csjkchnl | Unsorted

Telegram-канал csjkchnl - #ജിജ്ഞാസാ(JJSA)

3209

"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.

Subscribe to a channel

#ജിജ്ഞാസാ(JJSA)

ഓട്ടോമോട്ടീവ് ഷോപ്പുകൾ, ഓൺലൈൻ പ്ലാറ്റ്‌ ഫോമുകൾ (Amazon, Flipkart), അല്ലെങ്കിൽ പെട്രോൾ പമ്പുകളോട് ചേർന്നുള്ള സ്റ്റോറുക ളിൽ ജെറി കാനുകൾ ലഭ്യമാണ്. വാങ്ങുമ്പോൾ, അംഗീകൃത (certified) ഉൽപ്പന്നമാണെന്ന് ഉറപ്പാക്കണം.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് "ഹിരോഷിമ നിഴലുകൾ" അഥവാ "ന്യൂക്ലിയർ നിഴലുകൾ"⭐

👉1945 ഓഗസ്റ്റ് 6-ന് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക വിതറിയ ആറ്റം ബോംബ് സ്ഫോടന ത്തിന്റെ ഭീകരമായ ഫലങ്ങളെ സൂചിപ്പിക്കുന്ന ഒരു പദമാണ് "ഹിരോഷിമ ഷാഡോസ്"
(Hiroshima Shadows).

ആറ്റം ബോംബ് പതിച്ചപ്പോൾ സ്ഫോടനത്തിന്റെ തീവ്രത വളരെ വലുതായിരുന്നു. അത് മനുഷ്യ രുടെയും, വസ്തുക്കളുടെയും നിഴലുകൾ (shadows) ഭൂമിയിൽ, ഭിത്തികളിൽ, അല്ലെങ്കിൽ മറ്റ് ഉപരിതലങ്ങളിൽ സ്ഥിരമായി "പതിപ്പിച്ചു"
(permanently burned) .ബോംബിന്റെ ചൂട് കാര ണം നിഴൽ പതിഞ്ഞ ഭാഗങ്ങൾ സംരക്ഷിക്ക പ്പെടുകയും, അവശേഷിച്ച ഭാഗം വെന്തുപോവു കയും ചെയ്തു. ഇത് ആ നിഴലുകൾക്ക് ഒരു സ്ഥിരമായ രൂപം നൽകി. "ലിറ്റിൽ ബോയ്" (Little Boy) എന്ന ആറ്റം ബോംബ് ഏകദേശം 15,000 ടൺ ടി.എൻ.ടി-യുടെ (TNT) ശക്തിയുള്ള ഒരു സ്ഫോടനം ആയിരുന്നു.

ആറ്റം ബോംബ് സ്ഫോടനം ഉണ്ടാകുമ്പോൾ, അതിന്റെ തീവ്രമായ താപവും, വെളിച്ചവും (thermal radiation and intense light) ഒരു നിമിഷം കൊണ്ട് ചുറ്റുമുള്ള എല്ലാം ചുട്ടുപൊള്ളിച്ചു. ഈ വെളിച്ചം ഒരു വസ്തുവിന്റെയോ, മനുഷ്യന്റെ യോ പിന്നിൽ പതിച്ചപ്പോൾ ആ വസ്തു/മനു ഷ്യൻ വെളിച്ചത്തെ തടഞ്ഞു .എന്നാൽ ചുറ്റു മുള്ള ഉപരിതലം (ഭിത്തി, നടപ്പാത, പടവുകൾ) വെളിച്ചം ഏറ്റ് "വെളുത്തു" (bleached) മാറി. അതിനാൽ, ആ മനുഷ്യന്റെ/വസ്തുവിന്റെ "നിഴൽ" ഉപരിതലത്തിൽ സ്ഥിരമായി പതിഞ്ഞു.

ഈ നിഴലുകൾ ഹിരോഷിമയിൽ പലയിടത്തും കാണപ്പെട്ടു. ഉദാഹരണത്തിന്, ഒരു പാലത്തി ന്റെ പടവുകളിൽ ഒരു വ്യക്തി ഇരുന്നിരുന്ന സ്ഥലത്ത് അയാളുടെ നിഴലിന്റെ രൂപം പതിഞ്ഞ ത് പ്രശസ്തമാണ്. ഈ നിഴലുകൾ ആണവാ യുധങ്ങളുടെ ഭീകരതയുടെ ഒരു ദൃശ്യ തെളിവാ യി നിലനിൽക്കുന്നു.ഈ നിഴലുകൾ "ന്യൂക്ലിയർ ഷാഡോസ്" (Nuclear Shadows) എന്നും അറിയ പ്പെടുന്നു.ഹിരോഷിമയിലെ Peace Memorial Museum ൽ ഇത്തരം നിഴലുകൾ ഇപ്പോഴും സംരക്ഷിക്കപ്പെ ട്ടിരിക്കുന്നു.ഈ നിഴലുകൾ ഒരു തരത്തിൽ, സ്ഫോടന സമയത്ത് അവിടെ ഉണ്ടാ യിരുന്നവരുടെ "അവസാന നിമിഷത്തിന്റെ" ഓർമപ്പെടുത്തലാണ്. പലരും സ്ഫോടനത്തിന്റെ തീവ്രതയിൽ തൽക്ഷണം ബാഷ്പീകരിക്കപ്പെട്ടു (vaporized) അവരുടെ നിഴലുകൾ മാത്രം ബാക്കി ആയി.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ഒരു ടെക്നോളജി ഒരാൾ തന്നെ രണ്ട് പ്രാവശ്യം കണ്ടു പിടിച്ച വസ്തു⭐

👉1939 സെപ്തംബർ ഒന്നിന് തുടങ്ങിയ രണ്ടാം ലോക മഹായുദ്ധം അതിൻ്റെ മൂർദ്ധന്യതയിൽ നിൽക്കുന്ന 1942 കാലം.അമേരിക്കയിലെ കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഓർഗാനിക് കെമിസ്ട്രിയിൽ Ph d കഴിഞ്ഞ് പുറത്തിറങ്ങിയ ഹാരി കൂവർ എന്ന 25 വയസ് കാരന് യുദ്ധോപകരണങ്ങൾ ഡിസൈൻ ചെയ്യുന്ന ഒരു ഫാക്ടറിയിൽ അപ്രൻ്റീസായി ജോലി കിട്ടി.സിനിമാ ഫിലിം, വിവിധ തരം പ്ലാസ്റ്റിക്കുകൾ, ക്യാമറകൾ എന്നിവ നിർമ്മി ക്കുന്ന ഈസ്റ്റ്മാൻ - കൊഡാക് എന്ന വൻകിട കമ്പനിയായിരുന്നു അത്.

യുദ്ധകാലമായതിനാൽ എല്ലാ കമ്പനികളും യുദ്ധോപകരണ നിർമ്മാണത്തിലേക്ക് നിർബ ന്ധിതമായി മാറിയ അവസരമായിരുന്നു അപ്പോൾ.അമേരിക്കൻ മിലിട്ടറിക്ക് വേണ്ടി തോക്കുകൾ ഡിസൈൻ ചെയ്യുക എന്നതായി രുന്നു ആ ഫാക്ടറിയുടെ അപ്പോഴത്തെ ദൗത്യം. എടുത്താൽ പൊങ്ങാത്ത ഭാരമുള്ള മെഷീൻ ഗണ്ണിൻ്റെ ഓരോ പാർട്സുകളുടെ യും ഭാരം കുറയ്ക്കുകയും ,ഈട് നിൽപ്പ് വർദ്ധിപ്പിക്കുക യും ചെയ്യുക എന്ന ദൗത്യമാണ് ആ ഗവേഷണ ശാലയിൽ അപ്പോൾ നടന്നു കൊണ്ടിരുന്നത്. മെഷീൻ ഗണ്ണിൻ്റെ ഉന്നം നോക്കുന്ന സ്ഥലത്ത് ഫ്രണ്ട്‌ സൈറ്റ് എന്നറിയപ്പെടുന്ന ഗ്ലാസ് നിർ മ്മിതമായ ഒരു ലെൻസ് ഉണ്ട്. കുറേ നേരം പ്രവ ർത്തിച്ച് തോക്ക് ചൂടാവുമ്പോൾ ഈ ലെൻസിൽ ചിന്നലുകൾ വീണ് ഉപയോഗ ശൂന്യമാകുന്നു. ഇതൊഴിവാക്കാനായി താപ പ്രതിരോധശേഷി യുള്ള പ്ലാസ്റ്റിക്കിൻ്റെ കണ്ടുപിടുത്തം നടത്താ നുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന ലാബോ റട്ടറിയിലാണ് ഹാരി കൂവറിന് നിയമനം കിട്ടിയത്.

ഒരു ദിവസം അക്രിലിക് പ്ലാസ്റ്റിക് റസിനുകൾ ഉപയോഗിച്ച് തൻ്റെ പരീക്ഷണങ്ങളിൽ ഏർ പ്പെട്ടിരുന്ന ഹാരി ക്ക് ഒരബദ്ധം പറ്റി .തൻ്റെ ഗ്ലൗസിൽ പറ്റിയ ഒരു കെമിക്കൽ തുടച്ച് മാറ്റാതെ റിഫ്രാക്റ്റോ മീറ്റർ പ്രിസം എന്ന വിലയേറിയ ടെ സ്റ്റിങ്ങ് ഉപകരണം എടുത്ത് അൽപ്പം മാറ്റിവച്ചു. ഗ്ലൗസിൽ പറ്റിയിരുന്ന കെമിക്കൽ ഈ ഉപകര ണത്തിലും അൽപ്പമായി പറ്റിപിടിച്ചു .ചില്ല് മേശപ്പുറത്ത് വച്ച പ്രിസം റിഫ്രാക്റ്റോ മീറ്റർ സെക്കൻഡുകൾ കൊണ്ട് അവിടെ ഒട്ടിപ്പോയി. ആകെ പ്രശ്നമായി വിലയേറിയ ആ ഉപകരണം മേശപ്പുറത്ത് നിന്നും ഇളക്കാൻ സാധിക്കുന്നില്ല. അവസാനം മേശ പൊട്ടിച്ച് ഉപകരണം എടുത്ത പ്പോൾ വിലയേറിയ ആ പ്രിസം റിഫ്രാക്റ്റോ മീറ്ററും തകർന്ന് പോയി. ലാബിലെ മുതിർന്ന സയൻ്റിസ്റ്റ് വന്നു. ദേഷ്യം കൊണ്ട് വിറച്ച അദ്ദേഹം ഹാരി കൂവറിനെ ലാബിൽ നിന്ന് പുറത്താക്കി അപ്പോൾ തന്നെ വിദൂരസ്ഥമായ ടെന്നസി എന്ന സംസ്ഥാനത്തിലെ കിങ്ങ്സ് പോർട്ടിലെ കമ്പനിയുടെ മറ്റൊരു ലാബിലേക്ക് സ്ഥലം മാറ്റത്തിനുള്ള പണീഷ്മെൻ്റ് ലെറ്റർ അടിച്ച് കൊടുക്കുകയും ,അതുകൊണ്ടും ദേഷ്യം തീരാതെ ഹാരീ കൂവർ ചെയ്തിരുന്ന ഫോർമു ലേഷനുകൾ രേഖപ്പെടുത്തിയിരുന്ന പേപ്പറുകൾ എല്ലാം കത്തിച്ച് കളയുകയും ചെയ്തു.ഇതോടെ ഹാരി കൂവർ കണ്ടെത്തിയ ആ സൈനോ അക്രിലേറ്റ് എന്ന രാസ സംയുക്തത്തിൻ്റെ രഹസ്യം അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചു.

അന്നത്തെക്കാലത്തും, ഇന്നത്തെ കാലത്തും കമ്പനി രഹസ്യങ്ങൾ സൂക്ഷിക്കാൻ ചെയ്യുന്ന ചില തരികിട പരിപാടികളുണ്ട്. കമ്പനിയിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത പദാർത്ഥങ്ങൾ എന്തെല്ലാമാ ണെന്ന് അവിടുത്തെ ടോപ്പ് ഒഫീഷ്യൽസിന് മാത്രമേ അറിയൂ. അസംസ്കൃത പദാർത്ഥ ങ്ങളുടെ ശരിയായ പേരെല്ലാം മാറ്റി യഥാർത്ഥ മെന്ന് തോന്നിക്കുന്ന മറ്റു പേരുകൾ പ്രിൻ്റ് ചെയ്ത ക്യാനുകളിലും, പാക്കറ്റുകളിലുമാ യിരിക്കും കമ്പനിയിലേക്കെത്തുന്നത്.കന്നാസ് A യിൽ നിന്ന് 100 മില്ലി, കന്നാസ് B യിൽ നിന്ന് അരലിറ്റർ, കന്നാസ് C യിൽ നിന്ന് 10 മില്ലി എന്നിവ എടുത്ത് കലക്കൂ എന്നായിരിക്കും പ്രൊഡക്ഷൻ ഫോർമുല. ഇക്കാരണത്താൽ താൻ കണ്ട് പിടിച്ച സാധനം എന്തെല്ലാം കെമിക്കലുകൾ ചേർത്താണ് എന്ന വിവരം ഹാരി കൂവറിന് നിശ്ചയമില്ലാതെ പോയി.

രേഖപ്പെടുത്തിയ പേപ്പറുകൾ എല്ലാം കത്തി പ്പോവുകയും ചെയ്തു.പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിച്ച ഹാരി കൂവർ തൻ്റെ ഗവേഷണങ്ങൾ തുടർന്നു. ജോലിയിലുള്ള സ്ഥിരോൽസാഹവും, അർപ്പണബോധവും കമ്പനിയുടെ ശ്രദ്ധയിൽ പെടാതിരുന്നില്ല. അദ്ദേഹം താമസിയാതെ കിംഗ്സ് പോർട്ടിലെ കമ്പനിയുടെ ഗവേഷണ വിഭാഗത്തിൻ്റെ മേധാവിയായി. അധികം താമസിയാതെ കമ്പനി ഒരു പുതിയ പ്രൊജക്റ്റ് ഹാരിയെ ഏൽപ്പിച്ചു.ജറ്റ് വിമാനങ്ങളുടെ ബബിൾ കാനോപ്പി നിർമ്മി ക്കാനാവശ്യമായ സുതാര്യമായ ഹീറ്റ് റസി സ്റ്റൻസ് പ്ലാസ്റ്റിക് വികസിപ്പിക്കുക എന്നതായി രുന്നു ആ ദൗത്യം.അപ്പോഴേക്കും നീണ്ട 9 വർഷങ്ങൾ കടന്നു പോയിരുന്നു. അപ്പോഴും തന്നെ ആദ്യ ജോലിയിൽ നിന്ന് തെറിപ്പിച്ച ആ സംയുക്തം ഹാരിയുടെ മനസിൽ ഒരു കനലായി കിടപ്പുണ്ടായിരുന്നു.പുതിയ പ്രൊജക്റ്റ് ഏറ്റെടുത്തപ്പോൾ ആ കനൽ വീണ്ടും കത്താൻ തുടങ്ങി.

വീണ്ടും പരീക്ഷണങ്ങൾ ഓർമ്മയിൽ നിന്നും ഒന്നേ എന്ന് തുടങ്ങി.അധികം താമസിയാതെ ഹാരി കൂവർ സൈനോ അക്രിലേറ്റ് എന്ന രാസ സംയുക്തം വീണ്ടും കണ്ടെത്തി.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്തിനാണ് നീർനായകൾ വെള്ളത്തിൽ മുങ്ങി കല്ലുമായി പൊങ്ങിവരുന്നത്?⭐

👉നീർനായകൾ (സീ ഓട്ടർ) വെള്ളത്തിൽ മുങ്ങി കല്ലുമായി പൊങ്ങിവരുന്നത് ഒരു പ്രത്യേക സ്വഭാവമാണ്. നീർനായകൾക്ക് കട്ടിയുള്ള ഷെല്ലുകളുള്ള (ചിപ്പികൾ, കക്കകൾ, ഞണ്ടുകൾ തുടങ്ങിയവ) ജീവികളെ പിടിക്കാൻ കഴിയും. ഈ ഷെല്ലുകൾ പൊട്ടിക്കാൻ അവയ്ക്ക് ശക്ത മായ ഒരു ഉപകരണം ആവശ്യമാണ്. കരയിൽ വെച്ച് ഈ ഷെല്ലുകൾ പൊട്ടിക്കാൻ അവയ്ക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ അവ ഒരു കല്ലുമായി വെള്ളത്തിനടിയിലേക്ക് പോവുകയും ആ കല്ല് ഉപയോഗിച്ച് ഷെല്ലുകൾ അടിച്ച് പൊട്ടി ക്കുകയും ചെയ്യുന്നു. ഇങ്ങനെ പൊട്ടിച്ച ശേഷം അവ അകത്തുള്ള മാംസം ഭക്ഷിക്കുന്നു. ചില നീർനായകൾ ഒരു സഹായി ആയി ഒരു വലിയ കല്ല് ഉപയോഗിക്കുകയും, പിടിച്ച ഇരയെ ആ കല്ലിൽ ശക്തിയായി അടിച്ച് ഷെല്ല് പൊട്ടിക്കുക യും ചെയ്യും.ഒരു കല്ല് ഇഷ്ടപ്പെട്ടാൽ അത് കൈ യിൽ സൂക്ഷിക്കുന്നതും ഇവരുടെ പതിവാണ്. കക്ഷത്തിനുതാഴേയുള്ള അറയിലാണ് കല്ലുകൾ സൂക്ഷിച്ചുവയ്ക്കാറുള്ളത്.

ഇല്ലാതെ മറ്റൊരു കാരണവുമുണ്ട്.നീർനായകൾ ക്ക് ശരീരത്തിൽ കൊഴുപ്പ് കുറവായതിനാൽ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കുറച്ച് ബുദ്ധി മുട്ടാണ്. ഒരു കല്ലുമായി മുങ്ങുമ്പോൾ, ആ കല്ലി ന്റെ ഭാരം അവയെ വെള്ളത്തിനടിയിൽ സ്ഥിര മായി നിൽക്കാൻ സഹായിക്കും. ഇത് അവയ് ക്ക് ഇരയെ പിടിക്കാനും, വെള്ളത്തിനടി യിൽ സഞ്ചരിക്കാനും കൂടുതൽ എളുപ്പമാക്കു ന്നു.

ചുരുക്കത്തിൽ നീർനായകൾ കല്ലുമായി വെള്ള ത്തിൽ മുങ്ങുന്നത് പ്രധാനമായും ഭക്ഷണം എളുപ്പത്തിൽ കഴിക്കാനും, വെള്ളത്തിനടിയിൽ കൂടുതൽ സ്ഥിരതയോടെ സഞ്ചരിക്കാനുമാണ്. ഇത് അവയുടെ അതിജീവനത്തിന് വളരെ പ്രധാനപ്പെട്ട ഒരു സ്വഭാവമാണ്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഒരു രാഷ്ട്രീയ നേതാവിനു വേണ്ടി രണ്ട് അണികൾ വിമാനം റാഞ്ചിയ ഒരു വ്യത്യസ്ത മായ ചരിത്രം ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ ഉണ്ട്. 126 യാത്രക്കാരുമായി കൊൽക്കത്തയിൽ നിന്ന് ലഖ്നൗ വഴി ഡൽഹിക്ക് പോകുകയായിരു ന്ന ഇന്ത്യൻ എയർലൈൻസിന്റെ IC 410 വിമാന മാണ് രണ്ട് ആയുധധാരികൾ റാഞ്ചിയത്. നിര വധി സംഭവവികാസങ്ങളൊക്കെ ഉണ്ടായെ ങ്കിലും ഒടുവിൽ എല്ലായാത്രക്കാരും മോചിത രായി. ആർക്കും അപകടമൊന്നും ഉണ്ടായതു മില്ല.അടിയന്തിരാവസ്ഥക്ക് ശേഷം ജനതാ പാർട്ടി സർക്കാരിന്റെ കാലത്ത് അറസ്റ്റിലായ ഇന്ദിരഗാന്ധിയെ ജയിൽ മോചിതയാക്കണം എന്ന ആവശ്യത്തിന് വേണ്ടിയായിരുന്നു വിമാന റാഞ്ചൽ.

