_*ജീവിത◕ മලന᭡ഹരമ᭡ക്ക᭡ൻ ആ൭രയു◕ ලതടി ලപ᭡വ͢ണ൭മന്നില്ല..!☺️🌺*_ _*ලതടി വരുന്ന͢വ൭ര ලചർത്ത് പിടിച്ച᭡ൽ മതി.!🤗🫶🤍*_
✨𝕽𝖔𝖘𝖍𝖎𝖙𝖍✨
നീ മഴയായി പെയ്തിറങ്ങിയൊരു കാലം ,
പ്രണയം പകർന്നു പിരിയില്ലെന്നു പറഞ്ഞു
വെറുതെ തന്ന സ്വപ്‌നങ്ങൾ ..
പലപ്പോളായി പിന്നെ പറഞ്ഞ കള്ളങ്ങൾ ..
ഇന്നീ പേമാരിയിലും ചൂടായി വെറുതെ പൊള്ളിക്കുന്നു
നീ മഴയായി പെയ്തിറങ്ങിയൊരു കാലം ,
പുഴയിലെ പാതിവെള്ളത്തിൽ പാതിമറഞ്ഞൊരു
ശിലയായിമാറി എന്നെ ചേർത്തനേരം,
ഉള്ളിലെ വിഷാദം മെല്ലെ ഇല്ല എന്ന് ചൊല്ലി
തെന്നിമാറി മറഞ്ഞു നീ എങ്ങൊ
നീ മഴയായി പെയ്തിറങ്ങിയൊരു പിന്നൊരു കാലം ,
വെറുതെ പറഞ്ഞു പിണങ്ങി ഒടുവിൽ അറിയാതെ ഇണങ്ങി കടന്നുപോയോരു കാലം ഓർത്തുഞാൻ മിണ്ടാതെ കിടന്നു
നിന്നെ ഉണർത്താതെ നിന്നരിക്കലായി നിന്റേതായി
നീ സ്നേഹമായി പെയ്തിറങ്ങി എന്നിലേക്ക് എനിക്ക് മാത്രമായി ഇനിയുള്ള കാലമത്രയും ..
ഇന്ന് ഞാൻ നിന്റെ ഖബറിടത്തിൽ വന്നിരുന്നു... എപ്പോഴും എന്നെ ചേർത്ത് പിടിക്കുന്ന പോലെ നീ എന്നെ അണച്ചു പിടിച്ചില്ല... 🥀
എപ്പോഴും ഓടി വന്നു നൽകുന്ന ചുംബനവും നീ എനിക്ക് നൽകിയില്ല... 🥀
നിന്റെ കല പില സംസാരത്തിനായി ഞാൻ ഒരുപാട് നേരം കാത്തിരുന്നവിടെ...രാവിലെ സുബ്ഹിക്ക് നീ എന്നെ ഉണർത്തുന്ന പോലെ അവസാനം കരഞ്ഞ് തളർന്ന എന്നെ ആരോ തട്ടിയുണർത്തി.. 🥀
കണ്ടറിഞ്ഞ നേരുകൾ!!!
സ്വാദിഖ് ഇബ്നു മൻസൂർ
Mhd_swdq
സ്നേഹത്തെ ഹൃദയത്തിൽ കുടിയിരുത്താനും വിദ്വേഷത്തെ ഇറക്കി വിടാനും ആവുന്നതൊക്കെ ചെയ്യണം..!!
✍🏻IG: Jaihoon.official
ചില രാത്രികൾ അങ്ങനെയാണ്... കാടിന്റെ കറുപ്പഴകാണതിനെങ്കിലും പ്രണയത്തിന്റെ നിലാവെട്ടത്ത് നിന്നങ്ങനെ പുഞ്ചിരി തൂകും, മൗനമായി. ഒറ്റനക്ഷത്രം മാത്രം തെളിയുന്ന ആ രാത്രി വാക്കുകൾക്കതീതമായ പ്രണയമായി നമ്മുടെ മനസ്സിന്റെ ജനാലയ്ക്കപ്പുറം പൂത്തുലയും. ജാലകപ്പാളികളിലൂടെ അതിലേക്കു നോക്കി സങ്കൽപങ്ങളുടെ, സ്വപ്നങ്ങളുടെ മഞ്ചലേറിയങ്ങു യാത്ര പോകണം... കടലിന്റെ ശാന്തതയ്ക്കിപ്പുറം മിഴിചിമ്മിക്കിടക്കുന്ന മണൽപ്പരപ്പിലൂടെ നടക്കുന്ന ഏകാന്ത സഞ്ചാരിയെപ്പോലെ പ്രണയവഴികളിലൂടെ ആ രാത്രി നടന്നാൽ നമ്മൾ ഭൂമിയിലെ ഏറ്റവും മനോഹരമായൊരു സത്യത്തെ അനുഭവിച്ചറിഞ്ഞുവെന്നാണ് അർഥം...
