csjkchnl | Unsorted

Telegram-канал csjkchnl - #ജിജ്ഞാസാ(JJSA)

3209

"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.

Subscribe to a channel

#ജിജ്ഞാസാ(JJSA)

⭐‘പൊന്നുരുക്കുന്നേടത്ത് പൂച്ചക്കെന്താ’ കാര്യം എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?⭐

👉ജീവിതസന്ദർഭങ്ങളിൽ നിന്നാണ് ശൈലി കളും പഴഞ്ചൊല്ലുകളും രൂപപ്പെട്ടുവന്നത്. അനുഭവങ്ങളുടെ വാങ്മയം. പൂച്ചയെ അകറ്റി നിർത്താൻ , പ്രവൃത്തിയുടെ വ്യർഥത പൂച്ചയെ ബോധ്യപ്പെടുത്താനുള്ള ശ്രമം തുടങ്ങിയവയാണ് ഈ ശൈലി കൊണ്ട് അർത്ഥമാക്കുന്നത്.

വെറുതെ നോക്കിയാൽ പൂച്ചക്ക് സ്വർണ്ണം ഉരുക്കി ആഭരണമുണ്ടാ ക്കുന്നിടത്ത് യാതൊരു കാര്യവുമില്ല. ആഭരണമുണ്ടാക്കുന്നത് വീട്ടുകാ രാണ്. പൂച്ച വീട്ടുകാരനോ, വീട്ടുകാരിയോ അല്ല. ഒരു വീട്ടുമൃഗം എന്നു മാത്രം. വീട്ടിൽ എലി ശല്യം പെരുകുമ്പോൾ എളുപ്പം ഒരു പൂച്ചയെ വളർത്ത ലാണ്. പണ്ടുള്ളവർ എലിയെ പേടിച്ച് ഇല്ലം ചുട്ടി രുന്നു. ഇന്നതുവേണ്ട. എലിയെ തിന്ന് കഴിഞ്ഞു കൂടുന്ന പൂച്ചയാണ് ലാഭം. പിന്നെ ഇടക്ക് പാലു കട്ടുകുടിക്കും. അതിനു പുലയാട്ടും പറയും. അത്രതന്നെ. ചിലപൂച്ചകൾ വളരെ വൃത്തിയു ള്ളവയാണ്. പാല് പാത്രം വൃത്തിയാക്കി വെക്കും. നല്ല വീട്ടുമൃഗം. പക്ഷെ, വീട്ടുമൃഗം സ്വർണ്ണാഭരണത്തിനോ, സ്വർണ്ണത്തിനോ അധികാരിയല്ല. അവകാശിയുമല്ല, അധികാ രമോ അവകാശമോ ഇല്ലാത്തിടത്ത് ചെന്നു നിൽക്കേണ്ടകാര്യവുമില്ല.

ഈ ശൈലി രൂപീകരിക്കുന്നകാലത്ത് സ്വർണ്ണാ ഭരണങ്ങൾ വാങ്ങാൻ ജ്വല്ലറികളിൽ പോകില്ലാ യിരുന്നു. അക്ഷയതൃതീയയും നോക്കില്ലായി രുന്നു. തട്ടാനെ കൂട്ടിപ്പോയി അല്പ്പം [ പണ ത്തൂക്കം, പവൻ, തോല, റാത്തൽ , പലം, ഭാരം കണക്കിൽ ] സ്വർണ്ണം പീടികയിൽ പോയി വാങ്ങും. വീട്ടിലിരുത്തി പണിയെടുപ്പിക്കും. ഉത്തരവാദ പ്പെട്ടവർ പണിക്ക് കാവലിരിക്കും. പണിയെടുക്കുന്നത് കാണാനിരിക്കും. അയല്പ് പക്കത്തെ സ്വർണ്ണവിശേഷങ്ങൾ കേട്ട് അസൂയ പ്പെടാൻ , ദൂഷണം പറയാൻ തട്ടാനുമായി സ്വർണ്ണക്കഥകൾ പറയും. തട്ടാത്തി ഉച്ചക്ക് മുമ്പേ കൂലിക്ക് വരുമ്പോൾ തട്ടാത്തിയുമായി പരദൂഷണം പറയും.

ഇത്രയൊക്കെയാണ് പതിവ്. തട്ടാനാകട്ടെ സ്വർണ്ണം തൂക്കി തിട്ടപ്പെടുത്തി ഉരുക്കി പലരൂപ ത്തിലാക്കി പലമട്ടിലുള്ള ആഭരണങ്ങൾ കഥ പറഞ്ഞും ഉലയൂതിയും, കഴഞ്ചിക്കുരുവിട്ട് തിളപ്പിച്ച് ചെളിയിളക്കിയും, മിനുക്കിയും തിള ക്കിയും അളന്നും തൂക്കിയും ,മുറുക്കിയും, തുപ്പി യും ഉണ്ടും ,ഉച്ചക്കൊന്ന് മയങ്ങിയും – ഒരു പൂച്ച യുറക്കം അത്രേള്ളൂ…. ദിവസങ്ങളോളം പണി യെടുക്കും. ഇതിലൊന്നും പൂച്ചക്ക് ഒരു കാര്യവും ഇല്ല. പൂച്ച പതുങ്ങിവന്ന് അടുത്തിരുന്ന് നോക്കേ ണ്ട ഒരു കാര്യവുമില്ല. ആ നേരം കൂടി നാല് എലിയെപ്പിടിച്ചാൽ കുടുംബത്തില് ഗുണം ചെയ്യും. ഇതാണ് ശൈലിപ്പൊരുൾ.

അപ്പൊ പിന്നെ ‘ പൂച്ചക്ക് പൊന്നുരുക്കുന്നേട ത്തെന്താ? തനിക്ക് പൊന്നുരുക്കുന്നേടത്തെന്താ എന്ന് പൂച്ചയല്ല ചോദിക്കുന്നത്. പൊന്നുരുക്കുന്ന തട്ടാനുമല്ല. പൊന്നുരുക്കിക്കുന്ന , ആഭരണമു ണ്ടാക്കിക്കുന്ന, ഉണ്ടാക്കിയ ആഭരണങ്ങളൊ ക്കെ വർണ്ണക്കടലാസിൽ പൊതിഞ്ഞ് കാൽ പ്പെട്ടിയിൽ സൂക്ഷിക്കുന്ന വീട്ടുകാരന്റെയാണ് ഈ പ്രസ്താവന. പൊന്നുവാങ്ങിയ വീട്ടുകാരൻ കാരണവർ / കാരണവത്തി . പൊന്ന് കിട്ടിയതെ ങ്ങനെയെന്ന് പൂച്ച കണ്ടതാണ്. കുറച്ചൊക്കെ വാങ്ങിയതാണ്. വളരെ കുറച്ച് അധികവും സൂത്രത്തിൽ കൈക്കലാക്കിയതാണ്. അയ ലോക്കത്ത് പാവം പെണ്ണുങ്ങളും , ആണുങ്ങളും കാശിന്ന് മുട്ടുവന്നപ്പോൾ വലിയപലിശക്ക് പണയം വെച്ചവയാണ്. പണയം വെച്ചവ പലി ശയും, പലിശക്ക്പലിശയും ഒക്കെകൂടി വന്ന പ്പോൾ അടച്ചുവീട്ടാനാവാതെ തിരിച്ചെടുക്കാതെ വന്നതാണ് .

കാല്പ്പെട്ടിയിൽ നിറയെ ഇങ്ങനെ പണയം വെക്കപ്പെട്ട് കുടുങ്ങിയ ആഭരണങ്ങളാണ്. കാശുമാല, കെട്ടുതാലി , കുട്ടിടെ / അച്ചന്റെ കടുക്കൻ, മോള്ടെ കൊടക്കടുക്കൻ, അരഞ്ഞാ ണം, വള, കല്യാണമോതിരം അങ്ങനെ പലതും. ഒക്കെ ചെറിയ തൂക്കത്തിലുള്ളവ. അതിലും ചെറിയ തൂക്കം കണക്കാക്കി പണം വാങ്ങി പണയപ്പെട്ടവ. ഇതു പൂച്ച സ്ഥിരമായി കണ്ടു പോന്നതാണ്. ഇതോടൊപ്പം തറവാട്ടിൽത്തന്നെ മരിച്ചുപോയവരുടെ താലി , വള, മോതിരം, കടു ക്കൻ, ദേശാന്തരം പോയവരുടെ, പരസ്പരമുള്ള കടമിടപാടുകൾ വഴി വന്നത്, വഴിയിൽ നിന്ന് വീണുകിട്ടിയ കാക്കപ്പൊന്നുവരെയുള്ള വസ്തു വഹകളാണ് ഉരുക്കി ഒന്നാക്കി പുതിയവ പണിയുന്നത്. ഉരുകുന്നതൊക്കെ ദാരിദ്രത്തിന്റെ കനലിൽ മുൻപേ ഉരുകിയ ദ്രവ്യങ്ങളാണ്. പൂച്ചക്ക് ഇക്കാര്യമെല്ലാം അറിയാം.

പൂച്ചക്ക് അറിയാമെന്ന് വെറുതെ തോന്നുന്ന തല്ല . പൂച്ച ഇവിടത്തെയാണെങ്കിലും അയല്പ്പ ക്കക്കഥകളൊക്കെ പൂച്ചക്കറിയാം. അവിടെ യൊക്കെ പോയി പൂച്ച പാലും ,മീനും ഒക്കെ അശിച്ചതാണ്. അവരുടെ സുഖദുഖങ്ങൾ കണ്ടറിഞ്ഞതാണ്. അവരുടെയൊക്കെ പരാതി കളും പരിഭവങ്ങളും കേട്ടതാണ്. പെറ്റപ്പോൾ കുഞ്ഞുങ്ങളേയും എടുത്ത് വിശ്വാസപൂർവം ‘ഏഴില്ലം ‘ കടന്നതാണ്. അതുകൊണ്ട് പൂച്ചക്ക് എല്ലാവരുടേയും എല്ലാ കഥയും അറിയാം. ഉറക്കത്തിൽപോലും പൂച്ചക്ക് അബദ്ധവും സംഭവിക്കില്ല. വീണാലും നാലുകാലിലേ വീഴൂ.

അപ്പോ പൂച്ച പൊന്നുരുക്കുന്നേടത്ത് ഇരുന്നാൽ അതു കുഴപ്പമാണ്. വീട്ടുകാരന്റെ / വീട്ടുകാര ത്തിയുടെ ഉള്ളിൽ കുറ്റബോധം ഉണ്ടാവും എത്രയായാലും. ഒന്നും നേരായ വഴിക്ക് കിട്ടിയ മുതലല്ലല്ലോ. പൂച്ചയാണെങ്കിലോ ഒരു കുറ്റാന്വേ ഷകനെപ്പോലെ എല്ലാം മണത്തറിയും. ഏതു മുക്കിലൊളിച്ചാലും എലിയെ മണത്തറിഞ്ഞ് പിടിച്ച് കടിച്ച് കുടയും.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് കോൾനിലങ്ങൾ?⭐

👉സമുദ്ര നിരപ്പിൽ നിന്നും താഴെ കിടക്കുന്ന വയൽ പ്രദേശങ്ങളാണ് കോൾനിലങ്ങൾ. കേരളത്തിൽ ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഇത്തരം പാട ശേഖരങ്ങളുണ്ട്. തൃശ്ശൂർ ജില്ലയിലെ തൃശൂർ, മുകുന്ദപുരം, ചാവക്കാട്, തലപ്പിള്ളി (ഇപ്പോൾ കുന്നംകുളം) താലൂക്കുകളിലും, മലപ്പുറം ജില്ലയിലെ പൊന്നാ നി താലൂക്കിലും ഉൾപ്പെടുന്ന കോൾനിലം, കോൾപാടം എന്നീ പേരിൽ അറിയപ്പെടുന്ന പാടശേഖരം ഏതാണ്ട് പതിമൂവായിരത്തോളം ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. ഇവയിൽ തൃശൂർ, മുകുന്ദപുരം, ചാവക്കാട് എന്നീ താലൂക്കുകളിലെ കോൾപാടങ്ങളെ തൃശൂർ കോൾനിലമായും, തലപ്പിള്ളി (ഇപ്പോൾ കുന്നംകുളം), പൊന്നാനി എന്നീ താലൂക്കു കളിലെ കോൾപാടങ്ങളെ പൊന്നാനി കോൾനിലമായും തിരിച്ചിരിക്കുന്നു.

കോൾനിലങ്ങൾ കേരളത്തിന്റെ പ്രധാനപ്പെട്ട നെല്ലുല്പാദനമേഖലയാണ്. കിഴക്കൻ മലകളിൽ നിന്നും മഴവെള്ളത്തോടൊപ്പം ഒഴുകി വരുന്ന ഫലഭൂയിഷ്ടമായ മണ്ണ് ഇവിടെ അടിഞ്ഞു കൂടുകയും കൃഷിക്ക് അനുയോജ്യമാവുകയും ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 0.5 മീറ്റർ മുതൽ 1 മീറ്റർ വരെ താഴ്ന്നാണ്‌ സ്ഥിതി ചെയ്യുന്ന ഇവിടെ മഴക്കാലത്ത് വെള്ളം കെട്ടി ക്കിടക്കുന്നു. സമ്പന്നമായ തണ്ണീർത്തട ജൈവ വ്യവസ്ഥ (Wetland eco-system) കൂടിയായ ഇവ ഒട്ടനവധി ജനുസ്സുകളിലെ ശുദ്ധജലമത്സ്യങ്ങ ൾക്കും ചെമ്മീൻ, തവള, ഞവിണി, കക്ക, ഞണ്ട് എന്നിവക്കും പാമ്പ്, കീരി, നീർനായ് പോലുള്ള സസ്തനികൾക്കും, സ്ഥിരവാസികളും ദേശാടനക്കാരുമായ നിരവധി പക്ഷികൾക്കും ആവാസകേന്ദ്രമാണ്.

മഴക്കാലത്തിനു ശേഷം പാടത്തെ വെള്ളം പുറത്തേക്ക് (ഉയർന്ന പ്രദേശത്തേക്ക്) പമ്പ് ചെയ്ത് കളഞ്ഞാണു കൃഷിക്ക് നിലമൊരു ക്കുന്നത്. പഴയ കാലത്ത് പൽ ചക്രങ്ങൾ ഘടിപ്പിച്ച തേവ് യന്ത്രങ്ങൾ ചവിട്ടിയാണു കൃഷിക്കാർ ഇതു സാധ്യമാക്കിയിരുന്നത്. ഇപ്പോൾ വലിയ പറ മോട്ടോറുകൾ ഉപയോഗിച്ച് കുറേയേറെ കൃഷി സ്ഥലങ്ങൾ ഒന്നിച്ചാണു ഇങ്ങനെ വെള്ളം തേവി മാറ്റുന്നത്. തേവി മാറ്റിയ വെള്ളം തിരിച്ച് പാടത്തേക്ക് വരാതെ തടയാൻ വലിയ മൺ വരമ്പുകൾ പണിയും. ചില സമയ ങ്ങളിൽ ഈ വരമ്പുകളിൽ മടവീണാൽ വെള്ളം തിരിച്ച് പാടത്തേക്കിറങ്ങി കൃഷി മുഴുവൻ നശിച്ച് പോകും.മഴക്കാലത്ത് നശിച്ച് പോകാത്ത പൊക്കാളി കൃഷി ഇവിടെ ചെയ്തു വരുന്നു.

കിഴക്ക് പശ്ചിമഘട്ടത്തിന്റെ കുന്നിൻ നിരകൾ (Spur hills) പടിഞ്ഞാറ് അറബിക്കടലിനാലും വലയം ചെയ്യപ്പെട്ടു കിടക്കുന്നു. തൃശൂർ, മല പ്പുറം ജില്ലകളിലായാണ്‌ ഇത് പടർന്നു കിടക്കു ന്നത്. ജൈവ സംപുഷ്ടമായ ഹൂമസി നാൽ ആവരണം ചെയ്യപ്പെട്ട കളിയുള്ള മണ്ണാണ്‌ കോൾ നിലങ്ങളിലേത്. ഈ നിലങ്ങളുടെ തെക്കേ അതിർത്തി മുരിയാട് കായലും ,വടക്ക് മുള്ളൂർക്കായലും ,പടിഞ്ഞാറ് കനോലി കാനാ ലും, കിഴക്ക് കരഭൂമിയുമാണ്. വർഷത്തിൽ ഏകദേശം 7 മാസവും(ഏതാണ്ട് ജൂൺ മുതൽ നവംബർ വരെ) കോൾ നിലങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന് കിടക്കുന്നതിനാൽ നവംബറിൽ മഴ തീരുന്ന തോടെ ജലനിരപ്പ് താഴുകയും കടലിൽ നിന്ന് ഉപ്പുവെള്ളം കയറുകയും ചെയ്യും. ഏനമാവ്, മുളയം, കൊട്ടൻകെട്ട് എന്നിവടങ്ങളിൽ റെഗു ലേറ്ററുകൾ നിർമ്മിച്ച് ഉപ്പുവെള്ളത്തിന്റെ കയറ്റം നിയന്ത്രിച്ച് ഈ പാടങ്ങളിൽ മുണ്ടകൻ, പുഞ്ച കൃഷികളിറക്കുന്നു. വടക്കുപടിഞ്ഞാറൻ മൺ സൂൺ മേഘങ്ങൾ മടങ്ങിപ്പോകുന്നതു വരെ ജലനിരപ്പ് താഴാറില്ല. അതിനുശേഷം കുറേശെ യായി ജലനിരപ്പ് താഴുകയും ധനു മാസം അവ സാനത്തോടെ ജലചക്രങ്ങൾ ഉപയോഗിച്ച് വറ്റിക്കാവുന്ന തരത്തിലെത്തിച്ചേരാറുമുണ്ട്.

ആഴം കുറഞ്ഞ നിലങ്ങളിലാണ് മുണ്ടകൻ കൃഷി. സെപ്റ്റംബറിൽ വെള്ളം വറ്റിച്ച് നിലം തയ്യാറാക്കി മാസാവനത്തോടെ വിത്ത് വിത യ്ക്കുകയോ നടുകയോ ചെയ്യുന്നു. 110 - 125 ദിവസം മൂപ്പുള്ള ഉൽപാദനശേഷി കൂടിയ വിത്തിനങ്ങളാണ് ഉപയോഗിക്കുക. ജ്യോതി, കാഞ്ചന, അഹല്യ, മട്ട ത്രിവേണി, ഉമ എന്നിവ യാണ് പ്രധാന ഇനങ്ങൾ.ഡിസംബറോടെ ഇവ കൊയ്തിന്ന് പാകമാകുന്നു.

പുഞ്ചകൃഷി തുടങ്ങുന്നത് ജനുവരിയിലാണ്. താഴ്ന്ന നിലങ്ങളിൽ നിന്ന് വെള്ളം വറ്റിച്ച് കൃഷി ചെയ്യുന്നു. വിത്ത് വിതച്ച പാടത്ത് വെള്ളം വറ്റിക്കുകയും നിലത്ത് വിള്ളൽ വീഴ്ത്തുകയും ചെയ്യും. പിന്നീട് വെള്ളം കയറ്റും. ഈ സമയ ത്താണ് ആദ്യത്തെ വളം ചേർക്കൽ. മുണ്ടകൻ വിളവെടുത്ത പാടങ്ങളിൽ രണ്ടാമതൊരു പുഞ്ച കൃഷി കുടി നടത്താറുണ്ട്. വിതച്ച് പാടം വറ്റിക്കു ന്നത് കൊണ്ട് കളശല്യം അധികമാണ്. കള പറിയ്ക്കലാണ് കോൾകൃഷിയുടെ പ്രധാന ബുദ്ധിമുട്ട്. ഏപ്രിൽ മാസത്തോടെ വിളവെടു പ്പിന്റെ സമയമാകും. പുഞ്ചകൃഷിക്ക് പലപ്പോഴും വെള്ളത്തിന്റെ അഭാവം ഉണ്ടാകാറുണ്ട്. അതി നാൽ മൂപ്പ് കുറഞ്ഞ നെല്ലിനങ്ങളാണ് കൃഷി ക്കായി തിരഞ്ഞെടുക്കുന്നത്. പീച്ചി, ചിമ്മിനി ഡാമുകളിൽ നിന്നാണ് ഇവിടുത്തെ പുഞ്ചകൃഷി യിൽ അവസാനകാലത്തേക്കുള്ള വെള്ളം ലഭ്യമാവുന്നത്.

