"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉👨🎓ആൽബർട്ട് ഐൻസ്റ്റൈന്റെ ജീവിതത്തെ ഒറ്റവാക്കിലാക്കുകയാണെങ്കിൽ അത് 'simple' എന്നായിരിക്കുമെന്ന് പറഞ്ഞത് അദ്ദേഹത്തി ന്റെ ജീവചരിത്രകാരനായ ബനേഷ് ഹോഫ്മാനാ ണ്. അത്രമേൽ ലളിതമായിരുന്നു ഐൻസ്റ്റീന്റെ ജീവിതവും, ചിന്തകളും. ഒരിക്കൽ പെരുമഴയ ത്ത് പെട്ടുപോയ ഐൻസ്റ്റീൻ തന്റെ തൊപ്പിയൂരി കോട്ടിനുള്ളിൽ വച്ചിട്ട് മഴനനഞ്ഞുനടക്കാൻ തുടങ്ങി. കൂടെയുണ്ടായിരുന്ന ആൾ ചോദിച്ചു താങ്കളെന്താണീ ചെയ്യുന്നതെന്ന്. ഐൻസ്റ്റീന്റെ ഉത്തരം യുക്തിഭദ്രമായിരുന്നു- മഴ നനഞ്ഞാൽ ഈ തൊപ്പി ചീത്തയാകും; പക്ഷേ എന്റെ തലമുടി ഇതിൽകൂടുതൽ മോശമാകാനില്ല.
👨🎓ഐൻസ്റ്റീന്റെ ജീവിതത്തിലെ രസകരങ്ങ ളായ ചില നിമിഷങ്ങൾ ബനേഷ് ഹോഫ്മാൻ ഓർത്തെടുക്കുന്നുണ്ട്. ബ്രിട്ടീഷ് ഗണിതജ്ഞനും, ഭൗതികശാസ്ത്രജ്ഞനുമായിരുന്ന ഹോഫ്മാൻ പ്രിൻസ്റ്റണിലെ പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിൽ വച്ചാണ് ഐൻസ്റ്റീ നെ ആദ്യമായി കാണുന്നത്; 1935ൽ. വളരെ ഉയർന്ന ശമ്പളത്തിനുപുറമെ ആവശ്യമുള്ളപ്പോ ൾ എത്ര തുക വേണമെങ്കിലും എഴുതിയെടുക്കാ നുള്ള അനുവാദം കൂടി നൽകിക്കൊണ്ടാണ് ഐൻസ്റ്റീനെ സ്ഥാപനത്തിലേക്ക് ക്ഷണിച്ചത്. പക്ഷേ, അദ്ദേഹം ആ ഓഫർ നിരസിച്ചു. കാരണം അർഹിക്കുന്നതിനേക്കാൾ കൂടുതൽ പ്രതിഫലമാണതെന്നായിരുന്നു ഐൻസ്റ്റീന്റെ വാദം. പിന്നീട് ഒരുപാട് നിർബന്ധങ്ങൾക്കു വഴങ്ങിയാണ് അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിൽ ചേർന്നത്.
👨🎓ലോകം ആദരിക്കുന്ന ശാസ്ത്രകാരനുമുന്നി ലേക്ക് പേടിച്ചാണ് ഹോഫ്മാൻ ആദ്യമായി കടന്നുചെന്നത്. ആശയങ്ങൾ പറഞ്ഞപ്പോൾ അവ ബ്ലാക്ക് ബോർഡിൽ എഴുതിക്കാണിക്കണ മെന്നായി. ഐൻസ്റ്റീൻ ഹോഫ്മാനോട് പറ ഞ്ഞു, 'പതുക്കെ വേണം. എനിക്ക് കാര്യങ്ങൾ വേഗത്തിൽ മനസിലാക്കാനുള്ള ശേഷിയില്ല'.
👨🎓ജർമനിയിലെ ഊം നഗരത്തിൽ 1879ലായി രുന്നു ഐൻസ്റ്റീന്റെ ജനനം. തലയ്ക്ക് അസാ ധാരണ വലിപ്പമുണ്ടായിരുന്ന ശിശുവിന് ജീവൻ നിലനിർത്താനാകില്ലെന്നാണ് എല്ലാവരും കരുതി യത്. ആകുലതകളുടേതായിരുന്നു ബാല്യവും. വളരെ വൈകിയാണ് കുട്ടി ഐൻസ്റ്റീൻ സംസാ രശേഷിയാർജിച്ചത്. പഠനത്തിൽ മെല്ലെപ്പോക്കു കാരൻ. അഞ്ചുവയസുള്ളപ്പോൾ രോഗബാധിത നായിക്കിടന്ന ഐൻസ്റ്റീന് അച്ഛൻ കളിക്കാൻ നൽകിയ വടക്കുനോക്കിയന്ത്രമാണ് അവനിൽ ശാസ്ത്രകൗതുകം ജനിപ്പിച്ചതെന്ന് ഒരു കഥയു ണ്ട്. ഗലീലിയോ ആയിരുന്നു ഐൻസ്റ്റീന്റെ ആരാധനാ മൂർത്തി. വിശ്വവിജ്ഞാനീയത്തിലെ സമസ്യകൾ ലോകത്തിന് മുന്നിൽ അഴിച്ചുവെച്ച മഹാപ്രതിഭയ്ക്ക് ഓർമ ശക്തി കുറവായിരുന്നു വെന്ന കാര്യവും രഹസ്യമല്ല. പേരുകളോ, തീയ തികളോ, ഫോൺ നമ്പരുകളോ ഓർത്തു വെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
👨🎓ആൽബർട്ട് ഐൻസ്റ്റീൻ മതത്തിലോ മതാചാ രങ്ങളിലോ വിശ്വസിച്ചിരുന്നില്ല. പക്ഷേ അദ്ദേഹം തികഞ്ഞ ദൈവവിശ്വാസിയായിരുന്നു. ഒരിക്ക ൽ ഐൻസ്റ്റീൻ പറഞ്ഞതായി ഹോഫ്മാൻ രേഖപ്പെടുത്തിയതിങ്ങനെയാണ് 'ആശയങ്ങൾ ദൈവത്തിൽ നിന്നാണ് ലഭിക്കുന്നത്'. ദൈവിക തെയെക്കുറിച്ച് ഐൻസ്റ്റീന് സ്വന്തം നിർവചനമു ണ്ടായിരുന്നു. പ്രിൻസ്റ്റൺ സർവകലാശാലയിലെ മാത്തമാറ്റിക്സ് വകുപ്പ് കെട്ടിടച്ചുമരിൽ മാർബി ളിൽ ജർമൻ ഭാഷയിൽ ഇങ്ങനെ കൊത്തിവ ച്ചിട്ടുണ്ട് - 'ദൈവം ശാന്തനാണ്, ഉപദ്രവകാരിയ ല്ല'. ഏതു പ്രതിസന്ധിഘട്ടത്തിലും പ്രതീക്ഷ കൈ വിടരുതെന്നും പരിഹാരം കണ്ടെത്താനാവു മെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
⭐എന്താണ് സിന്ധു നദീജല ഉടമ്പടി?⭐
👉ഇന്ത്യയും പാകിസ്താനും തമ്മിൽ ലോക ബാങ്കിന്റെ (International Bank for Reconstruction and Development) മധ്യസ്ഥതയിൽ ഉണ്ടാക്കിയ ഒരു ജലവിതരണ കരാറാണ് സിന്ധു നദീജല ഉടമ്പടി (Indus Waters Treaty).
1947-ലെ ഇന്ത്യ-പാക് വിഭജനം സിന്ധു നദീതട ത്തേയും രണ്ടായി മുറിച്ചു. അടിസ്ഥാന ജലസേ ചന ആവശ്യങ്ങൾക്കടക്കം സിന്ധു നദീതടത്തി ൽ നിന്നുള്ള വെള്ളമാണ് മേഖലയിലെ ജനങ്ങൾ ഉപയോഗിച്ചിരുന്നത്. വെള്ളം ഉപയോഗിക്കുന്ന തിൽ ധാരണ വേണമെന്ന ആവശ്യമാണ് സിന്ധു നദീജല കരാറിലെത്തിയത്.1960 സെപ്തംബർ 19 -ന് കറാച്ചിയിൽ വച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്രുവും, പാകിസ്താൻ പ്രസിഡണ്ട് അയൂബ് ഖാനും ഈ ഉടമ്പടിയിൽ ഒപ്പുവച്ചു. ഈ കരാർ പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ് ക്കും, പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനും ലഭിച്ചു.
എങ്ങനെ ജലം പങ്കുവയ്ക്കും എന്നുള്ളതായിരു ന്നു കൂടിയ വിവാദങ്ങൾ ഉണ്ടാക്കിയ വ്യവസ്ഥ. പാകിസ്താനിലേക്ക് ഒഴുകുന്ന നദികൾ ആദ്യം ഇന്ത്യയിൽക്കൂടി ഒഴുകുന്നതിനാൽ, അതിലെ ജലം ജലസേചനത്തിനും, യാത്രയ്ക്കും, വൈദ്യു തോൽപ്പാദനത്തിനും ഇന്ത്യയ്ക്ക് ഉപയോഗിക്കാ ൻ വ്യവസ്ഥകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽക്കൂടി ഒഴുകുന്ന നദികളെ ഇന്ത്യ തിരിച്ചുവിട്ട് പാകിസ് താനിൽ വരൾച്ചയും പട്ടിണിയും ഉണ്ടാകുമോ, പ്രത്യേകിച്ചും യുദ്ധകാലത്ത്, എന്ന പാകിസ്താ ന്റെ പേടിയിൽ നിന്നുമാണ് ഇത്തരം ഒരു കരാർ ഉടലെടുത്തത്. 1960 -ൽ ഈ കരാർ അംഗീകരിച്ച തിനു ശേഷം വെള്ളത്തിനായി ഇന്ത്യയും പാകിസ്താനും യുദ്ധം ഉണ്ടായിട്ടില്ല. കരാറിലെ വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ പരാതികളും, തർക്കങ്ങളും പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ലോകത്തുള്ള നദീജല പങ്കുവയ്ക്കൽ കരാറുകളിൽ ഏറ്റവും വിജയക രമായ ഒന്നായി സിന്ധു നദീജല ഉടമ്പടിയെ കരുതിപ്പോരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ യും മറ്റു ചില കാര്യങ്ങളും ഉൾപ്പെടുത്തി കരാർ പുതുക്കേണ്ടതാണെന്ന അഭിപ്രായം നിലവിലു ണ്ടായിരുന്നു. കരാർ പ്രകാരം സിന്ധുനദിയിലെ 20 ശതമാനം വെള്ളം മാത്രമേ ഇന്ത്യയ്ക്ക് ഉപയോഗിക്കാനാവൂ.
1965, 1971, 1999 എന്നീ വർഷങ്ങളിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന മൂന്ന് യുദ്ധങ്ങ ളിലും ഉടമ്പടിയെ പിടിച്ചുലച്ചിരുന്നില്ല. എന്നാൽ അതിർത്തികളിൽ പാകിസ്താന്റെ തുടർച്ചയായ പ്രകോപനങ്ങളെ തുടർന്ന് കരാർ വീണ്ടും ചർച്ച യിലേക്ക് എത്തി. കൂടാതെ ഇന്ത്യ നിർമ്മിക്കുന്ന ജലവൈദ്യുത പദ്ധതികളെ എതിർത്ത് പാകിസ് താൻ രംഗത്തെത്തിയിരുന്നു. ഇതിൽ 330 മെഗാ വാട്ടിന്റെ കിഷൻഗംഗ പദ്ധതിയും ഉണ്ട്. 850 മെഗാവാട്ടിന്റെ രത്ലെ ജലവൈദ്യുത പദ്ധതി യാണ് മാറ്റൊരു പദ്ധതി. പദ്ധതി വരുന്നതോടെ തങ്ങളുടെ ഭാഗത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയുമെന്നായിരുന്നു പാകിസ്താന്റെ വാദം. അതേസമയം കരാറിൽ ഭേദഗതി ആവ ശ്യമാണെന്ന് ഇന്ത്യ നേരത്തെ മുതൽ ആവശ്യ പ്പെടുന്നകാര്യമായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ഉടമ്പടി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യ പാകിസ്താന് നോട്ടീസ് നൽകിയിരുന്നു. മൂന്ന് യുദ്ധങ്ങൾ അതിജീവിച്ച കരാറാണ് ഇപ്പോൾ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉പന്ത്രണ്ട് മാസം അഥവാ 365 ദിവസവും ചക്ക വിളയുന്ന പ്രദേശമാണ് പാന്റുതി. ചക്കയ്ക്കു മാത്രമല്ല കശുമാവ് കൃഷിക്കും പേരുകേട്ട തമിഴ്നാടന്‍ പ്രദേശമാണ് കടലൂര്‍ ജില്ലയിലെ ഈ താലൂക്ക്. ഇവിടെ സമൃദ്ധമായി വിളയുന്ന ചക്കയുടെയും, കശുവണ്ടിയുടെയും പെരുമ അങ്ങ് കടല്‍ കടന്ന് യൂറോപ്പിലും, അമേരിക്കയി ലും വരെ എത്തി നില്‍ക്കുകയാണ്. ഗുണത്തി ലും, മണത്തിലും തനിമയിലും, രുചിയിലും, മധുരത്തിലും എല്ലാം മുന്നില്‍ നില്‍ക്കുന്ന പാന്റുതി ചക്കയ്ക്കും കശുവണ്ടിക്കും ആവശ്യ ക്കാരും ഏറെയാണ് - സ്വദേശത്തും, വിദേശ ത്തും.
കടലൂര്‍ ജില്ലയുടെ വാണിജ്യ തലസ്ഥാനം കൂടി യാണ് പാന്റുതി നഗരം. പുലര്‍ച്ചെ നാലിന് ഉണ രുന്ന ഇവിടുത്തെ ചന്തയിലെ മുഖ്യ ആകര്‍ഷണ വും ചക്കയും, കശുമാങ്ങയും തന്നെയാണ്. കടലൂരിനും ,നെയ്വേലിക്കും ഇടയിലായുള്ള ഈ നഗരത്തിന് ഏറെ ചരിത്രവുമുണ്ട്. ചക്കയും കശുമാങ്ങയും വരുന്നതിന് മുന്‍പേ തന്നെ ഇവിടുത്തെ പനംചക്കരയും പനംകള്ളുമെല്ലാം ഏറെ പേരുകേട്ടതായിരുന്നു.
കണ്ണഞ്ചവടി എന്ന പാന്റുതി താലൂക്കിലെ ഗ്രാമത്തില്‍ ഉല്‍പാദിപ്പിക്കുന്ന പനയില്‍നിന്നു ണ്ടാകുന്ന പഴച്ചാറിന് ആവശ്യക്കാര്‍ ഏറെയാ ണ്. പാന്റുതി എന്ന പ്രദേശത്തിന്റെ വാണിജ്യ കൃഷി ചരിത്രത്തിന് ഇരുന്നൂറ് വര്‍ഷത്തെ പഴക്ക മുണ്ട്. അര ഏക്കര്‍ മുതല്‍ 25 ഏക്കര്‍ വരെയു ള്ള തോട്ടങ്ങളുണ്ട് ഇവിടെ. യഥാസമയം വള പ്രയോഗവും നനയും നല്‍കുന്നവരുമുണ്ട്. അതിനാല്‍ത്തന്നെ വര്‍ഷം മുഴുവന്‍ ചക്കയു മുണ്ട് ഇവിടെ. ഒരു ഹെക്ടറില്‍നിന്ന് 40 ടണ്‍ ചക്ക ലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. എഴുപതും എണ്‍പതും കിലോയുള്ള ചക്കയും ധാരാളമായി കാണാന്‍ കഴിയും. വര്‍ഷത്തില്‍ 1200 മി.മീ മഴ മാത്രമേ ഇവിടെ ലഭിക്കുന്നുള്ളൂ. ഇവിടുത്തെ ചക്കച്ചുളയ്ക്ക് തേന്‍മധുരം കിട്ടാന്‍ കാരണവും ഇതുതന്നെയാണ്. പാന്റുട്ടിയുടെ സമീപമുള്ള പാലൂര്‍ ചക്ക ഗവേഷണ കേന്ദ്രത്തി ല്‍നിന്നു മികച്ച രണ്ട് പ്ലാവിനങ്ങള്‍ ഇറങ്ങിയിട്ടു ണ്ട്. പാലൂര്‍-1ഉം പാലൂര്‍-2ഉം.
1000 ഹെക്ടറില്‍ അധികം പ്രദേശത്താണ് ഇവിടെ പ്ലാവ് കൃഷി ചെയ്യുന്നത്. അതിരാവിലെ 4ന് തുറക്കുന്ന മാര്‍ക്കറ്റിനു ചക്കപ്പഴത്തിന്റെ നറുമണമാണ് എപ്പോളും. മുംബൈലേക്കും ചെന്നൈയിലേക്കും ദിവസം 5-6 ലോഡ് ചക്ക കയറ്റി പോകും.പാന്റുതി ചക്കപ്പഴം എന്നു കേട്ടാല്‍ നാവില്‍ വെള്ളമൂറും ലോകമെങ്ങുമു ള്ള തമിഴന്. ഇപ്പോള്‍ പാന്റുതി കശുവണ്ടിയും ബ്രാന്‍ഡായി ലോകമെങ്ങും വില്‍ക്കുന്നു.
ആയിരം വര്‍ഷത്തെ പഴക്കമുള്ള വീരട്ടനേശ്വരര്‍ അമ്പലമാണ് ഇവിടുത്തെ മറ്റൊരു മുഖ്യ ആകര്‍ ഷണം. തമിഴ് സംഗീത ചരിത്രവുമായി പൊക്കിള്‍ കൊടി ബന്ധമുള്ള ഈ പ്രദേശത്തിന് ആ പേരു വരാന്‍ തന്നെ കാരണം അതാണ്. സംഗീതം ചിട്ടപ്പെടുത്തല്‍ എന്നാണ് ചെന്തമിളില്‍ പാന്റുതി എന്ന പദത്തിന് അര്‍ഥം. കൊളോണി യല്‍ കാലത്തും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയു ടെ ഇഷ്ട ലാവണകളില്‍ ഒന്നായിരുന്നു പാന്റു തി. അവരാണ് ശാസ്ത്രീയ കൃഷി രീതികള്‍ ഗ്രാമീണര്‍ക്ക് പരിചയപ്പെടുത്തിയതും.
ഈ പ്രദേശത്തെ ആദ്യത്തെ വിദ്യാലയം നൂറ്റ മ്പതു വര്‍ഷം മുന്‍പേ ആരംഭിച്ചതും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി തന്നെയാണ്. കെടിലം നദിയും, തെന്‍പന്നി ആറും ഈ നഗരത്തെയും ചുറ്റുമുള്ള ഗ്രാമങ്ങളെയും വലം വെച്ച് ഒഴുകു ന്നതിനാല്‍ ജലക്ഷാമം അത്ര രൂക്ഷമല്ല ഇവിടെ. ഇവിടുത്തെ ചക്കപ്പഴത്തിന്റെ ഗുണം, നിറം, മധുരം, വലുപ്പം, സ്വാദ് ഇതൊക്കെ ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ ചക്കക്കും ചക്ക വിഭവങ്ങള്‍ക്കും ഭൗമ സൂചിക (GI) നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.
