ്ങളും നിഷ്പ്രയാസം ചികിത്സിച്ച് സുഖപ്പെടുത്താം. ഇപ്പോള്‍ സൂചിയ്ക്കു പകരം സീഡ് തെറാപ്പി വഴിയും സുജോക് പരീക്ഷിക്കാം. കുരുമുളകും പയര്‍മണിയുമാണ് ഇതിനായി ഉപയോഗി ക്കുന്നത്.

തള്ളവിരല്‍ തലയെയും ,ചൂണ്ടുവിരലും ,
ചെറുവിരലും കൈകളെയും , നടുവിരലും മോതിരവിരലും , കാലുകളെയും പ്രതിനിധീ കരിക്കുന്നു. കൈവെള്ള ശരീരത്തിന്റെ മുന്‍ഭാഗത്തെയും കൈയുടെ പിറകുവശം ശരീരത്തി ന്റെ പിറകുവശത്തെയും പ്രതിനിധീ കരിക്കുന്നു. വിരലുകളിലും കൈവെള്ളകളിലും കൈയ്യുടെ പുറംഭാഗത്തും ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും പ്രതിനിധീകരിക്കുന്നതി നാല്‍ വേദനയുള്ള ഭാഗത്തെ പ്രതിനിധികരി ക്കുന്ന ഭാഗത്ത് സൂചി ഉപയോഗിച്ച് അമര്‍ത്തു കയോ മസാജ് ചെയ്യുകയോ ചെയ്താല്‍ ആ ഭാഗത്തെ വേദന പൂര്‍ണ്ണമായി മാറും. ഒരു തരത്തില്‍ പറഞ്ഞാല്‍ ആത്മീയമാണ് ഈ ചികിത്സാരീ തിയുടെ കാതല്‍ എന്നു പറയാം.

1942 മാര്‍ച്ച് 11 ല്‍ ദക്ഷിണ കൊറിയയില്‍ ജനിച്ച ജെവൂ 2010 മാര്‍ച്ച് 25 ന് മോസ്‌കോയില്‍ വെച്ചാണ് അന്തരിച്ചത്. വിവിധ രാജ്യങ്ങളില്‍ ഇദ്ദേഹം സുജോക്ക് അസോസിയേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. സുജോകിന്റെ പ്രചരണാര്‍ഥം 1999ല്‍ മദ്രാസിലും 2002ല്‍ ഗുജറാത്തിലും ഇദ്ദേഹം വന്നിട്ടു ണ്ട്.അന്ന് അദ്ദേഹത്തില്‍ നിന്നും ഈ ചികിത്സാരീതി സ്വായത്തമാ ക്കിയവരിലൂടെയാണ് സുജോക് കേരളത്തി ലെത്തുന്നത്.

കൊറിയന്‍ ഭാഷയില്‍ സു എന്നാല്‍ കൈ എന്നും ജോക് എന്നാല്‍ കാല്‍ എന്നും ആണ് അര്‍ത്ഥം. ഇന്‍ഡ്യ യില്‍ നാഗ്പൂര്‍ ആസ്ഥാന മായി സുജോക് ഗവേഷണ വികസന കേന്ദ്രം പ്രവര്‍ത്തിക്കു ന്നുണ്ട്. സുജോക് ഒരു പാഠ്യവിഷ യമായി പല യൂണിവേഴ്‌സിറ്റികളും അംഗീകരി ച്ചിട്ടുണ്ട്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐കാപ്പി പൂക്കുന്ന വെള്ളപ്പൂക്കള്‍⭐

👉നേരം പുലരുമ്പോഴായിരിക്കും കാപ്പിച്ചെടി യാകെ വെള്ളപ്പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നതു കാണുക. കുഞ്ഞു കാപ്പിപ്പൂക്കളില്‍ മഞ്ഞ് അലിഞ്ഞു ചേര്‍ന്നു കിടക്കുകയായിരിക്കും. തണുത്ത കാറ്റില്‍ കാപ്പിപ്പൂമണം ഒഴുകിയെ ത്തും. പൂക്കുന്നതോടെ കാപ്പിച്ചെടിയുടെ ഇലകള്‍ പതിയെ താഴേക്കു തൂങ്ങും. അതോടെ വെള്ളപ്പൂക്കള്‍ പടര്‍ന്നു നില്‍ക്കും.

കേരളത്തിൽ വയനാട്ടിലെ കുന്നിന്‍പുറങ്ങളി ലും ചെരിവുകളിലുമെല്ലാം കാപ്പിക്കൃഷി വ്യാപകമാണ്.വലിയ കുന്നുകള്‍ മുഴുവന്‍ മഞ്ഞും കാപ്പിപ്പൂക്കളും ചേര്‍ന്ന് വെൺമ പുതപ്പിച്ചു നിര്‍ത്തും. കാപ്പിച്ചെടിയുടെ മുകളില്‍നിന്നു തുടങ്ങുന്ന വെളുപ്പ് മഞ്ഞില്‍ അലിഞ്ഞു ചേര്‍ന്ന് അങ്ങ് ആകാശം വരെ അനന്തമായി കിടക്കും.

വര്‍ഷത്തില്‍ ഒരിക്കലേ പൂക്കൂ. പൂത്താല്‍ പിന്നെ പ്രദേശമാകെ വെൺമയുടെ ആഘോഷ മാണ്. മകരത്തില്‍ കട്ടമഞ്ഞു പെയ്യു മ്പോഴോ പുതുമഴ പെയ്തിറങ്ങു മ്പോഴോ ആയിരിക്കും കാപ്പി പൂക്കുന്നത്. മെറൂണ്‍ നിറത്തിലുള്ള കുഞ്ഞുമൊട്ടുകള്‍ കാപ്പിച്ചെടിയാകെ നിറയുന്നത് പെട്ടെന്നു ശ്രദ്ധിക്കപ്പെടില്ല. മൊട്ടിട്ടാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഒന്നാകെ വിരിയും. കാപ്പിപ്പൂ മണവും , വെളുപ്പും പടര്‍ന്ന പ്രഭാതങ്ങളായിരിക്കും പിന്നീടങ്ങോട്ട്. വേനല്‍ മഴയുടെയും മഞ്ഞിന്റെയും തോതനു സരിച്ച് പലയിടങ്ങളിലും പല സമയത്തായിരി ക്കും കാപ്പി പൂക്കുന്നത്.

രാത്രിയില്‍ പൂക്കുന്ന പൂവുകള്‍ക്കൊക്കെ വെളുത്ത നിറവും സുഗന്ധവുമായിരിക്കും. ഇരുട്ടിന്റെ മറപറ്റി യാണ് കാപ്പിയും പൂക്കുന്നത്. അതുകൊണ്ടാണ് ഇത്രയേറെ വെളുപ്പും മണവും. പുതുമഴ പെയ്ത് കുതിര്‍ന്ന മണ്ണിന്റെ മണവും കാപ്പിപ്പൂക്കളുടെ ഗന്ധവും ചേര്‍ന്ന് പുലരികളെ മത്തു പിടിപ്പിക്കും. കാപ്പിപ്പൂ മണം എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല. പാലപ്പൂവിന്റേതു പോലെ മത്തുപിടിപ്പിക്കുന്ന ഒരുതരം ഗന്ധമാണ് കാപ്പി പൂക്കുമ്പോഴും.