Читать полностью…ഒരിക്കൽ ഒരുനാൾ ഈ നടവഴിയിൽ ആരോ മറന്നിട്ടു പോയ പുറം പുറം ചട്ട മണ്ണാൽ പൊതിഞ്ഞ പുസ്തകം , ഉള്ളിലതിൽ മഴപെയ്തു മഷി പടർന്ന വരികളിൽ വിഷാദം തളം കെട്ടിയ പോലെ അവ്യക്തമായ വാക്കുകൾ....... വരികൾ.
ചിതലരിച്ചു തുടങ്ങിയ പുറകിലത്തെ നാല്അഞ്ചു താളുകൾക്ക് ഇപ്പുറം , നരച്ചു ചിതൽ മണ്ണ് വരച്ച വേരുകൾ പോലെ നീണ്ട വരകൾ കൊണ്ടൊരു അധ്യായം
..
മഴയും കാറ്റും വെയിലും മഞ്ഞും കൊണ്ട് ചുളുങ്ങിയും മടങ്ങിയും പലക പോലെ ആയ .... "അവൻ" എന്ന ഇരട്ടവരി പുസ്തകം..
ആകാശം നോക്കി തുറന്നു കിടന്ന പുസ്തകത്തിലെ ,വെട്ടിയും തിരുത്തിയും എഴുതിച്ചേർത്ത താളുകൾക്കു മുകളിലൂടെ രാവും പകലും മാറി മാറി വന്നു ,... ഒരുനാൾ പുതുമഴയിൽ മണ്ണിൽ നിന്നും ,,നാമ്പുകൾ മുളപൊട്ടി. താളുകൾക്കിടയിൽ നിന്നും പുതു മുകുളം "അവനി"ലൂടെ പുറത്തേക്കു ...
സൂര്യനെ നോക്കി ചിരിച്ചും ,കാറ്റിനൊപ്പം ആടിയും അവനിലൂടെ അവൾ പൂക്കള്കൊണ്ടു വസന്തം തീർത്തു......ഇട നെഞ്ചിലൂടെ വേരുകൾ തലങ്ങും വിലങ്ങും ഓടിച്ചു അവനെ പൊതിഞ്ഞവൾ ...മാറോട് ചേർത്ത് അവൾ അവളിലേക്ക് ഒതുക്കി തണലായി സ്നേഹമായി ഉയരെ പൂമരമായി പടർന്നു നിന്നു ...
പിന്നെയും കാറ്റ് വന്നു പേമാരിവന്നു..കാലങ്ങൾ കഴിഞ്ഞു ഒരിക്കൽ ഒരു വേനലിൽ താളുകൾ പൊട്ടി പൊടിഞ്ഞു വേരുകൾക്കിടയിലൂടെ താഴേക്ക് ......,പിന്നെ വീണ്ടും പുതു മഴയിൽ മണ്ണിലൂടെ അവളിലേക്ക് അലിഞ്ഞു തീർന്നു അവനെന്ന ഇരട്ടവരി പുസ്തകം.....ഓർക്കാൻ ഓമനിക്കാൻ ഓർമ്മകൾക്കപ്പുറം പൂക്കളിലൂടെ ഇന്നൊരു സുഗന്ധമായി അവൻ അലിഞ്ഞു ചേർന്നു പടരുന്നു ..
മനോഹരമായ സൗഹൃദയങ്ങൾ വെറും ഒരു ഓർമകളായും വേദനിപ്പിക്കുന്ന നൊമ്പരമായും, നെഞ്ചിലെയൊരു വിങ്ങൽ മാത്രം നൽകി മൗനത്തിന്റെ അഗതങ്ങളിലേയ്ക് ആഴ്ന്നു പോകുന്നത് നോക്കി നിൽകാൻ മാത്രമേ ഈ കാലമത്രയും കഴിഞയിരുന്നുള്ളു.
ഓർമകളുടെ ആ മുഴുവൻ മനോഹാരിതയും മാധുര്യവും ഉണ്ടാകട്ടെ ഇനി ഓരോ പുതിയ സൗഹൃദയങ്ങലും...
നിങ്ങൾക്ക് ആവശ്യമായ ബുക്സ് ഗ്രൂപ്പിന്റെ ഈ ചാനലുകളിൽ ജോയിൻ ചെയ്താൽ കിട്ടുന്നതാണ്.
🔵🟢🟡🔴🟣🔵🟢🟡
@IndianMagaziness
@Bookspdfmalayalam
@AudioMalayalambook
@Booksmalayalam_Bookspdf
@Vayanashala1
@Oushadhii
@MalayalaKavithakal_Vennila
@sreenarayanaguru_Vennila
@ClassicalDance_Vennila
@mappilapatt_Vennila
@Hindumandhram_Vennila
@Muthnabi_Vennila
@Vayanashalachat
@Ayurveda_Ottamooli
@Balarama_Digest
മനസിന്റെ മൊഴികൾ....
മനസ് മന്ത്രിക്കും... എന്നോട്... പക്ഷെ കേൾക്കാറില്ല,, അല്ലെങ്കിൽ കേൾക്കാൻ കൂട്ടാക്കാറില്ല.....
