താബിഉകളിലെ മികച്ച ഖാരിഉം ഖുർആൻ, ഹദീസ് തുടങ്ങിയ ദീനീ വിജ്ഞാനങ്ങളിലെല്ലാം അവഗാഹമുള്ള പണ്ഡിതനുമായിരുന്നു റൂഫൈഉബ്നു മിഹ്‌റാൻ(റ). ആ മഹദ്‍ജീവിതം പരിചയപ്പെടാം..
സ്വാലിഹ് തള്ളച്ചിറ എഴുതുന്നു...
റുഫൈഉബ്നു മിഹ്റാൻ: ഖുർആനിൽ ലയിച്ച ജീവിതം
https://islamonweb.net/ml/Rufai-ibn-Mihran-A-Life-Immersed-in-the-Quran
നമ്മുടെ മാതൃരാജ്യം വീണ്ടും ഒരു സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. മധുരം നുണഞ്ഞ് ആസ്വദിക്കാവുന്ന ഒരു ഒഴിവുദിനമാണ് നമുക്ക് സ്വാതന്ത്ര്യം. എന്നാല്‍, ഏറെ പീഢിപ്പിക്കപ്പെട്ട, ഉള്ളതില്‍നിന്നെല്ലാം പറിച്ചെടുത്ത് നാടു കടത്തപ്പെട്ട, അറസ്റ്റ് ചെയ്യപ്പെട്ട് കഴുമരത്തിലേക്ക് ആനയിക്കപ്പെട്ട അനേകം പച്ചയായ മനുഷ്യരുടെ ത്യാഗമാണ് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരെ ഓര്‍ത്തുകൊണ്ടായിരിക്കണം ഓരോ ദിനവും കഴിഞ്ഞുപോവുന്നത്. അത്തരത്തില്‍ തൂക്കുമരത്തിലേറിയ ഒരു ധീരദേശാഭിമാനിയായിരുന്നു, ഷേര്‍ അലി. അന്തമാനിലേക്ക് നാടുകടത്തപ്പെട്ടിട്ടും അടങ്ങാത്ത രാജ്യസ്നേഹത്തില്‍, അവിടത്തെ പ്രകൃതി ആസ്വദിക്കാനെത്തിയ മായോ പ്രഭുവിനെ വകവരുത്തിയ ആ ദേശസ്നേഹിയെ പരിചയപ്പെടാം.
മുഹമ്മദലി റഹീമി കരിപ്പൂര്‍ എഴുതുന്നു...
ഷേർ അലി: ചരിത്രം പോലും മറന്ന സ്വാതന്ത്ര്യ പോരാളി
https://islamonweb.net/ml/Sher-Ali-A-freedom-fighter-whom-even-history-forgot
ഹജ്ജും ഉംറയും ലോകസാഹിത്യത്തിൽ തന്നെ മികച്ച രചനകള്‍ക്ക് വിഷയമായിട്ടുണ്ട്. എല്ലാ ഭാഷകളിലുമെന്ന പോലെ, മലയാളത്തിലും അനേകം ഹജ്ജ് യാത്രാ വിവരണങ്ങള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ ഗണത്തിലെ ആദ്യകൃതി, പള്ളിയാല്‍ മൊയ്തു ഹാജിയുടെ "ഞാന്‍ കണ്ട അറേബ്യ"യാണ്. മലയാളത്തിലെ ഹജ്ജെഴുത്തിന്റെ പിതാവ് എന്ന് വിളിക്കപ്പെടാവുന്ന ആ ഗ്രന്ഥകര്‍ത്താവിനെയും ആ കൃതിയെയും പരിചയപ്പെടാം
കെ. ടി അഫ്സൽ പാണ്ടിക്കാട് എഴുതുന്നു...
ഞാൻ കണ്ട അറേബ്യ: മലയാളത്തിലെ ആദ്യ ഹജ്ജെഴുത്ത്
https://islamonweb.net/ml/Arabia-I-Saw-The-First-Hajj-Writing-in-Malayalam
പ്രവാചക പ്രകീര്‍ത്തനങ്ങളില്‍ ലോക പ്രശസ്തമായ കൃതിയാണ് റശീദുല്‍ബഗ്ദാദിയുടെ ഖസീദതുല്‍ വിത്‍രിയ്യ. പ്രവാചകപ്രണയം അണപൊട്ടിയൊഴുകുന്ന ആ കാവ്യകൃതിയെയും കര്‍ത്താവിനെയും പരിചയപ്പെടാം...
