"ചുറ്റും ഉള്ളവർ നിശബ്ദരായി പോയാൽ മതി നിങ്ങൾക്ക് വന്നു ചേരുന്ന ഒരു അംഗീകാരമാണ് മാനസികരോഗി എന്നത്. പിന്നെ ആ രീതിയിൽ ആയിരിക്കും ലോകം നിങ്ങളുടെ പ്രവർത്തനങ്ങളും ജീവിതവും വിലയിരുത്തുക. ജീവിതത്തിൽ ഒരിക്കലും ഒറ്റപ്പെടാതിരിക്കുക എന്നതാണ് അതിജീവിക്കാൻ കഴിയുന്ന ഏതൊരാളും മനസിലാക്കേണ്ടത്.''
#കെണി(നോവൽ രചിച്ചത് സന്ദീപ് പെരുമ്പാവൂർ)
അയാൾ നല്ലൊരു അഭിനിയതാവാണ്
പൊട്ടിച്ചിരികളെ അടക്കി പിടിച്ചു കരയാൻ പഠിച്ചവൻ
കരച്ചിലുകൾ അടക്കിപിടിച്ചു പൊട്ടിച്ചിരിച്ചവൻ
ആരാണ് അയാളെ അഭിനയിതാവ് ആക്കിയത്
കാലം എന്ന രഥത്തിലേറി വന്ന വിധിയെന്ന നായകൻ
Kv@ karna
---------🆁🅴🅰🅻🅸🆃🆈 ----- രണ്ടാം ഭാഗം
അവൾക്ക് ഒരു ഗാങ് തന്നെയുണ്ട്.. ചെറിയ ക്ലാസ്സ് മുതലേ ഒരുമിച്ച് പഠിച്ചു വന്ന.. ഒരു നാലു പേര്.. നല്ല കുട്ടികളാണ്.. പിന്നെ വേണമെങ്കിൽ.. ഒരു ചില്ലറ വില്ലത്തരങ്ങൾ ഉണ്ടെങ്കിലും.. നാലും നല്ലോണം.. പഠിക്കും... നാലു പേരെയും എനിക്കറിയാം.... അവരിലൊരാൽക്കാണ് ഞാൻ മെസ്സേജ് അയച്ചത്..
"ഹൈ.."
"ഹലോ.. എവിടെഡോ ഒരു വിവരവും ഇല്ലല്ലോ.."
"ഇവിടെ ഒക്കെ തന്നെയുണ്ട്... നിന്റെ ഫ്രണ്ടിന്റെ ഒരു വിവരവും ഇല്ലല്ലോ..."
"നിങ്ങളുടെ പെണ്ണിനെ ഞാനിപ്പോ വിളിച്ചു വെച്ചിട്ടുള്ളു.. അവളെ ആരും കൊണ്ട് പോയിട്ടില്ല.."
!!നിങ്ങളുടെ പെണ്ണ്!!!!.. അവളെങ്ങനെ പറഞ്ഞപ്പോ ഒരു കാര്യം മനസ്സിലായ്.. ഫ്രണ്ട്സിനോട് പറഞ്ഞിട്ടില്ല അവള്.. അവളെ കൊണ്ട് പറയാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.. എനിക്കവളെ എത്ര ഇഷ്ടമാണെന്നും.. എങ്ങനെയായിരുന്നു എന്നും എല്ലാം അവർക്കറിയാം.. അത് കൊണ്ടിനി.. പറയാനുള്ള മടി കൊണ്ടാവുമോ... ഒരുപാട് ചോദ്യങ്ങളാണ് മനസ്സിൽ!.. എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് .. കുറെ ടൈപ്പ് ചെയ്ത് ഡിലീറ്റ് ചെയ്തു..
"അവൾക്ക് സുഖമല്ലേ.." അവസാനം ചോദിച്ചു പോയത് ഇതാണ്...
"എന്തെ.. അവൾക്ക് കുഴപ്പം ഒന്നുമില്ല.. പിന്നെ അവൾക്ക് എറണാകുളത്ത് ഒരു കോളേജിൽ കിട്ടിയിട്ടുണ്ട് ആലോട്മെന്റിൽ.. നിങ്ങളോട് പറഞ്ഞില്ലേ.."
"മ്മ്.. പറഞ്ഞിരുന്നു..."
എന്തോ അങ്ങനെ പറയാനാണ് തോന്നിയത്.. അവള് മറച്ചു വെച്ചതല്ലേ.. ഞാനായിട്ട് ഒന്നും പറയുന്നില്ല..
അവൾക്ക് നല്ല ഒരു കോളേജിലേക്ക് തന്നെയാണ് അഡ്മിഷൻ കിട്ടിയത് അതും നാട്ടിൽ തന്നെയാണ്..
എന്നാലും..ഇത് ഒക്കെ വേറൊരാൾ പറഞ്ഞു ഞാൻ അറിയേണ്ടി വരുമ്പോ.. എന്തോ.. ഒരു മിനിറ്റിന് മനസ്സൊക്കെ ഒന്ന് ബ്ലാങ്ക് ആയ പോലെ... ഒരു ശൂന്യത എന്നൊക്കെ പറയാം അല്ലെ.... പിജി എടുക്കാൻ അവള്.. ബാംഗ്ലൂരിലോട്ട് വരുന്നു.. ഞാൻ അങ്ങോട്ട് ട്രാൻസ്ഫർ വാങ്ങുന്നു.. സ്വപ്‌നങ്ങൾക്കൊന്നും.. ഒരു പരിധിയും ഉണ്ടായിരുന്നില്ല.. അതെന്റെ മാത്രം സ്വപ്നങ്ങൾ ആയപോലെ.. എത്രത്തോളം മറക്കാൻ നോക്കുന്നോ അത്രത്തോളം എടങ്ങേറാണ്... എന്താ പറയാ.. ഇങ്ങനെ ഒരു മനസ്സമാദാനം കിട്ടാത്ത ഒരു സംഭവം ആയി മാറുമെന്ന് കരുതിയില്ല..
ഇപ്പോ വെറുതെ ഇരിക്കാൻ ഒരു പേടിയാണ്.. എന്തെങ്കിലും ജോലിയിൽ മുഴുകി കൊണ്ടിരിക്കുവാണേൽ.. ഒരു ആശ്വാസം ആണെന്ന് പറയാം.. അല്ലേൽ.. ഓരോന്ന് ആലോചിച് കൂട്ടുകയാണ്... ഒരു നല്ല തല്ലു പോലും ഉണ്ടായതായിട്ട് ഓർമയില്ല ഞങ്ങൾക്കിടയിൽ.. അത്രയും അങ്ങോട്ട് മനസ്സിലാക്കിയതായിരുന്നു എന്ന് തന്നെ പറയാം.. ബെസ്റ്റ് ഫ്രണ്ട്സിന്റെ ഇടയിൽ എങ്ങനെയാണോ.. അത് പോലെ തന്നെ ഒന്നും മറച്ചു വെക്കാനുണ്ടായിരുന്നില്ല.. പിന്നെ അവിടെ തല്ല് കൂടേണ്ട ഒരു ആവശ്യവുമില്ല...
അറിവില്ലാത്ത പ്രായത്തിൽ. തുടങ്ങിയതല്ലേ.. നിങ്ങൾ.. അവൾക്കിതാണ് ശരിയെന്നു തോന്നിക്കാണും.. അങ്ങനെ. അങ്ങനെ. ഉപദേശിക്കാനും.. മനസ്സിലാക്കി തരാനും.. ഒരുപാട് പേരാണ്.. അറിയാഞ്ഞിട്ടല്ല.. പറ്റണ്ടേ.. പണ്ടാരം.. പറ്റാഞ്ഞിട്ടാണ്.. അത്രേം അങ്ങോട്ട് ഇഷ്ടപ്പെട്ടു പോയി...
"ഹലോ..."
മെസ്സേജ് സീൻ ചെയ്ത് റിപ്ലേ കൊടുക്കാതെയാണ്.. ഇത്രേം നേരം ഓരോന്ന് ആലോചിച് കൂട്ടിയത്...
"പിന്നെ.. അവളെന്താ .. ഇൻസ്റ്റാഗ്രാം ഒഴിവാക്കിയതാണോ..."
"അതെ.. ഇപ്പോ വാട്സാപ്പ് മാത്രം യൂസ് ചെയ്യുന്നൊള്ളു.. അതിൽ ആക്റ്റീവ് ആണ് അവള്..."
"മ്മ് 😊.. എന്നാ ശരി.. പിന്നെ കാണാം.."
അപ്പൊ.. എന്നെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതാണ്... എന്നാലും ഇതിനു മാത്രം എന്താ ഞാൻ ചെയ്തേ... എത്ര ഇരുന്നാലോചിച്ചിട്ടും ഒന്നും മനസ്സിലാകുന്നില്ല... എല്ലാം കൂടെ പ്രാന്ത് പിടിക്കുന്ന പോലെ...