ജൈവ വൈവിധ്യ പ്രധാനമായ ഈ പ്രദേശങ്ങൾ പലതും റാംസർ സൈറ്റുകളായി പ്രഖ്യാപിക്കപ്പെ ട്ടിട്ടുണ്ട്.1971 ൽ ഇറാനിലെ റാംസർഎന്ന സ്ഥല ത്ത് വെച്ച് നടന്ന അന്തർദേശീയ വെറ്റ്ലാന്റ് കൺവെൻഷനിലാണ് ഇത്തരം ജൈവ വൈ വിദ്ധ്യം മേഖലകളുടെ സംരക്ഷണത്തിനായി റാംസർ സൈറ്റുകളായി പ്രഖ്യാപിക്കാൻ തുട ങ്ങിയത്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐മൈലാഞ്ചി ഇടുമ്പോൾ നിറം ലഭിക്കുന്നത് എങ്ങനെ?⭐

👉Lawsonia inermis എന്നാണ് മൈലാഞ്ചി ചെടിയുടെ ശാസ്ത്രീയ നാമം. 1753 ൽ കാൾ ലിനേയസ് ആണ് ഈ ശാസ്ത്രീയ നാമം നൽകിയത്. മൈലാഞ്ചി ഉൾപ്പെടുന്നത് Lythraceae എന്ന കുടുംബത്തിലാണ്. ജന്മദേശം മധ്യപൂർവ്വ ദേശങ്ങളിലും, ഉത്തര ആഫ്രിക്ക യിലും ആയിട്ടാണ്. വരണ്ട മണ്ണിലാണ് കൂടുത ലായി വളരുക. ഇലകൾക്ക് 2-4 cm നീളമാ ണുള്ളത്. മൈലാഞ്ചിയുടെ പൂക്കൾ കൂടിച്ചേർ ന്ന് പൂങ്കുല ആയിട്ടാണ് കാണപ്പെ ടുന്നത്. പൂങ്കുലകൾക്ക് 10-14 cm വരെ വലിപ്പമുണ്ട്. 5mm വ്യാസമുള്ള കുഞ്ഞു പൂക്കൾ ചേർന്നാണ് പൂങ്കുലകൾ ഉണ്ടാവുന്നത്. പൂക്കൾക്ക് വെള്ള നിറവും 4 ഇതളുകളുമാണുള്ളത്. ഇവയ്ക്ക് തീക്ഷ്ണമായ ഒരു ഗന്ധമുണ്ട്. ഇതുകൊണ്ടു തന്നെ മൈലാഞ്ചി പൂക്കൾ സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കുന്നതിനു വേണ്ടി ഉപയോഗിക്കാറുണ്ട്. പൂക്കൾ തിളപ്പിച്ച് ബാഷ്പീകരിച്ചാണ് ഗുൽ എ – ഹിന – അത്തർ എന്നറിയപ്പെടുന്ന സുഗന്ധ ദ്രവ്യം ഉത്പാദിപ്പിക്കുന്നത്. ഉത്തർ പ്രദേശിൽ ഇത് വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാ ദിപ്പിക്കുന്നുണ്ട്. മൈലാഞ്ചി ഇലയിലും തണ്ടിലും അടങ്ങിയിട്ടുള്ള ലൗസോൺ (Lawsone) എന്ന ടാനിൻ തന്മാത്രകളാണ് ഓറഞ്ച് കലർന്ന ചുവപ്പ് നിറത്തിന് കാരണം.

മൈലാഞ്ചിയുടെ നിറം പകരാനുള്ള കഴിവ് കണ്ടുപിടിക്കപ്പെട്ടതിനെ കുറിച്ച് രസകരമായ ഒരു കഥയുണ്ട്. കന്നുകാലികളെ മേച്ചു നട ക്കുന്ന ഇടയന്മാർ അവരുടെ വളർത്തു മൃഗ ങ്ങളുടെ വായയിൽ അസ്വാഭാവികമായി ചുവപ്പു നിറം കാണാനിടയായി. വല്ല മുറിവും പറ്റിയതാ ണോ അല്ലെങ്കിൽ വല്ല അസുഖവും വന്നതാ ണോ എന്നെല്ലാം അവർ സംശയിച്ചു. പക്ഷേ ഒരു പ്രത്യേക ചെടിയുടെ ഇല ചവച്ചരയ്ക്കു മ്പോൾ ഈ നിറം വായക്കകത്ത് കറ പോലെ പിടിക്കുന്നതായി പിന്നീട് അവർ കണ്ടു. അങ്ങനെയാണ് മൈലാഞ്ചി നിറത്തിന്റെ രഹസ്യം ചുരുളഴിയുന്നത് എന്നാണ് കഥ.

എന്നുമുതലാണ് മൈലാഞ്ചി ഉപയോഗിച്ച് തുടങ്ങിയതെന്ന് വ്യക്തമായ രേഖകൾ ഇല്ല. എങ്കിലും ബാബിലോണിയൻ കാലഘട്ടം മുതൽ മൈലാഞ്ചി ഉപയോഗിച്ചതായി തെളിവുകൾ ലഭ്യമാണ്. പുരാതന ഈജിപ്തിലെ ഒരു ക്ഷേത്ര സമുച്ചയത്തിൽ നിന്നും കണ്ടെടുത്ത ബി സി 1000 മാണ്ടിലെ ഒരു മമ്മിയുടെ ചുവന്ന മുടി മൈലാഞ്ചി കൊണ്ട് നിറം കൊടുത്തതാണെന്ന് ചരിത്രം ഉണ്ട്. മമ്മിയെ ചുറ്റുന്ന തുണികളും മൈലാഞ്ചി കൊണ്ട് നിറം കൊടുത്തതായി കാണാം. ലൗസോണിന്റെ സാന്നിധ്യം മമ്മിയുടെ ചർമ്മത്തെ അഴുകാതിരിക്കാൻ സഹായിക്കു കയും കൂടുതൽ നല്ല രീതിയിൽ Preserve ചെയ്യിപ്പിക്കുകയും ചെയ്യും. മൈലാഞ്ചിയുടെ ഏറ്റവും പുരാതനമായ അവശേഷിപ്പ് ഇത്തരം മമ്മികളിലാണ്. പുരാവസ്തു ഗവേഷണ സർവ്വേകളിലും, പഠനങ്ങളിലും പല മമ്മികളു ടെയും നഖങ്ങളിലും, കൈകാലുക ളിലും മൈലാഞ്ചി കറ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. ഈജിപ്ഷ്യൻ ഫറോവ റാംസസ് രണ്ടാമൻ്റെ മമ്മിയിൽ മൈലാഞ്ചി പുരണ്ട കൈകളും നഖങ്ങളും ഉണ്ട്. അക്കാലത്ത് ശവസംസ്കാര ചടങ്ങുകളിൽ മൈലാഞ്ചിയുടെ പ്രാധാന്യം കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്.

മൈലാഞ്ചിയിൽ അടങ്ങിയിരിക്കുന്ന ലൗസോൺ എന്ന ടാനിൻ തന്മാത്രയാണ് നിറത്തിന്റെ ഉറവിടം. ഇലകളിലാണ് ഇതിൻ്റെ സാന്നിധ്യം ഏറ്റവും കൂടുതലായി കാണപ്പെടു ന്നത്. ഇത് വീര്യം കുറഞ്ഞ ഒരു ഓർഗാനിക് ആസിഡ് ആണ്. ഹെന്നോടാനിക് ആസിഡ് എന്നും അറിയപ്പെടുന്നു. 2- ഹൈഡ്രോക്സി -1,4- നാഫ്‌തോക്വിനോൺ എന്നാണ് രാസനാമം. ലൗസോൺ തന്മാത്രകൾക്ക് പ്രോട്ടീനുമായി കൂടിച്ചേരാനുള്ള കഴിവുണ്ട്. മൈലാഞ്ചി മിശ്രിതം ചർമ്മത്തിൽ ഇടുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ലൗസോൺ ചർമ്മത്തിലെ പ്രോട്ടീൻ ആയ കെരാറ്റിനുമായി കൂടിച്ചേരാൻ തുടങ്ങും. ഈ രാസപ്രവർത്തനത്തിലൂടെ ലൗസോൺ ചർമ്മത്തിലെയും, മുടിയിലെയും, നഖത്തിലേയും എല്ലാം കെരാറ്റിനുമായി കൂടിച്ചേരുകയും നിറം പകരുകയും ചെയ്യുന്നു. ലൗസോൺ തന്മാത്രകൾ വളരെ ചെറുതായതു കൊണ്ട് അതിന് ചർമ്മത്തിന്റെ പുറം ഭാഗത്തു നിന്നും ഉള്ളിലേക്ക് വ്യാപിക്കാൻ കഴിയും. എത്രത്തോളം സമയം ചർമ്മവും മൈലാഞ്ചി മിശ്രിതവും തമ്മിൽ രാസപ്രവർത്തനം നടത്താ ൻ ഇടയാകുന്നു അത്രയും നിറം കൂടിക്കൂടി വരുന്നത് കൂടുതൽ ചർമ്മ പാളികളിലേക്ക് വ്യാപിക്കുന്നതുകൊണ്ടാണ്.

ആദ്യ കുറച്ചു ദിവസങ്ങളിൽ നിറത്തിന്റെ തീവ്രത കൂടിക്കൂടി വരുന്നതായി കാണാം. ഇതിനു കാരണം ലൗസോൺ ഓക്സീകരണ ത്തിന് വിധേയമായി കൊണ്ടിരിക്കുന്നതാണ്. കെരാറ്റിൻ കൂടുതലായി കാണപ്പെടുന്ന കൈക ളിലും, കാലുകളിലും മൈലാഞ്ചി നല്ല കടുത്ത നിറത്തിൽ കറപിടിക്കുന്നതായി കാണാം. ഈ നിറം ആഴ്ചകളോളം നിലനിൽക്കുകയും പിന്നീട് ചർമ്മത്തിലെ കോശങ്ങൾ സ്വാഭാവികമായും കൊഴിഞ്ഞുപോകുമ്പോൾ നിറം മങ്ങുന്നതായും കാണാം.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ എങ്ങനെയാണ് സ്മാര്‍ട്ട്‌ വാച്ചുകളും, ബാന്‍ഡുകളും നമ്മളെ പറ്റിയുള്ള വിവരങ്ങള്‍ കണ്ടു പിടിക്കുന്നത് ?⭐

👉ഇന്ന് വിപണിയില്‍ കൈയ്യില്‍ അണിഞ്ഞു നടക്കാവുന്ന ധാരാളം തരത്തില്‍ ഉള്ള സ്മാര്‍ട്ട്‌ വാച്ചുകളും, ബാന്‍ഡകളും ഉണ്ട്. കേവലം ഫോണുമായി ബന്ധിപ്പിച്ചു വരുന്ന കോളുകളു ടെയും, മെസ്സേജുകളുടെ നോട്ടീഫിക്കേഷന്‍സ് കാണാവുന്ന ഉപകരണങ്ങള്‍ എന്നിവയില്‍ കവിഞ്ഞ് ഇവ ഇന്ന് ആക്ടീവ് ഫിറ്റ്നസ് ട്രാക്കറുകള്‍ ( active fitness trackers ) ആണ്.

നമ്മള്‍ നടക്കുന്നതിന്റെ ദൂരം, എടുത്ത പടികളുടെ എണ്ണം, ഉറക്കത്തിന്റെ അളവ്, ഹൃദയമിടിപ്പ്, എത്ര നേരം അനങ്ങാതെ ഇരുന്നു, വിവിധ പ്രവര്‍ത്തനങ്ങള്‍ വഴി എത്ര മാത്രം കലോറി ഊര്‍ജ്ജം ചിലവഴിച്ചു തുടങ്ങീ ചില ഉപകരണങ്ങളില്‍ ഭൂമിയില്‍ എവിടെയാണ് നമ്മള്‍ ഇപ്പോള്‍ ആയിരിക്കുന്നത് എന്നിങ്ങനെ പല വിവരങ്ങള്‍ ഇത്തരം സ്മാര്‍ട്ട് ബാന്‍ഡു കളും വാച്ചുകളും വഴി അറിയാന്‍ സാധിക്കും.

ഇത്തരം ഉപകരണങ്ങളില്‍ അടിസ്ഥാനപരമായ ചില സെന്‍സറുകള്‍ ഉണ്ട്.പ്രധാനമായും അക്സേലോറോമീറ്റര്‍ (accelerometer) എന്ന സെന്‍സര്‍ നമ്മളുടെ ശരീര ചലനങ്ങളുടെ ദൂരവും, ദിശയും അളക്കുന്നു. ഇത് വഴി നമ്മള്‍ എത്ര സമയം നിശ്ചലമായി ഇരുന്നു എന്നൊക്കെ കണ്ടെത്താന്‍ സാധിക്കും.

സ്മാര്‍ട്ട് വാച്ചുകള്‍ നമ്മുടെ ഉറക്കത്തെ നീരിക്ഷിക്കുന്നത് ആക്ടിഗ്രാഫി ( actigraphy) എന്ന വിദ്യവഴിയാണ് . നമ്മള്‍ എത്ര നേരം ശരീര ചലനം ഉള്ള പ്രവര്‍ത്തികള്‍ ചെയ്തു, എത്ര സമയം അനക്കാതെ ഇരുന്നു എന്നിവയെ അടിസ്ഥാനമായി ആണ് ഇത് പ്രവര്‍ത്തി ക്കുന്നത്. ഇവയെ അളക്കാന്‍ ആക്ടിഗ്രാഫ് യൂണിറ്റ് എന്നൊരു ഏകകവും ഉണ്ട്.

ചില സ്മാര്‍ട്ട് വാച്ചുകളില്‍ ജൈറോസ്കോപ്പ് എന്ന സെന്‍സറും വഴി ഓറീെൻറ്റേഷനും റോറ്റേഷനും നടത്തുന്നത് അളക്കാന്‍ സാധി ക്കും. ഇങ്ങനെ കൈ നേരെ വച്ചുള്ള ജോലികള്‍ ചെയ്യുക ആണോ, ഉറങ്ങുക ആണോ എന്നി ങ്ങനെ പല കാര്യങ്ങള്‍ അറിയാന്‍ പറ്റും.
സമുദ്ര നിരപ്പില്‍ നിന്ന് എത്രത്തോളം ഉയര ത്തില്‍ ആണെന്ന് അളക്കുന്ന ഓൾട്ടിമീറ്ററുകളും ( altimeter) ചില സ്മാര്‍ട്ട്‌ വാച്ചുകളില്‍ ഘടിപ്പി ച്ചിട്ടുണ്ട്. പര്‍വ്വത സഞ്ചാരികള്‍ക്ക് ഇത് വളരെ ഉപകാരപ്രദം ആകുന്നുണ്ട്.

നമ്മുടെ കൈതണ്ട് പിടിച്ചു കൊണ്ട് ഹൃദയമിടിപ്പ് അളക്കുന്നത് അറിയാമെല്ലോ.സ്മാര്‍ട്ട്‌ വാച്ചുകള്‍ ഹൃദയമിടിപ്പ് അളക്കുന്നത് ചില ലൈറ്റ് സെന്‍സേഴ്സ് വച്ചാണ്. നമ്മുടെ രക്തം ചുവന്ന നിറത്തില്‍ കാണാന്‍ കാരണം അത് പച്ച പ്രകാശത്തെ സ്വീകരിക്കുകയും, ചുവന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നത് വഴിയാണ്. സ്മാര്‍ട്ട് വാച്ചിന്റെ പിന്നില്‍ ഉള്ള ഉപകരണം സ്ഥിരമായി പച്ച നിറത്തില്‍ ഉള്ള ലൈറ്റ് പ്രകാശിപ്പിച്ചു കൊണ്ടിരിക്കും. കൈത ണ്ടിയിലെ ധമനികളിലൂടെ രക്തം സഞ്ചരിക്കു മ്പോള്‍ അവ ഈ പച്ച പ്രകാശത്തെ സ്വീകരി ക്കും. കൂടുതല്‍ രക്തം സഞ്ചാരം ഉള്ളപ്പോള്‍ കൂടുതല്‍ പച്ച പ്രകാശം സ്വീകരിക്കപ്പെട്ടുന്നു. ഹൃദയമിടിപ്പ്‌ കാരണം രക്തയോട്ടത്തിന്റെ വേഗത കൂടിയ സമയവും കുറഞ്ഞ സമയവും ഉണ്ടാകും. ഇതിന്റെ ഇടയില്‍ വരുന്ന സമയ മാണ് ഒരു ഹൃദയമിടിപ്പിന് എടുക്കുന്നത്. ഇങ്ങനെ നമ്മുടെ ഹൃദയമിടുപ്പ് അളക്കാന്‍ പറ്റും, ഈ വിദ്യയ്ക്ക് ഫോട്ടോപ്ലിതൈസ്മോ ഗ്രാഫി ( photoplethysmography ) എന്നാണ് പറയുന്നത് .

ഉപഭോക്താവ് എത്ര പടികള്‍ സഞ്ചരിച്ചു എന്ന് കണ്ടു പിടിക്കുന്നത് പെഡോമീറ്റര്‍ വഴിയാണ്. ഇത് അളക്കുന്നത് ഉപഭോക്താവിന്റെ ശരീര ചലനം വഴി സ്മാര്‍ട്ട്‌ വാച്ചിന് വരുന്ന ചലനമാണ്. ഈ ഡാറ്റയെ അടിസ്ഥാനം ആക്കി എത്രമാത്രം ദൂരം സഞ്ചരിച്ചു എന്നും കണ്ടെത്താം. വില കൂടിയ ചില സ്മാര്‍ട്ട്‌ വാച്ചുകളില്‍ ഇത് കുറച്ചു കൂടി കൃത്യമായി GPS വഴി സാധ്യം ആകുന്നു. അവയില്‍ ഉപഭോക്താവ് ഭൂമിയില്‍ എവിടെ യാണ് നില്‍ക്കുന്നത് എന്നും കണ്ടെത്താന്‍ സാധിക്കും.

ഇങ്ങനെ വിവിധങ്ങളായ സെന്‍സറുകള്‍ വഴി ശേഖരിക്കുന്ന ഡാറ്റയും ,ഉപഭോക്താവിന്റെ പ്രായം, പൊക്കം, ഭാരം, സെക്സ് എന്നിവ കൂടി ഉള്‍പ്പെടുത്തി ചില അല്‍ഗോരിതങ്ങളുടെ സഹായത്തോടെ എത്രമാത്രം കലോറി ഊര്‍ ജ്ജം ദിനംപ്രതി ചിലവഴിച്ചു എന്നും കണ്ടെത്താ വുന്നതാണ്.സ്മാര്‍ട്ട് വാച്ചിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ നമ്മള്‍ക്ക് ഗൂഗിള്‍ ഫിറ്റ്‌ പോലെ യുള്ള ഇടങ്ങളിലോട്ട് ബന്ധിപ്പിച്ചു നമ്മുടെ ശരീരത്തിന്റെ ഫിറ്റ്നെസിനെ പറ്റി ഒരു സ്ഥിര ധാരണ ഉണ്ടാക്കാവുന്നതാണ്.

മുകളില്‍ വിശദീകരിച്ച സെന്‍സറുകള്‍ ഒക്കെ യും താരത്യമേന ലളിതവും, ചെലവ് കുറഞ്ഞ തുമാണ്. ആയതിനാല്‍ തന്നെ അവയില്‍ നിന്ന് കിട്ടുന്ന റിസള്‍ട്ട് ഒരു ആരോഗ്യവാനായ ശരാശ രി മനുഷ്യന്റെ കാര്യത്തില്‍ ഏകദേശ ധാരണ തരും എന്നല്ലാതെ പൂര്‍ണ്ണമായും റിലേബിള്‍ ചെയ്യാന്‍ സാധിക്കാവുന്നത് അല്ല.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉അംബരചുംബികളുടെ നഗരമാണ് ചൈന. പക്ഷേ ഇടത്തരക്കാർക്ക് നഗരത്തിൽ ഒരു ഭവനം എന്നത് ഇപ്പോഴും സ്വപ്നം മാത്രമാണ്. നഗരത്തിലേക്ക് കുടിയേറിയ ചൈനയിലെ ദായി ഹൈഫെ എന്ന യുവ ഡിസൈനർ, ഭീമമായ ഭവനവാടക താങ്ങാനാകാതെ അവസാനം ഒരു കടുംകൈ കാണിച്ചു. വ്യവസ്ഥിതിയോടുള്ള പ്രതിഷധം എന്ന നിലയിൽ തെരുവിൽ തന്നെ ഒരു ചെറുവീട് പണിതു താമസം തുടങ്ങി. ഒരു മുട്ടയുടെ ആകൃതിയിലാണ് വീട്.ചൈനയിലെ ഒരു എക്‌സിബിഷനിൽ കണ്ട് മനസ്സിൽ കയറിയതാണത്രേ ഈ ഡിസൈൻ.