1978 ഡിസംബർ 20 . കൊൽക്കത്തയിൽ നിന്ന് ലഖ്നൗ വഴി ഡൽഹിക്ക് പോകുകയായിരുന്നു ഇന്ത്യൻ എയർ ലൈൻസിന്റെ ഐസി 410 വിമാനം. ലഖ്നൗവിലെത്തിയ വിമാനം കൃത്യം 5.45 ന് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയി ലേക്ക് പറന്നു. ലഖ്നൗവിൽ നിന്നായിരുന്നു ആ രണ്ടു പേർ വിമാനത്തിൽ കയറിയത്. ഒരാളുടെ പേര് ഭോലാനാഥ് പാണ്ഡെ. മറ്റേയാൾ ദേവേന്ദ്ര പാണ്ഡെ. ഡൽഹി പാലം വിമാനത്താവളത്തി ലേക്ക് മിനിറ്റുകൾ മാത്രം അവശേഷിക്കേ ഇരു വരും വിമാനത്തിന്റെ കോക് പിറ്റിലേക്ക് നടന്നു.

വിമാനത്തിലെ ജീവനക്കാരനോട് കോക് പിറ്റ് കാണണമെന്ന് ആവശ്യപ്പെട്ടു. അന്നതൊക്കെ സാധാരണ കാര്യമായിരുന്നതിനാൽ പൈലറ്റി നോട് പറയാൻ വേണ്ടി ജീവനക്കാരൻ കോക് പിറ്റിലേക്ക് പോയി വാതിൽ തുറക്കാനൊരുങ്ങി. അപ്പോഴവിടെ നിന്ന എയർഹോസ്റ്റസായ ഇന്ദി രാ താക്കൂരിയെ തള്ളി മാറ്റി ഇരുവരും കോക് പിറ്റിൽ കടന്നു. പിന്നീട് യാത്രക്കാർ കേട്ടത് ക്യാപ്ടൻ ബട്ടിവാലയുടെ ശബ്ദമാണ്. നമ്മളുടെ വിമാനം റാഞ്ചിയിരിക്കുന്നു. നമ്മൾ വാരാണസി ക്ക് പോവുകയാണ്.

യാത്രക്കാർ ആകെ പരിഭ്രാന്തരായി. ചിലരൊ ക്കെ കരച്ചിലും ആരംഭിച്ചു. സ്വാഭാവികമാണ ല്ലോ .ആയുധ ധാരികളായ രണ്ടു പേർ ഒരു വിമാ നം റാഞ്ചിയാൽ എന്തൊക്കെ സംഭവിക്കുമെന്ന് അറിയാത്തവരല്ല വിമാനത്തിലുള്ളവർ. അവരെല്ലാവരും ആകെ വിഷമിച്ചു. ബഹള മായി. വിമാനറാഞ്ചികൾ അവരുടെ ആവശ്യം അനൗൺസ് ചെയ്തു.

ഞങ്ങൾ ആരേയും ഉപദ്രവിക്കില്ല. ഞങ്ങളുടെ നേതാവ് ഇന്ദിരാഗാന്ധിയെ തടവിലാക്കിയിരി ക്കുകയാണ്. അവരെ ഉടനടി വിട്ടയക്കണം. പ്രധാനമന്ത്രി മൊറാർജി ദേശായി ഈ നിമിഷം രാജിവെക്കണം. ഒപ്പം ഒരു പത്രസമ്മേളനത്തി നും അനുവദിക്കണം. ഇന്ദിരാഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കും അനുകൂലമായി മുദ്രാ വാക്യം വിളികളും ഇരുവരും നടത്തുന്നുണ്ട്.

വിമാനം വാരണാസിയിൽ ഇറക്കി. ആദ്യം ഇരുവരും വിമാനം നേപ്പാളിലേക്കും, ബംഗ്ലാദേ ശിലേക്കുമൊക്കെ പറത്താനാണ് ആവശ്യ പ്പെട്ട തെന്ന് പൈലറ്റ് ബാട്ടിവാല പിന്നീട് പറഞ്ഞി ട്ടുണ്ട്.ഇന്ധനമുണ്ടാകില്ലെന്നും വഴിയിൽ തക ർന്ന് വീഴുമെന്നും പറഞ്ഞപ്പോഴാണ് റാ ഞ്ചികൾ എന്നാൽ പിന്നെ വിമാനം വാരണാസിക്ക് പോ കട്ടെ എന്ന് ആവശ്യപ്പെട്ടത്.

എന്തായാലും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരു ന്ന രാം നരേഷ് യാദവും, ചീഫ് സെക്രട്ടറിയും ഡിജിപിയും സ്പെഷ്യൽ ഫ്ലൈറ്റിൽ വാരണാസി യിലെത്തി . ബന്ധികളെ വിടുവിക്കാൻ സന്ധി സംഭാഷണം ആരംഭിച്ചു. വൈകിട്ട് അഞ്ചേമു ക്കാലിന് വിമാനത്തിൽ കയറിയ യാത്രക്കാർ പിറ്റേന്ന് രാവിലെ വിമാനത്തിൽ ഇരിക്കേണ്ടി വന്നു. വിമാനത്തിലെ അന്തരീക്ഷം ബുദ്ധിമുട്ടാ ണെന്ന് യാത്രക്കാർ പരാതിപ്പെട്ടതോടെ എമർ ജൻസി വാതിൽ തുറക്കാൻ റാഞ്ചികൾ സമ്മ തിച്ചു. ആ തക്കത്തിന് കുറച്ച് പേർ അതിലൂടെ രക്ഷപ്പെടുകയും ചെയ്തു.അന്നത്തെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി രാം നരേഷ് യാദവുമായി മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ യാത്രക്കാരെ വിട്ടയക്കാൻ റാഞ്ചികൾ സമ്മതി ച്ചു.ഒടുവിൽ രാവിലെ 6.40 ഓടെ ഇരുവരും കീഴടങ്ങി. ദേവേന്ദ്രയുടെ അച്ഛനും , ഡോക്ടറുമാ യ ജെഡി പാണ്ഡെയുടെ അഭ്യർത്ഥന മാനി ച്ചാണ് ഇരുവരും കീഴടങ്ങിയത്. എല്ലാം കഴിഞ്ഞ പ്പോഴാണ് ആ സത്യം മനസ്സിലായത്. ബോംബെ ന്ന പേരിൽ ഇരുവരും കൊണ്ടുവന്നത് ക്രിക്കറ്റ് പന്തായിരുന്നു.കയ്യിലുണ്ടായിരുന്നത് പിള്ളേർ കളിക്കുന്ന കളിത്തോക്കും.

1981 ൽ ഇരുവരുടേയും പേരിലുള്ള കേസുകൾ റദ്ദാക്കി. പിന്നീട് ഇരുവരും ഉത്തർപ്രദേശ് നിയമസഭ ഇലക്ഷനിൽ മത്സരിച്ച് രണ്ടു വട്ടം എം.എൽ.എമാരാവുകയും ചെയ്തു. ഭോലാനാഥ് 2014 ൽ സേലം‌പൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റ് 24 നാണ് അന്തരിച്ചത്. 1991 ൽ ദേവേന്ദ്ര രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. 2017 ലാണ് അന്തരിച്ചത്.
ഈ സംഭവം അക്കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിയിച്ചിരുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

👉മനുഷ്യ ശരീരത്തിൽ സ്വയം സുഖപ്പെടുത്താ ൻ കഴിയാത്ത ഒരു അവയവമാണ് പല്ലുകൾ.
നമ്മുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽ മുറിവു കളോ, കേടുപാടുകളോ ഉണ്ടാകുമ്പോൾ, അവിടുത്തെ ജീവനുള്ള കോശങ്ങൾക്ക് വളർന്ന് ആ കേടുപാടുകൾ പരിഹരിക്കാൻ കഴിയും. എന്നാൽ പല്ലിൻ്റെ ഇനാമൽ എന്ന പുറംപാളിക്ക് ജീവനുള്ള കോശങ്ങളില്ല. ഇത് കേടുവന്നാൽ സ്വയം പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല. കേടുപാടുകൾ സുഖം പ്രാപിക്കാൻ രക്തയോട്ടം അത്യാവശ്യമാണ്. രക്തം പോഷക ങ്ങളും, രോഗപ്രതിരോധ ശേഷിയുള്ള കോശ ങ്ങളെയും കേടുപാടുകളുള്ള ഭാഗത്തേക്ക് എത്തിക്കുന്നു. എന്നാൽ പല്ലിൻ്റെ ഇനാമലിൽ രക്തയോട്ടമില്ല. ഡെൻ്റൈൻ എന്ന പാളിയിൽ രക്തക്കുഴലുകളുണ്ടെങ്കിലും, ഇനാമലിൻ്റെ കേടുപാടുകൾ സ്വയം പരിഹരിക്കാൻ ഇത് മതിയാവില്ല.

നമ്മുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ ഉദാഹരണ ത്തിന് ത്വക്ക് അല്ലെങ്കിൽ എല്ലുകൾക്ക് പരിക്കേ റ്റാൽ സ്വയം അറ്റകുറ്റപ്പണി നടത്താൻ കഴിയും.
പല്ലിൽ ഒരു പോട് (caries) രൂപപ്പെട്ടാൽ, അത് കാലക്രമേണ വലുതാകാനേ സാധ്യതയുള്ളൂ. ഭക്ഷണത്തിലെ പഞ്ചസാരയും, മറ്റ് അവശിഷ് ടങ്ങളും വായിലെ ബാക്ടീരിയകളുമായി പ്രവർ ത്തിച്ച് ആസിഡ് ഉണ്ടാക്കുന്നു. ഈ ആസിഡ് പല്ലിൻ്റെ ഇനാമലിനെ ദ്രവിപ്പിച്ച് പോടുകൾ സൃഷ്ടിക്കുന്നു. ഈ പോടുകൾ പിന്നീട് ഡെൻ്റൈ നിലേക്കും, പൾപ്പിലേക്കും വ്യാപിക്കാം.

പല്ലിന്റെ പുറം പാളി (എനാമൽ) ലോഹത്തേ ക്കാൾ ശക്തമായ ഒരു ഭാഗമാണ്, പക്ഷേ അത് ജീവനില്ലാത്ത (non-living) ഘടനയാണ്. എനാ മൽ മുഖ്യമായും ധാതുക്കളായ ഹൈഡ്രോക്സി അപാറ്റൈറ്റ് എന്ന സംയുക്തത്തിൽ നിന്ന് നിർമ്മിക്കപ്പെട്ടിരിക്കുന്നു.പല്ലുകൾക്ക് സ്വയം സുഖപ്പെടു ത്താൻ കഴിയില്ല എന്നതിനാൽ, ദന്താരോഗ്യത്തിൽ ശ്രദ്ധാലുവായിരി ക്കേണ്ടത് വളരെ പ്രധാനമാണ്.

ദിവസവും രണ്ടു നേരം ബ്രഷ് ചെയ്യുക, ഫ്ലോസ് ചെയ്യുക, കൃത്യമായ ഇടവേളകളിൽ ദന്തരോഗ വിദഗ്ദ്ധനെ സന്ദർശിക്കുക എന്നിവ പല്ലുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹാ യിക്കും.ചെറിയ പോടുകൾ പോലും ചികിത്സിച്ചി ല്ലെങ്കിൽ, അവ പിന്നീട് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും. പല്ലുകളിൽ എന്തെങ്കിലും ബുദ്ധി മുട്ടുകൾ തോന്നുകയാണെങ്കിൽ ഉടൻതന്നെ ഒരു ദന്തരോഗവിദഗ്ദ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ഉരുട്ടി നീക്കാവുന്ന ട്രോളി ബാ​ഗിന് ചക്രങ്ങൾ വന്നതെപ്പോഴാണ്?⭐

👉ദീർഘദൂര യാത്രതകൾക്കോ, നീണ്ടകാലത്തേ ക്കുള്ള യാത്രകളിലോ ഒക്കെ നമ്മുടെ സന്തത സഹചാരിയാണ് ട്രോളി ബാ​ഗുകൾ. ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ ഭാരം കൈയ്യിലോ, തോളിലോ താങ്ങേണ്ട എന്നതാണ് ട്രോളി ബാ​ഗിനെ സ്വീകാര്യമാക്കുന്നത്.

ആദ്യത്തെ റോളിംഗ് സ്യൂട്ട്കേസ് രൂപകൽപന ചെയ്തത് മസാച്യുസെറ്റ്സ് ലഗേജ് കമ്പനി യുടെ മുൻ വൈസ് പ്രസിഡൻ്റായ ബെർണാഡ് ഡി സാഡോയാണ്. 50 വർഷം മുമ്പായിരുന്നു ഇത്. ആളുകൾക്ക് ല​ഗേജിന്റെ ഭാരമറിയാതെ എളുപ്പത്തിൽ ഉപയോ​ഗിക്കാൻ പറ്റുന്ന വലിയ ബാ​ഗ് എന്ന ആശയത്തിൽ നിന്നാണ് റോളിംഗ് സ്യൂട്ട്കേസിന്റെ കണ്ടുപിടുത്തം. 1970ൽ ഒരു വിമാനയാത്രക്കുള്ള കാത്തിരിപ്പിനിടെയുണ്ടായ സംഭവമാണ് അദ്ദേഹത്തെ റോളിം​ഗ് സ്യൂട്ട് കേസിലേക്കെത്തിച്ചത്. ഒരാൾ രണ്ട് വലിയ ബാ​ഗുകൾ വഹിച്ച് കഷ്ടപ്പെട്ട് മുമ്പോട്ട് പോകുന്നത് അദ്ദേഹം കണ്ടു. തൊട്ടുപിന്നാലെ ഒരു വിമാന ത്താവള ജീവനക്കാരൻ എന്തോ സാധനങ്ങൾ കൈവണ്ടിയിൽ കൊണ്ടുപോകുന്നതും കണ്ടു. ഇതിൽ നിന്നുണ്ടായ പ്രചോദനമാണ് ബാ​ഗ് വിപ ണിയിലെ വൻ വഴിത്തിരിവിന് കാരണമായത്.

എന്നാൽ സാഡോയുടെ ബാ​ഗ് പെട്ടെന്ന് ജനങ്ങ ൾക്ക് സ്വീകാര്യമായില്ല.റോളിം​ഗ് ബാ​ഗിന് ജന പ്രീതി ലഭിക്കുന്നതിനുള്ള പരിശ്രമങ്ങളിലായി പിന്നെ സാഡോയുടെ ശ്രദ്ധ. ന്യൂയോർക്കിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളിൽ കെട്ടിക്കിടക്കുന്ന ബാ​ഗുകൾ വിറ്റുപോകാൻ മാർക്കറ്റിം​ഗ് തന്ത്ര ങ്ങൾ കൂടിയേ തീരൂ എന്ന് അദ്ദേഹം മനസിലാ ക്കി. അങ്ങനെയുള്ള നീക്കങ്ങളുടെ ഫലമായാ വണം ഒരു വൻകിട ബാ​ഗ് കമ്പനി ഈ റോളിം​ഗ് ബാ​ഗുകൾ ഏറ്റെടുത്തു. അവരുടെ പരസ്യങ്ങളി ലൂടെ ഈ ഉല്പന്നം ജനങ്ങൾ സ്വീകരിച്ചു.

20 വർഷങ്ങൾക്ക് ശേഷം റോബർട്ട് പ്ലാത്ത് റോളിം​ഗ് ബാ​ഗിന് പുതിയ കെട്ടും, മട്ടും നൽകി. അതുവരെയുള്ള പോരായ്മകൾ മറികടക്കുന്ന പുതിയ ഡിസൈൻ വളരെപ്പെട്ടെന്ന് സ്വീകാര്യത നേടി. കുത്തനെയുള്ള ബാ​ഗിന്റെ താഴെ വീലു കളും മുകളിൽ ഹാൻഡിലുമൊക്കെ ആയതോ ടെ ട്രോളി ബാ​ഗിന് പുതിയൊരു പ്രൗഢി വന്നു. ആ ഡിസൈനിലും, കാലക്രമേണ പുതിയ പുതി യ പരീക്ഷണങ്ങൾ നടത്തിയാണ് ഇന്ന് നമ്മൾ കാണുന്ന തരം ട്രോളി ബാ​ഗുകൾ ഉണ്ടായത്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉സസ്യങ്ങളുടെ കോശഭിത്തിയുടെ പ്രധാന ഭാഗമായ സെല്ലുലോസ് മനുഷ്യർക്ക് ദഹിപ്പി ക്കാൻ കഴിയില്ല. എന്നാൽ പശുക്കൾക്ക് കഴി യും. അവയുടെ ഒന്നിലധികം അറകളുള്ള ആമാ ശയവും അതിലെ സൂക്ഷ്മാണുക്കളും കാരണം അവ സെല്ലുലോസിനെ വളരെ എളുപ്പത്തിൽ ദഹിപ്പിക്കുന്നു.സെല്ലുലോസ് എന്നത് സസ്യങ്ങ ളുടെ കോശഭിത്തിയിൽ അടങ്ങിയിരിക്കുന്ന ഒരു സങ്കീർണ്ണ കാർബോഹൈഡ്രേറ്റാണ്. മനുഷ്യരുടെ ദഹനവ്യവസ്ഥയ്ക്ക് സെല്ലുലോസി നെ വിഘടിപ്പിക്കാൻ ആവശ്യമായ എൻസൈമു കൾ ഇല്ല. അതിനാൽ നമുക്ക് ഇത് ദഹിപ്പിക്കാൻ കഴിയില്ല. എന്നാൽ പശുക്കൾക്ക് നാല് ആമാശ യങ്ങളുള്ള ഒരു പ്രത്യേക ദഹനവ്യവസ്ഥയുണ്ട് (റൂമൻ, റെറ്റിക്യുലം, ഓമാസം, അബോമാസം). ഈ ആമാശയങ്ങളിൽ, പ്രത്യേകിച്ച് റൂമനിൽ, സെല്ലുലോസിനെ വിഘടിപ്പിക്കാൻ കഴിവുള്ള സൂക്ഷ്മജീവികൾ ഉണ്ട്. ഈ സൂക്ഷ്മജീവികൾ സെല്ലുലോസിനെ ലഘുവായ തന്മാത്രകളാക്കി മാറ്റുന്നു. അത് പശുക്കൾക്ക് ഊർജമായി ഉപയോഗിക്കാൻ കഴിയും. ഇതിന്റെ ഫലമായി, പശുക്കൾക്ക് പുല്ല്, ഇലകൾ തുടങ്ങിയവ ദഹിപ്പിച്ച് പാൽ, മാംസം എന്നിവ ഉൽപ്പാദിപ്പി ക്കാൻ സാധിക്കുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് പാക്ക് അധീന കശ്മീരും, പാക്ക് അധീന രാജസ്ഥാനും⭐

👉പാക്ക് അധീന കശ്മീർ (Pakistan-Administ ered Kashmir) എന്നത് മുൻപ് ജമ്മു കാശ്മീർ രാജ്യത്തിന്റെ ഭാഗമായിരുന്നതും 1947-ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ പാകിസ്താന്റെ നിയന്ത്രണത്തിൽ വന്നതുമായ പ്രദേശമാണ്. ഈ പ്രദേശം രണ്ട് ഭാഗങ്ങളായി തിരിച്ചിരി ക്കുന്നു: ആസാദ് കശ്മീർ, ഗിൽഗിത്- ബാൾട്ടി സ്ഥാൻ. ഇന്ത്യ ഈ പ്രദേശത്തെ തങ്ങളുടെ അവിഭാജ്യ ഘടകമായി കണക്കാക്കുന്നു.

"പാക്ക് അധീന രാജസ്ഥാൻ" എന്ന ഒരു പ്രദേശം നിലവിലില്ല. രാജസ്ഥാൻ സംസ്ഥാനം പൂർണ്ണ മായും ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. എന്നി രുന്നാലും, ഇന്ത്യാ-പാക് അതിർത്തി രാജസ്ഥാ നുമായി പങ്കിടുന്നുണ്ട്. ഈ അതിർ ത്തിയിൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. സമീപ ദിവസങ്ങളിൽ പാകിസ് താൻ രാജസ്ഥാനെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇത് "പാക്ക് അധീന രാജസ്ഥാൻ" എന്ന ഒരു സാങ്കൽപ്പിക പ്രദേശം നിലവിലുണ്ടെ ന്ന തെറ്റിദ്ധാരണയ്ക്ക് കാരണമായേക്കാം. യഥാർത്ഥത്തിൽ അങ്ങനെയൊരു പ്രദേശം നിലവിലില്ല.ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയാ യ റാഡ്ക്ലിഫ് ലൈൻ രാജസ്ഥാന്റെ ജയ്സാ ൽമർ, ബാർമർ, ബിക്കാനർ, ശ്രീ ഗംഗാനഗർ ജില്ലകളിലൂടെ കടന്നുപോകുന്നു.രാജസ്ഥാൻ പൂർണമായും ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. കശ്മീർ പോലെ വിഭജിക്കപ്പെട്ടിട്ടില്ല.

