*ഇഹപരലോകത്ത് നന്മ ലഭിക്കാൻ നബി (ﷺ) ജീവിതത്തിൽ ധാരാളമായി പ്രാർത്ഥിച്ചിരുന്ന പ്രാർത്ഥന*
سَأَلَ قَتَادَةُ أَنَسًا : أَيُّ دَعْوَةٍ كَانَ يَدْعُو بِهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَكْثَرُ ؟ قَالَ : كَانَ أَكْثَرُ دَعْوَةٍ يَدْعُو بِهَا : " اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً، وَفِي الْآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ ". وَزَادَ زِيَادٌ : وَكَانَ أَنَسٌ إِذَا أَرَادَ أَنْ يَدْعُوَ بِدَعْوَةٍ دَعَا بِهَا، وَإِذَا أَرَادَ أَنْ يَدْعُوَ بِدُعَاءٍ دَعَا بِهَا فِيهَا.
അനസ് (رضي الله عنه) വിനോട് ഖത്താദ (رضي الله عنه) ചോദിച്ചു : "അല്ലാഹുവിന്റെ റസൂൽ (ﷺ) സ്ഥിരമായി പ്രാർഥിച്ച പ്രാർത്ഥന ഏതായിരുന്നു?". അദ്ദേഹം പറഞ്ഞു :" പ്രവാചകൻ(ﷺ) സ്ഥിരമായി ചെയ്തിരുന്ന ദുആ اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ (അല്ലാഹുവേ ഞങ്ങളുടെ റബ്ബേ! നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍ നന്മ നല്‍കേണമേ! പരലോകത്തിലും നന്മ നല്‍കേണമേ, ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്ത് രക്ഷിക്കുകയും ചെയ്യേണമേ) എന്നതായിരുന്നു".
സിയാദിന്റെ രിവായത്തിൽ അധികമായി ഇങ്ങനെ കാണാം : അനസ്(رضي الله عنه) പ്രാർത്ഥിക്കുമ്പോഴെല്ലാം ഇതായിരുന്നു പ്രാർത്ഥിച്ചത്, മറ്റു വല്ല പ്രാർത്ഥനകളുമാണ് പ്രാർത്ഥിക്കുന്നതെങ്കിൽ അതോടൊപ്പം ഇതും പ്രാർത്ഥിക്കും.
🔍(അബൂദാവൂദ് : 1519)
*NERMOZHI HADITH REMINDER*
#nermozhi #Hadith #Dua
_*🤲അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും രക്ഷ ലഭിക്കാനുള്ള പ്രാർത്ഥന*_
👈 _رَّبَّنَا اكْشِفْ عَنَّا الْعَذَابَ إِنَّا مُؤْمِنُونَ_
👉 _ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചു കൊള്ളാം._
🔍Shurah Ad-Dukhaan | Verse 12
*NERMOZHI QURAN REMINDER*
#nermozhi #quran #reminder
*Nermozhi Dua Reminder*
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّهِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ (رواه أحمد وابوداود والترمذى والبيهقي رحمهم الله)
അല്ലാഹുവിന്റെ പരിപൂര്‍ണ്ണ വാക്യങ്ങള്‍ മുഖേന, അവന്‍റെ കോപത്തില്‍നിന്നും, അവന്‍റെ ശിക്ഷാനടപടിയില്‍നിന്നും, അവന്‍റെ അടിയാന്‍മാരില്‍നിന്നുണ്ടാകുന്ന ദോഷത്തില്‍ നിന്നും, പിശാചുക്കളുടെ ദുർമന്ത്രങ്ങളില്‍ നിന്നും, അവര്‍ എന്‍റെ അടുക്കല്‍ സന്നിഹിതരാകുന്നതില്‍ നിന്നുമെല്ലാം ഞാന്‍ രക്ഷതേടുന്നു.
(തിർമിദി 3528, അബൂ ദാവൂദ് 3893)
*📖Nermozhi Hadees Reminder*
*---------------------------------------*
അബൂഹുറൈറ (رضي الله عنه) നിവേദനം: നബി(ﷺ) പറഞ്ഞു: "ഞാൻ ഉപേക്ഷിച്ച വിഷയങ്ങളിൽ നിങ്ങൾ എന്നെ വിട്ടേക്കുവീൻ. പൂർവ്വിക സമുദായങ്ങൾ നശിച്ചത് അവരുടെ നബിമാർക്ക് അവർ എതിർ പ്രവർത്തിച്ചതുകൊണ്ടും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചതു കൊണ്ടുമാണ്. ഞാൻ നിങ്ങളോട് എന്തെങ്കിലും വിരോധിച്ചാൽ അതിനെ നിങ്ങൾ പൂർണ്ണമായും വർജ്ജിക്കുവീൻ. എന്തെങ്കിലും കൽപ്പിച്ചാൽ നിങ്ങൾക്ക് സാധിക്കും പ്രകാരം അത് അനുഷ്ഠിക്കുവീൻ". (ബുഖാരി : 7288)
*--------------------------------------*
*വിവരം കെട്ടവരിൽ പെടാതിരിക്കാൻ മൂസാ നബി (അ) അല്ലാഹുവിനോട് രക്ഷ തേടിയ പ്രാർത്ഥന*
أَعُوذُ بِٱللَّهِ أَنۡ أَكُونَ مِنَ ٱلۡجَٰهِلِينَ
ഞാന്‍ വിഡ്ഢികളില്‍ പെട്ടവനായിത്തീരുന്നതിനെക്കുറിച്ച് ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു
Surah Al Baqarah : 67
#nermozhi #quran
*📖Nermozhi DHIKR & DUA🤲*
*---------------------------------------*
*◾പള്ളിയിൽ പ്രവേശിക്കുമ്പോഴുള്ള പ്രാർത്ഥന | Nermozhi*
*🤲🏻بِسْمِ اللهِ، وَالصَّلاَةُ وَالسَّلاَمُ عَلَى رَسُولِ اللهِ، اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ*
_✨അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹുവിന്റെ റസൂലിന്റെ മേൽ രക്ഷയും സമാധാനവുമുണ്ടാകട്ടെ. അല്ലാഹുവേ നിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ എനിക്ക് നീ തുറന്നു തരേണമേ.._
(🔍Ref: صححه الألباني في سنن ابن ماجه: 772)
*--------------------------------------*
*💝 സുഹൃത്തേ...*
🎞️ വീഡിയോ കാണുക
📬 ഷെയർ ചെയ്യുക
🎥 https://youtu.be/Ua3BJpFrFJQ
*📖Nermozhi Hadees Reminder🎧*
*---------------------------------------*