ഒരു ചെറിയ കിടക്ക, മേശ, കസേര, വാട്ടർ ടാങ്ക്..ഇത്രമാത്രമേ വീട്ടിനകത്തുള്ളൂ. രണ്ടു മീറ്ററാണ് വീടിന്റെ ഉയരം. മുള കൊണ്ടുള്ള ഫ്രയിമിൽ വുഡൻ പാനൽ കൊണ്ടാണ് വീട് നിർമിച്ചിരിക്കുന്നത്. പുറത്തെ ചട്ടക്കൂടിൽ നട്ടിരിക്കുന്ന ചെടികൾ വീടിന് ഒരു പച്ചപ്പിന്റെ ആവരണം നൽകുന്നു.സോളാർ പാനൽ ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നു. രണ്ടുമാസം കൊണ്ടാണ് മുട്ടവീട് ഡിസൈൻ ചെയ്ത് നിർമിച്ചെടുത്തത്. 964 ഡോളറാണ് ഈ സ്ലീപിങ് പോഡിന്റെ വില.

കാവ്യനീതി പോലെ മുട്ടവീടിന്റെ ഡിസൈൻ ചൈന ആർക്കിടെക്ചർ പുരസ്കാരപ്പട്ടികയിൽ ഇടം പിടിച്ചതോടെ ദായിക്ക് ചൈനയിൽ ഒരു സെലിബ്രിറ്റി പരിവേഷം ലഭിച്ചു. വ്യാവസായി കമായി കൂടുതൽ മുട്ടവീടുകൾ നിർമിച്ചു നൽ കാൻ പ്രമുഖ നിർമാണക്കമ്പനികൾ ഡിസൈ നറെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ .

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ഇലക്ട്രിക് ട്രെയിനുകളിൽ എന്തുകൊണ്ടാണ് ലൈനും, ട്രെയിനും തമ്മിലുള്ള കോൺടാക്ടിൽ സ്പാർക്ക് ഉണ്ടാകാത്തത്?⭐

👉ഇലക്ട്രിക് ട്രെയിനുകളിൽ ലൈനും, ട്രെയിനും തമ്മിലുള്ള കോൺടാക്ടിൽ സാധാരണയായി സ്പാർക്ക് ഉണ്ടാകാറുണ്ട്. ആധുനിക എഞ്ചിനീ യറിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അത് കുറയ്ക്കുകയോ, സാധാരണ യാത്രക്കാർക്ക് ശ്രദ്ധിക്കപ്പെടാത്ത വിധത്തിൽ നിയന്ത്രിക്കുക യോ ചെയ്യുന്നു.ഇലക്ട്രിക് ട്രെയിനുകൾ പവർ സപ്ലൈയ്ക്കായി ഓവർഹെഡ് ലൈനുകളാണ് (catenary wires) ഉപയോഗിക്കുന്നത്. ട്രെയിനി ന്റെ പാന്റോഗ്രാഫ് (pantograph) എന്ന ഉപകര ണം ഓവർഹെഡ് ലൈനുമായി സമ്പർക്കം പുലർത്തുമ്പോൾ വൈദ്യുതി ഒഴുകുന്നു.

സാധാരണയായി രണ്ട് സാഹചര്യങ്ങളിലാണ് സ്പാർക്ക് ഉണ്ടാകാറുള്ളത്.

⚡പാന്റോഗ്രാഫും, ലൈനും തമ്മിൽ തുടർച്ച യായ സമ്പർക്കം നഷ്ടപ്പെടുമ്പോൾ (ഉദാ: ട്രെയിൻ വേഗത്തിൽ സഞ്ചരിക്കുമ്പോഴോ, ലൈനിൽ വൈബ്രേഷൻ ഉണ്ടാകുമ്പോൾ) ചെറിയ വിടവുകൾ രൂപപ്പെടാം. ഈ വിടവിലൂടെ വൈദ്യുതി "ആർക്ക്" (arc) ആയി ഒഴുകുമ്പോൾ സ്പാർക്ക് ഉണ്ടാകാം.

⚡ഉയർന്ന വോൾട്ടേജ് ഉപയോഗിക്കുന്ന സിസ്റ്റ ങ്ങളിൽ (ഉദാ:25kV AC അല്ലെങ്കിൽ 1500V DC), സമ്പർക്കം ആരംഭിക്കുമ്പോഴോ അവസാനിക്കു മ്പോഴോ സ്പാർക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്.

എന്നാൽ ഈ സ്പാർക്ക് കുറയ്ക്കാൻ ഇലക്ട്രിക് ട്രെയിനുകളിൽ ചില സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട് . അവ

💥പാന്റോഗ്രാഫിന്റെ ഡിസൈൻ:

പാന്റോഗ്രാഫ് ലൈനുമായി സ്ഥിരമായ സമ്പർ ക്കം ഉറപ്പാക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ് തിരിക്കുന്നു. ഇതിനായി കാർബൺ അല്ലെങ്കിൽ മറ്റ് ഉയർന്ന ചാലക വസ്തുക്കൾ ഉപയോഗി ക്കുന്നു, ഇത് ആർക്കിംഗ് കുറയ്ക്കുന്നു.

💥സ്ഥിരമായ സമ്മർദ്ദം: പാന്റോഗ്രാഫ് ലൈനി നോട് സ്ഥിരമായ മർദ്ദം ചെലുത്തുന്നതിനാൽ വിടവുകൾ കുറയുന്നു, അതുവഴി സ്പാർക്കി ന്റെ സാധ്യത കുറയുന്നു.

💥വൈദ്യുതി നിയന്ത്രണം: ട്രെയിനിന്റെ ഇലക്ട്രി ക്കൽ സിസ്റ്റം വൈദ്യുതി ഒഴുക്ക് സുഗമമാക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. അതിനാൽ പെട്ടെന്നുള്ള വൈദ്യുത പ്രവാഹ മാറ്റങ്ങൾ ഒഴിവാക്കപ്പെടുന്നു.

💢വാൽ കഷ്ണം💢

ഒരു വൈദ്യുത റെയിൽവേയിൽ ഉപയോഗിക്കു ന്ന ട്രെയിനിന്റെ മേൽക്കൂരയിൽ സ്ഥാപിച്ചിരി ക്കുന്ന ഒരു ചെറിയ കൈ പോലെയുള്ള ഉപകര ണമാണ് പാന്റോഗ്രാഫ് . ഇത് ഓവർഹെഡ് വൈദ്യുത ലൈനിൽ നിന്ന് വൈദ്യുതധാര സ്വീകരിക്കുകയും ട്രെയിനിന്റെ മോട്ടോറിൽ എത്തിക്കുകയും ചെയ്യുന്നു. ട്രെയിൻ ഓടാൻ തുടങ്ങുമ്പോൾ, പാന്റോഗ്രാഫ് സ്പ്രിങ്ങുകളുടെ സഹായത്തോടെ ഉയരുകയും ഓവർഹെഡ് വൈദ്യുത ലൈനിനെ സ്പർശിക്കുകയും ചെയ്യു ന്നു. ലൈനിലെ വൈദ്യുതധാര പാന്റോഗ്രാഫി ലെ കാർബൺ ബ്രഷുകളിലൂടെ ട്രെയിനിന്റെ മോട്ടോറിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ട്രെയിൻ നിർത്തുമ്പോൾ, പാന്റോഗ്രാഫ് താഴ്ന്ന് ലൈനിൽ നിന്ന് വേർപെടുന്നു.പാന്റോഗ്രാഫു കൾ വ്യത്യസ്ത വലുപ്പങ്ങളിലും, രൂപങ്ങളിലും ലഭ്യമാണ്. ഓരോ തരത്തിലുള്ള ട്രെയിനിനും അനുയോജ്യമായ വ്യത്യസ്തമായ പാന്റോഗ്രാഫ് ഉണ്ട്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് പാചക എണ്ണയുടെ സ്മോക്ക് പോയിന്റ്?⭐

👉പാചകത്തിന് ഒഴിച്ചു കൂടാനാവാത്ത ഒരു ചേരുവയാണ് എണ്ണ. തോരന്‍ മുതല്‍ ചിക്കന്‍ ഫ്രൈ വരെയുള്ള വിഭവങ്ങള്‍ ഉണ്ടാക്കാന്‍ അടുക്കളയില്‍ എല്ലാ ദിവസവും എണ്ണ ആവശ്യ മാണ്‌. പാചകത്തിനായി എണ്ണ തിരഞ്ഞെടുക്കു മ്പോൾ പരിഗണിക്കേണ്ട ഏറ്റവും നിർണായക ഘടകങ്ങളിലൊന്നാണ് അതിന്‍റെ സ്മോക്ക് പോയിന്‍റ്. ചൂടാക്കുമ്പോള്‍ എണ്ണ പൂര്‍ണ്ണമായും വിഘടിച്ച്, പുക വരാന്‍ തുടങ്ങുന്ന താപനില യാണ് സ്മോക്ക്‌ പോയിന്‍റ്. സ്മോക്ക് പോയിന്‍റി നപ്പുറം എണ്ണ ചൂടാക്കുന്നത് വിഭവത്തിന്‍റെ രുചി മാറ്റുക മാത്രമല്ല, ആരോഗ്യത്തിന് ഹാനികരമാ യേക്കാവുന്ന ദോഷകരമായ സംയുക്തങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

ഉയർന്ന ചൂടില്‍ പാകം ചെയ്യുമ്പോള്‍ കനോല ഓയില്‍, ഗ്രേപ്സീഡ് ഓയില്‍, നിലക്കടല എണ്ണ, സൂര്യകാന്തി എണ്ണ തുടങ്ങിയ ഉയർന്ന സ്മോക്ക് പോയിന്റുകളുള്ള എണ്ണകൾ ഉപയോഗിക്കാം. ചെറുതായി വഴറ്റുന്നതിനും ബേക്കിംഗിനും, ഒലിവ്, എള്ള്, അവോക്കാഡോ ഓയിൽ തുടങ്ങി ഇടത്തരം സ്മോക്ക് പോയിന്റുകളുള്ള എണ്ണക ൾ അനുയോജ്യമാണ്. ഫ്ളാക്സ് സീഡ്, വാൽ നട്ട് ഓയിൽ എന്നിവ പോലെ കുറഞ്ഞ സ്മോക്ക് പോയിന്റുകളുള്ള എണ്ണകൾ സാലഡ് ഡ്രെസ്സിം ഗുകൾക്കും മറ്റും മാത്രമേ ഉപയോഗിക്കാവൂ.

സ്മോക്കിംഗ് പോയിന്‍റ് പോലെ ഓരോ പാചക എണ്ണകളുടെ പോഷക മൂല്യവും വ്യത്യസ്തമാണ്. ചില എണ്ണകളിൽ ഹൃദയത്തിന് ആരോഗ്യകര മായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ കൂടുതലാണ്, മറ്റുള്ളവ പോളിഅൺസാച്ചുറേ റ്റഡ് കൊഴുപ്പുകളോ, പൂരിത കൊഴുപ്പുകളോ കൊണ്ട് സമ്പുഷ്ടമായിരിക്കും. കൂടാതെ, ചില എണ്ണകളിൽ ഒമേഗ -3, ഒമേഗ -6 തുടങ്ങിയ അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും.

മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേ റ്റഡ് കൊഴുപ്പുകൾ അടങ്ങിയ ഒലിവ് ഓയിൽ, അവോക്കാഡോ ഓയിൽ അല്ലെങ്കിൽ കനോല ഓയിൽ പോലുള്ള എണ്ണകൾ താരതമ്യേന ആരോഗ്യകരമാണ്. വെളിച്ചെണ്ണ അല്ലെങ്കിൽ പാമോയിൽ പോലെ, പൂരിത കൊഴുപ്പ് കൂടുത ലുള്ള എണ്ണകൾ ഉപയോഗിക്കുമ്പോൾ മിതത്വം പ്രധാനമാണ്, ഇവയുടെ അമിതമായ ഉപയോഗം ചീത്ത കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിപ്പിക്കും.

പാചക എണ്ണകളുടെ സ്വാദും മണവും വിഭവ ങ്ങളുടെ രുചിയെ കാര്യമായി സ്വാധീനിക്കും. വലിയ മണമൊന്നും ഇല്ലാത്ത എണ്ണകള്‍ മിക്ക വാറും എല്ലാ വിഭവങ്ങളിലും ഉപയോഗിക്കാം, എന്നാല്‍ രൂക്ഷഗന്ധമുള്ളവ സൂക്ഷിച്ച് വേണം ഉപയോഗിക്കാന്‍. ഉദാഹരണത്തിന്, എക്‌സ്‌ട്രാ വെർജിൻ ഒലിവ് ഓയില്‍ സലാഡുകൾക്കും പാസ്ത വിഭവങ്ങൾക്കും വളരെ മികച്ച രുചി നല്‍കും. അതേസമയം എള്ളെണ്ണ ഫ്രൈക ൾക്കും ഏഷ്യൻ വിഭവങ്ങള്‍ക്കും നല്ല രുചി നൽകുന്നു.

പാചക എണ്ണ തിരഞ്ഞെടുക്കുമ്പോൾ അല ർജിയും, ഭക്ഷണ നിയന്ത്രണങ്ങളും ശ്രദ്ധിക്കുക. നിലക്കടല അല്ലെങ്കിൽ ബദാം പോലെയുള്ള എണ്ണകൾ അലർജിയുള്ളവരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.അലര്‍ജി കുറയ്ക്കാന്‍ സഹായി ക്കുന്ന എണ്ണകളും ഉണ്ട്.സസ്യാഹാരം കഴിക്കു ന്നവര്‍ മൃഗങ്ങളിൽ നിന്നുള്ള കൊഴുപ്പുകൾ ഒഴിവാക്കി സസ്യങ്ങളില്‍ നിന്നുള്ള എണ്ണകള്‍ ഉപയോഗിക്കുക. ഇത്തരം എണ്ണകളില്‍ "വീഗൻ- ഫ്രണ്ട്ലി" അല്ലെങ്കിൽ "പ്ലാന്‍റ് ബേസ്ഡ്" എന്ന് ലേബൽ ഉണ്ടാകും.ചില എണ്ണകൾ കൂടുതൽ സ്ഥിരതയുള്ളതും മറ്റുള്ളവയേക്കാൾ കൂടുതൽ ഷെൽഫ് ലൈഫ് ഉള്ളതുമാണ്. പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പ് കൂടുതലുള്ള എണ്ണകൾ, ഫ്ളാക്സ് സീഡ്, ഫിഷ് ഓയിൽ എന്നിവ ഓക്സീകരണത്തിന് സാധ്യതയു ള്ളവയാണ്, ഇവ പെട്ടെന്ന് കേടാകും. എന്നാല്‍, വെളിച്ചെണ്ണ പോലെ പൂരിത കൊഴുപ്പ് കൂടുത ലുള്ള എണ്ണകൾക്ക് കൂടുതല്‍ ആയുസ്സുണ്ട്

എണ്ണയുടെ പുതുമയും ആയുസ്സും വർദ്ധിപ്പി ക്കുന്നതിന്, എണ്ണകള്‍ നേരിട്ട് സൂര്യപ്രകാശ മേല്‍ക്കാതെ, തണുത്തതും ഇരുണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക. പതിവായി ഉപയോഗി ക്കുന്നില്ലെങ്കിൽ, ചെറിയ അളവിൽ മാത്രം എണ്ണകൾ വാങ്ങാന്‍ ശ്രദ്ധിക്കുക.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എറിത്രിയയിലെ റശായിദ ഗോത്രം⭐

👉1846-ല്‍ സഊദി അറേബ്യയില്‍ നിന്ന് എറിത്രി യയിലേക്കും, വടക്ക്-കിഴക്കന്‍ സുഡാനിലേ ക്കും കുടിയേറിയ പുരാതന അറബി ഗോത്ര മാണ് റശായിദ. അദ്‌നാനികളിലെ ബനൂ അബ്‌ സ് ഗോത്രത്തിലേക്കാണ് ഇവരുടെ പരമ്പര ചെന്നുചേരുന്നത്. 'അഅ്‌റാബികള്‍' എന്ന് അറബിയില്‍ അറിയപ്പെടുന്ന ഗ്രാമീണരും മരുഭൂവാസികളുമായ അറബി വിഭാഗങ്ങളിലാ ണ് ഇവരുടെ സ്ഥാനം.

ഏറ്റവും ശുദ്ധമായ അറബി ഭാഷ കൈകാര്യം ചെയ്യുന്നവരാണ് ഗ്രാമീണരായ അറബി ഗോത്രങ്ങള്‍. സുന്നി മുസ്‌ലിംകളാണ് റശായിദ ഗോത്രക്കാര്‍. വളരെ അപൂര്‍വമായി ക്രിസ്ത്യന്‍ മതവിശ്വാസികളും ഇവര്‍ക്കിടയില്‍ കാണപ്പെടു ന്നു. എത്യോപ്യക്ക് അടുത്തുള്ള കിഴക്കനാഫ്രി ക്കന്‍ രാജ്യമാണ് എറിത്രിയ. എറിത്രിയന്‍ സര്‍ക്കാറിന്റെ കണക്കു പ്രകാരം എറിത്രിയന്‍ ജനസംഖ്യയില്‍ 2.4 ശതമാനമാണ് റശായിദക ള്‍. 1996-ലെ കണക്കു പ്രകാരം 78,000 റഷാ യിദകള്‍ എറിത്രിയയിലുണ്ടായിരുന്നു. അറബിക് പുറമേ എറിത്രിയന്‍ ടിഗ്രെ ഭാഷയും റഷാശിദക ള്‍ ഉപയോഗിക്കുന്നു.

ആട്ടിന്‍ തോലു കൊണ്ടുണ്ടാക്കിയ കൂടാരങ്ങളാ ണ് റശായിദകള്‍ താമസത്തിനായി ഉപയോഗി ക്കുന്നത്. ഗോത്രത്തലവനാണ് ഗോത്രത്തെ നിയന്ത്രിക്കുന്നത്. റശായിദകളുടെ പ്രധാന ഉപജീവന മാര്‍ഗം ആടുമേയ്ക്കലാണ്. ആട്ടിന്‍ പാല്‍, ചെമ്മരിയാടിന്റെ രോമം എന്നിവയുടെ വില്‍പനയും ഇവരുടെ ഉപജീവന മാര്‍ഗങ്ങളാ ണ്. ഭൂരിപക്ഷം റശായിദകളും നിരക്ഷരരാണെ ങ്കിലും തങ്ങളുടെ വംശപരമ്പരയും കന്നുകാലി കളുമായി ബന്ധപ്പെട്ട പുരാതന കഥകളുമൊ ക്കെ അവര്‍ക്ക് കാണാപാഠമാണ്.

നൂറുകണക്കിന് വരികളുള്ള ധാരാളം അറബി കവിതകളും ഇവര്‍ അനായാസേന ചൊല്ലുമെ ന്നത് അവരുടെ അപാരമായ ഓര്‍മ ശക്തിയുടെ തെളിവാണ്. വാമൊഴിയായാണ് നാടോടി കഥക ളും, പുരാതന കവിതകളും ഇവര്‍ തലമുറകളി ലേക്ക് കൈമാറുന്നത്.ആഭരണ നിര്‍മാണത്തി ലും റശായിദകള്‍ തങ്ങളുടെ കരവിരുത് തെളി യിച്ചിട്ടുണ്ട്.

