samasthasnehikal | Unsorted

Telegram-канал samasthasnehikal - സമസ്‌ത സ്നേഹികൾ

2136

Messages related to Samastha Kerala Jamiyyathul Ulama. Not an official channel

Subscribe to a channel

സമസ്‌ത സ്നേഹികൾ

എസ്.കെ.എസ്.എസ്.എഫ് പെൻക്വീൻ 2024-25 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.

#PENQUEEN

Читать полностью…

സമസ്‌ത സ്നേഹികൾ

മരിക്കാത്ത മൊഴികൾ.
-ശംസുല്‍ ഉലമ.
👇

■■■

'' അല്ലാഹുവിനെ അനുസരിച്ചു ജീവിക്കണം. അനുസരണയില്ലാത്തവരായിരിക്കരുത്. നബി(സല്ലല്ലാഹു അലൈഹി വസല്ലം)തങ്ങളും മഹാന്മാരായ സ്വഹാബത്തും എങ്ങനെ ജീവിച്ചു എന്ന് പഠിക്കണം. അവരുടെ ജീവിതമാണ് നമുക്ക് മാതൃക. അവരെ സൂക്ഷ്മതയോടെ പിന്‍പറ്റിയവരാണ് ഔലിയാക്കളും , ആരിഫീങ്ങളും, സ്വാലിഹീങ്ങളുമായ മഹാന്മാർ. അവരെ തള്ളിക്കളഞ്ഞവർക്ക് ദീനുൽ ഇസ്‌ലാമിൽ സ്ഥാനമില്ല.

■■■
ദീനുൽ ഇസ്ലാം എന്ന് പറയുന്നത് സുന്നത്ത് ജമാഅത്താകുന്നു. സുന്നത്ത് ജമാഅത്തല്ലാത്ത ഒന്നും തന്നെ ദീന്‍ അല്ല. അത് വേറെ എന്തോ ആണ്.
മഹാനായ മാലിക്ബ്നു ദീനാർ(റ) ഉം അവിടത്തെ അനുയായികളും ഇവിടെ ദീനുൽ ഇസ്ലാം പ്രചരിപ്പിച്ചു. പിന്നീട് മഹാന്മാരായ പൊന്നാനി മഖ്ദൂമീങ്ങള്‍ ഇവിടെ നിലനിർത്തി. അതേ ദീൻ ഒരു മാറ്റവും വരാതെ ഇവിടെ നിലനിർത്താൻ വേണ്ടിയാണ് സമസ്തകേരളജംഇയ്യത്തുൽഉലമ നിലകൊള്ളുന്നത്. ആർക്കും ഒരു സംശയവും വേണ്ട. സമസ്തയാണ് ഇവിടെ സുന്നത്ത് ജമാഅത്ത് നിലനിർത്തുന്നത്.

■■■
''ബിദ്അത്തുകാർ., അവർ അല്ലാഹുവിന്‍റെ ഔലിയാക്കളെ തള്ളിയവരാണ്. അവർക്ക് ദീന്‍ നിലനിർത്താനാവില്ല. അവരുടെ സാഹിത്യങ്ങൾ കൊണ്ടോ സ്റ്റഡി ക്ലാസുകൾ കൊണ്ടോ ദീന്‍ നിലനിൽക്കില്ല. ,
ഉലമാഇന്‍റെ പ്രവർത്തനം ., അതു കൊണ്ടേ ദീന്‍ നിലനിൽക്കുകയുള്ളൂ.

■■■

'' ദീനിന്‍റെ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഇവിടത്തെ ഭരണാധികാരികള്‍ 'സമസ്തയോട് അന്വേഷിക്കണം.''

■■■

''സമസ്തയുടെ ശക്തി രാജ്യത്തെ മുഴുവൻ കക്ഷികളും മനസ്സിലാക്കണം ഗവണ്‍മെൻറ് മതത്തിൽ കയ്യിടരുത്. ദീനില്‍ നിങ്ങൾ വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ അത് മുസ്ലിം സമുദായത്തിലെ വഞ്ചകന്മാർ വഴിയാണ്.''

■■■
''ഞങ്ങൾ എപ്പോഴും ഈ രാജ്യത്തെ ഗവണ്‍മെൻ്റന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഏതുരംഗത്തും പ്രവർത്തിക്കുന്നത്.