*📕ഖുദ്സിയായ 40 ഹദീസുകൾ | Forty Qudsi Hadith*
*Hadees -* 2️⃣0️⃣
🤏 *_“സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടുന്നു..."_*
👈 _عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ ،أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: " تُفْتَحُ أَبْوَابُ الْجَنَّةِ يَوْمَ الِاثْنَيْنِ، وَيَوْمَ الْخَمِيسِ، فَيُغْفَرُ لِكُلِّ عَبْدٍ لَا يُشْرِكُ بِاللَّهِ شَيْئًا، إِلَّا رَجُلًا كَانَتْ بَيْنَهُ وَبَيْنَ أَخِيهِ شَحْنَاءُ، فَيُقَالُ: أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا، أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا، أَنْظِرُوا هَذَيْنِ حَتَّى يَصْطَلِحَا"_
👉 _അബൂഹുറൈറ (റ)വിൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു:_
_*സ്വർഗകവാടങ്ങൾ എല്ലാ തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും തുറക്കപ്പെടുന്നു. അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാത്ത എല്ലാ അടിമകളുടെയും പാപങ്ങൾ അന്ന് പൊറുക്കപ്പെടും . തന്റെയും തന്റെ സഹോദരന്റെയും ഇടയിൽ വൈരം വെച്ച് പുലർത്തുന്ന മനുഷ്യനൊഴികെ . അവരെ സംബന്ധിച്ചു അപ്പോൾ വിളംബരം ചെയ്യപ്പെടുന്നു. അവർ രണ്ട് പേരും പരസ്പരം നന്നാകുവോളം അവരെ പിന്തിക്കുക. അവർ രണ്ട് പേരും പരസ്പരം നന്നാകുവോളം അവരെ പിന്തിക്കുക . അവർ രണ്ട് പേരും പരസ്പരം നന്നാകുവോളം അവരെ പിന്തിക്കുക.*_
📚 _(മുസ്ലിം, മാലിക്, അബൂദാവൂദ് )_
*--------------------------------------*
*💝 സുഹൃത്തേ...*
🎞️ വീഡിയോ കാണുക
📬ഷെയർ ചെയ്യുക
🎥https://youtu.be/TzCA0RBzwFA
*🎧Nermozhi Quran Reminder*
*------------------------------------*
*📗പരമകാരുണികൻ്റെ ദാസന്മാർ | Ibad-Ur -Rahman | Qari Samir Ezzat | Surah Al Furqan 63-77 | Nermozhi*
*------------------------------------*
_🌟സൂറത്തുല്‍ ഫുർഖാനിന്റെ 63-76 ആയത്തുകളില്‍ റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ ഗുണങ്ങള്‍ വിവരിക്കുന്നുണ്ട്. അഥവാ ഈ ഗുണങ്ങള്‍ ഉള്ളവർ മാത്രമാണ് റഹ്’മാന്‍ ആയ റബ്ബിന്റെ യഥാർത്ഥ അടിമകള്‍._
_1.ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരാണ്._
_2.അവിവേകികളോട് സമാധാനപരമായി മറുപടി നല്‍കുന്നവരാണ്._
_3.സുജൂദ് ചെയ്തു കൊണ്ടും, നിന്ന് നമസ്കരിച്ച് കൊണ്ടും രാത്രി കഴിച്ചു കൂട്ടുന്നവരാണ്._
_4.അവ൪ ﺭَﺑَّﻨَﺎ ٱﺻْﺮِﻑْ ﻋَﻨَّﺎ ﻋَﺬَاﺏَ ﺟَﻬَﻨَّﻢَ ۖ ﺇِﻥَّ ﻋَﺬَاﺑَﻬَﺎ ﻛَﺎﻥَ ﻏَﺮَاﻣًﺎ ﺇِﻧَّﻬَﺎ ﺳَﺎٓءَﺕْ ﻣُﺴْﺘَﻘَﺮًّا ﻭَﻣُﻘَﺎﻣًﺎ എന്ന് പ്രാർത്ഥിക്കുന്നവരാണ്._
_5.ചിലവഴിക്കുമ്പോള്‍ അമിതവ്യയമോ, പിശുക്കോ ചെയ്യാത്തവരാണ്._
_6.അല്ലാഹുവോടൊപ്പം വേറെ ആരോടും ദുആ ചെയ്യില്ല._
_7.അന്യായമായി ആരേയും കൊല്ലില്ല._
_8.വ്യഭിചരിക്കില്ല._
_9.വ്യാജത്തിന് സാക്ഷി നില്‍ക്കാത്തവരാണ്._
_10.അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുക യാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട് കടന്നുപോകുന്ന വരുമാകുന്നു._
_11. തങ്ങളുടെ രക്ഷിതാവിന്റെ വചനങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ഉള്‍ക്കാഴ്ചയോട് അതിനെ സമീപിക്കുന്നവരാണ്._
*------------------------------------*
*സുഹൃത്തേ...*
_🎞️ വീഡിയോ കാണുക_
_📬ഷെയർ ചെയ്യുക_
_🎥https://youtu.be/UAPl6FySl4M_
*📖Nermozhi Hadees Reminder🎧*
*---------------------------------------*
*📕ഖുദ്സിയായ 40 ഹദീസുകൾ | Forty Qudsi Hadith*
*Hadees -* 1️⃣8️⃣
🤏 *_“പുനരുദ്ധാനനാളിലെ അല്ലാഹുവിൻ്റെ ചോദ്യങ്ങൾ"_*
_👈 عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " إِنَّ اللَّهَ عَزَّ وَجَلَّ يَقُولُ يَوْمَ الْقِيَامَةِ: يَا ابْنَ آدَمَ، مَرِضْتُ فَلَمْ تَعُدْنِي. قَالَ: يَا رَبِّ كَيْفَ أَعُودُكَ وَأَنْتَ رَبُّ الْعَالَمِينَ؟ قَالَ: أَمَا عَلِمْتَ أَنَّ عَبْدِي فُلَانًا مَرِضَ فَلَمْ تَعُدْهُ؟ أَمَا عَلِمْتَ أَنَّكَ لَوْ عُدْتَهُ لَوَجَدْتَنِي عِنْدَهُ. يَا ابْنَ آدَمَ: اسْتَطْعَمْتُكَ فَلَمْ تُطْعِمْنِي، قَالَ: يَا رَبِّ وَكَيْفَ أُطْعِمُكَ وَأَنْتَ رَبُّ الْعَالَمِينَ؟ قَالَ: أَمَا عَلِمْتَ أَنَّهُ اسْتَطْعَمَكَ عَبْدِي فُلَانٌ فَلَمْ تُطْعِمْهُ؟ أَمَا عَلِمْتَ أَنَّكَ لَوْ أَطْعَمْتَهُ لَوَجَدْتَ ذَلِكَ عِنْدِي. يَا ابْنَ آدَمَ: اسْتَسْقَيْتُكَ فَلَمْ تَسْقِنِي، قَالَ: يَا رَبِّ كَيْفَ أَسْقِيكَ وَأَنْتَ رَبُّ الْعَالَمِينَ؟ قَالَ اسْتَسْقَاكَ عَبْدِي فُلَانٌ فَلَمْ تَسْقِهِ، أَمَا إِنَّكَ لَوْ سَقَيْتَهُ لَوَجَدْتَ ذَلِكَ عِنْدِي"_
