"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.
⭐ഐ പി എൽ മത്സരങ്ങളിൽ ഗ്രൗണ്ടിൽ കണ്ട ഈ ഉപകരണത്തിൻ്റെ പേരും ഉപയോഗവും എന്താണ്?⭐
👉ഐപിഎൽ (IPL)ക്രിക്കറ്റ് മത്സരങ്ങളിൽ ഗ്രൗ ണ്ടിൽ കണ്ട ഈ ഉപകരണ ത്തിൻ്റെ പേര് "സ്പൈഡർകാം" (Spidercam) അല്ലെങ്കിൽ "റോബോട്ടിക് ഡോഗ്" (Robotic Dog) എന്നൊ ക്കെയാണ്. കളിയുടെ വിവിധ ആംഗിളുകളിൽ നിന്ന് മികച്ച ദൃശ്യങ്ങൾ പകർത്താൻ ഈ ഉപ കരണം ഉപയോഗിക്കുന്നു. ഇത് കളിക്കാർ ക്ക് സമീപമെത്തിയും, ഗ്രൗണ്ടിന്റെ വിവിധ ഭാഗ ങ്ങളിൽ ചലിച്ചും, തത്സമയ ഫൂട്ടേജ് നൽകാൻ സഹായിക്കുന്നു. ബൗണ്ടറി ലൈനുകൾക്ക് സമീപം, കളിക്കാർക്ക് പിന്നിൽ, അല്ലെങ്കിൽ മറ്റ് പ്രധാന പോയിന്റുകളിൽ നിന്ന് ക്ലോസപ്പ് ഷോട്ടു കൾ എടുക്കാൻ ഇത് വളരെ ഫലപ്രദമാണ്. ചില സമയങ്ങളിൽ ഇത് ബോൾ പിന്തുടർന്ന് വിവ രങ്ങൾ ശേഖരിക്കുന്നതിനും ഉപയോഗിക്കാം.
ഇതിന് മുകളിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറയാണ് ദൃശ്യങ്ങൾ പകർത്തി പ്രക്ഷേപണം ചെയ്യുന്നത്. 2025-ലെ ഐ.പി.എൽ സീസണിൽ അവ തരിപ്പിച്ച ഈ റോബോട്ടിനെ "ചമ്പക്" (Champak) എന്ന പേരിലാണ് ആരാധകർ വിളിക്കാൻ തുട ങ്ങിയത്.ഇതിൽ ഉയർന്ന നിലവാരത്തിലുള്ള ക്യാമറയും, വീഡിയോ സ്റ്റാബിലൈസേഷനും, പാൻ-ടിൽറ്റ് സംവിധാനവുമുണ്ട്. ഈ റോബോട്ട് ഡോഗ് ക്യാമറ കമന്റേറ്റർമാരു ടെയും, കളിക്കാ രുടെയും നിർദ്ദേശങ്ങൾ കേട്ട് പ്രതികരിക്കാനും, കളിക്കാരുമായി സംവദിക്കാനും, ആരാധകരെ ആകർഷിക്കാനും കഴിയുന്ന വിധത്തിൽ ആക് റ്റീവ് ആയി പ്രവർത്തിക്കും.ഇത് ഓടുകയും, ചാടുകയും, ഹൃദയാകൃതിയിൽ കൈകൾ ചലി പ്പിക്കുകയും, കളിക്കാരുമായി ഇന്ററാക്ട് ചെയ്യു കയും ചെയ്യുന്നു. സാധാരണ ക്യാമറകളിൽ സാധ്യമല്ലാത്ത താഴ്ന്ന നിലയിൽ നിന്നുള്ള (dog’s-eye-view) ദൃശ്യങ്ങൾ നൽകുന്നു.
റോബോട്ട് ഡോഗ് ക്യാമറയിൽ കമ്പനികൾ വികസിപ്പിച്ചെടുത്ത പ്രത്യേക സെൻസറുക ളും ,കമാൻഡ് സിസ്റ്റവും ഉണ്ട്. അതിനാൽ അത് തടസ്സങ്ങൾ തിരിച്ചറിയുകയും അവ ഒഴിവാക്കി മുന്നോട്ട് പോവുകയും ചെയ്യുന്നു. ഇത് ഗ്രൗ ണ്ടിൽ ആളുകൾക്കിടയിലും, ഉപകരണങ്ങൾ ക്കിടയിലും സുരക്ഷിതമായി സഞ്ചരിക്കാൻ സഹായിക്കുന്നു.അതിന്റെ സ്വയം ചലനശേഷി കാരണം, ക്യാമറ ഓപ്പറേറ്റർമാരുടെ ഇടപെട ലില്ലാതെ തന്നെ അതിന്റെ ദിശയും, പ്രവർത്ത നവും നിയന്ത്രിക്കാൻ കഴിയും. അതിനാൽ ലൈവ് ബ്രോഡ്‌കാസ്റ്റ് സമയത്ത് കൂടുതൽ സജീവവും ഇന്ററാക്ടീവ് ആയും ദൃശ്യങ്ങൾ ലഭ്യമാക്കാം. ഈ ഉപയോഗം അല്ലാതെ മത്സര ങ്ങളിൽ ഇത്തരം റോബോട്ടുകൾ സാധാരണ യായി ഗ്രൗണ്ടിൽ വെള്ളം, ബാറ്റുകൾ, അല്ലെ ങ്കിൽ മറ്റ് സാധനങ്ങൾ എത്തിക്കാനും ഉപയോ ഗിക്കാറുണ്ട്. ഒരു ചാർജിൽ 60-90 മിനിറ്റ് വരെ പ്രവർത്തിക്കാൻ കഴിയും.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
⭐തലച്ചോറിന്റെ ശസ്ത്രക്രിയകൾ രോഗി ബോധത്തോടെയിരിക്കു മ്പോൾ നടത്തുന്നത് എന്തുകൊണ്ട്?⭐
👉തലച്ചോറിന് വേദന സംവേദകങ്ങൾ (pain receptors) ഇല്ലാത്തതു കൊണ്ടാണ് തലച്ചോറി ലെ ശസ്ത്രക്രിയകൾ ആളുകൾ ഉണർന്നിരിക്കു മ്പോൾ തന്നെ നടത്താറുള്ളത് .തലച്ചോറിന് സ്വയം വേദന അനുഭവിക്കാനുള്ള കഴിവില്ല എന്നാണ് ഇതിനർത്ഥം. തലയോട്ടി, തലച്ചോറി നെ പൊതിഞ്ഞുള്ള സ്തരങ്ങൾ (meninges), രക്തക്കുഴലുകൾ എന്നിവയ്ക്കാണ് വേദന സംവേദകങ്ങൾ ഉള്ളത്. അതുകൊണ്ട് ശസ്ത്ര ക്രിയയ്ക്ക് മുമ്പ് ഈ ഭാഗങ്ങൾക്ക് മാത്രം മരവിപ്പിക്കൽ (local anesthesia) നൽകിയാൽ മതിയാകും.
രോഗി ഉണർന്നിരിക്കുമ്പോൾ ശസ്ത്രക്രിയ ചെയ്യുന്നത് ഡോക്ടർമാർക്ക് തലച്ചോറിന്റെ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് സംസാരം, ചലനം തുടങ്ങിയവ തത്സമയം നിരീക്ഷിക്കാൻ സഹാ യിക്കുന്നു. ഇത് തലച്ചോറിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സഹായിക്കുന്നു.തലച്ചോറിന്റെ ടിഷ്യൂകളിൽ വേദന സംവേദനം ചെയ്യുന്ന നാഡീവ്യൂഹങ്ങൾ ഇല്ലാത്തതിനാൽ, തലച്ചോറിനെ നേരിട്ട് മുറിക്കു കയോ ,ശസ്ത്രക്രിയ നടത്തുകയോ ചെയ്യുമ്പോ ൾ രോഗിക്ക് വേദന അനുഭവപ്പെടില്ല. ഭാഷ, ചലനം, അല്ലെങ്കിൽ മറ്റ് അവശ്യ പ്രവർത്തനങ്ങ ളെ ബാധിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങൾ ശസ്ത്ര ക്രിയ വേളയിൽ സംരക്ഷിക്കേണ്ടതുണ്ട്. രോഗി ബോധത്തോടെയിരിക്കുമ്പോൾ, ഡോക്ട ർമാർക്ക് രോഗിയോട് സംസാരിക്കാനോ ചില പ്രവർത്തനങ്ങൾ ചെയ്യാൻ ആവശ്യപ്പെടാനോ കഴിയും.ഇത് ശസ്ത്രക്രിയയുടെ കൃത്യത വർദ്ധി പ്പിക്കുന്നു.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
⭐കപ്പലുകളിൽ മോർച്ചറികൾ സ്ഥാപിച്ചിരിക്കു ന്നത് എന്തിന്?⭐
👉വലിയ കപ്പലുകളിൽ പ്രത്യേകിച്ച് ക്രൂയിസ് കപ്പലുകളിലും, നാവികസേനാ കപ്പലുകളിലും മറ്റും മോർച്ചറികൾ ഉണ്ട്. കപ്പലുകളിൽ മാസ ങ്ങളോളം കടലിൽ യാത്ര ചെയ്യാം. കൂടാതെ ആയിരക്കണക്കിന് യാത്രക്കാരും ജീവനക്കാരും ഉണ്ടാകാം. ഈ സാഹചര്യത്തിൽ സ്വാഭാവിക കാരണങ്ങളാലോ മറ്റ് അപ്രതീക്ഷിത സാഹച ര്യങ്ങളാലോ മരണം സംഭവിക്കാൻ സാധ്യതയു ണ്ട്. മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാൻ ഒരു മോർച്ചറി അത്യാവശ്യമാണ്. മരിച്ചവരുടെ മൃതദേഹങ്ങളോട് ബഹുമാനവും, മാന്യതയും പുലർത്തേണ്ടത് പ്രധാനമാണ്.
മോർച്ചറിയിൽ മൃതദേഹം സുരക്ഷിതമായി സൂക്ഷിക്കുന്നത് മറ്റ് യാത്രക്കാരെ അലോസ രപ്പെടുത്താതെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. പല രാജ്യങ്ങളിലെ യും നിയമപ്രകാരം,(ഉദാ: SOLAS - Safety of Life at Sea) കപ്പലുകളിൽ മരണം സംഭവിച്ചാൽ മൃത ദേഹം സൂക്ഷിക്കാൻ ആവശ്യമായ സൗകര്യ ങ്ങൾ ഉണ്ടായിരിക്കണം. മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും, മൃതദേഹം തിരികെ നാട്ടിലെ ത്തിക്കുന്നതിനുമുള്ള നിയമപരമായ നടപ ടികൾക്ക് ഇത് ആവശ്യമാണ്. ചില തുറമുഖ ങ്ങൾക്ക് മൃതദേഹങ്ങൾ കൈകാര്യം ചെയ്യാ നുള്ള സൗകര്യങ്ങൾ ഇല്ലാത്ത അവസ്ഥയുണ്ടാ വാം. അതുപോലെ ചില തുറമുഖങ്ങൾ ഒരു മൃതദേഹം സ്വീകരിക്കാൻ തയ്യാറായെന്ന് വരില്ല. അതിനാൽ കപ്പൽ ഒരു അനുയോജ്യമായ തുറ മുഖത്ത് എത്തുന്നത് വരെ മൃതദേഹം സൂക്ഷി ക്കാൻ മോർച്ചറി ആവശ്യമാണ്.
മാത്രമല്ല ദീർഘദൂര യാത്രകളിൽ ഒരു തുറമു ഖത്ത് എത്താൻ ദിവസങ്ങളോ, ആഴ്ചകളോ എടുത്തേക്കാം. ഈ സമയങ്ങളിൽ മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാൻ ശീതീകരിച്ച മോർ ച്ചറികൾ അത്യാവശ്യമാണ്. കടൽയാത്രയിൽ എപ്പോഴും ഉടൻ കരയിൽ എത്താൻ കഴിയില്ലാ ത്തതിനാൽ മൃതദേഹത്തിന്റെ ആരോഗ്യപരമാ യ സംരക്ഷണത്തിനും, മറ്റ് യാത്രക്കാരെയും, ജീവനക്കാരെയും രോഗബാധയിൽ നിന്ന് സംര ക്ഷിക്കാനുമാണ് മോർച്ചറികൾ ഉപയോഗിക്കു ന്നത്.ഇത് അന്താരാഷ്ട്ര സുരക്ഷാനിയമങ്ങൾ ക്കും, ആരോഗ്യ മാനദണ്ഡങ്ങൾക്കും അനുസൃ തമാണ്.കപ്പലിലെ മോർച്ചറികളിൽ മൃതദേ ഹങ്ങൾ 2 മുതൽ 7 ദിവസം വരെ സുരക്ഷിത മായി സൂക്ഷിക്കാൻ സാധിക്കും.
ഇത് മോർച്ചറിയുടെ താപനിലയും, സൗകര്യങ്ങ ളും ആശ്രയിച്ചിരിക്കും.സാധാരണയായി, കപ്പൽ അടുത്തുള്ള തുറമുഖത്ത് എത്തി നിയമാനുസൃ ത നടപടികൾ പൂർത്തിയാക്കുന്നതുവരെ മാത്രം ആണ് മൃതദേഹം സൂക്ഷിക്കുന്നത്. മരണം സംഭവിച്ചാൽ, അത് സ്വാഭാവികമാണോ അല്ലെ ങ്കിൽ അന്വേഷണം ആവശ്യമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. മോർച്ചറി ശരീരം സംര ക്ഷിക്കുന്നതിലൂടെ, ആവശ്യമെങ്കിൽ പോസ്റ്റ്‌മോ ർട്ടം പോലുള്ള നടപടികൾക്ക് സൗകര്യമൊരു ക്കുന്നു. യുദ്ധക്കപ്പലുകളിലോ, ദുരന്തനിവാരണ ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കപ്പലുകളിലോ ഒന്നിലധികം മരണങ്ങൾ സംഭവിക്കാൻ സാധ്യ തയുണ്ട്. അത്തരം സാഹചര്യങ്ങളിൽ മോർച്ച റികൾ അത്യാവശ്യമാണ്.കപ്പലുകളിലെ മോർ ച്ചറികൾ സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ മറ്റ് നാശത്തെ പ്രതിരോധിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.
കാരണം കടലിലെ ഈർപ്പവും, ഉപ്പും നാശത്തിന് കാരണമാകാം.ശരീരങ്ങൾ വ്യക്തിഗതമായി സൂക്ഷിക്കാൻ ഡ്രോയറുകളോ, ഷെൽഫുകളോ ഉള്ള ഒന്നിലധികം കമ്പാർട്ട്‌മെന്റുകൾ ഉണ്ടാ കും.സ്ഥലപരിമിതി കണക്കിലെടുത്ത്, കപ്പലു കളിൽ മോർച്ചറികൾ ഒതുക്കമുള്ളതും (com pact) കാര്യക്ഷമവുമായ രീതിയിൽ രൂപകൽപ്പന ചെയ്യപ്പെടുന്നു. മോർച്ചറികൾക്ക് തുടർച്ചയായ വൈദ്യുതി ആവശ്യമാണ്. കപ്പലുകളിൽ ജനറേ റ്ററുകളോ, ബാക്കപ്പ് പവർ സിസ്റ്റങ്ങളോ ഉപയോ ഗിച്ച് ഇത് ഉറപ്പാക്കുന്നു.ചില ആധുനിക കപ്പലു കളിൽ, എനർജി-എഫിഷ്യന്റ് ശീതീകരണ സംവി ധാനങ്ങൾ ഉപയോഗിക്കുന്നു.ഇത് വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്നു. അന്ത രീക്ഷത്തിലെ ഗന്ധവും, ബാക്ടീരിയയും നിയന്ത്രി ക്കാനും ശുചിത്വം ഉറപ്പാക്കാനും മോർച്ചറി ഏരിയയിൽ ശക്തമായ വെന്റി ലേഷൻ സംവിധാനങ്ങൾ ഉണ്ടാകും . മോർച്ചറികളിൽ താപനിലയും, ഈർപ്പവും നിരീക്ഷിക്കാൻ സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്.