രണ്ടോ മൂന്നോ ദിവസം മാത്രമാണ് പൂവിന് ആയുസ്സ്. വിരിയുന്ന അന്നു മാത്രമേ വെൺമയു ടെ പൂര്‍ണ തേജസ്സ് പൂക്കള്‍ക്കുണ്ടാകൂ. രണ്ടാം ദിവസമാകുമ്പോഴേക്കും വാട്ടം തട്ടും. നാലോ അഞ്ചോ ദിവസം കൊണ്ട് കരിഞ്ഞുണങ്ങിപ്പോ കും. ഇത്രമേല്‍ സംഘടിതമായി പൂക്കുന്ന ചെടികള്‍ വിരളമാണ്. ഹെക്ടര്‍ കണക്കിനുള്ള വലിയ കാപ്പിക്കുന്നുകള്‍ ഒന്നിച്ചു പൂത്തുനില്‍ ക്കും. നനുത്ത പ്രഭാതത്തിലേക്ക് കണ്ണു തുറക്കുമ്പോഴായിരിക്കും കാപ്പിച്ചെടികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് കാണുന്നത്. ഒരു രാവു പുലരുമ്പോഴേക്കും പ്രദേശമാകെ മാറിയി രിക്കും. മഞ്ഞുതുള്ളികള്‍ കുഞ്ഞുപൂവിതള്‍ ത്തുമ്പുകളിലാകെ പറ്റിപ്പിടിച്ചിരിക്കും. പുലര്‍ കാലമാണ് കാപ്പിപ്പൂവിന് അത്രമേല്‍ ചാരുത നല്‍കുന്നത്. ഉഷസ്സിന്റെ കൈ പിടിച്ച് മഞ്ഞിന്റെ മറപറ്റി കാപ്പിപ്പൂക്കളെത്തും. തലേന്നു പെയ്ത പുതുമഴയുടെ ആലസ്യത്തില്‍ കിടക്കുന്ന ഭൂമി ഉണര്‍ന്നു വരുമ്പോഴേക്കും വെളുത്ത പൂക്കള്‍ എല്ലായിടത്തും നിറഞ്ഞുനില്‍ക്കും.

കാപ്പിപ്പൂക്കള്‍ ആരും നുള്ളാറില്ല. കുട്ടികള്‍ പോലും അതിനു ശ്രമിക്കാറുമില്ല. കാപ്പി പൂത്ത് കരിഞ്ഞുണങ്ങിയാലേ ആ വര്‍ഷം നല്ല വിളവു ണ്ടാകൂ എന്ന് വയനാട്ടിലെ കുഞ്ഞുങ്ങള്‍ ചെറുപ്പം മുതലേ കേട്ടു വളരുന്നതാണ്. ആരെ ങ്കിലും കാപ്പിപ്പൂ നുള്ളാന്‍ ശ്രമിച്ചാല്‍ കടുത്ത ശിക്ഷയായി രിക്കും കാത്തിരിക്കുന്നത്. മുറ്റത്തു പൂത്തു നില്‍ക്കുന്ന മനോഹരമായ പൂക്കള്‍ പിച്ചിച്ചീന്തിയാലും ഒരു പക്ഷേ ശിക്ഷ ലഭിച്ചേ ക്കില്ല. എന്നാല്‍ കാപ്പിപ്പൂക്കളുടെ കാര്യം അങ്ങനെയല്ല. നിറയെ പൂത്താലാണ് നിറയെ വിളവുണ്ടാകുക. നീണ്ട് വണ്ണം കുറഞ്ഞ കമ്പുകളില്‍ ഇടവിട്ടിടവിട്ട് ചെണ്ടുചെണ്ടായി പൂ വിരിയും. ഒരു കമ്പില്‍ത്തന്നെ പത്തും പതിന ഞ്ചും കുല പൂവുകളുണ്ടാകും. കാപ്പി പൂത്തു നില്‍ക്കുമ്പോള്‍ മഴ പെയ്യരുതേ എന്നാവും കൃഷിക്കാരന്റെ പ്രാര്‍ഥന. മഴ പെയ്ത് വെള്ളമി റങ്ങിയാല്‍ പൂക്കള്‍ നശിക്കും. അതോടെ ആ വര്‍ഷത്തെ വിളവ് വെള്ളത്തി ലാകും.

കാപ്പി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാകുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ മുഴുവന്‍ കാപ്പിയും പൂത്തുതീര്‍ന്നിരിക്കും. പിന്നീടങ്ങോട്ട് മഴക്കാലമാണ്. ആര്‍ത്തലച്ചു പെയ്യുന്ന മഴയ്‌ ക്കൊപ്പം കാപ്പിക്കുരു ക്കള്‍ വളരാന്‍ തുടങ്ങും. മഴക്കാലം തീരുമ്പോഴേക്കും കാപ്പിക്കുരു വലുതാകും. ഡിസംബര്‍ ആകുന്നതോടെ ചുവന്നു പഴുക്കും. പഴുത്ത കാപ്പിക്കുരുവാണ് പറിച്ചുണ ക്കുന്നത്. തേയിലയും കാപ്പിയും വയനാട്ടില്‍ സുലഭമാണ്. എങ്കിലും വയനാട്ടില്‍ ഭൂരിഭാഗവും കാപ്പി കുടിക്കുന്നവരാണ്. ചായയോട് വലിയ താല്‍പര്യമില്ല. മിഥുനത്തില്‍ തിമിര്‍ത്തു പെയ്യുന്ന മഴയും , മകരത്തിലെ തുളച്ചു കയറുന്ന തണുപ്പും പ്രതിരോധിക്കാന്‍ ചായയേക്കാള്‍ നല്ലത് കാപ്പി തന്നെയാണ്. ഇടതടവില്ലാതെ പെയ്യുന്ന വര്‍ഷകാലത്ത് തണുപ്പിനെ പിടിച്ചു കെട്ടാന്‍ ചൂടു കട്ടന്‍കാപ്പിക്ക് കഴിയും.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഇടങ്കയ്യൻമാരുടെ (left handed) സുഹൃത്താണ് കീ ബോർഡ്‌ കീ ബോർഡിൽ ഏറ്റവും ഉപയോ ഗിക്കുന്ന മുഴുവൻ അക്ഷരങ്ങളും space bar ഉം ഇടത് വശത്തായതിനാൽ ആയിരക്കണക്കിന് വാക്കുകൾ ഇടത് കൈ കൊണ്ട് ടൈപ്പ് ചെയ്യാം. എന്നാൽ അതേസമയം വലതുകൈ കൊണ്ട് അതിൻറെ എത്രയോ ഇരട്ടി കുറഞ്ഞ വാക്കുകളേ നമുക്ക് ടൈപ് ചെയ്യാൻ പറ്റു. വലതുവശത്തെ കീ ഉപയോഗിച്ച് നമുക്ക് ഉണ്ടാക്കാൻ പറ്റിയ ഏറ്റവും വലിയ വാക്കുകൾ തന്നെ Lollipop, Look എന്നിവമാത്രമാണ്

Читать полностью…

#ജിജ്ഞാസാ(JJSA)