■■■
''സുന്നത്ത് ജമാഅത്തിനെ ആക്രമിക്കാൻ ചിലർ നോക്കി. അന്ന് ഔലിയാക്കളുടെ നേതൃത്വത്തിൽ മുസ്‌ലിം സൈന്യം അവരെ ആട്ടിയോടിച്ചു.''

■■■
''അഹ്ലു സുന്നത്തി വൽ ജമാഅത്തിന് മാത്രമേ സാമുദായിക മൈത്രി ഈ രാജ്യത്ത് നിലനിർത്താൻ സാധിക്കുകയുള്ളൂ.''

Читать полностью…

സമസ്‌ത സ്നേഹികൾ

ഈ മുജാഹിദ് നേതാക്കൾ എന്നെ ഉപയോഗപ്പെടുത്തി പല സിഹ്റും...*+^¢#&...

മന്ത്രവാദിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

വിസ്ഡം മുജാഹിദ് നേതാക്കൾ ഊരാക്കുടുക്കിലേക്ക്...
https://youtu.be/xrn_NTg3yQw
https://youtu.be/xrn_NTg3yQw
https://youtu.be/xrn_NTg3yQw

Читать полностью…

സമസ്‌ത സ്നേഹികൾ

" നമ്മുടെ കണ്ണീരിൽ സത്യസന്ധതയുണ്ടായിരുന്നു.... അതു കൊണ്ടാണ് നമ്മൾ വിജയിച്ചത്.. ഇനിയേതായാലും നാൽപതാം വാർഷികത്തിനു കാണാം" സമർഖന്ദ് സമ്മേളനത്തിൽ നവാസ് നിസാർ എന്ന അസറുവിന്റെ നവാസിക്ക പറയുന്നതായി അസറു എഴുതിയതാണിത്.

എസ് കെ എസ് എസ് എഫിന് ഡൽഹിയിൽ ഒരു മേൽവിലാസമുണ്ടാക്കിയ അസറുവിൻറെ കണ്ണീരിലും ആ സത്യസന്ധത ഉണ്ടായിരുന്നു... ആ മാപിനി ഉപയോഗിച്ച് അസറു മറ്റുള്ളവരുടെ സത്യങ്ങളറിഞ്ഞു, മഴ കൊള്ളുന്നവർക്ക് കുടയായും, തണു പ്പിലകപ്പട്ടവർക്ക് പുതപ്പായും അവനെത്തി, വിശക്കുന്നവൻറെ ഭക്ഷണമായും ലക്ഷ്യമെത്താത്തവർക്ക് തീരമായും അവൻ കടന്നു വന്നു... എസ് കെ എസ് എസ് എഫിനെ ഓഫീസ് തുറന്നപ്പോൾ ജ്ഞാനാന്വേഷികൾക്ക് പുസ്തകങ്ങളുമായവനെത്തി. അസറു മെല്ലെ നടന്നു നീങ്ങി... ആ മാപിനി അവിടെ തന്നെയുണ്ട്...
ലോകത്തിൻെറ വ്യത്യസ്ത കോണുകളിൽ അസറു വിനെ അറിയുന്നവരും അസറു അറിയുന്നവരുമുണ്ട്, അസറുവിൻറെ സത്യാന്വേഷണങ്ങൾ ഓർക്കാനായി നാഷനൽ ക്യാംപസ് വിംഗ് നിങ്ങളെ ഏവരേയും ക്ഷണിക്കുന്നു... സ്വാഗതം ചെയ്യുന്നു.

09/01/2025
Thursday

8:00 PM

Via Gmeet/
https://meet.google.com/vtr-jywq-jjj


SKSSF NATIONAL CAMPUS Wing 💙🤍💚

Читать полностью…

സമസ്‌ത സ്നേഹികൾ

സമസ്ത
നൂറാം വാർഷികം
സ്വാഗത സംഘ രൂപീകരണം
ഫെബ്രുവരി 6ന് കോഴിക്കോട്
#samastha100thanniversary

Читать полностью…

സമസ്‌ത സ്നേഹികൾ

LIVE ⭕
ജാമിഅ നൂരിയ്യ അറബിയ്യ
62- ാം വാർഷിക 60- ാം സനദ് ദാന സമ്മേളനത്തിൽ
സമാപന ദിവസമായ ഇന്ന് ലൈവ് കാണാൻ ലിങ്കിൽ കയറി സുപ്രഭാതം ചാനലിൽ നോക്കാം.

