എന്റെ ഫോണ് mi A1 ആണ് ജിയോ സിം ആണ് യൂസ് ആകുന്നത് അതിൽ വോൾട്ടി പോയാൽ പിന്നെ വരുന്നില്ല സ്വിച് ഓഫ് ചെയ്തു ഓണ് ആക്കിയാൽ മാത്രമേ വരുന്നുള്ളൂ എന്താ ചെയ്യുക ആരേലും ഒന്ന് ഹെല്പ് ചെയ്യണം കോൾ ചെയ്യാൻ പറ്റുന്നില്ല
Читать полностью…Full different alle. Mix2 flagship alle. Snapdragon 835, bezelless screen, angane okke. Max budget device with large screen.
Читать полностью…സ്മാർട്ട്‌ഫോൺ റൂട്ടിങ്ങ് ഗുണമോ ദോഷമോ ?
ഇപ്പഴും റൂട്ടിങ്ങ് നേ കുറിച്ച് ചിലർക്കെങ്കിലും ഈ സംശയം ഉണ്ടാവാതിരിക്കില്ല അങ്ങനെ സംശയമുള്ളവർക്ക് എന്റെ ഈ പോസ്റ്റ് ഉപകരിക്കും എന്ന് കരുതുന്നു.
സ്മാർട്ട്‌ഫോൺ റൂട്ടിങ്ങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സ്മാർട്ട്‌ഫോണിന്റെ പൂർണ നിയന്ത്രണം ആർജ്ജിക്കുക എന്നതാണ് . ഓരോ ഫോണിനും റൂട്ട് ചെയ്യേണ്ട വിധം അതിന്റെ സുരക്ഷ സൗകര്യങ്ങളും ആൻഡ്രോയ്ഡ് വേർഷൻ ഉം അനുസരിച്ച് വ്യത്യസ്തമായിരിക്കും. റൂട്ടിങ്ങിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. നമുക്ക് ചില പ്രമുഖ ഗുണങ്ങളെയും ദോഷങ്ങളെയും പരിചയപ്പെടാം.
ആദ്യം പ്രധാനമായും അഭിമുഖികരിക്കുന്ന ചില ദോഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ദോഷങ്ങൾ :
1. ഷവോമി പോലുള്ള ചില സ്മാർട്ട്‌ഫോൺ കമ്പനികള്ളോഴിച്ചു സാംസങ്, സോണി തുടങ്ങിയ നിരവധി സ്മാർട്ട്‌ഫോൺ കമ്പനികൾ റൂട്ടിങ്ങ്നേ അനുകൂലിക്കുന്നില്ല അതുകൊണ്ട് തന്നെ ആ കമ്പനികളുടെ ഫോണുകൾ റൂട്ട് ചെയ്യുന്നതോടെ അതിന്റെ വാറന്റി ഇല്ലാതാവുന്നതായി അവർ പ്രഖ്യാപിക്കുന്നു.
2. റൂട്ട് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലെ നിലവിലുള്ള സുരക്ഷ സൗകര്യങ്ങൾ നഷ്ടമാവുന്നു അതുകൊണ്ട് തന്നെ റൂട്ടട് ഫോൺ ഉപയോഗിക്കുന്നതിൽ സുരക്ഷ ഒരു ചോദ്യചിഹ്നമാവുന്നു.
ഫോൺ റൂട്ട് ചെയ്യുന്നതോട് കൂടി ഫോണിൽ സേഫ്റ്റിനെറ്റ് സൗകര്യം ഇല്ലാതാവുന്നു അതുകൊണ്ട് തന്നെ ചില ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കാൻ കഴിയാതെവരും.
3. റൂട്ടിങ്ങ് ഇൽ താല്പര്യമുള്ള തുടക്കക്കാർ കൃത്യമായ അറിവില്ലാതെ തന്നെ അവരുടെ ഫോൺ റൂട്ട് ചെയ്യുമ്പോൾ ഫോൺ ഹാർഡ് ബ്രിക്ക് ആയി ഉപയോഗ ശൂന്യമാവാനുള്ള സാധ്യതകൾ കൂടുതലാണ്.
ഇനി നമുക്ക് പ്രാധാനമായും ഫോൺ റൂട്ട് ചെയ്താൽ ലഭിക്കുന്ന ചില ഗുണങ്ങളെ പരിചയപ്പെടാം.