എത്ര ഒക്കെ വേണ്ടന്ന് വെച്ചാലും.. ഉറങ്ങാൻ പോകുന്നതിന് മുമ്പ് അവളുടെ ഫോട്ടോ നോക്കിയിരിക്കും... സത്യം പറഞ്ഞാൽ ഡിലീറ്റ് ചെയ്യാൻ നോക്കിയതാണ് പലവട്ടം.. പറ്റണ്ടേ.. പിന്നെ അവളെ കാണാൻ പറ്റിയില്ലെങ്കിലോ.. അപ്പോഴും.. മനസ്സിൽ ഒരു ചെറിയൊരു പ്രതീക്ഷ ഉണ്ട്... അവള് തിരിച്ചു വരും... എവിടെയോ ... എന്തോ... ഒരു ചെറു പ്രതീക്ഷ...
അവള് പോലും അറിയാതെ.. എത്രയോ പ്രാവശ്യം നാട്ടിലേക്ക് വന്നിട്ടുണ്ട്.. ക്ലാസ്സ് കഴിഞ്ഞു പോകുന്ന അവളെ നോക്കി നിന്നിട്ടുണ്ട്... അതൊരു സുഖാണ്.. ഹെൽമെറ്റ് ഒക്കെ വെച്ച്.. അവള് പോകുന്ന വഴിയിൽ നിൽക്കും.. എന്റെ തൊട്ടടുത്ത് കൂടെ നടന്നു പോകും.. ഒരു വൈബ്രേഷൻ ആകും ശരീരം മുഴുവൻ... അത് പോലെ ഹൃദയം മിടിക്കുന്നതൊക്കെ ഇടി വെട്ടുന്ന പോലെ എനിക്ക് തന്നെ കേൾക്കാം... ആ നിമിഷങ്ങളൊക്കെ.. ഓർത്താൽ പോരെ.. അവളോടെന്തെങ്കിലും ദേഷ്യം തോന്നാൻ എനിക്ക് കഴിയുമോ!!..
"നിങ്ങളോട് ഇതെങ്ങനെ പറയേണ്ട് എന്നെനിക്കറിയില്ല... നിങ്ങൾക്കെന്നെ ഒരുപാടിഷ്ടാണെന്നറിയാം.. അതാണ്.. ഞാൻ ഒന്നും പറയാഞ്ഞേ.."
"കുഴപ്പമില്ലടാ.. എനിക്ക് നിന്നെ മനസ്സിലായില്ലെങ്കിൽ വേറെ ആർക്ക് മനസ്സിലാകാണാനാണ്..."
"താങ്ക് യു... ഇങ്ങനൊരു ബ്രേക്ക് അപ്പ് എന്താല്ലേ..."
അവളുടെ ഈ ചോദ്യത്തിന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല..
"ബൈ.. വർക്കുണ്ട്.. " ഇത്ര മാത്രം....
അതിനു ശേഷം ഞാൻ അനുഭവിച്ച ഒരു അസ്വസ്ഥത.. അതൊന്നും ഇവിടെ എഴുതിയാൽ മനസിലാകില്ല.. സത്യം പറഞ്ഞാൽ അതെങ്ങനെ എഴുതേണ്ടത് എന്നറിയില്ല.. ഇങ്ങനെ ഒന്നും അല്ല ഞാൻ കരുതിയിരുന്നത്... ഇതൊന്നും ആയിരുന്നില്ല പ്രതീക്ഷിച്ചതും.. എന്നാലും എന്തോ അവളോട് ദേഷ്യം തോന്നുന്നില്ല.. അവളെ എനിക്കറിയാം.. എന്നാലും..
അവളുടെ ഫോട്ടോസ് മുഴുവൻ നോക്കി.. മൂന്ന് വർഷം മുമ്പുള്ളത് .. ആദ്യമായ് നേരിട്ട് എടുത്ത സെൽഫി.. അവൾ എഡിറ്റ് ചെയ്ത എന്റെ ഫോട്ടോ... ഓരോ ഫോട്ടോക്കും ഓരോ കഥ പറയാൻ ഉണ്ടാകും... ഇതൊക്കെയാണെങ്കിലും.. മനസ്സ് മുഴുവൻ ഒരു പ്രതീശയിലാണ്... അവൾ കുറച്ചു കഴിഞ്ഞ വിളിക്കും... പറ്റണില്ല എന്നെക്കൊണ്ട് എന്ന് പറഞ്ഞിട്ട്.. എറിപോയാൽ.. ഒരു ദിവസം.. അത്രേ അവളെ കൊണ്ട് പറ്റു...
ആദ്യത്തെ ഒന്ന് രണ്ട് മണിക്കൂർ ... നെറ്റ് ഓഫ് ആക്കി ഒരു ഫിലിം.. കാണാൻ നോക്കി .. ഒരു ഫ്ലോ കിട്ടണ്ടേ.. ഇടക്ക് ഇടക്ക് അവളെ ഓൺലൈൻ ഉണ്ടോ നോക്കിയാലെ ഒരു മനസ്സമാദാനം ഒള്ളു... ഓൺലൈൻ കാണുന്നുണ്ട്.. എന്താണ് അവൾക്ക് ഒരു മെസ്സേജ് അയച്ചാലിങ്ങോട്ട്.. ഒരു വാശി ആയി.. എനിക്കും.. അങ്ങനെ.. പിറ്റേന്ന് അവളെ ഓൺലൈൻ കണ്ടില്ല... കുറെ നോക്കി നിന്ന് .. തൊട്ടടുത്ത ദിവസം പെരുന്നാളാണ്.. കൊറോണ ആയത് കൊണ്ട് പെരുന്നാളൊക്കെ കണക്കാണ് എന്നാലും.. കസിൻസ് എല്ലാം വീട്ടിൽ വന്നിട്ടുണ്ട്.. എനിക്കാണേൽ.. ഒന്നിനും ഒരു ഉത്സാഹം ഇല്ല..
"എന്തേലും ഇഷ്യൂ ഉണ്ടോടാ ..." ഇക്കാക്ക് എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയിട്ടുണ്ടാകും..
"ഹേയ്.. വർക്ക് പ്രഷർ ആണ്.. വേറൊന്നുമല്ല... " ഒരു സാദാരണ നുണയിലൊതുക്കി.. വേറെ ഒന്നും കൊണ്ടല്ല.. റിലേഷൻ കാര്യങ്ങൾ വീട്ടിൽ എല്ലാവർക്കും അറിയാം... ഒരു പരിഹാസപാത്രം.. ആവാൻ താല്പര്യം ഇല്ലാത്തത് കൊണ്ടെന്നു തന്നെ പറയാം...
കൊറോണയും ഇവളും.. എല്ലാം കൂടെ വലിയ പെരുന്നാൾ ഒരു ഒന്നൊന്നര ദിവസമാക്കി.. സാദാരണ പെരുന്നാളിന്.. ഓണത്തിനും എല്ലാം കാണപ്പെടുന്ന മലയാള തനിമ ഉണ്ടല്ലോ.. പെരുന്നാൾ അല്ലെങ്കിൽ ഓണം ആശംസകൾ.. തലങ്ങും വിലങ്ങും വന്നോണ്ടിരിക്കുവാണ്.. ചിലരുടെ മെസാജ് നോക്കിയാൽ ലാസ്റ്റ് മെസ്സേജ് കഴിഞ്ഞ പെരുന്നാളിനാണ്... എല്ലാവർക്കും മറുപടി കൊടുക്കുന്നുണ്ടെകിലും... ഒരാളുടെ മെസ്സേജിന് അല്ലെങ്കിൽ.. എന്തെങ്കിലും ഒരു റെസ്പോൺസിന് വേണ്ടി നോക്കി നില്കുവാണ്..
കുറച്ചു നേരമായി അവളുടെ ചാറ്റിൽ.. ഞാൻ അങ്ങോട്ട് മെസ്സേജസ് അയക്കാൻ ശ്രമിച്ചോണ്ടിരിക്കുവാൻ.. കുറെ ടൈപ്പ് ചെയ്യും... ഡിലീറ്റ് ചെയ്യും.. കുറച്ചു വാശിയും ഉണ്ട് അവൾ ഇങ്ങോട്ട് അയക്കട്ടെന്ന്... മെസ്സേജ് അയക്കും രണ്ട് മിനിറ്റ് നോക്കും ഓൺലൈൻ ഇല്ല. ഡിലീറ്റ് ആകും പിന്നേം അയക്കും.. ഡിലീറ്റ് ആകും.. അവസാനം... ഒരു ഈദ് മുബാറക്. മാത്രം അയച്ചു..
പെട്ടെന്ന് ആണ് അത് ശ്രദ്ധിച്ചത്.. അവളെ ഓൺലൈൻ കാണിച്ചത്.. അപ്പോ എന്റെ മുഖത്തു നോക്കിയാൽ.. പെരുന്നാളിന് മാസം കണ്ട പോലെ ആയിട്ടുണ്ടാകും... എന്നാലും പുറത്ത് കാണിച്ചില്ലട്ടോ.. എന്റെ മെസ്സേജ് സീൻ ചെയ്തിട്ടുണ്ട്... പടച്ചോനെ.. ഓരോ സെക്കൻഡും.. ഓരോ മണിക്കൂർ പോലെ പോകുന്നത്..
"ഈദ് മുബാറക്.. "
ഇത് മതി പടച്ചോനെ.... ഒടുക്കത്തെ ഹാപ്പി... ഒരു വർഷം ഒരു വിവരവും ഇല്ലാതെ പെട്ടെന്ന് കണ്ടാൽ എന്താകും അവസ്ഥ... അതന്നെ...