റശായിദകളില്‍ പുരുഷന്മാരേക്കാള്‍ പ്രശസ്തര്‍ അവര്‍ക്കിടയിലെ സ്ത്രീകളാണ്. അതിന് കാരണം അവരുടെ വസ്ത്രധാരണരീതിയാണ്. ചുവപ്പും, കറുപ്പും കലര്‍ന്ന നിറത്തില്‍ വളരെ മനോഹരമായ ഡിസൈനുകളോടു കൂടിയ വസ്ത്രങ്ങളാണ് സ്ത്രീകള്‍ ധരിക്കുന്നത്. ശരീരം മുഴുവന്‍ മറയുന്ന തരത്തിലുളള വസ്ത്രങ്ങളു ടെ പ്രധാന സവിശേഷത നീളം കൂടിയതും, കട്ടിയേറിയതുമായ മുഖാവരണമാണ്. അഞ്ച് വയസ്സ് മുതല്‍ തന്നെ ഒരു പെണ്‍കുട്ടി ഈ മുഖാ വരണം ധരിച്ചു തുടങ്ങുന്നു. എന്നാല്‍ പ്രായപൂര്‍ ത്തിയായാലാണ് അത് നിര്‍ബന്ധ മാകുന്നത്. സ്ത്രീകളുടെ കണ്ണുകള്‍ മാത്രമാണ് പുറത്ത് കാണാനാവുക. റശായിദാ സംസ്‌കാരത്തില്‍ സ്ത്രീകളും പുരുഷന്മാരും സ്വതന്ത്രമായി ഇട കലരാറില്ല. വിവാഹങ്ങള്‍ അധികവും മാതാപി താക്കള്‍ ഉറപ്പിക്കുകയാണ് ചെയ്യുക. എന്നാല്‍ സ്ത്രീകള്‍ക്ക് സ്വന്തം വരനെ കണ്ടെത്താനുള്ള സ്വാതന്ത്ര്യമുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട പുരുഷന്റെ അടുത്ത് ചെന്ന് കീഴ്ത്താടി വെളിവാകുന്ന തര ത്തില്‍ അവള്‍ മുഖാവരണം ഉയര്‍ത്തുന്നു. അത് തന്നെ ഇഷ്ടമാണോ എന്ന ചോദ്യമാണ്. പുരുഷന് സമ്മതമാണെങ്കില്‍ പെണ്ണിന്റെ വീട്ടു കാരോട് വിവരം പറയുകയും നൂറ് ഒട്ടകങ്ങളെ വിവാഹ മൂല്യമായി നല്‍കുകയും വേണം.

പല മരുഭൂവാസികളായ ഗോത്രങ്ങളെയും പോ ലെ റശായിദകള്‍ക്കിടയിലും സംഗീതത്തിനും , നൃത്തത്തിനും വലിയ പ്രാധാന്യമുണ്ട്. സ്ത്രീ- പുരുഷ ഭേദമന്യേ എല്ലാ ഗോത്ര അംഗങ്ങളും അതില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യാറുണ്ട്. മലബാറിലെ ഒപ്പനക്ക് സമാനമായ കൈകൊട്ടി പാട്ടും, നൃത്തവും അവരുടെ വിവാഹങ്ങളിലും ആഘോഷ ദിവസങ്ങളിലും ഒഴിച്ചു കൂടാനാവത്തതാണ്. എല്ലാവരും വട്ട ത്തില്‍ കൂടി നിന്ന് കൈ കൊട്ടി നാടന്‍ പാട്ടുകള്‍ പാടും. ചിലപ്പോള്‍ അതിന്റെ മധ്യത്തില്‍ ആരെ ങ്കിലും നൃത്തം ചെയ്യുകയും ചെയ്യും. റശായിദാ സംഗീതം വളരെ പുരാതനമായ അറബ് വേരുക ളുള്ളതാണ്.

എറിത്രിയയിലെ ഇറ്റാലിയന്‍ അധിനിവേശ കാല ത്ത് റശായിദകള്‍ കാര്യമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടില്ല. കാരണം, പൊതുവേ എത്തിപ്പെടാന്‍ പറ്റാത്ത തരത്തിലുള്ള മരുഭൂ പ്രദേശങ്ങളിലാണ് റശായിദകള്‍ തങ്ങളുടെ താവളങ്ങള്‍ കണ്ടെത്തിയിരുന്നത്. ആടുമേയ് ക്കലും, സീസണ്‍ കൃഷിയും കച്ചവടവുമെല്ലാം റശായിദകള്‍ക്ക് നല്ല സാമ്പത്തിക ഭദ്രത നല്‍കി യിരുന്നു. ധാരാളം കന്നുകാലികളും സ്വര്‍ണ നിക്ഷേപങ്ങള്‍ പോലും റശായിദാ ഗോത്രക്കാര്‍ ക്ക് സ്വന്തമായി ഉണ്ടായിരുന്നു. എന്നാല്‍ 1950 മുതല്‍ 1991 വരെ നീണ്ട എത്യോപ്യന്‍ അധിനി വേശ കാലത്ത് തങ്ങളുടെ പാരമ്പര്യമെല്ലാം റശായിദകള്‍ക്ക് നഷ്ടമായി. എറിത്രിയന്‍ ലിബറല്‍ മുന്നണികളെ സഹായിച്ചു എന്ന പേരില്‍ എത്യോപിയക്കാര്‍ റശായിദാ ഗോത്ര ക്കാരെ ധാരാളമായി വേട്ടയാടി. അതുകൊണ്ട് എറിത്രിയന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ശേഷ മുളള റശായിദാ ഗോത്ര ചരിത്രം ദാരിദ്ര്യത്തിന്റെ യും, ഇല്ലായ്മയുടെയും കഥകളാണ്.

1991-ല്‍ എറിത്രിയ എത്യോപ്യന്‍ അധിനിവേശ ത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം നാടോടി സംസ്‌കാരം ഉപേക്ഷിച്ച് കാര്‍ഷിക വൃത്തിയില്‍ ഉപജീവനം കണ്ടെത്താന്‍ സര്‍ക്കാ ര്‍ റശായിദാ ഗോത്ര മുഖ്യന്മാരോട് ആവശ്യപ്പെട്ടി രുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

👉സിങ്ക് ഹോൾ (sinkhole) എന്നത് ഭൂമിയുടെ ഉപരിതലത്തിൽ സ്വാഭാവികമായോ മനുഷ്യ നിർമിതമായോ ഉണ്ടാകുന്ന ഒരു താഴ്ചയാണ്. ഇത് സാധാരണയായി ഭൂഗർഭത്തിലെ പാറകൾ, പ്രത്യേകിച്ച് ചുണ്ണാമ്പുകല്ല് (limestone) പോലുള്ള ലയിക്കുന്ന പാറകൾ, വെള്ളത്താൽ ക്ഷയിക്ക പ്പെടുമ്പോൾ സംഭവിക്കുന്നു. മഴവെള്ളമോ, ഭൂഗർഭജലമോ പാറയെ ലയിപ്പിക്കുകയും അതി നടിയിലുള്ള മണ്ണോ ,പാറയോ പിന്തുണയില്ലാ തെ താഴ്ന്ന് പോകുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഭൂമിയുടെ ഉപരിതലത്തിൽ ഒരു ദ്വാരമോ കുഴിയോ രൂപപ്പെടുന്നു.സിങ്ക് ഹോളുക ൾക്ക് ചെറിയ കുഴികൾ മുതൽ നൂറുക ണക്കിന് മീറ്റർ വ്യാസമുള്ള വലിയ താഴ്ചകൾ വരെ വലിപ്പത്തിൽ വലിയ വ്യത്യാസ മുണ്ടാകാം . ഇവ പെട്ടെന്ന് രൂപപ്പെടാം അല്ലെങ്കിൽ സാവ ധാനം വികസിക്കാം. പ്രകൃതിദത്തമായ കാരണ ങ്ങൾക്ക് പുറമെ, ഖനനം, ജലസേചനം, അല്ലെ ങ്കിൽ പൈപ്പ് ലൈനുകളുടെ പൊട്ടൽ പോലുള്ള മനുഷ്യ പ്രവർത്തനങ്ങളും സിങ്ക് ഹോളുകൾക്ക് കാരണമാകാറുണ്ട്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉BTU എന്നത് "British Thermal Unit" എന്നതിന്റെ ചുരുക്കപ്പേര് ആണ്. ഇത് ഒരു ഊർജ്ജത്തിന്റെ അളവാണ്, പ്രത്യേകിച്ച് ചൂടാക്കലോ, തണുപ്പിക്കലോ ആവശ്യമായ ഊർജ്ജത്തെ സൂചിപ്പിക്കുന്നു. എയർ കണ്ടീഷനറുകളിൽ BTU ഉപയോഗിക്കുന്നത് അവയുടെ തണുപ്പിക്കൽ ശേഷിയെ അളക്കാനാണ്.

ഒരു BTU എന്നാൽ, ഒരു പൗണ്ട് വെള്ളത്തിന്റെ താപനില ഒരു ഡിഗ്രി ഫാരൻഹീറ്റ് കൂട്ടാനോ കുറയ്ക്കാനോ ആവശ്യമായ ഊർജ്ജത്തിന്റെ അളവാണ്. എയർ കണ്ടീഷനറിന്റെ BTU കൂടുതൽ ആണെങ്കിൽ അത് വലിയ സ്ഥലം തണുപ്പിക്കാൻ കഴിവുള്ളതായിരിക്കും. ഉദാഹരണത്തിന്, ഒരു 12,000 BTU എയർ കണ്ടീഷനർ ഒരു മണിക്കൂറിൽ 12,000 BTU-ന്റെ തണുപ്പിക്കൽ ശേഷി നൽകും.

നമ്മുടെ മുറിയുടെ വലിപ്പത്തിനനുസരിച്ച് ശരിയായ BTU ഉള്ള എയർ കണ്ടീഷനർ തിരഞ്ഞെടുക്കുന്നത് ഊർജ്ജക്ഷമതയും, സുഖവും ഉറപ്പാക്കാൻ പ്രധാനമാണ്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ഐസ് ഹാർവെസ്റ്റിംഗ്⭐

👉 തണുത്ത കാലാവസ്ഥയിൽ പ്രകൃതിയിൽ തന്നെ ജലം മരവിപ്പിച്ച് ഐസ് ശേഖരിക്കുന്ന ഒരു പരമ്പരാഗത രീതിയാണ് പ്രകൃതി ദത്തമായ ഐസ് ഉൽപാദനം. ഇത് മനുഷ്യർ കൃത്രിമ യന്ത്ര ങ്ങൾ ഉപയോഗിക്കാതെ, പ്രകൃതിയുടെ സ്വാഭാ വിക പ്രക്രിയകൾ ആശ്രയിച്ച് ചെയ്യുന്നതാണ്. ഇതിനെ "ഐസ് ഹാർവെസ്റ്റിംഗ്" അല്ലെങ്കിൽ ഐസ് ഫാർമിംഗ് (Ice Farming) എന്ന് പലപ്പോ ഴും വിളിക്കാറുണ്ട്. ചരിത്രപരമായി, ആധുനിക റഫ്രിജറേഷൻ സാങ്കേതികവിദ്യ വരുന്നതിന് മുമ്പ് ഇത് വളരെ പ്രചാരത്തിലുണ്ടായിരുന്നു.

ഈ പ്രക്രിയ ലളിതമായി പറയാം.തണുത്ത കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ (ഉദാഹര ണത്തിന്, ശൈത്യകാലത്ത് താപനില 0°C-ന് താഴെ പോകുന്ന സ്ഥലങ്ങൾ) തടാകങ്ങൾ, നദികൾ, അല്ലെങ്കിൽ കുളങ്ങൾ തിരഞ്ഞെ ടുക്കും.ജലം സ്വാഭാവികമായി മരവിപ്പിക്കുന്ന തിന് അനുയോജ്യമായ സാഹചര്യങ്ങൾ വേണം. ശൈത്യകാലത്ത്, താപനില കുറയുമ്പോൾ ജല ത്തിന്റെ മുകൾഭാഗം മരവിപ്പിച്ച് ഐസ് ആയി മാറുന്നു. ഇത് സാധാരണയായി രാത്രികാലങ്ങ ളിൽ വേഗത്തിൽ സംഭവിക്കാറുണ്ട്.

ഐസ് മതിയായ കട്ടിയുള്ളതാകുമ്പോൾ (സാധാരണയായി 15-30 സെന്റിമീറ്റർ കട്ടി), ഇത് കോടാലി, മൂർച്ഛയുള്ള ഉപകരണങ്ങൾ, അല്ലെ ങ്കിൽ വെട്ടുക്കത്തികൾ ഉപയോഗിച്ച് കട്ടകളായി മുറിക്കുന്നു.ഈ കട്ടകൾ വലിയ ബ്ലോക്കുകളാ ക്കി ശേഖരിക്കും.ശേഖരിച്ച ഐസ് ഉരുകാതിരി ക്കാൻ തണുത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുന്നു. പലപ്പോഴും ഭൂമിക്കടിയിലുള്ള "ഐസ് ഹൗസുക ൾ" (ice houses) അല്ലെങ്കിൽ sawdust പോലുള്ള താപനിർഗമനം തടയുന്ന വസ്തുക്കൾ ഉപയോ ഗിച്ച് മൂടിയ സംഭരണികളിൽ വയ്ക്കും.

ഇവയ്ക്ക് പല ഉപയോഗങ്ങൾ ഉണ്ട്.

⚡മാംസം, മത്സ്യം, പഴങ്ങൾ തുടങ്ങിയവ കേടാകാതെ സൂക്ഷിക്കാൻ
⚡ വേനൽക്കാലത്ത് തണുപ്പ് ലഭിക്കാൻ അല്ലെങ്കിൽ പാനീയങ്ങൾ തണുപ്പിക്കാൻ.

ചില പ്രദേശങ്ങളിൽ ഐസ് കട്ടകൾ മറ്റിടങ്ങളി ലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.19-ാം നൂറ്റാണ്ടി ൽ വടക്കുകിഴക്കൻ യു.എസ്-ലെ തടാകങ്ങ ളിൽ നിന്ന് ഐസ് ശേഖരിച്ച് കപ്പലുകളിൽ ഇന്ത്യ, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് അയച്ചിരുന്നു. ഇതിനെ "ഐസ് ട്രേഡ്" എന്ന് വിളിച്ചിരുന്നു.ഇന്ത്യയിൽ ഹിമാചൽ, ലഡാക്ക് പോലുള്ള തണുത്ത പ്രദേശങ്ങളിലും പണ്ട് കാലത്ത് ഐസ് ശേഖരിച്ച് ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നു.യന്ത്രങ്ങൾ ആവശ്യമില്ലാ ത്തതിനാൽ ഊർജ്ജ ഉപയോഗം ഇല്ലാത്ത പരിസ്ഥിതി സൗഹൃദമാണ് എന്നതാണ് ഈ രീതിയുടെ ഏറ്റവും വലിയ പ്രത്യേകത.വർഷം മുഴുവൻ ലഭ്യമല്ല എന്നതാണ് ഇതിൻ്റെ ഒരു പോരായ്മ.ഇന്ന് ഇത് വ്യാപകമല്ലെങ്കിലും ചില ഗ്രാമീണ പ്രദേശങ്ങളിലോ, പരമ്പരാഗത ആവ ശ്യങ്ങൾക്കോ ഇപ്പോഴും ഉപയോഗിക്കാറു ണ്ട്. ആധുനിക ഫ്രിഡ്ജുകളും, ഫ്രീസറുകളും ഇതിന്റെ ആവശ്യകത ഇല്ലാതാക്കി.

1800 കളിൽ അമേരിക്കയിലെ പ്രധാന ബിസിന സ്സ് ആയിരുന്നു ഈ ഐസ് ഹാർവെസ്റ്റിംഗ് ( Ice Harvesting ). മഞ്ഞുകാലത്ത് പല തടാകങ്ങളി ലും ഉറഞ്ഞു കട്ടിയാകുന്ന ഐസ് വലിയ വാളുകൾ കൊണ്ട് മുറിച്ച് വലിയ ബ്ലോക്കുകൾ ആയി അറക്കപ്പൊടി കൊണ്ട് ഇൻസുലേറ്റ് ചെയ്ത് ഗോഡൌണിൽ സൂക്ഷിച്ച് വയ്ക്കുക യും പിന്നീട് വെസ്റ്റ് ഇൻഡിസിലെക്കും അമേരി ക്കയുടെ തന്നെ ചൂടുള്ള പ്രദേശങ്ങളിലേക്കും മറ്റും വിൽക്കുകയും ചെയ്തിരുന്നു .ഈ ഐസ് കൊണ്ട് ചൂട് കാലത്ത് വീടുകളും, ഹോട്ടലുകളും ശീതീകരിക്കാൻ ഉപയോഗിച്ചിരുന്നു. 1920 ആയ പ്പോഴേക്കും യന്ത്ര സഹായത്തോടെ പ്രവർത്തി ക്കുന്ന ശീതീകരണ സംവിധാനം പ്രചാരത്തിൽ വരുകയും ഐസ് ഹാർവെസ്റ്റ് ബിസിനസ്സ് കുറഞ്ഞു വരികയും ചെയ്തു.അത് മാത്രമല്ല മഞ്ഞുകാലത്തെ തണുപ്പിനു കുറവ് വരികയും ഐസ് ഹാർവെസ്റ്റ്‌ ലാഭകരമാല്ലാതാകുകയും ചെയ്തതോടെ ഈ ബിസിനസ് നിന്നുപോയി . 1950 കളോടെ ഈ ബിസിനസ് ഏതാണ്ട് പരിപൂർണ്ണമായി നിന്നു എന്നും പറയാം.

സാധാരണ a/c വാങ്ങാൻ ഷോറൂമുകളിൽ പോ കുമ്പോൾ ചോദിക്കുന്ന ചോദ്യമാണ് എത്ര ടണ്ണി ന്റെ a/c വേണം എന്നത് . ഈ ഉപകരണത്തിന്റെ കപ്പാസിറ്റി ( പ്രവർത്തന ക്ഷമത ) ടണ്ണിൽ പറയു ന്നതും ഐസ് ഹാർവെസ്റ്റിംഗ് നിന്നാണ്. ഒരു ടണ്ണ്‍ ഭാരമുള്ള ഐസ് കൊണ്ട് എത്രമാത്രം തണുപ്പിക്കും എന്ന ഈ കണക്കിൽ നിന്നാണ് ഇന്നും എയർ കണ്ടീഷണറിന്റെ കപ്പാസിറ്റി ടണ്ണിൽ പ്രസ്താവിക്കുന്നത്.

ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻ യൂണിറ്റ് സ്ഥാപിതമായത് ഗാർഹിക ഉപഭോക്താ ക്കൾക്ക് അല്ല, മറിച്ച് വൃവസായിക ആവശ്യങ്ങ ൾക്ക് ആണ്. അമേരിക്കൻ എൻജിനീയർ ആയ വില്ലിസ് കരിയറിന്റെ ( Willis H. Carrier) ആദ്യ ത്തെ എയർ കണ്ടിഷനിംഗ് യൂണിറ്റ് 1902ൽ സ്ഥാപിക്കുന്നത് ന്യൂ യോർക്കിലുള്ള Sackett- Wilhelms Lithographing & Publishing Company അവരുടെ പ്രിന്റിങ് യൂണിറ്റിലെ അന്തരീക്ഷത്തി ൽ ഹ്യൂമിഡിറ്റിയും, താപനിലയും വർധിക്കുന്നത് മൂലം പ്രിന്റ് ചെയ്യുന്ന പേപ്പർ ചുരുങ്ങുകയും അച്ചടി മഷി പടരുകയും ചെയ്യുന്നത് ഒഴിവാക്കാ ൻ വേണ്ടിയാണു. പിന്നീട് 6 ജീവനക്കാരുമായി Willis carrier തുടങ്ങിയ The Carrier Air Conditio ning Company of America യ്‌ക്ക് 2020 ലെ കണ ക്ക് പ്രകാരം 53000 ജീവനക്കാരും 18.6 ബില്യൺ ഡോളർ ആസ്തിയുള്ള ഒരു ബിസിനെസ്സ് സാമ്രാജ്യമാണ്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

Читать полностью…

#ജിജ്ഞാസാ(JJSA)

⭐പൊൻമാൻ സിനിമയിലെ തലവെട്ടിച്ചിറ⭐

👉പൊൻമാൻ എന്ന മലയാള സിനിമയിൽ പ്രതി പാദിക്കുന്ന അജേഷ് യഥാർത്ഥ ജീവിതത്തിലെ നഷ്ടപ്പെട്ട സ്വർണ്ണത്തിനു പുറകെപോയി കാണാതായതാണ് എന്നും അല്ല ഇപ്പോഴും ജീവിക്കുന്നുണ്ട് എന്നും പറയുന്നു. ജീവിച്ചിരിപ്പു ണ്ടെങ്കിൽ നേരിട്ട് വന്നാൽ നഷ്ടപ്പെട്ട സ്വർണ്ണ ത്തിൻ്റെ പൈസ നൽകാം എന്ന് സിനിമാ നിർ മ്മാതാക്കളും, നടൻ ബേസിലും വെളിപ്പെടുത്തി യിട്ടുണ്ട്.യാഥാർഥ്യത്തിൽ സ്വർണ്ണം അന്വേഷിച്ചു പോയ അജേഷിനെ കുറിച്ച് പിന്നീട് യാതൊരു വിവരവും കിട്ടിയില്ല. സിനിമയിൽ അജേഷിന് ഒരു നായക പരിവേഷം കൊടുക്കാൻ വേണ്ടി യാണ് ബാക്കി എഴുതിയത്.