മുഹമ്മദ് മുഫീദ് എഴുതുന്നു...
ഖസ്വീദതുൽ വിത്‍രിയ്യ: പ്രവാചകാനുരാഗം അണപൊട്ടിയ കാവ്യം
https://islamonweb.net/ml/Qasweedatul-Witriyyah-Poetry-with-a-prophetic-melody
2024 പാരീസ് ഒളിമ്പിക്സില്‍, സ്ത്രീയാണെന്ന് സ്വയം തോന്നുന്നു എന്ന കാരണത്താല്‍ സ്ത്രീകളുടെ വിഭാഗത്തില്‍ മല്‍സരിച്ച ഇമാനെ ഖെലീഫിന്റെ വിജയം ഇന്ന് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. പൂര്‍ണ്ണമായ ജെന്റര്‍ ന്യൂട്രാലിറ്റിക്ക് വേണ്ടി വാദിക്കുന്നവര്‍ പോലും ഇവ്വിഷയകമായി ആശയക്കുഴപ്പത്തിലായിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. എത്ര തന്നെ പറഞ്ഞാലും പൂര്‍ണ്ണമായും ന്യട്രലാവാന്‍ സാധിക്കാത്തതാണ് ലിംഗഭേദങ്ങളോടുള്ള സമീപനം എന്നത് തന്നെയാണ് ഇത് വീണ്ടും വീണ്ടും തെളിയിക്കുന്നത്.
സ്വദഖത്ത് സെഞ്ചർ എഴുതുന്നു...
ഒരിക്കലും ന്യൂട്രലാവാത്ത ലിംഗ സമത്വ ശ്രമങ്ങൾ
https://islamonweb.net/ml/Gender-equality-efforts-are-never-neutral
_ഇസ്‍ലാമിലെ സ്ത്രീ സ്വത്തവകാശം എന്നും ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി വെക്കാറുണ്ട്. എന്നാല്‍, എന്താണ് അതിലെ യാഥാര്‍ത്ഥ്യമെന്ന് നമുക്ക് നിഷ്പക്ഷമായി ഒന്ന് വിലയിരുത്താം.._
_*ഫാത്തിമ ഹിബ എഴുതുന്നു...*_
*സ്ത്രീ സ്വത്തവകാശവും ഇസ്‍ലാമിന്റെ നീതിയും*
https://islamonweb.net/ml/Womens-property-rights-and-Islamic-justice
ഇന്ന് ജൂതഅധിനിവേശ സൈന്യം, തദ്ദേശീയര്‍ക്കെതിരെ നടത്തുന്ന നരനായാട്ടിലൂടെയാണ് ഫലസ്തീന്റെ ദിനരാത്രങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഫലസ്തീന്റെ ഇന്നലെകളിലൂടെ കണ്ണോടിക്കുമ്പോള്‍, ആര്‍ക്കും വ്യക്തമാവുന്ന വലിയൊരു സത്യമുണ്ട്, വിവിധ മതസ്ഥര്‍ അവിടെ മാറി മാറി ഭരണം നടത്തിയിട്ടുണ്ടെങ്കിലും, അവയിലെല്ലാം, ജൂതര്‍ ഏറ്റവും സ്വസ്ഥമായും സമാധാനത്തോടെയും ഫലസ്തീനില്‍ കഴിഞ്ഞ് കൂടിയത് മുസ്‍ലിം ഭരണാധികാരികളുടെ കാലത്തായിരുന്നു എന്നതാണ് അത്. ചരിത്രത്തിലെ ആ ഏടുകള്‍ പരിശോധിക്കാം..
ഉനൈസ് കോക്കാടന്‍ എഴുതുന്നു...
