Messages related to Samastha Kerala Jamiyyathul Ulama. Not an official channel
മൈലാഞ്ചി : ചില മസ്അലകൾ
📗📗📗📗📗📗📗
പെരുന്നാൾ ദിവസവും മറ്റു ദിവസങ്ങളിലും പുരുഷൻ നരച്ച തലമുടിക്കും താടിരോമത്തിനും മൈലാഞ്ചിയണിയൽ സുന്നത്താണ്.
നബി(സ്വ)യും ചില സ്വഹാബികളും നര മൈലാഞ്ചി കൊണ്ട് ചായം കൊടുത്തിയിരുന്നു.(മിർഖാത്ത്)
പുരുഷൻ അലങ്കാരത്തിനു വേണ്ടി കൈകാലുകളിൽ മൈലാഞ്ചിയണിയൽ ഹറാമാണ് .
രോഗം പോലെയുള്ള അനിവാര്യമായ കാരണങ്ങൾക്കു വേണ്ടി അനുവദനീയമാണ്.
സ്ത്രീ ഭർത്യമതിയെങ്കിൽ കൈകാലുകളിൽ മൈലാഞ്ചിയണിയൽ സുന്നത്തും ഭർത്യമതിയല്ലെങ്കിൽ കറാഹത്തുമാണ്.
ഭർത്യമതിയായ സ്ത്രീക്കു തന്നെ മൈലാഞ്ചി കൊണ്ടുള്ള ചിത്രപ്പണിയും വിരൽ തലപ്പുകളിൽ മാത്രം കറുപ്പ് വർണം ചേർത്ത് അലങ്കാരപ്പണിയും നടത്തൽ ഭർത്താവിൻ്റെ സമ്മതം ഉണ്ടെങ്കിലും സുന്നത്തില്ല .പ്രത്യുത ,
കറാഹത്താണ്.
ഭർത്താവിൻ്റെ പൊരുത്തമോ സമ്മതമോ ഇല്ലാതെ ഭർത്യമതി ഇപ്രകാരം അലങ്കരിക്കലും ഭർതൃമതിയല്ലാത്തവൾ ഇതു നടത്തലും ഹറാമാണ്.
വഫാത്തിൻ്റെ ഇദ്ദയിലിരിക്കുന്ന സ്ത്രീ മൈലാഞ്ചിയണിയൽ ഹറാമാണ്.
ഹജ്ജ് , ഉംറ: യുടെ ഇഹ്റാമിനു ഉദ്ദേശിക്കുന്ന സ്ത്രീകൾക്ക് മുഖത്തും ഇരുകരങ്ങളിലും മൈലാഞ്ചി കൊണ്ട് ചായം കൊടുക്കൽ സുന്നത്തുണ്ട്.
പ്രായം തികയാത്ത ആൺകുട്ടികൾ മൈലാഞ്ചിയണിയുന്നത് തടയൽ രക്ഷാകർത്താവിൻ്റെ മേൽ നിർബന്ധമില്ല.(തുഹ്ഫ: ശർവാനി: 2/128 , 4/59 , 9 / 375)
മൈലാഞ്ചിൻ്റെ കൂടെ മറ്റു ചിലതു ചേർത്തി കൊണ്ടുള്ള ചായം കൊടുക്കുന്ന സമ്പ്രദായം ചിലയിടങ്ങളിൽ ഉണ്ട്. അവ വെള്ളം ചേരുന്നതിനു തടസ്സമാകില്ലന്നുറപ്പ് വരുത്തണം.
🖊️ ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
------Читать полностью…
ഗസയെ മറക്കല്ലെ...
വെള്ളിയാഴ്ച രാവ്, റമദാൻ ഇരുപത്തിയേഴ്.
ലൈലത്തുൽ ഖദ്‌ർ വളരെ പ്രതീക്ഷിക്കുന്ന സമയം.
നിസ്കാരങ്ങളാലും ഖുർആൻ ഓത്തുകളാലും സജീവമാക്കാൻ നാം സന്നദ്ധർ തന്നെ. അൽഹംദുലില്ലാഹ്.
