*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•*
*•┈•✿❁🎤നേർമൊഴി🎤❁✿•┈•*
*📝NERMOZHI QUIZ REMINDER📌*
*السلام عليكم ورحمة الله وبركاته*
〰 〰 〰 〰 〰 〰
_⭕നേർമൊഴിയിലെ *FEBRUARY മാസത്തിലെ 1 മുതൽ 15* വരെ ഉള്ള തിയതികളിൽ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത_
💡 _*ക്ലാസ്സുകളുടെയും*_
💡 _*ലേഖനങ്ങളുടെയും*_
_അടിസ്ഥാനത്തിൽ *ചൊവ്വാഴ്ച*_
*1️⃣6️⃣-2️⃣-2⃣0⃣2⃣1️⃣ന്* _ക്വിസ് ഉണ്ടായിരിക്കുന്നതാണ്_.❗
*⏰ ക്വിസ് സമയം :* ചൊവ്വാഴ്ച (16/2/2021)ന്
രാത്രി *1️⃣0️⃣:0⃣0⃣pm* മുതൽ ബുധനാഴ്ച രാത്രി *1️⃣0️⃣:0⃣0️⃣pm* വരെ.
*(2⃣4⃣ മണിക്കൂർ)*
⭕ *(ഇന്ത്യൻ സമയം)*
*_✒ഒരു വാട്ട്സാപ്പ് നമ്പറിൽ നിന്ന് ഒരു തവണ മാത്രമേ ഉത്തരങ്ങൾ സ്വീകരിക്കുകയുള്ളു._*
_🎁ക്വിസിൽ പങ്കെടുക്കൂ.._
_*1000 രൂപ* വിലമതിക്കുന്ന സമ്മാനങ്ങൾ കരസ്ഥമാക്കൂ.._💖
*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•*
*•┈•✿❁🎤നേർമൊഴി🎤❁✿•┈•*
*📜വിഷയം:ശിക്ഷാമുറകളിലെ വൈവിധ്യങ്ങൾ(തൊലികൾ വേവിക്കൽ...2️⃣0️⃣*
📕ഗ്രന്ഥം: *നരകം*
⏰0️⃣3️⃣മിനുട്ട് 5️⃣3️⃣ സെക്കന്റ്.
••••••┈┈┈┈•✿❁✿•┈┈┈┈••••••
📝ഇതിൽ നിന്നും
ഗ്രഹിക്കാനുള്ളത്📝
*🔥നരകവാസിയുടെ തൊലികൾ വെന്തുപോകുമ്പോഴും....*
_▪️അല്ലാഹു പറയുന്നു:_
🔹إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَٰهُمْ جُلُودًا غَيْرَهَا لِيَذُوقُوا۟ ٱلْعَذَابَ ۗ إِنَّ ٱللَّهَ كَانَ عَزِيزًا حَكِيمًا ﴾٥٦﴿
_▫️നിശ്ചയമായും, നമ്മുടെ 'ആയത്ത്' [ലക്ഷ്യം]കളില്‍ അവിശ്വസിച്ചവര്‍, വഴിയെ നാം അവരെ അഗ്നിയില്‍ കടത്തി എരിയിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം അതല്ലാത്ത (വേറെ) തൊലികള്‍ പകരമാക്കുന്നതാണ് (അതെ) അവര്‍ ശിക്ഷ രുചിച്ചറിയുവാന്‍ വേണ്ടി. നിശ്ചയമായും അല്ലാഹു, പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.(സൂ 4:56)📚_
_▫️യഹൂദികളെന്നല്ല, അല്ലാഹുവിന്‍റെ ലക്ഷ്യദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്ത എല്ലാവരും അനുഭവിക്കേണ്ടി വരുന്ന ശിക്ഷയത്രെ നരകം. ശിക്ഷ പുതുക്കിക്കൊണ്ടിരിക്കുവാനും, വേദനയും യാതനയും വര്‍ദ്ധിച്ചു കൊണ്ടിരിക്കുവാനും വേണ്ടി അവരുടെ തൊലികള്‍ അല്ലാഹു മാറ്റിക്കൊണ്ടിരിക്കും. നരകാഗ്നിയുടെ ഉഗ്രത എത്രമേല്‍ കഠിനമാണെങ്കിലും അതുമൂലം അതിലെ ആളുകള്‍ മരണപ്പെട്ടു പോകയില്ല. എന്നാല്‍, വല്ലപ്പോഴും ഒരാശ്വാസം ലഭിച്ചു അല്‍പനേരമെങ്കിലും സ്വൈരജീവിതം കൊള്ളുവാന്‍ അവര്‍ക്ക് സാധിക്കുമോ? അതുമില്ല_
(لا يَمُوتُ فِيهَا وَلا يَحْيى
_📗നമ്മുടെ അഗ്നിയെക്കാള്‍ എത്രയോ മടങ്ങ് ഉഷ്ണമേറിയതാണ് നരകാഗ്നി. എന്നിട്ടുപോലും ശരീരം മുഴുവന്‍ വെന്തുരുകി നശിക്കാതെ, തൊലികള്‍ വെന്തുരുകിപ്പോകുകയോ? എന്തുകൊണ്ട് തൊലികള്‍ മാത്രം മാറ്റപ്പെടുന്നു? ഇതിനൊന്നും മറുപടി പറയുക നമുക്ക് സാധ്യമല്ല. അല്ലാഹുവിനറിയാം. നമ്മുടെ വിഭാവനകള്‍ക്കും നമ്മുടെ അറിവിനും അതീതമാണ് സ്വര്‍ഗ നരകങ്ങളിലെ സ്ഥിതിഗതികള്‍. പരലോക കാര്യങ്ങളെല്ലാം അങ്ങിനെത്തന്നെ. ഇത്രമാത്രമേ നമുക്ക് പറയുവാന്‍ കഴിയൂ_.
_▪️അല്ലാഹു പറയുന്നു_:
🔹وَمَن جَآءَ بِٱلسَّيِّئَةِ فَكُبَّتْ وُجُوهُهُمْ فِى ٱلنَّارِ هَلْ تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ ﴾٩٠﴿
_▫️ആര്‍ തിന്മയുംകൊണ്ട് വന്നുവോ അവരുടെ മുഖങ്ങള്‍ (കുത്തിക്കൊണ്ട്) നരകത്തില്‍ മറിച്ചിടപ്പെടുകയും ചെയ്യും. 'നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ?! (എന്ന് അവരോട് പറയപ്പെടും.)(സൂ 27:90)📚_
_🔹നന്മ’ (ٱلْحَسَنَة) കൊണ്ടുദ്ദേശ്യം സല്‍ക്കര്‍മ്മങ്ങളും, ‘തിന്മ’ (ٱلسَّيِّئَة) കൊണ്ടുദ്ദേശ്യം ദുഷ്കര്‍മ്മങ്ങളുമാണെന്ന് സാമാന്യമായിപ്പറയാം. എന്നാല്‍, അല്ലാഹുവിലും അവന്‍റെ ഏകത്വത്തിലും (തൌഹീദിലും) നിഷ്കളങ്കമായി വിശ്വസിക്കുന്നതാണ് എല്ലാ നന്മകളിലുംവെച്ച് ഏറ്റവും പ്രധാനമായത് എന്നും, അതില്ലാത്തപക്ഷം മറ്റുള്ള കാര്യങ്ങളൊന്നുംതന്നെ അല്ലാഹുവിന്‍റെ അടുക്കല്‍ പരിഗണിക്കപ്പെടുകയില്ലെന്നും പറയേണ്ടതില്ല. (സൂ: ഫുര്‍ഖാന്‍ 23 പോലുള്ള സ്ഥലങ്ങളില്‍) ഖുര്‍ആന്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണിത്. തിന്മകളുടെ കൂട്ടത്തില്‍ ഏറ്റവും വമ്പിച്ചത് ദൈവനിഷേധവും, ബഹുദൈവവിശ്വാസവുമാകുന്നു. ഇതുകൊണ്ടാണ് ചില മഹാന്മാര്‍ ഇവിടെ ‘നന്മ’യെ തൗഹീദിന്‍റെ വാക്യം (كلمة التوحيد ) എന്നും, തിന്മയെ കുഫ്റിന്‍റെ വാക്യം (كلمة الكفر ) എന്നും വ്യാഖ്യാനിച്ചിട്ടുള്ളത്. നന്മയുമായി വന്നിട്ടുള്ള സജ്ജനങ്ങള്‍ക്ക് അവരുടെ സല്‍ക്കര്‍മ്മങ്ങളുടെ അളവില്‍ കവിഞ്ഞ തോതിലാണ് പ്രതിഫലം നല്‍കപ്പെടുന്നത്. മാത്രമല്ല ആ ഭയങ്കര ദിവസത്തില്‍ യാതൊരു പേടിയും പരിഭ്രമവും കൂടാതെ രക്ഷപ്പെടുന്നവരുമായിരിക്കും അവര്‍. فَلَهُ خَيْرٌ مِّنْهَا എന്ന വാക്യത്തിനാണ് ‘അതിനെക്കാള്‍ ഉത്തമമായതുണ്ടായിരിക്കും’ എന്നു തര്‍ജ്ജമ കൊടുത്തതു. ഇതില്‍ مِّنْهَا എന്ന വാക്കിന് ‘അതിനെക്കാള്‍ എന്നും’ അതു നിമിത്തം എന്നും അര്‍ത്ഥം വരാവുന്നതാണ്. പല വ്യാഖ്യാതാക്കളും രണ്ടാമത്തെ അര്‍ത്ഥമാണിവിടെ സ്വീകരിച്ചിട്ടുള്ളതും._
_ഏതായാലും, നന്മയുടെ പ്രതിഫലം, അതിന്‍റെ തോതില്‍ കവിഞ്ഞതായിരിക്കുമെന്നും, തിന്മയുടെ പ്രതിഫലം അതിന്‍റെ അളവനുസരിച്ചു മാത്രമായിരിക്കുമെന്നും അല്ലാഹു സ്പഷ്ടമാക്കിയിട്ടുള്ളതാകുന്നു. സൂ: അന്‍ആമില്‍ ഇപ്രകാരം പറയുന്നു_
مَن جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا ۖ وَمَن جَاءَ بِالسَّيِّئَةِ فَلَا يُجْزَىٰ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ – سورة الأنعام : ١٦٠
_▪️ആര്‍ നന്മയും കൊണ്ടുവന്നുവോ അവന് അതിന്‍റെ പത്തത്രയുമുണ്ടായിരിക്കും. ആര്‍ തിന്മയുംകൊണ്ട് വന്നുവോ അവന് അതിന്‍റെ അത്രയല്ലാതെ പ്രതിഫലം നല്‍കപ്പെടുകയില്ല. അവര്‍ അക്രമിക്കപ്പെടുന്നതുമല്ല. ) സൂ: ഖസ്വസ്വ് 84- ലും ഈ ആശയം കാണാം. ഈ പ്രസ്താവന പൊതുവില്‍ എല്ലാവര്‍ക്കും ബാധകമാകുന്നു. എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്ന ഭാഗ്യവാന്മാര്‍ക്ക് അവന്‍ കണക്കില്ലാതെ നല്‍കുന്നു._
(وَاللَّـهُ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ – سورة النور)
*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•*
*•┈•✿❁🎤നേർമൊഴി🎤❁✿•┈•*
*📜വിഷയം:ചെറിയ അശുദ്ധി(തുടർച്ച)*
*📕ഗ്രന്ഥം:ما يجب معرفته الطهارة(ശുദ്ധീകരണം ഒരു സമഗ്ര പഠനം)7️⃣*
⏰0️⃣6️⃣മിനുട്ട്4️⃣5️⃣ സെക്കന്റ്
••••••┈┈┈┈•✿❁✿•┈┈┈┈••••••
📝ഇതിൽ നിന്നും
ഗ്രഹിക്കാനുള്ളത് 📝
_🗒️ചെറിയ അശുദ്ധിക്കാരനാകുന്ന അവസ്ഥ ഏതൊക്കെയാണെന്നുള്ള പഠനത്തിലാണ് നാം ഉള്ളത്._
*📗ഒരാൾക്ക് വുദൂ നിർബന്ധമാകുന്നത്..*
_*▪️തന്റെ മലമൂത്ര ദ്വാരത്തിലൂടെ വല്ലതും പുറപ്പോയെടുമ്പോൾ*_
_▪️അവർ ആശുദ്ധിക്കാരാകുന്നു. അതിൽ വലിയ ആശുദ്ധിക്കാരായി മാറാത്ത കാര്യങ്ങൾ എന്തൊക്കെയാണോ അതെല്ലാം ചെറിയ അശുദ്ധിയുടെ കാരണങ്ങളാണ്_.
_*▫️വദിയ്യ്*:മൂത്രത്തിന് ശേഷം പുറത്തുവരുന്ന കട്ടിയുള്ളതും കലങ്ങിയ തുമായ ഒരു വെള്ളമാണ്. ലൈംഗീകമായ വൈകാരികമായിട്ടല്ലാതെ വരുന്നതാണിത്_.