ഫലസ്തീന്‍: ജൂതര്‍ ഏറ്റവും സ്വസ്ഥമായി കഴിഞ്ഞത് മുസ്‍ലിം ഭരണ കാലങ്ങളിലായിരുന്നു...
https://islamonweb.net/ml/Palestine-The-most-peaceful-time-for-the-Jews-was-during-the-Muslim-rule
_ഫലസ്തീന്‍ പോരാട്ടത്തിന്റെ മുന്‍നിരനേതാവും ഹമാസിന്റെ രാഷ്ട്രീയനായകനുമായിരുന്നു ഇന്ന് പുലര്‍ച്ചെ ഇറാനില്‍ കൊല്ലപ്പെട്ട ഇസ്മാഈല്‍ ഹനിയ്യ. ഖുദ്സിനും ഫലസ്തീനിനും വേണ്ടി മാത്രം ജീവിക്കുകയും അവസാനം അവക്ക് വേണ്ടി തന്നെ മരണം വരിക്കുകയും ചെയ്ത ആ ധീരനായകന്റെ ജീവിതത്തിലൂടെ.._
*ഇസ്മാഈല്‍ ഹനിയ്യ: ഖുദ്സിന് വേണ്ടി ത്യജിച്ച ജീവിതം*
https://islamonweb.net/ml/Ismail-Haniya-A-Sacrifice-of-Life-for-Quds
ബഹുസ്വര സമൂഹത്തിലെ മുസ്‍ലിമിന്റെ ജീവിതം എന്നും ചര്‍ച്ചാ വിഷയമാണ്. ഏകീകൃത സിവില്‍ കോഡ് വേണമെന്ന മുറവിളികള്‍ക്കിടയില്‍ പ്രത്യേകിച്ചും. ആ വിഷയം ഏറ്റവും ലളിതമായ ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥമാണ്, ഹാഫിള് സഈദ് അലി വാഫി എഴുതിയ ബഹുസ്വരതയും ഏകീകൃത സിവില്‍ കോഡും എന്ന കൃതി. ആ കൃതിയെ പരിചയപ്പെടാം.
അഫ്സല്‍ പുവ്വക്കോട് എഴുതുന്ന പുസ്തക പരിചയം
ബഹുസ്വരതയും ഏകീകൃത സിവില്‍ കോഡും- വായിച്ചിരിക്കേണ്ട പുസ്തകം
https://islamonweb.net/ml/Pluralism-and-Uniform-Civil-Code-A-must-read-book
_താന്‍ നടത്തിയതും രചിച്ചതുമായ പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍, ഹസ്സാനുല്‍ ഹിന്ദ് (ഇന്ത്യയിലെ ഹസ്സാനുബ്നുസാബിത്) എന്ന് അറിയപ്പെട്ടിരുന്ന ഒരു പണ്ഡിതനുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ബല്‍ഗറാം എന്ന പ്രദേശത്ത് ജീവിച്ചു മരണപ്പെട്ടുപോയ, ഗുലാം അലി ആസാദ് എന്ന ആ പണ്ഡിത,സാഹിത്യ പ്രതിഭയെ പരിചയപ്പെടാം.._
_*അബ്ദുറഹ്മാന്‍ പി.എച്ച് എഴുതുന്നു...*_
*ഗുലാം അലി ആസാദ്: പ്രവാചക പ്രകീര്‍ത്തനത്തിലെ ഇന്ത്യന്‍ ഹസ്സാന്‍*
https://islamonweb.net/ml/Ghulam-Ali-Azad-The-Indian-Hassan-of-Prophethood
_പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി കേരളീയ പണ്ഡിതര്‍ക്കിടയില്‍ ഉടലെടുത്ത വലിയൊരു വിവാദമായിരുന്നു കൊണ്ടോട്ടി - പൊന്നാനി കൈതര്‍ക്കം എന്ന് പറയാം. ഇന്നും പല പണ്ഡിതരുടെയും ചര്‍ച്ചകളിലും സംസാരങ്ങളിലും ആ അധ്യായം കടന്ന് വരാറുണ്ട്. അത് എന്തായിരുന്നു എന്ന ഒരു വിശകലനമാണ് ഇവിടെ._
*_നിഹാല്‍ കരിപ്പൂര്‍ തയ്യാറാക്കിയ പ്രത്യേക പഠനം_*
*എന്തായിരുന്നു കൊണ്ടോട്ടി - പൊന്നാനി കൈതർക്കം?*
https://islamonweb.net/ml/What-was-the-Kondotti--Ponnani-feud
_സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും പാലക്കാട് ജില്ലാ പ്രസിഡണ്ടുമായ, സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ നമ്മോട് വിട പറഞ്ഞിരിക്കുന്നു. സമസ്ത എന്ന മഹിതമായ പണ്ഡിത പ്രസ്ഥാനത്തിന് വേണ്ടി ഒട്ടേറെ സേവനങ്ങള്‍ അര്‍പ്പിച്ച, ഏറെ ധന്യമായ ആ പണ്ഡിത ജീവിതം പരിചയപ്പെടാം._
*കെ.പി.സി. തങ്ങൾ വല്ലപ്പുഴ: ധന്യമായ പണ്ഡിത ജീവിതം*
https://islamonweb.net/ml/K.P.C.-Thangal-Vallapuzha-A-Blessed-Scholarly-Life
_ഗസ്സയില്‍ താമസിക്കുന്ന ഒരു പത്രപ്രവര്‍ത്തകനും എഴുത്തുകരാരനുമാണ് *അഹ്‍മദ് ഡ്രെംലി*. ഗസ്സയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഒപ്പിയെടുക്കുന്നവയാണ് ഡ്രംലിയുടെ മിക്ക എഴുത്തുകളും. മിഡില്‍ഈസ്റ്റ് ഐ എന്ന പോര്‍ട്ടലില്‍ കഴിഞ്ഞ വാരം, ഗസ്സയിലെ വിശപ്പിനെ കുറിച്ച് അദ്ദേഹം എഴുതിയ ലേഖനം ഹൃദയഭേദകമാണ്. അതിന്റെ വിവര്‍ത്തനം വായിക്കാം._
_വിവ: സുഹൈല്‍ കോടിയമ്മല്‍_
*ബോംബുകളേക്കാളധികം വിശപ്പാണ് ഗസ്സയെ കൊല്ലുന്നത്*
https://islamonweb.net/ml/Hunger-kills-Gaza-more-than-bombs
റാബിയ ബല്‍ഖി, അഫ്ഗാനികള്‍ക്ക് ആ പേര് ഇന്നും ആവേശമാണ്. ആത്മാര്‍ത്ഥമായ പ്രണയത്തിന്റെ, അതിന് വേണ്ടിയുള്ള ജീവത്യാഗത്തിന്റെ പ്രതീകമാണ് അവര്‍ക്ക് അത്. റൂമി അടക്കമുള്ള പലരും റാബിയയുടെ പ്രണയത്തെ ദൈവികവും മഹത്തരവുമെന്നാണ് വിളിച്ചത്. ആ കവയത്രിയെയും അവരുടെ ചരിത്രവും പരിചയപ്പെടാം.
സിനാന്‍ തത്തയില്‍എഴുതുന്നു...
റാബിയ ബൽഖിയും രക്തത്തിൽ കുതിർന്ന സൂഫി കവിതയും
https://islamonweb.net/ml/Rabia-Balkhi-and-Sufi-poetry-steeped-in-blood
ഇത് മുഹറം... ഇസ്‍ലാമിക കലണ്ടറിലെ പുതുവര്‍ഷാരംഭം. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടങ്ങളുടെ പേര് കൂടിയാണ് മുഹറം. നമ്മുടെ ജീവിതം ധര്‍മ്മ പൂര്‍ണ്ണമാവട്ടെ. എന്നും ധര്‍മ്മ പക്ഷത്ത് നിലയുറപ്പിക്കാനുള്ള തീരുമാനങ്ങളാവട്ടെ ഈ പുതുവല്‍സരത്തില്‍. പുതുവര്‍ഷ ചിന്തകള്‍ പങ്ക് വെക്കുന്ന പ്രത്യേക എഡിറ്റോറിയല്‍ വായിക്കാം.
മുഹമ്മദ് മുഫീദ് എഴുതുന്നു...
മുഹർറം: ആത്മവിചിന്തനത്തിൻറെ പുലരികൾ
https://islamonweb.net/ml/MuharramThe-dawn-of-self-reflection
വംശഹത്യയാണ് ഗസ്സയില്‍ നടക്കുന്നത്. കേവലം ഒരു വംശത്തെ നശിപ്പിക്കുക എന്നതിലുപരി, വിദ്യാഭ്യാസപരമായും ആരോഗ്യപരമായുമെല്ലാം തകര്‍ത്ത് ഇനി ഒരിക്കലും തിരിച്ചുവരാത്ത വിധം അവരെ ഇല്ലാതാക്കാനാണ് ഇസ്റാഈല്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ പ്രതിരോധവും അതിലൂടെയാണ് അതിജീവിക്കുന്നതെന്നും മനസ്സിലാക്കിയാണ്, അവര്‍ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോംബ് വര്‍ഷിക്കുന്നത്. ഇസ്റാഈല്‍ നടത്തുന്ന വിദ്യാഭ്യാസഹത്യ (സ്കൊളാസ്റ്റിസൈഡ്)നെ കുറിച്ച്, പ്രമുഖ ഗസ്സ എഴുത്തുകാരി ഈമാന്‍ അലി എഴുതിയ പ്രത്യേക അവലോകനം വായിക്കാം.