അസാധാരണമായ മാറ്റങ്ങൾ ഉണ്ടെങ്കിൽ അലാറം സിസ്റ്റം അറിയിപ്പ് നൽകും.മൃത ദേഹങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന്, മോർച്ചറി ലോക്ക് ചെയ്യാവു ന്നതും, അനധികൃത പ്രവേശനം തടയുന്നതു മാണ്.യാത്രക്കാരുടെ എണ്ണം കൂടുതലായതി നാൽ ക്രൂയിസ് കപ്പലുകളിൽ വലിയ മോർച്ചറി കൾ (6-12 ശരീരങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന വ) ഉണ്ടാകാം.വാണിജ്യ/ചരക്ക് കപ്പലുകളിൽ സ്ഥലപരിമിതി കാരണം, ചെറിയ മോർച്ചറികൾ (1-2 ശരീരങ്ങൾ) മാത്രമേ ഉണ്ടാകൂ.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
👉ചക്രങ്ങളുള്ള ഒരു സ്മാർട്ട് അലാറം ക്ലോക്കാണ് "Clocky" .ഇത് കിടക്കയിൽ നിന്ന് എഴുന്നേൽക്കാതെ അലാറം ഓഫ് ചെയ്യാൻ കഴിയാത്ത വിധം രൂപകൽ പ്പന ചെയ്തിരിക്കുന്നു. അലാറം മുഴങ്ങുമ്പോൾ Clocky ചക്രങ്ങളുടെ സഹായത്തോടെ റാൻഡം ദിശകളിലേ ക്ക് റൂമിന് ചുറ്റും ഓടാൻ തുടങ്ങും. ഇടയ്ക്ക് ഇടയ്ക്ക് ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കുന്ന തിനാൽ നമുക്ക് അതിനെ പിടികൂടി അലാറം ഓഫ് ചെയ്യാൻ വേണ്ടി എഴുന്നേൽക്കേണ്ടി വരും. ഇതിലൂടെ, വൈകിയുള്ള ഉറക്കം തടയുകയും, സമയത്ത് എഴുന്നേൽ ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Читать полностью…ഇന്ന് കാണുന്ന സെക്‌സി ബ്ലൗസുകൾ ഡിസൈൻ ചെയ്യപ്പെട്ടത് അന്ന് അവ ഉപയോഗിച്ചിരുന്ന വരേണ്യരായ സ്ത്രീകൾക്കു വേണ്ടിയാണ്.
മാറിടങ്ങള്‍ തുറന്നിട്ട് പോകുന്ന സ്ത്രീകളെ കണ്ടപ്പോഴാണ് ബ്ലൗസിന് ഇന്ത്യയിലുള്ള മാര്‍ ക്കറ്റ് ബ്രിട്ടീഷുകാർക്ക് മനസ്സിലായത്. പിന്നീട് ബ്രിട്ടണില്‍ നിന്ന് ഒരു മോഡേണ്‍ വസ്ത്രമായി ഇന്ത്യയിലേക്ക് ബ്ലൗസുകള്‍ എത്തിത്തുടങ്ങി. ബിബിസി റിപ്പോര്‍ട്ട് പറയുന്നത് പ്രകാരം പ്രശ സ്ത ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരന്‍ സത്യേന്ദ്രനാഥ് ടാഗോറിന്റെ ഭാര്യ ജ്ഞാനദാനന്ദിനി ദേബിയാണ് ഇന്ത്യയില്‍ ബ്ലൗ സുകളുടെ ആദ്യ ബ്രാൻഡ് അംബാസിഡര്‍ എന്ന് പറയാം. അവര്‍ക്ക് ബ്രിട്ടീഷുകാരുടെ രാജ് ക്ലബു കളില്‍ ബ്ലൗസ് ധരിക്കാതെ സാരിയുടുത്ത് ചെന്നതിന് പ്രവേശനം നിഷേധിച്ചു. ഇതേതുടര്‍ ന്നാണ് ദേബി ബ്ലൗസ് ധരിക്കാന്‍ തുടങ്ങിയത്. പിന്നീടവവര്‍ സാരിക്കടിയില്‍ ധരിക്കുന്ന ബ്ലൗ സുകളുടെയും കെമീസുകളുടെയും ഏറ്റവും മികച്ച സ്‌റ്റൈല്‍ ഐക്കണായി മാറി. അക്കാല ത്ത് ഇന്ത്യയിലെ വസ്ത്രങ്ങളില്‍ ബ്രിട്ടീഷുകാര്‍ ചെലുത്തിയ അതിശയകരമായ സ്വാധീനം മനസ്സിലാക്കാൻ ജ്ഞാനദാനന്ദിനി ദേബിയുടെ ചിത്രങ്ങൾ കണ്ടാൽ മതി.
ചുരുക്കിപ്പറഞ്ഞാല്‍ മോഡേണ്‍ വസ്ത്രമായി ബ്രിട്ടീഷ് കാലത്ത് ഇന്ത്യയിലേക്ക് എത്തിയ ബ്ലൗസിനെയാണ് ഇന്ന് പാരമ്പര്യവസ്ത്രമെന്ന് പറഞ്ഞ് നമ്മള്‍ നമ്മുടേതാക്കി മാറ്റാന്‍ ശ്രമി ക്കുന്നത്. ഒഴിഞ്ഞ മാറിടത്തിന് മുകളില്‍ സാരി മാത്രം ചുറ്റുന്ന ആദിവാസി ജനവിഭാഗങ്ങള്‍ ഉള്ള രാജ്യമാണ് നമ്മുടേത്.
കേരളത്തിലെ മാറുമറയ്ക്കൽ സമരം ബ്ലൗസി ന്റെ ചരിത്രത്തിലെ ഒരു പ്രധാന ഏടാണ്. കീഴാള സ്ത്രീകൾക്ക് മാന്യമായി വസ്ത്രം ധരിക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന ഈ സമരം ബ്ലൗ സിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു. മിഷനറിമാരുടെ സ്വാധീനവും പുതിയ സദാചാരബോധവും ഈ മാറ്റങ്ങൾക്ക് കാരണമായി.1940-കൾക്ക് ശേഷം വടക്കേ ഇന്ത്യൻ ശൈലിയിലുള്ള സാരി-ബ്ലൗസ് വസ്ത്രധാരണരീതി കേരളം ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും പ്രചാരത്തിലായി. പുറത്ത് പോയി പഠിച്ച സ്ത്രീകൾ പലപ്പോഴും ഇതിന് പ്രചാരം നൽകി.കാലക്രമേണ ബ്ലൗസിന്റെ രൂപ വും ഡിസൈനുകളും മാറ്റംവന്നു. ഇന്ന് ഇന്ത്യയി ൽ വിവിധ തരം ബ്ലൗസുകൾ—വിവിധ കഴുത്ത് ഡിസൈനുകൾ, സ്ലീവ് വാരിയേഷൻസ്, കട്ടൻ, സിൽക്ക്, സീക്വിൻ, എംബ്രോയിഡറി, പ്ലെയിൻ തുടങ്ങിയ പലതരം ഫാബ്രിക്കുകളിൽ ലഭ്യമാണ്. റെഡി ടു വേർ ബ്ലൗസുകളും, ഫാഷൻ ട്രെൻഡു കൾ അനുസരിച്ച് മോഡേൺ ഡിസൈനുകളും വിപണിയിൽ ഏറെ ജനപ്രിയമാണ്
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
⭐ വിമാനയാത്രയിലെ പുത്തൻ ട്രെൻഡ്: ‘ഫ്ലൈയിങ് നെയ്ക്കഡ്’⭐
👉വിമാന യാത്രയിലെ പുതിയ തരംഗമാണ് 'ഫ്‌ളെയിങ് നെയ്ക്കഡ്'. എന്നാല്‍ നമ്മൾ ആദ്യം കരുതുന്നതുപോലെയല്ലെന്ന് ആദ്യമേ പറയട്ടെ. പരമാവധി കുറവ് സാധനങ്ങളുമായി വിമാന യാത്രചെയ്യുകയെന്നതാണ് ഫ്‌ളെയിങ് നെയ്ക്ക ഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബാഗുക ളുടെ എണ്ണം കുറക്കുകയും സാധനങ്ങള്‍ ഒഴിവാ ക്കുകയും ചെയ്യുന്നതുവഴിയുള്ള പലവിധ ഗുണ ങ്ങളാണ് കൂടുതല്‍ പേരെ ഈ രീതി പിന്തുടരാന്‍ പ്രേരിപ്പിക്കുന്നത്.
വിമാനയാത്രകളിലെ ഏറ്റവും വലിയ തലവേദന യായി പലപ്പോഴും ലഗേജ് മാറാറുണ്ട്. വിമാന ത്താവളങ്ങളിലെ പരിശോധനകള്‍ക്കിടെയാവും ഭാരം അനുവദനീയമായതിലും കൂടുതലാണെ ന്നു പലപ്പോഴും അറിയുക. പല ലെയറുകളായി വസ്ത്രം ധരിച്ചും സാധനങ്ങള്‍ ബാഗുകളില്‍ പരസ്പരം മാറ്റിയും അത്യാവശ്യമില്ലാത്തവ ഉപേക്ഷിച്ചുമെല്ലാം അവസാന നിമിഷം പിഴ ഒഴിവാക്കാന്‍ പലരും ശ്രമിക്കാറുണ്ട്. മറ്റുള്ളവര്‍ പിഴ തുക നല്‍കി കൊണ്ട് യാത്ര ചെയ്യുകയും ചെയ്യും. ഇതുപോലുള്ള തലവേദനകളെ ഒഴിവാ ക്കാനാവുമെന്നതാണ് ഫ്‌ളെയിങ് നെയ്ക്കഡ് എന്ന രീതികൊണ്ടുള്ള പ്രധാന ആകര്‍ഷണം. പരമാവധി കുറവ് സാധനങ്ങളുമായി യാത്ര ചെയ്യുകയെന്നതാണ് ഫ്‌ളെയിങ് നെയ്ക്കഡ് എന്നതുകൊണ്ട് ലക്ഷ്യമിടുന്നത്.
ചെറിയൊരു ബാഗും ഫോണും ചാര്‍ജറുമടക്ക മുള്ള പോക്കറ്റില്‍ കൊള്ളാവുന്ന സാധനങ്ങളു മായി യാത്ര ചെയ്യുന്നതാണ് ഈ രീതി.സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടി നേക്കഡ് ഫ്ലൈയിങ്ങി നെ സ്വീകരിച്ചതോടെ ഇതിന്റെ പ്രചാരം അതി വേഗത്തിലായി. ചെക്ക് ഇന്നിലെ പ്രതിസന്ധിക ളും, സാധനങ്ങള്‍ നശിക്കാനും, നഷ്ടപ്പെടാനു മുള്ള സാധ്യതയും വലിയ ബാഗ് കൈകാര്യം ചെയ്യുന്നതിലെ പ്രശ്‌നങ്ങളുമെല്ലാം ഫ്ലൈയിങ് നെയ്ക്കഡ് വഴി ഒഴിവാക്കാനാവും. പ്രധാന മായും മൂന്നു ലാഭങ്ങളാണ് ഫ്ലൈയിങ് നെയ്ക്കഡില്‍ എടുത്തു പറയുന്നത്. ഇതില്‍ ആദ്യത്തേതാണ് പണ ലാഭം. എയര്‍ലൈനുകള്‍ യാത്രികരുടെ ലഗേജ് ഫീ ഇനത്തില്‍ മാത്രം 2023ല്‍ 33 ബില്യണ്‍ ഡോളറാണ്(ഏകദേശം 2.90 ലക്ഷം കോടി രൂപ) നേടിയത്. അധിക ഭാരം ഒഴിവാക്കുന്നതു വഴി ഈ അധിക തുക നല്‍കു ന്ന രീതിയും യാത്രികര്‍ക്ക് ഒഴിവാക്കാനാവും. അതുവഴി പണചെലവ് കുറയ്ക്കാനുമാവും.
നെയ്ക്കഡ് ഫ്ലൈയിങ്ങിന്റെ രണ്ടാമത്തെ ഗുണ മായി എടുത്തു പറയുന്നത് സമയ ലാഭമാണ്. എത്രത്തോളം കുറവ് ലഗേജാണോ ഉള്ളത് അത്രയും എളുപ്പത്തിലും വേഗത്തിലും ചെക്ക് ഇന്‍ കഴിയുമെന്നതാണ് ഗുണം. വിമാനത്താവ ളത്തിലേക്കുള്ള വരവും തിരിച്ചിറങ്ങിയുള്ള പോക്കും വേഗത്തിലാവും. സമ്മര്‍ദം കുറക്കാ നാവുമെന്നതാണ് മൂന്നാമത്തെ ഗുണം. ഏറ്റ ക്കുറച്ചിലുകളുണ്ടെങ്കിലും ഏതൊരു യാത്രയു ടേയും കൂടെ സമ്മര്‍ദവും ഉണ്ടാവാറുണ്ട്. യാത്രകളില്‍ ബാഗിനെക്കുറിച്ച് ആലോചിച്ചി രിക്കാതെ പോവുന്ന സ്ഥലങ്ങളെക്കുറിച്ചും യാത്രയെക്കുറിച്ചും ചിന്തിച്ചിരിക്കാനാവും.
ഗുണങ്ങള്‍ ഇങ്ങനെ പലതുണ്ടെങ്കിലും ദോഷ ങ്ങളില്ലാത്ത രീതിയാണ് ഫ്‌ളെയിങ് നെയ്ക്കഡ് എന്നു പറയാനുമാവില്ല. എല്ലാവര്‍ക്കും യോജിച്ച യാത്രാ രീതിയല്ല ഇത്. കുടുംബമായൊക്കെ യാത്ര ചെയ്യുമ്പോള്‍ അത്യാവശ്യം എടുക്കേണ്ട സാധനങ്ങളുടെ പട്ടികയ്ക്ക് നീളം കൂടുതലായി രിക്കും. മണിക്കൂറുകള്‍ നീളുന്ന ദീര്‍ഘദൂരയാത്ര കളിലും പോകുന്ന സ്ഥലത്തെ സാധനങ്ങളുടെ വിലയും ലഭ്യതയും കൂടി കണക്കാക്കിയും ഫ്ലൈയിങ് നെയ്ക്കഡ് പലപ്പോഴും അപ്രായോ ഗികമായി മാറാറുമുണ്ട്.
ചില യാത്രികർ ബാഗുകൾ കപ്പലുകള്‍ വഴി കയറ്റി അയക്കാറുണ്ട്. കൂടെ കൊണ്ടുപോവാന്‍ ഒരുപാടു സാധനങ്ങള്‍ ഉള്ളവര്‍ക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്. ചിലരെങ്കിലും ഒന്നിനു മുകളില്‍ മറ്റൊന്നായി വസ്ത്രങ്ങള്‍ ധരിച്ചാണ് ബാഗേജിന്റെ അധിക ഭാരം ഒഴിവാക്കാറ്. ഇത് എപ്പോഴും കാര്യക്ഷമമാവണമെന്നില്ല. പ്രത്യേ കിച്ച് സുരക്ഷാ പരിശോധന കര്‍ശനമായി നടക്കുന്ന സമയങ്ങളില്‍.
