റിയാസ് മൗലവി
വധക്കേസ്
പ്രതികളെ
വെറുതെ വിട്ട വിധി
നിരാശാജനകം:
മുസ്ലിം ലീഗ്
പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റി
https://www.facebook.com/share/p/x2jE6Fu8pf1mc1sB/?mibextid=qi2Omg
സി.പി.എമ്മിന്റെ
കലാപ രാഷ്ട്രീയം
അരിഞ്ഞുകളഞ്ഞ
പ്രതീക്ഷയുടെ തളിര്...
വിങ്ങുന്ന ഓർമകളുമായി
പ്രാർത്ഥനകളോടെ...
ഫെബ്രുവരി 20
അരിയിൽ ഷുക്കൂർ
രക്തസാക്ഷി ദിനം
അഗതികളുടെയും അനാഥകളുടെയും അത്താണിയായ കാരുണ്യത്തിന്റെ പ്രതിരൂപം,
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം യത്തീംഖാന (മുട്ടിൽ) ജനറൽ സെക്രട്ടറിയുമായ
എം.എ മുഹമ്മദ് ജമാൽ സാഹിബിന്
പ്രാർത്ഥനകളോടെ
വിട
#iumlkeralastate #wmowayanad #mamuhammedjamal
പാർലമെന്റ് അംഗങ്ങളുടെ ശബ്ദം ഇല്ലാതാക്കുവാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കങ്ങളെ പാർലിമെന്റിന് അകത്തും പുറത്തും ശക്തമായി എതിർക്കുമെന്ന് മുസ്ലിം ലീഗ് എംപിമാരായ ഇ. ടി. മുഹമ്മദ് ബഷീർ, ഡോ.എം.പി. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, കെ. നവാസ് ഗനി എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി. പാർലമെന്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമസംഭവങ്ങളെ നിസ്സാരവത്കരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിനെതിരെ പാർലിമെന്റിനകത്ത് പ്രതിഷേധിച്ചതിന് കേരളത്തിൽ നിന്നുള്ള എംപിമാർ ഉൾപ്പെടെ 33 പേരെയാണ് ഇന്ന് സസ്പെന്റ് ചെയ്തിരിക്കുന്നത്. മുസ്ലിം ലീഗ് എംപിമാരായ ഇ. ടി.മുഹമ്മദ് ബഷീർ, നവാസ് ഗനി അടക്കമുള്ള 33 ലോക്സഭാംഗങ്ങളെ ഈ പാർലമെന്റ് സെഷന്റെ അവസാനം വരെ ലോക്സഭ സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ പാർട്ടികൾ അതർഹിക്കുന്ന ഗൗരവത്തിൽ പ്രശ്നം തുറന്നു കാട്ടിയപ്പോൾ പ്രതിപക്ഷ പ്രസ്ഥാനത്തെ തന്നെ ഒതുക്കുവാനും നിശബ്ദമാക്കുവാനുമുള്ള പരിശ്രമത്തിലാണ് ഗവൺമെന്റ് ഏർപ്പെട്ടിരിക്കുന്നത്. ഈ സർക്കാരിനെതിരെ ആരും ഒന്നും പറയാൻ പാടില്ലെന്ന സമീപനം ഗവൺമെന്റ് എടുക്കുന്നത് തീർച്ചയായും ലജ്ജാകരമാണ്. തങ്ങൾക്ക് കുഴലൂത്ത് നടത്തുന്നവരുടെ പ്രതികരണങ്ങൾ മാത്രം ഉയർത്തിക്കാട്ടുവാൻ ക്രൂരമായ അവസരമുണ്ടാക്കുകയാണ് ഗവൺമെന്റ് ചെയ്തു വരുന്നത്.
