*എത്ര മറക്കാൻ ശ്രമിച്ചാലും ചില ഓർമ്മകൾ നമ്മുടെ മനസ്സിൽ തന്നെയുണ്ടാകും. ആ ഓർമ്മകൾക്കും പറയാനായി ഒരു കഥയുണ്ടാകും!!!..*
*മനെക്ഷ ശ്രീ*
*@Maneksha sree*
എന്താണ് ചിന്തകൾ..? അവർ സമയത്തിന്റെ ദൈർഘ്യം കൂട്ടുന്നു..
വറ്റി വരണ്ട മനസ്സിന്റെ ഊഷ്മാവാർജ്ജിച്ചെടുത്ത്..
കണ്ണിലെ ഈർപ്പം നുകർന്ന് രോമകൂപങ്ങളിലെ വിയർപ്പിനെ ആവോളം കാമിച്ചു ശൂന്യതയിൽ നമ്മ പാത്തു വയ്ക്കുന്നു..
ഇളംകാറ്റില്‍ ദിക്കറിയാതെ നിശബ്ദസഞ്ചാരികളായ അപ്പൂപ്പന്‍താടികൾ....ഇന്നവർക്ക് ഇടവും📕 കൂട്ടുമുണ്ട്...✍VL
Читать полностью…തൂലിക പേജിലേക്ക് വരികൾ സ്വീകരിക്കാൻ വേണ്ടി ഉണ്ടാക്കിയ ഗ്രൂപ്പ് ആണ്, അനാവശ്യ ചാറ്റുകൾ ഒഴിവാക്കുക
Читать полностью…ചില ബന്ധങ്ങൾ അങ്ങനെയാണ്🙃
അടുക്കാൻ പേടിയാണ് 🫣
അടുത്താൽ പിരിയാൻ പ്രയാസമാണ്💞
✍🏻𝓑𝓾𝓳𝓪𝓲𝓻_𝓚𝓪𝓴𝓴𝓸𝓿𝓮
*ജീവിതത്തിൽ നാം മുന്നോട്ടു പോകുന്തോറും സന്തോഷത്തിന്റെയും. സങ്കടത്തിന്റെയും ദിനങ്ങൾ വന്നുചേരുകയു ചെയ്യുന്നു. ഏതു സാഹചര്യത്തിലും മനസ്സ് തളരാതെ പോകുവാൻ ശ്രമിച്ചാൽ മാത്രമേ മുന്നോട്ടുള്ള യാത്രകൾ നന്നായി പോവുകയുള്ളൂ!!!...*
*മനേക്ഷ ശ്രീ*
*@Maneksha sree*
ഒരു മനുഷ്യൻ മനസികമായി അങ്ങോട്ട് തളർന്നു പോവുകയാണ് എന്ന് ഉള്ളത് ചെറിയ ഒരു കാര്യം അല്ല , അത് കുറച്ചു വേദനിപ്പിക്കുന്ന അല്ലെങ്കിൽ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു കാര്യം ആണ്...
ഒന്ന് ചിരിക്കാൻ പറ്റാതെ, ഒന്നിലും സന്തോഷം കണ്ടെത്താൻ പറ്റാതെ ആകെ മൊത്തം ഒന്ന് സ്റ്റക്ക് ആയി പോയാൽ ഒരു അവസ്ഥ അതും ഒരു മനുഷ്യൻ പടിയിറങ്ങി എന്നതിന്റെ പേരിൽ..!
അത്ഭുതം തോന്നുന്നുണ്ടോ?എന്ത് കൊണ്ട് ഇങ്ങനെ ആവുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ?
ഒരു വ്യക്തിയോടെ അടുപ്പം ഉണ്ടാവുക എന്നത് ആദ്യം അടുപ്പമായി പിന്നെ പതിയെ അവരോട് സംസാരിച് അവരോട് ഇടപഴകി അതൊരു അഡിക്ഷനിലേക്ക് എത്തിപെടാറുണ്ട്.
അതൊരാളുടെയും കുറ്റം അല്ല അത് സംഭവിച്ചു പോകുന്ന ഒരു കാര്യം ആണ് നമളുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും എല്ലാം ഒരു താക്കോൽ അവരിൽ ഏൽപ്പിച്ച പോലെ ആണ് പിന്നിട് അങ്ങോട്ട്...
പക്ഷെ നമുക്ക് ഉറപ്പിക്കാൻ പറ്റുമോ ഈ ഒരു വ്യക്തി ഒരുപാട് കാലത്തേക്ക് അല്ലെങ്കിൽ എന്നും നമ്മുടെ കൂടെ ഉണ്ടാവും എന്ന്?
ജീവിതം ആണ് ഒരുപാട് പേര് നമ്മുടെ ജീവിതത്തിൽ കടന്ന് വരും പോവും അതൊരിക്കലും നമ്മുടെ ജീവിതത്തെയോ സ്വപ്നങ്ങളെയോ ബാധിക്കാതിരിക്കാൻ ശ്രെദ്ധിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണ് . അത് മറ്റാരും ചെയുന്ന ഒന്ന് അല്ല.... ഇമോഷണൽ ആയിട്ട് നമ്മൾ നമുക്ക് ഒരു തകർച്ച ഉണ്ടാകുക എന്ന് ഉള്ളത് നമ്മൾ വല്ലാതെ ബാധിക്കുന്ന ഒന്ന് ആണ് അത് കൊണ്ട് തന്നെ അതിൽ നിന്നും രക്ഷപെടാൻ അത്ര എളുപ്പവും അല്ല... ചിരിച്ചു തള്ളാൻ മാത്രം നിസാരമായ ഒരു കാര്യം അല്ല ഇത്....! ഒരു മനുഷ്യൻ ആ ഒരു സമയത്ത് ചിന്തിക്കുന്ന കാര്യങ്ങൾക്ക് ഒരു പരുതി ഉണ്ടാവില്ല അവരുടെ മനസ് ചിന്തകളുടെ ഒരു കൂമ്പാരം ആയിരിക്കും... എങ്ങനെ രക്ഷപെടും എന്ന് ചോദിച്ചാൽ സ്വയം വിചാരിക്കണം എന്നത് ആണ് സത്യം.
മറ്റാർക്കും അതിൽ ഒന്നും ചെയ്യാൻ ആവില്ല.... ചില കാര്യങ്ങളെ ഒക്കെ ഇമോഷണൽ ആയി കാണുന്നതിന് മുൻപ് യഥാർഥ്യത്തോടെ അടുപ്പിച്ചു വച് ചിന്തിക്കേണ്ടത് കൂടെയാണ.
എല്ലാം ഇവിടെ അവസാനിക്കുന്നില്ല.... ജീവിതം ചിലപ്പോൾ നമ്മൾക് ഇങ്ങനെ ഉള്ള ഓരോ പരീക്ഷണങ്ങൾ നൽകും എങ്ങനെ മറികടക്കും എന്ന് അറിയാൻ ആയിരിക്കും, ശ്രെമിച്ചാൽ മറികടക്കാൻ പറ്റാത്ത ഒരു അവസ്ഥയല്ല ഇത്....! Just stay with you...!🦋❤
ആരും ആർക്കും സ്വന്തമല്ലെന്നൊരു കാര്യം പഠിപ്പിക്കുവാനാവണം ആ ഒരാൾ എന്നിലേയ്ക് കടന്നു വന്നത്...
