csjkchnl | Unsorted

Telegram-канал csjkchnl - #ജിജ്ഞാസാ(JJSA)

3209

"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.

Subscribe to a channel

#ജിജ്ഞാസാ(JJSA)

പാലക്കാടൻ ചുരത്തിൽ ദക്ഷിണ ഭാഗ ത്ത് ആദ്യമായി സ്ഥിരീകരിച്ച ചെങ്കൽ കുറിവാ ലൻ തവള (Uperodon mormoratus), പറമ്പിക്കുള ത്ത് ആദ്യമായി കാണുന്ന തെക്കൻ ചതുപ്പൻ തവള (Mercurana myristcapalutris) എന്നിവയുടെ യും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വന്യമൃ​ഗങ്ങൾ മാത്രമല്ല ആദിവാസി വിഭാ​ഗങ്ങളും ഇവിടെ താമസിക്കുന്നുണ്ട്. കാടർ, മലശർ, മലമലശർ, മുതുവാന്മാർ എന്നീ ആദിവാസി വിഭാഗങ്ങളാണ് പറമ്പിക്കുളം കാടിനകത്ത് താമസിക്കുന്നത്.

സംരക്ഷിത വനമേഖല എന്നതിൽ ഉപരി ഇന്ന് വിനോദസഞ്ചാരികളുടെ ഇഷ്ട ഇടം കൂടിയാ ണിത്. പറമ്പിക്കുളം സഫാരി, ബാംബൂ റാഫ്റ്റിം ഗ്, ട്രെക്കിങ് എന്നിങ്ങനെ വിവിധ പരിപാടികൾ വനംവകുപ്പ് ഇവിടെ സംഘടിപ്പിക്കാറുണ്ട്. തൂണക്കടവ് അണക്കെട്ട്, കന്നിമര തേക്ക്, ഡാം വ്യൂ പോയിന്റ്, വാലി വ്യൂ പോയിന്റ്, പറമ്പി ക്കുളം ഡാം, ട്രൈബൽ ഹെറിറ്റേജ് സെന്റർ, പറമ്പിക്കുളം, ആനപ്പാടി എന്നിവിടങ്ങളിലെ ഇക്കോ ഷോപ്പുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. പറമ്പിക്കുളം അണക്കെട്ടു തുറന്നാൽ ജലനിരപ്പ് ഉയരുന്നതു ചാലക്കുടി പുഴയിലാണ്. പറമ്പിക്കുളം-ആളിയാർ പദ്ധതി യുടെ ഭാഗമായതിനാൽ തമിഴ്നാട് തുരങ്കം വഴി വെള്ളം ആളിയാറിൽ എത്തിക്കും. പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലെ 11–ാം വാർഡിലാണു സ്ഥിതി ചെയ്യുന്നതെങ്കിലും ഇതിന്റെ നടത്തിപ്പ് തമിഴ്നാടാണ്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉അന്തരീക്ഷവായു ശ്വസിക്കാൻ കഴിവുള്ള മത്സ്യമാണ് ജയന്റ് ഗൗരാ മി . വലുപ്പത്തിലും രുചി യിലും മുന്നിൽ. പ്രായപൂർ ത്തിയാകാൻ നാലു വർ ഷം. സസ്യാഹാരം ഏറെ ഇഷ്ടപ്പെടുന്ന ഇവർ ഇലകളും , പച്ചക്കറികളും നന്നായി കഴിക്കും. ബ്രൗൺ നിറത്തിലുള്ള ഇനമാണ് കേരളത്തിൽ ഏറെ ജനപ്രീതിയുള്ള തെങ്കിലും പിങ്ക് ജയന്റ് ഗൗരാമി, ആൽബിനോ ജയന്റ് ഗൗരാമി, റെഡ് ടെയിൽ ജയന്റ് ഗൗരാമി എന്നിവയും ലഭ്യമാണ്. ഭക്ഷ്യയോഗ്യമായ മത്സ്യമെന്ന നിലയിൽ മാത്രല്ല അലങ്കാരമത്സ്യ മെന്ന നിലയിലും ജയന്റ് ഗൗരാമികൾ പ്രസിദ്ധ രാണ്. ഉദരഭാഗത്തുനിന്ന് പിന്നിലേക്ക് നീണ്ടു കിടക്കുന്ന ഒരു ജോഡി തൊങ്ങലുകൾ ഇവയുടെ പ്രത്യേകതയാണ്. അവ സ്പർശനഗ്രന്ഥിയായും ഉപയോഗിക്കുന്നു. കൂടു കൂട്ടി മുട്ടയിടുന്നു എന്ന ഒരു പ്രത്യേകതയും ഇവയ് ക്കുണ്ട്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐ക്രിസ്മസ് ട്രീകളുടെ ചരിത്രം⭐

👉ക്രിസ്മസ് ആഘോഷങ്ങളിൽ (christmas celebration) ഒഴിച്ചുകൂടാനാവാത്തതാണ് ക്രിസ്മസ് ട്രീകൾ(chrismas tress) .മഞ്ഞു കാലത്ത് മരങ്ങൾ വെട്ടി ക്കൊണ്ട് വന്ന് അലങ്കരിക്കുന്ന പതിവ് ക്രിസ്മസ് ആചരിച്ച് തുടങ്ങുന്നതിനും മുൻപേ വടക്കൻ യൂറോപ്പിന്‍റെ ശീലമായിരുന്നു.യുൾ എന്ന ശൈത്യകാല ഉത്സവത്തിന്‍റെ ഭാഗം.കൊടും മഞ്ഞിൽ നിന്ന് രക്ഷനേടുന്നതിനായി നേരത്തെ തന്നെ വിറകും , മരങ്ങളും ശേഖരിച്ച് വെക്കുന്നതിന്‍റെ ഭാഗം.പിന്നീടത് എങ്ങനെയോ ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി.

എന്തായാലും അറിയപ്പെടുന്ന ചരിത്രം അനു സരിച്ച് 1605ലാണ് ആദ്യത്തെ ഔദ്യോഗിക ക്രിസ്മസ് ട്രീ പിറന്നത്.പശ്ചിമ ജർമ്മനിയിലെ സ്ട്രാസ് ബർഗിൽ.ചെറി മരങ്ങളിൽ വർണ്ണ ക്കടലാസുകളും , ബലൂണുകളും , നക്ഷത്ര വിളക്കുകളും തൂക്കി ആദ്യത്തെ ക്രിസ്മസ് ട്രീ പിറന്നു.പിന്നീട് ക്രിസ്ത്യൻ മിഷണറിമാരുടെ വരവോടെ പല നാട്ടിലേക്കും ക്രിസ്മസ് ട്രീയെത്തി. യൂറോപ്പിലാകട്ടെ ക്രിസ്മസ് ട്രീ മരങ്ങൾ നട്ടുവളർത്തുന്നത് വലിയ ബിസിനസ് സംരംഭമാണ്.പുരാതന ജനത അവരുടെ വാതിലുകള്‍ക്കും ജനാലകള്‍ക്കും മുകളില്‍ മരത്തിന്റെ ശിഖരങ്ങള്‍ തൂക്കിയിട്ടിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ മന്ത്രവാദം, ദുരാത്മാക്കള്‍, രോഗം എന്നിവ അകറ്റി നിര്‍ത്തുമെന്ന് പല രാജ്യങ്ങളിലെ ജനങ്ങളും വിശ്വസിക്കുന്നു.ഫിർ മരങ്ങളാണ് പ്രധാനമായും അലങ്കരിക്കാനായി ഉപയോഗിക്കുന്നത്.പൈൻ മരങ്ങളും , ക്രിസ്മസ് ട്രീയുടെ നിർമ്മാണ ത്തിനായി ഉപയോഗിക്കും.

ജര്‍മ്മന്‍ ജനതയ്ക്ക് ക്രിസ്തുമസ് ട്രീ എന്നത് സ്വര്‍ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായിരുന്നു. പിരമിഡ് ആകൃതിയുള്ള മരങ്ങളാണ് ക്രിസ്തുമസ് കാലത്ത് അവര്‍ ഉപയോഗിച്ചിരുന്നത്. കാലക്രമേണ ഈ രീതി മറ്റു രാജ്യങ്ങളിലേക്കും പടര്‍ന്നു. മരങ്ങളോ അല്ലെങ്കില്‍ സ്തൂപങ്ങളോ ആണ് ക്രിസ്തുമസ് ട്രീക്കായി ഉപയോഗിക്കുന്നത്.ക്രിസ്തുമസ് ട്രീയില്‍ സമ്മാനപ്പൊതികള്‍ തൂക്കിയിടുന്ന പാരമ്പര്യവും പ്രചാരത്തിലുണ്ട്. പലയിടത്തും ആഘോഷങ്ങളില്‍ ക്രിസ്തുമസ് ട്രീയുടെ ആകൃതിയില്‍ മനുഷ്യര്‍ ഒത്തുചേര്‍ന്ന് മരത്തിന്റെ തീര്‍ക്കാറുമുണ്ട്. 2014ല്‍ ഹോണ്ടു റാസില്‍ 2945 പേര്‍ അണിനിരന്ന് തീര്‍ത്തതാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്തു മസ് ട്രീ. ഇതിന് ഗിന്നസ് റിക്കോര്‍ഡും ലഭിച്ചി രുന്നു. പിന്നീട് 2015ല്‍ മലയാളികളാണ് ഈ റെക്കോര്‍ഡ് തിരുത്തിയത്. ചെങ്ങന്നൂരില്‍ 4030 പേര്‍ ചേര്‍ന്ന് ട്രീ നിര്‍മിച്ച് പുത്തന്‍ റെക്കോ ഡിട്ടു.

1800 കളില്‍ ക്രിസ്മസ് ട്രീ ഇംഗ്ലണ്ടില്‍ ജനപ്രി യമാക്കിയത് വിക്ടോറിയ രാജ്ഞിയും ആല്‍ബ ര്‍ട്ട് രാജകുമാരനുമാണ് എന്ന് പറയപ്പെടുന്നു. ജോര്‍ജ്ജ് മൂന്നാമന്റെ ഭാര്യയുടെ ജന്‍മദേശം ജര്‍മ്മനിയായിരുന്നു. അവിടെ നിന്ന് അക്കാല ത്ത് തന്നെ ഈ പാരമ്പര്യം വന്നതായി പറയ പ്പെടുന്നു. ജോര്‍ജ്ജ് മൂന്നാമന്റെ ജര്‍മ്മന്‍ ഭാര്യ ഷാര്‍ലറ്റ് 1760 കളില്‍ കുടുംബത്തോടൊപ്പം ക്രിസ്മസ് ട്രീ അലങ്കരിക്കാറുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. 19, 20 നൂറ്റാണ്ടുകള്‍ ആയപ്പോ ഴേക്കും ഇന്ത്യയിലും ക്രിസ്മസ് ട്രീ പ്രചാരത്തിലെ ത്തി. പ്ലാസ്റ്റിക്കും , മറ്റ് കൃത്രിമ വസ്തുക്കള്‍ കൊണ്ടും ക്രിസ്മസ് ട്രീകള്‍ ഇന്ന് ലഭ്യമാണ്.

ഇന്ത്യയില്‍ ക്രിസ്മസ് കാലത്ത് വീടുകളില്‍ പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ക്രിസ്തുമസ് ട്രീകള്‍ അലങ്കരിച്ചു വെക്കുന്നത് കാണാം. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ക്രിസ്മസ് ട്രീ നട്ടു വളര്‍ത്തുന്നത് വലിയ ബിസിനസ് തന്നെയാണ്. ഇതിൽ തന്നെ വിവിധ തരത്തിലുള്ള ട്രീകളുണ്ട്. ഡഗ്ലസ് ഫിർ, നോബിൾ ഫിർ, ഫേസർ ഫിർ, ബാൾസംഫിർ എന്നിങ്ങനെ പല തരമുണ്ട്. പൈൻ മരത്തിൽ സ്കോച്ച് പൈൻ, വെർജീ ന്യൻ പൈൻ എന്നീ മരങ്ങളും ക്രിസ്മസ് ട്രീയായി ഉപയോഗിക്കുന്നുണ്ട്.

1882 ഡിസംബര്‍ 22നാണ് ക്രിസ്മസ് ട്രീ ആദ്യ മായി ഇലക്ട്രിക് ലൈറ്റുകളാല്‍ അലങ്കരിക്കപ്പെ ടുന്നത്. എഡ്വേര്‍ഡ് എച്ച്. ജോണ്‍സണ്‍ ആയിരു ന്നു ക്രിസ്മസ് ട്രീ ഇലക്ട്രിക് ലൈറ്റുകളാല്‍ അലങ്കരിച്ചത്. വിഖ്യാത ശാസ്ത്രജ്ഞന്‍ തോമ സ് ആല്‍വ എഡിസണ്‍ ഇദ്ദേഹത്തിന്റെ ബിസിനസ് അസോസിയേറ്റായിരുന്നു . എഡിസ ണ്‍ കണ്ടുപിടിച്ച ലൈറ്റുകളാണ് അലങ്കാരത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആദ്യത്തെ അലങ്കരിക്കപ്പെട്ട ക്രിസ്മസ് ട്രീ സ്ഥാപിച്ചത് ലാത്വിയയുടെ തലസ്ഥാന നഗരമായ റിഗയി ലാണെന്ന് ചരിത്രം. 1947 മുതൽ എല്ലാ വർഷ വും നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോ യിലെ ജനങ്ങൾ ഇംഗ്ലണ്ടിലെ വെസ്റ്റ് മിൻസ്റ്ററിലേ ക്ക് ഒരു ക്രിസ്മസ് ട്രീ അലങ്കരിച്ച ശേഷം സമ്മാ നമായി അയയ്ക്കാറുണ്ട്. രണ്ടാം ലോകയുദ്ധ ത്തിൽ അവർ ചെയ്ത സഹായത്തെ അനുസ്മരിക്കാനാണ് ഇത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐കരച്ചിൽ തെറാപ്പിസ്റ്റുകൾ ⭐

👉ടോക്കിയോ ആസ്ഥാനമായി പ്രവർത്തി ക്കുന്ന 'ഇകെമെസോ ഡാൻഷി' എന്ന ജപ്പാൻ സ്ഥാപനം കണ്ണീർ തുടയ്ക്കാൻ ആളുകളെ വാടകയ്ക്ക് നൽകുന്നുണ്ട്. തങ്ങളുടെ ജീവനക്കാരുടെ കണ്ണീർ തുടയ്ക്കാൻ ഓരോ കമ്പനി മേധാവികൾക്കും ഈ സ്ഥാപനത്തിന്റെ സേവനം ഉപയോഗിക്കാം. സുന്ദരന്മാരായ ചെറുപ്പക്കാരെയാണ് സ്ഥാപനം സേവനങ്ങ ൾക്കായി വാടകയ്ക്ക് നൽകുന്നത്. ഇത് തമാശയാണെന്നും പലർക്കും തോന്നുമെങ്കിലും സംഭവം സത്യമാണ്. ഈ സേവനത്തിന് വേണ്ടി 7900 യെൻ (4000 രൂപ) ആണ് വാടകയായി നൽകേണ്ടത്. വിഷമ ഘട്ടത്തിൽ നിങ്ങളുടെ വികാരത്തെ നിയന്ത്രിക്കാനും കണ്ണീർ തുടയ്ക്കാനും ഈ സുന്ദരന്മാർ കൂടെയുണ്ടാകും.