ഈമാന്‍ അലി എഴുതുന്നു...
ഗസ്സയില്‍ നടക്കുന്നത് വിദ്യാഭ്യാസഹത്യ കൂടിയാണ്
ഈമാന്‍ അലി
വിവ: ഫാഹിം കോഡൂര്‍
https://islamonweb.net/ml/What-is-happening-in-Gaza-is-also-educational-murder
ഇസ്‌ലാമിന്റെ വളര്‍ച്ചയിലും വിവിധ ദേശങ്ങളിലെ സാംസ്‌കാരിക വികാസത്തിലും അനൽപമായ പങ്കുവഹിച്ചവരാണ് സൂഫിപണ്ഡിതന്മാര്‍. അത്തരത്തിൽ, പൗരസ്ത്യ ദേശത്തെ മലയൻ പൂർവേന്ത്യൻ മുസ്‌ലിം സാമൂഹിക സാംസ്കാരിക മേഖലകളെ രൂപപ്പെടുത്തിയെടുക്കുന്നതിൽ നിസ്തുലമായ പങ്കു വഹിച്ച ഉന്നതപണ്ഡിതനാണ് ശൈഖ് നൂറുദ്ദീൻ അൽറാനീരി. ഗുജറാത്തിലായിരുന്നു ജനനമെങ്കിലും ഇന്തോനേഷ്യയിലെത്തി അവിടെ അനേകം സംഭാവനകളര്‍പ്പിച്ച ആ സ്വൂഫി ജീവിതം പരിചയപ്പെടാം
സുഹൈല്‍ പി.എം തെന്നല എഴുതുന്നു...
ശൈഖ് നൂറുദ്ധീൻ അല്‍റാനീരി: ജ്ഞാനോൽപാദന വീഥിയിലെ അതുല്യ പ്രതിഭ
https://islamonweb.net/ml/Shaikh-Nooruddin-AlRaniri-A-Unique-Genius-on-the-Path-of-Enlightenment
_ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയെ വധിച്ചതിലൂടെ പോരാട്ടത്തില്‍ ഇസ്റാഈല്‍ മേല്‍ക്കൈ നേടിയ സന്തോഷത്തിലായിരുന്നു. എന്നാല്‍, ഒട്ടും വൈകാതെ അതിശക്തനായ യഹ്‍യാ അല്‍സിന്‍വാറിനെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതോടെ ഹമാസ് ശക്തമായി തിരിച്ചടിയാണ് ഇസ്റാഈലിന് നല്കിയിരിക്കുന്നത്. പേനയും പേപ്പറും മുന്നില്‍വെച്ചുള്ള സമാധാനചര്‍ച്ചക്ക് പകരം, ഇനിമുതല്‍ തോക്ക് മുന്നില്‍ വെച്ചായിരിക്കും സംസാരിക്കുക എന്ന സന്ദേശം കൂടിയാണ് ഇതിലൂടെ ഹമാസ് നല്കിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലൂടെ ഇസ്റാഈലിന് ഹമാസ് നല്കുന്ന സന്ദേശങ്ങള്‍ അനവധിയാണ്._
_*പ്രമുഖ അന്താരാഷ്ട്ര രാഷ്ട്രീയ ഗവേഷകന്‍ മഹ്മൂദ് അല്ലൂശ് എഴുതിയ അവലോകനത്തിന്റെ സ്വതന്ത്രവിവര്‍ത്തനം വായിക്കാം.*_
*തലവനായി സിൻവാർ:*
*ഹമാസ് ലോകത്തിന് നൽകുന്ന മൂന്ന് സന്ദേശങ്ങൾ*
_വിവ: മിദ്‍ലാജ് മുണ്ടക്കുളം_
https://islamonweb.net/ml/Sinwar-to-lead-Hamas-three-messages-to-the-world
ലോകത്ത് ബൈബിളിന്റെ വിവിധ പ്രതികള്‍ പ്രചാരത്തിലുണ്ടെങ്കിലും അവയുടെയെല്ലാം ആധികാരികത പലപ്പോഴും ക്രിസ്ത്രീയരാല്‍ തന്നെ ചോദ്യം ചെയ്യപ്പെടാറുണ്ട്. എന്നാല്‍, ക്രിസ്തീയ പുരോഹിതര്‍ മറച്ച് വെക്കാന്‍ ആഗ്രഹിക്കുന്ന ഒരു പ്രതിയുണ്ട്, അതാണ് ബര്‍ണബാസ് ബൈബിള്‍. യേശു ക്രിസ്തുവിന്റെയും കന്യാമര്‍യത്തിന്റെയും കഥകള്‍ ഇസ്‍ലാമിക വിശ്വാസത്തിലുള്ളത് പോലെയാണ് ഈ ബൈബിളും അവതരിപ്പിക്കുന്നത്. ബര്‍ണബാസ് ബൈബിള്‍ പരിചയപ്പെടാം.