അതിനാൽ, "പാക് അധീന രാജസ്ഥാൻ" എന്നത് തെറ്റായ പരാമർശം ആണ്.കശ്മീർ വിഷയത്തിൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന തർക്കം ലൈൻ ഓഫ് കൺട്രോ ൾ (LoC) മേഖലയിൽ കേന്ദ്രീകരിച്ചാണ് . രാജസ്ഥാന്റെ അതിർത്തി പ്രദേശങ്ങളിൽ അല്ല.

🗺️1.ആസാദ് ജമ്മു ആൻഡ് കശ്മീർ (AJK):ഇത് "സ്വതന്ത്ര ജമ്മു കാശ്മീർ" എന്ന് വിളിക്കപ്പെടു ന്നു .എന്നാൽ വാസ്തവത്തിൽ പാകിസ്ഥാന്റെ ഭരണത്തിന് കീഴിലാണ്. AJK-ന് സ്വന്തമായി പ്രസിഡന്റ്, പ്രധാനമന്ത്രി, നിയമസഭ എന്നിവയു ണ്ടെങ്കിലും, പാകിസ്ഥാൻ സർക്കാരിന്റെ നിയന്ത്രണത്തിന് വിധേയമാണ്.

🗺️2. ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ:ഇത് വടക്കുള്ള വിശാലമായ പ്രദേശമാണ് .മുമ്പ് "നോർത്തേൺ ഏരിയാസ്" എന്ന് വിളിക്കപ്പെട്ടിരുന്നു. 2009-ൽ ഇതിന് പരിമിതമായ സ്വയംഭരണാവകാശം നൽകപ്പെട്ടു.പക്ഷേ പാകിസ്ഥാൻ സർക്കാരി ന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലാണ്.

1947-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനത്തിനു ശേഷം, ജമ്മു കശ്മീർ രാജ്യത്തിന്റെ മഹാരാജ ഹരി സിംഗ് ആദ്യം സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ചു. എന്നാൽ, പാകിസ്ഥാനിൽ നിന്നു ള്ള പഷ്തൂൺ ഗോത്രവർഗക്കാരുടെ ആക്രമണ ത്തെ തുടർന്ന് അദ്ദേഹം ഇന്ത്യയുമായി ചേരാൻ തീരുമാനിച്ചു, ഇത് 1947-48ലെ ആദ്യ ഇന്തോ- പാക് യുദ്ധത്തിന് കാരണമായി.യുദ്ധം ഒരു യു.എൻ മധ്യസ്ഥതയിലുള്ള വെടിനിർത്തലിൽ അവസാനിച്ചു, ഇത് ലൈൻ ഓഫ് കൺട്രോൾ (LoC) എന്ന ഡി-ഫാക്ടോ അതിർത്തി സൃഷ്ടിച്ചു. ഇന്ത്യയും, പാകിസ്ഥാനും കശ്മീർ പ്രദേശത്തി ന്റെ ഭാഗങ്ങൾ നിയന്ത്രിക്കുന്നു.പക്ഷേ രണ്ടും മുഴുവൻ പ്രദേശത്തിനും അവകാശവാദം ഉന്നയിക്കുന്നു.

പാക് അധീന കശ്മീർ, ഇന്ത്യൻ വീക്ഷണത്തിൽ "പാകിസ്ഥാൻ അധിനിവേശ കശ്മീർ" (PoK) എന്നാണ് വിളിക്കപ്പെടുന്നത്, കാരണം ഇന്ത്യ ഇത് തങ്ങളുടെ ഭൂമിയുടെ ഭാഗമായി കണക്കാ ക്കുന്നു.ഏകദേശം 4.5 ദശലക്ഷം ജനങ്ങൾ AJK-ലും, 1.8 ദശലക്ഷം ഗിൽഗിറ്റ്-ബാൾട്ടിസ്ഥാ നിലും താമസിക്കുന്നു.പ്രധാന ഭാഷകളിൽ ഹിന്ദ്കോ, കശ്മീരി, ഗുജറി, പഞ്ചാബി എന്നിവ ഉൾപ്പെടുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ലോകത്തിലെ ആദ്യ ഭൂപടം⭐

👉 ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭൂപട മാണ് ബി.സി. എട്ടാം നൂറ്റാണ്ടിലെ ബാബിലോ ണിയൻ ഭൂപടം . ഇത് ആലേഖനം ചെയ്തിരിക്കു ന്നത് ഒരു കളിമൺ ഫലകത്തിലാണ് . ഈ പുരാ വസ്തു ഇപ്പോൾ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയ ത്തിൽ സൂക്ഷിച്ചിരിക്കുന്നു.നഗരങ്ങളുടെ കേന്ദ്ര ങ്ങളെ അടയാളപ്പെടുത്താൻ ഇതിൽ വൃത്ത ങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ഭൂപടം നിർമ്മാതാ ക്കൾ പിന്നീട് ഈ രീതി പിന്തുടർന്നു. ഈ ഭൂപട ത്തിൽ ആറ് രാജ്യങ്ങളും, ഏഴ് ദ്വീപുകളും അടയാളപ്പെടുത്തിയിട്ടുണ്ട്. ബാബിലോൺ, അസീറിയ, ഹബ്ബൻ, അർമേനിയ, ഡെറി, ബിറ്റ്യാക്കിനു എന്നിവയാണ് ഈ രാജ്യങ്ങൾ.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐നീല നാവുള്ള ജീവികൾ⭐

👉ലോകത്തിലെ ചില ജീവികളുടെ നാവിൻ്റെ നിറം നീലയാണ്.

🐕ചൗ ചൗ നായ (Chow Chow Dog):

ഇവ ചൈനയിൽ നിന്നുള്ള ഒരു പുരാതന നായ്ക്കളുടെ ഇനമാണ്.അവരുടെ കട്ടിയുള്ള രോമവും, സിംഹത്തെപ്പോലെയുള്ള രൂപവും അവരെ വേറിട്ടതാക്കുന്നു.അവരുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിൽ ഒന്നാണ് അവരുടെ കടും നീല അല്ലെങ്കിൽ കറുത്ത-നീല നാവ്.ഈ പ്രത്യേക നിറത്തിന് പിന്നിൽ എന്താ ണെന്നുള്ളത് ഇപ്പോഴും പൂർണ്ണമായി മനസ്സിലാ ക്കിയിട്ടില്ലെങ്കിലും, ശക്തമായ പിഗ്മെന്റേഷൻ കാരണമാണെന്ന് കരുതപ്പെടുന്നു.ചൗ ചൗ നായ്ക്കൾക്ക് വിശ്വസ്ഥതയും ,സംരക്ഷണ സ്വഭാവവും കൂടുതലായിരിക്കും.

🦎നീല നാവുള്ള പല്ലി (Blue-Tongued Lizard):

ഇവ ഓസ്ട്രേലിയയിലും, ന്യൂ ഗിനിയയിലും കാണപ്പെടുന്ന വലിയ പല്ലികളുടെ കൂട്ടത്തിൽ പെടുന്നു.അവരുടെ തിളക്കമുള്ള നീല നാവ് അവരെ മറ്റ് പല്ലികളിൽ നിന്ന് വ്യത്യസ്തരാക്കു ന്നു.ശത്രുക്കളെ ഭയപ്പെടുത്താനും അപകടം സൂചിപ്പിക്കാനുമാണ് അവർ പ്രധാനമായും ഈ നീല നാവ് പുറത്തേക്ക് നീട്ടുന്നത്.അവയുടെ ഭക്ഷണത്തിൽ പ്രാണികൾ, ചെടികൾ, പഴങ്ങൾ എന്നിവ ഉൾപ്പെടുന്നു.

🐨കരിങ്കരടി (Black Bear):

കരിങ്കരടികൾ പ്രധാനമായും വടക്കേ അമേരി ക്കയിലും, ഏഷ്യയുടെ ചില ഭാഗങ്ങളിലും കാണ പ്പെടുന്നു.അവയ്ക്ക് പൊതുവെ കറുത്ത രോമ മാണെങ്കിലും, തവിട്ടുനിറം, നീല-കറുപ്പ് എന്നി ങ്ങനെ വിവിധ നിറങ്ങളിൽ കാണപ്പെടാം. അവരുടെ നാവിന്റെ നിറം സാധാരണയായി പിങ്ക് നിറമാണ്.എങ്കിലും, ചില റിപ്പോർട്ടുകൾ അനുസരിച്ച് ചില കരിങ്കരടികളുടെ നാവിന്റെ പിൻഭാഗത്ത് നീല കലർന്ന നിറം കാണാൻ സാധ്യതയുണ്ട്. ഇത് എല്ലാ കരിങ്കരടികളിലും കാണുന്ന ഒരു സാധാരണ സവിശേഷതയല്ല.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐സാധാരണയായി കേൾക്കുന്ന ഒരു പദമാണ് സ്‌കാൻ ചെയ്തപ്പോൾ കുഞ്ഞിന് ഹൃദയത്തിൽ ഒരു ദ്വാരം ഉണ്ടായിരുന്നു എന്നത്. ഹൃദയത്തിൽ ദ്വാരം എന്നത് എന്താണ് ?⭐

👉ജന്മനാ ഉണ്ടാകുന്ന ഒരു ഹൃദയവൈകല്യ മാണ് ഹൃദയത്തിലെ ദ്വാരം.ഹൃദയത്തിനു നാല് അറകളാണ്. മുകളിലെ രണ്ട് അറകളെ ഏട്രിയം (Atrium) എന്നും, താഴത്തെ രണ്ട് അറകളെ വെ ൻട്രിക്കിൾസ് (Ventricles) എന്നുമാണു പറയു ന്നത്. ഇടത് ഏട്രിയവും , ഇടത് വെൻ ട്രിക്കിളും , ഇടതുവശത്തും വലത് ഏട്രിയവും , വലത് വെൻട്രിക്കിളും ഹൃദയത്തിൻ്റെ വലതു വശത്തും സ്‌ഥിതി ചെയ്യുന്നു. ഏട്രിയത്തെ തമ്മിൽ വേർതിരിക്കുന്ന ഭിത്തിക്കാണ് ഇൻ്റർഏട്രിയൽ സെപ്റ്റം (Inter atrial septum) എന്നു പറയുന്നത്. വെൻട്രിക്കിൾസിനെ തമ്മിൽ വേർതിരിക്കുന്ന പേശികൾകൊണ്ടുള്ള ഭിത്തിയെ ഇൻ്റർവെൻട്രി ക്കുലാർ സെപ്റ്റം (Inter ventricular septum) എന്നു പറയുന്നു.

കുഞ്ഞ് ഗർഭത്തിലായിരിക്കുന്ന സമയത്ത് ഹൃദയത്തിൽ ചില ദ്വാരങ്ങൾ ഉണ്ടായിരിക്കും. ഹൃദയം വലുതായി വരും തോറും ദ്വാരങ്ങൾ അടയും. എന്നാൽ, ഭ്രൂണത്തിൽ ഹൃദയം വിക സിച്ചു വരുന്ന സമയത്ത് ഈ ഭിത്തികൾ പൂർണ തോതിൽ വളരാതിരിക്കുകയോ, സ്‌ഥാന ചലന ങ്ങൾ വരികയോ ചെയ്യുമ്പോൾ ഇവയിൽ ദ്വാരമുണ്ടാകും. മുകളിലെ അറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭിത്തിക്കാണ് ദ്വാരമുണ്ടാകു ന്നെതങ്കിൽ അതിനെ ഏട്രിയൽ സെപ്റ്റൽ ഡിഫക്‌ട് (Atrial septal defect) എന്നാണു പറയു ന്നത്. ഇത് പലതരമുണ്ട്. സ്‌ഥാനമനുസരിച്ചും , വലുപ്പമനുസരിച്ചും വ്യത്യാസപ്പെടുത്താം. താഴത്തെ അറകളെ തമ്മിൽ വേർതിരിക്കുന്ന ഭിത്തിക്കുണ്ടാകുന്നദ്വാരത്തെ വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫക്ട‌് (Ventricular septal defect) എന്നു പറയുന്നു.

രണ്ടു ദ്വാരങ്ങളും പല തീവ്രതകളിലും പല വ്യത്യസ്‌തതകളിലും ഉണ്ട്. ഇസിജി, എക്സ‌്‌റേ, ഇക്കോ പരിശോധനകൾ വഴിയാണ് കുഞ്ഞിനു ഹൃദയത്തിൽ ദ്വാരമുണ്ടെന്ന് സ്‌ഥിരീകരിക്കുന്ന ത്. ചിലപ്പോൾ ഉടൻ ജനിച്ച കുഞ്ഞിനാകാം, അല്ലെങ്കിൽ മൂന്നു മാസമോ മറ്റോ കഴിഞ്ഞാ കാം ഇതു കണ്ടുപിടിക്കുന്നത്. ഇടത്തേ അറ യിലെ ദ്വാരമുണ്ടെങ്കിൽ അവിടെനിന്നു രക്ത‌ം വലത്തേ അറയിലേക്കു വരികയും ഇതുവഴി വലത്തേ അറ ദുർബലമാകുകയും ഇത് ശ്വാസ കോശത്തെ ബാധിക്കുകയും ചെയ്യാം. ദ്വാരം വലുതാണെങ്കിലേ ഇങ്ങനെ സംഭവിക്കു. എന്നാൽ, എല്ലാ ദ്വാരങ്ങളും പ്രശ്‌നക്കാരല്ല. തീവ്രത കുറഞ്ഞ ദ്വാരങ്ങളും ഉണ്ട്. ഇവ വളരെ ചെറുതും കുറച്ചുനാൾ കഴിയുമ്പോൾ തനിയെ അടഞ്ഞു പോകുകയും ചെയ്തേക്കാം.

കൃത്യമായ കാർഡിയോളജി പരിശോധന നട ത്തിയാൽ മതി. താഴത്തെ അറകളെ ബന്ധി പ്പിക്കുന്ന ഭിത്തിയിൽ ജനിച്ച ഉടനെ കണ്ടെ ത്തുന്ന ദ്വാരങ്ങൾ 80 ശതമാനവും തനിയെ അടഞ്ഞു പോകുന്നവയാണ്. പേശികൾ വികസിച്ചോ, വാൽവിന്റെ ടിഷ്യു വന്ന് അട ഞ്ഞോ ആയിരിക്കാം ഈ ദ്വാരങ്ങൾ ഇല്ലാതാ കുന്നത്. എന്നാൽ, താഴത്തെ അറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭിത്തിയിലെ ദ്വാരങ്ങൾ അൽ പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ ശ്വാസ കോശത്തെ ബാധിക്കാം. ജനിച്ച ഉടനെ നടത്തു ന്ന പരിശോധനയിൽ ഇത് അറിഞ്ഞില്ലെങ്കിൽ ചിലപ്പോൾ സ്‌കൂളുകളിലും മറ്റും നടത്തുന്ന സാധാരണ പരിശോധികളിലാകാം ഇവ കണ്ടു പിടിക്കുന്നത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്തുകൊണ്ടാണ് അലക്സാണ്ടർ ഇന്ത്യയെ ആക്രമിക്കാതിരുന്നത്?⭐

👉 അലക്സാണ്ടർ ഇന്ത്യയിൽ ചില വിജയങ്ങൾ നേടിയിരുന്നു.ഇന്നത്തെ പാകിസ്ഥാനും, വടക്കു പടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളും കീഴട ക്കിയിരുന്നു. ഹൈഡാസ്പസ് നദിയിലെ യുദ്ധം (Battle of the Hydaspes) അദ്ദേഹത്തിന്റെ ഇന്ത്യൻ പര്യടനത്തിലെ പ്രധാനപ്പെട്ട പോരാട്ടമായിരുന്നു. ഇന്ത്യയെ പൂർണമായി ആക്രമിക്കാതിരുന്നത് അല്ലെങ്കിൽ കൂടുതൽ ആഴത്തിൽ കടക്കാതിരു ന്നതിന് ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ ഇവയാണ്:

🤴സൈന്യത്തിന്റെ ക്ഷീണം:

ബി.സി. 326-ൽ ഹൈഡാസ്പസ് യുദ്ധത്തിൽ (ഇന്നത്തെ ഝലം നദി, പാകിസ്ഥാൻ) പോറ സിനെ പരാജയപ്പെടുത്തിയ ശേഷം, അലക് സാണ്ടറുടെ സൈന്യം ദീർഘകാല യുദ്ധങ്ങളാൽ ക്ഷീണിതമായിരുന്നു. വർഷങ്ങളായുള്ള തുടർച്ച യായ പോരാട്ടങ്ങൾ, യാത്രകൾ, കാലാവസ്ഥാ വെല്ലുവിളികൾ എന്നിവ സൈനികരെ ശാരീരി കവും, മാനസികവുമായി തളർത്തിയിരുന്നു.

🤴 സൈന്യത്തിന്റെ മനോവീര്യക്കുറവും പ്രതിഷേധവും:

ഹൈഡാസ്പസ് യുദ്ധം വിജയിച്ചെങ്കിലും, പോറസിന്റെ ശക്തമായ പ്രതിരോധവും, ആന കളുടെ ഉപയോഗവും അലക്സാണ്ടറുടെ സൈന്യത്തെ ഭയപ്പെടുത്തി. ഇന്ത്യയുടെ കിഴക്ക ൻ ഭാഗങ്ങളിൽ പ്രത്യേകിച്ച് ഗംഗാ തടത്തിൽ നന്ദ സാമ്രാജ്യം പോലുള്ള ശക്തമായ രാജ്യങ്ങൾ ഉണ്ടെന്ന വിവരം സൈനികർക്കിടയിൽ ആശങ്ക പരത്തി. അവർ കൂടുതൽ മുന്നോട്ട് പോകാൻ വിസമ്മതിച്ചു. ബിയാസ് നദിക്കരയിൽ (ഇന്ന ത്തെ ഹിപ്പാസിസ്) സൈന്യം മടങ്ങാൻ ആവശ്യ പ്പെട്ടു.

🤴 നന്ദ സാമ്രാജ്യത്തിന്റെ ശക്തി:

മഗധയിലെ നന്ദ സാമ്രാജ്യം ലക്ഷക്കണക്കിന് സൈനികരും, ആയിരക്കണക്കിന് ആനകളും ഉൾപ്പെടുന്ന ഒരു വൻ സൈന്യം കൈവശം വച്ചിരുന്നു. ഇത് അലക്സാണ്ടറുടെ ക്ഷീണിത മായ സൈന്യത്തിന് അപ്രതിരോധ്യമായ വെല്ലു വിളിയായിരുന്നു.

🤴ഭൂപ്രകൃതിയും കാലാവസ്ഥയും:

ഇന്ത്യയുടെ ഉൾനാടുകളിലേക്ക് കടക്കുമ്പോൾ മൺസൂൺ മഴ, കാടുകൾ, നദികൾ, അപരിചി തമായ ഭൂപ്രകൃതി എന്നിവ സൈനിക നീക്ക ങ്ങൾ ദുഷ്കരമാക്കി. ഇത് അലക്സാണ്ടറുടെ തന്ത്രങ്ങൾക്ക് വലിയ തടസ്സമായി.ഇന്ത്യയിലെ കാലവർഷവും, കഠിനമായ കാലാവസ്ഥയും സൈന്യത്തിന് ദുഷ്കരമായിരുന്നു.

🤴നീണ്ട യാത്രയുടെ ബുദ്ധിമുട്ടുകൾ:

ഗ്രീസിൽ നിന്ന് വളരെ ദൂരെയായിരുന്നു ഇന്ത്യ. ഇത്രയും ദൂരം താണ്ടി ഒരു വലിയ സാമ്രാജ്യം സ്ഥാപിക്കുന്നതിലെ ബുദ്ധിമുട്ടുകൾ അലക് സാണ്ടർ തിരിച്ചറിഞ്ഞു.