ഒരുപാട് കാര്യങ്ങൾ.. പറയാൻ തോന്നി.. എത്ര മിസ്സ് ചെയ്തുന്നും... അങ്ങനെ ഒരുപാട്.. എന്ത് ചെയ്യാനാ... ഓരോന്ന് ടൈപ്പ് ചെയ്ത്.. കളഞ്ഞു അവസാനം.. അവിടെ എത്തിയത്...
"സുഖല്ലേ.." എന്ന് മാത്രം ആയിപോയ്..
"അത് നിങ്ങൾ ചോദിക്കല്ലി.. എനിക്കെ അറിയൂ എങ്ങനെ പിടിച്ചു നിൽക്കുന്നദ് എന്ന്..."
ഇതു കേട്ടപ്പോ.. ദേഷ്യം ഒക്കെ പോയി.. എന്താ പറയാ.. അങ്ങനെ ഒഴിവാക്കാനൊന്നും.. എന്റെ പെണ്ണിന് കഴിയില്ല.. ഒരു ചിരി.. അറിയാതെ.. കണ്ണ് നിറച്ചു കൊണ്ട് ...
അപ്പോഴേക് പെരുന്നാൾ ഡ്രസ്സ് ഒക്കെ ഇട്ട ഫോട്ടോസ് അവൾ അയച്ചു.. അതെടുക്കാൻ പോയ കഥ പറഞ്ഞു.. "നിങ്ങൾ പെരുന്നാളായിട്ട് ഒന്നും എടുത്തില്ലേ.."
ഇവിടെ പെരുന്നാളും ഓണവും ഒക്കെ കൈ വിട്ടു പോയ അവസ്ഥയാണെന്ന് അവൾക്കറിയില്ലല്ലോ...
"ഹേയ്.. ഇല്ല.. " കൊറോണ ഒക്കെ അല്ലെ എന്ത് പെരുന്നാൾ..
എവിടുന്നോ കിട്ടിയ ധൈര്യയത്തിൽ പറഞ്ഞു.. അല്ലേൽ പറഞ്ഞു പോയി..
ഈ കഥ മുഴുവനാക്കാൻ കഴിയുന്നതിനു മുമ്പ്.. തന്നെ അവസാനിപ്പിക്കേണ്ടി വന്നു...
വേറൊന്നും കൊണ്ടല്ല.. അതിനൊരു കാരണം കൂടെയുണ്ട്.. താഴെയുള്ള. ഭാഗം കൂടെ ❤❤ വായിച്ചു നോക്കണേ
ഒരു മിന്നായം പോലെ ഇപ്പോ അവളെ ഒന്ന് കണ്ടു.. രണ്ടു സീറ്റ് മുമ്പിൽ ഇരിക്കുന്നുണ്ട് കക്ഷി... ഞാൻ അവളെ തന്നെ നോക്കി.. എന്റെ റൂട്ട് ആണല്ലോ ഇവളും.. ഇവളുടെ സ്ഥലം എവിടെയാണാവോ... ഇതെല്ലാം ആലോചിച്ചു അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു....
അവളൊന്നു തിരിഞ്ഞു നോക്കി... അടിപൊളി ... നേരെ എന്റെ മുഖത്തോട്ട്... അവള് നോക്കി കൊണ്ട് നിൽക്കാണ്... ഞാൻ പെട്ടെന്ന് മുഖം തിരിച്ചു.. പിന്നെ ഇടക്കിടക്ക് അവള് നോക്കുന്നുണ്ട്... കാണാത്ത പോലെ ഞാൻ ഫോണിൽ കളിച്ചിരുന്നു...
എന്നാലും ഇടക്ക് ഞാൻ ഒന്ന് നോക്കും... അങ്ങനെ ഒരു പത്തു മിനിറ്റോളം ഈ കലാപരിപാടി തുടർന്ന്.. അവള് ഞാൻ ഇറങ്ങുന്നതിനു രണ്ടു സ്റ്റോപ്പ് മുമ്പേ ഇറങ്ങി....
അന്ന് വീട്ടിൽ പോയി.. ഫ്രഷ് ആയി.. ഫോൺ ഒന്ന് കയ്യിൽ പിടിച്ചതെ ഓർമയുള്ളൂ...
"തുടങ്ങി കുത്തിക്കളിക്കൽ.. എക്സാം അല്ലെ ബുക്ക് എടുത്ത് നോക്കാതെ ഓൻ ഫോൺ കുത്തി കളിക്കാണ്... ഞാൻ അത് എറിഞ്ഞു പൊട്ടിക്കുന്ന വരെ ഉണ്ടാകും... "
പിന്നെ ഒന്നും നോക്കിയില്ല... ഫോൺ മാറ്റിവെച്ചു ബുക്ക് എടുത്തു... ഫോണിൽ ഓരോ നോട്ടിഫിക്കേഷൻ വരുമ്പോളും കൈ അറിയാതെ ഫോണിലെത്തും.... പിന്നെ അഞ്ചു മിനിറ്റ് ഫോൺ നോക്കാമെന്ന് കരുതും ... അങ്ങനെ ആ അഞ്ചു മിനിറ്റ് അര മണിക്കൂർ വരെ നീളും....
എട്ടു മണിയാകാൻ പത്തു മിനിട്ടുണ്ട്.. എട്ടു മണിക്ക് പഠിക്കാൻ ഇരിക്കാം... എന്നു കരുതി ഫോണിൽ തന്നെ കളിക്കും.... പിന്നെ നോക്കുമ്പോ എട്ടു മണി കഴിഞ്ഞു അഞ്ചു മിനിറ്റ് ... പോയി ഫ്ലോ പോയി.... ഇനി എട്ടരയ്ക്ക് പഠിക്കാം... 😆.. സ്റ്റഡി ലീവ് അതികവും കടന്നു പോയത് ഇങ്ങനെയായിരുന്നു...
അങ്ങനെ എക്സാം തുടങ്ങി.... ഞങ്ങൾക്ക് ഉച്ചക്കായിരുന്നു.. എക്സാം.. അവൾക്കണേൽ ഉച്ചക്ക് മുമ്പും... എക്സാം തുടങ്ങി ഒരു ദിവസം പോലും അവളെ കാണാന് കഴിഞ്ഞിട്ടില്ല.... ടെൻഷൻ കൂടിയ ദിവസങ്ങൾ... അതിൽ ഏറ്റവും ടെൻഷൻ അടിച്ചത്... കെമിസ്ട്രി ലാബ് എക്‌സാമിനാണ്....
സാദാരണ തിയറി എക്സാം നടക്കുന്ന സമയത്താണ് ഞാൻ ലാബിലെത്തിയത്... നോക്കിയപ്പോ എക്സാം തുടങ്ങി കുറച്ചു നേരമായിട്ടുണ്ട്.... ടീച്ചറുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേട്ടു..... കയറി ചെയ്തോളാൻ പറഞ്ഞു... എല്ലാവരും സെക്കന്റ് സെക്കന്റ് എക്സ്പെരിമെന്റ ചെയ്ത് തുടങ്ങി... ഞാൻ ആദ്യത്തെ ചെയ്ത് തുടങ്ങുന്നൊള്ളു......
-------
ലാബിന് പുറത്ത് വേറെ ഒരാളെ ചീത്ത പറയുന്നത് കേട്ടു.... നോക്കിയപ്പോ ചങ്ക് തെണ്ടി.... പകുതി സമാദാനമായി... വേറൊന്നും അല്ലാ ഇനി ഇതിന്റെ പേരിൽ എന്തേലും ഉണ്ടായാൽ കൂട്ടിനു ഈ തെണ്ടി കൂടെ ഉണ്ടല്ലോ എന്ന മനസ്സുഖം ....
ആ സന്തോഷത്തിന് അതികം ആയുസ്സുണ്ടായില്ല....
"നിന്നെക്കാൾ ലേറ്റ് ആയി വന്ന അവൻ സെക്കന്റ് എക്സ്പെരിമെന്റ തുടങ്ങിയല്ലോ... നീ ഇത് വരെ ആദ്യത്തേത് പോലും ചെയ്തില്ലേ... "
ടീച്ചർ ഇത് പറഞ്ഞപ്പോ എല്ലാരുടേം മുമ്പിലും വില പോയോ... എന്ന ഫീലിലായി....
അപ്പുറത്തവന്റെ പേപ്പർ നോക്കി എഴുതിയ അവൻ സ്റ്റാർ ആയി.. മുഴുവൻ ചെയ്തു നോക്കാനിരുന്ന ഞാൻ പൊട്ടനും ആയി....
സാൾട്ട് ഐഡന്റിഫിക്കേഷൻ... ഏറ്റവും മെനക്കെട്ട പരിപാടി.... ആകെ രണ്ടു എക്സ്പെരിമെന്റ മാത്രമേ ഞാൻ പഠിച്ചിട്ടൊള്ളു.... ഏഴെണ്ണമുണ്ട് എല്ലാം കൂടെ.....
ഭാഗ്യത്തിന് എനിക്കതു തന്നെ കിട്ടി...... ഞാൻ പഠിച്ചു വെച്ചത് തന്നെ... 'സിങ്ക് സൾഫേറ്റ് '.....