ആദില്‍ കടവത്ത് എഴുതുന്നു...
ബര്‍ണബാസ് ബൈബിള്‍: സത്യങ്ങള്‍ ഇപ്പോഴും വിളിച്ചുപറയുന്നുണ്ട്
https://islamonweb.net/ml/Barnabas-Bible-Truths-Still-Calling-Out
ഇസ്‍ലാമിക വിജ്ഞാനീയങ്ങളിലെ പ്രമുഖ മേഖലയാണ് പ്രവാചക ചരിത്രം പറയുന്ന സീറകള്‍. അവയിടെ വിവിധ വിഭാഗങ്ങളും അവയുടെ രചനാചരിത്രവും പരിചയപ്പെടാം..
നാസിം വേങ്ങര എഴുതുന്നു...
സീറാരചനകളുടെ ചരിത്രം
https://islamonweb.net/ml/History-of-Sirachans
ഉസ്മാനിയ ഭരണകാലത്താണ് ഇസ്‌ലാം അൽബേനിയയിലെത്തിയത്. ശേഷം അവിടെ നൂറ്റാണ്ടുകളോളം സജീവമായി നിലകൊണ്ട ഇസ്‍ലാമിക വിശ്വാസം, 20-ാം നൂറ്റാണ്ടിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍ വന്നതോടെ, മറ്റു മതങ്ങളെയെല്ലാം പോലെ വലിയ വെല്ലുവിളികള്‍ക്ക് വിധേയമായി.എന്നാല്‍, ആ വെല്ലുവിളികള്‍ക്കെല്ലാം ഇടയിലും വിശ്വാസം കൈവിടാതെ, തലമുറകള്‍ക്ക് ആ വെളിച്ചം കൈമാറി അവര്‍ കാത്ത് സൂക്ഷിച്ചു. അല്‍ബേനിയയുടെ ആ ചരിത്രം വായിക്കാം...
സനദ് മട്ടന്നൂർ എഴുതുന്നു...
അൽബേനിയൻ മുസ്‍ലിംകൾ മതസ്വാതന്ത്ര്യം തിരിച്ചുപിടിച്ച വിധം
https://islamonweb.net/ml/How-Albanian-Muslims-regained-their-religious-freedom
മതവിജ്ഞാനത്തിനും അധ്യാപനത്തിനും വേണ്ടി ഉഴിഞ്ഞിട്ട ജീവിതമായിരുന്നു കാപ്പില്‍ ഉമര്‍ മുസ്‍ലിയാരുടേത്. ആ മഹദ് ജീവിതം പരിചയപ്പെടാം.
മുഹമ്മദ് മിദ്‍ലാജ് വളമംഗലം എഴുതുന്നു...
കാപ്പിൽ ഉമർ മുസ്ലിയാര്‍: മതവിജ്ഞാനത്തിന് ഉഴിഞ്ഞിട്ട ജീവിതം
https://islamonweb.net/ml/Kapil-Umar-Musliyar-A-Life-Devoted-to-Religious-Knowledge
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഏറെ സ്വാധീനം ചെലുത്തിയവരാണ് സൂഫികളും സ്വൂഫീ സരണികളും. സാഹിത്യ മേഖലയിലും അനേകം സംഭാവനകള്‍ അവര്‍ അര്‍പ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സാഹിത്യത്തില്‍ പ്രധാന ഇനമായ മല്‍ഫൂസാത് സൂഫീ സാഹിത്യത്തിന്റെ സംഭാവനയാണ്. ആ സാഹിത്യശാഖയെ പരിചയപ്പെടാം..