സിനിമയിൽ മരിയാനോടെ തലവെട്ടിച്ചിറ എന്ന സ്ഥലത്തെക്കുറിച്ച് ഒരു കാര്യം പറയുന്നുണ്ട്. ചുറ്റും കായലും പോകാനും, തിരിച്ച് വരാനും ഒരു റോഡ് മാത്രമെന്നും.സത്യത്തിൽ അങ്ങനെ ഒരു സ്ഥലം കൊല്ലത്തുണ്ട്.കുണ്ടറയ്ക്കടുത്തുള്ള പടപ്പക്കര എന്ന സ്ഥലം.സിനിമയിലെ മരിയാ നോടെ സ്ഥലം പോലെ തന്നെ നല്ല പിശക് പിടിച്ച ഏരിയ എന്ന നിലയിൽ ഒരു 15 വർഷം മുന്നേ വരെ പേര് കേട്ട സ്ഥലം. സിനിമയിലെ തലവെട്ടി ച്ചിറയ്ക്കു റഫറൻസ് ആയത് പടപ്പക്കര തന്നെ ആണ് എന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെ ടുന്നു. ഇനി റിയൽ ലൈഫ് അജേഷ് സ്വർണ്ണം തിരിച്ച് പിടിക്കാൻ പടപ്പക്കരയിലോട്ടാണ് പോയ തെങ്കിലും അല്ലെങ്കിലും കൊല്ലത്ത് പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ സ്ഥലമാണ് ഇവിടം.

കൊല്ലം ജില്ലയിലെ പേരയം പഞ്ചായത്തിൽ ഉൾ പ്പെടുന്ന ഒരു ഗ്രാമമാണ്‌ പടപ്പക്കര. അഷ്ടമുടി കായലിലെ ഒരു ഉപദ്വീപാണ് ഈ പ്രദേശം. പടപ്പ ക്കരയിൽ പേരയം പഞ്ചായത്തിലെ നാലു വാർഡുകൾ ഉൾപ്പെടുന്നു.ടൂറിസം സാധ്യതകൾ വളരെയേറെയേറെയുള്ള ഈ ഉപദ്വീപ് മണ ക്കടവ്, പളളിയാതുരുത്ത്, കുതിര മുനമ്പ് എന്നീ ദ്വീപുകളുമായി സമീപസ്ഥമാണ് .കായൽ ടൂറിസ ത്തിന് പേരുകേട്ടതാണ് അഷ്ടമുടിക്കായലിന്റെ ഈ തീരഭൂമി.പടക്കപ്പൽക്കര ലോപിച്ചാണ് പടപ്പക്കര എന്ന പേര് ഉണ്ടായത്.പടക്കപ്പലു കളുടെ നിർമ്മാണവും, അറ്റകുറ്റപ്പണികളും ഇവിടെ നടന്നിരുന്നു എന്നും മധ്യകാലത്ത് ചൈനാക്കാരുടെ വ്യാപാരക്കപ്പലുകൾ അഷ്ടമുടിക്കായലിൽ എത്തിയിരുന്നു എന്നും പറയപ്പെടുന്നു. പ്രധാനമായും ലത്തീൻ കത്തോ ലിക്കർ ആണ് ഇവിടെയുള്ളത് .ഒട്ടേറെ ടൂറിസം പ്രോജക്ടുകൾ അഷ്ടമുടിക്കായലിന്റെ ഈ തീരഭൂമിയിലുണ്ട് .മണക്കടവ്, പളളിയാതുരു ത്ത് ,കുതിര മുനമ്പ് എന്നീ തുരുത്തുകൾ ഈ ഉപ ദ്വീപിനോട് ചേർന്നാണ് " സുന്ദരതീരം " ടൂറിസം പ്രോജക്ട്. കായൽ സൗന്ദര്യം ആസ്വദിക്കുവാ നും, പ്രകൃതിയുടെ അകൃത്രിമ ഭംഗി നേരിൽ കാ ണുവാനും ഒട്ടേറെ സ്വദേശികളും വിദേശിയരു മായ ടൂറിസ്റ്റുകൾ പടപ്പക്കരയിൽ എത്താറുണ്ട്

💢 വാൽ കഷ്ണം💢

അഷ്ടമുടിക്കായലിന്റെ സാന്നിധ്യം കൊല്ലം നഗരത്തിനു ചുറ്റുപാടായി ഒരു തണ്ണീർത്തടത്തെ സൃഷ്ടിക്കുന്നുണ്ട്.അഷ്ടമുടിക്കായലിൽ ഒട്ടന വധി തുരുത്തുകളുണ്ട്. അഷ്ടമുടിക്കായൽ കല്ലടയാറുമായി ചേരുന്ന ഭാഗത്തുള്ള മൺറോ തുരുത്തും, ചവറ തെക്കുംഭാഗവുമാണിതിൽ പ്രധാനം.

മറ്റ് തുരുത്തുകൾ ഇവയൊക്കെയാണ്

പേഴുംതുരുത്ത്,സെന്റ് സെബാസ്റ്റ്യൻ ദ്വീപ്, പൂത്തുരുത്ത്,വെളിത്തുരുത്ത്,പന്നയ്ക്കത്തു രുത്ത്,പട്ടന്തുരുത്ത്,പള്ളിയാത്തുരുത്ത്,ദളവാ പുരം,മേരിലാന്റ്,പെരുങ്ങാലം,ഫാത്തിമത്തുരുത്ത്,ഭവാനിത്തുരുത്ത്,ഇടത്തുരുത്ത്

മൂന്നു വശം വെള്ളത്താൽ ചുറ്റപ്പെട്ട മുനമ്പുകൾ ഇവയൊക്കെയാണ്

പ്രാക്കുളം (സാമ്പ്രാണിക്കോടി),കുരീപ്പുഴ,മതി ലിൽ,അഷ്ടമുടി,പെരുമൺ,വെള്ളിമൺ,തേവള്ളി,കാഞ്ഞിരക്കോട്,പടപ്പാക്കര (കുതിര മുനമ്പ്)

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐മൃഗങ്ങൾ നവജാതശിശുക്കളെ നക്കുന്നത് എന്തുകൊണ്ട്?⭐

👉ജനനത്തിന് ശേഷമുള്ള ആദ്യ നിമിഷങ്ങളിൽ നക്കൽ പ്രക്രിയ(കൂടുതലും സസ്തനികൾക്കിട യിൽ) മൃഗങ്ങളുടെ അതിജീവനത്തിന് അത്യ ന്താപേക്ഷിതമാണ്.കുഞ്ഞിനും, അമ്മയ്ക്കും ഇടയിൽ വൈകാരികവും, ശാരീരികവുമായ ഒരു ബന്ധം സ്ഥാപിക്കാൻ അമ്മയുടെ ഈ നക്കൽ സഹായിക്കുന്നു. കുഞ്ഞിനെ നക്കു ന്നത് വഴി ജനനസമയത്ത് പൊതിഞ്ഞിരിക്കുന്ന സ്രവങ്ങളും, പ്ലാസന്റയുടെ അവശിഷ്ടങ്ങളും (ആഫ്റ്റർബേർത്ത്) നീക്കം ചെയ്ത് കുഞ്ഞിന്റെ ശരീരം വൃത്തിയാക്കുകയും ശ്വസനം ആരംഭി ക്കാൻ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഒപ്പം കുഞ്ഞിന്റെ ശരീരത്തിൽ രക്തചംക്രമണം വർദ്ധിപ്പിക്കുന്നു .ഇത് വഴി കുഞ്ഞിൻ്റെ ശരീരം ചൂടാക്കാനും, താപനില നിലനിർത്താനും സഹായിക്കുന്നു.പ്രസവാനന്തരം നവജാതശിശു പെട്ടെന്ന് തണുക്കാൻ കാരണമാകും. തണുക്കു മ്പോൾ ശരീരത്തിൽ നിന്ന് ചൂട് വലിച്ചെടുക്കു ന്നു.കുഞ്ഞുങ്ങളെ നക്കുന്നതിലൂടെ അമ്മയ്ക്ക് തന്റെ കുഞ്ഞുങ്ങളെ ചൂടാക്കി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഒപ്പം അമ്മ പ്രസവാനന്തര അവശിഷ്ടങ്ങൾ കഴിക്കുക വഴി പ്രസവസമയത്ത് നഷ്ടപ്പെട്ട പ്രധാന പോഷക ങ്ങളും, ഊർജ്ജവും വീണ്ടെടുക്കാൻ സഹായി ക്കുകയും ചെയ്യുന്നു.

ചില മൃഗങ്ങളിൽ, അമ്മ കുഞ്ഞിന്റെ വയറും, പിന്‍ഭാഗവും നക്കുന്നത് ദഹനപ്രക്രിയയും, മലമൂത്ര വിസർജ്ജനവും ആരംഭിക്കാൻ സഹായിക്കുന്നു. കാരണം പുതുതായി ജനിച്ച കുഞ്ഞുങ്ങൾക്ക് ഇത് സ്വയം ചെയ്യാൻ കഴിവില്ല. നക്കുന്നതിലൂടെ അമ്മയ്ക്ക് കുഞ്ഞിന്റെ ഗന്ധം മനസ്സിലാക്കാനും അവനെ മറ്റുള്ളവയിൽ നിന്ന് തിരിച്ചറിയാനും കഴിയുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.പൂച്ചകൾ, നായ്കൾ, പശുക്കൾ തുടങ്ങിയ മൃഗങ്ങളിൽ നമുക്ക് ഇത് കാണാം. ചുരുക്കത്തിൽ തന്റെ കുഞ്ഞുങ്ങളെ മാറി പോകാതെയിരിക്കാൻ പ്രകൃതി നൽകിയ ഒരു പ്രധാന തന്ത്രമാണ് ഈ നക്കലും,മണക്കലും .

മനുഷ്യർ നാവ് ഉപയോഗിക്കാതെ കൈകൾ ഉപയോഗിച്ച് വൃത്തിയാക്കാൻ പരിണമിച്ചത് മുതൽ ഈ ശീലം ഉപേക്ഷിച്ചു. എങ്കിലും പഴയ കാലത്ത് മനുഷ്യരിലും ഈ രീതി ഉണ്ടായിരുന്നു. ഇന്നും ചില സ്ഥലങ്ങളിലും, ഗോത്രങ്ങളിലും വിശ്വാസത്തിൻ്റെ(ഉദാ:തിബറ്റ്,ബ്രസീൽ) പേരിൽ ഇത് ചെയ്യുന്നുണ്ട്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ബഹിരാകാശ നിലയത്തിൽ ജോലി ചെയ്യുന്ന വരുടെ മാലിന്യവും വിസർജ്യവും എന്ത് ചെയ്യും? എങ്ങനെയാവും സംസ്കരിക്കുക?⭐

👉ബഹിരാകാശ നിലയത്തിൽ ജോലി ചെയ്യുന്ന വരുടെ മാലിന്യവും, വിസർജ്യവും കൈകാര്യം ചെയ്യുന്നത് സങ്കീർണമായ പ്രക്രിയയാണ് . കാരണം ഭൂമിയിൽ നിന്ന് വ്യത്യസ്തമായി അവിടെ ഗുരുത്വാകർഷണം വളരെ കുറവാണ്, മാത്രമല്ല വിഭവങ്ങൾ പരിമിതവുമാണ്. ഇന്റർ നാഷണൽ സ്പേസ് സ്റ്റേഷൻ (ISS) പോലുള്ള ബഹിരാകാശ നിലയങ്ങളിൽ മാലിന്യവും വിസർജ്യവും എങ്ങനെ സംസ്കരിക്കുന്നു എന്ന് നോക്കാം:

ബഹിരാകാശ യാത്രികർ ഒരു പ്രത്യേക ശുചി മുറി സംവിധാനം ഉപയോഗിക്കുന്നു. വാക്വം സാങ്കേതികവിദ്യ വഴി മനുഷ്യ വിസർജ്യങ്ങളായ മൂത്രവും ,മലവും ശേഖരിക്കുന്നു. ഇതിൽ മൂത്രം പിന്നീട് ഒരു വാട്ടർ റീസൈക്ലിങ് സിസ്റ്റം വഴി ശുദ്ധീകരിക്കപ്പെടുന്നു. ഈ പ്രക്രിയയിൽ മൂത്രത്തിന്റെ 90-95% വരെ വെള്ളമായി മാറ്റി വീണ്ടും കുടിക്കാനോ, മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നു. ശേഖരിക്കുന്ന മലം പ്രത്യേക പ്ലാസ്റ്റിക് ബാഗുകളിൽ സീൽ ചെയ്ത് സംഭരിക്ക പ്പെടുന്നു. പിന്നീട് ഇവ ഭൂമിയിലേക്ക് തിരികെ കൊണ്ടു വരുന്ന കാർഗോ വാഹനങ്ങളിൽ (Cargo spacecraft) നിറച്ച് അന്തരീക്ഷത്തിൽ വച്ച് കത്തിച്ച് നശിപ്പിക്കപ്പെടുന്നു.

ഭക്ഷണ അവശിഷ്ടങ്ങൾ, പാക്കേജിങ് മെറ്റീരി യലുകൾ, തുണി തുടങ്ങിയ ഖര മാലിന്യങ്ങൾ (Solid Waste) പ്രത്യേക കണ്ടെയ്‌നറുകളിൽ ശേഖരിക്കുന്നു. ഇവയും ഭൂമിയിലേക്ക് തിരികെ അയക്കുന്ന കപ്പലുകളിൽ സൂക്ഷിക്കുകയും അന്തരീക്ഷത്തിൽ കത്തിച്ച് നശിപ്പിക്കുകയും ചെയ്യുന്നു. ചില സമയങ്ങളിൽ, ഈ മാലിന്യ ങ്ങൾ ബഹിരാകാശത്ത് "വേസ്റ്റ് ജെറ്റിസൺ" എന്ന പ്രക്രിയയിലൂടെ ഉപേക്ഷിക്കപ്പെടാറുണ്ട്. പക്ഷേ ഇത് ഇപ്പോൾ കുറവാണ്.ഭക്ഷണം തയ്യാറാക്കൽ, ശുചീകരണം തുടങ്ങിയവയിൽ നിന്നുള്ള ദ്രവ മാലിന്യങ്ങൾ(Liquid Waste) റീസൈക്ലിങ് സംവിധാനത്തിലൂടെ ശുദ്ധീകരിച്ച് വെള്ളമായി പുനരുപയോഗിക്കുന്നു. ശുദ്ധീകര ണത്തിന് അനുയോജ്യമല്ലാത്തവ ശേഖരിച്ച് ഭൂമിയിലേക്ക് തിരികെ അയക്കുന്നു.ബഹിരാ കാശ യാത്രികർ ശ്വസിക്കുമ്പോൾ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് (CO2) ഒരു എയർ ഫിൽട്ടറിങ് സിസ്റ്റം വഴി നീക്കം ചെയ്യ പ്പെടുന്നു. ചില സാങ്കേതികവിദ്യകൾ CO2-നെ ഓക്സിജനാക്കി മാറ്റുന്നു (ഉദാഹരണം: Sabatier Reactor).

ചുരുക്കത്തിൽ ബഹിരാകാശത്ത് വിഭവങ്ങൾ വളരെ വിലപ്പെട്ടതായതിനാൽ വിഭവങ്ങൾ പരമാവധി പുനരുപയോഗിക്കാൻ ശ്രമിക്കും റീസൈക്കിൾ ചെയ്യാൻ കഴിയാത്ത മാലിന്യ ങ്ങൾ സീൽ ചെയ്ത കണ്ടെയ്‌നറുകളിൽ സൂക്ഷിക്കുകയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയും അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ കത്തിച്ച് നശിപ്പിക്കുകയും ചെയ്യും.കൂടുതൽ നൂതനമായ മാലിന്യ സംസ്കരണ സാങ്കേതികവിദ്യകൾ വികസിപ്പിച്ച് കൊണ്ടിരിക്കുന്നു

Читать полностью…

#ജിജ്ഞാസാ(JJSA)

⭐കുഞ്ഞുനോമ്പിന്റെ ‘ഗരങ്കാവൂ’⭐

👉മുസ്ലിം വ്രതവിശുദ്ധിയുടെ റമദാനിൽ മുതിർ ന്നവരെല്ലാം നോമ്പെടുത്ത് ആരാധനാ കർമങ്ങ ളിൽ മുഴുകുമ്പോൾ അവരെ പിന്തുടർന്ന് നോമ്പെടുക്കുന്ന കുട്ടിക്കാലം എല്ലാവരുടെയും ഗൃഹാതുരമായ ബാല്യകാല സ്മരണകളാവും. വാശിപിടിച്ച് അത്താഴത്തിന് എഴുന്നേറ്റും , രാവിലെ സ്കൂളിലെത്തി കൂട്ടുകാരോട് നോമ്പി ന്റെ ഗമ പറഞ്ഞും, സമപ്രായക്കാരോട് നോമ്പെ ണ്ണം പറഞ്ഞ് മത്സരിച്ചും, വൈകുന്നേരം കടുത്ത ദാഹത്തിനിടയിൽ ഒളിഞ്ഞും ,പതുങ്ങിയും വെള്ളം കുടിച്ചും ഒപ്പിച്ച നോമ്പിന്റെ ഓർമകളി ല്ലാത്തവർ കുറവായിരിക്കും.

കുട്ടികളുടെ നോമ്പ് ഓരോ വീട്ടിലും ഉത്സവാന്ത രീക്ഷമാവും. അവർക്ക് വിശേഷപ്പെട്ട പലഹാര ങ്ങളും, ഭക്ഷണവുമൊരുക്കാൻ വീട്ടുകാർ മത്സരിക്കുമ്പോൾ മുതിർന്നവർ സമ്മാനങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കും. ഇസ്‍ലാം മത വിശ്വാസികളുള്ള എല്ലാ നാട്ടിലുമുണ്ടാകും കുട്ടിനോമ്പിന്റെ പറഞ്ഞുതീരാത്ത കഥകൾ.
അതുപോലെതന്നെയാണ് അറബ് നാടുകളിൽ കുട്ടികളുടെ നോമ്പിനെയും വരവേൽക്കുന്നത്.

റമദാനിലെ പതിനാലാമത്തെ ദിവസം കുട്ടികൾ ക്കായി മാറ്റിവെച്ച് ‘ഗരങ്കാവൂ’ ആഘോഷമാക്കി മാറ്റുന്നതാണ് ഖത്തറിലെ സ്വദേശികളുടെ രീതി. ഇവിടെ മാത്രമല്ല, ഒമാൻ, സൗദി ഉൾപ്പെടെ അയൽരാജ്യങ്ങളിലുമുണ്ട് പലപേരുകളിലായി കുട്ടിനോമ്പിന്റെ ഉത്സവം.

‘ഗരങ്കാവൂ, ഗിർഗാവൂ... അതൂനല്ലാഹ്​ യഅ്​തീക്കും... ബൈത് മക്ക യാ വദീക്കും... യാ ​മക്ക യാൽ മമൂറ...’ എന്നു തുടങ്ങുന്ന ഗാനവുമായി കുട്ടിപ്പട ഇറങ്ങുയാണ്. ‘ഞങ്ങൾക്ക്​ തരൂ, ദൈവം നിങ്ങൾക്ക്​ തരും..’ എന്ന അർഥമുള്ള വരികളുമായി പുള്ളിക്കുപ്പായവും, പുതുവസ്ത്ര ങ്ങളുമണിഞ്ഞ്, സഞ്ചിയുമായി ആൺകുട്ടി കളും, പെൺകുട്ടികളും കൂട്ടമായി നീങ്ങുന്ന കാഴ്ച റമദാനിലെ 14ന് ഖത്തറിലെ സ്വദേശി താമസ ഇടങ്ങളിലും കതാറ ഉൾപ്പെടെ പൈതൃ ക ​സ്ഥലങ്ങളിലും ഹൃദ്യമായ കാഴ്ചയാണ്.