🤴അലക്സാണ്ടറുടെ തന്ത്രപരമായ തീരുമാനം:

അപകടകരമായ ഒരു പുതിയ ആക്രമണത്തിന് മുതിരുന്നതിനേക്കാൾ അലക്സാണ്ടർ തന്റെ വിജയങ്ങൾ ഉറപ്പിക്കാനും, നേടിയ പ്രദേശങ്ങൾ ഭരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനി ച്ചു.അലക്സാണ്ടറുടെ സൈന്യം വർഷങ്ങളായി യുദ്ധം ചെയ്ത് തളർന്നിരുന്നു. പേർഷ്യൻ സാമ്രാ ജ്യം കീഴടക്കിയ ശേഷം അവർ കിഴക്കോട്ട് മുന്നേറാൻ വിമുഖത കാണിച്ചു. ദൂരെ ദേശങ്ങ ളിലെ യുദ്ധങ്ങൾ അവരെ മാനസികമായും, ശാരീരികമായും തളർത്തിയിരുന്നു. ഒടുവിൽ സൈന്യത്തിന്റെ ശക്തമായ പ്രതിഷേധവും മറ്റ് വഴികൾ അവശേഷിപ്പിച്ചില്ല.

ഇന്നത്തെ ബിയാസ് നദിക്ക് സമീപമെത്തിയ പ്പോൾ അലക്സാണ്ടറുടെ സൈന്യം കിഴക്കോട്ട് മുന്നോട്ട് പോകാൻ വിസമ്മതിച്ച് കലാപം നട ത്തി. കൂടുതൽ യുദ്ധം ചെയ്യാനുള്ള താല്പര്യമില്ലാ യ്മയും, വീട്ടിലേക്കുള്ള മടക്കയാത്രയുടെ ആഗ്രഹവുമായിരുന്നു ഇതിന് കാരണം. ഒടുവി ൽ ബിയാസ് നദിക്കരയിൽ നിന്ന് തിരിച്ചു പോ യി .പിന്നീട് പേർഷ്യയിലേക്കുള്ള മടക്കയാത്ര യിൽ ബി.സി. 323-ൽ ബാബിലോണിൽ വച്ച് മരണമടഞ്ഞു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

ചുരുക്കത്തിൽ ഒരു കിലോഗ്രാം എന്ന അളവ് നിശ്ചയിച്ചത് അന്താരാഷ്ട്ര തൂക്കവും, അളവു കളും സംബന്ധിച്ച ബ്യൂറോ (International Bureau of Weights and Measures - BIPM) ആണ്. 1889-ൽ ഫ്രാൻസിൽ നടന്ന ഒരു അന്താരാഷ്ട്ര യോഗ ത്തിൽ, "മെട്രിക് സിസ്റ്റം" അടിസ്ഥാനമാക്കി ഒരു കിലോഗ്രാം എന്നത് ഒരു പ്രത്യേക പ്ലാറ്റിനം- ഇറിഡിയം മിശ്രിതത്തിന്റെ തൂക്കമായി നിർവ ചിച്ചു. ഈ മാതൃക (International Prototype Kilogram - IPK) ഫ്രാൻസിലെ BIPM-ന്റെ ആസ്ഥാ നത്ത് സൂക്ഷിക്കപ്പെട്ടു.2019-ൽ ഈ നിർവചനം പരിഷ്കരിച്ചു. ഇപ്പോൾ കിലോഗ്രാം നിർവചിക്ക പ്പെടുന്നത് ഒരു ഭൗതിക വസ്തുവിനെ അടിസ്ഥാ നമാക്കിയല്ല, മറിച്ച് "പ്ലാങ്ക് സ്ഥിരാങ്കം" (Planck Constant) എന്ന ശാസ്ത്രീയ സ്ഥിരാങ്കത്തെ അടിസ്ഥാനമാക്കിയാണ്. ഇത് ലോകമെമ്പാടും ഏകീകൃതവും കൃത്യവുമായ അളവ് ഉറപ്പാക്കു ന്നു. അതുകൊണ്ടാണ് കൊച്ചിയിലോ ഖത്തറി ലോ വാങ്ങിയാലും ഒരു കിലോഗ്രാം പഞ്ചസാര യുടെ തൂക്കം ഒരേപോലെ ഇരിക്കുന്നത്.

💢വാൽ കഷ്ണം💢

പ്ലാങ്ക് സ്ഥിരാങ്കം (Planck Constant) ക്വാണ്ടം മെക്കാനിക്സിലെ ഒരു അടിസ്ഥാന സ്ഥിരാങ്ക മാണ്. ഇത് ഊർജത്തിന്റെയും, തരംഗദൈർഘ്യ ത്തിന്റെയും ഏറ്റവും ചെറിയ യൂണിറ്റുകളെ സൂചിപ്പിക്കുന്നു. 1900-ൽ ജർമ്മൻ ഭൗതിക ശാസ്ത്രജ്ഞനായ മാക്സ് പ്ലാങ്ക് (Max Planck) ആണ് ഈ സ്ഥിരാങ്കം ആദ്യമായി അവതരിപ്പി ച്ചത്.പ്ലാങ്ക് സ്ഥിരാങ്കം ഒരു പ്രപഞ്ച സ്ഥിരാങ്കമാ ണ് .അത് സമയമോ, സ്ഥലമോ പരിഗണിക്കാ തെ മാറ്റമില്ലാതെ നിലനിൽക്കുന്നു. ഇതിന്റെ കൃത്യതയും, സ്ഥിരതയും കാരണം ഇത് അളവു കളുടെ അടിസ്ഥാന യൂണിറ്റുകൾ നിർവചിക്കാ ൻ ഏറ്റവും അനുയോജ്യമാണ്. അതുകൊണ്ടാ ണ് കിലോഗ്രാം പോലുള്ള യൂണിറ്റുകൾ ഇതിനെ ആശ്രയിക്കുന്നത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

ചില ജീവജാലകങ്ങളിൽ കെമിലൂമിനസെൻസ് നടക്കുന്നുണ്ട്.ഉദാഹ രണ മായി ഫയർഫ്ലൈ (മിന്നാമിനുങ്ങ്)ലൂസിഫെറിൻ എന്ന രാസവസ്തുവിന്റെ ഓക്സിഡേഷൻ വഴി കെമിലൂമിനസെൻസ് ഉണ്ടാകുന്നു. ചില മത്സ്യ ങ്ങളും, ജെല്ലിഫിഷുകളും കെമിലൂമിനസെൻസ് ഉപയോഗിച്ച് പ്രകാശം പുറപ്പെടുവിക്കുന്നു.
ലൂമിനോൾ (Luminol) ഉപയോഗിച്ച് രക്തത്തിന്റെ അംശങ്ങൾ കണ്ടെത്താൻ കെമിലൂമിനസെൻ സ് പ്രയോജനപ്പെടുത്തുന്നു.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐സാധാരണയായി പമ്പുകളിൽ പ്ലാസ്റ്റിക്ക് ബോട്ടലിൽ പെട്രോൾ കൊടുക്കാതെ പ്രത്യേക തരം കാനിൽ കൊടുക്കുന്നത് കാണാം. എന്താണ് കാരണം?ആ ബോട്ടിലുകളുടെ പ്രത്യേകതയെന്ത്?⭐

👉 പമ്പുകളിൽ ബോട്ടിലുകളിൽ പെട്രോൾ നൽകാത്തതിന് പ്രധാന കാരണം സുരക്ഷ തന്നെയാണ്. പെട്രോൾ വളരെ എളുപ്പത്തിൽ തീ പിടിക്കുന്ന ദ്രാവകമാണ്. പ്രത്യേകിച്ച് പ്ലാസ്റ്റിക് ബോട്ടിലുകൾ പെട്ടെന്ന് കേടുവരാനും ചോരാ നും സാധ്യതയുണ്ട്. ഇത് തീപിടുത്തത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. ഭൂരിഭാഗം കാനുകളും സാധാരണയായി ലോഹം(അല്ലെങ്കിൽ ഉയർന്ന തരം പ്ലാസ്റ്റിക്ക് )കൊണ്ടാണ് നിർമ്മിച്ചിരിക്കുന്ന ത് . ഇത് പ്ലാസ്റ്റിക്ക് ബോട്ടിലിനെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണ്. അവ പെട്ടെന്ന് കേടുവരില്ല. ചോർച്ച ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കൂടാതെ, പല കാനുകളിലും തീ പടരുന്നത് തടയുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടാകാം. പെട്രോൾ സംഭരണത്തിനും, വിതര ണത്തിനും ഓരോ രാജ്യത്തിനും അതിൻ്റേതായ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്.

ചില രാജ്യങ്ങളിൽ അംഗീകൃത കാനുകളിൽ മാത്രമേ പെട്രോൾ കൊണ്ടുപോകാൻ അനുവാ ദമുള്ളൂ.കാനുകൾ ബോട്ടിലുകളെ അപേക്ഷിച്ച് കൂടുതൽ സ്ഥിരതയുള്ളവയാണ്. അതിനാൽ അവ മറിഞ്ഞു പെട്രോൾ ഒഴുകിപ്പോകാനുള്ള സാധ്യത കുറവാണ്.ഗൾഫ് രാജ്യങ്ങളിലും സമാ നമായ സുരക്ഷാ കാരണങ്ങളാൽ ബോട്ടിലുക ളിൽ പെട്രോൾ നൽകാറില്ല. അവിടെയും അംഗീ കൃത കാനുകളിലോ ,വാഹന ടാങ്കുകളിലോ മാത്രമേ പെട്രോൾ നിറയ്ക്കാൻ അനുവദിക്കാ റുള്ളൂ. ചില സാഹചര്യങ്ങളിൽ, വളരെ ചെറിയ അളവിൽ പെട്രോൾ ആവശ്യമുണ്ടെങ്കിൽ, പമ്പ് ജീവനക്കാർ അവരുടെ വിവേചനാധികാരത്തി ൽ ചെറിയ ലോഹ കണ്ടെയ്നറുകളിൽ നൽകി യേക്കാം. എന്നാൽ ഇത് സാധാരണ രീതിയിലു ള്ള കാര്യമല്ല.

മാത്രമല്ല മറ്റൊരാളെ ആക്രമിക്കാനോ, എവിടെ യെങ്കിലും തീപിടുത്തം ഉണ്ടാക്കാനോ പ്ലാസ്റ്റിക്ക് ബോട്ടിലിൽ ഉള്ള പെട്രോൾ ഉപയോഗിക്കാം. ബോട്ടിലുകളിൽ പെട്രോൾ നൽകുന്നത് അനധി കൃത വിൽപ്പന, കരിഞ്ചന്ത, അല്ലെങ്കിൽ മറ്റ് ദുരുപയോഗങ്ങൾക്ക് കാരണമാകാം. കാനുകൾ ഉപയോഗിക്കുന്നത് ഇന്ധനത്തിന്റെ ഉപയോഗം നിയന്ത്രിക്കാനും, ദുരുപയോഗം കുറയ്ക്കാനും സഹായിക്കുന്നു.ബോട്ടിലുകൾ പലപ്പോഴും ഒറ്റത്തവണ ഉപയോഗത്തിനുള്ളവയാണ്. ഇത് മാലിന്യം വർദ്ധിപ്പിക്കുന്നു.കാനുകൾ പുനരുപ യോഗിക്കാവുന്നവയാണ്.ഇന്ത്യയിൽ, Petroleum Act, 1934, ഉം മറ്റ് സംസ്ഥാന-നിർദ്ദിഷ്ട നിയമ ങ്ങളും പെട്രോൾ പോലുള്ള ഇന്ധനങ്ങൾ സംഭ രിക്കുന്നതിന് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. ബോട്ടിലുകൾ ഇതിന് അനുവദനീയ മല്ല, കാരണം അവ അംഗീകൃത പാത്രങ്ങളല്ല. ബോട്ടിലുകൾ ഉപയോഗിക്കുന്നത് നിയമ വിരുദ്ധ വും ഉയർന്ന പിഴകൾക്ക് കാരണവുമാകാം.

ദ്രാവകങ്ങൾ പ്രത്യേകിച്ച് ഇന്ധനവും, വെള്ളവും കൊണ്ടുപോകാനും, സംഭരിക്കാനും ഉപയോഗി ക്കുന്ന വളരെ ഉറപ്പുള്ള ലോഹ അല്ലെങ്കിൽ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളാണ് ജെറി കാൻസ് (Jerry cans). രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മൻ സൈന്യമാണ് ഈ ഡിസൈൻ ആദ്യ മായി വികസിപ്പിച്ചത്.അവരുടെ "Wehrmacht- Einheitskanister" എന്നറിയപ്പെട്ടിരുന്ന ഈ കാൻസ് അക്കാലത്തെ മറ്റ് ഇന്ധന കണ്ടെയ്‌ന റുകളേക്കാൾ വളരെ മികച്ചതായിരുന്നു."ജറി കാൻസ്" എന്ന പേര് രണ്ടാം ലോക മഹായുദ്ധ കാലത്ത് സഖ്യകക്ഷികളാണ് നൽകിയത്. "ജറി" എന്നത് ജർമ്മൻ സൈനികരെ കളിയാക്കി വിളിച്ചിരുന്ന പേരാണ്. ജർമ്മൻകാരുടെ ഈ കണ്ടെയ്‌നറുകൾ വളരെ പ്രായോഗികവും മിക ച്ചതുമാണെന്ന് മനസ്സിലാക്കിയ സഖ്യകക്ഷികൾ ഈ പേര് അതിന് നൽകുകയും പിന്നീട് അവരും ഇത് ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു.

ഇവ സാധാരണയായി സ്റ്റാമ്പ് ചെയ്ത സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് .അതിനാൽ വളരെക്കാലം കേടുകൂടാതെ നിലനിൽക്കും. പുതിയ മോഡലുകൾ ഹൈ-ഡെൻസിറ്റി പോളി എത്തിലീൻ (HDPE) പ്ലാസ്റ്റിക്കിൽ നിന്നും നിർമ്മി ക്കുന്നു, അവയും വളരെ സുരക്ഷിതമാണ്.
ഇവയ്ക്ക് മൂന്ന് ഹാൻഡിലുകൾ കാണും. ഇവ ഒന്നെങ്കിൽ ഒരാൾക്ക് എളുപ്പത്തിൽ കൊണ്ടു പോകാനും, അല്ലെങ്കിൽ രണ്ടുപേർക്ക് ഒരുമിച്ച് കൊണ്ടുപോകാനും സൗകര്യപ്രദമാണ്. കൂടാതെ ഒരു "ബക്കറ്റ് ബ്രിഗേഡ്" രീതിയിൽ കൈമാറാ നും ഇത് എളുപ്പമാക്കുന്നു.സുരക്ഷിതമായ അടപ്പ് ഉള്ളതിനാൽ ഇവ ചോർച്ചയില്ലാത്തതും, പെട്ടെന്ന് തുറക്കാനും, അടക്കാനും സാധിക്കുന്ന തരത്തിലുള്ളതുമാണ്. പലതിലും ഒരു സുരക്ഷാ പിൻ ഘടിപ്പിക്കാനുള്ള സംവിധാനവും ഉണ്ടാകും.

ചില ജറി കാൻസിന്റെ മുകളിൽ ഒരു എയർ പോക്കറ്റ് ഉണ്ടാകും, ഇത് ഒഴിക്കുമ്പോൾ ദ്രാവകം കുമിളകളില്ലാതെ ഒഴുകാൻ സഹായിക്കും. ചതുരാകൃതി കാരണം ഇവ അടുക്കിവയ്ക്കാൻ എളുപ്പമാണ് .ഇത് സംഭരണ സ്ഥലത്തിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.ഇന്ന് ജറി കാൻസ് ലോകമെമ്പാടും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇന്ധനം, വെള്ളം, രാസവസ് തുക്കൾ തുടങ്ങിയ ദ്രാവകങ്ങൾ സുരക്ഷിതമാ യി കൊണ്ടുപോകാനും സംഭരിക്കാനും ഇവ വളരെ ഉപകാരപ്രദമാണ്. ഓഫ്-റോഡിംഗ്, സൈനിക ആവശ്യങ്ങൾ, യാത്രകൾ, കൃഷി എന്നിങ്ങനെ വിവിധ മേഖലകളിൽ ഇതിന് വലി യ പ്രാധാന്യമുണ്ട്.ജെറി കാനുകൾ പുനരുപ യോഗിക്കാവുന്നവയും വലിയ അളവിൽ ഇന്ധ നം കൊണ്ടുപോകാൻ സൗകര്യ പ്രദവുമാണ്.

Читать полностью…

#ജിജ്ഞാസാ(JJSA)

ഇത്തവണ കമ്പനിയിൽ സംസാരിക്കാനുള്ള സ്വരം ഉണ്ടായിരുന്ന ഹാരി കൂവർ താൻ കണ്ട് പിടിച്ച പ്ലാസ്റ്റിക് സംയുക്തം കമ്പനി ഡയറക്ടർ ബോർ ഡിന് മുൻപാകെ അവതരിപ്പിച്ചു.എന്തും , എന്തിനോടും സെക്കൻഡുകൾ ക്കുള്ളിൽ ഒട്ടിക്കുന്ന സുതാര്യമായ ഈ സംയുക്തത്തിൻ്റെ വിപണന, ഉപയോഗ സാദ്ധ്യതകൾ അദ്ദേഹം അവർക്ക് മുന്നിൽ വിവരിച്ചു. ഹാളിൻ്റെ സീലി ങ്ങിൽ ഈ പശഉപയോഗിച്ച് ഒട്ടിച്ച ഒരു ബോൾ ട്ടിൽ ഒരു ടൺ ഭാരം തൂക്കിക്കാണിച്ചാണ് അദ്ദേ ഹം ഡയറക്ടർ ബോർഡിനെ അത്ഭുത സ്തബ് ധരാക്കിയത്. ഹാരി കൂവറിൻ്റെ ഈ കണ്ട് പിടുത്തം കമ്പനിയിൽ മേൽനോട്ടം വഹിച്ചിരുന്ന മിലിട്ടറിയുടെ ശ്രദ്ധയിൽ പെടുകയും മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉടനടി ഒട്ടിച്ച് രക്തപ്രവാഹം തടയാൻ ഈ പശയ്ക്ക് കഴിയുമെന്ന്മിലിറ്ററി ഗ്രൂപ്പിന്റെ തുടർ ഗവേഷണ ത്തിൽ വെളിവാകുകയും ചെയ്തു. ഇതോടെ സൈന്യം ഈ ഉൽപ്പന്നം പുറം വിപണിയിൽ വിൽക്കുന്നത് നിരോധിക്കുകയും , സൈന്യ ത്തിന് വേണ്ടി മാത്രമായി ഉൽപ്പാദനം പരിമിത പ്പെടുത്തുകയും ചെയ്തു.

സൈനോ അക്രിലേറ്റ് എന്ന ഈ പശ വിയറ്റ്നാം യുദ്ധത്തിൽ മുറിവേറ്റ പതിനായിരക്കണക്കിന് അമേരിക്കൻ പട്ടാളക്കാരുടെ മുറിവുകൾ ഒട്ടിച്ച് രക്ത നഷ്ടം തടഞ്ഞ് ആശുപത്രിയിൽ എത്തു ന്നത് വരെ ജീവൻ നിലനിർത്താൻ കാരണമാവു കയും ചെയ്തു.1958 ഓടെ സൈന്യത്തിൻ്റെ വിലക്ക് മാറുകയും ഈസ്റ്റ്മാൻ - കൊഡാക് കമ്പനി ഈസ്റ്റ്മാൻ 910 എന്ന പേരിൽ ഈ സൂപ്പർ സ്ട്രോങ്ങ് പശ വിപണിയിലെത്തിക്കു കയും ചെയ്തു. പരസ്യക്കമ്പനിക്കാർ സൂപ്പർ ഗ്ലൂ എന്ന ബൈലൈനോടെ ഈസ്റ്റ്മാൻ 910 എന്ന ഈ പശയുടെ പരസ്യം ചെയ്യാനാരംഭിച്ചു.