വേണ്ടാന്ന് പറഞ്ഞു പോകുന്നവരോട് നമ്മളും യാത്ര പറയാൻ പഠിക്കണം എന്നാലേ നമ്മുക്ക് നമ്മളായി തുടരാൻ കഴിയു....
നിങ്ങൾ ഒരു വിജനമായ ഒരു പ്രദേശത്ത് അകപ്പെട്ടാൽ.ആര് നിങ്ങളെ വഴികാണിക്കും?? പകൽ ആണെങ്കിൽ സൂര്യൻ വഴികാണിക്കും.നിലാവുള്ള രാത്രി ആണെങ്കിൽ ചന്ദ്രൻ വഴി കാണിക്കും. എന്നാൽ പകലും അല്ല നിലാവുള്ള രാത്രിയുമല്ല എങ്കിൽ ആര് വഴികാണിക്കും??
അപ്പോ നിങ്ങളെ അഗ്നി വഴികാണിക്കും.സ്വയം നിർമിക്കേണ്ടതും നിർമിക്കാൻ എളുപ്പമല്ലാത്തതും ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ നിങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ അഗ്നി ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ നിങ്ങളുടെ തന്നെ നാശത്തിനു കാരണമായേക്കാം. നിങ്ങൾ നിർമിച്ച അഗ്നി നിങ്ങളെ തന്നെ ദഹിപ്പിക്കാതിരിക്കാൻ സൂക്ഷിക്കുക....... ✍️
- ആദിത്യൻ
"ചുറ്റും ഉള്ളവർ നിശബ്ദരായി പോയാൽ മതി നിങ്ങൾക്ക് വന്നു ചേരുന്ന ഒരു അംഗീകാരമാണ് മാനസികരോഗി എന്നത്. പിന്നെ ആ രീതിയിൽ ആയിരിക്കും ലോകം നിങ്ങളുടെ പ്രവർത്തനങ്ങളും ജീവിതവും വിലയിരുത്തുക. ജീവിതത്തിൽ ഒരിക്കലും ഒറ്റപ്പെടാതിരിക്കുക എന്നതാണ് അതിജീവിക്കാൻ കഴിയുന്ന ഏതൊരാളും മനസിലാക്കേണ്ടത്.''
#കെണി(നോവൽ രചിച്ചത് സന്ദീപ് പെരുമ്പാവൂർ)
അയാൾ നല്ലൊരു അഭിനിയതാവാണ്
പൊട്ടിച്ചിരികളെ അടക്കി പിടിച്ചു കരയാൻ പഠിച്ചവൻ
കരച്ചിലുകൾ അടക്കിപിടിച്ചു പൊട്ടിച്ചിരിച്ചവൻ
ആരാണ് അയാളെ അഭിനയിതാവ് ആക്കിയത്
കാലം എന്ന രഥത്തിലേറി വന്ന വിധിയെന്ന നായകൻ
Kv@ karna
---------🆁🅴🅰🅻🅸🆃🆈 ----- രണ്ടാം ഭാഗം
അവൾക്ക് ഒരു ഗാങ് തന്നെയുണ്ട്.. ചെറിയ ക്ലാസ്സ് മുതലേ ഒരുമിച്ച് പഠിച്ചു വന്ന.. ഒരു നാലു പേര്.. നല്ല കുട്ടികളാണ്.. പിന്നെ വേണമെങ്കിൽ.. ഒരു ചില്ലറ വില്ലത്തരങ്ങൾ ഉണ്ടെങ്കിലും.. നാലും നല്ലോണം.. പഠിക്കും... നാലു പേരെയും എനിക്കറിയാം.... അവരിലൊരാൽക്കാണ് ഞാൻ മെസ്സേജ് അയച്ചത്..
"ഹൈ.."
"ഹലോ.. എവിടെഡോ ഒരു വിവരവും ഇല്ലല്ലോ.."
"ഇവിടെ ഒക്കെ തന്നെയുണ്ട്... നിന്റെ ഫ്രണ്ടിന്റെ ഒരു വിവരവും ഇല്ലല്ലോ..."
"നിങ്ങളുടെ പെണ്ണിനെ ഞാനിപ്പോ വിളിച്ചു വെച്ചിട്ടുള്ളു.. അവളെ ആരും കൊണ്ട് പോയിട്ടില്ല.."
!!നിങ്ങളുടെ പെണ്ണ്!!!!.. അവളെങ്ങനെ പറഞ്ഞപ്പോ ഒരു കാര്യം മനസ്സിലായ്.. ഫ്രണ്ട്സിനോട് പറഞ്ഞിട്ടില്ല അവള്.. അവളെ കൊണ്ട് പറയാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.. എനിക്കവളെ എത്ര ഇഷ്ടമാണെന്നും.. എങ്ങനെയായിരുന്നു എന്നും എല്ലാം അവർക്കറിയാം.. അത് കൊണ്ടിനി.. പറയാനുള്ള മടി കൊണ്ടാവുമോ... ഒരുപാട് ചോദ്യങ്ങളാണ് മനസ്സിൽ!.. എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് .. കുറെ ടൈപ്പ് ചെയ്ത് ഡിലീറ്റ് ചെയ്തു..
"അവൾക്ക് സുഖമല്ലേ.." അവസാനം ചോദിച്ചു പോയത് ഇതാണ്...
"എന്തെ.. അവൾക്ക് കുഴപ്പം ഒന്നുമില്ല.. പിന്നെ അവൾക്ക് എറണാകുളത്ത് ഒരു കോളേജിൽ കിട്ടിയിട്ടുണ്ട് ആലോട്മെന്റിൽ.. നിങ്ങളോട് പറഞ്ഞില്ലേ.."
"മ്മ്.. പറഞ്ഞിരുന്നു..."
എന്തോ അങ്ങനെ പറയാനാണ് തോന്നിയത്.. അവള് മറച്ചു വെച്ചതല്ലേ.. ഞാനായിട്ട് ഒന്നും പറയുന്നില്ല..
അവൾക്ക് നല്ല ഒരു കോളേജിലേക്ക് തന്നെയാണ് അഡ്മിഷൻ കിട്ടിയത് അതും നാട്ടിൽ തന്നെയാണ്..
എന്നാലും..ഇത് ഒക്കെ വേറൊരാൾ പറഞ്ഞു ഞാൻ അറിയേണ്ടി വരുമ്പോ.. എന്തോ.. ഒരു മിനിറ്റിന് മനസ്സൊക്കെ ഒന്ന് ബ്ലാങ്ക് ആയ പോലെ... ഒരു ശൂന്യത എന്നൊക്കെ പറയാം അല്ലെ.... പിജി എടുക്കാൻ അവള്.. ബാംഗ്ലൂരിലോട്ട് വരുന്നു.. ഞാൻ അങ്ങോട്ട് ട്രാൻസ്ഫർ വാങ്ങുന്നു.. സ്വപ്‌നങ്ങൾക്കൊന്നും.. ഒരു പരിധിയും ഉണ്ടായിരുന്നില്ല.. അതെന്റെ മാത്രം സ്വപ്നങ്ങൾ ആയപോലെ.. എത്രത്തോളം മറക്കാൻ നോക്കുന്നോ അത്രത്തോളം എടങ്ങേറാണ്... എന്താ പറയാ.. ഇങ്ങനെ ഒരു മനസ്സമാദാനം കിട്ടാത്ത ഒരു സംഭവം ആയി മാറുമെന്ന് കരുതിയില്ല..
