csjkchnl | Unsorted

Telegram-канал csjkchnl - #ജിജ്ഞാസാ(JJSA)

3209

"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.

Subscribe to a channel

#ജിജ്ഞാസാ(JJSA)

⭐എന്താണ് സോളാട്യൂബ് (solatube)? ⭐

👉താപത്തിന്റെ കാര്യത്തിലായാലും പ്രകാശ ത്തിന്റെ കാര്യത്തിലായാലും ഏറ്റവും വലിയതും, സുസ്ഥിരമായതും, ആശ്രയിക്കത്തക്കതുമായ സ്രോതസ്സെന്ന നിലയില്‍ പുരാതനകാലം മുതലേ സൂര്യന്‍ നമ്മുടെ ശ്രദ്ധാകേന്ദ്രമാണ്. കണ്ണുകള്‍ക്ക് ഏറ്റവും ആയാസരഹിതമായത് പകല്‍വെളിച്ചമാണ്. പ്രകൃതിദത്ത പകല്‍ വെളിച്ചത്തെ കെട്ടിടങ്ങള്‍ക്കകത്തേക്ക് ട്യൂബു കള്‍ വഴി എത്തിക്കുന്ന ഒരു സാങ്കേതികവിദ്യ യാണ് സോളാട്യൂബ് ( solatube ).

പുറത്തുള്ള വെളിച്ചത്തെ പിടിച്ച് അകത്തു തരുന്നു എന്ന വളരെ ലഘുവായ കാര്യം മാത്ര മാണ് സോളാട്യൂബ് ചെയ്യുന്നത്. ഒരു പക്ഷേ, നമ്മുടെ നാട്ടില്‍ ഇതിന് അത്ര പ്രചാരമായി വരുന്നതേയുള്ളൂ. യന്ത്രഭാഗങ്ങളോ, സ്റ്റോറേജ് സംവിധാനങ്ങളോ ഒന്നും തന്നെ ആവശ്യമില്ലാ ത്ത ഇവ ഏറ്റവും പ്രകൃതിദത്തമായ പ്രകാശം അകത്തളങ്ങളിലെത്തിക്കുന്നു. നൂറു ശതമാ നവും പരിസ്ഥിതി സൗഹൃദമാണ് ഇതിന്റെ ഡിസൈന്‍. ക്യാപ്ചര്‍ സോണ്‍, ട്രാന്‍സ്ഫര്‍ സോണ്‍, ഡെലിവറി സോണ്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണ് സോളാട്യൂബിലുള്ളത്. ക്യാപ്ചര്‍ സോണില്‍ പ്രകൃതിദത്തമായ പ്രകാശക്കൊയ് ത്തിനുള്ള ഒരു ഡോം ആണ് പ്രധാനമായുള്ളത്.

ഇതിന്റെ അതേ വ്യാസത്തിലുള്ള ഒരു സാധാ രണ ഡോമില്‍ നിന്നും ലഭിക്കുന്നതിന്റെ ഇരട്ടി യിലധികം പ്രകാശം സ്വീകരിക്കാന്‍ സോളാട്യൂ ബിന്റെ ഡോമിനു കഴിയുന്നു.പകല്‍സമയത്തു ണ്ടാവുന്ന പ്രകാശവ്യതിയാനങ്ങളെ നേരിടാന്‍ തക്കവണ്ണമുള്ള ഡിസൈനാണ് ഡോമിന്റേത്. ആന്തരിക പ്രതിഫലനം വഴി പ്രകാശത്തെ അകത്തളങ്ങളിലേക്കെത്തിക്കുന്ന ട്യൂബുകളാ ണ് ട്രാന്‍സ്ഫര്‍ സോണിലുള്ളത്. 15 മീറ്ററിലധി കം നീളമുള്ളതും 90 ഡിഗ്രി വരെ വളയ്ക്കാവുന്ന തുമാണ് ഈ ട്യൂബുകള്‍. ഡെലിവറി സോണിലു ള്ള ഡിഫ്യൂസര്‍ പ്രകാശത്തെ മുറിക്കുള്ളിലെ ഓരോ മുക്കിലും മൂലയിലും എത്തിക്കുന്നു.

ഓഫീസുകളിലേക്കും, മാളുകളിലേക്കും, വീടുക ളിലേക്കും, സ്‌കൂളുകളിലേക്കും പകല്‍വെളിച്ചം എത്തിക്കുക എന്ന മഹത്തായ ധര്‍മ്മമാണ് സോളാട്യൂബ് ചെയ്യുന്നത്. പ്രകാശത്തെ കടത്തി വിടുന്നതോടൊപ്പം തന്നെ താപത്തെ തടഞ്ഞു നിര്‍ത്താനും സോളാട്യൂബിനു കഴിയുന്നു. ഡിസൈനേഴ്‌സിന്റെ എക്കാലത്തേയും വെല്ലു വിളിയാണ് അകത്തളങ്ങളിലേക്ക് പ്രകൃതിദത്ത പകല്‍വെളിച്ചം എത്തിക്കുക എന്നത്. പുനരുപ യോഗിക്കാവുന്ന ഊര്‍ജ്ജമേഖലയില്‍ സോളാ ട്യൂബിനുള്ള സാദ്ധ്യതകള്‍ ഏറെയാണ്.സൂര്യ പ്രകാശം ഇല്ലെങ്ങിൽ പോലും ഒരു ദിവസം തുടർച്ചയായി പ്രകാശം എത്തിക്കാൻ സാധി ക്കും എന്നത് ഒരു സവിശേഷതയാണ് .ഇനി രാത്രിൽ പ്രകാശം വേണമെങ്കിൽ ഒരു സോളാർ പാനൽ ഇതിൽ സെറ്റ് ചെയാം .മുറിയിലേക്കു വരുന്ന പ്രകാശം അഡ്ജസ്റ്റ് ചെയ്യാനുള്ള സംവിധാനവും ഇതിൽ ഉണ്ട്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉ട്രെയിൻ സർഫിംഗ് എന്നത് അങ്ങേയറ്റം അപകടകരമായ ഒരു പ്രവർത്തനമാണ്, ഇതിൽ ആളുകൾ നീങ്ങുന്ന ട്രെയിനിന്റെ മുകളിലോ, പുറത്തോ കയറി നിൽക്കുകയോ, ഓടുകയോ ചെയ്യുന്നു. ഇത് ഒരു തരം എക്സ്ട്രീം സ്പോ ർട്‌സ് ആയി കണക്കാക്കപ്പെടുന്നു . എന്നാൽ ഇത് നിയമവിരുദ്ധവും, ജീവനെ അപകടത്തിലാ ക്കുന്നതുമാണ്.

റെയിൽവേ ലൈനുകളിൽ വൈദ്യുതക്കമ്പികൾ ഉണ്ട്. ഇവയുമായി സമ്പർക്കം ഉണ്ടായാൽ വൈദ്യുതഘാതമേറ്റ് പൊള്ളലേൽപ്പിക്കുകയോ മരണം സംഭവിക്കുകയോ ചെയ്യും.ട്രെയിൻ ഉയർന്ന വേഗതയിൽ സഞ്ചരിക്കുമ്പോൾ നമ്മൾക്ക് സംഭവിക്കുന്ന ചെറിയ തെറ്റുകൾ പോലും വലിയ അപകടങ്ങൾക്ക് കാരണ മാകും. റെയിൽവേ ലൈനിൽ അപ്രതീക്ഷിത മായി തടസ്സങ്ങൾ ഉണ്ടാകാം. ഇവയുമായി ഇടിയ്ക്കുന്നത് ഗുരുതരമായ പരിക്കുകൾക്ക് കാരണമാകും. ടണലിലൂടെയോ, പാലത്തിലൂടെ യോ ട്രെയിൻ സഞ്ചരിക്കുമ്പോൾ സന്തുലനം നഷ്ടപ്പെട്ട് വീഴുന്നത് മരണത്തിന് കാരണമാ കും.ട്രെയിൻ സർഫിംഗ് ചെയ്യുന്നവർ പല പ്പോഴും പിടിക്കപ്പെടുകയും, കനത്ത പിഴയും, ജയിൽ ശിക്ഷയും നേരിടേണ്ടി വരും. കൂടാതെ, അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെടാനോ , വികലാംഗനാകാനോ ഇടയുണ്ട്.ട്രെയിൻ സർഫിംഗ് 1990-കളുടെ ആദ്യം ദക്ഷിണാഫ്രിക്ക യിൽ ആരംഭിച്ചതായി കരുതപ്പെടുന്നു. പിന്നീട്, ഇത് മറ്റ് രാജ്യങ്ങളിലും വ്യാപിച്ചു. പല രാജ്യങ്ങ ളിലും ഇത് നിയമവിരുദ്ധമാണ്, അത് കൊണ്ട് നിയമ നടപടികൾക്കും സമാനമായ അപകട ങ്ങൾക്കും വഴിയൊരുക്കുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ശാസ്ത്രത്തിന്‍റെ പിതാവ് ആര്?⭐

👉ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ശാസ്ത്രജ്ഞനും, ഗണിതശാസ്ത്രജ്ഞനുമാണ് ഗലീലിയോ ഗലീലിയാണ് (Galileo Galilei). ആധുനിക ശാസ്ത്രീയ രീതിയുടെ വികാസ ത്തിൽ അദ്ദ്ദേഹം നൽകിയ സംഭാവനകൾ കാരണമാണ് അദ്ദേഹത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നത്.വിശ്വാസിയായിരുന്നിട്ടും ശാസ്ത്രസത്യങ്ങള്‍ വിളിച്ചുപറഞ്ഞതിന് അദ്ദേഹം പള്ളിക്കാരുടെ കണ്ണില്‍ കരടായി.
ദൂരദര്‍ശിനി കണ്ടുപിടിച്ചത് ഗലീലിയോ അല്ല. പക്ഷെ, അദ്ദേഹമത് പരിഷ്ക്കരിച്ചു.ചലനം സംബന്ധിച്ച ആദ്യ നിയമം എഴുതി. പരീക്ഷണ ങ്ങളില്‍ മുഴുകി.കോപ്പര്‍ നിക്കസിന്‍റെ സിദ്ധാന്ത ങ്ങളെ ശരിവച്ച് അവയ്ക്ക് ഫലപ്രദമായ അടി ത്തറയും ന്യായീകരണങ്ങളും നല്‍കി. ജ്യോതി ശാസ്ത്രത്തിന്‍റെയും, ഭൗതിക ശാസ്ത്രത്തിന്‍റെ യും പിതാവായും ഗലീലിയോ അറിയ പ്പെടുന്നു.

1564 ല്‍ ഇറ്റലിയിലെ പിസയിലുള്ള ജിയുസ്തി തെരുവിലെ വീട്ടില്‍ ഫെബ്രുവരി 15നാണ് ഗലീലി യോ ജനിച്ചത്. 1642 ജനുവരി എട്ടിനായിരുന്നു അന്ത്യം. ശാസ്ത്രജ്ഞനായ വിന്‍സെന്‍റോ ഗലീലിയാണ് ഗലീലിയോയുടെ പിതാവ്.പിസാ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഗലീലിയോ പഠിത്തം നിര്‍ത്തി 1589 ല്‍ അദ്ദേഹം ഗണിത അദ്ധ്യാപകനായി.1610 വരെ പൗദാ സര്‍വകലാ ശാലയില്‍ ജ്യോമട്രി, മെക്കാനിക്സ്, ജ്യോതി ശാസ്ത്രം എന്നീ വിഷയങ്ങളില്‍ അദ്ധ്യയനം നടത്തി. ഈ കാലത്തായിരുന്നു ഗലീലിയോ ചരിത്രപരമായ കണ്ടുപിത്തങ്ങള്‍ നടത്തിയത്. ഗണിത ശാസ്ത്രത്തെ അടിസ്ഥാനമാക്കി ഗലീലി യോ നടത്തിയ പരീക്ഷണങ്ങളുടെ വിജയം മറ്റു പരീക്ഷണങ്ങള്‍ക്കും വഴിതെളിച്ചു. അതിനാല്‍ അദ്ദേഹം ശാസ്ത്രത്തിന്‍റെ പിതാവ് എന്ന് അറിയപ്പെട്ടു.

1600 ൽ ജ്യോതിശാസ്ത്രജ്ഞരില്‍ രണ്ടുതരം അഭിപ്രായം നിലനിന്നു. ഇവരില്‍ ഒരു കൂട്ടര്‍ ഗ്രഹങ്ങള്‍ സൂര്യനെ വലം വയ്ക്കുന്നു എന്ന കോപ്പര്‍നിക്കന്‍ രീതി ശരിവച്ചു. മറ്റു ചിലര്‍ ഗ്രഹ ങ്ങളും സൂര്യനും ഭൂമിയെ വലം വയ്ക്കുന്നു എന്ന ജിയോ സെന്‍ട്രിക് രീതിയാണ് ശരി എന്നു വിശ്വ സിച്ചു.1604 ല്‍ ഗലീലിയോ കോപ്പര്‍നിക്കന്‍ ചിന്താഗതിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇത് റോമന്‍ കത്തോലിക്കാ പള്ളിയും, ഗലീലിയോ യും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കി. കത്തോലിക്കാ സമൂഹം അക്കാലത്ത് ജിയോ സെന്‍ട്രിക് ചിന്താഗതി വിശ്വസിച്ചിരുന്നവരായി രുന്നു.

ഗലീലിയോയുടെ നിരീക്ഷണങ്ങള്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചു. ചന്ദ്രബിംബത്തില്‍ പര്‍വതങ്ങളും, ഗര്‍ത്തങ്ങളും ഉണ്ടെന്ന് ഗലീലിയോ കണ്ടെത്തി. ചന്ദ്രന്‍റെ പ്രകാശത്തിന്‍റെ ഘടനയുടെ അടിസ്ഥാ നത്തില്‍ അദ്ദേഹം പര്‍വതങ്ങളുടെ ഉയരം പ്രവചിച്ചു. അതുവഴി ചന്ദ്രന്‍റെ പ്രകൃതം ഭൂമിക്കു സമാനമാണെന്ന് കണ്ടെത്തി.1611 ൽ ഗലീലി യോ നെപ്ട്യൂണ്‍ ഗ്രഹം കണ്ടെത്തി. ഈ കണ്ടെ ത്തല്‍ അദ്ദേഹത്തിന്‍റെ പുസ്തകത്തില്‍ മാത്രം ഒതുങ്ങി.പെന്‍ഡുലത്തിന്‍റെ കണ്ടുപിടിത്തവും അദ്ദേഹത്തിന്‍റെ മറ്റൊരു പ്രധാനമായ ഒന്നാണ്. പെന്‍ഡുലം ഉപയോഗിച്ച് ക്ളോക്ക് പ്രവര്‍ത്തിപ്പി ക്കാമെന്ന് കണ്ടുപിടിച്ചത് ഗലീലിയോയാണ്.
വടക്കുനോക്കി യന്ത്രം, കോമ്പൗണ്ട് മൈക്രോസ് കോപ് തുടങ്ങി അനേകം ചെറു കണ്ടുപിടിത്ത ങ്ങളും ഗലീലിയോയുടെ വകയാണ്.

ശാസ്ത്രീയ അന്വേഷണത്തിൽ നിരീക്ഷണത്തി നും, പരീക്ഷണത്തിനും ഊന്നൽ നൽകി. സിദ്ധാ ന്തങ്ങൾ തെളിയിക്കാൻ പ്രകൃതിയെ നേരിട്ട് പഠിക്കുകയും പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ഇത് അക്കാലത്തെ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഒപ്പം ഈ പ്രതിഭാസ ങ്ങളെ ഗണിതശാസ്ത്രപരമായി വിശദീകരി ക്കാൻ ശ്രമിച്ചു.ഇത് ആധുനിക ഭൗതികശാസ് ത്രത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു.
ഈ സംഭാവനകൾ ഗലീലിയോയെ ആധുനിക ശാസ്ത്രത്തിന്റെ മുൻഗാമിയാക്കി മാറ്റി. അദ്ദേഹത്തിൻ്റെ രീതികളും കണ്ടെത്തലുകളും പിന്നീടുള്ള ശാസ്ത്രജ്ഞർക്ക് പ്രചോദനവും അടിത്തറയും നൽകി . അതുകൊണ്ടാണ് ഗലീലിയോ ഗലീലിയെ "ശാസ്ത്രത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിക്കുന്നത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ വിമാന ലഗേജ് ബാഗുകളിൽ 100 മില്ലിലിറ്റ റിൽ കൂടുതൽ ദ്രാവകങ്ങൾ കൊണ്ടുപോകാൻ പാടില്ലാത്തതിന്റെ കാരണമെന്ത്?⭐

👉 2006-ൽ യുകെയിൽ നിന്ന് യുഎസിലേക്കു ള്ള വിമാനങ്ങളിൽ ദ്രാവക സ്ഫോടക വസ്തു ക്കൾ ഉപയോഗിച്ച് ആക്രമണം നടത്താൻ ഒരു ഭീകര സംഘം പദ്ധതിയിട്ടിരുന്നത് കണ്ടെത്തി യതിനെ തുടർന്നാണ് ഈ നിയന്ത്രണം കൊണ്ടു വന്നത്. ഈ സംഭവത്തിനുശേഷം, അന്താരാ ഷ്ട്ര വ്യോമയാന സംഘടനകളും ,വിവിധ രാജ്യ ങ്ങളിലെ സുരക്ഷാ ഏജൻസികളും ഹാൻഡ് ലഗേജിൽ കൊണ്ടുപോകാവുന്ന ദ്രാവകങ്ങളു ടെ അളവ് 100 മില്ലിലിറ്ററായി പരിമിതപ്പെടുത്തി.
ഈ നിയമം നടപ്പിലാക്കുന്നതിന്റെ ഉദ്ദേശ്യം ദ്രാവ ക രൂപത്തിലുള്ള സ്ഫോടകവസ്തുക്കൾ ഉപ യോഗിച്ചുള്ള ഭീഷണി കുറയ്ക്കുക എന്നതാണ്.

100 മില്ലിലിറ്ററിൽ താഴെയുള്ള ചെറിയ കണ്ടെയ് നറുകൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് എളുപ്പ ത്തിൽ പരിശോധിക്കാനും സ്കാൻ ചെയ്യാനും കഴിയും. കൂടാതെ, ഈ അളവ് വിമാനത്തിനു ള്ളിൽ ഗുരുതരമായ ഭീഷണി ഉണ്ടാക്കാൻ പര്യാപ്തമല്ലെന്നും കണക്കാക്കപ്പെടുന്നു.
ചെക്ക്- ഇൻ ലഗേജിൽ (വലിയ സ്യൂട്ട്കേസുക ളിൽ) കൂടുതൽ അളവിൽ ദ്രാവകങ്ങൾ കൊണ്ടു പോകാൻ അനുവാദമുണ്ട്. കാരണം അവ വിമാനത്തിന്റെ ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിക്കപ്പെടുന്നതിനാൽ യാത്രക്കാർക്ക് യാത്രാമധ്യേ അവ ഉപയോഗിക്കാൻ കഴിയില്ല. യാത്രക്കാർക്ക് ചെറിയ അസൗകര്യങ്ങൾ ഉണ്ടാകുമെങ്കിലും ഈ നിയന്ത്രണം സുരക്ഷ യ്ക്ക് മുൻഗണന നൽകി രൂപകൽപ്പന ചെയ്ത താണ്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ആളുകളെ കളിയാക്കി "മരവാഴ" എന്ന് വിളിക്കുന്നത് എന്ത്കൊണ്ട്?⭐

👉സോഷ്യൽ മീഡിയയിൽ രാഷ്‌ട്രീയക്കാർ പരസ്പരം എതിരാളികളെ വിളിക്കുന്ന പേരാണ് മരവാഴ എന്നത്. ഒന്നിനും കൊള്ളില്ലാത്തൊ രാൾ എന്ന ഉപമയിൽ സാധാരണ ഇത് ഉപയോ​ഗിച്ച്‌ വരുന്നു. മറ്റുള്ളവരെ ആശ്രയിച്ച് ജീവി ക്കുന്ന ആളോ അല്ലെങ്കിൽ സ്വന്തമായി ഒരു വ്യക്തിത്വം ഇല്ലാത്ത വ്യക്തിയോ ആണ് മരവാഴ എന്ന് തമാശയായോ അപമാനമായോ വിളി ക്കുന്നത്.