_*▫️മദിയ്യ്*:ലൈംഗീക വൈകാരികമായിട്ട് പുറത്തുവരുന്ന കട്ടിയുള്ള വെള്ളദ്രാവകമാണ്._
_📗അലി(റ)ഉദ്ധരിക്കുന്ന ഹദീസ് കാണുക:അദ്ദേഹം പറഞ്ഞു:ഞാൻ കൂടുതൽ മദിയ്യ് ഉള്ള വ്യക്തിയായിരുന്നു. എന്റെ ആവശ്യപ്രകാരം അതിനെക്കുറിച്ച് മിഖ്ദാദ്(റ)റസൂൽ(സ)യോട് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി *"فيه الوضوء"* അതിന് വുദൂ എടുക്കണമെന്നായിരുന്നു(മുത്തഫഖുൻ അലൈഹി)📚_
_*▪️ഒട്ടകംമാംസം കഴിച്ചാൽ*_
🗒️عَنِ الْبَرَاءِ بْنِ عَازِبٍ، قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنِ الْوُضُوءِ مِنْ لُحُومِ الإِبِلِ فَقَالَ " تَوَضَّئُوا مِنْهَا " . وَسُئِلَ عَنِ الْوُضُوءِ مِنْ لُحُومِ الْغَنَمِ فَقَالَ " لاَ تَتَوَضَّئُوا مِنْهَا "
_▪️ബറാഇബ്നു ആസിബില്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : ഒട്ടക മാംസം കഴിച്ച് വുളൂഅ് ചെയ്യുന്നതിനെ കുറിച്ച് അല്ലാഹുവിന്റെ റസൂല്‍(സ്വ) ചോദിക്കപ്പെട്ടു: അവിടുന്ന് പറഞ്ഞു: അതില്‍ നിന്ന് കഴിച്ചാല്‍ നിങ്ങള്‍ വുളൂഅ് ചെയ്യുക. ആട് മാംസം കഴിച്ച് വുളൂഅ് ചെയ്യുന്നതിനെ കുറിച്ച് അല്ലാഹുവിന്റെ റസൂല്‍(സ്വ) ചോദിക്കപ്പെട്ടു:അവിടുന്ന് പറഞ്ഞു: അതില്‍ നിന്ന് കഴിച്ചാല്‍ നിങ്ങള്‍ വുളൂഅ് ചെയ്യേണ്ടതില്ല. (തി൪മിദി:81 - അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)📚_
_*▪️മയ്യിത്ത് കുളിപ്പിച്ചാൽ*_
_മയ്യിത്തിനെ കുളിപ്പിച്ചാൽ വുദൂ എടുക്കണം. അതാണ് ഉത്തമം_.
_*▪️ഗുഹ്യസ്ഥാനം സ്പർശിക്കൽ*_
_▫️കേവലം സ്പർശം കൊണ്ട് വുദൂ മുറിയില്ലെന്നും വികാരത്തോടു കൂടി ഗുഹ്യസ്ഥാനം സ്പർശിക്കുമ്പോഴാണ് വുദൂ മുറിയുക എന്നുമാണ് ബുസ്റത്ത് ബിൻത്_ _സ്വാഫ്വാനിന്റെയും (റ)അഹ്‌മദ്, അബൂദാവൂദ്,തിരമുദി നസാഇ)_
_▪️അതൊരവയവം മാത്രമാണ് എന്ന ത്വലഖിന്റെയും(റ)അഹ്‌മദ്, അബൂദാവൂദ്,തിരമുദി)ഹദീസുകളെ സംയോജിപ്പിച്ചു കൊണ്ട് പ്രമുഖ പണ്ഡിതന്മാർ അഭിപ്രായപ്പെട്ടത്_.
🔍من مس ذكره فلا يصل حتى يتوضا
_▪️ആരെങ്കിലും തന്റെ ലിംഗം സ്പർശിച്ചാൽ വുദൂ ചെയ്യാതെ അവൻ നമസ്കരിക്കരുത്._
_*▪️അസുഖത്തിന്റെ ഭാഗമായി വരുന്ന സ്രവങ്ങൾ.*_
_🔍ഇങ്ങയെങ്കിൽ ഓരോ വഖ്ത് നമസ്കാര സമയത്തും വുദൂ എടുക്കേണ്ടതുണ്ട്._
_📗അല്ലാഹു കൃത്യമായി ദീൻ പഠിച്ചു മനസ്സിലാക്കി അത് പ്രവർത്തിയിൽ കൊണ്ട് വരുന്നവരുടെ കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ_.
_👉To join nermozhi_
https://chat.whatsapp.com/EG0NBifwNua5R08ggbkzVe
_ഗ്രൂപ്പിലെ പഴയ പോസ്റ്റുകൾക്ക് സന്ദർശിക്കുക_
📬/channel/nermozhi
••••••┈┈┈┈•✿❁✿•┈┈┈┈••••••
*അല്ലാഹു പറയുന്നു*
▪️إِنَّ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا وَٱسْتَكْبَرُوا۟ عَنْهَا لَا تُفَتَّحُ لَهُمْ أَبْوَٰبُ ٱلسَّمَآءِ وَلَا يَدْخُلُونَ ٱلْجَنَّةَ حَتَّىٰ يَلِجَ ٱلْجَمَلُ فِى سَمِّ ٱلْخِيَاطِ ۚ وَكَذَٰلِكَ نَجْزِى ٱلْمُجْرِمِينَ ﴾٤٠﴿
_🔍നിശ്ചയമായും, നമ്മുടെ 'ആയത്തു' [ലക്‌ഷ്യം] കളെ വ്യാജമാക്കുകയും, അവയെപ്പറ്റി അഹംഭാവം നടിക്കുകയും ചെയ്തവര്‍, അവര്‍ക്കു ആകാശത്തിന്റെ വാതിലുകള്‍ തുറന്നു കൊടുക്കപ്പെടുകയില്ല; സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം കടന്നു പോകുന്നതു വരേക്കും അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയുമില്ല._
അപ്രകാരമത്രെ, കുറ്റവാളികള്‍ക്കു നാം പ്രതിഫലം നല്‍കുന്നത്.
▪️لَهُم مِّن جَهَنَّمَ مِهَادٌ وَمِن فَوْقِهِمْ غَوَاشٍ ۚ وَكَذَٰلِكَ نَجْزِى ٱلظَّٰلِمِينَ ﴾٤١﴿
_🗒️അവര്‍ക്കു 'ജഹന്നമി'ല്‍ [നരകത്തില്‍] നിന്നും (അടിയില്‍) വിരിപ്പുണ്ടായിരിക്കും; അവരുടെ മീതേക്കൂടി പുതപ്പുമുണ്ടായിരിക്കും._
_അപ്രകാരമത്രെ, അക്രമികള്‍ക്കു നാം പ്രതിഫലം കൊടുക്കുന്നത്._
_സൂ 7:40-41📚_
_🔥അവര്‍ക്കു ആകാശത്തിന്റെ വാതിലുകള്‍ തുറന്നു കൊടുക്കപ്പെടുകയില്ല’ എന്നു പറഞ്ഞതിന്റെ താല്‍പര്യം, അവരുടെ കര്‍മ്മങ്ങള്‍ക്കും, ആത്മാക്കള്‍ക്കും മേല്‍പോട്ടു പ്രവേശനം നല്‍കപ്പെടുകയില്ല എന്നാകുന്നു. അവരുടെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുകയില്ല എന്നും ആകാവുന്നതാണ്. സൂ: ഫാത്വിറില്‍ അല്ലാഹു പറയുന്നു: إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ (അവങ്കലേക്കത്രെ നല്ലതായ വാക്കുകള്‍ കയറിപ്പോകുന്നതു; സല്‍ക്കര്‍മ്മമാകട്ടെ; അതിനെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. (ഫാത്വിര്‍: 10). സത്യവിശ്വാസികള്‍ മരണപ്പെടുമ്പോള്‍ അവരുടെ ആത്മാക്കള്‍ക്കു ആകാശത്തെ മലക്കുകളില്‍നിന്നു വളരെ സ്വാഗതവും, സ്വീകരണവും ലഭിക്കുമെന്നും, അവിശ്വാസികള്‍ മരണപ്പെടുമ്പോള്‍ അവരുടെ ആത്മാക്കള്‍ക്കു അവിടെ സ്വീകരണം ലഭിക്കാതെ മേല്‍പോട്ടുള്ള പ്രവേശനം തടയപ്പെടുമെന്നും പല ഹദീഥുകളിലും വന്നിട്ടുള്ളതാകുന്നു. (അ; ദാ; ന; ജ). ‘ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടക്കുന്നതുവരെ’ എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, ഒരു കാലത്തും അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല എന്നത്രെ. അസംഭവ്യമെന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുള്ള ഒരു ഉപമ വാക്കാണത്. നരകത്തില്‍നിന്നും അവര്‍ക്കു വിരിപ്പും പുതപ്പുമുണ്ടെന്നു പറഞ്ഞതു അവരുടെ അടിയിലും മുകളിലുമേല്ലാം തന്നെ നരകാഗ്നിയാല്‍ മൂടപ്പെട്ടു കൊണ്ടിരിക്കുന്നതിനെ പരിഹാസപൂര്‍വ്വം വിരുപ്പിനോടും, പുതപ്പിനോടും ഉപമിച്ചു പറഞ്ഞതാകുന്നു. أعاذنا الله من عذاب جهنم . آمين (നരകശിക്ഷയില്‍ നിന്നു അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ).ആമീൻ,_
_👉To join nermozhi_
https://chat.whatsapp.com/EG0NBifwNua5R08ggbkzVe
_ഗ്രൂപ്പിലെ പഴയ പോസ്റ്റുകൾക്ക് സന്ദർശിക്കുക_
📬/channel/nermozhi
••••••┈┈┈┈•✿❁✿•┈┈┈┈••••••
*💡Nermozhi Powerful Reminder🎧*
◼️ *POWERFUL ARABIC REMINDER*
_WITH MALAYALAM SUBTITLE_
🎙️ *Shaikh Mansoor Al Salmi*
*_⚠️ഇതാണ് ദുന്‍യാവ്;ഇതിലേക്ക് നീ ചാഞ്ഞുപോകരുത് ഹൃദയത്തില്‍ നീയതിന് കൂടുതല്‍ വിലനല്‍കുകയുമരുത്..._*
*💝 സുഹൃത്തേ...*
_🎞️ വീഡിയോ കാണുക_
_📬ഷെയർ ചെയ്യുക_
_🎥https://youtu.be/RsR08uLlRXY_
_▪️മറ്റൊരവസരത്തില്‍ അവര്‍ ശഠിച്ചു: ‘ഞങ്ങള്‍ അല്ലാഹുവിനെ പരസ്യമായിക്കാണുവോളം നിന്നെ ഞങ്ങള്‍ വിശ്വസിക്കുകയില്ല.’2:55📚_
(لَن نُّؤْمِنَ لَكَ حَتَّىٰ نَرَى اللَّـهَ جَهْرَةً : سورة البقرة: ٥٥).
_▪️മൂസാനബി (عليه السلام) തൗറാത്തു ഏറ്റുവാങ്ങുവാന്‍വേണ്ടി സീനാപര്‍വ്വതത്തില്‍ പോയി വന്നപ്പോഴേക്കും അവര്‍ പശുക്കുട്ടിയെ ദൈവമാക്കി ആരാധിച്ച സംഭവം പ്രസിദ്ധമാണ്. ഇങ്ങിനെ പലതും_
_📜മൂസാ (عليه السلام) വളരെ ലജ്ജാശീലനായിരുന്നുവെന്നും, അതിനാല്‍ ശരീരത്തിന്‍റെ അല്‍പഭാഗം വെളിവാകുന്നതില്‍ അദ്ദേഹം വളരെ സങ്കോചപ്പെട്ടിരുന്നുവെന്നും, അദ്ദേഹത്തിനു വെള്ളപ്പാണ്ഡോ മറ്റോ ഉള്ളതുകൊണ്ടാണതെന്നു ജനങ്ങള്‍ പറഞ്ഞുപരത്തുകയുണ്ടായെന്നും, അദ്ദേഹം ഏകനായി കുളിക്കുവാന്‍വേണ്ടി വസ്ത്രങ്ങള്‍ അഴിച്ചുവെച്ച ഒരവസരത്തില്‍ ആ പ്രസ്താവന ശരിയല്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ അല്ലാഹു ഒരു അവസരം ഉണ്ടാക്കിയെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിരിക്കുന്നു. തുടര്‍ന്നുകൊണ്ട് ഈ ഖുര്‍ആന്‍വചനം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഓതുകയും ചെയ്തു. (അഹ്മദു, ബുഖാരീ (رضي الله عنه) മുതലായവര്‍ ഇതു ഉദ്ധരിച്ചിരിക്കുന്നു). ഹാറൂന്‍ നബി (عليه السلام)യെ കാണാതായ ഒരവസരത്തില്‍ മൂസാ (عليه السلام) അദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നു എന്നും മറ്റുമുള്ള വേറെ ആരോപണങ്ങളും അദ്ദേഹത്തിന്‍റെപേരില്‍ നടത്തപ്പെട്ടതായി ചില രിവായാത്തുകള്‍ കാണാം._
_🗒️ഇങ്ങിനെയുള്ള യാതൊരു ശല്യങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു സത്യവിശ്വാസികളില്‍നിന്നു ഉണ്ടാകരുതെന്നും, അങ്ങിനെ വല്ലതും ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ഫലം അവര്‍ അനുഭവിക്കേണ്ടി വരുമെന്നല്ലാതെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അതുകൊണ്ടു ദോഷമൊന്നും പിണയുവാനില്ലെന്നും, അല്ലാഹു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ നിരപരാധിത്വം തെളിയിക്കുകതന്നെ ചെയ്യുമെന്നും സത്യവിശ്വാസികളെ അല്ലാഹു ഇതുമൂലം താക്കീത് ചെയ്യുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങള്‍ക്കിടയില്‍ പൊതുസ്വത്തുക്കള്‍ ഭാഗിച്ചുകൊടുത്തു കൊണ്ടിരിക്കെ ഒരാള്‍ പറയുകയുണ്ടായി: ‘അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു ഓഹരി ചെയ്യലാണിത്.’ ഇതുകേട്ടപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ മുഖം ചുവന്നു. അവിടുന്നു പറഞ്ഞു: ‘അല്ലാഹുവിന്‍റെ കാരുണ്യം മൂസാനബിയിലുണ്ടാകട്ടെ! ഇതിനെക്കാള്‍ വലിയ തോതില്‍ അദ്ദേഹത്തിനു ശല്യം ബാധിക്കുകയുണ്ടായിട്ടുണ്ട്. എന്നിട്ടും അദ്ദേഹം അതു ക്ഷമിച്ചു_.