ഇപ്പോ വെറുതെ ഇരിക്കാൻ ഒരു പേടിയാണ്.. എന്തെങ്കിലും ജോലിയിൽ മുഴുകി കൊണ്ടിരിക്കുവാണേൽ.. ഒരു ആശ്വാസം ആണെന്ന് പറയാം.. അല്ലേൽ.. ഓരോന്ന് ആലോചിച് കൂട്ടുകയാണ്... ഒരു നല്ല തല്ലു പോലും ഉണ്ടായതായിട്ട് ഓർമയില്ല ഞങ്ങൾക്കിടയിൽ.. അത്രയും അങ്ങോട്ട് മനസ്സിലാക്കിയതായിരുന്നു എന്ന് തന്നെ പറയാം.. ബെസ്റ്റ് ഫ്രണ്ട്സിന്റെ ഇടയിൽ എങ്ങനെയാണോ.. അത് പോലെ തന്നെ ഒന്നും മറച്ചു വെക്കാനുണ്ടായിരുന്നില്ല.. പിന്നെ അവിടെ തല്ല് കൂടേണ്ട ഒരു ആവശ്യവുമില്ല...
അറിവില്ലാത്ത പ്രായത്തിൽ. തുടങ്ങിയതല്ലേ.. നിങ്ങൾ.. അവൾക്കിതാണ് ശരിയെന്നു തോന്നിക്കാണും.. അങ്ങനെ. അങ്ങനെ. ഉപദേശിക്കാനും.. മനസ്സിലാക്കി തരാനും.. ഒരുപാട് പേരാണ്.. അറിയാഞ്ഞിട്ടല്ല.. പറ്റണ്ടേ.. പണ്ടാരം.. പറ്റാഞ്ഞിട്ടാണ്.. അത്രേം അങ്ങോട്ട് ഇഷ്ടപ്പെട്ടു പോയി...
"ഹലോ..."
മെസ്സേജ് സീൻ ചെയ്ത് റിപ്ലേ കൊടുക്കാതെയാണ്.. ഇത്രേം നേരം ഓരോന്ന് ആലോചിച് കൂട്ടിയത്...
"പിന്നെ.. അവളെന്താ .. ഇൻസ്റ്റാഗ്രാം ഒഴിവാക്കിയതാണോ..."
"അതെ.. ഇപ്പോ വാട്സാപ്പ് മാത്രം യൂസ് ചെയ്യുന്നൊള്ളു.. അതിൽ ആക്റ്റീവ് ആണ് അവള്..."
"മ്മ് 😊.. എന്നാ ശരി.. പിന്നെ കാണാം.."
അപ്പൊ.. എന്നെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതാണ്... എന്നാലും ഇതിനു മാത്രം എന്താ ഞാൻ ചെയ്തേ... എത്ര ഇരുന്നാലോചിച്ചിട്ടും ഒന്നും മനസ്സിലാകുന്നില്ല... എല്ലാം കൂടെ പ്രാന്ത് പിടിക്കുന്ന പോലെ...
എത്ര ഒക്കെ വേണ്ടന്ന് വെച്ചാലും.. ഉറങ്ങാൻ പോകുന്നതിന് മുമ്പ് അവളുടെ ഫോട്ടോ നോക്കിയിരിക്കും... സത്യം പറഞ്ഞാൽ ഡിലീറ്റ് ചെയ്യാൻ നോക്കിയതാണ് പലവട്ടം.. പറ്റണ്ടേ.. പിന്നെ അവളെ കാണാൻ പറ്റിയില്ലെങ്കിലോ.. അപ്പോഴും.. മനസ്സിൽ ഒരു ചെറിയൊരു പ്രതീക്ഷ ഉണ്ട്... അവള് തിരിച്ചു വരും... എവിടെയോ ... എന്തോ... ഒരു ചെറു പ്രതീക്ഷ...
അവള് പോലും അറിയാതെ.. എത്രയോ പ്രാവശ്യം നാട്ടിലേക്ക് വന്നിട്ടുണ്ട്.. ക്ലാസ്സ് കഴിഞ്ഞു പോകുന്ന അവളെ നോക്കി നിന്നിട്ടുണ്ട്... അതൊരു സുഖാണ്.. ഹെൽമെറ്റ് ഒക്കെ വെച്ച്.. അവള് പോകുന്ന വഴിയിൽ നിൽക്കും.. എന്റെ തൊട്ടടുത്ത് കൂടെ നടന്നു പോകും.. ഒരു വൈബ്രേഷൻ ആകും ശരീരം മുഴുവൻ... അത് പോലെ ഹൃദയം മിടിക്കുന്നതൊക്കെ ഇടി വെട്ടുന്ന പോലെ എനിക്ക് തന്നെ കേൾക്കാം... ആ നിമിഷങ്ങളൊക്കെ.. ഓർത്താൽ പോരെ.. അവളോടെന്തെങ്കിലും ദേഷ്യം തോന്നാൻ എനിക്ക് കഴിയുമോ!!..
പ്രതീക്ഷകൾക്കപ്പുറം മറ്റെന്തോ ഒന്ന് സമയം നമ്മുക്ക് കാത്തുവെച്ചിട്ടുണ്ട്...
പലപ്പോഴും അതാണ് ജീവിതം...
ഈ ചായങ്ങൾ നിൻ കടലാസ്സിഴകളെ കാമിക്കുന്നുവോ...
അറിയില്ല.. എൻ കണ്ണുകളിൽ ചില സമയമവർ ആർദ്രമായി ചുംബികുകയും തലോടുകയും
ചെയുന്നു മറ്റുചിലപ്പോൾ അവരുടെ തീക്ഷണമായ നോട്ടകൾ എന്നെ ശമിപ്പിക്കുന്നു... എന്തേയ് നീ ചോദിച്ചത്...?
*_🫳🏻ഞാ͢ൻ നി᭄ന്നെ ഒരു͢പാട് സ്നേഹി᭄͢ക്കുന്നുണ്ട്...❤️🫴🏻 . 🫵🏻നീ അറി᭄͢യുന്നതി᭄͢ലും മനസ്സി᭄͢ലാക്കുന്നതി᭄͢ലും...🫂 അപ്പു͢റത്തേക്ക്.... ഒരു͢പാട് ഒരുപാ͢ട്....🫰🏼🔐💝_* *╭───ཪֺֹ໋ཱི࣯᳝ׄ፞͛🫰🏻ꩉ🈀۪۪̥.⃝⃕𖣘𖣘⁾ྲྀ͢ 🤗ꩉ᭖ᬽ╌╌╮*
*│┋* . . . . .
*│┋ ‘ ೃ -*
*│┋ㅤ ﹌﹌﹌﹌﹌﹌﹌﹌*
*╰───❤️䴩࡙࡙࡚࡛ࡘ❊ᬼ𖣘ꪶཷ🕷ᐧꪰꪲꩉ ᭖ᬽ╌╌╌╯ ꪑꪮꪑꪮ ✒️🪫
ഞാൻ ഒരുപാട് പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഒരുപാട് ഒന്നുമില്ല.അനിയത്തിപ്രാവ് സിനിമ കണ്ടതിന്റെ ഹാങ്ങോവർ മുതൽ ഇതാ ഈ ഇരുപത്തിആറാം വയസ്സ് വരെ എത്തിനിൽക്കുന്നു.