മരങ്ങളിൽ പറ്റിപിടിച്ച് വളരുന്ന ഒരു ചെടിയുടെ പേരാണ് മരവാഴ. അതായത് അത് മറ്റൊരു ചെടിയെ ആശ്രയിച്ച് ജീവിക്കുന്നു(epiphyte). പക്ഷേ പരാദജീവി (parasite) അല്ല. പിന്നീട് എപ്പോഴോ മറ്റു പല വാക്കുകളുടെയും അർത്ഥ വും ഉപയോഗവും മാറിയത് പോലെ മരവാഴ ക്കും അർത്ഥം ഉണ്ടാവുകയായിരുന്നു.ഉപയോ​ഗശൂന്യമായ അല്ലെങ്കിൽ ഒന്നിനും കൊള്ളാത്ത എന്ന അർത്ഥത്തിൽ ഈ വാക്ക് വ്യാപകമായി ഉപയോഗിച്ച് വരികയായിരുന്നു. എങ്കിലും ഈ ചെടി അത്രക്ക് ഉപയോഗ ശൂന്യമല്ല എന്നതാണ് യാഥാർത്ഥ്യം.

ഓർക്കിഡ് ഇനത്തിൽപ്പെട്ട സസ്യമായ മരവാഴ യുടെ ശാസ്ത്രനാമം വാൻഡ സ്പതൂലത എന്നാണ്. മരവാഴയെ മുൻപൊക്കെ കാട്ടു ചെടി യായി കണ്ട് ഉപയോ​ഗിക്കില്ലായിരുന്നു. എന്നാലി പ്പോൾ വീടുകളിൽ അലങ്കാരത്തിന് ഉപയോ​ഗിക്കുന്നവരുണ്ട്. ഇതിന്റെ പൂക്കൾ വളരെക്കാ ലം കേടുകൂടാതെ ഇരിക്കുന്നതിനാലാണ് അല ങ്കാരത്തിന് ഉപയോ​ഗിക്കുന്നത്.അസം മുതൽ ചൈന വരെയുള്ള മലനിരകളാണ് മരവാഴയുടെ ജന്മദേശം. അസമിൽ ബടൗ ഫൂൽ എന്നും മണിപ്പൂരിയിൽ ക്വാക്ലെയ് എന്നും സംസ്കൃത ത്തിൽ വന്ദാർ എന്നും മരവാഴയുടെ പൂവിനെ അറിയപ്പെടുന്നു. എന്നാൽ, മലേഷ്യൻ നാടുക ളിൽ ഈ ചെടിയിൽ നിന്നും പിഴിഞ്ഞ് കിട്ടുന്ന നീര് സര്‍വ്വരോഗസംഹാരിയായി ഉപയോഗിക്കു ന്നു. പുഷ്പത്തിന്റെ നീര് തിമിരം, ഗ്ലൂക്കോമ, അന്ധത എന്നിവയ്‌ക്കും നല്ലതെന്നാണ് പറയ പ്പെടുന്നത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉കടല്‍കുതിരകള്‍ കടല്‍ മല്‍സ്യ മാണ്. അവ സിഗ്നാത്തിഡെ (Syngnathidae) എന്ന കുടുബ ത്തില്‍ പെട്ട ഹിപ്പൊകാമ്പസ് (Hippocampus) ജനുസില്‍ പെട്ട, ഒരു സുതാര്യ മത്സ്യമാണ് (pipefish). ഹിപ്പൊ കാമ്പസ് എന്നത് രണ്ടു ഗ്രീക്ക് വാക്കുകള്‍ ചേര്‍ന്നാണ് ഉണ്ടായത്. ഹിപ്പൊ എന്നാല്‍ കുതിര എന്ന് അര്‍ഥം, കാമ്പസ് എന്നാല്‍ വന്‍ജലജന്തു എന്നും. ഇവയെ ഉഷ്ണ മേഖല (tropical) കടലുകളില്‍ കാണ പ്പെടുന്നു. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനായി കടൽ കുതിരകൾ (seahorses) നിറം മാറാൻ കഴിവുള്ള ജീവികളാണ്.

അവ ചുറ്റുമുള്ള പരിസ്ഥിതിയുമായി ഇണ ങ്ങാനും, മറ്റ് ജീവികളിൽ നിന്ന് സ്വയം സംരക്ഷി ക്കാനും, ആശയവിനിമയത്തിനായും നിറം മാറ്റം വരുത്താറുണ്ട്. ഇത് അവയുടെ ചർമ്മത്തിലെ പ്രത്യേക കോശങ്ങൾ (chromatop hores) വഴി യാണ് സാധ്യമാകുന്നത്. പശ്ചാത്തലത്തിനനുസ രിച്ച് അവയ്ക്ക് നിറങ്ങൾ ഇളകുകയോ കടുപ്പി ക്കുകയോ ചെയ്യാം. ഉദാഹരണത്തിന്, പവിഴ പ്പുറ്റുകൾക്കിടയിൽ മറയാൻ അവയുടെ നിറം മങ്ങിയതോ തിളക്കമുള്ളതോ ആക്കി മാറ്റും.

Читать полностью…

#ജിജ്ഞാസാ(JJSA)

👉വയലിൻ എന്ന സംഗീതോപകരണത്തിന്റെ ചരിത്രം ഏകദേശം 16-ാം നൂറ്റാണ്ടിൽ ഇറ്റലി യിൽ തുടങ്ങുന്നു. ഇത് വീണ, ലൈർ തുടങ്ങിയ കമ്പി വാദ്യങ്ങളിൽ നിന്ന് വികസിച്ചു വന്നതാണ്. 1500-കളിൽ ഇറ്റലിയിലെ പ്രശസ്ത ലൂഥിയർമാർ (വാദ്യനിർമാതാക്കൾ) ആയ ആന്ദ്രേയ ആമതി (Andrea Amati) വയലിന്റെ ആദ്യരൂപം നിർമിച്ച തായി കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ കുടും ബം, പിന്നീട് അന്തോനിയോ സ്‌ട്രാഡിവാരി (Antonio Stradivari), ഗ്വാർനേരി (Guarneri) തുടങ്ങി യവർ വയലിന്റെ രൂപവും ശബ്ദഗുണവും പരി പൂർണമാക്കി.

ആദ്യകാല വയലിനുകൾക്ക് മൂന്ന് കമ്പികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്, പക്ഷേ പിന്നീട് നാല് കമ്പികളുള്ള രൂപമാണ് പ്രചാരത്തിൽ വന്നത് (G, D, A, E). 17-18 നൂറ്റാണ്ടുകളിൽ ബറോ ക്ക് സംഗീതകാലത്ത് വയലിൻ യൂറോപ്പിൽ വളരെ പ്രധാനപ്പെട്ട ഒരു ഉപകരണമായി മാറി. വിവാൾഡി, ബാഖ് തുടങ്ങിയ സംഗീതജ്ഞന്മാർ വയലിനായി മനോഹരമായ സൃഷ്ടികൾ രചിച്ചു.

ഇന്ത്യയിൽ വയലിൻ 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്താണ് എത്തുന്നത്. പിന്നീട് കർണാ ടക സംഗീതത്തിലും, ഹിന്ദുസ്ഥാനി സംഗീത ത്തിലും ഇത് ഒരു പ്രധാന ഉപകരണമായി മാറി. ഇന്ന് ലോകമെമ്പാടും ക്ലാസിക്കൽ, ഫോക്, പോപ്പ് തുടങ്ങി എല്ലാ സംഗീതരീതികളിലും വയലിൻ ഉപയോഗിക്കപ്പെടുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉ദൂരയാത്രകളിൽ ഡ്രൈവർമാർക്ക് ബോധ പൂർവമായ ഓർമ്മകളില്ലാതെ തന്നെ ലക്ഷ്യ സ്ഥാനത്ത് എത്താൻ സാധിക്കുന്ന അവസ്ഥ യാണ് ഹൈവേ ഹിപ്നോസിസ് (Highway Hypnosis ). ഇത് ഓട്ടോമാറ്റിസിറ്റി എന്ന ആശയ വുമായി ബന്ധപ്പെട്ടിരിക്കുന്നു.

അതായത്, ബോധമനസ്സും, ഉപബോധമനസ്സും സ്വതന്ത്രമായി പ്രവർത്തിക്കുന്ന അവസ്ഥ.
പരിചയസമ്പന്നരായ ഡ്രൈവർമാർക്ക് ഡ്രൈ വിംഗ് ശീലമായി മാറുമ്പോൾ ഉപബോധ മനസ്സ് ഡ്രൈവിംഗ് നിയന്ത്രിക്കു കയും ബോധമനസ്സ് മറ്റ് ചിന്തകളിൽ വ്യാപൃതമാകുകയും ചെയ്യുന്നു. ദൂരയാത്രകളിൽ റോഡിൻ്റെ ഏകാന്തതയും, ആവർത്തന സ്വഭാവവും ശ്രദ്ധയെ വ്യതിചലി പ്പിക്കുകയും ഉപബോധമനസ്സ് ഡ്രൈവിംഗ് നിയന്ത്രിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഈ സമയത്ത് ഡ്രൈവർക്ക് യാത്രയുടെ വിശദാം ശങ്ങൾ ഓർമ്മയില്ലാതാകുന്നു.ഡ്രൈവർക്ക് താൻ എങ്ങനെ ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് ഓർമ്മയില്ലാത്ത സ്ഥിതി വരുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

അത് അതിശ ക്തമായ ഒരു ഭരണാധികാരിയും, അനുസരണ ശീലമുള്ള ഒരു സേവകനും തമ്മിൽ ഉടലെടുത്ത അഗാധമായൊരു പ്രണയമായിരുന്നു.

ഇതിനൊക്കെ പത്തുവർഷം മുമ്പാണ് ഹിറ്റ്‌ലർ, സ്ത്രീകളോട് ബന്ധം സ്ഥാപിക്കാൻ കാര്യമായ ശ്രമങ്ങൾ നടത്തിയത്. തന്റെ സ്വവർഗാനുരാ ഗികളായ കാമുകരിൽ നിന്ന് നേരിടേണ്ടി വന്ന ബ്ലാക്ക് മെയിലിങ് തന്നെ കാരണം. എന്നാൽ, സ്ത്രീകളുമായുള്ള ഈ ബന്ധങ്ങളിൽ ഭൂരിഭാഗ വും ലൈംഗികതലത്തിൽ വിജയിക്കുകയുണ്ടാ യില്ല. ഹിറ്റ്‌ലർ രതിയിലേർപ്പെട്ടിട്ടുള്ള സ്ത്രീക ളിൽ എട്ടു പേര് ആത്മാഹുതിക്ക് ശ്രമിച്ചവ രാണ്, അവരിൽ ആറുപേർ ആ ശ്രമത്തിൽ വിജയം വരിച്ചവരും.

രണ്ടുതരം സ്ത്രീകളോടായിരുന്നു ഹിറ്റ്‌ലർക്ക് ആകർഷണം തോന്നിയിരുന്നത്. ഒന്ന്, ഋതുമതി യായിട്ട് അധികകാലം പിന്നിട്ടിട്ടില്ലാത്ത കൗമാര ക്കാരികളോട്. രണ്ട്, വെള്ളിത്തിരയിൽ അയാൾ കണ്ടുമോഹിച്ചിരുന്ന സിനിമാ നായികമാരോട്. ആദ്യപ്രണയം, ഹിറ്റ്‌ലറുടെ ഭാവനാലോകത്തു മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നു. സ്റ്റെപ്പാനി ഇസാക് എന്ന ആ യുവതി, അമ്മ ക്ലാരയോ ടൊപ്പം ഹിറ്റ്‌ലർ സമ്പൂർണ്ണ ആര്യൻ യുവതി എന്ന് കണക്കാക്കിയിരുന്ന ഒരു യുവതിയാ യിരുന്നു.

തന്റെ മുപ്പത്തെട്ടാം വയസ്സിൽ, ഒരു പതിനാറു കാരിയുമായിട്ടാണ് ഹിറ്റ്‌ലർ അടുത്ത പ്രേമ ബന്ധത്തിൽ ഏർപ്പെടുന്നത്. പേര് മരിയാ റെയ്റ്റർ. 1927 -ൽ ഹിറ്റ്‌ലർക്ക് അവളിലുള്ള ഭ്രമം പെട്ടെന്നൊരു ദിവസം അസ്തമിച്ചപ്പോൾ, അത് താങ്ങാനാകാതെ അവൾ ആത്മാഹുതിക്ക് ശ്രമിച്ചു. ആ പരാജയപ്പെട്ട ആത്മഹത്യാശ്ര മത്തിന്, നാലുവർഷങ്ങൾക്ക് ശേഷം മരിയയും ഹിറ്റ്‌ലറും ഒരു രാത്രി കിടക്ക പങ്കിട്ടു. താൻ പ്രാണന് തുല്യം സ്നേഹിച്ച പുരുഷന് അത്യുഗ്ര മായ ലൈംഗിക കാമനകളാണുള്ളതെന്ന യാഥാർഥ്യം, അന്ന് രാത്രിയിലെ ദുരനുഭവങ്ങ ളിലൂടെ അവർക്ക് മനസ്സിലായി. പിന്നീട് അവരി രുവരും തമ്മിൽ ഒരിക്കൽ പോലും സന്ധിച്ചില്ല.

ഹിറ്റ്‌ലറുടെ അടുത്ത പ്രണയം വകയിൽ ഒരു അനന്തരവൾ ആയിരുന്ന ഗേളി റൗബലുമാ യിട്ടായിരുന്നു. ഗേളി അയാളെ വിളിച്ചുപോന്നിരു ന്നതുപോലും 'അങ്കിൾ ആൽഫ്' എന്നായിരുന്നു. ഏറെ അക്രമാസക്തമായ ആ പ്രേമബന്ധം നാലുവർഷത്തോളം തുടർന്നു. ഒടുവിൽ 1931 -ൽ, തന്റെ കാമുകൻ പ്രണയപൂർവ്വം സമ്മാനിച്ച കൈത്തോക്കിലെ തിരകൾ തലച്ചോറിൽ നിക്ഷേപിച്ചുകൊണ്ട് പ്രാണനൊടുക്കുക യായിരുന്നു അവൾ. അവസാനത്തെ രണ്ട് വർഷക്കാലം ഹിറ്റ്‌ലറുടെ മ്യൂണിക്കിൽ ഫ്ലാറ്റിൽ ഒരു തടവുകാരിയെപ്പോലെ കഴിയേണ്ടിവന്ന അവൾ അങ്ങനെ പ്രവർത്തിച്ചില്ലെങ്കിൽ അത്ഭു തമുണ്ടായിരുന്നുള്ളൂ. ഹിറ്റ്‌ലർ കിടപ്പുമുറിയുടെ സ്വകാര്യതയിൽ പ്രവർത്തിച്ചുപോന്നിരുന്ന ലൈംഗികവൈകൃതങ്ങളെപ്പറ്റി കൂട്ടുകാരിക ളോട് പറഞ്ഞു പരിഹസിച്ചതിന്റെ പേരിൽ ഗേളിയെ ഹിറ്റ്‌ലർ തന്നെ വധിക്കുകയായിരുന്നു എന്നും ഒരു അഭ്യൂഹം അക്കാലത്തുണ്ടായിരി ക്കുന്നു. എന്നാലും, മരണാനന്തരം " തന്നെ അകമഴിഞ്ഞ് സ്നേഹിച്ച ഒരേയൊരു പ്രണ യിനി" എന്നാണ് അവളെ ഹിറ്റ്‌ലർ വിശേഷി പ്പിച്ചത്.

1937 -ൽ ഹിറ്റ്‌ലറുടെ അടുത്ത പ്രണയിനി റെനെറ്റ്‌ മ്യുള്ളർ എന്ന പ്രസിദ്ധ ചലച്ചിത്രനടി, ബെർലിനിലെ തന്റെ വീട്ടിന്റെ മട്ടുപ്പാവിൽ നിന്ന് താഴേക്ക് ചാടി. കാരണമോ? ഹിറ്റ്‌ലർ അവരുടെ സിനിമാ കരിയർ കുളം തോണ്ടി എന്നതും, കൊല്ലാൻ പിന്നാലെ ഗെസ്റ്റപ്പോയെ വിട്ടു എന്നതും. ഹിറ്റ്‌ലറുമായി ചെലവിടാൻ നിർബന്ധിതമായിരുന്ന അറപ്പുളവാക്കുന്ന സെക്സ് സെഷനുകൾക്കിടെ അയാളെ ചവിട്ടാ നും, തൊഴിക്കാനുമൊക്കെ റെനെറ്റിനോട് അയാൾ ആവശ്യപ്പെട്ടിരുന്നു. ആ മർദ്ദനങ്ങൾ ഏറ്റ്, നിലത്തുകിടന്ന് പുളയുമായിരുന്നു ആ സ്വേച്ഛാധിപതി.

അടുത്തത് യൂണിറ്റി മിറ്റ്ഫോർഡ് എന്ന കുലീനകുലജാതയായ ഒരു ഇംഗ്ലീഷുകാരിയാ യിരുന്നു. തന്റെ സ്റ്റോം ട്രൂപ്പർമാരുമായി സംഘരതിയിലേർപ്പെടാൻ അവരെ ഹിറ്റ്‌ലർ നിർബന്ധിച്ചിരുന്നു. മറ്റു പല വൈകൃതങ്ങളിലും ഹിറ്റ്‌ലർ ഏർപ്പെട്ടിരുന്നു. അവരും ഒടുവിൽ സഹികെട്ട് ഹിറ്റ്‌ലർ തന്നെ സമ്മാനിച്ച കൈത്തോക്കിനാൽ വെടിയുതിർത്ത് മരണം വരിക്കുകയായിരുന്നു.

അടുത്ത ബന്ധം, ഹിറ്റ്‌ലറുടെ അവസാനത്തേ തായിരുന്നു. മരിക്കുമ്പോൾ ഹിറ്റ്‌ലറുടെ കാമുകിയായിരുന്ന സ്ത്രീ, ഇവാ ബ്രൗൺ. എന്നാൽ ഹിറ്റ്‌ലർ അവരിൽ നിന്നും ഒളിച്ചും പാത്തും മറ്റു സ്ത്രീകളുമായും പുരുഷ ന്മാരുമായും ഒക്കെ അവിഹിത ബന്ധങ്ങളി ലേർപ്പെട്ടു കൊണ്ടിരുന്നത് അവർക്ക് ഏറെ സങ്കടം സമ്മാനിച്ചിരുന്നു. അതേസമയം, ഇവയുമായി ബന്ധപ്പെടാൻ മാത്രം ഹിറ്റ്‌ലർക്ക് വല്ലാത്ത മടിയായിരുന്നു. ഒടുവിൽ വല്ലാത്ത മോഹഭംഗത്തിന് അടിപ്പെട്ട ഇവ ഹിറ്റ്‌ലറുടെ ഡോക്ടർ തിയോഡോർ മൊർഡലിനോട് ഹിറ്റ്‌ലർക്ക് വല്ല ഹോർമോൺ ഇൻജക്ഷനും കൊടുത്ത് കാര്യത്തിൽ ഒരു നീക്കുപോക്കു ണ്ടാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഒരു പത്തു വർഷം മുമ്പെങ്കിലും ഹിറ്റ്‌ലറെ വിട്ടുപോയി രുന്നെങ്കിൽ എന്ന് തോന്നുന്നുണ്ടെന്ന് അവർ തന്റെ സ്നേഹിതകളോട് പറഞ്ഞു.