പക്ഷെ നിങ്ങൾ എല്ലാവരും അറിയണം.. മനസിലാക്കണം...
മൊബൈലിൽ കുത്തി ഒരു അഞ്ചോ പത്തോ മിനിറ്റിൽ എവിടെയോ ഇരിക്കുന്ന ആരോടോ സംസാരിക്കുമ്പോൾ കിട്ടുന്ന സുഖം,,,,,,
അത് ഒരു നേരംപോക്ക് മാത്രമാണ്.....
സ്വന്തം പ്രിയതമന്റെ / പ്രിയതമയുടെ കൈ പിടിച്ചു ആ വിരലുകളിൽ തലോടി നാം പങ്കുവയ്ക്കുന്ന വാക്കുകൾ.....
അതാണ് ജീവിതം.....എന്നും എപ്പോഴും....
കൂടെ ഉണ്ടാവുന്നതും അത് മാത്രമായിരിക്കും....
ഓർക്കുക വല്ലപോഴും.... ഓർമ്മകൾ വുടരുമ്പോൾ 🥰🥰🥰🥰🥰
നീ നുള്ളിനോവിചു കറുപ്പിച്ച കൈകളിൽ , ചിലപ്പോൾ ഞൻ നോക്കും ,നിന്റെ നഖക്ഷതങ്ങളിൽ കറുപ്പ് പടർന്നു മറഞ്ഞിട്ടുണ്ടോ എന്ന് ..
ഇല്ല , കറുപ്പ് മാറി ..എന്നാലും വെളുത്ത നേർത്തൊരു രേഖയായി അത് അവിടെ തന്നെ ഉണ്ട് ..
എന്റെ ഉള്ളിലെ നിന്നെപ്പോലെ ,ഇപ്പോളും നേർത്തൊരു ഓര്മപെടുത്തലായി അത് ഇപ്പോഴും അവശേഷിക്കുന്നു ..
ഒരിക്കൽ ഒരുനാൾ ഈ നടവഴിയിൽ ആരോ മറന്നിട്ടു പോയ പുറം പുറം ചട്ട മണ്ണാൽ പൊതിഞ്ഞ പുസ്തകം , ഉള്ളിലതിൽ മഴപെയ്തു മഷി പടർന്ന വരികളിൽ വിഷാദം തളം കെട്ടിയ പോലെ അവ്യക്തമായ വാക്കുകൾ....... വരികൾ.
ചിതലരിച്ചു തുടങ്ങിയ പുറകിലത്തെ നാല്അഞ്ചു താളുകൾക്ക് ഇപ്പുറം , നരച്ചു ചിതൽ മണ്ണ് വരച്ച വേരുകൾ പോലെ നീണ്ട വരകൾ കൊണ്ടൊരു അധ്യായം
..
മഴയും കാറ്റും വെയിലും മഞ്ഞും കൊണ്ട് ചുളുങ്ങിയും മടങ്ങിയും പലക പോലെ ആയ .... "അവൻ" എന്ന ഇരട്ടവരി പുസ്തകം..
ആകാശം നോക്കി തുറന്നു കിടന്ന പുസ്തകത്തിലെ ,വെട്ടിയും തിരുത്തിയും എഴുതിച്ചേർത്ത താളുകൾക്കു മുകളിലൂടെ രാവും പകലും മാറി മാറി വന്നു ,... ഒരുനാൾ പുതുമഴയിൽ മണ്ണിൽ നിന്നും ,,നാമ്പുകൾ മുളപൊട്ടി. താളുകൾക്കിടയിൽ നിന്നും പുതു മുകുളം "അവനി"ലൂടെ പുറത്തേക്കു ...
സൂര്യനെ നോക്കി ചിരിച്ചും ,കാറ്റിനൊപ്പം ആടിയും അവനിലൂടെ അവൾ പൂക്കള്കൊണ്ടു വസന്തം തീർത്തു......ഇട നെഞ്ചിലൂടെ വേരുകൾ തലങ്ങും വിലങ്ങും ഓടിച്ചു അവനെ പൊതിഞ്ഞവൾ ...മാറോട് ചേർത്ത് അവൾ അവളിലേക്ക് ഒതുക്കി തണലായി ,സ്നേഹമായി ഉയരെ പൂമരമായി പടർന്നു നിന്നു അവൾ ...
സമയം ഇരുണ്ടു. കോരിച്ചൊരിയുന്ന മഴ ഹൈവേയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുന്നു.
നീണ്ട ഹോൺ മുയകിക്കൊണ്ട് ഒരു വലിയ വാഹനം അതിലൂടെ കടന്നുപോയി അതിൻറെ ടയറിന്റെ വശങ്ങളിൽ നിന്ന് തെറിച്ച വെള്ളം ചെന്നു വീണത് ചെറിയൊരു കുഴിയിലേക്ക് ,അതിലെ പ്രതിബിംബം അവെക്‌തമായി . അതിലൊരു നിഴൽ പതിഞ്ഞു.