ഏതൊരു വിഷയത്തിലുമെന്നതു പോലെ നേക്ക ഡ് ഫ്‌ളെയിങിന്റെ കാര്യത്തിലും സോഷ്യല്‍ മീഡിയ രണ്ടു തട്ടിലാണ്. ഇതിനു വേണ്ടി വാദി ക്കുന്നവര്‍ നഗരത്തിലെ ബസ് യാത്ര പോലെ അനായാസമാണ് നേക്കഡ് ഫ്‌ളെയിങ് എന്നാ ണ് സൂചിപ്പിക്കുന്നത്. അതേസമയം ഇത്തരം യാത്രകള്‍ പലര്‍ക്കും അപ്രായോഗികമാണെ ന്നാണ് എതിര്‍ക്കുന്നവരുടെ വാദം. പരമാവധി കുറവ് സാധനങ്ങളുമായി യാത്ര ചെയ്യുകയെന്ന ആശയം യാത്രികര്‍ക്കിടയില്‍ നേരത്തെ തന്നെ പ്രചാരത്തിലുള്ളതാണ്. സാധനങ്ങള്‍ക്കാണോ യാത്രക്കാണോ പ്രാധാന്യം നല്‍കുന്നതെന്ന താണ് പ്രധാന ചോദ്യം. കുറഞ്ഞ സാധനങ്ങളു മായി യാത്ര ചെയ്യുന്നവര്‍ക്കു യാത്ര കൂടുതല്‍ നന്നായി അനുഭവിക്കാമെന്നതാണ് നേക്കഡ് ഫ്‌ളെയിങിന്റെ ആകര്‍ഷണം.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
⭐എന്താണ് റബ്ബർനെക്കിങ്?⭐
👉ഒരു അപകടമോ, കൗതുകകരമായ എന്തെ ങ്കിലും സംഭവമോ നടക്കുമ്പോൾ, ആളുകൾ കഴുത്ത് നീട്ടിനോക്കുന്നതിനെയാണ് റബ്ബർ നെക്കിങ് (Rubbernecking) എന്ന് പറയുന്നത്. സാധാരണയായി വാഹനമോടിക്കുന്നവർ റോഡരികിലെ അപകടസ്ഥലങ്ങളിലേക്ക് വേഗത കുറച്ച് എത്തിനോക്കുന്നത് ഇതിന് ഉദാഹരണമാണ്. ഈ പ്രവൃത്തി പലപ്പോഴും ഗതാഗതക്കുരുക്കിനും മറ്റ് പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. കാരണം അപകടം കാ ണാൻ വേണ്ടി വാഹനങ്ങൾ വേഗത കുറയ് ക്കുകയോ, നിർത്തുകയോ ചെയ്യുന്നത് മറ്റ് വാഹനങ്ങളുടെ സുഗമമായ യാത്രയെ തടസ്സ പ്പെടുത്തും. അപകട സ്ഥലത്ത് ആളുകൾ ഒത്തുകൂടി ഗതാഗത തടസം ഉണ്ടാക്കുന്നതും റബ്ബർനെക്കിങ്ങും ജീവൻ രക്ഷിക്കാൻ നിർണായകമായ എമർജൻസി വാഹനങ്ങളുടെ വരവും തടസ്സപ്പെടുത്താറുണ്ട് .
അപകടം നന്നായി കാണാൻ വാഹനത്തിന്‍റെ വേഗം കുറയ്ക്കുന്നത് ഗതാഗത തടസം സൃഷ്ടി ക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ആംബുല ൻസും, സിവിൽ ഡിഫൻസ് വാഹനങ്ങളും അപകട സ്ഥലങ്ങളിൽ എത്തിച്ചേരുന്നതിന് ഇത് പലപ്പോഴും തടസമാകുന്നു.ചില ഡ്രൈവർമാർ അപകട സ്ഥലങ്ങളിൽ വാഹനം നിർത്തി ഗതാഗതം തടസപ്പെടുത്തുന്നു.മാത്രമല്ല, അപ കട സ്ഥലത്തിന്‍റെ അടുത്തെത്താൻ റോഡു കൾക്ക് കുറുകെ നടക്കുന്ന കാൽനടയാത്രക്കാ രുടെ സാന്നിധ്യവും അപകട സാധ്യത വർധിപ്പി ക്കുന്നു. അപകട സ്ഥലങ്ങളുടെ ഫോട്ടോകളും, വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും ശരിയല്ല .
ദൗർഭാഗ്യകരമായ സംഭവങ്ങളെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ചൂഷണം ചെയ്യുകയാണ്. 1890-കളിൽ ഈ പദം അമേരിക്കയിൽ വിനോദ സഞ്ചാരികൾ കാഴ്ചകൾ കാണാൻ കഴുത്ത് നീട്ടി നോക്കുന്നതിനെ വിവരിക്കാൻ ആണ് ഉപയോഗിച്ചത് പിന്നീട് 1900-കളോടെ ഇത് റോഡിലെ അപകടങ്ങൾ നോക്കുന്നതിന് കൂടുതൽ ഉപയോഗിക്കപ്പെട്ടു. റബ്ബർനെക്കിങ് മൂലം ഡ്രൈവർമാർ വേഗത കുറയ്ക്കുന്നത് "ഗേപ്പേഴ്സ് ബ്ലോക്ക്" (gapers' block) എന്നറിയ പ്പെടുന്ന ട്രാഫിക് കുരുക്കിന് കാരണമാകും. ഒരു ഡ്രൈവർ ശ്രദ്ധ തിരിക്കുമ്പോൾ, പിന്നിൽ വരുന്ന വാഹനവുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. 2003-ലെ ഒരു യുഎസ് പഠനം അനുസരിച്ച് ശ്രദ്ധ തിരിക്കപ്പെടുന്ന അപകടങ്ങളിൽ 16% റബ്ബർനെക്കിങ് മൂലമാണ്.
മനുഷ്യന്റെ സ്വാഭാവിക ജിജ്ഞാസയും (morbid curiosity), ഭയം അല്ലെങ്കിൽ ആവേശം തോന്നു ന്ന സാഹചര്യങ്ങളോടുള്ള പ്രതികരണവുമാണ് റബ്ബർനെക്കിങിന് പിന്നിലെ പ്രധാന കാരണം.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
👉നിയമനിര്‍മ്മാണം സംബന്ധിച്ച ലോകത്തില്‍ നിലവിലുള്ളതില്‍ ഏറ്റവും പഴയ ചരിത്രരേഖയാ ണ് മാഗ്‌നാകാര്‍ട്ട. പൗരാവകാശം സംബന്ധിച്ച കാര്യത്തില്‍ 1215 ല്‍ ജൂൺ 15 ഇംഗ്ലണ്ടില്‍ വച്ച് ജോണ്‍ രാജാവിനെ നിര്‍ബ്ബന്ധിതമായി ഒപ്പു വയ്പ്പിച്ചതാണ് മാഗ്‌നാകാര്‍ട്ട.ഒപ്പുവച്ചിട്ട് 805 കൊല്ലം 1എന്നാല്‍ 1297 ല്‍ എഡ്വാര്‍ഡ് ഒന്നാമന്‍ ഒപ്പു വയ്‌ക്കുന്നതു വരെ മാഗ്‌നാകാര്‍ട്ട ഇംഗ്ലീഷ് നിയമമായി പ്രാബല്യത്തിലായിരുന്നില്ല.
പതിമൂന്നാം നൂറ്റാണ്ടിൽ ഇറങ്ങിയ ഒരു ഇംഗ്ലീഷ് നിയമസംഹിത ആണ് ഇത് . 1215ജൂൺ 15 ൽ രചിക്കപ്പെട്ട ഈ സംഹിതക്ക് മാഗ്നകാർട്ട ലിബർറ്റേറ്റം (സ്വാതന്ത്ര്യത്തിന്‍റെ വലിയ ഉടമ്പടി) എന്നും പേരുണ്ട്. ലാറ്റിൻ ഭാഷയിലെഴുതപ്പെട്ടിട്ടു ള്ള ഈ ഉടമ്പടി ലാറ്റിൻ പേരിൽ അറിയപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയിലുള്ള ഇതിന്‍റെ പരിഭാഷയാണ് ഗ്രേറ്റർ ചാർട്ടർ. പ്രാമാണിക രേഖ എന്ന അർത്ഥ ത്തിൽ മാഗ്നാകാർട്ട എന്ന ലാറ്റിൻ വാക്ക് ഇന്ന് ഉപയോഗിക്കുന്നുണ്ട്.
ചില അവകാശങ്ങൾ വിളംബരം ചെയ്യുന്നതി നും , ചില നിയമനടപടിക്രമങ്ങളെ ബഹുമാനി ക്കുന്നതിനും, താനും നിയമത്തിന് അധീനനാണ് എന്ന് അംഗീകരിക്കുന്നതിനുമായി ഇംഗ്ലണ്ടിലെ ജോൺ രണ്ടാമൻ രാജാവിന് ഈ നിയമം ആവ ശ്യമായി വരികയായിരുന്നു. രാജാവുമായി ബന്ധ പ്പെട്ട ചിലകാര്യങ്ങൾ ഈ നിയമം വ്യക്തമായും സംരക്ഷിക്കുന്നു; ഹേബിയസ് കോർപസിലൂടെ നിയമവിരുദ്ധമായി തടങ്കലിൽ വെക്കുന്നതിനെ ചോദ്യചെയ്യുന്ന നടപടിയെ പരോക്ഷമായി പിന്തുണക്കുകയും
ഇന്നത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളെ ഭരണഘടനയിലധിഷ്ഠിതമായ സർക്കാർ സംവിധാനത്തിലേക്ക് നയിച്ച ചരിത്രപരമായ വികാസപ്രക്രിയയെ സ്വാധീനിച്ചത് മാഗന കാർട്ടയാണെന്ന് വിശ്വസിക്കപ്പെടുന്നു. അമേരി ക്കയുടെ ഭരണഘടനയേയും “പൊതുനിയമ ത്തേയും” മറ്റുനിരവധി ഭരണഘടന നിയമങ്ങ ളേയും മാഗ്നകാർട്ട നിർണ്ണായകമായി സ്വാധീ നിച്ചിട്ടുണ്ട്.
റണ്ണിമേഡ് എന്ന സ്ഥലത്തു വെച്ചാണ് മാഗ്നാ കാർട്ട ഒപ്പ് വെച്ചത് . ഈ നിയമ സംഹിത പ്രകാ രം പള്ളികളുടെ നിയമ സംരക്ഷണം, ബർടോൺ വിഭാഗത്തിന്‍റെ അന്യായമായ തടങ്കൽ എന്നിവ, അമിതമായി നികുതി പിരിക്കുക എന്നിവ അവസാനിപ്പിക്കാൻ ജോൺ രാജാവ് തയ്യാറാ യി.ഇത് നടപ്പിൽ വരുത്താൻ ഒരു 25 അംഗ സഭയും സംഹിത അനുശാസിച്ചു.ഇത് പോപ് അസാധു ആക്കുകയും തുടർന്ന് ആദ്യ ബാർട്ടൻ യുദ്ധത്തിന് വഴിവെക്കുകയും ചെയ്തു.
ക്രോസ്-ബ്രേസ്ഡ് ആംസ് (സിസർ ലെഗ്സ്) ഉപയോഗിച്ച് ഉയർത്തുന്നു, സാധാരണയായി നിർമ്മാണ, വെയർഹൗസ് ജോലികൾക്ക്.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
👉ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള തും, ഗുണനിലവാരമു ള്ളതുമായ ഭക്ഷ്യയോ ഗ്യമായ പരിപ്പുകളിലൊന്നാണ് മക്കാഡാമിയ നട്ട് അഥവാ ആസ്ട്രേലിയന്‍ നട്ട്. ആസ്ട്രേലി യയിലെ ഉപോഷ്ണ മേഖലാ മഴക്കാടുകളി ലാണ് ഈ മരത്തിന്റെ ഉത്ഭവം. കേരളത്തിലും, തമിഴ്നാട്ടിലും ,കര്‍ണാടകയിലും ഒറീസയിലും കൃഷി ചെയ്യാന്‍ അനുയോജ്യമാണ് മക്കാഡാ മിയ നട്ട്.ക്വീന്‍സ് ലാന്‍ഡ് നട്ട് എന്നും ആസ്ട്രേ ലിയന്‍ നട്ട് എന്നും ഈ പരിപ്പ് അറിയപ്പെടുന്നു.
മക്കാഡാമിയ ജനുസില്‍പ്പെട്ട ഈ മരം പോര്‍ട്ടേ സിയ കുടുംബത്തിലെ അംഗമാണ്. ഇതിന്റെ പരിപ്പാണ് ഭക്ഷ്യയോഗ്യമായത്.വിറ്റാമിനുകള്‍, മിനറല്‍സ്, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുടെ മികച്ച കലവറയാണിത്. ആരോഗ്യകരമായ കൊഴുപ്പുകളുടേയും നല്ലൊരു സ്രോതസാണിത്. ഇതിലെ മോണോ സാച്യുറേറ്റഡ് കൊഴുപ്പുകള്‍ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നട ത്തിയ പഠനത്തില്‍ ഇതിനെക്കുറിച്ച് സൂചിപ്പി ക്കുന്നുണ്ട്.ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന വര്‍ക്കും ധൈര്യമായി ഇത് ഡയറ്റില്‍ ഉള്‍പ്പെടു ത്താം. ഇത് നല്ലൊരു പ്രോട്ടീന്‍ കലവറയാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ വിശപ്പ് കുറയ്ക്കാനും സഹായിക്കും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് കഴിക്കാവുന്നതാണ്.
ഇതൊരുപ്രീബയോട്ടിക് ഭക്ഷണം കൂടിയാണ്. ഓര്‍മ്മശക്തി കൂട്ടാന്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇത് ലഭ്യമാണ്.പ്രമേഹമുള്ളവര്‍ക്ക് ഇത് കഴിക്കുന്നത് നല്ലതാണ്. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
👉ഈ ചിത്രത്തിൽ കാണുന്നത് Samsung Galaxy SmartTag 2 ആണ്. ഇത് ഒരു ട്രാക്കിംഗ് ഡിവൈ സാണ്. ഇത് നമ്മുടെ വസ്തുക്കൾ (ഉദാ: കീസ്, ബാഗ്) ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്നു. താക്കോലുകൾ, പേഴ്സുകൾ, ബാഗുകൾ, വളർത്തുമൃഗങ്ങൾ എന്നിവപോലെയുള്ള എളുപ്പത്തിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള വസ്തുക്കളിൽ ഇത് ഘടിപ്പിക്കാം. എവിടെ യെങ്കിലും വെച്ച് മറന്നുപോയാൽ സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഇത് കണ്ടെത്താൻ സാധിക്കും.
ബ്ലൂടൂത്ത് റേഞ്ചിനുള്ളിൽ ഈ ടാഗിന്റെ കൃത്യ മായ സ്ഥാനം ഫോണിലെ Smart Things Find ആപ്ലിക്കേഷനിൽ കാണാൻ സാധി ക്കും. റേഞ്ചിന് പുറത്താണെങ്കിൽ, അടുത്തുള്ള സാംസങ് ഗാലക്സി ഉപകരണങ്ങളുടെ നെറ്റ് വർക്ക് ഉപയോഗിച്ച് ഇതിന്റെ ഏകദേശ സ്ഥാനം കണ്ടെത്താൻ സഹായിക്കും. ടാഗ് എവിടെയാ ണെന്ന് കണ്ടുപിടിക്കാൻ ഫോണിൽ നിന്ന് ഇതിനെ ഒരു ബീപ് ശബ്ദം പുറപ്പെടുവിക്കാൻ സാധിക്കും. SmartThings ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ച് ചില ഓട്ടോമേഷൻ പ്രവർത്തനങ്ങ ൾക്കും ഇത് ഉപയോഗിക്കാം. ഉദാഹരണത്തിന്, സ്മാർട്ട് ടാഗ് ഡോറിനടുത്തെത്തുമ്പോൾ ലൈറ്റുകൾ ഓൺ ചെയ്യുക തുടങ്ങിയവ.
👉ആഫ്രിക്കയിൽ കാണ്ടാമൃഗങ്ങളെ ഹെലികോ പ്റ്ററുകൾ ഉപയോഗിച്ച് തലകീഴായി തൂക്കി മാറ്റുന്നത് സാധാരണമാണ്. ഈ രീതി മൃഗങ്ങ ളുടെ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ഗവേഷ ണങ്ങൾ തെളിയിച്ചിട്ടുണ്ട്. തലകീഴായി തൂക്കി മാറ്റുന്നത് കാണ്ടാമൃഗങ്ങളെ സ്ട്രെച്ചറിൽ കിട ത്തി മാറ്റുന്നതിനേക്കാൾ ചെലവ് കുറഞ്ഞതും എളുപ്പവുമാണ്.