_(رحمة الله على موسى لقد اوذى بأكثر من هذا فصبر – متفق عليه)_
*കഥയിലെ ഗുണപാഠങ്ങൾ*
_▪️നഗ്നരായി കുളിക്കാൻ പാടില്ലാത്തതാണ്_.
_▪️മൂസ(അ)ലജ്ജയുള്ളവർ ആയിരുന്നു_.
_▪️അമ്പിയാക്കളും മുർസലീങ്ങൾ പോലും ദുഷിച്ച ആളുകളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപെട്ടിട്ടില്ല_.
_▪️അമ്പിയാക്കളും മുർസലീങ്ങലേയും ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ അല്ലാഹു മോചിപ്പിക്കും_.
_▪️കല്ല് വസ്ത്രം എടുത്ത് ഓടുക എന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്._
_▪️മൂസ(അ) മുഅ്ജിസത്ത് വ്യക്തമാക്കുന്നു_.
_▪️ന്യൂനതകൾ ഇല്ലാതെയാണ് അമ്പിയാക്കളെ പടച്ചത്_.
_👉To join nermozhi_
https://chat.whatsapp.com/EG0NBifwNua5R08ggbkzVe
_ഗ്രൂപ്പിലെ പഴയ പോസ്റ്റുകൾക്ക് സന്ദർശിക്കുക_
📬/channel/nermozhi
••••••┈┈┈┈•✿❁✿•┈┈┈┈••••••
അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം, ലോഹദ്രാവകം പോലെയുള്ള ഒരു (തരം) വെള്ളംകൊണ്ടു അവര്‍ക്കു രക്ഷ നല്‍കപ്പെടും; അതു (അവരുടെ) മുഖങ്ങളെ ചുട്ടെരിച്ചു കളയുന്നതാകുന്നു. എത്ര ചീത്ത പാനീയം! അതു (നരകം) എത്ര ദുഷിച്ച വിശ്രമസ്ഥലവും_
_സൂ 18:29📚_
_👉🏻മനുഷ്യന് ഈ ലോകത്ത് തിരഞ്ഞെടുക്കാനുള്ള പൂർണ്ണമായ സ്വാതന്ത്ര്യമുണ്ട്._
_👉To join nermozhi_
https://chat.whatsapp.com/EG0NBifwNua5R08ggbkzVe
_ഗ്രൂപ്പിലെ പഴയ പോസ്റ്റുകൾക്ക് സന്ദർശിക്കുക_
📬/channel/nermozhi
••••••┈┈┈┈•✿❁✿•┈┈┈┈••••••
*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•*
*•┈•✿❁🎤നേർമൊഴി🎤❁✿•┈•*
*📜വിഷയം:പൂർണ്ണമായ സ്വാതന്ത്ര്യം!!*
*📕കോഴ്സ് :ഖദാഅ് ഖദ്ർ (വിധിവിശ്വാസം1️⃣4️⃣*
⏰0️⃣7️⃣മിനുട്ട്0️⃣2️⃣സെക്കന്റ്
••••••┈┈┈┈•✿❁✿•┈┈┈┈••••••
📝ഇതിൽ നിന്നും
ഗ്രഹിക്കാനുള്ളത്📝
_🕋പരിശുദ്ധ ഖുർആനിൽ സൂറ ശൂറ 30 യിൽ അല്ലാഹു പറയുന്നു:_
▪️وَمَآ أَصَٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ ﴾٣٠﴿
_💫നിങ്ങൾക്ക് ഏതൊരു ആപത്തു ബാധിക്കുന്നതായാലും അത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് നിമിത്തമായിരിക്കും. പലതിനെ സംബന്ധിച്ചും അവൻ മാപ്പ് നൽകുകയും ചെയ്യുന്നു_
_സൂ 42:30📚_
_💭മനുഷ്യൻ ഓർത്തിരിക്കേണ്ടുന്ന ഒരു യാഥാർത്ഥ്യമാണിത്. അതെ, മനുഷ്യനു ബാധിക്കുന്ന ഓരോ ആപത്തും മനുഷ്യ പ്രവർത്തനത്തിന്റെ അനന്തരഫലമായിരിക്കുമെന്ന്. എന്നാൽ, മനുഷ്യന്റെ എല്ലാ പ്രവർത്തികൾക്കും അതതിന്റേതായ ദോഷഫലങ്ങൾ അനുഭവപ്പെടുന്നില്ലതാനും. പലതും അല്ലാഹു മാപ്പാക്കി വിട്ടുകൊടുത്തു കൊണ്ടിരിക്കുകയാണ്. അല്ലായിരുന്നുവെങ്കിൽ മനുഷ്യന്റെ അവസ്ഥ അതിഭയാനകമായിത്തീരുമായിരുന്നു. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നത് നോക്കുക:_
▪️وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَآبَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍ مُّسَمًّى – النحل – ٦١
_🔍(മനുഷ്യരുടെ അക്രമത്തിനനുസരിച്ച് അല്ലാഹു അവരെ പിടികൂടുകയാണെങ്കിൽ, അതിന്റെ -ഭൂമിയുടെ- മീതെ യാതൊരു ജീവജന്തുവെയും അവൻ ബാക്കിവച്ചേക്കുമായിരുന്നില്ല. പക്ഷേ, ഒരു നിർണയിക്കപ്പെട്ട അവധിവരേക്കും അവൻ അവരെ ഒഴിവാക്കിവെക്കുകയാണ് ചെയ്യുന്നത്. (സൂ: നഹ്ൽ, 61📚_
_💭മനുഷ്യന്റെ ശരീരാരോഗ്യസംബന്ധമായ കാര്യങ്ങളിൽപോലും മനുഷ്യൻ നിത്യേന ചെയ്‌തു കൊണ്ടിരിക്കുന്ന തെറ്റുകൾക്കനുസരിച്ച് പ്രത്യാഘാതം സംഭവിക്കുന്നുണ്ടായിരുന്നുവെങ്കിൽ, നിശ്ചയമായും ആരോഗ്യത്തോടുകൂടി ജീവിക്കുന്ന മനുഷ്യനെ ലോകത്ത് കാണുവാൻ വളരെ പ്രയാസമാണ്. സ്വഭാവത്തിലും, പെരുമാറ്റത്തിലും, ധാർമികതുറകളിലുമെല്ലാം മനുഷ്യൻ വ്യക്തിപരമായും സാമൂഹ്യമായും ചെയ്‌തുവരുന്ന അനീതികളെപ്പറ്റിയും, അവമൂലം നേരിടാവുന്ന ഭവിഷ്യത്തുകളെപ്പറ്റിയും ഈ ഖുര്‍ആന്‍ വചനം മുമ്പിൽവെച്ചുകൊണ്ട് ഒന്നാലോചിച്ചുനോക്കുക! അല്ലാഹുവിന്റെ സഹനവും, അവൻ മനുഷ്യനു നല്‍കുന്ന മാപ്പും എത്രയെത്ര മഹത്തരം! മനുഷ്യൻ ചെയ്‌തുകൂട്ടുന്ന കണക്കറ്റ തെറ്റുകുറ്റങ്ങളുടെ അനന്തരഫലങ്ങൾ മിക്കതും സംഭവിക്കാതെ അല്ലാഹു കാത്തുരക്ഷിക്കുന്നു. എത്രയോ തെറ്റുകളുടെ ആപൽഫലങ്ങളിൽ അവൻ അയവ് വരുത്തി ലഘൂകരിക്കുന്നു. മറ്റു ചിലതിന്റെ പ്രതികരണം സാക്ഷാൽരൂപത്തിൽ പ്രത്യക്ഷപ്പെടുത്താതെ, വേറെ ഏതെങ്കിലും എളുതായ മാർഗത്തിൽകൂടി മാത്രം അനുഭവപ്പെടുത്തി കഴിച്ചലാക്കുന്നു. ഇതിനെല്ലാം പുറമേ, ഇഹത്തിൽ വെച്ച് നടപടിയെടുക്കാതെ, പരത്തിലേക്ക് നീക്കിവെക്കുന്ന തെറ്റുകുറ്റങ്ങൾ വേറെയും. ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യന്റെ പ്രവൃത്തിദോഷങ്ങൾ മുഴുവനും അനുഭവത്തിൽ വരുത്താതെ പലതും അല്ലാഹു മാപ്പ് ചെയ്‌തു കൊണ്ടിരിക്കുകയാണ്_ _(وَيَعْفُوا۟ عَن كَثِيرٍ)_
_✨നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: എന്തെങ്കിലും ഒരു ബുദ്ധിമുട്ടാകട്ടെ, വിഷമമാകട്ടെ, വ്യസനമാകട്ടെ, ഉപദ്രവമാകട്ടെ, സങ്കടമാകട്ടെ ഒരുമുള്ള്‍ കുത്തുന്നതു പോലും – ഒരു മുസ്ലിമിന് സംഭവിക്കുന്നതായാല്‍, അത് നിമിത്തം അല്ലാഹു അവന്റെ തെറ്റുകൾ പൊറുത്തുകൊടുക്കാതിരിക്കുകയില്ല_. _(ബു;മു.)📚_
_✨ഭൗതീക ജീവിതത്തിൽ നമുക്ക് സ്വാതന്ത്ര്യം ഉണ്ട്._
🗒️ من نام وفي يدهِ غمرٌ ولم يغسلْهُ فأصابه شيءٌ ، فلا يلومنَّ إلَّا نفسَه .
الراوي : أبو هريرة | المحدث : الألباني | المصدر : صحيح أبي داود
الصفحة أو الرقم: 3852 | خلاصة حكم المحدث : صحيح
التخريج : أخرجه أبو داود (3852)، وأحمد (7569) واللفظ لهما، والترمذي (1860)، والنسائي في ((السنن الكبرى)) (6905)، وابن ماجه (3297)
_🔍അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം:നബി(സ)പറഞ്ഞു:ആരെങ്കിലും കൈയിൽ കൊഴുപ്പ് പറ്റുകയും അത് കഴുകിക്കളയാതെ കിടന്നുറങ്ങുകയും ചെയ്തിട്ട് എന്തെങ്കിലും സംഭവിച്ചാൽ സ്വന്തത്തെ തന്നെയല്ലാതെ അവൻ പഴിക്കേണ്ടതില്ല._
_(അബൂദാവൂദ്)📚_
📗يا عِبَادِي إنَّما هي أَعْمَالُكُمْ أُحْصِيهَا لَكُمْ، ثُمَّ أُوَفِّيكُمْ إيَّاهَا، فمَن وَجَدَ خَيْرًا، فَلْيَحْمَدِ اللَّهَ وَمَن وَجَدَ غيرَ ذلكَ، فلا يَلُومَنَّ إلَّا نَفْسَهُ
الراوي : أبو ذر الغفاري | المحدث : مسلم | المصدر : صحيح مسلم
الصفحة أو الرقم: 2577 | خلاصة حكم المحدث : [صحيح]
_🔍എന്റെ അടിമകളേ, ഇത് നിങ്ങളുടെ കർമ്മങ്ങൾ മാത്രമാണ്, ഞാനത് നിങ്ങൾക്ക് വേണ്ടി തിട്ടപ്പെടുത്തുകയും നിങ്ങൾക്കത് നിറവേറ്റിത്തരുകയും ചെയ്യുന്നു എന്ന് മാത്രം. അപ്പോൾ ആർക്കെങ്കിലും നല്ലത് കിട്ടിയാൽ അവൻ അല്ലാഹുവിനെ സ്തുതിച്ചു കൊള്ളുക, അതെല്ലാത്തതാണ് ആർക്കെങ്കിലും കിട്ടുന്നതെങ്കിൽ സ്വന്തത്തെ തന്നെയല്ലാതെ പഴിക്കേണ്ടതില്ല._ _(മുസ്ലിം)📚_
_അല്ലാഹു പറയുന്നു:_
*🎧Nermozhi Quran Reminder📖*
_സുഹൃത്തേ..._
*ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല.*
_[Surah Munafiqoon 10,11]_
*💝 സുഹൃത്തേ...*
_🎞️ വീഡിയോ കാണുക_
_📬ഷെയർ ചെയ്യുക_
_🎥https://youtu.be/s9cLMnTm8wE_
*🔳 മുഹമ്മദ് നബി (സ്വ)യുടെ 6️⃣0️⃣ ഉപദേശങ്ങൾ #2️⃣5️⃣*
_ജുമുഅ ദിവസത്തെ പ്രാർഥനയ്ക്ക് ഉത്തരം കിട്ടുന്ന സമയം പ്രതീക്ഷിക്കുക_
*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•*
*•┈•✿❁🎤നേർമൊഴി🎤❁✿•┈•*
*📜വിഷയം:ചെറിയ അശുദ്ധി*
*📕ഗ്രന്ഥം:ما يجب معرفته الطهارة(ശുദ്ധീകരണം ഒരു സമഗ്ര പഠനം)6️⃣*
⏰0️⃣5️⃣മിനുട്ട്5️⃣1️⃣ സെക്കന്റ്
••••••┈┈┈┈•✿❁✿•┈┈┈┈••••••
📝ഇതിൽ നിന്നും
ഗ്രഹിക്കാനുള്ളത് 📝
_🔍നാലു തലത്തിലുള്ള ശുദ്ധീകരണം ഇസ്ലാം നമ്മെ പഠിപ്പിക്കുന്നു._
_*1:ചെറിയ അശുദ്ധിയിൽ നിന്നുള്ള ശുദ്ധി*_
_*2:വലിയ അശുദ്ധിയിൽ നിന്നുള്ളത്.*_
_*3:നജസുകളിൽ നിന്നുള്ള ശുദ്ധീകരണം.*_
_*4:പ്രകൃതിപരമായി നമ്മുടെ ശരീരത്തിൽ നിന്നുണ്ടാകുന്ന ചില കാര്യങ്ങളിൽ നിന്ന് ശുദ്ധിയക്കുക.*_
_1️⃣:ചെറിയ അശുദ്ധി._
_💫വിശ്വാസിയെ സംബന്ധിച്ചു എപ്പോഴും ചെറിയ ആശുദ്ധിയിൽ നിന്ന് ശുദ്ധിയായിരിക്കുക_.