മാഹിയില്‍നിന്ന് പോണ്ടിച്ചേരിക്കുള്ള സര്‍ക്കാര്‍ ബസ് സര്‍വീസ് നടത്തുന്നത് ഈ നഗരപ്രാന്തം വഴിയാണ്. അതിരാവിലെ ഇതുവഴി പോണ്ടിച്ചേ രിക്ക് കടന്നുപോവുന്ന മാഹീ ബസിലൂടെയുള്ള യാത്ര ചക്ക, കശുവണ്ടി മണമേറ്റുള്ളതാണെന്ന് പറഞ്ഞാല്‍ അതിശയോക്തി ഇല്ല.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
2013-ല്‍ മുന്‍ കോണ്‍ക്ലേവില്‍ അര്‍ജന്റീനയില്‍ ജനിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ലോകത്തിലെ കത്തോലിക്കരില്‍ ഏകദേശം 28% വരുന്ന തെക്കേ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പോന്തിഫായി അദ്ദേഹം മാറി. ഇതുവരെ തിര ഞ്ഞെടുക്കപ്പെട്ട 266 പോപ്പുമാരില്‍ 217 പേര്‍ ഇറ്റലിയില്‍ നിന്നുള്ളവരാണ്.
Читать полностью…👉എൽ ടി ടി ഇ (Liberation Tigers of Tamil Eelam) തമിഴ് പുലികൾ എന്നറിയപ്പെടുന്നു .തമിഴ് പുലികള്‍ അല്ലെ പിന്നെ എങ്ങനെ കടുവ എന്ന് സംശയം ഉണ്ടാകുമെങ്കിലും അതില്‍ ടൈഗര്‍ ആണ് ഉള്ളത് പുലി അല്ല.
അവരുടെ ചിഹ്നമായി കടുവയെ തിരഞ്ഞെടു ത്തത് ചരിത്രപരവും പ്രതീകാത്മകവുമായ കാരണങ്ങളാലാണ്. 'പുലി' എന്ന തമിഴ് വാക്ക് 'കടുവ' എന്ന് തന്നെയാണ് അർത്ഥമാക്കുന്നത്, അതിനാൽ "തമിഴ് പുലികൾ" എന്ന പേര് "തമിഴ് കടുവകൾ" എന്ന് വിവർത്തനം ചെയ്യാം. എൽ ടി ടി ഇ ഈ പേര് സ്വീകരിച്ചത് തമിഴ് ജനതയുടെ ധൈര്യവും, ശക്തിയും അവരുടെ പോരാട്ടത്തി ൽ പ്രതിഫലിപ്പിക്കാനാണ്.
കടുവയെ ചിഹ്നമായി തിരഞ്ഞെടുക്കാൻ മറ്റു ചരിത്രപരമായ കാരണങ്ങളുമുണ്ട്:
🐅ദ്രാവിഡ പാരമ്പര്യം🐅
കടുവ തമിഴ് ജനതയുടെ യുദ്ധോത്സുകമായ പാരമ്പര്യത്തെ (വീര വരലാറ്) പ്രതിനിധീകരിക്കു ന്നു. 10-11 നൂറ്റാണ്ടുകളിൽ ചോള സാമ്രാജ്യം ദക്ഷിണ, തെക്കു കിഴക്കൻ ഏഷ്യയിൽ വിജയക രമായ സൈനിക യാത്രകൾ നടത്തിയപ്പോൾ കടുവയുടെ ചിഹ്നം ഉപയോഗിച്ചിരുന്നു. എൽ ടി ടി ഇ ഈ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ കടുവയെ തിരഞ്ഞെടുത്തു.
🐅സിംഹള ദേശീയതയ്ക്കെതിരെ🐅
ശ്രീലങ്കയുടെ ദേശീയ പതാകയിൽ സിംഹം (ലയൺ) ഉള്ളത് സിംഹള ദേശീയതയെ പ്രതിനി ധീകരിക്കുന്നു. തമിഴ് ദേശീയതയെ എതിർപ്പി ന്റെ ഒരു പ്രതീകമായി കടുവയെ എൽ ടി ടി ഇ ഉപയോഗിച്ചു.കാരണം കടുവയും, സിംഹവും പരസ്പരം എതിരാളികളായി കണക്കാക്കപ്പെ ടുന്നു.
🐅പോരാട്ടത്തിന്റെ ഗുണങ്ങൾ🐅
1991-ലെ എൽ ടി ടി ഇയുടെ പ്രസിദ്ധീകരണമാ യ വിഡുതലൈ പുലികൾ പറയുന്നതനുസരിച്ച്, കടുവയുടെ ചിഹ്നം തമിഴ് ജനതയുടെ ശക്തി, ധൈര്യം, ആത്മവിശ്വാസം എന്നിവയെ പ്രതിനിധീകരിക്കുന്നു. എൽ ടി ടി ഇയിലെ ഓരോ അംഗവും ഒരു "കടുവ"യായി മാറണമെന്നും ധൈര്യത്തോടും ചടുലതയോടും കൂടി പോരാടണമെന്നും അവർ ആഗ്രഹിച്ചു.
1977-ൽ എൽ ടി ടി ഇ നേതാവ് വെല്ലുപിള്ളൈ പ്രഭാകരൻ കടുവയുടെ ചിഹ്നം രൂപകൽപ്പന ചെയ്തു. പതാകയിൽ മഞ്ഞ, ചുവപ്പ്, കറുപ്പ്, വെള്ള എന്നീ നിറങ്ങളോടൊപ്പം, മുഖവും, കാലുകളും പുറത്തേക്ക് ചാടുന്ന ഒരു ഗർജിക്കുന്ന കടുവയെ ചിത്രീകരിച്ചിരിക്കുന്നു. ഇത് "ആക്രമണോത്സുകത"യെ പ്രതിനിധീകരി ക്കുന്നു, കൂടാതെ കടുവയ്‌ക്ക് മുകളിൽ വെച്ചിരിക്കുന്ന തോക്കുകളും, വെടിയുണ്ടകളും എൽ ടി ടി ഇയുടെ "സായുധ പോരാട്ടത്തിനുള്ള പ്രതിബദ്ധത"യെ സൂചിപ്പിക്കുന്നു.
💢വാൽ കഷ്ണം💢
ആറ് രാജ്യങ്ങളുടെ ദേശിയ മൃഗം കടുവയാണ്. ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മാര്‍, ഇന്തോനേഷ്യ, എന്നി രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ പല രാഷ്ട്രീയകക്ഷികളുടെയും ചിഹ്നം കടുവയാണ്. ഉദാ:ശിവസേന, ഫോര്‍വേ ഡ് ബ്ലോക്ക് ,ആസാദ് ഹിന്ദ് .
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉 പുരാതന റോമിൽ പ്രഭുക്കന്മാരുടെ വിരുന്നു കളിൽ (banquets) പങ്കെടുക്കുന്ന മനോഹരവും, തഴച്ചുവളർന്ന മുടിയുള്ളതുമായ കുട്ടികളെ (സാധാരണയായി ആൺകുട്ടികളെ) സൂചിപ്പി ക്കുന്ന പദമാണ് "ടേബിൾ ബോയ്" (Table Boy). ഈ കുട്ടികൾ പലപ്പോഴും അടിമകളോ അല്ലെങ്കിൽ താഴ്ന്ന സാമൂഹിക വിഭാഗങ്ങളിൽ നിന്നുള്ളവരോ ആയിരുന്നു. അവരെ അവരുടെ മുടിയുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുകയായിരുന്നു.
വിരുന്നിനിടയിൽ, ഈ കുട്ടികൾ റോമൻ പ്രഭുക്കന്മാർക്ക് സേവനം ചെയ്യുന്നവരായി രുന്നു. അവരുടെ പ്രധാന ഉപയോഗം അവരുടെ മുടി "നാപ്കിനുകളായി" (napkins) ഉപയോഗിക്കു ക എന്നതായിരുന്നു. വിരുന്നിൽ പങ്കെടുക്കുന്ന അതിഥികൾ തങ്ങളുടെ കൈകൾ വൃത്തികേടാ കുമ്പോൾ, ഈ കുട്ടികളുടെ മുടിയിൽ കൈ തുടച്ച് വൃത്തിയാക്കുമായിരുന്നു.അക്കാലത്ത് ഇത് ഒരു ആഡംബരത്തി ന്റെയും, പ്രതാപത്തി ന്റെയും പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നു.
പുരാതന റോമിൽ, പ്രഭുക്കന്മാർ തങ്ങളുടെ ഐശ്വര്യവും, അധികാരവും പ്രകടിപ്പിക്കാൻ ഇങ്ങനെ വിചിത്രവും അമിതവുമായ പല സമ്പ്രദായങ്ങളും പിന്തുടർന്നിരുന്നു. "ടേബിൾ ബോയ്" പോലുള്ള ആചാരങ്ങൾ ഇതിന്റെ ഭാഗമായിരുന്നു. ഈ കുട്ടികളെ ഒരു തരം "ജീവനുള്ള അലങ്കാര വസ്തുവായി" കണക്കാ ക്കിയിരുന്നു. അവരുടെ മനുഷ്യത്വത്തിനോ, വികാരങ്ങൾക്കോ അക്കാലത്ത് വലിയ പ്രാധാന്യം നൽകിയിരുന്നില്ല.
ഇന്നത്തെ കാഴ്ചപ്പാടിൽ,ഈ സമ്പ്രദായം അതിക്രൂരവും, മനുഷ്യത്വരഹിതവുമാണ്. കുട്ടികളെ വെറും ഉപകരണങ്ങളായി ഉപയോഗി ക്കുന്നത് ആധുനിക മൂല്യങ്ങളുമായി ഒത്തു പോകുന്നതല്ല. എന്നാൽ പുരാതന റോമിൽ ഇത്തരം പ്രവർത്തികൾ സാധാരണമായിരുന്നു, കാരണം അടിമത്തവും സാമൂഹിക ശ്രേണീവ്യ വസ്ഥയും അവരുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉 വാർത്തകളെ ചിത്രങ്ങളിലൂടെ ലോകത്തിന് മുന്നിലെത്തിക്കുന്നവരാണ് പ്രസ് ഫോട്ടോ ഗ്രാഫർമാർ. അപകടസ്ഥലത്തോ, ഗതാഗത ക്കുരുക്കിലോ ആദ്യമെത്തുമ്പോൾ "ഇപ്പോഴാ ണോ എത്തുന്നത്?" എന്ന ചോദ്യം അവരെ വിഷമിപ്പിക്കാറുണ്ട്. എപ്പോഴും ക്യാമറക്കണ്ണു മായി എന്തും സംഭവിക്കാവുന്ന ലോകത്ത് അലയുന്നവരാണ് ന്യൂസ് ഫോട്ടോഗ്രാഫർമാർ.
സയന്‍സിന്റെ ഇരുട്ടുമുറിയില്‍ നിന്നും വാര്‍ത്ത യുടെ തെളിച്ചത്തിലേക്ക് ചിത്രങ്ങള്‍ക്ക് സംസാര ശക്തി നല്‍കി പറഞ്ഞയച്ചവരാണ് പ്രസ് ഫൊട്ടോഗ്രഫര്‍മാര്‍ .
ഒരു ജേണലിസ്റ്റ് തയ്യാറാക്കിയ വാര്‍ത്തക്ക് മേല്‍ പേജ് ചെയ്യുന്ന സബ് എഡിറ്റര്‍ക്കും അതിന് മേലെയുള്ള മൂന്നോ നാലോ ആളുകള്‍ക്കും പത്രാധിപര്‍ക്ക് വരെയും കൈവച്ച് മികച്ചതാ ക്കാന്‍ അവസരവും, സമയവും ലഭിക്കും. സമയമെടുത്ത് തയ്യാറാക്കുന്ന പല സ്റ്റോറികളും മികച്ചതാകുന്നതും ഇതുകൊണ്ടുതന്നെ. എന്നാല്‍ നിമിഷാര്‍ദ്ധങ്ങളെ കീറിമുറിച്ച് തലയില്‍ മിന്നിയ ഒരു ഐഡിയ ക്യാമറയുടെ സെന്‍സറിലേക്ക് പതിപ്പിക്കുമ്പോള്‍ അത് എടുക്കാനെടുത്ത സമയവും അതിനൊപ്പം പതിഞ്ഞിട്ടുണ്ടാകും. മിക്കവാറും അത് സെക്ക ൻഡിന്റെ ഇരുന്നൂറ്റന്‍പതില്‍ ഒരു അംശം മാത്ര മായിരിക്കും. ഇതിനെ പിന്നീട് മാറ്റിയെഴുതാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല.ചെയ്യാവു ന്ന ഒരു കാര്യം ആവശ്യമില്ലാത്ത ഭാഗങ്ങള്‍ മുറിച്ചുമാറ്റുക, അടിക്കുറിപ്പ് മികച്ചതാക്കുക എന്നതൊക്കെയാണ്.
പല ആളുകളും ഇപ്പോഴും വിചാരിച്ചുവച്ചിരിക്കു ന്നത് ചിത്രം എടുക്കുന്നതോടെ ന്യൂസ് ഫൊട്ടോ ഗ്രാഫറുടെ ജോലി കഴിഞ്ഞു എന്നതാണ്. എന്നാല്‍ ആധുനിക ന്യൂസ് റൂമുകളില്‍ കേവലം ഒരു ക്ളിക്കില്‍ അവസാനിക്കുന്നില്ല അദ്ദേഹ ത്തിന്റെ ജോലി. എടുത്ത ചിത്രത്തിന് മികച്ച അടിക്കുറിപ്പ് തയ്യാറാക്കാനുള്ള മുഴുവന്‍ ചുമത ലയും ഒരു ന്യൂസ് ഫൊട്ടോഗ്രഫറില്‍ അധിഷ്ഠിത മാണ്. ഇത് തന്നെയാണ് ചെയ്യേണ്ടതും. കാര ണം സംഭവ സ്ഥലത്ത് 'ഫിസിക്കല്‍ പ്രസന്‍സ്' എന്നത് ഫൊട്ടോഗ്രഫര്‍മാരുടെ വകുപ്പില്‍ പെടുന്നു. റിപ്പോര്‍ട്ടര്‍ക്ക് ഇത് മൂന്നാമതൊരാളി ല്‍ നിന്നും ശേഖരിച്ച് തന്റേതാക്കി അവതരിപ്പി ക്കാന്‍ കഴിയും. പക്ഷേ തന്റെ ചിത്രം എന്ന് അവ കാശപ്പെടാന്‍ ഒരു ഫൊട്ടോഗ്രഫര്‍ സംഭവസ്ഥല ത്ത് ഉണ്ടായേ തീരൂ.
അതുകൊണ്ടുതന്നെ ചിത്രത്തില്‍ ആരൊക്കെ യുണ്ട്, എന്താണ് അവരുടെ അപ്പോഴത്തെ ഭാവങ്ങള്‍ എന്നെല്ലാം സംഭവത്തെ നേരിട്ടുകണ്ട വ്യക്തി എന്നനിലയില്‍ ആ ഫൊട്ടോഗ്രഫര്‍ തന്നെയാണ് വ്യക്തമാക്കേണ്ടത്. പിറ്റേന്ന് ഇതിനെക്കുറിച്ച് ഒരു വിശദീകരണം നല്‍കേണ്ടി വന്നാല്‍ അതും ഇദ്ദേഹത്തിന്റെ ചുമതലയാ ണെന്ന മുന്‍കാഴ്ചകൂടി ഓരോ ചുവട് വയ്ക്കു മ്പോഴും ഉണ്ടാകുകയും വേണം. ചിത്രത്തിന്റെ അടിക്കുറിപ്പ് മറ്റുവല്ലവരും കൈകാര്യം ചെയ്ത തുകൊണ്ടുണ്ടായ പ്രത്യാഘാതങ്ങള്‍ അനുഭവി ക്കേണ്ടിവരുന്നതും ന്യൂസ് ഫൊട്ടോഗ്രഫര്‍ തന്നെ.
⚡എടുത്ത ചിത്രങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കിയാല്‍ അത് ഭാവിയിലേക്ക് സൂക്ഷി ക്കാനുള്ള സംവിധാനങ്ങള്‍ ചെയ്യുക,
⚡സ്ഥാപനത്തിന്റെ മറ്റ് മാധ്യമ സംവിധാനങ്ങ ളിലേക്ക് ഈ ചിത്രത്തെ ഉപയോഗപ്പെടുത്തുക എന്നിങ്ങനെ പോകുന്നു ഒരു വാര്‍ത്താ ചിത്ര കാരന്റെ ചുമതലകള്‍.
ലക്ഷങ്ങള്‍ സമ്പാദിക്കാവുന്ന ഫൊട്ടോഗ്രഫി മേഖലയില്‍ ന്യൂസ് ഫൊട്ടോഗ്രഫിയില്‍ ചിലര്‍ ഒതുങ്ങുന്നത് അതിനോടുള്ള താത്പര്യം ഒന്നു കൊണ്ടുമാത്രമാണ്. ഈ താത്പര്യം തീരുമ്പോ ഴോ ജീവിതം ഇനി ഈ രീതിയില്‍ മുന്നോട്ട് പോകില്ല എന്നു തോന്നുമ്പോഴോ ചിലര്‍ ഇതില്‍ നിന്നും മുക്തി നേടി മറ്റ് മേഖലകളിലേക്ക് ചേക്കേറുന്നു. കേരളത്തില്‍ വെറും 200 പേര്‍ മാത്രമാണ് പത്രങ്ങളില്‍ സ്റ്റാഫ് ന്യൂസ് ഫൊട്ടോഗ്രഫര്‍മാരായി ഉള്ളൂ എന്നുകേള്‍ ക്കുമ്പോള്‍ അറിയാം ഈ ജോലിയുടെ സാധ്യത കളും അവസരങ്ങളും. എന്നാല്‍ മറ്റ് പലമേഖ ലകളിലും ഫൊട്ടോഗ്രഫി സാധ്യതകള്‍ വളര്‍ന്നു വരുന്നു എന്നത് ഏറെ ആശാവഹവുമാണ്.