സിനാന്‍ കൂട്ടിലങ്ങാടി എഴുതുന്നു...
മൽഫൂസാത്: സൂഫീസാഹിത്യങ്ങളുടെ ദക്ഷിണേന്ത്യൻ തനിമ
https://islamonweb.net/ml/Malfuzat-South-Indian-Tanima-of-Sufi-Literature
വൈറലാക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കാണുന്ന ഈ സാഹചര്യത്തില്‍, നാസിഹ് അമീന്‍ എഴുതുന്ന ബൈനോകുലര്‍ വായിക്കാം...
നാസിഹ് അമീന്‍ എഴുതുന്നു...
എല്ലാം വൈറലായാല്‍ മാത്രം മതിയോ...
https://islamonweb.net/ml/Its-enough-if-everything-goes-viral
അമേരിക്കയുടെ ഗ്വാണ്ടനാമോ തടവറയെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല. എന്നാല്‍ അതിലും ക്രൂരമായ പീഢനങ്ങളുമായി, ഫലസ്തീന്‍ ബന്ദികളെ കാത്തിരിക്കുന്ന ഒരു തടവറയുണ്ട്, ഇസ്റാഈലിന്റെ സ്ടെ ടെമാന്‍. ബന്ദികളുടെ ആന്തരികാവയവങ്ങള്‍ പോലും മോഷണം നടത്തുന്ന ഈ തടവറയുടെ രഹസ്യങ്ങള്‍ ഓരോന്നായി പുറം ലോകം അറിഞ്ഞുവരികയാണ്. ഏറ്റവും പരിഷ്കൃതരെന്ന് സ്വയം പറഞ്ഞ് നടക്കുന്ന ഇസ്റാഈലിന്റെ തനിനിറം ഇതോടെ ലോകത്തിന് മുന്നില്‍ പ്രകടമാവുകയാണ്. മനസ്സാക്ഷിയുള്ളവരെയെല്ലാം ലജ്ജിപ്പിക്കുന്ന ആ തടവറയുടെ വിശേഷങ്ങളറിയാം.
സുഹൈല്‍ കോടിയമ്മല്‍ എഴുതുന്നു...
സ്ടെ ടെമാൻ: ഫലസ്തീനികളെ പീഢിപ്പിക്കനായി ഇസ്രായേല്‍ പണിത ഗ്വാണ്ടനാമോ
https://islamonweb.net/ml/Ste-Teman-Guantanamo-built-by-Israel-to-torture-Palestinians
ഹദീസ് മേഖലയില്‍ ഏറെ പ്രശസ്തമായ മിശ്കാതുല്‍ മസ്വാബീഹിന് ഇമാം ഇബ്നു ഹജര്‍ അല്‍ഹൈതമി(റ) രചിച്ച് തുടങ്ങിയ വിശദീകരണമാണ് ഫത്ഹുല്‍ ഇലാഹ്. ഏഴ് ഭാഗങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. ശേഷം നൂറ്റാണ്ടുകളായി, അവ കേവലം കൈയ്യെഴുത്ത് പ്രതിയായി ശേഷിക്കുകയായിരുന്നു. ഇപ്പോഴിതാ, ഒരു കേളീയ പണ്ഡിതന്‍ ആ ഉദ്യമം പന്ത്രണ്ട് വാള്യങ്ങളിലായി പൂര്‍ത്തിയാക്കി പ്രിന്റ് ചെയ്ത് പുറത്തിറക്കിയിരിക്കുകയാണ്. കനപ്പെട്ട നൂറോളം ഗ്രന്ഥങ്ങള്‍ രചിച്ച, അറബികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയ, മലയാളിയായ ആ അനുഗ്രഹീത പണ്ഡിതനുമായി നടത്തിയ പ്രത്യേക അഭിമുഖം.