ഇന്ത്യയിൽ സമീപകാലത്തായി നടക്കുന്ന ഏറ്റവും വലിയ അതിക്രമം ഇന്ത്യൻ ഭരണഘടന നൽകിയിട്ടുള്ള കാര്യങ്ങളിൽ പ്രതികരിക്കുവാനുള്ള പൗരന്മാരുടെ അവകാശത്തിന്മേൽ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളാണ്. ഒട്ടനവധി മാധ്യമങ്ങളും ജനനേതാക്കളും പൊതുപ്രവർത്തകരും സ്വതന്ത്ര ചിന്തകന്മാരുമെല്ലാം ഈ കടന്നാക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത്രയേറെ ജനപ്രതിനിധികളെ ഒന്നിച്ച് ഇന്ത്യൻ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്യുന്ന ആദ്യ സംഭവമാണ്. മാത്രമല്ല ഗവൺമെന്റിന് ഒരു ഒളി അജണ്ട കൂടിയുണ്ട്. ഇന്ത്യൻ ശിക്ഷാനിയമവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഉൾക്കൊള്ളുന്ന മൂന്ന് ബില്ലുകൾ വരാൻ പോകുകയാണ്. ഈ ബില്ലുകൾ വരുന്ന സമയത്ത് അക്കാര്യത്തിൽ തങ്ങൾക്ക് ഇഷ്ടം പോലെ ചെയ്യുവാനും രാജ്യത്തിന്റെ കുറ്റപരിഹാര നടപടി ക്രമങ്ങളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റിയെടുക്കാനുമുള്ള ഒരു അജണ്ടയുണ്ട്. ആ അജണ്ട തങ്ങൾക്ക് ഇഷ്ടപ്രകാരം ഏകപക്ഷീയമാക്കി നടത്തിയെടുക്കാൻ മറ്റു എതിർശബ്ദങ്ങളെ ഇല്ലാതാക്കാനും വേണ്ടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ സസ്പെൻഷൻ എന്നതിൽ സംശയമില്ല. ഇനിയും തുടർച്ചയായി ഇത്തരം രാഷ്ട്രീയത്തിലെ ധാർമികതയെ ഉയർത്തിക്കാണിച്ചു കൊണ്ടുള്ള നീക്കങ്ങൾ പാർലിമെന്റിന് അകത്തും പുറത്തും നടത്തുമെന്ന് എംപിമാർ പ്രസ്താവനയിൽ വ്യക്തമാക്കി.
#iumlindia #iumlkeralastate
കാലിക്കറ്റ് സർവ്വകലാശാല സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട റുമൈസ റഫീഖ്, അമീൻ റാഷിദ്, റഹീസ് ആലുങ്ങൽ, ഷഫീൽ എന്നിവർക്കും ചരിത്ര നേട്ടത്തിന് നേതൃത്വം നൽകിയ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കും അഭിവാദ്യങ്ങൾ.
Читать полностью…രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ ക്യാമ്പയിൻ നാളെ (2023 മാർച്ച് 28 ചൊവ്വ). ഉച്ചക്ക് 12 മണിക്ക് 10 ലക്ഷം പ്രവർത്തകർ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ മാറ്റി ക്യാമ്പയിനിൽ പങ്കുചേരും.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഫേസ്ബുക്ക് പേജിൽ പ്രൊഫൈൽ മാറ്റി ക്യാമ്പയിൻ ഉദ്ഘാടനം നിർവ്വഹിക്കും. ഇതേ തുടർന്ന് പ്രവർത്തകരും അനുഭാവികളും സോഷ്യൽ മീഡിയ പ്രൊഫൈലുകൾ മാറ്റും.
നാടിന്റെ സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള സമരത്തിൽ പങ്കാളിയാവുക.
- IUML Kerala State
ഓർമകളുടെ നനവ്...
കണ്ണൂർ സിറ്റി ജുമാ മസ്ജിദിലെ ഇ.അഹമ്മദിന്റെ ഖബറിടത്തിൽ എത്തിയ മുസ്്ലീംലീഗ് ദേശീയ പ്രസിഡന്റ് പ്രെഫ. കെ.എം ഖാദർ മൊയ്തീൻ സാഹിബ് പ്രാർത്ഥനക്കിടയിൽ വിതുമ്പുന്നു.
മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ
എല്ലാ നടപടിക്രമങ്ങളും
പൂർത്തീകരിക്കുന്ന
സംസ്ഥാനത്തെ
ആദ്യ പഞ്ചായത്ത്
വയനാട് ജില്ലയിലെ
പടിഞ്ഞാറത്തറ
അഭിനന്ദനങ്ങൾ
ആദ്യം
ആറാം മൈൽ
വയനാട് ജില്ലയിലെ
സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ആറാംമൈൽ ശാഖ
മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ
എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ വാർഡ്
അഭിനന്ദനങ്ങൾ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ ഡിസംബർ ആറിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റിവെച്ചു. നിയമം ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ മുസ്ലിംലീഗിന്റെ ഹർജി പ്രധാനമായി പരിഗണിക്കും. മറ്റ് ഹർജിക്കാർ തങ്ങളുടെ വാദം മുസ്ലിംലീഗ് അഭിഭാഷകർക്ക് കൈമാറണമെന്നും സുപ്രിംകോടതി നിർദേശിച്ചു. അസം, ത്രിപുര സംസ്ഥാനങ്ങളുടെ ഹർജികൾ പ്രത്യേകമായി കേൾക്കും. ഇരുന്നൂറോളം ഹർജികളാണ് നിയമത്തിനെതിരെ ഫയൽ ചെയ്തിരിക്കുന്നത്.
മുസ്ലിംലീഗിന്റെ ഹർജി പ്രധാന ഹർജിയായി കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മറ്റ് ഹർജിക്കാർ തങ്ങളുടെ വാദം മൂന്ന് പേജിൽ കവിയാതെ മുസ്ലിംലീഗ് അഭിഭാഷകർക്ക് കൈമാറണം. മുസ്ലിംലീഗിന്റെ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് പല്ലവി പ്രതാപിനെ ഹർജിക്കാരുടെ നോഡൽ ഓഫീസറായും തുഷാർ മേത്തയുടെ ജൂനിയർ കാനു അഗർവാളിനെ എതിർകക്ഷികളുടെ നോഡൽ ഓഫീസറായും നിയമിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, സുപ്രിംകോടതി അഭിഭാഷകനായ ഹാരിസ് ബീരാൻ എന്നിവരാണ് മുസ്ലിംലീഗിന് വേണ്ടി ഹാജരായത്.
1979 ഒക്ടോബർ 12 വൈകുന്നേരം.
സി.എച്ച് മുഹമ്മദ്കോയ രാജ്ഭവനിൽ ഗവർണർ ജ്യോതി വെങ്കിടാചലത്തിന്റെ മുമ്പാകെ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
1979 ഒക്ടോബർ 12 -ാം തിയ്യതി 'മലയാളമനോരമ' ഇങ്ങനെ എഴുതി:
'കഴിഞ്ഞ 20 വർഷത്തിനുള്ളിൽ കേരള രാഷ്ട്രീയത്തിൽ മുസ്ലിംലീഗിനുവേണ്ടി നിരവധി ബഹുമതികൾ വാരിക്കൂട്ടിയ നേതാവാണ് ഇന്ന് സംസ്ഥാന ഭരണകൂടത്തിന്റെ കപ്പിത്താനായി തീരുന്ന സി.എച്ച് മുഹമ്മദ്കോയ. അധികാരത്തിന്റെ അയലത്തുപോലും അടുത്തു ചെല്ലാനാവാതെ അകറ്റി നിർത്തപ്പെട്ടിരുന്ന മുസ്ലിം സമുദായത്തിന്റെ ഇരുണ്ട ചക്രവാളത്തിൽ ഒരു ഭാഗ്യതാരമായി അദ്ദേഹം ഉദിച്ചുയർന്നു. പോക്കർ സാഹിബിനെയും, സീതി സാഹിബിനെയും, ബാഫഖി തങ്ങളെയും പോലുള്ള സമുന്നത നേതാക്കൾ ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും കേരള ചരിത്രത്തിൽ പടക്കുതിരയും പടവാളും പരിചയും കൊടിക്കൂറയുമായി കഴിഞ്ഞ കാൽനൂറ്റാണ്ടുകാലവും വിലസിയത് സി.എച്ചിന്റെ വാക്കും നാക്കുമാണ്. ഇത് മുസ്ലിംലീഗിന്റെ ചരിത്രത്തിൽ അവിസ്മരണീയമായ അഭിമാനത്തിന്റെ മംഗളമുഹൂർത്തമാണെങ്കിൽ അതണിയുന്ന വിജയതിലകവും മറ്റാരുമല്ല.'