_ഹദീസുകളിൽ നമുക്ക് കാണാം. പ്രവാചക(സ)എന്നും വുദൂയിലായിരിക്കാൻ ശ്രദ്ധിക്കുമായിരുന്നു. അതിൽ വലിയൊരു ഗുണമുണ്ട്._
عن أَبي هريرة رضي الله عنه أنَّ رسول الله قَالَ لِبِلاَلٍ : « يَا بِلاَلُ ، حَدِّثْنِي بِأَرْجَى عَمَلٍ عَمِلْتَهُ فِي الإسْلاَمِ ، فَإنِّي سَمِعْتُ دَفَّ نَعْلَيْكَ بَيْنَ يَدَيَّ في الجَنَّةِ » ؟ قَالَ : مَا عَمِلْتُ عَمَلاً أرْجَى عِنْدي مِنْ أَنِّي لَمْ أتَطَهَّرْ طُهُوراً فِي سَاعَةٍ مِنْ لَيْلٍ أَوْ نَهَارٍ إِلا صَلَّيْتُ بِذَلِكَ الطُّهُورِ مَا كُتِبَ لِي أنْ أُصَلِّي . متفقٌ عَلَيْهِ
_◼️അബൂഹുറൈറ(റ)ൽ നിന്ന് പ്രവാചകൻ(സ)ബിലാലിനോട് പറഞ്ഞു:ബിലാൽ നീ മുസ്ലിമായ ശേഷം പ്രവർത്തിച്ചിട്ടുള്ള കർമ്മങ്ങളിൽ കൂടുതൽ പ്രതിഫലം പ്രതീക്ഷിക്കുന്ന കർമമേതാണെന്ന് നീ എന്നോട് പറഞ്ഞാലും. നിന്റെ രണ്ട് ചെരിപ്പിന്റെ ശബ്ദം സ്വർഗത്തിൽ എന്റെ മുമ്പിലായി ഞാൻ കേൾക്കുകയുണ്ടായി. ബിലാൽ(റ)മറുപടി പറഞ്ഞു:ഞാൻ എപ്പോൾ വുദൂ ചെയ്താലും രാത്രിയും പകലും ആ ശുദ്ധീകരണത്തിനു ശേഷം എനിക്ക് നിശ്ചയിക്കപ്പെട്ടത്ര ഞാൻ നമസ്കരിക്കാറുണ്ട്.അതിനേക്കാൾ കൂടുതൽ പ്രതിഫലം പ്രതീക്ഷിക്കുന്ന ഒരു കർമ്മം ഞാൻ പ്രവർത്തിച്ചിട്ടില്ല._ _(മുത്തഫഖുൻ അലൈഹി)📚_
_ചെറിയ_ _അശുദ്ധിയിൽനിന്ന് ശുദ്ധിയാവാൻ വുദൂ ചെയ്യണം.എന്താണ് ചെറിയ അശുദ്ധി??_
_▫️മലമൂത്രവിസർജനം, മലമൂത്രദ്വാരങ്ങളിലൂടെ പുറത്ത് വരുന്ന എല്ലാം തന്നെ ഇതിൽപെടുന്നു._
_ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധമാകൽ നിർബന്ധമാണ്._
_▫️അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: (ചെറിയ) അശുദ്ധിയായവരില്‍ നിന്നും വുളു ചെയ്യുന്നതുവരെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല._
_(ബുഖാരി:135)📚_
_🐪ഒട്ടകത്തിന്റെ മാംസം ആരെങ്കിലും കഴിച്ചാൽ വുദൂ എടുക്കണം._
أن رجل سأل رسول الله أأتوضأ من لحوم الغنم؟ قال إن شئت فتوضأ وإن شئت تتوضأ. قال أأتوضأ من لحوم الإبل؟ قال نعم فتوضأ من لحوم الابل
_🗒️നബി(സ)യോട് ഒരു വ്യക്തി ചോദിച്ചു:ആടു മാംസം ഭക്ഷിച്ചാൽ വുദൂ എടുക്കേണ്ടതുണ്ടോ? നബി(സ)പറഞ്ഞു:നിങ്ങൾ ഉദ്ദേശിക്കുന്ന പക്ഷം വുദൂ എടുക്കാം. എടുക്കാതിരിക്കാം. അദ്ദേഹം ചോദിച്ചു:ഒട്ടകത്തിന്റെ മാംസം കഴിച്ചാൽ വുദൂ എടുക്കേണ്ടതുണ്ടോ?? നബി(സ)പറഞ്ഞു:ഒട്ടകമാംസം കഴിച്ചാൽ വുദൂ എടുക്കണം._
_✒️ബോധം_ _നഷ്ടപെട്ടഒരാൾക്ക് ചെറിയ അശുദ്ധിബാധിച്ചാൽ പിന്നീട് നമസ്ക്കരിക്കണമെങ്കിൽ വുദൂയെടുക്കണം._
_▫️ഉറക്കമോ മറ്റോ കാരണം ബുദ്ധിമറയുക_.
_🗒️ആഴമേറിയ ഉറക്കം സംഭവിച്ചാൽ വുദൂ മുറിയും.(സ്വഹീഹു സുനനു ത്തിർമുദി1/30)📚_
_▫️ഇനി ക്ഷീണം കൊണ്ടും മറ്റും വരുന്ന ദ്രാവകം. അതിനെ കഴുകി വൃത്തിയാക്കി വുദൂ ചെയ്‌താൽ മതി_.
_◼️അല്ലാഹു നമ്മെ ദീൻ മനസ്സിലാക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ പെടുത്തട്ടെ ആമീൻ_.
_👉To join nermozhi_
https://chat.whatsapp.com/EG0NBifwNua5R08ggbkzVe
_ഗ്രൂപ്പിലെ പഴയ പോസ്റ്റുകൾക്ക് സന്ദർശിക്കുക_
📬/channel/nermozhi
••••••┈┈┈┈•✿❁✿•┈┈┈┈••••••
*🎧Nermozhi Quran Reminder📖*
_🌌താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍_.
_സൂ -32:7📚_
_💫ഇതരജീവികളെപ്പോലെ ചലിക്കുവാനും ജീവിക്കുവാനും ആവശ്യമായ കഴിവുകള്‍ മാത്രമല്ല അല്ലാഹു മനുഷ്യനു നല്‍കിയിരിക്കുന്നത്. കണ്ടും കേട്ടും കാര്യങ്ങള്‍ ഗ്രഹിക്കുവാനും ചിന്തിച്ചും ആലോചിച്ചും യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുവാനും വേണ്ടുന്ന കഴിവുകള്‍ കൂടി നല്‍കിയിരിക്കുന്നു._
*💝 സുഹൃത്തേ...*
_🎞️ വീഡിയോ കാണുക_
_📬ഷെയർ ചെയ്യുക_
_🎥https://youtu.be/phSQrSod0rk_
*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•*
*•┈•✿❁🎤നേർമൊഴി🎤❁✿•┈•*
*📝NERMOZHI QUIZ REMINDER📌*
*السلام عليكم ورحمة الله وبركاته*
〰 〰 〰 〰 〰 〰
_⭕നേർമൊഴിയിലെ *JANUARY മാസത്തിലെ 16 മുതൽ 31* വരെ ഉള്ള തിയതികളിൽ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത_
💡 _*ക്ലാസ്സുകളുടെയും*_
💡 _*ലേഖനങ്ങളുടെയും*_
_അടിസ്ഥാനത്തിൽ *ചൊവ്വാഴ്ച*_
*2️⃣-2️⃣-2⃣0⃣2⃣1️⃣ന്* _ക്വിസ് ഉണ്ടായിരിക്കുന്നതാണ്_.❗
*⏰ ക്വിസ് സമയം :* ചൊവ്വാഴ്ച (2/2/2021)ന്
രാവിലെ *1️⃣0️⃣:0⃣0⃣am* മുതൽ ബുധനാഴ്ച രാവിലെ *1️⃣0️⃣:0⃣0️⃣am* വരെ.
*(2⃣4⃣ മണിക്കൂർ)*
⭕ *(ഇന്ത്യൻ സമയം)*
*_✒ഒരു വാട്ട്സാപ്പ് നമ്പറിൽ നിന്ന് ഒരു തവണ മാത്രമേ ഉത്തരങ്ങൾ സ്വീകരിക്കുകയുള്ളു._*
_🎁ക്വിസിൽ പങ്കെടുക്കൂ.._
_*1000 രൂപ* വിലമതിക്കുന്ന സമ്മാനങ്ങൾ കരസ്ഥമാക്കൂ.._💖
_📗ചരിത്രലക്ഷ്യങ്ങള്‍, പ്രകൃതിദൃഷ്ടാന്തങ്ങള്‍, ഖിയാമത്തുനാളിലെ സംഭവവികാസങ്ങള്‍, സന്മാര്‍ഗ്ഗികളുടെയും, ദുര്‍മ്മാര്‍ഗ്ഗികളുടെയും സ്ഥിതിഗതികള്‍ എന്നിങ്ങിനെ വിവിധ വിഷയകമായി പ്രതിപാദിച്ചശേഷം സംസാരഗതി മറ്റൊരു രൂപത്തിലേക്ക് മാറ്റിക്കൊണ്ട് അല്ലാഹു ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രബോധനത്തിന്‍റെ നയവും, മാര്‍ഗ്ഗവും സംക്ഷിപ്തമായി അവസാനത്തെ വചനങ്ങളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് മനസ്സമാധാനം നല്‍കുന്നതോടൊപ്പം ദുര്‍മ്മാര്‍ഗികള്‍ക്ക് വളരെ കനത്ത ഒരു താക്കീതും അതില്‍ കാണാം_
_അല്ലാഹു പറയുന്നു:_
🔹وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فِى جَهَنَّمَ خَٰلِدُونَ ﴾١٠٣﴿
_▪️ആരുടെ തൂക്കങ്ങള്‍ ലഘുവായിപ്പോയോ അവരാണ്, തങ്ങളുടെ സ്വന്തം ദേഹങ്ങളെ നഷ്ടപ്പെടുത്തിയിട്ടുള്ളവര്‍ - (അതായത്:) നരകത്തില്‍ സ്ഥിരവാസികള്‍!_
تَلْفَحُ وُجُوهَهُمُ ٱلنَّارُ وَهُمْ فِيهَا كَٰلِحُونَ ﴾١٠٤﴿
_നരകം അവരുടെ മുഖങ്ങളെ എരിച്ചുകളയും; അവരതില്‍ മുഖം ചുളിച്ച് (പല്ലിളിച്ചു) കൊണ്ടിരിക്കുന്നവരുമായിരിക്കും_.(23:103--104)
_അല്ലാഹു പറയുന്നു_:
🔹يَوْمَ تُقَلَّبُ وُجُوهُهُمْ فِى ٱلنَّارِ يَقُولُونَ يَٰلَيْتَنَآ أَطَعْنَا ٱللَّهَ وَأَطَعْنَا ٱلرَّسُولَا۠ ﴾٦٦﴿
_▪️നരകത്തില്‍ അവരുടെ മുഖങ്ങള്‍ മറിച്ചിടപ്പെടുന്ന ദിവസം (അന്ന്) അവര്‍ പറഞ്ഞുകൊണ്ടിരിക്കും: 'ഹാ! ഞങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്തിരുന്നെങ്കില്‍ നന്നായേനെ!'(സൂ 33:66)📚_
_🤲അല്ലാഹുവിന്റെ താക്കീതാണിത്.നരകം ഭയാനകമാണ്.തൊലിയെ കരിച്ചു കളയുന്ന, മുഖത്തെ കരിച്ചു കളയുന്ന പല്ലിളിചവരായി തീരുന്ന അതീവ വേദനയുള്ള ഏറെ ഗൗരവത്തോടെ നാം മനസ്സിലാക്കേണ്ട താക്കീതാണ് ഈ ആയത്തുകൾ. അല്ലാഹു ഈ കഠിന ശിക്ഷകളിൽ നിന്ന് നമ്മെയെല്ലാം കാത്തുരക്ഷിക്കട്ടെ ആമീൻ_
_👉To join nermozhi_
https://chat.whatsapp.com/EG0NBifwNua5R08ggbkzVe
_ഗ്രൂപ്പിലെ പഴയ പോസ്റ്റുകൾക്ക് സന്ദർശിക്കുക_
📬/channel/nermozhi
••••••┈┈┈┈•✿❁✿•┈┈┈┈••••••
*🎧Nermozhi Quran Reminder📖*
_⚠️(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ *ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും* പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്_
*💝 സുഹൃത്തേ...*
_🎞️ വീഡിയോ കാണുക_
_📬ഷെയർ ചെയ്യുക_
_🎥https://youtu.be/RcF8l5cauf8_
*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•*
*•┈•✿❁🎤നേർമൊഴി🎤❁✿•┈•*
*📜വിഷയം:നരകവാസിയുടെ വസ്ത്രം1️⃣9️⃣*
📕ഗ്രന്ഥം: *നരകം*
⏰0️⃣3️⃣മിനുട്ട്2️⃣6️⃣ സെക്കന്റ്.