ഓരോ പ്രായത്തിലും നിറത്തിലുമുള്ള യുവാ ക്കളെ ലഭിക്കും. ഇവർക്കായി പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളുമുണ്ട്. ഉപഭോക്താ വിനെ ആശ്വസിപ്പിക്കാൻ ഇവർ ചില സമയങ്ങ ളിൽ ശോകഗാനങ്ങൾ, വൈകാരികമായ വാക്കുകൾ എന്നിവ ഉപയോഗിക്കും. ഇവരെ കരച്ചിൽ തെറാപ്പിസ്റ്റുകൾ എന്നും വിളിക്കുന്നു. ജപ്പാനിലെ മൂന്നിൽ ഒന്ന് വീടുകളിലും ഒരാൾ മാത്രമാ ണുള്ളത്. 2035 ആകുമ്പോഴേക്കും ജപ്പാനിലെ 40 ശതമാനം വീടുകളിലും ആളുകൾ തനിച്ചായിരിക്കും താമസിക്കുക. രാജ്യത്ത് ഇതിനോടകം തന്നെ ജനസംഖ്യ ഓരോ വർഷ വും കുറഞ്ഞുവരികയാണ്.ലോകത്ത് ഏറ്റവും ജനനനിരക്ക് കുറഞ്ഞ രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. കൂടാതെ വിവാഹം കഴിക്കുന്നവ രുടെ എണ്ണം ഓരോ വർഷവും കുറഞ്ഞുവരികയാണ്. വിവാഹ മോചനത്തിന് അപേക്ഷ നൽകുന്ന വരുടെ എണ്ണവും ജപ്പാനിൽ കൂടിവരികയാണ്. അതുകൊണ്ട് തന്നെ ഇത്തരം കമ്പനിയുടെ സേവനങ്ങൾക്ക് ജപ്പാനിൽ ഡിമാൻഡ് ഉണ്ട്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐കണ്ണീരിൽ നിന്ന് വൈദ്യുതി⭐

👉കണ്ണീരിൽ അടങ്ങിയിരിക്കുന്ന ഒരു പ്രത്യേക പ്രോട്ടീൻ വഴി വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് അയർലൻഡിലെ ലിമറിക് സർവകലാശാലയിലെ ഗവേഷകർ കണ്ടെ ത്തിയിട്ടുണ്ട്.കണ്ണീർ, മുട്ടയുടെ വെള്ള, പാൽ, ഉമിനീര് എന്നിവയിലടങ്ങിയിരിക്കുന്ന ‘ലൈസോ സൈം’ എന്ന പ്രൊട്ടീനാണു വൈദ്യുതി ഉൽപാദി പ്പിക്കാൻ സഹായിക്കുക. ‘പീസോ ഇലക്ട്രിക്’ എന്ന ഗണത്തിൽ ഉൾപ്പെട്ട പദാർഥമാണു ലൈസോസൈം. പീസോ ഇലക്ട്രിക് പദാർഥ ങ്ങളുടെ മേൽ മർദം ചെലുത്തിയാൽ ഇവയിൽ വൈദ്യുതി ഉൽപാദിപ്പി ക്കപ്പെടും. വാച്ചിലും മറ്റും ഉപയോഗിക്കുന്ന ‘ക്വാർട്സ്’ ഇതിന് ഉദാഹരണ മാണ്. മൊബൈൽ ഫോണുകളിലും പീസോ ഇലക്ട്രിക് പദാർഥങ്ങൾ ഉപയോഗിക്കുന്നുണ്ട്. ക്വാർട്സ് ക്രിസ്റ്റലിൽ ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അതേ അളവിലുള്ള വൈദ്യുതി യാണത്രേ ഈ പ്രോട്ടീനിലുമുണ്ടാകുന്നത്. വിഷാംശം ഒട്ടുമില്ലാത്ത പ്രോട്ടീൻ ഭാവിയിൽ പല മേഖലകളിലും ഉപകരിക്കുമെന്നാണു നിഗമനം.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉രക്തദാനം മഹാദാനം . മനുഷ്യര്‍ക്കുമാത്രമല്ല, മൃഗങ്ങള്‍ക്കും രക്തം ആവശ്യമായി വരാറുണ്ട്. നായകള്‍ക്ക് രക്തം വേണ്ടിവരുന്ന സന്ദര്‍ഭങ്ങ ളില്‍ സഹായകമായ ഒരു വെബ്‌സൈറ്റ് ഉണ്ട് . ശസ്ത്രക്രിയ, വിളര്‍ച്ച, കൊക്കപ്പുഴുവിന്റെ ശ ല്യം, ചെള്ളുപനി തുടങ്ങി പല സന്ദര്‍ഭങ്ങളിലും നായകള്‍ക്കും രക്തം നല്‍കേണ്ടി വരാറുണ്ട്. എന്നാല്‍, പലപ്പോഴും രക്തദാതാക്കളെ ലഭിക്കാ റില്ലെന്നതാണ് ഉടമകള്‍ നേരിടുന്ന പ്രതിസന്ധി.

ഇതിനൊരു പരിഹാരമായാണ് വെബ്‌സൈറ്റ്
ഉള്ളത്. ഇത് തയ്യാറാക്കിയിരുന്നത് വെറ്ററിനറി ഡോക്ടര്‍ ആയ ഡോ. എബിന്‍ ജോയിയാണ്. ഇദ്ദേഹം നായകള്‍ക്കായി പെറ്റ് മാട്രിമോണിയും ഒരുക്കിയിട്ടുണ്ട്.നായകളെ ദാതാക്കളാക്കാനും ഇതില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.

നായകള്‍ക്കിടയിലും പല രക്തഗ്രൂപ്പുകളുണ്ടെ ങ്കിലും മനുഷ്യനുള്ളതുപോലെ ആന്റിബോഡിക ളില്ല. അതുകൊണ്ട് ആദ്യതവണ ഏതു ഗ്രൂപ്പില്‍ നിന്നും രക്തം സ്വീകരിക്കാം. എന്നാല്‍, പിന്നീട് രക്തം സ്വീകരിക്കേണ്ടിവരുകയാണെങ്കില്‍ ക്രോസ് മാച്ച് ചെയ്യേണ്ടിവരും. ഒന്നുമുതല്‍ എട്ടു വരെ വയസ്സുള്ള, 25 കിലോയിലധികം തൂക്കമു ള്ള നായകള്‍ക്ക് രക്തം ദാനംചെയ്യാം. കൃത്യമാ യി വാക്‌സിനെടുക്കുകയും അണുബാധയൊ ന്നും ഇല്ലാതിരിക്കുകയും വേണം. ഒരു നായ യുടെ ആകെ രക്ത അളവിന്റെ 10 ശതമാനം വരെ ദാനം ചെയ്യാം.ജില്ല തിരിച്ച്, പിന്‍കോഡ ടക്കമാണ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ത്. അതിനാല്‍ ദാതാക്കളെ കണ്ടെത്താന്‍ എളുപ്പമാകും.

📌വൈബ്‌സൈറ്റ് വിലാസം:

https://vetigo-7raddao.gamma.site/donate-blood

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉ശുദ്ധജല മത്സ്യമായ ആരോവനയുടെ മറ്റൊരു പേരാണ്‌ ബോണിട്ടംഗ് (bonytongue). ഇവയുടെ വായ്‌ താടി അൽപം പുറത്തേക്ക്‌ ഉന്തി മുകളിലേക്ക്‌ ചെരിഞ്ഞ രീതിയിലാണ്‌. ഉറപ്പുള്ള തലയും, വലിച്ചുനീട്ടിയതുപോലുള്ള ദേഹവും വലിയ ചെതുമ്പലും ഉള്ള മേനി. ജലോപരിതലത്തിൽ വന്ന് അന്തരീക്ഷവായു (ഓക്സിജൻ ) ശ്വസിക്കാനാവും. ജലോപരിതല ത്തിൽനിന്ന് ഇര തേടുന്നവരാണ്. ജലാശയജീവികളുൾപ്പെടെ പ്രാണികളും ചെറു ഉരഗങ്ങളു മൊക്കെ മെനുവിൽ പെടും. പ്രാണികളെയും മറ്റും പിടിക്കാനായി വെള്ളത്തിൽനിന്ന് ഏകദേശം 6 അടി ഉയരത്തിൽ വരെ ചാടാനാകും. വിവിധ നിറങ്ങളിൽ ലഭ്യമാകുന്ന ഇവ ഏകദേശം 2-3 അടി നീളത്തിൽ വളരും. കുഞ്ഞുങ്ങളെ തന്റെ വായ്ക്കകത്ത് സംരക്ഷിക്കുന്ന ഇനം. 

Читать полностью…

#ജിജ്ഞാസാ(JJSA)

ജിപ്സികൾ (അല്ലെങ്കിൽ ജിപ്സീസ്) എന്ന പേരിലാണ് ഇംഗ്ലീഷ് സംസാരിക്കുന്നവർക്കിട യിൽ റൊമാനി ജനത വ്യാപകമായി അറിയ പ്പെടുന്നത്. ഈ വാക്ക് നിയമവിരുദ്ധതയുടെയും ക്രമക്കേ ടിന്റെയും അർത്ഥങ്ങൾ ദ്യോതിപ്പി ക്കുന്നതു കാരണം ഇത് അവഹേള നപരമായ കണക്കാക്കപ്പെടുന്നു. അമേരിക്കൻ ഐക്യനാ ടുകളിൽ 10 ലക്ഷത്തോളം റൊമാനി ജനത ഉണ്ടെന്നു കണക്കാക്കുന്നു. ബ്രസീലിൽ ഇവരുടെ അംഗസംഖ്യ 800,000 ആണ്. 2016 ഫെബ്രുവരിയിലെ അന്തർദേശീയ റൊമാനി കോൻഫറൻസിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം റൊമാനി ജനത ഇന്ത്യയുടെ മക്കളാ യിരുന്നെന്നും ഇന്ത്യൻ സർക്കാർ ഇവരെ മറ്റു രാജ്യങ്ങളിൽ വസിക്കുന്ന ഇന്ത്യക്കാരായി കരുതണമെന്നും പറയുകയുണ്ടായി.പല ഭാഷാഭേദങ്ങളായി വിഭജിക്ക പ്പെട്ടിരിക്കുന്ന റൊമാനി ഭാഷ സംസാരിക്കുന്നവരുടെ എണ്ണം ഏകദേശം രണ്ട് ദശലക്ഷത്തിലധികമാണെന്നും കണക്കാക്കുന്നു .പല റൊമാനികളും അവരുടെ രാജ്യത്ത് പ്രബലമായ ഭാഷ സംസാരിക്കുന്ന വരോ അല്ലെങ്കിൽ പ്രബലമായ ഭാഷയെ റൊമാനി ഭാഷാഭേദവുമായി സംയോജിപ്പിച്ച മിശ്രിത ഭാഷകൾ ഉപയോഗിക്കുന്നവ രുമാണ്. ഈ മിശ്ര ഭാഷായിനങ്ങൾ ചിലപ്പോൾ പാരാ-റൊമാനി എന്നും വിളിക്കപ്പെടുന്നു.

ഹിന്ദുമതത്തിലെ ആചാരങ്ങൾ ജിപ്സി ജീവി തത്തിലും കണ്ടെ ത്താൻ കഴിയും. വളരെ ചെറുപ്പ ത്തിലെ വിവാഹം കഴിച്ച് കൂട്ടുകുടും ബമായി അവർ താമസിക്കുന്നു. അവിവാഹിത കൾക്ക് കന്യകാത്വം നിർബന്ധം. വിവാഹസമയ ത്ത് ആൺവീട്ടുകാർ പെൺവീട്ടുകാർക്ക് സ്ത്രീധനം കൊടുക്കണം. പ്രസവിച്ച പെണ്ണിന് നാൽപ്പത് ദിവസത്തെ വാലായ്മയും മരണം നടന്ന വീട്ടിലുള്ളവർക്ക് പുലയും പോലുള്ള ആചാരങ്ങൾ ജിപ്സികൾ പിന്തുടരുന്നു. എന്നാൽ അവരുടെ ഇടയിൽ ശവദാഹം പതിവുണ്ടായിരുന്നില്ല.

ജീവിക്കുന്ന പ്രദേശങ്ങളിലെ മതങ്ങൾ സ്വീകരി ച്ചു കൊണ്ട് തങ്ങളുടെ പുരാതന വിശ്വാസങ്ങ ളും ആചാരങ്ങളും നിലനിർത്തി പോരുന്നതാണ് ജിപ്സികളുടെ രീതി. കിഴക്കൻ യൂറോപ്പിൽ അവർ ഓർത്തഡോൿസ്‌ ക്രൈസ്തവരോ കത്തോലിക്കരോ, മുസ്ലിംങ്ങളോ ആണ്. കുരിശിന് റൊമാനി ഭാഷയിലെ വാക്ക് ത്രിശൂൽ എന്നാണ്.

കാരവൻ എന്ന വണ്ടികളിൽ സഞ്ചരിക്കുന്നതും
, തുറസ്സായ സ്ഥലങ്ങളിൽ തമ്പടിച്ച് ആട്ടവും പാട്ടുമായി കഴിയുന്നത് ജിപ്സികളുടെ പ്രത്യേക തയാണ്. സംഗീതമാണ് അവരുടെ ജീവൻ. ജിപ്സികൾ എത്തിച്ചേർന്ന പ്രദേശങ്ങളിലെ സംഗീത രീതികളിലെല്ലാം അവരുടെ സംഗീത ത്തിന്റെ അനുരണങ്ങൾ കാണാൻ കഴിയും.