ആരാധന കലർന്ന പ്രണയം, കാമം കലർന്ന പ്രണയം, ബഹുമാനം കലർന്ന പ്രണയം. എല്ലാം പരിപാവനമായ പ്രണയമാണോ എന്നൊന്നും എനിക്കറിയില്ല.
എന്നാലും ഏഴുലക്ഷം കോടി ആളുകൾക്ക് മുകളിൽ ജനസംഖ്യയുള്ള ഈ ലോകത്തു, ചുരുക്കും ചിലരോട് മാത്രം തോന്നുന്ന ഒന്ന്, അത് ഏതു തരത്തിലെ പ്രണയം തന്നെയായാലും എന്നെ സംബന്ധിച്ചിടത്തോളം അത് പ്രത്യേകതയുള്ളതാണ്.
അങ്ങനെ ചിലരിങ്ങനെ വന്നും പോയിയും നിൽക്കുന്നു. ചിലർക്ക് സാഹചര്യം കൊണ്ട് പോകേണ്ടി വരുന്നു. ചിലർ തിരിച്ചറിവ് വന്ന് ഇറങ്ങി പോകുന്നു. ചിലർ അവരുടെ കണ്ണ് തുറപ്പിച്ചതിനു നന്ദി പറഞ്ഞു ഇറങ്ങി പോകുന്നു.
അത് കേൾക്കുമ്പോൾ തമാശയാണ്,
'നിന്റെ കൂടെ ജീവിക്കാൻ പാടാണ് എന്ന് മനസ്സിലാക്കി തന്നതിന് നന്ദി ശ്രീഹരി ' എന്ന് പറയുംപോലെയാണ് എനിക്ക് തോന്നാറ്.
പിന്നെ ചിലരുണ്ട് പണ്ടെപ്പോഴോ പ്രണയിച്ചിരുന്നു, കാലക്രെമേണ അതൊക്കെ അവസാനിച്ചു,
എന്നാലും ആണ്ടിലും ആവണിക്കും മിണ്ടുമ്പോൾ ഒരു 'ഐ ലവ് യു ' പറയും, ഞാനും തിരിച്ചു പറയും. എന്തിനാണോ എന്തോ , ' പട്ടി ചത്തു എന്നാലും ശവം ഇവിടെ ഇരിക്കട്ടെ ' എന്ന് ആരോ പറഞ്ഞത് പോലെ.
ഈ അടുത്തയിടെ ഞാൻ ഒരു സ്ത്രീ സുഹൃത്തുമായി മിണ്ടുകയായിരുന്നു. ഞാൻ അവരോടു പറഞ്ഞു,
'ഞാൻ പൂർണ്ണ സന്തോഷവാനായ ഒരു മനുഷ്യനാണ്. ഈ മനോഹരമായ ജീവിതം തന്നതിന് ദൈവത്തോട് എന്നും നന്ദി പറയുന്ന ആൾ. എന്റെ ജീവിതവുമായി ബന്ധപെട്ടവരെ ഞാൻ എന്നും നല്ലതുപോലെ നോക്കാറുണ്ട്. അവർ ഞാൻ എന്ന തീവ്രമായ സാഹസികയാത്ര കഴിഞ്ഞു, തിരിച്ചറിവുകൾ ഉണ്ടായി, അവരുടെ പെർമെനെന്റ്റ് ആളുകളിലേക്ക് മടങ്ങുമ്പോൾ ഞാൻ വീണ്ടും ആരെയെങ്കിലും പ്രണയിക്കണമല്ലോ എന്നോർത്ത് ഒന്ന് നെടുവീർപ്പിടും. ഈ പെർമെനൻസി എന്നത് എന്റെ ജീവിതത്തിൽ എന്നാണാവോ വരുന്നത് .'
ഞാൻ പറഞ്ഞത് കേട്ട് അവർ ചിരിച്ചു കൊണ്ട് പറഞ്ഞു, ' ഞാൻ ഒരു സത്യം പറയട്ടെ ശ്രീഹരി. ഞാൻ ഒരു യക്ഷിയാണ്. എന്നെ പ്രണയിച്ചോളു.നിങ്ങളെ പോലെ തന്നെ ഞാനും കല്യാണമാണ് പ്രണയത്തിന്റെ പെർമെനൻസി എന്ന് വിശ്വസിക്കിന്നില്ല. എന്താ ഒരു കൈ നോക്കുന്നോ.'അവർ പറഞ്ഞത് കേട്ട് ഞാൻ അറിയാതെ ചിരിച്ചു പോയി😄. എന്നിട്ടു പറഞ്ഞു, ' അങ്ങനെയാണേൽ ഞാൻ തന്നെ പ്രണയിക്കാം. നമ്മൾ രണ്ടാളും കല്യാണത്തിൽ വിശ്വസിക്കാത്തത് കൊണ്ടല്ല. താൻ ഒരു യക്ഷി ആയത് കൊണ്ട് മാത്രം. എന്റെ പ്രണയത്തിന് അപ്പോൾ ഒരു സ്ഥിരത വരും. ഞാൻ പ്രതീക്ഷിക്കുന്ന പെർമെനൻസി'
'അതെങ്ങനെ?' അവർ സംശയഭാവത്തിൽ ചോദിച്ചു.ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു, 'കാരണം എന്നെ വിട്ടു തനിക്കു പോകാൻ ആകെ പാല മരം മാത്രമല്ലെ ഉള്ളു, സേഫ് ആണ്.'😄
ആ കരിവള പൊട്ടിയത് ഓർമ്മയില്ലേ നിനക്ക്🙂.
പ്രണയത്തിന്റെ രതിമൂർച്ഛയിൽ മതിമറന്ന രാത്രിയിൽ ഒരു കള്ളനായി തിരിച്ചുപോയ എന്നെ നീ പിന്നീടൊരിക്കലും കണ്ടില്ല😒.
ഉറങ്ങാതെ കരഞ്ഞു തീർത്ത രാത്രികളിൽ നീ എന്നെ ശപിച്ചുകാണുമായിരിക്കും.
പഴയ ഇടവഴികളിലും, നമ്മളിരുന്ന കടവിലും ഒക്കെ വെറുതെയെങ്കിലും നീ പ്രതീക്ഷിച്ചു ഇരുന്നുകാണും..
ഇനിയൊരിക്കലും വരില്ലെന്ന തിരിച്ചറിവിലാകണം കടവത്തെ പാല മരത്തിൽ നീ തൂങ്ങിയാടിയത് 😔.
കുഞ്ഞേട്ടന്റെ തോണിയിൽ ഇരുന്നു ഞാൻ പറഞ്ഞ പാഴ്‌വാക്കിലൊക്കെ നീ സ്വപ്നംകണ്ട് തുടങ്ങിയത് ഞാനറിഞ്ഞില്ല.
മരണം അറിഞ്ഞെത്തിയവരുടെ കൂട്ടത്തിൽ കള്ളനായി ഞാനുണ്ടായിരുന്നു.