മൂന്നാമതായിട്ട് എനിക്കാണ്.. സാൾട്ട് ടെസ്റ്റിന്റെ റിസൾട്ട് കിട്ടിയത് ലാബിൽ നിന്ന്... എനിക്ക് മുൻപേ രണ്ടു പഠിപ്പിസ്റ്റുകൾക്കായിരുന്നു കിട്ടിയത്... കുറച്ചു മുമ്പേ എന്നെ ചീത്ത പറഞ്ഞ ടീച്ചറുടെ മുഖത്തേക് ഞാൻ നോക്കി.. ഇപ്പൊ എന്തായി എന്ന ഭാവത്തിൽ....
ടീച്ചർ എന്നെ നോക്കുന്ന് പോലും ഇല്ലാ....
ആരോ പുറകിൽ നിന്ന് തോണ്ടി... നോക്കിയപ്പോ ചങ്ക് തെണ്ടിയാണ്..
"നിനക്കേതാ കിട്ടിയത്.... "
"സിങ്ക് സൾഫേറ്റ്...."
"ഇതെന്താ ചെയ്യേണ്ടത്... "
രണ്ടു ടെസ്റ്റ് ട്യൂബും കയ്യിൽ പിടിച്ചു ചോദിക്കുന്നുണ്ട്.... അവന്റെ ചോദ്യം കേട്ടു ഞാൻ ഒന്നു ചിരിച്ചു.....
അതോടെ ടീച്ചർ തിരിഞ്ഞു നോക്കി......
"നിനക്ക് സാൾട്ട് കിട്ടിയോ.. "
ടീച്ചർ അവനോടു ചോദിച്ചതും..
അവൻ തല കുലുക്കുന്നതും കണ്ടു.. അതെ എന്നുള്ള അർത്ഥത്തിൽ....
ടീച്ചർ അവനെ അടുത്തേക്ക് വിളിപ്പിച്ചു.... കിട്ടിയ സാൾട്ട് ചോദിച്ചു...
"സിങ്ക് സൾഫേറ്റ്..."
പടച്ചോനെ അതെനിക്ക് കിട്ടിയ സാൾട്ട് അല്ലെ .. ടീച്ചർ ഓക്കേ പറഞ്ഞു....അതെ സാൾട്ട് തന്നെയായിരുന്നു അവനും കിട്ടിയത്.....
ഇതൊക്കെ കണ്ട് ഞാൻ കിളി പോയ പോലെ നിന്നു..... ' സിങ്ക് സൾഫേറ്റ് ' എന്ന പേര് പോലും ആദ്യമായിട്ടായിരിക്കും അവൻ കേട്ടിട്ടുണ്ടാകുക.....
പഠിച്ചു വന്ന ഞാനിപ്പോ ആരായി....
അന്ന് എക്സാം കഴിഞ്ഞു.. അവസാനത്തെ എക്സാം ആയതു കൊണ്ട്..... എല്ലാം കൂടെ കളർ എറിഞ്ഞും ഷർട്ടിൽ എഴുതിയും... ആഘോഷിക്കുമ്പോഴാണ്....
ഞാനത് കണ്ടത്.... സത്യത്തിൽ ചങ്കാണ് അതു കാണിച്ചു തന്നത്....
ജീവിച്ചിരിക്കാനുള്ള കാരണത്തിന് അങ്ങനെയൊരാൾ മതിയല്ലോ...
#thoolikathalukal #thoolika #subashchandran
മറ്റൊരാളുടെ ജീവിതത്തിൽ അവരെപ്പോലും അതിശയിപ്പിക്കുംവിധം സന്തോഷാനുഭവങ്ങൾ പകരുന്നതല്ലേ, ഏറ്റവും വിലയേറിയ സത്കർമം.....
Читать полностью…കേരളപ്പിറവിയോടനുബന്ധിച്ച് കേരളത്തിലെ ചില ഉൾനാടൻ സൊകാര്യ ബസ്സുകളെ കുറിച്ച് അറിയാം..!
കയറിക്കഴിഞ്ഞാൽ വിചിത്രമായ അനുഭവങ്ങളാണ്.
ചിലപ്പോൾ യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന ബസ്സുകളുണ്ട്. 15 മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലത്ത് 30 മിനിറ്റ് എടുത്ത് എത്തിക്കും! ദൃതി പിടിച്ച് ഒരിടം വരെ പോകാനായി ഇത്തരം ബസ്സുകളിൽ കയറിയാൽ ആ യാത്രികന് ഡ്രൈവർ ഉറുമ്പിന്റെ ആരെങ്കിലും ആണോ എന്ന് തോന്നി പോകും!
മറ്റൊരു സമയത്ത് അല്ലെങ്കിൽ വേറെ ബസ്സുകളിൽ നേരെ തിരിച്ചാണ് അനുഭവം. യാത്രക്കാർ തുമ്പനെ പോലെ മുറുക്കി പിടിച്ചിരുന്നില്ലെങ്കിൽ പറന്നു പോകും. യാത്രക്കിടയിൽ പെട്ടെന്ന് ബ്രേക്ക് ഇടേണ്ടിവന്നാൽ പിന്നെ ഒന്നും പറയണ്ട! യാത്രക്കാർ തമ്മിൽ കൂട്ടിമുട്ടുന്നു, ചിലർ പരിസരം മറന്ന് നിലവിളിക്കുന്നു, തെറി വിളിക്കുന്നു. അങ്ങനെ പലതും!
പിന്നെ ഇപ്പോഴും ഒരു പുരോഗതിയും ഇല്ലാതെ കുറേ വർഷങ്ങൾക്ക് മുന്നേ ഉള്ള ബസ്സുകളും ഓടുന്നത് കാണാം . അതിലെ പ്രധാന അഭ്യാസം ഇരിപ്പിടങ്ങളിലാണ്. കാലുകൾ ഞെരിച്ച് വേണം ഇതിൽ ഇരിക്കാൻ. ചില ഇരിപ്പിടങ്ങൾ യാത്രക്കാരനേയുംകൊണ്ട് പോകും!
(തുടരും)
ഹെൽമെറ്റ് ഊരി അവൾക്ക് സർപ്രൈസ് കൊടുക്കണം എന്നൊക്കെ കരുതും.. പിന്നെ എന്തോ... വേണ്ടന്ന് വെക്കും.. ശരിക്കും പറഞ്ഞാൽ.. ഇന്നും അതാർക്കുമ്പോ നഷ്ടബോധം ആണോ.. അതോ കുറ്റബോധം ആണോ വരുന്നത് എന്നറിയില്ല കണ്ണ് നിറയും..
പാവം... ഫെബ്രുവരി എന്നെ കണ്ടാൽ.. പിന്നെ.. ജൂൺ ഒക്കെ ആകണം ഒന്ന് കാണാൻ.. സംസാരിക്കാൻ പോലും പറ്റാറില്ല.. ആദ്യമൊക്കെ.. എന്നും സങ്കടം പറച്ചിൽ ആയിരുന്നു... പിന്നെ അവള് പറയും നിങ്ങളിനി പ്രവാസി ആയാലും എനിക്ക് ഒരു കുഴപ്പവും ഇല്ല....
അന്നതവൾ തമാശയായിട്ട് പറഞ്ഞതാണേലും.. ഉള്ളിലെവിടെയോ കൊണ്ട പോലെ...
വീട്ടിൽ നിന്ന് പുരസത്തിറങ്ങിയിട്ട് കുറച്ചായി... കൊറോണ ചിലപ്പോഴൊക്കെ ഒരു ഉപകാരം ആയിട്ടാണ് തോന്നിയത്.. വർക്ക് അറ്റ് ഹോം.. കൂടെയായപ്പോ.. റൂമിൽ നിന്ന് പോലും പുറത്തിറങ്ങേണ്ട എന്ന അവസ്ഥയായി... ഒരു പരിധി വരെ പരമാവധി എന്തെങ്കിലും ഒക്കെ ചെയ്തോണ്ടിരിക്കാൻ നോക്കി.. ഒരു കോഴ്സ് ചെയ്യാൻ നോക്കി.. എല്ലാം എന്തെങ്കിലിം ഒന്നിനോട് അറ്റാച്ഡ് ആയിട്ട് അവളെ ഒന്ന് മറക്കാൻ വേണ്ടിയാണ്... ഇതൊരു വല്ലാത്ത അവസ്ഥയാണ് എത്രത്തോളം മറക്കാൻ നോക്കുവോ അത്രത്തോളം തലയിൽ കയറും...
അനാർക്കലീൽ പ്രിത്വിരാജ് പറയുന്ന പോലെ....
തുടങ്ങിയ സമയത്ത് തമാശ തന്നെയായിരുന്നു.. പക്ഷെ ഇതിങ്ങനെ.. ഇത്രേം കാലം ഇരിക്കപ്പൊരുതി തരാത്ത ഒരു പ്രശ്നം ആകുമെന്ന് കരുതിയില്ല..