ഇൻഡോ – യൂറോപ്യൻ ഭാഷാ കുടുംബത്തി ൽപ്പെട്ട റൊമാനിയാണ് ജിപ്സികളുടെ ഭാഷ. പഞ്ചാബിയോടാണ് ഇതിന് ഏറ്റവും അടുപ്പം കാണാൻ കഴിയുന്നത്. സിന്തി (sinti) യാണ് മറ്റൊരു ഭാഷ. ഇന്നത്തെ പാക്കിസ്ഥാനിലെ സിന്ധിനെയാണ് ഇത് സൂചിപ്പിക്കുന്നത്. റൊമാനിക്കും പഞ്ചാബിക്കും ഒരേ വ്യാകരണ ഘടനയാണുള്ളത് സിംഹളഭാഷയുമായും റൊമാനിക്ക് ബന്ധമുണ്ടത്രെ. ഇന്ന് 42 യൂറോപ്യ ൻ രാജ്യങ്ങളിൽ റൊമാനി സംസാരിക്കുന്നു. തദ്ദേശീയ ഭാഷകൾ കലർന്നാണ് ഓരോ പ്രദേശത്തെയും റൊമാനി നിലനിൽക്കുന്നത്. ബാൾക്കൻ റൊമാനി, ബാൾട്ടിക് റൊമാനി, ഫിൻലൻഡ്‌ റൊമാനി, കാർപാത്യൻ റൊമാനി, വെയിൽസ് റൊമാനി തുടങ്ങി ഒട്ടേറെ വകഭേ ദങ്ങൾ ഈ ഭാഷയ്ക്കുണ്ട്.ലോകത്തിന്റെ ചരിത്രത്തിലും സാംസ്‌കാരിക ഭൂപടത്തിലും എന്നും റൊമാനിയൻ വംശജരുടെ കയ്യൊപ്പ് കാണും എന്ന് തീർച്ച.

💢വാൽ കഷ്ണം💢

യൂറോപ്പിലെ റൊമാനി എന്നറിയപ്പെടുന്ന ജിപ്സികൾ നൂറ്റാണ്ടുകൾക്ക് മുന്നേ നോർത്ത് ഇന്ത്യയിൽ നിന്നും യൂറോപ്പിലേക്ക് കുടിയേറി യപ്പോൾ തങ്ങളുടെ ദൈവങ്ങളെയും കൊണ്ടു വന്നു. കാളി എന്നാൽ യൂറോപ്യന്മാർക്ക് തിന്മയുടെയും ദേവതയും പിശാചുമൊക്കെ ആയിരുന്നു. പിൽക്കാലത്ത് കുടിയേറിയ ജിപ്സികളിൽ പലരും തങ്ങളുടെ വിശ്വാസങ്ങൾ ഉപേക്ഷിച്ചു ക്രിസ്തുമതത്തിലേക്ക് പരിവർ ത്തനം ചെയ്യാൻ നിർബന്ധിതരായി. അതിൽ ഒരു ഭാഗം ക്രിസ്തുമതം സ്വീകരിച്ചതിനു ശേഷവും തങ്ങളുടെ പാരമ്പര്യ വിശ്വാസങ്ങൾ പിന്തുടർന്നു. കാളിയെ "Sara La Kali" എന്ന പേരിൽ അവതരിപ്പിച്ചു. ദുർഗ പൂജയെ അനുസ്മരിപ്പിക്കുന്ന ചടങ്ങുകൾ ആണ് ഇന്നും Sara la kali യുടെ പേരിൽ യൂറോപ്പിലെ ജിപ്സികൾക്കിടയിൽ നടക്കുന്നത്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉വ്യോമയാന രംഗത്ത് കഴിഞ്ഞ അരനൂറ്റാ ണ്ടിലുണ്ടായ ഏറ്റവും വലിയ സംഭവമെന്നാണ് ബുള്ളറ്റ് പ്ലെയിനെ ഓട്ടോ ഏവിയേഷന്‍ വിശേ ഷിപ്പിക്കുന്നത്. ഉയര്‍ന്ന ഇന്ധന ക്ഷമതയും, കുറഞ്ഞ ചിലവും വരുന്ന ഇതിന് വെടിയുണ്ട യോട് സാമ്യമുള്ള രൂപമായതി നാലാണ് ഈ പേരുവരാൻ കാരണം. വെടിയുണ്ടയെ പോലു ള്ള വിചിത്രമായ ആകൃതിയാണ് ഇന്ധനക്ഷമത യ്ക്കും , അതുവഴി ചിലവ് കുറക്കാനും ബുള്ളറ്റ് പ്ലെയിനെ സഹായിക്കുന്നത്. വായുവിലൂടെ സഞ്ചരിക്കുമ്പോഴുള്ള പിന്നോട്ടുവലിയല്‍ 59 ശതമാനം കുറക്കാന്‍ വെടിയുണ്ടയുടെ ആകൃതി സഹായിക്കുന്നു.ഇത്രയേറെ ഗുണങ്ങളുണ്ടെങ്കി ല്‍ എന്തുകൊണ്ട് മറ്റുവിമാന നിര്‍മ്മാണ കമ്പനി കള്‍ ഈ മാതൃക പിന്തുടരുന്നില്ലെന്ന ചോദ്യം ഉയരുക സാധാരണമാണ്. ചെറു വിമാനങ്ങളി ലേ ഈ ഡിസൈന്‍ കൊണ്ട് ഗുണമുള്ളൂവെന്നും, വലിപ്പം കൂടുംതോറും ഇന്ധനക്ഷമതയിലെ അനുകൂലഘടകം ഇല്ലാതാകും.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐പാൻ കാർഡിൽ ഉള്ള പത്തക്ക നമ്പർ⭐

👉ഇന്ത്യയിലെ പൗരന്റെ പ്രധാനപ്പെട്ട സാമ്പത്തിക രേഖകളിൽ ഒന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന പാൻ കാർഡ്. 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ലാമിനേറ്റഡ് പ്ലാസ്റ്റിക് കാർഡിന്റെ രൂപത്തിലാണ് പാൻ കാർഡ് ആദായ നികുതി വകുപ്പ് നൽകുന്നത്.

ഒരു വ്യക്തിക്ക് ഒരു തവണ മാത്രം ഇഷ്യൂ ചെയ്യുന്നതാണ് പെർമനന്റ് അക്കൗണ്ട് നമ്പർ. രണ്ട് പാൻ കാർഡ് ഉള്ളവർ പിഴ അടയ്‌ക്കേണ്ട തായി വരും. അതായത് ഒരാൾക്ക് ഒരു പാൻ നമ്പർ മാത്രമേ ഉണ്ടാകുകയുള്ളൂ. പാൻ കാർഡ് നമ്പറിൽ എപ്പോഴും ആദ്യത്തെ 5 എണ്ണം അക്ഷരങ്ങളായിരിക്കും. അടുത്ത 4 എണ്ണം അക്കങ്ങളാണ്, ഒടുവിൽ അവസാനത്തേതും അക്ഷരമായിരിക്കും. അതിനാൽ, ഈ 10 നമ്പറുകളിൽ എന്ത് വിവരങ്ങളാണ് മറഞ്ഞി രിക്കുന്നത് പലർക്കും മനസിലാക്കാൻ പറ്റില്ല.

നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ പാൻ കാർഡ് ശ്രദ്ധാപൂർവ്വം നോക്കിയിട്ടുണ്ടെങ്കിൽ, പാൻ കാർഡിലെ ആദ്യത്തെ മൂന്ന് പ്രതീകങ്ങൾ അക്ഷരമാലാ ക്രമത്തിലാണെന്ന് മനസിലാ ക്കാൻ കഴിയും. പാൻ കാർഡിലെ ആദ്യ അഞ്ച് പ്രതീകങ്ങളില്‍, ആദ്യത്തെ മൂന്ന് പ്രതീകങ്ങള്‍ AAA മുതല്‍ ZZZ വരെയുള്ള അക്ഷരമാല ശ്രേണിയെ പ്രതിനിധീകരിക്കുന്നു. നാലാമത്തെ പ്രതീകം നിങ്ങള്‍ ആരാണെന്ന് പറയുന്നു. എല്ലാ വ്യക്തിഗത നികുതിദായകര്‍ക്കും, നാലാമത്തെ അക്ഷരം 'P' ആയിരിക്കും.

പി- അവിവാഹിതൻ

എഫ്- സ്ഥാപനം

സി- കമ്പനി

A- AOP (അസോസിയേഷൻ ഓഫ് പേഴ്സൺസ്)

ടി- ട്രസ്റ്റ്

H- HUF (ഹിന്ദു അവിഭക്ത കുടുംബം)

B- BOI

എൽ- ലോക്കൽ

ജെ- കൃത്രിമ ജുഡീഷ്യൽ വ്യക്തി

G- ഗവ.

പാൻ കാർഡ് നമ്പറിന്റെ അഞ്ചാമത്തെ പ്രതീകം അക്ഷരമാലയാണ്. ഈ അക്കം പാൻ കാർഡ് ഉടമയുടെ കുടുംബപ്പേരിന്റെ ആദ്യ അക്ഷര മാണ്. ഇത് പാൻ കാർഡ് ഉടമയെ മാത്രം ആശ്രയിച്ചിരിക്കുന്നു.

പാൻ കാർഡിലെ അവസാന 4 പ്രതീകങ്ങൾ നമ്പറുകൾ ആണ്. ഈ നമ്പറുകൾ 0001 മുതൽ 9999 വരെ ആകാം. നിങ്ങളുടെ പാൻ കാർഡി ന്റെ ഈ നമ്പറുകൾ നിലവിൽ ആദായ നികുതി വകുപ്പിൽ പ്രവർത്തിക്കുന്ന ശ്രേണിയെ പ്രതിനി ധീകരിക്കുന്നു. പാൻ കാർഡിലെ അവസാന അക്കം ഒരു ആൽഫബെറ്റ് ചെക്ക് അക്കമാണ്, അത് ഏത് അക്ഷരവുമാകാം.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉 എല്ലാ ദിവസവും 16 സൂര്യാസ്തമയങ്ങളും സൂര്യോദയങ്ങളും കാണാൻ കഴിയുന്നത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS - International Space Station) ബഹിരാകാശ യാത്രികര്‍ക്കാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയം 90 മിനിറ്റിനുള്ളില്‍ ഭൂമിയുടെ ഒരു ഭ്രമണപഥം പൂര്‍ത്തിയാക്കുന്നു. ഈ പ്രതിഭാസം മൂലം ബഹിരാകാശയാത്രികര്‍ക്ക് 45 മിനിറ്റ് ഇടവേളയില്‍ സൂര്യോദയത്തിനും , സൂര്യാസ്തമ യത്തിനും സാക്ഷ്യം വഹിക്കാന്‍ കഴിയും. ഇതിന്റെ ഫലമായി ഐഎസ്എസില്‍ ഉള്ളവ ര്‍ക്ക് എല്ലാ ദിവസവും 16 സൂര്യാസ്തമയങ്ങ ള്‍ക്കും സൂര്യോദയങ്ങ ള്‍ക്കും സാക്ഷ്യം വഹിക്കാന്‍ കഴിയും എന്നതാണ്. സൂര്യാസ് തമയത്തിന്റെയും , സൂര്യോദയത്തിന്റെയും താപനില തമ്മിലുള്ള വ്യത്യാസം 250 ഡിഗ്രി ഫാരന്‍ഹീറ്റാണ് എന്നതാണ് മറ്റൊരു കാര്യം. ബഹിരാകാശയാത്രികര്‍ക്ക് അത്തരം ക്രമരഹിതമായ താപനിലയില്‍ അതിജീവി ക്കാന്‍ കഴിയുന്നത് അവരുടെ സ്പേസ് സ്യൂട്ടുകളിലെ പ്രത്യേക സജ്ജീകരണങ്ങള്‍ കൊണ്ടാണ്. ബഹിരാകാശത്തെ കടുത്ത ചൂടും , വളരെ തണുത്ത താപനിലയും കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് സ്യൂട്ട് സജ്ജീകരിച്ചിരിക്കുന്നത്. 'ബഹിരാകാശയാ ത്രികര്‍ ഓരോ 90 മിനിറ്റിലും , സൂര്യോദയവും സൂര്യാസ്തമയവും അനുഭവിക്കുന്നു അതിന്റെ ഫലമായി അവരുടെ സ്യൂട്ടുകളില്‍ താപനില വ്യത്യാസങ്ങള്‍ അനുഭവപ്പെടുന്നു .

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐"അംബാവേഡക്കർ " അംബേദ്‌കർ ആയത് എങ്ങനെ?⭐

👉നൂറ്റാണ്ടുകളായി മഹാരാഷ്ട്രയില്‍ അധ:കൃത വിഭാഗമായി പരിഗണിക്കപ്പെട്ടിരുന്ന മഹര്‍ സമുദായത്തിലായിരുന്നു ഭീം റാവു അംബേദ് കറുടെ ജനനം. രാംജിയും ഭീമാബായിയുടെയും പതിന്നാലാമത്തെ കുഞ്ഞായിരുന്നു അദ്ദേഹം. എത്ര ബുദ്ധിമുട്ടിയാലും മകനെ പഠിപ്പിച്ച് മിടുക്കനാക്കണ മെന്ന വാശി ഭീമിന്റെ പിതാവ് രാംജിയിലുണ്ടായിരുന്നു. ഭാര്യയുടെ മരണ ശേഷം സത്താറയിലേക്ക് രാംജിയും കുടുംബ വും താമസം മാറി. രാംജിയുടെ സഹോദരി മീരയായിരുന്നു ഇക്കാലത്ത് ഭീമിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. സത്താറയിലെ സ്കൂളിലാ യിരുന്നു ഭീമിന്റെ പഠനം. അന്ന് അയിത്ത ജാതിക്കാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം മുള്ളിന്മേൽ തപസ്സു പോലെയായിരുന്നു. സ്കൂളിലേക്കു പോകുമ്പോൾ ഇരിക്കാനായി ചാക്കുകഷണം കൂടി കൊണ്ടു പോകണം. ക്ലാസ്സ് മുറിയുടെ ഒരറ്റത്ത് ചാക്കുവിരിച്ചാണ് അതിലാ ണ് ഇരിക്കുക. ബെഞ്ചും ഡസ്കും സവർണ സമുദായത്തിലെ കുഞ്ഞുങ്ങൾക്ക്.

അയിത്തജാതിക്കാരായ കുഞ്ഞുങ്ങളെ ഒപ്പം ഇരുത്താൻ പോലും സവർണർ അനുവദിച്ചി രുന്നില്ല. ഒരിക്കൽ സ്കൂൾ വരാന്തയിൽ വച്ചിരി ക്കുന്ന കലത്തിൽനിന്ന് വെള്ളം എടുത്തു കുടിക്കാൻ അംബേദ്കർ ശ്രമിച്ചു. വെള്ളമെടു ക്കാൻ തുനിഞ്ഞപ്പോഴേക്കും അരുത് എന്ന ഗർജനവുമായി കാവൽക്കാരൻ ഓടിയെത്തി. എന്നിട്ടു പറഞ്ഞു.ഇത് മറ്റുള്ളവർക്കു കുടിക്കാ നുള്ളതാ.നീ തൊട്ട് അശുദ്ധമാക്കിയാൽ പിന്നെ ആർക്കും കുടിക്കാൻ കഴിയില്ല. കൈക്കുമ്പിൾ നീട്ടിക്കാണിക്ക് .ഒഴിച്ചു തരാം. കൈക്കുമ്പിൾ നീട്ടിക്കൊടുത്ത അദ്ദേഹത്തിന്റെ കയ്യിലേക്ക് ശിപായി വെള്ളം ഒഴിച്ചു കൊടുത്തു.