https://www.youtube.com/live/bgw_pAA46Ms?feature=shared

Читать полностью…

സമസ്‌ത സ്നേഹികൾ

മെമ്പർഷിപ്പ് ക്യാമ്പയിൻ

ജനുവരി 1 ഇന്ന് മുതൽ`

#uaeskssf
#gulfsathyadhara

Читать полностью…

സമസ്‌ത സ്നേഹികൾ

സമസ്തയാണ് നമ്മുടെ ഇമാം ,
സയ്യിദ് ജിഫ്രി തങ്ങളുടെ
പിന്നിൽ നാം കരുത്തോടെ
മുന്നോട്ട് പോകണം ...

എ വി ചേക്കുഹാജി കൂറ്റനാട്
SKMMA പാലക്കാട് ജില്ലാ പ്രസിഡണ്ട്

SKMMA പാലക്കാട്
ജില്ലാ സമ്മേളനം -
പ്രതിനിധി സമ്മേളനവും
സമൂഹ വിവാഹവും
#sayyidululama

Читать полностью…

സമസ്‌ത സ്നേഹികൾ

അനവധി പ്രവർത്തനങ്ങളുമായി
രാജ്യമാകെ മുന്നേറുന്ന സമസ്തയ്ക്ക് കരുത്തേകാൻ കൈത്താങ്ങ്
നാളെയാണ്.. മറക്കല്ലെ

Читать полностью…

സമസ്‌ത സ്നേഹികൾ

സനാ ഇയ്യ സനദ് ദാന സമ്മേളന [ഇന്ന് , 25 - 12 - 24]ത്തിൻ്റെ ആദ്യ സെഷനുക ളിൽ പങ്കെടുത്തു. വെളിമുക്ക് ക്രസൻ്റ് ക്യാമ്പസിലെ വിശാലമായ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ഒരുക്കിയ പരിപാടി പ്രൗഢഗംഭീരമായിരുന്നു. സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിലി ( SNEC) ൻ്റെ കീഴിൽ നടന്ന് വരുന്ന 44 മത ഭൗതീക സമന്വയ സ്ഥാപനങ്ങളുടെ നേർചിത്രം പരിപാടിയിൽ പ്രകടമായിരുന്നു. SSLC യും മദ്രസ 7 ാം ക്ലാസ്സും കഴിഞ്ഞ പെൺകുട്ടികൾക്ക് സജ്ജമാക്കിയ പഞ്ചവൽസര കോഴ്സ് പൂർത്തിയാക്കിയ 150 കുട്ടികൾക്ക് സനദ് നൽകുന്ന വേദി. സമന്വയ ചിന്ത സമുദായത്തിന് സമർപ്പിച്ച മർഹും എം.എം ബശീർ മുസ്ലിയാർ വിഭാവനം ചെയ്ത അച്ചടക്കവും ആദർശബോധവും തങ്ങൾക്ക് തണലൊരുക്കിയ സമസ്ത യോടുള്ള കടപ്പാടും നിർവ്വഹിച്ച് കൊണ്ട് പ്രയാണം ചെയ്യാൻ അല്ലാഹു തൗഫീഖ് തൽകട്ടെ.
നമ്മുടെ സന്തതികൾ തയ്യാറാക്കിയ ആർട്ട് ഗാലറി സന്ദർശിച്ചു. മനോഹാരം, ചിന്തോദ്ദീപകം. ഗസ്സയുടെ കരളലിയിക്കുന്ന ദൃശ്യങ്ങൾ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ഉദ്ദേശം ഒന്നരമീറ്റർ വ്യാസത്തിൽ നൂലിൽതയ്യാറാക്കിയ ഒരു കലാവിരുത് കണ്ടു. ഒന്നും മനസ്സിലായില്ല. വളണ്ടിയർ പറഞ്ഞു. ഇത് ഇങ്ങിനെ കണ്ടാൽ ഒന്നും മനസ്സിലാകില്ല' മൊബൈലിൽ പകർത്തിനോക്കൂ. ചിത്രം വ്യക്തമാകും. ഗസ്സയിൽ അറുകൊല ചെയ്യപ്പെട്ട പൈതലിനെ നോക്കി വിതുമ്പുന്ന പിതാവിൻ്റെ ചിത്രമാണത്.
തൊട്ടതെല്ലാം പൊന്നാക്കിയ സമസ്ത [അങ്ങിനെ പറയേണ്ടി വരും. ] തുടങ്ങിയതെല്ലാം വിജയം. അൽ ബിർറും ഫാളിലാ ഫളീലയും സുപ്രഭാതവും ഉദാഹരങ്ങൾ മാത്രം. ഇപ്പോൾ ഇതാ SNEC യും . അല്ലാഹു അനുഗ്രഹിക്കട്ടെ