ഒരു ന്യൂസ് ഫൊട്ടോഗ്രഫര്‍ രാവിലെ തന്റെ ഉറക്ക മുണര്‍ന്നാല്‍ ആദ്യം തേടുക താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പ്രസിദ്ധീകരണം തന്നെയാകും. അതിലെ വാര്‍ത്തകളും , ചിത്രങ്ങളും പരിശോധിച്ചശേഷം തന്നോട് മല്‍സരിക്കുന്ന മറ്റ് ഒന്നോ രണ്ടോ പ്രസിദ്ധീകര ണങ്ങള്‍ക്കൂടി വായിക്കാന്‍ ശ്രമിക്കും. നിലവില്‍ മലയാളത്തിലെ ഒരു പത്രം പോലും അടിമുടി വായിക്കണമെങ്കില്‍ രണ്ട് മണിക്കൂറോളം വേണ്ടിവരും. അതിനാല്‍ത്തന്നെ വാര്‍ത്തകളി ലൂടെയും, ചിത്രങ്ങളിലൂടെയും ഒരു 'സര്‍ഫിങ്' നടത്തി ഓഫിസിലേക്ക് ഓടാന്‍ തയ്യാറാകുന്നു. ഓഫിസിലെ പ്രതിദിന ഷെഡ്യൂള്‍ തയ്യാറാക്കലിന് ശേഷം തനിക്ക് ലഭിച്ച നാലോ അഞ്ചോ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉടന്‍ ഇറങ്ങുകയായി.
3:1 എന്ന അനുപാതത്തിലാണ് നിലവില്‍ കേര ളത്തിലെ പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍ ഫൊട്ടോഗ്ര ഫര്‍ അനുപാതം. മൂന്ന് റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറാ ക്കുന്ന ഒന്‍പത് സ്റ്റോറികള്‍ക്കൊപ്പമുള്ള ചിത്ര ങ്ങള്‍ എടുക്കാന്‍ ഒരു ദിവസം മതിയാകില്ല എന്നത് മറ്റൊരു വസ്തുത. പക്ഷേ ഇതിനെയെ ല്ലാം 'മാനേജ് ' ചെയ്യുന്നവരാണ് ഇന്നത്തെ ഫൊട്ടോ ജേണലിസ്റ്റുകള്‍ എന്നത് ഏറെ അഭിമാ നകരമാണ്. ഇതിനിടയില്‍ ഉച്ചഭക്ഷണവും , ലഘുഭക്ഷണവും കഴിക്കാന്‍ പോലും സമയം കിട്ടിയെന്ന് വരില്ല.
⭐എന്താണീ തട്ടുപൊളിപ്പൻ പ്രയോഗം?⭐
👉പ്രേക്ഷകരിൽ വളരെയധികം ആവേശം ജനിപ്പിക്കുന്ന കാണികളെ ത്രസിപ്പിക്കുന്ന ഒരു സിനിമയെ ഉദ്ദേശിച്ചു നാം സാധാരണ ഉപയോഗി ക്കുന്ന പ്രയോഗമാണ് തട്ട് പൊളിപ്പൻ സിനിമ . മാസ്സ്, അഡാർ , ഞെരിപ്പൻ , അടിപൊളി, അന്യായം എന്നൊക്കെയും ഇത്തരം edge-of-your-seat സിനിമകളെ വിശേഷിപ്പിക്കു ന്നുണ്ട്. സിനിമയെ മാത്രമല്ല മറ്റു പല മേഖലക ളിലും പരസ്യങ്ങളിലും മറ്റും ഈ പ്രയോഗം കൂടുതലായി കണ്ടു വരുന്നുണ്ട് ( തട്ട് പൊളിപ്പന്‍ സദ്യ , തട്ട് പൊളിപ്പന്‍ ഗാനമേള, തട്ട് പൊളിപ്പന്‍ തട്ടുകട etc )
നമ്മുടെ കേരള ചരിത്രവുമായി ബന്ധമുള്ള ഒരു പ്രയോഗമാണിത്. പോർട്ടുഗീസുകാരുടെ അധിനിവേശത്തോടെ അവരുടെ പല സംസ്കാ രവും, ജീവിതശൈലികളും, ഭക്ഷണ രീതികളും, പദപ്രയോഗങ്ങളും, കലകളും ഒക്കെ കേരള ത്തിൽ പ്രചരിച്ചു. അതിലൊന്നാണ് ചവിട്ടു നാടകം. കേരളത്തിലെ ലത്തീൻ ക്രൈസ്തവരു ടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ് ചവിട്ടു നാടകം. കൊടുങ്ങല്ലൂരിന് വടക്ക് ചാവക്കാട് മുതൽ തെക്ക് കൊല്ലം വരെ യുള്ള തീരപ്രദേശങ്ങളിലെ ലത്തീൻ കാത്തോലി ക്കരുടെ ഇടയിലാണ് ചവിട്ടു നാടകത്തിനു പ്രചാരം. മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങ ളെ ഉള്ളടക്കത്തിലും, അവതരണത്തിലും അനു കരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാ രൂപം. യൂറോപ്പിലെ വിഖ്യാതമായ കഥകളെ ചവിട്ടുനാടക ചുവടുകളായി സ്വീകരിച്ചെങ്കിലും ഭാഷ ചെന്തമിഴ് ആയിരുന്നു. അവയിൽത്തന്നെ പോർച്ചുഗീസ് പ്രാധാന്യമുള്ള കൊച്ചിയും , കൊടുങ്ങലൂരുമാണ് ഈ കലാരൂപത്തിന്റെ മൂലത്തറവാടുകൾ. കേരളത്തിൽ, ക്രിസ്തുമത പ്രചാരണവും, ചവിട്ടുനാടകത്തിന്റെ വളർച്ചയും ബന്ധപെട്ടു കിടക്കുന്നു.
ചവിട്ടുനാടകം എന്നാൽ ചുവടിന് അല്ലെങ്കിൽ ചവിട്ടിന് പ്രാധാന്യം നൽകുന്ന നാടകം എന്നാണ്. ഈ കലാരൂപത്തിൽ അഭിനയവും, പാട്ടും, കളരി ച്ചുവടും ഒത്തുചേരുന്നു. ആദ്യത്തെ ചവിട്ടു നാടകം’ കാറൽമാൻ ചരിതം’ ആണെന്നു കരുത പ്പെടുന്നു. വീരകുമാരൻ ചരിത്രം, നെപ്പോളിയൻ ചരിത്രം, ഗീവർഗ്ഗീസ് ചരിത്രം, ദാവീദ് വിജയം, ബൃശീനാ ചരിത്രം , അല്ലേശു നാടകം,കത്രീനാ നാടകം, ഇസ്ഹാക്കു വിജയം, ഔസേപ്പു നാടകം, ജനോവാ നാടകം, യാക്കോബ് നാടകം, മാർട്ടിൻ കഥ ,സന്നിക്ലോസ് ചരിതം, ലൂസീന ചരിത്രം, ധർമ്മിഷ്ഠൻ, സത്യപാലൻ , പ്ലമേന ചരിത്രം, ജ്ഞാനസുന്ദരി, കോമളചന്ദ്രിക, ജാനകി എന്നിവയാണ് പ്രധാനപ്പെട്ട ചവിട്ടു നാടകങ്ങൾ.
ചവിട്ടുനാടകം അവതരിപ്പിക്കുന്ന അരങ്ങിനെ 'തട്ട്' എന്നാണ് പറയാറുള്ളത്. ചവിട്ടിയാല്‍ ശബ്ദം ഉണ്ടാക്കുന്ന രീതിയില്‍ പലക നിരത്തി യാണ് തട്ടുണ്ടാക്കുന്നത്. പലകകൾ നിരത്തിയ അരങ്ങുകളിൽ അവതരിപ്പിക്കുന്ന തിനാലാക ണം 'തട്ടുപൊളിപ്പൻ' എന്നും ഇതിനു പേരുണ്ട്. നാടക കലാകാരൻമാർ കാലുകളുയർത്തിയ ശേഷം മരത്തട്ടിൽ ബൂട്സ് പോലെയുള്ള ചെരിപ്പുകൾ ആഞ്ഞു ചവിട്ടുമ്പോൾ ഉച്ചത്തിൽ ശബ്ദം കേൾക്കും . ഇങ്ങനെ പലതവണ അഭിനയത്തിന്റെ ആവേശത്തിൽ പലരും ആഞ്ഞു ചവിട്ടുന്നത് മൂലം മരത്തിന്റെ ഈ തട്ടുകൾ പൊളിയുകയും തകർന്നു വീഴുകയും ചെയ്യാറുള്ളതിൽ നിന്നാണ്‌ഈ 'തട്ടു പൊളിപ്പൻ' പ്രയോഗം ഉടലെടുത്തത്.
ചവിട്ടു നാടകം തട്ടു പൊളിപ്പൻ ആയി എന്നതിന ർത്ഥം എല്ലാ രീതിയിലും ( അഭിനയം, രംഗാവ തരണം, പാട്ട് തുടങ്ങിയവ) നാടകം തകർത്തു എന്നാണ്. പിന്നീട് സിനിമയെക്കുറിച്ചും മറ്റു മേഖലകളെക്കുറിച്ചും തട്ട് പൊളിപ്പൻ എന്ന പ്രയോഗം നാട്ടുകാർ പറയാൻ തുടങ്ങി.
അങ്ങിനെ ചവിട്ടു നാടകത്തിൽ തുടങ്ങി സിനിമയിലും, നാടകത്തിലും ഗാനമേളയിലും എന്തിനു വേറെ ഭക്ഷണ രംഗത്ത് വരെ തട്ടു പൊളിപ്പൻ സജീവമായി രംഗത്തുണ്ട്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
⭐"ദാവീദും ഗോലിയാത്തും" എന്ന പദപ്രയോഗ ത്തിന് പിന്നിലുള്ള കഥ?⭐
👉ബൈബിളിൽ നിന്നുള്ള പ്രശസ്തമായ കഥയാണ് ഗോലിയാത്തും ദാവീദും തമ്മിലുള്ള യുദ്ധം (ശമുവേലിന്റെ ഒന്നാം പുസ്തകം 17ാം അധ്യായത്തിൽ)
ഇസ്രായേലിന്റെ ഭാവി രാജാവായ ദാവീദ് പരാജ യപ്പെടുത്തിയ ഭീമാകാരനായ ഒരു ഫെലിസ്ത്യൻ യോദ്ധാവാണ് ഗോലിയാത്ത്. ഗോലിയാത്തിനെ തിന്മയുടെ പ്രതിരൂപമായും, ദാവീദിനെ നന്മയു ടെ പ്രതിരൂപമായുമാണ് യഹൂദ സാഹിത്യത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.തിന്മക്കുമേൽ നേടിയ നന്മ യുടെ വിജയമായാണ് ഗോലിയാത്തിനുമേൽ ദാവീദ് നേടിയ വിജയത്തെ ക്രിസ്തീയ മതവി ശ്വാസികൾ കണക്കാക്കുന്നത്.
ഫെലിസ്ത്യൻ സൈന്യം ഇസ്രായേലിനെതിരെ ഇലാഹ് താഴ്വരയിൽ യുദ്ധത്തിന് ഒരുങ്ങുകയാ യിരുന്നു. ഫലസ്ത്യരുടെ ഒരു ഭീമനായ യോദ്ധാ വ്( ഏകദേശം 9 അടി ഉയരമുള്ളവൻ) ഗോലി യാത്ത് 40 ദിവസത്തോളം ഇസ്രായേലിനെ പരിഹസിച്ച് ഒറ്റയ്ക്ക് യുദ്ധത്തിന് വെല്ലുവിളിച്ചു. ഇസ്രായേൽ രാജാവായ സൗൾ ഉൾപ്പെടെ എല്ലാവരും ഭയന്നു .ആരും മുന്നോട്ടു വന്നില്ല.
ബേത്‌ലഹേമിൽ നിന്നുള്ള ഒരു ചെറുപ്പക്കാര നായ ഇടയനായിരുന്നു ദാവീദ്. അവന്റെ പിതാവ് യിശ്ശായി അവനെ സഹോദരന്മാർക്ക് ഭക്ഷണം എത്തിക്കാൻ യുദ്ധക്കളത്തിലേക്ക് അയച്ചു. അവിടെ വച്ച് ഗോലിയാത്തിന്റെ വെല്ലുവിളി കേട്ട ദാവീദ് അവനെ നേരിടാൻ തീരുമാനിച്ചു. സൗൾ (ശൗൽ) രാജാവ് അവന് കവചവും, ആയുധങ്ങ ളും നൽകിയെങ്കിലും ദാവീദ് അവ നിരസിച്ചു. പകരം തന്റെ കവണയും(തെറ്റാടി) അരുവിയി ൽ നിന്നുള്ള അഞ്ച് ഉരുളൻ കല്ലുകളും എടു ത്തു.
ഗോലിയാത്ത് ദാവീദിനെ പുച്ഛിച്ചെങ്കിലും, ദാവീദ് ഒരു കല്ല് കവണയിൽ വച്ച് എറിഞ്ഞു. കല്ല് ഗോലിയാത്തിന്റെ നെറ്റിയിൽ തറച്ചു, അവൻ വീണു മരിച്ചു. ദാവീദ് ഗോലിയാത്തിന്റെ വാൾ എടുത്ത് അവന്റെ തല വെട്ടിമാറ്റി. ഫലസ്ത്യർ ഭയന്ന് ഓടി ഇസ്രായേൽ ജയിച്ചു.
ഈ കഥ ധൈര്യം, വിശ്വാസം, ദൈവത്തെ ആശ്ര യിക്കൽ എന്നിവയെക്കുറിച്ച് പഠിപ്പിക്കുന്നതിനാ യും ഒരു ചെറിയ, ദുർബലനായ വ്യക്തിക്ക് വലിയ ശത്രുവിനെ തോൽപ്പിക്കുന്ന സാഹചര്യം വരുമെന്നു സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപമയായും ഉപയോഗിക്കുന്നു
ഗോലിയാത്ത് എന്ന ഭീകരനെ കവണ ഉപയോ ഗിച്ചു വധിച്ചതോടെ ഡേവിഡിന്റെ സ്വാധീനം വർധിച്ചു.ഇസ്രയേലിലെ ശൗൽ രാജാവിന്റെ അംഗരക്ഷകനായി മാറി ദാവീദ് .ശൗലിന് ഡേവിഡിനോടുള്ള അസൂയയും വർധിച്ചു. നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്ത ഡേവിഡ് ശൗലിന്റെ മരണശേഷം ജൂഡായിലെ രാജാവായി. നാല്പതു വർഷക്കാലം ഇദ്ദേഹത്തി ന്റെ ഭരണം നീണ്ടുനിന്നതായി കരുതപ്പെടുന്നു. രാജ്യവിസ്തൃതി വർധിപ്പിച്ചു. ജറുസലേം കൈവശപ്പെടുത്തി അവിടം മതകേന്ദ്രവും, സാമ്രാജ്യത്തി ന്റെ തലസ്ഥാനവുമാക്കി. 40 വർഷം നീണ്ടു നിന്ന ഭരണകാലത്തിനിട യ്ക്ക് പല ഭരണപരിഷ്കാരങ്ങളും നടപ്പിൽ വരുത്തി. ദാവീദ് അന്തരിച്ചപ്പോൾ അദ്ദേഹത്തെ സ്വന്തം നഗരത്തിൽ തന്നെ അടക്കം ചെയ്തു. അദ്ദേഹ ത്തിന്റെ അന്ത്യ ത്തോടെ പുത്രനായ സോളമൻ ഇസ്രയേലിന്റെ അധികാരം ഏറ്റെടുത്തു. സാവൂളിന്റെ മകളായ മീഖളിനെ ആണു ദാവീദ് വിവാഹം കഴിച്ചത് .
💢വാൽ കഷ്ണം💢
ഇറ്റാലിയൻ കലാകാരൻ മൈക്കലാ ഞ്ചലോ 1501 നും 1504 നും ഇടയിൽ മാർബിളിൽ സൃഷ്ടിച്ച നവോത്ഥാന ശില്പത്തിന്റെ സമുന്നത സൃഷ്ടിയാ ണ് ദാവീദ്. 17 അടിയാണ് ദാവീദിൻ്റെ ഉയരം .ബൈബിൾ കഥാപാത്രമായ ഡേവിഡി ൻ്റെ പ്രതിമ ഫ്ലോറൻസ് കലയിലെ പ്രിയപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്.കോൺട്രോപ്പോസോ എന്ന പ്രതിഷ്ഠാപന രീതിയിൽ അതായത് ശരീരത്തിൻറെ മുഴുവൻ ഭാരവും ഒരുകാലിൽ കേന്ദ്രീകരിച്ച് മറ്റൊരുകാൽ മുന്നിലേക്ക് വച്ച് ചുമൽ, അരക്കെട്ട്, കാലുകൾ ഇവ ഒരു അച്ചു തണ്ടിലാക്കി വ്യത്യസ്ത കോണുകളിലായി നിൽക്കുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ള ദാവീദി ൻ്റെ പ്രതിമ കാഴ്ചക്കാരിൽ പ്രസ്തുത രുപം ചലനാവസ്ഥയിലാണെന്ന തോന്നൽ ഉളവാക്കു ന്നു.കൂടാതെ നവോത്ഥാന കാലഘട്ടത്തിലെ വീരയോദ്ധാക്കൾക്ക് നൽകുന്ന ദിഗംബര രൂപ ത്തിലുള്ള നിൽപ്പും കൂടി ദാവീദ് പ്രതിമക്ക് നൽകിയിട്ടുണ്ട്.
👉 പിരമിഡ് എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് ഈജിപ്റ്റിലെയും സുഡാനി ലേയും പിരമിഡുകൾ ആണ്. പക്ഷേ ലോകത്ത് പല രാജ്യങ്ങളിലും പിരമിഡ് സമാനമായ നിർമിതികൾ ഉണ്ട്. അതിലൊരെണ്ണം ആണ് മെക്സിക്കോയിലെ യുകാത്താൻ പെനിൻസു ലയിൽ സ്ഥിതി ചെയ്യുന്ന ചിച്ചൻ ഇറ്റ്സ(Chichén Itza) എന്ന മായൻ പിരമിഡ്.ഇതിനെ "എൽ കാസ്റ്റിയോ" (El Castillo) എന്നും വിളിക്കുന്നു. ഈ സ്മാരകം മായൻ നാഗരികതയുടെ ഏറ്റവും പ്രശസ്തമായ നിർമിതികളിൽ ഒന്നാണ്. ഏകദേശം ക്രി.വ. 600-1200 കാലഘട്ടത്തിൽ നിർമിക്കപ്പെട്ടതാണ്.
ചിച്ചൻ ഇറ്റ്സ ഒരു ഘട്ട പിരമിഡാണ്. ഒൻപത് തട്ടുകളുള്ള ഘടനയും മുകളിൽ ഒരു ക്ഷേത്രവും ഉണ്ട്. ഏകദേശം 30 മീറ്റർ (98 അടി) ഉയരമുണ്ട്. പിരമിഡിന് നാല് വശങ്ങളിലും 91 പടികൾ വീതമുള്ളവയാണ്. മൊത്തം 364 പടികൾ ഉണ്ട്. മുകളിലെ പ്ലാറ്റ്‌ഫോമിനെ ഒരു പടിയായി കണ ക്കാക്കിയാൽ മൊത്തം 365 പടികൾ. ഇത് ഒരു വർഷത്തിലെ ദിവസങ്ങളെ പ്രതിനിധീകരിക്കു ന്നു.