ആ വെള്ളത്തിന് കയ്പുള്ളതായി ആ ബാലനു തോന്നി. ഭീം റാവു അംബാവേഡക്കർ എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. ജനിച്ച സ്ഥല ത്തിന്റെ പേര് പേരിനൊപ്പം ചേർക്കുക എന്ന പതിവ് നിലവിലുണ്ടായിരുന്നതു കൊണ്ട്, അംബാവാഡിയിൽ ജനിച്ച ഭീമിന്റെ പേരിനൊപ്പം അബാവഡേക്കർ എന്ന് ചേർത്തു. ഭീം ഒരിക്കൽ അമ്മായി കൊടുത്തയച്ച ഭക്ഷണപ്പൊതിയു മായി സ്കൂളിലെത്തി. മറ്റുള്ള കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ഇരുന്നെങ്കിലും താഴ്ന്ന ജാതിയിൽ പിറന്നവനായതുകൊണ്ട് അവർ അവനെ ആട്ടിപ്പായിച്ചു. എല്ലാവരും എന്നെ ആട്ടിപ്പായിക്കുന്നു എന്ന അധ്യാപകരോട് പറഞ്ഞപ്പോൾ തന്റെ അടുത്ത് വന്നിരുന്നു കഴിച്ചോളൂ എന്നായിരുന്നു ആ സ്നേഹനിധി യായ അധ്യാപകൻ ഭീമിനോട് പറഞ്ഞത്.

ഭീമിന്റെ അയിത്തം മാറ്റാൻ എന്തു ചെയ്യണമെ ന്നായി ആ അധ്യാപകന്റെ ചിന്ത. അതിന് അവർ ഒരു മാർഗം കണ്ടെത്തി. അവന്റെ പേര് മാറ്റുക. അങ്ങനെ ആ അധ്യാപകൻ തന്റെ കുടുംബ പ്പേരായ അംബേദ്കർ ഭീമിന്റെ പേരിനോടു ചേർത്തു. അങ്ങനെ അവൻ ഭീം അംബേദ്കർ ആയി.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉സാന്റാ ക്ലോസിന്റെ തെന്നുവണ്ടി വലിക്കുന്ന മൃഗങ്ങൾ എന്ന നില യ്ക്ക് റെയിൻഡീറുകൾ ലോകമെ ങ്ങും പ്രശസ്തരാണ്. ഭക്ഷണം സുലഭമായ വേനൽക്കാലത്ത് ദിവസം 24 മണിക്കൂറും ഭക്ഷണം കഴിക്കുന്ന രീതിയാണ് റെയിൻഡീറുകളുടേത്. അതിനു ശേഷം വരാ നിരിക്കുന്ന ശൈത്യകാലത്ത് ഭക്ഷണം വളരെ ദുർലഭമായതിനാലാണ് ഇത്. റെയിൻ ഡീറുകൾക്ക് ഉറങ്ങുമ്പോഴും ഭക്ഷണം ചവയ്ക്കാൻ കഴിയും.

റെയിൻഡീറുകൾ പരിസ്ഥിതി ദൗർബല്യം നിലനിൽക്കുന്ന ആർട്ടിക് മേഖലയിലാണ് താമസം. ലോകത്ത് മറ്റുള്ളയിടങ്ങളിലുണ്ടാക്കു ന്നതിനെക്കാൾ നാലുമടങ്ങ് അധികം പരിസ്ഥി തി ആഘാതമാണ് ആർട്ടിക് മേഖലയിൽ ആഗോളതാപനം മൂലമുണ്ടാകുന്നത്. ഈ സ്ഥിതി വിശേഷം തടയാൻ റെയിൻഡീ റുകൾ വളരെയേറെ സഹായിക്കുന്നു.ആർട്ടിക്കിലെ മഞ്ഞുനിലങ്ങളിൽ വലിയ ചെടികൾ വളർന്നു വന്നാൽ അത് ചൂടിനെ ട്രാപ് ചെയ്യുകയും ആർട്ടിക്കിലെ മഞ്ഞുരുക്കം വേഗത്തിലാ ക്കുകയും ചെയ്യും. പെർമഫ്രോസ്റ്റ് എന്നറിയ പ്പെടുന്ന കാലാകാലങ്ങളായി ഉറച്ച ഹിമം ഉരുകുന്നത് ഇന്നു വലിയൊരു പ്രതിസന്ധിയാ ണ്.

ഈ മഞ്ഞു വലിയ രീതിയിൽ ഉരുകിയാൽ പെർമഫ്രോസ്റ്റിനുള്ളിലുള്ള കാർബൺ അധി ഷ്ഠിത ഹരിതഗൃഹ വാതകങ്ങൾ പുറത്തുവരും. ഇത് ആഗോളതാപനത്തിനു വലിയ രീതിയിൽ വഴിവയ്ക്കും. ഈ മഞ്ഞുകൾക്കിടയിൽ പ്രാചീന കാലഘട്ടത്തിൽ അകപ്പെട്ട മൃഗങ്ങളുടെ ശരീരങ്ങൾ നശിക്കാതെ കിടപ്പുണ്ട്. ഇവയിൽ അപകടകാരികളായ വൈറസുകളും മറ്റു സൂക്ഷ്മാണുക്കളു മൊക്കെ താൽക്കാലിക നിദ്രയിലുമാണ്. പെർമഫ്രോസ്റ്റ് ഉരുകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സാരം.
ഇങ്ങനെയുണ്ടാകാതെ ആർട്ടിക്കിനെ സംര ക്ഷിക്കുന്നതിൽ റെയിൻഡീറുകൾ ചെറുത ല്ലാത്ത ഒരു പങ്കു വഹിക്കുന്നുണ്ട്. ആർട്ടിക്കിൽ വളരുന്ന ചെടികളെയും മറ്റും തിന്നൊടുക്കിയാ ണ് റെയിൻഡീറുകൾ ഇതു സാധ്യമാക്കുന്നത്.

യൂറോപ്പിലും , വടക്കേ അമേരിക്കയിലും മഞ്ഞുമേഖലകളിൽ റെയിൻഡീറുകളുണ്ട്. വടക്കേ അമേരിക്കയിൽ ഇവ കാരിബു എന്ന പേരിലാണ് അറിയപ്പെടുന്നത്. മാൻവർഗ ങ്ങളിൽ ഏറ്റവും നീളമുള്ള കൊമ്പുകളുള്ളത് റെയിൻഡീറുകൾക്കാണ്. ആൺ റെയിൻഡീ റുകൾക്ക് 51 ഇഞ്ച് വരെയൊക്കെ കൊമ്പുക ൾക്ക് നീളമുണ്ടാകും. ശത്രുക്കളിൽ നിന്നു സംരക്ഷണത്തിനും ഇണയെ ആകർഷിക്കാ നുമൊക്കെയാണ് ഇവ കൊമ്പുകൾ ഉപയോ ഗിക്കുന്നത്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐വിമാനത്തിൻ്റെ മുൻഭാഗത്ത് ബിസിനസ് ക്ലാസ് സ്ഥാപിച്ചിരിക്കുന്നത് എന്തുകൊണ്ട്?⭐

👉ഒരു വിമാനത്തിൻ്റെ അപകടത്തെ അതിജീ വിക്കാനുള്ള സാധ്യത മുൻ സീറ്റുകളേക്കാൾ വളരെ കൂടുതൽ പിൻ സീറ്റുകൾക്ക് ആണെ ങ്കിലും പല കാരണങ്ങളാൽ വിമാനത്തിൻ്റെ മുൻഭാഗത്ത് ബിസിനസ് ക്ലാസ് സീറ്റുകൾ സ്ഥാപിക്കുന്നു .ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ, മുൻഭാഗത്തുള്ള യാത്ര ക്കാർക്ക് ആദ്യം പുറത്തുകടക്കാൻ കഴിയും.
എഞ്ചിൻ ശബ്ദം പിൻഭാഗത്തേക്കാൾ കുറവായതിനാൽ മുൻഭാഗം കൂടുതൽ ശാന്തമാണ്. വിമാനം പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും കാബിൻ ക്രൂ മുന്നിൽ നിന്ന് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വിമാനം ലാൻഡ് ചെയ്തശേഷം മുൻവശത്തുള്ള യാത്രക്കാർ ആദ്യം ഇറങ്ങാൻ സാധിക്കും. ബിസിനസ് ക്ലാസ് യാത്രക്കാർക്ക് സമയ പ്രാധാ ന്യം കൂടുതലായതിനാൽ, ഇത് അവർക്കു് ഏറെ ഗുണകരമാണ്.വലിയ ഇന്ധന ടാങ്കുകൾ, എഞ്ചിനുകൾ എന്നിവയുടെ ഭാരം കാരണം വിമാനത്തിന്റെ ഭാരവും , ചുമക്കാവുന്ന ശേഷിയും മുന്നിനേക്കാൾ പിന്നിൽ കൂടുതൽ ആണ്. അതുകൊണ്ട് ഭാരം തുലനപ്പെടുത്താ നായി മുൻഭാഗത്ത് കൂടുതൽ സീറ്റുകൾ വെക്കു ന്നത് ആവശ്യമാണ്.ചിറകും എഞ്ചിനുകളും മറയ്ക്കാത്ത രീതിയിൽ ഉള്ള പുറം കാഴ്ചയും മുന്നിലാണ് സൗകര്യം.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് മിനി ഗ്യാസ്റ്റിക്ക് ബൈപാസ് സർജറി ?⭐

👉മിനി ഗ്യാസ്റ്റിക്ക് ബൈ പാസ് ആമാശയത്തിന്റെ അളവ് കുറയ്ക്കുന്ന സർജറിയാണ്. അതോടെ കഴിക്കുന്ന ഭക്ഷണത്തി ന്റെ അളവ് കുറയും. ഓയിലി ഫുഡ് ശരീര ത്തിൽ പിടിക്കുകയുമില്ല. സ്വാഭാവികമായ ശരീര ത്തില്‍ മാറ്റം വരുത്തുക യല്ലേ എന്നു പലരും ചോദി ക്കും. ആ ധാരണ തെറ്റാ ണ്. ശരീരത്തിലെ അസ്വാ ഭികമായ ഒരു സംവിധാ നത്തെ സ്വാഭാവികമാക്കു കയാണ് ഈ സർജറിയു ടെ ലക്ഷ്യം.

തടിയുള്ള ആളുകളോട് ‘കുറച്ച് ഭക്ഷണം കഴിച്ചാ ൽ പോരേ’ എന്നു പലരും ചോദിക്കും. പക്ഷേ അവ രുടെ പ്രശ്നം കളിയാക്കു ന്നവർ മനസ്സിലാക്കില്ല. അയാൾ എത്ര കുറച്ച് ഭക്ഷണം കഴിച്ചാലും അയാളുടെ ആമാശയം വളരെ വലുതായിരിക്കും. കുറച്ച് ഭാഗം നിറയും. ബാക്കി നിറയാതെ കിടക്കും. അപ്പോൾ അയാൾക്ക് ഒരിക്കലും വിശപ്പ് മാറില്ല. അതിനാൽ ‘നിനക്ക് കുറച്ച് ഭക്ഷണം കഴിച്ചൂടേ’ എന്നു ചോദി ക്കുന്നത് അയാളെ ദ്രോഹിക്കുന്നതു പോലെ യാണ്. അങ്ങനെയുള്ള ആമാശയത്തെ തിരിച്ച് സ്വാഭാവികതയിലേക്ക് എത്തിക്കുകയാണ് മിനി ഗ്യാസ്റ്റിക്ക് ബൈപാസ് സർജറി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഗായകൻ അദ്നാൻ സാമി തുടങ്ങിയ പ്രമുഖ വ്യക്തി കൾ ഈ സർജറിക്ക് വിധേയരായതാണ്.സർജറി ചെയ്തതു കൊണ്ടു മാത്രം കാര്യമില്ല. സർജറി ഒരു സഹായം മാത്രമാണ്. ബാക്കി നമ്മൾ തന്നെ വർക്കൗട്ട് ചെയ്ത് ശരിയാക്കണം.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐തമിഴ്‌നാട്ടിലൂടെ മാത്രം പോകാൻ പറ്റുന്ന കേരളത്തിന്റെ കാട് ⭐

👉പ്രകൃതിസ്നേഹികൾക്ക് കണ്ണിനും മനസിനും വിരുന്നൊരുക്കുന്ന ഇടം, അതാണ് പറമ്പിക്കുളം വന്യജീവി സങ്കേതം. കടുവ മാത്രമല്ല, പുള്ളി മാൻ,കേഴമാൻ, ആന, കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല തുടങ്ങി അനവധി വന്യജീവി കളുടെ വിഹാര കേന്ദ്രമാണിവിടം. അതിനെല്ലാം അപ്പുറം കാടിന്റെ വശ്യതയാണ് പ്രകൃതിസ്നേ ഹികളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത്. നിത്യഹരിത വനങ്ങളും ആർദ്ര നിത്യഹരിത വനങ്ങളും ഇലപൊഴിയും കാടുകളും തേക്കിൻ കൂട്ടവും നിറഞ്ഞു നിൽക്കുന്ന മനോഹര പ്രദേശം.

പാലക്കാട് ജില്ലയിൽ പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി 643.66 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നതാണ് പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം. പത്തൊൻപതാം നൂറ്റാണ്ടിൽ സുങ്കം ഫോറസ്റ്റ് റിസർവ്, പറമ്പിക്കുളം ഫോറസ്റ്റ് റിസർവ് എന്നിങ്ങനെ രണ്ട് ഫോറസ്റ്റ് റിസർവുകൾക്ക് കീഴിലായിരുന്നു ഇന്നത്തെ പറമ്പിക്കുളം. ഇതിൽ സുങ്കം ഫോറസ്റ്റ് റിസർവ് നെന്മാറ ഫോറസ്റ്റ് ഡിവിഷന്റെ സുങ്കം റേഞ്ചും , പറമ്പിക്കുളം ഫോറസ്റ്റ് റിസർവ് പറമ്പിക്കുളം റേഞ്ചുമായിരുന്നു.