വാന ലോകത്ത് നിന്നും മാലാഖമാർ കൂട്ടമായി ഇറങ്ങി വരുന്ന സമയം.
നമ്മുടെ ദുആകൾക്ക് ഉത്തരം വളരെയേറെ പ്രതീക്ഷിക്കാവുന്ന സമയത്ത് നമ്മൾ ആരും മറന്നു പോകരുത്.
ക്രൂരമായ കൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സഹോദരന്മാരെ.
ഗസ്സയെ.. ഫലസ്തീനെ.
അവിടുത്തെ പിഞ്ചോമനകളെ വെടിയുണ്ടകളാലും ബോംബുകളാലും കൊന്നു തിന്നുന്ന ഇസ്രായേൽ നരധാമന്മാർക്കെതിരെ നമ്മുടെ കൈകളുയരണം.
ഭക്ഷണമായും മറ്റും വരുന്ന സഹായങ്ങളെ പോലും അവിടങ്ങളിലേക്ക് കടത്തി വിടുന്നില്ല.
ലോകത്തെ മുസ്ലിം ജനതയ്ക്ക് പ്രധാന്യമേറിയ സ്ഥലമല്ലോ.. മസ്ജിദുൽ അഖ്സ. ആ വിശുദ്ധ ഗേഹത്തിനു ചുറ്റും പ്രതിരോധം തീർക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി കൈകളുയർത്താൻ മറന്നേക്കരുതെ..
ഒരു മുഅ‌്‌മിനിന്റെ ദുഃഖം മറ്റൊരു മുഅ്‌മിനിന്റെയും ദുഃഖം എന്നിരിക്കെ നമ്മളാരും മറക്കില്ലല്ലോ ഈ ദിനത്തിൽ. ഇൻ ശാ അല്ലാഹ്.
✒️മഹ്ഷൂഖ് യമാനി
കുന്ദമംഗലത്തെ അക്രമികളെ അറസ്റ്റ് ചെയ്യുക: എസ് കെ എസ് എസ് എഫ്.
കുന്ദമംഗലം : മേഖല എസ്കെ എസ് എസ് എഫ് ഇഫ്താർ ടെൻ്റിന് നേരെയും മേഖലാ വൈസ് പ്രസിഡണ്ട് സുഹൈലിന് നേരെയും നടന്ന നിഷ്ഠൂരമായ അക്രമത്തിൽ എസ്കെഎസ്എസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മുൻകൂട്ടി അസൂത്രണം ചെയ്ത വധശ്രമമാണ് അക്രമമെന്ന് സംശയിക്കുന്നു. ഏതാനും ദിവസങ്ങളിലായി മേഖലയിൽ അക്രമത്തിന് കോപ്പുകൂട്ടുന്നുണ്ടായിരുന്നു. സംഘടനാ പ്രവർത്തകർ സംയമനം പാലിച്ചതിനാലാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരുന്നത്. ബോധപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഇതിന് പിന്നിൽ. അവരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിർ തങ്ങൾ ജനറൽ സെക്രട്ടറി റാഷിദ് കാക്കുനി ആവശ്യപ്പെട്ടു.
Read more at: https://www.suprabhaatham.com/details/422344?link=SKSSF-Demands-Arrest-of-Miscreants-in-Kunnamangalam
ഗസ്സ: പ്രത്യേക പ്രാര്‍ത്ഥന നടത്തുക -സമസ്തЧитать полностью…
വിശുദ്ധ റമളാനിലെ പവിത്രനാളുകളിലും മാർച്ച് 28ന് വെള്ളിയാഴ്ച ജുമുഅ: നിസ്കാരാനന്തരം പ്രത്യേകിച്ചും പ്രാർത്ഥന നടത്തണമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാരും അഭ്യർത്ഥിച്ചു
Read more... https://samastha.info/news-details/86
സൽകർമ്മ നിരതരാകാം ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ച്..Читать полностью…
#FRIDAY_MESSAGE
SNEC ഷീ പ്ലസ് ഇനി തൃക്കരിപ്പൂരിലും.