മായന്മാർ ജ്യോതിശാസ്ത്ര വിദഗ്ധരായിരുന്നു. വസന്തവിഷുവത്തിലും (Spring Equinox) , ശരത്വിഷുവത്തിലും (Autumn Equinox) സൂര്യന്റെ പ്രകാശം പിരമിഡിന്റെ പടികളിൽ വീഴുമ്പോൾ, ഒരു പാമ്പിന്റെ ആകൃതിയിലുള്ള നിഴൽ രൂപ പ്പെടുന്നു, ഇത് "കുക്കുൽകാൻ" (Kukulkan) എന്ന മായൻ പാമ്പുദൈവത്തെ പ്രതിനിധീകരിക്കുന്നു. ചിച്ചൻ ഇറ്റ്സ ഒരു മത-രാഷ്ട്രീയ കേന്ദ്രമായിരു ന്നു. മായൻ ദൈവങ്ങളെ ആരാധിക്കാനും, ബലി കർമങ്ങൾ നടത്താനും ഈ ക്ഷേത്രം ഉപയോഗി ച്ചിരുന്നു. 1988-ൽ യുനെസ്കോ ലോക പൈതൃ
ക സ്ഥാനമായി ചിച്ചൻ ഇറ്റ്സയെ പ്രഖ്യാപിച്ചു. ഇന്ന് ഈ സ്ഥലം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ലോകമെമ്പാടു മുള്ള സഞ്ചാരികൾ ഇവിടം സന്ദർശിക്കാൻ എത്തുന്നു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉അമേരിക്കൻ ഐക്യനാടുകളിലെ തദ്ദേശ വാസികളായ നവാഹോ (Navajo) ജനത പരമ്പ രാഗതമായി നെയ്തെടുക്കുന്ന ഒരു തുണിത്ത രമാണ് Navajo blanket (നവാഹോ പുതപ്പ്). ഇത് സാധാരണയായി ആട്ടിൻ തോൽ (wool) ഉപയോ ഗിച്ച് കൈകൊണ്ട് നെയ്തെടുക്കുന്നതാണ്. വർണ്ണാഭമായതും, സങ്കീർണ്ണമായ ജ്യാമിതീയ രൂപങ്ങളും (geometric patterns) ചിത്രീകരണ ങ്ങളും ഉള്ളവയാണ്. ഈ പുതപ്പുകൾ നവാഹോ ജനതയുടെ കല, ചരിത്രം, സാംസ്കാരിക സ്വത്വം എന്നിവയെ പ്രതിനിധീകരിക്കുന്നു.
ഇവ പലപ്പോഴും ആചാരങ്ങളിലും, വ്യാപാര ത്തിലും ഉപയോഗിക്കപ്പെടുന്നു.ആദ്യകാലങ്ങ ളിൽ, ഇവ വസ്ത്രമായും (cloak), പുതപ്പായും, ഉറങ്ങാനുള്ള മാർഗമായും ഉപയോഗിച്ചിരുന്നു. ഇന്ന് Navajo blankets കലാസൃഷ്ടികളായും (art pieces), ശേഖരണ വസ്തുക്കളായും (collecti bles), വീടിന്റെ അലങ്കാരത്തിനും (home decor) ഉപയോഗിക്കുന്നു. കമ്പിളി നൂറ്റതിന് (spinning) ശേഷം പ്രകൃതിദത്തമായ ചായങ്ങൾ (natural dyes) ഉപയോഗിച്ച് വർണ്ണം നൽകി, പരമ്പരാഗത നെയ്ത്ത് യന്ത്രങ്ങളിൽ (looms) സങ്കീർണ്ണമായ ഡിസൈനുകൾ സൃഷ്ടിക്കുന്നു.
ഡയമണ്ട് ആകൃതികൾ, സിഗ്‌സാഗ് രേഖകൾ, നക്ഷത്രങ്ങൾ, ക്രോസുകൾ തുടങ്ങിയവ Navajo blankets-ന്റെ സവിശേഷതയാണ്. 19-ാം നൂറ്റാ ണ്ടിന്റെ അവസാനത്തിൽ വ്യാപാരത്തിന്റെ ഭാഗമായി കൂടുതൽ വർണ്ണാഭമായ ഡിസൈനു കൾ ഉണ്ടായി. Navajo blankets ഇന്ന് ലോകമെ മ്പാടും കലാപ്രേമികൾക്കിടയിൽ വിലമതിക്ക പ്പെടുന്നു. ചില പഴയ പുതപ്പുകൾ ലേലങ്ങളിൽ ലക്ഷക്കണക്കിന് ഡോളറിന് വിൽക്കപ്പെട്ടിട്ടുണ്ട്. Navajo ഡിസൈനുകളുടെ അനുകരണം (imita tion) വലിയ കമ്പനികൾ നടത്തുന്നത് സാംസ്കാ രിക അനുചിതമായ ഉപയോഗത്തിന് (cultural appropriation) കാരണമായിട്ടുണ്ട്. 2010-ൽ Urban Outfitters-ന്റെ "Navajo" ഉൽപ്പന്നങ്ങൾക്കെതിരെ Navajo Nation നിയമനടപടി സ്വീകരിച്ചിരുന്നു.
👉ഒരു കാലത്ത് ലോകം അടക്കിവാണ കമ്പനി ആയിരുന്നു ബ്ലാക്ക്ബെറി. എന്നാല്‍ ഐഫോ ണിന്റെയും, ആന്‍ഡ്രോയിഡ് ഫോണുകളുടെ യും കടന്നു കയറ്റം ലോക വിപണിയില്‍ പുതിയ വിപ്ലവം സൃഷ്ടിച്ചപ്പോള്‍ ബ്ലാക്ക്‌ബെറി ആ മത്സ രത്തെ നേരിട്ടത് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റത്തി ല്‍ വലിയ മാറ്റങ്ങള്‍ വരുത്തി ആയിരുന്നു. മൊബൈല്‍ ഫോണ്‍ രംഗത്തെ കുലപതിക ളായ ഐഫോണ്‍ ടച്ച് സ്ക്രീന്‍ മൊബൈല്‍ ഇറക്കി 6 വര്ഷം കഴിഞ്ഞാണ് ബ്ലാക്ക്ബെറി ഒരു ടച്ച് സ്ക്രീന്‍ മൊബൈല്‍ പരീക്ഷിക്കുന്നത്.
ക്യു എന്‍ എക്സ് ആധാരമായി പ്രവര്‍ത്തിച്ചി രുന്ന ബ്ലാക്ക്ബെറി ഓപ്പറേറ്റിങ് സിസ്റ്റം ഐ.ഒ.എസ് നേക്കാള്‍, സങ്കീര്‍ണമായിരുന്നു. ഉപയോഗിക്കാന്‍ മറ്റു ഫോണുകളില്‍ ലഭിക്കുന്ന ആപ്പുകള്‍ ബ്ലാക്ക്ബെറിയില്‍ ലഭിക്കാതെ ആയി. ടച്ച് ഫോണ്‍ എന്ന ഉയര്‍ന്ന ഒരു കാറ്റഗറി യിലേക്ക് ഉയരാന്‍ ബ്ലാക്ക്ബെറി വൈകിയതി നാല്‍ അപ്ലിക്കേഷന്‍ ഡെവലപ്പ് ചെയ്യുന്നവര്‍ ബ്ലാക്ക്ബെറിക്ക് വേണ്ടി മാത്രം ഒരു വെര്‍ഷന്‍ ഉണ്ടാക്കാന്‍ തയ്യാറായില്ല.ബ്ലാക്ക്ബെറിയില്‍ ലഭിച്ചിരുന്ന ആപ്പുകളുടെ പ്രവര്‍ത്തനം അത്ര കണ്ട് പ്രശംസ പിടിച്ച് പറ്റുന്നതും അല്ലായിരുന്നു. പല ആപ്പുകളുടെയും നിര്‍മാതാക്കള്‍ അല്ലായി രുന്നു പബ്ലിഷ് ചെയ്തത് .ബ്ലാക്ക്ബെറി ഫോണു കളുടെ ഹാര്‍ഡ്‌വെയര്‍ ഒരു മത്സരത്തിന് ഉതകു ന്നത് അല്ലായിരുന്നു. ഉദാഹരണത്തിന് ബ്ലാക്ക് ബെറി ഫോണുകളുടെ ക്യാമറ മറ്റുള്ള പ്ലാറ്റ്ഫോ മുകളുടെ കൂടെ പിടിച്ച് നില്ക്കാന്‍ പറ്റുന്നത് അല്ലായിരുന്നു.
പുതിയ ടെക്നോളജികള്‍ കൊണ്ട് വരുന്നതില്‍ ബ്ലാക്ക്ബെറി പരാജയപെട്ടു.വേണ്ടത്ര ഫീച്ചര്‍ ഇല്ലാതിരുന്നിട്ട് പോലും വിലയില്‍ വലിയ വ്യത്യാസം ഇല്ലാഞ്ഞതും വിനയായി.ബ്ലാക്ക് ബെറി മെസ്സെന്‍ജര്‍ എല്ലാ പ്ലാറ്റ്ഫോമിലും ലഭ്യമായില്ല. അത് വരെ വലിയ ഒരു വിഭാഗം ഉപയോഗിച്ചിരുന്ന മെസ്സെന്‍ജറിനെ വാട്സപ്പ് കടത്തി വെട്ടി.ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ഉല്‍പ്പന്ന ങ്ങള്‍ ബ്ലാക്ക്ബെറിയില്‍ സുഗമമായി പ്രവര്‍ത്തി ച്ചില്ല. കാരണം ഗൂഗിള്‍ ആ ആപ്പുകള്‍ ബ്ലാക്ക്ബെറിക്ക് വേണ്ടി ഡെവലപ്പ് ചെയ്തില്ല.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
🦇വവ്വാലുകളെ കുറിച്ചുള്ള ചില രസകരമായ കൗതുകങ്ങൾ 🦇
🦇എക്കോലൊക്കേഷൻ🦇
വവ്വാലുകൾ ഇരുട്ടിൽ "എക്കോലൊക്കേഷൻ" എന്ന സംവിധാനം ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യുന്നു. അവ ശബ്ദതരംഗങ്ങൾ പുറപ്പെടു വിക്കുകയും തിരിച്ചു വരുന്ന പ്രതിധ്വനി കേട്ട് വസ്തുക്കളുടെ സ്ഥാനം കണ്ടെത്തുകയും ചെയ്യുന്നു.
🦇ഒറ്റപ്പെട്ട സസ്തനി🦇
വവ്വാലുകൾ പറക്കാൻ കഴിവുള്ള ഏക സസ്ത നികളാണ്. അവയുടെ ചിറകുകൾ വിരലുകൾ ക്കിടയിൽ നീണ്ട തൊലി കൊണ്ടാണ് നിർമ്മിച്ചി രിക്കുന്നത്.
🦇വൈവിധ്യം🦇
ലോകത്ത് 1,400-ലധികം വവ്വാൽ ഇനങ്ങൾ ഉണ്ട്.ചെറിയ ഭംബിൾബീ വവ്വാൽ (2 ഗ്രാം) മുതൽ വലിയ ഫ്ലൈയിംഗ് ഫോക്സ് (1.6 കിലോ) വരെ.
🦇ഉറക്കം🦇
വവ്വാലുകൾ തലകീഴായി തൂങ്ങി ഉറങ്ങുന്നു. ഇത് അവർക്ക് എളുപ്പത്തിൽ പറന്നുയരാനും, വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടാനും സഹായി ക്കുന്നു.
🦇ആഹാര ശീലങ്ങൾ🦇
ചില വവ്വാലുകൾ പഴങ്ങളും പൂന്തേനും ഭക്ഷി ക്കുമ്പോൾ, മറ്റുചിലത് പ്രാണികൾ, മത്സ്യം, അല്ലെങ്കിൽ ചെറിയ അളവിൽ രക്തം (വാമ്പയർ വവ്വാലുകൾ) ഭക്ഷിക്കുന്നു.
🦇പ്രകൃതിയുടെ സഹായികൾ🦇
വവ്വാലുകൾ പ്രാണികളെ നിയന്ത്രിക്കാനും, പുഷ്പപരാഗണത്തിനും, വിത്ത് വിതരണ ത്തിനും വലിയ പങ്ക് വഹിക്കുന്നു. ഒരു വവ്വാൽ ഒരു രാത്രി കൊണ്ട് ആയിരക്കണക്കിന് പ്രാണികളെ ഭക്ഷിക്കും!
🦇ദീർഘായുസ്സ് 🦇
വവ്വാലുകൾ അവയുടെ വലിപ്പത്തിന് അനുസ രിച്ച് വളരെക്കാലം ജീവിക്കും. ചില വവ്വാലുകൾ 30 വർഷം വരെ ജീവിക്കാറുണ്ട്.
🦇സൂപ്പർ സ്പീഡ്🦇
ചില വവ്വാലുകൾ പറക്കുമ്പോൾ മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത കൈവരിക്കും! ലോകത്തിലെ ഏറ്റവും വേഗതയേറിയ സസ്ത നിയാണ് മെക്സിക്കൻ ഫ്രീ-ടെയിൽഡ് വവ്വാൽ.
🦇സാമൂഹിക ജീവികൾ🦇
വവ്വാലുകൾ വലിയ കോളനികളായി ജീവി ക്കാൻ ഇഷ്ടപ്പെടുന്നു. ഒരു ഗുഹയിൽ ലക്ഷക്ക ണക്കിന് വവ്വാലുകൾ ഒരുമിച്ച് താമസിക്കാറു ണ്ട്.ഇത് ലോകത്തിലെ ഏറ്റവും വലിയ സസ്ത നി സമൂഹങ്ങളിലൊന്നാണ്.
🦇ശബ്ദത്തിന്റെ മാന്ത്രികത🦇
മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത അൾട്രാ സോണിക് ശബ്ദങ്ങളാണ് വവ്വാലുകൾ എക്കോ ലൊക്കേഷനായി ഉപയോഗിക്കുന്നത്. ഒരു വവ്വാൽ ഒരു സെക്കൻഡിൽ 200 ശബ്ദ പൾസുകൾ വരെ പുറപ്പെടുവിക്കും!
🦇ഹൈബർനേഷൻ വിദഗ്ധർ🦇
തണുപ്പുകാലത്ത്, ചില വവ്വാലുകൾ മാസങ്ങ ളോളം ഹൈബർനേഷനിൽ കഴിയും. അവയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ 200-ൽ നിന്ന് 10-ലേക്ക് കുറയും, ഇത് ഊർജം ലാഭിക്കാൻ സഹായി ക്കുന്നു.
🦇വാമ്പയർ വവ്വാലിന്റെ രഹസ്യം🦇
വാമ്പയർ വവ്വാലുകൾ രക്തം മാത്രം കുടി ക്കുന്നു. പക്ഷേ അവ ഒരിക്കലും ഇരയെ കൊല്ലാ റില്ല. അവയുടെ ഉമിനീരിൽ രക്തം കട്ടപിടിക്കു ന്നത് തടയുന്ന ഒരു രാസവസ്തു അടങ്ങിയി ട്ടുണ്ട് . ഇത് ഔഷധനിർമ്മാണത്തിന് ഉപയോ ഗിക്കുന്നു .
🦇പേര് വന്ന വഴി🦇
"വവ്വാൽ" എന്ന മലയാളം വാക്കിന്റെ ഉത്ഭവം തമിഴിലെ "വാവൽ" എന്ന വാക്കിൽ നിന്നാണ് . "പറക്കുന്ന എലി" എന്നാണ് അർത്ഥം
🦇സിനിമയിലെ താരങ്ങൾ🦇
വവ്വാലുകൾ ഹോളിവുഡിലും പ്രശസ്തരാണ്! ബാറ്റ്മാന്റെ പ്രചോദനം വവ്വാലുകളിൽ നിന്നാ ണ്. അവയുടെ രാത്രി ജീവിതവും മിസ്റ്റിക്കൽ സ്വഭാവവും കാരണം.
⭐മനുഷ്യൻ നരയ്ക്കാൻ കാരണമെന്ത്?⭐
👉മനുഷ്യന്റെ മുടി നരയ്ക്കാൻ പ്രധാന കാരണം മെലനിൻ എന്ന വർണകത്തിന്റെ (pigment) ഉൽപാദനം കുറയുന്നതാണ്. മെലനിൻ മുടിക്ക് നിറം നൽകുന്നു, ഇത് മുടിയുടെ ഫോളിക്കിളുക ളിൽ (hair follicles) ഉൽപാദിപ്പിക്കപ്പെടുന്നു. പ്രായമാകുമ്പോൾ, മെലനിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങൾ (melanocytes) ക്രമേണ പ്രവർത്ത നം കുറയ്ക്കുകയോ നശിക്കുകയോ ചെയ്യുന്നു, ഇത് മുടി നരയ്ക്കുന്നതിന് കാരണമാകുന്നു.
മറ്റ് കാരണങ്ങൾ:
🧓ജനിതക ഘടകങ്ങൾ🧓
നരയ്ക്കുന്നത് പലപ്പോഴും പാരമ്പര്യമായി ലഭി ക്കുന്ന ഒന്നാണ്. മാതാപിതാക്കൾക്ക് ചെറുപ്പ ത്തിൽ നര ഉണ്ടായിട്ടുണ്ടെങ്കിൽ മക്കൾക്കും അത് സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
🧓 പ്രായമാകൽ🧓
പ്രായമാകുമ്പോൾ ശരീരത്തിന്റെ പല പ്രവർത്ത നങ്ങളും മന്ദഗതിയിലാകുന്നു, ഇതിൽ മെലനിൻ ഉൽപാദനവും ഉൾപ്പെടുന്നു.
🧓സമ്മർദ്ദം🧓
ദീർഘകാല സമ്മർദ്ദം ഓക്സിഡേറ്റീവ് സ്ട്രെസി ന് കാരണമാകുകയും, മുടിയുടെ ഫോളിക്കിളു കളെ ബാധിക്കുകയും ചെയ്യും, ഇത് നരയ്ക്ക് വേഗത കൂട്ടാം.
🧓വിറ്റാമിൻ കുറവ്🧓
വിറ്റാമിൻ B12, E, അല്ലെങ്കിൽ ധാതുക്കളുടെ (ചെമ്പ്, ഇരുമ്പ്) കുറവ് മുടിയുടെ ആരോഗ്യ ത്തെ ബാധിച്ച് നരയ്ക്ക് കാരണമാകാം.
🧓 ജീവിതശൈലി🧓
പുകവലി, മോശം ഭക്ഷണക്രമം, മലിനീകരണം എന്നിവ മുടിയുടെ ആരോഗ്യത്തെ ദോഷകര മായി ബാധിക്കും.
🧓രോഗങ്ങൾ🧓
തൈറോയ്ഡ് പ്രശ്നങ്ങൾ, വിറ്റിലിഗോ പോലു ള്ള ചില രോഗങ്ങൾ നേരത്തെ നരയ്ക്ക് കാരണ മാകാം.