അയാൾ ശക്തിയായി കിടക്കുന്നുണ്ട് അയാൾ നെറ്റ് ചുളിച്ചു മുകളിലേക്ക് നോക്കി മഴവെള്ളം അയാളുടെ മുഖത്ത് വീണു. മഴവെള്ളത്തിനൊപ്പം നെറ്റിയിൽ ഏറ്റ
മുറിയിൽ നിന്ന് ചോരയും ഒലിച്ചിറങ്ങി. ഒരു ദിശലക്ഷം വെച്ച് അയാൾ വേച്ചുവേച്ചു നടന്നു വയറിൽ മുറി അയാളെ തളർത്തുന്നുണ്ട്. ഒരു കൈകൊണ്ട് അത് അമർത്തി പിടിക്കാൻ അയാൾ മറന്നില്ല.
അയാളുടെ ശ്വസനത്തിന്റെ ശക്തി കൂടി നടത്തത്തിന്റെ വേഗം കുറഞ്ഞു അയാളുടെ കാഴ്ച മങ്ങാൻ തുടങ്ങി . പെട്ടെന്ന് അയാൾ കാൽമുട്ടിലിരുന്നു ശക്തിയായി ഉള്ളിലേക്ക് ശ്വാസം വലിച്ചു എന്നിട്ട് പതിയെ മുകളിലേക്ക് നോക്കി ഇടിമിന്നലിന്റെ വെളിച്ചത്തിൽ അദ്ദേഹത്തിൻറെ മുഖം തെളിഞ്ഞു . അസഹ്യമായ വേദനയും അടങ്ങാത്ത ദേഷ്യവും അദ്ദേഹത്തിന്റെ മുഖത്തു തെളിഞ്ഞു പതിയെ അദ്ദേഹം ഒരു വശത്തേക്ക് ചരിഞ്ഞു വീണു.
ആ വീ ഴ്ചയിൽ അദ്ദേഹത്തിൻറെ കഴുത്തിൽ നിന്ന് ഒരു മാല ഷർട്ടിന്റെ വെളിയിലേക്ക് വന്നു. അതിന്റെ ലോക്കറ്റിൽ മുഴുവൻ രക്തക്കറ യായിരുന്നു ശക്തമായ മഴയുടെ നനവിൽ അതിലെ രക്തം ഇളകി പതിയെ പതിയെ അതിലൊരു പേര് തെളിഞ്ഞുവന്നു. "Zaara"
(തുടരും).
കൂട്ട് കൂടിയതല്ല കൂടെകൂട്ടിയതാണ്;
പറയാതെ നീ പോയപ്പോൾ പ്രണയമാണോ എന്നിലെ ഞാൻ ആണോ നഷ്ടപെട്ടതെന്നറിയില്ല..
പോട്ടേ , അവളെകാളും നല്ലതുകിട്ടും എന്നൊക്കെ വെറുതെ പറയുന്നതാ ..
നല്ലതുകിട്ടിയാലും നന്നാകാത്ത ഒരു മനസ്സ് എനിക്കുളളിടത്തോളം എന്നെ ബോധ്യപെടുത്തുന്നതാവും എനിക്ക് ബുദ്ധിമുട്ടു ..
ഇനിയും നന്നാകാത്ത ഞാനും ഇടക്കൊന്നു നന്നായ നീയും ഒരിക്കലും കാണാതിരുന്ന കാലമത്രയും ശാന്തമാക്കാൻ പാകത്തിൽ ഞാൻ എന്നെ പരുവപ്പെടുത്തിയിരിക്കുന്നു...
കാണാതിരുന്ന കാലത്തോളം മാത്രം ... കണ്ടാൽ എന്തെന്ന് , എങ്ങനെ എന്ന് അറിയില്ല ..
🏆👉ബാലരമ ഡൈജസ്റ്റ്👈🏆
👇👇👇👇👇👇👇👇👇👇
@Balarama_Digest
@Balarama_Digest
@Balarama_Digest
@Balarama_Digest
❤️ Kavithakal കവിതകൾ ❤️
👇👇👇👇👇👇👇👇👇
@Kavithakal1
@Kavithakal1
@Kavithakal1
@Kavithakal1
🌹 മാപ്പിള പാട്ടുകൾ 🌹
👇👇👇👇👇👇👇👇👇
@mappilapatt_Vennila
@mappilapatt_Vennila
@mappilapatt_Vennila
@mappilapatt_Vennila
🌺 എഴുത്തോല📜 🌺
👇👇👇👇👇👇👇👇👇
@ezhuthola_Vennila
@ezhuthola_Vennila
@ezhuthola_Vennila
@ezhuthola_Vennila
💫 മലയാളം സാഹിത്യം 💫
👇👇👇👇👇👇👇👇👇👇
@Malayalam_sahithyam
@Malayalam_sahithyam
@Malayalam_sahithyam
@Malayalam_sahithyam
❤മലയാളം ബുക്സ്❤
👇👇👇👇👇👇👇👇
@Bookspdfmalayalam
@Bookspdfmalayalam
@Bookspdfmalayalam
@Bookspdfmalayalam
🔥 വായനശാല ചാറ്റ് 🔥
👇👇👇👇👇👇👇👇👇
@Vayanashalachat
@Vayanashalachat
@Vayanashalachat
@Vayanashalachat
വേനൽ മാറി മഴ പെയ്തുവെന്നാലും
ഉള്ളിലെ പൊള്ളൽ മാറാതെ നിൽക്കവേ
വിങ്ങുന്ന കാർമേഘം പോൽ മനം
പെയ്തു തീരാൻ കൊതിക്കവെ🥀
പ്രിയപ്പെട്ടവളെ രണ്ടു ദിവസം അവളുടെ വീട്ടിലേക്കു വിരുന്നിനു വിട്ടതിന്റെ അനന്തര ഫലങ്ങളാണിത്... ,
ആ കറിവേപ്പിന്റെ വേരടക്കം പിഴുതു വരാത്തതിൻ്റെ കാരണം
അവളെ കൂട്ടാൻ പോയ വണ്ടി Alto800 ആയോണ്ട് മാത്രമാണ്...