പക്ഷേ, തന്നെ ഒളിച്ച് എത്ര ബന്ധങ്ങൾ പുലർത്തിയിരുന്നിട്ടും, ഇവാ ബ്രൗൺ ഒരിക്കലും ഹിറ്റ്‌ലറെ വിട്ടുപോയില്ല. 1945 ഏപ്രിൽ 29 -ന് മുസോളിനി വളരെ പരിതാപകരമായ രീതിയിൽ കൊലചെയ്യപ്പെട്ടു എന്ന വിവരമറിഞ്ഞ ഹിറ്റ്‌ലർ ജീവനൊടുക്കാൻ തീരുമാനിച്ചപ്പോൾ, ഇവയും അയാൾക്കൊപ്പം നിന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

ഭാവിയിലെ സാമ്പത്തികാവശ്യങ്ങൾ മുന്നിൽ കണ്ട് നന്നായി പ്ലാൻ ചെയ്ത് വേണം നമുക്ക് യോജിക്കുന്ന ചിട്ടി തിരഞ്ഞെടുക്കാൻ. പെട്ടെ ന്നുള്ള ആവശ്യങ്ങൾക്ക് ഹ്രസ്വകാല ചിട്ടിയും കുറച്ചു വർഷങ്ങൾക്കു ശേഷം വേണ്ടിവരുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് ദീർഘകാല ചിട്ടിയും ചേരണം. ഏതു പ്രായത്തിൽ ഉള്ളവ ർക്കും സാമ്പത്തിക ആസൂത്രണത്തിന് ഏറ്റവും യോജിച്ച ഒരു മാർഗം കൂടിയാണ് ചിട്ടി. ജോലി യിൽ കയറുന്ന ഒരാൾക്ക് ഭാവിയിലെ ഓരോ ആവശ്യങ്ങളും മുന്നിൽ കണ്ടു ചിട്ടി ചേരാവു ന്നതാണ്. വാഹനം വാങ്ങുന്നതിനു മുതൽ, വിവാഹത്തിനും, വീട് നിർമ്മിക്കുന്നതിനും കുട്ടികളുടെ പഠനം, വിവാഹം തുടങ്ങി ഭാവിയി ലെ എല്ലാ ആവശ്യങ്ങൾക്കും ഉപകരിക്കുന്ന രീതിയിൽ ചിട്ടിയിൽ നിക്ഷേപം നടത്തുവാൻ സൗകര്യമുണ്ട്. വ്യാപാര/വ്യവസായ മേഖലക ളിലുള്ളവർക്ക് പെട്ടെന്ന് കിട്ടുന്ന ഒരു വായ്പ എന്ന നിലയിൽ ഏറെ ഉപകാരപ്രദമാണ് ചിട്ടി.

കേരളത്തിൽ സർക്കാർ തലത്തിൽ കെ.എസ്. എഫ്.ഇയും, സഹകരണ മേഖലയിൽ സഹകര ണ ബാങ്കുകളും ,സ്വകാര്യ മേഖലയിൽ സമുദായ സംഘടനകൾ മുതൽ വൻകിട കമ്പനികൾ വരെയുള്ള സ്ഥാപനങ്ങൾ കുറി മേഖലയിൽ സജീവമാണ്‌. ഇവിടങ്ങളിൽ പൂവൽ കുറി, മാസകുറി,ആഴ്ച ചിട്ടി,പ്രതിമാസ ലേല ചിട്ടി എന്നിങ്ങനെ വിവിധ തരം ചിട്ടികൾ ഉണ്ട്.
നാട്ടിൻ പുറങ്ങളിൽ ചെറിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ പ്രത്യേകിച്ച് പണം കടം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ചെറുകിട ചിട്ടി രീതിയാണ് "അത്തച്ചിട്ടി" എന്നത്.സാധാരണയായി ചെറിയ തുകകൾ ചെറിയ കാലയളവിൽ നടത്തപ്പെടുന്ന സാമ്പ ത്തിക ക്രയവിക്രയങ്ങളെ "അത്തച്ചിട്ടി" എന്ന് വിളിക്കാറുണ്ട്.

CFA 1982 പ്രകാരം ചിട്ടി സ്ഥിതി ചെയ്യുന്ന/നടത്തുന്ന അതത് സംസ്ഥാനങ്ങള്‍ക്കാണ് റഗുലേറ്ററി ഉത്തരവാദിത്വം നൽകിയിട്ടുള്ളത്.
ഓൾ-ഇന്ത്യ അസോസിയേഷൻ ഫോർ ചിറ്റ് ഫണ്ട്സ് നൽകിയ കണക്കുകൾ പ്രകാരം 60,000 കോടി രൂപ മൊത്തം വാർഷിക വിറ്റുവരവുള്ള 45,000 ത്തിലേറെ ചിട്ടി ഫണ്ട് കമ്പനികൾ ഇന്ത്യയില്‍ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

കാലാകാലമായി നിലനിന്നു പോന്ന സമ്പ്രദാ യമാണ് ചിട്ടി. കേരളത്തിൽ ഇതെന്നാരംഭിച്ചു എന്ന് കണ്ടുപിടിക്കുക പ്രയാസമാണ്‌. വിദേശ ങ്ങളിൽ നിന്നു കേരളത്തിലെത്തിയ ചില വ്യാപാരികളായിരിക്കാം ഈ രീതി പരിചയ പ്പെടുത്തിയത് എന്ന് ചിലർ കരുതുന്നു. ശക്തൻ തമ്പുരാന്റെ കാലത്ത് തൃശൂരിൽ ചിട്ടി നടത്തി യിരുന്നതായി രേഖകൾ നിരവധി ഉണ്ട്. 1975-ല് അടിയന്തരാവസ്ഥക്കാലത്ത് ചിട്ടി നടത്തിപ്പിനു പ്രതിസന്ധി നേരിട്ടെങ്കിലും അതിനെ മറികട ക്കാൻ അത്തരം നിയമങ്ങൾ ഇല്ലാത്ത അന്യ സംസ്ഥാനങ്ങളിൽ മുഖ്യകാര്യാലയം ആരംഭിച്ച് ശാഖകൾ കേരളത്തിൽ തുടങ്ങിയും ചിട്ടി വ്യവസായം വീണ്ടും പുഷ്ടിപ്രാപിച്ചു. പ്രസിദ്ധ ബാങ്കുകളായ സൗത്ത് ഇന്ത്യൻ ബാങ്ക്, കാത്തലി ക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവ ആദ്യകാലത്ത് ചിട്ടി നടത്തിയിരുന്ന വൻ‌കിട സ്ഥാപനങ്ങയിരുന്നു.

1975 ലെ തിരു-കൊച്ചി ചിട്ടി നിയമവും, മലബാർ ചിട്ടി നിയമവും സംയോജിപ്പിച്ച് തയ്യാറാ‍ക്കിയ കേരള ചിട്ടി നിയമം സുപ്രീം കോടതിയുടെ വിധിയോടെ 2012 മെയ് മാസം മുതൽ അസാധു ആയതിനാൽ കേന്ദ്ര ചിട്ടി നിയമമാണ് ഇപ്പോൾ നിലവിലുള്ളത്. ജമ്മുവിലേയും, ഹരിയാനയി ലേയും ഷോപ്പ്‌ ആക്‌റ്റ്‌ അനുസരിച്ച് ജമ്മു, ഫരീദാബാദ്‌ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച് കേരളത്തിൽ നടത്തി വരുന്ന ചിട്ടി കമ്പനിക ൾക്കും ഇത് ബാധകമാക്കിയിട്ടുണ്ട്.

ഓൾ-കേരള ചിട്ടി ഫണ്ട് അസോസിയേഷന്റെ കണക്കനുസരിച്ച് കേരളത്തിൽ മൊത്തത്തിൽ 5000-ത്തിലധികം റജിസ്റ്റർ ചെയ്ത ചിട്ടി കമ്പനി കളുണ്ട്. കേന്ദ്ര ഗവൺമെന്റ് റെഗുലേഷൻ ആണെങ്കിലും, CFA 1982 സംസ്ഥാന സർക്കാരു കൾക്ക്, കേന്ദ്ര നിയന്ത്രണത്തെ പോലും അസാധുവാക്കാൻ കഴിയുന്നതരത്തില്‍, അമിതമായ അധികാരങ്ങൾ നൽകുന്നു. CFA, 1982-ലെ സെക്ഷൻ 87 പ്രകാരം, “സംസ്ഥാന സർക്കാരിന് ഔദ്യോഗിക ഗസറ്റിലെ വിജ്ഞാ പനം മുഖേന, ആർ ബി ഐ യുമായി കൂടിയാ ലോചിച്ച്, വിജ്ഞാപനത്തിൽ വ്യക്തമാക്കി യിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി ഏതെങ്കിലും വ്യക്തിയെയോ, വ്യക്തികളെയോ ഏതെങ്കിലും ചിട്ടിയെയോ പൂര്‍ണ്ണമായോ ഭാഗികമായോ CFA, 1982- ല്‍ നിന്നും ഒഴിവാ ക്കാം. ആർബിഐക്ക് ചിട്ടിയെ അനിഷ്ട മായതിനാൽ, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ചിട്ടിയുമായി ബന്ധപ്പെട്ട ഏതൊരു അഭ്യർത്ഥനയും ആർബിഐ അവഗണി ക്കാറാണ് പതിവ്. ആയതിനാല്‍ ഇക്കാര്യത്തില്‍ റിസർവ് ബാങ്കുമായുള്ള സംസ്ഥാന സര്‍ക്കാരു കളുടെ യാതൊരു കൂടിയാലോചനയും നടക്കാ റില്ല എന്നതാണ് വസ്തുത.നിക്ഷേപ മാർ​ഗമെന്ന നിലയിൽ ചിട്ടിയെ കാണരുത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉ടെലഗ്രാം മെസഞ്ചർ എന്ന കമ്പനിയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അവരുടെ ഔദ്യോഗിക പ്രസ്താവനകളെ ആശ്രയിച്ചിരിക്കുന്നു. ടെലഗ്രാ മിന്റെ സ്ഥാപകനായ പാവെൽ ദുറോവ് (Pavel Durov) 2024-ലെ ഒരു അഭിമുഖത്തിൽ പറഞ്ഞ തനുസരിച്ച് കമ്പനിയിൽ ഏകദേശം 30 എഞ്ചി നീയർമാർ ജോലി ചെയ്യുന്നുണ്ട്. കൂടാതെ, ടെല ഗ്രാമിന്റെ പ്രവർത്തനങ്ങൾ വളരെ കുറഞ്ഞ ജീവനക്കാരുമായാണ് നടത്തുന്നതെന്നും അവർക്ക് ഒരു പ്രത്യേക എച്ച്.ആർ (HR) വിഭാഗം പോലും ഇല്ലെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ടെലഗ്രാമിന്റെ ആകെ ജീവനക്കാരുടെ എണ്ണം ഇതിൽ കൂടുതലായിരിക്കാനാണ് സാധ്യതയെന്ന് മറ്റു ചില റിപ്പോർട്ടുകൾ പറയുന്നു.കാരണം കോർ ടീം കൂടാതെ മറ്റു ജോലികൾക്കായി അധികം പേർ ഉണ്ടാകണം. എങ്കിലും, ഔദ്യോഗി കമായി സ്ഥിരീകരിച്ചിട്ടുള്ളത് 30 എഞ്ചിനീയ ർമാരും അവരെ പിന്തുണയ്ക്കുന്ന ഒരു ചെറിയ ടീമും എന്നാണ്. അതിനാൽ ടെലഗ്രാമിൽ ഏകദേശം 30 മുതൽ 50 വരെ ജോലിക്കാർ ഉണ്ടായിരിക്കാം എന്ന് അനുമാനിക്കാം.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐"ആനപ്പിണ്ടം കണ്ടാൽ ആനയെ മനസ്സി ലാക്കാം" എന്ന ചൊല്ല് ശരിയാണോ?⭐

👉വനപാതയിൽ ആനകൾ പിണ്ടമിട്ടു പോകുന്നത് സാധാരണയാണ് .ആനപ്പിണ്ടം നോക്കി ആന പെണ്ണാണോ ആണാണോ എന്ന് തിരിച്ചറിയാൻ പറ്റുമെന്ന് പണ്ടുള്ളവർ പറയാ റുണ്ട്. പക്ഷേ ആനപ്പിണ്ടം നോക്കി ആന പെ ണ്ണാണോ ആണാണോ എന്ന് നേരിട്ട് തിരിച്ചറി യാൻ സാധിക്കില്ല എന്നതാണ് സത്യം. ആനപ്പി ണ്ടത്തിൻ്റെ രൂപമോ, ഗന്ധമോ, ആനയുടെ ലിംഗം വ്യക്തമാക്കുന്ന തരത്തിൽ വ്യത്യാസ പ്പെടുന്നില്ല എന്നാണ് പൊതുവെ അറിയപ്പെടു ന്നത്. ആനയുടെ ലിംഗം തിരിച്ചറിയാൻ ശാസ്ത്രീ യമായ മാർഗങ്ങൾ ഉണ്ട്. പിണ്ടത്തിൽ നിന്ന് ഡി.എൻ.എ വിശകലനം നടത്തിയാൽ ആന യുടെ ലിംഗം കൃത്യമായി നിർണയിക്കാൻ സാധി ക്കും. ഇതിന് ലാബ് പരിശോധന ആവശ്യമാണ് . കാരണം പെൺ ആനകളിലും ആൺ ആന കളിലും ഉള്ള ക്രോമ സോം വ്യത്യാസങ്ങൾ (XX, XY) ഇത്തരം പരി ശോധനയിലൂടെ വെളിവാകും.

സസ്യഭുക്കുകളായ ആനകളുടെ പ്രധാന തീറ്റ തെങ്ങിന്റെയും, പനയുടെയും ഓലകളാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ 40% മാത്രം ദഹിപ്പി ക്കാനുള്ള ശേഷിയേ ആനകൾക്കുള്ളൂ. ബാക്കി 60% പിണ്ടമായി പുറംതള്ളുകയാണ്. അങ്ങനെ ആരോഗ്യമുള്ള ഒരു ആന 100 മുതൽ 150 കിലോ പിണ്ടം ഒരു ദിവസം പുറംതള്ളുന്നു. നാട്ടനായാണെങ്കിൽ ഈ പിണ്ടം ആനയുടെ അടുത്തുതന്നെ കുമിഞ്ഞുകൂടുന്നത് അതിന്റെ ആരോഗ്യത്തിനു നല്ലതല്ല. സാധാരണ ഇതു കത്തിച്ചു കളയുകയാണ് പതിവ്. ഇത് അന്തരീ ക്ഷ മലിനീകരണത്തിന് ഇടയാക്കുന്നു. നേരിട്ടു വിളകൾക്കു വളമായി ഉപയോഗിച്ചാൽ ചൂടു കൂടി അവ കരിഞ്ഞുപോകും. അതു കൊണ്ട് ജൈവവളമാക്കി മാറ്റുകയാണ് അഭികാമ്യം. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന വെള്ളാനിക്കര ഹോർട്ടി ക്കൾച്ചർ കോളജിലെ സോയിൽ സയൻസ് അഗ്രിക്കൾച്ചർ കെമിസ്ട്രി വിഭാഗം ഇതിനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയിട്ടുണ്ട്. ആനപ്പി ണ്ടം മൂല്യമേറിയ ജൈവവളമാക്കുന്ന ഈ പ്രക്രി യ വളരെ ലളിതവും ചെലവുകുറഞ്ഞതും ആദായകരവുമാണ്.

ആനപ്പിണ്ടം സൂക്ഷ്മജീവികളുടെ കൾച്ചർ, ചാണകം എന്നിവയു പയോഗിച്ച് വിഘടിപ്പിച്ച് കമ്പോസ്റ്റാ ക്കി മാറ്റുന്നു.ഇതിന് യൂഡ്രില്ലസ്, യൂജീനിയ, ഐസിനിയ, ഫോയിറ്റിഡ എന്നീ മണ്ണിരകളെ ആനപ്പിണ്ടത്തിന്റെ ചൂട് ക്രമീകരി ച്ചതിനുശേഷമാണ് ഉപയോഗിക്കുന്നത്. ആന പ്പിണ്ടം ഉപയോഗിച്ചു തയ്യാറാക്കുന്ന മണ്ണിര ക്കമ്പോസ്റ്റിൽ ജൈവാംശ സമൃദ്ധിക്കു പുറമെ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങി സസ്യവളർച്ചാ സഹായിയായ ഘടകങ്ങളും ആവശ്യത്തിനുണ്ട്. കേരളത്തിൽ ഇപ്പോൾതന്നെ ആനപ്പിണ്ടം വള മാക്കി പച്ചക്കറികളും പൂച്ചെടികളും വളർത്തു ന്നുണ്ട്.

കടലാസ് നിര്‍മ്മിക്കാനാവശ്യമായ സെല്ലുലോസ് ആനപ്പിണ്ടത്തിലുണ്ട്. ശ്രീലങ്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ഇത്തരത്തില്‍ കടലാസ് നിര്‍മ്മിക്കുന്നുണ്ട്.ആനപ്പിണ്ടം ഉപയോഗിച്ചു ചെന്നായ്‌യെ തുരത്താൻ കഴിയും . ആനയെ പോലുള്ള വലിയ മൃഗങ്ങളുള്ള സ്ഥലത്തേക്ക് ചെന്നായ്ക്കൾ അധികം വരില്ല. അതിനാൽ ചെന്നായ എത്തുന്ന സ്ഥലത്ത് ആനപ്പിണ്ടം വച്ചാൽ അവ ആനയുടെ സാന്നിദ്ധ്യം മനസി ലാക്കി അവിടെ നിന്ന് മാറിപോകുന്നുമെന്നാണ് പറയുന്നത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ഭൗമ സൂചിക പദവിയിൽ വരുന്ന ആലപ്പി ഏലം ഏത് ജില്ലയിൽ ആണ് ഉത്പാദിപ്പിക്കു ന്നത്?⭐

👉ഇടുക്കിയുടെ എല്ലാമെല്ലാമാണ് ആലപ്പി ഏലം. ഇടുക്കിയുടെ മലഞ്ചെരുവുകളിലെ സുഗന്ധ വ്യഞ്ജനങ്ങൾ എന്നും ലോക പ്രശസ്ത മാണ്. നമ്മുടെ ഇഞ്ചിയും, കുരുമുളകുമൊക്കെ തേടി നിരവധി പായ്കപ്പലുകളാണ് നൂറ്റാണ്ടു കൾക്കു മുന്നേ മലയാളകരയുടെ തീരത്ത് നങ്കൂരമിട്ടത്. അക്കൂട്ടത്തിൽ ഗുണത്തിലും , രുചിയിലും രൂപത്തിലും, ഭാവത്തിലുമെല്ലാം തനിമയും സവിശേഷതയുമുള്ള പ്രകൃതി വിഭവ മാണ് ഇടുക്കിയിലെ ആലപ്പി ഗ്രീൻ കാർഡമം അഥവാ ആലപ്പി ഏലം.

ഇടുക്കിയുടെ തനതു ഭൂപ്രകൃതിയും, മണ്ണും, കാലാവസ്ഥ യും വളർച്ചക്കനുയോജ്യമാക്കി സുഗന്ധവ്യഞ്ജന റാണിയായ ആലപ്പി ഏലവും ഭൗമസൂചിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഏലയ്ക്കാ ഇനത്തെ ആലപ്പുഴ ഏലം എന്ന് വിളിക്കാൻ കാരണം ഇത് കേരളത്തിലെ ആല പ്പുഴയിൽ വളരുന്നതുകൊണ്ടല്ല മറിച്ച് ഈ ഏലം സംസ്കരിച്ചിരുന്ന പ്രധാന ഡിപ്പോ പഴയ തിരുവി താംകൂറിൽ ആയതു കൊണ്ടാണ്. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ രാജാക്കന്മാർ ഏലം വ്യാപാരത്തിലും കയറ്റുമതിയിലും സംസ്ഥാന കുത്തക കൊണ്ടുവന്നു. ബ്രിട്ടീഷ് രാജാക്കന്മാർ തമ്മിലുള്ള ധാരണ, തിരുവിതാം കൂർ-ഡച്ച് യുദ്ധങ്ങൾ, ബ്രിട്ടീഷ് സഹായത്തോ ടെ മാർത്താണ്ഡ വർമ്മയുടെ കീഴിൽ അധി കാരം ഉറപ്പിക്കൽ തുടങ്ങിയവയാണ് ഇത്തരം കുത്തകകൾ വരാൻ കാരണമായത്. ഇത് തിരുവിതാം കൂർ സംസ്ഥാനത്തെ എല്ലാ ഏലക്ക ഉൽപന്നങ്ങളും ആലപ്പുഴയിലെ സ്റ്റേറ്റ് ഡിപ്പോ യിൽ മാത്രം വിൽക്കാൻ ഇടയാക്കി.