ഈ വരവ് മുൻപ് ആയിരുന്നേൽ ഇന്നവൾ ഇങ്ങനെ ആടി കളിക്കില്ലായിരുന്നു.
പല രാത്രിയിലും കാറ്റിൽ പറന്നെത്തുന്ന പാലപ്പൂമണമായി അവൾ സാനിധ്യം അറിയിച്ചിട്ടുണ്ട്.. കവലയിലെ ചായക്കടയിൽ ഇന്നും അവളൊരു സംസാരവിഷയം തന്നെയാണ്. എന്തിനാ അവൾ അങ്ങനെ ചെയ്തത്,,, നല്ലൊരു പെണ്ണായിരുന്നു,,, എന്തേലും കാണുമെന്നേ പെണ്ണല്ലേ വർഗം,,, സംസാരം അങ്ങനെ പലവഴിക്ക്..
അവൾ മരിച്ചതിൽ പിന്നെ കുഞ്ഞേട്ടൻ കടവിലെ തോണിപ്പുരയിൽ കിടക്കാറില്ല.പേടിച്ചിട്ടാകും തോണിപ്പുരയോട് ചേർന്നുള്ള പാലമരത്തിൽ ആണ് അവൾ തൂങ്ങിയാടിയത്.
ഇന്നലെ ആ പാല മുറിച്ചു.
പിന്നീടുള്ള രാത്രികളിൽ ഇളംകാറ്റിൽ പാലപ്പൂമണമില്ല.
രാത്രിയിൽ കടവിൽ അവളെ കണ്ടവരുണ്ട്.
അവളുടെ പ്രേതത്തെ കണ്ടു പേടിച്ചവരും കുറവല്ല അതിൽ പിന്നെ കടത്തു പോകാറില്ല..
രാത്രിയിൽ വഴിതെറ്റി വന്നവരെ ഒക്കെ അവൾ പേടിപ്പിക്കുമത്രേ.. എന്നിട്ടെന്തേ എന്നെ ഇതുവരെ അവൾ.. ചതിച്ചത് ഞാനല്ലേ😒.
മഴയുള്ള രാത്രിയിൽ അവൾ ഇറങ്ങി നടക്കും.ഇന്നലെയും പാത്തു അവളെ കണ്ടു പേടിച്ചത്രേ പാവം പനിപിടിച്ചു കിടപ്പാണ്.
ഗൾഫിലേക്കുള്ള വിസ ഇന്നലെ വന്നു അടുത്ത മാസം പോകണം..
വീടും വസ്തുവും വിൽക്കുന്ന കാര്യം അമ്മയോട് പറഞ്ഞതാണ് ഉടനെ അതും ഉണ്ടാകും..
ലീവിന് വന്നപ്പോൾ വീണ്ടും അവിടേക്ക് പോയി.. ഞങ്ങളുടെ വീട് വാങ്ങിയത് പുറം നാട്ടുകാരാണ്. തൊടിയിലെ കിണർ മാത്രം അതുപോലെ ഉണ്ട് ബാക്കി എല്ലാം മാറിയിരിക്കുന്നു..
കടവത്തെ തോണിപ്പുര ഒന്നും അവിടെ ഇല്ല പുതിയ പാലം വന്നു. കുഞ്ഞേട്ടന്റെ തോണി ചിതൽ തിന്നു തീർത്തിരിക്കുന്നു..
പാല നിന്നിടത്തു പുതിയ പാല ചെടികൾ കിളിച്ചു തുടങ്ങിയിട്ടുണ്ട്..
ഓർമ്മകളിൽ അവളിന്നും ഉണ്ട് 🥰💯
പൊട്ടിയ കരിവളയ്ക്കും കണ്ട സ്വപ്നങ്ങൾക്കും മാപ്പ്___💔❣️
ഈ കഴിഞ്ഞ ശനിയാഴ്ച എന്നത്തേയും പോലെ Evng ക്ലസ്നു പോകുവാരുന്നു. തിരുവനന്തപുരത്തിന്ന് കേറി കൊല്ലത്തു കൊട്ടിയത്ത് ആണ്. ബസിൽ അങ്ങനെ യാത്ര ഒക്കെ കണ്ടിരിക്കുബോൾ....., എന്റെ ശ്രദ്ധ മുഴുവനും ഒരാളിലോട്ട് പോയി. സംശയിക്കേണ്ട അതുതന്നെ.Love at first sight💕, ഈ കഴിഞ്ഞ 26 വർഷത്തിനിടയിൽ ഇങ്ങനെ ഒന്നും ആരോടും ഇതുവരെ തോന്നിട്ടില്ല, ഞാൻ ഇടയ്ക്ക് ആ കുട്ടി തന്നെ ഇടക്കിടയ്ക്ക് ഇങ്ങനെ നോക്കിക്കൊണ്ട് ഇരുന്നു. ബസ്സാണ് അടി കിട്ടുന്ന വഴി അറിയില്ല, എന്നൊക്കെ ഞാൻ ഇടയ്ക്ക് എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ അയാൾ ഒന്നും കേട്ടില്ല , എന്റെ മനസ്സ് 😄. ബസ്സിൽ എന്നും വിരലിൽ തൂങ്ങിയാണ് പോകുക, അത്രയ്ക്ക് തിക്കും തിരക്കുമാണ്. എങ്ങനെയെങ്കിലും ഒന്ന് കൊട്ടിയത്ത് എത്തി കിട്ടിയാൽ മതി എന്നാ എനിക്ക്.... അന്ന് മാക്സിമം വൈകി എത്തിയ മതിയാന്നായി. ഞാൻ മനസ്സിൽ ഒത്തിരി തവണ പറഞ്ഞു. ദൈവമേ അവൾ എന്നെ ഒരു പ്രാവശ്യം എങ്കിലും നോക്കിയിരുന്നെങ്കിൽ , എന്താന്നറിയില്ല ദൈവത്തിന് എന്നോട് എന്തോ ഒരു സിമ്പതി തോന്നി എന്ന് തോന്നുന്നു🤭🙏😇. അവൾ എന്നെ നോക്കി. ഞാനും.അങ്ങനെ കുറെ സമയം കടന്നു പോയത് ഞാൻ അറിഞ്ഞില്ല , പെട്ടെന്ന് എവിടുന്നോ അശരീരി കേട്ടതുപോലെ ഇറങ്ങാനുള്ള സ്റ്റോപ്പ് ആയി ഇറങ്ങുന്നില്ലേ , കണ്ടക്റ്റർ ചേട്ടൻ ആണ് അത് അശരീരി അല്ല എന്ന തിരിച്ചറിവ് കൊറച്ചു വൈകി ആണ് നോമിന് ഇണ്ടായത് ഹേ🤭. അങ്ങനെ മനസ്സില്ല മനസ്സോടെ ഞാൻ ബസ്ന്റെ ഡോർന്റെ അടുത്തേക് നടന്നടുത്തു. പെട്ടന്നാണ് അത്,ദൈവമേ അവളും അതെ സ്റ്റോപ്പ്ൽ ഇറങ്ങി.ക്ലാസ്സ് ലേറ്റ് ആയി എന്നാ കാരണത്താലും മറ്റേ ആൾ, പേടി എന്നാ ആൾ സമ്മതിക്കാത്ത കാരണവും സംസാരിക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം പിന്നിട്ട് ഞായറാഴ്ച കഴിഞ്ഞു.ഇന്ന് അതെ ബസ് അതെ സമയം..... ക്ലാസ്സ്‌നു പോകാനുള്ള തയാറെടുപ്പിൽ വീണ്ടും കണ്ടുമുട്ടും എന്ന പ്രതീക്ഷയിൽ ബസ്സ്റ്റോപ്പിലോട് ഞാൻ......( തുടരും) NB: കായികപരമായിട്ടോ ശാരീരിക പരമായിട്ടോ നോമിന് എന്തെങ്കിലും അടിയോ ഇടിയോ, ഇനി അഥവാ കിട്ടിയെങ്കിൽ എഴുതാനുള്ള ത്രാണി ഉണ്ടെങ്കിൽ തുടർന്നും എഴുതുന്നതാണ്😁
Читать полностью…14 Minute ആയിരുന്നോ slow time.ഞാൻ വിചാരിച്ചു 14 മണിക്കൂർ ആയിരിക്കുമെന്ന്. അപ്പൊ ഒരു കാര്യമുറപ്പായി ചാണ്ടി ചതിക്കില്ല.