എന്തിനും ഇരട്ടപ്പേര് ഇടുന്നതിൽ വിദഗ്ദ്ധരായ അമേരിക്കക്കാർ ഈസ്റ്റ്മാൻ എന്ന പേര് ഒഴിവാക്കുകയും സൂപ്പർ ഗ്ലൂ എന്ന പശയെ വിളിക്കാൻ ആരംഭിക്കുകയും ചെയ്തു. ചിലർ Krazy Glue എന്നും. കൊഡാക്ക് കമ്പനിക്കും ഈ പേര് ഇഷ്ടപ്പെടുകയും അവർ ഉൽപ്പന്നത്തിൻ്റെ പേര് ഈസ്റ്റ്മാൻ 910 എന്ന വായിൽ കൊള്ളാ ത്ത പേരിൽ നിന്നും സൂപ്പർഗ്ലൂ എന്ന ആരും മറക്കാത്ത പേരിലേക്ക് മാറ്റുകയും ചെയ്തു. വൻ ജനസ്വീകാര്യത ലഭിച്ചതോടെ ലോകത്താ കമാനം സൈനോ അക്രിലേറ്റ് എന്ന സൂപ്പർ ഗ്ലൂവിന് ആവശ്യം അധികരിച്ചു.ഇത്രയും പ്രൊഡ ക്ഷൻ കൊഡാക്കിന് സ്വന്തമായി ഉൽപ്പാദിപ്പിക്കു വാൻ സാധിക്കാതെ വന്നതോടെ കൊഡാക് കമ്പനി മറ്റ് കമ്പനികൾക്കും സൂപ്പർ ഗ്ലൂ വിൻ്റെ നിർമ്മാണ രഹസ്യം വൻ വിലയ്ക്ക് കൈമാറി. കൊഡാക് കമ്പനിയുടെ ലാഭം പല മടങ്ങ് വർദ്ധിച്ചു.ഇതിന് കാരണക്കാരനായ ഹാരി കൂവർ 1974ൽ കൊഡാക് കമ്പനിയുടെ വൈസ് പ്രസിഡണ്ട് പദവിയിലേക്കുയർന്നു.

സൂപ്പർ ഗ്ലൂ അല്ലാതെ മറ്റ് 460 ഓളം കണ്ട് പിടുത്തങ്ങൾ ഹാരി കൂവറിൻ്റേതായി ഉണ്ട്.
സൂപ്പർ ഗ്ലൂ വിൻ്റെ കണ്ട് പിടുത്തത്തിലൂടെ തൻ്റെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തിയ ഡോക്ടർ ഹാരി കൂവർ തൻ്റെ 94 ആം വയസിൽ 2011 മാർച്ച് 26ന് അന്തരിച്ചു.

ഓപ്പറേഷൻ/മെഡിക്കൽ ആവശ്യങ്ങൾക്കായി അലർജി റിയാക്ഷൻ ഇല്ലാത്ത പ്രത്യേക സൂപ്പർ ഗ്ലൂ കൾ ലഭ്യമാണ്. ദൃശ്യമല്ലാത്ത വിരലടയാള ങ്ങൾ കണ്ടെത്തുക എന്നതടക്കമുള്ള ആയിര ക്കണക്കിന് ഉപയോഗങ്ങൾ സൂപ്പർ ഗ്ലൂവിന് ഉണ്ട്.ഇലക്ട്രോണിക്സ് സർവ്വീസിങ്ങ് രംഗത്തെ ഒരവിഭാജ്യ ഘടകമാണ് സൂപ്പർ ഗ്ലൂ .

സാധാരണ സൂപ്പർ ഗ്ലൂ ശരീരത്തിൽ പ്രയോഗി ക്കുന്നത് സൂക്ഷിച്ച് വേണം.അന്തരീക്ഷ വായു വിൽ അടങ്ങിയ ഈർപ്പത്തിനോട് പ്രതി പ്രവർ ത്തിച്ച് ഉടനടി പോളി മറൈസേഷൻ സംഭവക്കു ന്നതിനാൽ സൂപ്പർ ഗ്ലൂ ഉപയോഗിക്കുന്നത് അതീവ ശ്രദ്ധയോടെ വേണം..വിവിധ ഗ്രേഡുക ളിലുള്ള സൂപ്പർ ഗ്ലൂ കൾ വിപണിയിൽ ലഭ്യമാണ്. ചെറിയ ഒരു മില്ലി ട്യൂബുകളിൽ ലഭിക്കുന്നത് ഒന്ന് - രണ്ട് സെക്കൻഡിനുള്ളിൽ ഒട്ടുന്ന തര മാണ് .ഫ്ലക്സ് ഒട്ടിക്കാനായി വലിയ ബോട്ടിലു കളിൽ ലഭിക്കുന്നത് 3 മുതൽ 6 വരെ സെക്ക ൻഡുകൾക്കുള്ളിൽ ഒട്ടുന്ന തരമാണ്. കൊഴു പ്പേറിയ ജൽ രൂപത്തിലും സൂപ്പർ ഗ്ലൂ ലഭ്യമാണ്.

സൈനിക ആവശ്യങ്ങൾക്കായി, യുദ്ധമുന്ന ണിയിലെ മുറിവുകൾ ഒട്ടിക്കാനായി സ്പ്രേ രൂപത്തിലും സൂപ്പർ ഗ്ലൂ ലഭ്യമാണ്.സൂപ്പർ ഗ്ലൂവിനോട് ചേർത്ത് സോഡിയം ബൈ കാർബണേറ്റ്, പ്ലാസ്റ്റർ ഓഫ് പാരീസ്, സിമൻ്റ് പൊടി, അറക്കപ്പൊടി ,പാറപ്പൊടി, എന്നിവ പോലുള്ള പൊടികൾ ചേർത്ത് വിവിധ വിധ ത്തിൽ ഗ്യാപ്പ് ഫില്ലിങ്ങുകൾക്കും, ലീക്ക് പ്രൂഫിങ്ങിനും ഉപയോഗിച്ച് വരുന്നു.ജല ത്തോട് പ്രവർത്തിച്ച് കട്ടയാകുന്ന പ്ലാസ്റ്റിക്കാണ് സൈനോ അക്രിലേറ്റ് എന്ന സൂപ്പർ ഗ്ലൂ ,ഒരു തവണ ജലവുമായി പ്രവർത്തിച്ച് ബോണ്ടിങ്ങ് രൂപപ്പെട്ടു കഴിഞ്ഞാൽ പിന്നീട് വാട്ടർപ്രൂഫാണ് സൂപ്പർ ഗ്ലൂ ഉപയോഗിച്ചുള്ള ഒട്ടിക്കലുകൾ.

സൂപ്പർ ഗ്ലൂ കൊണ്ട് അബദ്ധത്തിൽ വിരലുകൾ ഒട്ടിപ്പോയാൽ വിനാഗിരിയോ, ഷാമ്പൂവോ കലർത്തിയ ചെറു ചൂടു വെള്ളം കൊണ്ട് പതിയെ ധാര കോരിയാൽ മതിയാകും.. അസറ്റോൺ എന്ന കെമിക്കലും സൂപ്പർ ഗ്ലൂ വിൻ്റെ കെമിക്കൽ ബോണ്ടിങ്ങ് പൊട്ടിക്കാൻ ഉപയോഗിക്കാറുണ്ട്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐മൈക്കൽ ജാക്സന്റെ 'ബബിൾസ്'⭐

👉മൈക്കിൾ ജാക്സന്റെ വളർത്തു ചിമ്പാൻസി യായിരുന്നു ബബിൾസ്. 1983 ൽ ടെക്സാസിലെ ഒരു ഗവേഷണ കേന്ദ്രത്തിൽ ജനിച്ച ബബിൾസി നെ 1985 ലാണ് മൈക്കിൾ ജാക്സൺ വാങ്ങു ന്നത്. വളരെ ചെറുപ്പത്തിൽ തന്നെ ജാക്സണി ന്റെ കൂടെ യാത്ര ചെയ്യാനും, പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനും തുടങ്ങിയതോടെ ബബിൾസ് ലോക ശ്രദ്ധ നേടി.

ഒരു പരീക്ഷണ മൃഗമായി ജീവിക്കേണ്ടിയിരുന്ന ബബിൾസിന് ജാക്സണിന്റെ കൂടെ ആഢംബര ജീവിതം നയിക്കാൻ ഭാഗ്യം ലഭിച്ചു. ജാക്സ ണിന്റെ കൂടെ ലോകം മുഴുവൻ ബബിൾസ് യാത്ര ചെയ്തു. ജാക്സണിന്റെ സംഗീത വീഡി യോകളിൽ പോലും ബബിൾസ് പ്രത്യക്ഷപ്പെട്ടിട്ടു ണ്ട്. ജപ്പാനിൽ ഒരു പ്രൊമോഷണൽ പര്യടനത്തി നിടെ ഒസാക്കയിലെ മേയറോടൊപ്പം ചായ കുടിക്കുന്ന ചിത്രം അക്കാലത്ത് വളരെ പ്രശസ് തമായിരുന്നു.1988 ൽ നെവർലാൻഡ് റാഞ്ചിലേ ക്ക് താമസം മാറിയപ്പോൾ ബബിൾസിനും അവിടെ ഒരു പ്രത്യേക സ്ഥലം ഉണ്ടായിരുന്നു. അവൻ മൈക്കലിന്റെ കിടപ്പുമുറിയിൽ കിടന്നുറ ങ്ങുകയും, ഒരു കുട്ടിയെപ്പോലെ പരിഗണിക്ക പ്പെടുകയും ചെയ്തു.

ജാക്സന്റെ മുറിയിലെ ഒരു തൊട്ടിലിൽ ഉറങ്ങി യ ബബിൾസ് ഡയപ്പർ ധരിക്കുകയും, ജാക്സ ന്റെ കൂടെ ഭക്ഷണം കഴിക്കുകയും ചെയ്തു പോ ന്നു. കൂടാതെ ജാക്സന്റ ശൗചാലയമാണ് ബബി ൾസും ഉപയോഗിച്ചിരുന്നത് .മാധ്യമങ്ങളിൽ ബബിൾസ് ഒരു താരമായിരുന്നു. അവന്റെ വിനോദപ്രദമായ പെരുമാറ്റങ്ങളും, മൈക്കലി നോടുള്ള അടുപ്പവും ശ്രദ്ധ നേടി.പ്രായം കൂടുന്ന തിനനുസരിച്ച് ചിമ്പാൻസികളുടെ സ്വഭാവ ത്തിൽ മാറ്റങ്ങൾ വരും. ബബിൾസ് വലുതായ പ്പോൾ കൂടുതൽ ആക്രമണ സ്വഭാവം കാണി ക്കാൻ തുടങ്ങി. 1990-കളുടെ അവസാനത്തോ ടെ മൈക്കലിന് അവനെ മൃഗശാലയിലേക്കോ, മറ്റ് സങ്കേതങ്ങളിലേക്കോ മാറ്റേണ്ടി വന്നു. ഇതോടെ 2005 ൽ അവനെ ഫ്ലോറിഡയിലെ "സെന്റർ ഫോർ ഗ്രേറ്റ് ഏപ്സ്" എന്ന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഇപ്പോൾ 44 വയസ്സുള്ള ബബിൾസ് അവിടെ മറ്റ് ചിമ്പാൻസികളോടൊപ്പം സന്തോഷമായി ജീവിക്കുന്നു. അവന് കൂട്ടായി റിപ്ലി, ഊപ്സി, ബോമ, ജെസ്സി എന്നീ ചിമ്പാൻസികളുണ്ട്.
ജാക്സൺ ബബിൾസിനെ സ്വന്തം കുട്ടിയെ പ്പോലെയാണ് സ്നേഹിച്ചിരുന്നത് എന്ന് അദ്ദേഹ ത്തിന്റെ സുഹൃത്തുക്കൾ പലപ്പോഴും പറഞ്ഞി ട്ടുണ്ട്. ബബിൾസിനെ സന്ദർശിക്കാൻ ജാക് സൺ പലപ്പോഴും ഫ്ലോറിഡയിലെ സംരക്ഷണ കേന്ദ്രത്തിൽ പോയിരുന്നു.സംരക്ഷണ കേന്ദ്ര ത്തിലെ ജീവനക്കാർ ബബിൾസിനെ "കലാ കാരൻ", "ശാന്തൻ", "ലജ്ജാശീലൻ" എന്നൊക്കെ വിശേഷിപ്പിക്കുന്നു. അവന് അവിടെ ധാരാളം സ്വാതന്ത്ര്യമുണ്ട്. തുരങ്കങ്ങളിലൂടെ സഞ്ചരി ക്കാനും, മരങ്ങളുടെ ചുവട്ടിൽ കൂടുണ്ടാക്കാനും, ഉച്ചയ്ക്ക് മയങ്ങാനും, ചിത്രം വരയ്ക്കാനു മെല്ലാം ബബിൾസിന് സാധിക്കുന്നു.

ജാക്സണിന്റെ എസ്റ്റേറ്റ് ഇപ്പോഴും ബബിൾ സിന്റെ സംരക്ഷണത്തിനായുള്ള പണം നൽകു ന്നുണ്ട്. കൂടാതെ ജാക്സണിന്റെ ആരാധകർ ബബിൾസിന് ഇഷ്ടപ്പെട്ട പഴങ്ങളും, പുതപ്പു കളും സമ്മാനമായി അയച്ചു കൊടുക്കാറു ണ്ട്. മൈക്കിൾ ജാക്സണും, ബബിൾസും തമ്മിലു ള്ളത് വളരെ പ്രത്യേകമായ ഒരു ബന്ധമായിരു ന്നു. ഒരു വളർത്തു മൃഗം എന്നതിലുപരി അവർ നല്ല കൂട്ടുകാരായിരുന്നു. ബബിൾസ് ഇപ്പോഴും ഫ്ലോറിഡയിലെ സംരക്ഷണ കേന്ദ്രത്തിൽ ആരോഗ്യത്തോടെയും, സന്തോഷത്തോടെയും ജീവിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് ബോബ ടീ (Boba Tea)?⭐

👉ബോബ ടീ അഥവാ ബബിൾ ടീയുടെ ഉത്ഭവം 1980-ൽ തായ് വാനിലാണ്. തായ് ഭാഷയിൽ നിന്നാണ് ബോബ എന്ന വാക്ക് വന്നത്. മരച്ചീ നിയുടെ സ്റ്റാർച്ചിൽ നിന്നുണ്ടാക്കുന്ന ചെറിയ മുത്തുകൾ പോലെയുള്ള ബോളുകളാണ് ബോബ. ബോബ ബോളുകൾ ദഹിക്കാനും, ചവയ്ക്കാനും എളുപ്പമുള്ളതാണ്. ബബിൾ ടീ, പേൾ മിൽക്ക് ടീ എന്നീ പേരുകളിലും ബോബ ടീ അറിയപ്പെടുന്നു. സാധാരണ പാൽചായയിലും മറ്റു ഫ്ളേവറുകൾ ചേർത്തും ബോബ ടീ ഉണ്ടാക്കാം. ഇന്ന് ലോകം മുഴുവൻ പ്രസിദ്ധമായ ഒരു പാനീയമാണ് ബോബ ടീ. മാച്ച, ബ്രൗൺ ഷുഗർ, ടാരോ, ബ്ലാക്ക് ടീ, സ്ട്രോ ബെറി എന്നിവ ബോബയുടെ ചില ഫേമസ് ഫ്ളേവറുകളാണ്. ഈ പാനീയത്തിന്റെ പ്രത്യേകത "ബോബ" എന്നറിയപ്പെടുന്ന ചവയ്ക്കാവുന്ന tapioca pearls ആണ്. ഇവ സാധാരണയായി പഞ്ചസാര സിറപ്പിൽ മുക്കി വയ്ക്കുന്നു.

ബോബ ടീ ഒരു സ്‌ട്രോ ഉപയോഗിച്ചാണ് കുടിക്കുന്നത്. ഇത് ടാപ്പിയോക്ക മുത്തുകൾ എളുപ്പത്തിൽ വലിച്ചെടുക്കാൻ സഹായിക്കുന്നു. പാനീയത്തിന്റെ രുചിയും, ഘടനയും ടാപ്പിയോ ക്ക മുത്തുകളുടെ ചവയ്ക്കുന്ന അനുഭവവും ചേർന്നാണ് ബോബ ടീയെ ജനപ്രിയമാക്കുന്നത്.

1980-കളിൽ തായ്‌വാനിൽ ജനിച്ച ബോബ ടീ, ഇന്ന് ലോകമെമ്പാടും കോഫി ഷോപ്പുകളിലും ജ്യൂസ് ബാറുകളിലും ജനപ്രിയമാണ്. DIY ബോബ ടീ കിറ്റുകളും ഓൺലൈനിൽ ലഭ്യമാണ്, ഇത് വീട്ടിൽ തന്നെ ഈ പാനീയം തയ്യാറാക്കാൻ സഹായിക്കുന്നു.

📌വിവിധ തരം


🍵 ക്ലാസിക് ബോബ മിൽക്ക് ടീ: കറുത്ത ചായ, പാൽ, പഞ്ചസാര, ടാപ്പിയോക്ക മുത്തുകൾ എന്നിവ ചേർന്നതാണ് ഈ പരമ്പരാഗത രുചി.

🍵 ഫ്രൂട്ട് ടീ: വിവിധ പഴങ്ങളുടെ നീരുകൾ ചേർത്ത് ഉണ്ടാക്കുന്ന ബോബ ടീയാണിത്. ഇതിൽ ടാപ്പിയോക്ക മുത്തുകൾ കൂടാതെ ജെല്ലി പോലുള്ള ടോപ്പിംഗുകളും ഉണ്ടാവാം.

🍵ടാരോ ബോബ ടീ: ടാരോ എന്ന കിഴങ്ങിന്റെ രുചിയുള്ള ഈ പാനീയത്തിന് മധുരവും നേരിയ തോതിൽ വാനിലയുടെ സ്വാദും ഉണ്ടാകും.

🍵 മാച്ച ബോബ ടീ: ഗ്രീൻ ടീ പൊടി ഉപയോഗിച്ചു ണ്ടാക്കുന്ന ഈ പാനീയത്തിന് പ്രത്യേകമായ ഒരു രുചിയാണ്.

🍵 ബ്രൗൺ ഷുഗർ ബോബ ടീ: കരിമ്പ് പഞ്ച സാരയുടെ പ്രത്യേക രുചിയുള്ള ഈ ബോബ ടീ ഇപ്പോൾ വളരെ പ്രചാരത്തിലുണ്ട്.