അന്ന് ആലപ്പുഴയായിരുന്നു തിരുവിതാംകൂറി ലെ പ്രധാന തുറമുഖം. ഇത് ആലപ്പുഴയിൽ ഏലം തരംതിരിക്കലും , സംസ്കരണവും വികസിപ്പി ക്കുന്നതിലേക്ക് നയിച്ചു, ഈ മേഖലയിൽ നിന്നു ള്ള ഏറ്റവും ഉയർന്ന ഗുണമേന്മയുള്ള ഏല ത്തിന് ആലപ്പുഴ ഗ്രീൻ ഏലം എന്ന് നാമകരണം ചെയ്യപ്പെട്ടു. കൊച്ചി വിപണിയുടെയും, തുറമുഖ ത്തിന്റെയും ഉയർച്ചയ്ക്ക് ശേഷം, ഇന്ത്യയുടെ സ്വാതന്ത്ര്യം,തിരുവിതാംകൂർ-കൊച്ചി ലയനം എന്നിവ ആലപ്പുഴ തുറമുഖത്തിന്റെ പ്രസക്തി യും നിലനിൽപ്പും നഷ്ടപ്പെടുത്തി. ഇന്ന് ഇടുക്കി യിൽ മെച്ചപ്പെട്ട സംസ്കരണ സൗകര്യങ്ങൾ, അസംസ്കൃത വസ്തുക്കൾ, വിദഗ്ദ്ധരായ തൊഴിലാളികൾ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ ലഭ്യമാണ്.

സൗകര്യ ങ്ങൾ മെച്ചപ്പെട്ടതിന്റെ അടിസ്ഥാന ത്തിൽ തോട്ടവിളയായി വ്യാവസായക അടി സ്ഥാനത്തിൽ ഉത്പാദനം നടത്തുന്ന പ്രക്രിയ യ്ക്ക് ആക്കം കൂടി, വിളവ് വർദ്ധിപ്പിക്കുന്നതി നായി കർഷകർ നാടൻ ഇനങ്ങളിൽ നിന്ന് കർഷക രും കാർഷിക ശാസ്ത്രജ്ഞരും വികസിപ്പിച്ചെടുത്ത പുതിയ ഹൈബ്രിഡ് ഇനങ്ങളിലേക്ക് മാറി. ഈ പുതിയ ഇനങ്ങൾക്ക് ഏലമലക്കാടുകളിൽ ഉടനീളം ദ്രുതഗതിയിലുള്ള സ്വീകാര്യത ലഭിക്കുകയും ഉൽപ്പാദനം വർധിച്ചത് ഉയർന്ന വരുമാനത്തിലേക്ക് നയിച്ചതിനാൽ ഏലം കൃഷിയിലേക്ക് പലരെയും ആകർഷി ക്കുകയും ചെയ്തു. ഏലം സംസ്കരണത്തിന്റെ കാര്യത്തിലും ഇല്ലാ കാലയളവിൽ വലിയ മാറ്റ ങ്ങൾ സംഭവിച്ചു .വെയിലിൽ ഉണക്കുന്നതിനു പകരം ആധുനികമായ സംസ്കരണ കേന്ദ്രങ്ങ ളിൽ (ഡ്രയർ ഉപയോഗിച്ച് ഉണക്കുന്ന രീതികൾ) ഏലം ഇന്ന് സംസ്കരിച്ചുവരുന്നു. ഇന്ന് ഇടുക്കി യിൽ നിന്നുള്ള വാർഷിക ഏലം കയറ്റുമതി 1000 മുകളിലാണ്. അറബികളുടെ കാപ്പിയിലും ചായയിലും, റോമാക്കാരുടെയും ഗ്രീക്കുകാരു ടെയും പലഹാരങ്ങളുടെയും ഭാഗമായിരുന്ന സുഗന്ധവ്യഞ്ജനം എന്ന നിലയിൽ നിന്നും പുതിയ പാചകരീതികളിലേക്കും ഔഷധ ങ്ങളിലേക്കും മറ്റ് പല രീതിയിലും ഉപയോഗി യ്ക്കുന്ന ഒരു സുഗന്ധവ്യഞ്ജനമായി ഏലം ഇന്ന് മാറിയിരിക്കുന്നു. കൂടാതെ ഒരു നൂറ്റാണ്ടിലേ റെയായി ഇടുക്കിയുടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഇവിടുത്തെ കുടിയേ റ്റങ്ങൾ കാരണമാവുകയും അനേകർക്ക് ഉപജീവനമാർഗം നൽകുകയും ചെയ്ത ഒരു സുഗന്ധവ്യഞ്ജനം ഇന്ന് ഭൗമസൂചിക പട്ടികയിൽ ഇടം പിടിക്കുകയും കൂടി ചെയ്തിരിക്കുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് ജിഐ ടാഗ്? ⭐

👉ഒരു പ്രത്യേക വ്യാവസായിക ഉല്‍പ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ, പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ഭൗമ സൂചിക (GI Tag )( ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ)എന്നു പറയുന്നത്.ഗുണമേന്മ, നിര്‍മാണ വൈദഗ്ദ്യം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയി രിക്കുന്നു.

ഡാര്‍ജിലിംഗ് തേയിലയാണ് ഇന്ത്യയില്‍ ആദ്യ മായി ജി ഐ രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യ പ്പെട്ടത്. കേരളത്തിൽ ആറന്മുള കണ്ണാടിക്കാണ് ആദ്യമായി ഈ പദവി ലഭിച്ചത്. ഓരോ രാജ്യ ത്തെയും ഉല്‍പ്പന്നങ്ങള്‍ക്ക് ഭൗമ സൂചിക നല്‍കുന്നത് അതത് രാജ്യത്തെ ഓഫീസിലാണ്. ദക്ഷിണേന്ത്യയില്‍ ചെന്നൈയിലാണ് ജി ഐ രജിസ്ട്രി.

ആറന്മുള കണ്ണാടി, മുതലമട മാമ്പഴം, മറയൂര്‍ ശര്‍ക്കര,അട്ടപ്പാടി ആട്ടുകൊമ്പ് ,അമര, അട്ടപ്പാടി തുവര, ഓണാട്ടുകര എള്ള്, കാന്തല്ലൂര്‍ വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂര്‍ പൊട്ടു വെള്ളരി തുടങ്ങി തിരൂര്‍ വെറ്റിലയും തലനാട് ഗ്രാമ്പുവും വരെ ഭൗമ സൂചിക പദവി നേടിയ ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ വേറിട്ട് നില്‍ ക്കുകയാണ്. അതായത് മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പോലെ കാണേണ്ട ഒന്നല്ല കേരളത്തിലെ ഭൗമ സൂചിക പദവി ലഭിച്ച ഉല്‍ പ്പന്നങ്ങള്‍ എന്ന് സാരം.

ഒരു ഉല്‍പ്പന്നം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഉടന്‍ ഉല്‍പ്പ ന്നത്തിന്റെ വിവരശേഖരം അതത് രാജ്യത്തെ രജിസ്ട്രികള്‍ ആഗോള വ്യാപാര സംഘടനക ളുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നു. ഇതിലൂടെ ഈ രജിസ്ട്രേഷന്‍ ആഗോള വ്യാപാര സംഘടന അംഗ രാഷ്ട്രങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നു. 10 വര്‍ഷത്തേക്കാണ് ആദ്യഘട്ട ത്തില്‍ ജി ഐ രജിസ്ട്രേഷന്‍. പിന്നീടത് പുതു ക്കണം. ഒരു വ്യക്തിയില്‍ അധിഷ്ടിതമാണ് ഭൗമ സൂചിക പദവിയുടെ അവകാശം.

ബന്ധപ്പെട്ട ഉല്‍പ്പന്നത്തിന്റെ അവകാശം ബന്ധ പ്പെട്ട ദേശത്തിന്റേതാണ്. ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷനില്‍ നിന്ന് വ്യത്യസ്തമാണ് ജി ഐ രജിസ്ട്രേഷന്‍. ഒരു കമ്പനിയോ സംരംഭമോ ആണ് ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നത്. ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്മേലുള്ള അവകാശം വ്യക്തി/കമ്പനിക്ക് മാത്രം. രജിസ്ട്രേഷന്‍ എടു ത്തിട്ടുള്ളവര്‍ക്കും അതല്ലെങ്കില്‍ ആ ഭൂപ്രദേശ ത്തിനുള്ളില്‍ താമസിക്കുന്നവര്‍ക്കും മാത്രമേ GI രജിസ്ട്രേഷന്‍ ലഭ്യമായിട്ടുള്ള ഉല്‍പ്പന്നങ്ങളുടെ പേര് ഉപയോഗിക്കുവാനാകൂ.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക – വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്ക് ജിഐ ടാഗ് ലഭിച്ചത് കേരളത്തിലാണ്. കേരളത്തില്‍ 30 ല്‍ പരം ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ ഭൗമശാസ്ത്ര പദവി ലഭിച്ചിട്ടുണ്ട്. ലോകത്ത് ആദ്യമായി ഒരു വൃക്ഷത്തിന് ഭൗമ സൂചിക പദവി എന്ന നേട്ടം നിലമ്പൂര്‍ തേക്കിന് ആണ്. ഭൗമ സൂചിക പദവി യുടെ സാധ്യതകളെപ്പറ്റി കേരളീയര്‍ കൂടുതല്‍ ബോധവാന്മാരായി. സമാന രീതിയില്‍, ഭൗമ സൂചിക പദവി ലഭിച്ച 24-മത്തെ കേരളീയ ഉത്പ ന്നമാണ് മറയൂര്‍ ശര്‍ക്കര. ഇരുമ്പിന്റെ അംശം കൂടിയതും സോഡിയത്തിന്റെ അളവ് കുറവുള്ള തുമാണ് മറയൂര്‍ ശര്‍ക്കരയെ മറ്റു ശര്‍ക്കരക ളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. ജി ഐ രജിസ്ട്രേഷനുളളതിനാല്‍ തന്നെ ആഗോള വിപണിയില്‍ കേരളത്തിലെ ആറന്മുള കണ്ണാടി ക്ക് ലക്ഷം രൂപയോളം വിലമതിക്കുന്നുണ്ട്.

മലപ്പുറം ജില്ലയിൽ തിരൂർ, താനൂർ, തിരൂര ങ്ങാടി, കുറ്റിപ്പുറം, മലപ്പുറം, വേങ്ങര പ്രദേശ ങ്ങളിൽ കൃഷി ചെയ്യുന്ന സവിശേഷതരം വെറ്റിലയായ തിരൂർ വെറ്റിലയും ഭൗമസൂചികാ പദവി സ്വന്തമാക്കിയിട്ടുണ്ട്. ഇരുണ്ട പച്ചനിറവും, വലിപ്പവുമുള്ള ലങ്കാ പാൻ എന്ന കണ്ണിവെറ്റില യുൾപ്പെടെ പാക്കിസ്ഥാനിലെ മുറുക്കുകാരുടെ വരെ മനം കവരുന്നതാണു തിരൂർ വെറ്റിലയി നങ്ങൾ. കൊതിപ്പിക്കുന്ന സുഗന്ധവും ലഹരി യും പകരും ഈ തളിരിലകൾക്ക് അതിർത്തി ക്കപ്പുറവും ആരാധകരേറെയുണ്ടായിരുന്ന ഒരുകാലമുണ്ടായിരുന്നു.

ജി ഐ രജിസ്ട്രേഷനുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അന്തര്‍ദേശീയ വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കും. രാജ്യാന്തര വിനോദസഞ്ചാരികളുടെ ഇഷ്ടോല്‍പ്പന്നമായും ജി ഐ രജിസ്ട്രേഷനുള്ള ഉല്‍പ്പന്നം മാറുന്നു.ജി ഐ ഉല്‍പ്പന്നങ്ങള്‍ക്ക് നിയമസംരക്ഷണമുള്ളതിനാല്‍ അതിന്റെ അനധികൃത വില്‍പ്പന തടയിടാവുന്നതാണ്. ഇതോടെ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും കൂടുകയും അത് സാമ്പത്തിക അഭിവൃദ്ധികളി ലേയ്ക്ക് വഴി തുറക്കുകയും ചെയ്യുന്നു.
കണ്ടുപിടിത്തങ്ങൾക്കുള്ള പേറ്റന്റിന് സമാനമാണ് കാർഷിക–കരകൗശല–ഭക്ഷ്യ–
പ്രകൃതി വിഭവ മേഖലകളിലെ ബൗദ്ധിക സ്വത്ത വകാശം. 2002ൽ ജിഐ (ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻസ്) നിലവിൽ വന്നതിനു ശേഷം പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് രാജ്യാന്തര മൂല്യം വർധിക്കുന്നുണ്ട്. ഇതേ ഉൽപ്പന്നം മറ്റാർക്കും വിപണനം ചെയ്യാനാവില്ല, പ്രത്യേക ബ്രാൻഡാ യി അംഗീകരിക്കും തുടങ്ങിയ ഗുണങ്ങൾ ഇത് വഴി ഉൽപന്നങ്ങൾക്കു ലഭിക്കുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് ഹൈബ്രിഡ് കഞ്ചാവ് ?⭐

👉ഹൈഡ്രോപോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വളര്‍ത്തിയെടുക്കുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്. മണ്ണില്ലാതെ പോഷക സമ്പുഷ്ടമായ ലായനി യില്‍ സസ്യങ്ങള്‍ വളര്‍ത്തുന്ന ഒരു രീതിയെ ആണ് ഹൈഡ്രോ പോണിക് എന്ന് പറയുന്നത്. പോഷകങ്ങളുടെ അളവ്, പിഎച്ച് മൂല്യം, വെളിച്ചം തുടങ്ങിയ ഘടക ങ്ങളുടെ കൃത്യമായ നിയന്ത്രണമാണ് ഇതിന്റെ അടിസ്ഥാനം. ചെടികളുടെ വേഗത്തി ലുള്ള വളര്‍ച്ച, ഉയര്‍ന്ന വിളവ്, എന്നിവയും ഈ രീതിയില്‍ ലഭ്യമാകുന്നു. ഈ രീതിയില്‍ വളര്‍ ത്തുന്ന കഞ്ചാവ് ഗുണ നിലവാരം കൂടുതലായി രിക്കും എന്നാണ് വിലയിരുത്തല്‍.

കൃത്രിമ വെളിച്ചത്തില്‍ അടച്ചിട്ട, എയര്‍ കണ്ടീഷ ന്‍ ചെയ്ത മുറികളിലാണ് ഹൈഡ്രോ കഞ്ചാവ് വളര്‍ത്തുന്നത്. ഹൈഡ്രോപോണിക് കഞ്ചാവ് ഗുണനിലവാരത്തില്‍ മികച്ചതാണെന്നും ഇന്ത്യ യില്‍ കാണപ്പെടുന്ന സാധാരണ കഞ്ചാവിനേ ക്കാള്‍ തീവ്രമായ ഗന്ധം ഉണ്ടെന്നും കണക്കാക്ക പ്പെടുന്നു. ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുന്ന സമയത്ത് പലപ്പോഴും വിമാനത്താവളത്തിന്റെ അറൈവല്‍ ടെര്‍മിനലില്‍ ഇതിന്റെ ഗന്ധം നിറയാറുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു.

ഇത്തരം സവിശേഷതകള്‍ ആണ് ഹൈഡ്രോ കഞ്ചാവിന് വിലകൂടുതലെങ്കിലും ആവശ്യക്കാര്‍ ഏറെയുള്ളതുമാക്കുന്നത് . പാശ്ചാത്യ രാജ്യങ്ങ ളിലും, ഗള്‍ഫ് രാജ്യങ്ങളിലും ഹൈബ്രിഡ് കഞ്ചാ വിന് ഡിമാന്‍ഡ് കൂടുതലാണ്. ഉയര്‍ന്ന നിലവാര മുള്ള ഹൈഡ്രോ കഞ്ചാവിന് കിലോ ഗ്രാമിന് 60 ലക്ഷം മുതല്‍ 80 ലക്ഷം വരെ വില ലഭിക്കും. വ്യത്യസ്ത ഇനത്തിലുള്ള കഞ്ചാവ് ചെടികളെ സംയോജിപ്പിച്ചാണ് ഹൈബ്രിഡ് ഇനങ്ങൾ രൂപപ്പെടുത്തുന്നത്. ജനിതക മോഡിഫിക്കേഷ നിലൂടെ ഗന്ധം, ലഹരി പോലുള്ള സ്വഭാവത്തി ലും മാറ്റം വരുത്താനാകും.

കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യത്തെ തെക്ക് -കിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്‌ല ന്‍ഡ്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കാ യാണ് 2018 ല്‍ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ട ത്. പിന്നാലെ 2022 ല്‍ കഞ്ചാവ് കൃഷി പരിപോ ഷിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു.കൃഷി വ്യാപിപ്പിക്കാന്‍ വീടുകളില്‍ കഞ്ചാവ് ചെടികള്‍ വിതരണം ചെയ്യാന്‍ പോലും തായ്‌ലന്റ് ആരോ ഗ്യ വകുപ്പിന് പദ്ധതിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തായ്ലന്‍ഡില്‍, ഹൈഡ്രോപോ ണിക് കൃഷിയുടെ വര്‍ധിച്ചത്. ഇതോടെ ഇന്ത്യയി ലേക്കും മറ്റ് രാജ്യങ്ങളിലേക്കും കള്ളക്കടത്താ യി എത്തുന്ന ഹൈഡ്രോ കഞ്ചാവിന്റെ പ്രധാന ഉറവിടമായും ബാങ്കോക്ക് മാറി.

നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റൻസസ് (എന്‍ഡിപിഎസ്) നിയമത്തിലെ പഴുതുകളാണ് രാജ്യത്ത് കഞ്ചാവ് പ്രതിരോധ ത്തില്‍ നിയമ സംവിധാനങ്ങള്‍ക്ക് വെല്ലുവി ളിയാകുന്നത്. ഒരു കിലോ ഗ്രാമില്‍ താഴെ കഞ്ചാ വ് കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. സാധാരണ കഞ്ചാവിനും ഹൈബ്രി ഡ് കഞ്ചാവിനും ഈ വ്യവസ്ഥ ബാധകമാണ്. ഇതിനാല്‍, 999 ഗ്രാം വരെ ഹൈബ്രിഡ് കഞ്ചാ വുമായി പിടിക്കപ്പെടുന്ന ആള്‍ക്കും എളുപ്പത്തി ല്‍ ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ട്.

വിദേശത്തുനിന്നുമാണ് ഹൈബ്രിഡ് കഞ്ചാവ് നിലവില്‍ ഇന്ത്യയിലും കേരളത്തിലും എത്തു ന്നത്. എന്നാല്‍ ഇന്ത്യയില്‍ തന്നെ ഇത്തരം ആധുനിക കൃഷിരീതി വ്യാപകമാകാനുള്ള സാധ്യതയാണ് മറ്റൊരു വെല്ലുവിളി. ഹൈഡ്രോ പോണിക് സജ്ജീകരണങ്ങള്‍ക്ക് കുറഞ്ഞ സ്ഥലം മാത്രമാണ് ആവശ്യമെന്നതിനാല്‍ അടച്ചിട്ട പ്രദേശങ്ങളില്‍ പോലും ഇത്തരം കൃഷികള്‍ക്ക് അവസരം ഉണ്ടാകും.

ഹൈബ്രിഡ് കഞ്ചാവിന്റെ വര്‍ധിച്ചുവരുന്ന ലഭ്യത ഇന്ത്യയിലെ മയക്കുമരുന്ന് വിപണിയില്‍ ഇതിന്റെ ആവശ്യകത വര്‍ധിപ്പിക്കാനും ഇടയാ ക്കും. കള്ളക്കടത്തും പ്രാദേശിക കൃഷിക്കും വഴിയൊരുക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ഹൈബ്രിഡ് കഞ്ചാവിൽ ലഹരിയുടെ അംശം കൂടുതലാ യിരിക്കും. കൂടുതൽ ഊർജം നൽകി തലച്ചോറിനെ കൂടുതൽ ഉണർത്തുകയാണ് ഹൈബ്രിഡ് കഞ്ചാവിന്റെ റോൾ. സാധാരണ കഞ്ചാവ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്നതിനെ ക്കാൾ കൂടിയ അളവിൽ ലഹരി ലഭിക്കുകയും അത് മണിക്കൂറുകളോളം നിൽനിൽക്കുകയും ചെയ്യും. ഇതുതന്നെയാണ് ഇതിന്റെ ഗുണമായി ലഹരിപ്രേമികൾ കണക്കുകൂട്ടുന്നത്. ചിലർ ഹൈബ്രിഡ് കഞ്ചാവിനൊപ്പം ചില സിന്തറ്റിക്ക് ലഹരി വസ്തുക്കളും ചേർക്കാറുണ്ടത്രേ. ലഹരി ഉണ്ടാക്കുന്ന ഘടകങ്ങളുടെ തോതനുസരിച്ചാണ് ഹൈബ്രിഡ് കഞ്ചാവുകളുടെ വില നിശ്ചയി ക്കുന്നത്.