വീടിന് മുറ്റത്തുള്ള തെങ്ങിൽ നിന്ന് വീഴുന്ന പച്ച മട്ടലുകളൊക്കെ ദിവസങ്ങളോളം വെയിലും മഴയും കൊണ്ട് തങ്ങളെ പരിഗണിക്കാൻ ആളില്ലെന്ന കഥന കഥ പറയുന്ന മട്ടിൽ വാടി തളർന്നിരിക്കുന്നത് നിത്യ കാഴ്ചയായിരിക്കുമ്പോഴാണ് അവളുടെ വീട്ടിലെ ഈ പച്ച ഇലകൾ രാജകീയമായി എഴുന്നള്ളുന്നത്..,
കയറുകളാൽ ചുറ്റപ്പെട്ട് AC യൊക്കെ ഓൺ ചെയ്തു കൊടുത്ത് വളരെ ബഹുമാനത്തിൽ കാറിൽ നിന്നിറക്കി അവയോട് എന്തോരം കരുതൽ...,
അതങ്ങനെയാണ്..,
സ്വന്തം വീട്ടിൽ നിന്ന് വരുമ്പോ ചുമക്കാൻ പറ്റുന്ന പരമാവധി സാധനം കൊണ്ട് വരും...,
അത് എന്നെക്കൊണ്ട് പിടിപ്പിക്കുക കൂടി ചെയ്താൽ അവൾക്ക് കൂടുതൽ സന്തോഷം...
ഇവിടുന്നു കൊണ്ട് പോയ അത്യാവശ്യ സാധനങ്ങളായ മൊബൈൽ,ചാർജർ പുസ്തകം, ഇതൊക്കെ മിക്കവാറും മറന്നിരിക്കും...,
പക്ഷേ..,
പാടത്തു വീണ തേങ്ങന്റെ ചെകിരി പറിച്ചെടുത്തു
"കുളിക്കുമ്പോ മേലുരക്കാനാണെന്ന്"
പറഞ്ഞു കീസിൽ കുത്തി നിറച്ചിട്ടുണ്ടാവും..,
മുരിങ്ങാക്കൊമ്പിനായി പ്രതേകം രണ്ട് സീറ്റ് റിസേർവ് ചെയ്ത് വെക്കണം...
എന്നിട്ടോ...,
കൊണ്ടുവന്ന് വെച്ച അതേ സ്ഥലത്ത് നിന്ന് അനങ്ങാൻ കമ്പിനു ഒരാഴ്ച സമയം എന്തായാലും വേണം...
കിടന്ന കിടപ്പിൽ ഇല മുളക്കുമ്പോ പ്രിയപ്പെട്ടവൾക്ക് ബോധം വരും,
ഒപ്പം ഓൾടെ കെട്ട്യോനും..,
ഒടുവിൽ ഒഴിവുള്ള ദിവസത്തിൽ കുഴിയെടുക്കാൻ എന്റെ പിന്നാലെ ആ മുരിങ്ങാക്കൊമ്പുമായി നടക്കും...,
ചെറിയൊരു കുഴിയൊക്കെ കുഴിച്ചു തലഭാഗം കീപ്പൊട്ടും താഴ്ഭാഗം മേപ്പോട്ടുമാക്കി കുത്തി എൻ്റെ തടി സലാമത്താക്കി കൃഷി വകുപ്പിൻ്റെ പ്രതേക പുരസ്കാരത്തിനായി ഞാൻ കാത്തിരിക്കും..,
വരിവരിയായി നിൽക്കുന്ന മുരിങ്ങ കൊമ്പുകൾ കണ്ട് ആഹ്ലാദപുളകിതനായി ഞാൻ എന്റെ മഹത്തായ കയ്പ്പുണ്യം പറഞ്ഞു നടന്നു...,
ഒരു ദിവസം ആ കമ്പുകളൊക്കെ കുത്തിയിടത്തു നിന്നു ഒരു പുരോഗതിയും കാണാതായപ്പൊ ഒന്ന് ചെന്ന് നോക്കിയതാണ്...
