mirzapurmsone | Unsorted

Telegram-канал mirzapurmsone - Mirzapur Malayalam Subtitle

2139

Join @MsoneChat Hollywood Movies @MsoneHollywoodMovies Foreign Movies @MsoneForiegnMovies Search Msone Movies @msonemvbot മലയാളം സബ്ടൈറ്റിലുകള്‍ക്ക് https://malayalamsubtitles.org/ മലയാളം സബ്ടൈറ്റിലുള്ള സിനിമകള്‍ക്ക് https://t.me/malayalamsubmovies/

Subscribe to a channel

Mirzapur Malayalam Subtitle

All Channel List 👇

Читать полностью…

Mirzapur Malayalam Subtitle

എം-സോണ്‍ റിലീസ്2172

Mirzapur: Season 1 (2018)
മിര്‍സാപ്പുര്‍: സീസൺ 1 (2018)

IMDb ⭐️ 8.5/10

സീരീസിന്റെ വിശദാംശങ്ങൾ

ഭാഷ : ഹിന്ദി
നിർമ്മാണം : Excel Entertainment
പരിഭാഷ : സ്വാമിനാഥന്‍
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : #Action #Crime #Drama

മിര്‍സാപ്പുര്‍ എന്ന നഗരം അടക്കി വാഴുന്ന കാർപെറ്റ് വ്യവസായിയും മാഫിയ ഡോണുമാണ് കാലിൻ ഭയ്യ (അഥവാ അഖണ്ഡാനന്ദ് ത്രിപാഠി). അഖണ്ഡാനന്ദ് ന്റെ പുത്രൻ മുന്ന ത്രിപാഠി കഴിവുകെട്ടവനും തന്റെ അച്ഛന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാൻ കെൽപ്പുള്ളവനോ അല്ല. തികഞ്ഞ അഹങ്കാരിയും അധികാരമോഹിയുമായ മുന്നയുടെ കാര്യത്തിൽ ദുഖിതനാണ് അഖണ്ഡാനന്ദ്. അതേ നഗരത്തിലെ സത്യസന്ധനായ വക്കീലാണ് രമാകാന്ത് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ മക്കളാണ് ഗുഡ്ഡുവും ബബ്ലുവും. ഒരു വിവാഹാഘോഷത്തിൽ മുന്ന സൃഷ്ടിച്ച പ്രശ്‌നത്തെ തുടർന്ന് രാമകാന്തിന്റെയും മക്കളുടെയും ജീവിതത്തിലേക്ക് ത്രിപാഠി വംശം അവിചാരിതമായി കടന്നു വരുന്നു. ഇതേതുടർന്ന് ഉടെലെടുക്കുന്ന പകയുടെയും വിദ്വേഷത്തിന്റെയും രക്തരൂക്ഷിതമായ കഥയാണ് മിർസാപ്പുർ പറയുന്നത്.
പരമ്പരയിലെ ഒട്ടുമിക്ക താരങ്ങളും പുതുമുഖങ്ങളാണ്. എന്നാൽ പ്രകടനത്തിൽ എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ്. കാലിൻ ഭയ്യയുടെ വേഷം ചെയ്തിരിക്കുന്നത് പ്രശസ്ത ഹിന്ദി നടൻ പങ്കജ് ത്രിപാഠിയാണ് .
അവിസ്മരണീയമായ അഭിനയമാണ് പങ്കജ് ത്രിപാഠി കാഴ്ചവെച്ചിരിക്കുന്നത്. ഗ്യാങ്സ്റ്റർ സീരീസുകൾ ആസ്വദിക്കുന്നവർക്ക് ഒരു ഹൃദ്യമായ വിരുന്നുതന്നെയാണ് മിർസാപ്പുർ.9 എപ്പിസോഡുകളാണ് ഒന്നാമത്തെ സീസണിൽ ഉള്ളത്. രണ്ടാം സീസൺ ഈ വർഷം പുറത്തിറങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻ

മലയാളം സബ്ടൈറ്റിലുള്ള വിദേശ സിനിമകൾ

Читать полностью…

Mirzapur Malayalam Subtitle

എം-സോണ്‍ റിലീസ്2337

Mirzapur: Season 02 (2020)
മിര്‍സാപ്പുര്‍: സീസൺ 02 (2020)

IMDb ⭐️ 8.5/10

സീരീസിന്റെ വിശദാംശങ്ങൾ

• ഭാഷ : #Hindi
• നിർമാണം : Excel Entertainment
• പരിഭാഷ : സുദേവ് പുത്തൻചിറ
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Action #Crime #Drama

ആദ്യ സീസണിൽ കാലീൻ ഭയ്യായും മുന്നാ ഭയ്യായുമെല്ലാം തകർത്താടിയതിനു ശേഷം രണ്ടാം സീസണിലും പ്രേക്ഷകർ പ്രതീക്ഷിച്ച പോലെ തന്നെ എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്.ആദ്യ ഭാഗത്തിന്റെ തുടർച്ചയായി വന്നിരിക്കുന്ന രണ്ടാം ഭാഗത്തിൽ തീർത്താൽ തീരാത്ത പ്രതികാരദാഹമാണ് എടുത്തു കാണിക്കുന്നത്.തെറി വിളിയും വയലൻസുമെല്ലാം ആദ്യ ഭാഗത്തിൽ നിന്നും ഒട്ടും കുറയാതെ തന്നെ ഇതിലുമുണ്ട്.ഇനിയുമൊരു സീസൺ കൂടി ഉണ്ടാകുമെന്നുള്ള സൂചന തന്നുകൊണ്ടാണ് 10 എപ്പിസോഡുള്ള രണ്ടാം സീസൺ അവസാനിപ്പിക്കുന്നത്.

മിര്‍സാപ്പുര്‍ സീസൺ 01 മലയാളം സബ്‌ടൈറ്റിൽ എംസോണിൽ ലഭ്യമാണ്

Mirzapur: Season 1 / മിര്‍സാപ്പുര്‍: സീസൺ 1 (2018)

നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻ

മലയാളം സബ്ടൈറ്റിലുള്ള വിദേശ സിനിമകൾ

Читать полностью…
Subscribe to a channel