അബ്ദുൽ ഹമീദ് ഫൈസി
അമ്പലക്കടവ്
25,12,2024

#SNECConvocation2024
#snec

Читать полностью…

സമസ്‌ത സ്നേഹികൾ

എസ്.എൻ.ഇ.സി സനാഇയ്യ ബിരുദദാനം സയ്യിദ സുഹ്റ ബീവി പാണക്കാട് നിർവഹിക്കും
___
Sanaa-iyya Convocation Conference
2024 December 25 Wednesday
Crescent SNEC SHE Campus, Velimukku, Malappuram

#SNECConvocation2024 #SANAAIYYAConvocation #SNEC2024

© SAMASTHA National Education Council (SNEC)

Читать полностью…

സമസ്‌ത സ്നേഹികൾ

നളന്ദ ഹാജി ചോയ്ച്ച്
കുട്ട്യാൾ കൊടുത്തു
അങ്ങനെ കരുതിയാ മതി. ..
#suprabhaatham

Читать полностью…

സമസ്‌ത സ്നേഹികൾ

സുപ്രഭാതം എഡിറ്റോറിയൽ:-

സംഘ്പരിവാറിന് മണ്ണൊരുക്കുന്നുവോ സി.പി.എം!

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സമൂഹത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തിക്കൊണ്ട് സി.പി.എം നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളും സര്‍ക്കാരിന്റെ ചില ചെയ്തികളും സൃഷ്ടിച്ചെടുക്കുന്ന പുതിയ ഹിന്ദുത്വ വര്‍ഗീയ വോട്ടുകള്‍ ചെന്നുചേരുക ബി.ജെ.പിയിലായിരിക്കും. വിജയരാഘവന്മാരെ തിരുത്താന്‍ പാര്‍ട്ടി തയാറാവാത്തിടത്തോളം ചവിട്ടിനില്‍ക്കുന്ന മണ്ണ് ഒലിച്ചുപോകുന്നത് സംഘ്പരിവാര്‍ കൂടാരത്തിലേക്കായിരിക്കും.

Read more at: https://www.suprabhaatham.com/editorial?id=336&link=CPMsShiftTowardsIdenttiy-PoliticsandtheRiseofCommunalRhetoric

Читать полностью…

സമസ്‌ത സ്നേഹികൾ

സുന്നി പ്രവർത്തകർക്കിടയിൽ വഹാബിസം കുത്തിക്കയറ്റാൻ ശ്രമിക്കുന്ന പരിശുദ്ധമായ സമസ്തയെ ശുദ്ധീകരിക്കാൻ ക്ളീനിംഗ് പരിപാടി നടത്തുന്ന ഹകീം ഫൈസി പങ്കെടുക്കുന്ന മുജാഹിദ് സമ്മേളനം.

പോസ്റ്ററുകൾ എല്ലാ സലഫി പള്ളികളിലും നന്നായി ഒട്ടിച്ചിട്ടുണ്ട്.

വാഫിസം = വഹാബിസത്തിന്റെ ഏജൻസിയായി മാറി.
#wafy@samasthasnehikal
#cic@samasthasnehikal

Читать полностью…

സമസ്‌ത സ്നേഹികൾ

ഹകീം ഫൈസിയുടെ പ്രസ്താവന പ്രതിഷേധാർഹം:

സമസ്ത നേതാക്കളുടെ ഡ്രൈവർമാർ .