ഈ രീതി വേഗത്തിൽ മൃഗങ്ങളെ ഒരു സ്ഥല ത്തുനിന്ന് മറ്റൊരിട ത്തേക്ക് മാറ്റാൻ സഹായി ക്കുന്നു.ഗവേഷണങ്ങൾ പ്രകാരം, തലകീഴായി തൂക്കിനിർത്തുമ്പോൾ കാണ്ടാമൃഗങ്ങൾക്ക് ശ്വാസമെടുക്കാൻ കൂടുതൽ എളുപ്പമാണ്. ഈ അവസ്ഥയിൽ അവയുടെ സുഷുമ്നാ നാഡിക്ക് കൂടുതൽ വഴക്കം ലഭിക്കുകയും ഇത് വായു സഞ്ചാരം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
സൈഡിൽ കിടത്തുമ്പോൾ ഉണ്ടാകാൻ സാധ്യ തയുള്ള പേശീവലി, രക്തചംക്രമണ പ്രശ്നങ്ങൾ എന്നിവ തലകീഴായി തൂക്കുമ്പോൾ കുറയു ന്നതായും കണ്ടെത്തിയിട്ടുണ്ട്. കാണ്ടാമൃഗങ്ങ ളുടെ ശരീരഘടന ഈ രീതിക്ക് അനുയോജ്യമാ ണ്. അവയുടെ ഭാരമുള്ള തലയും, കഴുത്തും തലകീഴായി തൂക്കുമ്പോൾ നട്ടെല്ല് നേരെയാ ക്കാനും ശ്വാസനാളി തുറക്കാനും സഹായി ക്കുന്നു.ഈ പഠനങ്ങൾക്ക് 2021-ൽ 'ഇഗ് നോബ ൽ പ്രൈസ്' (Ig Nobel Prize) ലഭിച്ചി രുന്നു. ഇത് ആളുകളെ ചിരിപ്പിക്കുകയും പിന്നീട് ചിന്തിപ്പി ക്കുകയും ചെയ്യുന്ന ഗവേഷണങ്ങൾക്ക് നൽകുന്ന ഒരു അവാർഡാണ്.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
⭐ക്രിക്കറ്റിൽ ഓരോ ബോളർമാർ ബോൾ ചെയ്യാൻ വരുമ്പോ അവരുടെ താഴെ ഓരോ end (North Pavilion End)എന്ന് എഴുതി കാണിക്കുന്ന ത് കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?⭐
👉ക്രിക്കറ്റിൽ ബോളർമാർ ബോൾ ചെയ്യാൻ വരുമ്പോൾ,സ്കോർബോർഡിലോ ,ടെലിവിഷൻ സ്‌ക്രീനിലോ "North Pavilion End" അല്ലെങ്കിൽ "South Pavilion End" തുടങ്ങിയ പേരുകൾ കാണി ക്കാറുണ്ട്.ഒരു ബോളർ ഗ്രൗണ്ടിന്റെ ഏത് ഭാഗ ത്ത് നിന്നാണ് ബോൾ ചെയ്യുന്നത് എന്ന് സൂചിപ്പി ക്കലാണ് ഇത് കൊണ്ടുള്ള ഉദ്ദേശം.
ക്രിക്കറ്റ് ഗ്രൗണ്ടിൽ രണ്ട് വശങ്ങളിലായി പിച്ച് സ്ഥാപിച്ചിട്ടുണ്ട്. ഈ ഓരോ വശത്തെയും ഒരു "എൻഡ്" (end) എന്ന് വിളിക്കുന്നു. സാധാരണ യായി, ഈ എൻഡുകൾക്ക് ഗ്രൗണ്ടിന്റെ പ്രത്യേ കതകൾ അനുസരിച്ച് പേരുകൾ നൽകാറുണ്ട്. ഉദാഹരണത്തിന് പവലിയൻ എൻഡ് (Pavilion End) എന്നത് ഗ്രൗണ്ടിലെ പവലിയൻ (കളിക്കാ രും ഒഫീഷ്യൽസും ഇരിക്കുന്ന പ്രധാന കെട്ടിടം) സ്ഥിതി ചെയ്യുന്ന വശം. പവലിയൻ എൻഡിന് എതിർവശത്തുള്ള എൻഡിനെ പലപ്പോഴും ഗ്രൗണ്ടിന്റെ പ്രത്യേകതകൾ അനുസരിച്ച് മറ്റ് കെട്ടിടങ്ങളുടെയോ, ഗേറ്റുകളുടെയോ പേരുക ളായിരിക്കും നൽകുക. ഉദാഹരണമായി (Opposi te End) / ഗേറ്റ് എൻഡ് (Gate End) എന്നൊക്കെ പറയുന്നു. ഓരോ ഓവറിന് ശേഷവും ബൗളിംഗ് എൻഡ് മാറും. അതായത്, ഒരു ഓവർ ഒരു എൻഡിൽ നിന്ന് എറിഞ്ഞാൽ അടുത്ത ഓവർ മറ്റേ എൻഡിൽ നിന്നായിരിക്കും. കാറ്റിന്റെ ദിശ, ഗ്രൗണ്ടിന്റെ പ്രത്യേകതകൾ, പിച്ചിന്റെ അവസ്ഥ എന്നിവ ഒരു എൻഡിന് കൂടുതൽ അനുകൂലമാ കാത്ത രീതിയിൽ കളിക്കാനുള്ള സാഹചര്യം ഒരുക്കുന്നു.
ഒരു ബോളർക്ക് ഒരു പ്രത്യേക എൻഡിൽ നിന്ന് ബോൾ ചെയ്യുമ്പോൾ കൂടുതൽ ഗുണങ്ങൾ ലഭിച്ചേക്കാം. ഏത് എൻഡിൽ നിന്ന് ബോൾ ചെയ്യണം എന്ന് ക്യാപ്റ്റൻ തീരുമാനിക്കുന്നത് കളിയുടെ തന്ത്രപരമായ ഭാഗമാണ്.ഓരോ ഓവർ കഴിയുമ്പോഴും ബൗൾ ചെയ്യാനുള്ള സ്ഥലം മാറും. ഒരു ഓവറിൽ കീപ്പർ നിൽക്കുന്ന വശത്ത് നിന്നും ആണ് അടുത്ത ഓവറിൽ ബൗൾ ചെയ്യുന്നത്. കൃത്യമായി അറിയാൻ വേണ്ടി ഓരോ പേര് നൽകിയിട്ടുണ്ടാകും . അതാണ് ഓരോ ഓവറിനും വ്യത്യസ്ത പേര് നൽകുന്നത്. ഒരു end-ൽ കാറ്റിന്റെ പിന്തുണ ലഭിക്കുന്നുണ്ടെങ്കിൽ ഒരു ഫാസ്റ്റ് ബോളർക്ക് അത് പ്രയോജനപ്പെടുത്താം.ഇങ്ങനെ എഴുതി കാണിക്കുന്നത് വഴി ടിവിയിൽ കളി കാണുന്നവ ർക്കും, കമന്റേറ്റർമാർക്കും ഏത് എൻഡിൽ നിന്നാണ് ബോളിംഗ് നടക്കുന്നത് എന്ന് എളുപ്പ ത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു.
ചുരുക്കത്തിൽ ബോളർ ബോൾ ചെയ്യുന്ന ഗ്രൗണ്ടിന്റെ വശത്തെ സൂചിപ്പിക്കുന്ന ഒരു ഭൂപരമായ അടയാളമാണ് ഈ "END".ഒരു ബോളർ North End-ൽ നിന്ന് ബോൾ ചെയ്യുന്നു എങ്കിൽ, അവരുടെ bowling direction ആണ് South-വശത്തേക്ക്. അടുത്ത ഓവറിൽ മറ്റൊരു ബോളർ South End-ൽ നിന്ന് ബോൾ ചെയ്യാം, അപ്പോൾ അവർ North-വശത്തേക്ക് ബോൾ ചെയ്യും.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
👉1950-ലെ ചിഹ്നങ്ങളും, പേരുകളും (അനുചിത മായ ഉപയോഗം തടയൽ) നിയമം (The Emblems and Names (Prevention of Improper Use) Act, 1950) ഒരു ഇന്ത്യൻ നിയമമാണ്. ചില പേരുകളും, ചിഹ്നങ്ങളും വാണിജ്യപരവും, തൊഴിൽപരവു മായ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തടയുക എന്നതാണ് ഈ നിയമ ത്തിന്റെ പ്രധാന ലക്ഷ്യം. ഈ നിയമപ്രകാരം പട്ടികയിൽ (Schedule) ഉൾപ്പെടുത്തിയിട്ടുള്ള ചില ചിഹ്നങ്ങൾ, മുദ്രകൾ, പതാകകൾ, ഔദ്യോഗിക ചിഹ്നങ്ങൾ, പേരുകൾ എന്നിവ ഏതെങ്കിലും വ്യാപാരം, ബിസിനസ്സ്, തൊഴിൽ, പേറ്റന്റ്, വ്യാപാരമുദ്ര അല്ലെങ്കിൽ രൂപകൽപ്പന എന്നിവയ്ക്കായി കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഉപയോഗിക്കു ന്നത് നിരോധിക്കുന്നു.
ഈ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കു ന്നവർക്ക് 50000 രൂപ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്.ഈ നിയമപ്രകാരം കേസെടുക്കു ന്നതിന് മുൻപ് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. കേന്ദ്ര സർക്കാരിന് ഈ നിയമത്തിന്റെ പട്ടികയിൽ പുതിയ പേരുക ളും ,ചിഹ്നങ്ങളും ചേർക്കാനും നിലവിലുള്ളവ യിൽ ഭേദഗതി വരുത്താനുമുള്ള അധികാരമു ണ്ട്.സർക്കാർ ചിഹ്നങ്ങളുടെയും, ദേശീയ പ്രാധാ ന്യമുള്ള സ്ഥാപനങ്ങളുടെയും പേരുകളുടെയും അന്തസ്സ് സംരക്ഷിക്കുക.പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ, ഔദ്യോഗിക സ്ഥാപനങ്ങളുമായോ ദേശീയ പ്രാധാന്യമുള്ള വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് വാണിജ്യ പരമായ നേട്ടങ്ങൾ ഉണ്ടാക്കുന്നത് തടയുക.
ദേശീയ പതാക, ദേശീയ ചിഹ്നം (അശോക ചക്രം), ഇന്ത്യയുടെ പേര്, മഹാത്മാ ഗാന്ധി, പ്രധാനമന്ത്രി, രാഷ്ട്രപതി, സുപ്രീം കോടതി, ഗവർണർ എന്നിവയുടെ ചിത്രങ്ങളോ, പേര് നാമങ്ങളോ വാണിജ്യപരമായോ, അനുചിത മായോ ഉപയോഗിക്കുന്നത് നിയമം വിലക്കു ന്നു."റിപ്പബ്ലിക്" എന്ന പദം വാണിജ്യ ആവശ്യങ്ങ ൾക്ക് ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്
👉മനുഷ്യർ സ്ട്രോ ഉപയോഗിച്ച് വെള്ളം കുടിക്കുന്നതുപോലെ തല ഉയർത്താതെ വെള്ളം വലിച്ചു കുടിക്കാൻ കഴിവുള്ള ഏക പക്ഷിയാണ് പ്രാവുകൾ (Pigeons and Doves). മിക്ക പക്ഷികളും വെള്ളം കുടിക്കു മ്പോൾ കൊക്കിൽ വെള്ളമെടുത്ത് തല ഉയർത്തി ഗുരുത്വാകർഷണത്തിന്റെ സഹായത്തോടെ വെള്ളം ഇറക്കുന്നു. എന്നാൽ, പ്രാവുകൾക്ക് അവയുടെ കൊക്കിന്റെയും,അന്നനാളത്തി ന്റെയും പ്രത്യേകത കൊണ്ട് സ്ട്രോ ഉപയോഗിച്ച് കുടിക്കുന്നതു പോലെ തുടർച്ചയായി വെള്ളം വലിച്ചെടുക്കാൻ കഴിയും.
വെള്ളം കുടിക്കാൻ വേണ്ടി നിരന്തരം തല ഉയർത്തേണ്ട ആവശ്യം ഇല്ലാത്തതുകൊണ്ട് അവയ്ക്ക് കൂടുതൽ വേഗത്തിൽ വെള്ളം കുടിക്കാൻ സാധിക്കുന്നു.ഇത് തുറന്ന സ്ഥല ങ്ങളിൽ വെള്ളം കുടിക്കുമ്പോൾ ഇരപിടിയ ന്മാരിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്നു.
💢 വാൽ കഷ്ണം💢
"pigeon" എന്നും "dove" / എന്നും പറയുന്നത് ഒരേ കുടുംബത്തിൽ പ്പെട്ട പക്ഷികളെയാണ് - Columbidae കുടുംബം. ശാസ്ത്രീയമായി ഇവ രണ്ടും തമ്മിൽ വ്യത്യാസം ഇല്ല. Pigeon എന്നത് സാധാരണയായി വലിയതും, തടിച്ചതുമായ പക്ഷികളാണ് ചെറിയതും കൂടുതൽ മെലിഞ്ഞ തും ലോലമായതുമായ പക്ഷികളാണ് Dove . Pigeons സാധാരണയായി കൂടുതൽ ദൃഢവും ഉറച്ച ശരീരമുള്ളവയുമാണെങ്കിൽ Doves കൂടുത ൽ നേർത്തതും, മനോഹരമായ ശരീരഘടനയു ള്ള വയുമായിരിക്കും."Pigeon" എന്ന വാക്ക് ഫ്രഞ്ച് ഭാഷയിൽ നിന്ന് വന്നതാണ്. "Dove" എന്നത് ജർമ്മനിക് ഭാഷകളിൽ നിന്നും .
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
⭐മരണത്തിനു 'തെക്കോട്ടെടുക്കുക' എന്നു പറയുന്നതെന്തു കൊണ്ട്?⭐
👉ഹിന്ദു വിശ്വാസപ്രകാരമുള്ള ഒരു ശൈലിയാ ണ് "തെക്കോട്ടെടുക്കുക " എന്നത്. വിശ്വാസ പ്രകാരം തെക്കു ദിക്കിന്റെ അധിപന്‍ യമനാണ്. ക്ഷേത്രങ്ങളില്‍ തെക്കു ഭാഗത്തു പ്രതിഷ്ഠിച്ചി ട്ടുള്ള ബലിക്കല്ലും യമന്റെ പ്രതീകമാണ്. മരണശേഷം മൃതദേഹം കിടത്തുമ്പോള്‍ തല തെക്കോട്ടാണ് വയ്ക്കുന്നത്.സംസ്കരിക്കു മ്പോഴും അങ്ങനെ തന്നെ. ഇതിനെ അധികരിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ തല തെക്കോട്ട് ആകരുത് എന്ന് പഴയ ആളുകള്‍ പറയാറുണ്ട്.
⭐ പണ്ടുകാലങ്ങളിൽ ദുഷിച്ച രക്‌തം കുടിച്ചു കളയാൻ നാട്ടുവൈദ്യന്മാർ അട്ടയെ കൊണ്ടു കടിപ്പിച്ചിരുന്ന രീതി ഇപ്പോൾ ഉണ്ടോ ?⭐
👉പണ്ട് കാലത്ത് അട്ടകൾ വലിയ ചികിത്സാ സഹായികളായിരുന്നു. അശുദ്ധ രക്തമാണ് എല്ലാ രോഗങ്ങൾക്കും കാരണം എന്നും അവ അട്ടകളെകൊണ്ട് കടിപ്പിച്ച് കുടിപ്പിച്ച് രോഗം മാറ്റാം എന്നും വിശ്വസിച്ചിരുന്നു. ശുശ്രുതന്റെ കാലം മുതൽ തന്നെ ഭാരതത്തിൽ ഈ അട്ട കടിപ്പിക്കൽ ചികിത്സ നിലവിലുണ്ടായിരുന്നു. ഗാലൻ, പ്ലീനി അവിസിന്ന തുടങ്ങിയവരൊക്കെ കുളയട്ട മാഹാത്മ്യം ചർച്ച ചെയ്തിട്ടുണ്ട്. യൂറോപ്പിൽ ഒരുകാലത്ത് അട്ടയെകൊണ്ട് കടിപ്പിച്ചുള്ള ചികിത്സ വളരെ പ്രചാരമുള്ളതാ യിരുന്നു. Hirudo medicinalis എന്നയിനം അട്ട കളായിരുന്നു ചികിത്സയ്ക്ക് കാര്യമായും ഉപയോഗിച്ചിരുന്നത്.
