samasthasnehikal | Unsorted

Telegram-канал samasthasnehikal - സമസ്‌ത സ്നേഹികൾ

2136

Messages related to Samastha Kerala Jamiyyathul Ulama. Not an official channel

Subscribe to a channel

സമസ്‌ത സ്നേഹികൾ

നന്മകൾ വിരിയിക്കാൻ...
കൈകൾ കോർക്കാം....

ജാരിയ
ഫണ്ട് ശേഖരണം

🎙️ ഒ.പി.എം അഷ്റഫ് കുറ്റിക്കടവ്
(skssf സംസ്ഥാന ജനറൽ സെക്രട്ടറി)

Читать полностью…

സമസ്‌ത സ്നേഹികൾ

സമുദായത്തിന്റെ
പൊതു വിഷയത്തിൽ
സുന്ന ആദർശത്തിൽ
ഐക്യപ്പെട്ട പടയണി 🩷

എറണാകുളത്ത്‌ നിന്നും
സുന്നി സംഘടനകളുടെ
വഖഫ് സംരക്ഷണ സമ്മേളനം 👌🏻
#Waqfamendment

Читать полностью…

സമസ്‌ത സ്നേഹികൾ

ഞങ്ങളൊന്നിച്ച്..! അപ്പോൾ മുസ്ലിമേ ഒന്നിച്ചു.
ഇൻ ശാ അല്ലാഹ് മെയ് 4ന് കലൂർ സ്റ്റേഡിയത്തിൽ
സുന്നി സംഘടനകൾ ഒരുമിച്ച്, ഒന്നിച്ച്
വഖ്‌ഫ് സംരക്ഷണ സമ്മേളനം
#waqfamandament

Читать полностью…

സമസ്‌ത സ്നേഹികൾ

എന്റെ ജീവിതകാലത്ത് സമസ്തക്ക് വേണ്ടി ഇത്രയധികം ആക്ഷേപങ്ങൾ കേൾക്കേണ്ടിവന്ന ഒരു വ്യക്തി ഇല്ല. സംഘടനക്ക് അകത്തും പുറത്തും ഒരുപോലെ ശത്രുക്കൾ......
സമസ്തയുടെ ശത്രുക്കൾക്ക് മുന്നിൽ ഇത്രയധികം പ്രധിരോധ മതിൽ തീർത്ത മറ്റൊരാളുമില്ല .....
പല ആക്ഷേപങ്ങളും കേൾക്കുമ്പോൾ നമുക്ക് പോലും തോന്നും ഇതെല്ലാം ഒന്ന് അവസാനിപ്പിച്ചെങ്കിലെന്ന് ..എന്നാൽ സമസ്തയുടെയും സുന്നത് ജമാഹത്തിന്റെയും പേരിൽ കേൾക്കേണ്ടി വന്ന ആക്ഷേപങ്ങളെ പൂച്ചെണ്ട് പോലെ സ്വീകരിച്ചവർ ..നിങ്ങളെ മനസ്സിലാക്കുന്ന ഒരു യുവനിരയും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ അല്ലാഹുവിന്റെ ആരിഫീങ്ങൾ ആയ പണ്ഡിതരുമുണ്ട് ....
ഉസ്താദ് ഹമീദ് ഫൈസി അമ്പലക്കടവ് 🤍🩶🤍

#hameedfaizyambalakadavu

Читать полностью…

സമസ്‌ത സ്നേഹികൾ

🔥പ്രൗഢം...ഗംഭീരം....💥
പാൽകടലായി മംഗലാപുരം🔥💥
ഇരു വിഭാഗം സുന്നി സംഘ ശക്തിയുടെ നേതൃത്വത്തിൽ നടക്കുന്ന വഖ്ഫ് പ്രതിഷേധ സംഗമം:
(2025 ഏപ്രിൽ 18'വെള്ളി) 3.PM
@ മംഗലാപുരം🔥

#waqfamendment

Читать полностью…

സമസ്‌ത സ്നേഹികൾ

LiveLaw - ഇന്ത്യയിലെ ലീഗൽ ന്യൂസ് പോർട്ടൽ ആണ്.