നരയ്ക്കുന്ന മുടി പൂർണമായും വെളുത്തതല്ല; അത് മെലനിൻ ഇല്ലാത്തതിനാൽ സുതാര്യമായി തോന്നുന്നതാണ്. പ്രകാശത്തിൽ അതിനെ വെളുത്തതായി കാണിക്കുന്നു.
നരയ്ക്കുന്നത് സ്വാഭാവികമായ ഒരു പ്രക്രിയ യാണ് വേണമെങ്കിൽ ജീവിതശൈലി മെച്ചപ്പെടു ത്തി അല്പം വൈകിപ്പിക്കാൻ കഴിഞ്ഞേക്കാം എന്ന് മാത്രം.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
⭐എന്താണ് അകാൽ തഖ്ത് ശിക്ഷ (Tankhah)?⭐
👉 തങ്ങളുടെ സമുദായത്തിൽ പെട്ട ആരെങ്കി ലും തെറ്റ് ചെയ്താൽ ശിക്ഷിക്കാനായി സിഖ് സമുദായത്തിന് മത കോടതി ഉണ്ട്. മതപരമായ കാര്യങ്ങൾ നോക്കി അകാൽ തഖ്ത് എന്ന മത കോടതി ശിക്ഷകൾ വിധിക്കും. തൻഖാ എന്നാ ണ് ഈ കോടതി വിധികൾ അറിയപ്പെടുക. സുവർണക്ഷേത്രത്തിന് സമീപമായ് കാലാതീ തമായ ദൈവത്തിന്റെ സിംഹാസനം എന്നറിയ പ്പെടുന്ന അകാല്‍ തഖ്ത് സ്ഥിതി ചെയ്യുന്നത്. സിഖ് മതവിശ്വാസവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളെല്ലാം അവിടെയുള്ള പുരോഹിത രാണ് എടുക്കുക.സിഖ് തത്വങ്ങളോ, സിഖ് ആചാരനുഷ്ഠാനങ്ങളോ (സിഖ് റെഹത് മര്യാദ) ലംഘിക്കുകയോ, സിഖ് സമുദായത്തിന് ഹാനി കരമായ പ്രവൃത്തികൾ ചെയ്യുകയോ ചെയ്ത വർക്ക് നൽകുന്ന ഒരു തിരുത്തൽ നടപടിയാണ് ഇത്.
തൻഖാ ശിക്ഷ ലഭിക്കുന്നവരെ ചെരുപ്പ് വൃത്തി യാക്കുക, നിലം തുടയ്ക്കുക, ഭിക്ഷയെടുക്കുക, പാത്രങ്ങൾ കഴിയുക, ശുചി മുറികൾ വൃത്തിയാ ക്കുക, ഗുരുദ്വാരകളുടെ പരിസരം വൃത്തിയാ ക്കുക, അടുക്കള ജോലികൾ ചെയ്യുക, ഗുരു ദ്വാരയുടെ പ്രവേശന കവാടത്തിൽ "സേവാദാർ" ആയി നിൽക്കുക, ചിലപ്പോൾ കുന്തമേന്തുക യോ കുറ്റം സ്വീകരിച്ചുകൊണ്ടുള്ള ഫലകം ധരിക്കുകയോ ചെയ്യുക എന്നിവ പോലുള്ള ശിക്ഷകളാണ് നൽകുന്നത്. താൻ പാപിയാണെ ന്ന് പ്രഖ്യാപിക്കുന്ന ഫലകം കഴുത്തിൽ തൂക്കിയ ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. പരസ്യമാ യിട്ടുള്ള ചാട്ടവാറടിയും ,നെറ്റിയിൽ ചാപ്പകുത്ത ൽ അടക്കമുള്ള ശിക്ഷകളും ആദ്യകാലങ്ങളിൽ നൽകിയിരുന്നു.ഗുരുബാണി (സിഖ് ഗ്രന്ഥങ്ങൾ) പാരായണം ചെയ്യുക, കീർത്തനം (മത ഗീതങ്ങൾ) ശ്രവിക്കുക, കരഹ പ്രഷാദ് (പവിത്ര ഭക്ഷണം) സമർപ്പിക്കുക തുടങ്ങിയവയും ചെയ്യേണ്ടി വരും.
ഇത് വഴി വിനയം വളർത്തുക, അഹങ്കാരം നീക്കുക, സിഖ് മൂല്യങ്ങളുമായി വ്യക്തിയെ വീണ്ടും യോജിപ്പിക്കുക എന്നിവയാണ്.ഇത് ആ വ്യക്തിയെ അപമാനിക്കാനല്ല മറിച്ച് പരിഷ് കരിക്കാനും, സമുദായ ത്തോടുള്ള ഉത്തരവാ ദിത്തം ഉറപ്പാക്കാനുമാണ്.അകാൽ തഖ്തിന്റെ ജഥേവാർ (തലവൻ) ഉൾപ്പെടെ, സിഖ് പുരോ ഹിതന്മാർ (പഞ്ച് സിംഗ് സാഹിബാൻ) ആണ് തൻഖാ നൽകുന്നത്.സിഖ് മതത്തിൽ വിശ്വസി ക്കുന്നവർക്കും, അകാൽ തഖ്തിന്റെ അധി കാരം സ്വമേധയാ അംഗീകരിക്കുന്നവർക്കും മാത്രമാണ് ഈ ശിക്ഷ ബാധകം.വിശ്വാസികൾ ആ കോടതികൾ വിധിക്കുന്ന ശിക്ഷാവിധികൾ ഏറ്റുവാങ്ങും.സിഖ് മത കോടതി ശിക്ഷിച്ച ഉന്നത പദവി വഹിച്ച ധാരാളം രാഷ്ട്രീയ നേതാക്കളും,പ്രമുഖരും ഉണ്ട്.
മുൻ രാഷ്ട്രപതിയും, മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുംവരെ അകാൽ തഖ്തിൻ്റെ വിചാരണ നേരിട്ടുണ്ട്. പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും, അകാലി ദൾ നേതാവുമായ സുഖ്ബീർ സിംഗ് ബാദലിന് ടോയ്ലറ്റ് ക്ലീൻ ചെയ്യലും, അടുക്കള വൃത്തിയാക്കലുമാണ് ശിക്ഷയായി വിധിച്ചത്.
1984ൽ സുവർണക്ഷേത്രത്തിൽ അഭയം തേടിയ തീവ്രവാദികളെ തുരത്താൻ സൈന്യം നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിലെ പങ്കിന് അന്നത്തെ ഇന്ത്യൻ പ്രസിഡൻ്റ് ഗ്യാനി സെയിൽ സിങ്ങിനെയും, കേന്ദ്ര ആഭ്യന്തര മന്ത്രി ബൂട്ടാ സിംഗിനെയും മത കോടതി തൻഖാ ശിക്ഷക്ക് വിധിച്ചിരുന്നു. രാഷ്ട്രപതിയായിരുന്ന സെയിൽ സിംഗിന് രേഖാമൂലമുള്ള ക്ഷമാപണത്തിൻ്റെ അടിസ്ഥാനത്തിലാണ് അകാൽ തഖ്ത് മാപ്പു നൽകിയത്. സീഖ് മതത്തിൽ നിന്നും പുറത്താ ക്കപ്പെട്ട ബൂട്ടാ സിംഗ് പത്ത് വർഷത്തിന് ശേഷം മത കോടതിയിൽ നേരിട്ട് മാപ്പ് പറയുകയായിരു ന്നു. തുടർന്ന് സിഖ് വിശ്വാസികളുടെ ഷൂ പോളി ഷ് ചെയ്യണമെന്നുള്ള ശിക്ഷ നൽകുകയായി രുന്നു. ഒപ്പം നിലം തുടയ്ക്കും, പാത്രം കഴുകൽ ശിക്ഷയും വിധിച്ചിരുന്നു. 1994 ഫെബ്രുവരി 20 ന് അദ്ദേഹം ശിക്ഷയേറ്റുവാങ്ങി. ഡൽഹിയിലെ ബംഗ്ലാ സാഹിബ് ഗുരുദ്വാരയിൽ ബൂട്ടാ സിംഗ് ഷൂസ് വൃത്തിയാക്കുന്നതിൻ്റെ ചിത്രങ്ങൾ അക്കാലത്ത് വലിയ ചർച്ചയായിരുന്നു.
ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിൻ്റെ ഭാഗമായി 1986 ഏപ്രിലിൽ സുവർണ ക്ഷേത്രത്തിൽ പ്രവേശി ക്കാൻ സുരക്ഷാ സേനക്ക് അനുവാദം നൽകി യതിന് പഞ്ചാബിലെ അന്നത്തെ അകാലി ദൾ മുഖ്യമന്ത്രി സുർജിത് സിംഗ് ബർണാലയെ അകാൽ തഖ്ത് സമുദായത്തിൽ നിന്നും പുറത്താക്കിയിരുന്നു. തീവ്രവാദികളെ തുരത്താ നുള്ള ഓപ്പറേഷന് ബർണാല ഉത്തരവിട്ടിരുന്ന താണ് കാരണം. വിശ്വാസികളുടെ ഷൂ വൃത്തിയാ ക്കാനും, ഭിക്ഷയെടുക്കാനുമാണ് ബർണാല യോട് ആവശ്യപ്പെട്ടത്. അഞ്ച് വർഷത്തിന് ശേഷം അദ്ദേഹം ഉത്തരവ് അനുസരിച്ചു. 21 ദിവസമായിരുന്നു അദ്ദേഹം ഷൂ പോളിഷിംഗ് ജോലി ചെയ്തത്.
2007 മുതൽ 2017 വരെ പഞ്ചാബിലെ അകാ ലിദൾ സർക്കാർ സിഖ് സമുദായത്തോട് ചെയ്തിട്ടുള തെറ്റുകൾക്കുള്ള ശിക്ഷയാണ് സുഖ്ബീർ സിംഗ് ബാദലിനും മറ്റ് നേതാക്കൾ ക്കും നൽകിയത്. സുവർണ ക്ഷേത്രത്തിൽ കഴുത്തിൽ ഫലകവും, കൈയിൽ കുന്തവുമായി ഗേറ്റിന് സമീപം വീൽചെയറിൽ ഇരുന്ന് ശിക്ഷ ബാദലും നേതാക്കളും ഏറ്റെടുത്തിരുന്നു. ആദ്യ സിഖ് ചക്രവർത്തി മഹാരാജ രഞ്ജിത് സിംഗ്, അകാലി ദൾ പ്രസിഡൻ്റ് ജഗ്ദേവ് സിംഗ് തൽവണ്ടി, അകാൽ തഖ്തിൻ്റെ മുൻ തലവൻ ദർശൻ സിംഗ് എന്നിവരൊക്കെ ശിക്ഷ ലഭിച്ച മറ്റ് ചില പ്രമുഖ വ്യക്തികളാണ്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
👉വിശപ്പിനു പേരുകേട്ട സസ്യാഹാരികളായ ജലജീവിയാണ് കടൽപ്പശു. എട്ട് അടി മുതൽ 13 അടി വരെ നീളത്തിൽ വളരുന്ന ഇവയുടെ പ്രായം 40 വയസ്സ് വരെയാണ്.ഇവ സസ്തനിക ളുമാണ്.ആഫ്രിക്ക, അമേരിക്കൻ വൻകരകൾ എന്നിവിടങ്ങളിലെ കടലിലും പ്രധാനനദികളിലു മൊക്കെ ഇവയെ കാണാം. വളരെ ചെറിയ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ ജലജീവികളിലെ മെല്ലെപ്പോക്കുകാരനായാണ് കടൽപ്പശുക്കൾ അറിയപ്പെടുന്നത്.
ഇതിനാൽ തന്നെ പലപ്പോഴും പല അപകട ങ്ങളിലും മീനുകൾക്കായുള്ള കെണികളിലുമൊ ക്കെ കടൽപ്പശുക്കൾ ചെന്നു ചാടാറുണ്ട്. ഒന്നുകിൽ ഏകനായോ, അല്ലെങ്കിൽ ചെറുഗ്രൂ പ്പുകളായോ ആണ് കടൽപ്പശുക്കൾ യാത്ര ചെയ്യുന്നത്.വെള്ളത്തിനുള്ളിൽ വച്ചുതന്നെ യാണ് കടൽപ്പശുക്കളുടെ ജനനം. അമ്മക്കടൽ പ്പശുവിന്റെ മുലപ്പാൽ കുഞ്ഞുങ്ങൾ കുടിക്കും. വെള്ളത്തിലെ പുല്ലുകൾ, പായൽ, ആൽഗെ തുടങ്ങിയവയാണ് കടൽപ്പശുക്കളുടെ പ്രധാനഭക്ഷണം. നല്ല ഭക്ഷണപ്രിയനാണ് ഈ ജീവി.ഒറ്റയിരുപ്പിൽ ശരീരത്തിന്റെ പത്തിലൊന്നു ഭാരം ഭക്ഷണം ഇവ അകത്താക്കും. കടൽ പ്പശുക്കൾ ആരെയും ആക്രമിക്കാത്ത പാവം ജീവികളാണ്.ഇവർ താമസിക്കുന്ന മേഖലയിൽ ഇവർക്ക് പറയത്തക്ക ശത്രുക്കളോ വേട്ടക്കാ രോ ഇല്ല.കടൽപ്പശുക്കളുടെ ഏറ്റവും വലിയ ശത്രുവും വേട്ടക്കാരനും മനുഷ്യനാണെന്നു തന്നെ പറയാം.
ഒരു കാലത്ത് അമേരിക്കൻ വൻകരകളിലെ ആളുകളുടെ ഇഷ്ടവിഭവമായിരുന്നു കടൽ പ്പശുക്കൾ. ഗ്രാമങ്ങളിൽ കടൽപ്പശുക്കളെ വേട്ടയാടുന്നവർക്കു ഹീറോ പരിവേഷം ലഭി ച്ചിരുന്നു.ഏകദേശം 1960 കാലഘട്ടം വരെയൊ ക്കെ ഇതു നീണ്ടു നിന്നു. കടൽജീവിയാണെ ങ്കിലും കടൽപ്പശുവിന്റെ മാംസത്തിനു മത്സ്യത്തിനോടല്ല, മറിച്ച് പോർക്കിനോടാണു സാമ്യം.വ്യത്യസ്തമായ രുചിയുള്ള മാംസം ഭക്ഷിക്കാനുള്ള അവസരമായിരുന്നതിനാൽ കടൽപ്പശുക്കളെ വേട്ടയാടുന്നത് വലിയ ആഘോഷമായിരുന്നു.കടൽപ്പശുവിനെ കിട്ടിയാൽ കടലിൽ നിന്നു തന്നെ മത്സ്യത്തൊഴി ലാളികൾ കരയിലേക്കു സന്ദേശം അയയ്ക്കും. പിന്നെ ഒരുക്കമാണ്.രണ്ടു ദിവസത്തോളം ഇവിടുള്ളവർ ഈ മാംസമാകും കഴിക്കുക. ബ്രസീലിലും ,മറ്റു ചില തെക്കനമേരിക്കൻ രാജ്യങ്ങളിലും ദ്വീപുകളിലുമൊക്കെ കടൽപ്പശു ഒരു അസുലഭ വിഭവമായിരുന്നു.
⭐എന്താണ് വില്യം ഷാറ്റ്നേഴ്‌സ് സീറ്റ് ?⭐
👉 പല വിമാനങ്ങളിലും ചില ജനാലകളുടെ മുകളിൽ ഒരു കറുത്ത ത്രികോണം അടയാളം കാണാം. വിമാനത്തിന്റെ ചിറകിനോട് ചേർന്നു ള്ള സീറ്റുകളിലാണ് ഈ കറുത്ത ത്രികോണാ കൃതിയിലുള്ള അടയാളം സാധാരണ രേഖപ്പെ ടുത്തുന്നത് . എമർജൻസി സന്ദര്‍ഭത്തില്‍ ചിറകിനോ, എഞ്ചിനോ തകരാറുണ്ടെന്ന സംശയമുണ്ടായാല്‍ ജനാലയിലൂടെ എത്തി നോക്കിയാകും ജീവനക്കാര്‍ ആദ്യം സംശയം ദുരീകരിക്കുക. അതിനു വേണ്ടി ജനാലയ്ക്കു ( മുഴുവൻ ചിറകു ഭാഗവും കാണുന്ന ) മുകളിൽ ആണ് ഈ കറുത്ത ത്രികോണം അടയാളപ്പെടു ത്തുക. ന്യൂ ജൻ വിമാനങ്ങളിൽ പലതിലും സർവെല്ലിയൻസ് കാമറ കോക്ക്പിറ്റിൽ ചിറകിന്റെ ഈ ദൃശ്യങ്ങൾ കാണിക്കാറുണ്ട് എങ്കിലും ജീവനക്കാരുടെ ഒരു വിഷ്വൽ ചെക്കിങ് ഉപാധി ആയിരിക്കും ഈ ജനാലകൾ.
ഒരു വിമാനത്തിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് അതിന്റെ ചിറകുകൾ. വിമാനത്തിന്റെ ഗതി മാറ്റുന്ന സമയത്തു , ടേക്ക് ഓഫ് ലാൻഡിംഗ് സമയത്തൊക്കെ ചിറകുകളുടെ പ്രവർത്തനം വളരെ പ്രാധാന്യമർഹിക്കുന്നു. അതിൽ ഐസിംഗ് പ്രശ്‌നങ്ങളുണ്ടോ, ചിറകി ലെ ഫ്ലാപ്പുകളും, സ്ലാറ്റുകളും നല്ല പ്രവർത്തന ത്തിൽ ആണോ , ഫ്ലൈറ്റ് ഗിയറുകൾ അതാതു സ്ഥാനത്തു വന്നോ എന്നൊക്കെ പൈലറ്റിന് വ്യക്തമായ ധാരണകൾ ഉണ്ടായിരിക്കണം. സംശയം തോന്നിയാൽ ക്യാബിൻ ക്രൂവിനോട് നോക്കുവാനും പറയും.ലാൻഡിംഗ് ഗിയർ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ക്രൂ ഈ സീറ്റുകളിൽ നിന്ന് വിംഗിലെ വിഷ്വൽ ഇൻഡിക്കേറ്ററുകൾ പരിശോധിക്കാറുണ്ട്.