റമദാൻ ഒരാഴ്ച പിന്നിടുമ്പോഴേക്കും സൂഖു കളിലും, ഹൈപ്പർ മാർക്കറ്റുകളിലും മാളുക ളിലുമായി ഗരങ്കാവൂ തിരക്കിനാൽ സജീവമാ കും. പ്രത്യേക ‘ഗരങ്കാവൂ’ വിപണിയാക്കി മാറ്റി യാണ് ഖത്തർ ഈ ആഘോഷത്തെ വരവേൽ ക്കുന്നത്. കടകൾ തുറന്ന്, ഉടുപ്പുകളും സമ്മാന ങ്ങളും മധുര​ങ്ങളുമായി മാർക്കറ്റ് നേരത്തേ തന്നെ സജീവമാകും. അറബ് കുടുംബങ്ങളിലെ ആഘോഷം, പ്രവാസികളും ഏറ്റെടുക്കും. കുഞ്ഞു നോമ്പ്​ നോൽക്കലും വൈകുന്നേരം ഇഫ്താറിനുശേഷം, ബന്ധുക്കളും സുഹൃത്തു ക്കളും ഉൾപ്പെടെയുള്ള മുതിർന്നവരിൽനിന്ന്​ സമ്മാനങ്ങൾ വാങ്ങുകയും ചെയ്യുന്നതാണ് ‘ഗരങ്കാവൂ’വിലെ പ്രധാന ആകർഷണം.

നോമ്പ്​ പത്തിലെത്തുപ്പോൾതന്നെ രക്ഷിതാക്ക ളും ,മുതിർന്നവരും ഉൾപ്പെടെയുള്ളവർ കുട്ടിക ൾക്ക്​ സമ്മാനങ്ങളും മധുരങ്ങളും വാങ്ങാനായി കടകളിൽ തിരക്ക് തുടങ്ങും. മതവിശ്വാസത്തി ന്‍റെ ഭാഗമല്ലെങ്കിലും സ്വദേശികൾക്കും വിദേശി കൾക്കുമിടയിൽ നോമ്പുനോൽക്കുന്ന കുട്ടിക ളെ പ്രോത്സാഹിപ്പിക്കുന്ന ഗരങ്കാവൂ ആഘോഷം വർണാഭമാണ്​. ആൺകുട്ടികൾ പരമ്പരാഗത വസ്​ത്രമായ തൗബും ,ഖഫിയ്യയും പെൺകുട്ടിക ൾ അൽ സരിയ്യ് എന്ന വർണവസ്​ത്രവും അൽ ബഖ്നഖ് എന്ന പ്രത്യേക തലപ്പാവുമണിഞ്ഞാണ് ആഘോഷത്തെ വരവേൽക്കാറ്​. കുട്ടികൾക്ക്​ അറബി പൈതൃകവും സംസ്​കാരവും ആചാര ങ്ങളും സംബന്ധിച്ച്​ അവബോധമുണ്ടാക്കുക യാണ്​ ഗരങ്കാവൂ ആഘോഷങ്ങളിലൂടെ ലക്ഷ്യ മിടുന്നത്​.തോളിൽ വർണ്ണ ബാഗുകൾ തൂക്കി യുള്ള ഗരങ്കാവ് എന്ന ഈ ' ഊരുചുറ്റൽ ' കുട്ടികൾക്ക് റമദാനിലെ ഏറ്റവും വലിയ ആഘോഷമാണ്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

കേരളത്തിന്റെ ഭക്ഷ്യഭദ്രതയിലും, പരിസ്ഥിതി സേവനങ്ങളിലും സുപ്രധാന പങ്കുവഹിക്കുന്നവ യാണ് ഈ കോൾ പാടങ്ങൾ. ഇവിടുത്തെ നെൽ കൃഷി ശാസ്ത്രീയമായ രീതിയിൽ നടപ്പിലാക്കു ന്നതിനും ഉൽപാദനം വർധിപ്പിക്കുന്നതിനുമായി കേരള കാർഷിക സർവകലാശാല നടപ്പിലാ ക്കിയ ഗവേഷണ പദ്ധതിയുടെ ഭാഗമായി നെൽ ക്കൃഷിക്കായി ഒരു പ്രോട്ടോകോൾ പുറത്തിറ ക്കിയിട്ടുണ്ട്. ഇതൊരു കലണ്ടർ രൂപത്തിൽ ഇപ്പോൾ ലഭ്യമാണ്. വിത മുതൽ വിളവെടുപ്പു വരെ നീളുന്ന ഘട്ടങ്ങളിൽ ഓരോ ദിവസവും ചെയ്യേണ്ട കാർഷിക പ്രവൃത്തികളുടെ വിശദാം ശങ്ങളും നിരീക്ഷിക്കേണ്ട കാര്യങ്ങളും കലണ്ട റിൽ സൂക്ഷ്മമായി പ്രതിപാദിക്കുന്നു. കോൾ നിലങ്ങളിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നെല്ലിനങ്ങളായ ഉമ, പൊന്മണി, ജ്യോതി, മനുര ത്ന എന്നിവയുടെ ശാസ്ത്രീയ കൃഷി രീതികളാണ് പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വളം, കീടനാശിനി പ്രയോഗം തുടങ്ങിയവ സംബ ന്ധിച്ച ശുപാർശകൾ (പാക്കേജ് ഓഫ് പ്രാക്ടീസ സ് ) നിലവിലുണ്ടെങ്കിലും അതൊരു വിശദമായ കലണ്ടർ പ്രോട്ടോകോൾ രൂപത്തിൽ കർഷകർ ക്ക് ലഭ്യമാണ്.

കാലാവസ്ഥ അനുവദിച്ചാൽ നല്ല വിളവു നൽ കുന്ന നെല്ലറകൾ കൂടിയാണിവ. നിലവിൽ നെൽകൃഷി ചെയ്യുന്ന പ്രദേശങ്ങൾ ഏതാണ്ട് 14559 ഹെക്ടർ വരുമെന്നാണ് കണക്ക്. ഇതിൽ 12,638 ഹെക്ടർ തൃശൂർ ജില്ലയിലെ 8 ബ്ലോക്കുക ളിലും, 1921 ഹെക്ടർ മലപ്പുറം ജില്ലയിലെ രണ്ടു ബ്ലോക്കുകളിലുമായി വ്യാപിച്ചു കിടക്കുന്നു. കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ നെൽകൃഷി രീതികളുമായി കോളിലെ കൃഷിക്കു കുറച്ചു വ്യത്യാസങ്ങളുണ്ട്. കോൾ പ്രദേശങ്ങളിൽ മിക്കവാറും ഒരു സീസണിൽ മാത്രം കൃഷി ഇറ ക്കുന്ന പതിവാണ് ഇപ്പോഴുള്ളത്. രണ്ടു വിളയു ള്ള പ്രദേശങ്ങളിൽ മുണ്ടകൻ കൃഷിയോ കൂട്ടു കൃഷിയോ ചെയ്തശേഷം പുഞ്ചക്കൃഷി കൂടി ചെയ്തു വരാറുണ്ട്. കേരള കാർഷിക സർവക ലാശാല കോൾ നിലങ്ങൾക്ക് അനുയോജ്യമായ അത്യുൽപാദനശേഷിയുള്ള വിത്തുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഹ്രസ്വകാല മൂപ്പുള്ള ജ്യോതി, മനുരത്ന, പൗർണമി എന്നിവയും മധ്യ കാല മൂപ്പുള്ള ഉമയുമാണ് ഇവയിൽ പ്രധാനം. കാഞ്ചന, ചില നാടൻ ഇനങ്ങൾ എന്നിവ പരിമി ത സ്ഥലങ്ങളിൽ ഇപ്പോഴും കൃഷി ചെയ്തു വരുന്നുണ്ട്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉ശരിക്കും കൊമ്പ് നെറ്റിയിലാണ് വേണ്ടതെങ്കി ലും ആനയുടെ കൊമ്പ് വായിലാണല്ലോ. ഏഷ്യൻ ആനകളിൽ ആണിന് മാത്രമാണല്ലോ കൊമ്പുള്ളത്. അതിനാൽ തലയെടുപ്പുള്ള കൊമ്പൻ എന്ന് കേട്ടാൽ വലിയ കൊമ്പുള്ള ആൺ ആന എന്നേ ചിന്തവരു. എന്നാൽ ആഫ്രിക്കൻ ആനകളിൽ ആണിനും, പെണ്ണിനും കൊമ്പുണ്ട്. ആനകളുടെ മേൽത്താടിയിലെ രണ്ടാം ഉളിപ്പല്ലുകളാണ് കൊമ്പുകൾ ആകുന്ന ത്. അവ ജീവിതകാലം മുഴുവൻ വളർന്നു കൊണ്ടിരിക്കും.

എല്ലാ ജീവികൾക്കും ഭക്ഷണം കടിക്കാനും , ചവക്കാനും, വിഴുങ്ങാനും ഒക്കെ സഹായിക്കു ന്ന അവയവമാണല്ലോ പല്ലുകൾ. ആനയുടെ കൊമ്പായ ഈ പല്ലുകൾ വായും വിട്ട് പുറത്തേ ക്ക് നീണ്ടതിനാൽ അവകൊണ്ട് അങ്ങിനെ ഉപകാരം ഇല്ല. പഴയകാലത്ത് ചില പുരുഷന്മാർ ഗമയ്ക്കു വേണ്ടി കൊമ്പൻ മീശ പിരിച്ച് കാണി ക്കുന്നത് പോലെ മറ്റ് ആനകളുടെയും വലിയ ഇരപിടിയന്മാരുടെ മുന്നിലും കൊമ്പനാ നകൾ തങ്ങളുടെ കൊമ്പിൻ്റെ പത്രാസ് കാണിച്ച് പേടിപ്പിക്കുന്നുണ്ടാവാം. ഇണകളെ ആകർഷി ക്കാനും, കുഞ്ഞുങ്ങളേയും മറ്റും ആക്രമിക്കാൻ വരുന്ന പുലി- കടുവകൾ പോലുള്ളവയെ കുത്തി ഓടിക്കാനും ഈ കൊമ്പ് സഹായിക്കും.

മണ്ണിൽ കുഴിച്ച് വെള്ളം കണ്ടെത്താനും, വേരു കളും കിഴങ്ങുകളും പുറത്തെടുക്കാനും, മരത്തി ന്റെ തൊലിഅടർത്താനും എതിരാളികളായ ആനകളേയും മറ്റ് മൃഗങ്ങളേയും നേരിടാനും, മേൽക്കോയ്മ സ്ഥാപിക്കാനും, ഭാരം എടുത്ത് മാറ്റാനും വഴിയൊരുക്കാനും ഒക്കെ കൊമ്പ് സഹായിക്കുന്നുണ്ട്. മനുഷ്യർ ഇടംകൈ- വലം കൈയന്മാർ ആകുന്നതുപോലെ ഇവരിലും ഇടം കൊമ്പ്- വലംകൊമ്പന്മാർ ഉണ്ട്. എന്തായാലും ഈ കൊമ്പാണ് ആനകളുടെ ശാപവും. കരകൗശലവസ്തുക്കൾ നിർമ്മിക്കാൻ വേണ്ടി മാത്രമായി ആനക്കൊമ്പ് കൈക്കലാക്കാൻ വേട്ടക്കാരായ മനുഷ്യർ കൊന്നുതീർത്തത് ലക്ഷക്കണക്കിന് ആനകളെ ആണ്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ ഒരു രാജ്യത്ത് ശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക്
അന്താരാഷ്‌ട്ര കോടതിയെ സമീപിക്കാമോ?⭐

👉ഒരു രാജ്യത്ത് ശിക്ഷ വിധിക്കപ്പെട്ട വ്യക്തി കൾക്ക് നേരിട്ട് അന്താരാഷ്ട്ര കോടതിയെ സമീപിക്കാൻ കഴിയില്ല. കാരണം അന്താരാഷ്ട്ര കോടതികളായ ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് (ICJ) അല്ലെങ്കിൽ ഇന്റർനാഷണൽ ക്രിമിനൽ കോടതി (ICC) എന്നിവയുടെ അധി കാരപരിധി വ്യക്തികൾക്ക് നേരിട്ട് കേസ് ഫയൽ ചെയ്യാൻ അനുവദിക്കുന്നില്ല.

ICJ ഐക്യരാഷ്ട്രസഭയുടെ പ്രധാന ജുഡീഷ്യൽ ഓർഗനാണ് . ഇത് രാജ്യങ്ങൾ തമ്മിലുള്ള തർക്ക ങ്ങൾ പരിഹരിക്കുന്നതിനാണ് പ്രവർത്തിക്കുന്ന ത്. വ്യക്തികൾക്ക് ഈ കോടതിയിൽ അപ്പീൽ നൽകാൻ അവകാശമില്ല. എന്നാൽ, ഒരു വ്യക്തിയുടെ കേസ് അവരുടെ രാജ്യം ഏറ്റെടു ത്ത് മറ്റൊരു രാജ്യത്തിനെതിരെ ICJ-യിൽ ഉന്നയിക്കാൻ സാധിക്കും( നയതന്ത്ര സംരക്ഷ ണം (diplomatic protection) ). ഇത് സാധാരണ യായി അപൂർവമാണ്.കൂടാതെ രാജ്യത്തിന്റെ സമ്മതവും, ഇടപെടലും ആവശ്യമാണ്.

ICC വ്യക്തികളെ ശിക്ഷിക്കുന്ന ഒരു കോടതി യാണ് .പക്ഷേ ഇത് അതാത് ദേശീയ കോടതി കളിൽ നിന്നുള്ള അപ്പീലുകൾ കൈകാര്യം ചെയ്യുന്നില്ല. ICC-യ്ക്ക് അധികാരമുള്ളത് ജന സംഹാരം (genocide), യുദ്ധക്കുറ്റങ്ങൾ (war crimes), മനുഷ്യത്വത്തിനെതിരായ കുറ്റങ്ങൾ (crimes against humanity) തുടങ്ങിയ ഗുരുതര മായ അന്താരാഷ്ട്ര കുറ്റങ്ങൾ മാത്രമാണ്. ഒരു രാജ്യത്തിന്റെ ദേശീയ കോടതിയിൽ ശിക്ഷിക്ക പ്പെട്ട ഒരാൾക്ക് ICC-യിൽ അപ്പീൽ നൽകാൻ കഴിയില്ല. കാരണം ICC ഒരു "അവസാന അപ്പീൽ കോടതി" (court of last resort) ആയി പ്രവർത്തി ക്കുന്നത് ദേശീയ നീതിന്യായ വ്യവസ്ഥകൾ പരാജയപ്പെടുമ്പോൾ മാത്രമാണ്. അതായത്, ഒരു രാജ്യത്തിന് സ്വന്തം നീതിന്യായ വ്യവസ്ഥ യിൽ കുറ്റവാളികളെ ശിക്ഷിക്കാൻ കഴിയുന്നി ല്ലെങ്കിൽ മാത്രമേ ICC ഇടപെടുകയുള്ളൂ.

ഒരു വ്യക്തിക്ക് തന്റെ രാജ്യത്തിന്റെ നിയമ വ്യവ സ്ഥയിൽ ലഭ്യമായ എല്ലാ അപ്പീൽ സാധ്യതകളും തീർന്നതിന് ശേഷം, മനുഷ്യാവകാശ ലംഘന ങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ, യൂറോപ്യൻ കോടതി ഓഫ് ഹ്യൂമൻ റൈറ്റ്സ് (ECHR) പോലുള്ള പ്രാദേ ശിക മനുഷ്യാവകാശ കോടതികളെ സമീപിക്കാ ൻ കഴിയും. പക്ഷേ ഇവിടെയും ഒരു പ്രശ്നം ഉണ്ട്. ആ വ്യക്തിയുടെ രാജ്യം ECHR അംഗമാ യിരിക്കണം.ഉദാഹരണത്തിന്, യൂറോപ്യൻ യൂണിയനിൽ ഉള്ളവർക്ക് ECHR-ലേക്ക് പോകാം.പക്ഷേ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇത്തരം അന്താരാഷ്ട്ര അപ്പീൽ സംവിധാന ങ്ങൾ നേരിട്ട് ലഭ്യമല്ല.

ചുരുക്കത്തിൽ ഒരു രാജ്യത്ത് ശിക്ഷിക്കപ്പെ ട്ടവർക്ക് നേരിട്ട് അന്താരാഷ്ട്ര കോടതിയിൽ അപ്പീൽ നൽകാൻ സാധിക്കില്ല. എന്നാൽ അവരുടെ രാജ്യം തയ്യാറാണെങ്കിൽ ICJ-യിൽ ഒരു കേസ് ഉന്നയിക്കാം, അല്ലെങ്കിൽ ഗുരുതര മായ അന്താരാഷ്ട്ര കുറ്റങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെ ങ്കിൽ ICC-യുടെ പരിഗണനയ്ക്ക് വരാം. ഇത് വളരെ സങ്കീർണവും അപൂർവവുമായ പ്രക്രിയയാണ്.1/7/2002ലാണ് 17/7/98-ലെ റോം സ്റ്റാറ്റിയൂട്ട് അനുസരിച്ച് അന്തര്‍ദ്ദേശീയ ക്രിമിന ല്‍ കോടതി നിലവില്‍ വന്നത്. ഇന്ത്യ റോം സ്റ്റാറ്റി യൂട്ടില്‍ ഒപ്പ് വച്ചിട്ടില്ല. അതിനാൽ ഇന്ത്യയിലെ പൗരൻമാർക്ക് അന്താരാഷ്ട്ര ക്രിമിനല്‍ കോട തിയെ സമീപിച്ചാലും പ്രയോജനം ഒന്നും ഇല്ല.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐സംഖ്യകളെ പൂജ്യം കൊണ്ട് ഹരിക്കുമ്പോൾ എന്തുകൊണ്ടാണ് അനന്തത (infinity) കിട്ടുന്നത്?⭐

👉സംഖ്യകളെ പൂജ്യം കൊണ്ട് ഹരിക്കുമ്പോൾ എന്തുകൊണ്ടാണ് അനന്തത (infinity) കിട്ടുന്ന തെന്ന് മനസ്സിലാക്കാൻ, നമുക്ക് ഹരണത്തിന്റെ അടിസ്ഥാന ആശയം പരിശോധിക്കാം. ഒരു സംഖ്യയെ മറ്റൊരു സംഖ്യ കൊണ്ട് ഹരിക്കുക എന്നതിനർത്ഥം, ആദ്യത്തെ സംഖ്യയിൽ രണ്ടാമത്തെ സംഖ്യ എത്ര തവണ അടങ്ങിയി രിക്കുന്നു എന്ന് കണ്ടെത്തുക എന്നാണ്.

ഉദാഹരണത്തിന്, 6 ÷ 2 = 3 എന്നത് 6-നുള്ളിൽ 2 എത്ര തവണ അടങ്ങിയിരിക്കുന്നു എന്നാണ്—ഇവിടെ അത് 3 തവണയാണ്.എന്നാൽ ഒരു സംഖ്യയെ പൂജ്യം കൊണ്ട് ഹരിക്കുമ്പോൾ, ഈ ആശയം തകരുന്നു. ഉദാഹരണത്തിന്, 6 ÷ 0 എന്ന് പരിഗണിക്കുക. 6-നുള്ളിൽ പൂജ്യം എത്ര തവണ അടങ്ങിയിരിക്കുന്നു എന്ന് ചോദിക്കു ന്നതിന് ഒരു നിശ്ചിത ഉത്തരം നൽകാൻ കഴിയില്ല. നമ്മൾ എത്ര വലിയ സംഖ്യ കൊണ്ട് പൂജ്യത്തെ ഗുണിച്ചാലും (ഉദാ: 0 × 1,000,000 = 0), അത് ഒരിക്കലും 6 ആകില്ല. അതിനാൽ, പൂജ്യം കൊണ്ട് ഹരിക്കുമ്പോൾ ഫലം ഒരു നിർദ്ദിഷ്ട സംഖ്യയല്ലാതെ, അത് "അനന്തമായി" വലു താകുന്ന ഒരു ആശയത്തിലേക്ക് നയിക്കുന്നു.