*_തയ്യാറാക്കിയത്: എം.എച്ച് പുതുപ്പറമ്പ്_*
*ഇബ്നുഹജര്‍ അല്‍ഹൈതമിയുടെ*
*ഫത്ഹുല്‍ ഇലാഹ് പൂര്‍ത്തീകരിച്ച മലയാളി പണ്ഡിതന്‍*
https://islamonweb.net/ml/Keralite-scholar-who-completed-fathhul-ilah-of-imam-ibn-hajar
_2024ലെ അറബ് അന്താരാഷ്ട്ര ഫിക്ഷനുള്ള പുരസ്കാരം തേടിയെത്തിയിരിക്കുന്നത്, ഫലസ്തീനിയൻ സാഹിത്യകാരനും നോവലിസ്റ്റും കവിയുമായ ബാസിം ഖൻദഖ്ജിയുടെ ‘എ മാസ്ക് ദി കളർ ഓഫ് ദി സ്കൈ’ എന്ന നോവലിനെയാണ്. ഖിനാഉന്‍ ബി ലൗനിസ്സമാ എന്ന പേരില്‍ ഖന്ദഖ്ജി എഴുതിയ നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് ഇത്. അതേ സമയം, ഈ ഗ്രന്ഥകരാന്‍ 2004 മുതല്‍ ഇസ്റാഈല്‍ ജയിലില്‍ തടവിലാണെന്നതാണ് ഏറെ സങ്കടകരം. ആ ഗ്രന്ഥവും ഗ്രന്ഥകാരനെയും പരിചയപ്പെടാം._
നാസിം വേങ്ങര എഴുതുന്നു...
എ മാസ്ക് ദി കളർ ഓഫ് ദി സ്കൈ: ജയിലിൽ നിന്നൊരു ഫലസ്തീൻ രചന
https://islamonweb.net/ml/A-Mask-the-Color-of-the-Sky-A-Palestinian-Writing-from-Prison
ജൂലൈ 11. ലോകമഹായുദ്ധത്തിന് ശേഷം നടന്ന ഏറ്റവും വലിയ മുസ്‍ലിം വംശഹത്യയെന്ന് അറിയപ്പെടുന്ന, ബോസ്നിയന്‍ കൂട്ടക്കൊലയുടെ ഓര്‍മ്മകള്‍ പേറുന്ന ദിനമാണ് ഇത്. ലോകമുസ്‍ലിം മനസ്സാക്ഷി തന്നെ നടുങ്ങിപ്പോയ, ബോസ്നിയന്‍ ചരിത്രത്തിലെ ആ ഇരുണ്ട അധ്യായങ്ങള്‍ ഒരിക്കല്‍ കൂടി അയവിറക്കാം.
മുർഷിദ് കെ മഞ്ചേരി എഴുതുന്നു...
ഇന്നും കാതുകളില്‍ അലയടിക്കുന്നില്ലേ ആ നിലവിളികള്‍...!
https://islamonweb.net/ml/Dont-those-screams-ring-in-your-ears-even-today
വര്‍ഷങ്ങളോളം ജപ്പാനിലെ ബുദ്ധിസ്റ്റ് മഠങ്ങളിൽ ജോലി ചെയ്ത്, ശേഷം ഇസ്‍ലാമിന്റെ സുന്ദര തീരത്തേക്ക് കടന്നു വന്ന നൂർ അരിസ മർയവുമായി നടത്തിയ പ്രത്യേക അഭിമുഖത്തിന്റെ മൊഴിമാറ്റം വായിക്കാം.
വിവ: മഅ്റൂഫ് മൂച്ചിക്കൽ
ഇസ്‍ലാം കൂടുതല്‍ വളരുകയേ ഉള്ളൂ:
നൂര്‍ അരിസാ മര്‍യം
https://islamonweb.net/ml/Islam-will-only-grow--Noor-Ariza-Maryam
_പലപ്പോഴും അനിശ്ചിതമായ ഭാവിയെ കുറിച്ചുള്ള അനാവശ്യ ആശങ്കകളും ഉല്‍കണ്ഠകളുമാണ് നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്നത്. വിധിയില്‍ വിശ്വസിക്കുന്നവര്‍ക്ക് അവയെയെല്ലാം വിജയകരമായി മറികടക്കാനാവും. *ശൈഖ് മുഹമ്മദ് അല്‍ഗസാലി*യുടെ, ജീവിതം പുതുക്കുക എന്ന ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വായിക്കാം._*
*ഒരു പുതിയ ജീവിതം-05*
*അനാവശ്യ ഉല്‍കണ്ഠകള്‍ വേണ്ട... വിധിച്ചതേ വരൂ...*
_സ്വതന്ത്രവിവ: മുഹമ്മദ് മുഫീദ്_
https://islamonweb.net/ml/A-New-Life-05--Dont-worry-unnecessarily-just-decide