എന്നാൽ പിന്നീട് പറമ്പിക്കുളത്തെ കാടുകൾ വൻതോതിൽ ചൂഷണം ചെയ്യപ്പെട്ടു തുടങ്ങി. പ്രത്യേകിച്ചും തടികൾക്കുവേണ്ടി. ഇതിനാ യിട്ടാണ് 1907 ൽ ട്രാം വേ നിർമിക്കുന്നത്. കാട്ടിൽ നിന്നും വിലപിടിപ്പുള്ള തടികൾ ചാലക്കുടിയിലെത്തിക്കുന്നതിന് വേണ്ടിയാ യിരുന്നു ഇത്. എന്നാൽ പിന്നീട് വന സംരക്ഷണ ത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടതോടെ 1921-ൽ പറമ്പിക്കുളത്ത് തേക്ക് നടീൽ ആരംഭി ക്കുകയും 1951ൽ ഇതിലൂടെയുള്ള ട്രാം വേ നിർത്തലാക്കുകയും ചെയ്തു. പറമ്പിക്കുളം –ചാലക്കുടി ട്രാംവേയുടെ പ്രവർത്തനം നിലച്ചതിനു ശേഷം ഈ പാതയുടെ ഭൂരിഭാഗവും പൊളിച്ചു മാറ്റുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ ഇന്നും പറമ്പിക്കുളം കാടുക ളുടെ പല ഭാഗത്തും നദികൾക്കു കുറുകെയും ട്രാംവേയുടെ ഇരുമ്പു പാലത്തിന്റെ അവശിഷ്ട ങ്ങൾ ഉണ്ട്.

1962-ൽ പി. നാരായണൻ നായരുടെ പദ്ധതി യുടെ അടിസ്ഥാനത്തിൽ പറമ്പിക്കുളം ഫോറസ്റ്റ് റിസർവിൽ തേക്ക് പ്ലാന്റേഷൻ ഡിവിഷൻ രൂപീകരിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും പീരുമേട് വനം- വന്യജീവി സംരക്ഷണ ഡിവിഷന് കീഴിൽ സുങ്കം ഫോറസ്റ്റ് റിസർവ് പറമ്പിക്കുളം വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് 1973-ൽ തേക്ക് പ്ലാന്റേഷൻ ഡിവിഷൻ പിരിച്ചുവിടുകയും ഇത് പറമ്പിക്കുളം വന്യജീവി സങ്കേതമായി ലയിപ്പിക്കുകയും ചെയ്തു. ഇതോടെ സംരക്ഷിത വന്യജീവി സങ്കേതമായി പറമ്പിക്കുളത്തിന്റെ വിസ്തീർണം 271 ചതുരശ്ര കിലോമീറ്ററായി. 2009 ൽ പറമ്പിക്കുളം കേരളത്തിലെ രണ്ടാമത്തെ കടുവാസം‌രക്ഷണ പ്രദേശമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

ഇന്ന് പീച്ചി മുതൽ ആനമല വരെയുള്ള പാരിസ്ഥിതിക വ്യവസ്ഥയുടെ തുടർച്ചയാണ് പറമ്പിക്കുളം. സമൃദ്ധമായ ജലലഭ്യതയും അതിനെ ആശ്രയിച്ചു വളരുന്ന വനവും പറമ്പിക്കുളത്തെ വ്യത്യസ്ത തരത്തിലുള്ള വന്യജീവികളുടെ ആവാസവ്യവസ്ഥയാക്കി മാറ്റി. ഇന്ന് ലോകത്തെ 34 ജൈവ വൈവിധ്യ ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ് പറമ്പിക്കുളം. 'പ്രകൃതി യുടെ സ്വന്തം വാസസ്ഥലം' എന്നും ഇത് അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിലെ ആനമല സബ് യൂണിറ്റിന് കീഴിലുള്ള, ഏറ്റവും കുറഞ്ഞ മനുഷ്യ ഇടപെടലുകളുള്ള സംരക്ഷിത പ്രദേശമാണിത്.

പാലക്കാട് ‍ടൗണിൽ നിന്നും 90 കിലോമീറ്റർ അകലെയായിട്ടാണ് പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തു കൂടിയാണ് ഇവിടേ ക്കുള്ള പ്രധാന പാത കടന്നുപോകുന്നത്. പാലക്കാട് നിന്നും പുതുനഗരം–മീനാക്ഷിപുരം വഴി അമ്പ്രാംപാളയം സുങ്കത്തെത്തി സേത്തു മടയിലേക്കു പോവണം. സേതുമടയിൽ തമിഴ് നാട് ചെക്ക് പോസ്റ്റ് കടന്ന് ആനമല കടുവാ സങ്കേതത്തിലൂടെ ടോപ്പ്സ്ലിപ്പ് ഹിൽ സ്റ്റേഷൻ കടന്ന് പറമ്പിക്കുളത്ത് എത്താം. തൃശൂർ ഭാഗത്ത് നിന്നു വരുന്നവർക്കു വടക്കഞ്ചേരി –നെന്മാറ–കൊല്ലങ്കോട്–ഗോവിന്ദാപുരം വഴി സുങ്കത്തെത്തി സേത്തുമടയിലേക്കു പോവാം.

ഏഷ്യയിലെ ഏറ്റവും വലിയ തേക്കുകളിൽ ഒന്നായ കന്നിമാറ തേക്ക് സ്ഥിതി ചെയ്യുന്നത് പറമ്പിക്കുളത്താണ്. നാനൂറ്റിയറുപതിലേറെ വർഷം പഴക്കമുള്ള കന്നിമാറ തേക്ക് പറമ്പിക്കു ളത്തെ ആദിവാസി സമൂഹത്തിന്റെ വിശ്വാസ ത്തിന്റെ കൂടി ഭാ​ഗമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് തേക്ക് മുറിച്ചു മാറ്റാൻ ശ്രമം നടന്നതായും പറയ പ്പെടുന്നു. ഭാരത സർക്കാരിന്റെ മഹാവൃക്ഷ പുരസ്ക്കാരവും ഈ തേക്കിന് ലഭിച്ചിട്ടുണ്ട്.

മുപ്പതിലേറെ കടുവകളുള്ള പറമ്പിക്കുളത്തെ കടുവകയുടെ സാന്ദ്രത 100 ചതുരശ്ര കിലോമീ റ്ററിനു 2.43 കടുവ എന്ന രീതിയിലാണ്.വംശനാശ ഭീഷണി നേരിടുന്നതും അത്യപൂർവമായതുമായ ചോലക്കറുമ്പി (Melanobatrachus indicus), പാതാളത്തവള (Nasikabatrachus sahyadresis) എന്നിവയെയും പറമ്പിക്കുളത്തു കണ്ടെത്തിയി ട്ടുണ്ട്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉മുംതാസ് മഹൽ ആണ് ആധുനിക ബിരിയാണി രൂപപ്പെടുത്തിയെടുത്തത് എന്നൊക്കെ പരക്കെ പറയപ്പെടുന്നുണ്ട്. തന്റെ ഭർത്താവിന്റെ സൈന്യ ത്തിന് പോഷകാഹാരം എങ്ങനെ രുചികരമായി നൽകാം എന്ന മുംതാസി ന്റെ അടുക്കള പരീക്ഷണ ങ്ങളാണ് ആധുനിക ബിരി യാണിയുടെ ആവിർഭാവ ത്തിൽ കലാശിച്ചത്. സൈന്യങ്ങൾക്ക് പോഷ കാഹാരം വളരെ പെട്ടെന്ന് ഉണ്ടാക്കാൻ മാംസവും , അരിയും ഒന്നിച്ചുണ്ടാക്കി യ ഭക്ഷണം ആണത്രേ ബിരിയാണി. 

പേർഷ്യൻ വാക്കായ ബിരിയൻ എന്ന പദത്തി ൽ നിന്നാണ് ബിരിയാണി ആവിർഭവിച്ചത്. ബിരി യൻ എന്നാൽ ഭക്ഷണം പാചകത്തിനു മുൻപ് പൊരിച്ചെടുത്ത് എന്ന ർഥം. ബിരിയാണിയുമായി ബന്ധപ്പെട്ട ദം ഒരു അറ ബി വാക്കാണ്. ഇത് അറബി വ്യാപാരികൾ വഴി മലബാർ തീരത്ത് എത്തി ച്ചേർന്നതാണ്. മുഗളന്മാർ അവാദി ബിരിയാണിയും , നൈസാം ഹൈദരാബാദി ബിരിയാണിയും , ടിപ്പു സുൽത്താൻ മൈസൂർ ബിരിയാണിയും 17 ,18 നൂറ്റാണ്ടുകളിലായി ജനകീ യമാക്കി. പേർഷ്യനിൽ ബിരിയൻ എന്നാൽ ചുട്ടെടുക്കുക എന്ന് കൂടി അർഥമുണ്ട്. കസാഖി സ്ഥാൻ ആണ് ബിരിയാ ണിയുടെ ജന്മസ്ഥലം എന്നൊരു വാദം മധ്യേഷ്യ ക്കാർ മുൻപോട്ടു വയ്ക്കു ന്നുണ്ട്. 

കറാച്ചി ബിരിയാണി, ബോംബെ ബിരിയാണി, സേലം ബിരിയാണി, കച്ച ഗോഷ്ഠ് ബിരിയാണി, എറണാകുളത്തിന്റെ മാഞ്ഞാലി ബിരിയാണി എന്നിങ്ങനെ രസമുകുള ങ്ങളെ ആനന്ദ ലബ്ധി യിൽ ആറാടിക്കുന്ന നാനാതരം ബിരിയാണിക ളുണ്ട്.

മലയാളിയുടെ ബിരിയാ ണി ശീലം മറ്റുളവരുടേ തിൽനിന്ന് തുലോം വ്യത്യാസപ്പെട്ടിരിക്കുന്നു.മറ്റുള്ളവർ ബസ്മതി അരി ബിരിയാണിക്ക് ഉപയോഗി ക്കുമ്പോൾ നമ്മൾ കീമ അരിയാണ് ശീലിച്ചിരിക്കു ന്നത്. ലോകത്തു ബിരിയാ ണിയോടപ്പം ആരെങ്കിലും അച്ചാർ ആവശ്യപ്പെട്ടാൽ നിസംശയം പറയാം, അയാൾ മലയാളി തന്നെ . കാരണം ബിരിയാണിയോ ടൊപ്പം അച്ചാർ തൊട്ടു കൂട്ടുന്നത് മലയാളി മാത്രം .

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഏകദിന ക്രിക്കറ്റില്‍ അസാധ്യമായ ലക്ഷ്യ ങ്ങളിലൊന്നായിരുന്നു ഇരട്ട സെഞ്ച്വറി. ക്രിക്കറ്റ് താരങ്ങളുടെ ഭാവനയ്ക്ക് അപ്പുറത്തുളള കാര്യം.1997ല്‍ സയ്യിദ് അന്‍വര്‍ 194 റണ്‍സ് നേടിയതും പിന്നീട് അത് ഇളക്കമില്ലാത്ത റെക്കോര്‍ഡ് ആയി മാറിയതും ക്രിക്കറ്റ് ലോകത്തെ ചരിത്രമാണ്. 2010ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ തോടെയാണ് ആ റെക്കോര്‍ഡ് തകര്‍ ന്നത്.എന്നാല്‍ അന്താരാഷ്ട്ര ക്രി്ക്കറ്റില്‍ ആദ്യ ഡബിള്‍ സെഞ്ച്വറി നേടിയത് സച്ചിന്‍ ടെന്‍ഡു ല്‍ക്കറല്ല. അതൊരു വനിത ക്രിക്കറ്റ് താരമാണ്. ഓസ്‌ട്രേലിയയുടെ ബെലിന്‍ഡ ക്ലാര്‍ക്ക്. 1997 ഡിസംബറില്‍ നടന്ന വനിതാ ലോകകപ്പിലാണ് ക്ലാര്‍ക്ക് ഡബിള്‍ സെഞ്ച്വറി നേടിയത്. ഡെന്‍മാ ര്‍ക്കാ യിരുന്നു എതിരാളി. 155 പന്തുകളില്‍ നിന്ന് 22 ബൗണ്ടറികള്‍ സഹിതം 229 റണ്‍സാണ് ക്ലാര്‍ക്ക് സ്വന്തമാക്കി യത്. പിന്നെയും 11 വര്‍ഷ ത്തിന് ശേഷമാണ് 2010ല്‍ ദക്ഷിണാഫ്രിക്കയ് ക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പുരുഷ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ച്വറി നേടുന്നത്.

Читать полностью…

#ജിജ്ഞാസാ(JJSA)

👉എഴുത്താശാൻ പ്രാണി കൾ ന്നറിയപ്പെടുന്ന (water striders, water bugs, pond skaters, water skippers ) ജല ജീവികൾ ഇണകളെ കണ്ടെത്താൻ ഉപയോഗിക്കുന്ന തന്ത്ര ങ്ങൾ രസകരമാണ്. പക്ഷികൾ മധുരതരമായി പാട്ടുപാടി ഇണകളെ ആകർഷിക്കുന്നത് പോ ലെ ആൺ ആശാന്മാർ കാലുകൾ ഉപയോഗിച്ച് വെള്ളപ്പരപ്പിൽ പല ഫ്രീക്വൻസികളിലുള്ള തരംഗങ്ങൾ ഉണ്ടാക്കുക യാണ് ചെയ്യുക. മൂന്നു തരം തരംഗങ്ങളാണ് പ്രധാനമായും നിരീക്ഷിച്ചി ട്ടുള്ളത്.കുറച്ച് അകലെ ഒരു വാട്ടർ സ്കേറ്ററെ കണ്ടാൽ ആൺപ്രാണി 25 ഹേർട്സിലുള്ള ഒരു തരംഗം ഉണ്ടാക്കി വിടും. സ്വന്തം സ്ഥലമാണിതെന്ന് അറിയിക്കാനുള്ള സിഗ്നൽ. തൊട്ടടുത്തു ള്ളത് വേറൊരു ആൺ പ്രാണി തന്നെയാണെ ങ്കിൽ അതും തിരിച്ച് ഇതേ ഫ്രീക്വൻസിയിൽ ഒരു ഓളം അയക്കും . നമ്മൾ തമ്മിൽ മത്സരം വേണ്ടാ എന്ന മെസേജ് . പെൺ ആശാത്തി ആണെങ്കിൽ തിരിച്ച് തരംഗം അയ ക്കില്ല. തരംഗമൊന്നും തിരിച്ച് വരുന്നില്ല എങ്കിൽ സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ മേലേ എന്ന പാട്ടും പാടി ഇണ ചേരൽ സമ്മതം ചോദിച്ച് 3 ഹേർട്ട്സിൽ ഒരു സൗമ്യ തരംഗം അയച്ച് നോക്കും . പെൺ പ്രാണിക്ക് ആളെ ഇഷ്ടമായെങ്കിൽ സ്വന്തം ശരീരം വെള്ളത്തോട് താഴ്ത്തിപ്പിടിച്ച് നിൽക്കും. ആൺപ്രാണി അതിനു മുകളിൽ കയറി ഇണ ചേരും. അതേ സമയം ആളെ ഇഷ്ടമല്ലെങ്കിൽ അവൾ ശരീരം കൂടുതൽ ഉയർത്തിപ്പിടിച്ച് ‘പോട, വായ്നോക്കി’ എന്ന അർത്ഥത്തിൽ 25 ഹേർട്ട്സിന്റെ ഉഗ്രൻ എതിർ തരംഗം ഉണ്ടാക്കി വിടും. അത്ര തന്നെ.