👉 _അബൂഹുറൈറ (റ)വിൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു:_
🏥 _*" പുനരുദ്ധാനനാളിൽ അല്ലാഹു ചോദിക്കും . ആദമിന്റെ പുത്രാ ഞാൻ രോഗിയായപ്പോൾ നീ എന്തേ എന്നെ സന്ദർശിച്ചില്ല. അവൻ പറയും: നാഥാ ഞാനെങ്ങനെയാണ് നിന്നെ സന്ദർശിക്കുന്നത് നീ പ്രപഞ്ചനാഥനല്ലെ!? അവൻ ചോദിക്കും: നിനക്കറിയാമായിരുന്നില്ലെ എന്റെ ഇന്ന ദാസൻ രോഗിയായത്? എന്നിട്ട് നീ അവനെ സന്ദർശിച്ചില്ല. നീ അവനെ സന്ദർശിച്ചിരുന്നുവെങ്കിൽ നിനക്കെന്നെ അവന്റെയടുക്കൽ കാണാമായിരുന്നുവെന്ന് നിനക്കറിയാമായിരുന്നില്ലെ?*_
🍛 *_ആദമിന്റെ പുത്രാ, ഞാൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു. പക്ഷെ നീയെനിക്ക് ഭക്ഷണം നൽകിയില്ല. അവൻ പറയും: നാഥാ, ഞാനെങ്ങനെയാണ് നിനക്ക് ഭക്ഷണം നൽകുന്നത്! നീ പ്രപഞ്ചനാഥല്ലെ? അവൻ ചോദിക്കും: നിനക്കറിയാമായിരുന്നില്ലെ എന്റെ ഇന്ന ദാസൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടത്. പക്ഷെ നീ അവനെ ഭക്ഷിപ്പിച്ചില്ല. നിനക്കറിയാമായിരുന്നില്ലെ നീ അവനെ ഭക്ഷണമൂട്ടിയിരുന്നുവെങ്കിൽ അത് എന്റെ പക്കൽ നിനക്ക് കാണാമായിരുന്നുവെന്ന്._*
🚰 _*ആദമിന്റെ പുത്രാ, ഞാൻ നിന്നോട് പാനജലം ആവശ്യപ്പെട്ടു. പക്ഷെ നീയെനിക്ക് പാനജലം നൽകിയില്ല. അവൻ പറയും: നാഥാ ഞാനെങ്ങനെയാണ് നിനക്ക് പാനജലം നൽകുന്നത് . നീ പ്രപഞ്ചനാഥനല്ലെ!? അവൻ പറയും: എന്റെ ഇന്ന ദാസൻ നിന്നോട് പാനജലം ആവശ്യപ്പെട്ടു. പക്ഷെ നീ അവന് പാനജലം നൽകിയില്ല. എന്നാൽ നീ അവന് പാനജലം നൽകിയിരുന്നുവെങ്കിൽ നിനക്കത് എന്റെയടുക്കൽ കാണാമായിരുന്നു.*_
📚 _(മുസ്ലിം)_
*--------------------------------------*
*💝 സുഹൃത്തേ...*
🎞️ വീഡിയോ കാണുക
📬ഷെയർ ചെയ്യുക
🎥https://youtu.be/T9fUK9Nl5rA
*📖Nermozhi E-Book*
〰️〰️〰️〰️〰️〰️〰️
*🌅രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും*
_Morning Dhikr and Dua's_
*📥PDF* *💾6.9 MB*
〰️〰️〰️〰️〰️〰️〰️
*സുഹൃത്തേ...*
_📖പ്രാർത്ഥനകൾ വായിക്കുക_
_⏳പഠിക്കുക | പതിവാക്കുക_
_🤲🏻 ഹൃദയമറിഞ്ഞ് അർത്ഥം മനസ്സിലാക്കി പ്രാർത്ഥിക്കുക_
_👉നിങ്ങളുടെ മക്കളേയും കുടുംബത്തെയും ഈ പ്രാർത്ഥനകൾ പഠിപ്പിക്കുക.._
_💌ഷെയർ ചെയ്യാൻ മറക്കരുതേ.._
🌐https://drive.google.com/drive/folders/12H1XIVCOEl_VmAFp3OiK_OQX6H95imqa
*📖Nermozhi E-Book*
〰️〰️〰️〰️〰️〰️〰️
*ഖുർആനിലെ 60 പ്രാർത്ഥനകൾ*
_60 Dua's from Holy Quran_
*📥PDF* *💾25 MB*
〰️〰️〰️〰️〰️〰️〰️
*സുഹൃത്തേ...*
_📖പ്രാർത്ഥനകൾ വായിക്കുക_
_⏳പഠിക്കുക_
_🤲🏻കൈകൾ ഉയർത്തി പ്രാർത്ഥിക്കുക_
_👉നിങ്ങളുടെ മക്കളേയും കുടുംബത്തെയും ഈ പ്രാർത്ഥനകൾ പഠിപ്പിക്കുക.._
_💌ഷെയർ ചെയ്യാൻ മറക്കരുതേ.._
🌐https://drive.google.com/file/d/1VC_FyWljmIA4jS5o1MaEo0YcPqXwpTuW/view?usp=drivesdk
〰️〰️〰️〰️〰️〰️
*رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ*
_എന്റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു._
〰️〰️〰️〰️〰️
▪️അതെ, അവന്‍ തന്നെക്കുറിച്ചും, തന്റെ മാതാപിതാക്കളെക്കുറിച്ചും, മക്കളെക്കുറിച്ചും ബോധവാനായിത്തീരുന്നു. എല്ലാവരുടെയും നന്മക്കുവേണ്ടി അവന്‍ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ പ്രീതിയാണ് എല്ലാ നന്മയിലും വെച്ച് അവന്‍ പ്രധാനമായിക്കാണുന്നതും.
▪️കേവലം, സത്യവിശ്വാസിയായ നല്ല മനുഷ്യനില്‍ സ്വാഭാവികമായും ഉണ്ടാകുന്നതും, ഉണ്ടായിരിക്കേണ്ടതുമായ ഒരു സ്ഥിതിവിശേഷമാണ് ഈ വചനം മുഖേന അല്ലാഹു ചിത്രീകരിക്കുന്നത്. ഇങ്ങിനെയുള്ള വിശിഷ്ടന്മാര്‍ക്ക് അല്ലാഹുവില്‍നിന്നു ലഭിക്കുവാനിരിക്കുന്ന നേട്ടങ്ങളും വിവരിച്ചിരിക്കുന്നു. അങ്ങിനെയുള്ള ഭാഗ്യവാൻമാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ.
ആമീന്‍.
_Quran Ref_
_Surah Al Ahqaaf_
_Verse : 15_
*💠ഖുർആനിലെ പ്രാർത്ഥനകൾ #59*
_Dua of Prophet Ibrahim عليه السلام_
▪️ഇബ്റാഹീം നബി عليه السلام യുടെ നാട്ടില്‍ തൗഹീദിന്റെ പ്രബോധനം നടത്തുവാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലെന്നു അദ്ദേഹത്തിന് ബോധ്യപ്പെട്ടു.
*💠وَقَالَ إِنِّى ذَاهِبٌ إِلَىٰ رَبِّى سَيَهۡدِينِ*
_അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. അവന്‍ എനിക്ക് വഴി കാണിക്കുന്നതാണ്._
▪️തന്റെ റബ്ബ് തനിക്കുവേണ്ടുന്ന സഹായവും, നിര്‍ദ്ദേശവും നല്‍കുമെന്ന ഉത്തമവിശ്വാസം അദ്ദേഹത്തിനുണ്ട്.