ബോബ ടീ തണുപ്പിച്ചോ, ചൂടോടെയോ കുടിക്കാ വുന്നതാണ്. ഇതിലെ ടാപ്പിയോക്ക മുത്തുകൾ കുടിക്കുന്നതിനോടൊപ്പം ചവയ്ക്കുന്നത് ഒരു പ്രത്യേക അനുഭവമാണ്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ചിലയിടങ്ങളിൽ ടൊയ്ലെറ്റിനെ സൂചിപ്പി ക്കാൻ WC എന്ന് എഴുതിയിരിക്കുന്നത് കാണാം. എന്താണത്?⭐

👉"WC" എന്നാൽ "വാട്ടർ ക്ലോസറ്റ്" എന്നതിൻ്റെ ചുരുക്കെഴുത്താണ്. പണ്ടുകാലത്ത്, ഫ്ലഷ് ടോയ്‌ലറ്റുകൾ "വാട്ടർ ക്ലോസറ്റ്" എന്ന പേരി ലാണ് അറിയപ്പെട്ടിരുന്നത്. കാരണം, അവ ഒരു പാത്രവും (ക്ലോസറ്റ്) മാലിന്യം നീക്കം ചെയ്യാൻ വെള്ളം ഉപയോഗിക്കുന്ന സംവിധാനവും ചേർന്നതായിരുന്നു.കാലക്രമേണ, "വാട്ടർ ക്ലോസറ്റ്" എന്നത് ദൈർഘ്യമേറിയ വാക്കായി അനുഭവപ്പെടുകയും, സംഭാഷണങ്ങളിലും അടയാളങ്ങളിലും അതിൻ്റെ ചുരുക്കെഴുത്തായ "WC" കൂടുതൽ പ്രചാരം നേടുകയും ചെയ്തു. ഇന്നും പല രാജ്യങ്ങളിലും, പ്രത്യേകിച്ച് ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യങ്ങളിൽ ടോയ്‌ലറ്റ് സൂചിപ്പിക്കാൻ "WC" എന്ന പദം സാധാരണ യായി ഉപയോഗിക്കാറുണ്ട്.അതുകൊണ്ട്, ക്ലോസറ്റിനെ WC എന്ന് വിളിക്കുന്നത്. വെള്ളം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടോയ്‌ലറ്റ് എന്ന അർത്ഥം ഈ ചുരുക്കെഴുത്തിലും നിലനിൽക്കുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ആഴക്കടലിൽ മനുഷ്യ മണം കിട്ടിയാൽ ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തുന്നത് ഡോൾഫിനുകൾ ആണോ ?ഡോൾഫിനുകൾ മനുഷ്യരെ സ്രാവുകളിൽ നിന്ന് രക്ഷിക്കുമോ? ⭐

👉ഡോൾഫിനുകൾ അവരുടെ ബുദ്ധിശക്തി യും, സാമൂഹിക സ്വഭാവവും കൊണ്ട് അറിയ പ്പെടുന്നവയാണ്. ചില സംഭവങ്ങളിൽ ഡോൾ ഫിനുകൾ മനുഷ്യരെ സഹായിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് കടലിൽ അപകടത്തിൽപ്പെട്ടവരെ തീരത്തേക്ക് നീന്താൻ സഹായിക്കുകയോ ,അവരെ സ്രാവുക ളിൽ നിന്ന് അകറ്റി നിർത്തുകയോ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

പക്ഷേ, ഇത് ഒരു സ്ഥിരം പെരുമാറ്റമാണെന്നോ ഡോൾഫിനുകൾ "രക്ഷാപ്രവർത്തനത്തിന്" ആദ്യം എത്തുമെന്നോ പറയാൻ കഴിയില്ല. ഡോൾഫിനുകൾ മനുഷ്യരോട് സാധാരണയായി സൗഹൃദപരമായ സമീപനം കാണിക്കാറുണ്ട്. അവയ്ക്ക് മനുഷ്യരുടെ ശബ്ദങ്ങളോ , ചലന ങ്ങളോ തിരിച്ചറിയാൻ കഴിവുണ്ട്. എന്നാൽ, മനുഷ്യ മണം തിരിച്ചറിഞ്ഞ് രക്ഷിക്കാൻ എത്തു ന്നത് അവയുടെ സ്വാഭാവിക പ്രവൃത്തിയാണെ ന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

മനുഷ്യരെ സ്രാവുകളിൽ നിന്ന് രക്ഷിക്കുന്നത് ഡോൾഫിനുകളാണോ എന്നതിന് ചില യഥാ ർത്ഥ സംഭവങ്ങൾ ശ്രദ്ധേയമാണ്. ഡോൾഫി നുകൾ സ്രാവുകളെ എതിർക്കുന്നതായും, മനുഷ്യരെ ചുറ്റിപ്പറ്റി നിന്ന് സ്രാവുകളെ അകറ്റു ന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഉദാഹരണ ത്തിന്, 2004-ൽ ന്യൂസിലൻഡിൽ ഒരു സംഘം ഡോൾഫിനുകൾ നീന്തുന്നവരെ സ്രാവുകളിൽ നിന്ന് സംരക്ഷിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരു ന്നു. എന്നാൽ, ഇത് എല്ലാ സാഹചര്യങ്ങളിലും സംഭവിക്കുന്ന ഒരു പൊതു പ്രവണതയല്ല. ഡോൾഫിനുകൾക്ക് സ്രാവുകളോട് സ്വാഭാവിക മായ എതിർപ്പുണ്ടാകാം .കാരണം സ്രാവുകൾ ചിലപ്പോൾ ഡോൾഫിനുകൾക്കും ഭീഷണി യാണ്.

ചുരുക്കത്തിൽ ഡോൾഫിനുകൾ മനുഷ്യരെ സഹായിക്കുന്നത് അവയുടെ ജിജ്ഞാസയോ, സാമൂഹിക സ്വഭാവമോ ആകാം. പക്ഷേ ഇത് ഒരു ഉറപ്പായ രക്ഷാപ്രവർത്തന സംവിധാനമല്ല. അത്തരം സാഹചര്യങ്ങളിൽ മനുഷ്യന്റെ രക്ഷാസംഘങ്ങളാണ് ഔദ്യോഗികമായി എത്തുന്നത്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ ആഴമേറിയ സമുദ്രങ്ങളുടെ നടുക്ക് എങ്ങനെ ദ്വീപുകൾ നിലനിൽക്കുന്നു ?⭐

👉സമുദ്രങ്ങളുടെ നടുവിൽ ദ്വീപുകൾ നിലനിൽ ക്കുന്നത് പ്രകൃതിദത്ത ഭൂമിശാസ്ത്ര പ്രക്രിയക ളുടെ ഫലമാണ്. അവയിൽ പ്രധാനപ്പെട്ട ചിലത് സൂചിപ്പിക്കാം.

🌊അഗ്നിപർവ്വത സ്ഫോടനങ്ങൾ:

സമുദ്രത്തിന്റെ അടിത്തട്ടിൽ അഗ്നിപർവതം പൊട്ടിത്തെറിക്കുമ്പോൾ, ലാവ പുറത്തേക്ക് വന്ന് തണുക്കുകയും ഖരരൂപത്തിലാകുകയും ചെയ്യുന്നു. ഈ ലാവ പാളികൾ കാലക്രമേണ അടിഞ്ഞുകൂടി സമുദ്രനിരപ്പിന് മുകളിൽ ദ്വീപുകളായി മാറുന്നു.ഇങ്ങനെ രൂപംകൊള്ളുന്ന ദ്വീപുകൾ പലപ്പോഴും അഗ്നിപർവ്വതങ്ങളുടെ കൂട്ടങ്ങളായി കാണപ്പെടുന്നു. ഹവായ് ദ്വീപുകൾ ഇതിന് ഉദാഹരണമാണ്.ഇവ "ഹോട്ട്സ്പോട്ട്" എന്ന സ്ഥലത്ത് ടെക്ടോണിക് പ്ലേറ്റിന് മുകളിൽ രൂപപ്പെട്ടവയാണ്.

🌊ഭൂഫലക ചലനങ്ങൾ:

ഭൂമിയുടെ പാളികൾ (ടെക്റ്റോണിക് പ്ലേറ്റുകൾ) ചലിക്കുമ്പോൾ അവ കൂട്ടിയിടിക്കുകയും, ഒരു പാളി മറ്റൊന്നിന്റെ അടിയിലേക്ക് പോകുകയും ചെയ്യാം. ഈ പ്രക്രിയയുടെ ഫലമായി സമുദ്രാ ന്തർഭാഗത്ത് ഉയർച്ചകൾ ഉണ്ടാകുകയും അത് ദ്വീപുകളായി മാറുകയും ചെയ്യാം. കൂടാതെ, രണ്ട് പ്ലേറ്റുകൾ അകന്നുപോകുമ്പോൾ മാഗ്മ (ഉരുകി യ പാറ) ഉയർന്ന് തണുത്തുറഞ്ഞ് പുതിയ ദ്വീപു കൾ രൂപം കൊള്ളാനും സാധ്യതയുണ്ട്.ജപ്പാൻ പോലുള്ള ദ്വീപുകൾ പ്ലേറ്റ് അതിർത്തികളിൽ രൂപപ്പെട്ടവയാണ്.

🌊പവിഴപ്പുറ്റുകൾ(Coral Reefs):

ചെറിയ ജീവികളായ പവിഴപ്പുറ്റുകൾ കൂട്ടംകൂട്ട മായി വളർന്ന് അവയുടെ കാൽസ്യം കാർബണേ റ്റ് പുറന്തള്ളു ന്നത് കാലക്രമേണ വലിയ ഘടനക ളായി മാറും.സമുദ്രനിരപ്പ് ഉയരുമ്പോൾ ഈ ഘട നകൾ ദ്വീപുകളായി മാറും.ചില ദ്വീപുകൾ പ്രത്യേ കിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ, പവിഴപ്പുറ്റു കളാൽ രൂപപ്പെടുന്നു. മാലിദ്വീപ് പോലുള്ളവ ഇത്തരത്തിൽ രൂപപ്പെട്ട "അറ്റോൾ" ദ്വീപുക ളാണ്.

🌊ഭൂകമ്പങ്ങൾ:

ശക്തമായ ഭൂകമ്പങ്ങളുടെ ഫലമായി സമുദ്രാ ന്തർഭാഗത്ത് പൊടുന്നനെ മാറ്റങ്ങൾ സംഭവിക്കു കയും ചില ഭാഗങ്ങൾ ഉയർന്ന് ദ്വീപുകളായി മാറുകയും ചെയ്യാം.

🌊അവസാദനം (Sedimentation) :

കരയിൽ നിന്നുള്ള മണ്ണും മറ്റ് അവശിഷ്ടങ്ങളും കാറ്റ്, തിരമാല, പുഴകൾ എന്നിവ വഴി സമുദ്ര ത്തിൽ എത്തിച്ചേരുകയും കാലക്രമേണ അടി ഞ്ഞുകൂടി ദ്വീപുകളായി മാറുകയും ചെയ്യാം.

ഇവയെല്ലാം ആഴമേറിയ സമുദ്രങ്ങളുടെ നടുക്ക് ദ്വീപുകൾ നിലനിൽക്കുന്നതിനുള്ള പ്രധാന കാര ണങ്ങളാണ്. ഓരോ ദ്വീപിൻ്റെയും രൂപീകരണ ത്തിന് പിന്നിൽ ഒന്നോ അതിലധികമോ കാരണ ങ്ങൾ ഉണ്ടാകാം.ദ്വീപുകൾ നിലനിൽക്കുന്നത് അവയുടെ ഭൂമിശാസ്ത്രപരമായ സ്ഥിരത കൊ ണ്ടാണ്. അഗ്നിപർവത പാറകൾ വളരെ ദൃഢ മാണ്, തിരമാലകളുടെ ശക്തിയെ ചെറുക്കാൻ കഴിവുള്ളവയാണ്. എന്നാൽ, ചില ദ്വീപുകൾ—പ്രത്യേകിച്ച് പവിഴദ്വീപുകൾ—സമുദ്രനിരപ്പ് ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവും മൂലം അപകടത്തിലാണ്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ "Fog of war" (യുദ്ധത്തിന്റെ മൂടൽമഞ്ഞ്) ⭐

👉യുദ്ധരംഗത്തെ അനിശ്ചിതത്വവും, ആശയ ക്കുഴപ്പവുമാണ് "ഫോഗ് ഓഫ് വാർ" (Fog of War). യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തങ്ങളു ടെയും, ശത്രുക്കളുടെയും നീക്കങ്ങളെക്കുറി ച്ചോ, ശക്തിയെക്കുറിച്ചോ വ്യക്തമായ ധാരണ യില്ലാത്ത അവസ്ഥയാണിത്. ഇതിന്റെ ഫലമായി തെറ്റായ തീരുമാനങ്ങൾ എടുക്കാനും, കാര്യങ്ങ ൾ കൂടുതൽ സങ്കീർണ്ണമാകാനും സാധ്യതയുണ്ട്.
പ്രഷ്യൻ സൈനിക തന്ത്രജ്ഞനായ കാൾ വോൺ ക്ലോസ്‌വിറ്റ്സ് ആണ് "ഫോഗ് ഓഫ് വാർ" എന്ന പദം ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹത്തിൻ്റെ "ഓൺ വാർ" എന്ന പുസ്തക ത്തിൽ യുദ്ധരംഗത്തെ വിവരങ്ങളുടെ ലഭ്യത ക്കുറവും, അതിൻ്റെ അനന്തരഫലങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു.

ഉദാഹരണമായി ഒരു യുദ്ധത്തിൽ, ഒരു ജനറൽ ശത്രുവിന്റെ സൈന്യം മറഞ്ഞിരിക്കുന്ന ഒരു കുന്നിന് പിന്നിൽ നിന്ന് ആക്രമിക്കുമോ എന്ന് അറിയാതെ തന്ത്രം ആസൂത്രണം ചെയ്യേണ്ടി വരുന്നു.

"ഫോഗ് ഓഫ് വാർ" ഉണ്ടാകാനുള്ള ചില കാരണങ്ങൾ ഇവയൊക്കെയാണ്.

🔆പരിമിതമായ വിവരങ്ങൾ: യുദ്ധരംഗത്ത് ശത്രുക്കളുടെയും, മിത്രങ്ങളുടെയും നീക്കങ്ങളെ ക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പലപ്പോഴും ലഭ്യമല്ല.

🔆തെറ്റായ വിവരങ്ങൾ: ലഭിക്കുന്ന വിവരങ്ങൾ തെറ്റായതോ അപൂർണ്ണമായതോ ആകാം.

🔆ആശയക്കുഴപ്പം: പെട്ടെന്നുള്ള സംഭവവികാ സങ്ങളും, സംഘർഷങ്ങളും ആശയക്കുഴപ്പ ത്തിന് ഇടയാക്കും.

🔆യാത്ര തടസ്സങ്ങൾ: സൈനികർ തമ്മിലുള്ള ആശയവിനിമയത്തിലെ തടസ്സങ്ങൾ വിവര ങ്ങൾ കൈമാറുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും.

🔆മാനസിക സമ്മർദ്ദം: യുദ്ധത്തിൻ്റെ ഭീകര തയും, സമ്മർദ്ദവും സൈനികരുടെ കാഴ്ചപ്പാടു കളെയും തീരുമാനങ്ങളെയും സ്വാധീനിക്കും.

"ഫോഗ് ഓഫ് വാർ" യുദ്ധത്തിൻ്റെ ഒരു സ്വാഭാ വിക ഭാഗമാണ്. ഇത് സൈനിക തന്ത്രജ്ഞർ ക്കും, കമാൻഡർമാർക്കും ഒരു വലിയ വെല്ലുവി ളിയാണ് ഉയർത്തുന്നത്. കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അവർ തങ്ങളു ടെ അനുഭവത്തെയും വിവേകത്തെയും ആശ്രയിച്ച് തീരുമാനങ്ങൾ എടുക്കേണ്ടിവരും.

ഈ പദം ആദ്യം സൈനിക സന്ദർഭങ്ങളിൽ ആയിരുന്നു ഉപയോഗിച്ചെങ്കിലും, ഇപ്പോൾ വീഡിയോ ഗെയിമുകൾ, തന്ത്രപരമായ മത്സ രങ്ങൾ, അല്ലെങ്കിൽ അനിശ്ചിതത്വം ഒരു പ്രധാന ഘടകമായ സാഹചര്യങ്ങളിലും ഉപയോഗിക്ക പ്പെടുന്നു.തന്ത്രപരമായ ഗെയിമുകളിൽ (ഉദാ: StarCraft, Age of Empires) ഗെയിം മാപ്പിന്റെ ഭാഗങ്ങൾ അവർ സ്വന്തം യൂണിറ്റുകൾ ഉപയോ ഗിച്ച് പര്യവേക്ഷണം ചെയ്യുന്നതുവരെ കളിക്കാ രന് കാണാൻ കഴിയാത്തവിധം മറഞ്ഞിരിക്കു ന്നു. ബിസിനസ്, രാഷ്ട്രീയം അല്ലെങ്കിൽ മറ്റ് മത്സര മേഖലകളിൽ പൂർണ വിവരങ്ങളുടെ അഭാവം മൂലം തീരുമാനങ്ങൾ എടുക്കുന്നതിനെ ബാധിക്കുമ്പോൾ ഈ പദം ഉപയോഗിക്കാറുണ്ട്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ തീരപ്രദേശങ്ങളിൽ കൂടിയ ചൂട് അനുഭ വപ്പെടുന്നത് എന്തുകൊണ്ടാണ് ?⭐

👉തീരപ്രദേശങ്ങളിൽ കൂടുതൽ ചൂട് അനുഭവ പ്പെടുന്നതിന് പല കാരണങ്ങൾ ഉണ്ട്. അവ

🌊 ജലത്തിന്റെ താപധാരിത (Heat Capacity):

കരയെ അപേക്ഷിച്ച് ജലത്തിന് താപം ആഗി രണം ചെയ്യാനും പുറത്തുവിടാനും കൂടുതൽ സമയമെടുക്കും. അതായത്, പകൽ സമയത്ത് ജലം സാവധാനത്തിലേ ചൂടാറൂ. അതിനാൽ, കര പെട്ടെന്ന് ചൂടാകുമ്പോഴും, ജലം താരത മ്യേന തണുത്തതായിരിക്കും. ഈ തണുത്ത ജലം കാരണം തീരപ്രദേശങ്ങളിലെ കാറ്റ് തണുക്കുകയും, താപനില കുറയുകയും ചെയ്യും. എന്നാൽ രാത്രിയിൽ കര പെട്ടെന്ന് തണുക്കുമ്പോൾ, പകൽ സമയത്ത് ചൂടാറിയ ജലം സാവധാനം താപം പുറത്തുവിടും. ഇത് തീരപ്രദേശങ്ങളിലെ രാത്രിയിലെ താപനില ഉയർത്തുന്നു.

🌊കടൽക്കാറ്റ് (Sea Breeze):

പകൽ സമയത്ത് കര പെട്ടെന്ന് ചൂടാകുമ്പോൾ, കരയിലെ വായു വികസിക്കുകയും ഉയരുകയും ചെയ്യുന്നു. ഇത് കരയിൽ കുറഞ്ഞ മർദ്ദത്തിന് കാരണമാകുന്നു. എന്നാൽ കടൽ താരതമ്യേന തണുത്തതിനാൽ, കടലിലെ വായുവിന് ഉയർന്ന മർദ്ദമുണ്ടാകും. ഉയർന്ന മർദ്ദമുള്ള കടലിൽ നിന്ന് കുറഞ്ഞ മർദ്ദമുള്ള കരയിലേക്ക് കാറ്റ് വീശുന്നു. ഈ കാറ്റ് കടൽക്കാറ്റ് എന്നറിയപ്പെ ടുന്നു. ഈ കാറ്റ് തീരപ്രദേശങ്ങളിലെ ചൂടിനെ കുറയ്ക്കുന്നു. എന്നാൽ രാത്രിയിൽ ഇതിന്റെ വിപരീതമാണ് സംഭവിക്കുന്നത്. കര പെട്ടെന്ന് തണുക്കുകയും, കടൽ താരതമ്യേന ചൂടുള്ളതു മാകയാൽ, കരയിൽ നിന്ന് കടലിലേക്ക് കാറ്റ് വീശുന്നു (ലാൻഡ് ബ്രീസ് - Land Breeze). ഈ പ്രതിഭാസം തീരപ്രദേശങ്ങളിലെ താപനിലയെ മിതമായി നിലനിർത്താൻ സഹായിക്കുന്നു.

🌊 ഈർപ്പം (Humidity):

കടലിന് സമീപമുള്ള പ്രദേശങ്ങളിൽ അന്തരീ ക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുത ലായിരിക്കും. ഈർപ്പം കൂടിയ വായുവിന് താപം കൂടുതൽ നേരം നിലനിർത്താൻ കഴിയും. അതിനാൽ, തീരപ്രദേശങ്ങളിൽ ചൂട് കൂടുതൽ നേരം അനുഭവപ്പെടാൻ സാധ്യതയുണ്ട്.

🌊നഗരവൽക്കരണം:

പല തീരപ്രദേശങ്ങളും നഗര കേന്ദ്രങ്ങളാണ്. കോൺക്രീറ്റ് കെട്ടിടങ്ങളും റോഡുകളും ചൂട് ആഗിരണം ചെയ്യുകയും പുറന്തള്ളുകയും ചെയ്യുന്നതിനാൽ Urban Heat Island Effect ഉണ്ടാകുന്നു, ഇത് ചൂട് കൂട്ടുന്നു.

🌊കാലാവസ്ഥാ വ്യതിയാനം:

ആഗോളതാപനവും, കാലാവസ്ഥാ വ്യതിയാന വും തീരപ്രദേശങ്ങളിൽ താപനിലയും ഈർപ്പ വും വർദ്ധിപ്പിക്കുന്നു. സമുദ്രനിരപ്പ് ഉയരുന്നതും ചൂടുള്ള കാലാവസ്ഥയും ഇതിന് കാരണമാ കുന്നു.