വഖഫ്‌ കേസിലെ ആദ്യ 10 പരാതിക്കാരെ പേര് ഇതിൽ പരാമർശിക്കുന്നുണ്ട്.
നമുക്ക്‌ അഭിമാനിക്കാം,ആദ്യ 10 പരാതിക്കാരിൽ നമ്മുടെ ബഹുമാനപെട്ട സമസ്‌ത കേരള ജംഇയത്തുൽ ഉലമയും.

ആദ്യം പരാതി നൽകിയവരുടെ പേരിൽ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ എന്ന് വ്യക്തമായി കാണാം.


നമ്മുടെ സമസ്ത - സമയോചിത ഇടപെടൽ

Читать полностью…

സമസ്‌ത സ്നേഹികൾ

SKSSF ട്രൻഡിന്റെ ഫ്യൂച്ചർ ഫെസ്റ്റിൽ ടീം പെൻക്യൂൻ വളണ്ടിയേഴ്സ്
#fufe #penqueen

Читать полностью…

സമസ്‌ത സ്നേഹികൾ

ശംസുൽ ഉലമയെ ആരും നീക്കം ചെയ്തിട്ടില്ല.
"ശംസുൽ ഉലമ ഇ കെ അബൂബക്ർ മുസ്ലിയാരെ പട്ടിക്കാട് ജാമിഅയിൽ നിന്ന് ഞങ്ങൾ പുറത്താക്കിയിട്ടുണ്ട്. പിന്നെന്താ അസ്ഗറലി ഫൈസിയെ പുറത്താക്കിയതിൽ ഇത്ര പ്രതിഷേധിക്കാൻ?- ചിലരുടെ പ്രചരണമാണിത്. ഇത് തീർത്തും വാസ്തവവിരുദ്ധമാണ്. മഹാനവർകളെ ആരും പുറത്താക്കിയിട്ടില്ല. പുറത്താക്കാൻ കെൽപുള്ളവർ ഉണ്ടായിട്ടുമില്ല. കമ്മിറ്റിയുടെ ചില നിലപാടുകളോട് യോജിക്കാൻ കഴിയത്തതിനാൽ രാജി വെച്ച് പോവുകയായിരുന്നു. അത് സംബന്ധിച്ച് അക്കാലത്ത് പത്രത്തിൽ വന്ന വാർത്ത കാണുക. തെറ്റിദ്ധാരണ വരാതിരിക്കാനാണ് ഇപ്രകാരം എഴുതുന്നത്.

അബ്ദുൽ ഹമീദ് ഫൈസി
അമ്പലക്കടവ്
11.04.25


https://www.facebook.com/share/1NqcrR36AA/?mibextid=wwXIfr

#ShamsulUlama #HameedFaizyAmbalakadavu

Читать полностью…

സമസ്‌ത സ്നേഹികൾ

പ്രപഞ്ച നാഥന്റെ അനുഗ്രഹത്താൽ മദ്റസകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. പുതിയ കാലത്തെ വിദ്യാർത്ഥികളുടെ അഭിരുചിയനുസരിച്ചു ഒന്ന് മുതൽ നാല് ഉൾപ്പടെയുള്ള ക്ലാസുകളിലെ പുസ്തകങ്ങൾ പുതുമയോടെ നമ്മുടെ കൈകളിലെത്തിക്കഴിഞ്ഞു.
പാഠ പുസ്തകങ്ങളോടൊപ്പം ക്ലാസ്സ് മുറികളും മാറുകയാണ്. ഡിജിറ്റൽ സഹായത്തോടെയുള്ള പഠനമാണ് ഇനി മുതൽ ക്ലാസ് മുറികളിൽ നടക്കുക. മദ്റസകളും ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യസ ബോർഡ് നടത്തിയ പ്രവർത്തനങ്ങളാണ് മദ്റസ പ്രസ്ഥാനത്തെയും സമസ്തയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും ഇത്രയും മനോഹരമാക്കിയത്.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യസ ബോർഡിന്റെ പ്രവർത്തനങ്ങളെ ഈ അധ്യയന വർഷാരംഭത്തിൽ നമുക്ക് പരിചയപ്പെടാം.