▪️അങ്ങനെ, അദ്ദേഹം ശാമിലേക്കു ഹിജ്രപോയി. തൗഹീദിന്റെ പ്രബോധനത്തില്‍ തന്നെ സഹായിക്കുവാനും, ആ പ്രബോധനകൃത്യം തനിക്കുശേഷവും നിലനിറുത്തുവാനും കൊള്ളാവുന്ന സദ്‌വൃത്തരായ പിന്‍ഗാമികള്‍ തനിക്കുണ്ടായാല്‍ കൊള്ളാമെന്നു അദ്ദേഹം ആശിച്ചു. അദ്ദേഹത്തിനു വാര്‍ദ്ധക്യവും പിടിപെട്ടിരിക്കുന്നു. അങ്ങിനെ, ഒരു കുഞ്ഞിനായി അല്ലാഹുവോടു അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ചു.
*💠رَبِّ هَبۡ لِى مِنَ ٱلصَّٰلِحِينَ*
_എന്‍റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ._
▪️അദ്ദേഹത്തിൻ്റെ ആത്മാർത്ഥമായ ആ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുകയും ചെയ്തു,
*💠فَبَشَّرۡنَٰهُ بِغُلَٰمٍ حَلِيمٍ*
_അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു._
▪️ഇബ്രാഹീം നബി عليه السلام യുടെ പ്രഥമപുത്രനായ ഇസ്മാഈല്‍ عليه السلام നെയാണ് ഇവിടെ ‘സഹനശീലനായ ബാലന്‍’ (غُلَام حَلِيم) എന്നു പറഞ്ഞത്.
_Quran Ref_
_Surah As Saaffaat_ _Verse:99,100,101_
وَلَا تَقْرَبُوا۟ ٱلزِّنَىٰٓ ۖ إِنَّهُۥ كَانَ فَٰحِشَةً وَسَآءَ سَبِيلًا
_നിങ്ങൾ വ്യഭിചാരത്തെ സമീപിച്ചു പോകരുത്..._
*വ്യഭിച്ചരിക്കരുത് എന്നു പറയാതെ, അതിനെ സമീപികരുതെന്നത്രെ അല്ലാഹു പറഞ്ഞവാക്ക് വളരെ ശ്രദ്ധേയമാണിത്.* വ്യഭിചാരത്തിലേക്കു നയിക്കുന്നതോ, അതിനു വഴിവെക്കുന്നതോ ആയ എല്ലാ കാര്യവും വര്‍ജ്ജിക്കണമെന്നാണിതിന്റെ താല്‍പര്യം.
▪️അന്യ സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ നോക്കുന്നതും, കൂടിക്കലരുന്നതുമൊക്കെ ഇസ്‌ലാമില്‍ വിരോധിക്കപ്പെട്ടിരിക്കുന്നതും അതുകൊണ്ടു തന്നെയാകുന്നു.
▪️അനിയന്ത്രിതമായ സ്ത്രീപുരുഷ സമ്പര്‍ക്കങ്ങള്‍ക്കും പ്രേമപ്രകടനങ്ങള്‍ക്കും പരിഷ്കാരത്തിന്റെയും, പുരോഗമനത്തിന്റെയും പേരു നല്‍കി പ്രോത്സാഹനം നല്‍കിക്കൊണ്ടിരിക്കുന്ന ഈ കാലത്തു വ്യഭിചാരം ഒരു വന്‍കുറ്റമായി ഗണിക്കപ്പെടാതിരിക്കുക സ്വാഭാവികമാണ്.
▪️പക്ഷേ,
കാലദേശങ്ങളുടെയോ, ജനാഭിലാഷങ്ങളുടെയോ വ്യത്യാസം കൂടാതെ എക്കാലത്തും വ്യഭിചാരം വളരെ നീചവും നിന്ദ്യവുമായ ഒരു മഹാപാപമായിട്ടാണ് അല്ലാഹു കണക്കാക്കുന്നത്.
ചിന്തിക്കുക | അറിവ് പകർന്ന് നൽകുക | മാറ്റങ്ങൾ ഉണ്ടാക്കുക..
*NERMOZHI QURAN REMINDER*
https://youtu.be/4BYiY4pkouU
👈 _إِنِّي عُذْتُ بِرَبِّي وَرَبِّكُم مِّن كُلِّ مُتَكَبِّرٍ لَّا يُؤْمِنُ بِيَوْمِ الْحِسَابِ_
👉 _എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായിട്ടുള്ളവനോട്, വിചാരണയുടെ ദിവസത്തില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍ നിന്നും ഞാന്‍ ശരണം തേടുന്നു._
🔍Shurah Ghafir | Verse 27
*NERMOZHI QURAN REMINDER*
#nermozhi #quran #reminder
_*🤲പിശാചിന്റെ ദുർബോധനങ്ങളിൽ നിന്നും രക്ഷ ലഭിക്കാനുള്ള പ്രാർത്ഥന.*_
👈 _رَّبِّ أَعُوذُ بِكَ مِنۡ هَمَزَٰتِ ٱلشَّيَٰطِينِ وَأَعُوذُ بِكَ رَبِّ أَن يَحۡضُرُونِ_
👉 _എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു. അവര്‍ (പിശാചുക്കള്‍) എന്റെ അടുത്ത് സന്നിഹിതരാകുന്നതില്‍ നിന്നും എന്റെ രക്ഷിതാവേ, ഞാന്‍ നിന്നോട് രക്ഷതേടുന്നു._
🔍Shurah Al-Mu'minoon | Verse 97,98
*NERMOZHI QURAN REMINDER*
#nermozhi #quran #reminder
*അറിവില്ലാത്ത കാര്യങ്ങൾ ചോദിക്കുന്നതിൽ നിന്നും വിരമിക്കാൻ നൂഹ് നബി (അ) അല്ലാഹുവിനോട് രക്ഷ തേടിയ പ്രാർത്ഥന*
رَبِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ ۖ وَإِلَّا تَغْفِرْ لِي وَتَرْحَمْنِي أَكُن مِّنَ الْخَاسِرِينَ
എന്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും, നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും.
Surah Hud : 47
*Nermozhi Quran Reminder*
#nermozhi #quran #reminder
_💞കൊച്ചു ബാലൻ റമദാൻ ജസർ നമുക്കായ് നൽകുന്ന 🎙മനോഹരമായ സാരോപദേശം..._
*ഭാഗം=2*
*إن الله يحبنا...*
*❤അല്ലാഹു നമ്മെ സ്നേഹിക്കുന്നു..*
📲https://youtu.be/DnuUBZLzPVQ
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ " إِنَّ اللَّهَ لاَ يَقْبِضُ الْعِلْمَ انْتِزَاعًا، يَنْتَزِعُهُ مِنَ الْعِبَادِ، وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ، حَتَّى إِذَا لَمْ يُبْقِ عَالِمًا، اتَّخَذَ النَّاسُ رُءُوسًا جُهَّالاً فَسُئِلُوا، فَأَفْتَوْا بِغَيْرِ عِلْمٍ، فَضَلُّوا وَأَضَلُّوا ".
അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ്വ് (റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: മനുഷ്യരിൽ നിന്ന് അറിവ് അല്ലാഹു ഒറ്റയടിക്ക് പിടിച്ചെടുക്കുകയില്ല. പണ്ഡിതന്മാരെ മരണപ്പെടുത്തുക വഴിക്കാണ് അറിവ് മനുഷ്യരിൽ നിന്ന് അവൻ പിടിച്ചെടുക്കുക. അവസാനം കുറെ മൂഢന്മാർ അവശേഷിക്കും. അവരോട് മനുഷ്യർ മതവിധി ചോദിക്കും. അപ്പോൾ സ്വന്തം അഭിപ്രായമനുസരിച്ച് അവർ വിധി കൽപ്പിക്കും. അങ്ങിനെ അവർ സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും.
(ബുഖാരി : 100)
*🎧Nermozhi Quran Reminder*
*------------------------------------*
*സ്വർഗ്ഗാവകാശികളും നരകാവകാശികളും തമ്മിലുള്ള സംഭാഷണം | Surah Al- A'raaf | Qur'an Reminder |Nermozhi*
*------------------------------------*
_✨നാം ഹൃദയം കൊണ്ട് കേൾക്കേണ്ട സംഭാഷണം_
_🤲🏻നരക ശിക്ഷയെ തൊട്ട് അല്ലാഹു നമ്മെ ഏവരെയും കാത്തു രക്ഷിക്കുകയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ.. ആമീൻ_
*------------------------------------*
*സുഹൃത്തേ...*
_🎞️ വീഡിയോ കാണുക_
_📬ഷെയർ ചെയ്യുക_
_🎥https://youtu.be/anN8PE8YliQ_
y2mate.com - പരമകരണകൻറ ദസനമർ Ibad Ur Rahman Qari Samir Ezzat Surah Al Furqan 6377 Nermozhi_1080pFHR.mp4
Читать полностью…*📖Nermozhi Hadees Reminder🎧*
*---------------------------------------*
*📕ഖുദ്സിയായ 40 ഹദീസുകൾ | Forty Qudsi Hadith*
*Hadees -* 1️⃣9️⃣
🤏 *_“ഉന്നതനും പ്രതാപവാനുമായ അല്ലാഹു"_*
👈 _عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " قَالَ اللَّهُ عَزَّ وَجَلَّ: الْكِبْرِيَاءُ رِدَائِي، وَالْعَظَمَةُ إِزَارِي، فَمَنْ نَازَعَنِي وَاحِدًا مِنْهُمَا، قَذَفْتُهُ فِي النَّارِ"._
👉 _അബൂഹുറൈറ (റ)വിൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു:_
_*ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറഞ്ഞു. അഹംഭാവം എന്റെ ശിരോവസ്ത്രവും മഹത്വം എന്റെ ഉടുവസ്ത്രവുമാകുന്നു. ഇവയിലേതെങ്കിലുമൊന്നിൽ ആരെങ്കിലും എന്നോട് മത്സരിച്ചാൽ ഞാനവനെ അഗ്നിയിലെറിയും.*_
📚 _(അബൂദാവൂദ്, ഇബ്നുമാജ , അഹമ്മദ് )_
*--------------------------------------*
*💝 സുഹൃത്തേ...*
🎞️ വീഡിയോ കാണുക
📬ഷെയർ ചെയ്യുക
🎥https://youtu.be/T2H5Ovip4SQ
*📖Nermozhi Hadees Reminder🎧*
*---------------------------------------*
*📕ഖുദ്സിയായ 40 ഹദീസുകൾ | Forty Qudsi Hadith*
*Hadees -* 1️⃣7️⃣
🤏 *_“അല്ലാഹു എത്ര പരിശുദ്ധൻ"_*
👉 _അബൂദർറുൽ ഗിഫാരി(റ)വിൽ നിന്ന് നിവേദനം. ഉന്നതനും പ്രതാപവാനുമായ തന്റെ നാഥൻ പറഞ്ഞതായി നബി(സ) പറയുന്നു:_
🚫 _*" എന്റെ ദാസൻമാരെ, അക്രമത്തെ എനിക്കു ഞാൻ നിഷിദ്ധമാക്കിയിരിക്കുന്നു.(അതുപോലെ) ഞാൻ നിങ്ങൾക്കും അത് നിഷിദ്ധമാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ പരസ്പരം അക്രമിക്കരുത്.*_
🏮 *_എന്റെ ദാസൻമാരെ, നിങ്ങളെല്ലാവരും വഴി അറിയാത്തവരാകുന്നു. ഞാൻ സന്മാർഗ്ഗത്തിലാക്കിയവരൊഴികെ. അതുകൊണ്ട് നിങ്ങൾ എന്റെ മാർഗദർശനം തേടുക. ഞാൻ നിങ്ങൾക്ക് മാർഗദർശനം നൽകാം._*
🍝 _*എന്റെ ദാസൻമാരെ, നിങ്ങളെല്ലാവരും വിശക്കുന്നവരാണ് ഞാൻ ആഹാരം നൽകിയവരൊഴികെ. അതുകൊണ്ട് നിങ്ങളെന്നോട് ആഹാരം തേടുവിൻ. ഞാൻ നിങ്ങൾക്ക് ആഹാരം നൽകാം.*_
👕 _*എന്റെ ദാസൻമാരെ, നിങ്ങളെല്ലാവരും നഗ്നരാണ്. ഞാൻ വസ്ത്രം ധരിപ്പിച്ചവരൊഴികെ. അതുകൊണ്ട് നിങ്ങളെന്നോട് വസ്ത്രം ചോദിക്കുക. ഞാൻ നിങ്ങൾക്ക് വസ്ത്രം നൽകാം.*_
🌌🌄 _*എന്റെ ദാസൻമാരെ, നിങ്ങളെല്ലാവരും രാപ്പകൽ തെറ്റു ചെയ്യുന്നവരാണ്. ഞാൻ എല്ലാ പാപങ്ങളും പൊറുക്കുന്നു. അതുകൊണ്ട് നിങ്ങളെന്നോട് പാപമോചനം തേടുക. ഞാൻ നിങ്ങൾക്ക് പാപങ്ങൾ പൊറുത്തു തരുന്നതാണ്.*_
📌 *_എന്റെ ദാസൻമാരെ, എന്നെ ഉപദ്രവിക്കാൻ നിങ്ങൾക്കാവുകയില്ല. എങ്കിലല്ലേ നിങ്ങളെന്നെ ഉപദ്രവിക്കയുള്ളൂ. എനിക്ക് ഉ പകാരം ചെയ്യാനും നിങ്ങൾക്കാവില്ല. എങ്കിലല്ലേ നിങ്ങളെനിക്ക് ഉപകാരം ചെയ്യുകയുള്ളു._*
🔗 *_എന്റെ ദാസൻമാരെ , നിങ്ങളിൽ ആദ്യത്തവരും അവസാനത്തവരും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ഭക്തനായ ഒരു മനുഷ്യന്റെ മനസ്സിലെ ഭക്തി കാണിച്ചാലും അതെന്റെ ആധിപത്യത്തിൽ ഒന്നും വർദ്ധിപ്പിക്കുകയില്ല._*