ചുരുക്കത്തിൽ, ജലത്തിന്റെ ഉയർന്ന താപധാരി ത, കടൽക്കാറ്റ്, ഉയർന്ന ഈർപ്പം, നഗരവൽക്ക രണം,കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ യെല്ലാം ഫലമായി തീരപ്രദേശങ്ങളിൽ പകൽ സമയത്ത് താപനില inland പ്രദേശങ്ങളെ അപേ ക്ഷിച്ച് കുറവായിരിക്കുകയും, രാത്രിയിൽ കൂടുതലായിരിക്കുകയും ചെയ്യും. ഇത് തീരപ്രദേ ശങ്ങൾക്ക് ഒരു മിതമായ കാലാവസ്ഥ നൽകു ന്നു. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ, കാറ്റിന്റെ ദിശ, ഭൂപ്രകൃതി തുടങ്ങിയ ഘടകങ്ങൾ ക്കനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ലാലു പ്രസാദ് യാദവ് തൻ്റെ മകളുടെ പേര് മിസാ ഭാരതി എന്ന് നൽകാൻ കാരണമെന്ത്?⭐

👉 മുൻ ബീഹാർ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിന്റെയും, റബ്റി ദേവിയുടെയും മൂത്ത മകളാണ് രാഷ്ട്രീയ ജനതാദൾ (RJD) നേതാവ് ആയ മിസാ ഭാരതി . 1976 മെയ് 22-ന് പട്നയിൽ ജനിച്ച മിസാ, 2016 മുതൽ രാജ്യസ ഭാംഗമാണ്. 2024-ലെ ലോക്സഭാ തെരഞ്ഞെടു പ്പിൽ പാടലിപുത്ര മണ്ഡലത്തിൽ നിന്ന് 85,174 വോട്ടുകൾക്ക് വിജയിച്ച് അവർ ലോക്സഭാംഗ മായി. പട്ന മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടിയ മിസാ, 1999-ൽ ഷൈലേഷ് കുമാറിനെ വിവാഹം കഴിച്ചു .മൂന്ന് മക്കളുണ്ട്.

1975-77ലെ അടിയന്തി രാവസ്ഥ കാലത്ത് ലാലു ജയിലിൽ ആയിരുന്നപ്പോൾ മിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട് (MISA) എന്ന നിയമത്തിന്റെ പേര് അനുസ്മരിച്ചാണ് അവർ ക്ക് മിസാ എന്ന പേര് നൽകിയത്. മിസ നിയമം എന്നത് (MISA) "Maintenance of Internal Security Act" എന്ന ഇന്ത്യൻ നിയമത്തിന്റെ ചുരുക്ക മാണ്. 1971-ൽ ഇന്ദിര ഗാന്ധി സർക്കാർ പാർല മെന്റിൽ പാസാക്കിയ ഈ നിയമം രാജ്യത്തിന്റെ ആന്തരിക സുരക്ഷ പരിരക്ഷിക്കാൻ ഉദ്ദേശിച്ചി രുന്നു. ഇതിന് കീഴിൽ, സർക്കാർ സംശയിക്കപ്പെ ടുന്ന വ്യക്തികളെ തെളിവുകൾ ഇല്ലാതെ അറസ്റ്റ് ചെയ്യുകയോ, തടവിലാക്കുകയോ ചെയ്യാൻ കഴിവുണ്ടായിരുന്നു. 1975-77 കാലഘട്ടത്തിലെ ദേശീയ അടിയന്തരാവസ്ഥ (Emergency) സമയ ത്ത് ഈ നിയമം വ്യാപകമായി ഉപയോഗിച്ചു.പല പ്രതിപക്ഷ നേതാക്കളെയും, പത്രപ്രവർത്തക രെയും, ജനപ്രതിനിധികളെയും തടവിലാക്കി.

ഈ നിയമപ്രകാരം ലാലു പ്രസാദ് യാദവ് അറസ്റ്റിലാകുകയും ജയിലാവുകയും ചെയ്തു.
ഈ നിയമപ്രകാരം അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കഴിഞ്ഞതിൻ്റെ ഓർമ്മയ്ക്കായാണ് ലാലു പ്രസാദ് യാദവിന് അദ്ദേഹത്തിൻ്റെ മകൾ ക്ക് മിസാ ഭാരതി എന്ന് പേര് നൽകിയത്. 1977- ൽ ജനതാ പാർട്ടി സർക്കാർ അധികാര ത്തിൽ വന്നതിന് ശേഷം ഈ നിയമം റദ്ദാക്കപ്പെട്ടു.ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ഇവയാ യിരുന്നു:

🧩രാജ്യസുരക്ഷയും ക്രമസമാധാനവും നിലനിർത്തുക.
🧩അന്തരീക്ഷത്തിൽ ഭയം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ തടയുക.
🧩അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കുക.

എന്നാൽ, ഈ നിയമം സർക്കാരിന് വിപുലമായ അധികാരങ്ങൾ നൽകി. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും, കുറ്റം ചുമത്താതെ ദീർഘകാലം തട വിലിടാനും ഇത് അധികാരികൾക്ക് അധികാരം നൽകി. ഇത് വ്യക്തി സ്വാതന്ത്ര്യത്തെയും, ജനാ ധിപത്യ തത്വങ്ങളെയും ലംഘിക്കുന്ന ഒന്നാണെ ന്ന് വ്യാപകമായ വിമർശനമുണ്ടായി.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉താറാവുകൾ ജനിക്കുമ്പോൾ അവയുടെ ജീവിതത്തിലെ ആദ്യത്തെ പത്ത് മിനിറ്റിനുള്ളിൽ ആദ്യം കാണുന്ന ജീവിയെ അവയുടെ അമ്മ യായി കരുതുന്നു. ഇങ്ങനെ തിരിച്ചറിയുന്നതി ലൂടെ ഭക്ഷണം കഴിക്കാനും, വളരാനും വേണ്ടി ആ 'അമ്മ'യുടെ പ്രവർത്തനങ്ങളെ അവ അനു കരിക്കാൻ പഠിക്കുന്നു.ഇതിനെ "ഇംപ്രിൻ്റിംഗ്"
(Imprinting) എന്ന് പറയുന്നു. ഇത് ഒരുതരം പഠന രീതിയാണ്.

മുട്ട വിരിഞ്ഞ് പുറത്തു വരുന്ന താറാവിൻകു ഞ്ഞ് ആദ്യമായി കാണുന്ന ചലിക്കുന്ന വസ്തു വിനെ (സാധാരണയായി അത് അവരുടെ അമ്മ യായിരിക്കും) പിന്തുടരാൻ തുടങ്ങുന്നു. ഒരിക്ക ൽ ഇംപ്രിൻ്റിംഗ് സംഭവിച്ചാൽ പിന്നെ മാറ്റാൻ ബുദ്ധിമുട്ടാണ്.ഈ ഇംപ്രിൻ്റിംഗ് താറാവിൻകു ഞ്ഞുങ്ങൾക്ക് അതിജീവനത്തിന് അത്യാവശ്യ മാണ്. അമ്മയെ പിന്തുടരുന്നതിലൂ ടെ അവർക്ക് ഭക്ഷണം കണ്ടെത്താൻ പഠിക്കാൻ സാധിക്കു ന്നു. അമ്മ എവിടെ ഭക്ഷണം ക ണ്ടെത്തുന്നു, എങ്ങനെ കഴിക്കുന്നു എന്നെല്ലാം കുഞ്ഞുങ്ങൾ ശ്രദ്ധിക്കുകയും അത് അനുകരിക്കുകയും ചെയ്യുന്നു.അമ്മയുടെ കൂടെയുള്ളതു കൊണ്ട് അപകടങ്ങളിൽ നിന്ന് രക്ഷ നേടാനും, ശത്രുക്ക ളിൽ നിന്ന് ഒളിച്ചിരിക്കാനും സാധിക്കുന്നു.

മറ്റ് താറാവുകളുമായി എങ്ങനെ ഇടപെഴകണം എന്നുള്ള പാഠങ്ങൾ അമ്മയിൽ നിന്ന് ലഭിക്കു ന്നു.ചില പഠനങ്ങളിൽ, താറാവിൻകുഞ്ഞുങ്ങൾ മനുഷ്യരെയും മറ്റ് വസ്തുക്കളെയും പോലും അവരുടെ അമ്മയായി തെറ്റിദ്ധരിച്ച് പിന്തുടർ ന്നതായി കണ്ടെത്തിയിട്ടുണ്ട്.ആദ്യത്തെ കുറച്ചു മിനിറ്റുകൾക്കുള്ളിൽ അവയെ കാണാനിടയായ തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇത് പ്രകൃതി നൽകിയ ഒരു സഹജവാസനയാണ്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ കായംകുളം രാജവംശത്തിന്റെ ഭരണ കാല ത്ത് കൃഷ്ണപുരം കൊട്ടാരത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കാതിരുന്നത് എന്തുകൊണ്ടായി രുന്നു?⭐

👉കേരളത്തിന്റെ പ്രത്യേകിച്ച് തിരുവിതാംകൂറി ന്‍റെ ചരിത്രത്തോട് ഏറെ ചേര്‍ന്നു കിടക്കുന്ന ഒന്നാണ് ഇന്ന് പുരാവസ്തു വകുപ്പിന്‍റെ സംര ക്ഷണയിലുള്ള കായംകുളം കൃഷ്ണപുരം കൊട്ടാരം.കായംകുളം അഥവാ അന്നത്തെ ഓടനാട് ഭരിച്ചിരുന്ന കായംകുളം രാജവംശത്തി ന്റെ ആസ്ഥാനമായിരുന്ന ഇവിടെ ആദ്യം കൊട്ടാ രം നിര്‍മ്മിക്കുന്നത് കായംകുളം രാജാവായിരു ന്ന വീരരവിവര്‍മ്മനാണ്. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ വീരരവിവര്‍മ്മനെ പരാജയപ്പെടുത്തി മാര്‍ത്താണ്ഡ വര്‍മ്മ കൊട്ടാരം പിടിച്ചെടുക്കുകയായിരുന്നു.

കായംകുളം രാജവംശത്തിന്റെ ഭരണ കാലത്ത് കൃഷ്ണപുരം കൊട്ടാരത്തിൽ സ്ത്രീകള്‍ക്ക് വിലക്ക് ഉണ്ടായിരുന്നു. കൊട്ടാരത്തിലേക്ക് ഒരു തരത്തിലും സ്ത്രീകളും പ്രവേശിപ്പിച്ചിരുന്നില്ല. അതിനു പകരം സ്ത്രീകള്‍ക്ക് മാത്രമായി എരുവ എന്ന സ്ഥലത്ത് ഒരു കൊട്ടാരം നിര്‍മ്മി ച്ചു. അവര്‍ക്ക് രാജാവിനെ കാണമെന്നു തോന്നു മ്പോള്‍ അദ്ദേഹം അവിടേക്ക് പോവുകയായിരു ന്നു പതിവ്.സ്ത്രീകള്‍ക്ക് രഹസ്യങ്ങള്‍ സൂക്ഷി ക്കുവാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ അവര്‍ ദുര്‍ബലകളാണെന്നുമുള്ള വിശ്വാസമായിരുന്നു അന്ന് കായംകുളം രാജവംശത്തിനുണ്ടായിരു ന്നത്. കൊട്ടാര രഹസ്യങ്ങള്‍ ഒരു തരത്തിലും വെളിയില്‍ പോകരുതെന്ന് നിര്‍ബന്ധമുണ്ടായി രുന്ന അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ഇത്.അക്കാലത്ത് യുദ്ധതന്ത്രത്തില്‍ ഏതു വിധേനയും ഏറ്റുമുട്ടുവാന്‍ കെല്‍പ്പുള്ളവരായി രുന്നു ഈ രാജവംശം.

പഴുതുകളില്ലാതെ മെനഞ്ഞെടുത്ത യുദ്ധതന്ത്ര വും കായംകുളം വാളിന്റെ തുളഞ്ഞകയറുന്ന കരുത്തും സ്വന്തമായുണ്ടായിരുന്നെങ്കിലും മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് മുന്നില്‍ കായംകുളം രാജാവ് അടിയറവ് പറഞ്ഞു .മാർത്താണ്ഡവർമ മന്ത്രി രാമയ്യൻദളവയുടെ സഹായത്താല്‍ ചതി യുദ്ധം ന‌ടത്തിയാണ് കായംകുളം രാജാവിനെ പരാജയപ്പെടുത്തിയത്. രാജാവിനെ കൊലപ്പെടു ത്തുകയും അരിശം തീരാതെ കൊട്ടാരം കല്ലി ന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ക്കുകയും ചെയ്തു . എരുവ കൊട്ടാരത്തില്‍ നിന്നും സ്ത്രീ ജനങ്ങള്‍ ജീവന്‍ കയ്യിലെടുത്ത് ഓടി രക്ഷപെടു കയായിരുന്നുവെന്ന് ചരിത്രം പറയുന്നു.

കായംകുളം രാജാവിനെ പോലെതന്നെ മാര്‍ ത്താണ്ഡ വര്‍മ്മയും പിന്നീട് ഭരണകാര്യങ്ങളില്‍ നിന്നും സ്ത്രീകളെ അകറ്റി നിര്‍ത്തി . തിരുവി താംകൂര്‍ രാജവംശത്തില്‍ നിന്നും ഒരു സ്ത്രീയും ഈ കൊട്ടാരത്തില്‍ കാലുകുത്തിയി‌ട്ടില്ല. പിന്നീട് താന്‍ നശിപ്പിച്ച കൊട്ടാരത്തിന്റെ സ്ഥാനത്ത് അദ്ദേഹം ഇന്നു കാണുന്ന രീതിയില്‍ അതിമ നോഹരമായ കൊട്ടാരം പുനര്‍ നിര്‍മ്മിച്ചു. എന്നാൽ, ഇന്ന് കേരള പുരാവസ്തു വകുപ്പിന്റെ കീഴിൽ ഒരു ചരിത്ര സ്മാരകമായി സംരക്ഷിക്ക പ്പെടുന്ന കൃഷ്ണപുരം കൊട്ടാരം സന്ദർശക
രായ സ്ത്രീകൾക്കും പ്രവേശനം അനുവദിക്ക പ്പെടുന്നുണ്ട് .എന്തായാലും ഇപ്പോൾ നിറയെ സ്ത്രീകളാണ്. മ്യൂസിയത്തിലെ മാർഗദർശി കളും ചരിത്രം പറഞ്ഞു തരുന്നതും സ്ത്രീ ജീവനക്കാരാണ് .

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡ പുതിയ വാർത്തകൾ,സംശയങ്ങൾ, കൗതുക പോസ്റ്റുകൾ, അറിവുകൾ,വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങി യവ പങ്ക് വയ്ക്കുക. അതിനായി വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് വഴി ഞങ്ങളെ ഫോളോ ചെയ്യുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐"കുരയ്ക്കും പട്ടി കടിക്കില്ല " എന്ന ചൊല്ലിന് പിന്നിൽ ⭐

👉ഒരു പട്ടി ഉച്ചത്തിൽ കുരച്ചാൽ അത് സാധാര ണയായി കടിക്കാൻ സാധ്യത കുറവാണെന്നാണ് "കുരയ്ക്കും പട്ടി കടിക്കില്ല" എന്ന ചൊല്ലിന്റെ അർത്ഥം. പട്ടികൾ കുരയ്ക്കുന്നത് പലപ്പോഴും ഭയപ്പെടുത്താനോ, ശ്രദ്ധ ആകർഷിക്കാനോ, അല്ലെങ്കിൽ ആശയവിനിമയം നടത്താനോ വേണ്ടിയാണ്. കുരയ്ക്കുന്നതിലൂടെ അവർ തങ്ങളുടെ സാന്നിധ്യം അറിയിക്കുകയോ, ഒരു ഭീഷണിയെ തടയാൻ ശ്രമിക്കുകയോ ചെയ്യുന്നു. എന്നാൽ, ശരിക്കും കടിക്കാൻ തീരുമാനിച്ചാൽ, പല പട്ടികളും കുരയ്ക്കാതെ നേരിട്ട് കടിക്കാ റാണ് പതിവ്, കാരണം അവർക്ക് ആക്രമി ക്കാൻ ഉറച്ച തീരുമാനമുണ്ടാകും.

ഈ ചൊല്ല് മനുഷ്യരുടെ പെരുമാറ്റത്തിനും ബാധ കമാണ്. ഉച്ചത്തിൽ സംസാരിക്കുകയോ, ഭീഷ ണിപ്പെടു ത്തുകയോ ചെയ്യുന്നവർ പലപ്പോഴും പ്രവൃത്തിയിൽ അത്ര ശക്തരാകണമെന്നില്ല, എന്നാൽ നിശബ്ദരായവർ കൂടുതൽ അപകട കാരികളാകാം. പട്ടികളുടെ പെരുമാറ്റം അവ യുടെ ഇനം, പരിശീലനം, പരിസ്ഥിതി, ഭയം, അല്ലെങ്കിൽ ആക്രമണോത്സുകത എന്നിവയെ ആശ്രയിച്ചിരിക്കും ഒരു പട്ടിയുടെ കടി. ചില പട്ടികൾ വളരെ സൗമ്യമായിരിക്കും, ഒരിക്കലും കടിക്കാതിരിക്കാം. എന്നാൽ, ഭയപ്പെടുകയോ, വേദനിക്കുകയോ, ഭീഷണി അനുഭവപ്പെടുക യോ ചെയ്താൽ ഏത് പട്ടിയും കടിക്കാൻ സാധ്യ തയുണ്ട്. അതിനാൽ, പട്ടികളോട് ഇടപഴകു മ്പോൾ ജാഗ്രത പാലിക്കുന്നത് എല്ലായ് പ്പോഴും നല്ലതാണ്.

വിചിത്രമായ മറ്റൊരു കാര്യം കുരയ്ക്കാത്ത പട്ടികളും ഉണ്ട്.ബസെഞ്ചി (Basenji) ഇനത്തിൽ പ്പെട്ട നായ്ക്കൾ ഒരു പ്രത്യേക ഇനമാണ്. ഇവയെ "barkless dog" എന്നാണ് വിളിക്കാറുള്ള ത്. ബസെഞ്ചികൾ പരമ്പരാഗതമായി മറ്റു നായ്ക്കളെപ്പോലെ കുരയ്ക്കാറില്ല. എന്നാൽ അവയ്ക്ക് ശബ്ദം ഉണ്ടാക്കാൻ കഴിയും. അവ യുടെ ശബ്ദം കുരയ്ക്കലിനു പകരം ഒരു തരം "yodel" അല്ലെങ്കിൽ "howl" പോലെയാണ് . ഇതി നെ "baroo" എന്നാണ് വിളിക്കുന്നത്. അവയുടെ ശ്വാസനാളത്തിന്റെയും, (larynx) ഘടനയുടെയും പ്രത്യേകത കൊണ്ടാണ് പ്രത്യേക ശബ്ദം വരുന്ന 'ത്.ബസെഞ്ചികൾ ആഫ്രിക്കയിൽ വേട്ടയ്ക്കാ യി ഉപയോഗിക്കുന്ന ഒരു പുരാതന നായിനമാ ണ്. ഇവ വളരെ ചടുലവും, ബുദ്ധിശാലികളുമാ ണ്. ഒപ്പം അല്പം സ്വതന്ത്ര സ്വഭാവം ഉള്ളവയുമാ ണ്. ഇവയ്ക്ക് മറ്റു നായ്ക്കളെപ്പോലെ ശക്ത മായ ഗന്ധവും (body odor) ഉണ്ടാകാറില്ല. പൂച്ചക ളെപ്പോലെ സ്വയം വൃത്തിയാക്കുന്ന ശീലവും ഉണ്ട്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ഒരു കിലോഗ്രാം പഞ്ചസാര കൊച്ചിയിൽ നിന്ന് വാങ്ങിയാലും, ഖത്തറിൽ നിന്ന് വാങ്ങി യാലും ഒരേ തൂക്കം ആയിരിക്കും. അപ്പൊ ആരാണീ അളവ് നിശ്ചയിച്ചത്?⭐

👉പണ്ടുകാലത്ത് ഒരു പണമിട സ്വര്‍ണ്ണം, ഒരു നാഴി അരി അങ്ങനെയൊക്കെ നമ്മള്‍ സാധന ങ്ങള്‍ കൈമാറ്റം ചെയ്തിരുന്നു.കഴഞ്ചിക്കോല്‍, തോല തുടങ്ങിയവയൊക്കെ സാധനങ്ങളുടെ ഭാരമളക്കാന്‍ ഉപയോഗിച്ചിരുന്നു. ഇതുപോലെ ഓരോ സ്ഥലത്തും അവരവരുടേതായ അളവു കളും തൂക്കങ്ങളും നിലവിലുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ദേശാന്തരങ്ങളിലേ ക്ക് വ്യാപാരം വളര്‍ന്നത്! കാലം മാറി, ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെട്ടു, ദൂരദേശങ്ങള്‍ തമ്മി ല്‍ ചരക്കുനീക്കം തുടങ്ങി. അങ്ങനെ വ്യാപാര സാധ്യതകള്‍ വളര്‍ന്നപ്പോള്‍ ഒരു ഏകീകൃത അളവുകോല്‍ അത്യാവശ്യമായി വന്നു.