ഒരു മാസത്തോളമായി അവളെ കുറിച് എന്തെങ്കിലും ഒന്നറിഞ്ഞിട്ട്.. ഇൻസ്റ്റാഗ്രാം വാട്സ്ആപ്പ് ഒക്കെ ഒഴിവാക്കി.. ഒരു ദിവസം പോലും.. ആകില്ല അതിനു മുമ്പേ തിരിച്ചു ഇൻസ്റ്റാൾ ചെയ്യും.. ഇനി അവളെങ്ങാനും മെസ്സേജ് അയച്ചിട്ടുണ്ടെങ്കിലോ.. അത് മിസ്സ് ആയാലോ... എന്താ പറയാ.. ഒരു വല്ലാത്ത പ്രാന്ത് തന്നെ.. ഇനി ഇൻസ്റ്റാഗ്രാമിൽ പുതിയ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെകിലോ.. അവളുടെ പേരിനോട് സദൃശ്യമുള്ള എല്ലാ അക്കൗണ്ടും നോക്കും... ഫോള്ളോവേഴ്സിൽ അവളുടെ ഫ്രണ്ട്‌സ് ഉണ്ടൊന്നും.. ഇങ്ങനെ ഓരോന്ന് ചെയ്ത് കൂട്ടി...
പണ്ടൊക്കെ വർക്കിൽ ബിസി ആകുമ്പോ അവളുടെ കാൾ ഒന്നും അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.. മനപ്പൂർവമല്ല അവള് ഇട്ടേച് എവിടേം പോകത്തില്ല.. എന്നൊരു വിശ്വാസം ഉള്ളത്കൊണ്ടായിരുന്നു... ഇന്നിപ്പോ അവളുടെ ശബ്ദം ഒന്ന് കേൾക്കാൻ കൊതിയാകാൻ പടച്ചവനെ...
ദിവസങ്ങൾ പോകുന്നത് അറിയാതെ ആയി... ഇതിനിടയിൽ ഞാൻ തന്നെ ആളാകെ മാറിയെന്നും കൂടെ പറയാം.. റൂമിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ ഒരു തരം മടി.. എല്ലാവരുടേം കൂടെ ഭക്ഷണം കഴിക്കാതെയായി.. വേറൊന്നും കൊണ്ടല്ല.. പരിഹാസം കേൾക്കാൻ വയ്യാഞ്ഞിട്ടാണ്..
" അവള് ഇപ്പൊ വിളിക്കാറില്ലേടാ.. എന്തൊക്കെയായിരുന്നു.. "
പിന്നെ കുറച്ചു ആക്കിയ ചിരിയും.. ചിരിച്ചു കൊടുക്കും അവരുടെ മുമ്പിൽ.. അവര് കളിയാക്കുന്നന്നത് കൂടെ കേൾക്കുമ്പോൾ ഒരു അമ്പു വന്നു തറക്കുന്ന പോലെയാണ്.. കൂടെപ്പിറപ്പുകൾ പോലും കൂടെയില്ല എന്നറിയുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടലാണ്.. ഒരു നിസഹായാവസ്ഥ..
മൂന്ന് മാസത്തോളമായി.. അവളുടെ ഒരു വിവരവും ഇല്ലാതെയായിട്ട്... ദിവസങ്ങൾ കടന്നു പോകുന്നത് പോലും അറിയുന്നില്ല.. അങ്ങനെ..ഒരു ഞായറാഴ്ച ദിവസം ആണെന്ന് തോന്നുന്നു.. നല്ല ഇടിയും മഴയും ഉണ്ട്.. അല്ലെങ്കിലും അതങ്ങനെയാണല്ലോ.. നമുക്ക് ഒഴിവുള്ള ദിവസം നോക്കി നിൽക്കുവാണ് അടിച്ചാർത്തു പെയ്തിറങ്ങാൻ... കറണ്ടും ഇല്ല.. ഫോണിലാണേൽ ചാർജും ഇല്ല. അവളുടെ പഴയ ചാറ്റുകൾ ഒക്കെ എടുത്തു നോക്കുവായിരുന്നു...പെട്ടെന്ന് ഒരു നോട്ടിഫിക്കേഷൻ വന്നു.. എന്തോ അവളുടെ പേര് കണ്ട പോലെ.. ഒരു നിമിഷത്തേക്ക് പരിസരം മറന്നു എന്ന് തന്നെ പറയാം.. എന്താ ചെയ്യേണ്ടത് ഒന്നും അറിയുന്നില്ല.. മുഖത്തു പുഞ്ചിരിയാണ് എന്നുറപ്പായിരുന്നു.. എന്നാലും കണ്ണ് കൂടെ ഒപ്പം നിറഞ്ഞൊഴുകുന്നുണ്ട്... ടീ ഷർട്ട് കൊണ്ട് തുടച്ചിട്ടും.. കണ്ണീർ നില്കുന്നില്ല.. എന്താ ചെയ്യേണ്ടത് എന്നറിയാതെ പകച്ചു നിന്ന എന്റെ മുന്നിലേക്ക് അടുത്ത നോട്ടിഫിക്കേഷൻ.. നിങ്ങൾക്ക് ഒരു മെസ്സേജ് റിക്വസ്റ്റ് വന്നിട്ടിട്ടുണ്ട്...
കൈ ഒക്കെ കണ്ണീർ തുടച് നനഞ്ഞിരിക്കുവായത് കൊണ്ട്.. ടച്ച് ചെയ്യാൻ കഴിയുന്നില്ല.. ആ മെസ്സേജ് തുറന്നു നോക്കിയതും...
തുടരും....
"എന്നെ കൊണ്ട് പറ്റുന്നില്ലെഡി... നിന്റെ ഫോട്ടോസ് നോക്കി ഇരിക്കുവാണ്.. അങ്ങോട്ട് പോകുന്നില്ല... റിസ്ക്കാൻ.. നിന്നെ അങ്ങനെ വിട്ടു കളയാൻ പറ്റില്ല.."
ഇത്രേം പറഞ്ഞു നിർത്തിയപ്പോ.. ഒരു മഴ പെയ്തു തോർന്ന പോലെ.. മെസ്സേജ് സീൻ ചെയ്തിട്ടുണ്ട്.. മൂന്ന് മിനിറ്റ് കഴിഞ്ഞാണ് റിപ്ലേ കിട്ടിയത്.. ഈ സമയം മുഴുവൻ.. അവളുടെ മറുപടി ഊഹിച്ചോണ്ടിരിക്കുവാൻ.. പറയാൻ ചാൻസ് ഉള്ള എല്ലാ കാര്യങ്ങളും...
അല്ലേലും ചില കാര്യങ്ങളൊക്കെ നമ്മുടെ പ്രതീക്ഷക്ക് വിപരീതമായിട്ടാകും നടക്കാർ.. അധികം ആയിട്ട് ആഗ്രഹിക്കാതിരിക്കുന്നതാണ് നല്ലത്.. വാള് കൊണ്ട് വെട്ടിയ മുറിവ് പോലും ഉണങ്ങാൻ ചാൻസ് ഉണ്ട്... നാവു കൊണ്ടാണ് വെട്ടിയതെങ്കിൽ.. അതവിടെ പഴുത്തു കിടക്കും.. പുറമെ അടയാളം ഒന്നും ഉണ്ടാകില്ല... പക്ഷെ ഈ സാദനം അങ്ങോണ്ട്.. വിട്ടു പോകില്ല..
ഇപ്പോഴും ഇത് ടൈപ്പ് ചെയ്യുമ്പോളും അവള് പറഞ്ഞ കാര്യം നല്ലോണം. ഓർമയുണ്ട്...
"അത് സാരമില്ല.. കുറച്ചു കഴിഞ്ഞാൽ മാറിക്കോളും.."
പിന്നെ ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല.. കണ്ണ് കാണണ്ടേ.. കണ്ണൊക്കെ നിറഞ്ഞ.. ഞാൻ ഒന്ന് ഫോൺ ചെയ്തു... കട്ട് ആക്കി അറ്റൻഡ് ചെയ്യുന്നില്ല... ഒന്ന് രണ്ടു പ്രാവശ്യം കൂടെ നോക്കി.. കട്ട് ആക്കി.. സങ്കടവും ദേഷ്യം എല്ലാം കൂടെ.. കുറെ മെസ്സേജി അയച്ചു. ദേഷ്യപ്പെട്ടും.. സങ്കടപ്പെട്ടും.. കാല് പിടിച്ചും.. എന്തൊക്കെ അയച്ചുവെന്ന് എനിക്ക് തന്നെ അറിയില്ല...
"എനിക്ക് ഒന്നും പറയാനില്ല.. ബൈ.."
ഇത് മാത്രം... പിന്നെ ഫോൺ സ്വിച്ച് ഓഫ് ആക്കി... ഒരു എംപ്റ്റിനെസ്സ്.. എന്നൊക്കെ പറയാം.. ഒന്നും അങ്ങോട്ട് തോന്നുന്നില്ല... ആരോടും ഒന്നും പറഞ്ഞില്ല...
ആ ദിവസം എങ്ങനെ കടന്നു പോയി എന്നറിയില്ല.. കിടക്കാൻ നേരത്തും രാവിലേ അവളുടെ ഫോട്ടോസ് ഒന്ന് നോക്കും.. ഒരു പ്രതീക്ഷ ആയിരുന്നു.. ഇട്ടേച്ചു പോകാതില്ലന്ന്... എന്റെ ഭാഗ്യം ആണോ.. അതോ.. എന്തോ.. പിന്നീട് രണ്ട് മൂന്ന് ദിവസം നല്ലവണം വർക് ഉണ്ടായിരുന്നു.. വർക്ക് അറ്റ് ഹോം.. എന്നുള്ള പേര് മാത്രം ഒള്ളു... കറക്റ്റ് സമയത്ത്.. പ്രൊജക്റ്റ് തീർത്തില്ലേൽ.. രാത്രി പകലുമൊക്കെ ഒരുപോലാകും...