സ്വന്തം ശരീര ഭാരത്തിന്റെ പത്ത് ഇരട്ടിയോളം ചോര അകത്താക്കി ബലൂൺ പോലെ വീർ ക്കുന്ന ജീവികളാണ് കുളയട്ടകൾ. കുടിച്ച ചോര മുഴുവൻ ഒറ്റയടിക്ക് ദഹിപ്പിക്കില്ല. സൂക്ഷിച്ച് കുറേശെ മാത്രമേ ദഹിപ്പിച്ച് ഉപയോഗിക്കൂ. അതിന് പറ്റുന്ന വിധമാണ് അട്ടകളുടെ ദഹന സംവിധാനം. കുടിച്ച ചോരമുഴുവൻ ശരീരത്തി നുള്ളിൽ ക്രോപ് എന്ന സഞ്ചിയിൽ പ്രത്യേക രീതിയിൽ സൂക്ഷിക്കും. കുടിച്ച രക്തത്തിലെ ചുവന്നരക്താണുക്കളെ വിഘടിപ്പിച്ച് വേർതിരി ക്കുന്ന ഗ്ലോബിൻ ഭാഗമാണ് പോഷണമാക്കുന്ന ത്. രക്തപ്ലാസ്മയിലെ ജലാംശം അട്ടയുടെ ശരീരം ആഗിരണം ചെയ്ത് നീക്കും.ബാക്കി യുള്ളത് കുഴമ്പ്പോലെ കൊഴുത്ത് കിടക്കും. ഒരു പ്രാവശ്യം വയറു നിറച്ച ചോര ദഹിപ്പിച്ച് തീർക്കാൻ പത്ത് മുതൽ പതിനാല് മാസം വരെ സമയം എടുക്കും. ഒരു ശാപ്പാട് കഴിഞ്ഞാൽ പിന്നെ ഒരു കൊല്ലം വരെ ഒരു തുള്ളി ചോരയും രുചിക്കാതെ സുഖിച്ച് ജീവിക്കാൻ കഴിയും.
ഇപ്പോഴും ചില വൈദ്യന്മാർ ചില വാതരോഗ ങ്ങൾക്കും ‘രക്ത ദൂഷ്യത്തിനും ‘ വേരിക്കോസ് വെയിൻ തുടങ്ങിയ രോഗാവസ്ഥകൾ ചികി ത്സിക്കാനും അട്ടകളെ ഉപയോഗിക്കുന്നുണ്ടെ ങ്കിലും ആധുനിക ചികിത്സയിൽ ഇതിന് വലിയ സ്ഥാനം ഇല്ല. ചിലതരം പ്ലാസ്റ്റിക്ക് സർജറികൾ ക്ക് ശേഷമുള്ള രക്തക്കുഴലുകളിലെ രക്ത വാർച്ച ശരിയാക്കുന്നതിന് വേണ്ടിയും അട്ടകളെ ഉപയോഗിക്കുന്നുണ്ട്.
ശരീരത്തിന്റെ ഉന്മേഷം കുറയുന്നവർക്ക് ഉണ ർവും , ഉല്ലാസവും വീണ്ടെടുക്കാനായി ‘അട്ടകടി’ കൊള്ളുന്നത് ചില സ്ഥലകളിൽ ഇപ്പോൾ ഉണ്ട് . പണം ഇഷ്‌ടം പോലെ എണ്ണിക്കൊടുക്കണമെ ങ്കിലും ദേഹത്ത് അട്ടയിഴയുന്ന കാഴ്ച ചില പ്പോൾ അറപ്പ് തോന്നിയെക്കും
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
⭐ചിറക് ഉണ്ടെങ്കിലും പാറ്റകൾക്ക് അധിക നേരം പറക്കാൻ കഴിയില്ല. എന്തുകൊണ്ട്?⭐
👉പാറ്റകൾക്ക് ചിറകുകൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. എന്നാൽ, ചിറകുകൾ ഉണ്ടായിട്ടും പാറ്റകൾക്ക് അധിക സമയം പറ ക്കാൻ കഴിയില്ല. ഇതിന് ഒരു പ്രത്യേക കാരണ മുണ്ട്.മറ്റെല്ലാ പ്രാണികളെയും പോലെ പാറ്റക ൾക്കും നാഡീവ്യൂഹം ഉണ്ട്. ഈ നാഡീവ്യൂഹത്തി ന്റെ സഹായത്തോടെ ആണ് പാറ്റകൾ പറക്കു ന്നതും ദിശ നിയന്ത്രിക്കുന്നതും. ചിറകുള്ളതി നാൽ പാറ്റകൾ പറക്കാൻ സജ്ജരാണ്. പക്ഷെ അവയ്ക്ക് കൂടുതൽ സമയം പറക്കാൻ കഴി യില്ല. കാരണം, പാറ്റയുടെ ചിറകുകൾ അവ യുടെ ശരീരത്തേക്കാൾ ഭാരം കുറഞ്ഞതാണ്. അതിനാൽ, പറക്കാൻ ശ്രമിക്കുമ്പോൾ ഇവയു ടെ ചിറകുകൾക്ക് ശരീരത്തിന്റെ ഭാരം താങ്ങാൻ കഴിയില്ല.അതിനാൽ, അധികനേരം വായുവിൽ തങ്ങിനിൽക്കാൻ കഴിയില്ല. പാറ്റയ്ക്ക് കൂടുതൽ സമയം പറക്കാൻ കഴിയില്ലെങ്കിലും വേഗത കൂടുതലാണ്. പാറ്റയ്ക്ക് ഒരു മണിക്കൂറിൽ അഞ്ച് കിലോമീറ്റർ ദൂരം താണ്ടാൻ കഴിയുമെ ന്നാണ് വിദഗ്ധർ പറയുന്നത്.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
👉ജപ്പാനിലെ ഒകെഗാവ പട്ടണത്തിൽ 1888 സെപ്റ്റംബർ 17-നാണ് സുജിമുറയുടെ ജനനം. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ശാസ്ത്ര വിഷയങ്ങളോട് കമ്പമുണ്ടായിരുന്ന അവർക്ക് ശാസ്ത്രഗവേഷണത്തിൽ തൊഴിൽ നേടായിരു ന്നു താത്പര്യം.1920-ൽ ഹോക്കിയാണോ ഇംപീ രിയൽ യൂണിവേഴ്സിറ്റിയിൽ വേതനമൊന്നുമി ല്ലാതെ ലാബോറട്ടറി അസിസ്റ്റന്റായി അവർ ജോലിക്കു കയറി. അതിനു മുമ്പ് പെൺകുട്ടി കൾക്കുവേണ്ടിയുള്ള രണ്ട് സ്കൂളുകളിൽ അധ്യാപികയായി അവർ ജോലി ചെയ്തു.
പട്ടുനൂൽ പുഴുവിന്റെ പോഷകാഹാര മൂല്യത്തെ ക്കുറിച്ചാണ് ആദ്യനാളുകളിൽ അവർ ഗവേഷ ണം നടത്തിയത്.1922-ൽ ടോക്യോയിലെ ഇംപീരി യൽ യൂണിവേഴ്സിറ്റിയിലേക്ക് അവർക്ക് മാറ്റം കിട്ടിയിരുന്നെങ്കിലും പിറ്റേ വർഷം ഭൂമികുലുക്ക ത്തിൽ ഈ ലാബ് തകർന്നു. പിന്നീട് ഡോ. ഇമെ തരോ സുസുക്കിയുടെ കീഴിലായിരുന്നു സുജി മുറയുടെ ഗവേഷണം. സുസുക്കിയാണ് വിറ്റാ മിൻ B1 കണ്ടെത്തിയത്. ഈ ലാബിൽ നിന്നാണ് സുജിമുറെയും അവരുടെ സഹഗവേഷകയായ സെയ്താരോ മിയുരയും ഗ്രീൻ ടീ വിറ്റാമിൻ സിയുടെ പ്രകൃതിദത്ത സ്രോതസ്സാണെന്ന് കണ്ടെത്തിയത്. ഈ കണ്ടെത്തലിനുശേഷം വടക്കേ അമേരിക്കയിലേക്കുള്ള ഗ്രീൻ ടീയുടെ കയറ്റുമതി കുത്തനെ കൂടി.
ഗ്രീൻ ടീയിൽ ഗവേഷണം തുടർന്ന സുജിമുറ അതിലടങ്ങിയിരിക്കുന്ന കൂടുതൽ രാസഘടക ങ്ങൾ വേർതിരിച്ചെടുത്തു. 1932-ൽ അവർ തന്റെ ഡോക്ടറൽ തിസീസ് പ്രസിദ്ധീകരിച്ചു. കാർഷികരംഗത്ത് ഡോക്ടറേറ്റ് നേടുന്ന ആദ്യ ജാപ്പനീസ് വനിത എന്ന അംഗീകാരം അവരെ തേടിയെത്തി. ചെടികളിൽനിന്ന് സ്ഫടികരൂപ ത്തിൽ വിറ്റാമിൻ സി വേർതിരിച്ചെടുക്കുന്ന പ്രക്രിയയ്ക്ക് 1935-ൽ അവർ പേറ്റന്റ് എടുത്തു.
ഗ്രീൻ ടീയിലെ ഗവേഷണങ്ങൾക്ക് 1956-ലെ ജപ്പാൻ പ്രൈസ് ഓഫ് അഗ്രികൾച്ചറൽ സയൻസ് പുരസ്കാരം അവരെ തേടിയെത്തി. 1969 ജൂൺ ഒന്നിന് അവർ അന്തരിച്ചു. 80-ാമത്തെ വയസ്സിലായിരുന്നു സുജിമുറയുടെ അന്ത്യം. അവരുടെ നേട്ടങ്ങൾ വിവരിക്കുന്ന ഫലകം ഒകേഗാവയിൽ സ്ഥാപിച്ചിട്ടുണ്ട്.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
⭐ഇന്ത്യൻ സ്ത്രീകളുടെ മാറ് മറച്ചതാര്?⭐
👉സാരിയും, ബ്ലൗസും ആരുടെ വസ്ത്രമാണ് എന്ന ചോദ്യത്തിന് അത് പടിഞ്ഞാറൻ വസ്ത്ര ധാരണ രീതിയാണ് എന്നാണുത്തരം. ഇന്ത്യയു ടെ പാരമ്പര്യത്തില്‍ ബ്ലൗസ് എന്ന വസ്ത്രം ഇല്ല. ഇന്ത്യക്കാരെ ബ്ലൗസിടാന്‍ പഠിപ്പിച്ചത് ബ്രിട്ടീഷു കാരാണ്.ഇന്ത്യയിൽ കോളനിഭരണം നടത്തിയ ബ്രിട്ടീഷുകാരടക്കമുള്ള എല്ലാവർക്കും നമ്മുടെ വസ്ത്രധാരണ രീതികളെ സ്വാധീനിക്കാനായിട്ടു ണ്ട്.
1200 ബിസിയില്‍ മൗര്യ-സംഘ കാലഘട്ടത്തില്‍ നാണം മറയ്ക്കാന്‍ കോണകത്തിന് സമാനമാ യ ഒരു ചതുരത്തിലുള്ള തുണിക്കഷ്ണം മാത്രമാ യിരുന്നു സ്ത്രീയും, പുരുഷനും ധരിച്ചതെന്ന് ചരി ത്രരേഖകളില്‍ കാണാം. മേല്‍വസ്ത്രം ഇല്ലാതെ നടക്കാനായിരുന്നു സ്ത്രീകള്‍ ഇഷ്ടപ്പെട്ടിരുന്ന ത്. മുഗളന്മാരുടെ വരവാണ് പിന്നീട് ഇന്ത്യയില്‍ വസ്ത്ര സങ്കല്‍പ്പത്തില്‍ കാര്യമായ മാറ്റം കൊണ്ടുവന്നത്. ഇതേതുടര്‍ന്നാണ് സ്ത്രീകള്‍ തലമറയ്ക്കാനും, മാറിടങ്ങള്‍ മറയ്ക്കാനും, വസ്ത്രത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ അപ്പോഴൊന്നുംതന്നെ ബ്ലൗസ് എന്ന സങ്കല്‍പ്പം പോലുമുണ്ടായിരുന്നില്ലെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
19ാം നൂറ്റാണ്ടിലും, ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമെല്ലാം ദക്ഷിണേന്ത്യക്കാരായ സ്ത്രീകള്‍ (പുരുഷന്മാരും) മാറുമറച്ചിരുന്നില്ല. ബ്രിട്ടീഷ് ചരിത്രമെഴുത്തുകാർ ഇതെല്ലാം ഡോക്യുമെന്റ് ചെയ്തു വെച്ചിട്ടുണ്ട്. ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരീസിന്റെ സൂപ്രണ്ടാ യിരുന്ന എൻ സുബ്രഹ്മണി അയ്യർ പറയുന്നത് നായർ ആണുങ്ങൾ ഒരു മുണ്ടും തോര്‍ത്തും മാത്രമാണ് ധരിച്ചിരുന്നതെന്നാണ്. വിശേഷാ വസരങ്ങളിൽ ഒരു നേര്യത് മുണ്ടിനു മുകളിൽ ചുറ്റും. പണക്കാരായ ചിലർ ബ്രിട്ടീഷുകാരെ അനുകരിച്ച് കോട്ടും, തൊപ്പിയുമെല്ലാം പിന്നീട് ധരിക്കാൻ തുടങ്ങി. അക്കാലത്തെ നായർ സ്ത്രീകളുടെ കാര്യം വില്യം ലോഗൻ രേഖപ്പെടു ത്തുന്നുണ്ട്. നായർ സ്ത്രീകൾ അരയിൽ ഒരു മുണ്ട് ചുറ്റുക മാത്രമേ പതിവുള്ളൂ. ദേശം വിട്ട് വല്ലടത്തേക്കും പോകുമ്പോൾ ഒരു തോര്‍ത്ത് മാറ് മറയുന്ന വിധത്തിൽ തോളിന്റെ ഇരുവശ ത്തേക്കുമായി ഇടും. അരയ്ക്കു മുകളിലുള്ള ഭാഗം മറയ്ക്കുന്നത് അക്കാലത്ത് സദാചാര വിരുദ്ധമായിരുന്നെന്നും ലോഗൻ വിശദീകരിക്കു ന്നുണ്ട്.
തിരുവിതാംകൂറിൽ നായർ സ്ത്രീകൾ മാറ് മറയ് ക്കാൻ തുടങ്ങിയതിനു ശേഷവും രാജകുടും ബാംഗങ്ങളെ കണ്ടാൽ വസ്ത്രം നീക്കം ചെയ്യ ണമായിരുന്നു. 1856ൽ ഈ ആചാരം നിർത്തലാ ക്കുകയുണ്ടായി. വളരെ പ്രമാണിമാരായിരുന്ന വർ മാത്രമേ അക്കാലത്ത് മേൽവസ്ത്രം ധരിച്ചി രുന്നുള്ളൂ. നായന്മാരിലെ സാധാരണക്കാർ ഇരു പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ വരെയും മേൽവസ്ത്രം ധരിച്ചിരുന്നില്ല.ബംഗാളില്‍ വിക്ടോ റിയന്‍ യുഗത്തില്‍ സാരിക്ക് കീഴെ ഒരുതരത്തി ലുള്ള വസ്ത്രവും ഉണ്ടായിരുന്നില്ല. നഗ്നമായ മുലകള്‍ക്ക് മുകളിലായിരുന്നു ഒന്നരത്തുണി യെന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള സാരികള്‍. ജാതിയുടെ അടിസ്ഥാനത്തിലായി രുന്നു മനുഷ്യര്‍ക്കൊക്കെ വസ്ത്രം നിശ്ചയിച്ചി രുന്നത്. 19ാം നൂറ്റാണ്ടില്‍ നായര്‍, ക്ഷത്രിയ, അമ്പലവാസികളായ വിഭാഗങ്ങളിലെ പുരുഷ ന്മാര്‍ മുണ്ടും കൗപീനവും ധരിക്കുമ്പോള്‍ സ്ത്രീ കള്‍ മുണ്ടും നേര്യതും (രണ്ടാം മുണ്ട്) ആയിരു ന്നു ധരിച്ചിരുന്നത്. വിവാഹത്തിന് നല്‍കിയിരു ന്ന പുടവയില്‍ പോലും ബ്ലൗസ് ഉണ്ടായിരുന്നില്ലെ ന്ന് കാണാം. 1865-ല്‍ തിരുവിതാംകൂറില്‍ രാജകീ യ വിളംബരം ലഭിക്കുന്നത് വരെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ നായര്‍ സ്ത്രീകള്‍ക്ക് അനു മതിയുണ്ടായിരുന്നില്ല. അര്‍ധനഗ്നരായി തന്നെ യായിരുന്നു അവര്‍. താഴ്ന്ന ജാതിയില്‍പ്പെട്ട ഈഴവ, പട്ടികജാതി വിഭാഗങ്ങള്‍ക്ക് മാറുമറയ് ക്കാനുള്ള അവകാശം ലഭിക്കാന്‍ ചാന്നാര്‍ ലഹള വരെ കാത്തിരിക്കേണ്ടി വന്നു.