- ആദിത്യൻ ✍️
കേരളപ്പിറവിയോടനുബന്ധിച്ച് കേരളത്തിലെ ചില ഉൾനാടൻ സൊകാര്യ ബസ്സുകളെ കുറിച്ച് അറിയാം..!
കയറിക്കഴിഞ്ഞാൽ വിചിത്രമായ അനുഭവങ്ങളാണ്.
ചിലപ്പോൾ യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന ബസ്സുകളുണ്ട്. 15 മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലത്ത് 30 മിനിറ്റ് എടുത്ത് എത്തിക്കും! ദൃതി പിടിച്ച് ഒരിടം വരെ പോകാനായി ഇത്തരം ബസ്സുകളിൽ കയറിയാൽ ആ യാത്രികന് ഡ്രൈവർ ഉറുമ്പിന്റെ ആരെങ്കിലും ആണോ എന്ന് തോന്നി പോകും!
മറ്റൊരു സമയത്ത് അല്ലെങ്കിൽ വേറെ ബസ്സുകളിൽ നേരെ തിരിച്ചാണ് അനുഭവം. യാത്രക്കാർ തുമ്പനെ പോലെ മുറുക്കി പിടിച്ചിരുന്നില്ലെങ്കിൽ പറന്നു പോകും. യാത്രക്കിടയിൽ പെട്ടെന്ന് ബ്രേക്ക് ഇടേണ്ടിവന്നാൽ പിന്നെ ഒന്നും പറയണ്ട! യാത്രക്കാർ തമ്മിൽ കൂട്ടിമുട്ടുന്നു, ചിലർ പരിസരം മറന്ന് നിലവിളിക്കുന്നു, തെറി വിളിക്കുന്നു. അങ്ങനെ പലതും!
പിന്നെ ഇപ്പോഴും ഒരു പുരോഗതിയും ഇല്ലാതെ കുറേ വർഷങ്ങൾക്ക് മുന്നേ ഉള്ള ബസ്സുകളും ഓടുന്നത് കാണാം . അതിലെ പ്രധാന അഭ്യാസം ഇരിപ്പിടങ്ങളിലാണ്. കാലുകൾ ഞെരിച്ച് വേണം ഇതിൽ ഇരിക്കാൻ. ചില ഇരിപ്പിടങ്ങൾ യാത്രക്കാരനേയുംകൊണ്ട് പോകും!
(തുടരും)
ഹെൽമെറ്റ് ഊരി അവൾക്ക് സർപ്രൈസ് കൊടുക്കണം എന്നൊക്കെ കരുതും.. പിന്നെ എന്തോ... വേണ്ടന്ന് വെക്കും.. ശരിക്കും പറഞ്ഞാൽ.. ഇന്നും അതാർക്കുമ്പോ നഷ്ടബോധം ആണോ.. അതോ കുറ്റബോധം ആണോ വരുന്നത് എന്നറിയില്ല കണ്ണ് നിറയും..
പാവം... ഫെബ്രുവരി എന്നെ കണ്ടാൽ.. പിന്നെ.. ജൂൺ ഒക്കെ ആകണം ഒന്ന് കാണാൻ.. സംസാരിക്കാൻ പോലും പറ്റാറില്ല.. ആദ്യമൊക്കെ.. എന്നും സങ്കടം പറച്ചിൽ ആയിരുന്നു... പിന്നെ അവള് പറയും നിങ്ങളിനി പ്രവാസി ആയാലും എനിക്ക് ഒരു കുഴപ്പവും ഇല്ല....
അന്നതവൾ തമാശയായിട്ട് പറഞ്ഞതാണേലും.. ഉള്ളിലെവിടെയോ കൊണ്ട പോലെ...
വീട്ടിൽ നിന്ന് പുരസത്തിറങ്ങിയിട്ട് കുറച്ചായി... കൊറോണ ചിലപ്പോഴൊക്കെ ഒരു ഉപകാരം ആയിട്ടാണ് തോന്നിയത്.. വർക്ക് അറ്റ് ഹോം.. കൂടെയായപ്പോ.. റൂമിൽ നിന്ന് പോലും പുറത്തിറങ്ങേണ്ട എന്ന അവസ്ഥയായി... ഒരു പരിധി വരെ പരമാവധി എന്തെങ്കിലും ഒക്കെ ചെയ്തോണ്ടിരിക്കാൻ നോക്കി.. ഒരു കോഴ്സ് ചെയ്യാൻ നോക്കി.. എല്ലാം എന്തെങ്കിലിം ഒന്നിനോട് അറ്റാച്ഡ് ആയിട്ട് അവളെ ഒന്ന് മറക്കാൻ വേണ്ടിയാണ്... ഇതൊരു വല്ലാത്ത അവസ്ഥയാണ് എത്രത്തോളം മറക്കാൻ നോക്കുവോ അത്രത്തോളം തലയിൽ കയറും...
അനാർക്കലീൽ പ്രിത്വിരാജ് പറയുന്ന പോലെ....
തുടങ്ങിയ സമയത്ത് തമാശ തന്നെയായിരുന്നു.. പക്ഷെ ഇതിങ്ങനെ.. ഇത്രേം കാലം ഇരിക്കപ്പൊരുതി തരാത്ത ഒരു പ്രശ്നം ആകുമെന്ന് കരുതിയില്ല..
ഒരു മാസത്തോളമായി അവളെ കുറിച് എന്തെങ്കിലും ഒന്നറിഞ്ഞിട്ട്.. ഇൻസ്റ്റാഗ്രാം വാട്സ്ആപ്പ് ഒക്കെ ഒഴിവാക്കി.. ഒരു ദിവസം പോലും.. ആകില്ല അതിനു മുമ്പേ തിരിച്ചു ഇൻസ്റ്റാൾ ചെയ്യും.. ഇനി അവളെങ്ങാനും മെസ്സേജ് അയച്ചിട്ടുണ്ടെങ്കിലോ.. അത് മിസ്സ് ആയാലോ... എന്താ പറയാ.. ഒരു വല്ലാത്ത പ്രാന്ത് തന്നെ.. ഇനി ഇൻസ്റ്റാഗ്രാമിൽ പുതിയ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെകിലോ.. അവളുടെ പേരിനോട് സദൃശ്യമുള്ള എല്ലാ അക്കൗണ്ടും നോക്കും... ഫോള്ളോവേഴ്സിൽ അവളുടെ ഫ്രണ്ട്‌സ് ഉണ്ടൊന്നും.. ഇങ്ങനെ ഓരോന്ന് ചെയ്ത് കൂട്ടി...