Читать полностью…

സമസ്‌ത സ്നേഹികൾ

വഖ്ഫ് ഭേദഗതി നിയമം: സമസ്തയുടെ ഹരജി അടിയന്തിരമായി പരിഗണിക്കുമെന്നു സുപ്രീംകോടതി; ഹാജരായത് അഭിഷേക് മനു സിങ്‌വി | Samastha in Supreme court
Read more at: https://www.suprabhaatham.com/details/423208?link=Waqf-Amendment-Act-Supreme-Court-decides-to-urgently-consider-Samasthas-petition
#suprabhaatham #waqfamendment

Читать полностью…

സമസ്‌ത സ്നേഹികൾ

Waqf Amendment Act:
മുസ്ലിം വിരുദ്ധത നിയമമാവുകയോ?
#Friday_message

Читать полностью…

സമസ്‌ത സ്നേഹികൾ

വഖ്ഫ് ഭേദഗതി ബില്‍: മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണം- ജിഫ്‌രി തങ്ങള്‍
Read more at: https://www.suprabhaatham.com/details/422836?link=Waqf-Amendment-Bill-Concerns-Rise-Among-Indian-Muslims-jfri-thangal
#waqfamendmentbill #sayyidululama
#suprabhaatham

Читать полностью…

സമസ്‌ത സ്നേഹികൾ

സമസ്ത നൂറാം വാർഷിക മഹാ സമ്മേളന പ്രചരണങ്ങൾ സജീവമാവുകയാണ്. ഏറെ വ്യത്യസ്തവും ആകർഷണീയവുമായ ഒരു മധുര പ്രചാരണം.
അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.....
#samastha100thAnniversary

Читать полностью…

സമസ്‌ത സ്നേഹികൾ

പെരുന്നാൾ ദിനം
ലഹരിക്കെതിരെ...