ആ കാറ്റ് പോലും തട്ടേണ്ടി വന്നില്ല..,
എന്നിൽ ഉറങ്ങിക്കിടക്കുന്ന കർഷകൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞു കൊണ്ടായിരിക്കാം കമ്പ് പിന്നിലേക്ക് മറിഞ്ഞു വീണു.
ചെറു വിരൽ കൊണ്ട് അടുത്ത കമ്പ് ഒന്ന് തൊട്ടപ്പോഴേക്ക് ദേ കെടക്കണ് അതും.....,
ഞാൻ മണ്ണിൽ താഴ്ത്തിയ വിവരം മുരിങ്ങാകൊമ്പ് അറിയാഞ്ഞിട്ടാണോ..,
അറിയില്ലാ..,
എന്റെ കൈപുണ്യത്തിന്റെ കഥ അന്ന് തീർന്നതാണ്...,
കുഴിവെട്ടാൻ പോയിട്ട് വെള്ളം ഒഴിച്ചു കൊടുക്കാൻ പോലും പിന്നെയവൾ എന്നെ കൂട്ടാറില്ല...
അതാണ് ഞങ്ങൾക്കു രണ്ടാൾക്കും നല്ലതും...,
ഇതൊരു മുരിങ്ങാക്കൊമ്പിന്റെ കാര്യം മാത്രം..
അങ്ങനെയെത്ര...,
ചുരുക്കിപ്പറഞ്ഞാൽ അവളെ വീട്ടിൽ നിന്ന് കൊണ്ടുവരാൻ ബൈക്കുമായേ പോകാവൂ...
എന്നാൽ അതിൽ കൊണ്ടുവരാൻ പറ്റാവുന്നതല്ലേ കൊണ്ടുവരൂ.....,
അങ്ങനെയായിരുന്നു എൻ്റെ വിചാരം..,
എവടെ.. !
അതൊക്കെ വെറുതെ...,
ഒരു ഭാഗത്തു പൂളക്കൊമ്പും
എനിക്ക് മുമ്പിൽ വലിയ ഒരു കീസും, ഹാൻഡലിൽ രണ്ടു കമ്പും
മല്ലിച്ചെപ്പും തുളസിയുമടക്കം വെച്ച് വണ്ടിയിലുണ്ടായ
"ഹെൽമറ്റ് അടുത്ത വരവിനു എട്ത്താൽ മതിയോ "
എന്ന അവളെ ചോദ്യത്തിനു കയ്യിലുണ്ടായിരുന്ന ആ പൂളക്കൊമ്പ് കൊണ്ട് തന്നെ ഒന്ന് കൊടുക്കേണ്ട അവസ്ഥ..,
ചുരുക്കിപ്പറഞ്ഞാൽ ആകെ ഒരു കാടിളകി വരുന്ന പോലെ കാഴ്ചക്കർക്കു തോന്നും...
ഇടുങ്ങിയ ആ റോഡിലൂടെ കാടിറങ്ങി സഞ്ചരിക്കുന്ന ചെടിവണ്ടി /പുല്ല് വണ്ടി കാണാൻ അയൽപക്കത്തെ കുട്ടികളൊക്കെ ചിരിച്ചോണ്ട് നിൽക്ക്ണ്ടാവും..,
സെൻസർ ബോർഡ് പോലെയുള്ള താത്തമാർക്ക് യാതൊരു ക്ഷാമവുമില്ലാത്ത നാടായതോണ്ട് കഥ പറയാനൂല്ല..,
അപ്പൊ പിന്നെ കാർ തന്നെയാക്കി....,
സംഭവം ഇങ്ങനെയൊക്കെ ആണേലും സ്നേഹം ഉള്ളോളാണ്....
കെട്ട്യോന് ഇഷ്ട്ടമുള്ള പലഹാരങ്ങളും സ്പെഷൽ ഐറ്റങ്ങളും ഒക്കെ കവറിൽ ഇല്ലേ എന്ന് വണ്ടീൽ കയറുമ്പൊ തന്നെ ഉറപ്പു വരുത്തുന്ന നല്ല കെട്ട്യോനായി ഞാനും മാറും....,
ആ പൂരം വറുത്തതും, ഉണ്ണിയപ്പവുമൊന്നും ഈ എഴുത്തു കാരണം അവസാനിക്കാതിരിക്കട്ടെ..,
ഏതാണ്ട് ഇതു പോലെ തന്നെയാണു പല വീടുകളിലും...,
അല്ലേ...?
✍️✍️
#ബാസിത്വ്_ആമയൂർ
9747671115
നിന്റെ കണ്പോളകൾക്കു ഭാരം തോന്നുന്ന പകലുകൾക്കു കാരണം ഞാൻ ഇന്നലെ ഏറെ വൈകിപ്പറഞ്ഞ കഥകൾ ആയിരുന്നെകിൽ .. പ്രിയേ നിന്റെ ചെവി എന്നെ കേൾക്കാനായി തന്നതിനപ്പുറം ഒരു സ്നേഹവും എനിക്ക് ഇനി നീ തരാൻ ഇല്ല ..