Читать полностью…

സമസ്‌ത സ്നേഹികൾ

മനുഷ്യജാലിക കണ്ണൂർ ജില്ല
ജനുവരി 26 | ഞായർ | കൂത്തുപറമ്പ്
ജാലിക നടക്കുന്ന സ്ഥലങ്ങളെ സൂചിപ്പിച്ച് കൊണ്ട് ഇന്ത്യയുടെ "മാപ്പ്"

Читать полностью…

സമസ്‌ത സ്നേഹികൾ

സമസ്ത ഇ-ലേണിംഗ്‌ - ഓൺലൈൻ ഗ്ലോബൽ മദ്‌റസയിൽ 2025 - 26 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

സമസ്ത ഇ-ലേണിംഗ്‌
SKIMVB
+91 80893 29940
#elearningmadrasa

Читать полностью…

സമസ്‌ത സ്നേഹികൾ

ആചാരങ്ങളെയല്ല; എതിർക്കേണ്ടത് അനാചാരങ്ങളെയാണ്.
#Friday_message

Читать полностью…

സമസ്‌ത സ്നേഹികൾ

" നമ്മുടെ കണ്ണീരിൽ സത്യസന്ധതയുണ്ടായിരുന്നു.... അതു കൊണ്ടാണ് നമ്മൾ വിജയിച്ചത്.. ഇനിയേതായാലും നാൽപതാം വാർഷികത്തിനു കാണാം" സമർഖന്ദ് സമ്മേളനത്തിൽ നവാസ് നിസാർ എന്ന അസറുവിന്റെ നവാസിക്ക പറയുന്നതായി അസറു എഴുതിയതാണിത്.

എസ് കെ എസ് എസ് എഫിന് ഡൽഹിയിൽ ഒരു മേൽവിലാസമുണ്ടാക്കിയ അസറുവിൻറെ കണ്ണീരിലും ആ സത്യസന്ധത ഉണ്ടായിരുന്നു... ആ മാപിനി ഉപയോഗിച്ച് അസറു മറ്റുള്ളവരുടെ സത്യങ്ങളറിഞ്ഞു, മഴ കൊള്ളുന്നവർക്ക് കുടയായും, തണു പ്പിലകപ്പട്ടവർക്ക് പുതപ്പായും അവനെത്തി, വിശക്കുന്നവൻറെ ഭക്ഷണമായും ലക്ഷ്യമെത്താത്തവർക്ക് തീരമായും അവൻ കടന്നു വന്നു... എസ് കെ എസ് എസ് എഫിനെ ഓഫീസ് തുറന്നപ്പോൾ ജ്ഞാനാന്വേഷികൾക്ക് പുസ്തകങ്ങളുമായവനെത്തി. അസറു മെല്ലെ നടന്നു നീങ്ങി... ആ മാപിനി അവിടെ തന്നെയുണ്ട്...
ലോകത്തിൻെറ വ്യത്യസ്ത കോണുകളിൽ അസറു വിനെ അറിയുന്നവരും അസറു അറിയുന്നവരുമുണ്ട്, അസറുവിൻറെ സത്യാന്വേഷണങ്ങൾ ഓർക്കാനായി നാഷനൽ ക്യാംപസ് വിംഗ് നിങ്ങളെ ഏവരേയും ക്ഷണിക്കുന്നു... സ്വാഗതം ചെയ്യുന്നു.

09/01/2025
Thursday

8:00 PM

Via Gmeet/
https://meet.google.com/vtr-jywq-jjj


SKSSF NATIONAL CAMPUS Wing 💙🤍💚

Читать полностью…

സമസ്‌ത സ്നേഹികൾ

ഇന്ത്യയുടെ ആത്മീയ ലോകത്തെ ചക്രവർത്തി
ഖാജാ മുഈനുദ്ദീൻ ചിശ്തി തങ്ങളുടെ ആണ്ട് ദിനം.
അൽ-ഫാത്തിഹ
#alfathiha

Читать полностью…

സമസ്‌ത സ്നേഹികൾ

മുഹമ്മദ് ഫൈസി പാതാർ എഴുതുന്നു

ഓട് പൊളിച്ച് ഇറങ്ങി വന്നതല്ല
ഹമീദ്ഫൈസി
എന്ന നേതാവ്

......................................