ബ്രിട്ടീഷുകാരാണ് ബ്ലൗസ് എന്ന വസ്ത്രം രൂപ പ്പെടുത്തിയത്. ഫ്രഞ്ച് വാക്കില്‍ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം. ഇംഗ്ലീഷ് കര്‍ഷകതൊ ഴിലാ ളികളായ സ്ത്രികള്‍ ധരിച്ചുവന്നിരുന്ന വസ്ത്രമാ ണിത്. അരയ്ക്ക് മുകളില്‍ വെച്ച് അവസാനി ക്കുന്ന സ്ട്രിപ്പോടു കൂടിയ ഒരു ടോപ്പ്.1870-കളി ലാണ് യുവതികള്‍ക്കുള്ള വസ്ത്രമായി ബ്ലൗസ് പ്രചാരത്തിലായത്. ബ്ലൗസ് എന്ന വാക്ക് പെലൂ സിയ എന്ന ഫ്രഞ്ച് വാക്കില്‍ നിന്നോ മധ്യകാല ഘട്ടത്തിലെ ഉല്‍പ്പാദന കേന്ദ്രമായിരുന്ന പെലൂ സിയയില്‍ നിന്നോ ഈജിപ്ത്യന്‍ പട്ടണമായ പ്രൊവെന്‍സല്‍ ബ്ലൗസോ ഷോര്‍ട്ടില്‍ നിന്നോ വന്നതായിരിക്കാമെന്നാണ് നിഗമനം. പിന്നീട് യൂറോപ്പില്‍ ജോലിക്കുന്ന പോകുന്ന സ്ത്രീക ളൊക്കെ പുരുഷന്മാരുടെ വസ്ത്രത്തിന് സമാന മായ രീതിയിലുള്ള വസ്ത്രമെന്ന നിലയിൽ ബ്ലൗസുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. സുരക്ഷയുടെ ഭാഗമായിട്ടാണ് അവര്‍ ബ്ലൗസുകള്‍ ധരിച്ചതെന്നും വിലയിരുത്തലുകളു ണ്ട്. പുരുഷാധിപത്യമുള്ള ജോലിസ്ഥലങ്ങളില്‍ അവര്‍ക്ക് പുരുഷന്റേതിന് സമാനമായ ഔദ്യോ ഗിക വേഷത്തിൽ പോകാന്‍ ഈ വസ്ത്രം സഹായിച്ചു. പിന്നീട് ഈ വസ്ത്രം സ്ത്രീകള്‍ക്ക് അനുയോജ്യമാക്കാനായി പലവിധ ഫാഷന്‍ പരീക്ഷണങ്ങളും നടന്നു. ഇന്ത്യയിലേക്ക് എത്തി യപ്പോള്‍ ബ്ലൗസിന്റെ സ്വഭാവം മാറി.
👉ദേശീയ പതാകയിൽ തത്തയുള്ള രാജ്യമാണ് ഡൊമിനിക്ക. ഡൊമിനിക്കയുടെ ദേശീയ പതാകയിൽ സിസെറോ തത്തയുടെ (Sisserou Parrot) ചിത്രം കാണാം. ഇത് ഡൊമിനിക്കയുടെ ദേശീയ പക്ഷിയാണ്.ഈ തത്ത, Imperial Amazon (Amazona imperialis) എന്നറിയപ്പെടുന്നു. പതാകയുടെ മധ്യഭാഗത്ത് ഒരു ചുവന്ന വൃത്തത്തിനുള്ളിൽ ചിത്രീകരിച്ചിരിക്കുന്നു.
Читать полностью…👉"ഹാഷ്ടാഗ്" (hashtag) എന്നത് ഒരു വാക്കിനോ, ശീർഷകത്തിനോ മുൻ പിൽ # ചിഹ്നം ചേർത്തുകൊണ്ട് ഉണ്ടാ ക്കുന്ന ഒരു ടാഗ് (മെറ്റാഡാറ്റ ടാഗ്) ആണ്. ഇതിൻ്റെ യഥാർത്ഥ പേര് സാങ്കേതികമായി "ഒക്ടോതോർപ്പ്"
(octothorpe) എന്നാണ് . 2007 ഓഗസ്റ്റ് 26-ന് "ഹാഷ്ടാഗ്" എന്ന പദം ആദ്യമായി പ്രസിദ്ധീകരിച്ചത് സ്റ്റോവ് ബോയ്ഡ് എന്നയാൾ "Hash Tags = Twitter Groupings" എന്ന ബ്ലോഗ് പോസ്റ്റിലാണ്. ഇതിനു മുമ്പ്, ക്രിസ് മെസിന എന്ന ഉപയോക്താവ് ട്വിറ്ററിൽ # ചിഹ്നം ഉപയോഗിച്ച് ടാഗുകൾ നിർമ്മിക്കാൻ നിർദ്ദേശിച്ചിരുന്നു.
👉ന്യൂക്ലിയർ ബോംബ് വീണാലും രാജ്യത്തെ എല്ലാ ജനങ്ങളെയും രക്ഷിക്കാനുള്ള ബങ്കറു കൾ ഉണ്ടാക്കിയിട്ടുള്ള ഒരേയൊരു രാജ്യം സ്വിറ്റ് സർലൻഡ് ആണ്. രണ്ട് മാസത്തോളം എല്ലാവർ ക്കും ബങ്കറിൽ കഴിയാനുള്ള റിസോഴ്സ്സ് അതിലുണ്ട്. സ്വിറ്റ്സർലൻഡിൽ, 1960-കളിൽ തന്നെ സിവിൽ പ്രൊട്ടക്ഷൻ നിയമം നിലവിൽ വന്നു. ഇതനുസരിച്ച്, ഓരോ പൗരനും ഒരു ബങ്കറിൽ സുരക്ഷിതമായ ഇടം ഉണ്ടായിരിക്ക ണം എന്ന് നിർബന്ധമാണ്. അതുകൊണ്ട് പുതിയ കെട്ടിടങ്ങൾ പണിയുമ്പോൾ ബങ്കറു കൾ നിർമ്മിക്കുന്നത് ഒരു നിയമപരമായ ആവ ശ്യകതയാണ്.
നിലവിലുള്ള കെട്ടിടങ്ങളിൽ ബങ്കറുകൾ ഇല്ലാ ത്തവർക്ക് സമീപത്തുള്ള പൊതു ബങ്കറുകളിൽ ഇടം ഉറപ്പാക്കുന്നു. ഈ ബങ്കറുകൾ ആഴ്ചക ളോളം അല്ലെങ്കിൽ മാസങ്ങളോളം ആളുകൾ ക്ക് പുറത്ത് നിന്നുള്ള സഹായമില്ലാതെ ജീവി ക്കാൻ ആവശ്യമായ വെള്ളം, ഭക്ഷണം, മരുന്നു കൾ, ശുദ്ധവായു സംവിധാനങ്ങൾ എന്നിവ ശേഖരിച്ച് വെക്കാൻ രൂപകൽപ്പന ചെയ്തവ യാണ്. ഒരു ആണവാക്രമണത്തെ മാത്രമല്ല, വലിയ പ്രകൃതി ദുരന്തങ്ങൾ, രാസായുധ ആക്രമ ണങ്ങൾ തുടങ്ങിയ മറ്റ് അടിയന്തിര സാഹചര്യ ങ്ങളെയും അതിജീവിക്കാൻ ഈ ബങ്കറുകൾ സഹായകമാകും. ഈ ബങ്കറുകൾ വീടുകൾ, അപ്പാർട്ട്മെന്റുകൾ, പൊതു കെട്ടിടങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്നു. 2000 ത്തിന് ശേഷം യുദ്ധം അവസാനിച്ചതോടെ സ്വിറ്റ്സർലൻഡിൽ ബങ്കർ നിർമ്മാണ നിയമങ്ങൾ അല്പം ലഘൂകരിച്ചിട്ടുണ്ട്. ചില ബങ്കറുകൾ ഇപ്പോൾ സ്റ്റോറേജ്, വൈൻ സെല്ലറുകൾ, അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
⭐ലിഫ്റ്റിന്റെ പ്രവർത്തനം എങ്ങനെയാണ്?⭐
👉ഒരു ലിഫ്റ്റിന്റെ പ്രവർത്തനം പ്രധാനമായും ഭൗതികശാസ്ത്രത്തിലെ ചില അടിസ്ഥാന തത്വ ങ്ങളെ അടിസ്ഥാനമാക്കിയാണ്. ഭൂരിഭാഗം ലിഫ് റ്റുകളും പ്രവർത്തിക്കുന്നത് ട്രാക്ഷൻ സിസ്റ്റം ഉപയോഗിച്ചാണ്. ഇതിൽ പ്രധാനമായും താഴെ പറയുന്ന ഘടകങ്ങൾ ഉൾപ്പെടുന്നു:
🔅 ലിഫ്റ്റ് കാബിൻ (Elevator Car): ആളുകളെ യോ, സാധനങ്ങളെയോ വഹിച്ചുകൊണ്ട് മുക ളിലേക്കും താഴേക്കും സഞ്ചരിക്കുന്ന ഭാഗമാ ണിത്.
🔅കൗണ്ടർവെയ്റ്റ് (Counterweight): ലിഫ്റ്റ് കാബിന്റെ ഭാരത്തെ സന്തുലിതമാക്കാൻ ഉപ യോഗിക്കുന്ന ഒരു ഭാരമാണിത്. ഇത് ലിഫ്റ്റിന്റെ ചലനത്തിന് ആവശ്യമായ ഊർജ്ജം കുറയ് ക്കാൻ സഹായിക്കുന്നു.
🔅 ഇലക്ട്രിക് മോട്ടോർ (Electric Motor): ലിഫ്റ്റി നെ ചലിപ്പിക്കുന്നതിനുള്ള ശക്തി നൽകുന്നത് ഈ മോട്ടോറാണ്.
🔅പുള്ളി സിസ്റ്റം (Pulley System/Sheave): ഒരു വലിയ ചക്രവും, (sheave) അതിലൂടെ കടന്നു പോകുന്ന ശക്തമായ ലോഹകയറുകളും (cables) ചേർന്നതാണിത്. മോട്ടോർ ഈ ചക്ര ത്തെ തിരിക്കുകയും, കയറുകൾ അതിൽ ചുറ്റുകയോ അഴിയുകയോ ചെയ്യുമ്പോൾ ലിഫ്റ്റ് കാബിൻ ചലിക്കുകയും ചെയ്യുന്നു.
🔅കൺട്രോൾ സിസ്റ്റം (Control System): ലിഫ് റ്റിന്റെ ചലനം, വേഗത, വാതിലുകൾ തുറക്കു ന്നതും അടയ്ക്കുന്നതും തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് കൺട്രോ ൾ സിസ്റ്റമാണ്. ഇത് സെൻസറുകൾ, സ്വിച്ചുകൾ, കമ്പ്യൂട്ടർ പ്രോഗ്രാമുകൾ എന്നിവയുടെ ഒരു ശൃംഖലയാണ്.
🔅 സുരക്ഷാ സംവിധാനങ്ങൾ (Safety Systems): യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിരവധി സംവിധാനങ്ങൾ ലിഫ്റ്റുകളിലുണ്ട്. ബ്രേക്കു കൾ, സ്പീഡ് ഗവർണറുകൾ (അമിതവേഗത ഒഴിവാക്കാൻ), അടിയന്തിര ബ്രേക്കിംഗ് സംവി ധാനം (കയർ പൊട്ടിയാൽ), ഡോർ ഇന്റർലോ ക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഒരു കിണറ്റിൽനിന്ന് കയറും, കപ്പിയും ഉപയോ ഗിച്ച് ബക്കറ്റിൽ വെള്ളം കോരുന്നതു പോലെ യാണു ലിഫ്റ്റിന്റെ പ്രവർത്തനം. നമ്മൾ കയറു ന്ന ലിഫ്റ്റ് കാബിൻ ബക്കറ്റായും, ഇലക്ട്രിക് മോട്ടറുമായി ബന്ധപ്പെടുത്തിയ പുള്ളി കപ്പിയാ യും, ലിഫ്റ്റും കൗണ്ടർ വെയ്റ്റും ബന്ധിപ്പിക്കുന്ന ഹോസ്റ്റിങ് റോപ് കയറായും കരുതാം. ബക്കറ്റ് വലിച്ചെടുക്കാൻ നമ്മൾ കൊടുക്കുന്ന ബലമാ ണു കൗണ്ടർ വെയ്റ്റ്.ലിഫ്റ്റ് കാബിന്റെ പിന്നിലാ ണു കാബിനെക്കാൾ കൂടുതൽ ഭാരമുള്ള കൗണ്ടർ വെയ്റ്റ് ഘടിപ്പിക്കുന്നത്.
ഓരോ നിലയിലും നിർത്തുമ്പോൾ ലിഫ്റ്റ് കാബി ൻ ബാലൻസ് ചെയ്യാനാണു കൗണ്ടർ വെയ്റ്റ് ഉപയോഗിക്കുന്നത്.ലിഫ്റ്റ് കാബിനുള്ളിലെ നിലകൾ സൂചിപ്പിക്കുന്ന സ്വിച്ചുകൾ ഇലക്ട്രിക് ചിപ്പുകളുമായി ബന്ധപ്പെടുത്തും. ഓരോ നില യിലേക്കും പോകേണ്ട ദൂരം, ലിഫ്റ്റ് കാബിന്റെ ഭാരം എന്നിവ ഇവയിൽ പ്രോഗ്രാം ചെയ്തിട്ടുണ്ട്. ലിഫ്റ്റിനുള്ളിൽ കയറി സ്വിച്ച് അമർത്തുമ്പോൾ പോകേണ്ട ദൂരവും, ലിഫ്റ്റ് കാബിന്റെ ഭാരവും ഇലക്ട്രോണിക് ചിപ്പ് ശേഖരിക്കും. ഇവ സിഗ്നലു കളായി ഇലക്ട്രിക് മോട്ടറിലേക്ക് അയയ്ക്കും. ഇലക്ട്രിക് മോട്ടർ ലിഫ്റ്റുമായി ഘടിപ്പിച്ചിരിക്കുന്ന ഹോസ്റ്റിങ് റോപ് പ്രവർത്തിപ്പിച്ചു ശരിയായ സ്ഥാനത്ത് കാബിൻ നിർത്തും. ഓരോ നില യിലും ലിഫ്റ്റ് നിൽക്കുമ്പോൾ കാബിനെ താങ്ങി നിർത്തുന്നത് കൗണ്ടർ വെയ്റ്റ് ഉപയോഗിച്ചാണ്. അതേസമയം, മോട്ടർ പുള്ളികളിലെ ബ്രേക്കും ഉപയോഗിക്കും. ഇതാണ് ലിഫ്റ്റിന്റെ പ്രവർ ത്തനം.