പണ്ടൊക്കെ വർക്കിൽ ബിസി ആകുമ്പോ അവളുടെ കാൾ ഒന്നും അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.. മനപ്പൂർവമല്ല അവള് ഇട്ടേച് എവിടേം പോകത്തില്ല.. എന്നൊരു വിശ്വാസം ഉള്ളത്കൊണ്ടായിരുന്നു... ഇന്നിപ്പോ അവളുടെ ശബ്ദം ഒന്ന് കേൾക്കാൻ കൊതിയാകാൻ പടച്ചവനെ...
ദിവസങ്ങൾ പോകുന്നത് അറിയാതെ ആയി... ഇതിനിടയിൽ ഞാൻ തന്നെ ആളാകെ മാറിയെന്നും കൂടെ പറയാം.. റൂമിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ ഒരു തരം മടി.. എല്ലാവരുടേം കൂടെ ഭക്ഷണം കഴിക്കാതെയായി.. വേറൊന്നും കൊണ്ടല്ല.. പരിഹാസം കേൾക്കാൻ വയ്യാഞ്ഞിട്ടാണ്..
" അവള് ഇപ്പൊ വിളിക്കാറില്ലേടാ.. എന്തൊക്കെയായിരുന്നു.. "
പിന്നെ കുറച്ചു ആക്കിയ ചിരിയും.. ചിരിച്ചു കൊടുക്കും അവരുടെ മുമ്പിൽ.. അവര് കളിയാക്കുന്നന്നത് കൂടെ കേൾക്കുമ്പോൾ ഒരു അമ്പു വന്നു തറക്കുന്ന പോലെയാണ്.. കൂടെപ്പിറപ്പുകൾ പോലും കൂടെയില്ല എന്നറിയുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടലാണ്.. ഒരു നിസഹായാവസ്ഥ..
മൂന്ന് മാസത്തോളമായി.. അവളുടെ ഒരു വിവരവും ഇല്ലാതെയായിട്ട്... ദിവസങ്ങൾ കടന്നു പോകുന്നത് പോലും അറിയുന്നില്ല.. അങ്ങനെ..ഒരു ഞായറാഴ്ച ദിവസം ആണെന്ന് തോന്നുന്നു.. നല്ല ഇടിയും മഴയും ഉണ്ട്.. അല്ലെങ്കിലും അതങ്ങനെയാണല്ലോ.. നമുക്ക് ഒഴിവുള്ള ദിവസം നോക്കി നിൽക്കുവാണ് അടിച്ചാർത്തു പെയ്തിറങ്ങാൻ... കറണ്ടും ഇല്ല.. ഫോണിലാണേൽ ചാർജും ഇല്ല. അവളുടെ പഴയ ചാറ്റുകൾ ഒക്കെ എടുത്തു നോക്കുവായിരുന്നു...പെട്ടെന്ന് ഒരു നോട്ടിഫിക്കേഷൻ വന്നു.. എന്തോ അവളുടെ പേര് കണ്ട പോലെ.. ഒരു നിമിഷത്തേക്ക് പരിസരം മറന്നു എന്ന് തന്നെ പറയാം.. എന്താ ചെയ്യേണ്ടത് ഒന്നും അറിയുന്നില്ല.. മുഖത്തു പുഞ്ചിരിയാണ് എന്നുറപ്പായിരുന്നു.. എന്നാലും കണ്ണ് കൂടെ ഒപ്പം നിറഞ്ഞൊഴുകുന്നുണ്ട്... ടീ ഷർട്ട് കൊണ്ട് തുടച്ചിട്ടും.. കണ്ണീർ നില്കുന്നില്ല.. എന്താ ചെയ്യേണ്ടത് എന്നറിയാതെ പകച്ചു നിന്ന എന്റെ മുന്നിലേക്ക് അടുത്ത നോട്ടിഫിക്കേഷൻ.. നിങ്ങൾക്ക് ഒരു മെസ്സേജ് റിക്വസ്റ്റ് വന്നിട്ടിട്ടുണ്ട്...
കൈ ഒക്കെ കണ്ണീർ തുടച് നനഞ്ഞിരിക്കുവായത് കൊണ്ട്.. ടച്ച് ചെയ്യാൻ കഴിയുന്നില്ല.. ആ മെസ്സേജ് തുറന്നു നോക്കിയതും...
തുടരും....
"എന്നെ കൊണ്ട് പറ്റുന്നില്ലെഡി... നിന്റെ ഫോട്ടോസ് നോക്കി ഇരിക്കുവാണ്.. അങ്ങോട്ട് പോകുന്നില്ല... റിസ്ക്കാൻ.. നിന്നെ അങ്ങനെ വിട്ടു കളയാൻ പറ്റില്ല.."
ഇത്രേം പറഞ്ഞു നിർത്തിയപ്പോ.. ഒരു മഴ പെയ്തു തോർന്ന പോലെ.. മെസ്സേജ് സീൻ ചെയ്തിട്ടുണ്ട്.. മൂന്ന് മിനിറ്റ് കഴിഞ്ഞാണ് റിപ്ലേ കിട്ടിയത്.. ഈ സമയം മുഴുവൻ.. അവളുടെ മറുപടി ഊഹിച്ചോണ്ടിരിക്കുവാൻ.. പറയാൻ ചാൻസ് ഉള്ള എല്ലാ കാര്യങ്ങളും...
അല്ലേലും ചില കാര്യങ്ങളൊക്കെ നമ്മുടെ പ്രതീക്ഷക്ക് വിപരീതമായിട്ടാകും നടക്കാർ.. അധികം ആയിട്ട് ആഗ്രഹിക്കാതിരിക്കുന്നതാണ് നല്ലത്.. വാള് കൊണ്ട് വെട്ടിയ മുറിവ് പോലും ഉണങ്ങാൻ ചാൻസ് ഉണ്ട്... നാവു കൊണ്ടാണ് വെട്ടിയതെങ്കിൽ.. അതവിടെ പഴുത്തു കിടക്കും.. പുറമെ അടയാളം ഒന്നും ഉണ്ടാകില്ല... പക്ഷെ ഈ സാദനം അങ്ങോണ്ട്.. വിട്ടു പോകില്ല..
ഇപ്പോഴും ഇത് ടൈപ്പ് ചെയ്യുമ്പോളും അവള് പറഞ്ഞ കാര്യം നല്ലോണം. ഓർമയുണ്ട്...
"അത് സാരമില്ല.. കുറച്ചു കഴിഞ്ഞാൽ മാറിക്കോളും.."