പ്രതിജ്ഞ

Читать полностью…

സമസ്‌ത സ്നേഹികൾ

പെരുന്നാൾ നിസ്കാരം : അറിയേണ്ടവ.
`````````

• പ്രബല വീക്ഷണപ്രകാരം പെരുന്നാൾ നിസ്കാരം ശക്തമായ സുന്നത്താണ്.
• ഫർള് കിഫയാണെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
•പെരുന്നാൾ നിസ്കാരം ജമാഅത് സുന്നത്തുള്ള നിസ്കാരമാണ്.
• സൂര്യോദയം മുതൽ ളുഹർ വരെയാണ് ഇതിന്റെ സമയം.
• സൂര്യോദയ ശേഷം ഏകദേശം ഇരുപത് മിനിറ്റ് കഴിഞ്ഞ ശേഷമാണ് ശ്രേഷ്ഠമായ സമയം.
• അതിന് മുൻപ് നിസ്കരിക്കൽ കറാഹത്ത് ആണ്.
• ആദ്യത്തെ റക്അത്തിൽ തക്ബീറത്തുൽ ഇഹ്റാമിന് പുറമെ ഏഴ് തക്ബീറാണ് വേണ്ടത്.
• ദുആഉൽ ഇഫ്തിതാഹ് ശക്തമായ സുന്നതാണ്.
• രണ്ടാം റക്അത്തിൽ അഞ്ചു തക്ബീറുകൾ വേണം.
• തക്ബീറുകൾക്കിടയിൽ തസ്ബീഹ്, ഹംദ്, തഹ്ലീൽ, തക്ബീർ അടങ്ങിയ ദിക്ർ ചൊല്ലലാണ് ഏറ്റവും നല്ലത്.
• തക്ബീർ ഉപേക്ഷിച്ചാൽ മറവിയുടെ സുജൂദ് ചെയ്യേണ്ടതില്ല. കാരണം ഇത് ഹൈആത്ത് സുന്നത്താണ്.
•എങ്കിലും തക്ബീർ ഉപേക്ഷിക്കൽ കറാഹത് ആണ്.
• എണ്ണത്തിൽ കൂടലും ഇടയിൽ ദിക്ർ ഉപേക്ഷിക്കലും തക്ബീറിൽ കൈ ഉയർത്താതിരിക്കലും കറാഹത്ത് ആണ്.
• തക്ബീർ മറന്നു കൊണ്ട് ഫാത്തിഹയിൽ പ്രവേശിച്ചാൽ തക്ബീറിന്റെ അവസരം കഴിഞ്ഞു.
• അഊദു മാത്രമാണ് തുടങ്ങിയതെങ്കിൽ തക്ബീറിലേക്ക് മടങ്ങാം. ബിസ്മിയുടെ ഒരക്ഷരം തുടങ്ങിയാൽ അവസരം അവസാനിച്ചു.
• ഫാത്തിഹക്ക് ശേഷം ഒന്നാം റക്അത്തിൽ സൂറത്തുൽ ഖാഫും രണ്ടാം റക്അത്തിൽ സൂറത്തുൽ ഖമറും ഓതൽ സുന്നത്താണ്.
• അല്ലെങ്കിൽ സബ്ബിഹിസ്മയും ഹൽ അതാകയും ഓതാവുന്നതാണ്. രണ്ടു രീതിയും സുന്നത്താണ്.
• നിസ്കാരശേഷം രണ്ട് ഖുതുബ നടത്തൽ സുന്നതാണ്.
• സ്ത്രീകൾ മാത്രമുള്ള സ്ത്രീകളുടെ ജമാഅത്തിന് ഖുതുബ സുന്നത്തില്ല.
• വെള്ളിയാഴ്ചയിലെ ഖുതുബയുടെ റുകുനുകൾ ഇവിടെയും ബാധകമാണ്.
• നിൽക്കൽ, ഇടയിൽ ഇരിക്കൽ, ഔറത് മറക്കൽ, വുളു ഉണ്ടാവൽ ഇവയെല്ലാം ഈ ഖുതുബയിലെ സുന്നത്തുകളാണ്.
• തനിച്ചാകുമ്പോൾ ഖുതുബ സുന്നത്തില്ല.
• നിസ്കാരത്തിന് മുൻപ് ഖുതുബ നിർവഹിച്ചാൽ പരിഗണിക്കപ്പെടുകയില്ല.
• ഒന്നാം ഖുതുബ ഒമ്പത് തക്ബീർ കൊണ്ടും രണ്ടാം ഖുതുബ ഏഴ് തക്ബീർ കൊണ്ടും തുടങ്ങൽ സുന്നത്താണ്.

✒️റഈസ് ഫൈസി ചാവട്ട്

Читать полностью…

സമസ്‌ത സ്നേഹികൾ

സുന്നി സംഘടനകൾക്കിടയിൽ സയ്യിദുൽ ഉലമ തരംഗം❤️
#SayyidulUlama

Читать полностью…

സമസ്‌ത സ്നേഹികൾ

ഭീകരത വിജയിക്കാതിരിക്കാൻ
രാജ്യം ഭിന്നിക്കാതിരിക്കുക

Читать полностью…

സമസ്‌ത സ്നേഹികൾ

"ആദർശ വിശുദ്ധി
നൂറ്റാണ്ടുകളിലൂടെ"

സമസ്ത നൂറാം
വാർഷിക സമ്മേളനം
വരക്കൽ മുല്ലക്കോയ തങ്ങൾ
2026 ഫെബ്രുവരി 4 - 8
കുണിയ -കാസർഗോഡ്

Читать полностью…

സമസ്‌ത സ്നേഹികൾ

🛜സുന്നി സംഘടനകളുടെ സംയുക്ത
വഖഫ് ആക്ട് 2025:
പ്രതിഷേധ മാർച്ചും പൊതുസമ്മേളനവും

💎സംഘാടക സമിതി വിപുലീകരണ സംഗമം
2025 ഏപ്രിൽ 16 ബുധൻ 4pm
📍ആലുവ മുട്ടം

#waqfamendment