മുതഅല്ലിമാണ്.
തഫ്സീർ ,
മിശ്ക്കാത് ഓതുന്നു.
പേര്
അബ്ദുൽ ഹമീദ്

നാട്ടിലെ ചില പ്രമുഖരുണ്ട്.
അവർ മുജാഹിദ് പ്രചാരകരാണ്.
പരിചയം വെച്ചുള്ള സംസാരം ആശയ ചർച്ചയിലേക്ക് മാറി, തെളിവുകൾ നിരത്തിയുളള സമർത്ഥനം. മുതഅല്ലിമിന് മുമ്പിൽ പ്രമുഖരും
മൗലവിയും മൗനിയായി.

ദർസ് പഠന ശേഷം ജാമിഅയിൽഎത്തി. സമസ്തയിൽ അസ്വസ്ഥത
യുണ്ടാക്കിയ
കാന്തപ്പുരക്കാർ കഠിനശല്ല്യക്കാരായി.

എസ് എസ് എഫ് തലതിരിഞ്ഞ് ഓടാൻ തുടങ്ങി. അഭിവന്ദ്യ പണ്ഡിതർക്ക് പ്രയാസമായി . അബ്ദുൽ ഹമീദ് എന്ന ധീരനായ വിദ്യാർത്ഥി സമാന മനസ്ക്കരെ ഒരുമിച്ചിരുത്തി. അതോടെ
എസ് എസ് എഫിന് എതിരെ ആക്ഷൻ കമ്മിറ്റി രൂപീകൃതമായി.
ഉസ്താദ് മാർക്ക് മുമ്പിൽ കുറ്റപത്രം സമർപ്പിച്ചു.
എസ് എസ് എഫിനെതിരെ
നടപടി വന്നു.

ജാമിഅ പഠനം കഴിഞ്ഞു. ഉയർന്നമാർക്കോടെ പാസായി.ഫൈസി
സനദ് വാങ്ങി.
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് വെട്ടി തിളങ്ങി.

സമസ്തയുടെ
ഉസ്താദുമാർക്ക് മുമ്പിൽ വഴങ്ങാത്ത എസ് എസ് എഫിനെ സമസ്ത ഉപേക്ഷിച്ചു.
പകരം
എസ് കെ എസ് എസ് എഫ് നിലവിൽ വന്നു.
അതിന്റെ ജനറൽ സെക്രട്ടറിയായി ഹമീദ് ഫൈസി എത്തി.

പഠനവും മനനവും പ്രവർത്തനവും ഹമീദ് ഫൈസി മുഴുസമയ സംഘടനാവർക്കറായി.

സമാന്തരക്കാരുടെ കളള പ്രചരണങ്ങളുടെ മുനയൊടിച്ച് എസ് കെ എസ് എസ് എഫ് മുന്നേറി.
അതോടെ കാന്തപ്പുരക്കാരുടെ ശത്രുവായി ഹമീദ് ഫൈസി മാറി.
സംഘടനാപ്രവർത്തനത്തിന്റെ ലക്ഷ്യം മാർഗ്ഗം വിശദീകരിച്ച് പ്രവർത്തകർക്ക് പ്രചോദനമാവുംവിധം ഒരു പുസ്തകം രചിച്ചു.
"ജിഹാദിന്റെ വഴി "
ഇന്നും നവപ്രവർത്തകർക്ക് കുളിർമ്മയാണിത്.

ബാബരി പള്ളി പൊളിച്ചതിന്റെ മറവിൽ
മെഴുകുതിരി വെട്ടത്തിൽ
എൻ ഡി എഫ്മുനിഞ്ഞ് കത്തുന്ന സമയം,

ഹമീദ് ഫൈസി അവരുടെ നേതാക്കളെ നേരിൽ കണ്ടു , സംവദിച്ചു.
പിഴച്ചതും
പിടിവിട്ടതുമാണ് ഇവരുടെ ആശയമെന്ന് ബോധ്യമായി.
എൻ ഡി എഫിനെതിരെ എഴുത്ത് തുടങ്ങി, പ്രസംഗവും
എസ് കെ എസ് എസ് എഫ് ഇവർക്കെതിരെ ക്യാമ്പയിൻ നടത്തി.
ജനം ശ്രദ്ധിച്ചു.
സമുദായത്തിലേക്ക് നുഴഞ്ഞ് കയറാനുള്ള
എൻ ഡി എഫിന്റെ പദ്ധതി പാളി. അവരും ഫൈസിയുടെ കഠിന ശത്രുവായി .