👉മെലനോസൈറ്റ് കോശങ്ങളുടെ ക്രമവിരുദ്ധമായ രൂപീകരണമാണ് മറുകുകൾ.കുഞ്ഞ് അമ്മയുടെ ഉദരത്തിൽ രുപം കൊള്ളുന്നതിന്റെ ആദ്യഘട്ടത്തിൽ മെലനോസൈറ്റ് കോശങ്ങളുടെ പൂർവരൂപങ്ങൾ നാഡീകോശങ്ങളുമായി ബന്ധ പ്പെട്ടാണ് കാണുക. പിന്നീടുള്ള വളർച്ചയുടെ ഘട്ടത്തിൽ രൂപം കൊള്ളുന്ന ത്വക്കിലും , രോമങ്ങളിലും കണ്ണുകളിലേക്കു മെല്ലാം ഇവ പരക്കുന്നു. ഇങ്ങനെ ശരീരത്തിന്റെ വിവിധഭാഗങ്ങളി ലേക്കുള്ള യാത്രക്കിടയിൽ ചില മെലനോസൈറ്റ് കോശങ്ങൾ ചർമ്മത്തിനുള്ളിലോ, അതിനും അടിയിലെ കൊഴുപ്പുപാളിയിലോ കുടുങ്ങി പോവാറുണ്ട്. അവയാണ് മറുകുകളായി കാണുന്നത്.ചില മറുകുകൾ ജനന സമയത്ത് തന്നെ ഉണ്ടായിരിക്കും. മറ്റു ചിലത് പിന്നിടാകും തെളിഞ്ഞ് വരിക.
മറുകുകൾ ഭാഗ്യചിഹ്നങ്ങളായി കരുതുന്നത് അന്ധവിശ്വാസമാണ്. നിറം മാറുകയോ, പുകച്ചിൽ അനുഭവപ്പെടുകയോ, വലിപ്പം കൂടുകയോ ചെയ്യുന്ന മറുകുകൾ നിസ്സാരമായി തള്ളരുത്

Читать полностью…

#ജിജ്ഞാസാ(JJSA)

👉തിരക്കുള്ള ട്രെയിനുകളിലും , ബസുകളിലും യാത്രക്കാരെ ആ വാഹനത്തിലേക്ക് തള്ളി കയറ്റുന്ന ജോലിയാണ് പുഷർ . ജപ്പാനിലെ ടോക്കിയോ മെട്രോയിൽ പ്രൊഫഷണലായി യാത്രക്കാരെ ട്രെയിനുകൾക്കുള്ളിലേക്ക് തള്ളിയിടുന്ന ഇത്തരം ജോലിക്കാരെ 'ഓഷിയ' എന്നാണ് വിളിക്കുന്നത്.

ഡൽഹിയും , ഷാങ്ഹായും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ് ടോക്കിയോ. ജപ്പാനിലെ മൊത്തം ജനസംഖ്യയുടെ 57% ടോക്കിയോയിലാണ് താമസിക്കുന്നത്. ജീവിത നിലവാരം ഉയർന്നതും ചെലവേറിയ തുമായതിനാൽ, സാധാരണ ക്കാരിൽ ഭൂരിഭാഗവും വിദൂര പ്രാന്തപ്രദേശ ങ്ങളിലാണ് താമസിക്കുന്നത്. അവരിൽ ഭൂരിഭാഗവും പൊതുഗതാഗത സംവിധാന ങ്ങളാണ് ( പ്രധാനമായും ട്രെയിനുകൾ ) അവരുടെ ജോലി സ്ഥലങ്ങളിലും ,ഷോപ്പിംഗ് ഏരിയക ളിലും എത്താൻ ഉപയോഗിക്കുന്നത്. ടോക്കിയോ സബ്‌വേ ശൃംഖല ഒരു ഗതാഗത വിസ്മയ മാണ്. മിക്ക ലൈനുകളിലും, ട്രെയിനു കൾ ശരാശരി 5 മിനിറ്റ് ഇടവിട്ട് വരുന്നു .

തിരക്കുള്ള സമയങ്ങളിൽ അവ ഓരോ 2-3 മിനിറ്റിലും ഓടുന്നു. അതായത് മണിക്കൂറിൽ 24 ട്രെയിനുകൾ ഒരു ദിശയിലേക്ക് പോകുന്നു. ഇത്രയ ധികം ട്രെയിനുകൾ ഉണ്ടായിരുന്നിട്ടും, സബ്‌വേ വളരെ തിരക്കേറിയ താണ് .സെൻട്രൽ ടോക്കിയോയിലെ ഷിൻകുഞ്ചു സ്റ്റേഷനിൽ പ്രതിദിനം 1.1 ദശലക്ഷം ആളുകൾ ട്രെയിനു കളിൽ കയറുകയോ പുറപ്പെടുകയോ ചെയ്യു ന്നു! തീവണ്ടികൾ ഏറ്റവും ആധുനികവും , വേഗതയേറിയതും ആയതിനാൽ ക്യൂവിൽ ഉള്ള യാത്രക്കാരെ ട്രെയിനിലേക്ക് ഈ പാസഞ്ചർ പുഷർമാർ തള്ളി കയറ്റുന്നു. ടോക്കിയോയിലെ ഷിൻജുകു സ്റ്റേഷനിൽ ആദ്യമായി പുഷർമാരെ കൊണ്ടുവന്നപ്പോൾ, അവരെ "പാസഞ്ചർ അറേഞ്ച്മെൻ്റ് സ്റ്റാഫ്" എന്നാണ് വിളിച്ചി രുന്നത് .

1920-കളിൽ ലോകത്ത് ന്യൂയോർക്കി ലാണ് ഈ സംവിധാനം ആദ്യമായി നടപ്പിലാക്കിയത്. ഫ്രാങ്ക്ഫർട്ട്, മാഡ്രിഡ്, ചൈനയിലെ ചില നഗരങ്ങൾ എന്നിവയിലും ഈ സംവിധാനം ഇന്നും ഉപയോഗിക്കുന്നു .

ഒരു സബ്‌വേ വണ്ടിയിൽ യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കുന്നതിന് കഴിയുന്നത്ര ആളുകളെ സബ്‌വേ ട്രാമിലേക്ക് കയറ്റുക എന്നതാണ് ഇവരുടെ ലക്ഷ്യം. സ്യൂട്ടും , വെള്ള കയ്യുറകളും ധരിച്ച് തിരക്കുള്ള സമയങ്ങളിൽ കാണുന്ന ഈ പ്രൊഫഷണൽ പുഷർമാരെ ജോലിക്ക് നിയോ ഗിക്കുന്നതിനുമുമ്പ് ഏതാനും ആഴ്ചകൾ പരിശീ ലിപ്പിക്കുന്നു. ഈ വെളുത്ത കയ്യുറകൾ ധരിച്ച വ്യക്തികൾ ആളുകളെ ട്രെയിനിലേക്ക് തള്ളി വിട്ട് വാതിലുകൾ അടയ്ക്കാൻ സഹായിക്കുന്നു. അധിക പണം സമ്പാദിക്കാൻ കൂടുതലും കോളേജ് വിദ്യാർത്ഥികൾ ആയിരിക്കും ഇത്തര ത്തിൽ നിയമിക്കപ്പെടുന്നവരിൽ ഭൂരിപക്ഷ വും.തിരക്കുള്ള സമയങ്ങളിൽ സ്റ്റേഷൻ ജീവന ക്കാരും , പാർട്ട് ടൈം ജോലിക്കാരും ഈ റോളു കൾ നിറവേറ്റുന്നു. സാധാരണയായി ജാപ്പനീസ് പുഷർമാർ മര്യാദയുള്ളവരാണ് .യാത്രക്കാരോട് മോശമായി പെരുമാറിയാലോ മറ്റ് പ്രശ്നങ്ങൾ ഉണ്ടായാലോ ജോലിയിൽ നിന്ന് പുറത്താക്കും.
ഈ വിചിത്രമായ ജോലിക്ക് അവർക്ക് ശരാശരി 44995 ഡോളർ (40 ലക്ഷം രൂപ!) വാർഷിക ശമ്പളം ലഭിക്കുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ടി ദാമോദരൻ മാഷിന്റെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്തു 1991 ൽ ഇറക്കിയ മോഹൻ ലാൽ പടമായ "അഭിമന്യു " ബഡാ രാജൻ എന്ന
'രാജൻ മഹാദേവൻ നായർ ' പറ്റിയുള്ളതാണോ?⭐