ഈ സീറ്റുകൾക്ക് വില്യം ഷാറ്റ്നേഴ്‌സ് സീറ്റ് (William Shatner's seat) എന്നാണ് വിളിപ്പേര്. ഈ പേര് വന്നതിനു പിന്നിൽ ഒരു രസകരമായ ചരിത്രമുണ്ട്. വില്യം ഷാറ്റ്നർ എന്ന ഹോളിവുഡ് നടനെ പറ്റി പലരും കേട്ടിട്ടുണ്ടാവും. സ്റ്റാർ ട്രെക്കി ലെ Captain Kirk. ഇദ്ദേഹം മുൻപ് അഭിനയിച്ച The Twilight Zone (1959 TV series)ലെ ഒരു എപ്പിസോഡ് ആണ് "Nightmare at 20,000 Feet" (1963). ഒരു ഹൊറർ ഴോണറിലെ വിമാന യാത്രയാണ് കഥ തന്തു. ചിറകുകൾ വ്യക്തമായി കാണുന്ന ജനാലക്കടുത്തിരിക്കുന്ന കഥാ നായ കൻ ചിറകിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു ഭീകര ജീവിയെ (ഗ്രെംലിൻ) കാണുന്നതും ഇദ്ദേഹം ബഹളം വച്ച് ജീവനക്കാരെ കാണിക്കാൻ നോക്കുമ്പോൾ അത് അപ്രത്യക്ഷമാകുന്ന തുമാണ് കഥ. കഥാനായകന് മാനസിക നില തെറ്റിയെന്ന് കരുതി ജീവനക്കാരും,യാത്രക്കാരും അവഗണിക്കുന്നതുമൊക്കെയാണ് കഥ. അക്കാലത്തെ ഏറ്റവും ഹിറ്റ് ആയ ഒരു സീരീസ് ആയിരുന്നു Nightmare at 20,000 Feet.
വളരെയേറെ ജനപ്രീതി നേടിയ ഈ എപ്പി സോഡിലെ കഥാനായകന്റെ പേരാണ് എയർ ലൈൻ വൃത്തങ്ങൾ ഈ സീറ്റുകൾക്ക് നൽകി യത്, വില്യം ഷാറ്റ്നേഴ്‌സ് സീറ്റ് എന്ന്.
ചില സാഹചര്യങ്ങളിൽ ക്യാബിൻ ക്രൂവിന് പുറമെ യാത്രക്കാർക്കും ഈ അടയാളം പ്രയോ ജനകരമായി മാറാറുണ്ട്. വിമാനത്തിൽ ശർദ്ദി ക്കാൻ തോന്നുന്നവർക്ക് ചിറകിന് സമീപമുള്ള വിൻഡോ സീറ്റ് തിരഞ്ഞെടുക്കാം. ചിറകുകൾ എല്ലായ്പ്പോഴും മധ്യഭാഗത്തായതിനാൽ, മറ്റ് സീറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സീറ്റുകളിൽ കുലുക്കം കുറവായിരിക്കും.
ഈ സീറ്റുകൾ പ്രത്യേകിച്ച് കൂടുതൽ സുഖക രമോ, ചെലവേറിയതോ അല്ല. അവയുടെ പ്രാധാന്യം വിംഗിന്റെ കാഴ്ചയിൽ മാത്രമാണ്. എല്ലാ വിമാനങ്ങളിലും ഈ കറുത്ത ത്രികോണ ചിഹ്നം ഉണ്ടാകണമെന്നും ഇല്ല. ചില ബോയിംഗ് വിമാനങ്ങളിൽ ഇതിനു പകരം മറ്റ് മാർക്ക റുകൾ (അടയാളങ്ങൾ) ഉപയോഗിക്കാറുണ്ട്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉ഒരു സാധാരണ കസേരയ്ക്ക് നാല് കാലുക ളും, ഓഫീസ് കസേരയ്ക്ക് അഞ്ച് കാലുകളും ഉണ്ടായിരിക്കും.ഒരു കസേര സ്ഥിരതയോടെ നിൽക്കണമെങ്കിൽ, അതിന്റെ ഗുരുത്വകേന്ദ്രം (കസേരയിലിരിക്കുന്ന വ്യക്തിയുടെ ഭാരം ഉൾപ്പെടെ) അതിന്റെ കാലുകൾ രൂപപ്പെടുത്തു ന്ന പിന്തുണാ ചുറ്റളവിന് (support contour) മുകളിൽ വരണം.കാലുകളുടെ എണ്ണം കുറയു മ്പോൾ, സ്ഥിരത ഉറപ്പാക്കാൻ കാലുകൾ കൂടുത ൽ വിസ്തൃതമായി (spread out) വയ്ക്കേണ്ടതു ണ്ട്.എന്നാൽ, കാലുകളുടെ എണ്ണം കൂടുന്നതിന നുസരിച്ച് നിർമാണച്ചെലവ് വർധിക്കുകയും, ഓരോ അധിക കാലും സ്ഥിരതയ്ക്ക് നൽകുന്ന സംഭാവന കുറയുകയും ചെയ്യുന്നു.
നാല് കാലുകൾ ഉള്ള സാധാരണ കസേരകൾ നിർമിക്കാൻ എളുപ്പമാണ്. ചതുരാകൃതിയിലുള്ള ഘടന (rectangular connections) ഡിസൈനിനെ ലളിതമാക്കുന്നു.നാല് കാലുകൾ ഉള്ള കസേര കൾ ഒന്നിന് മുകളിൽ ഒന്നായി അടുക്കിവയ്ക്കാ നും എളുപ്പമാണ്, ഇത് വീടുകളിലോ, റസ്റ്റോറന്റു കളിലോ ഉപയോഗിക്കാൻ സൗകര്യപ്രദമാണ്.
പക്ഷേ നാല് കാലുകൾ മാത്രമുള്ളതിനാൽ ഒരു കാൽ ദുർബലമാകുകയോ തറയിൽ ഒരു കാൽ ശരിയായി പതിക്കാതിരിക്കുകയോ ചെയ്താൽ, കസേര എളുപ്പം ആടുകയോ വീഴുകയോ ചെയ്യാം.
ഓഫീസ് കസേരകൾക്ക് (സാധാരണയായി ചക്ര ങ്ങളുള്ള സ്വിവൽ കസേരകൾ) അഞ്ച് കാലുക ൾ ഉണ്ടാകുന്നത് കൂടുതൽ സ്ഥിരത നൽകുന്നു. അഞ്ച് കാലുകൾ ഗുരുത്വകേന്ദ്രത്തിന് താഴെ വലിയ പിന്തുണാ ചുറ്റളവ് (support contour) സൃഷ്ടിക്കുന്നു, ഇത് കസേര വീഴാതെ നിൽക്കാ ൻ സഹായിക്കുന്നു. അഞ്ച് കാലുകൾ ഉള്ളതി നാൽ, ഓരോ കാലിന്റെയും വിസ്താരം (spread) കുറച്ച് കുറയ്ക്കാം. ഇത് കസേരയുടെ ഡിസൈ ൻ കോംപാക്ട് ആക്കുന്നു.ഒരു ചക്രം തകരാറിലാ യാലും, ബാക്കി നാല് കാലുകൾ സ്ഥിരത നിലനി ർത്താൻ സഹായിക്കുന്നു.അസമതലമായ തറയിൽ (uneven floor) നാല് കാലുകൾ ഉള്ള കസേരകൾ ആടാൻ സാധ്യതയുണ്ട്. എന്നാൽ അഞ്ച് കാലുകൾ ഉള്ള കസേരകൾക്ക് ഈ പ്രശ്നം കുറവാണ്. ഓഫീസ് കസേരകൾ കറ ങ്ങുന്ന (swivel) ഘടനയിലാണ് നിർമിച്ചിരിക്കുന്ന ത്. ഇതിന്റെ ഒറ്റ കേന്ദ്ര താങ്ങ് (central post) ഡി സൈൻ കാരണം, അഞ്ച് കാലുകൾ ഉണ്ടെങ്കിൽ ഭാരം തുല്യമായി വിതരണം ചെയ്യപ്പെടുന്നു. ഇത് കസേരയെ കൂടുതൽ സുരക്ഷിതമാക്കുന്നു.
ചുരുക്കത്തിൽ വീട്ടിലെ ഡൈനിങ് ടേബിളിന് ചുറ്റും ഉപയോഗിക്കുന്ന കസേരകൾ നാല് കാലുകളുള്ളതാണ്, കാരണം അവ ലളിതവും എളുപ്പത്തിൽ നീക്കാവുന്നതുമാണ്. ഓഫീസുകളിൽ, ജോലിക്കിടെ കറങ്ങാനും ചലിക്കാനും ഉപയോഗിക്കുന്ന കസേരകൾക്ക് അഞ്ച് കാലുകൾ ഉണ്ട്, ഇത് സുരക്ഷയും സ്ഥിരതയും ചലനക്ഷമതയും ഉറപ്പാക്കുന്നു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
⭐പുതിയ മാര്‍പാപ്പയെ ആരാണ് തിരഞ്ഞെടു ക്കുന്നത്? എങ്ങനെയാണ് തിരഞ്ഞെടുക്കു ന്നത്?⭐
👉കാമര്‍ലങ്കോയാണ് പോപ്പുമാരുടെ മരണം സ്ഥിരീകരിക്കുന്നത് (ഒരു മാര്‍പാപ്പ തന്റെ സ്ഥാനം രാജിവെച്ച് ഒഴിയുമ്പോഴോ, മരണപ്പെ ടുമ്പോഴോ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടു ക്കുന്നത് വരെ കത്തോലിക്കാ സഭയുടെ അധി കാരി കമര്‍ലങ്കോ ആയിരിക്കും). പോപ്പിന്റെ സ്‌നാന നാമം അദ്ദേഹം മൂന്ന് തവണ വിളിക്കും. പ്രതികരണമില്ലെങ്കില്‍ മരണം പ്രഖ്യാപിക്കുക യാണ് ചെയ്യുന്നത്. തുടര്‍ന്ന് ഈ വിവരം ലോകത്തെ അറിയിക്കും. തുടര്‍ന്ന് പോപ്പിന്റെ അധികാര ചിഹ്നമായ ഫിഷര്‍മന്‍ സും, മോതിര വും, സീലും നശിപ്പിക്കും. ഒരു പോപ്പിന്റെ മരണ ശേഷം, വത്തിക്കാന്‍ ഒരു ഇടവേളയിലേക്ക് പ്രവേശിക്കും. ഒരു പോപ്പിന്റെ മരണത്തിനും ഈ സ്ഥാനത്തേക്ക് പുതിയൊരാളെ നിയമിക്കുന്ന തിനും ഇടയിലുള്ള സമയമാണിത്.
പോപ് മരിച്ച് 4-6 ദിവസത്തിനുള്ളില്‍ സംസ്‌കാ രം നടക്കണം. മറ്റെവിടെയെങ്കിലും സംസ്‌കാരം നടത്താന്‍ അഭ്യര്‍ത്ഥിച്ചിട്ടില്ലെങ്കില്‍ സാധാരണ ഗതിയില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് പോപ്പിന്റെ സംസ്‌കാരം നടക്കുക. തുടര്‍ന്ന് ഒമ്പത് ദിവസത്തെ ദുഃഖാചരണം. പരമ്പരാഗത മായി മാര്‍പാപ്പമാരുടെ സംസ്‌കാരം ഏറെ വിപുലവും സങ്കീര്‍ണവുമായി ചടങ്ങുകളായി രുന്നു. എന്നാല്‍ ഈ നടപടിക്രമങ്ങളെല്ലാം ലളിതമാക്കാനുള്ള നീക്കത്തിന് മുന്‍കൈ എടു ത്തതും അംഗീകാരം നല്‍കിയതും ഫ്രാന്‍സിസ് മാര്‍പാപ്പയാണ്.
സൈപ്രസ്, ഈയം, ഓക്ക് എന്നീ മൂന്ന് പാളിക ളോട് കൂടിയ പെട്ടികളിലാണ് സാധാരണ പോപ്പു മാരെ അടക്കാറുള്ളത്. എന്നാല്‍ സിങ്ക് കൊണ്ട് പൊതിഞ്ഞ മരം കൊണ്ടുള്ള ലളിതമായ പെട്ടി യാണ് പോപ് ഫ്രാന്‍സിസ് തിരഞ്ഞെടുത്തത്. മാത്രമല്ല കാറ്റഫാല്‍ക്ക് എന്നറിയപ്പെടുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഒരു പ്രത്യേക യിടത്ത് പോപ്പിന്റെ ഭൗതിക ദേഹം പൊതുദര്‍ ശനത്തിനായി വെക്കുന്ന ചടങ്ങും അദ്ദേഹം വേണ്ടെന്ന് നിര്‍ദേശിച്ചിരുന്നു. വത്തിക്കാനിന് പുറത്ത് സംസ്‌കരിക്കപ്പെടുന്ന ഒരു നൂറ്റാണ്ടി ലേറെക്കാലത്തെ ആദ്യത്തെ പോപ്പും ഫ്രാന്‍സി സ് ആയിരിക്കും. റോമിലെ നാല് പ്രധാന പാപ്പല്‍ ബസിലിക്കകളില്‍ ഒന്നായ സെന്റ് മേരിസ് മേജര്‍ ബസിലിക്കയില്‍ അദ്ദേഹത്തെ അടക്കം ചെയ്യും. വത്തിക്കാന്‍ പ്രത്യേക പ്രാധാന്യവും പദവികളും നല്‍കിയിട്ടുള്ള ഒരു പള്ളികളാണ് ബസിലിക്ക എന്ന് അറിയപ്പെടുന്നത്.
കത്തോലിക്കാ സഭയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അതായത് കോളേജ് ഓഫ് കര്‍ദ്ദിനാള്‍സ് എന്നറിയപ്പെടുന്ന ഇവരാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കേണ്ട്. നില വില്‍ 252 കത്തോലിക്കാ കര്‍ദ്ദിനാള്‍മാരുണ്ട്, അവരില്‍ 138 പേര്‍ക്ക് പുതിയ പോപ്പിന് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.മറ്റുള്ളവര്‍ 80 വയസ്സി നു മുകളിലുള്ളവരാണ്, അതായത് അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല, എന്നിരുന്നാലും ആരെ തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അവര്‍ക്ക് പങ്കുചേരാം.
കര്‍ദ്ദിനാള്‍മാര്‍ കോണ്‍ക്ലേവ് കൂടിയായിരിക്കും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുക. 15 മുതല്‍ 20 ദിവസത്തിനുള്ളില്‍ കോണ്‍ക്ലേവ് കൂടണം. സിസ്‌റ്റൈന്‍ ചാപ്പലിനുള്ളിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക. ഫോണോ മറ്റ് മാധ്യമങ്ങളോ ഇല്ലാതെ പുറംലോകവുമായുള്ള ബന്ധം പൂര്‍ണമായും ഇല്ലാതെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. കര്‍ദ്ദിനാള്‍മാര്‍ അവര്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യും. ഒരു സ്ഥാനാര്‍ത്ഥിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നത് വരെ ഈ വോട്ടെ ടുപ്പ് ആവര്‍ത്തിക്കും. ചിലപ്പോള്‍ ഇത് ദിവസങ്ങ ളോ ആഴ്ചകളോ നീണ്ടേക്കാം. മുമ്പ് വോട്ടെടുപ്പ് മാസങ്ങളോളം നീണ്ടുനിന്ന സമയമുണ്ടായിട്ടു ണ്ട്. കോണ്‍ക്ലേവിനിടെ ചില കര്‍ദ്ദിനാള്‍മാര്‍ മരിച്ച സംഭവങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്.
കോണ്‍ക്ലേവ് എങ്ങനെ പുരോഗമിക്കുന്നു എന്നത് മനസിലാക്കുന്ന സൂചന, കര്‍ദ്ദിനാള്‍മാര്‍ ബാലറ്റ് പേപ്പറുകള്‍ കത്തിക്കുന്നതിലൂടെ ദിവസത്തില്‍ രണ്ട് തവണ ഉയര്‍ന്നുവരുന്ന പുക മാത്രമാണ്. കറുത്ത പുക മാര്‍പാപ്പയെ തിര ഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുക മാര്‍പാ പ്പയെ തിരഞ്ഞെടുത്തുവെന്നുമാണ് സൂചിപ്പിക്കു ന്നത്.
വെളുത്ത പുക ഉയര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ സാധാരണ പുതിയ മാര്‍പാപ്പ സെന്റ് പീറ്റേര്‍സ് സ്‌ക്വയറിലെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടും. കോണ്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന കര്‍ദ്ദിനാ ള്‍ 'നമുക്ക് ഒരു പോപ്പ് ഉണ്ട്' എന്നര്‍ത്ഥം വരുന്ന ലാറ്റിന് വാക്കുകള്‍ ഉപയോഗിച്ച് തീരുമാനം പ്രഖ്യാപിക്കും. തുടര്‍ന്ന് അദ്ദേഹം പുതിയ പോപ്പി നെ തിരഞ്ഞെടുത്ത പാപ്പല്‍ നാമത്തില്‍ പരിച യപ്പെടുത്തും.
മാമ്മോദീസ സ്വീകരിച്ച ഏതൊരു റോമന്‍ കത്തോലിക്കാ പുരുഷനെയും പോപ്പ് ആകുന്ന തിനുള്ള തിരഞ്ഞെടുപ്പിന് പരിഗണിക്കാമെന്നാ ണ് പറയുന്നത്. എന്നിരുന്നാലും കര്‍ദ്ദിനാള്‍മാ രില്‍ ഒരാളെയാണ് ഈ സ്ഥാനത്തേക്ക് പരിഗ ണിക്കുന്നത്.
⭐ഇൻസ്റ്റഗ്രാമിലെ Blend ഫീച്ചർ ⭐
👉ഇൻസ്റ്റഗ്രാമിലെ പുതിയ ഫീച്ചറാണ് Blend ഓപ്ഷൻ . ഇത് ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കളുമായോ, ഗ്രൂപ്പ് ചാറ്റിലോ ഒരു പങ്കുവെച്ച റീല്സ് ഫീഡ് സൃഷ്ടിക്കാൻ അനുവദി ക്കുന്നു. ഈ ഫീച്ചർ ഡയറക്ട് മെസേജിംഗ് (DM) വഴി പ്രവർത്തിക്കുന്നു.
📱Blend ഓപ്ഷൻ എങ്ങനെ പ്രവർത്തിക്കുന്നു?📱
1. ഇൻവൈറ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു:
- ഒരു വ്യക്തിയോ ഗ്രൂപ്പ് ചാറ്റിലോ Blend ആരംഭിക്കാൻ, ചാറ്റ് തുറന്ന് മുകളിൽ വലതുവശത്തുള്ള Blend ഐക്കണിൽ ടാപ്പ് ചെയ്യുക.
- ഇൻവൈറ്റ് അയക്കുക, അത് മറ്റേയാൾ/ഗ്രൂപ്പ് അംഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്.
2.പങ്കുവെച്ച ഫീഡ്:
- Blend സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാൽ, നമ്മുടെയും സുഹൃത്തിന്റെയും/ഗ്രൂപ്പിലെ അംഗങ്ങളുടെയും ഇൻസ്റ്റഗ്രാമിലെ പ്രവർത്തന ങ്ങളുടെ ( കാണുന്നതും, ഇഷ്ടപ്പെടുന്നതുമായ റീല്സ്) അടിസ്ഥാനത്തിൽ ഒരു കസ്റ്റമൈസ്ഡ് റീല്സ് ഫീഡ് ലഭിക്കും.
- ഓരോ റീലിനും ആർക്കാണ് അത് നിർദ്ദേശി ക്കപ്പെട്ടതെന്ന് (നമ്മുടെ പേര് അല്ലെങ്കിൽ സുഹൃത്തിന്റെ പേര്) ലേബൽ ചെയ്യും.