പകരം ,നിനക്ക് വീട്ടാൻ ഒരു കടം എന്റെ ഹൃദയത്തിൽ എഴുതി സൂക്ഷിച്ചു ,നിനക്ക് കടക്കാരനായി ജീവിച്ചു മരിക്കും എന്നൊന്ന് ഉറപ്പായി ഞാൻ ആ ചെവിയിൽ ചൊല്ലാം , ഹൃദയത്തിൽ നിന്നും നേരിട്ടു ..
ഒരു മഴപ്പൊടി നിന്റെ കൺപീലിയിൽ
സ്ഫടികബിന്ദുപോൽ മിന്നിത്തിളങ്ങുന്നു.
അതിലൊരായിരം ദീപങ്ങൾ കത്തുമെൻ
പ്രണയതാരകക്ഷേത്രം വിളങ്ങുന്നു
രാത്രി എന്നാ വാക്ക് വളരെ ചെറുതായി തോന്നുമെങ്കിലും ആഴിയോളം അർത്ഥം നിർവചിക്കാനാകും,
ഉറക്കം നഷ്ടപെട്ട രാത്രികൾ, വികാരങ്ങൾ എവിടെയൊക്കെയോ വച്ചു നഷ്ടമായി, രാത്രി എന്നോ പകലൊന്നോ തിരിച്ചറിയാൻ ആവുന്നില്ല .
പകലിനെക്കാൾ എനിക്ക് പ്രിയം രാത്രിയോടാരുന്നു, രാത്രിയിലെ ഏകാന്താതയും നിശബ്ദതതയും എനിക്ക് സന്ദോഷം തന്നിരുന്നു. എന്നാൽ കുറെ നാളുകളായിട്ട് എന്റെ രാത്രികൾ പേടിപ്പെടുത്തുന്ന ഒന്നായി മാറികഴിഞു. തികച്ചും ഒറ്റപെട്ടു പോയി..
ലക്ഷ്യമില്ലാതെ ഒഴുകുന്ന പുഴ പോലെയാണെന്റെ മനസ്, ഒഴുക്ക് നിയന്ധ്രിക്കാൻ നആവുന്നില്ല, ഒരുകാലത്തു പ്രണയിച്ച രാവിനോട് തീർത്ത തീരാത്ത വെറുപ്പാണ്.. എന്തു നിശബ്ദതയാണ് അവൾക്കു, എന്തിനാണ് നിനക്ക് ഇത്ര ഇരുണ്ട നിറം?
വിരുപമായ എന്റെ മനസ്സിനു നിന്നെയും വീരുപ്പമായേ കാണാനാവുന്നുള്ളു, ഇനിയൊരു കാലമുണ്ടക്കട്ടെ നിന്റെ സൗന്ദര്യം ആസ്വദിക്കാൻ!
രാത്രിയുടെ ഭീകരതയിൽ ഞാൻ വേന്തുനീറിയപ്പോൾ കുഞ്ഞുവെട്ടമായി അവൾ വന്നു. എന്നിലെ തണുത്തുറഞ്ഞു പോയ മോഹങ്ങൾക് വർണ്ണചിറകുകൾ വച്ചു, ആഹ് മിന്നാമിന്ങ് ഞാനായി മാറി..
ഒരു കാറ്റു കൊണ്ട് പോലു അനക്കം വയ്ക്കാത്ത എന്നുള്ളിലെ ചാരാതെ എന്റെ നുരുങ്ങു വെട്ടം നിറ ദീപകാഴ്ചയേകി, ഞാനറിയാതെ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു, രാത്രി എത്ര മനോഹരം ആണെന്ന് അവൾ പറയാതെ പറഞ്ഞു....
എന്റെ ചോദിയങ്ങൾ വാക്കുകളായി മൊഴിയും മുന്നേ അവൾ പുതിയ പ്രേതീക്ഷകളും സ്വപങ്ങളുമായി എന്നോട് യാത്ര പറയാതെ ജനാലഴികളിലൂടെ പറന്നാകന്നു.......
വിശ്വാസം ശ്വാസമായി നമ്മളിൽ
ഇനിയും ആവേശിക്കുന്നതിനാലാവാം
നിനക്ക് ഞാനും എനിക്ക് നീയും പ്രിയപ്പെട്ടതായി തുടരുന്നത് ..
എന്റെ ചാപല്യങ്ങൾക്കു ഞാൻ വരച്ച അതിരിനു ഇപ്പുറം ഞാൻ നിന്റെ പ്രിയപ്പെട്ടവനും നന്മനിറഞ്ഞവനും ആകുന്നു ..
അതിനു അപ്പുറം എന്റെ ഉന്മാദങ്ങളും ,സന്തോഷങ്ങളും വലിച്ചെറിഞ്ഞ ആളൊഴിഞ്ഞ പറമ്പായി അവശേഷിക്കുന്നു ..