👉 ദാവൂദ് ഇബാഹിം, ഹാജി മസ്താൻ ,കരിം ലാല , വരധരാജ മുതലിയാർ, ചോട്ടാ രാജൻ തുടങ്ങിയ സ്രാവുകൾ കൊണ്ട് സമ്പന്നമായ ബോംബെ അധോലോകത്തെ മലയാളി സാന്നിധ്യം അങ്ങിനെ പറയാം രാജൻ മഹാദേവൻ നായരെ കുറിച്ച് .ഇന്ത്യയിലെ ശക്തരായിരുന്ന 10 അധോലോക നായകരുടെ ലിസ്റ്റ് എടുത്താൽ ബഡാ രാജനും ആ പട്ടികയിൽ ഉണ്ടാവും !

ഇന്നു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അധോലോക നായകന്‍ രാജന്‍ സദാശിവ നിഖലഞ്ഞേ “ചോട്ടാ രാജന്‍” എന്നറിയപെടാന്‍ കാരണം “ബഡാ” ആയി മറ്റൊരു രാജന്‍ ഉണ്ടായിരുന്നതിനാലാണ്- രാജൻ മഹാദേവൻ നായർ . D Company യുടെ അധോലോകരാജാവ് ദാവൂദ് ഇബ്രാഹിമിന്റെ പടയോട്ടത്തിൽ മോശമല്ലാത്തൊരു പങ്ക് ബഡാ രാജനും വഹിച്ചിട്ടുണ്ട്‌. ബോംബയിലെ first shoot-out in court നടത്തിയത് ബഡാ രാജന്‍ ആയിരുന്നു.

ടി ദാമോദരൻ മാഷിന്റെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്തു 1991 ൽ ഇറക്കിയ മോഹൻ ലാൽ പടമായ "അഭിമന്യു " ബഡാ രാജനെ അധികരിച്ച് എടുത്തത് ആണ് എന്നൊരു വാർത്ത അന്ന് ഉണ്ടായിരുന്നു . പടം വിജയമായിരുന്നെങ്ങിലും ബഡാ രാജന്റെ ജീവിതവുമായി ആ പടത്തിനു വലിയ ബന്ധം ഒന്നുമില്ലായിരുന്നു എന്നതാണ് സത്യം. ആ മലയാളി ബന്ധം ഒഴികെ .

മലയാളി കുടുംബത്തിൽ ബോംബെയിലെ തിലക് നഗറിൽ ആയിരുന്നു രാജന്‍റെ ജനനവും വളര്‍ച്ചയും. ജീവിതത്തിന്‍റെ ആദ്യ കാലത്ത് രാജനെ നമുക്ക് കാണാനാവുക താനെയിലെ ഹിന്ദുസ്ഥാന്‍ അപ്പരേല്‍ ഫാക്ടറിയിലെ തയ്യല്‍ക്കരന്‍ ആയിട്ടാണ്. ഒരു സാധരണ ജീവിതം ആയിരുന്നു രാജന്‍റെതു എന്നു തന്നെപറയാം. ഇതിനിടയില്‍ രാജന്‍ ഒരു പ്രണയത്തില്‍ പെട്ടു. പ്രണയിനിയുടെ ജന്മദിനത്തില്‍ ഗിഫ്റ്റ് വാങ്ങാന്‍ അഡ്വാന്‍സ്‌ ശബളം ചോദിച്ച രാജനെ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥന്‍ പരിഹസിച്ചു. കുപിതനായ രാജന്‍ അവിടെ ഉണ്ടായിരുന്ന ടൈപ്പ് രൈട്ടെര്‍ എടുത്തു കൊണ്ട് പോയി ചോര്‍ ബസാരില്‍ വിറ്റു ,കാമുകിക്ക് ഗിഫ്റ്റ് വാങ്ങി കൊടുത്തു. രാജന്‍റെ ജീവിതത്തിന്റെ ദിശ മാറിയ സംഭവം ആയിരുന്നത്. തയ്യല്‍ ജോലി വിട്ടു FULLTIME മോഷണതിലേക്ക് രാജന്‍ കടന്നു .ദിവസേന 14 മണിക്കൂര്‍ പണിയെടുത്തു 40 -50 രൂപ കിട്ടുന്നതിലും നല്ലത് ആഴ്ചയില്‍ രണ്ടു Type Writer മോഷിട്ടിച്ചു വിറ്റ് 400 രൂപ നേടുന്നതാണന്നു രാജന്‍ തീരുമാനിച്ചു.ഇതിനിടയില്‍ രാജന്‍ പോലീസ് പിടിയില്‍ പെട്ടു.

തിരിച്ചു വന്ന രാജൻ്റെ അധോലോകത്തെ വളർച്ചയുടെ ആദ്യ ഘട്ടം അക്കാലത്തെ മറ്റേതൊരു ഗുണ്ടയും പോലെ ,തിയേറ്ററിൽ ബ്ലാക്കിൽ ടിക്കറ്റ്‌ വിൽക്കൽ തന്നെയായിരുന്നു- sahakar cinema അതായിരുന്നു തിയേറ്ററിന്റെ പേര്. അടുത്ത മൂന്ന് നാല് ദിവസത്തേക്ക് വരെയുള്ള ടിക്കറ്റ്‌ തിയേറ്ററിൽ കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടായിരുന്നു.അതിനാൽ തന്നെ പടം കാണാൻ താല്പര്യം ഉള്ളവര്‍ക്ക് ശരണം രാജനും കൂട്ടാളികളെയും തന്നെയായി മാറി. സമീപ പ്രദേശമായ Odeon ഏരിയ ഏറ്റെടുത്തു ആയിരുന്നു തുടർന്ന് രാജന്‍ ബിസിനസ്‌ വ്യാപിപ്പിച്ചത്. Odeon ഏരിയ നിയത്രിച്ചിരുന്ന ചന്ദുവിനെ 50-50 percentage scheme മിൽ സമീപിക്കുകയും , തുടർന്ന് അവിടെ കടന്നു കൂടിയ ശേഷം, പ്രശ്നം ഉണ്ടാക്കി മൊത്തമായി നിയന്ത്രണം ഏറ്റു എടുക്കുകയുമായിരുന്നു .