സ്നേഹ നിലാവിന്റെ ഓർമകളിൽ...
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
അനുസ്മരണവും
മുസ്ലിം ലീഗ് സ്ഥാപകദിന സമ്മേളനവും
2024 മാർച്ച് 10 ഞായറാഴ്ച വൈകുന്നേരം 3 PM
സി.എച്ച് ഓഡിറ്റോറിയം, ലീഗ് ഹൗസ്, കോഴിക്കോട്
മുഖ്യാതിഥി: വി.ഡി സതീശൻ (പ്രതിപക്ഷ നേതാവ്)
മുസ്ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കൾ പ്രസംഗിക്കുന്നു
ഇന്ത്യ മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികളുമായി മുന്നോട്ടു പോകാന്‍ മുസ്ലിംലീഗ് പൊളിറ്റിക്കല്‍ അഡ്വൈസറി കമ്മിറ്റി യോഗത്തില്‍ തീരുമാനം. ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നും മതേതര ഇന്ത്യയുടെ നിലനില്‍പ്പിന് ഇത് അനിവാര്യമാണെന്നും യോഗത്തിനു ശേഷം മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിംലീഗിന്റെ മെമ്പര്‍ഷിപ്പ് കാമ്പയിന് നടപടികള്‍ ദേശീയ തലത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കമ്മിറ്റി രൂപീകരണം 15 ദിവസത്തിനുള്ളിലുണ്ടാവും.
മുസ്്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്റര്‍ ഏറെ വൈകാതെ പ്രവര്‍ത്തന സജ്ജമാക്കും. രജിസ്ട്രഷന് സംബന്ധിച്ച നടപടികള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കണ്‍വീനറായ എം.പിമാരും ഡല്‍ഹിയിലെ പ്രമുഖ അഭിഭാഷകരും പ്രഫഷണലുകളും ഉള്‍പ്പെടുന്ന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകുന്നമുറക്ക് സോഫ്റ്റ് ലോഞ്ചിങ് നടക്കും. അടുത്ത ദേശീയ കമ്മിറ്റി യോഗം ഖാഇദെമില്ലത്ത് സെന്ററില്‍ തന്നെ ചേരുന്ന രീതിയിലാണ് ആലോചിക്കുന്നത്. തിയതി ഉടന്‍ പ്രഖ്യാപിക്കും. സൗന്ദര്യവത്കരണം ഉള്‍പ്പെടെ മുഴുവന്‍ പ്രവൃത്തികളും കഴിഞ്ഞതിന് ശേഷം സമ്പൂര്‍ണ ഉദ്ഘാടനം പ്രഖ്യാപിക്കും.
യോഗത്തില്‍ മുസ്്ലിം ലീഗ് ദേശീയ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്മാന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ വൈസ് പ്രസിഡന്റ് ദസ്തഗീര്‍ ആഗ, ദേശീയ സെക്രട്ടറിമാരായ ഖുംറം അനീസ് ഉമര്‍, സിറാജ് ഇബ്രാഹിം സേട്ട്, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം അബൂബക്കര്‍, ദേശീയ സെക്രട്ടറി സി.കെ സുബൈര്‍, എം.പി മുഹമ്മദ് കോയ, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി അഷ്റഫലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് വി.പി അഹമ്മദ് ഷാജു, ദേശീയ ജനറല്‍ സെക്രട്ടറി എസ്.എച്ച് അര്‍ഷദ്, ഖാഇദെ മില്ലത്ത് പ്രൊജക്റ്റ് കോഡിനേറ്റര്‍ പി.എം.എ സമീര്‍ യോഗത്തില്‍ പങ്കെടുത്തു.