ഗണിതശാസ്ത്രത്തിൽ, ഇത്"അനന്തത" (infinity) എന്നല്ല, മറിച്ച് "നിർവചിക്കപ്പെടാത്തത്"
(undefined) എന്നാണ് കണക്കാക്കുന്നത്, കാരണം പൂജ്യം കൊണ്ട് ഹരിക്കുന്നത് ഒരു സാധുവായ ഗണിത പ്രക്രിയയല്ല. എന്നിരു ന്നാലും, സാധാരണ സംഭാഷണത്തിൽ "അനന്തത" എന്ന് പറയുന്നത്, ഫലം പരിധി യില്ലാതെ വലുതാകുന്നു എന്ന ആശയത്തെ സൂചിപ്പിക്കാൻ വേണ്ടിയാണ്.ഇതിനെ മറ്റൊരു വിധത്തിൽ ചിന്തിച്ചാൽ, ഹരിക്കുന്ന സംഖ്യ (divider) പൂജ്യത്തോട് അടുക്കുമ്പോൾ ഫലം വലുതാകുന്നത് നമുക്ക് കാണാം:
6 ÷ 1 = 6
6 ÷ 0.1 = 60
6 ÷ 0.01 = 600
6 ÷ 0.001 = 6000
ഹരിക്കുന്ന സംഖ്യ പൂജ്യത്തോട് കൂടുതൽ അടു ക്കുന്തോറും ഫലം അനന്തമായി വലുതാകുന്നു. പക്ഷേ, പൂജ്യത്തിൽ തന്നെ എത്തുമ്പോൾ, അത് ഒരു നിശ്ചിത മൂല്യമല്ലാതെ നിർവചിക്കപ്പെടാ ത്തതായി മാറുന്നു.ചുരുക്കത്തിൽ, പൂജ്യം കൊണ്ട് ഹരിക്കുമ്പോൾ "അനന്തത" എന്ന ആശയം വരുന്നത്, ഫലം പരിധിയില്ലാതെ വലുതാകുന്നതിന്റെ ഒരു സൂചനയാണ്, എങ്കി ലും ഗണിതത്തിൽ ഇത് ഔപചാരികമായി "നിർവചിക്കപ്പെടാത്തത്" എന്നാണ് കണക്കാക്കുന്നത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉ലളിതമായ ഡിസൈനും, കുറഞ്ഞ വിലയും, ദീർഘനാളത്തെ ബാറ്ററി ലൈഫും കാരണം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ഒരു വാച്ചാണ് കാസിയോ F-91W. എന്നാൽ, 1990-ക ളിലും, 2000-കളിലും അൽ-ഖ്വയ്ദ പോലുള്ള ഭീകരസംഘടനകൾ ഇതിന്റെ ടൈമർ ഫീച്ചർ ഉപയോഗിച്ച് സ്ഫോടന ഉപകരണങ്ങൾ (IEDs - Improvised Explosive Devices) നിർമ്മിക്കാൻ തുടങ്ങിയതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. ഒരിക്കൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സൈന്യം ഗ്വാണ്ടാനാമോ ബേയിൽ തടവുകാരെ പരിശോ ധിച്ചപ്പോൾ കൂടുതൽ തടവുകാരും F-91W വാച്ച് കൈവശം വച്ചിരിക്കുന്നത് ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഇത് ഒരു "ഭീകരതയുടെ അടയാളം" ആയി കണക്കാക്കി . വിക്കിലീക്സ് പുറത്തുവിട്ട രഹസ്യരേഖകൾ പ്രകാരം ഈ വാച്ച് ധരിച്ചിരു ന്നത് തടവുകാരുടെ തുടർനടപടികൾക്ക് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു. തുടർന്ന് ഗ്വാണ്ടാനാമോ പോലുള്ള പ്രത്യേക സുരക്ഷാ മേഖലകളിൽ ഇത് നിരോധിക്കപ്പെട്ടു.

1993-ലെ വേൾഡ് ട്രേഡ് സെന്റർ ബോംബാ ക്രമണവുമായി ബന്ധപ്പെട്ടവർ ഈ വാച്ച് ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇതിന്റെ എളുപ്പത്തിലുള്ള ലഭ്യതയും (വാർഷി കം ഏകദേശം 30 ലക്ഷം യൂണിറ്റുകൾ ഉൽപ്പാ ദിപ്പിക്കപ്പെടുന്നു), മോഡിഫിക്കേഷന് അനുയോ ജ്യമായ സവിശേഷതകളും ഇതിനെ ദുരുപയോ ഗത്തിന് സാധ്യതയുള്ളതാക്കി മാറ്റി.

പലപ്പോഴും ഈ വാച്ച് പൊതുവെ യു.എസിലും മറ്റ് രാജ്യങ്ങളിലും നിരോധിക്കപ്പെട്ടു എന്ന് സ്ഥിതികരിക്കാത്ത റിപ്പോർട്ടുകൾ പോലും ഉണ്ടായി . എന്തായാലും ഇത് ഇപ്പോഴും ഓൺ ലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ പോലും ( ആമസോണിലും വാൾമാർട്ടിലും) ലഭ്യമാണ് . സാധാരണ ഉപയോക്താക്കൾക്ക് ഇത് ഒരു സാധാരണ വിശ്വസനീയമായ വാച്ച് മാത്രമാ ണെങ്കിലും ചരിത്രത്തിൽ പല സന്ദർഭങ്ങളിലും സുരക്ഷാ ആശങ്കകൾ മൂലം വിവാദമായ ഒരു വാച്ചായി മാറി കാസിയോ F-91W .

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉 ജപ്പാനിലെ ഹ്യോഗോ പ്രവിശ്യയിൽ (Hyōgo Prefecture) വളർത്തുന്ന താജിമ (Tajima) എന്ന പ്രത്യേക ഇനത്തിൽപ്പെട്ട ജാപ്പനീസ് ബ്ലാക്ക് കന്നുകാലികളിൽ നിന്ന് ലഭിക്കുന്ന ഒരു തരം വാഗ്യു (Wagyu) ബീഫാണ് കോബി ബീഫ് (Kobe Beef). ഇത് ലോകത്തിലെ ഏറ്റവും മികച്ചതും, ചെലവേറിയതുമായ മാംസങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. കോബി എന്ന പേര് ഹ്യോഗോ പ്രവിശ്യയിലെ തലസ്ഥാനമായ കോബി നഗരത്തിൽ നിന്നാണ് ഉത്ഭവിച്ചത്.

കോബി ബീഫിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ അസാധാരണമായ മാർബ്ലിങ് (Marbling) ആണ്.അതായത് മാംസത്തിനുള്ളിൽ തുല്യമായി വിതരണം ചെയ്തിരിക്കുന്ന കൊഴുപ്പ് (intramuscular fat). ഈ കൊഴുപ്പ് കുറഞ്ഞ താപ നിലയിൽ ഉരുകുന്നതിനാൽ, മാംസം വളരെ മൃദുവും, രുചികരവും "വായിൽ വെച്ചാൽ മൃദുലത " നൽകുന്നതുമാണ്. കോബി ബീഫ് മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ പ്രമോഷൻ അസോസിയേഷൻ നിഷ്കർഷി ക്കുന്ന നിയമങ്ങൾ പാലിക്കുന്നതാണ് പ്രധാന മായും ഗുണമേന്മയുടെ കാര്യത്തിൽ
കോബി ബീഫ് ഇത്ര നിലവാരം പുലർത്തുന്നത്. അവയിൽ ചിലത് ഇതാണ്.

കോബി ബീഫ് ലഭിക്കുന്ന കന്നുകാലികൾ ഹ്യോഗോ പ്രവിശ്യയിൽ ജനിക്കുകയും, വളരു കയും, സംസ്കരിക്കപ്പെടുകയും വേണം.
താജിമ ഇനത്തിൽപ്പെട്ട ശുദ്ധമായ രക്തവംശ ജന്മമുള്ള കന്നുകാലി ആയിരിക്കണം. മാംസ ത്തിന്റെ ഗുണനിലവാരം A4 അല്ലെങ്കിൽ A5 ഗ്രേഡിൽ എത്തണം.ബീഫ് മാർബ്ലിങ് സ്കോർ (BMS) 6-ന് മുകളിൽ ആയിരിക്കണം.കശാ പ്പിന് മുമ്പുള്ള മൊത്തം ഭാരം 470 കിലോയിൽ താഴെ ആയിരിക്കണം തുടങ്ങിയവയാണ് നിബന്ധ നകൾ. കോബി കന്നുകാലികളെ പ്രത്യേക പരിചരണത്തോടെ വളർത്തുന്നു. അവയ്ക്ക് ധാന്യങ്ങൾ, പുല്ല് തുടങ്ങിയ ഉയർന്ന ഗുണനി ലവാരമുള്ള തീറ്റ നൽകുന്നു. ചില കർഷകർ കന്നുകാലികൾക്ക് ബിയർ നൽകുകയോ, ബ്രഷ് ഉപയോഗിച്ച് മസാജ് ചെയ്യുകയോ ചെയ്യാറുണ്ട് . എങ്കിലും ഇത് എല്ലായിടത്തും സാധാരണമല്ല.
കോബി ബീഫിൻ്റെ ബട്ടറി പോലുള്ള രുചിയാണ് ഇതിനെ മറ്റ് മാംസങ്ങളിൽ നിന്ന് വ്യത്യസ്ത മാക്കുന്നത്.

അതിനാൽ തന്നെ ഒരു വർഷം ഏകദേശം 3,000 കന്നുകാലികളിൽ നിന്ന് മാത്രമാണ് കോബി ബീഫ് ലഭിക്കുന്നത്.ഇത് മൂലം ഇതിന്റെ അപൂർ വത വർദ്ധിപ്പിക്കുന്നു ഒപ്പം വിലയും. കന്നുകാ ലികളെ 26 മാസത്തിലധികം വളർത്തുന്നതിനും അവയുടെ പരിചരണത്തിനും വലിയ ചെലവും , സമയവും ആവശ്യമാണ്. കോബി എന്ന പേര് ഒരു രജിസ്റ്റർ ചെയ്ത ട്രേഡ്മാർക്കാണ് അതിനാ ൽ അതിന്റെ ഗുണനിലവാരവും, പ്രശസ്തിയും നിലനിർത്താൻ കർശനമായ നിയന്ത്രണങ്ങൾ ഉണ്ട്.യഥാർത്ഥ കോബി ബീഫ് പ്രധാനമായും ജപ്പാനിൽ മാത്രമാണ് ലഭ്യമായത്.എങ്കിലും 2012 മുതൽ ചെറിയ അളവിൽ യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. , "കോബി-സ്റ്റൈൽ" ബീഫ് എന്ന പേരിൽ വ്യാജമായവയും ഉണ്ട്. വളരെ മൃദുവായ ഇവയുടെ മാംസം ഒരു കിലോഗ്രാമിന് എക ദേശം 62,000 രൂപ വിലയുണ്ടാകും.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

വലിയൊരു ഭൂമിയും റശായിദാ ഗോത്ര ത്തിന്റെ പുനരധിവാസത്തിനായി ശിഅ്ബ് പ്രദേശത്ത് സര്‍ക്കാര്‍ ഒരുക്കുകയുണ്ടായി. റശായിദകളുടെ വിദ്യാഭ്യാസം, ആരോഗ്യരംഗം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനാണ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ ഇതൊന്നും പരിചയമില്ലാത്ത ആ പുരാതന ജനത തങ്ങളുടെ നാടോടി ജീവിത ത്തില്‍ തന്നെ സംതൃപ്തി കണ്ടെത്തി മരുഭൂമി യിലാണ് ഇന്നും ജീവിക്കുന്നത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐തല നനഞ്ഞാൽ പനി പിടിക്കുമോ?⭐

👉നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടു വരാറുള്ള ഒരു അന്ധ വിശ്വാസം ആണ് തലയിൽ വെള്ളം ഇറങ്ങി പനി ജലദോഷം പിടിക്കും എന്നത് .കാരണവന്മാർ മാത്രമല്ല നമ്മൾ വരെ പറയാറുണ്ട് തല നല്ലപോലെ തോർത്തണം ഇല്ലെങ്കിൽ പനി പിടിക്കും എന്നൊക്കെ .

നമ്മൾ സ്കൂളുകളിൽ പഠിച്ചതാണ് ദ്രാവകാ വസ്ഥയിൽ ഉള്ള ഒരു വസ്തുവും നമ്മുടെ തൊലിക്കുള്ളിലേക്ക് പ്രവേശിക്കില്ല എന്ന് . അങ്ങനെ എങ്കിൽ പുഴയിൽ അരമണിക്കൂർ കുളിച്ചാൽ ഒരു 10 ലിറ്റർ വെള്ളം എങ്കിലും ശരീരത്തു ഉള്ളിൽ കയറണം. നമ്മുടെ തൊലി യുടെ പ്രത്യേകതയാണ് പുറത്തു നിന്നുള്ള ദ്രാവകങ്ങളെ ഉള്ളിൽ പ്രവേശിപ്പിക്കാതിരിക്കു ന്നത്.ഇനി കുളിക്കുമ്പോൾ, മഴ നനയുമ്പോൾ, തല തോർത്തിയില്ലെങ്കിൽ തലയിൽ വെള്ളം ഇറങ്ങും എന്നതു ഒന്നാന്തരം അന്ധവിശ്വാസം ആണ്. കുളി കഴിഞ്ഞാൽ തലയും, ശരീരവും വെള്ളത്തിന്റെ ഈർപ്പം കളഞ്ഞു വസ്ത്രം ഇടുന്നത് സാധാരണയാണ്. അതിനു വേണ്ടി മാത്രമാണ് നമ്മൾ തോർത്തുന്നത്.

അപ്പോൾ സംശയങ്ങൾ വന്നേക്കാം ജലദോഷം പനി പിടിക്കുന്നു എന്നു.എങ്കിൽ തലയിൽ വെള്ളം ഇറങ്ങി അല്ല പനി പിടിക്കുന്നത്. അങ്ങ നെ തലക്കുള്ളിൽ വെള്ളം ഇറങ്ങിയെങ്കിൽ ആദ്യം stroke ആണ് വരേണ്ടത്.നമ്മുടെ കണ്ണും, മൂക്കും, ചെവിയും ,വായും എല്ലാം ബന്ധപ്പെട്ടു കിടക്കുകയാണ്. ജലദോഷം, പനി എന്നിവ പിടിക്കുന്നത് തണുപ്പ്, ഈർപ്പം, വെള്ളം ഇതു വഴി നേസൽ നാളത്തിൽ എത്തുകയും രോഗ പ്രതിരോധ ശേഷി കുറവുള്ളവർക്കു ജലദോ ഷവും അതുപോലെ infection ആകാനും സാധ്യ ത ഉണ്ട്.ആ സാധ്യത കുളിച്ചാലും കുളിച്ചില്ലെ ങ്കിലും തണുപ്പ് ആയാലും സംഭവിക്കാം.

ചുരുക്കത്തിൽ തലയിൽ വെള്ളം ഇറങ്ങും അതുകൊണ്ടു തോർത്തണം എന്നു നമ്മൾ പറയുന്നുണ്ടങ്കിൽ അത് അന്ധവിശ്വാസം ആണ്.ദേഹത്തിൽ ഉള്ള വെള്ളം തുടച്ചു കള യാൻ വേണ്ടി മാത്രം ആയിരിക്കണം അങ്ങനെ പറയാൻ.ഇല്ലെങ്കിൽ നിങ്ങൾ അറിയാതെ നിങ്ങൾ ഒരു അന്ധവിശ്വാസി ആയി മാറുക യാണ് . വസ്തുതയുമായി യാതൊരു ബന്ധവും ഇല്ല.ഒരുപക്ഷെ നിങ്ങൾക്ക് മനസിലാക്കാൻ ഒരു ബുദ്ധിമുട്ട് ഉണ്ടാകാം. എന്നാൽ വസ്തുത ആണ്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

വളരെ കുറഞ്ഞ സമയത്തേക്ക് വളരെ കൂടിയ ലോഡുകളെ താങ്ങാനുള്ള രൂപത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് വിമാനത്തിന്റെ ടയറുകൾ.വിമാനത്തിന്റെ ഭാരം കൂടുന്നതിനനുസരിച്ച് വിമാനത്തിന് ആവശ്യമായ ടയറുകളുടെ എണ്ണവും വർദ്ധിക്കുന്നു.എയർബസ് A318ന് 6 ടയറുകളാണെങ്കിൽ എയർബസ് A380 ൽ 22 ടയറുകൾ വരെ കാണാനാവും.പറക്കുമ്പോൾ അനുഭവപ്പെടുന്ന അന്തരീക്ഷ താപനിലയിലും മർദ്ദത്തിലുമുണ്ടാകുന്ന തീവ്രമായ മാറ്റങ്ങൾ കൊണ്ടുണ്ടാകുന്ന വികാസവും സങ്കോചവും കുറയ്ക്കുന്നതിനും,ജ്വലന സാധ്യത തീരെയില്ല ഒരു നിഷ്ക്രിയ വാതകമാണ് എന്നതുകൊണ്ടും, എയർക്രാഫ്റ്റ് ടയറുകളിൽ സാധാരണ നൈട്രജൻ വാതകമാണ് നിറയ്ക്കുക.ഉയർന്ന മർദ്ദ നിലയായ 180 മുതൽ 220 psi പ്രഷറിലാണ് എയർക്രാഫ്റ്റുകളിൽ നൈട്രജൻ വാതകം നിറയ്ക്കുക.എയർക്രാഫ്റ്റ് ടയറുകളുടെ ട്രെഡ് പാറ്റേൺ കാറുകളുടെ ടയറുകളുടെ ട്രെഡ് പാറ്റേണുകളിൽ നിന്ന് ഒത്തിരി വ്യത്യസ്തമാണെന്ന് കാണാം.simple straight rib tread design ആയിരിക്കും എയർക്രാഫ്റ്റ് ടയറുകളിൽ കാണാൻ കഴിയുക.ഇതിന് കാരണം എയർക്രാഫ്റ്റുകളുടെ ഭാരം കാറുകളുടെ ഭാരത്തിനേക്കാൾ വളരെ കൂടുതലായിരിക്കും.പ്രത്യേകിച്ച് ലാൻഡ് ചെയ്യുന്ന സമയത്തും ടേക്ക് ഓഫ് ചെയ്യുന്ന സമയത്തും.ഉയർന്ന ക്രോസ് വിൻഡ് സാഹചര്യങ്ങളിൽ സ്ഥിരത ഉറപ്പാക്കുന്നതിനും, ഹൈഡ്രൊപ്ലെയിനിങ് പ്രതിഭാസം തടയുന്നതിനും,റൺവേയിൽ വെള്ളമുള്ള സാഹചര്യങ്ങളിൽ വെള്ളം വഴി തിരിച്ചു വിടുന്നതിനും ആവശ്യമായ ബ്രേക്കിംഗ് എഫക്ട് ലഭിക്കുന്നതിനും ഇത്തരം ട്രെഡ് പാറ്റേൺ കൂടിയേ തീരൂ.വിമാനത്തിന്റെ ചക്രങ്ങളുടെ ഉള്ളിലായി ഫ്യൂസിബിൾ അഥവാ ഉരുകാൻ കഴിവുള്ള പ്ലഗ്ഗുകളും ഉൾപ്പെടുത്തിയിട്ടുള്ളതായി കാണാം.അടിയന്തിര ലാൻഡിങ് നടത്തുമ്പോഴോ സടൺ ബ്രേക്കിങ്ങിന് വിധേയമാകുമ്പോഴോ ചക്രങ്ങളിൽ അമിത താപനില വരാൻ ഇടയായാൽ ഇവ ഉരുകുന്നതു വഴി ടയറുകൾ സ്ഫോടനാത്മകമായി പൊട്ടിത്തെറിക്കാനുള്ള സാധ്യത ഒഴിവാക്കാൻ ഇവ സഹായിക്കും.ലാൻഡ് ചെയ്യുന്ന സമയത്തും ടേക്ക് ഓഫ് ചെയ്യുന്ന സമയത്തും ടയറും റൺവേയും തമ്മിലുള്ള ഫ്രിക്ഷൻ വഴി അപകടകരമാം വിധത്തിൽ ചാർജ് ബിൽഡപ് ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.അതുകൊണ്ടാണ് എയർക്രാഫ്റ്റ് ടയറുകൾ കണ്ടക്ടിംഗ് ആയ രീതിയിൽ തയ്യാറാക്കി എടുക്കുന്നത്.വിമാനത്തിന്റെ മെയിൻ വീൽ ടയറുകൾക്ക് 300 മുതൽ 450 ലാൻഡിങ്ങുകൾ താങ്ങാനുള്ള ലൈഫ് സ്പാൻ ലഭിക്കുമെങ്കിൽ,നോസ് വീൽ ടയറുകൾക്ക് തേയ്മാനം കൂടുതലാകയാൽ 200 മുതൽ 350 ലാൻഡിങ് താങ്ങാനുള്ള ലൈഫ് സ്പാനേ ലഭിക്കുകയുള്ളൂ.VINOJ APPUKUTTAN.