അപ്പോഴേക്കും നമ്മുടെ രാജൻ സ്വന്തമായി ഒരു ഗാങ്ങ് ഉണ്ടാക്കിയിരുന്നു. അതിലെ രണ്ടാമൻ ആണ് ഇന്നത്തെ "ചോട്ടാ രാജൻ ". സ്വാഭാവികമായും ഒന്നാമനായ "രാജൻ മഹാദേവൻ നായർ" അറിയപെട്ടത്‌ “ബഡാ രാജൻ " എന്ന് തന്നെ .രാജൻ്റെ വളർച്ചയുടെ അടുത്ത ഘട്ടം ഹഫ്ത പിരിക്കലും , ഭുമിയിടപാടുകളിലെയും/ പണമിടപാടുകളിലെ മധ്യസ്ഥം പറയലും തന്നെ.1970-85 കാലഘട്ടത്തിലെ ഗുണ്ടകളുടെ സാദാരണ വളർച്ചപാത അങ്ങിനെ തന്നെയായിരുന്നു .രാജൻറെ വളർച്ച Ghatkopar East കേന്ദ്രമായി പ്രവർത്തിച്ച Yashwant Jadhav നെ പ്രകൊപിച്ചു.1981-1983 കാലഘട്ടത്തിൽ ഈ രണ്ടു ഗാങ്ങ്കൾക്കിടയിൽ ജീവൻ പൊലിഞ്ഞത് 7 പേർക്ക് ആണ് .എന്നാൽ വരദ രാജ് മുതലിയാരുടെ സഹായത്തോടെ ബഡാരാജൻ ജാധവിനെ ഒതുക്കി

ഹാജി മസ്താൻ ,കരിം ലാല , വരധരാജ മുതലിയാർ എന്നീ മൂന്ന് പേരുടെ കൈവെള്ളയിൽ ആയിരുന്നു ഒരു നീണ്ട കാലം ബോംബെ. പോലീസ് ഓഫീസർ ആയിരുന്ന Y.C.Pawar വരദരാജ് മുതലിയാരെ 1980 കളില്‍ ബോംബയിൽ നിന്നും മദ്രാസിലേക്ക് തുരത്തി . മുതലിയാരുടെ കള്ളകടത്തിനും ,കള്ളുകച്ചവടത്തിനും ബഡാ രാജൻ സംരക്ഷണം കൊടുക്കരുണ്ടായിരുന്നു . അതിനാൽ തന്നെ മുതലിയാർ മദ്രാസിലേക്ക് പറിച്ചു നടപെട്ടപ്പോൾ ,അത് ഉപകരിക്കപെട്ടത്‌ ബഡാരാജനും സാധു ഷെട്ടിക്കും കൂടി ആയിരുന്നു .Chembur അങ്ങിനെ രാജൻറെ നിയന്ത്രണത്തിൽ ആയിതീർന്നു.പതുക്കെ ആ നിയന്ത്രണം Ghatkopar East വരെ വളര്‍ന്നു.

ഇബ്രഹിം കാസ്കര്‍ എന്ന പോലീസ്സുകാരന്‍റെ മക്കള്‍ അധോലോകത്തില്‍ വളര്‍ന്നു വന്നത് ഇതേ കാലഘട്ടത്തില്‍ ആയിരുന്നു.ഹാജിമാസ്തന്‍ ഇടപെട്ടു പത്താന്‍മാരും ഇബ്രഹിം കാസ്കരിന്റെ മക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒതുക്കിതീര്‍ത്തിരുന്നു.പക്ഷെ ഹാജിമാസ്തന്‍റെ സമാധാന ഉടമ്പടി ഒരിടകാലത്തേക്ക് മാത്രമേ ഉപകരിച്ചുള്ളൂ.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐രക്തം ചുവപ്പാണെങ്കിലും ഞരമ്പുകൾ (സിരകൾ ) നീലയായിരിക്കുന്നത് എന്തു കൊണ്ട്?⭐

👉നമ്മുടെ രക്തത്തിന് ചുവപ്പ് നിറമാണെങ്കിലും രക്തമൊഴുകുന്ന സിരകൾ (ഞരമ്പുകൾ ) നീല നിറത്തിൽ ആണ് കാണപ്പെടുന്നത് . സിരകൾ സ്വയം നീലയല്ല അവ മിക്കവാറും നിറമില്ലാത്ത വയാണ്. സിരകളിലൂടെ ഒഴുകുന്ന രക്തമാണ് അവയ്ക്ക് നിറം നൽകുന്നത്. എന്നാൽ മനുഷ്യ സിരകളിലെ രക്തം എപ്പോഴും ചുവന്നതാണ്. ഓക്സിജൻ അടങ്ങിയ രക്തം (കൂടുതലും ധമനികളിലൂടെ ഒഴുകുന്നു) ബ്രൈറ്റ് റെഡ് നിറത്തിലും ഓക്സിജൻ നഷ്ടപ്പെട്ട രക്തം (കൂടുതലും സിരകളിലൂടെ ഒഴുകുന്നു) ഡാർക്ക് റെഡ് നിറത്തിലും കാണപ്പെടുന്നു.

യഥാർത്ഥത്തിൽ രക്തം ഒഴുകുന്ന നമ്മുടെ ഞരമ്പുകൾ ചുവപ്പാണെന്ന് ഒരു ശസ്ത്രക്രിയാ വിദഗ്ധൻ നിങ്ങളോട് പറയും. ചർമ്മത്തിലൂടെ കാണുമ്പോൾ അവ നീലയായി (പലപ്പോഴും പച്ച കലർന്ന നീല) കാണപ്പെടുന്നു എന്നെ ഉള്ളു.

ചർമ്മത്തിന്റെയും , കൊഴുപ്പിന്റെയും പാളികളി ലൂടെ കടന്നുപോകുന്ന പ്രകാശമാണ് സിരകളെ കാണാൻ നമ്മെ സഹായിക്കുന്നത്. പ്രകാശ ത്തിൽ വ്യത്യസ്ത നിറങ്ങൾ അടങ്ങിയിരിക്കുന്നു എന്നും അവയ്ക്ക് വ്യത്യസ്ത തരംഗദൈർഘ്യ മാണെന്നും നമുക്കറിയാം. അതിനാൽ തന്നെ പ്രകാശത്തിലെ നീലയും ചുവപ്പും നിറങ്ങൾക്ക് തുളച്ച് കയറുന്നതിനുള്ള കഴിവ് വ്യത്യസ്തമാണ്. ഉയർന്ന തരംഗദൈർഘ്യമുള്ള ചുവന്ന വെളിച്ച ത്തിന് ചർമ്മത്തിലൂടെയും , ശരീര കോശങ്ങളി ലൂടെയും നന്നായി സഞ്ചരിക്കാനും ചർമ്മത്തിന് 5-10 മില്ലിമീറ്റർ വരെ താഴെയെത്താനും കഴിയും, അവിടെയാണ് പല സിരകളും ഉള്ളത്. ഇത് സിരകളിലേക്ക് എത്തുമ്പോൾ, ചുവന്ന വെളിച്ചം ഹീമോഗ്ലോബിൻ ആഗിരണം ചെയ്യും. ചെറിയ തരംഗദൈർഘ്യമുള്ള നീല വെളിച്ചം എളുപ്പ ത്തിൽ ചർമ്മത്തിലേക്ക് തുളച്ചുകയറില്ല. നീല വെളിച്ചം ചർമ്മത്തിൽ എത്തുമ്പോൾ, അത് മിക്കവാറും ചിതറുകയും പ്രതിഫലിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ നമ്മുടെ കണ്ണിലേ ക്ക് തിരികെ എത്തുന്നത് നീല വെളിച്ചമാണ്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ജിഐ ഷീറ്റ് ഇടുന്നതിന് സർക്കാർ അനുമതി വേണോ ? ⭐