നാട്ടിക ഉസ്താദിനോട് കൂടെ നടന്നതാണ് ,
സുന്നത്ത് ജമാഅത്തിൽ വിട്ട് വീഴ്ച്ചയില്ല.
മുജാഹിദ് ,ജമാഅത്ത് തുടങ്ങിയവരുടെ വാദങ്ങളെ പ്രമാണം വെച്ച് പൊളിച്ചടക്കി ഫൈസി പ്രസംഗിച്ചു.
"തൗഹീദും ശിർക്കും " എന്ന കനപെട്ട പുസ്തകം രചിച്ചു. അവർക്കും ഫൈസി കണ്ണിലെ കരടായി .

പച്ചയാണ്
രാഷ്ട്രീയം
അതിന്റെ പ്രവർത്തകനുമാണ്. ലീഗിന്റെ ലക്ഷ്യം
പാവന മാണ്, പരുശുദ്ധമാണ്.
അതിന് കളങ്കം സംഭവിച്ചുക്കൂടാ.
ഹമീദ് ഫൈസിയുടെ ആഗ്രഹമാണ്. പാർട്ടിക്ക് ക്ഷതമേൽപ്പിക്കുന്ന കാര്യങ്ങളെ തടുക്കാനും തിരുത്താനും മുന്നിൽ നിന്നു .
" ദി ബാലൻ ഷീറ്റ് "
യൂത്ത് ലീഗ് കൊണ്ടുവന്നഫിലീമിനെതിരെ സംഘടന രംഗത്ത് വന്നു.
അതോടെ അവർക്കും പിണക്കം തുടങ്ങി.
ദീനിന്റെ നിലപാട് ധീരമായി പറഞ്ഞു. കേട്ടപാതി ജയിലിലടക്കുമെന്ന ഭീക്ഷണിയുമായി
സി.പി എമ്മും രംഗത്തെത്തി.

സമസ്ത ആശയത്തിന് എതിരായി സമന്യയസ്ഥാപനത്തിൽ നിന്ന് വരികളും വരകളും വരാൻ തുടങ്ങി .
അരുത് എന്ന് പറഞ്ഞു. അവർക്കും ഫൈസി ഒരു പ്രശ്നക്കാരനായി.

സമസ്ത ആദർശത്തിന് വിരുദ്ധമായി
ആശയ ,ആദർശ രംഗത്ത് പ്രകടമാവുന്ന അരുതായ്മകൾക്കെതിരെ ഹമീദ് ഫൈസി പോരാടിയിട്ടുണ്ട്.
അത് മുഖേനെ നാട്ടിലും മറുനാട്ടിലുമായി ലക്ഷക്കണക്കിന് പ്രവർത്തകരുടെ ഇഷ്ട നേതാവായിഅദ്ദേഹം.

പ്രലോഭനങ്ങളിൽ വഴങ്ങാതെ,
പ്രകോഭനങ്ങളിൽ വീഴാതെ
പതറാത്ത പാദവും ചിതറാത്ത ചിത്തവുമായി നമുക്ക് മുന്നേറാം.
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്ന ആശയ പോരാട്ട
പോരാളിക്കൊപ്പം.

നന്മ ഉപദേശിക്കൽ പുണ്ണ്യമായത് പോലെ തിന്മയെ പ്രതിരോധിക്കലും പ്രതിഫലാർഹമാണ്.

- മുഹമ്മദ് ഫൈസി പാതാർ -

Читать полностью…

സമസ്‌ത സ്നേഹികൾ

🎥 Highlight Video

Sanaa-iyya Convocation Conference
2024 December 25 Wednesday
Crescent SNEC SHE Campus, Velimukku, Malappuram

#SNECConvocation2024 #SANAAIYYAConvocation #SNEC2024

© SAMASTHA National Education Council (SNEC)

Читать полностью…

സമസ്‌ത സ്നേഹികൾ

ഉദ്ഘാടന സമ്മേളനം✨

സർഗ കാഴ്ചകൾ വിരൽ തുമ്പിൽ👇
https://play.google.com/store/apps/details?id=com.cyberwing.sargalayam

#sargalayam@samasthasnehikal

Читать полностью…

സമസ്‌ത സ്നേഹികൾ

സമസ്തയിൽ ഫുള്ള് പ്രശ്നങ്ങളാണല്ലോ...!
എന്ന ചോദ്യത്തിന് താജുദ്ദീൻ യമാനിയുടെ കിടിലൻ മറുപടി


Читать полностью…

സമസ്‌ത സ്നേഹികൾ

ഇത് മുബാറകായ സദസ്സ്
സന്തോഷം നിറഞ്ഞ സന്ദർഭം ...