ലിഫ്റ്റ് കാബിനെ കൗണ്ടർ വെയ്റ്റുമായി ബന്ധപ്പെടുത്തുന്ന ഹോസ്റ്റിങ് റോപ്പിനു തകരാർ സംഭവിച്ചാൽ ലിഫ്റ്റ് അമിതവേഗത്തിൽ താഴേക്കു പോകാൻ സാധ്യതയുണ്ട്. ഇതൊഴി വാക്കാൻ എമർജൻസി ബ്രേക്കുകൾ ഉപയോ ഗിക്കുന്നുണ്ട്. ലിഫ്റ്റിന്റെ സാധാരണ വേഗം എമർജൻസി ബ്രേക്കിൽ പ്രോഗ്രാം ചെയ്തി ട്ടുണ്ട്. അതിൽ കൂടുതൽ വേഗം ലിഫ്റ്റ് രേഖ പ്പെടുത്തിയാൽ എമർജൻസി ബ്രേക്കുകൾ പ്രവർത്തിച്ചു ലിഫ്റ്റ് നിൽക്കും. ഓവർ സ്പീഡ് ഗവർണർ എന്നാണ് എമർജൻസി ബ്രേക്കു കൾക്കു പറയുന്നത്. പ്രവർത്തനം നിലച്ച ലിഫ്റ്റ്, കൺട്രോൾ യൂണിറ്റിലെ സ്വിച്ച് ഉപയോഗിച്ച് മാനുവലായി പ്രവർത്തിപ്പിക്കാം. ടെക്നിഷ്യന്മാർ നേരിട്ടെത്തി പ്രവർത്തിപ്പിക്കുന്നതാണു സുരക്ഷിതം.
ലിഫ്റ്റുകൾ പ്രധാനമായും രണ്ട് തരത്തിലുണ്ട്:
*ട്രാക്ഷൻ ലിഫ്റ്റ് (Traction Elevator)*
ഡോറുകൾ അടഞ്ഞില്ലെങ്കിൽ ലിഫ്റ്റ് നീങ്ങില്ല. ഉയർന്ന കെട്ടിടങ്ങളിൽ (4-30 നിലകൾ) സാധാ രണമാണ്.
*ഹൈഡ്രോളിക് ലിഫ്റ്റ് (Hydraulic Elevator)*
ഒരു ഹൈഡ്രോളിക് പമ്പ് ഹൈഡ്രോളിക് ഫ്ലൂയിഡ് (എണ്ണ) ഒരു സിലിണ്ടറിലേക്ക് പമ്പ് ചെയ്യുന്നു. ഇത് പിസ്റ്റണിനെ മുകളിലേക്ക് തള്ളി കാബിനെ ഉയർത്തുന്നു. താഴേക്ക് പോകാൻ ഒരു വാൽവ് തുറന്ന് ഫ്ലൂയിഡ് റിസർവോയ റിലേക്ക് തിരികെ ഒഴുകുന്നു, കാബിൻ ഗുരുത്വാ കർഷണം മൂലം താഴുന്നു.2-7 നിലകളുള്ള കെട്ടിടങ്ങളിൽ (ലോ-റൈസ്) ഉപയോഗിക്കുന്നു.
*ന്യൂമാറ്റിക് ലിഫ്റ്റ്*
വായു മർദ്ദം (വാക്വം) ഉപയോഗിച്ച് കാബിനെ ചലിപ്പിക്കുന്നു, സാധാര ണയായി വീടുകളിൽ ഉപയോഗിക്കുന്നു.
*സ്ക്രൂ-ഡ്രൈവൻ ലിഫ്റ്റ്*
ഒരു ലോംഗ് ത്രെഡഡ് സ്ക്രൂവും നട്ടും ഉപയോ ഗിച്ച് കാബിനെ മുകളിലേക്കും താഴേക്കും നീക്കുന്നു.
*സിസർ ലിഫ്റ്റ്*
👉ബ്ലാക്ക് ഹോൾ ഗവേഷണത്തി നിടയിൽ ഉണ്ടായ ഒരു അപ്രതീക്ഷിത കണ്ടുപിടിത്തമാണ് വൈ-ഫൈ . ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ബഹിരാകാശത്തുള്ള തമോദ്വാര ങ്ങളിൽ നിന്ന് വരുന്ന സിഗ്നലുകൾ പിടിച്ചെടുക്കാൻ ഒരു ഉപകരണം നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ യാദൃശ്ചികമായിട്ടാണ് Wi-Fi കണ്ടു പിടിച്ചത് . Wi-Fi കണ്ടുപിടിച്ചത് ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞരായ CSIRO (Commonwealth Scientific and Industrial Research Organisation) ആണ്.റേഡിയോ അസ്ട്രോണമി ഗവേഷണത്തിന്റെ ഭാഗമായി ( ആകാശത്തിലെ ദുർബലമായ റേഡിയോ സിഗ്നലുകൾ വ്യക്തമായി പിടിച്ചെടുക്കാൻ വേണ്ടി)CSIRO ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പി ക്കുകയായിരുന്നു. ഈ ഗവേഷണത്തി ന്റെ ഫലമായി, വളരെ വേഗത്തിൽ ഡാറ്റ കൈമാറ്റം ചെയ്യാൻ കഴിയുന്ന ഒരു വയർലെസ് ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (WLAN) സാങ്കേതികവിദ്യ അവർക്ക് ലഭിച്ചു. ഇതാണ് പിന്നീട് Wi-Fi-യുടെ അടിസ്ഥാനമായി മാറിയത്.
1992-ൽ ഡോ. ജോൺ ഓസള്ളിവന്റെ നേതൃത്വത്തിലുള്ള ടീം ഈ സാങ്കേതിക വിദ്യയ്ക്ക് പേറ്റന്റ് നേടി. പിന്നീട്, ഈ സാങ്കേതികവിദ്യ വാണിജ്യവത്കരി ക്കപ്പെട്ടു. അങ്ങനെയാണ് ഇന്ന് നമ്മൾ ഉപയോഗിക്കുന്ന വൈ-ഫൈ ഉണ്ടായത്.
⭐കടുവകളെപ്പോലെ പാമ്പുകൾക്കും അതിർ ത്തികൾ ഉണ്ടോ? ഒരാളുടെ സ്ഥലത്ത് മറ്റൊരാൾ വന്നാൽ തമ്മിലടിക്കുമോ? ⭐
👉പാമ്പുകൾ സ്ഥലത്തിനുവേണ്ടി തമ്മിലടിക്കി ല്ല .എന്നാൽ ഇണയ്ക്കു വേണ്ടി വഴക്കിടും . ഒക്ടോബർ - ഡിസംബർ കാലയളവ് വിവിധയിനം പാമ്പുകളുടെ ഇണചേരൽ കാലമാണ്. പൊതു വെ മനുഷ്യരുടെ മുന്നിൽ പെടാതെ തന്നെ ജന വാസ മേഖലകളിൽ സുരക്ഷിതരായി ജീവിക്കു ന്ന പാമ്പുകൾ, ഇണചേരൽ കാലത്ത് കൂടുത ലായി പുറത്തിറങ്ങി സഞ്ചരിക്കാറുണ്ട്. അതി നാൽ അവയെ കാണുന്നതിനും അവയുടെ കടിയേൽക്കുന്നതിനും സാധ്യതയേറെയാണ്. പെൺ പാമ്പുകളുടെ ഫിറോമോണുകളിൽ ആകൃഷ്ടരായി ആൺ പാമ്പുകൾ അവയെ തേടിയിറങ്ങുകയും, അത്തരത്തിൽ പലയിടത്ത് നിന്നും ആൺ പാമ്പുകൾ ഒരിടത്ത് എത്തിച്ചേ രുകയും ഇണചേരൽ അവകാശത്തിനായുള്ള ആൺപോരിൽ ഏർപ്പെടുകയും ചെയ്യും. ആൺ പാമ്പുകൾ തമ്മിൽ കോംബാറ്റ് ഡാൻസ് (combat dance) എന്നറിയപ്പെടുന്ന ഒരു പോരാട്ടം നടത്താറുണ്ട്. ഇതിൽ അവർ ശരീരം പരസ്പരം ചുറ്റി, ശക്തി പ്രകടിപ്പിച്ച് മറ്റൊരാളെ പിന്തിരിപ്പി ക്കാൻ ശ്രമിക്കും. എന്നാൽ ഇത് മരണത്തി ലേക്ക് നയിക്കുന്നത് വളരെ അപൂർവമാണ്.
കാലാവസ്ഥാ വ്യതിയാനം കാരണം ഇപ്പോൾ ഇണചേരൽ നേരത്തെ തന്നെ ആരംഭിക്കാറു ണ്ട്. കടുവകളിൽ ഒരാൾ മറ്റൊരാളുടെ ടെറിട്ട റിയിൽ കയറിയാൽ തമ്മിലടിയാണ്. എന്നാൽ പാമ്പുകൾ മറ്റ് സ്പീഷിസിലുള്ള പാമ്പുകളെ അതിർത്തിയിൽ കടത്തിവിടാറുണ്ട്. പക്ഷേ ഇണചേരലിനുവേണ്ടി ഇവർ തമ്മിലടിക്കുന്നു. ഇത് ആൺ പാമ്പുകൾ തമ്മിലുള്ള തർക്കമാണ്.
രാജവെമ്പാലകൾ ഇത്തരത്തിൽ ഒരു വനപ്രദേ ശത്ത് നിന്നും ഇണയെ തേടി മറ്റൊരു വനപ്ര ദേശത്തേക്കുള്ള സഞ്ചാരത്തിനിടെ ജനവാസ മേഖലകളിലൂടെ കടന്നുപോകാറുണ്ട്. ഇക്കാല യളവിൽ പാമ്പുകൾക്ക് പതിവിലധികം രൂക്ഷ സ്വഭാവം കാണാറുണ്ട്. വെള്ളിക്കെട്ടൻ രാത്രികാ ലങ്ങളിൽ മാത്രമാണ് കാണുന്നത്. എന്നാൽ ഇണചേരൽ കാലത്ത് പകൽ ആൺവർഗങ്ങൾ തമ്മിലടിക്കാറുണ്ട്.
പാമ്പുകളോടുള്ള മനുഷ്യരുടെ ഭയം ജൻമസി ദ്ധമാണ്. വിഷമുള്ളതോ ഇല്ലാത്തതോ ആയ ഏതു പാമ്പിനെ കണ്ടാലും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാകാറുണ്ട്. എന്നാൽ ഭൂരിപക്ഷം പാമ്പിനങ്ങളും അപകടകാരികളല്ല എന്നതാണ് സത്യം. കേരളത്തിൽ കാണപ്പെടുന്ന ഭൂരിഭാഗം പാമ്പുകളും വിഷമില്ലാത്ത നിരുപദ്രവകാരികളാ ണ്. കേരളത്തിൽ കാണപ്പെടുന്നവയിൽ പത്തിൽ താഴെ ഇനങ്ങൾക്ക് മാത്രമേ മനുഷ്യന് അപകടകരമാകാവുന്ന തരത്തിൽ ഉഗ്രവിഷ മുള്ളൂ. മൂർഖൻ (spectacled cobra), വെള്ളിക്കെ ട്ടൻ (common krait - ശംഖുവരയൻ, എട്ടടിവീരൻ, വളവളപ്പൻ, മോതിരവളയൻ, വളകഴപ്പൻ എ ന്നെല്ലാം പേരുകളുണ്ട്), ചേനത്തണ്ടൻ (Russel's viper - തേക്കിലപ്പുള്ളി, വട്ടക്കൂറ, മഞ്ചട്ടി, അണ ലി എന്നീ പേരുകളുണ്ട്), ചുരുട്ടമണ്ഡലി (Saw scaled viper - ഈർച്ചവാൾ ശൽക്ക അണലി, രക്തയണലി), മുഴമൂക്കൻ കുഴിമണ്ഡലി (Hump nosed pit viper), രാജവെമ്പാല (King cobra) മുതലായവയാണ് കരയിലെ പ്രധാന വിഷപ്പാ മ്പുകൾ. അതിൽ തന്നെ മൂർഖൻ, ചേനത്ത ണ്ടൻ, വെള്ളിക്കട്ടൻ എന്നിവ മൂലമാണ് ബഹുഭൂ രിപക്ഷം അത്യാഹിതങ്ങളും കേരളത്തിൽ സംഭവിച്ചിട്ടുള്ളത്.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
ലഹരി വസ്തുക്കൾ നമ്മുടെ ശരീരത്തിനെ എങ്ങനെ ബാധിക്കുന്നു എന്നത് മൂന്നായി തരം തിരിച്ചിരിക്കുന്നു.ഒന്ന് ഡിപ്രസൻസ് .നമ്മുടെ നാഡി വ്യവസ്ഥയെ മന്ദഗതിയിൽ ആക്കുന്ന രാസവസ്തുക്കളെ ഡിപ്രസൻസ് എന്ന് പറയുന്നു.നമ്മുടെ ശരീരത്തിൽ നിന്നും തലച്ചോറിലേക്ക് സഞ്ചരിക്കുന്ന ഇലക്ട്രോണിക് സിഗ്നലുകൾ മന്ദഗതിയിൽ ആകുന്നതോടെ അവരുടെ ശ്രദ്ധ,ഓർമ്മ എന്നിവ കുറയും.ഈ ജനുസിൽപ്പെടുന്ന രാസവസ്തുക്കളാണ് ബെൻസീൻ (Benzene),ഡയസെപ്പിൻ (Diazepine),മോർഫിൻ (Morphine),ഹെറോയിൻ (Heroin) എന്നിവ.രണ്ടാമത്തേതാണ് ഹാലുസിനോജൻസ് (hallucinogens).ഇത് ബാധിക്കുന്നത് നമ്മുടെ ഇന്ദ്രിയങ്ങളെയാണ്.ഇത് ഉപയോഗിക്കുന്നവരിൽ പ്രത്യേകമായ ശബ്ദം കേൾക്കുന്നതായും ഇല്ലാത്ത ചില കാഴ്ചകൾ കാണുന്നതായും തോന്നാം.നമ്മുടെ ചിന്തകളെയും മാനസികാവസ്ഥകളേയും ഒറ്റയടിക്ക് മാറ്റാൻ കഴിയുന്ന വസ്തുക്കളാണ് ഹാലുസിനോജൻസ്.കഞ്ചാവ് ,MDMA,LSD എന്നിവ ഹാലോസിനോജൻസ് എന്ന ഗണത്തിലാണ് വരുന്നത്.മൂന്നാമത്തേത് ഉത്തേജകങ്ങളാണ്.നമ്മുടെ ശരീരത്തിൽ ഡിപ്രസൻസ് ചെയ്യുന്നതിന്റെ നേർ വിപരീതമായ രീതിയിലാണ് ഉത്തേജകങ്ങൾ പ്രവർത്തിക്കുന്നത്.നാഡി വ്യവസ്ഥയുടെ പ്രവർത്തനങ്ങളെ കൂടുതൽ ത്വരിതപ്പെടുത്തി കൊണ്ടാണ് ഇവ സാധ്യമാകുന്നത്. ആംഫിറ്റാമിൻ(Amphetamine),(കൊക്കെയിൻ (Cocaine),കഫെയ്ൻ (Caffeine)എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.MDMA എന്നത് മാരകമായ മയക്കുമരുന്നാണ്.മദ്യത്തിനും പുകവലിക്കും അപ്പുറം ഒരു മനുഷ്യായുസ്സിനെ അപ്പാടെ തകർത്തു കളയാൻ കഴിയുന്ന രാസപദാർത്ഥങ്ങളാണ്. MDMA ഉപയോഗിക്കുമ്പോൾ പ്രധാനമായും നമ്മുടെ തലച്ചോറിൽ സെറടോണിൻ (Serotonin)കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും അതിന്റെ ഫലമായി ആ സമയങ്ങളിൽ നമുക്ക് അമിതമായി ആനന്ദം ഉണ്ടാവുകയും ചെയ്യും.പക്ഷേ കൂടുതൽ കൂടുതൽ ഉപയോഗിക്കുമ്പോൾ ശരീരത്തിൽ സെറടോണിന്റെ അളവ് കുറയുകയും അതുമൂലം വിഷാദ രോഗത്തിലേക്ക് വീഴുകയും ചെയ്യും.മെല്ലെ മെല്ലെ തലച്ചോറിലെയും കിഡ്നിയിലെയും കോശങ്ങളെ നശിപ്പിച്ച് ഒടുവിൽ മരണത്തിലേക്ക് എത്തും.മദ്യം,മയക്കുമരുന്ന് എന്നീ വസ്തുക്കൾ നിരന്തരമായി ഉപയോഗിക്കുമ്പോൾ തലച്ചോർ അതിൻ്റെ സാന്നിധ്യം എപ്പോഴും ആവശ്യപ്പെടും.അതിനെയാണ് ടോളറൻസ് എന്ന് പറയുക.പിന്നീടത് കിട്ടാതെ വരുമ്പോൾ മുൻപ് സൂചിപ്പിച്ച സന്തോഷവും ആവേശവും തരുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളിൽ നിന്നുള്ള സിഗ്നലുകൾ തലച്ചോറിന് ലഭിക്കാതെ വരികയും ചെയ്യും.കൂടാതെ ഇത്തരം വസ്തുക്കൾ തലച്ചോറിലെ ന്യൂക്ലിയസ് അക്യുമ്പൻസ് എന്ന പ്രദേശത്തെ ഡോപ്പമിൻ എന്ന ഹാപ്പി ഹോർമോണിന്റെ ഉൽപാദനത്തെ സ്വാധീനിക്കുകയും ചെയ്യുന്നു.പിന്നീട് അതേ അവസ്ഥ ഉണ്ടാകാതെ വരുമ്പോഴാണ് നമ്മൾ ആ വസ്തുവിനായി കൂടുതൽ ശ്രമിക്കുകയും അതിന് അഡിക്ഷൻ ആവുകയും ചെയ്യുന്നത്.VINOJ APPUKUTTAN.