3. പ്രൈവറ്റ് ആയ ഫീഡ്:
- Blend-ലെ റീല്സ് പൊതുവായ ഫീഡല്ല, മറിച്ച് Blend-ൽ ഉൾപ്പെട്ടവർക്ക് മാത്രം ദൃശ്യമാണ്.
- ദിവസേന ഫീഡ് പുതുക്കപ്പെടും, പുതിയ റീല്സ് ചേർക്കപ്പെടും.
4. ഇടപെടലുകൾ:
- Blend-ലെ റീല്സിനോട് ലൈക്ക്, കമന്റ്, അല്ലെങ്കിൽ ഷെയർ ചെയ്യാം. ഒരാൾ ഒരു റീലിനോട് പ്രതികരിച്ചാൽ, അത് ചാറ്റിൽ അറിയിപ്പായി വരും, ഇത് സംഭാഷണം തുടരാൻ സഹായിക്കും.
5. നിയന്ത്രണങ്ങൾ:
- Blend-ൽ നിന്ന് ഒരു റീലിനെ നീക്കം ചെയ്യാൻ (Remove from your blends) അല്ലെങ്കിൽ Blend-ൽ നിന്ന് പുറത്തുകടക്കാൻ (Leave this blend) ഓപ്ഷനുകൾ ഉണ്ട്.
- "Interested" അല്ലെങ്കിൽ "Not Interested" തിരഞ്ഞെടുത്ത് ഫീഡിലെ റീല്സിന്റെ തരം നിനക്ക് സ്വാധീനിക്കാം.
📱Blend-ന്റെ പ്രത്യേകതകൾ📱
🌐സ്വകാര്യത: Blend പൂർണ്ണമായും പ്രൈവറ്റാണ്, ചാറ്റിലെ അംഗങ്ങൾക്ക് മാത്രമേ ഉള്ളടക്കം കാണാനാകൂ.
🌐സമാനമായ ഫീച്ചറുകൾ: Spotify-യിലെ Blend പ്ലേലിസ്റ്റിനോട് സാമ്യമുണ്ട്, അവിടെ രണ്ടുപേരു ടെ സംഗീത താൽപ്പര്യങ്ങൾ കൂട്ടിച്ചേർക്കുന്നു.
🌐TikTok-നെതിരെ മത്സരം: TikTok-ൽ ഇല്ലാത്ത ഒരു സവിശേഷതയായി ഇത് ഇൻസ്റ്റഗ്രാമിന്റെ റീല്സ് ഡിസ്കവറി, വാച്ച് ടൈം എന്നിവ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
🌐എല്ലാവർക്കും ലഭ്യമല്ല: Blend ഇപ്പോൾ ഘട്ടംഘട്ടമായി റോൾഔട്ട് ചെയ്യുകയാണ്, അതിനാൽ എല്ലാ ഉപയോക്താക്കൾക്കും ഉടനടി ലഭിച്ചെന്നു വരില്ല.
📱ഉപയോഗങ്ങൾ📱
- സുഹൃത്തുക്കളുമായി രസകരമായ റീല്സ് ഒരുമിച്ച് കണ്ട് ചർച്ച ചെയ്യാൻ.
- പരസ്പര താൽപ്പര്യങ്ങൾ കണ്ടെത്തി പുതിയ ഉള്ളടക്കം കണ്ടെത്താൻ.
- DM-ലൂടെ റീല്സ് അയക്കുന്നതിന്റെ പകരം ഒരു പങ്കുവെച്ച സ്ഥലത്ത് എല്ലാം ഒരുമിച്ച് കാണാൻ.
- Blend ഇപ്പോൾ മൊബൈൽ ആപ്പിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്, വെബ് വേർഷനിൽ ലഭ്യമല്ല.
ഷെഡ്യൂള്‍ പ്രകാരം കേരള ത്തില്‍ ഒരു പരിപാടികളും നടക്കുന്നില്ല എന്നതി നാല്‍ത്തന്നെ ഒരിക്കല്‍ പോലും ആശ്വാസകര മായി ഷെഡ്യൂളുകള്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയുമില്ല.
പൊലീസ് ലാത്തിചാര്‍ജിലും , സമരക്കാരുടെ കല്ലേറിനും ഇടയില്‍ മികച്ച ചിത്രങ്ങള്‍ക്കായി പരിശ്രമിക്കുമ്പോള്‍ പത്ര ഫൊട്ടോഗ്രഫര്‍ എന്ന പരിഗണന കല്ലിനോ , ലാത്തിക്കോ ഉണ്ടാകാറില്ല താനും. അതുകൊണ്ടുതന്നെ പത്ര ഫൊട്ടോഗ്ര ഫറുടെ ക്യാമറ മറ്റ് ഫൊട്ടോഗ്രഫര്‍മാരുടെ ക്യാമറയെ തുലനം ചെയ്യുമ്പോള്‍ ആയുസ് നന്നേ കുറവായിരിക്കും. ഇതിനിടെ ഏതെങ്കിലും അത്യാഹിതങ്ങളോ , അപകടങ്ങളോ സംഭവി ച്ചാല്‍ അതിന് പിന്നാലെ പായാനുള്ള വിധിയും വന്നുചേരും. അതോടെ ഷെഡ്യൂളുകളെല്ലാം താറുമാറാകുകയും ചെയ്യും.
എത്ര മികച്ച സംവിധാനങ്ങള്‍ ഉണ്ടായാലും ഭാഗ്യം എന്നത് ന്യൂസ് ഫൊട്ടോഗ്രഫിയില്‍ വലിയൊരു ഘടകം തന്നെയാണ്. ചടങ്ങുക ള്‍ക്ക് താമസിച്ചെത്തി മികച്ച ചിത്രം ലഭിച്ചതും, മോട്ടോര്‍ സൈക്കിളിന്റെ ടയര്‍ പഞ്ചറായി യാത്രമുടങ്ങിയപ്പോള്‍ റോഡില്‍ നടന്നൊരു സംഭവം ലഭിക്കുന്നതുമെല്ലാം ഭാഗ്യത്തിന്റെ ബലത്തിലാണ്. ക്യാമറയെന്ന യന്ത്രത്തില്‍ ഫൊട്ടോഗ്രഫര്‍ വിരലമര്‍ത്തുമ്പോള്‍ ഫോക്കസ്, ലൈറ്റ്, ഡെപ്ത് ഓഫ് ഫീല്‍ഡ് എന്നിവയുടെ മികച്ച സമ്മേളനം നടന്നെങ്കില്‍ മാത്രമേ നല്ലൊരു ചിത്രം ലഭിക്കൂ. വാര്‍ത്താ ചിത്രമാകു മ്പോള്‍ സബ്ജക്ടിന്റെ ഭാവംകൂടി മികവിന്റെ പട്ടികയില്‍ വരും.സ്പോട്ട് ചിത്രങ്ങളെല്ലാം തന്നെ ഫൊട്ടോഗ്രഫറുടെ മുന്നില്‍ പെട്ടെന്ന് പൊട്ടിമുളക്കുന്നവയാണ്.അതിനായി തയ്യാറെ ടുത്ത് ചെന്നാല്‍ ഇതൊന്നും സംഭവിക്കില്ല താനും.
അപകടങ്ങള്‍ പകര്‍ത്തുന്ന ഓരോ ന്യൂസ് ഫൊട്ടോഗ്രഫറും മനസില്‍ കരഞ്ഞുകൊണ്ടാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. കാഴ്ചക്കാരില്‍ പലരും നിന്റെ അമ്മക്കോ, അച്ഛനോ, സഹോദര നോ, സഹോദരിക്കോ ആണ് ഇത് സംഭവിച്ചതെ ങ്കില്‍ നിങ്ങള്‍ ചിത്രം എടുക്കുമോ എന്ന ചോദ്യം എറിയാറുണ്ട്. ഇദ്ദേഹമല്ലെങ്കില്‍ മറ്റൊരാളിലേ ക്ക് ആ ചുമതല ഈ വാര്‍ത്താലോകത്തില്‍ എത്തിച്ചേരും എന്നത് മറക്കാന്‍ കഴിയാത്ത സത്യം. എപ്പോഴും എന്തും സംഭവിക്കാവുന്ന ഈ ലോകത്ത് കണ്ണിന് അനുബന്ധമായി നിരന്തരം തുറന്ന ക്യാമറക്കണ്ണുമായി അലയുന്നവരാണ്
പ്രസ് ഫൊട്ടോഗ്രഫർ അഥവാ ന്യൂസ് ഫൊട്ടോഗ്ര ഫർ അഥവാ ഫോട്ടോ ജേണലിസ്റ്റുകളായ പത്ര ഫൊട്ടോഗ്രഫര്‍മാര്‍ .
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
⭐എന്താണ് ചപ്രി?⭐
👉ഒരു വ്യക്തിയെ അവരുടെ പെരുമാറ്റം, വസ്ത്ര ധാരണം അല്ലെങ്കിൽ ജീവിതശൈലി എന്നിവ യെ അടിസ്ഥാനമാക്കി പരിഹസിക്കാനോ, അവഹേളിക്കാനോ സോഷ്യൽ മീഡിയ യുവാക്കൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു വാക്കാണ് "ചപ്രി"(chapri ).
ഒരു വ്യക്തി അമിതമായി ഫാഷനബിൾ ആകാൻ ശ്രമിക്കുന്നതിനോ, ശ്രദ്ധ ആകർഷിക്കാൻ വേണ്ടി അതിശയോക്തി കലർന്ന പെരുമാറ്റം കാണിക്കുന്നതിനോ, എന്നാൽ അത് അപക്വ മോ, അനൗചിത്യമോ ആയി തോന്നുന്നതിനോ ഉപയോഗിക്കുന്ന പദമാണ് ഇത്. പലപ്പോഴും "ക്രിഞ്ച്" (നാണക്കേടുണ്ടാക്കുന്ന) അല്ലെങ്കിൽ "ടാക്കി" (രുചിയില്ലാത്ത) എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു. ഉദാഹരണത്തിന്, അമിതമായ മേക്കപ്പ്, വർണ്ണാഭമായ മുടി, ഇറുകിയ വസ്ത്രങ്ങൾ, അല്ലെങ്കിൽ ഫേക്ക് ബ്രാൻഡഡ് വസ്ത്രങ്ങൾ എന്നിവ ഉപയോഗി ക്കുന്നവരെ "ചപ്രി" എന്ന് വിളിക്കാറുണ്ട്.
ചപ്രി എന്ന വാക്കിന്റെ ഉത്ഭവം നോക്കിയാൽ ഹിന്ദിയിലെ "ചപ്പർ" (താൽക്കാലിക മേൽക്കൂര) എന്ന വാക്കിൽ നിന്നാണ്. ഇത് ചപ്പർ നന്നാക്കു ന്നവരായ "ചപ്പർബന്ദ്" എന്ന ഒരു ജാതി സമുദായവുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, സമകാലിക ഉപയോഗത്തിൽ, ഈ വാക്ക് ജാതി-അധിഷ്ഠിതമായ ഒരു അപവാദമായി (casteist slur) മാറിയിട്ടുണ്ട്.ഇത് താഴ്ന്ന സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളെ അവഹേളിക്കാൻ ഉപയോഗിക്കപ്പെടുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാ ഗ്രാം, ടിക്‌ടോക്ക്, യൂട്യൂബ് എന്നിവിടങ്ങളിൽ "ചപ്രി" എന്ന് വിളിക്കപ്പെടുന്നവർ പലപ്പോഴും അമിതമായ ഫിൽട്ടറുകൾ, ഫ്ലാഷി വസ്ത്രങ്ങൾ, അല്ലെങ്കിൽ അതിശയോക്തി കലർന്ന ഡയലോ ഗുകൾ,ഇറുകിയ ജീൻസ്, വർണ്ണാഭമായ മുടി, നിയോൺ ബൈക്കുകൾ തുടങ്ങിയ സ്റ്റീരിയോ ടൈപ്പുകൾ ഉപയോഗിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യുന്നവരാണ്."ചപ്രി സ്റ്റാർട്ടർ പാക്ക്" പോലുള്ള മീമുകൾ സോഷ്യൽ മീഡിയയിൽ പ്രചാരത്തിലുണ്ട്. ഈ പദം ഉപയോഗിക്കുന്നത് ക്ലാസിസം (classism) അല്ലെങ്കിൽ ജാതിവിവേ ചനം (casteism) പ്രോത്സാഹിപ്പിക്കുന്നതാണ് .
ഈ പ്രയോഗം വഴി താഴ്ന്ന വരുമാനക്കാരോ, സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരോ അവഹേളിക്കുക എന്നത് തന്നെയാണ് ലക്ഷ്യമി ടുന്നത്. ചിലർ ഇത് ഒരു നർമ്മമായി കാണുമ്പോ ൾ, മറ്റുള്ളവർ ഇത് അനാദരവും, വിവേചനപര വുമാണെന്ന് വാദിക്കുന്നു.ചുരുക്കത്തിൽ ചപ്രി എന്ന് ഉദ്ദേശിക്കുന്നത് കാശില്ലാത്തവർ കാണി ക്കുന്ന " ഷോ ഓഫ് "ആണ്.ഒരു വ്യക്തിയുടെ രൂപമോ, പെരുമാറ്റമോ അടിസ്ഥാനമാക്കി അവരെ വിലയിരുത്തുന്നതിനു പകരം, അവരു ടെ യഥാർത്ഥ ഗുണങ്ങളും വ്യക്തിത്വവും മനസ്സി ലാക്കാനാണ് ശ്രമിക്കേണ്ടത്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
⭐ രണ്ടാമത്തെ ഇൻഡ്യൻ ബഹിരാകാശ സഞ്ചാരി⭐
👉ബഹിരാകാശത്തേക്ക് പോയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗോപിചന്ദ് തോട്ടകുര (Gopi Thotakura) ആണ്. 2024 മെയ് 19-ന് ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേർഡ്- 25 (NS-25) മിഷനിൽ അദ്ദേഹം ഒരു ബഹിരാ കാശ വിനോദസഞ്ചാരിയായി(space Tourist) യാത്ര ചെയ്തു. ഇന്ത്യൻ പൗരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയും, രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോയ രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് അദ്ദേഹം.
2025 മെയിൽ ആക്സിയം-4 (Ax-4) മിഷനിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയായിരിക്കും രണ്ടാമ ത്തെ ബഹിരാകാശ ശാസ്ത്രജ്ഞൻ (Astronaut) ആയി കണക്കാക്കുന്നത്.
⭐ എന്താണ് ക്രിക്കറ്റിലെ മാങ്ങ ഏറ് അഥവാ ത്രോയിങ്?⭐
👉 ഒരു ബൗളറുടെ ബൗളിങ് ആക്ഷൻ നിയമ വിരുദ്ധമാകുന്ന സാഹചര്യത്തെ സൂചിപ്പിക്കുന്ന ക്രിക്കറ്റിലെ പദമാണ് "മാങ്ങ ഏറ്" അല്ലെങ്കിൽ "ത്രോയിങ്" (Throwing).
ലോകത്തിലെ ഏറ്റവും പ്രചാരമേറിയ കളിക ളിൽ ഒന്നായ ക്രിക്കറ്റിലെ ബോളിങിലെ പ്രധാന മായ ഒരു നിയമമാണ് ഒരു ബോളർ പന്ത് എറിയു മ്പോൾ കൈ മടക്കുന്നത് സംബന്ധിച്ച് ഉള്ളത്. ആധുനിക ക്രിക്കറ്റിൽ ഐസിസി ഇതിന് കൃത്യ മായ മാനദണ്ഡങ്ങൾ കല്പിച്ചിട്ടുണ്ട്. ഈ നിയമം പ്രകാരം ഒരു ബോളർ പന്ത് എറിയുമ്പോൾ കൈമുട്ട് 15 ഡിഗ്രിയിൽ അധികം മടങ്ങുവാൻ പാടുള്ളതല്ല. ഇത് ലംഘിച്ചാൽ അമ്പയർ ആ പന്ത് നോബോൾ ആയി വിളിക്കും. ഇങ്ങനെ എറിയുന്നതിന് ത്രോയിങ് അഥവാ മാങ്ങ ഏറ് എന്ന് പറയുന്നത്.( മലയാളത്തിൽ, "മാങ്ങ ഏറ്" എന്നത് തമാശയായി ഉപയോഗിക്കുന്ന ഒരു പദമാണ് . കാരണം ഈ ത്രോയിങ് ആക്ഷൻ മാങ്ങ എറിയുന്നതിന്റെ പ്രവൃത്തിയോട് സാമ്യ മാണ്). ക്രിക്കറ്റ് നിയമങ്ങൾ പ്രകാരം (Law 21.2) ഇത് ഒരു എറിയൽ (throw) ആയി കണക്കാക്ക പ്പെടുന്നു; ബൗൾ ചെയ്യൽ (bowl) അല്ല.
ത്രോയിങ് സംശയിക്കപ്പെട്ടാൽ, അമ്പയർ റിപ്പോർട്ട് ചെയ്യുകയും ബൗളറുടെ ആക്ഷൻ ഐസിസി (ICC) പരിശോധിക്കുകയും ചെയ്യും. ബൗളറുടെ കൈമുട്ട് 15 ഡിഗ്രിയിൽ കൂടുതൽ വളയുന്നോ എന്നത് ബയോമെക്കാനിക്കൽ പരിശോധന യിലൂടെ വിലയിരുത്തപ്പെടുന്നു.
ബൗളിങിന്റെ നീതിയും ,കളിയുടെ സ്പിരിറ്റും ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നിയമം.
ലോകപ്രസിദ്ധ ബോളർമാർ ആയ ഷോയിബ് അക്തർ, മുത്തയ്യ മുരളീധരൻ, ബ്രെറ്റ് ലീ, സയ്ദ് അജ്മൽ തുടങ്ങി ഒട്ടേറെ പേർ ബോളിംഗ് ആക്ഷനുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിൽ ആയിട്ടുണ്ട്. ഒരു പ്ലെയർ ബോളിങ് ആക്ഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടാ ൽ അയാൾ അന്താരാഷ്ട്ര കളികളിൽനിന്നു വിലക്ക് നേരിടും. പിന്നീട് ബോളിങ് ആക്ഷൻ ശരിയാക്കി തെളിയിച്ചാൽ മാത്രമേ വിലക്ക് മാറുകയുള്ളൂ. ബോളിങ് വിഡിയോകളുടെയും, സാങ്കേതിക വിദ്യയുടെയും സഹായത്തോടെ ആണ് ഇത് പരിശോധിക്കുന്നത്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉വിവിധതരം ഭക്ഷണങ്ങൾ ഒരു മേശപ്പുറത്ത് വിളമ്പി വയ്ക്കുകയും അതിഥികൾക്ക് അവർ ക്ക് ഇഷ്ടമുള്ളത് സ്വയം എടുത്ത് ഭക്ഷിക്കു കയും ചെയ്യുന്ന ഭക്ഷണ വിതരണ രീതിയാണ് "Buffet" (ബുഫേ).ഇത് സാധാരണയായി വലിയ സമ്മേളനങ്ങളിലോ, ഹോട്ടലുകളിലോ, വിവാഹ സൽക്കാരങ്ങളിലോ കാണപ്പെടുന്നു. ബുഫേ യിൽ വിവിധ വിഭവങ്ങൾ, സൂപ്പ്, സലാഡ്, പ്രധാന ഭക്ഷണം, ഡെസേർട്ട് എന്നിവ ഉൾപ്പെടാം.