Читать полностью…

സമസ്‌ത സ്നേഹികൾ

ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഊൻ

കടമേരി റഹ്മാനിയ്യ അറബി കോളേജ് മുദരിസും പ്രമുഖ പണ്ഡിതനുമായ യൂസഫ് മുസ്ലിയാർ മരണപ്പെട്ടു

മഞ്ചേരി സ്വദേശിയായ ഉസ്താദ് ഫൈസി ബിരുദധാരിയാണ്
മർഹൂം ഇ.കെ. ഉസ്താദ് പ്രധാന ഗുരുനാഥനാണ്

നാഥൻ പരലോക പദവി ഉയർത്തി കൊടുക്കട്ടെ
#alfathiha

Читать полностью…

സമസ്‌ത സ്നേഹികൾ

വഖ്ഫ് കേസില്‍ നിര്‍ണായക ഇടപെടലുമായി സമസ്തയുടെ അഭിഭാഷകന്‍ അഭിഷേക് സിങ്‌വി; കേസില്‍ നാളെയും വാദം തുടരും
Read more at: https://www.suprabhaatham.com/details/423872?link=Samasthas-lawyer-Abhishek-Singhvi-makes-a-crucial-contribution-in-the-Waqf-case
Stay updated with the latest news! Join our WhatsApp group: https://whatsapp.com/channel/0029Va4zKjJIt5rzgWLc3h1O

Читать полностью…

സമസ്‌ത സ്നേഹികൾ

Inaugural speech by
honourable opposition leader
Shri VD Satheeahan MLA


#SKSSF #FutureFest #FUFE25
#SKSSF_Trend #Samastha

Читать полностью…

സമസ്‌ത സ്നേഹികൾ

സേവനത്തിനായി
ജാരിയ


കേരളീയ മുസ്ലീം വിദ്യാർത്ഥി മുന്നേറ്റത്തിൽ ആദർശ പ്രചരണ രംഗത്തുംവൈഞ്ജാനിക പ്രസരണ മേഖലയിലും മൂന്നരപ്പതിറ്റാണ്ടിന്റെ നിറപ്പകിട്ടോടെ പ്രകാശവിസ്മയം തീർത്തിരിക്കുകയാണല്ലോ എസ്.കെ.എസ്.എസ്.എഫ്.
സമസ്ത' യെന്ന മഹാ പ്രസ്ഥാനത്തിന് കരുത്തും കാവലുമായി പ്രവർത്തിക്കുന്നതോടൊപ്പം സമുദായത്തിന്റെയും സമൂഹത്തിന്റെയും നാനോന്മുഖമായ പുരോഗതിക്കാവശ്യമായ ഇടപെടലുകൾ നടത്തി ഈ വിദ്യാർത്ഥി യുവജനപ്രസ്ഥാനം മുന്നോട്ടു ഗമിക്കുകയാണ്.
അഹ്‌ലുസ്സുന്നത്തിവൽജമാഅ:യുടെ ആദർശപ്രചരണത്തിന് ഊന്നൽ നൽകി സന്നദ്ധ സേവനരംഗത്തും ആതുര സേവന-
ജീവകാരുണ്യ മേഖലയിലും ആശാവഹമായ മുന്നേറ്റം നടത്തുന്ന സംഘടനയുടെ സേവനത്തിനായി ജാരിയ എന്ന ഫണ്ട് ശേഖരണ കാമ്പയിന് വന്ദ്യരായ സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ യും ജി സി സി രാഷ്ട്രങ്ങളിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ യും മഹനീയ കരങ്ങളാൽ തുടക്കം കുറിച്ചിരിക്കുകയാണ്.

നിർധനരായ നിരവധി രോഗികൾക്ക് ആശ്വാസമാവുന്ന തിരുവനന്തപുരം ആർ സി സി യുടെ സമീപത്തെ സഹചാരി സെന്റർ, കോഴിക്കോട് സഹചാരി സെന്റർ തുടങ്ങിയവയുടെ നിർമ്മാണം, സംഘടനയുടെ ഏറെ നാളത്തെ സ്വപ്ന പദ്ധതിയായ സ്വന്തമായൊരു ട്രൈനിംഗ്& റിസർച്ച് സെന്റർ നിർമ്മാണം എന്നിവകളും സംഘടനയുടെ ദൈനം ദിന ചിലവുകളും മുൻ നിർത്തിയുള്ള പ്രവർത്തന ഫണ്ട് ശേഖരണമാണ് ജാരിയ' യിലൂടെ ലക്ഷ്യമിടുന്നത്.

ഈ സംഘ ശക്തിയുടെ പ്രയാണത്തിന് നിങ്ങളാൽ കഴിയുന്ന രീതിയിൽ സഹകരിക്കുമല്ലോ. നിങ്ങളുടെ പിന്തുണയും സഹായവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു

.

Читать полностью…

സമസ്‌ത സ്നേഹികൾ