💢വാൽ കഷ്ണം💢

കഞ്ചാവ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏഷ്യൻ ഭൂഖണ്ഡത്തിലാണ്. പണ്ടുകാലം മുതൽക്കേ ഔഷധമായും ലഹരി പദാർത്ഥമാ യും ഇതിനെ ഉപയോഗിക്കുന്നുണ്ട്. എന്നാലി പ്പോൾ ലഹരിക്കുവേണ്ടിയാണ് കൂടുതൽ ഉപയോഗിക്കുന്നത്. കാന്നാബിസ് ഇൻഡിക്ക് എന്ന കഞ്ചാവ് ചെടിയെ സംസ്കൃതത്തിൽ ഗഞ്ചിക എന്നാണ് അറിയപ്പെടുന്നത്. നേപ്പാളിൽ ഇതിനെ ഗഞ്ച് എന്നും അറിയപ്പെടുന്നു. അതിൽ നിന്നാണ് മലയാള ത്തിലെ കഞ്ചാവ് എന്ന പേരിന്റെ ഉത്ഭവം എന്നാണ് കരുതുന്നത്.

പുരാതന കാലത്ത് കഞ്ചാവ് ചെടിയെ താന്ത്രിക, മാന്ത്രിക ചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്ന തിനാൽ അതിൽ നിന്ന് ലഭിക്കുന്ന ലഹരിക്ക് ഒരു ദൈവിക മാനവും ചിലർ നൽകിയിരുന്നു. ചില സന്യാസിമാർ കഞ്ചാവ് ഇപ്പോഴും ഉപയോ ഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

👉വല്ലപ്പുഴ കെല്ലാ മുഹമ്മദ് സാഹിബ്‌.കാള പൂട്ട് മത്സരത്തിന്റെ അതികായകൻ. 90 കളിൽ പ്രവാസ ലോകത്ത് തന്റെതായ സാമ്രാജ്യം കെട്ടി പടുത്തയാളാണ് പാലക്കാട്‌ ജില്ലയിലെ വല്ലപ്പുഴ സ്വദേശിയായ കെല്ല മുഹമ്മദ്‌ സാഹിബ്‌ . ജീവ കാരുണ്യ മേഖലകളിലും തന്റെതായ പ്രവർത്ത നം നടത്താറുള്ള അദ്ദേഹം നല്ലൊരു കാളപൂട്ട് കമ്പക്കാരൻ കൂടിയാണ്. സംസ്ഥാനത്തിന്റെ വിവിധ മത്സര ഇടങ്ങളിൽ അദ്ദേഹത്തിന്റെ സാനിധ്യം കാണാറുണ്ട്.

മമ്മൂട്ടിയുടെ രാജമാണിക്യം എന്ന കഥാപാത്രം പാലക്കാടുളള കെല്ല മുഹമ്മദ് എന്ന ബിസിന സുകാരനിൽ നിന്ന് ഭാഗികമായി പ്രചോദനം ഉൾക്കൊണ്ടിരുന്നു . ബെൻസ് കാറുകളിലും, എരുമകളെ വളർത്തുന്നതിലും വലിയ താൽപ ര്യമുളള ആളായിരുന്നു കെല്ല. മമ്മൂട്ടിയുടെ ബെല്ലാരി രാജയും ഇതേ താൽപര്യങ്ങളുളള കഥാപാത്രമായിരുന്നു.രഞ്ജിത്ത് ആയിരുന്നു ആദ്യം രാജമാണിക്യം എന്ന ചിത്രം സംവിധാനം ചെയ്യാനിരുന്നത്.ചന്ദ്രോത്സവം സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ചന്ദ്രോത്സവം സിനിമയിൽ ഒർജിനൽ കഥാപാത്രം ആയി അഭിനയിക്കുന്ന പോത്ത് പൂട്ട് മത്സരങ്ങളിൽ കമ്പക്കാരനായ ലക്ഷങ്ങൾ വിലയുള്ള പോത്തു കളുടെ ശേഖരം ഉള്ള പോത്ത് വ്യാപാരിയായ കെല്ലാ മുഹമ്മദിനെ പരിചയപ്പെടുന്നത്.പിന്നെ അദ്ദ്ദേഹത്തെ കണ്ടാണ് കഥ എഴുതിയത്. അദ്ദ്ദേഹത്തിൻ്റെ പോത്തുകളെ തന്നെയൊ ക്കെയാണ് സിനിമയിൽ ഉപയോഗിച്ചതും. അൻവർ റഷീദ് രഞ്ജിത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. രഞ്ജിത്ത് പിന്നീട് മാറി അൻവറിനെ ഏൽപ്പിക്കുകയായിരുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐പോക്കറ്റിലുള്ള നാണയം ജീവൻ രക്ഷിച്ച പട്ടാളക്കാരൻ⭐

👉ഒന്നാം ലോകമഹായുദ്ധ (1914 - 1918) കാലത്ത് ബെൽജിയൻ സൈന്യത്തിൽ സേവന മനുഷ്ഠിച്ച ഒരു സൈനികനായിരുന്നു ഒപ്റ്റാ ഷ്യസ് ബുയിസെൻസ് (Optatius Buyssens) . അദ്ദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഒരു അവിശ്വ സനീയ സംഭവം വഴി അദ്ദ്ദേഹം പിന്നീട് പ്രശസ്തനായി മാറി.

ബെൽജിയൻ പൗരനായിരുന്ന ഒപ്റ്റാഷ്യസ് ബുയിസെൻസിന് ഇടുപ്പിന് ചെറിയ പ്രശ്നം ഉണ്ടായിരുന്നതിനാൽ ആദ്യം സൈന്യത്തിൽ ചേരാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ പട്ടാള ക്കാരുടെ ആവശ്യകത മൂലം സ്വമേധയാ സൈന്യത്തിൽ ചേർന്നു. തുടർന്ന് 1914 സെപ്റ്റം ബർ 26-ന്, ബെൽജിയത്തിലെ ലെബ്ബെക്ക് (Lebbeke) എന്ന സ്ഥലത്ത് ഒരു സ്കൗട്ടിംഗ് മിഷനിൽ പങ്കെടുക്കവേ, അദ്ദേഹ ത്തിന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന മൂന്ന് ബെൽജിയൻ ഫ്രാങ്ക് നാണയങ്ങളും, മൂന്ന് ബ്രിട്ടീഷ് നാണയങ്ങളും "ക്ലിങ്ക്" ശബ്ദം ഉണ്ടാക്കി .

ഇത് ഒരു ജർമ്മൻ സൈനികന്റെ ശ്രദ്ധയിൽ പ്പെട്ടു. ഈ ശബ്ദം കേട്ട ജർമ്മൻ സൈനികൻ ആ സ്ഥലത്തേക്ക് (ഒപ്റ്റാഷ്യസിന് നേർക്ക്) വെടിയുതിർത്തു. എന്നാൽ, ആ വെടിയുണ്ട ആ നാണയങ്ങളിൽ തട്ടി ഹൃദയത്തിലേക്ക് കയറാ തെ ഗതിമാറി അദ്ദ്ദേഹ ത്തിന്റെ ജീവൻ രക്ഷി ച്ചു. വെടിയേറ്റ ശേഷം ഒപ്റ്റാഷ്യസ് നിലത്ത് വീണു. ജർമ്മൻ സൈനി കൻ മരിച്ചതായി കരുതി തലയിൽ ചവിട്ടി, പക്ഷേ ഒപ്റ്റാഷ്യസ് മരിച്ചതായി അഭിനയിച്ച് രക്ഷപ്പെട്ടു. യുദ്ധത്തി ന് ശേഷം ഒപ്റ്റാഷ്യസ് ബെൽജിയത്തിലേക്ക് മടങ്ങി. പിന്നീട് ഹൃദയ സംബന്ധമായ പ്രശ്ന ങ്ങൾ മൂലം1958-ൽ ഹൃദയാഘാതം മൂലം മരണ മടയുന്നതു വരെ ജീവിച്ചു.

ഒപ്റ്റാഷ്യസിന്റെ കൊച്ചുമകൻ വിൻസെന്റ് ബുയിസെൻസ് (Vincent Buyssens) വഴിയാണ് ഈ സംഭവം ലോകമറിയുന്നത്. 2018-ൽ, ഒന്നാം ലോകമഹായുദ്ധത്തിന്റെ 100-ാം വാർഷിക ത്തോടനുബന്ധിച്ച് വിൻസെന്റ് ഈ കഥയും, നാണയങ്ങളുടെ ചിത്രവും റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തു .അത് വൈറലായി മാറി. ഈ നാണയ ങ്ങൾ ഇപ്പോൾ വിൻസെന്റിന്റെ കൈവശമാണ് . അവ ഒരു സ്മാരകമായി സൂക്ഷിക്കപ്പെടുന്നു. ഒപ്റ്റാഷ്യസ് ബുയിസെൻസിന്റെ ജീവിതം യുദ്ധകാലത്തെ ഭാഗ്യത്തിന്റെയും, അതിജീവന ത്തിന്റെയും ഒരു ശക്തമായ ഉദാഹരണമാണ്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ ജീപ്പ് ഔദ്യോ​ഗിക വാഹനമാക്കിയ എം.എൽ.എ ⭐

👉പീരുമേട് എം.എൽ.എ വാഴൂർ സോമനാണ് ജീപ്പ് ഔദ്യോഗിക വാഹനമാക്കിയ ജന പ്രതി നിധി. KL 06 D 0538 എന്ന നമ്പറിലുള്ള മഹീന്ദ്ര യുടെ മേജര്‍ ജീപ്പിലാണ് ചിലപ്പോൾ നിയമസഭാ സമ്മേളനത്തിന് എത്തുന്നത്. ഹൈറേഞ്ചിന്റെ എം.എല്‍.എ. ആയ ഇദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനവും ഈ ജീപ്പ് തന്നെയാണ്.ജീപ്പുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.പീരമേട് എ.എല്‍.എ. ആയിരുന്ന സി.എ.കുര്യന്റെ സഹായത്തോടെ 1978-ലാണ് ആദ്യമായി ഒരു ജീപ്പ് സ്വന്തമാക്കുന്നത്. പെട്രോ ള്‍ എന്‍ജിന്‍ ജീപ്പായിരുന്നു ഇത്. 1991 വരെ ഈ ജീപ്പായിരുന്നു വാഹനം. പിന്നീട് 2006-ല്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആയി സ്ഥാനമേറ്റതിനെ തുടര്‍ ന്നാണ് ഇപ്പോള്‍ കൈവശമുള്ള ഈ മഹീന്ദ്ര മേജര്‍ സ്വന്തമാക്കിയത് .

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐പുരുഷന്മാർക്ക് എന്തിനാണ് മുലക്കണ്ണുകൾ ?⭐

👉പുരുഷന്മാർക്ക് മുലക്കണ്ണുകൾ ഉണ്ടാകുന്നത് ജനനത്തിനു മുമ്പുള്ള വികാസ പ്രക്രിയയുടെ ഭാഗമായാണ്. മനുഷ്യ ഭ്രൂണം ആദ്യഘട്ടങ്ങളിൽ ലിംഗഭേദം കണക്കിലെടുക്കാതെ ഒരേ മാതൃകയിൽ വളരുന്നു. ഏകദേശം 6-7 ആഴ്ചകൾ വരെ ഭ്രൂണത്തിന് ലിംഗ വ്യത്യാസങ്ങൾ പ്രകടമാകുന്നില്ല. അതിനാൽ മുലക്കണ്ണുകൾ പോലുള്ള ഘടനകൾ ആൺ-പെൺ ഭേദമന്യേ രൂപപ്പെടുന്നു. പിന്നീട് ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോണുകൾ ആൺ ഭ്രൂണത്തിന്റെ വികാസത്തെ നയിക്കുമ്പോൾ മുലക്കണ്ണുകൾ അവശേഷിക്കുന്നു, പക്ഷേ സ്ത്രീകളിലേത് പോലെ മുലയൂട്ടലിനായി പ്രവർത്തനക്ഷമമാ കുന്നില്ല.ചുരുക്കത്തിൽ പുരുഷന്മാർക്ക് മുലക്കണ്ണുകൾ ഉള്ളത് ഒരു "വികാസപരമായ അവശിഷ്ടം" (evolutionary remnant) ആണ് .കാരണം അവ മനുഷ്യ ശരീരത്തിന്റെ അടിസ്ഥാന ബ്ലൂപ്രിന്റിന്റെ ഭാഗമാണ്, പക്ഷേ അവർക്ക് പ്രത്യേകിച്ച് പ്രായോഗിക ഉപയോഗം ഇല്ല.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് കോളനി കൊളാപ്സ് ഡിസ്ഓർഡർ (CCD) ?⭐

👉 തേനീച്ച വളർത്തലിൽ ഉപയോഗിക്കുന്ന ഒരു പദമാണ് CCD : (Colony Collapse Disorder ).ഒരു തേനീച്ച കോളനിയിലെ എല്ലാ തൊഴിലാളിയീച്ച കളും നശിച്ചു പോകുകയും, റാണിയും കുറച്ചു പരിചാരകരായ തേനീച്ചകള്‍ മാത്രം അവശേഷി ക്കുകയും ചെയ്യുന്നതാണീ പ്രതിഭാസം.ഇത് തേനീച്ചക്കൂടുകളിൽ പെട്ടെന്നുണ്ടാകുന്ന തകർച്ചയെ സൂചിപ്പിക്കുന്നു.തേനീച്ചകള്‍ ഇല്ലാതായാല്‍ ഫലധാന്യങ്ങളും, മറ്റു വിളകളും നശിക്കുകയും ലോകത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകു കയും ചെയ്യും എന്നാണു പറയപ്പെടുന്നത്.

CCD ക്ക് നിരവധി ഘടകങ്ങൾ കാരണമാകാ മെന്ന് ഗവേഷകർ കരുതുന്നു:

⚡കീടനാശിനികൾ പ്രത്യേകിച്ച് നിയോനിക്കോ ട്ടിനോയിഡുകൾ എന്ന രാസവസ്തുക്കൾ തേ നീച്ചകളുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്നു.

⚡ വരോവ മൈറ്റ് (Varroa destructor) പോലുള്ള പരാദങ്ങൾ തേനീച്ചകളെ ദുർബലപ്പെടുത്തുന്നു.

⚡ വൈറസുകളും ബാക്ടീരിയകളും തേനീച്ച കളുടെ ആരോഗ്യത്തെ തകർക്കാം.

⚡പരാഗണത്തിനായി ലഭ്യമായ പുഷ്പങ്ങളുടെ കുറവ് തേനീച്ചകൾക്ക് പോഷണക്കുറവ് ഉണ്ടാക്കുന്നു.

⚡ കാലാവസ്ഥാ വ്യതിയാനവും, മലിനീകരണ വും തേനീച്ചകളുടെ ആവാസവ്യവസ്ഥയെ ബാധിക്കുന്നു.

തേനീച്ചകൾ പരാഗണത്തിലൂടെ കാർഷിക വിളകളുടെ ഉൽപ്പാദനത്തിൽ നിർണായക പങ്ക് വഹിക്കുന്നതിനാൽ, CCD ഭക്ഷ്യസുരക്ഷയ്ക്കും, സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാണ്. ലോക ത്തിലെ പല പ്രദേശങ്ങളിലും, പ്രത്യേകിച്ച് വടക്കേ അമേരിക്കയിലും യൂറോപ്പിലും, 2006 മുതൽ ഇത് ഒരു പ്രധാന പ്രശ്നമായി ഉയർന്നു വന്നിട്ടുണ്ട്.

💥കീടനാശിനികളുടെ ഉപയോഗം കുറയ്ക്കുക,
💥തേനീച്ച സൗഹൃദ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക,
💥തേനീച്ച വളർത്തൽ സമ്പ്രദായങ്ങൾ മെച്ചപ്പെടുത്തുക,
💥പരാദ നിയന്ത്രണം ശക്തമാക്കുക,
💥പുഷ്പങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കാൻ പരാഗണ സസ്യങ്ങൾ നടുക

തുടങ്ങിയവ ഒക്കെ പരിഹരാമാർഗമാണ്.

തേനീച്ചകളെ ഈ പ്രതിഭാസത്തില്‍ നിന്ന് രക്ഷി ക്കാനായി പുതിയ ഒരു തരം ബാക്ടീരിയകളെ ശാസ്ത്ര ലോകം വികസ്സിപ്പിച്ചെടുത്തിട്ടുണ്ട്.
പുതിയ ഈ ബാക്റ്റീരിയകള്‍ തേനീച്ച കോളനി കളില്‍ മാത്രമെ വളരുകയുള്ളൂ.അവ ഒരു പ്രത്യേകതരം ദ്രാവകങ്ങള്‍ പുറപ്പെടുവിക്കും, അവ തേനീച്ചകളെ കോളനി കൊളാപ്സ് ഡിസ്സോര്‍ഡര്‍ ഉണ്ടാക്കുന്ന വരോര മൈറ്റ്സില്‍ നിന്നും ഡീഫോര്‍മ്ഡ് വിങ്ങ് വൈറസ്സില്‍ നിന്നും രക്ഷിക്കും. പക്ഷേ ഇവ കാര്‍ഷികാവശ്യങ്ങള്‍ ക്ക് ഉപയോഗിക്കാന്‍ ഇനിയും സമയം കഴിയുമെ ന്നാണു കരുതപ്പെടുന്നത്.ഇവ തേനീച്ചകളുടെ കോളനികളില്‍ മാത്രമേ വളരൂ എന്നതിനാല്‍ പുറമെ അവ ഒരു പ്രശ്നവും ഉണ്ടാക്കില്ല എന്നാണു പൊതുവേ കരുതപ്പെടുന്നത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉മുംബൈയിൽ നിന്ന് 165 കിലോമീറ്റർ തെക്ക് തുറമുഖ പട്ടണമായ മുറൂഡിന് സമീപം ഓവൽ ആകൃതിയിലുള്ള ഒരു പാറയിൽ സ്ഥിതി ചെയ്യു ന്ന ജൻ‌ജിറ ഇന്ത്യയിലെ ഏറ്റവും ശക്തമായ സമുദ്ര കോട്ടകളിലൊന്നാണ് . ആദ്യ നോട്ട ത്തിൽ കടലിനു നടുവിൽ ഉയർന്നുവന്ന ഒരു കോട്ടയാണെന്നേ തോന്നുകയുള്ളൂ.കരയിൽ നിന്നും അരക്കിലോമീറ്റർ അകലെ കടലിലെ ഒരു ദ്വീപിലായി സ്ഥിതി ചെയ്യുന്ന ഈ കോട്ട ഇന്ന് ഇന്ത്യയിലുള്ളതിൽ ഏറ്റവും കരു ത്തുറ്റ കോട്ട എന്നാണ് ചരിത്രവും രേഖകളും പറയുന്നത്.

അറബിയിലെ ദ്വീപ് എന്നർഥമുള്ള ജസീറ എന്ന വാക്കിൽ നിന്നുമാണ് ജന്‍ജീര എന്ന വാക്കു രൂപപ്പെട്ടത് എന്നാണ് കരുതുന്നത്. കൊങ്കണി ഭാഷയുമായും ഈ കോട്ടയുടെ പേരിന് ചില ബന്ധങ്ങളുണ്ട്.