പിന്നെ.. നമ്പർ വിളിച്ചപ്പോ കിട്ടിയില്ല.. വിളിക്കേണ്ട എന്ന് കരുതിയതാണ്.. പിന്നേം അറിയാതെ... പിന്നെ വാട്സാപ്പിൽ. ബ്ലോക്ജ് ചെയ്തിട്ടുണ്ട്...
ഇൻസ്റ്റാഗ്രാം.. അക്കൗണ്ട് കാണുന്നില്ല..
എന്നെ ബ്ലോക്ക് ചെയ്തതാണെന്ന് കരുതി... ഒരു ന്യൂ അക്കൗണ്ട് ഉണ്ടക്കി. അവളുടെ ഐഡി നോക്കി.. ബ്ലോക്ക് ചെയ്തത്.. അല്ല അക്കൗണ്ട് കളഞ്ഞതാണ്...
ഇൻസ്റ്റാഗ്രാം എന്ന് എപ്പോഴു ഇങ്ങനെ പറയുമ്പോ നിങ്ങൾക് നേരത്തെ തോന്നിയിട്ട് ഉണ്ടാകും.. വാട്സ്ആപ്പ് ഇല്ലേ. ഫേസ്ബുക്കില്ലേ.. എല്ലാം ഉണ്ട്.. ഇൻസ്റ്റാഗ്രാമിൽ അവൾ ഫോട്ടോസ് ഇട്ടിട്ടുണ്ട്.. അവൾ ഓൺലൈനിൽ ഇല്ലെങ്കിലും.. അക്കൗണ്ട് ഇടക്ക് ഇങ്ങനെ എടുത്ത് നോക്കുന്നത് ഒരു പ്രത്യേക ഇഷ്ടാണ്... കമന്റ്സ് നോക്കും.. വെറുതെ ഒരു കുശുമ്പ്..
എങ്ങനെ നടന്നിരുന്ന പെണ്ണാണ് എന്റെ അക്കൗണ്ടിൽ കയറി ഇങ്ങോട്ട് ഫോള്ളോ ചെയ്തിരുന്ന പെൺകുട്ടികളെ മുഴുവൻ
ആൺഫോള്ളോ ചെയ്ത് ബ്ലോക്ക് ചെയ്യുക.. മെസ്സേജിന് റിപ്ലേ കൊടുക്കുക.. സത്യം പറഞ്ഞാൽ.. ഇതൊക്കെ എനിക്കും ഇഷ്ടായിരുന്നു.. അവളുടെ. ആ ഒരു പൊസ്സസ്സീവ്നെസ്സ്..
ഒരു റെസ്ട്രിക്ഷൻസ് ഒന്നും ഇന്ന് വരെ അവളോട് ഞാൻ പറഞ്ഞിട്ടില്ല... ഓരോന്ന് ഓർക്കുമ്പോ.. വേണ്ടിയിരുന്നില്ല.. ഇതിപ്പോ.. വല്ലാത്തൊരു അവസ്ഥസയിലാണ്... ആഴ്ചകൾ കടന്നു.. അവളുടർ ഫ്രണ്ട്സിനെ മുഴുവൻ ഞാൻ ബ്ലോക്ക് ആക്കിയിരുന്നു.. മറക്കാൻ നോക്കി.. വാട്സ്ആപ്പ് ഇൻസ്റ്റാഗ്രാം... ഫേസ്ബുക് അങ്ങനെ എല്ലാ സോഷ്യൽ മീഡിയ ഞാനും ഒഴിവ്വാക്കി... ഇൻസ്റ്റാഗ്രാമിൽ ഒക്കെ ആക്റ്റീവ് ആയിരുന്നത് കൊണ്ട്.. ജീവനോടെ ഉണ്ടോന്നറിയാൻ.. ചെക്ക്കന്മാരൊക്കെ.. ഓരോന്നായി വിളിക്കുന്നുണ്ട്.. പഴയ ഓഫീസിൽ ഉള്ളവർ.. അങ്ങനെ ഓരോരുത്തർ.. ഇതിൽ പലരോടും ചാറ്റ് ചെയ്യാറ് പോലുമില്ല... എന്റെ സ്റ്റാറ്റസ് കാണാതായപ്പോ.. അത് പോലെ .. ഓരോന്ന്.. പിന്നെ.. പിന്നെ.. ദിവസങ്ങൾ പോകുമ്പോ.. മറക്കുവല്ല.. ഓർമ്മകൾ കൂടി കൂടി വരാൻ.. അവളുടെ ഫോട്ടോസ് ഒക്കെ ഡിലീറ്റ് ചെയ്യാൻ കുറെ വിചാരിച്ചതാണ്.. പറ്റിയില്ല.. ഓരോന്നിനും ഓരോ കഥ തന്നെ പറയാനുണ്ടാകും...
പിന്നെ ഇവളുടെ എന്തെങ്കിലും ഒരു വിവരം അറിയണ്ടേ... ഒരു മനസ്സമാദാനത്തിന് എങ്കിലും... കുറെ ഒക്കെ വേണ്ടന്ന് കരുതി.. അവസാനം.. രണ്ടും കല്പിച്ചു.. അവളുടെ ഫ്രണ്ടിന് ഒരു
മെസ്സേജി അയച്ചു.. വേണ്ടിരുന്നില്ല എന്നായി പിന്നെ അത്..
തുടരും...
---------🆁🅴🅰🅻🅸🆃🆈 -----
കഴിഞ്ഞ രണ്ടു മാസത്തോളമായി ഞാൻ ശ്രദ്ധിക്കുന്നു.. അവളാകെ മാറിപ്പോയ പോലെ....
ആദ്യമൊക്കെ എന്റെ തോന്നലാകുമെന്ന് കരുതി.. പിന്നെ.. പിന്നെ.. മനപ്പൂർവം ഒഴിവാക്കുന്നതാണോ എന്നൊരു തോന്നൽ...
എന്നോട് സംസാരിക്കാൻ കിട്ടുന്ന ചെറിയ ഒരു അവസരം പോലും ഒഴിവാക്കാത്ത പെണ്ണാണ്.. കൂടെ കൂടിയിട്ട് വർഷങ്ങളായില്ലേ അവളിലെ ചെറിയ മാറ്റങ്ങൾ പോലും പെട്ടെന്നു മനസ്സിലാകും.. അതിനി എന്ത് തന്നെയായാലും..
കൂട്ടുകാരോടൊക്കെ വെറുതെ ഒന്ന് സൂചിപ്പിച്ചു..
"എടാ.. ഇതൊക്കെ നിന്റെ തോന്നലാകും.. നീ അവളോട് ഇനി ഒന്നും ചോദിക്കേണ്ട.. അങ്ങനെ ഒന്നും ഇല്ലെങ്കിലോ.. അവളെന്താ നിന്നെ കുറിച് കരുതുക!!.."
രണ്ടു മൂന്ന് ദിവസങ്ങൾ കൂടെ അങ്ങനെ കഴിഞ്ഞ് പോയി... അവളുടെ മെസ്സേജിൽ ഒന്നും പഴയ ഒരു ഫീലിംഗ്സ്. ഒന്നും വരുന്നില്ല... ഒരു ഫോർമൽ ടച്ച് കയറി വരുന്ന പോലെ.. എങ്ങനെ പറയാ.. ഒരു കടമ നിർവഹിക്കുന്ന പോലെ ഒരു ഫീൽ..
അതും പോരാഞ്ഞിട്ട്
ഇവിടെ ഇതും കൂടെ മനസ്സിൽ കിടന്ന് കളിക്കുക അല്ലെ..
അവസാനം രണ്ടും കല്പിച്ചു അവളോട് ചോദിച്ചു..
"ഡി എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.."
"ഹേയ് ഇല്ല.."
"വീട്ടിൽ വല്ല കുഴപ്പം ഉണ്ടോ... "
"ഇല്ല...എന്തെ.."
ഹേയ്.. കുറച്ചായി ഞാൻ ശ്രദ്ധിക്കുന്നു.. നീയാകെ മാറിയ പോലെ.. എന്തേലും ഉണ്ടേൽ പറയ്യ് മാൻ..
അവളില്ലന്ന് തന്നെ പറഞ്ഞു പക്ഷെ... അവളെ എനിക്ക് നന്നായി അറിയുന്നതാണ്. ഇതെന്റെ പെണ്ണല്ല..
അവസാനം എന്റെ വാശി തന്നെ ജയിച്ചു എന്ന് പറയാം...
"നമ്മുടെ റിലേഷൻ ഷിപ്പിൽ ഒരു കൺഫ്യൂഷൻ ഉണ്ട്... "
ഈ ഒരു മെസ്സേജ് കണ്ടതും.. ഒരു നിമിഷ നേരത്തെക്കാണെങ്കിലും.. ഉള്ളിലൂടെ ഒരു മിന്നൽ വെട്ടിയ പോലെ ഒരു അവസ്ഥ.. എന്റെ ശ്വാസം വിടുന്നത് പോലും ഉച്ചത്തിൽ കേട്ട പോലെ..