👉കെട്ടിടത്തിനു മുകളിൽ ജിഐ ഷീറ്റ് ഇടുന്ന തിന് സർക്കാർ അനുമതി ആവശ്യമില്ല. എന്നാൽ താഴെ പറയുന്ന മൂന്നു വിഭാഗങ്ങളി ലായി, ഈ ഭാഗം കെട്ടിട വിസ്തൃതി കണക്കാ ക്കുമ്പോൾ വരുന്നുണ്ട്.

⚡1. തീരെ ഉയരം കുറച്ച് (ഏഴ് അടിയേക്കാൾ കുറവ്) മറ്റ് ആവശ്യങ്ങൾക്കൊന്നും തന്നെ ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ, കാലാവസ്ഥയിൽ നിന്നുള്ള സംരക്ഷണ ത്തിനായി ഉപയോഗിക്കുമ്പോൾ കെട്ടിട വിസ്തൃതിയിൽ കണക്കാക്കുന്നില്ല.

⚡2. എന്നാൽ ഏഴ് അടിയേക്കാൾ ഉയരത്തിൽ, ഉപയുക്തമായ രീതിയിൽ, ചുറ്റുപാടും മറയ്ക്കാതെ ഉപയോഗിക്കുമ്പോൾ 50% ഏരിയയായി കണക്കാക്കും.

⚡3. ചുറ്റുപാടും കവർ ചെയ്ത് ഏഴ് അടിയേ ക്കാൾ ഉയരത്തിൽ പണിതാൽ ഇത് കെട്ടിട വിസ്തൃതിയിൽ കണക്കാക്കും. ഈ വ്യവസ്ഥ കൾ നിലനിൽക്കുന്നതു കൊണ്ട് ഒരു എഴുത്തു മുഖേനയെങ്കിലും ഇതിനെക്കുറിച്ച് ബന്ധപ്പെട്ട വരെ അറിയിക്കുന്നത് നല്ലതായിരിക്കും. കാരണം, ഭാവിയിൽ കെട്ടിട നികുതി വരുന്നത് ഒഴിവാക്കാൻ ഇതു സഹായിക്കും.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉പല ദക്ഷിണേന്ത്യന്‍ പാചകരീതികളിലും, പ്രത്യേകിച്ച് ജനപ്രിയമായ സാമ്പാറിലും മറ്റും ഉപയോഗിക്കുന്ന ഒന്നാണ് കായം. ഇവ കട്ടയായും പൊടിയായും വിപണികളില്‍ ലഭ്യമാണ്. കേരളമാണ് കായത്തിന്റെ പ്രധാന ഉപഭോക്താവ്. എന്നാല്‍ സംസ്ഥാനത്ത് ഇവയുടെ ഉല്‍പ്പാദനം കുറവാണെന്നതാണ് സത്യം. ഫെറുല ചെടിയുടെ വേരുകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു തരം പശയാണ് അസഫോറ്റിഡ അല്ലെങ്കില്‍ ഹിംഗ് എന്നറിയ പ്പെടുന്ന കായം. ഉണങ്ങിയ ശേഷം, ഇത് പാചകത്തിനും ഔഷധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. അഫ്ഗാനിസ്ഥാനിലും ഇറാനിലും ഇത് വ്യാപകമായി ഉത്പാദിപ്പിക്ക പ്പെടുന്നുണ്ടെങ്കിലും, ഇന്ത്യയിലാണ് ആവശ്യക്കാര്‍ ഏറെ. ആയുര്‍വേദ ചികിത്സാ രീതികളിലും കായത്തിനു വലിയ സ്വാധീനമുണ്ട്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ധാന്യങ്ങൾ കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ കാണപ്പെടുന്ന പാറ്റകൾ ക്ക് സമാനമായ ജീവികളാ ണ് ഇന്ത്യൻ മീൽ മോത്. വീവിൽ മോത്, പാന്റ്രി മോത് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അഞ്ചു മുതൽ പതിമൂന്ന് വരെ ദിവസമാണ് ഇവ യുടെ ആയുസ്സ്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉‘ഇരയെ വേദനിപ്പിച്ചു കാര്യം നേടുക’എന്ന
’നെമാറ്റോസെറ’വിഭാഗത്തില്‍പ്പെടുന്ന പ്രാണി വര്‍ഗമാണ് കൊതുകു കള്‍. മനുഷ്യരുടെയും ജന്തുക്കളുടെയും രക്തമാണ് കൊതുകുക ളുടെ മുഖ്യ ആഹാരം. ലോകമൊട്ടാകെ മൂവായി രത്തോളം വ്യത്യസ്ത കൊതുകു വര്‍ഗമുണ്ട ത്രെ! ക്യൂലക്‌സ്, അനാഫി ലസ് തുടങ്ങി രോഗങ്ങ ളുടെ മൊത്തവിതരണ ക്കാരായ ഇവരെ നിയന്ത്രി ച്ചില്ലെങ്കില്‍ അപകടമാണ്. എല്ലാ കൊതുകുകളും രക്തദാഹികളല്ല പെണ്‍ കൊതുകുകള്‍ മാത്രമാ ണീ വില്ലത്തികള്‍! ഇത് ചെയ്യുന്നത് അവയിടുന്ന മുട്ടകള്‍ക്കാവശ്യമായ പ്രോട്ടീനുകള്‍ സംഭരിക്കു ന്നതിനാണ്.ആണ്‍കൊതുകുകളുടെ പ്രധാന ആഹാരം സസ്യങ്ങളുടെ യും മറ്റും നീരാണ്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉 ഗര്‍ഭിണികളായ സ്‌ത്രീകള്‍ വളകള്‍ ധരിച്ചാ ല്‍ പ്രസവം എളുപ്പമാകുമെന്നാണ്‌ വിശ്വാസം. ഈ ചടങ്ങിനുള്ള മറ്റൊരു പേരാണ്‌ സീമന്തം. ഗര്‍ഭിണികളായ സ്‌ത്രീകളുടെ മാതാപിതാക്കള്‍ ബന്ധുക്കളും , അയല്‍ക്കാരുമായ മറ്റ്‌ അമ്മമാ രെ ഈ ചടങ്ങിലേക്ക്‌ ക്ഷണിക്കും. വരുന്നവരെ ല്ലാം ഗര്‍ഭണിയുടെ കൈയ്യില്‍ ഒരു ജോടി വളക ള്‍ അണയിക്കും. ഇത്തരം ചടങ്ങുകള്‍ക്കെല്ലാം ശാസ്‌ത്രീമായ വിശദീകരണം നല്‍കുന്നവരുണ്ട്‌. എന്നാല്‍, മറ്റു ചിലര്‍ ഇതെല്ലാം കെട്ടുകളഥക ളാണന്നും അഭിപ്രായപ്പെടുന്നു്‌.