🔖 _*എന്റെ ദാസൻമാരെ, നിങ്ങളിൽ ആദ്യത്തവരും അവസാനത്തവരും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളുടെ കൂട്ടത്തിലെ ദുഷ്ടനായ ഒരു മനുഷ്യന്റെ മനസ്സിലെ ദുഷ്ടത കാണിച്ചാലും എൻറ ആധിപത്യത്തിൽ ഒട്ടും അത് കുറവു വരുത്തുകയില്ല.*_
🌊 *_എന്റെ ദാസൻമാരെ, നിങ്ങളുടെ കൂട്ടത്തിലെ ആദ്യത്തവരും അവസാനത്തവരും മനുഷ്യരും ജിന്നുകളുമെല്ലാം ഒരു സ്ഥലത്ത് നിന്ന് കൊണ്ട് എന്നോട് ചോദിക്കുകയും അങ്ങനെ ഓരോരുത്തനും അവൻ ആവശ്യപ്പെട്ടത് ഞാൻ നൽകുകയും ചെയ്താലും, സൂചി സമുദ്രത്തിൽ മുക്കിയെടുത്താൽ സമുദ്രത്തി ൽ നിന്ന് കുറഞ്ഞുപോകുന്നത്രയല്ലാതെ എന്റെ പക്കലുള്ളതിൽ നിന്ന് ഒന്നും ചുരുങ്ങിപ്പോവുകയില്ല_ .*
☝️ *_എന്റെ ദാസൻമാരെ, നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങൾക്കുവേണ്ടി രേഖപ്പെടുത്തുകയും പിന്നീട് (അവയുടെ പ്രതിഫലം) നിങ്ങൾക്ക് പൂർത്തിയാക്കിത്തരികയും മാത്രമാണ് ഞാൻ ചെയ്യുന്നത്. അതുകൊണ്ട് ആർക്കെങ്കിലും നന്മ ലഭിച്ചാൽ അവൻ അല്ലാഹുവിനെ സ്തുതിച്ചു കൊള്ളട്ടെ. ആർക്കെങ്കിലും നൻമയല്ലാത്തത് ലഭിച്ചാൽ തന്നെത്തന്നെയല്ലാതെ കുറ്റപ്പെടുത്തേണ്ടതില്ല._*
📚 _(മുസ്ലിം, തുർമുദി, ഇബ്നുമാജ)_
*--------------------------------------*
*💝 സുഹൃത്തേ...*
🎞️ വീഡിയോ കാണുക
📬 ഷെയർ ചെയ്യുക
🎥 https://youtu.be/uZt48p024H0
*ഹിജ്റ : ആദർശത്തെ സ്നേഹിച്ച പാലായാനത്തിൻ്റെ ചരിത്രം | History of Hijra*
_▪️1444 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആ സംഭവം നടന്നത്. ലോകം ഇരുളിലാണ്ടു കിടന്നിരുന്ന കാലം. അങ്ങകലെ മക്കയില്‍ മാനവരാശിയെ വെളിച്ചത്തിലേക്ക് നയിക്കുവാന്‍ വേണ്ടി പ്രപഞ്ച സ്രഷ്ടാവ് നിയോഗിച്ച മുഹമ്മദ് നബി ﷺ ക്കും അനുചരന്മാര്‍ക്കും തങ്ങള്‍ ജനിച്ചു വളര്‍ന്ന നാടും വീടും സമ്പത്തുമെല്ലാം വിട്ടേച്ചു കൊണ്ട് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നതാണ് ആ സംഭവം. വര്‍ഷങ്ങളോളം നീണ്ട ശാരീരികവും മാനസികവുമായ പീഡനങ്ങളും ഊരുവിലക്കുമെല്ലാം സഹിച്ച ശേഷമാണ് പലായനം ചെയ്യുവാന്‍ ലോക രക്ഷിതാവിന്റെ നിര്‍ദേശമുണ്ടായത്._
_▪️പലായനം കേവലമൊരു യാത്രയല്ല, പറിച്ചുനടലാണ്. മഹാത്യാഗമാണ്. പ്രിയപ്പെട്ടതും പ്രിയപ്പെട്ടവരുമായ പലതിനെയും പലരെയും വിട്ടേച്ചുകൊണ്ടുള്ള യാത്ര. ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ ആര്‍ക്കുമതിന് സാധ്യമല്ല. അതൊരു നാടുവിടലാണ്. ജോലിതേടിയോ കച്ചവടാവശ്യാര്‍ഥമോ വിവാഹാവശ്യാര്‍ഥമോ ഉള്ളതല്ല; വിശ്വാസ സംരക്ഷണാര്‍ഥമുള്ളത്. അനിവാര്യമായ ഘട്ടത്തില്‍ അവരതിന് വൈമന്യം കാണിച്ചില്ല. മതമനുസരിച്ച് ജീവിക്കുവാന്‍ വേണ്ടി മാത്രമാണ് അവര്‍ സ്വദേശം വെടിയാന്‍ തയ്യാറായത്. സ്രഷ്ടാവിന്റെ കാരുണ്യത്തിലായിരുന്നു അവരുടെ പ്രതീക്ഷ._
🌐https://youtu.be/_eBvaR3PyBA
*💠ഖുർആനിലെ പ്രാർത്ഥനകൾ #60*
*وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ إِحْسَـٰنًا ۖ حَمَلَتْهُ أُمُّهُۥ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُۥ وَفِصَـٰلُهُۥ ثَلَـٰثُونَ شَهْرًا ۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ ۖ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ*
_തന്‍റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ്ണശക്തി പ്രാപിക്കുകയും നാല്‍പത് വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു._
▪️മാതാപിതാക്കളോടുള്ള കടമയെക്കുറിച്ചു ഖുര്‍ആന്‍ ശക്തിയായ ഭാഷയിലും, ആവര്‍ത്തിച്ചും പ്രസ്താവിച്ചിരിക്കുന്നതു കാണാം. وَصَّيْنَا (നാം ഒസിയ്യത്തു ചെയ്തിരിക്കുന്നു – അഥവാ ആജ്ഞാനിര്‍ദ്ദേശം നല്‍കിയിരിക്കുന്നു) എന്ന തലക്കെട്ടോടുകൂടിയും, തൗഹീദിന്റെ കല്പനയോടു അനുബന്ധിച്ചുമാണ് പലപ്പോഴും അതിനെപ്പറ്റി പ്രസ്താവിക്കാറുള്ളത്. വിഷയത്തിന്റെ ഗൗരവത്തെയാണ് ഇതെല്ലാം കുറിക്കുന്നത്.
▪️പിതാവിനെ അപേക്ഷിച്ച് മാതാവിനോടാണ് മനുഷ്യനു കൂടുതല്‍ ബാധ്യതയുള്ളതെന്നു ഇവിടെയും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു.
▪️മക്കള്‍ക്കുവേണ്ടി അവരുടെ മാതാപിതാക്കള്‍ അനുഭവിക്കേണ്ടി വരുന്ന ക്ലേശങ്ങളും, യാതനകളും മക്കള്‍ക്കു അറിയുവാന്‍ കഴിയുന്നതു അവരും മാതാപിതാക്കളായി തീരുമ്പോള്‍ മാത്രമായിരിക്കും.