തൊട്ടടുത്തായി നിനക്കും ഉണ്ടാക്കും അങ്ങനെയൊരു പറമ്പു ..ദാമ്പത്യം വിജയിപ്പിക്കാൻ നീ തീറെഴുതിയ നിന്റെ സന്തോഷങ്ങളുടെ പറമ്പു ..
നീ കൊണ്ട പേമാരിയും
തോരാതെ നനഞ്ഞു നീ നടന്ന വഴികളും കഥയായി കേട്ടു ഞാൻ ഇരുന്ന നേരം..
നേർത്തൊരു നൂലാൽ നീ ഉതിർത്തൊരു കണ്ണുനീരിൻ തുള്ളികൾ കണ്ടു ഇടറിയ എൻ കണ്ഠത്തിൽ നിന്നും പറയാൻ കൊതിച്ച വാക്കുകൾ ഇങ്ങനെ ..
"പറയാതെ ഉള്ളിൽ നീ ഒതുക്കിയ കനൽകാലത്തിന്റെ ഏടുകൾ മുറിപ്പാടുകൾ ഇല്ലാതെ മായ്ക്കണം നീ പതിയെ ..
കാലം ഇനിയും ഏറെയുണ്ട് ബാക്കി നിനക്ക് ,
നിന്റെ ചിരിയിൽ ഉണരുന്ന പ്രഭാതവും ,നിന്റെ മുടിയിൽ ഇഴചേർന്നു ഉറങ്ങുന്ന രാവുകളും ..നിന്നെ കിനാവ് കാണുന്നൊരാളും ,ഒടുവിൽ നിന്നെ തേടിവരുന്നോളാം ;നിനക്ക് തണലായി
ഇരുൾമൂടി ഉള്ളിലെവിടെയോ അധികനാളായി തുറക്കാതെ ഞാൻ താഴിട്ട എന്റെ സൗഹൃദത്തിൻ തണലിലേക്ക് നിനക്ക് സ്വാഗതം, പരിഭവങ്ങൾ ഇല്ല , ധാരണകൾ ഒന്നും ഇല്ല , നല്ലൊരു സായാഹ്നം പോലൊരു സൗഹൃദം ഉറപ്പു ..സൗഹൃദം അത് തന്നെയാണ് അതിനു ഉറപ്പു "
നടന്നു നീങ്ങിയ വഴികളിൽ ഞാൻകണ്ട മുഖങ്ങളിൽ പലതും എന്നെ നോക്കി ചിരിക്കുന്നതായിരിന്നില്ല
ഈ നഗരം തീർത്തും എനിക്ക് അപരിചിതം ആണ് ..
എങ്കിലും ,ഒറ്റയ്ക്ക് ഇരിക്കാനും തിരക്കിനിടയിൽ അപരിചിതനാക്കാനും ഒരുപോലെ ഇഷ്ടമുള്ളതുകൊണ്ടാകാം ഇവിടെ എനിക്ക് ഞാൻ അകാൻ കഴിയുന്നു
കണ്ണുകളെ പേടിക്കണ്ട , കാതുകളെ ശ്രേധിക്കണ്ട , എന്റെ രാവും പകലും എന്റേത് മാത്രമായി ഒതുങ്ങുന്നു
അതിരുകൾ ഭേദിച്ച് എന്റെ വശ്യമായ ആസ്വാദനത്തിന്റെ ആനന്ദം പലപ്പോളും എന്നെ ഞാൻ ആക്കി മാറ്റുന്നു
സ്വപ്നങ്ങൾ കണ്ടു ഉറങ്ങാനല്ല , കാണുന്നതൊക്കെ സ്വപ്നങ്ങൾ ആണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം ..
ഈ തണുത്ത കാറ്റും ,കാതിലേക്കു ഒഴുകുന്ന വശ്യമായ സംഗീതവും ഇനിയും മതിവരാത്ത ഏകാന്തതയും ..ഈ ബാംഗ്ലൂർ നഗരം എന്നെ വീണ്ടും വീണ്ടും വിളിക്കുന്നപോലെ ..
കാലം ഒരു മുറിവും ഉണക്കാറില്ല.
ആ മുറിവുമായി എങ്ങനെ ജീവിക്കാം എന്ന് മാത്രം പഠിപ്പിക്കും
❤️
പുറംചട്ട ഇല്ലാത്ത പഴയൊരു പുസ്തകത്തിലെ പുതുമപോയൊരു പേരാണ് ഞാൻ
നിറം മങ്ങിയ താളുകളിൽ വെട്ടിയും തിരുത്തിയും എഴുതിയ പേരുകളിൽ ഒന്നല്ല നീ ..
തൊട്ടുതാഴെ ചുമപ്പിൽ വൃത്തിക്ക്
കൈവിരൽ മുറിവിൽ നിന്ന് മഷിപടർത്തി വട്ടത്തിൽ എഴുതിയ ഇഷ്ടമാണ് നീ..