''വളകളുടെ കിലുക്കം കുഞ്ഞുങ്ങള്‍ക്ക്‌ ശബ്ദ പ്രേരണകള്‍ നല്‍കുമെന്നതിനാല്‍ സീമന്ത ത്തിന്റെ സമയത്ത്‌ സ്‌ത്രീകള്‍ക്ക്‌ വളകള്‍ സമ്മാനിക്കാറുണ്ട്‌ .ഗര്‍ഭസ്ഥ ശിശുവിന്‌ ശബ്ദ പ്രേരണയാല്‍ അതിയായ ആഗ്രഹം ഉണ്ടാവുക യും അങ്ങനെ പ്രസവം എളുപ്പമാവുകയും ചെയ്യും എന്നാണ്‌ കരുതപ്പെടുന്നത്‌.വളകള്‍ ധരിച്ചാല്‍ പ്രസവം എളുപ്പമാകും എന്ന്‌ പറയും പോലെ തന്നെ ഗര്‍ഭിണികളായ സ്‌ത്രീകളെ സംബന്ധിച്ച്‌ കുഞ്ഞിന്‌ ജന്മം നല്‍കാനുദ്ദേശി ക്കുന്ന സ്ഥലവും പ്രധാനപ്പെട്ടതാണ്‌. ആദ്യത്തെ പ്രസവത്തിന്‌ സ്‌ത്രീകള്‍ സ്വന്തം മാതാപിതാക്ക ൾക്കൊപ്പമായിരിക്കും നില്‍ക്കുക. ഇത്‌ പ്രസവ ത്തെ കുറിച്ചുള്ള ഭയം കുറയ്‌ക്കാന്‍ സഹായി ക്കും.

Читать полностью…

#ജിജ്ഞാസാ(JJSA)

👉രൂപത്തിലും ജീവിതക്രമത്തിലും മറ്റു പക്ഷികളിൽ നിന്ന് വ്യത്യസ്തരായ പക്ഷികുടും ബത്തെ പൊതുവെ എപ്പോഡിഫോർമീസ് (Apodidae) എന്നാണ് വിളിക്കുന്നത്. ഈ കുടും ബത്തിൽപെട്ട ഒരിനം പക്ഷിയാണ് ശരപ്പക്ഷി കൾ (Swifts). നീണ്ട്, നേർത്ത ചുണ്ടു കളും വലിയ വായുമാണ് ഇവയ്ക്ക്. ചെറിയ ഇനം പ്രാണികളെയാണ് ഇവ ഭക്ഷണമാക്കുന്ന ത്. മണിക്കൂറിൽ 200 കി.മീറ്ററിലധികം വേഗ ത്തിൽ പറക്കാൻ കഴിവുള്ളതിനാലാണ് ഇവയ്ക്ക് ശരപ്പക്ഷി (Swift) എന്ന പേര് ലഭിച്ചതെന്ന് കരുത പ്പെടുന്നു. കൊമ്പൻ ശരപ്പക്ഷി ( Crested treeswift), പനങ്കാക്ക ( Asian palm swift), വെള്ള വയറൻ ശരപ്പക്ഷി (alpine swift) എന്നീ ശരപ്പക്ഷി കളെ കേരളത്തിൽ കണ്ടുവരുന്നു.

ഒരിനം കത്രികവാലൻ കിളിയായ വയൽ ക്കോതിക്കത്രിക (Barn swallow)യോടും ദേശാടനക്കിളിയായ വെള്ളക്കറുപ്പൻ കത്രിക (Common house martin)യോടും രൂപത്തിൽ സാദൃശ്യം തോന്നിക്കുന്ന ശരപ്പക്ഷിയാണ് വെള്ളവയറൻ ശരപ്പക്ഷി (Alpine swift). Tachymarptis melba എന്നാണ് ഇവയുടെ ശാസ്ത്രനാമം. ശരപ്പക്ഷികളിൽ താരതമ്യേന വലുതും വയറിന്റെ അടിഭാഗം വെളുത്തതുമാ ണ്. വളരെ വലിപ്പം കുറഞ്ഞ കാലുകളായതു കൊണ്ട് സാധാരണ പക്ഷികളെപോലെ നിവർന്നിരിക്കാൻ ഇവയ്ക്ക് കഴിയില്ല. ഇവ തൂങ്ങിക്കിടക്കുകയാണ് പതിവ്. കൂടുതൽ സമയങ്ങളിലും ആകാശത്ത് ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ഇവ അപൂർവമായേ നിലത്തിറ ങ്ങാറുള്ളൂ. കൂട് നിർമിക്കാനും മറ്റും മാത്രം. ഇരതേടലും ഉറക്കവും ഇണചേരലുമെല്ലാം പറന്നുകൊണ്ടാണെന്നും കണ്ടെത്തിയിരിക്കു ന്നു. ആറു മാസത്തോളം താഴേക്ക് ഇറങ്ങാതെ തുടർച്ചയായി പറക്കുന്നതായും പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. തണുപ്പുകാലത്ത് ഏഷ്യയുടെ തെക്കുഭാഗങ്ങളിലേക്കും ആഫ്രിക്ക ൻ പ്രദേശങ്ങളിലേക്കും ഇവ സഞ്ചാരം നടത്തുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

👉മനശാസ്ത്രത്തിലെ ഒരു ചിന്താപക്ഷപാതം (cognitive bias) ആണ് 'rosy retrospection'
(റോറി)! .

എല്ലാ രീതിയിലും സമാനമായിരുന്നാൽ പോലും ഭൂതകാലത്തെ വർത്തമാന കാലത്തേക്കാൾ നല്ലതായി വിലയിരുത്തുന്ന ചിന്താപക്ഷ പാതമാണ് റോറി. നമ്മൾ പൊതുവിൽ നൊസ്റ്റാൾജിയ എന്ന് വിളിക്കുന്ന സംഗതി യുമായി വല്ലാതെ പിണഞ്ഞുകിടക്കുന്ന ഒന്നാണ് ഇത് എങ്കിലും നൊസ്റ്റാൾജിയയെ ഒരു ചിന്താപക്ഷപാതമായി കണക്കാക്കാറില്ല. ദീർഘകാല ഓർമ്മകളെ നമ്മുടെ മസ്തിഷ്കം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് റോറിയുടെ രഹസ്യം കിടക്കുന്നത്. ഒരാൾ തന്റെ ജീവിതകാലം കൊണ്ട് ഒരുപാട് ഓർമ്മകൾ സ്വരുക്കൂട്ടുന്നുണ്ടാകും.