ഇടക്കിടക്കു ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കാറുണ്ട്.. അത് പോലെയാകണേ എന്നൊന്ന് പ്രാർത്ഥിച്ചു.. അത് പോലെ തന്നെ മറുപടി കൊടുത്തു.. ഞാനും.. ആലോചിച്ചിച്ചിട്ടുണ്ട്...
"ശരിയാണ് ഞാനും ആലോചച്ചിട്ടുണ്ട്.. നിന്റെ ഫ്രണ്ട് സിംഗിൾ അല്ലെ അവളെ നോക്കിയാലോ എന്ന്"..
"എന്നാ അങ്ങോട്ട് പോയിക്കോ.. രണ്ടും നല്ല മാച്ചാണ്.. പിന്നെ ഈ വഴിക്ക് വരണ്ട.." ഇത് പോലെ എന്തെങ്കിലും.. അവളുടെ സ്ഥിരം ക്ലീഷേ മെസ്സേജസ് പ്രതീക്ഷിച്ചു അല്ലെങ്കിൽ ആഗ്രഹിച്ചു എന്ന് തന്നെ പറയാം..
എന്നാൽ...വെറും ഒരു.. " മ്മ് " മാത്രം.. ഇതോടെ പെട്ടെന്ന് വോൾടേജ് പോയ ബൾബിന്റെ അവസ്ഥയായി... ഈ സമയത്തൊക്കെ നല്ലോണം വിയർത്തു പോകും നമ്മൾ.. മനസ്സ് മാത്രം അല്ല ശരീരം കൂടെ റിയാക്ട് ചെയ്യുന്ന പോലെ..
എന്നാലും പുറത്തോട്ട് കാണിച്ചില്ല..
"എന്താടാ.. ഒരു ഉഷാറില്ലല്ലോ.. എന്താ പറ്റിയത്.."
"നതിങ്..."
"നീ സീരിയസ് ആയിട്ട് പറഞ്ഞതാണോ.. കൺഫ്യൂഷൻ "
അറിയാതെ ചോദിച്ചു പോയി...
"മ്മ്"
ഇതും കൂടെ കണ്ടപ്പോൾ.. ദേഷ്യം സങ്കടം എല്ലാം കൂടെ ഒരുമിച്ചായി... പൊതുവെ കുറച്ചു ദേഷ്യം കൂടുതലാണ് ..
"എന്നാ പിന്നെ ഒരു ഡൌട്ട് വെച്ച് നീ റിലേഷൻ ഷിപ്പ് മുന്നോട്ട് കൊണ്ട് പോകണ്ട... 😡 ഇവിടെ തന്നെ ഫുൾ സ്റ്റോപ്പ് ആകാം ...."
ദേഷ്യം വരുമ്പോ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്.. നാവിനെ ആണല്ലോ.. സഹിക്കാൻ വയ്യാതെ പറഞ്ഞതാണെങ്കിലും..
"വട്ടായോ... നിങ്ങളിതെന്തോക്കെ പറയുന്നത്..😡 ഞാൻ വെറുതെ ചൂടാക്കിയതലേ.. "
ഇങ്ങനെ എന്തെങ്കിലും മെസ്സേജസ അവളുടെ കയ്യിൽ നിന്ന് പ്രതീക്ഷിച് അല്ലെങ്കിൽ അതിലേറെ ആഗ്രഹിച്ചിരുന്നു എന്ന് പറയാം.. അവളുടെ റെസ്പോൺസ് ആണ് .. ഇന്ന് വരെ എന്തിന്.. ഇപ്പൊ വരെ. അങ്ങോട്ട് മനസ്സിന്നു പോകാത്തത്..
"മ്മ്.." ഒക്കെ.
ഇതും കൂടെ കേട്ടപ്പോ ഒടുക്കത്തെ ദേഷ്യം.. പിന്നെ നല്ല ടെൻഷനും.. കടിച്ചമർത്തി പിന്നേം ചോദിച്ചു..... "എന്താടാ എന്താ പറ്റിയത്.."
"ഒന്നുമില്ല.. "
"എന്തായാലും എന്നോട് പറഞ്ഞോ.. നിന്നെ എനിക്ക് മനസ്സിലായില്ലെങ്കിൽ വേറെ ആര്ക്ക് മനസ്സിലാകാനാ.."
"മ്മ്.. അത്.. ഉമ്മാക്ക് എന്നെ തീരെ വിശ്വാസമില്ല.. പുറത്ത് പഠിക്കാൻ പോകട്ടെന്നു പറഞ്ഞപ്പോ.. നാട്ടിൽ തന്നെ ഇങ്ങനെയാണ് ഇനി പുറത്ത് പോയാലുള്ള അവസ്ഥ എന്താകുമെന്ന്.. ആകെ സങ്കടായി ഒന്നും വേണ്ടായിരുന്നു തോന്നി... ഒന്നും "
ദേഷ്യണോ സങ്കടം ആണോ.. എന്താണ് അപ്പോഴത്തെ.. വികാരം എന്നറിയില്ല..
എന്താ അവളോട് പറയേണ്ടത് അതും അറിയില്ല . ഒരു വർഷം മുമ്പ് റിലേഷൻ അവളുടെ വീട്ടിൽ അറിഞ്ഞിട്ട് ചെറിയ ഒരു പ്രശ്നം ഉണ്ടായിരുന്നു.. പക്ഷെ അതൊക്കെ കഴിഞ്ഞ് കുറച്ചായില്ലേ ... എന്നാലും സ്വന്തം ഉമ്മാക് വിശ്വാസം ഇല്ലന്നൊക്കെ പറഞ്ഞാൽ പാവം നല്ലോണം സങ്കടപ്പെട്ടിട്ടുണ്ടാകും.. നാലഞ്ചു മിനിറ്റ് കടന്നു പോയി.. അവളോടെന്താ മറുപടി പറയേണ്ടത്...
"മ്മ്.. എന്നാൽ ഒരു ബ്രേക്ക് എടുക്കാം.. എനിക്ക് മനസ്സിലാകും.. നിന്റെ അവസ്ഥ.. വീട്ടുകാരുടെ കൂടെ കുറച്ചു സമയം ഇരുന്നോ..."
മതിലിനു താഴെ രണ്ടു പേര് നിന്നു സംസാരിക്കുന്നു.... അതിൽ ഒരാൾ പ്ലസ് 2 കോമേഴ്‌സിൽ ഉള്ളതാണ്.... മറ്റവൾ.........
തുടരും......
ആദ്യ ഭാഗം...
https://m.facebook.com/groups/1725045934377816?view=permalink&id=2360935520788851
രണ്ടാം ഭാഗം
https://m.facebook.com/groups/1725045934377816?view=permalink&id=2361615174054219
മൂന്നാം ഭാഗം
https://m.facebook.com/groups/1725045934377816?view=permalink&id=2362389203976816
നാലാം ഭാഗം
https://m.facebook.com/groups/1725045934377816?view=permalink&id=2363079060574497
അഞ്ചാം ഭാഗം..
https://m.facebook.com/groups/1725045934377816?view=permalink&id=2363767580505645
ആറാം ഭാഗം
https://m.facebook.com/groups/1725045934377816?view=permalink&id=2364543003761436
ഏഴാം ഭാഗം
https://m.facebook.com/groups/1725045934377816?view=permalink&id=2366555066893563
എട്ടാം ഭാഗം
https://m.facebook.com/groups/1725045934377816?view=permalink&id=2366927863522950
ഒമ്പതാം ഭാഗം
https://m.facebook.com/groups/1725045934377816?view=permalink&id=2367864513429285
പത്താം ഭാഗം
https://m.facebook.com/groups/1725045934377816?view=permalink&id=2371329276416142
പതിനൊന്നാം ഭാഗം
https://m.facebook.com/groups/1725045934377816?view=permalink&id=2373139299568473
ഭാഗം പന്ത്രണ്ട്
---------------
പ്ലസ് 2 ആദ്യ പ്രണയം
----------------
ഒരു നിമിഷം നെഞ്ചിലൊരു കാളൽ.. പടച്ചോനെ അവള് കേട്ടോ.. ഇവര് പറഞ്ഞത്.....
അവളെ ഞാൻ നോക്കുന്നത് കണ്ടിട്ടാകണം.. ഇവര് രണ്ടു പേരും തിരിഞ്ഞ് അവളെ നോക്കിയത്.....
അവളാണേൽ എന്നെ തുറിച്ചു നോക്കുന്നുണ്ട്.. എല്ലാം കയ്യിൽ നിന്നു പോയി എന്നു കരുതി....
എവിടുന്നോ കിട്ടിയ ഒരു ധൈര്യത്തിൽ.. രണ്ടും കല്പിച്ചു അങ്ങോട്ട് കാച്ചി..
"ഇതാണ് ഞാൻ പറഞ്ഞ എന്റെ ആൾ..
നിങ്ങൾ കാണണം എന്നു പറഞ്ഞിരുന്നില്ലേ..... അപ്പൊ ഞങ്ങൾ നടക്കാണ് പിന്നെ കാണാം... "
ഹാവൂ . സംഗതി ഏറ്റു.. അവളുടെ മുഖത്തു പെട്ടെന്നൊരു ചെറിയ ചിരി കണ്ടു സമാദാനമായി...