പതിനഞ്ചാം നൂറ്റാണ്ടിൽ മത്സ്യബന്ധനക്കാരായ ആളുകളാണ് ദ്വീപിൽ ആദ്യം കോട്ട നിർമ്മിച്ചത്. പിന്നീടത് അഹമ്മദാബാദ് ഭരണാധികാരിയായ നൈസാം കോട്ട പിടിച്ചടക്കുകയും അതിൽ തന്നെ സഹായിച്ച അറബികൾക്കും സിദ്ധികൾ ക്കുമായി കോട്ടയുടെ ചുമതല നല്കുകയും ചെയ്തു. പിന്നീട് അവരുടെ നേതൃത്വത്തിൽ ഒരു കരുത്തുറ്റ കോട്ടയായി ഇതിനെ കല്ലുപയോഗിച്ച് മാറ്റിയെടുക്കുകയായിരുന്നു. . മറാത്തികളും, ബ്രിട്ടീഷുകാരും ഉൾപ്പെടെയുള്ള ഭരണാധികാ രികളുടെ കീഴിലായിരുന്നു കോട്ട കാലങ്ങളോളം.

ചരിത്രത്തിലെ തന്നെ വലിയ പോരാളിയായ ഛത്രപതി ശിവജിക്ക് മുന്നിൽ പോലും തലയു യർത്തി കീഴടങ്ങാതെ നിന്ന ചരിത്രം ഈ കോട്ടയ്ക്കുണ്ട്. ഏഴു തവണ എല്ലാ സന്നാഹ ങ്ങളോടെയും ശിവജി കോട്ട കീഴടക്കാനായി എത്തിയെങ്കിലും ഓരോ തവണയും അദ്ദേഹം പരാജയപ്പെട്ട് മടങ്ങി. പിന്നീട് മകൻ സംബാജി യും കോട്ട കീഴടക്കാനുള്ള ശ്രമത്തിൽ പരാജയ പ്പെടുകയുണ്ടായി. ഒടുവിൽ 1736 ഏപ്രിൽ 19 ന് മറാത്ത പേഷ്വ ബാജി റാവുവിന്റെ സൈന്യം സൈന്യാധിപനായ ചിമ്നാജി അപ്പയുടെ നേതൃ ത്വത്തിൽ റിവാസ് യുദ്ധത്തിൽ സിദ്ദികളെ പരാജയപ്പെടുത്തി കോട്ട കീഴടക്കി. പിന്നീട് 1818 ൽ ഇംഗ്ലീഷുകാർ ബാജി റാവു രണ്ടാമനെ യുദ്ധ ത്തിൽ പരാജപ്പെടുത്തുന്നത് വരെയ്ക്കും കോട്ട മറാത്തികളുടെ ആധിപത്യത്തിലായിരുന്നു.

22ഏക്കർ സ്ഥലത്തായി പരന്നു കിടക്കുന്ന കോട്ടയുടെ നിര്‍മ്മാണം തന്നെയാണ് പ്രധാന അത്ഭുതം. കടലിനു നടുവിൽ ഇങ്ങനെയൊരു അത്ഭുതം പണിതുയർത്തി എന്നു മാത്രമല്ല, ഒന്നാന്തരം സൈനിക കോട്ടയായി ഇതിനെ മാറ്റിയെടുക്കുകയും ചെയ്തു എന്നതാണ് എടുത്തു പറയേണ്ടത്. 40 അടി ഉയരത്തിലുള്ള ചുവരുകളും, 19 വൃത്താകൃതിയിലുള്ള കൊത്ത ളങ്ങളുണ്ട്. അക്കാലത്ത് 572 പീരങ്കികൾ ഇവി ടെ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് മൂന്നെണ്ണം മാത്രമേ കാണുവാനുള്ളൂ. കലാഭാംഗ്ഡി, ചാവ്രി, ലാൻഡാ കാസം എന്നിങ്ങനെയാണ് ഇവയുടെ പേര്.കോട്ടയുടെ പ്രധാന കവാടം രാജപുരിയെ കരയിൽ അഭിമുഖീകരിക്കുന്നു, അതിനടുത്താ യിരിക്കുമ്പോൾ മാത്രമേ കാണാൻ കഴിയൂ.

രക്ഷപ്പെടാനായി കടലിലേക്ക് തുറന്നഒരു ചെറി യ പോസ്റ്റർ‌ ഗേറ്റുണ്ട്. ഇപ്പോൾ തകർന്നുകിട ക്കുന്ന ഈ കോട്ടയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു, ഉദാ. കൊട്ടാര ങ്ങൾ, ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സ്, പള്ളി, ഒരു വലിയ ശുദ്ധജല ടാങ്ക് തുടങ്ങിയവ. കടലിനു നടുവിലെ കോട്ടയ്ക്കുള്ളിൽ ശുദ്ധജലം തരുന്ന രണ്ട് കുളങ്ങളുണ്ട് കടലിനു നടുവിൽ കുഴിച്ച കുളത്തിൽ എങ്ങനെ ശുദ്ധജലം കിട്ടുന്നു . ഇതിനു പിന്നിലെ രഹസ്യം ഇനിയും പിടി കിട്ടിയിട്ടില്ല.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐പീക്ക് സമയത്ത് വൈദ്യുതി ഉപയോഗിക്കുന്ന തെന്ന് കെഎസ് ഇബി എങ്ങനെ കണ്ടെത്തും?⭐

👉പീക്ക് സമയത്ത് വൈദ്യുതി നിരക്ക് വർദ്ധി ക്കുന്നത് സാധാരണയായി വൈദ്യുതി ഉപയോഗ ത്തിന്റെ ആവശ്യകതയും വിതരണവും തമ്മി ലുള്ള ബന്ധത്തെ ആശ്രയിച്ചാണ്. പീക്ക് സമയം (Peak Hours) എന്നത് ഒരു ദിവസത്തിൽ വൈദ്യു തിയുടെ ഉപയോഗം ഏറ്റവും കൂടുതലുള്ള സമയ മാണ്. അതായത് സാധാരണയായി രാവിലെ യും, വൈകുന്നേരവും എല്ലാവരും വീട്ടിലെത്തി ലൈറ്റുകൾ, എസി, ടിവി തുടങ്ങിയ ലോഡ് കൂടി യ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴാണ്.

ഇതിന്റെ പ്രധാന കാരണങ്ങളിൽ ചിലത്

⚡ഉയർന്ന ഡിമാൻഡ്: പീക്ക് സമയത്ത് വൈദ്യു തിയുടെ ആവശ്യകത വളരെ കൂടുതലാണ്.എല്ലാ വരും ഒരേ സമയം വൈദ്യുതി ഉപയോഗിക്കു മ്പോൾ, വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങൾക്ക് അധിക ശേഷി ഉപയോഗിക്കേണ്ടി വരുന്നു.

⚡ഉൽപ്പാദന ചെലവ്: പീക്ക് സമയത്ത് ആവശ്യ മായ അധിക വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ചില പ്പോൾ കൂടുതൽ ചെലവേറിയ ഊർജ സ്രോത സ്സുകൾ (ഉദാഹരണത്തിന് ഡീസൽ ജനറേറ്റ റുകൾ അല്ലെങ്കിൽ പെട്ടെന്ന് പ്രവർത്തിപ്പിക്കാ വുന്ന പവർ പ്ലാന്റുകൾ) ഉപയോഗിക്കേണ്ടി വരും. ഇത് ഉൽപ്പാദന ചെലവ് വർദ്ധിപ്പിക്കുന്നു.

⚡ലോഡ് മാനേജ്മെന്റ്: ഉപഭോക്താക്കളെ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ് ക്കാൻ പ്രോത്സാഹിപ്പിക്കാനാണ് നിരക്ക് വർദ്ധി പ്പിക്കുന്നത്. ഇത് വൈദ്യുതി ഗ്രിഡിന്റെ അമിത ലോഡ് കുറയ്ക്കാനും ബ്ലാക്ഔട്ടുകൾ ഒഴിവാ ക്കാനും സഹായിക്കുന്നു.

⚡ടൈം ഓഫ് യൂസ് (TOU) താരിഫ്: പല രാജ്യ ങ്ങളിലും 'ടൈം ഓഫ് യൂസ്' എന്ന സമ്പ്രദായം ഉണ്ട്. ഇതനുസരിച്ച്, പീക്ക് സമയത്ത് (ഉദാഹര ണത്തിന്, വൈകുന്നേരം 6 മുതൽ 10 വരെ) നിരക്ക് കൂടുതലും, ഓഫ്-പീക്ക് സമയത്ത് (രാത്രി അല്ലെങ്കിൽ പുലർച്ചെ) നിരക്ക് കുറവു മായിരിക്കും.

ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ പീക്ക് സമയത്ത് ഒരു യൂണിറ്റ് വൈദ്യുതിക്ക് 7-8 രൂപ വരെ ഈടാക്കാം, അതേസമയം ഓഫ്-പീക്ക് സമയത്ത് ഇത് 4-5 രൂപയായി കുറയാം. ഇത് സ്ഥലം, വൈദ്യുതി വിതരണ കമ്പനി, ഉപഭോ ക്തൃ വിഭാഗം (വീട്, വ്യവസായം) എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടും.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) വൈദ്യുതി ഉപയോഗം ഏത് സമയത്താണ് നടക്കുന്നതെന്ന് കണ്ടെത്താൻ പ്രധാനമായും സ്മാർട്ട് മീറ്ററുകളും മറ്റ് ആധുനിക സാങ്കേതിക വിദ്യകളുമാണ് ഉപയോഗിക്കുന്നത്.

💥സ്മാർട്ട് മീറ്ററുകൾ: KSEB സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ വൈദ്യുതി ഉപയോഗം തത്സമയം നിരീക്ഷി ക്കാൻ കഴിയും. ഈ മീറ്ററുകൾ ഓരോ മണി ക്കൂറിലും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് രേഖപ്പെടുത്തുകയും ആ ഡാറ്റ KSEB- യുടെ സെർവറുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ഇത് വഴി പീക്ക് സമയങ്ങളിലെ (ഉദാഹരണം: വൈകുന്നേരം 6 മുതൽ 10 വരെ) ഉപയോഗവും ഓഫ്-പീക്ക് സമയങ്ങളിലെ (ഉദാഹരണം: രാത്രി 10 മുതൽ രാവിലെ 6 വരെ) ഉപയോഗവും വേർതിരിച്ചറിയാൻ സാധിക്കും.

💥ടൈം ഓഫ് ഡേ (ToD) മീറ്ററിംഗ്: ചില വ്യവ സായ ഉപഭോക്താക്കൾക്കും വലിയ ഉപയോ ഗക്കാർക്കും ഇതിനകം ToD മീറ്ററുകൾ ഉപയോ ഗിക്കുന്നുണ്ട്. ഈ മീറ്ററുകൾ ദിവസത്തിലെ വ്യത്യസ്ത സമയങ്ങളിലെ വൈദ്യുതി ഉപയോ ഗം പ്രത്യേകം രേഖപ്പെടുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പീക്ക് സമയങ്ങളിൽ കൂടുതൽ നിരക്കും ഓഫ്-പീക്ക് സമയങ്ങളിൽ കുറഞ്ഞ നിരക്കും ഈടാക്കാറുണ്ട്.

💥ഡാറ്റ അനലിറ്റിക്സ്: KSEB-യ്ക്ക് ലഭിക്കുന്ന മീറ്റർ ഡാറ്റ ഉപയോഗിച്ച് അവർ ഉപഭോക്താക്ക ളുടെ ഉപയോഗ പാറ്റേണുകൾ വിശകലനം ചെയ്യുന്നു. ഇത് ദിവസേനയുള്ള, പ്രതിമാസ, അല്ലെങ്കിൽ സീസണൽ ഉപയോഗ വിവരങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു.

എല്ലാ ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്ററുകൾ വരുന്നതിന് മുമ്പ്, പരമ്പരാഗത മീറ്ററുകൾ (മാനു വൽ മീറ്റർ റീഡിംഗ്) (പഴയ രീതി) ഉപയോഗിച്ചി രുന്നു. എന്നാൽ ഇവയ്ക്ക് സമയം അനുസരിച്ച് ഉപയോഗം വേർതിരിക്കാൻ കഴിവില്ല. അതി നാൽ, ആകെ ഉപയോഗം മാത്രമേ അവയിൽ നിന്ന് മനസ്സിലാക്കാൻ കഴിയൂ.KSEB ഇപ്പോൾ സ്മാർട്ട് മീറ്ററുകൾ എല്ലാ ഉപഭോക്താക്കൾക്കും നടപ്പിലാക്കാൻ പദ്ധതിയിടുന്നുണ്ട്. ഇത് പൂർണ മായി നടപ്പാകുമ്പോൾ, ഓരോ ഉപഭോക്താവി ന്റെയും വൈദ്യുതി ഉപയോഗം ഏത് സമയത്താ ണ് നടക്കുന്നതെന്ന് കൃത്യമായി അറിയാനും അതി നനുസരിച്ച് ബില്ലിംഗ് ക്രമീകരിക്കാനും സാധിക്കും. ഇത് പീക്ക് സമയങ്ങളിലെ ഉപ യോഗം കുറയ്ക്കാനും ഊർജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

അങ്ങനെ ഫ്യൂറര്‍ ബങ്കറിൽ, തികച്ചും ആർഭാട രഹിതമായ ചടങ്ങുകളോടെ അവർ തമ്മിലുള്ള വിവാഹം നടന്ന് മണിക്കൂറുകൾക്കുള്ളിൽ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു. പിന്നാലെ തലയ്ക്ക് വെടിയുതിർത്തുകൊണ്ട് ഹിറ്റ്‌ലർ എന്ന സ്വേച്ഛാധിപതിയായ പുരുഷനും.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ഹിറ്റ്‌ലറിനെ സ്നേഹിച്ച എട്ടു സ്ത്രീകളിൽ ആറുപേരും ആത്മാഹുതി ചെയ്തതെന്തിന്?⭐

👉ഹിറ്റ്‌ലർ അടിസ്ഥാനപരമായി ഒരു സ്വവർഗാ നുരാഗിയായിരുന്നു. കൃത്യമായി പറഞ്ഞാൽ ഒരു ഗേ കാസനോവ. ഹിറ്റ്‌ലർ സ്നേഹബന്ധത്തിൽ ഏർപ്പെട്ട ആണുങ്ങളുടെ എണ്ണത്തിന് കയ്യും കണക്കുമുണ്ടായിരുന്നില്ല. എന്നാൽ, സ്ത്രീകളു മായി ഹിറ്റ്‌ലർ സ്ഥാപിക്കാൻ ശ്രമിച്ച ബന്ധങ്ങ ളൊക്കെയും വലിയ ദുരന്തങ്ങളിലാണ് ചെന്ന് കലാശിച്ചത്. സിയോബാൻ പോൾ മക്കാർത്തി എഴുതിയ The Peculiar Sex Life of Adolf Hitler എന്നപുസ്തകത്തിൽ ഹിറ്റ്‌ലറുടെ വ്യക്തി ജീവിതത്തിലെ ലൈംഗിക തൃഷ്ണകളെപ്പറ്റിയു ളള വിശദമായ അന്വേഷണങ്ങളുണ്ട്.

ഏഴു കോടി ജനങ്ങളുടെ മരണത്തിന് ഉത്തര വാദിയായ ഒരു സ്വേച്ഛാധിപതിയായിരുന്നു ഹിറ്റ്‌ ലർ. ഇന്നും ഹിറ്റ്‌ലറെക്കുറിച്ചുള്ള പഠനങ്ങൾ ലോകത്തെമ്പാടുമുള്ള ഗവേഷകരെയും ചരിത്ര കാരന്മാരെയും രണ്ട് പക്ഷത്തു നിർത്തുന്നുണ്ട്. ആ ഭരണാധികാരിയുടെ പല രാഷ്ട്രീയ തീരുമാ നങ്ങളും അയാളുടെ വ്യക്തിപരമായ ലൈംഗിക തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുന്നുണ്ട്. രണ്ടുവർഷക്കാലം നീണ്ട ഹിറ്റ്‌ലർ ഗവേഷണ ത്തിനൊടുവിലാണ് മക്കാർത്തി ഈ പുസ്തകം എഴുതിപ്പൂർത്തിയാക്കുന്നത്.

ഏറെ യാതനകൾ അനുഭവിക്കേണ്ടി വന്ന ഒരു കുട്ടിക്കാലമായിരുന്നു ഹിറ്റ്‌ലറുടേത്. അച്ഛൻ ഏറെ ക്രൂരമായിട്ടാണ് അഡോൾഫിനോട് ഇടപെട്ടിരുന്നത്. സൗമ്യശീലയായിരുന്നു അമ്മ യെങ്കിലും അവർ അച്ഛൻ എന്തുപ്രവർത്തി ച്ചാലും ഒരു വാക്ക് എതിർത്ത് മിണ്ടുമായിരു ന്നില്ല. എന്നാൽ, ബെൽറ്റും വടിയും ഒക്കെയേന്തി അലോയിസ് ഹിറ്റ്‌ലർ വരുമ്പോൾ അഡോൾ ഫിനെ അവർ അയാളിൽ നിന്ന് ഒളിപ്പിച്ചു നിർ ത്താൻ ശ്രമിക്കുമായിരുന്നു. അച്ഛൻ ജോലിക്ക് പോവുന്ന അവസരത്തിൽ അമ്മയോടൊപ്പം ഒറ്റയ്ക്ക് കിടക്കയിൽ കിടന്നുറങ്ങുന്നതാണ് തന്റെ ഏറ്റവും മധുരമുള്ള ബാല്യകാലസ്മരണ യെന്ന് പിൽക്കാലത്ത് ഹിറ്റ്‌ലർ എഴുതിയിട്ടുണ്ട്. ജീവിതാന്ത്യം വരെ അമ്മ ക്ലാരയെപ്പറ്റി ഹിറ്റ്‌ലർ സ്നേഹത്തോടെ ഓർക്കുമായിരുന്നു, അതേ സമയം അച്ഛൻ അലോയിസിനെപ്പറ്റി പരമാവധി എവിടെയും മിണ്ടാതിരിക്കാനും അയാൾ ശ്രദ്ധിച്ചു പോന്നു.

തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ഹിറ്റ്‌ലർ ഒരു സ്വവർഗാനുരാഗിയായിരുന്നു. കൗമാര ക്കാലത്തും, ഇരുപതുകളിലും ഒക്കെ അയാൾ നിരവധി കൂട്ടുകാരുമായി ലൈംഗികബന്ധം പുലർത്തിപ്പോന്നു. ഓഗസ്റ്റ് കുബിസെക്ക്, റെയ്നോൾഡ് ഹാനിഷ്ച്ച്, റുഡോൾഫ് ഹോസ്‌ ലെർ എന്നിവർ അവരിൽ പ്രമുഖരാണ്. വിയന്ന യിലും മ്യൂണിക്കിലും ഒക്കെ കഴിഞ്ഞിരുന്ന കാലത്ത് ഹിറ്റ്‌ലറുടെ കിടക്ക പങ്കിട്ടിരുന്നവർ ഇവരായിരുന്നു. എന്നാൽ, ഹിറ്റ്‌ലറുടെ ആത്മ കഥയായ മെയിൻ കാംഫിൽ അയാളുടെ ലൈംഗിക ജീവിതത്തെപ്പറ്റി കാര്യമായ വർണ്ണ കളില്ല. അതേപ്പറ്റി മിണ്ടുന്നതിനു പകരം, ആ പുസ്തകം ബാല്യത്തിൽ നിന്ന് നേരെ ഒന്നാം ലോകമഹായുദ്ധസ്മരണകളിലേക്ക് ആഞ്ഞൊ രു ചാട്ടം വെച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. തന്റെ സൈന്യത്തിലെ ആണുങ്ങളെപ്പറ്റി ഹിറ്റ്‌ ലർ തന്റെ ആത്മകഥയിൽ എഴുതുന്നത്, 'ശ്രേഷ്ഠ പുരുഷസമൂഹം' (glorious male community) എന്നാണ്.