ഗുണങ്ങൾ :
1. റൂട്ട് ചെയ്യുന്നതോട്കൂടി നിങ്ങൾക്ക് ഡിവൈസിന്റെ പൂർണ നിയന്ത്രണം ലഭിക്കുന്നു അതുകൊണ്ട് നിങ്ങൾക്ക് ഫോണിലെ പ്രീഇൻസ്റ്റാൾട് ആയിട്ടുള്ള ഉപയോഗശൂന്യമായ സിസ്റ്റം ആപ്പുകൾ നീക്കം ചെയ്യാം ഇതിലൂടെ നിങ്ങൾക്ക് ram സ്പേസ് കൂട്ടാനും സിസ്റ്റം പ്രോസസിങ്ങ് വേഗത്തിൽ ആക്കാനും സാധിക്കും.
2. വിർച്ചുവൽ ram എന്ന വിദ്യ കൊണ്ട് നിങ്ങൾക്ക് മെമ്മറി കാർഡിലെ സ്റ്റോറേജ് നിങ്ങൾക്ക് ram ആക്കിമാറ്റി ഉപയോഗിക്കാം ഇതിലൂടെ നിങ്ങൾക്ക് ram സ്റ്റോറേജ് കൂട്ടാം.
3.റൂട്ട് ചെയ്തവർക്ക് മാത്രമായി ഉപയോഗിക്കാൻ തന്നെ നിരവധി ആപ്പുകളുണ്ട് അവയിലൂടെ നിങ്ങൾക്ക് ആപ്പുകളും ഗെയിമുകളും എക്സ്ടെർനൽ സ്റ്റോറേജ് ലേക്ക് മാറ്റാം,CPU overclock ചെയ്തു സിസ്റ്റം പ്രോസസ്സ് വേഗത്തിൽ ആക്കാം,CPU underclock ചെയ്‌തും ആപ്പുകൾ ഓട്ടോമാറ്റിക് hibernate ചെയ്‌തും ബാറ്ററി പെർഫോമൻസ് ഉം ലൈഫ് ഉം കൂട്ടാം.....അങ്ങനെ തുടങ്ങി നിരവധി സൗകര്യങ്ങൾ ലഭ്യമാക്കാം.
4. DOLBY ATMOS,VIPER FX,MAXX AUDIO തുടങ്ങി നിരവധി ഓഡിയോ മോഡുകൾ നിങ്ങൾക്ക് റൂട്ടട് ഫോണിൽ പരീക്ഷിക്കാൻ സാധിക്കും അതുകൊണ്ട് നിങ്ങൾക്ക് സിനിമകളുടെയും ഗാനങ്ങളുടെയും വ്യത്യസ്തവും മികച്ചതുമായ ആസ്വാദന തലങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാം.
മേൽ പറഞ്ഞ ദോഷങ്ങൾക്ക് ഒന്നും തന്നെ നിങ്ങൾ പരിഗണന നൽകുന്നില്ലെങ്കിൽ നിങ്ങൾക്ക് റൂട്ടിങ് തിരഞ്ഞെടുക്കാം, അതുപോലെ തന്നെ പഴയ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് മടുത്തവർക്കും റൂട്ടിങ്ങ് തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങൾക്ക് നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യുന്ന വിധം അറിയണമെന്നുണ്ടെങ്കിൽ യൂട്യൂബ്, ഗൂഗിൾ മുതലായവ ഉപയോഗിച്ചു വിധം മനസിലാക്കുക. എന്നിട്ട് കൃത്യമായി ബോദ്യമായ ശേഷം മാത്രം റൂട്ടിങ്ങ്നു മുതിരുക അല്ലെങ്കിൽ നിങ്ങൾക്ക് റൂട്ടിങ്ങ് എന്നും ദോഷo തന്നെയാണ്. ഗുണങ്ങളിലും ദോഷങ്ങളിലും പ്രധാനമായവ മാത്രം പറഞ്ഞു കൊണ്ട് ഈ പോസ്റ്റ് ചുരുക്കുന്നു. കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ അറിയുന്നവരോട് ചോദിക്കുക ഇല്ലെങ്കിൽ ഇന്റർനെറ്റ് ഉപയോഗിച്ച് നിങ്ങൾ സ്വയം മനസിലാക്കുക
എല്ലാവർക്കും എന്റെ ഹാപ്പി റൂട്ടിങ്ങ് നേരുന്നു.
തയ്യാറാക്കിയത് : റജീബ് ആലത്തൂർ (FB)
🔥Telegram X on AppStore :
An Alternative Telegram Client Built in Swift, with higher speed, slicker animations, themes and more efficient battery use. #iOS
ℹ️ @KeralagramChannel
Telegramil ninnu download cheyyunna files SDcardil save aakan enthenkilum vazhi undo
Phone J2 (2016) not rooted