Читать полностью…

#ജിജ്ഞാസാ(JJSA)

👉തികഞ്ഞ സസ്യാഹാരിയായിരുന്നു ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലർ. മലബന്ധം പോലുള്ള രോഗങ്ങൾ ഉണ്ടായിരുന്ന ഹിറ്റ്ലർ, അത് ഭേദപ്പെടുവാൻ നല്ലതാണെന്ന വിശ്വാസത്തിലായിരുന്നു സസ്യാഹാരിയായി തുടർന്നിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തി ന്റെ അവസാനകാലത്ത് പുഴുങ്ങിയ ഉരുള ക്കിഴങ്ങുകളും, ക്ലിയർ ബ്രോത്തും മാത്രമായി അദ്ദേഹത്തിന്റെ ആഹാരം.ആഹാര കാര്യത്തിൽ വലിയ താത്പര്യങ്ങൾ ഒന്നുമില്ലാതിരുന്ന അദ്ദേഹത്തിന് പക്ഷെ ആരെങ്കിലും തനിക്ക് ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി തന്നെ അപായപ്പെടുത്തും എന്ന ഭയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം കഴിക്കുന്നതിനു മുൻപ് 15 പേർ അതേ ഭക്ഷണം കഴിക്കുമായിരുന്നു. അവർ ഭക്ഷണം കഴിച്ചുകഴിഞ്ഞ് 45 മിനിറ്റ് സമയം ഹിറ്റ്ലർ കാത്തിരിക്കും. അവർ ആരും മരിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ ഹിറ്റ്ലർ ഭക്ഷണം കഴിക്കുമായിരു ന്നുള്ളു.

Читать полностью…

#ജിജ്ഞാസാ(JJSA)

ചോളമണികളിൽ നിന്ന് എങ്ങനെയാണ് സ്പോഞ്ചുപോലുള്ള പോപ്കോൺ ഉണ്ടാകുന്നത്?

ഉയർന്ന ചൂടിൽ ചൂടാക്കുന്ന ചോളം ഒരു പ്രത്യേക ഊഷ്മാവിൽ പൊട്ടി വിടർന്നാണ് ചോളപ്പൊരി ഉണ്ടാവുന്നത്.
കട്ടിയുള്ള തോടാണ് ചോളമണികളുടേത്.ഇതിനുള്ളിൽ ജലാംശവും എണ്ണമയവുമുള്ള സ്റ്റാർച്ചും ഉണ്ട്.
ചൂടാക്കുമ്പോൾ ചോളമണിയുടെ അകത്തുള്ള ജലാംശം നീരാവിയായി പുറത്തു പോകാൻ ശ്രമിക്കും.എന്നാൽ കട്ടിയുള്ള പുറംതോടു കാരണം പുറത്തു പോകാൻ കഴിയില്ല.
പുറത്തു പോകാത്ത നീരാവിയും അതിനകത്തുള്ള സ്റ്റാർച്ചും എല്ലാം കൂടി ഒരു കുഴമ്പ് രൂപത്തിലാകും.
ഏകദേശം 180° സെൽഷ്യസ് ആകുബോഴേക്കും ഉള്ളിലെ മർദ്ദം താങ്ങാനാവാതെ പുറംതോട് പൊട്ടും. ഉള്ളിലുള്ള കുഴമ്പ് സ്പോഞ്ച് രൂപത്തിൽ പുറത്തേക്ക് വരികയും ചെയ്യും.Vinoj Appukuttan.

Читать полностью…

#ജിജ്ഞാസാ(JJSA)

👉1879-ൽ ആദ്യത്തെ ചെയിൻ ഘടിപ്പിച്ച സൈ ക്കിൾ ജനിച്ചു. ഹെൻറി ജെ. ലോസണ് ആണ് ഇത് നിർമിച്ചത്.1884-ൽ ജോൺ കെംപ് സ്റ്റാർ സുരക്ഷിതമായ സൈക്കി ളുകൾ (Safety bicycle) ഉണ്ടാക്കിത്തുടങ്ങി.ഇതിൽ സൈക്കിളുകളുടെ രണ്ട് വീലുകളുടെയും വലുപ്പം ഒരേപോലെയാ ക്കി.1887-ൽ തോമസ് സ്റ്റീവൻസ് സൈക്കിളിൽ ലോകം ചുറ്റുന്ന ആദ്യ വ്യക്തിയായി.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐റൊമാനി ജനത ⭐

👉നൂറ്റാണ്ടുകളായി ലോകം മുഴുവൻ രാഷ്ട്രാ തിർത്തികൾ ഇല്ലാതെ സഞ്ചരിച്ചുകൊണ്ടിരി ക്കുന്ന ഒരു നാടോടി സമൂഹം ആണ് റൊമാനി ജനത (Romani people ) . Roma, ജിപ്സികൾ എന്നീ വിവിധ പേരുകളിൽ ഇവർ അറിയ പ്പെടുന്നു. ലോകത്തിന്റെ ഭൂരിഭാഗം ഭാഗങ്ങ ളിലും പല പേരുകളിലും പല മതങ്ങളിലും ആയി തങ്ങൾ വസിക്കുന്ന പ്രദേശത്തിന്റെ സ്വതം സ്വികരിച്ചുകൊണ്ട് ഇവർ ജീവിക്കുന്നു . ഈ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ജനതയുടെ തുടക്കം ഇന്ത്യയിൽ നിന്നും ആണെ ന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് ഏതാണ്ട് ആയിരം വർഷങ്ങൾക്കുമുൻപ് വടക്കേ ഇന്ത്യ യിലെ രാജസ്ഥാൻ , ഹരിയാന , പഞ്ചാബ് തുടങ്ങിയ പ്രദേശത്തെ ജനങ്ങൾ ആയിരുന്നു ഇവരുടെ മുൻ തലമുറക്കാർ . അവിടെ നിന്നും ആണ് ഇവർ ലോകത്തിന്റെ പലഭാഗങ്ങളിലേ ക്കും യാത്ര തുടങ്ങുന്നത് . എന്തുകൊണ്ടാണ് ഇവർ നാടോടികൾ ആയി അവിടെ നിന്നും യാത്ര ആരംഭിച്ചത് എന്ന് ഇന്നും ദുരൂഹമാണ് . ഇന്ത്യയിലും , എസ്തോണിയയിലും നടത്തിയ ഡി എൻ എ ഗവേഷണങ്ങളിൽ ലഭിച്ച ഫലങ്ങൾ പ്രകാരം റൊമാനി ജനതയും , സിന്ധി ജനങ്ങളും തൊട്ടുകൂടാൻ പാടില്ലാത്ത ഇന്ത്യയിലെ ദളിത വിഭാഗങ്ങളുടെ പിന്മുറക്കാർ ആണെന്നാണ്.

പല സ്ഥലങ്ങളിലൂടെയും , ഭൂപ്രദേശങ്ങളിലൂടെ യും കാലങ്ങൾ എടുത്തു യാത്ര ചെയ്ത ഇവ രുടെ മുൻതലമുറക്കാർ പേർഷ്യയിൽ എത്തി ച്ചേരുകയും അവിടെ നിന്നും രണ്ടു സംഘമായി തിരിഞ്ഞു ഈജിപ്തിലേക്ക് യാത്ര ആവുകയും ഒരു സംഘം ആഫ്രിക്കയുടെ വടക്ക് ഭാഗത്തേ ക്കും നീങ്ങുകയും ചെയ്തു . ആദ്യ കാലങ്ങളിൽ റൊമാനി ജനതയുടെ ആരംഭം ഈജിപ്തിൽ നിന്നും ആണ് എന്ന് വിശ്വസിക്കപ്പെട്ടിരുന്നു . അവർ ഈജിപ്തുകാരായിരുന്നു എന്ന തെറ്റിദ്ധാരണയിൽ, അയ്ജിപ്തോയി (Aigyptoi) എന്ന പ്രാചീന ഗ്രീക്ക് പദത്തിൽ നിന്നാണ് “ജിപ്സി” എന്ന ഇംഗ്ലീഷ് വാക്കുണ്ടായത്.

പിന്നീട് വന്ന പല പഠനങ്ങളും ഇത് തള്ളി കളയു കയും , റൊമാനി ഭാഷ ഇന്തോ ആര്യൻ ഭാഷയും ആയി നല്ലരീതിയിൽ സാമ്യം ഉണ്ടെന്നു മനസിലാ ക്കി ഇന്ത്യ ആണെന്ന് സ്ഥിതികരിക്കുക്കയും ചെയ്തു . പേർഷ്യയിൽ നിന്ന് വേർപിരിഞ്ഞ സംഘം ഈജിപ്ത്‌ലിലേക്കും , ആഫ്രിക്കയുടെ വടക്കേ ഭാഗത്തേക്കും നീങ്ങി എന്ന് പറഞ്ഞി രുന്നല്ലോ ഇങ്ങനെ വേർപിരിഞ്ഞ സംഘങ്ങളി ൽനിന്നും വീണ്ടും ആളുകൾ തിരിഞ്ഞു പോവു കയും പിന്നീട് ഇ ജനത ലോകത്തിന്റെ വിവിധ രാജ്യങ്ങളി ലേക്ക് എത്തിപ്പെടുകയും ചെയ്തു അതിൽ തന്നെ കൂടുതൽ ആളുകൾ യാത്ര ആയത് യുറോപ്പിലേക്കാണ് . അവിടെ ഇവർ താമസം ആക്കി .റൊമാനി ജനത തങ്ങൾ ഏത് പ്രദേശത്താണോ വസിക്കുന്നത് അവിടെ ഉള്ള പ്രദേശവാസികളുടെ സ്വതം സ്വികരിക്കുകയാ ണ് പതിവ് അവരിൽ ഒരാളായി മാറാൻ അവർ ശ്രമിക്കാറും ഉണ്ട് .എന്നിരുന്നാൽ തന്നെയും റൊമാനിയൻ ജനതയുടെ മുഖ്യ ലക്ഷണം അലച്ചിൽ തന്നെ .

ഒരു സ്ഥലത്തും ഒരു പരിധിക്കപ്പുറ ത്തേക്ക് അവർ താമസിക്കാറില്ല . നാടോടികൾ ആയതു കൊണ്ട് തന്നെ കാലഘട്ടങ്ങൾക്കനുസ രിച്ചു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വലിയ രീതിയി ൽ ഉള്ള വംശീയ വേർതിരിവുകൾ അവർ നേരിട്ടിരുന്നു . കള്ളന്മാരായും , വഞ്ചകരായും , കണ്ണിൽ സൂക്കേട് പകർത്തുന്നവർ ആയും ഇവരെ യൂറോപ്യൻ ജനത വിശ്വസിച്ചു . രണ്ടാം ലോക മഹായുദ്ധ കാലത്ത് ഒരുപാട് റൊമാനി യൻ വംശജർ കൊല്ലപ്പെടുകയുണ്ടായി . ഇവരിൽ ഭൂരിഭാഗവും സംശയത്തിന്റെ നിഴലിൽ വധിക്കപെട്ടവർ ആണ് . ഹിറ്റ്ലറിന്റെ ഹോളോ കോസ്റ്റ് ഏതാണ്ട് ലക്ഷങ്ങളോളും റൊമാനിയൻ വംശജരെ കൊലപ്പെടുത്തിയിട്ടുണ്ട് .

ബ്രിട്ടനിൽ എത്തിയ റൊമാനിയക്കാർ പാട്ട പെറുക്കി വിറ്റാണ് ജീവിച്ചിരുന്നത് . ഷെഡിലും , പഴയ ക്യാരവനുകളിലും ആയിരുന്നു ഇവരുടെ വാസസ്ഥലം . റൊമാനിയൻ വംശജരുടെ സംഘങ്ങളിലെ കാര്യങ്ങൾ തീരുമാനിച്ചിരുന്നത് സ്ത്രീകൾ ആയിരുന്നു . കൈ നോട്ടത്തിലും , ജാതകം പറച്ചിലിലും , പച്ച മരുന്നുകൾ ശേഖ രിച്ചു അസുഖം ഭേദപെടുത്തുന്നതിലും വിദഗ്‌ദ്ധർ ആയിരുന്നു ഇവർ . സംഗീതത്തിലും പ്രാവിണ്യം ഉള്ളവർ ആയിരുന്ന ഇവർ ഗിറ്റാറിൽ അഗ്രഗണ്യർ ആയിരുന്നു . എന്നാലും മുഖ്യ ധാര സമൂഹത്തിൽ നിന്ന് ഇവരെ എന്നും അകറ്റി യാണ് നിർത്തിയിരുന്നത് . 2008-2009 കാല ങ്ങളിൽ യൂറൊപ്യൻ രാജ്യങ്ങളിൽ റൊമാനിയൻ വംശജരുടെ കൊലപാതകങ്ങൾ ഒരു നിത്യ സംഭവം തന്നെയായിരുന്നു വലതുപക്ഷ പാർട്ടികളുടെ വോട്ട് നേടാനുള്ള പ്രധാന ഉപാധി കളിൽ ഒന്നായിരുന്നു റൊമാനിയൻ വംശജരോ ടുള്ള അവഹേളനവും , ചെക്കോസ്ലോവാക്യയി ൽ റൊമാനിയൻ സ്ത്രികളെ വധ്യം കരിക്കുന്ന നടപടികൾവരെ അവിടുത്തെ ഗവർൺമെന്റ് സ്വീകരിച്ചിരുന്നു . ഹൻഗറിയിൽ ജോബിക് എന്ന് പേരുള്ള പ്രാദേശിക രാഷ്ട്രിയ പാർട്ടി തന്റെ രാഷ്ട്രിയ മുന്നേറ്റത്തിന് വേണ്ടി കറുത്ത വസ്ത്രവും , ബാഡ്ജും അണിഞ്ഞു റൊമാനി യൻ തെരുവുകളിലും അവർ വസിക്കുന്ന പ്രദേശങ്ങളിലും റെയിഡ് നടത്തുകയും , സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്തിരുന്ന തായി പിന്നീട് പുറത്തു വന്നിരുന്നു . രണ്ടായിര ത്തി പത്തിൽ ഫ്രാൻ‌സിൽ സർകോസ അധികാ രത്തിൽ എത്തിയപ്പോഴും ഇതുപോലുള്ള പീഡനങ്ങൾക്ക് ഒരുപാട് ഇവർ ഇരയാവുകയും ചെയ്തു .