Читать полностью…👉"Waana," "gonna," "gotta" എന്നിവ സാധാര ണയായി അനൗപചാരിക സംഭാഷണങ്ങളിലും എഴുത്തുകളിലും ഉപയോഗിക്കുന്ന ചുരുക്കിയ വാക്കുകളാണ്. ഇവയെ slang അല്ലെങ്കിൽ informal contractions എന്ന് പറയാം.ഇവയുടെ യഥാർത്ഥ രൂപങ്ങളും അർത്ഥങ്ങളും നോക്കാം..
🪶 Wanna : ഇത് "want to" എന്നതിൻ്റെ ചുരുക്കിയ രൂപമാണ്.
ഉദാ: "I wanna go home." (എനിക്ക് വീട്ടിൽ പോകണം.)
"What do you wanna eat?" (നിനക്കെന്താണ് കഴിക്കേണ്ടത്?)
🪶Gonna : ഇത് "going to" എന്നതിൻ്റെ ചുരുക്കിയ രൂപമാണ്. ഭാവിയിൽ സംഭവിക്കാൻ പോകുന്ന ഒരു കാര്യത്തെക്കുറിച്ച് പറയുമ്പോ ൾ ഇത് ഉപയോഗിക്കുന്നു.
ഉദാ: "It's gonna rain soon." (പെട്ടെന്ന് മഴ പെയ്യാൻ പോകുന്നു.)
"He's gonna be a doctor." (അവൻ ഡോക്ടറാകാൻ പോകുന്നു.)
🪶 Gotta : ഇത് "got to" അല്ലെങ്കിൽ "have got to" എന്നതിൻ്റെ ചുരുക്കിയ രൂപമാണ്. ഒരു കാര്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സൂചിപ്പി ക്കാൻ ഇത് ഉപയോഗിക്കുന്നു.
ഉദാ: "I gotta leave now." (എനിക്ക് ഇപ്പോൾ പോകണം.)
"You gotta be kidding me!" (നീ എന്നെ കളിയാക്കുകയാണോ!)
ഈ വാക്കുകൾ ഔദ്യോഗിക സംഭാഷണങ്ങളി ലോ, എഴുത്തുകളിലോ സാധാരണയായി ഉപ യോഗിക്കാറില്ല. സുഹൃത്തുക്കളുമായും, കുടും ബാംഗങ്ങളുമായും, സംസാരിക്കുമ്പോഴും, സിനിമകളിലും പാട്ടുകളിലുമൊക്കെയാണ് ഇവ കൂടുതലായി കേൾക്കാനും കാണാനും കഴിയു ന്നത്.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢
👉അര്‍മേനിയയിലെ പട്ടണങ്ങളിലും, ഗ്രാമ ങ്ങളിലും എല്ലാവർക്കും സൗജന്യമായി കുടിവെള്ളം നൽകുന്ന public water fountain ആണ് pulpulak. 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സോവിയറ്റ് കാലഘട്ടത്തിൽ അവതരിപ്പിക്കപ്പെട്ട ഇവ അർമേനിയക്കാരുടെ
അതിഥിസല്‍ക്കാരം, സമൂഹബോധം, കരുണ എന്നിവയുടെ പ്രതീകങ്ങളായാണ് കണക്കാക്ക പ്പെടുന്നത്. പുൽപുലാക് ഇന്നും അര്‍മേനിയൻ സംസ്കാരത്തിൻ്റേയും അവിടുത്തെ ദൈനംദിന ജനജീവിതത്തിന്റെ ഭാഗമായി തുടരുന്നു. ഇത് അർമേനിയയിലെ റോഡുകളിലും പൊതുസ്ഥല ങ്ങളിലും വ്യാപകമായി കാണപ്പെടുന്ന ഒരു മീറ്ററോളം ഉയരമുള്ള കല്ലിൽ നിർമ്മിച്ച ജലധാരകളാണ്.
പലപ്പോഴും പർവത നീരുറവകളിൽ നിന്നുള്ള തണുത്തതും, ശുദ്ധവുമായ വെള്ളമാണ് ഇതിലൂടെ ലഭിക്കുന്നത്.അർമേനിയയിൽ ശുദ്ധമായ കുടിവെള്ളം സൗജന്യമായി ലഭ്യമാ ക്കുന്നതിൽ പുൽപുലാക്കുകൾക്ക് വലിയ പങ്കുണ്ട്. കുപ്പിവെള്ളം വാങ്ങേണ്ട ആവശ്യം പലപ്പോഴും വരാറില്ല.പല പുൽപുലാക്കുകളും മരിച്ച ബന്ധുക്കളുടെ ഓർമ്മയ്ക്കായി നിർമ്മിക്കപ്പെട്ടവയാണ്. അത്തരം പുൽപുലാ ക്കുകളിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ, കടന്നുപോകുന്നവർ ആ വ്യക്തിക്ക് അനുഗ്രഹം നേരുന്നു എന്നാണ് വിശ്വാസം. ഇത് "ഖച്ച്കാ റുകൾ" (khachkars - കൊത്തുപണികളുള്ള കല്ല് ) എന്ന സ്മാരകങ്ങളുമായി ബന്ധപ്പെട്ടതാണ്.
1920-കളിൽ യെരേവാൻ നഗരത്തിലാണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈ സ്ഥലം കൂടി ക്കാഴ്ചകൾക്കും, ഡേറ്റിംഗ് സ്ഥലങ്ങളായും ഉപയോഗിക്കുന്നു. യെറിവാനിൽ മാത്രം 1,500-ല ധികം പുൽപുലാകുകൾ ഉണ്ടെന്നാണ് കണക്ക്. യെറിവാനിൽ മാത്രം 1,500-ലധികം പുൽപുലാ കുകൾ ഉണ്ടെന്നാണ് കണക്ക്.
⭐സയാമീസ് ഇരട്ടകളിൽ ഒരാൾ മരിച്ചാൽ എന്ത് ചെയ്യും?⭐
👉സയാമീസ് ഇരട്ടകളിൽ ഒരാൾ മരിച്ചാൽ മറ്റേയാളും അധികം താമസിയാതെ മരിക്കാ നുള്ള സാധ്യതയുണ്ട്. ഇതിന് പല കാരണ ങ്ങളുണ്ട്. സയാമീസ് ഇരട്ടകൾ പലപ്പോഴും പ്രധാനപ്പെട്ട അവയവങ്ങളോ, രക്തചംക്രമ ണമോ പങ്കിടുന്നവരാണ്. ഒരാൾ മരിക്കുമ്പോൾ അവരുടെ ശരീരം വിഘടിച്ച് തുടങ്ങുകയും അത് മറ്റേ ഇരട്ടയുടെ ശരീരത്തെ വിഷലിപ്തമാക്കുക യും ചെയ്യാം. അല്ലെങ്കിൽ മരിച്ച ഇരട്ടയുടെ അവയവങ്ങൾ പ്രവർത്തനരഹിതമാകുമ്പോൾ ജീവിച്ചിരിക്കുന്ന ഇരട്ടയുടെ ശരീരം നിരസിക്കും.
ചിലപ്പോൾ രണ്ട് പേരുടെയും ഭാരം താങ്ങാനാ വാതെയൂം വരും.
ഒരു ഇരട്ട മരിക്കുകയാണെങ്കിൽ ജീവിച്ചിരി ക്കുന്ന ഇരട്ടയെ രക്ഷിക്കാൻ ചിലപ്പോൾ ഡോക്ട ർമാർക്ക് അടിയന്തിരമായി വേർപെടുത്തൽ ശസ്ത്രക്രിയ നടത്തേണ്ടി വരും. ഇത് വളരെ അപകടകരമായ ശസ്ത്രക്രിയയാണ്.ഇരട്ടകൾ പ്രധാനപ്പെട്ട അവയവങ്ങൾ പങ്കിടുന്നവരാണെ ങ്കിൽ മരിച്ചുകഴിഞ്ഞാൽ വേർപെടുത്തു ന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. കാരണം മരിച്ച ടിഷ്യു അഴുകി ത്തുടങ്ങുന്നത് ജീവിച്ചിരിക്കുന്ന ഇരട്ടയ് ക്ക് അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.ചില സയാമീസ് ഇരട്ടകളെ ഒരിക്കലും വേർപെടുത്താ ൻ സാധിക്കില്ല. ഉദാഹരണത്തിന്, ഒരേ ഹൃദയം പങ്കിടുന്ന ഇരട്ടകൾക്ക് ഒരുമിച്ച് അധികകാലം ജീവിക്കാൻ കഴിയില്ല. അത്തരം സന്ദർഭങ്ങളിൽ ഒരാൾ മരിച്ചാൽ മറ്റേയാളും മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.2024 ഏപ്രിലിൽ ലോറിയും, ജോർജും എന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സയാമീസ് ഇരട്ടകൾ ഒരുമിച്ചാണ് മരിച്ചത്. കാരണം അവർ തലച്ചോ റിന്റെ 30% ഭാഗവും രക്തക്കുഴലുകളും പങ്കിട്ടിരു ന്നു.
ശസ്ത്രക്രിയയിൽ ഒരാളുടെ ജീവൻ നഷ്ടപ്പെടാ നുള്ള സാധ്യത കാരണം മാതാപിതാക്കൾ പലപ്പോഴും ഇത്തരം ശസ്ത്രക്രിയകൾ ഒഴിവാ ക്കാറുണ്ട്. ഉദാഹരണത്തിന്, അബിയും ബ്രിട്ടാ നിയും എന്ന ഇരട്ടകളുടെ മാതാപിതാക്കൾ ശസ്ത്രക്രിയ ഒഴിവാക്കി. ഇരുവരും 2024-ൽ വിവാഹിതരായി ഇപ്പോഴും ജീവിക്കുന്നു. ഒരാൾ മരിച്ചാൽ, ജീവനുള്ളയാൾക്ക് മാനസികമായി വലിയ ആഘാതം ഉണ്ടാകാം. മാത്രമല്ല, മരിച്ച ശരീരഭാഗം ശരീരത്തോട് ചേർന്ന് നിൽക്കുന്നത് നിയമപരവും ധാർമ്മികവുമായ പ്രശ്നങ്ങളും ഉയർത്താം.
ഒരേ ഗർഭാശയത്തിൽ നിന്ന് ജനിച്ച് ശരീരത്തി ന്റെ ഒരു ഭാഗം അല്ലെങ്കിൽ അവയവങ്ങൾ പങ്കിടുന്ന ഇരട്ടകളെ സയാമീസ് ഇരട്ടകൾ (Siamese Twins) എന്നു പറയുന്നു.19-ആം നൂറ്റാ ണ്ടിൽ സയാമിൽ (ഇപ്പോഴത്തെ തായ്‌ലൻഡ്) ജനിച്ച ചാങ്, എങ് ബങ്കർ എന്നീ ഇരട്ടകളിൽ നിന്നാണ് "സയാമീസ് ഇരട്ടകൾ" എന്ന പേര് വരാൻ കാരണം. ഇവർ നെഞ്ചോടു ചേർന്ന് ജനിച്ചവരായിരുന്നു.
ഒരു സാധാരണ ഇരട്ട ഗർഭത്തിൽ, സിംഗിൾ ഭ്രൂണം രണ്ടായി വിഭജിക്കപ്പെടുകയും രണ്ട് പ്രത്യേക ശിശുക്കളായി വളരുകയും ചെയ്യുന്നു. എന്നാൽ സയാമീസ് ഇരട്ടകളുടെ കാര്യത്തിൽ, സിംഗിൾ ഭ്രൂണം പൂർണ്ണമായി വിഭജിക്കപ്പെ ടാതെ വരുന്നു. ഇത് ഗർഭാവസ്ഥയുടെ ആദ്യ ഘട്ടങ്ങളിൽ, സാധാരണയായി ഗർഭധാരണം കഴിഞ്ഞ് 8 മുതൽ 12 ദിവസത്തിനുള്ളിൽ സംഭവിക്കുന്നതാണ്. ഈ ഭാഗികമായ വിഭജനം കാരണം, ഇരട്ടകളുടെ ശരീരഭാഗങ്ങൾ ഒന്നോ അതിലധികമോ സ്ഥലങ്ങളിൽ ഒട്ടിപ്പിടിച്ചിരി ക്കും. ഇരട്ടകൾ ഏതെങ്കിലും ഒരു ശരീരഭാഗം, ഉദാഹരണത്തിന് നെഞ്ച്, വയറ്, തല, ഇടുപ്പ് എന്നിങ്ങനെയുള്ള ഭാഗങ്ങളിൽ ഒട്ടിപ്പിടിച്ചിരി ക്കും. ചിലപ്പോൾ പ്രധാനപ്പെട്ട ആന്തരിക അവയവങ്ങൾ (ഹൃദയം, കരൾ, ശ്വാസകോശം, കുടൽ) അവർ പങ്കിടാം.
ചില സയാമീസ് ഇരട്ടകൾക്ക് സ്വന്തമായി പൂർണ്ണമായ അവയവങ്ങൾ ഉണ്ടാകാം . അങ്ങനെയാണെങ്കിൽ അവരെ ശസ്ത്രക്രിയ യിലൂടെ വേർപെടുത്താൻ സാധിച്ചേക്കും. എന്നാൽ ചിലപ്പോൾ ഒന്നോ, അതിലധികമോ പ്രധാനപ്പെട്ട അവയവങ്ങൾ അവർ പങ്കിടുന്നു. അങ്ങനെയുള്ളവരെ വേർപെടുത്തുന്നത് കൂടുതൽ സങ്കീർണ്ണമോ ,അസാധ്യമോ ആയിരി ക്കും. അവർ ഒരുമിച്ച് ജനിച്ചവരാണെങ്കിലും, ഓരോ ഇരട്ടയ്ക്കും അവരുടേതായ ചിന്തകളും, വികാരങ്ങളും വ്യക്തിത്വവുമുണ്ട്. പലപ്പോഴും ഓരോരുത്തർക്കും അവരുടേതായ മസ്തി ഷ്കവും, നാഡീവ്യൂഹവുമുണ്ടാകും. സയാമീസ് ഇരട്ടകളുടെ ജനനം വളരെ അപൂർവമാണ്.
ശരാശരി 1,20,000 ജനനങ്ങളിൽ ഒന്ന് എന്ന കണക്കിലാണ് ഇത് സംഭവിക്കുന്നത്. ജനിക്കുന്നവരിൽ 70 ശതമാനവും ജനിച്ച ഉടൻ മരിക്കാറുണ്ട്. രക്ഷപ്പെടുന്നവരിൽ കൂടുതലും പെൺകുട്ടികളാണ്. വൈദ്യ ശാസ്ത്രം വികസി ച്ചപ്പോൾ, സയാമീസ് ഇരട്ടകളെ വേർപെടു ത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 1950-കളിൽ ആദ്യത്തെ വിജയകരമായ ശസ്ത്രക്രിയകൾ നടന്നു, ഉദാഹരണത്തിന്, ജെസ്സിക്കയും ജൂലിയ യും (1950) എന്ന ഇരട്ടകളെ വേർപെടുത്തി.
👨🎓ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി 👨🎓
💢ശുഭം💢