കേരളത്തിൽ നടക്കുന്നത് ഗവർണർ-സർക്കാർ നാടകമാണെന്ന്് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു കൂട്ടരും ജനങ്ങളെ കളിയാക്കുകയാണ്. സർക്കാറിനും ഗവർണർക്കും രാഷ്ട്രീയ താൽപര്യമുണ്ട്. ഗവർണർ ആ പദവിക്ക് നിരക്കാത്ത രീതിയിലാണ് പെരുമാറുന്നത്. ഇതെല്ലാം യു.ഡി.എഫിന് അനുകൂലമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഭരണയന്ത്രങ്ങൾ ദുരുപയോഗം ചെയ്യുകയാണ്. ഇത് ജനം കാണുന്നുണ്ട്. ജനങ്ങളെ കളിയാക്കുന്ന ഏർപ്പാടാണിത്. നവകേരള സദസ്സുകൾ തെരഞ്ഞെടുപ്പ് പ്രചാരണമായിട്ടാണ് ജനം കാണുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആധി പിടിച്ച ഷോ നടത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Читать полностью…ഹരിയാനയിലെ ന്യൂനപക്ഷ വിഭാഗങ്ങൾതിരെയുള്ള അതിക്രമങ്ങൾ, ഗ്യാൻ വാപി മസ്ജിദ് എന്നീ വിഷയങ്ങളിൽ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗാന്ധി പ്രതിമക്ക് മുമ്പിൽ മുസ്ലിം ലീഗ് എം പിമാർ ധർണ്ണ നടത്തി
Читать полностью…ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ
പോലീസ് അനാസ്ഥ കാരണം
ദാരുണമായി കൊല്ലപ്പെട്ട
ഡോ. വന്ദന ദാസിന്
ആദരാഞ്ജലികൾ
Indian Union Muslim League
Platinum Jubilee Conference
2023 March 9&10 Chennai
#PromoVideo #IUMLNationalCommittee
മുസ്ലിംലീഗിന്റെ
അഭിമാന താരകം!
രാജ്യത്തിന്റെ യശസ്സിനെ
ലോകത്തോളം ഉയർത്തിയ
മഹാപ്രതിഭ!
ഇ. അഹമ്മദ് സാഹിബിന്റെ
ഓർമകൾക്ക് മുന്നിൽ
പ്രാർത്ഥനകളോടെ...
സർക്കാർ നിസ്സംഗത വെടിയുക
വിലക്കയറ്റം നിയന്ത്രിക്കുക
മുസ്ലിംലീഗ്
പ്രതിഷേധം
പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ
2022 നവംബർ 21 തിങ്കൾ
സ്വതന്ത്ര തൊഴിലാളി യൂണിയന്റെ സ്ഥാപക നേതാക്കളിൽ ഒരാളും മുസ്ലിംലീഗിന്റെ മുന്നണിപ്പോരാളിയുമായ വണ്ടൂർ ഹൈദരലി വിടവാങ്ങി. കാവുങ്ങൽ കുഞ്ഞിമൊയ്തീന്റേയും കദീസയുടേയും മകനായി 1930ൽ വണ്ടൂർ പളളിക്കുന്നത്ത് ജനിച്ച അദ്ദേഹം ബാല ലീഗിന്റെ പ്രവർത്തകനായാണ് പൊതുരംഗത്ത് പ്രവർത്തനം തുടങ്ങിയത്. പിന്നീട് 'ആനമാർക്ക്' ബീഡി കമ്പനിയിൽ തൊഴിലാളിയായി ജോലി ചെയ്തു. വണ്ടൂർ കേന്ദ്രമായി തുടങ്ങിയ ജൂപിറ്റർ ചിറ്റ്ഫണ്ട്, പ്രിന്റിംഗ് പ്രസ്സ് തുടങ്ങിയ സ്ഥാനങ്ങളുടെ മാനേജരായും ജോലി ചെയ്തു. അതോടൊപ്പം ബീഡി തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച് ട്രേഡ് യൂണിയനിൽ സജീവമായി. സ്വതന്ത്ര തൊഴിലാളി യൂണിയന്റെ (എസ് ടി യു) ആദ്യ രൂപമായ മുസ്ലിം ലേബർ യൂണിയന്റെ യൂണിറ്റ് രൂപീകരിച്ചു. എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിലാളി യൂണിയൻ പ്രവർത്തനത്തിൽ സജീവമായി. എസ് ടി യു ജില്ലാ അദ്ധ്യക്ഷനായും, സംസ്ഥാന ട്രഷറർ ആയും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. ബീഡി തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.