യുദ്ധം തുടങ്ങിയകാലം തൊട്ടുതന്നെ ഹിറ്റ്‌ല റുടെ ലൈംഗികജീവിതവും പുഷ്പിച്ചുതുടങ്ങി. അഞ്ചലോട്ടക്കാരൻ ഏൺസ്റ്റ് ഷ്മിഡ്റ്റുമായുള്ള ഹിറ്റ്‌ലറുടെ ബന്ധം ആറുവർഷത്തോളം നീണ്ടു നിന്നു. സ്വവർഗലൈംഗികത ആരംഭകാലത്ത് ഹിറ്റ്‌ലർക്ക് സൈന്യത്തിൽ പ്രൊമോഷൻ പോലും നിഷേധിച്ച സാഹചര്യമുണ്ടായി. പിന്നീട്, 1921 -ൽ ഹിറ്റ്‌ലർ നാസി പാർട്ടി നേതാവായ പ്പോ ൾ, അയാളുടെ കാർ ഡ്രൈവർമാരും, അംഗ രക്ഷകരും എല്ലാം തന്നെ സ്വവർഗാനുരാഗികൾ ആയിരുന്നു. ഉൾറിച്ച് ഗ്രാഫ്, ക്രിസ്ത്യൻ വെബർ എന്നീ രണ്ട് അംഗരക്ഷകർ ഹിറ്റ്‌ലർക്ക് വേണ്ട പ്പോഴൊക്കെ അയാളുടെ വിഷയാസക്തി ശമിപ്പി ക്കാൻ നിർബന്ധിതരായിരുന്നു അക്കാലത്ത്.

1924 -ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ലാൻഡ്‌സ് ബെർഗ് കോട്ടയിൽ തുറുങ്കിൽ അടക്കപ്പെട്ട കാലത്താണ് ഹിറ്റ്‌ലർ റുഡോൾഫ് ഹെസ് എന്ന കുപ്രസിദ്ധ നാസിയുമായി ഹിറ്റ്‌ലറുടെ പ്രേമബ ന്ധം തുടങ്ങുന്നത്. അയാൾ ഒരു തലക്ക് വെളിവില്ലാത്തവനായിരുന്നിട്ടും ഹിറ്റ്‌ലർ ആ ബന്ധം ഏറെക്കാലം തുടർന്നുപോയി. മുപ്പതു കളുടെ തുടക്കത്തിലേ നാസി പാർട്ടിയുടെ തലപ്പത്തെ സ്വവർഗ്ഗരതിക്കാരുടെ അതിപ്രസരം മാധ്യമങ്ങളുടെ ശ്രദ്ധയിൽപോലും പെട്ടിരുന്നു. അതിന്റെ ഉദാഹരണമാണ്, അന്നത്തെ ഒരു നാസിവിരുദ്ധ പത്രം പാർട്ടിയെ സ്വവർഗ്ഗരതി ക്കൂട്ടം എന്ന് വിളിച്ചത്. വിമർശനങ്ങൾ അതിരു കടന്നതോടെ അത് സംബന്ധിച്ച പൊതുബോധം പൊളിച്ചെഴുതാൻ തന്നെ ഹിറ്റ്‌ലർ തീരുമാനിച്ചു.

നാസികൾക്കിടയിലെ സ്വവർഗാനുരാഗികൾ ഹിറ്റ്‌ലറുടെ കൊലക്കത്തിക്ക് ഇരയായിത്തു ടങ്ങി. അവരെ കൂട്ടത്തോടെ ജയിലിൽ അടച്ചു തുടങ്ങി. അങ്ങനെ പലതരത്തിൽ സ്വവർഗാനു രാഗികളായ നാസികളെ ഉപദ്രവിച്ചു കൊണ്ടിരു ന്നതിനിടയിലും, ഹിറ്റ്‌ലർ മ്യൂണിക്കിൽ തന്റെ ഡ്രൈവറായ ജൂലിയസ് ഷ്രെക്കുമായുള്ള രഹസ്യ ബന്ധം തുടർന്നുപോയി. ഒടുവിൽ മെനിഞ്ചൈറ്റിസ് വന്ന് അപ്രതീക്ഷിതമായി ഷ്രെക്ക് മരണപ്പെടും വരെ അവർ ആ ബന്ധം തുടർന്നുപോയി. അത് ഹിറ്റ്‌ലർക്ക് അഗാധമായ മാനസിക ക്ഷതമേല്പിച്ചു. അയാൾ ദിവസങ്ങ ളോളം കരഞ്ഞുകൊണ്ടിരുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് ചിട്ടി?⭐

👉ബാങ്ക് സേവിം​ഗ്സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, മ്യൂച്വൽ ഫണ്ട്, ഓഹരി എന്നിങ്ങനെ പല നിക്ഷേപങ്ങളെ പറ്റിയും കേട്ടിട്ടുണ്ടാകും. എന്നാൽ ഇതിന് മുൻപ് തന്നെ കേട്ട് തുടങ്ങിയ നിക്ഷേപ മാർ​ഗമാണ് ചിട്ടി അല്ലെങ്കിൽ കുറി. നിക്ഷേപത്തിന്റേയും, വായ്പയുടേയും ഗുണ ങ്ങൾ സംയോജിപ്പിച്ച സാമ്പത്തിക പദ്ധതി യാണ് ചിട്ടി. ചിട്ടി ആള് സിമ്പിളാണ്. ആവശ്യ മുള്ളപ്പോൾ വലിയ പലിശ ഭാരമില്ലാതെ വായ്പ ലഭിക്കുകയും ചെയ്യും. ഇത്തര ത്തിൽ ആള് പവർഫുള്ളുമാണ്.

കുറിയെന്നും, ചിട്ടിയെന്നും പേരുള്ള ഈ നിക്ഷേപപദ്ധതി പഴയകാലം മുതൽക്കേ വിവിധ നാടുകളിൽ വ്യാപാരികളുടേയും, സാമൂഹികകൂട്ടായ്മകളുടേയും ഇടയിൽ നിലനിന്നിരുന്ന ഒരു സമ്പാദ്യ പദ്ധതിയാണ്. വായ്പയു ടേയും, നിക്ഷേപത്തിൻ്റേയും സ്വഭാവ ങ്ങൾ ഈ പദ്ധതിക്കുണ്ട്. വലിയ സാമ്പത്തി കാവശ്യങ്ങൾ നിറവേറ്റാനുള്ള സുഗമമായ ഒരു മാർഗ്ഗം എന്നതിനാലാണ് ചെറിയ കുടുംബ കൂട്ടായ്മകൾ തൊട്ട് വലിയ കമ്പനികൾ വരെ ഈ രംഗത്തുള്ളത്.

കുറച്ച് പേർ ചേർന്ന് രൂപീകരിക്കുന്ന ഫണ്ടാണ് ചിട്ടി. നിശ്ചിത കാലത്തേക്കുള്ള ചിട്ടിയിൽ മാസത്തിൽ അടവുണ്ടാകും. അം​ഗങ്ങളിൽ ആവശ്യമുള്ളവർക്ക് ചിട്ടിയിൽ നിന്ന് വായ്പ ലഭിക്കും. അം​ഗങ്ങളുടെ എണ്ണത്തിന് അനുസ രിച്ചാകും കാലാവധിയും എന്നതാണ് ചിട്ടിയുടെ കണക്ക്. ഓരോ മാസത്തിലും ഓരോരുത്ത ർക്കായി ചിട്ടിയിൽ നിന്ന് തുക വിളിച്ചെടുക്കാം എന്നതാണ് ഈ കണക്കിന്റെ വിശദീകരണം. 10 പേര്‍ ചേർന്ന് ആരംഭിക്കുന്ന ചിട്ടിയാണെങ്കിൽ പത്ത് മാസം കാലാവധിയുണ്ടാകും. ആകെ ചിട്ടി തുകയുടെ നിശ്ചിത ശതമാനം വരെ മാസത്തിൽ പിൻവലിക്കാം.

ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്ന ഒരു സാമ്പത്തിക ഉപകരണമാണ് ചിട്ടി. രാജ്യാന്തര തലത്തിൽ ചിട്ടി, റോസ്ക (റൊട്ടേറ്റിംഗ് സേവി ങ്സ് ആൻഡ് ക്രെഡിറ്റ് അസോസിയേ ഷൻ) എന്നറിയപ്പെടുന്നു. മിഡിൽ ഈസ്റ്റിൽ 'ജമേയ', ദക്ഷിണാഫ്രിക്കയിൽ 'ചിറ്റ', ഉഗാണ്ടയിൽ 'ചിലേമ്പ', സിംഗപ്പൂരില്‍ 'ടോണ്‍ടൈൻ' , മലേഷ്യ യിൽ 'കുട്ടു', മൗറീഷ്യസില്‍ 'പൂൾ', സുഡാനിൽ 'ഖട്ട', ജപ്പാനില്‍ 'കോ', ഇന്തോനേഷ്യയില്‍ 'അരിസാൻ', ബഹാമാസില്‍ 'എസു' എന്നിങ്ങ നെയാണ് ഇന്ത്യയ്ക്കുവെളിയില്‍ ചിട്ടി അറിയ പ്പെടുന്നത്.

ഒരു ചെറിയ കഷണം മടക്കിയ കടലാസ് എന്നർ ത്ഥം വരുന്ന 'ചിട്ടി' എന്ന ഹിന്ദി വാക്കിൽ നിന്നാ ണ് നമ്മള്‍ പ്രയോഗിക്കുന്ന ചിട്ടി എന്ന വാക്കു ണ്ടായത് . ചിറ്റ് എന്ന വാക്ക് നറുക്കിനെയും വിവക്ഷിക്കുന്നു.

ഒരു കമ്മ്യൂണിറ്റിയിലോ, ഗ്രൂപ്പിലോ ഉള്ള ഒരു അംഗത്തിന്റെ ആവശ്യം നിറവേറ്റുന്നതിനുള്ള ഒരു രീതിയായിരുന്നു ചിറ്റ്. അംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സമാന ചിന്താ ഗതിക്കാരായ ഒരു കൂട്ടം ആളുകൾ ഒത്തുകൂടും. എല്ലാ അംഗങ്ങൾക്കും തുല്യ അവകാശങ്ങൾ ഉള്ളതിനാൽ, ചിട്ടികളെ അടിസ്ഥാനമാക്കി, (ഓരോ ചിറ്റും ആ ഗ്രൂപ്പിലെ ഒരു അംഗത്തെ പ്രതിനിധീകരിക്കുന്നു) നറുക്ക് വഴിയാണ് ഓരോ അംഗത്തിനുള്ള അവസരം തീരുമാനിക്കപ്പെടുന്നത്. പങ്കാളികളുടെ യെല്ലാം പേര് ഓരോ കുറിപ്പായി/ചിറ്റായി എഴുതി ചുരുട്ടിയിട്ട് നറുക്കെടുത്താണ് ഓരോ തവണ യും കുറിപ്പണം ലഭിക്കാൻ അർഹതയുള്ള യാളെ കണ്ടെത്തുന്നത്. അങ്ങനെ കുറിക്ക്/ചിറ്റിന് പ്രാധാന്യമുള്ള നിക്ഷേപപദ്ധതി കുറിയും ചിട്ടിയുമായി.

കാലഘട്ടം മാറിയതോടെ ഈ രംഗത്ത് തട്ടിപ്പു കളും കൂടിത്തുടങ്ങി. അങ്ങനെ ചിട്ടി നടത്തി പ്പിന് നിയമങ്ങൾ വരികയും പൊതുമേഖലാ സ്ഥാപനങ്ങൾ ഉപഭോക്താക്കളുടെ സുരക്ഷ ക്കായി രംഗത്തെത്തുകയും ചെയ്തു. 1982 ലെ ചിട്ട്ഫണ്ട് ആക്റ്റ് അനുസരിച്ച് കേന്ദ്രസർക്കാർ ചിട്ടിയെ ഇങ്ങനെ നിർവ്വചിക്കുന്നു: 'ചിട്ട്, ചിറ്റ് ഫണ്ട്, ചിട്ടി,കുറി എന്ന പേരുകളിൽ അറിയ പ്പെടുന്ന പണമിടപാടിൽ ഒരാൾ ഒരു കൂട്ടം ആളുകളുമായി കരാറിൽ ഏർപ്പെടുകയാണ്. ആ കരാർ പ്രകാരം എല്ലാവരും ഒരു പ്രത്യേക സംഖ്യ ആവർത്തന സ്വഭാവമുള്ള തവണ കളായി ഒരു പ്രത്യേക കാലയളവിൽ അടയ്ക്കേ ണ്ടതാണ്. ഓരോ ഇടപാടുകാരനും ലേലം വഴിയോ, നറുക്കു വഴിയോ, ചിട്ടി എഗ്രിമെന്റിൽ പറഞ്ഞിട്ടുള്ള മറ്റേതെങ്കിലും രീതി വഴിയോ ചിട്ടിപ്പണം കൈപ്പറ്റാനുള്ള അവസരം ഊഴമനു സരിച്ച് ലഭ്യമാകും.

ബാർട്ടർ സമ്പ്രദായത്തിന്റെ കാലത്ത് ധാന്യങ്ങ ളുടെ ആവശ്യത്തിനു പോലും ചിട്ടിയെ ആശ്രയിച്ചിരുന്നു. അതുകൊണ്ടാണ് CFA, 1982 (സെക്ഷൻ 2 നിർവചനം) ഇപ്പോഴും ധാന്യത്തെ ക്കുറിച്ച് പ്രതിപാദിക്കുന്നത്. കറൻസി സമ്പ്ര ദായം വികസിച്ചപ്പോൾ, ധാന്യത്തിന് പകരം കറൻസി നിലവിൽ വന്നു, എന്നാൽ ശേഖരിക്ക പ്പെട്ട വിഭവങ്ങൾ ചിറ്റ് / ലോട്ട് വഴി അനുവദി ക്കുന്ന സമ്പ്രദായം തുടർന്നു. ഈ സംവിധാനം പലപ്പോഴായി പരിഷ്കരിക്കപ്പെട്ടു, അങ്ങനെ ഇന്നത്തെ രൂപത്തിൽ ഒരു സൂപ്പർ മൈക്രോഫി നാൻസ് ഉപകരണമായി ചിട്ടി നമ്മുടെ മുമ്പി ലെത്തി.പെട്ടെന്നുള്ള പണത്തിന്റെ ആവശ്യ ത്തിന് ബാങ്ക് വായ്പകളെക്കാൾ ചുരുങ്ങിയ ചെലവിൽ ആശ്രയിക്കാവുന്ന ഇടമാണ് ചിട്ടി.

ചിട്ടി നടത്തുന്ന ആളെ അഥവാ സ്ഥാപനത്തെ ഫോർമാൻ അല്ലെങ്കിൽ തലയാൾ അല്ലെങ്കിൽ 'മുമ്പൻ' എന്നു വിളിക്കുന്നു. ചിട്ടിയിൽ ചേരുന്ന യാൾ (ഉപഭോക്താവ്) 'ചിറ്റാളൻ' ആണ്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ടെലഗ്രാം സ്ഥാപകനും, മേധാവിയുമാണ് പാവേല്‍ ദുരോവ്.40 കാരനായ ഈ റഷ്യന്‍ ബിസിനസുകാരന്റെ ദുരൂഹ ജീവിതം പലപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തയാകാറുണ്ട്. മാധ്യമ ശ്ര ദ്ധയില്‍ വരാതിരിക്കാന്‍ പലപ്പോഴും ബോധ പൂ ര്‍വം ശ്രമിക്കുന്ന വ്യക്തി കൂടിയാണ് പാവേൽ.

റഷ്യന്‍ വംശജനാണെങ്കിലും നിലവില്‍ ആ രാജ്യവുമായി ദുരോവിന് വലിയ അടുപ്പമൊന്നു മില്ല. പ്രതിപക്ഷത്തിന് ടെലഗ്രാമിലൂടെ സഹായം നല്‍കുന്നുവെന്നതിന്റെ പേരില്‍ റഷ്യന്‍ പ്രസി ഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കണ്ണിലെ കരടാണ് ഇദ്ദ്ദേഹം. 2013ലാണ് സഹോദരന്‍ നിക്കോള യുമായി ചേര്‍ന്ന് ടെലഗ്രാമിന് തുടക്കമിടുന്നത്. ടെലഗ്രാമിന്റെ ഉപയോക്താക്കളുടെ എണ്ണം 100 കോടിക്ക് മുകളിലാണ്.ടെലഗ്രാം തുടങ്ങും മുമ്പേ ദുരോവ് മറ്റൊരു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം സ്ഥാപിച്ചിരുന്നു. ഇത് വിറ്റിട്ടാണ് അദ്ദേഹം മോസ്‌കോ വിടുന്നത്. റഷ്യയില്‍ നിന്നാല്‍ ശിഷ്ടകാലം ജയിലറയ്ക്കുള്ളില്‍ കഴിയേണ്ടി വരുമെന്ന ഭീതിയാണ് ഫ്രാന്‍സി ലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചത്. ഫ്രഞ്ച് പൗരത്വം ഉണ്ടെങ്കിലും കേസുകള്‍ കുമിഞ്ഞു കൂടിയതോടെ ഏഷ്യയിലേക്ക് താവളം മാറ്റുകയായിരുന്നു.

ദുബൈയിലാണ് ടെലഗ്രാമിന്റെ ഹെഡ്ക്വാര്‍ ട്ടേഴ്‌സ്. 12.99 ലക്ഷം കോടി രൂപയാണ് ദുരോ വിന്റെ ആസ്തി. സിനിമ ഉള്‍പ്പെടെയുള്ള വിനോദ വ്യവസായത്തെ പിന്നോട്ടടിക്കുന്നതില്‍ ടെലഗ്രാമിനെതിരേ ലോകമെമ്പാടും നിരവധി കേസുകളാണുള്ളത്.രണ്ട് ലക്ഷം അംഗങ്ങള്‍ വരെയുള്ള ഗ്രൂപ്പുകളെ ടെലഗ്രാം അനുവദി ക്കുന്നുണ്ട്. ഇത്തരം ഗ്രൂപ്പുകള്‍ വ്യാജവിവര ങ്ങളുടെ പ്രചാരണം വേഗത്തിലാക്കുമെന്നും, അംഗങ്ങള്‍ പലതരം ഗൂഢാലോചനകള്‍ക്ക് ഉപയോഗിക്കുന്നുവെന്ന വിമര്‍ശനവും ടെലഗ്രാ മിനെതിരേയുണ്ട്. പല കുടിയേറ്റ വിരുദ്ധ കലാപങ്ങൾക്കും വിത്തുപാകിയത് ടെലഗ്രാം വഴിയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ പല റെസ്റ്റോറൻ്റുകളിലും കൈ കഴുകാനായി ഫിംഗർ ബൗൾ എന്ന പേരിൽ ചെറുചൂട് വെള്ള ത്തിൽ നാരങ്ങ മുറിച്ചിട്ട് ഒരു ചെറിയ പാത്ര ത്തിൽ കൊണ്ട് വെക്കുന്ന പതിവ് പലയിട ങ്ങളിലും ഉണ്ട്. എന്താണ് ഇതിൻ്റെ പ്രത്യേകത?⭐

👉"ഫിംഗർ ബൗൾ" (finger bowl) എന്നത് ഒരു ചെറിയ പാത്രമാണ്. സാധാരണയായി വെള്ളം നിറച്ച് ഭക്ഷണത്തിന് ശേഷം കൈവിരലുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്നു. ഇത് പ്രധാന മായും ഭക്ഷണശാലകളിലോ (restaurants) അല്ലെങ്കിൽ ചില സംസ്കാരങ്ങളുടെ ഭാഗമായി ഭക്ഷണത്തിന്റെ ഭാഗമായും കൊണ്ടു വയ്ക്കും. വെള്ളത്തിൽ ചിലപ്പോൾ നാരങ്ങയോ, പുഷ്പ ങ്ങളോ ചേർത്ത് സുഗന്ധവും ശുദ്ധതയും കൂട്ടാറുണ്ട്.