സയ്യിദുൽ ഉലമ 💎

--------------------------
സനാഇയ്യ ബിരുദദാന സമ്മേളനം
ക്രസന്റ് SNEC ഷീ
ക്യാംപസ് വെളിമുക്ക്

#sayyidululama
#SNECConvocation2024
#SANAAIYYAConvocation #SNEC2024

Читать полностью…

സമസ്‌ത സ്നേഹികൾ

സനാഇയ്യ ബിരുദദാന
സമ്മേളനത്തിൽ നിന്നും

ക്രസന്റ് SNEC ഷീ
ക്യാംപസ് വെളിമുക്ക്

LIVE 👇🏻
Youtube Live Link: https://www.youtube.com/live/JE63vFfCZrw?si=8RYwosVlmViq_pyc
Youtube Live Link: https://www.youtube.com/live/JE63vFfCZrw?si=8RYwosVlmViq_pyc

Читать полностью…

സമസ്‌ത സ്നേഹികൾ

ജീവൻ തിരിച്ചു കിട്ടിയവർക്ക്
ജീവിതം തിരിച്ചു നൽകൂ

| ജനകീയ പ്രക്ഷോഭം |
വയനാട് #wayanad

SKSSF സംസ്ഥാന കമ്മിറ്റി

Читать полностью…

സമസ്‌ത സ്നേഹികൾ

ഉത്തരേന്ത്യൻ മദ്രസ;
വിദ്യാഭ്യാസ അവകാശം നിഷേധിക്കരുത്
#friday_message

Читать полностью…

സമസ്‌ത സ്നേഹികൾ

ഇതൊക്കെയാണോ
യാഥാസ്തികത എങ്കിൽ
അത്‌ അങ്ങനെ തന്നെ തുടരും. ..
മത രാഷ്ട്ര വാദം, മൗദൂദികളുടെതാണ്
അതിന് കൂട്ട് നിൽക്കാനും സമസ്തക്ക് പറ്റില്ല. .

കൃത്യം വ്യക്തം ✅
സമസ്ത പ്രസ് മീറ്റ്
16 - ഡിസംബർ -2024

#wafy@samasthasnehikal
#cic@samasthasnehikal

Читать полностью…

സമസ്‌ത സ്നേഹികൾ

🛑🛑🛑🛑🛑
എന്റെ കണ്ടെത്തൽ സമസ്ത ഏറ്റെടുത്തു; ഞാൻ സന്തുഷ്ടനാണ്. ന്യായമില്ലാതെ എന്നെ ആക്ഷേപിച്ചവർ എന്നോട് മാപ്പ് അഭ്യർത്ഥിച്ചാൽ മാപ്പ് നൽകും.

👉 ജാമിഅഃ യിലെ പ്രൊഫസറുടെ കാര്യത്തിൽ ഞാൻ ചൂണ്ടികാണിച്ച വിഷയത്തിൽ ബഹു: സമസ്ത നടപടിക്ക് തയ്യാർ ആയതിൽ സന്തോഷം.

🛑 എന്റെ പ്രസ്ഥാനം ബഹു: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മാത്രമാണ്; എന്റെ ആദർശ പ്രസ്ഥാനം സമസ്ത മാത്രമാണ്!!! 🛑

👉 ഏറെ കാലമായി എന്നെ ആക്ഷേപിക്കുകയും, എന്റെ കുടുംബം വേദനിക്കാൻ കാരണമാവുകയും ചെയ്യുന്നവർ; അവർ ആരായാലും എന്നോട് നേരിട്ട് ചോദിച്ചാൽ മാപ്പ് നൽകും.

👉 എന്റെ ദൗത്യ നിർവഹണം കഴിഞ്ഞിട്ടില്ല; തുടങ്ങിയിട്ടേയുള്ളൂ. ആക്ഷേപങ്ങൾ കൊണ്ടും ഭീഷണികൾ കൊണ്ടും ആർക്കും തകർക്കാൻ കഴിയില്ല! ഇൻശാ അല്ലാഹ്


റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം

Читать полностью…
Subscribe to a channel