സമസ്ത നാഷണൽ എഡ്യൂക്കേഷൻ കൗൺസിൽ (SNEC) യുടെ സ്ക്കൂൾ 7-ക്ലാസിനു ശേഷമുള്ള "ഷീ പ്ലസ് " "ഇഖ്റ ഇസ്ലാമിക് കോളേജിൽ" ആരംഭിച്ചിരിക്കുന്നു.
ഷീ പ്ലസ് (ഗേൾസ്): സനാഇയ്യ
ഗുണമേന്മയുള്ള വിദ്യാഭ്യാസവും തർബിയത്തും തസ്കിയതും നൽകുന്നത് പണ്ഡിതകളെയും മികച്ച കുടുംബിനികളെയും വാർത്തെടുക്കുന്ന പഠനരീതി.
▶️ മതപഠനം.
▶️ SSLC
▶️ പ്ലസ് ടു (ഹ്യുമാനിറ്റിസ്, കൊമേഴ്സ്)
▶️ യു.ജി
▶️ പി.ജി (Optional - Hybrid Learning)
പ്രത്യേകതകൾ
✳️ സുരക്ഷിതവും ധാർമികാന്തരീക്ഷത്തിലുള്ള ക്യാമ്പസ്.
✳️ അത്യാധുനിക സംവിധാനങ്ങളടങ്ങിയ സ്മാർട്ട് ക്ലാസുകൾ.
✳️ മികച്ച ലൈബ്രറി, കമ്പ്യൂട്ടർ ലാബ് സൗകര്യം.
✳️ പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസുകൾ.
✳️ പ്ലേ ഗ്രൗണ്ട്
✳️ കൃത്യമായ സ്കൂൾ പഠനം.
ആര്ക്കൊക്കെ അപേക്ഷിക്കാം
സമസ്ത മദ്രസ അഞ്ചാം തരം/തത്തുല്യ യോഗ്യതയുള്ള, സ്കൂൾ ഏഴാം ക്ലാസ് പാസായ 14 വയസ് കവിയാത്ത പെൺകുട്ടികൾക്ക്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
👇👇👇👇
Iqra Islamic College for Girls, Maniyanody, Thrikaripur - Kasaragod. Phone No: 7561878878
സംശയങ്ങൾക്കും മറ്റ് വിവരങ്ങൾക്കും വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
👇👇👇👇👇
https://chat.whatsapp.com/KvF62jwtL9PJFFjvvsv9RP
https://www.youtube.com/live/3c8k_zkFWhw
#madrasa
ലഹരിക്കെതിരെ SKSSF ജനകീയ പ്രചാരണം
ഉദ്ഘാടനം മാർച്ച് 22 ന് താമരശ്ശേരിയിൽ
#AgainstDrug
കേൾക്കുക ഈ പ്രഭാഷണം..
ചിന്തിക്കുക.. ഉൾക്കൊള്ളുക..
എന്താണ് സംഘടന?
എന്തിനാണ് നമുക്ക് സംഘടന?
സുന്നി സംഘടനകൾ ഇപ്പൊ ഏത് വഴിക്ക് പോകുന്നു?
നിങ്ങൾ എന്തിന് വേണ്ടി നിലകൊള്ളുന്നു?
ഈ റമളാൻ മാസത്തിൽ തന്നെ ആലോചിക്കുക..