അവളോട് പോകാം എന്ന അർത്ഥത്തിൽ തലയാട്ടി.. അവളുടെ കയ്യിൽ പിടിച്ചു ഞാൻ കുറച്ചു മുന്നോട്ടു നടന്നു...
ഇത്ര ആയപ്പോഴേക് നന്നായി ഒന്ന് വിയർത്തു.. അങ്ങനത്തെ കുരുക്കിലല്ലേ പെട്ടത്.. ഒന്ന് തിരിഞ്ഞു നോക്കി പാവം അവരുടെ അവസ്ഥ എന്തെന്നറിയാൻ.. രണ്ടും ഒന്നും മനസ്സിലാകാതെ എന്നെ നോക്കി നിൽക്കുന്നത് കണ്ടു...
"അവർ.. സയൻസ് ക്ലാസ്സിലുള്ള കുട്ടികളല്ലേ..... "
ഇവളുടെ ചോദ്യം കേട്ടപ്പോ ഒന്ന് പകച്ചെങ്കിലും.. പെട്ടെന്ന് തന്നെ വായിൽ വന്ന ആദ്യ കാര്യം വിളിച്ചു പറഞ്ഞു...
" മ്മ് മ്മ് ... എന്റെ നല്ല ഫ്രണ്ട്സാണ്.. നിന്നെ കാണണമെന്ന് പറഞ്ഞിരുന്നു.."
ഭാഗ്യം കൂടുതൽ പിന്നെ അവരെ കുറിച് ചോദിച്ചില്ല... കുറച്ചു നേരം എന്റെ കയ്യിൽ തൂങ്ങി അവള് നടന്നു..
"നിങ്ങളുടെ എക്സാം എന്നാ തുടങ്ങുന്നേ.... "
"അഞ്ചു ദിവസം കൂടെ ഉണ്ട്... "
"ക്ലാസ്സ് കഴിഞ്ഞില്ലേ നിങ്ങളുടെ.. "
അതു പറയുമ്പോ അവളുടെ മുഖത്തെന്തോ.. ഒരു മാറ്റം പോലെ..
"മ്മ്.. ഇനി സ്റ്റഡി ലീവ് ആണ്.... "
ഒന്നും മിണ്ടുന്നില്ല.. കക്ഷി... രണ്ടു മിനുട്ട് ആയി ഇപ്പോഴും മൗനം തന്നെ..
"എന്തേയ്... "
ഇപ്പ്രാവശ്യം എന്റെ മുഖത്തോട്ടു നോക്കി അവള്..
"എക്സാം കഴിഞ്ഞു പോയാൽ നിങ്ങളെ കാണുവോ ഇനി.... "
ഒരു നിമിഷം ഞാനും അവളും ഒന്ന് പരസ്പരം നോക്കി....
"നിനക്ക് കാണണം എന്നു തോന്നുമ്പോ പറഞ്ഞാൽ മതി.. പറന്നെത്താം... "
ഏതോ സിനിമയിൽ നിന്നു കിട്ടിയ ഡയലോഗ് ആയിരുന്നു സംഗതി ഏറ്റു...
😍😍നാണം വന്നു പെണ്ണിന്.. ചിരിക്കുമ്പോൾ പെണ്ണിന്റെ കവിൾ വലുതാകുന്നത് കാണണം 😍😍😍.. അതൊരു പ്രത്യേക ഭംഗിയാണ്..
"മുഖത്തോട്ട് നോക്ക് പെണ്ണേ... "
ഇത് പറഞ്ഞപ്പോ പെണ്ണൊന്ന് തിരിഞ്ഞു നോക്കി.... 😍 തൊട്ടടുത് നിന്ന് ഇവളുടെ ചിരി കാണുമ്പോ ഉണ്ടല്ലോ.. ഓരോ പ്രാവശ്യം നോക്കുമ്പോഴും ആദ്യമായിട്ട് കണ്ട അതെ ഫീൽ.. ഇവളുടെ ഉണ്ടക്കണ്ണിൽ നോക്കി നിന്നു കണ്ണെടുക്കാതെ...
"ഇങ്ങൾ ഇങ്ങനെ നോക്കല്ലി.... "
എന്നും പറഞ്ഞു വേഗം തല താഴ്ത്തി പെണ്ണ്.... അതോടൊപ്പം കയ്യിലൊരു പിച്ചും കിട്ടി...
ഉഫ്.. നല്ല വേദന...
"വേദനിക്കുന്നുണ്ട്.. പിച്ചല്ലേ .... "
ഉണ്ടക്കണ്ണി ചിരിക്കാണ് അതു പറഞ്ഞപ്പോ..നമ്മുടെ ഫ്രണ്ട്സിനോട് ആണെങ്കിൽ ഒരുപാട് പറയാൻ ഉണ്ടാകും... പക്ഷെ ഇവളുടെ മുമ്പിൽ എത്തിയാൽ ഒന്നും പറയാനുണ്ടാകില്ല...
നടന്നു സ്റ്റാന്റ് എത്തിയത് അറിഞ്ഞില്ല അന്ന്... സ്റ്റാന്റിൽ എത്തിയപോ തന്നെ അവളുടെ ബസ് പുറപ്പെടാൻ റെഡിയായി നിൽക്കാണ്..
അവള് അപ്പൊ തന്നെ ബസ്സിൽ കയറി.... ഇന്നാണെങ്കിൽ ഒപ്പമുള്ള തെണ്ടികൾ ഒന്നും എത്തിയിട്ടില്ല.. ഒറ്റക്ക് കട്ട പോസ്റ്റ്.. ഏകദേശം ഒരു പത്തു മിനിറ്റോളം പോസ്റ്റ് ആയി നിന്നിട്ടുണ്ടാകണം അപ്പോഴേക്കും നമ്മുടെ തറവാട് വണ്ടി വന്നു.. വന്നു നിർത്തിയതേ ഒള്ളു... തേനീച്ച കൂട്ടം പോലെ വന്നു പൊതിഞ്ഞു എല്ലാം കൂടെ....
ബാഗ് എടുത്ത് ഒരു സീറ്റിൽ അങ്ങോട്ട് ഇട്ടു.. ആ സീറ്റിന്റെ അധികാരം കൈക്കലാക്കി... 😃നമ്മളോടാ കളി..
പിന്നെ മെല്ലെ ബസ്സിൽ കയറിയിരുന്നു അപ്പോഴേക്കും കണ്ടക്ടർ മാമൻ ബെല്ലടിച്ചു..
വണ്ടി എടുത്ത് തുടങ്ങുന്നതിനു മുമ്പ്.. വണ്ടിയിൽ കയറിയ ആളെ കണ്ട് ഒന്ന് പകച്ചു... !!!!!
ആ രണ്ടു കുട്ടികളിൽ ഒരാളാണ്.. ഏകദേശം പുറകിലായിട്ടാണ് ഞാൻ ഇരിക്കുനത്.. അവള് കയറിയതാണെങ്കിൽ മുൻപാകത്ത് കൂടെയും...
ഞാൻ അവളെ തന്നെ നോക്കി നിൽക്കായിരുന്നു.. അവള് ഒന്ന് പുറകോട്ട് നോക്കി..
പെട്ടെന്ന് ഞാൻ തല താഴ്ത്തി... ഇനി അവളെങ്ങാനും എന്നെ കണ്ടോ..കണ്ടില്ലെന്ന് തോന്നുന്നു... . പിന്നെ ഒരു പത്തു മിനിറ്റ് ഞാൻ അവളുടെ കണ്ണിൽ പെടാതെ നോക്കി...ഇടക്ക് പുറകിലോട്ട് നോക്കുന്നുണ്ട് അവള്....
--------------------
ബസ് പുറപ്പെട്ടു ഒരു മൂന്നു സ്റ്റോപ്പ് കഴിഞ്ഞിട്ടുണ്ടാകും.. കുറച്ചു ബംഗാളികൾ ബസ്സിൽ കയറി... അതോടെ കുറച്ചു തിരക്കായി.. അവന്മാരുടെ കയ്യിലുള്ള പണിയായുധങ്ങൾ കൂടിയായപ്പോ ഉഷാറായി.. നടക്കാൻ പോലും പറ്റാത്ത തിരക്കായി... ബംഗാളികളെ ഒക്കെ ഒന്ന് നോക്കി... ഓരോന്ന് പിറുപിറുത്തു....
തിരിഞ്ഞു അവളെ നോക്കിയപ്പോ കാണാനില്ല... സീറ്റിൽ നിന്ന് എത്തി വലിഞ്ഞു വരെ നോക്കി.. ഇല്ലാ.. അവളെ കാണാനില്ല.. ഇവിടെ ഉണ്ടായിരുന്നതാണല്ലോ.. അവള് ഇനി ഇറങ്ങിയോ..... ഞാൻ അവർ പറഞ്ഞത് ഓർത്തിരിക്കുകയിരുന്നു..
ആർക്കും ആരെയും പൂർണമായും സംരക്ഷിക്കാനോ സഹായിക്കാനോ സാധിക്കില്ല. പക്ഷേ, ചില സംരക്ഷണവഴികൾക്ക് തുടക്കം കുറിക്കാൻ എല്ലാവർക്കും കഴിയും......
Читать полностью…