എന്നാൽ മുതിർന്ന ഒരാൾ ഇങ്ങനെ സ്വരുക്കൂ ട്ടിയ ഓർമ്മകളുടെ എണ്ണം പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ഓർമ്മകൾ രേഖപ്പെടുത്ത പ്പെട്ടിരിക്കുന്നത് 15 നും 25 നും ഇടയ്ക്ക് പ്രായമുള്ളപ്പോൾ ആണ് എന്ന് കാണാം. ഇതിനെ remiscence bump എന്നാണ് പൊതുവേ വിളിക്കാറ്. അതായത്, ഉദാഹരണത്തിന് 50 വയസ്സുള്ള ഒരാൾ തന്റെ ഭൂതകാലത്തിൽ നിന്നും ഓർമ്മകൾ എണ്ണിയെടുക്കുന്നു എന്നിരിക്കട്ടെ. അടുത്തയിടെ സംഭവിച്ചത് ആയതുകൊണ്ട് തന്നെ 45 വയസ്സിനു ശേഷ മുള്ള ഓർമ്മകൾ അയാൾക്ക് ഒരുപാടെണ്ണം പറയാനുണ്ടാകും. ഏതാണ്ട് 25 നു 35 നും ഇടയ്ക്കുള്ള ഓർമ്മകളും 15 വയസ്സിൽ താഴെയുള്ള കാലത്തെ ഓർമ്മകളും താരതമ്യേന കുറവായിരിക്കും. അതിനിട യിലുള്ള കാലത്താണ് reminiscence bump കാണപ്പെടുന്നത്. ഇതിൻ്റെ കൃത്യമായ കാരണം ഇന്നും വ്യക്തമല്ല എങ്കിൽ പോലും ഇങ്ങനെ യൊരു കാര്യം ഉള്ളതായി പല പഠനങ്ങളിലും സമാനമായി കണ്ടിട്ടുണ്ട്.

ഇത് റോറിയിലേയ്ക്ക് നയിക്കുന്നതിന്റെ ഒരു പ്രധാന കാരണമായി കരുതപ്പെടുന്നത്, ആ പ്രായത്തിലെ ഓർമ്മകളുമായി ബന്ധപ്പെട്ട് കിടക്കുന്ന വൈകാരികതകളാണ്. ഡോപ്പമൈൻ പോലുള്ള ഹോർമോണുകളും, ന്യൂറോട്രാൻസ്മിറ്ററുകളും ഏറ്റവും ഊർജ്ജസ്വലമായി പ്രവർത്തിക്കുന്ന ഈ പ്രായത്തിൽ അതുമായി ബന്ധപ്പെട്ട ഓർമ്മരൂപീകരണവും ശക്തമായിരിക്കും. നമ്മൾ ഭൂതകാലം ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ, സംഭവങ്ങൾ എങ്ങനെ നടന്നു എന്നതിനേക്കാൾ കൂടുതൽ ആ സംഭവങ്ങളിൽ നമുക്ക് എന്താണ് അനുഭവപ്പെട്ടത് (what we felt, rather than what happened) എന്നതാണ് ഓർമ്മ വരുന്നത്. ഉദാഹരണത്തിന് പണ്ട് നമ്മളോട് ഒരാൾ പ്രണയാഭ്യർത്ഥന നടത്തിയത് ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ, അവർ പറഞ്ഞ വാചകത്തേക്കാൾ കൂടുതൽ ശക്തമായി ഓർമ്മയിൽ കിടക്കുന്നത് ആ സമയത്ത് നമുക്ക് തോന്നിയ സന്തോഷമോ , ആത്മാഭിമാനമോ ഒക്കെയായിരിക്കും.

ഈ പ്രായത്തിന് മറ്റൊരു പ്രത്യേകതയുള്ളത്, കുട്ടിയായിരുന്നപ്പോൾ ഇല്ലാതിരുന്ന സ്വാതന്ത്ര്യം കിട്ടുകയും, അതേസമയം കാര്യമായ ഉത്തര വാദിത്വങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരു കാലമാണ് എന്നതാണ്. ഒരുപാട് പുതിയ സാഹസങ്ങൾക്ക് ശ്രമിക്കുകയും അനുഭവ ങ്ങൾ ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്ന പ്രായം. മിക്കപ്പോഴും ശുഭാപ്തിവിശ്വാസത്തോ ടെയായിരിക്കും ലോകത്തെ കാണുന്നതും. അതായത് ഏറ്റവും കൂടുതൽ പോസിറ്റീവ് ഓർമ്മകൾ സൃഷ്ടിക്കപ്പെടുന്ന പ്രായവും, ഏറ്റവും കൂടുതൽ ഓർമ്മകൾ രേഖപ്പെടുത്ത പ്പെടുന്ന പ്രായവും ഒന്നുതന്നെയാണ് എന്നർത്ഥം. ഇതിനുപുറമേ, ആത്മനിഷ്ഠമായ നെഗറ്റീവ് ഓർമ്മകൾ (negative autobiographical memories) താരതമ്യേന കൂടുതൽ സങ്കീർണ മാണെന്നും അവ കൂടുതൽ എളുപ്പത്തിൽ മായ്ക്കപ്പെട്ടു പോകുമെന്നും പഠനങ്ങൾ ഉണ്ട്. ഇതെല്ലാം കൂടിച്ചേരുമ്പോൾ, നമ്മുടെ ഭൂതകാലത്തെ കുറിച്ചുള്ള അവലോകനം പോസിറ്റീവ് ഓർമ്മകളിൽ അനാനുപാതി കമായി കുരുങ്ങിക്കിടക്കും എന്നർത്ഥം. കോളേജിൽ പഠിച്ചപ്പോൾ ടൂറ് പോയത് നന്നായി ഓർമ്മയുണ്ടാകും, പക്ഷേ പരീക്ഷയ്ക്ക് ടെൻഷനടിച്ച് പഠിച്ചതോ റിസൾട്ട് വരുന്നതിനു മുമ്പ് പേപ്പർ പോകുമോ എന്നോർത്ത് വേവലാ തിപ്പെട്ടതോ ഓർമ്മയുണ്ടാവില്ല. സ്കൂൾ കാലത്തെ യുവജനോത്സവം നല്ല ഓർമ്മ യുണ്ടാകും, പക്ഷേ പ്രോഗ്രസ് കാർഡിൽ ഒപ്പ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ടെൻഷനടിച്ചത് ഓർമ്മയുണ്ടാവില്ല.

ഒറ്റനോട്ടത്തിൽ നിരുപദ്രവം എന്ന് തോന്നു മെങ്കിലും പലപ്പോഴും വലിയ സാമൂഹിക സ്വാധീനം റോറിക്ക് ഉണ്ടാകും. ഡോണൾഡ് ട്രംപിന്റെ ഇലക്ഷൻ പ്രചരണ വാചകം "Make America great again" എന്നായിരുന്നു. അമേരിക്ക യ്ക്ക് പണ്ടത്തെ പ്രതാപമൊക്കെ നഷ്ടപ്പെട്ടു എന്ന് കരുതുന്ന മധ്യവയസ്കരെ പെട്ടെന്ന് ചൂണ്ടയിൽ പിടിക്കാൻ പറ്റിയ വാചകം ആയിരു ന്നു അത്. പണ്ടുണ്ടായിരുന്നതായി അമ്മാവ ന്മാർ പാടി നടക്കുന്ന പ്രതാപം വീണ്ടെടുക്കാൻ വേണ്ടി ഭൂതകാലത്തിലേക്ക് റിവേഴ്സ് ഗിയറിടുന്ന ചെറുപ്പക്കാർ റോറിയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും.

Читать полностью…
Subscribe to a channel