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണു Lux ലെവൽ?⭐

👉ഒരു ലാമ്പിന് പുറപ്പെടുവിക്കാൻ കഴിയുന്ന പ്രകാശത്തിന്റെ അളവാണ് Lumens എന്നു പറയുന്നത്. ഒരു സ്ക്വയർ മീറ്റർ സ്ഥലത്ത് ലഭ്യമായ Lumens ആണ് ലക്സ് എന്നതു കൊണ്ടുദ്ദേശിക്കുന്നത്. വീടിന്റെ ഓരോ മുറിയിലും ഓരോ ആവശ്യത്തിനുസരിച്ച് എത്ര ലക്സ് വേണം എന്നു നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ആ ലക്സ് ലഭിക്കുന്നതിന് എത്ര Lumens കപ്പാസിറ്റി ഉള്ളതായ ലാമ്പ് വേണം എന്നു തീരുമാനിക്കു ന്നിടത്ത് ലൈറ്റ് സെലെകഷൻ ആരംഭിക്കുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐എന്താണ് ബ്ലൂ ക്രിസ്മസ്‌ ?⭐

👉ദൈവപുത്രന്‍ മനുഷ്യപ്പിറവിയെടു ത്തതിന്റെ ആഘോഷമാണ് ക്രൈസ്തവര്‍ക്ക് ആഗമന കാലം. നാലാഴ്ച നീളുന്ന തിരുപ്പിറവിയുടെ ആമോദം. ക്രിസ്മസിന് മുന്‍പുള്ള നാലാമത്തെ ഞായറാഴ്ചയാണ് ആഗമനകാലത്തിന്റെ തുടക്കം. പിന്നീടങ്ങോട്ട് തിരുപ്പിറവിക്കുള്ള തയ്യാറെടുപ്പാണ്. ഈ നാളുകളിലെ ഏറ്റവും നീളമുള്ള രാത്രിയാണ് ബ്ലൂ ക്രിസ്മസ് ആയി കണക്കാക്കുന്നത്. സന്തോഷങ്ങള്‍ക്കും , ആഘോഷ ങ്ങൾക്കുമിടയില്‍ നഷ്ടങ്ങളും , വേദനകളും അനുസ്മരിക്കുന്ന ദിവസമാണ് ബ്ലൂ ക്രിസ്മസ് (Blue Christmas). ചുറ്റിലും സന്തോഷ ത്തിരകള്‍ ഉയരുമ്പോളും വേദനിക്കുന്നവര്‍ നമുക്കിടയിലു ണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്നവര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ ബ്ലൂ ക്രിസ്മസിന് നടത്താറുണ്ട്.

വിഖ്യാത ഗായകന്‍ എല്‍വിസ് പ്രെസ്‌ലിയുടെ ബ്ലൂ ക്രിസ്മസ് എന്ന ഗാനം പുറത്തുവന്നതോടെ യാണ് ലോകമാകെ ഈ ആചാരത്തിന് പ്രസിദ്ധിയുണ്ടാകുന്നത്. പല തരത്തിലാണ് ബ്ലൂ ക്രിസ്മസ് ആചരിക്കപ്പെടുന്നത്. സംഗീതം, ധ്യാനം, പ്രാര്‍ത്ഥന, മെഴുകുതിരി തെളിയിക്കൽ അങ്ങനെയങ്ങനെ.

നമ്മുടെ ദക്ഷിണായനാന്തത്തിന് (മകര സംക്രാന്തി) സമാനമായി വര്‍ഷത്തിലെ ദൈര്‍ ഘ്യമേറിയ രാത്രി ദിവസമാണ് ബ്ലൂ ക്രിസ്മസ് ആയി ആചരിക്കുന്നത്. സാധാരണ യായി ഡിസംബര്‍ 21നാണ് ബ്ലൂ ക്രിസ്മസ് ആചരിക്കു ക. മാനസികാരോഗ്യത്തെ കുറിച്ച് സജീവമായ ചര്‍ച്ചകള്‍ ആരംഭിച്ച 1990ലാണ് ബ്ലൂ ക്രിസ്മസ് വിപുലമായി ആചരിക്കാന്‍ ആരംഭിച്ചത്. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ അന്നേ ദിവസം ക്രമീകരിക്കും. തെളിയിച്ച മെഴുതിരിക ള്‍ക്ക് നടുവില്‍ പോയവര്‍ഷം വിട്ടുപിരിഞ്ഞ ഉറ്റവര്‍ക്കായി കൂടി ഇരിപ്പിടങ്ങള്‍ ഒഴിച്ചിടും. വേര്‍പാടിന്‍റെ ദുഖത്തെ മായ്ച്ചുകളയാനുള്ള പ്രാര്‍ഥനകളോടും ,സ്‌നേഹ സംഭാഷണങ്ങ ളോടും ആ രാത്രി കടന്നുപോകും.

പള്ളികളില്‍ നിന്നും പുറത്തു കടന്ന ആചാരം പിന്നീട് യുദ്ധത്തിലും ജോലിക്കിടയിലും മരിച്ചു പോയ സൈനികരുടെയും പൊലീസ് ഉദ്യോഗ സ്ഥരുടെയും ഓര്‍മ പുതുക്കുന്ന ദിവസമായി. ദക്ഷിണായനാന്തത്തില്‍ ഉത്തരാര്‍ധഗോളത്തി ല്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലും ദൈര്‍ഘ്യമേറിയ രാത്രിയും അനുഭവപ്പെടുന്നതി നാലാണ് തീര്‍ത്തും വികാരനിര്‍ഭരമായ ഓര്‍മദിനവും ഈ ദിവസം ആചരിക്കുന്നത്.

ഏതൊരു ദുര്‍ഘടമായ സാഹചര്യങ്ങളെയും അതിജീവിക്കാന്‍ മനുഷ്യനെ സഹായിക്കുന്നത് പ്രതീക്ഷകളാണ്. സ്വാസ്ഥ്യത്തിലേക്ക് എത്തിച്ചേ രുന്നതിനായി സഹജീവികള്‍ക്ക് വാക്കും നോക്കും കൊണ്ട് സഹായമാവുകയെന്ന മഹത്തായ ആശയമാണ് ബ്ലൂ ക്രിസ്മസ് മുന്നോട്ട് വയ്ക്കുന്നത്. വിഷമതകള്‍ പങ്കു വയ്ക്കാനും അതില്‍ നിന്ന് പുറത്തുകടക്കാനും പരസ്പരം മനസിലാക്കിയും കൈത്താങ്ങലാ യും മുന്നോട്ട് പോകാനുള്ള മാനസിക പിന്തുണ കൂടി അത്തരം സാഹചര്യങ്ങളില്‍ ഉള്ളവര്‍ക്ക് ബ്ലൂ ക്രിസ്മസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സന്തോ ഷവും, സമാധാനവും നിറഞ്ഞ അന്തരീക്ഷം ഒരുക്കുകയാണ് പ്രധാനപ്പെട്ട ഘടകം. വേദനയും സങ്കടങ്ങളും മനുഷ്യജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും കടന്നുവരാമെന്നും അനുകമ്പാ പൂര്‍വം സ്‌നേഹ ത്തോടെ, അതില്‍ നിന്നും പുറത്തുകടക്കാനാകുമെന്ന് ബ്ലൂ ക്രിസ്മസ് ചൂണ്ടിക്കാട്ടുന്നു. സങ്കടത്തിന്റെ ഇരുള്‍മേഘ ങ്ങള്‍ക്കപ്പുറം സന്തോഷത്തിന്‍റെ നക്ഷത്രം വാനില്‍ ഉദിക്കുമെന്ന പ്രതീക്ഷ കൂടിയാണ് ഓരോ ബ്ലൂ ക്രിസ്മസും നല്‍കുന്നത്.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉ഉഗാണ്ടൻ ഏകാധിപതിയായിരുന്ന ഇദി അമീൻ മനുഷ്യഭോജിയാണ് എന്നൊരു വാർത്ത ഉണ്ടായിരുന്നു. എന്നാൽ ഇതുവരെ മനുഷ്യ മാംസം പാചകം ചെയ്യേണ്ടിവന്നിട്ടില്ലെന്നാണ് ദീർഘകാലം അമീനിന്റെ പാചകക്കാരനായ ഒഡോണ്ടെ പറയുന്നത്.ഭക്ഷണപ്രിയനായിരുന്ന അമീന് ആടുകളായിരുന്നു ഇഷ്ട ഭക്ഷണം. ഭക്ഷണം നല്ലതായാൽ ധാരാളം സമ്മാനങ്ങളും അദ്ദേഹം നൽകുമായിരുന്നു. ഒരിക്കൽ ഒഡോണ്ടക്ക് നൽകിയത് ഒരു മെഴ്സിഡസ് കാറായിരുന്നു.

ഒരിക്കൽ പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ വച്ചു നടന്ന പാർട്ടിക്കിടയിൽ ഇദി അമീൻ ഒഡോ ണ്ടയെ വിളിച്ചു വരുത്തി. ഒരു കൈ ഒഡോ ണ്ടയുടെ തോളിലും, മറ്റേ കൈ ഒരു സ്ത്രീയുടെ തോളിലും ഇട്ടുകൊണ്ട് അദ്ദേഹം അവരോട് ഇഷ്ട ഭക്ഷണം കഴിക്കാൻ ഒഡോണ്ടയുമായി സൗഹൃദ്ദമുണ്ടാക്കാൻ ഉപദേശിച്ചു. അന്ന് തുടങ്ങിയ ഇവരുടെ സൗഹൃദം വിവാഹ ത്തിലാണ് കലാശിച്ചത്. അപ്പോൾ ഒരു വിവാഹം കഴിച്ചിരുന്ന ഒഡോണ്ട പിന്നീട് രണ്ടു വിവാഹ ങ്ങൾ കൂടി കഴിച്ചു.ഏതെങ്കിലും ഒരു പാർട്ടിയിൽ ഒഡോണ്ടോ ഏതെങ്കിലും സ്ത്രീകളുമായി സംസാരിക്കുന്നത് കണ്ടാൽ ഉടൻ അമീൻ തന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ ഒരു പെട്ടി പണ വുമായി ഒഡോണ്ടയുടെ അടുത്തേക്ക് അയ ക്കും. ആ സ്ത്രീയുമായിജീവിതം ആസ്വദിക്കാൻ ഉപദേശവും നല്കുമായിരുന്നു.

Читать полностью…

#ജിജ്ഞാസാ(JJSA)

👉കേരളത്തിൽ സാധാരണയായി കാണ പ്പെടുന്ന ജീവി വർഗമാണ് പൊള്ളിക്കുന്ന സ്രവവുമായി പറന്നെത്തുന്ന ബ്ലിസ്റ്റർ ബീറ്റിൽ (Blister beetle / Oil beetle ) എന്ന ചെറു പ്രാണി . ആസിഡ് ഫ്ലൈ എന്നറിയപ്പെടുന്ന ബ്ലിസ്റ്റർ ബീറ്റിലിന്റെ ആക്രമണമേറ്റിട്ട് ചില ആൾക്കാ ർക്ക് പൊള്ളലേൽക്കാറുണ്ട്. നൈറോബി ഫ്ലൈ എന്നും ഇവ അറിയപ്പെടുന്നു. സാധാരണ ഗതിയിൽ ഈ പ്രാണി ശരീരത്തിൽ വന്നിരു ന്നാൽ പ്രശ്നമുണ്ടാക‍ാറില്ല. ഇവ ശരീരത്തിൽ ഇഴയുമ്പോഴുണ്ടാകുന്ന അസ്വസ്ഥത കാരണം ചൊറിയുകയോ തട്ടിത്തെറിപ്പിക്കാൻ നോക്കുകയോ ചെയ്യുമ്പോഴാണ് ഇവയുടെ ശരീരത്തിൽ നിന്നു ‘കൻഥാറിഡിൻ’
(cantharidin) എന്നറിയപ്പെടുന്ന പൊള്ളിക്കുന്ന വിഷവസ്തു സ്രവിക്കപ്പെടുന്നത്.മിക്കവാറും രോഗികളിൽ, പൊള്ളൽ കുറച്ചു ദിവസത്തി നകം ചികിത്സ കൂടാതെ തന്നെ ഭേദമാകുന്നു, എന്നാൽ കറുത്ത കലകൾ അവശേഷിപ്പിച്ചേ ക്കാം.ലക്ഷണങ്ങളുടെ തീവ്രത അനുസരിച്ചു, ചൊറിച്ചിലും പുകച്ചിലും അകറ്റാനുള്ള ആന്റിഹിസ്റ്റമിൻ ഗുളികകൾ, ആന്റിബയോടിക്, സ്റ്റിറോയ്ഡ് ലേപനങ്ങൾ/ഗുളികകൾ എന്നിവ ഉപയോഗിക്കേണ്ട സന്ദർഭങ്ങളും ഉണ്ടാകാം.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

👉ചിലന്തികൾ അവയുടെ മുട്ടകൾ വിരിയുംവരെ ശരീരത്തിൽ കൊണ്ടു നടക്കാറാണ് പതിവ്. എന്നാൽ ദക്ഷിണധ്രുവമേ ഖലയിൽ കാണപ്പെടുന്ന ജയന്റ് അന്റാർട്ടിക് കടൽച്ചിലന്തി മുട്ടകൾ കടലിനടിത്തട്ടിലെ പാറകൾക്കിടയിലാണു സൂക്ഷിക്കുന്നത് .കോളോസെൻഡിസ് മെഗലോനി ക്‌സ് എന്നു ശാസ്ത്രനാമ മുള്ള ഈ കടൽച്ചിലന്തി കൾ ലോകത്ത് പല സമുദ്രങ്ങളിലും കാണപ്പെ ടാറുണ്ട്. എട്ട് നീണ്ട കാലു കളാണ് ഇവയ്ക്കുള്ളത്. ഇവയെ കണ്ടാൽ കരയിൽ ജീവിക്കുന്ന ഡാഡി ലോങ്‌ലെഗ്‌സ് എന്നയിനത്തിൽപെട്ട ചിലന്തികളുമായി സാമ്യ മുണ്ട്. കൂടുതൽ കടൽ ച്ചിലന്തികൾക്കും ഒരിഞ്ചു വരെയാണ് വലുപ്പം. എന്നാൽ അന്റാർട്ടിക് കടൽച്ചിലന്തികളെപ്പോലെ ധ്രുവപ്രദേശത്തു ജീവിക്കുന്ന ചിലന്തിക ൾക്ക് 51 സെന്റിമീറ്റർ വരെ വലുപ്പം വയ്ക്കാറു ണ്ട്. പോളർ ജൈജാന്റി സം എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഇത്. ചിലന്തിവർഗത്തിൽ ഇണചേർന്നശേഷം പ്രജനനത്തിന്റെ മറ്റു ഘട്ടങ്ങളിൽ ആൺചില ന്തികളുടെ സംഭാവനകൾ വളരെ കുറവാണ്.
എന്നാൽ കടൽച്ചിലന്തി കളിൽ ഇതല്ല സ്ഥിതി ആൺചിലന്തികൾ തങ്ങളുടെ അടുത്ത തലമുറയെ സൃഷ്ടിക്കു ന്നതിൽ ശ്രദ്ധേയമായ ഒരു പങ്കുവഹിക്കുന്നുണ്ട്.