ഫിംഗർ ബൗളിന്റെ ആശയം പുരാതന കാലം മുതൽ നിലനിന്നിരുന്നു. പുരാതന റോമാക്കാ ർക്കും, ഗ്രീക്കുകാർക്കും ഭക്ഷണം കഴിക്കുമ്പോ ൾ കൈകൾ വൃത്തിയാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലായിരുന്നു. അവർ "ആക്വാമനിലെ"
(aquamanile: ഒന്നോ അതിലധികമോ, മൃഗങ്ങളുടെയോ മനുഷ്യരുടെയോ രൂപത്തി ലുള്ള ജഗ്ഗ്-ടൈപ്പ് പാത്രമാണ് അക്വമാനിൽ ) എന്ന് വിളിക്കുന്ന പാത്രങ്ങൾ ഉപയോഗിച്ച് കൈകൾ കഴുകിയിരുന്നു. എന്നാൽ, ഇത് ഒരു ടേബിൾ സംസ്കാരമായി വികസിച്ചത് മധ്യകാല യൂറോപ്പിലാണ്. മധ്യകാല യൂറോപ്പിൽ പ്രത്യേകിച്ച് ഉയർന്ന വർഗത്തിന്റെ ഭക്ഷണ മേശകളിൽ ഫിംഗർ ബൗൾ ഒരു സാധാരണ കാഴ്ചയായി മാറി. അക്കാലത്ത് ഫോർക്കും, സ്പൂണും പൂർണമായി പ്രചാര ത്തിൽ വന്നിരുന്നില്ല. അതി നാൽ ആളുകൾ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് സാധാരണ മായിരുന്നു. ഭക്ഷണത്തിന് ശേഷം കൈവിരലു കൾ വൃത്തിയാക്കാൻ ചെറിയ പാത്രങ്ങളിൽ വെള്ളം വിളമ്പിയിരുന്നു. ഇത് പലപ്പോഴും സുഗന്ധദ്രവ്യങ്ങളോ, പുഷ്പങ്ങളോ ചേർത്ത് ആഡംബരത്തിന്റെ ഒരു അടയാളമായി കണക്കാക്കപ്പെട്ടു.

19-ാം നൂറ്റാണ്ടിൽ വിക്ടോറിയൻ യുഗത്തിൽ ഫിംഗർ ബൗൾ ഒരു ഔപചാരിക ഭക്ഷണത്തി ന്റെ അവിഭാജ്യ ഘടകമായി മാറി. ഈ കാലഘട്ട ത്തിൽ ടേബിൾ മര്യാദകൾ (table manners) വളരെ പ്രധാനമാ യിരുന്നു. ഫിംഗർ ബൗൾ ഉപയോഗി ക്കുന്നത് ശുദ്ധതയുടെയും, പരിഷ്കാ രത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെട്ടു. ചെറിയ ഗ്ലാസ് അല്ലെങ്കിൽ ലോഹ പാത്രങ്ങളി ൽ, നാരങ്ങയുടെ കഷ്ണമോ, റോസ് വാട്ടറോ ചേർത്ത് ഇത് ഭക്ഷണങ്ങൾക്ക് ഒപ്പം മേശയിൽ സ്ഥാനം പിടിച്ചു.20-ാം നൂറ്റാണ്ടിൽ ഫോർക്ക്, സ്പൂൺ, നാപ്കിനുകൾ എന്നിവയുടെ വ്യാപക മായ ഉപയോഗം വന്നതോടെ ഫിംഗർ ബൗളിന്റെ പ്രാധാന്യം പാശ്ചാത്യ ലോകത്ത് കുറഞ്ഞു. കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന പാരമ്പര്യം തുടരുന്ന ചില ഏഷ്യൻ, മിഡിൽ ഈസ്റ്റേൺ സംസ്കാരങ്ങളിൽ ഫിംഗർ ബൗൾ ഇപ്പോഴും ഉപയോഗത്തിലുണ്ട്. ഇന്ത്യയിൽ ചില റെസ്റ്റോറ ന്റുകളിൽ സ്റ്റാറ്റസ് സിംബൽ എന്ന രീതിയിൽ ഇവ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

രസകരമായ മറ്റൊരു കാര്യം ഇത് കുടിക്കാൻ ഉള്ളതാണ് എന്ന് വച്ച് പലരും തെറ്റിധരിക്കാ റുണ്ട്.1870-കളിൽ ക്വീൻ വിക്ടോറിയയുടെ ഒരു ഔപചാരിക ഭക്ഷണവിരുന്നിൽ ഇതിന്റെ ഉദ്ദേശ്യം മനസ്സിലാകാതെ ഒരു അതിഥി ഫിംഗർ ബൗളിലെ വെള്ളം കുടിച്ചതായി രേഖപ്പെടുത്തി യിട്ടുണ്ട്. ഇത് ചെറിയൊരു ചമ്മലുണ്ടാക്കിയെ ങ്കിലും ഈ സംഭവത്തോടെ ഫിംഗർ ബൗളിന്റെ ഉപയോഗം പുതിയ തലമുറയ്ക്ക് പരിചയപ്പെടു ത്തേണ്ടതിന്റെ ആവശ്യകതയെ ഓർമിപ്പിച്ചു.
ഇന്ന് ഫിംഗർ ബൗൾ കൂടുതലും പഴയകാല ഓർമയായി മാറിയെങ്കി ലും, ചില ഉയർന്ന ക്ലാസ് റെസ്റ്റോറന്റുകളിലും ,പാരമ്പര്യ ആഘോഷങ്ങളി ലും ഇത് ഇപ്പോഴും നിലനിൽക്കുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് ജിഐ ടാഗ്? ⭐

👉ഒരു പ്രത്യേക വ്യാവസായിക ഉല്‍പ്പന്നത്തിന്, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ, പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയ്ക്കാണ് ഭൗമ സൂചിക (GI Tag )( ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ)എന്നു പറയുന്നത്.ഗുണമേന്മ, നിര്‍മാണ വൈദഗ്ദ്യം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയി രിക്കുന്നു.

ഡാര്‍ജിലിംഗ് തേയിലയാണ് ഇന്ത്യയില്‍ ആദ്യ മായി ജി ഐ രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യ പ്പെട്ടത്. കേരളത്തിൽ ആറന്മുള കണ്ണാടിക്കാണ് ആദ്യമായി ഈ പദവി ലഭിച്ചത്. ഓരോ രാജ്യ ത്തെയും ഉല്‍പ്പന്നങ്ങള്‍ക്ക് ഭൗമ സൂചിക നല്‍കുന്നത് അതത് രാജ്യത്തെ ഓഫീസിലാണ്. ദക്ഷിണേന്ത്യയില്‍ ചെന്നൈയിലാണ് ജി ഐ രജിസ്ട്രി.

ആറന്മുള കണ്ണാടി, മുതലമട മാമ്പഴം, മറയൂര്‍ ശര്‍ക്കര,അട്ടപ്പാടി ആട്ടുകൊമ്പ് ,അമര, അട്ടപ്പാടി തുവര, ഓണാട്ടുകര എള്ള്, കാന്തല്ലൂര്‍ വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂര്‍ പൊട്ടു വെള്ളരി തുടങ്ങി തിരൂര്‍ വെറ്റിലയും തലനാട് ഗ്രാമ്പുവും വരെ ഭൗമ സൂചിക പദവി നേടിയ ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ വേറിട്ട് നില്‍ ക്കുകയാണ്. അതായത് മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പോലെ കാണേണ്ട ഒന്നല്ല കേരളത്തിലെ ഭൗമ സൂചിക പദവി ലഭിച്ച ഉല്‍ പ്പന്നങ്ങള്‍ എന്ന് സാരം.

ഒരു ഉല്‍പ്പന്നം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഉടന്‍ ഉല്‍പ്പ ന്നത്തിന്റെ വിവരശേഖരം അതത് രാജ്യത്തെ രജിസ്ട്രികള്‍ ആഗോള വ്യാപാര സംഘടനക ളുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നു. ഇതിലൂടെ ഈ രജിസ്ട്രേഷന്‍ ആഗോള വ്യാപാര സംഘടന അംഗ രാഷ്ട്രങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നു. 10 വര്‍ഷത്തേക്കാണ് ആദ്യഘട്ട ത്തില്‍ ജി ഐ രജിസ്ട്രേഷന്‍. പിന്നീടത് പുതു ക്കണം. ഒരു വ്യക്തിയില്‍ അധിഷ്ടിതമാണ് ഭൗമ സൂചിക പദവിയുടെ അവകാശം.

ബന്ധപ്പെട്ട ഉല്‍പ്പന്നത്തിന്റെ അവകാശം ബന്ധ പ്പെട്ട ദേശത്തിന്റേതാണ്. ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷനില്‍ നിന്ന് വ്യത്യസ്തമാണ് ജി ഐ രജിസ്ട്രേഷന്‍. ഒരു കമ്പനിയോ സംരംഭമോ ആണ് ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നത്. ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്മേലുള്ള അവകാശം വ്യക്തി/കമ്പനിക്ക് മാത്രം. രജിസ്ട്രേഷന്‍ എടു ത്തിട്ടുള്ളവര്‍ക്കും അതല്ലെങ്കില്‍ ആ ഭൂപ്രദേശ ത്തിനുള്ളില്‍ താമസിക്കുന്നവര്‍ക്കും മാത്രമേ GI രജിസ്ട്രേഷന്‍ ലഭ്യമായിട്ടുള്ള ഉല്‍പ്പന്നങ്ങളുടെ പേര് ഉപയോഗിക്കുവാനാകൂ.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക – വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്ക് ജിഐ ടാഗ് ലഭിച്ചത് കേരളത്തിലാണ്. കേരളത്തില്‍ 30 ല്‍ പരം ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ ഭൗമശാസ്ത്ര പദവി ലഭിച്ചിട്ടുണ്ട്. ലോകത്ത് ആദ്യമായി ഒരു വൃക്ഷത്തിന് ഭൗമ സൂചിക പദവി എന്ന നേട്ടം നിലമ്പൂര്‍ തേക്കിന് ആണ്. ഭൗമ സൂചിക പദവി യുടെ സാധ്യതകളെപ്പറ്റി കേരളീയര്‍ കൂടുതല്‍ ബോധവാന്മാരായി. സമാന രീതിയില്‍, ഭൗമ സൂചിക പദവി ലഭിച്ച 24-മത്തെ കേരളീയ ഉത്പ ന്നമാണ് മറയൂര്‍ ശര്‍ക്കര. ഇരുമ്പിന്റെ അംശം കൂടിയതും സോഡിയത്തിന്റെ അളവ് കുറവുള്ള തുമാണ് മറയൂര്‍ ശര്‍ക്കരയെ മറ്റു ശര്‍ക്കരക ളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. ജി ഐ രജിസ്ട്രേഷനുളളതിനാല്‍ തന്നെ ആഗോള വിപണിയില്‍ കേരളത്തിലെ ആറന്മുള കണ്ണാടി ക്ക് ലക്ഷം രൂപയോളം വിലമതിക്കുന്നുണ്ട്.

മലപ്പുറം ജില്ലയിൽ തിരൂർ, താനൂർ, തിരൂര ങ്ങാടി, കുറ്റിപ്പുറം, മലപ്പുറം, വേങ്ങര പ്രദേശ ങ്ങളിൽ കൃഷി ചെയ്യുന്ന സവിശേഷതരം വെറ്റിലയായ തിരൂർ വെറ്റിലയും ഭൗമസൂചികാ പദവി സ്വന്തമാക്കിയിട്ടുണ്ട്. ഇരുണ്ട പച്ചനിറവും, വലിപ്പവുമുള്ള ലങ്കാ പാൻ എന്ന കണ്ണിവെറ്റില യുൾപ്പെടെ പാക്കിസ്ഥാനിലെ മുറുക്കുകാരുടെ വരെ മനം കവരുന്നതാണു തിരൂർ വെറ്റിലയി നങ്ങൾ. കൊതിപ്പിക്കുന്ന സുഗന്ധവും ലഹരി യും പകരും ഈ തളിരിലകൾക്ക് അതിർത്തി ക്കപ്പുറവും ആരാധകരേറെയുണ്ടായിരുന്ന ഒരുകാലമുണ്ടായിരുന്നു.

ജി ഐ രജിസ്ട്രേഷനുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അന്തര്‍ദേശീയ വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കും. രാജ്യാന്തര വിനോദസഞ്ചാരികളുടെ ഇഷ്ടോല്‍പ്പന്നമായും ജി ഐ രജിസ്ട്രേഷനുള്ള ഉല്‍പ്പന്നം മാറുന്നു.ജി ഐ ഉല്‍പ്പന്നങ്ങള്‍ക്ക് നിയമസംരക്ഷണമുള്ളതിനാല്‍ അതിന്റെ അനധികൃത വില്‍പ്പന തടയിടാവുന്നതാണ്. ഇതോടെ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും കൂടുകയും അത് സാമ്പത്തിക അഭിവൃദ്ധികളി ലേയ്ക്ക് വഴി തുറക്കുകയും ചെയ്യുന്നു.
കണ്ടുപിടിത്തങ്ങൾക്കുള്ള പേറ്റന്റിന് സമാനമാണ് കാർഷിക–കരകൗശല–ഭക്ഷ്യ–
പ്രകൃതി വിഭവ മേഖലകളിലെ ബൗദ്ധിക സ്വത്ത വകാശം. 2002ൽ ജിഐ (ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻസ്) നിലവിൽ വന്നതിനു ശേഷം പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് രാജ്യാന്തര മൂല്യം വർധിക്കുന്നുണ്ട്. ഇതേ ഉൽപ്പന്നം മറ്റാർക്കും വിപണനം ചെയ്യാനാവില്ല, പ്രത്യേക ബ്രാൻഡാ യി അംഗീകരിക്കും തുടങ്ങിയ ഗുണങ്ങൾ ഇത് വഴി ഉൽപന്നങ്ങൾക്കു ലഭിക്കുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

കേന്ദ്ര നാഡീ വ്യൂഹത്തിൽ വരുത്തുന്ന മാറ്റങ്ങ ളാണ് കഞ്ചാവിനെ മദ്യത്തിൽ നിന്ന് വ്യത്യസ്ത മാക്കുന്നത്. ഇത് ഉപയോഗിക്കുന്നവരിൽ ഉന്മേഷം കൂടുതലായിരിക്കും. മാത്രമല്ല ഇവരുടെ കേൾവിശക്തി അതി കൂർമമാകും. വിശപ്പും കാര്യമായി വർദ്ധിക്കും. ഇവർക്ക് ഭക്ഷണത്തി ന്റെ രുചിയും മണവും കൂടുതൽ ആസ്വദിക്കാൻ കഴിയും . എന്നാൽ നിരന്തരമുള്ള ഉപയോഗം മനുഷ്യന്റെ എല്ലാ കഴിവുകളും ഇല്ലാതാക്കും.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐നിങ്ങളുടെ നഗരത്തില്‍ ഒരു അണുബോംബ് പതിച്ചാല്‍ ജീവനോടെ രക്ഷപ്പെടാൻ പറ്റുമോ?⭐

👉ഒരു പ്രദേശമാകെ നരകമാക്കാന്‍ ശേഷി യുള്ള അണുബോബ് സ്‌ഫോടനം നടന്നാലും ജീവന്‍ രക്ഷിക്കാനുള്ള മാർഗങ്ങൾ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.ഒരു അണുബോബ് സ്‌ഫോട നം നടക്കുമ്പോള്‍ വലിയ തോതിലുള്ള ഊഷ്മാ വും റേഡിയേഷനും മാത്രമല്ല പുറത്തുവരുന്നത്. സ്‌ഫോടനത്തെ തുടര്‍ന്നുള്ള ആഘാത തരംഗ ങ്ങളും കിലോമീറ്ററുകളോളം ദൂരത്തേക്കെ ത്തും. അതിവേഗത്തില്‍ വരുന്ന ഈ വായുവി ന്റെ ആഘാത തരംഗങ്ങള്‍ കിലോമീറ്ററുകളോ ളം മനുഷ്യജീവനെടുത്ത ശേഷമാണ് ഒന്ന് ശേഷി കുറയുക. അതുകൊണ്ട് നിങ്ങള്‍ അണുസ്‌ ഫോടനത്തിന്റെ ഏറ്റവും വിനാശകാരിയായ കേന്ദ്ര ഭാഗത്ത് ഇല്ലെങ്കില്‍ പോലും ഈ തരംഗ ങ്ങള്‍ വഴി തത്സമയം മരണം സംഭവിക്കാം.

750 കിലോ ടണ്‍ ശേഷിയുള്ള അണുബോംബ് പൊട്ടിയാല്‍ എന്തു സംഭവിക്കുമെന്ന് ഗവേ ഷണം നടത്തി നോക്കിയിട്ടുണ്ട്.അമേരിക്ക ഹിരോഷിമയില്‍ ഇട്ട ബോംബിന് 15 കിലോട ണ്ണും നാഗസാക്കിയില്‍ ഇട്ട ബോംബിന് 25 കിലോടണ്ണുമാണ് ശേഷിയുണ്ടായിരുന്നത്. ഇതു വച്ചു നോക്കിയാല്‍ ശരാശരി 37 ഇരട്ടി ശേഷി കൂടിയ അണുബോംബ് സ്‌ഫോടനത്തിന്റെ അന ന്തര ഫലമാണ് ഗവേഷകര്‍ കണക്കു കൂട്ടിയത്. ഇങ്ങനെയൊരു അണുബോംബ് സ്‌ഫോടനം സംഭവിച്ചാല്‍ നാലുകിലോമീറ്റര്‍ ചുറ്റളവില്‍ സര്‍വനാശമായിരിക്കും ഫലം. ഇതിന് പുറത്താ ണെങ്കില്‍ പോലും ജീവന്‍ രക്ഷപ്പെടാന്‍ ചില മുന്‍കരുതലുകള്‍ നല്ലതാണ്.

കെട്ടിടങ്ങളുടെ ചുമരുകളിലൂടെയും , മുറികളിലൂ ടെയും ,മൂലകളിലൂടെയും , വാതിലുകളിലൂടെ യും , ഇടനാഴിയിലൂടെയും , ജനലുകളിലൂടെയു മെല്ലാം എങ്ങനെയാണ് സ്‌ഫോടനത്തെ തുടര്‍ ന്നുള്ള ആഘാത തരംഗം സഞ്ചരിക്കു കയെ ന്നാണ് ഗവേഷകര്‍ പരീക്ഷിച്ചു. സ്‌ഫോടന കേന്ദ്രത്തില്‍ നിന്നും നാലു കിലോമീറ്റര്‍ മുതല്‍ 48 കിലോമീറ്റര്‍ വരെയുള്ള ദൂരത്തില്‍ സംഭവി ക്കുന്ന മാറ്റങ്ങള്‍ കണക്കുകൂട്ടി നോക്കി.

കെട്ടിടങ്ങളിലെ ചെറു ഇടനാഴികളാണ് ഏറ്റവും അപകടം പിടിച്ച മേഖലകളായി മാറുക. കാര ണം ഈ ഇടനാഴികള്‍ ഷോക്‌വേവുകളുടെ മര്‍ദത്തെ മനുഷ്യ ശരീരത്തിന്റെ 18 ഇരട്ടി വരെ ഉയര്‍ത്തും. ഇങ്ങനെയൊരു ആഘാത തരംഗ ത്തില്‍ പെട്ടു പോവുന്നവരുടെ അസ്ഥികള്‍ പോലും പൊട്ടി പോകും. ഇടനാഴികളെ പോലെ തന്നെ അപകടം പിടിച്ച ഭാഗങ്ങളാണ് ജനലു കളും വാതിലുകളും. ഇവയ്ക്ക് സമീപത്ത് നില്‍ക്കുന്നവര്‍ക്കും ആഘാത തരംഗങ്ങളുടെ ഭാഗമായി മരണം സംഭവിക്കാം.

നിങ്ങളുടെ വീടിന്റെ മുന്നിലെ മുറി അണുസ്‌ ഫോടനത്തോട് അഭിമുഖമാണെങ്കില്‍ പോലും രക്ഷപ്പെടാനായി വാതിലോ ജനലോ ഉള്ള ഭാഗ ത്തേക്ക് പോവാതിരിക്കുക. ഇവയൊന്നു മില്ലാ ത്ത ചുവരിന്റെ ഏതെങ്കിലും മൂലയോട് ചേര്‍ന്നു നില്‍ക്കുകയാണ് ജീവന്‍ രക്ഷിക്കാനുള്ള ഏറ്റ വും നല്ല മാര്‍ഗം. റഷ്യ ഭൂഖണ്ഡാന്തര മിസൈ ലായ സാര്‍മാട്ട് പരീക്ഷിച്ചതിന് ശേഷമാണ് ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിര്‍ന്നത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…
Subscribe to a channel