ഫ്രഞ്ച് ഭാഷയിൽ നിന്നും ഇംഗ്ലീഷ് കടമെടുത്ത് സ്വന്തമാക്കിയ വാക്കാണ് Buffet. ഒരുപാട് വിഭവങ്ങളുള്ള ഇഷ്ടമുള്ളവ ആവശ്യക്കാരന് തിരഞ്ഞെടുക്കാവുന്ന തരം വലിയ സദ്യപോലെ നിരത്തുന്ന ഭക്ഷണരീതി. ഇത് മൂന്ന് വിധത്തിൽ ഉച്ചരിക്കാം . ഉച്ചരിക്കുന്ന ആളുടെ നാടും, ഭാഷയുടെ വകതിരിവും അനുസരിച്ച് ഫ്രഞ്ചിൽ "buh-Fe" ബുഹ്‌ഫെ (ഹ് എന്നത് ബു എന്നതിൽ ലയിപ്പിച്ച് ഉച്ചരിക്കണം അപ്പോൾ കേൾവിക്കാ രന് ഒരുമാതിരി "ബ്യുഫെ" എന്നാണ് കേട്ടതായി തോന്നുക). ബ്രിട്ടീഷ് ഇംഗ്ലീഷിൽ ഇത് "ബഫ്‌ഫെ" എന്നും അമേരിക്കൻ ഇംഗ്ലീഷിൽ "ബുഫ്ഫെ" എന്നും പറയും. ഇതിൽ രണ്ടിലും "എഫ്" എന്ന ശബ്ദത്തിന് ഇരട്ടിപ്പുള്ളപോലെ തോന്നും.
രണ്ടാമത്തെ അർത്ഥം "തട്ടും മുട്ടും" എന്ന തരത്തിൽ ഒരു കാറ്റിൽ അടിക്കപ്പെടുക. അടികിട്ടുക എന്ന അർത്ഥം. ഇതും ഫ്രഞ്ച് തന്നെ. സാധാരണ ഒരു ബുഫേയിൽ ആളുകൾ തട്ടിയും മുട്ടിയും ഇത് നടക്കാം. ഇവിടെ ഉച്ചാരണം "ബഫ്ഫെറ്റ്" (കേൾക്കുമ്പോൾ ബഫ്ഫിറ്റ് എന്ന് തോന്നും. ഇതിലും "എഫ്" എന്ന ശബ്ദത്തിന് ഇരട്ടിപ്പുള്ളത് പോലെ തോന്നും)
സ്റ്റൂൾ അല്ലെങ്കിൽ കാൽ കയറ്റിവയ്ക്കാവുന്ന തരം ഒരു ഫർണിച്ചർ എന്നും ഈ വാക്ക് കൊണ്ട് അർത്ഥമാക്കാം. ഇവിടെയും ഉച്ചാരണം "ബഫ്ഫെറ്റ്" (കേൾക്കുമ്പോൾ ബഫ്ഫിറ്റ് എന്ന് തോന്നും. "എഫ്" എന്ന ശബ്ദത്തിന് ഇരട്ടിപ്പുള്ളതുപോലെ തോന്നും ഇതിലും )
പ്രശസ്ത നിക്ഷേപകൻ Warren Buffettന്റെ പേര് ഉച്ചരിക്കുന്നത് വാറൻ ബഫ്ഫറ്റ് എന്നാണ്. ഇവിടെയും "എഫ്" എന്ന ശബ്ദത്തിന് ഇരട്ടിപ്പുള്ളതായി തോന്നും
💢അടിക്കുറിപ്പ്💢
ആംഗലേയത്തിലുള്ള "F" എന്ന അക്ഷര ത്തിനോ, ശബ്ദത്തിനോ പകരമായി മലയാള ത്തിലെയും, സംസ്‌കൃതത്തിലെയും ഹിന്ദിയിലേ യുമൊക്കെ "ഫ" എന്ന അതിഖരം ശരിയായ ഉച്ചാരണം അല്ല. എന്നാലും പൊതുവെ ഉപയോഗിക്കുന്നതുകൊണ്ട് അങ്ങനെയാണ്. "പ"യ്ക്ക് കാറ്റുപോകുന്നപോലെ ഉച്ചരിക്കുന്ന F എന്ന ലാറ്റിൻ ഉച്ചാരണം ഭാരതീയ ഭാഷകളിൽ ഇല്ല യഥാർത്ഥത്തിൽ. വേണമെങ്കിൽ "പ്ഹ" എന്നെഴുതിയാലാവും ശരിയായ ഉച്ചാരണം കിട്ടുകയുള്ളൂ
⭐എന്താണ് ഡാന്‍സാഫ്?⭐
👉ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴസ് - ഡാന്‍സാഫ്(DANSAF). ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ലഹരി വിരുദ്ധ സേന. കേരളാ പൊലീസിൻ്റെ ജില്ലാ തലത്തിലുള്ള മയക്കുമരുന്ന് വിരുദ്ധ സേനയാണ് ഡാൻസാഫ്. കേരള ആൻ്റി നര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് (കാന്‍സാഫ്) പ്രവര്‍ത്തനങ്ങളുടെ ഭാഗം.ജില്ലാ പോലീസ് മേധാവിയാണ് ഈ സ്ക്വാഡിന് നേതൃത്വം നൽകുന്നത് . ഒരു ഡിവൈഎസ്പി അല്ലെങ്കിൽ എസിപിയെ ജില്ലാ ടീം ലീഡറായി നിയോഗിച്ച് ഓരോ പൊലീസ് സബ്ഡിവിഷൻ കേന്ദ്രീകരിച്ച് സംഘങ്ങളായാണ് ഡാൻസാഫ് പ്രവർത്തിക്കുന്നത്.
വാണിജ്യ അളവിലും അതിനു മുകളിലുമുള്ള മയക്കുമരുന്ന് വസ്തുക്കളുടെ വിൽപ്പന, മയക്കുമരുന്നിന്റെ അനധികൃത നിർമ്മാണം, ഗതാഗതം, സംഭരണം, എന്നിവയെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുക, കുപ്രസിദ്ധമായ മയക്കുമരുന്ന് കച്ചവടക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, മയക്കുമരുന്ന് കുറ്റവാളികളെ കണ്ടെത്തുന്നതിനും പിടികൂ ടുന്നതിനും ലോക്കൽ പൊലീസിനെ സഹാ യിക്കുക, മയക്കുമരുന്ന് കേസുകളിൽ (NDPS) അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുക തുടങ്ങിയവയാണ് ഡാൻസാഫിൻ്റെ ചുമത ലകൾ.
ഓരോ DANSAF ടീമിലും വ്യത്യസ്ത റാങ്കുക ളിലുള്ള 15-ലധികം പൊലീസ് ഓഫീസർമാർ ഉണ്ടായിരിക്കും, അവരുടെ കഴിവുകൾ, ട്രാക്ക് റെക്കോർഡ്, മയക്കുമരുന്ന് വിരുദ്ധ പ്രവർത്ത നത്തിലുള്ള യഥാർത്ഥ താൽപ്പര്യം എന്നിവ അടിസ്ഥാനമാക്കിയാണ് ടീമിനെ തെരഞ്ഞെടു ക്കുന്നത്. ജില്ലാ നാർക്കോട്ടിക് സെല്ലിലെ എല്ലാ അംഗങ്ങളും DANSAF-ന്റെ ഭാഗമാണ്. ജില്ലാ പൊലീസ് മേധാവിമാരുടെ (എസ്.പി) നേരിട്ടുള്ള നിയന്ത്രണത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡാൻസാഫ് പ്രവർത്തിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിയാണ് ഡാൻസാഫിൻ്റെ ൻ്റെ അവലോകന യോഗങ്ങൾ നടത്തുന്നത്.
എക്സൈസ് വകുപ്പുമായി സഹകരിച്ച്, വിവര കൈമാറ്റം, ശേഖരണം, ലഹരി മരുന്നുകളുടെ വിതരണം തടയുവാൻ ഏകോപിപ്പിച്ച റെയ്ഡു കൾ എന്നിവയിലൂടെ ഡാൻസഫ് കാര്യക്ഷമമാ യി പ്രവർത്തിക്കുന്നു. മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിന് അവർ താമസിക്കുന്ന പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ ഉൾപ്പെടെയുള്ളവരുമായി ബന്ധ പ്പെട്ട് അന്വേഷണം നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.
മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട കുറ്റവാ ളികളുടെ മൊബൈൽ ഫോണുകളും, അവർ സോഷ്യൽ മീഡിയയിൽ സജീവമാണോ എന്നും സൈബർ സെൽ നിരീക്ഷിക്കുന്നു. യഥാസമയം മയക്കുമരുന്നിൻ്റെ ഉപയോഗവും വിൽപനയും കണ്ടെത്തുന്നതിനും ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന പ്രതികളെ കണ്ടെത്തുന്നതിനുമായി റൂറൽ ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തുകയും ചെയ്യുന്നുണ്ട്.
മയക്കുമരുന്നിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ബോധവത്കരിക്കുന്ന തിനായി ഡാൻസാഫ് മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്‌നുകളും ബോധവൽക്കരണ ക്ലാസു കളും നടത്തുന്നു, കൂടാതെ സോഷ്യൽ മീഡിയ സംവിധാനങ്ങളിലൂടെയും മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്‌നുകൾ ആസൂത്രണം ചെയ്യു കയും നടപ്പിലാക്കുകയും ചെയ്യുന്നു.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉ഒന്നാം ലോകമഹായുദ്ധകാലത്ത് (1916-1929) യൂറോപ്പിൽ പടർന്ന ഒരു വിചിത്ര പകർച്ച വ്യാധി യായിരുന്നു എൻസെഫലൈറ്റിസ് ലെതാർജിക്ക (Encephalitis Lethargica). രോഗം ബാധിച്ചവർ ദിവസങ്ങളോളം, ചിലപ്പോൾ മാസങ്ങളോളം മരണം പോലെ ഉറങ്ങി. സൈനികരിലാണ് ഇത് ആദ്യം കണ്ടെത്തിയത്. നടക്കുമ്പോഴോ, ഭക്ഷണം കഴിക്കുമ്പോഴോ, സംസാരിക്കുമ്പോ ഴോ അവർ പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതി വീണു.വിയന്നയിലെ ന്യൂറോളജിസ്റ്റായ കോൺസ്റ്റാന്റിൻ വോൺ ഇക്കണോമോയാണ് ഈ പുതിയ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ത്.ആളുകളെ നിശ്ചലമാക്കാൻ കഴിവുള്ള ഒരു ക്രൂരമായ രോഗമായിരുന്നു അത്.
അലസത, താൽപ്പര്യമില്ലായ്മ, ശ്വസന പ്രശ്ന ങ്ങൾ എന്നിവയായിരുന്നു രോഗ ലക്ഷണങ്ങൾ. തലച്ചോറിന്റെ ഉറക്ക നിയന്ത്രണ കേന്ദ്രത്തെ രോഗം ബാധിച്ചതായി കണ്ടെത്തി. 1929-ഓടെ രോഗികളുടെ എണ്ണം കുറഞ്ഞു. മൂന്നിലൊന്ന് പേർ മരിച്ചു. മൂന്നിലൊന്ന് പാർക്കിൻസൺസിന് സമാനമായ അവസ്ഥയിലേക്ക് നീങ്ങി. ബാക്കിയുള്ളവർ അജ്ഞാത കാരണങ്ങളാൽ സുഖം പ്രാപിച്ചു.
1960-കളിൽ ന്യൂറോളജിസ്റ്റ് ഒലിവർ സാക്സ് ഈ രോഗികളെ പഠിച്ചു. ചിലർ സംഗീതത്തോടോ, ചലനങ്ങളോടോ താൽക്കാലികമായി പ്രതികരി ച്ചെങ്കിലും, പിന്നീട് നിശ്ചലരായി.മെഡിക്കൽ ക്ലിനിക്കുകൾ ഉറക്കം തൂങ്ങുന്ന ആളുകളെ കൊണ്ട് നിറയാൻ തുടങ്ങി. ചിലർ ഡിന്നർ ടേബിളിൽ ഭക്ഷണം ചവയ്ക്കുന്നത്തിനിടയി ൽപോലും ഉറങ്ങിപ്പോയി. രോഗികളുടെ കണ്ണുക ളിൽ അശ്രദ്ധയും, താൽപ്പര്യമില്ലായ്മ യും നിഴലിച്ചിരുന്നു. ഇത്തരം രോഗികളിൽ ഭൂരിഭാഗ വും ശ്വസനവ്യവസ്ഥയിലെ തകരാറുകളെ ത്തുടർന്ന് മരണപ്പെടുകയായിരുന്നു.
ന്യൂറോളജിസ്റ്റ് വോൺ ഇക്കണോമോ ഈ വിചിത്രമായ രോഗത്തെക്കുറിച്ച് ഒരു സൂചന കണ്ടെത്താൻ മരണപ്പെട്ട രോഗികളുടെ തല ച്ചോർ പരിശോധിക്കുകയുണ്ടായി. ആളുക ളിൽ ഉറക്കത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗ ത്തെ രോഗം ബാധിച്ചതായി അദ്ദേഹം കണ്ടെ ത്തി. 1929 ആയപ്പോഴേക്കും രോഗികളുടെ എണ്ണം കുറഞ്ഞുവന്നു.രോഗം ബാധിച്ചവരിൽ മൂന്നിലൊന്നുപേരും അജ്ഞാതമായ കാരണ ങ്ങളാൽ സുഖം പ്രാപിച്ചു.അസുഖം ബാധിച്ച ആളുകളുടെ ശരീരം പതിറ്റാണ്ടുകളായി മരവിച്ചു കിടന്നു.
രോഗത്തിന്റെ അവസാന ഇരയായ ഫിലിപ്പ് ലെത് 11-ാം വയസ്സിൽ രോഗബാധിതനായി, 2003-ൽ മരിക്കുന്നതുവരെ 70 വർഷത്തിലേറെ നിശ്ചല ജീവിതം നയിച്ചു. എൻസെഫലൈറ്റിസ് ലെതാർജിക്കയുടെ കാരണം ഇന്നും അജ്ഞാത മാണ്. ഇൻഫ്ലുവൻസ വൈറസോ, പോളിയോ വൈറസുമായി ബന്ധപ്പെട്ട വൈറസോ കാരണമാകാമെന്നാണ് സിദ്ധാന്തങ്ങൾ.
⭐എന്തിനാണ് ചിയേഴ്സ് പറയുന്നത്?⭐
👉പാനീയങ്ങൾ കൂട്ടിമുട്ടിച്ച് ആരോഗ്യമോ, സന്തോഷമോ ആശംസിക്കുമ്പോൾ നാം ഉപ യോഗിക്കുന്ന സൗഹൃദപരമായ ആംഗ്യമാണ് "ചിയേഴ്സ്" (Cheers). "നിന്റെ ആരോഗ്യത്തിന്" എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു. "Cheers" എന്ന വാക്കിന്റെ ഉത്ഭവം 13-ാം നൂറ്റാ ണ്ടിൽ നിന്നാണ്. പഴയ ഫ്രഞ്ച് വാക്കായ "chiere" (മുഖം, മനോഭാവം) എന്നതിൽ നിന്നാണ് ഈ വാക്ക് വന്നത് .പിന്നീട് ഇത് "സന്തോഷം" അല്ലെങ്കിൽ "ഉന്മേഷം" എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടു.
മദ്യപാനത്തോടനുബന്ധിച്ച് "Cheers" പറയുന്ന പാരമ്പര്യം മധ്യകാല യൂറോപ്പിൽ നിന്നാണ് തുട ങ്ങിയത്. ഗ്ലാസുകൾ കൂട്ടിമുട്ടിക്കുന്നത് വഴി അതിൽ വിഷം ചേർക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാ നുള്ള ഒരു മാർഗമായിട്ടാ ണ് ചിയേഴ്സ് തുടങ്ങി യത്. ഇങ്ങനെ ചെയ്യുമ്പോൾ ഗ്ലാസുകൾ കൂട്ടി മുട്ടുകയും അതിലുള്ള പാനീയങ്ങൾ തമ്മിൽ കലരാൻ സാധ്യത വരികയും വിഷം കലർത്തിയ പാനീയങ്ങൾ കൂടി ചേരുകയും ചെയ്യും. 20-ാം നൂറ്റാണ്ടോടെ, "Cheers" ഒരു സൗഹാർദ്ദപരമായ ആശംസയായി മാറി. ഇന്ന് ഈ വാക്ക് "ആയു രാരോഗ്യസൗഖ്യം" നേരുന്നത് പോലുള്ള ആശം സ വാക്കായി ഉപയോഗിക്കുന്നു .
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢
👉ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗ്യചിഹ്നം (mascot)സ്‌റ്റേഷന്‍ മാസ്റ്ററുടെ വേഷത്തിലുള്ള ഭോലു എന്ന ആനക്കുട്ടിയാണ്. 2002-ൽ ഇന്ത്യൻ റെയിൽവേയുടെ 150-ാം വാർഷികാഘോഷ ത്തോടനുബന്ധിച്ച് അവതരിപ്പിച്ചതാണ് ഇത്. ഇന്ത്യൻ സംസ്കാരത്തിൽ ശക്തി, വിശ്വാസ്യത, ബുദ്ധി, ദീർഘായുസ്സ് എന്നിവയെ പ്രതിനിധീകരി ക്കുന്നതിനായി പ്രതീകാത്മക പ്രാധാന്യം കണ ക്കിലെടുത്താണ് ആനയെ തിരഞ്ഞെടുത്തത്. ഈ ഭാഗ്യചിഹ്നം ഇന്ത്യൻ റെയിൽവേയുടെ പ്രചാരണ പരിപാടികളിലും, പരസ്യങ്ങളിലും, ഔദ്യോഗിക ചിഹ്നങ്ങളിലും ഉപയോഗിക്കാറുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ ലോഗോയുമായി (ഒരു ചക്രത്തിനുള്ളിലെ തീവണ്ടി) ഭാഗ്യചിഹ്ന ത്തെ തെറ്റിദ്ധരിക്കരുത്. ലോഗോ ഔദ്യോഗിക രേഖക ളിലും, ട്രെയിനുകളിലും ഉപയോഗിക്കുമ്പോൾ ഭോലു കൂടുതലും പ്രൊമോഷണൽ സാംസ്കാരി ക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐
💢ശുഭം💢