▪️പ്രതിഫലം നിര്‍ണ്ണയിക്കുവാന്‍ സാധ്യമല്ലാത്തതാണ് അവരോടുള്ള കടപ്പാട്. മാതാപിതാക്കള്‍ക്കുവേണ്ടി رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (എന്റെ രക്ഷിതാവേ, അവര്‍ രണ്ടുപേരും ചെറുപത്തില്‍ എന്നെ പരിപാലിച്ചു വളര്‍ത്തിയതുപോലെ, നീ അവര്‍ക്കു കരുണ ചെയ്യേണമേ!) എന്നു പ്രാര്‍ത്ഥിക്കുവാന്‍ അല്ലാഹു സൂറത്ത്: ഇസ്രാഉ് : 24 ആം വചനത്തിലൂടെ മക്കളോടു കല്‍പിക്കുന്നതായി കാണാം.
▪️ഒരു മാതാവു ഗര്‍ഭവതിയായാല്‍ പ്രസവംവരെ – അവസാനത്തെ മാസങ്ങളില്‍ പ്രത്യേകിച്ചും – അനുഭവിക്കുന്ന ബുദ്ധിമുട്ടും ക്ലേശവും കണക്കില്ല.പ്രസവമാണെങ്കില്‍ മരണത്തിന്റെ വക്കോളം അവരെ എത്തിക്കുന്നു. പിന്നീടു മുലകുടി അവസാനിക്കുന്നതുവരെ തന്റെ ശിശുവിനുവേണ്ടി അവള്‍ അനുഭവിക്കേണ്ടിവരുന്ന ത്യാഗങ്ങളും വിഷമങ്ങളും പുറമെയും.
▪️ചുരുക്കത്തില്‍ മുപ്പതില്‍ കുറയാത്ത മാസങ്ങള്‍ തുടര്‍ച്ചയായി ഒരു കുട്ടിയെച്ചൊല്ലി മാതാവു യാതനകള്‍ അനുഭവിച്ചുകൊണ്ടിരിക്കണം. മക്കള്‍ക്കുവേണ്ടി പിതാവിന്റെ ത്യാഗം എത്ര വലുതാണെങ്കിലും മാതാവിന്റെതാണ് അതിനെക്കാള്‍ വമ്പിച്ചതെന്നു പറയേണ്ടതില്ല.
▪️അവരുടെ വാര്‍ദ്ധക്യകാലത്തു അവരെ നന്നായി ശുശ്രൂഷിക്കുകയും, അവരോടു വിനയത്തോടെ പെരുമാറുകയും ചെയ്യുന്നതുകൊണ്ടല്ലാതെ അവരോടുള്ള കടപ്പാട് അല്പമെങ്കിലും തീര്‍ക്കുവാന്‍ മക്കള്‍ക്കു സാധ്യമല്ല തന്നെ.
▪️മനുഷ്യന്റെ വിവേകബുദ്ധിക്കു പക്വതയും പാകതയും എത്തുന്ന പ്രായമാണ് നാല്‍പതു വയസ്സ്. ഏറെക്കുറെ മുപ്പത്തിമൂന്നു വയസ്സു മുതല്‍ യുവത്വത്തിന്റെതായ പ്രത്യേകതകളില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയും, പകരം പാകതയുടെയും പരിചയത്തിന്റെയും വിശേഷതകള്‍ മനുഷ്യനില്‍ സ്ഥലം പിടിക്കുകയും ചെയ്യുന്നു. നാല്പതു തികയുമ്പോഴേക്കും അതു അതിന്റെ പൂര്‍ണ്ണാവസ്ഥ പ്രാപിക്കുന്നു. അനന്തരം ഏറെക്കുറെ അറുപതുവരേക്കും വലിയൊരു മാറ്റം കൂടാതെ ആ നില തുടരുകയും, പിന്നീടു ഗതി കീഴ്പോട്ടു മാറിക്കൊണ്ടിരിക്കുകയും ചെയ്യും. സാഹചര്യങ്ങള്‍ക്കും പരിതസ്ഥിതികള്‍ക്കും അനുസരിച്ചു വ്യത്യാസം കാണാമെങ്കിലും പൊതുനില ഇതാണ്.
▪️ശരിയായ തന്റേടവും, പാകതയും എത്തുന്ന ആ നാല്പതിങ്കല്‍ എത്തുമ്പോള്‍ മനുഷ്യന്‍ അവന്റെ മുമ്പോട്ടും പിമ്പോട്ടും തിരിഞ്ഞുനോക്കുന്നപക്ഷം, ഒരു വശത്തു അവന്റെ മാതാപിതാക്കളെയും, മറുവശത്തു തന്റെ സന്താനങ്ങളെയും അവനു കാണാം.ഇരുകൂട്ടരുമായും തനിക്കുള്ള കെട്ടുപാടുകളും ഓരോ വശത്തൂടെ തന്റെ മേലുള്ള കടപ്പാടുകളും, ഭൂതഭാവി സ്മരണകളും അവന്റെ മനസ്സില്‍ ഉദയം ചെയ്യുന്നു. അങ്ങനെ, അവന്‍ അതാ പ്രാര്‍ത്ഥിക്കുന്നു:
*💠ഖുർആനിലെ പ്രാർത്ഥനകൾ #58*
_Dua of Prophet Lut عليه السلام_
*മൂന്നു കാര്യങ്ങളെക്കുറിച്ചാണ് ലൂത്ത്വ് നബി (عليه السلام) അങ്ങേഅറ്റത്തെ അറപ്പോടും, വെറുപ്പോടും കൂടി അദ്ദേഹത്തിന്‍റെ ജനതയെ ആക്ഷേപിക്കുന്നത്:*
1️⃣സ്ത്രീകള്‍ക്കു പകരം പുരുഷന്മാരെ കാമനിവാരണ മാര്‍ഗ്ഗമായി സ്വീകരിച്ചത്. പ്രകൃതിവിരുദ്ധവും, തികച്ചും മൃഗീയവുമായ ഈ നീചകൃത്യം ആദ്യമായി സ്വീകരിച്ചത് അവരായിരുന്നു. അവരുടെ മുമ്പ് ആരും പ്രവര്‍ത്തിക്കാത്ത ആ നീചവൃത്തി അവരില്‍ സര്‍വ്വത്ര പടര്‍ന്നു പിടിച്ചിരുന്നു. മാനമര്യാദയോ, മനുഷ്യസഹജമായ ലജ്ജാശീലമോ അവരെ തടഞ്ഞിരുന്നില്ല. നീചവും നികൃഷ്ടവുമായ ഈ ഏര്‍പ്പാടു ആദ്യമായി നടപ്പാക്കിയവരെന്ന നിലക്ക് ലോകാവസാനംവരെ ആ കൃത്യത്തിനു മുതിരുന്ന ആളുകള്‍ക്കുണ്ടാകുന്ന കുറ്റങ്ങളില്‍ അവര്‍ക്കും തുല്യപങ്കുണ്ടായിരിക്കും. معاذ الله
2️⃣വഴിമുറിക്കല്‍, അഥവാ, വഴിപോക്കരായ ആളുകളെ സ്വൈരസഞ്ചാരത്തിനനുവദിക്കാതെ, അവരുടെ ദേഹത്തിനും, ധനത്തിനും, മാനത്തിനും ഭംഗം വരുത്തുന്ന അക്രമങ്ങള്‍ നടത്തുക.