ഫ്രാന്‍സില്‍ നിലനിന്നിരുന്ന ‘ഗ്രേവ്‌ ‘ എന്ന ഭാര ത്തിന്റെ അളവിനെയാണ് കിലോഗ്രാമായി പരി ഷ്കരിച്ചത്. ഒരു ലിറ്റര്‍ ജലത്തിന്റെ ഭാര മായിരു ന്നു ഒരു കിലോഗ്രാം. അപ്പോള്‍ അത് എല്ലായി ടത്തും തുല്യമാക്കാന്‍ കഴിയുമല്ലോ! പക്ഷെ, വീണ്ടും ഒരു പ്രശ്നം വന്നു. എന്താണ് ഈ ഒരു ലിറ്റര്‍?

അങ്ങനെ, ഒരു പ്രത്യേക വ്യാപ്തമുള്ള ജലത്തി ന്റെ പൂജ്യം ഡിഗ്രിയിലുള്ള ഭാരമാണ് ഒരു കിലോ ഗ്രാം എന്ന് വീണ്ടും നിശ്ചയിച്ചു. പൂജ്യം ഡിഗ്രിയി ലെ ഭാരം എന്ന് പറഞ്ഞപ്പോള്‍, ജലത്തിന്റെ വ്യാപ്തം താപനിലയ്ക്ക് അനുസരിച്ച് മാറുമോ എന്നൊരു ചോദ്യം ഉയര്‍ന്നില്ലേ?? ജലത്തിന്റെ സാന്ദ്രത താപനിലയ്ക്ക് അനുസരിച്ച് മാറും.

ജലത്തിന്റെ പരമാവധി സാന്ദ്രത നാല് ഡിഗ്രി സെല്‍ഷ്യസിലാണ്. അങ്ങനെ ഒരു പ്രത്യേക അളവിലെ , 4 ഡിഗ്രീയിലെ ജലത്തിന്റെ ഭാരമാ യി കിലോഗ്രാമിനെ വീണ്ടും നിശ്ചയിച്ചു. എല്ലാ യിടത്തും ജലത്തിന്റെ വ്യാപ്തം അളന്നു തിട്ട പ്പെടുത്തി കിറുകൃത്യമായി കിലോഗ്രാം നിശ്ചയി ക്കുന്നത് വല്യ ശ്രമകരമായ പണിയാണ്. അങ്ങ നെ ആ അളവിലുള്ള ഒരു വസ്തുവിനെ നിര്‍ മ്മിച്ച് സൂക്ഷിച്ച്, അതിനെ അടിസ്ഥാനമാക്കി ഭാരം നിശ്ചയിക്കാന്‍ തീരുമാനമായി.

ഒരു അടിസ്ഥാനമായ അളവ് കട്ട നിര്‍മ്മിക്കു മ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കണം. എത്ര കാലപ്പഴക്കം ചെന്നാലും അന്തരീക്ഷ വായു വുമായി പ്രവര്‍ത്തിക്കാത്ത, അളവ് വ്യത്യാസ പ്പെടാത്ത വസ്തു ആകണം. പാരിസ് ഇന്റർ നാഷണൽ ബ്യൂറോ ഓഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് ആസ്ഥാനത്ത് വച്ചിരിക്കുന്ന 90 ശതമാനം പ്ലാറ്റിനവും, 10 ശതമാനം ഇറിഡിയ വും കൊണ്ടുണ്ടാക്കിയ ഒരു ദണ്ഡ് ആണ് 1889 മുതല്‍ ഈ അടിസ്ഥാന അളവ്. ഇതിനെ പ്രോട്ടോടൈപ്പ് എന്ന് പറയുന്നു, ‘ഗ്രാന്‍ഡ് കെ’ എന്നാണിതിന്റെ പേര്. മൂന്നു പാളികളുള്ള ഒരു കണ്ണാടി കൂട്ടിനുള്ളിലാണ് ഈ ദണ്ഡ് സൂക്ഷിച്ചി രിക്കുന്നത്. ഇതിന്റെ പല കോപ്പികള്‍ ഉണ്ടാക്കി മറ്റ് രാജ്യങ്ങളിലേക്കും അയച്ചിട്ടുണ്ട്.

ഈ സ്റ്റാന്‍ഡേര്‍ഡ് ആയി കണക്കാക്കുന്ന ഭാരം, പലയിടത്തു നിന്നും തിരികെ പാരീസിലെത്തിച്ചു ഭാരം അളന്നു നോക്കുമ്പോള്‍, ഗ്രാൻഡ് കെ യുമായി 50 മൈക്രോഗ്രാം ഭാരവ്യത്യാസം കണ്ടെ ത്തി. അളവു കട്ടയില്‍ തന്നെ മാറ്റം വന്നാല്‍ നമ്മുടെ മുഴുവന്‍ അളവുകളും തെറ്റില്ലേ?
പ്രത്യേകിച്ച്, ഗവേഷകർക്ക് രാസപരീക്ഷണ ങ്ങള്‍ക്കും മറ്റും അതിസൂക്ഷ്മമായ അളവിലാ ണ് രാസവസ്തുക്കള ചേര്‍ക്കേണ്ടത്! അങ്ങനെ ഒരു ഭാരം അടിസ്ഥാനമാക്കി സൂക്ഷിക്കുന്നതും അതിനനുസരിച്ച് തൂക്കം തിട്ടപ്പെടുത്തുന്നതും മാറ്റണം എന്ന് ശാസ്ത്രലോകത്ത് ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നു.

അങ്ങനെ ഈ അടുത്ത കാലത്ത് കിലോഗ്രാമിന് പുതിയ ഒരു നിര്‍വചനം കണ്ടെത്തി. കിബ്ബിള്‍ ബാലന്‍സ് എന്നൊരു ത്രാസ് ഉണ്ട്. സാധാരണ ത്രാസ് പോലെ അതില്‍ ഒരു കിലോഗ്രാം ഭാരം വയ്ക്കുന്നു. ഭാരത്തിനു അനുസരിച്ച് ത്രാസ് താഴുന്നു. ഈ താഴലിനെ ഒരു കാന്തികശക്തി ഉപയോഗിച്ച് മുകളിലേക്ക് തള്ളി, ബാലന്‍സ് ചെയ്യുന്നു. അതായത് തിരിച്ച് ഭാരമില്ലാത്ത അവസ്ഥയിലുള്ള ത്രാസ് പോലെ ആക്കുന്നു. ഇതിനു ആവശ്യമായ കാന്തികശക്തിയും, പ്രയോഗിച്ച വൈദ്യുത കറണ്ടും ക്വാണ്ടം സെന്‍ സറുകള്‍ ഉപയോഗിച്ച് അളക്കണം. അളവുക ളില്‍ കൂടുതല്‍ കൃത്യത വരുത്താനാണിത്. ഇനി പ്ലാങ്ക് സ്ഥിരാങ്കം എന്നൊരു സംഖ്യയുണ്ട്. ആ സംഖ്യ ഈ ബാലന്‍സ് ഉപയോഗിച്ച് അളക്കുന്നു. പ്രകാശത്തിന്റെ ശൂന്യതയിലെ വേഗത പോലെ തന്നെ, ലോകത്ത് എവിടെയും, പ്ലാങ്ക് സ്ഥിരാങ്കം ഒരു കൃത്യമായ നമ്പര്‍ ആണ്. ആ പരീക്ഷണത്തി ലെ എല്ലാ അളവുകളും രേഖപ്പെടുത്തി വയ്ച്ചു കഴിഞ്ഞാല്‍ ഇനി ആ ഭാരത്തിന്റെ ആവശ്യമില്ല. ലോകത്ത് എല്ലായിടത്തും ഈ പരീക്ഷണത്തി ലൂടെ കൃത്യമായി കിലോഗ്രാമിനെ നിശ്ചയിക്കാ ന്‍ സാധിക്കും.

ഫ്രാൻസിൽ നടന്ന ജനറൽ കോൺഫറന്‍സ് ഓൺ വെയ്റ്റ്സ് ആൻഡ് മെഷേഴ്സിൽ വെ ച്ചാണ് കിലോഗ്രാമിന്റെ പുതിയ നിര്‍വചനത്തെ പറ്റിയുള്ള ചരിത്രപരമായ തീരുമാനമെടുത്തത്. അങ്ങനെ 110 വർഷമായി താരമായി നിന്ന നമ്മുടെ പഴയ പ്ലാറ്റിനം ഇറിഡിയം കട്ട ചരിത്ര മായി മാറി നില്കുന്നു . നിര്‍വചനം മാറിയെ ങ്കിലും തൂക്കത്തില്‍ വ്യത്യാസം ഒന്നും വന്നിട്ടില്ല. കടകളിലൊക്കെ വെയിംഗ് മെഷിന്‍ കാണു മ്പോള്‍ കിലോഗ്രാമിന്റെ ചരിത്രം ഓര്‍ക്കാം.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് ഗ്ലോ സ്റ്റിക്ക് ?⭐

👉ഗ്ലോ സ്റ്റിക്ക് (Glow stick )അഥവാ ലൈറ്റ് സ്റ്റിക്ക് എന്നത് ഒരു തരം താൽക്കാലിക വെളിച്ചം നൽ കുന്ന ഉപകരണം ആണ്. ഇതിൽ രാസപ്രവർ ത്തനം വഴി പ്രകാശോർജ്ജം ഉത്പാദിപ്പിക്കപ്പെ ടുന്നു.ഒരു പ്ലാസ്റ്റിക് ട്യൂബ് ആണ് ഇതിൻ്റെ പ്രധാന ഭാഗം.ഈ ട്യൂബിനുള്ളിൽ ഹൈഡ്രജൻ പെറോക്സൈഡ് (Hydrogen peroxide) ലായനി നിറച്ച ഒരു ചെറിയ ഗ്ലാസ് ട്യൂബ് ഉണ്ടാകും. അവശേഷിക്കുന്ന പ്ലാസ്റ്റിക് ട്യൂബിൽ ഫിനൈൽ ഓക്സലേറ്റ് എസ്റ്റർ (phenyl oxalate ester) ലായ നിയും ,ഒരു ഫ്ലൂറസെൻ്റ് ചായവും (fluorescent dye) നിറച്ചിരിക്കും. ഈ ചായമാണ് പ്രകാശ ത്തിന് നിറം നൽകുന്നത്.

ഗ്ലോ സ്റ്റിക്ക് "ആക്ടിവേറ്റ്" ചെയ്യാൻ അത് വളച്ച് ഒടിക്കുമ്പോൾ അതിലെ ഗ്ലാസ് ട്യൂബ് പൊട്ടുക യും ഹൈഡ്രജൻ പെറോക്സൈഡ് ലായനി ഫിനൈൽ ഓക്സലേറ്റ് എസ്റ്റർ ലായനിയുമായി കൂടിക്കലരുകയും ചെയ്യുന്നു. ഈ രണ്ട് രാസവസ്തുക്കൾ തമ്മിൽ പ്രവർത്തിക്കുമ്പോ ൾ ഒരു താത്കാലിക ഉത്പന്നം ഉണ്ടാകുന്നു. ഇത് പിന്നീട് വിഘടിച്ച് കാർബൺ ഡയോക്സൈ ഡും, ഊർജ്ജവും പുറത്തുവിടുന്നു. ഈ ഊർ ജ്ജം ഫ്ലൂറസെൻ്റ് ചായം ആഗിരണം ചെയ്യുക യും തുടർന്ന് പ്രകാശമായി പുറത്തുവിടുകയും ചെയ്യുന്നു. ഈ പ്രകാശമാണ് Glow stick-ൽ നിന്ന് നമുക്ക് കാണാൻ സാധിക്കുന്നത്.

കെമിലൂമിനസെൻസ് (chemiluminescence) എന്ന രാസപ്രവർത്തനത്തിലൂടെയാണ് പ്രകാ ശം ഉത്പാദിപ്പിക്കുന്നത്.രാസപ്രവർത്തനം പൂർത്തിയാകുന്നതോടെ Glow stick-ൻ്റെ പ്രകാ ശം കെട്ടുപോകുന്നു.Glow stick-കൾക്ക് ബാറ്റ റികൾ ആവശ്യമില്ല.വെള്ളം കയറിയാലും കേടാ കില്ല. ചൂട് ഉത്പാദിപ്പിക്കുന്നില്ല എന്നതും ഇതി ൻ്റെ പ്രധാന പ്രത്യേകതകളാണ്. എന്നാൽ ഇവ ഒരു തവണ മാത്രമേ ഉപയോഗിക്കാൻ സാധി ക്കൂ, കൂടാതെ ഇതിലെ രാസവസ്തുക്കൾ കഴി ക്കുകയോ, കണ്ണിൽ പുരളുകയോ ചെയ്താൽ ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയു ണ്ട്.രാസവസ്തുക്കളുടെ അളവിനെയും , താപനിലയെയും ആശ്രയിച്ച് ഗ്ലോ സ്റ്റിക്കിന്റെ പ്രകാശം 6-12 മണിക്കൂർ നീണ്ടുനിൽക്കും.

Glow stick-കൾക്ക് നിരവധി ഉപയോഗങ്ങളുണ്ട്. അവയിൽ ചിലത് :

🔆 പാർട്ടികൾ, കച്ചേരികൾ, ഉത്സവങ്ങൾ , അടിയന്തിര വെളിച്ചം, സുരക്ഷാ അടയാളങ്ങൾ, മത്സ്യബന്ധനം, കലാപരമായ പ്രവർത്തനങ്ങൾ, സൈനിക/മെഡിക്കൽ ആവശ്യങ്ങൾ
എന്നിവിടങ്ങളിൽ അലങ്കാരത്തിനും പ്രകാശ ത്തിനും ഉപയോഗിക്കുന്നു.

🔆 രാത്രികാലങ്ങളിൽ ആളുകൾക്ക് എളുപ്പ ത്തിൽ കാണാൻ കഴിയുന്നതിനാൽ റോഡരി കിൽ അപകട സൂചന നൽകാനും, കൂട്ടം തെറ്റി യ കുട്ടികളെ തിരിച്ചറിയാനും ഉപയോഗിക്കുന്നു.

🔆 വൈദ്യുതി ഇല്ലാത്ത സമയങ്ങളിൽ താൽ ക്കാലിക വെളിച്ചത്തിനായി ഉപയോഗിക്കാം.

🔆 രാത്രികാലങ്ങളിൽ അടയാളങ്ങൾ നൽകാ നും, വഴികാട്ടിയായും ഉപയോഗിക്കുന്നു (റോഡി ൽ നടക്കുമ്പോൾ, സൈക്കിൾ ഓടിക്കുമ്പോൾ, അല്ലെങ്കിൽ ക്യാമ്പിംഗിനിടെ സ്ഥലം അടയാള പ്പെടുത്താൻ)

🔆 കുട്ടികൾക്ക് കളിക്കാനും, വസ്ത്രങ്ങളിലും മറ്റും അലങ്കാരമായി ഉപയോഗിക്കാനും സാധിക്കുന്നു.

🔆 കുറഞ്ഞ വെളിച്ചത്തിൽ പ്രത്യേക പ്രകാശ ഇഫക്റ്റുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കാം.

🔆വ്യത്യസ്ത ഫ്ലൂറസന്റ് ഡൈകൾ ഉപയോഗിച്ച് പച്ച, മഞ്ഞ, നീല, ചുവപ്പ് തുടങ്ങിയ വർണ്ണങ്ങ ളിൽ ലഭ്യമാണ്.

🔆ഒരിക്കൽ ആക്ടിവേറ്റ് ചെയ്താൽ വീണ്ടും ഉപയോഗിക്കാനാവില്ല.

🔆 ദുരന്ത സാഹചര്യങ്ങളിൽ പ്രത്യേകിച്ച് വെള്ള ത്തിൽ (ചിലത് വാട്ടർപ്രൂഫ് ആണ്) രക്ഷാപ്രവർ ത്തനത്തിനായി സിഗ്നൽ നൽകാൻ ഗ്ലോ സ്റ്റിക്കുകൾ ഉപയോഗിക്കാം

🔆 ഗ്ലോ സ്റ്റിക്കുകൾ ഉപയോഗിച്ച് ലൈറ്റ് പെയി ന്റിംഗ്, ഫോട്ടോഗ്രാഫി, അല്ലെങ്കിൽ കലാപര മായ പ്രദർശനങ്ങൾ സൃഷ്ടിക്കാം.

🔆 രാത്രിയിൽ ഗോൾഫ്, ഫ്രിസ്ബീ, അല്ലെങ്കിൽ മറ്റ് കളികൾക്ക് ഗ്ലോ സ്റ്റിക്കുകൾ ഉപയോഗി ക്കാം.

🔆 രാത്രിയിൽ മത്സ്യബന്ധനത്തിന് ബോട്ടുക ളിലോ, വലകളിലോ ഗ്ലോ സ്റ്റിക്കുകൾ ഘടിപ്പിച്ച് ദൃശ്യപരത വർദ്ധിപ്പിക്കാം.

🔆 നൃത്ത പരിപാടികളിലോ ,സ്റ്റേജ് ഷോകളിലോ ഗ്ലോ സ്റ്റിക്കുകൾ ദൃശ്യഭംഗി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നു.

🔆 സൈനിക പ്രവർത്തനങ്ങളിലോ, മെഡിക്ക ൽ ക്യാമ്പുകളിലോ, താൽക്കാലിക അടയാള പ്പെടുത്തലിനോ വെളിച്ചത്തിനോ ഗ്ലോ സ്റ്റിക്കു കൾ ഉപയോഗിക്കാം.

💢 വാൽ കഷ്ണം💢

ഒരു രാസപ്രവർത്തനത്തിന്റെ ഫലമായി പ്രകാ ശം (സാധാരണയായി തണുത്ത പ്രകാശം) പുറപ്പെടുവിക്കുന്ന പ്രക്രിയയാണ് കെമിലൂമിന സെൻസ് (Chemiluminescence) . ഈ പ്രക്രിയ യിൽ, രാസവസ്തുക്കൾ തമ്മിലുള്ള പ്രതിപ്രവർ ത്തനം ഊർജ്ജം പുറത്തുവിടുകയും, ഈ ഊർ ജ്ജം പ്രകാശ രൂപത്തിൽ (ഫോട്ടോണുകളായി) പുറപ്പെടുകയും ചെയ്യുന്നു. താപം (ചൂട്) കുറ ഞ്ഞ അളവിൽ മാത്രമേ ഉണ്ടാകൂ, അതിനാൽ ഇതിനെ "തണുത്ത പ്രകാശം" (cold light) എന്നും വിളിക്കാം. ഗ്ലോ സ്റ്റിക്കുകൾ ഇതിന്റെ ഏറ്റവും സാധാരണ ഉദാഹരണമാണ്.

രണ്ടോ അതിലധികമോ രാസവസ്തുക്കൾ പ്രതിപ്രവർത്തിക്കുമ്പോൾ, ഒരു ഉയർന്ന ഊർ ജ്ജനിലയിലുള്ള (excited state) ഇന്റർമീഡിയറ്റ് അല്ലെങ്കിൽ ഉൽപ്പന്നം ഉണ്ടാകുന്നു. ഈ excited state-ലുള്ള തന്മാത്ര സ്ഥിരതയിലേക്ക് (ground state) തിരിച്ചെത്തുമ്പോൾ, ഊർജ്ജം പ്രകാശമാ യി പുറപ്പെടുക്കുന്നു.

Читать полностью…
Subscribe to a channel