ബാഫഖി തങ്ങൾ, പൂക്കോയ തങ്ങൾ, സി എച്ച് മുഹമ്മദ് കോയ, യു എ ബീരാൻ, ഇബ്രാഹീം സുലൈമാൻ സേട്ട് സാഹിബ്, ജി.എം ബനാത്വാല, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തുടങ്ങിയ നേതാക്കളുമായി ഏറെ അടുപ്പം കാത്ത് സൂക്ഷിച്ചു. നാല് തവണ വണ്ടൂർ പഞ്ചായത്തിൽ ജനപ്രതിനിധിയായി. 1988-94 കാലത്ത് പഞ്ചായത്ത് ബോർഡിന്റെ അദ്ധ്യക്ഷനായി. രണ്ടര പതിറ്റാണ്ട് കാലം മുസ്ലീം ലീഗിന്റെ വണ്ടൂർ മണ്ഡലം ജനറൽ സെക്രട്ടറിയായും ദീർഘ കാലം പഞ്ചായത്ത് സെക്രട്ടറി ആയും പ്രവർത്തിച്ചു. മുസ്ലീം ലീഗ് ജില്ലാ ട്രഷറർ ആയിരുന്നു. ഭാര്യ പരേതയായ മൊടവൻ കുലവൻ പാത്തുമ്മക്കുട്ടി.
നിലച്ചത് ആദർശ രാഷ്ട്രീയത്തിന്റെ
വേറിട്ട ശബ്ദം
കെ.പി.സി.സി അംഗം സതീശൻ പാച്ചേനിക്ക്
വിട
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ഫണ്ട് ശേഖരണാര്‍ത്ഥം നടത്തുന്ന പുതുമയാര്‍ന്ന പദ്ധതിയാണ് ദോത്തി ചലഞ്ച്. ഒക്ടോബര്‍ 10ന് ആരംഭിച്ച് 30ന് സമാപിക്കുന്ന രീതിയിലാണ് ഫണ്ട് കലക്ഷന്‍ ക്രമീകരിച്ചിട്ടുള്ളത്.
സംസ്ഥാന കമ്മറ്റി തയ്യാറാക്കുന്ന പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് ശേഖരിക്കേണ്ടത്. ഇതൊന്നിച്ചുള്ള ലിങ്ക് ഉപയോഗിച്ച് ആപ്പ് ഡൗണ്‍ലോഡ് ചെ്യ്യുക.
600/- രൂപയോ അതിന്റെ ഗുണിതങ്ങളോ ആണ് ആപ്പ് വഴി കലക്ട് ചെയ്യേണ്ടത്. ഫണ്ട് കലക്ഷന്‍ തുകയായ 600/- രൂപ നല്കി സഹകരിച്ചവര്‍ക്ക് സംസ്ഥാന കമ്മറ്റിയുടെ ഉപഹാരമായ ദോത്തി ഡിസംബർ അവസാന വാരം വിതരണം ചെയ്യും.
https://play.google.com/store/apps/details?id=com.spine.dhothi
*'ഇ.അഹമ്മദ്' പ്രകാശന ചടങ്ങിലെ പ്രസംഗങ്ങൾ ഇന്ത്യ ലൈവ് യൂട്യൂബ് ചാനലിൽ*
ലിങ്കുകൾ താഴെ ചേർക്കുന്നു 👇🏼
⭕ _സബ്സ്ക്രൈബ് ചെയ്ത് കാണുക_ ⭕
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
https://www.youtube.com/watch?v=-Sb6CMPSyIo&t=125s
പി. ചിദംബരത്തിന്റെ പ്രസംഗവും സമദാനി സാഹിബിന്റെ പരിഭാഷയും
https://www.youtube.com/watch?v=ZJWIxRkN0ig&t=1491s
പ്രൊഫ.കെ.എം ഖാദർ മൊയ്തീൻ സാഹിബ്
https://www.youtube.com/watch?v=_kFhjfkwHyA&t=662s
പി.കെ കുഞ്ഞാലിക്കുട്ടി
https://www.youtube.com/watch?v=sSjaavQFmBw&t=197s
കെ. സുധാകരൻ
https://www.youtube.com/watch?v=ZfXSpWDO76Y&t=40s
പി.എം.എ സലാം
https://www.youtube.com/watch?v=MP88c_l8fB4&t=206s
സി.പി സൈതലവി
https://youtu.be/_Z65gVXtc50
*Media Centre IUML Kerala State*