ഒറ്റപേരിൽ അറിയപ്പെട്ടിരുന്നവർ …
മുഖമൂടികൾഅണിഞ്ഞു
തുറന്നെഴുതാൻ മാത്രം തൂലികാനാമത്തെ കൂട്ടുപിടിചെങ്കിൽ അവർക്കും ഉണ്ട് പറയാൻ ..അല്ലെങ്കിൽ അനുഭവിച്ചു മതിവരാത്തൊരു യൗവനം .
ചിരിയിൽ സൗന്ദര്യം ഒളിപ്പിച്ചവർ ,
ഒരു മിന്നായം പോലെ വന്നുപോയ നല്ല നേരത്തിന്റെ ഓർമ്മകൾ അവർ പങ്കു വക്കുന്നത് വരെ കാത്തിരിക്കാം ..
ചിലർ അങ്ങനെയാണ് ഓർമകളുടെ വസന്തത്തെകാൾ ഏറെ ..ഓമനിച്ച സ്വപ്നങ്ങളെ ലാളിക്കുന്നവർ ..അവർ പറയട്ടെ , കാത്തിരിക്കാം ..
സൗഹൃദങ്ങളിൽ പലതും ഓർമകളായി മാറിയിട്ട് കാലമേറെയായി .. ചിലതു വാല്നക്ഷത്രങ്ങളെ പോലെ നല്ലനേരം നോക്കി മിന്നായം പോലെ വന്നു പോകും ... ചിലതു നല്ല നക്ഷത്രങ്ങൾ ആയി ഇടക്ക് തെളിഞ്ഞും മിന്നിയും ഓര്മപെടുത്തലായി ഉണ്ടാക്കും ..
എങ്കിലും എവിടെയോ ഒരു നഷ്ടബോധം ..ഒന്നും പഴയതു പോലെ അല്ല ..ഈ ഞാനും ..
ജീവിതത്തിൽ ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും മനസ്സിൽ കൊണ്ട് നടക്കുന്ന പ്രണയം ഉണ്ട്.. മനസ്സിൽ സൂക്ഷിക്കാൻ ആരുടേയും സമ്മതം വേണ്ടല്ലോ 😜
Читать полностью…കരഞ്ഞു കലങ്ങിയ കണ്ണുകളാൽ
മങ്ങിയ കാഴ്ചകൾ തന്ന വീഥികളിൽ എന്നോ എവിടയോ എന്നിൽ നിന്നും അടർന്നുവീണ പ്രണയം തിരഞ്ഞു ഞാൻ നടന്നു ..
തിരികെ നിന്നിലേക്കുള്ള വഴി ഇനിയും തുറക്കില്ല എന്ന് അറിഞ്ഞിട്ടും ..പരിഭവങ്ങൾ ഇല്ലാതെ ..പറയാൻ ബാക്കിയുള്ളതൊന്നും കേൾക്കാൻ നീ ഉണ്ടാകില്ല എന്ന് അറിഞ്ഞിട്ടും ...ഇന്നും പ്രണയം പകരാൻ എൻ പാതി പകുത്തു ഞാൻ കാത്തിരിക്കുന്നു ..
പകരക്കാരൻ ആകാനല്ല ,മുറിവേറ്റ നിൻപാതിയുടെ അവകാശി അകാൻ ..
"ഓരോ രാത്രികളും നീയില്ലായ്മയുടെ ഓരോ കഥകളാണ്..... "
"അപ്പൊ പകലോ.... "
"ഒരുവേള പഴക്കമേറിയാലിരുളും
മെല്ലെ വെളിച്ചമായി വരും..."
_weirdo_
ഞാൻ നിന്നെ പ്രണയിക്കുന്നു
പക്ഷെ
നാമൊരിക്കലും കണ്ടുമുട്ടരുത്.
നിനക്കായുള്ള
മിടിപ്പുകളുടെ ഭാരം
എന്റെ ഹൃദയത്തിന്
താങ്ങാനാവില്ലൊരിക്കലും.