🌹🌹🌹
https://www.youtube.com/live/9HGDA3MPJwQ?si=gSSUu_gEAikPYV0z
'ദൈവം മികച്ച ഗണിതശാസ്ത്രജ്ഞന്‍' പോള്‍ ഡിറാകിന്റെ വഴിയേ വില്ലി സൂണും, ദൈവം ഉണ്ടെന്ന് തെളിയിക്കാന്‍ തന്റെ സൂത്രവാക്യത്തിലൂടെ സാധിക്കുമെന്ന് ശാസ്ത്രജ്ഞന്‍ Read more at: https://www.suprabhaatham.com/details/421068?link=God-is-a-great-mathematician-Willy-Soon-follows-in-Paul-Diracs-footsteps-says-scientist-his-formula-can-prove-Gods-existenceЧитать полностью…
#finetuningargument #suprabhaatham
"സഹചാരി"ഫണ്ട് സമാഹരണം
സഹന വഴിയിൽ..
സഹായ ഹസ്തം നീട്ടിയ
സഹകാരി..
Alhamdulillah!Читать полностью…
റയ്യാൻ കവാടങ്ങൾ തുറക്കപ്പെട്ട് വിശുദ്ധ റമളാൻ നമ്മിലേക്ക് വിരുന്നെത്തി✨
ആരാധനാ കർമ്മങ്ങൾ കൊണ്ടും നന്മകൾ കൊണ്ടും നിറക്കേണ്ട പുണ്യങ്ങളുടെ നാളുകളിൽ 'സ്വർഗ പൂന്തോപ്പ്’ എന്ന് റസൂൽ (സ്വ) തങ്ങൾ വിശേഷിപ്പിച്ച ഇൽമിന്റെ സദസ്സിൽ നമുക്ക് ഒരുമിക്കാം ...💫
സ്ത്രീകൾക്ക് വേണ്ടി പെൻക്വീൻ സംഘടിപ്പിക്കുന്ന
റമദാൻ ഉറുദി - വനിതാ പ്രഭാഷണ പരമ്പര പഠന ക്ലാസുകളിലേക്കും ദിക്റ് ദുഅഃ മജ്‌ലിസിലേക്കും നിങ്ങളെ സ്വാഗതം ചെയ്യുന്നു...
#penqueen
മാസം കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതിനാൽ നാളെ റമളാൻ ഒന്ന് (02/03/2025ഞാഴർ) ആയിരിക്കുമെന്ന് ഖാളിമാരായ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, തങ്ങൾ,ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ,സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, എം. ടി അബ്ദുള്ള മുസ്ലിയാർ, കൊയ്യോട് ഉമർ മുസ്ലിയാർ എന്നിവർ അറിയിച്ചു....Читать полностью…
മൗലികാവകാശം ഔദാര്യമല്ല;
ഭരണഘടനാവകാശമാണ്
പ്രതിഷേധമിരമ്പി
SKSSF മൗലികവകാശ റാലി 🔥
കോഴിക്കോട്
27-02-2025
#waqf #waqfamendmentbill
അബ്ദുള്ളക്കോയ മദനിക്ക്
എണ്ണി എണ്ണി മറുപടി 👌
ഉസ്താദ് ജസീൽ കമാലി ✊
SKSSF ആദർശ സമ്മേളനം
കൊണ്ടോട്ടി മേഖല
സുന്നികൾ മഗ്‌രിബ് ബാങ്ക് മനപ്പൂർവ്വം വൈകിപ്പിക്കുന്നോ? വഹാബികളുടെ വ്യാജ പ്രചാരണത്തിന്റെ സത്യാവസ്ഥ ഇതാണ് | Interview with Dr Musthafa Darimi Karippur | Shibili Alhajooz
Watch Full video on Youtube 👇
https://youtu.be/xV-wHfnRsbU?si=2n3dw7kMZ8-oBaG4
ആദർശം ആരെയും പേടിക്കാതെ ഉറക്കെ വിളിച്ചു പറയുന്ന ശംസുൽ ഉലമയുടെ ശിഷ്യൻ....Читать полностью…
സമസ്ത കേന്ദ്ര മുശാവറ അംഗം...