Читать полностью…

#ജിജ്ഞാസാ(JJSA)

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് കാമിയോ റോൾ?⭐

👉 ഒരു സിനിമയിൽ ഒരു ചെറിയ വേഷത്തിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് ആ സിനിമ യിലെ ശ്രദ്ധേയമായ കഥാപാത്രമായി മാറുന്ന ഒരു പ്രശസ്ത വ്യക്തി അതായത് ഒരു നടൻ, സംവിധായകൻ, അല്ലെങ്കിൽ മറ്റ് ഏതെങ്കിലും സെലിബ്രിറ്റിയായ വ്യക്തികളെ സൂചിപ്പിക്കുന്ന പദം ആണ് "cameo role" (കാമിയോ റോൾ).

ഒരു സിനിമയെ സംബന്ധിച്ച് കാമിയോ റോളു കൾ പലപ്പോഴും ഹ്രസ്വമായിരിക്കും. പക്ഷേ അത് പ്രേക്ഷകർക്ക് രസകരവും, ആവേശകര വും ഒപ്പം എന്നെന്നും ഓർത്തിരിക്കത്തക്ക വിധ വും ആയി തോന്നും. കാമിയോകൾ പലപ്പോഴും പ്രേക്ഷകർക്ക് അപ്രതീക്ഷിതമാണ്(ആശ്ചര്യം ). സിനിമ കാണുന്ന വ്യക്തിക്ക് കാമിയോ റോളു കൾ ഒരു "വൗ" മുഹൂർത്തം സൃഷ്ടിക്കുന്നു.
ചിലപ്പോൾ ഇത് ഒരു തമാശയായോ, സിനിമ യ്ക്ക് പുറത്തുള്ള ഒരു സന്ദർഭം (reference) ഉൾപ്പെടുത്തിയോ ആയിരിക്കും.

ഹോളിവുഡിൽ സ്റ്റാൻ ലീ എന്ന മാർവൽ കോമിക്സ് സ്രഷ്ടാവ് മാർവൽ സിനിമകളിൽ (ഉദാ: Spider Man, Iron Man) ചെറിയ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് കാമിയോ റോളുകൾക്ക് ഒരു ക്ലാസിക് ഉദാഹരണമാണ്.ബോളിവുഡിൽ സൽ മാൻ ഖാൻ,ഷാറുഖ് ഖാൻ തുടങ്ങിയ താരങ്ങൾ മറ്റ് സിനിമകളിൽ ഒരു പാട്ട് രംഗത്തോ, അല്ലെ ങ്കിൽ ചെറിയ രംഗത്തോ ശബ്ദവുമായി ഒക്കെ വരാറുണ്ട് (ഉദാ: Zero എന്ന സിനിമയിൽ).

കാമിയോ വേഷങ്ങൾ ഒരു സിനിമയ്ക്ക് അധിക ആകർഷണം നൽകാനും, താരത്തിൻ്റെ ആരാധ കരെ ആവേശം കൊള്ളിക്കാനും ഉപയോഗി ക്കുന്ന വാണിജ്യ തന്ത്രമാണ്.

മലയാള സിനിമയിലെ ഏറ്റവും പ്രശസ്തമായ കാമിയോ റോളാണ് സമ്മർ ഇൻ ബെത്‌ലഹേം (1998) ൽ മോഹൻലാൽ ചെയ്ത "നിരഞ്ജൻ" എന്ന കഥാപാത്രം.ഒരു കുറ്റവാളിയുടെ വേഷ ത്തിൽ ഏകദേശം 10 മിനിറ്റ് മാത്രമേ സ്ക്രീനിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവസാന രംഗ ങ്ങളിൽ കഥയുടെ ഗതി മാറ്റുന്ന ഒരു ശക്തമായ പ്രകടനമാണ് അവതരിപ്പിച്ചത്.

അതുപോലെ നരസിംഹം (2000) എന്ന സിനിമ യിൽ മമ്മൂട്ടി "നന്ദഗോപാൽ മാരാർ" എന്ന അഭി ഭാഷകനായി വരുന്ന ഒരു ചെറിയ വേഷം . 10 മിനിറ്റിൽ താഴെ സമയമേ ഉണ്ടായിരുന്നുള്ളൂവെ ങ്കിലും, അവിസ്മരണീയമായ പ്രകടനത്തോടെ പ്രേക്ഷകരുടെ ഹൃദയം കവർന്നു.

സുരേഷ് ഗോപി മനു അങ്കിൾ (1988) എന്ന ചിത്രത്തിൽ "മിന്നൽ പ്രതാപൻ" എന്ന കോമഡി കഥാപാത്രമായി വരുന്നത്. കുറച്ച് സെക്കൻഡു കൾ മാത്രമുള്ള ഈ വേഷം പ്രേക്ഷകരെ ചിരിപ്പി ക്കുകയും, ശ്രദ്ധ നേടുകയും ചെയ്തു.

ഒരു അനാഥനായി സ്നേഹവും, ദുഃഖവും നിറ ഞ്ഞ ചെറിയ വേഷവുമായി ദുൽഖർ സൽമാൻ "ഇമ്രാൻ" എന്ന കഥാപാത്രമായി വന്ന പറവ (2017) യിലെ കാമിയോ റോൾ കഥയ്ക്ക് ആഴം പകരുകയും കഥയുടെ ഗതി മാറ്റി സന്ദേശം നൽകുകയും ചെയ്തു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐സമുദ്രത്തിൽ ചുഴികൾ ഉണ്ടാകുന്നത് എങ്ങനെ?⭐

👉സമുദ്രത്തിൽ ചുഴികൾ (whirlpools) ഉണ്ടാകു ന്നത് പ്രകൃതിയിലെ വിവിധ ശക്തികളുടെ സംയോജനം മൂലമാണ്. ഇത് പ്രധാനമായും സമുദ്രജലത്തിന്റെ ചലനവും, ഭൂമിയുടെ ഭ്രമണവും തമ്മിലുള്ള പ്രതിപ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു. ചുഴികൾ സമുദ്രത്തിലെ ജലപ്രവാഹത്തിന്റെ ശക്തി, ഭൂമിയുടെ ഭ്രമണം, പ്രാദേശിക ഭൂപ്രകൃതി എന്നിവയുടെ സങ്കീർണ മായ ഇടപെടലിന്റെ ഫലമായി രൂപം കൊള്ളുന്ന താണ്.ചുഴികൾ രൂപപ്പെടാനുള്ള പ്രധാന കാരണങ്ങൾ വിശദമായി പരിശോധിക്കാം.

കാറ്റ്, വേലിയേറ്റം (tides), അലകൾ എന്നിവ യാൽ സമുദ്രജലം ചലിക്കുമ്പോൾ വെള്ളത്തി ന്റെ ഒഴുക്കിൽ തടസ്സങ്ങൾ ഉണ്ടാകുന്നു. ഇത് ചുഴി രൂപപ്പെടാൻ കാരണമാകാം.ഭൂമിയുടെ ഭ്രമണം മൂലം ഉണ്ടാകുന്ന കോറിയോലിസ് പ്രഭാവം മൂലവും ചുഴികൾ രൂപപ്പെടാം. ഇതനു സരിച്ച്, വടക്കൻ അർദ്ധഗോളത്തിൽ ചുഴികൾ സാധാരണയായി ഘടികാരദിശയി ലും തെക്കൻ അർദ്ധഗോളത്തിൽ പ്രതിഘടികാരദിശയിലും കറങ്ങുന്നു.

സമുദ്രത്തിന്റെ അടിത്തട്ടിലെ ഉയർച്ചതാഴ്ചക ൾ, കടൽക്കാലുകൾ (straits), അല്ലെങ്കിൽ പാറ ക്കെട്ടുകൾ എന്നിവ ജലപ്രവാഹത്തെ തടസ്സ പ്പെടുത്തി ചുഴികൾ സൃഷ്ടിക്കാം. ഉദാഹരണ ത്തിന്, നോർവേയിലെ സാൾട്ട്സ്ട്രോമെൻ (Saltstraumen) എന്ന സ്ഥലത്ത് ശക്തമായ വേലി യേറ്റവും ഇടുങ്ങിയ കടൽക്കാലും ചേർന്ന് ലോകത്തിലെ ഏറ്റവും ശക്തമായ ചുഴികളിലൊ ന്ന് രൂപപ്പെടുന്നു. വേലിയേറ്റത്തിന്റെ ശക്തമായ ഒഴുക്ക് ഇടുങ്ങിയ പ്രദേശങ്ങളിലൂടെ കടന്നു പോകുമ്പോൾ ജലം വേഗത്തിൽ കറങ്ങാൻ തുടങ്ങുന്നു, ഇത് ചുഴികളിലേക്ക് നയിക്കുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉രസകരമായ വസ്തുത എന്തെന്നാൽ മനുഷ്യ കണ്ടുപിടുത്തങ്ങളുടെ കാലഗണനയിൽ ലൈറ്റ റുകൾക്ക് ശേഷമാണ് തീപ്പെട്ടികൾ കണ്ടുപിടി ച്ചത്.1823-ൽ ജർമ്മൻ രസതന്ത്രജ്ഞനായ ജോഹാൻ വുൾഫ്ഗാങ് ഡോബെറൈനർ "ഡോബെറൈനറുടെ വിളക്ക്" എന്നറിയപ്പെടുന്ന ആദ്യത്തെ ലൈറ്റർ കണ്ടുപിടിച്ചു.

ഈ ആദ്യകാല ഉപകരണം ഹൈഡ്രജൻ വാതക വും, പ്ലാറ്റിനം ഉൽപ്രേരകവും ഉപയോഗിച്ച് തീ ഉണ്ടാക്കി . ഇത് തീ ഉണ്ടാക്കുന്ന സാങ്കേതികവി ദ്യയിൽ ഒരു പ്രധാന മുന്നേറ്റം കുറിച്ച ഒരു കൗതു കകരമായ കണ്ടുപിടുത്തമായിരുന്നു.ഇന്നത്തെ നിലവാരമനുസരിച്ച് പോക്കറ്റിൽ കൊണ്ടു നട ക്കാവുന്നതോ, സൗകര്യപ്രദമോ അല്ലെങ്കിലും, അന്നത്തെ കാലത്ത് അതൊരു സങ്കീർണ്ണ മായ കണ്ടു പിടുത്തമായിരുന്നു. ആദ്യത്തെ ഘർഷ ണ തീപ്പെട്ടികൾ(ഉരച്ച് തീ കത്തിക്കുന്ന) പിന്നീട് മൂന്ന് വർഷത്തിന് ശേഷം 1826-ലാണ് പ്രത്യക്ഷ പ്പെട്ടത്. ബ്രിട്ടീഷ് രസതന്ത്രജ്ഞനായ ജോൺ വാക്കറാണ് അവ വികസിപ്പിച്ചത്.ഈ ആദ്യകാല തീപ്പെട്ടികൾ പരുക്കനും, പലപ്പോഴും വിശ്വസനീ യമല്ലാത്തതും, അപകടകരവുമായിരുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ നാം കുടിക്കുന്ന വെള്ളത്തിന്റെ സ്വാദ് എന്ത്?⭐

👉ശുദ്ധമായ വെളളത്തിന് സ്വാദില്ല. എന്നാൽ നാം സാധാരണ കുടിക്കുന്ന കിണറ്റു വെളളമാ യാലും, ശുദ്ധീകരിച്ച് പൈപ്പുവെളളമായാലും വെള്ളത്തിന് സ്വാദുണ്ട്. ഈ സ്വാദിനു കാരണം വെള്ളത്തിൽ ലയിച്ചു ചേർന്നിട്ടുളള ലവണങ്ങ ളാണ്. പ്രധാനമായും ബൈകാർബണേറ്റുകൾ ആണ് ഇങ്ങനെ ലയിച്ചു ചേർന്നിട്ടുള്ളത്. മഴ വെള്ളം അന്തരീക്ഷവായുവിലൂടെ താഴേക്കു സഞ്ചരിക്കുമ്പോൾ വായുവിലെ കാർബൺ ഡൈ ഓക്സൈഡ് വെളളത്തിൽ ലയിക്കുന്നു. ഈ വെളളം മണ്ണിൽ വീണ് താഴേക്കിറങ്ങു
മ്പോൾ മണ്ണിലെ അലേയ കാർബണേറ്റ് ലവണ ങ്ങളെ ലേയത്വമുളള ബൈകാർബണേറ്റ് ലവണ ങ്ങളാക്കുന്നു. ജലത്തിലെ കാർബൺ ഡൈ ഓക്സൈഡ് (കാർബോണിക് അമ്ലം) ആണ് കാർബണേറ്റുകളുമായി പ്രവർത്തിക്കുന്നതും അതിനെ ലേയബൈകാർബണേറ്റുകളാ ക്കുന്നതും.

ഉദാഹരണമായി ചുണ്ണാമ്പു പാറകളിലൂടെ വെളളമിറങ്ങുമ്പോൾ അതിലെ കാൽസ്യം കാർബണേറ്റിലൊരു ഭാഗത്തെ കാൽസ്യം ബൈകാർബണെറ്റാക്കുന്നു.ഇങ്ങനെയുണ്ടാകുന്ന ബൈകാർബണേറ്റുകൾ ജലത്തിൽ ലയിച്ചു ചേരുന്നു. ഇവയാണ് വെളളത്തിന് സ്വാദു നൽ കുന്നത്.ജലവിതരണ ഏജൻസികൾ ജലത്തി ലെ രോഗാണുക്കളെ നശിപ്പിക്കാൻ അതിൽ ചേർക്കുന്ന ക്ലോറിനും ജലത്തിന് ഒരു സ്വാദ് നൽകുന്നുണ്ട്. പ്രാദേശികമായി ഒരു ഭാഗത്തെ വെളളത്തിൽ കൂടുതലായി കാണുന്ന ലവണ ങ്ങൾ ആ ഭാഗത്തെ വെളളത്തിന് പ്രത്യേക സ്വാദും നൽകാം.

വെള്ളം തിളപ്പിക്കുമ്പോൾ അതിനകത്തെ വാതകങ്ങൾ പുറത്തുപോകും. ഉദാഹരണമായി കാർബൺഡൈ ഓക്സൈഡ് നഷ്ടപ്പെടും. അപ്പോൾ ബൈകാർബണേറ്റുകൾ വീണ്ടും അലേയ കാർബണേറ്റുകൾ ആയി മാറുന്നു. അത് പാതത്തിൽ അടിയുന്നു (പറ്റിപ്പിടിക്കുന്നു). ഈ രാസപ്രവർത്തനമുണ്ടാകാൻ കാരണം കാർബണേറ്റ് ബൈകാർബണേറ്റ് മാറ്റം ഒരു ഉഭയദിശാ പ്രവർത്തനമായതാണ്. ചൂടാക്കു മ്പോൾ പ്രവർത്തനം 'പുറകോട്ടു' പോകുന്നു. അതായത് ബൈകാർബണേറ്റുകൾ കാർബ ണേറ്റുകളാകുന്നു. ഇങ്ങനെ ലയിച്ചു ചേർന്നി രുന്ന ലവണം വെള്ളത്തിൽ നിന്നു മാറുമ്പോൾ അതു നൽകിയിരുന്ന സ്വാദും മാറുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ഒരു ജീവി ചത്തുകഴിഞ്ഞാല്‍ ആ ബോഡി കിടക്കുന്നത് സിമന്‍റോ, ടൈലോ വിരിച്ച എത്ര നല്ല വൃത്തിയുള്ള പ്രതലമാണെങ്കിലും ആ ബോഡി വിഘടിപ്പിക്കാന്‍ ആയിരക്കണക്കിന്
പുഴുക്കള്‍ എത്തും . ഇവ എവിടെ നിന്നു വരുന്നു എവിടെക്ക് പോകുന്നു ?⭐

👉ഒരു ജീവി മരിച്ചുകഴിഞ്ഞാൽ അതിന്റെ ശരീരം എത്ര വൃത്തിയുള്ള പ്രതലത്തിൽ ആണെങ്കിലും അത് വിഘടിക്കാൻ പുഴുക്കൾ എത്തുന്നത് പ്രകൃതിയുടെ ഒരു സ്വാഭാവിക പ്രക്രിയയാണ്. ഈ പുഴുക്കൾ (സാധാരണയായി ഈച്ചകളുടെ ലാർവകൾ അല്ലെങ്കിൽ മറ്റ് സൂക്ഷ്മജീവികൾ) പെട്ടെന്ന് ഉണ്ടാകുന്നതല്ല. മിക്കപ്പോഴും ഈച്ചകൾ, വണ്ടുകൾ തുടങ്ങിയ പ്രാണികൾ മരിച്ച ശരീരത്തിന്റെ ഗന്ധം (വിഘടനം മൂലം ഉണ്ടാകുന്ന രാസവസ്തു ക്കളുടെ മണം) ആകർഷിക്കപ്പെട്ട് അവിടേക്ക് എത്തിച്ചേരുന്നതാണ്. ഈ പ്രാണികൾ ശരീര ത്തിൽ മുട്ടയിടുന്നു. ഈ മുട്ടകൾ വിരിഞ്ഞാണ് പുഴുക്കൾ (ലാർവകൾ) ഉണ്ടാകുന്നത്.

അതായത്, പുഴുക്കൾ ശരീരത്തിന് പുറത്തു നിന്ന് വരുന്നവയാണ് .അവ പ്രകൃതിയിൽ സ്വാഭാ വികമായി നിലനിൽക്കുന്ന പ്രാണികളുടെ ജീവിത ചക്രത്തിന്റെ ഭാഗമാണ്. ചില സൂക്ഷ്മാ ണുക്കൾ ശരീരത്തിനുള്ളിൽ തന്നെ ഉണ്ടായിരി ക്കാം.പക്ഷേ പുഴുക്കൾ പ്രധാനമായും ബാഹ്യപ രിസ്ഥിതിയിൽ നിന്നാണ് എത്തുന്നത്.പുഴുക്കൾ ശരീരത്തിലെ ജൈവവസ്തുക്കൾ ഭക്ഷിച്ച് വളർന്നുകഴിഞ്ഞാൽ, അവ പ്യൂപ്പ എന്ന ഘട്ട ത്തിലേക്ക് പ്രവേശിക്കുന്നു.

പിന്നീട് അവ പൂർണ്ണ വളർച്ചയെത്തി പുതിയ ഈച്ചകളോ, വണ്ടുകളോ ആയി മാറുന്നു. ഇവ പറന്നുപോയോ ഇഴഞ്ഞോ മറ്റൊരു സ്ഥല ത്തേക്ക് പോകുന്നു. അവിടെ അവയുടെ ജീവിത ചക്രം തുടരുന്നു. ചിലപ്പോൾ അവ മണ്ണിലേക്ക് ഇറങ്ങി പോകുക യോ അടുത്തുള്ള പരിസ്ഥിതി യിൽ ചിതറിപ്പോകുകയോ ചെയ്യും.ഈ പ്രക്രിയ പ്രകൃതിയിൽ ജൈവവസ്തുക്കളെ പുനഃചം ക്രമണം ചെയ്യാനുള്ള ഒരു മാർഗമാണ്.സിമന്റോ, ടൈലോ ആയാലും പുഴുക്കൾ എത്തുന്നത് തടയാൻ കഴിയില്ല .കാരണം ഈ പ്രാണികൾക്ക് ഏത് ചെറിയ വിടവിലൂടെയും പ്രവേശിക്കാൻ കഴിയും.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…
Subscribe to a channel