••••••┈┈┈┈•✿❁✿•┈┈┈┈••••••
📝ഇതിൽ നിന്നും
ഗ്രഹിക്കാനുള്ളത്📝
_🔥നരകവാസിയുടെ വസ്ത്രം_
*അല്ലാഹു പറയുന്നു:*
۞ هَٰذَانِ خَصْمَانِ ٱخْتَصَمُوا۟ فِى رَبِّهِمْ ۖ فَٱلَّذِينَ كَفَرُوا۟ قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ ٱلْحَمِيمُ ﴾١٩﴿
_📗ഈ രണ്ടുകൂട്ടര്‍, തങ്ങളുടെ റബ്ബിന്റെ കാര്യത്തില്‍ (പരസ്പരം) എതിര്‍വാദം ചെയ്തുവന്ന രണ്ടു കക്ഷികളത്രെ ; എന്നാല്‍, (അവരില്‍) യാതൊരു കൂട്ടര്‍ അവിശ്വസിച്ചുവോ അവര്‍ക്ക് അഗ്നിയുടെ വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലക്കുമീതെ ചുട്ടുതിളക്കുന്ന വെള്ളം ചൊരിയപ്പെടും!_
_സൂ 22:19📚_
_🗒️മതത്തിന്റെയും, ജാതിവര്‍ഗ്ഗങ്ങളുടെയും പേരില്‍ മനുഷ്യന്‍ എത്ര കക്ഷികളെങ്കിലും ആയിക്കൊള്ളട്ടെ, വാസ്തവത്തില്‍ അവര്‍ രണ്ടു കക്ഷികള്‍ മാത്രമാണ്. അനുസരണത്തിന്റെ മാര്‍ഗ്ഗത്തിലൂടെ, മാന്യതയുടെ താവളത്തില്‍ എത്തിച്ചേരുന്ന ഒരു കക്ഷി, നിഷേധത്തിന്റെ മാര്‍ഗ്ഗത്തിലൂടെ നിന്ദ്യതയുടെ താവളത്തില്‍ ചെന്നുചേരുന്ന മറ്റൊരു കക്ഷി, രണ്ടാമത്തേതിനെപ്പറ്റിതാണ് ഇവിടെ പ്രസ്താവിച്ചത്. ഒന്നാമത്തേതിനെക്കുറിച്ചു അടുത്ത വചനങ്ങളില്‍ പ്രസ്താവിക്കുന്നുണ്ട്._
خصمان
_രണ്ടുകക്ഷികള്‍ എന്നു പറഞ്ഞത് വേദക്കാരും, മുസ്‌ലിംകളുമാണെന്നും, ബദര്‍യുദ്ധത്തില്‍ സത്യവിശ്വാസികളുടെ ഭാഗത്ത് ദ്വന്ദയുദ്ധം നടത്തിയ ഹംസഃ (റ), അലി (റ), ഉബൈദഃ (റ) എന്നിവരും, അവരുടെ എതിരില്‍ മുന്നോട്ടുവന്ന ഉത്ത്ബഃ, ശൈബഃ, വലീദ് എന്നിവരുമാണെന്നും പല സഹാബികളില്‍നിന്നും ബലപ്പെട്ട നിവേദനങ്ങള്‍ (രിവായത്തുകള്‍) വന്നിട്ടുണ്ട്. വേറയും ചില അഭിപ്രായങ്ങള്‍ കാണാം. മുന്‍ഗാമികളായ മുഫസ്സിറുകളില്‍ പ്രമുഖനായ ഇബ്നുജരീര്‍ അവയെല്ലാം ഉദ്ധരിച്ചശേഷം, നാം ആദ്യം സൂചിപ്പിച്ചപ്രകാരമാണ് സ്വീകരിച്ചിട്ടുള്ളത്. അദ്ദേഹം ഇവിടെ പ്രസ്‌താവിച്ചതില്‍നിന്ന്‍ ചില പ്രധാന സംഗതികള്‍ മനസ്സിലാക്കുവാനുള്ളതു കൊണ്ട് അതിന്റെ ചുരുക്കം ഇവിടെ ഉദ്ധരിക്കാം. അദ്ദേഹം പറയുന്നു_
_🔍ഈ അഭിപ്രായങ്ങളില്‍വെച്ചു എന്റെ അടുക്കല്‍, വാസ്തവത്തോടും, ആയത്തിന്റെ വ്യാഖ്യാനത്തോടും കൂടുതല്‍ യോജിച്ചത് : എല്ലാം തരക്കാരും അടങ്ങുന്ന അവിശ്വാസികളും, സത്യവിശ്വാസികളുമാണ് ആ രണ്ടു കക്ഷികള്‍ എന്നുള്ളതാകുന്നു. ഇങ്ങിനെ പറയുവാന്‍ കാരണം; അല്ലാഹു ഇതിനുമുമ്പ് രണ്ടു തരക്കാരെപ്പറ്റി പറഞ്ഞിരിക്കുന്നു. അതായത്, അല്ലാഹുവിനെ അനുസരിച്ചു സുജൂദ് ചെയ്യുന്നവരും, ശിക്ഷാര്‍ഹരായ അനുസരണമില്ലാത്തവരും. തുടര്‍ന്നുകൊണ്ട് ഓരോരുത്തരുടെയും സ്ഥിതിഗതിയും വിവരിച്ചു. അപ്പോള്‍ നമുക്ക് മനസ്സിലാക്കാം : ഈ രണ്ടു കക്ഷികള്‍ അവരാണെന്ന്. എന്നാല്‍, ഇത് ബദര്‍ യുദ്ധത്തില്‍ ദ്വന്ദയുദ്ധം നടത്തിയവരാണെന്ന അഭിപ്രായത്തെപ്പറ്റി (അതാണ് കൂടുതല്‍ ബലപ്പെട്ട രിവായത്ത്) താനെന്തുപറയുന്നുവെന്ന് വല്ലവരും ചോദിച്ചാല്‍ ഇങ്ങിനെ പറയാം : ശരി, അതങ്ങിനെത്തന്നെ. പക്ഷേ, ഏതെങ്കിലും ഒരു പ്രത്യേക കാരണത്തെത്തുടര്‍ന്ന്‍ ആയത്ത് അവതരിച്ചെന്നു വരും. (അത് അതിലേക്കു മാത്രം ബാധകമാണെന്ന് അതിന്നര്‍ത്ഥമില്ല). അതുപോലെയുള്ള എല്ലാ സംഗതിയിലേക്കും അത് പൊതുവില്‍ ബാധകവുമായിരിക്കും. ഇതാ, ഇവിടെയും തന്നെ, ദ്വന്ദ്വയുദ്ധം നടത്തിയവരില്‍ ഒരു കക്ഷി ‘കുഫ്റി’ന്റെയും, ‘ശിര്‍ക്ക്’ന്റെയും കക്ഷിയാണ്. മറ്റേത് ‘ഈമാനി’ന്റെയും അനുസരണത്തിന്റെയും കക്ഷിയുമാണല്ലോ. അപ്പോള്‍ ആയത്തിന്റെ വ്യാഖ്യാനം ഇങ്ങിനെ വരുന്നു : ‘റബ്ബിന്റെ കാര്യത്തില്‍ അഥവാ റബ്ബിന്റെ മതത്തില്‍ പരസ്പരം എതിര്‍വാദം ചെയ്യുന്ന രണ്ടു കക്ഷികളാണിത്…’ (تفسير ابن جرير – رح)📚_
_ഏതെങ്കിലും ഒരു വിഷയത്തിലോ, ഒരു വിഷയത്തെത്തുടര്‍ന്നോ അവതരിക്കുന്ന ആയത്തു, അതുപോലെയുള്ള എല്ലാ സംഭവത്തിലേക്കും ബാധകമാണെന്ന ഈ തത്വം പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഇതു ഒരു അംഗീകൃത തത്വമത്രെ_.
*അല്ലാഹു പറയുന്നു:*
▪️وَتَرَى ٱلْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِى ٱلْأَصْفَادِ ﴾٤٩﴿
_🔍അന്നത്തെ ദിവസം, കുറ്റവാളികളെ ചങ്ങലകളില്‍ കൂട്ടി ബന്ധിക്കപ്പെട്ടവരായി നിനക്കു കാണാവുന്നതുമാണ്._
▪️سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ ٱلنَّارُ ﴾٥٠﴿
_അവരുടെ കുപ്പായങ്ങള്‍ പന്തം കൊണ്ടായിരിക്കും; അവരുടെ മുഖങ്ങളെ അഗ്നി മൂടുകയും ചെയ്യും._
_സൂ 14:49--50📚_
_🔥ചങ്ങലകളില്‍ കൂട്ടിബന്ധിക്കപ്പെട്ടവരായിരിക്കു’മെന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം അവര്‍ പരസ്പരം ചങ്ങല കൊണ്ടു കൂട്ടിബന്ധിക്കപ്പെടുമെന്നും, അവരുടെ അവയവങ്ങള്‍ തമ്മില്‍ കൂട്ടിബന്ധിക്കപ്പെടുമെന്നും ആകാവുന്നതാണ്. قَطِرَان (ഖത്വിറാന്‍) എന്ന വാക്കിനാണു ‘പന്തം’ എന്നു അര്‍ത്ഥം കല്‍പിച്ചത്. ‘കീല്‍’ അഥവാ ‘താര്‍’ എന്നും മറ്റും അതിനു അര്‍ത്ഥം പറയപ്പെട്ടുകാണാം. വേഗം തീ പിടിച്ചു ആളിക്കത്തുന്നതും, ഉഷ്ണം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതുമായ പദാര്‍ത്ഥമായിരിക്കും അവരുടെ കുപ്പായമെന്നു താല്‍പര്യം. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീൻ_
*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•*
*•┈•✿❁🎤നേർമൊഴി🎤❁✿•┈•*
*📜വിഷയ:സൈനബ് ബിൻത് ജഹ്ശ്(റ)*
*📕ഗ്രന്ഥം : സ്വഹാബി വനിതകൾ1️⃣0️⃣*
⏰2️⃣2️⃣മിനുട്ട്️0️⃣5️⃣ സെക്കന്റ്
_📜ഇതിൽനിന്ന് ഗ്രഹിക്കാനുള്ളത്_
_🔍സൈനബ് ബിൻത് ജഹ്ശ്(റ)യുടെ പിതാവിന്റെ പേരെന്താണ്❓_
_🔍സൂറ അഹ്‌സാബ് 36 ആം വചനത്തിന്റെ അവതരണ പശ്ചാത്തലമെന്താണ്❓_
_🔍ആയിശ(റ) സൈനബ്(റ)യെ കുറിച്ച് പറഞ്ഞതെന്താണ്❓_
_🔍മരണസമയത്ത് സൈനബ്(റ)എന്താണ് പറഞ്ഞത്_❓
_📱ക്ലാസ്സ് ശ്രവിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക_
▫️https://youtu.be/47emqiYidmM
••••••┈┈┈┈•✿❁✿•┈┈┈┈••••••
_👉To join nermozhi_
https://chat.whatsapp.com/EG0NBifwNua5R08ggbkzVe
_ഗ്രൂപ്പിലെ പഴയ പോസ്റ്റുകൾക്ക് സന്ദർശിക്കുക_
📬/channel/nermozhi
••••••┈┈┈┈•✿❁✿•┈┈┈┈••••••
*💡അല്ലാഹുവിൻ്റെ റസൂലിൻ്റെ ജീവിതത്തെ ഹൃദയം കൊണ്ട് സ്നേഹിച്ചു ആ ജീവിതത്തെ നാം ഓരോ നിമിഷവും പിൻപറ്റുന്ന ആളുകളുടെ കൂട്ടത്തിൽ ആണോ എന്ന് സ്വയം ആത്മ പരിശോധന നടത്തുക സഹോദരങ്ങളെ...💡*
Читать полностью…*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•*
*•┈•✿❁🎤നേർമൊഴി🎤❁✿•┈•*
*📜വിഷയം:ഉമ്മു സലമ(റ)*
*📕ഗ്രന്ഥം : സ്വഹാബി വനിതകൾ9️⃣*
⏰2️⃣2️⃣മിനുട്ട്️2️⃣5️⃣ സെക്കന്റ്
_📜ഇതിൽനിന്ന് ഗ്രഹിക്കാനുള്ളത്_
_🔍ഉമ്മു സലമ(റ)യുടെ യഥാർത്ഥ നാമമെന്താണ്❓_