ശൈഖുനാ അസ്ഗറലി ഫൈസി പട്ടിക്കാട്💙
നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ... ആമീൻ ❣️
ചിലരുടെ സമസ്ത പ്രകടമായി തന്നെ വരും. അത് അങ്ങനെ ഉള്ളിൽ തിളച്ചു മറിയുകയല്ലെ.. ദീനല്ലെ.. അങ്ങനെയാവണ്ടേ..🫰Читать полностью…
നൂറാം വാർഷിക പ്രചരണം സ്വന്തം വീടിന്റെ ചുമരിൽ കാണത്തക്ക വിധം വരച്ചു വെച്ച ഉസ്താദ് ഹസ്ബുല്ല ഫൈസി. മാ ശാ അല്ലാഹ്.
#samastha100thanniversary
മകൾക്ക് വേണ്ടി ഫാളില-ഫളീല_
CSWC അഡ്മിഷൻ പ്രചരണക്കാലം
മാർച്ച് 21- മെയ് 31
സമസ്ത CSWC കോഴ്സുകളെ പരിചയപ്പെടാം..👇🏻
https://youtu.be/-9Zq383tS5A?si=WNEE0TC75uILaQlo
#CSWC #SAMASTHA #FADHILA #FADHEELA #Admission
_____
Council of Samastha Women's College (CSWC)
Samasthalayam, Chelari
ലഹരിയെ തുരുത്താം,സംസ്ഥാന തല ഉദ്ഘാടനം
ജീവിതം തിരുത്താം.
തറാവീഹ് : അറിയേണ്ട മസ്അലകൾ
• ഇശാഇന് ശേഷമാവൽ നിബന്ധനയാണ്.
• മഗ്‌രിബിലേക്ക് മുന്തിച്ച് ജംആക്കുന്നവർക്ക് ഇശാഇന്റെ യഥാർത്ഥ സമയം കടക്കും മുമ്പും നിസ്കരിക്കാവുന്നതാണ്.
• പത്ത് സലാമിലായി രണ്ട് റക്അത്തുകളായി തന്നെ നിസ്കരിക്കണം.
• ഇരുപത് സാധിച്ചില്ലെങ്കിൽ ഉപേക്ഷിക്കരുത്. കഴിയുന്നത് നിസ്കരിക്കുക.
• ഓരോ രണ്ട് റക്അത്തിനും പ്രത്യേകം നിയ്യത്ത് വെക്കണം.
• ഇരുപത് എന്ന ഒറ്റ നിയ്യത്ത് മതി എന്ന് ചിലർ ധരിച്ചത് അബദ്ധമാണ്.
• ദുആഉൽ ഇഫ്തിതാഹ് എല്ലാ നിസ്കാരത്തിലും പോലെ സുന്നത്താണ്. ഉപേക്ഷിക്കൽ കറാഹത്തുമാണ്.
• ഉപേക്ഷിച്ചാൽ 10 കറാഹത് നിസ്കാരതിൽ വന്ന് ചേരും.
• ദുആഉൽ ഇഫ്തിതാഹിൽ വജ്ജഹ്തുവിന് പകരം ചെറിയ ദിക്റും ഉപയോഗിക്കാവുന്നതാണ്.
• "സുബ്ഹാനകല്ലാഹുമ്മ വബി ഹംദിക" എന്നത് ഉദാഹരണമാണ്.
• അത്തഹിയ്യാത്തിന് ശേഷമുള്ള ദുആയും സുന്നത്താണ്.
• അതിൽ അല്ലാഹുമ്മ ഇന്നീ അഊദു ബിക മുതൽ മസീഹു ദജ്ജാൽ വരെ ഉപേക്ഷിക്കൽ കറാഹത്തുമാണ്.
• ഒഴിവാക്കിയാൽ വീണ്ടും പത്ത് കറാഹത് നിസ്കാരത്തിൽ വരും.
• അഊദു ഉപേക്ഷിക്കലും ഇത് പോലെ തന്നെ കറാഹത്ത് ആണ്.
• ഓരോ അത്തഹിയ്യാത്തിലും തവർറുകിന്റെ (അവസാനത്തെ അത്തഹിയ്യാത്തിന്റെ )ഇരുത്തമാണ് ഇരിക്കേണ്ടത്.