3️⃣സദസ്സുകളില്‍ – ആളുകള്‍ കൂടിയ സ്ഥലങ്ങളില്‍ – വെച്ച് ദുരാചാരങ്ങളും, നിഷിദ്ധങ്ങളുമായ കൃത്യങ്ങള്‍ സ്വീകരിക്കുക.
▪️അസഭ്യമായ വാക്കും ഭാഷയും ഉപയോഗിക്കല്‍, പരസ്യമായി പുരുഷഭോഗം നടത്തല്‍, അനിയന്ത്രിതമായി ചിരിച്ചുപുളച്ചും, ബഹളം കൂട്ടിയും കൊണ്ടിരിക്കല്‍, ആടു, കോഴി തുടങ്ങിയ ജന്തുക്കള്‍ക്കിടയില്‍ പന്തയപ്പരീക്ഷകള്‍ നടത്തല്‍, വൃഥാ കൂക്കും വിളിയുമുണ്ടാക്കല്‍ എന്നിങ്ങിനെ പലതരം ദുര്‍ന്നടപ്പുകളും, ആ ജനങ്ങള്‍ക്കിടയില്‍ പതിവായിരുന്നുവെന്നാണ് പല നിവേദനങ്ങളില്‍ നിന്നുമായി മനസ്സിലാക്കാന്‍ കഴിയുന്നത്. നിവേദനങ്ങള്‍ വെവ്വേറെ പരിശോധിക്കുമ്പോള്‍ പലതും വിമര്‍ശനാര്‍ഹമായിരിക്കാമെങ്കിലും, ഖുര്‍ആന്‍ അവരെ സംബന്ധിച്ചു ചെയ്യുന്ന പ്രസ്താവനകള്‍ വെച്ചു നോക്കുമ്പോള്‍ അത്തരം സ്വഭാവങ്ങള്‍ അവരില്‍ ഉണ്ടായിരിക്കുകയെന്നതു ഒട്ടും അസംഭവ്യമായി തോന്നുന്നില്ല. الله اعلم
▪️ഇമാം തിര്‍മദീ (رحمه الله) മുതലായവര്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീസില്‍ ഉമ്മുഹാനീ (ام هانى بنت ابى طالب – رض) ഇപ്രകാരം പറയുന്നു: ‘ഞാന്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോട് وَتَأْتُونَ فِي نَادِيكُمُ الْمُنكَرَ (നിങ്ങള്‍ നിങ്ങളുടെ സദസ്സില്‍ വെച്ച് നിഷിദ്ധകൃത്യം പ്രവര്‍ത്തിക്കുന്നു) എന്ന വാക്യത്തെക്കുറിച്ചു ചോദിച്ചു. തിരുമേനി പറഞ്ഞു: ‘അവര്‍ വഴിയില്‍ ഇരുന്ന് ജനങ്ങളെ ചരല്‍ക്കല്ലെടുത്തു എറിയുകയും, പരിഹസിക്കുകയും ചെയ്‌തിരുന്നു’. (الترمذى واحمد والبيهقى والطبرانى)
▪️മനുഷ്യന്‍റെ ധിക്കാരവും, നിഷ്ഠൂരബുദ്ധിയും മുഴുത്തു കഴിഞ്ഞാല്‍ പിന്നെ അവനെ ഉപദേശിക്കുന്നവരുടെ നേരെയും അതേ നിലതന്നെ അവന്‍ കൈക്കൊള്ളും. ഭവിഷ്യത്തുകളെപ്പറ്റി അവന്‍ ചിന്തിക്കുകയില്ല. ചിന്തിച്ചിട്ടു ഫലമില്ലാതാകുന്ന സമയത്തേ അവനു ബോധം വരികയുള്ളു. ലൂത്ത്വ് (അ) നബിയുടെ ഉപദേശങ്ങള്‍ക്കും താക്കീതിനും ആ ജനത കൊടുത്ത മറുപടിയുടെ രത്നച്ചുരുക്കമാണ് അല്ലാഹു ഇവിടെ ഉദ്ധരിച്ചത്: ‘നീ സത്യവാദിയാണെങ്കില്‍ അല്ലാഹുവിന്‍റെ ശിക്ഷ ഞങ്ങള്‍ക്കു കൊണ്ടുവാ’ എന്ന്‍! എനി, ലൂത്ത്വ് (അ) അല്ലാഹുവിന്‍റെ മുമ്പില്‍ സങ്കടം ബോധിപ്പിക്കുകയല്ലാതെ എന്തു ചെയവാനാണ്?!
അപ്പോൾ ലൂത്ത് നബി عليه السلام ഇപ്രകാരം പ്രാർത്ഥിക്കുകയുണ്ടായി എന്ന് ഖുർആനിലൂടെ അല്ലാഹു നമ്മെ ഉണർത്തുന്നു.
*قَالَ رَبِّ ٱنصُرْنِى عَلَى ٱلْقَوْمِ ٱلْمُفْسِدِينَ*
_അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കണമേ._
▪️അല്ലാഹു അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന സ്വീകരിച്ചു എന്നും ആ നാശകരമായ പ്രവർത്തികളിൽ ഏർപ്പെട്ട സമൂഹത്തെ നശിപ്പിച്ചു എന്നും നമുക്ക് ഖുർആനിലൂടെ കാണാൻ കഴിയും.
_Ref: Quran_
_Surah 29 Al Ankabut : Verse 30_
*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•*
*•┈•✿❁🎤നേർമൊഴി🎤❁✿•┈•*
*📜വിഷയ:ജുവൈരിയ്യ ബിൻത് ഹാരിസ്(റ)*
*📕ഗ്രന്ഥം : സ്വഹാബി വനിതകൾ1️⃣1️⃣*
⏰0️⃣8️⃣മിനുട്ട്️3️⃣0️⃣ സെക്കന്റ്
_📜ഇതിൽനിന്ന് ഗ്രഹിക്കാനുള്ളത്_
_🔍ജുവൈരിയ്യ(റ)യുടെ ഗോത്രമേതായിരുന്നു❓_
_🔍ജുവൈരിയ്യ(റ)മുസ്‌ലീങ്ങളുടെ പിടിയിലായതെങ്ങനെയാണ്❓_
_🔍ആയിശ(റ)ജുവൈരിയ്യ(റ)യെ കുറിച്ച് പ്രസ്ഥാവിച്ചതെന്താണ് ❓_
_🔍നബി(സ)ജുവൈരിയ്യ(റ)ക്ക് അറിയിച്ചു കൊടുത്ത നാല് വാക്കുകളെതാണ്. അതിന്റെ മഹത്വമെന്താണ്❓_
_🔍ജുവൈരിയ്യ(റ)എത്രാമത്തെ വയസ്സിലാണ് മരണമടഞ്ഞത്❓_
_📱ക്ലാസ്സ് ശ്രവിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക_
▫️https://youtu.be/kcNIarkWtXA?list=PL-EKyMLGyj-BJlIvXssIOflvP7cyNDG8t
••••••┈┈┈┈•✿❁✿•┈┈┈┈••••••
_👉To join nermozhi_
https://chat.whatsapp.com/EG0NBifwNua5R08ggbkzVe
_ഗ്രൂപ്പിലെ പഴയ പോസ്റ്റുകൾക്ക് സന്ദർശിക്കുക_
📬/channel/nermozhi
••••••┈┈┈┈•✿❁✿•┈┈┈┈••••••