മാഷാ അല്ലാഹ് 💝
ശംസുൽ ഉലമ മൗലിദ്
പാരായണത്തോടെ തുടക്കം ✅

പ്രതിഷേധം മഹാ സംഗമം
ശംസുൽ ഉലമ നഗർ, പെരിന്തൽമണ്ണ...

LIVE NOW 🎥🔴

https://www.youtube.com/live/Kpakc83WcpA?si=w4r2WoWP7PYzAU9x

Читать полностью…

സമസ്‌ത സ്നേഹികൾ

വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സമസ്ത സുപ്രിംകോടതിയില്‍
Read more at: https://www.suprabhaatham.com/details/423140?link=Samastha-Kerala-Moves-Supreme-Court-Against-Waqf-Amendment-Bill-Citing-Constitutional-Violations
#suprabhaatham #waqfamendment

Читать полностью…

സമസ്‌ത സ്നേഹികൾ

എന്തെല്ലാം തരം ഷാൾ കെട്ടാമായിരുന്നു.
ഒന്നുമില്ല. ദേ ഈ സിംപിൾ വേഷവിധാനം.

അടുത്തറിഞ്ഞാൽ ശുദ്ധഹൃദയവും സ്നേഹം അലതല്ലുന്ന സ്വഭാവ നൈർമല്ല്യവും ആസ്വദിക്കാൻ പറ്റും.

ആ വാക്കുകൾ സുന്നത്ത് ജമാഅത്തിന്റെ സ്വൂഫിസത്തിലൂന്നിയ പ്രകാശഗോളങ്ങളാണ്. ഉമ്മത്തിനെ വഴി നടത്തുന്ന പ്രകാശം🤍

കൃത്യമായ ഇടപെടലുകൾ നടത്തുമ്പോൾ.. ആത്മീയ നക്ഷത്രത്തെ അനിഷേധ്യമായ നേതൃത്വം എന്നു തെളിയുന്നു. അൽഹംദുലില്ലാഹ്. സയ്യിദുൽ ഉലമയുള്ള കാലം നമ്മുടെ സുകൃതങ്ങൾക്ക് വ്യക്തമായ കാവലുണ്ട്. സുമ്മ അൽഹംദുലില്ലാഹ്.

സയ്യിദുൽ ഉലമ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ🤍
#sayyidululama

Читать полностью…

സമസ്‌ത സ്നേഹികൾ

ശൈഖുനാ അസ്‌ഗറലി ഫൈസി ഉസ്താദിനെ ജാമിഅയിൽനിന്ന് മാറ്റിയ നടപടിക്കെതിരെ ജാമിഅഃ കമ്മിറ്റിയോട് കുറിക്ക് കൊള്ളുന്ന ചോദ്യവുമായി പട്ടിക്കാട് മഖാംപടി യൂണിറ്റ് skssf
🫵

Читать полностью…

സമസ്‌ത സ്നേഹികൾ

മദ്രസകള്‍ ഏപ്രില്‍ എട്ടിന് തുറക്കും
Read more at: https://www.suprabhaatham.com/details/422795?link=Samastha-Kerala-Madrassas-to-Reopen-on-April-8-After-Ramadan-Break
#madrasa

Читать полностью…

സമസ്‌ത സ്നേഹികൾ

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ.
🌙💫🌙💫🌙💫🌙💫

ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ (മാർച്ച്‌ 31 തിങ്കൾ) ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഖാളിമാരായ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ,ജനറൽ സെക്രട്ടറി പ്രൊഫസർ കെ.ആലിക്കുട്ടി മുസ്‌ലിയാർ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, എം.ടി അബ്ദുല്ല മുസ്‌ലിയാർ, കൊയ്യോട് ഉമ്മർ മുസ്ലിയാർ എന്നിവർ അറിയിച്ചു.

Читать полностью…

സമസ്‌ത സ്നേഹികൾ

https://youtube.com/live/0tzfme0e4gU?feature=share

LIVE

കോഴിക്കോട് ഖാളി
ഹൗസിൽ നിന്നും
ശവ്വാൽ മാസപ്പിറവി
തത്സമയ സംപ്രേഷണം

ഇന്ന് 5pm മുതൽ
സുപ്രഭാതം ഓൺലൈനിൽ

ഫിത്ർ സകാത്,ഈദുൽ ഫിതർ വിഷയത്തിൽ പ്രമുഖ പണ്ഡിതൻ വഹാബ് ഹൈത്തമി സംവദിക്കും

Читать полностью…
Subscribe to a channel