പിന്നെ ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല.. കണ്ണ് കാണണ്ടേ.. കണ്ണൊക്കെ നിറഞ്ഞ.. ഞാൻ ഒന്ന് ഫോൺ ചെയ്തു... കട്ട് ആക്കി അറ്റൻഡ് ചെയ്യുന്നില്ല... ഒന്ന് രണ്ടു പ്രാവശ്യം കൂടെ നോക്കി.. കട്ട് ആക്കി.. സങ്കടവും ദേഷ്യം എല്ലാം കൂടെ.. കുറെ മെസ്സേജി അയച്ചു. ദേഷ്യപ്പെട്ടും.. സങ്കടപ്പെട്ടും.. കാല് പിടിച്ചും.. എന്തൊക്കെ അയച്ചുവെന്ന് എനിക്ക് തന്നെ അറിയില്ല...
"എനിക്ക് ഒന്നും പറയാനില്ല.. ബൈ.."
ഇത് മാത്രം... പിന്നെ ഫോൺ സ്വിച്ച് ഓഫ് ആക്കി... ഒരു എംപ്റ്റിനെസ്സ്.. എന്നൊക്കെ പറയാം.. ഒന്നും അങ്ങോട്ട് തോന്നുന്നില്ല... ആരോടും ഒന്നും പറഞ്ഞില്ല...
ആ ദിവസം എങ്ങനെ കടന്നു പോയി എന്നറിയില്ല.. കിടക്കാൻ നേരത്തും രാവിലേ അവളുടെ ഫോട്ടോസ് ഒന്ന് നോക്കും.. ഒരു പ്രതീക്ഷ ആയിരുന്നു.. ഇട്ടേച്ചു പോകാതില്ലന്ന്... എന്റെ ഭാഗ്യം ആണോ.. അതോ.. എന്തോ.. പിന്നീട് രണ്ട് മൂന്ന് ദിവസം നല്ലവണം വർക് ഉണ്ടായിരുന്നു.. വർക്ക് അറ്റ് ഹോം.. എന്നുള്ള പേര് മാത്രം ഒള്ളു... കറക്റ്റ് സമയത്ത്.. പ്രൊജക്റ്റ് തീർത്തില്ലേൽ.. രാത്രി പകലുമൊക്കെ ഒരുപോലാകും...
പിന്നെ.. നമ്പർ വിളിച്ചപ്പോ കിട്ടിയില്ല.. വിളിക്കേണ്ട എന്ന് കരുതിയതാണ്.. പിന്നേം അറിയാതെ... പിന്നെ വാട്സാപ്പിൽ. ബ്ലോക്ജ് ചെയ്തിട്ടുണ്ട്...
ഇൻസ്റ്റാഗ്രാം.. അക്കൗണ്ട് കാണുന്നില്ല..
എന്നെ ബ്ലോക്ക് ചെയ്തതാണെന്ന് കരുതി... ഒരു ന്യൂ അക്കൗണ്ട് ഉണ്ടക്കി. അവളുടെ ഐഡി നോക്കി.. ബ്ലോക്ക് ചെയ്തത്.. അല്ല അക്കൗണ്ട് കളഞ്ഞതാണ്...
ഇൻസ്റ്റാഗ്രാം എന്ന് എപ്പോഴു ഇങ്ങനെ പറയുമ്പോ നിങ്ങൾക് നേരത്തെ തോന്നിയിട്ട് ഉണ്ടാകും.. വാട്സ്ആപ്പ് ഇല്ലേ. ഫേസ്ബുക്കില്ലേ.. എല്ലാം ഉണ്ട്.. ഇൻസ്റ്റാഗ്രാമിൽ അവൾ ഫോട്ടോസ് ഇട്ടിട്ടുണ്ട്.. അവൾ ഓൺലൈനിൽ ഇല്ലെങ്കിലും.. അക്കൗണ്ട് ഇടക്ക് ഇങ്ങനെ എടുത്ത് നോക്കുന്നത് ഒരു പ്രത്യേക ഇഷ്ടാണ്... കമന്റ്സ് നോക്കും.. വെറുതെ ഒരു കുശുമ്പ്..
എങ്ങനെ നടന്നിരുന്ന പെണ്ണാണ് എന്റെ അക്കൗണ്ടിൽ കയറി ഇങ്ങോട്ട് ഫോള്ളോ ചെയ്തിരുന്ന പെൺകുട്ടികളെ മുഴുവൻ
ആൺഫോള്ളോ ചെയ്ത് ബ്ലോക്ക് ചെയ്യുക.. മെസ്സേജിന് റിപ്ലേ കൊടുക്കുക.. സത്യം പറഞ്ഞാൽ.. ഇതൊക്കെ എനിക്കും ഇഷ്ടായിരുന്നു.. അവളുടെ. ആ ഒരു പൊസ്സസ്സീവ്നെസ്സ്..
ഒരു റെസ്ട്രിക്ഷൻസ് ഒന്നും ഇന്ന് വരെ അവളോട് ഞാൻ പറഞ്ഞിട്ടില്ല... ഓരോന്ന് ഓർക്കുമ്പോ.. വേണ്ടിയിരുന്നില്ല.. ഇതിപ്പോ.. വല്ലാത്തൊരു അവസ്ഥസയിലാണ്... ആഴ്ചകൾ കടന്നു.. അവളുടർ ഫ്രണ്ട്സിനെ മുഴുവൻ ഞാൻ ബ്ലോക്ക് ആക്കിയിരുന്നു.. മറക്കാൻ നോക്കി.. വാട്സ്ആപ്പ് ഇൻസ്റ്റാഗ്രാം... ഫേസ്ബുക് അങ്ങനെ എല്ലാ സോഷ്യൽ മീഡിയ ഞാനും ഒഴിവ്വാക്കി... ഇൻസ്റ്റാഗ്രാമിൽ ഒക്കെ ആക്റ്റീവ് ആയിരുന്നത് കൊണ്ട്.. ജീവനോടെ ഉണ്ടോന്നറിയാൻ.. ചെക്ക്കന്മാരൊക്കെ.. ഓരോന്നായി വിളിക്കുന്നുണ്ട്.. പഴയ ഓഫീസിൽ ഉള്ളവർ.. അങ്ങനെ ഓരോരുത്തർ.. ഇതിൽ പലരോടും ചാറ്റ് ചെയ്യാറ് പോലുമില്ല... എന്റെ സ്റ്റാറ്റസ് കാണാതായപ്പോ.. അത് പോലെ .. ഓരോന്ന്.. പിന്നെ.. പിന്നെ.. ദിവസങ്ങൾ പോകുമ്പോ.. മറക്കുവല്ല.. ഓർമ്മകൾ കൂടി കൂടി വരാൻ.. അവളുടെ ഫോട്ടോസ് ഒക്കെ ഡിലീറ്റ് ചെയ്യാൻ കുറെ വിചാരിച്ചതാണ്.. പറ്റിയില്ല.. ഓരോന്നിനും ഓരോ കഥ തന്നെ പറയാനുണ്ടാകും...
പിന്നെ ഇവളുടെ എന്തെങ്കിലും ഒരു വിവരം അറിയണ്ടേ... ഒരു മനസ്സമാദാനത്തിന് എങ്കിലും... കുറെ ഒക്കെ വേണ്ടന്ന് കരുതി.. അവസാനം.. രണ്ടും കല്പിച്ചു.. അവളുടെ ഫ്രണ്ടിന് ഒരു
മെസ്സേജി അയച്ചു.. വേണ്ടിരുന്നില്ല എന്നായി പിന്നെ അത്..
തുടരും...