കാരണം ഞാൻ
നിന്നെ പ്രണയിക്കുന്നു.❤️❤️❤️
/ഒരു പക്ഷേ തമ്മിൽ ഒന്നിച്ചിരുന്നുവെങ്ങിൽ ആ പ്രണയകഥക് ഇത്രമേൽ മനോഹരിത ഉണ്ടാരുന്നു..!!
Читать полностью…നിന്റെ
ആകാശത്തിന് താഴെ
ശിഖിരങ്ങൾ
ഉണങ്ങിയ,
ഇലകൾ കൊഴിഞ്ഞ,
പൂക്കൾ വാടിയc
മരമിപ്പോഴുമുണ്ടെന്ന്
ആരോർക്കാൻ....!
'എന്റെ ആകാശമേ' യെന്ന്
മനസ്സിൽ
ഉരുവിട്ടുരുവിട്ട്
ഞാനുമീ ഭൂമിയിൽ
ജീവിച്ചിരിപ്പുണ്ടായിരുന്നെന്നു
ഓർത്തെടുക്കുമോ
എന്നെങ്കിലും
നീ...💔
*_ഒറ്റപ്പെട്ടവൻ_*
വേരുകൾ കൂടി പിണഞ്ഞ ബന്ധങ്ങളുടെ പിരിമുറുക്കങ്ങൾ ഇല്ലാതെ ..ഒരിലതണലിൽ ഉറുമ്പിന് കിട്ടുന്ന തണലുപോലെ ലളിതമായ ബന്ധങ്ങൾ ..
വാക്കുകളോടുള്ള പ്രണയം കൊണ്ട് ഉറുമ്പു ചിലപ്പോൾ പറയാതെ പറഞ്ഞിട്ടുണ്ടാകും .. നിന്റെ തണലിൽ ഞാൻ കൊണ്ട അനുഭവമാണ് പ്രണയം .. നീ അറിയാതെ ഞാൻ അനുഭവിച്ച തണലാണ് എന്റെ പ്രണയം .. നന്ദി .. ഞാൻ എന്താണെന്നു അറിയാതെ എനിക്ക് നീ തണലായതിനു ..
കേൾക്കാൻ ആളുണ്ടാകുന്നതിനപ്പുറം ഏതു സ്വർഗ്ഗമാണു പ്രണയം തരുന്നതെന്നു അറിയില്ല ..
എന്റെ ശബ്ദം കാതുകൾക്ക് അരൊസരമകുന്നതിനു എത്രയോ മുന്നേ നിനക്ക് ഞാൻ പ്രിയപെട്ടതല്ലാതായി മാറിയിട്ടുണ്ടാകും..
പരിഹസിക്കപ്പെടുബോൾ ഒക്കെ മറ്റാരോ നിന്റെ പ്രിയപ്പെട്ടതായി ഉണ്ടായിട്ടുണ്ടാവും ..എന്നെക്കാൾ പ്രിയപ്പെട്ടതെന്തോ അവരിൽ ഉണ്ടാക്കും ..
പരിഭവങ്ങൾ ഇല്ല കാതുകൾ വാടകക്കെടുക്കാനും ഇല്ല ..എന്റെ ഏകാന്തതയിൽ എനിക്കും മാത്രം കേൾക്കാൻ പാകത്തിൽ പറയാനുള്ള പ്രണയമേ ഇനി എന്നിൽ ബാക്കി ഉള്ളു .. എന്റെ ശബ്ദം എനിക്ക് സ്വന്തം എന്റെ പ്രണയം പോലെ ..
നീ പറയാതെ പറഞ്ഞ സമ്മതത്തിൽ നിന്നായിരുന്നില്ല എന്റെ പ്രണയത്തിന്റെ തുടക്കം ..
അതിനും എത്രയോ മുന്നേ നിന്നെ എന്റേതാക്കി കണ്ണു തുറന്നും ,തുറക്കാതെയും ഞാൻ കണ്ട ഒരുപാടു സ്വാപ്നങ്ങൾ ..ഒറ്റക്കിരുന്നു ചിരിച്ചും , തലയിണയെ പ്രണയിച്ചും .. മഴ നനഞ്ഞും ഞാൻ നിന്റേതായി മാറിയിരുന്നു ..