Читать полностью…

#ജിജ്ഞാസാ(JJSA)

⭐കൊതുക് തിരി⭐

👉പൈറിത്രം എന്ന പ്രകൃതിദത്ത പൊടി ഉപയോ ഗിച്ചാണ് കൊതുക് തിരി നിര്‍മ്മിക്കുന്നത്. ടാനാസെറ്റം കോക്കിനിയം എന്ന ശാസ്ത്രിയ നാമമുളള പൂവിന്റെ ഇതളുകള്‍ ഉണക്കി പൊടിച്ചാണ് പൈറിത്രം ഉല്‍പ്പാദിപ്പിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ പൈറിത്രം ഒരു കീടനാശിനിയായി പേര്‍ഷ്യ, യൂറോപ്പ് എന്നിവി ടങ്ങളില്‍ ഉപയോഗിച്ചിരുന്നു.1890ല്‍ ജപ്പാനിലെ ഒരു വ്യാപാരിയായ ‘എലിച്ചിറ ഉയെമ’ എന്ന വ്യക്തിയാണ് കൊതുക് തിരി ആദ്യമായി നിര്‍ മ്മിച്ചത്. അതു വരെ തീ ചട്ടികളിലും തീ ചൂളക ളിലും, പൈറിത്രം മരപ്പൊടിയുമായി കലര്‍ത്തി, പുകച്ചാണ് കൊതുകിനെ തുരത്തിയിരുന്നത്. ആദ്യമൊക്കെ 40 നിമിഷങ്ങള്‍ക്കുളളില്‍ തന്നെ കൊതുക് തിരികള്‍ ചാരമായി മാറിയിരുന്നു.

1895ല്‍ യാമയുടെ ഭാര്യയുടെ നിര്‍ദേശ പ്രകാരം വ്യത്യസ്ത ആകൃതികളില്‍ കൊതുക് തിരികള്‍ അദ്ദേഹം നിര്‍മ്മിച്ചു. എന്നിരുന്നാലും ഒരുപാട് പരീക്ഷണങ്ങള്‍ക്ക് ശേഷം 1902 ലാണ് ഇന്നു കാണുന്ന ആകൃതിയിലുളള കൊതുക് തിരി നിര്‍മ്മിക്കപ്പെട്ടത് . ആധുനിക യന്ത്രങ്ങളുടെ സഹായതോടെ 1957ലാണ് വ്യാവസായികമായി കൊതുക് തിരികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഉയെമ ഒരു കമ്പനി സ്ഥാപിക്കുകയും, ലോകമെമ്പാടു മുളള മറ്റു കീടനാശിനികള്‍ നിര്‍മ്മിക്കുന്ന കമ്പനികളുമായി സഹകരിച്ച് കൊണ്ട് കൊതുക് തിരി നിര്‍മ്മാണം ആരംഭിച്ചു.

പൈറിത്രം കുഴമ്പ് രൂപത്തിലാകി പിരിപിരിയായി വൃത്താകൃതിയില്‍ രൂപപെടുത്തിയാണ്
കൊതുക് തിരി നാം കാണുന്ന രൂപത്തില്‍ നിര്‍മ്മിക്കുന്നത്.1998 വരെ ലോകത്തിന് ആവശ്യമായ പൈറിത്രത്തിന്റെ 90 ശതമാനവും കെനിയയില്‍ നിന്നും ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് പൈറിത്രം അധികവും ലഭിക്കുന്നത് ടാസ്മാനിയായിലും, ഓസ്‌ട്രേലിയയിലും നിന്നാണ്. എന്നാല്‍ പൈറിത്രത്തൊടൊപ്പം മറ്റു രാസവസ്തുക്കളായ അല്ലെത്രിന്‍, എസ്ബിഒ ത്രിന്‍, ഡൈ ബ്യുട്ടയില്‍ ഹൈഡ്രോക്‌സില്‍ ടോളുവിന്‍ എന്നിവയും കലര്‍ത്തിയാണ് ആധുനികമായ രീതിയില്‍ കൊതുക് തിരി നിര്‍മ്മിക്കുന്നത്. ഒരു കൊതുക് തിരിക്ക് 15 സെന്റി മീറ്റര്‍ വ്യാസം ഉണ്ടാകും.കുറഞ്ഞ അളവില്‍ പുകഞ്ഞുകൊണ്ട് എട്ടു മണിക്കൂര്‍ സമയം വരെ എരിഞ്ഞു നില്‍ക്കുന്ന കൊതുക് തിരി ഇന്ന് വിപണിയില്‍ ലഭ്യമാണ്.

കൊതുക് തിരിയെ കുറിച്ച് അടുത്തിടെ പുറത്ത് വന്ന ഗവേഷണ ഫലങ്ങള്‍, അവ മനുഷ്യരില്‍ സൃഷ്ടിച്ചേയ്ക്കാവുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. ഒരു കൊതുക് തിരി ചുരുളില്‍ നിന്നും വമിക്കുന്ന പുക അന്തരീക്ഷത്തിലേക്ക് സിഗരറ്റ് പുകയ്ക്കു തുല്യമായ Particulate Matter (PM) പുറത്തു വിടുന്നുണ്ടെന്നാണ്. ഇത് അടച്ചിട്ട മുറിയിൽ 100 സിഗരറ്റില്‍ നിന്നും വമിക്കുന്ന പുകക്കു സമാന മാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതില്‍ നിന്നു തന്നെ കൊതുക് തിരി എത്ര വിഷമയ മാണ് എന്ന് അനുമാനിക്കാവുന്നതെ ഉളളു. ആസ്ത്മയും ,ഹൃദ്രോഗവും മൂലം ബുദ്ധിമുട്ടു ന്നവര്‍ കൊതുകുതിരി യുടെ പുക സ്ഥിരമായി ശ്വസിക്കുകയാണെങ്കില്‍ ആരോഗ്യ സ്തിഥി കൂടുതല്‍ വഷളാകാന്‍ കാരണമാകും. അന്തര്‍ഗൃഹസ്ഥമായ വായു മലിനീകരണം മൂലം ലോകത്ത് 2 മില്യണൊളം മരണങ്ങള്‍ സംഭവിക്കുന്നുവെന്നും ലോകത്തിലെ 4 ശതമാനതോളം ആളുകള്‍ക്ക് ഹൃദയവും ശ്വാസകോശവും സമ്പന്തമായ രോഗങ്ങള്‍ പിടിപെടുന്നുവെന്നും ലോകാരോഗ്യ സംഘട നയുടെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.ഈ പറഞ്ഞ 4 ശതമാനത്തില്‍ അധികവും കുട്ടിക ളാണെന്നിരിക്കെ ഈ വെളിപ്പെടുത്തലുകള്‍ ഗൗരവമായി തന്നെ എടുക്കേണ്ടിയിരിക്കുന്നു.

ഇത് കൂടാതെ മേൽനോട്ടമില്ലാതെ അലക്ഷ്യ മായി എരിയുന്ന കൊതുകു തിരികൾ പല പ്പോഴും സുരക്ഷാ ഭീഷണി കൂടിയാണ്. 1999 ൽ സൗത്ത് കൊറിയയിൽ ഉണ്ടായ ഒരു തീ പിടിത്ത ത്തിനു മൂല കാരണം അലക്ഷ്യമായി പുകഞ്ഞു കൊണ്ടി രുന്ന കൊതുകു തിരിയായിരുന്നു. 23 പേരാണ് ആ തീ പിടിത്തത്തിൽ മരണമടഞ്ഞത്.
ഉഷ്ണമേഖലാപ്രദേശത്തുള്ള നാടുകളില്‍ കൊതുക് ശല്യം അധികമാണെന്നിരിക്കെ ഈ രാജ്യങ്ങളിലാണ് കൊതുക് തിരി അധികവും ഉപയോഗിക്കുന്നത്.

കൊതുക് വല ഉപയോഗിച്ചും, മറ്റ് പ്രകൃതി ദത്തമായ ലേപനങ്ങള്‍ ദേഹത്തു പുരട്ടിയും കൊതുകില്‍ നിന്നും താല്‍ക്കാലിക രക്ഷ നേടാവുന്നതാണ് .നിരന്തരമായി കൊതുകില്‍ നിന്നും രക്ഷ നേടാന്‍ പരിസര ശുചിത്വം പരിപാലിക്കുക തന്നെ വേണം. തീരെ നിവർത്തി ഇല്ലെങ്കിൽ നിയന്ത്രിതമായി കൊതുകുതിരി ഉപയോഗിക്കാം. ഉപയോഗത്തിൽ എപ്പോഴും ഒരു വേണം, പ്രത്യേകിച്ച് കുട്ടികൾ ഉള്ളപ്പോൾ.

✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨

💐⚡പഴയ പോസ്റ്റുകൾക്ക് അറിവ് തേടുന്ന പാവം പ്രവാസി എന്ന വാട്സ് ആപ്പ് , ടെലഗ്രാം , ഫേസ് ബുക്ക് പേജ് സന്ദർശിക്കുക⚡💐

💢ശുഭം💢

Читать полностью…

#ജിജ്ഞാസാ(JJSA)

പേര് പോലെ പ്രഷർ കുക്കറിലെ പ്രഷർ എത്രയാണ്?
ഫ്രഞ്ച് ഫിസിസ്റ്റ് ആയ ഡെനിസ് പാപ്പിൻ 1679 ൽ കണ്ടുപിടിച്ച പ്രഷർ കുക്കർ നമ്മുടെ അടുക്കളയിലെ നിത്യ കാഴ്ചയാണ്.ഊർജ്ജം കുറച്ചു മതി സമയം കുറച്ചുമതി എന്നതിലാലാണ് പ്രഷർകുക്കറിനെ നമ്മൾ കൂടുതലായും ആശ്രയിക്കുന്നത്.വെള്ളത്തിൻ്റെ ബോയിലിംഗ് പോയിൻ്റ് പ്രഷർ കൂടുന്നതിനനുസരിച്ച് ഉയരും എന്ന് നമുക്കറിയാം.വെള്ളം സാധാരണ അന്തരീക്ഷ മർദ്ദമായ 14.7 psi ൽ (pounds per square inch )100 ഡിഗ്രി യിൽ തിളയ്ക്കുമെങ്കിൽ പ്രഷർ കുക്കറിൽ കുറച്ചു നീരാവി കൂടി ട്രാപ്പ് ചെയ്തു നിർത്തുന്നതിനാൽ പ്രഷർ കുക്കറിനകത്ത് പ്രഷർ ഏതാണ്ട് 30 psi വരെ ഉയരാം.ഈ കൂടിയ പ്രഷർ വെള്ളത്തിൻറെ ബോയിലിംഗ് പോയിന്റ് 121 ഡിഗ്രി വരെ ഉയർത്താൻ ഇടവരുത്തും.ഈ കൂടിയ താപനില ഭക്ഷ്യ പദാർത്ഥങ്ങളെ പെട്ടെന്ന് വേവാൻ ഇടയാക്കുന്നു.പ്രഷർ കുക്കറുകളിലെ വാൽവ് അതിലെ പ്രഷർ അന്തരീക്ഷമർദ്ദത്തിൽ നിന്ന് 10 മുതൽ 15 psi ലെവലിൽ കൂടാതെ റെഗുലേറ്റ് ചെയ്യാനാണ് സഹായിക്കുക.തുറന്ന പാത്രത്തിൽ പാചകം ചെയ്യുമ്പോൾ താപനില 100 ഡിഗ്രിയിൽ എത്തുമ്പോൾ നാം നൽകുന്ന ഊർജ്ജം ഭക്ഷ്യ പദാർത്ഥങ്ങളെ വേവിക്കാനും നീരാവി ഉല്പാദിപ്പിക്കാനുമുള്ള latent heat of vaporization ആയാണ് ഉപയോഗപ്പെടുക.പക്ഷേ പ്രഷർകുക്കറുകളിൽ വളരെ പെട്ടെന്ന് saturated steam സംജാതമാകുന്നതിനാൽ വളരെ കുറഞ്ഞ അളവിലേ വെള്ളം നീരാവിയായി മാറ്റപ്പെടുകയുള്ളൂ.അതുകൊണ്ടുതന്നെ പ്രഷർകുക്കറിൽ സാധാരണ ഓപ്പൺ കുക്കിങ്ങിനെ അപേക്ഷിച്ച് 50 മുതൽ 70 ശതമാനം കുറവ് ഊർജം മാത്രമേ ആവശ്യമുള്ളൂ.മറ്റൊന്ന് പ്രഷർകുക്കറിൽ നീരാവി കുറച്ച് ട്രാപ്പ് ചെയ്തു നിർത്തിയിരിക്കുന്നതുവഴി നിലനിൽക്കുന്ന കൂടിയ പ്രഷർ ഭക്ഷ്യപദാർത്ഥങ്ങളിലേക്ക് കൂടിയതോതിൽ ചൂടും ജലാംശവും force ചെയ്തു കടത്തിവിടുന്നത് വഴി അവ സോഫ്റ്റ് ആവാനും പെട്ടെന്ന് വേവാനും ഇടവരുന്നു.ഇത് ഓപ്പൺ കുക്കിങ്ങിനെ അപേക്ഷിച്ചു പാചകത്തിനുള്ള സമയം 70% വരെ കുറയ്ക്കാൻ സഹായിക്കും.പാചകത്തിന് കുറച്ചു വെള്ളവും അടഞ്ഞ പാത്രവും ഉപയോഗിക്കുന്നത് വഴി ഭക്ഷ്യവസ്തുക്കളുടെ സ്വതസിദ്ധ ഫ്ലേവർ നിലനിർത്താനും വൈറ്റമിൻ, മിനറലുകൾ എന്നിവ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സഹായിക്കുമെന്നും അഭിപ്രായമുണ്ട്.Vinoj Appukuttan.

Читать полностью…
Subscribe to a channel