_🔍അബൂസലമ(റ)ഉമ്മു സലമ(റ)ക്ക് പറഞ്ഞു കൊടുത്ത പ്രാർത്ഥനയെന്താണ്❓_
_🔍ഹുദൈബിയ സന്ധിയിൽ ഉമ്മുസലമ(റ)ക്കുള്ള പങ്കെന്താണ്❓_
_🔍ഉമ്മുസലമ(റ)മരണമടഞ്ഞത് ഹിജ്റ എത്രാമത്തെ വർഷമാണ്❓_
_📱ക്ലാസ്സ് ശ്രവിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക_
▫️https://youtu.be/_QU-sB3yEqw?list=PL-EKyMLGyj-BJlIvXssIOflvP7cyNDG8t
••••••┈┈┈┈•✿❁✿•┈┈┈┈••••••
_👉To join nermozhi_
https://chat.whatsapp.com/EG0NBifwNua5R08ggbkzVe
_ഗ്രൂപ്പിലെ പഴയ പോസ്റ്റുകൾക്ക് സന്ദർശിക്കുക_
📬/channel/nermozhi
••••••┈┈┈┈•✿❁✿•┈┈┈┈••••••
*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•*
*•┈•✿❁🎤നേർമൊഴി🎤❁✿•┈•*
*📜വിഷയം:അദ്ദേഹം അല്ലാഹുവിന്റെ അടുക്കൽ പ്രമുഖനായ ഒരാളായിരുന്നു.3️⃣4️⃣*
*📕ഗ്രന്ഥം:صحيح القصص النبوي:ഇസ്ലാമിക കഥകൾ*
⏰0️⃣6️⃣മിനുട്ട്️4️⃣0️⃣ സെക്കന്റ്
••••••┈┈┈┈•✿❁✿•┈┈┈┈••••••
📝ഇതിൽ നിന്നും
ഗ്രഹിക്കാനുള്ളത്📝
_🔍ബനൂഇസ്‌റാഈല്യര്‍ നഗ്‌നത പ്രകടമാക്കി, പരസ്പരം നോക്കിക്കൊണ്ടായിരുന്നു കുളിച്ചിരുന്നത്. എന്നാല്‍ മൂസാ(അ) അങ്ങനെയായിരുന്നില്ല. അദ്ദേഹം ലജ്ജയുള്ള ആളായിരുന്നു. നബിﷺ അദ്ദേഹത്തെ അവര്‍ ഉപദ്രവിച്ചതിനെ സംബന്ധിച്ച് പറയുന്നത് കാണുക_:
_📗അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: 'തീര്‍ച്ചയായും മൂസാ ലജ്ജയുള്ളവനും (നഗ്‌നത മുഴുവനും) മറയ്ക്കുന്നവനുമായിരുന്നു. അദ്ദേഹത്തിന്റെ ലജ്ജ കാരണം തൊലിയില്‍ നിന്നും യാതൊന്നും കാണപ്പെടുമായിരുന്നില്ല. അങ്ങനെ ബനൂ ഇസ്‌റാഈല്യരില്‍ നിന്ന് അദ്ദേഹത്തെ ഉപദ്രവിക്കുന്നവര്‍ അദ്ദേഹത്തെ ഉപദ്രവിച്ചു. എന്നിട്ട് അവര്‍ പറഞ്ഞു: 'മൂസാ ഇങ്ങനെ മറച്ചുവെക്കുന്നത്, അവന്റെ തൊലിയില്‍ പാണ്ടുപോലുള്ള ന്യൂനത നിമിത്തമോ അല്ലെങ്കില്‍ അദ്ദേഹത്തിന് വൃഷണവീക്കം ഉള്ളത് കൊണ്ടോ അല്ലെങ്കില്‍ അദ്ദേഹത്തിന് വേറെന്തോ ഒരു കുഴപ്പം ഉള്ളത് കൊണ്ടോ ആണ്.'' (അത് ആളുകള്‍ കാണാതിരിക്കാനാണ് മൂസാ(അ) മറ സ്വീകരിച്ച് കുളിക്കുന്നത് എന്നായിരുന്നു അവര്‍ പറഞ്ഞത്)ഏതായിരുന്നാലും, മൂസാനബി(അ)യെ കുറിച്ച് അവര്‍ നടത്തിയ ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുവാന്‍ അല്ലാഹു ഉദ്ദേശിച്ചു._
_✨മൂസായെ പറ്റി അവര്‍ പറയുന്നതില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ മുക്തനാക്കുവാന്‍ ഉദ്ദേശിച്ചു. അങ്ങനെ അദ്ദേഹം ഒരു ദിവസം ഒറ്റക്കായിരുന്നു. അങ്ങനെ തന്റെ വസ്ത്രം ഒരു കല്ലില്‍ വെച്ചു. പിന്നീട് കുളിച്ചു. കുളി കഴിഞ്ഞപ്പോള്‍ വസ്ത്രം എടുക്കാനായി മുന്നോട്ടു വന്നു. (അപ്പോള്‍ ആ) കല്ല് അദ്ദേഹത്തിന്റെ വസ്ത്രവുമായി ഓടി. അപ്പോള്‍ മൂസാ(അ) തന്റെ വടിയുമായി കല്ലിന് പിറകെ പുറപ്പെട്ടു. എന്നിട്ട് 'കല്ലേ എന്റെ വസ്ത്രം, കല്ലേ എന്റെ വസ്ത്രം' എന്ന് വിളിച്ച് പറയുകയും ചെയ്തു. അങ്ങനെ അദ്ദേഹം ബനൂ ഇസ്‌റാഈല്യരിലെ പ്രമാണിമാരിലേക്ക് എത്തുന്നത് വരെ പോയി.''_
_📜അങ്ങനെ അവര്‍ അദ്ദേഹത്തെ അല്ലാഹു ഏറ്റവും നല്ല രൂപത്തില്‍ സൃഷ്ടിച്ചതായി, നഗ്‌നാവസ്ഥയില്‍ കാണുകയുണ്ടായി. അവര്‍ പറയുന്നതില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. കല്ല് നില്‍ക്കുകയും തന്റെ വസ്ത്രം എടുക്കുകയും അത് ധരിക്കുകയും ചെയ്തു. എന്നിട്ട് തന്റെ വടികൊണ്ട് ആ കല്ലിനെ ശക്തിയായി അടിച്ചു. അല്ലാഹുവാണ് സത്യം, അദ്ദേഹത്തിന്റെ അടികൊണ്ട് ആ കല്ലില്‍ ആറോ ഏഴോ അടയാളങ്ങള്‍ ഉണ്ടായി._
_▪️അതാണ് അല്ലാഹു (സൂറത്തുല്‍ അഹ്‌സാബ് 69ല്‍) പറഞ്ഞത്: 'സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാനബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്. എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു. അദ്ദേഹം അല്ലാഹുവിന്റെ അടുക്കല്‍ ഉത്കൃഷ്ടനായിരിക്കുന്നു'' (ബുഖാരി)📚_
_📗അല്ലാഹു പറയുന്നു:_
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَكُونُوا۟ كَٱلَّذِينَ ءَاذَوْا۟ مُوسَىٰ فَبَرَّأَهُ ٱللَّهُ مِمَّا قَالُوا۟ ۚ وَكَانَ عِندَ ٱللَّهِ وَجِيهًا ﴾٦٩﴿
_📜ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ യാതൊരു കൂട്ടരെ പോലെ ആവരുത്: അവര്‍ മൂസായെ ശല്യപ്പെടുത്തുകയും, എന്നിട്ടു അവര്‍ പറഞ്ഞതില്‍നിന്നു അല്ലാഹു അദ്ദേഹത്തെ ഒഴിവാ(ക്കി നിരപരാധിത്വം തെളിയി)ക്കുകയും ചെയ്തു. അദ്ദേഹം അല്ലാഹുവിന്റെ അടുക്കല്‍ പ്രമുഖനായ ഒരാളുമായിരുന്നു._
_സൂ 33:69📚_
_📗മൂസാ (عليه السلام) നബിക്കു അദ്ദേഹത്തിന്‍റെ സമുദായത്തില്‍നിന്ന് അനുഭവപ്പെട്ട ശല്യങ്ങള്‍ നിരവധിയാണെന്നു പറയേണ്ടതില്ല. അദ്ദേഹത്തിന്‍റെ പ്രവാചകത്വത്തെ നിഷേധിച്ചിരുന്ന പ്രത്യക്ഷ ശത്രുവിഭാഗക്കാരില്‍നിന്നു മാത്രമല്ല. അദ്ദേഹത്തിന്‍റെ സ്വന്തം ജനതയായ ഇസ്രാഈല്യരില്‍ നിന്നുപോലും ധാരാളം ശല്യങ്ങള്‍ അദ്ദേഹത്തിനു അനുഭവിക്കേണ്ടി വന്നിരുന്നു. അവയില്‍ ഏതെങ്കിലും ചില വിഷയങ്ങളെക്കുറിച്ചു ഇവിടെ പ്രത്യേകം സൂചനകളൊന്നും അല്ലാഹു നല്‍കിയിട്ടില്ല. എന്നിരിക്കെ, ഇവിടെ അവ മൊത്തത്തില്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു. ഖുര്‍ആനിലും, ഹദീസിലും, മഹാന്‍മാരുടെ ഗ്രന്ഥങ്ങളിലും കാണപ്പെടുന്ന പല സംഭവങ്ങളും ഇവിടെ അതിനു ഉദാഹരണമായി എടുക്കാവുന്നതുമാകുന്നു_
_▪️ശത്രുക്കളുമായി യുദ്ധം നടത്തേണ്ടുന്ന ഘട്ടം വന്നപ്പോള്‍ ഇസ്രാഈല്യര്‍ മൂസാ (عليه السلام) നബിയോടു പറഞ്ഞു: ‘നീയും, നിന്‍റെ റബ്ബും പോയി യുദ്ധംചെയ്തുകൊള്ളുക. ഞങ്ങളിവിടെ ഇരിക്കുകയാണ്,’ – 5:24_
(فَاذْهَبْ أَنتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ : سورة المائدة : ٢٤)
_✨തീഹു’ മരുഭൂമിയില്‍വെച്ച് ‘മന്നാ’യും ‘സല്‍വാ’യും (ഒരു തരം കട്ടിത്തേനും, കാടപ്പക്ഷിയും) സുഭിക്ഷം ലഭിച്ചുകൊണ്ടിരുന്ന അവസരത്തില്‍ അവര്‍ പറഞ്ഞു: ‘നിശ്ചയമായും ഞങ്ങള്‍ ഒരേ ഭക്ഷണത്തിന്‍മേല്‍ ക്ഷമിച്ചുകൊണ്ടിരിക്കുകയില്ല’ 2:61_
(لَن نَّصْبِرَ عَلَىٰ طَعَامٍ وَاحِدٍ: سورة البقرة : ٦١)
مَن كَانَ يُرِيدُ حَرْثَ ٱلْءَاخِرَةِ نَزِدْ لَهُۥ فِى حَرْثِهِۦ ۖ وَمَن كَانَ يُرِيدُ حَرْثَ ٱلدُّنْيَا نُؤْتِهِۦ مِنْهَا وَمَا لَهُۥ فِى ٱلْءَاخِرَةِ مِن نَّصِيبٍ ﴾٢٠﴿
_▪️ആരെങ്കിലും പരലോകത്തെ കൃഷി [വരുമാനം] ഉദ്ദേശിക്കുകയാണെങ്കിൽ, അവന് അവന്റെ കൃഷിയിൽ[വരുമാനത്തിൽ] നാം വർദ്ധിപ്പിച്ചുകൊടുക്കുന്നതാണ്; ആരെങ്കിലും ഇഹലോകത്തെ കൃഷി [വരുമാനം] ഉദ്ദേശിക്കുകയാണെങ്കിൽ അവന് അതിൽനിന്നും നാം കൊടുക്കും; (പക്ഷെ) പരലോകത്തിൽ അവന് യാതൊരു ഓഹരിയും ഇല്ലതാനും_.