പിന്നെ കാത്തിരിപ്പിന്റെ കാലം ..വാക്കുകൾക്കായുള്ള സംഘർഷം , പിന്നെ പറയാനുള്ള ആത്മ ധൈര്യത്തിനുള്ള തയാറെടുപ്പ് .. നല്ല അവസരരത്തിനുള്ള തിരച്ചിൽ ..
ഒടുവിൽ ഒന്നും ഉരിയാടാതെ കണ്ണുകളാൽ തമ്മിൽ ചോദ്യവും ഉത്തരവും കൈമാറിയപ്പോൾ , എനിക്കായി നീ നനഞ്ഞ മഴയും ,കണ്ട സ്വപനങ്ങളും ആ കണ്ണുകളിൽ ഞാൻ പ്രണയിക്കപ്പെടുന്നത് അടുത്തറിഞ്ഞു ...
നീ എന്ന പ്രണയം
തീയായി പടർന്നപ്പോൾ ,
പിരിയാതിരിക്കാൻ പറഞ്ഞ നുണകളിൽ പലതും ഞാനായി തിരുത്തി;
പിരിയാതിരിക്കാനായി.
കാരണം എന്റെ പ്രണയം നുണയായിരുന്നില്ല ..
അവൾ...
എന്റെ രതി തൊട്ടുണർത്തുന്നൊരു സ്ത്രീ മാത്രം...
കയ്പ്പുചാലിച്ച നോവിറക്കി വിശപ്പകറ്റുന്ന വെറും സ്ത്രീ...
കിട്ടാതെപോയ സ്നേഹത്തിനുമുൻപിൽ വേശ്യയെന്ന പേര് ചാർത്തി വിതുമ്പുന്നവൾ...
ദിനാന്ത്യങ്ങളിൽ വിയർപ്പൊഴുക്കി നിദ്രയിലേക്കിറങ്ങുന്നവൾ...
ആർത്തിയടങ്ങാത്ത മനുഷ്യമൃഗങ്ങൾ തേടിയെത്തുന്ന വെറും പിച്ച...
🙂🤍
വാക്കുകൾക്ക്
വല്ലാത്ത ശക്തിയാണ്
നമ്മുടെ ചിരികൾ
സ്വന്തമാക്കിയ
ഊടു വഴികളിലേക്ക്
ബന്ധനങ്ങളില്ലാത്തൊരു
യാത്ര പോകണം
സമയമറിയാതെ
കഥ പറഞ്ഞിരിക്കണം
പുതിയ സ്വപ്നങ്ങളുമായി
തിരിഞ്ഞിറങ്ങണം
നിഴലുപോലെ
പിൻപറ്റുന്ന
ചിലരുണ്ട്
.
.
അവരെ ചേർത്തുപിടിക്കണം
.
.
അവർ നഷ്ടപ്പെടുമ്പോഴാണ്
നമ്മൾ കൂടുതൽ
അനാഥമാകുക
ഇഷ്ടപ്പെട്ടവർ
നഷ്ടപ്പെടുമ്പോൾ
.
.
.
ജീവിതം
കൂടുതൽ
ഇരുട്ടിലേക്ക്
നീങ്ങുന്നു
പുറത്തിങ്ങനെ,
നിർത്താതെ അലറിപ്പെയ്യുകയാണ് മാനം...
ഉള്ളിലും പെയ്യുന്നുണ്ട്..!!
ഉറക്കമില്ലാത്തയീ രാത്രികളിൽ..
കണ്ണുകളിൽ കടലു നിറക്കുന്ന
നിന്റെ ഓർമ്മ മേഘങ്ങൾ..☺️
മനേഷ്...
*നിങ്ങൾ എന്റെ എടുത്തു വരു ഞാനൊരുപാട് അറിവുകൾ പറഞ്ഞത് തരാം പക്ഷേ അറിവുകൾ മറക്കരുത് അതെന്നെ മറന്നതിന് തുല്യമാണ്.*
*അജ്ഞാതൻ🦋*