• കാരണം, സലാം വീട്ടുന്ന ഇരുത്തം എന്നാണ് അവസാനത്തെ അത്തഹിയ്യാത് എന്നത് കൊണ്ടുള്ള വിവക്ഷ.
- റഈസ് ചാവട്ട്
സമസ്ത പൊതുപരീക്ഷ ഫല പ്രഖ്യാപനം
2025 മാർച്ച് 15 ശനി ഉച്ചക്ക് 12:30-ന്Читать полностью…
ഫലം അറിയാൻ സന്ദർശിക്കുക....
https://result.samastha.info/
#madrasa
റസൂലുല്ലാഹ്ക്ക് ഏറെ പ്രിയമേറിയ ഭാര്യ , ഉമ്മഹാത്തുൽ മുഅ്‌മിനീൻ ഖദീജ ബീവി(റ)യുടെ വഫാത്ത് ദിനംЧитать полностью…
എല്ലാവരും ഫാത്തിഹ ഓതി ഹദ്‌യ ചെയ്യുക
#alfathiha
https://youtu.be/a6gsTTUtTH4?si=N7l9KQ4RIX3ghwg3
Читать полностью…TREND Kerala's Official Website Relaunched
Sayyid Muhammed Jifri Muthu Koya Thangal
#sayyidululama #trend
Trendinfo.inЧитать полностью…
ഫാത്തിമ ബീവി (റ)യുടെ വഫാത്ത് ദിനം.Читать полностью…
ഫാത്തിഹ ഓതി ഹദ്‌യ ചെയ്യാം
#alfathiha
Aurad Wal ManaqibЧитать полностью…
ഖുർആൻ 30 ജുസ്ഉം ഉൾപ്പെടുത്തി പുതിയ അപ്ഡേറ്റ്
ആത്മീയസന്നിധികളിൽ എത്തുമ്പോൾ കിതാബുകൾ ഇല്ലാത്തത് കൊണ്ട് ഇഷ്‌ഖിൻ മാലകൾ...
മൗലൂദ് റാത്തീബുകൾ..
ചൊല്ലാൻ കഴിയാതെ വരാറുണ്ടൊ..?.
നിങ്ങൾക്കായിതാ...
ഔറാദ് വൽ മനാഖിബ് പുതുക്കിയ വേർഷൻ പുറത്തിറങ്ങിയിരിക്കുന്നു..
മൗലിദ്, സ്വലാത്, ദിക്ർ, ദുആ തുടങ്ങി ഇരുനൂറോളം ഫയലുകൾ
✅ പതിവാക്കേണ്ട സൂറത്തുകൾ
✅ ദുആകൾ
✅ സ്വലാത്തുകൾ
✅ റാതീബുകൾ
✅ മൗലിദുകൾ
✅ മാലപ്പാട്ടുകൾ
✅ ബൈത്തുകൾ
✅ദിക്റുകൾ
എല്ലാം ഇനി വിരൽത്തുമ്പിൽ..!, ✌
ഡൌൺലോഡ് ചെയ്യൂ..⬇⬇⬇
📲 Download for Android: https://goo.gl/5bFoUG
📲 Download for iOS: https://apple.co/2K7wbwE
SKSSF CYBERWING STATE COMMITTEE
SIC നാഷണൽ വിഖായ ചെയർമാൻ
സയ്യിദ് മാനു തങ്ങൾЧитать полностью…
അല്ലാഹുവിന്റെ റഹ്മതിലേക്ക് യാത്രയായി
അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ🤲
#alfathiha
🌟SKSSF: മൗലികാവകാശ റാലി 🌟
ഫെബ്രുവരി 27, വ്യാഴം, വൈകുന്നേരം 5 മണി
-വഖഫ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കുക
-ആരാധനാലയ സംരക്ഷണ നിയമം അട്ടിമറിക്കരുത്
📍കോഴിക്കോട് കടപ്പുറം