_സൂ 42:20📚_
_🌿കൃഷി സ്ഥലം, ഉഴവ്, കൃഷി എന്നൊക്കെയാണ് (حَرْث) എന്ന വാക്കിന്റെ അർത്ഥം പ്രവർത്തനഫലങ്ങളാകുന്ന നേട്ടങ്ങളാണ് ഇവിടെ വിവക്ഷ. പരലോക ലഭ്യങ്ങളെ ഉന്നംവെച്ച് പ്രവർത്തിക്കുന്നവർക്ക് അല്ലാഹു കൂടുതൽ നേട്ടങ്ങൾ കൈവരുത്തി കൊടുക്കുമെന്നും, ഐഹിക ലാഭങ്ങളെ ഉന്നംവെക്കുന്നവർക്ക് അവരുടെ ഉദ്ദേശ്യങ്ങൾ മുഴുവൻ നിറവേറ്റുകയില്ല ഏതോ ചിലത് മാത്രമേ നിറവേറ്റുകയുള്ളൂ എന്നും, അതേസമയത്ത് അവർക്ക് പരലോകത്ത് യാതൊരു നൻമയും ലഭ്യമാകുവാനില്ലെന്നും അല്ലാഹു ഈ വചനത്തിൽ വ്യക്തമാക്കിയിരിക്കുന്നു. സുറത്ത് ബനൂ ഇസ്രാഈലിലെ ചില ആയത്തുകൾ ഈ വിഷയം കൂടുതൽ വിശദീകരിക്കുന്നത് കാണാം. അല്ലാഹു പറയുന്നു:_
مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُۥ جَهَنَّمَ يَصْلَىٰهَا مَذْمُومًا مَّدْحُورًا ﴿١٨﴾ وَمَنْ أَرَادَ ٱلْءَاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَـٰٓئِكَ كَانَ سَعْيُهُم مَّشْكُورًا ﴿١٩﴾ كُلًّا نُّمِدُّ هَـٰٓؤُلَآءِ وَهَـٰٓؤُلَآءِ مِنْ عَطَآءِ رَبِّكَ ۚ وَمَا كَانَ عَطَآءُ رَبِّكَ مَحْظُورًا ﴿٢٠
_(സാരം: ആരെങ്കിലും ഈ ക്ഷണിക ലോകത്തെ ഉദ്ദേശിക്കുന്നതായാൽ, അതിൽ അവന് നാം ഉദ്ദേശിക്കുന്നവർക്ക് നാം വേണമെന്നു വെക്കുന്നതെന്തോ അത് നാം ക്ഷണം നൽകുന്നതാണ്. പിന്നീട് അവന് നാം നരകം ഏർപ്പെടുത്തിക്കൊടുക്കും. ആക്ഷേപിക്കപ്പെട്ടവനും നിന്ദിക്കപ്പെട്ടവനുമായിക്കൊണ്ട് അവൻ അതിൽ കടന്നെരിയുന്നതാണ്. ആരെങ്കിലും പരലോകത്തെ ഉദ്ദേശിക്കുകയും, വിശ്വാസിയായിക്കൊണ്ട് അതിനുവേണ്ടി അതിന്റേതായ പരിശ്രമം പരിശ്രമിക്കുകയും ചെയ്താൽ അങ്ങിനെയുള്ളവരുടെ പരിശ്രമം നന്ദിപൂർവം സ്വീകരിക്കപ്പെടുന്ന തായിരിക്കും. എല്ലാവർക്കും ഈ വിഭാഗത്തിനും ആ വിഭാഗത്തിനും തന്നെ നിന്റെ റബ്ബിന്റെ സംഭാവനയിൽ നിന്ന് നാം കയ്യയച്ചുകൊടുക്കുന്നതാണ്. നിന്റെ റബ്ബിന്റെ സംഭാവന മുടക്കം ചെയ്യപ്പെട്ടതായിരിക്കയില്ല. (18-20)📚_
_അല്ലാഹു പറയുന്നു:_
مَن كَانَ يُرِيدُ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَٰلَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴾١٥﴿
_▫️ആരെങ്കിലും ഐഹിക ജീവിതത്തെയും, അതിന്‍റെ അലങ്കാരത്തെയും ഉദ്ദേശിച്ചിരുന്നാല്‍ അവര്‍ക്കു അവരുടെ പ്രവര്‍ത്തന(ഫല)ങ്ങളെ അതില്‍ വെച്ചു നാം നിറവേറ്റിക്കൊടുക്കുന്നതാണു: അവരാകട്ടെ, അതില്‍ വെച്ചു നഷ്ടപ്പെടുത്തപ്പെടുകയുമില്ല._
_സൂ 11:15📚_
_*ധാർമ്മിക ജീവിതത്തെ കുറിച്ച് റബ്ബ് പറയുന്നു:*_
إِنَّا هَدَيْنَٰهُ ٱلسَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا ﴾٣﴿
_🌇ആരെങ്കിലും ഐഹിക ജീവിതത്തെയും, അതിന്‍റെ അലങ്കാരത്തെയും ഉദ്ദേശിച്ചിരുന്നാല്‍ അവര്‍ക്കു അവരുടെ പ്രവര്‍ത്തന(ഫല)ങ്ങളെ അതില്‍ വെച്ചു നാം നിറവേറ്റിക്കൊടുക്കുന്നതാണു: അവരാകട്ടെ, അതില്‍ വെച്ചു നഷ്ടപ്പെടുത്തപ്പെടുകയുമില്ല_
_സൂ 76:3📚_
_💡ബഹു ഗുണങ്ങളടങ്ങിയ ബീജത്തില്‍ നിന്നു മനുഷ്യനെ അല്ലാഹു സൃഷ്‌ടിച്ചിട്ടുള്ളതു *അവന്‍ നന്ദിയുള്ളവനായിരിക്കുമോ, അതല്ല നന്ദികെട്ടവനായിരിക്കുമോ എന്ന ഒരു പരീക്ഷണമായിട്ടത്രെ.* ഈ പരീക്ഷണങ്ങളില്‍ വിജയം നേടുവാന്‍ വേണ്ടുന്ന ഉപാധികളും അല്ലാഹു അവനു സജ്ജമാക്കിക്കൊടുത്തിരിക്കുന്നു. കണ്ടും കേട്ടും കാര്യങ്ങള്‍ ഗ്രഹിക്കുവാനുള്ള വിവേചന ശക്തി അവനു നല്‍കിയിട്ടുണ്ട്. മാത്രമല്ല, അവന്‍ ചരിക്കേണ്ടതും സ്വീകരിക്കേണ്ടതുമായ യഥാര്‍ത്ഥ മാര്‍ഗം ഇന്നതാണെന്നു ശരിക്കും അവനു കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍, ആ മാര്‍ഗം വിട്ടു വ്യതിചലിച്ചവര്‍ കഠിന ശിക്ഷ അര്‍ഹിക്കുന്നുവെന്നതു തികച്ചും നീതിയുക്തമാണല്ലോ. അതേ സമയത്തു മാര്‍ഗം മുറുകെ പിടിച്ചവര്‍ക്കാകട്ടെ, അവന്‍ വമ്പിച്ച പ്രതിഫലം നല്‍കുമെന്നു വാഗ്ദാനവും ചെയ്തിരിക്കുന്നു._
_*▪️അല്ലാഹു പറയുന്നു*:_
وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّٰلِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِن يَسْتَغِيثُوا۟ يُغَاثُوا۟ بِمَآءٍ كَٱلْمُهْلِ يَشْوِى ٱلْوُجُوهَ ۚ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقًا ﴾٢٩﴿
_*📗നീ പറയുക: '(ഈ) സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു; അതുകൊണ്ടു വേണ്ടുന്നവര്‍ വിശ്വസിച്ചു കൊള്ളട്ടെ; വേണ്ടുന്നവര്‍ അവിശ്വസിച്ചും കൊള്ളട്ടെ!'* നിശ്ചയമായും അക്രമികള്‍ക്കു നാം ഒരു അഗ്നി [നരകം] ഒരുക്കിവെച്ചിരിക്കുന്നു: അതിന്റെ പുറമൂടി അവരെ വലയം ചെയ്യുന്നതാണ്.
*••••┈┈┈┈•••✿❁ ﷽ ❁✿•••┈┈┈┈••••*
*••••┈••✿❁🎤നേർമൊഴി❁✿••┈••••*
*📝NERMOZHI ONLINE QUIZ*
*🗓️ JANUARY 2021*
_🛑 JANUARY മാസത്തിൽ ഗ്രൂപ്പിൽ നടത്തിയ ക്വിസിൽ 185 ആളുകൾ പങ്കെടുത്തു._
_*الحمد لله*_
_അവരിൽ *50/50* മാർക്ക് നേടി 27 പേർ ഒന്നാം സ്ഥാനത്തെത്തി.🥇_
_അവരിൽ ഭൂരിഭാഗം പേരുടെയും അഭിപ്രായം പ്രകാരം, നറുക്കെടുപ്പ് നടത്തിയതിലൂടെ,_
✨ *Fadil Sharah*
എന്നിവരെ വിജയി ആയി പ്രഖ്യാപിക്കുന്നു.
*ماشاءاللّه*
🗒️ _മുഴുവൻ മാർക്ക് നേടിയവർ:_
1. Alavi.Pk (Vadakkangara)
2. Ameera (Jeddah)
3. Ansaf pullat (Achanambalam)
4. Aysha Nasva (Valiyaparamb)
5. Baby farsana (Cheruvadi)
6. Basheer ahammed.KA (Abudhabi)
7. Fadil Sharah P (Mukkam)
8. Faisal Parakkal (Valiyaparamb)
9. Fanooja (Mukkom)
10. Fathima Suhara kc (Valiyaparamba)
11. Fathima T (Vadakkangara)
12. Haleema MT (Payyanakkal)
13. Haseena Arakkal (Jeddah)
14. Haseena basheer (Karaparemba)
15. Jenneth (Balaramapuram)
16. Mariyam (Pannicode)
17. Mufeeda Anoos (vadakkangara)
18. Naseema bukhari (vilathur)
19. Nizar Ahamed (Jeddah)
20. Rahnabeebi (kannur)
21. Rasiya Shaji (Trivandrum)
22. Sahana M J (Trivandrum)
23. Sahida (Periyambalam)
24. Salih Ali (Olavilam)
25. Sareena (Valiyaparamb)
26. Shuhaiba (Thayatheru)
27. Suhra.PP (kodiyathur)
_*💐 എല്ലാവർക്കും അഭിനന്ദനങ്ങൾ.*_
_ദീൻ കൂടുതൽ പഠിക്കാനും സ്വർഗ്ഗം കരസ്ഥമാക്കാനും റബ്ബ് തൗഫീഖ് ചെയ്യുമാറാകട്ടെ🤲_
ആമീൻ..
*••••••┈┈┈┈•••✿❁•••❁✿•••┈┈┈┈•••••*
*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•*
*•┈•✿❁🎤നേർമൊഴി🎤❁✿•┈•*
*📜വിഷയം:❝മുടി കറുപ്പിക്കലും അന്ത്യനാളും❞*
*📕ഗ്രന്ഥം: أشراط الساعة*
*ലോകാവസാനത്തിന്റെ അടയാളങ്ങൾ#1️⃣9️⃣*
⏰0️⃣5️⃣മിനുട്ട്3️⃣8️⃣ സെക്കന്റ്
••••••┈┈┈┈•✿❁✿•┈┈┈┈••••••
📝ഇതിൽ നിന്നും
ഗ്രഹിക്കാനുള്ളത് 📝
_▪ സൗന്ദര്യം ഇഷ്ടപ്പെടാത്തതായി ആരും തന്നെ ഉണ്ടാവില്ല ,എന്നാൽ ഏതൊക്കെ രീതിയിൽ ഭംഗിയാകമെന്നതിന് ഇസ്ലാമിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട്_.
_▪മുടി വെള്ള നിറമാകുകയാണെങ്കിൽ നരബാധിച്ചാൽ അതിനെ എന്താണ് ചെയ്യേണ്ടത്.അത് കറുപ്പിക്കാൻ പാടുണ്ടോ ഇത് സംബന്ധമായി എന്തെങ്കിലും പ്രവാചക മാതൃക ഉണ്ടോ❓_
_▪സ്ത്രീ പുരുഷന്മാർക്ക് അവരുടെ നരയെ നിറം കൊടുക്കാം. എന്നാൽ *കറുപ്പ് അനഭിലഷണീയമാണ്*_
_📜നിറം കൊടുക്കൽ സുന്നത്താണ് എന്നുള്ള രീതിയിൽ ഹദീസുകളിൽ വന്നിട്ടുണ്ട്_.
_▪ നരയെ നിങ്ങൾ മാറ്റുക കറുപ്പിനെ നിങ്ങൾ അകറ്റുക_.
◼️عن جابر رضي الله عنه قَالَ : أُتِيَ بِأَبِي قُحَافَةَ والِدِ أَبي بَكْرٍ الصِّدِّيقِ رضي الله عنهما ، يَومَ فَتْحِ مَكَّةَ وَرَأسُهُ وَلِحْيَتُهُ كَالثَّغَامَةِ بَيَاضاً . فَقَالَ رَسُولُ اللهِ : « غَيِّرُوا هَذَا وَاجْتَنِبُوا السَّوَادَ » . رواه مسلم .
_🔍ജാബിർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. മക്കാവിജയ ദിവസം അബൂബക്കർ(റ)വിന്റെ പിതാവ് അബൂഖുഹാഫയെ കൊണ്ടുവരപ്പെട്ടു. അദ്ദേഹത്തിന്റെ തലയും താടിയും വെളുത്ത നിലയിലായിരുന്നു, അപ്പോൾ നബി(സ)പറഞ്ഞു. നിങ്ങൾ അതിന് ചായം കൊടുക്കൂ. എന്നാൽ കറുപ്പ്ചായം നിങ്ങൾ വെടിയുക (മുസ്‌ലിം2120)_
_💠ഈ ഹദീസിന്റെ താക്കീതിന്റെ സ്വരം മുടി കറുപ്പിക്കൽ നിഷിദ്ധ മാണെന്ന് ശരിയാം വിധം തെളിയിക്കുന്നു_.
_▪ മൈലാഞ്ചി പോലുള്ളവ കൊണ്ട്നിറങ്ങൾ ഈ ഒരു കാര്യത്തിന് ഉപയോഗപ്പെടുത്താം പക്ഷെ കറുത്ത നിറം കൊണ്ടാവരുത്_.
_▪ നരച്ച താടിരോമത്തിനും തലമുടിക്കും ചുകപ്പു വര്‍ണത്തിലുള്ള ചായംകൊടുക്കല്‍ സുന്നത്താണ്. നരച്ച താടി രോമത്തിന് പലരും മൈലാഞ്ചിയണിയുന്നത് ഈ അടിസ്ഥാനത്തിലാണ്_.
_▪ ചുകപ്പിക്കുന്നത് മൈലാഞ്ചി കൊണ്ട് തന്നെ ആവണമെന്നില്ല പക്ഷെ ശുദ്ധീകരണങ്ങളുടെ വെള്ളങ്ങൾ ചേരുന്നതിനെ തടയാത്തത് ആവണം_.
_▪ അതിന് മൈലാഞ്ചിയും കത്മും മാണ് ഏറ്റവും ഉത്തമമെന്ന് മാത്രം_.
_ഖതാദ(റ)പറയുന്നു; ഞാന്‍ അനസുബ്നു മാലിക്കിനോട് ചോദിച്ചു; റസൂല്‍ (സ്വ) മുടി ചായം തേക്കാ രുണ്ടായിരുന്നോ? അദ്ദേഹം അതിനുമാത്രം നര എത്തിയിട്ടില്ലായിരുന്നു. നര അവിടുത്തെ ചെന്നിയില്‍ മാത്രമേ ബാധിചിട്ടുല്ലായിരുന്നു. എന്നാല് അബൂബകര് (റ) *മൈലാഞ്ചിയും "കത്മും*" ഉപയോഗിച്ച് ചായം പൂശാരുണ്ടായിരുന്നു_. _(മുസ്‌ലിം: 4/1821)📚_
_🌿(മുടി ചുവപ്പുകലര്ന, കറുപ്പുനിറം പൂശാന്‍ ഉപയോഗിക്കുന്ന ഒരു തരം ചെടി)_
_▪ വെള്ളം ചേരുന്നതിനെ തടയുന്ന രീതിയിലുള്ളതുകൊണ്ടാണവർ ചെയ്തതെങ്കിൽ ശുചീകരണവേളയില്‍ അത് നീക്കം ചെയ്യല്‍ നിര്‍ബന്ധമാണ്_.
_🔥ലോകാവസാന അടയാളത്തിൽ പെട്ടതോ കറുപ്പ് ചായം പൂശൽ ❓_
🔍يكون قَومٌ يَخضِبونَ في آخِرِ الزَّمانِ بالسَّوَادِ، كحواصِلِ الحَمامِ، لا يَرِيحونَ رائِحةَ الجَنَّةِ(أبوداود)
عبدالله بن عباس | المحدث : أبو داود | المصدر : سنن أبي داود
_◼️അബ്ദുള്ള ഇബ്നു അബ്ബാസ്(റ)ൽ നിന്ന് നിവേദനം:നബി(സ)പറഞ്ഞു:കലാവസാനത്തിൽ ഒരു വിഭാഗമാളുകൾ പ്രാവുകളുടെ മേടപോലെ(മുടി കുറ്റി വെളുത്തതും അഗ്രഭാഗം കറുത്തതുമായ രീതിയിൽ)കറുപ്പ് വർണ്ണം കൊടുക്കുന്നവരായിരിക്കും. അവർ സ്വർഗത്തിന്റെ പരിമളം പോലും ആസ്വദിക്കില്ല. (അബൂദാവൂദ് അൽബാനി, സ്വഹീഹ് ജാമിഅ് 8153)📚_
_🚫യുദ്ധാവശ്യത്തിനുവേണ്ടിയല്ലാതെ തലമുടി, താടി രോമം എന്നിവ കറുപ്പിക്കല്‍ നിഷിദ്ധമാണ്_.
_👉തൽവിഷയകമായി കൃത്യമായ മാർഗദർശനം ഇസ്ലാം നൽകുന്നുണ്ട്.റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ_
https://chat.whatsapp.com/EG0NBifwNua5R08ggbkzVe
_👉To join nermozhi_
https://chat.whatsapp.com/EG0NBifwNua5R08ggbkzVe
_ഗ്രൂപ്പിലെ പഴയ പോസ്റ്റുകൾക്ക് സന്ദർശിക്കുക_
📬/channel/nermozhi
••••••┈┈┈┈•✿❁✿•┈┈┈┈••••••
*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•*
*•┈•✿❁🎤നേർമൊഴി🎤❁✿•┈•*
*📜വിഷയം: ഹഫ്സബിൻത് ഉമർ(റ)*
*📕ഗ്രന്ഥം : സ്വഹാബി വനിതകൾ8️⃣ ️*
⏰1️⃣1️⃣മിനുട്ട്️4️⃣5️⃣ സെക്കന്റ്
_📜ഇതിൽനിന്ന് ഗ്രഹിക്കാനുള്ളത്_
_🔍ഹഫ്സ(റ)ആരുടെ മകൾ ആയിരുന്നു❓_
_🔍ഹഫ്സ(റ)ആദ്യം വിവാഹം കഴിച്ചത് ആരായിരുന്നു❓_
_🔍ആരുടെ അടുക്കലായിരുന്നു ഖുർആനിന്റെ കയ്യെഴുത്തു പ്രതി ഉണ്ടായിരുന്നത്❓_
_📱ക്ലാസ്സ് ശ്രവിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക_
▫️https://youtu.be/DSnRgkYALyg?list=PL-EKyMLGyj-BJlIvXssIOflvP7cyNDG8t
••••••┈┈┈┈•✿❁✿•┈┈┈┈••••••
_👉To join nermozhi_
https://chat.whatsapp.com/EG0NBifwNua5R08ggbkzVe
_ഗ്രൂപ്പിലെ പഴയ പോസ്റ്റുകൾക്ക് സന്ദർശിക്കുക_
📬/channel/nermozhi
••••••┈┈┈┈•✿❁✿•┈┈┈┈••••••
⭕ *QUIZ 2️⃣ JANUARY 2021*
നേർമൊഴി *JANUARY മാസത്തിലെ രണ്ടാമത്തെ ക്വിസിൽ* പങ്കെടുക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 🔽
*⏰ ക്വിസ് സമയം :* ചൊവ്വാഴ്ച (2/2/2021)ന്
രാവിലെ *1️⃣0️⃣:0⃣0⃣am* മുതൽ ബുധനാഴ്ച
രാവിലെ *1️⃣0️⃣:0⃣0⃣am* വരെ.
*(2⃣4⃣ മണിക്കൂർ)*
⭕ *(ഇന്ത്യൻ സമയം)*
*💠Quiz link ⬇*
https://forms.gle/DL1H9GzQLobKkt379
*_✒ഒരു വാട്ട്സാപ്പ് നമ്പറിൽ നിന്ന് ഒരു തവണ മാത്രമേ ഉത്തരങ്ങൾ സ്വീകരിക്കുകയുള്ളു._*
_🎁ക്വിസിൽ പങ്കെടുക്കൂ.._
_*1000 രൂപ* വിലമതിക്കുന്ന സമ്മാനങ്ങൾ കരസ്ഥമാക്കൂ.._💖
*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•*
*•┈•✿❁🎤നേർമൊഴി🎤❁✿•┈•*
*📜വിഷയം:തിന്മകളെ നന്മയാക്കി മാറ്റുന്ന രാസവിദ്യ!!*
*📕കോഴ്സ് :ഖദാഅ് ഖദ്ർ (വിധിവിശ്വാസം1️⃣3️⃣*
⏰1️⃣2️⃣മിനുട്ട്3️⃣1️⃣സെക്കന്റ്
••••••┈┈┈┈•✿❁✿•┈┈┈┈••••••
📝ഇതിൽ നിന്നും
ഗ്രഹിക്കാനുള്ളത്📝
_🌎ഇവിടെ മനുഷ്യന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്??_
_💫മനുഷ്യജീവിതത്തിൽ നമ്മുടെ കഴിവിനകത്ത് സംഭവിക്കുന്നതും,കഴിവിന് പുറത്ത് സംഭവിക്കുന്ന കാര്യങ്ങളുമുണ്ട്._
_▫️മനുഷ്യന്റെ കഴിവിനകത്ത് സംഭവിക്കുന്ന കാര്യങ്ങളെ രണ്ടായി തിരിക്കാം._
_1:ഭൗതിക ജീവിതം._
_2:ധാർമ്മിക ജീവിതം._
_🌎ഭൗതിക ജീവിതം. ഇതിൽ നാം എന്നും ചെയുന്ന കാര്യങ്ങൾ, അതിൽ തന്നെ_ *_നന്മയും തിന്മയുമുണ്ട്. അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്_*.
_🌌ഇനി ധാർമ്മിക ജീവിതത്തിൽ *നന്മയും തിന്മയും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്*._
_🔍ഇനി മനുഷ്യന്റെ കഴിവിന് പുറത്തുള്ള കാര്യങ്ങൾ ഉണ്ട്. അതിൽ ഭൗതീക ജീവിതം മാത്രമേയുള്ളൂ_
_അല്ലാഹു പറയുന്നു_:
🗒️لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا ۚ
_◼️ഒരു ആത്മാവിനോടും [ഒരുവ്യക്തിയോടും] അതിന് നിവൃത്തിയുള്ളതല്ലാതെ അല്ലാഹു ശാസിക്കുകയില്ല_.
_സൂ 2:286📚_
_🌎ഈ *ഭൗതീക ജീവിതത്തിൽ മനുഷ്യൻ കരുതുന്നു നന്മയാണെന്ന്*;_
*_മനുഷ്യൻ കരുതുന്നു_ _തിന്മയാണെന്ന്_* _അങ്ങനെയുള്ളതാണ് നടക്കുന്നത്._
*_ഇത്_ _തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം_ _മനുഷ്യനില്ല_*.
_ഇതാണ് മനുഷ്യജീവിതത്തിൽ സംഭവിക്കുന്നത്._
_💫മനുഷ്യന്റെ കഴിവിന് അകത്ത് സംഭവിക്കുന്ന കരുങ്ങൾ അതിൽ നല്ലതും ചീത്തയുമുണ്ട്.മനുഷ്യനാണ് അത് ചെയ്യുന്നത്._
_ഇനി നമ്മൾ തിരഞ്ഞെടുത്തത് ചീത്തയാണെങ്കിൽ,അതിൽ പോലും നമുക്കതിൽ നന്മയാക്കി മാറ്റാനുള്ള വഴി കൂടി അല്ലാഹു ഈ ലോകത്ത് സംവിധാനിച്ചു_ _വെച്ചിട്ടുണ്ട്. നമ്മുടെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചത്, അതിനെപോലും നന്മയാക്കി മാറ്റാൻ കഴിയും. ആ_ _പ്രവർത്തനത്തെയാണ്_*ക്ഷമ* _യെന്ന്_ _പറയുന്നത്._
_▫️ക്ഷമകൈവരിക്കാൻ ആദ്യം വേണ്ടത് ചെയ്ത തെറ്റിനെ *അംഗീകരിക്കുകയെന്നതാണ്*.പിന്നീട് വേണ്ടത് *സമർപ്പിക്കുക*_ യെന്നതാണ്.
_🔍ആ ക്ഷമായിലൂടെ നാം തിരഞ്ഞെടുത്ത ചീത്തയെ നന്മയാക്കി മാറ്റാം. അല്ലാഹുവിന്റെ യുക്തിയുടെ കാരുണ്യത്തിന്റെ വ്യാപ്തിയെയാണ് ഇത് കാണിക്കുന്നത്._
_🌌ഇനി ധാർമ്മിക ജീവിതത്തിൽ നാം തിരഞ്ഞെടുക്കുന്നതും ചീത്ത കാര്യങ്ങളാണെങ്കിൽ അതും_ _നന്മയാക്കാനുള്ള വഴിയാണ് *തൗബ*._
_അത് കേവലം വാചകം പറയൽ അല്ല_.
_*തിന്മകളെ നന്മകളാക്കി മാറ്റുന്ന ഒരു രാസവിദ്യയാണ് ക്ഷമയും തൗബയും*....._
_👉To join nermozhi_
https://chat.whatsapp.com/EG0NBifwNua5R08ggbkzVe
_ഗ്രൂപ്പിലെ പഴയ പോസ്റ്റുകൾക്ക് സന്ദർശിക്കുക_
📬/channel/nermozhi
••••••┈┈┈┈•✿❁✿•┈┈┈┈••••••
_📘ആയിശ (റ)നിവേദനം: നബി ﷺപറഞ്ഞു: “പല്ലു തേക്കല്‍ വായക്ക് ശുദ്ധിയും, രക്ഷിതാവിന് തൃപ്തികരവുമാണ്.” (നസാഈ:1934, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)📚_
وعن أنس قال : قَالَ رسول الله : « أكْثَرْتُ عَلَيْكُمْ في السِّوَاكِ » . رواه البخاري .
_▪അനസ് (റ)നിന്ന്:പ്രവാചകൻ(സ)പറഞ്ഞു :ദന്തശുദ്ധീകരണത്തെ കുറിച്ച് ഞാൻ നിങ്ങളെ വളരെയധികം ഉണർത്തിയിട്ടുണ്ട്_. _(ബുഖാരി888)📚_
_📚 ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ‘മിസ്‌വാക്’ എന്ന അറബി പദം കൊണ്ട് ഉദ്ദേശിക്കുന്നത് ‘അറാക്ക്’ എന്ന അറബിയില്‍ അറിയപ്പെടുന്ന ”സല്‍വഡൊറ പേര്‍സികാ” എന്ന വൃക്ഷത്തിന്റെ ചെറിയ കമ്പുകളാണ്. അണുനാശക സ്വഭാവമുള്ളതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ പ്രകൃതിദത്തമായ ഈ വസ്തു അറേബ്യന്‍ നാടുകളില്‍ ഇപ്പോഴും ടൂത്ത് ബ്രഷിനു പകരമായി ഉപയോഗിക്കുന്നുണ്ട്._
_💫നാമും നമ്മുടെ ജീവിതത്തിലെ സന്ദർഭങ്ങളിൽ ദന്ത ശുദ്ധി ചര്യപ്പെടുത്തുക. റബ്ബ് അനുഗ്രഹിക്കട്ടെ. ആമീൻ._
_👉To join nermozhi_
https://chat.whatsapp.com/EG0NBifwNua5R08ggbkzVe
_ഗ്രൂപ്പിലെ പഴയ പോസ്റ്റുകൾക്ക് സന്ദർശിക്കുക_
📬/channel/nermozhi
••••••┈┈┈┈•✿❁✿•┈┈┈┈••••••